വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആദ്യം ലോകനാശം—അനന്തരം ലോകസമാധാനം

ആദ്യം ലോകനാശം—അനന്തരം ലോകസമാധാനം

അധ്യായം 4

ആദ്യം ലോക​നാ​ശം—അനന്തരം ലോക​സ​മാ​ധാ​നം

1-3. (എ) മാനുഷ നേതാ​ക്കൻമാർ മുന്നറി​യിപ്പ്‌ നൽകുന്ന ലോക​നാ​ശം എന്താണ്‌? (ബി) നിലനിൽക്കുന്ന സമാധാ​ന​ത്തി​നും സുരക്ഷി​ത​ത്വ​ത്തി​നും വഴി​യൊ​രു​ക്കുന്ന ലോക നാശ​മെ​ന്ന​നി​ല​യിൽ ബൈബിൾ പരാമർശി​ക്കു​ന്നത്‌ അതി​നെ​യ​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌?

 ബൈബിൾ പ്രവച​ന​മ​നു​സ​രിച്ച്‌ മനുഷ്യ​വർഗ്ഗ​ത്തിന്‌ നിലനിൽക്കുന്ന സമാധാ​നം എന്നെങ്കി​ലും ആസ്വദി​ക്കാൻ കഴിയു​ന്ന​തി​നു മുമ്പ്‌ ആദ്യം ഒരു ലോക​നാ​ശം സംഭവി​ക്കേ​ണ്ട​താണ്‌. (2 പത്രോസ്‌ 3:5-7) എന്നാൽ അതു ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? എവിടെ നിന്നാണ്‌ ആ നാശം വരുന്നത്‌? ഈ ഗ്രഹത്തി​ലെ മനുഷ്യർക്കു അത്‌ എന്തർത്ഥ​മാ​ക്കും?

2 ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​യുന്ന ലോക​നാ​ശ​വും, ചില ലോക​നേ​ത​ക്കൻമാ​രും ശാസ്‌ത്ര​ജ്ഞൻമാ​രും മററു ചിലരും മുന്നറി​യി​പ്പു നൽകി​ക്കൊ​ണ്ടി​രി​ക്കുന്ന ആഗോള കൊടും വിപത്തും ഒന്നുതന്നെ അല്ലെന്ന്‌ നാം ആദ്യം തന്നെ മനസ്സി​ലാ​ക്കേ​ണ്ട​തുണ്ട്‌. അവർ പറയുന്ന അനർത്ഥം മലിനീ​ക​രണം പോലു​ളള കാര്യ​ങ്ങ​ളാ​ലോ ന്യൂക്ലി​യർ ആയുധ മത്സരത്താ​ലോ അല്ലെങ്കിൽ ഇതു രണ്ടും​കൂ​ടി ചേർന്നോ ഉളള മനുഷ്യ​നിർമ്മി​ത​മായ ഒരു അനർത്ഥ​മാ​യി​രി​ക്കും. എന്നാൽ തീർച്ച​യാ​യും അത്തരം ഒരു കൊടും വിപത്ത്‌ ഈ ഗ്രഹത്തിൻമേൽ നിലനിൽക്കുന്ന സമാധാ​ന​വും സുരക്ഷി​ത​ത്വ​വും സ്ഥാപി​ക്കു​ന്ന​തി​നു​ളള യാതൊ​രു പ്രത്യാ​ശ​യും അവശേ​ഷി​പ്പി​ക്കില്ല.

3 ജീവൻ അസാദ്ധ്യ​മാ​ക​ത്ത​ക്ക​വണ്ണം ഭൂമി നശിപ്പി​ക്ക​പ്പെ​ട്ടി​രി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, അണു​പ്ര​സ​രണം അല്ലെങ്കിൽ വിഭാ​വനം ചെയ്യ​പ്പെ​ടുന്ന “ന്യൂക്ലി​യർ ശൈത്യ​കാ​ലം” മരിക്കു​ന്ന​വ​രു​ടേ​തി​നേ​ക്കാൾ മോശ​മായ അവസ്ഥയിൽ അല്ലെങ്കിൽ അതി​നേ​ക്കാൾ മെച്ചമ​ല്ലാത്ത അവസ്ഥയി​ലു​ളള അതിജീ​വ​കരെ അവശേ​ഷി​പ്പി​ക്കും. കഷ്ടപ്പെ​ടു​ന്ന​വ​രിൽ ഒന്നാമ​താ​യി ഉൾപ്പെ​ടു​ന്നത്‌ ദരി​ദ്ര​രാ​യി​രി​ക്കാ​നാ​ണി​ട​യെങ്കി​ലും അതിജീ​വനം മുഖ്യ​മാ​യും ഒരു യാദൃ​ശ്ചിക സംഗതി​യാ​യി​രി​ക്കും. അത്തരം ഒരു വിപത്തി​നെ അതിജീ​വി​ക്കു​ന്ന​വ​രു​ടെ കൂട്ടത്തിൽ ഉൾപ്പെ​ടാ​നു​ളള എന്തു പ്രത്യാ​ശ​യാണ്‌ നിങ്ങൾക്കു​ള​ളത്‌? നിങ്ങൾ അതിജീ​വി​ച്ചാൽതന്നെ, ഇപ്പോൾ നിലവി​ലി​രി​ക്കുന്ന കലഹം നിറഞ്ഞ അനിശ്ചി​താ​വ​സ്ഥ​യി​ലേ​യ്‌ക്കു ജീവിതം വീണ്ടും വഴുതി​പ്പോ​ക​യി​ല്ലെ​ന്നു​ള​ള​തിന്‌ എന്തു പ്രത്യാ​ശ​യാ​ണു​ള​ളത്‌?

ബൈബിൾ മുൻകൂ​ട്ട​പ്പ​റ​യു​ന്നവ പ്രത്യാശ നൽകുന്നു 

4. ബൈബിൾ പറയുന്ന ലോക​നാ​ശ​ത്തിൽ നശിപ്പി​ക്ക​പ്പെ​ടാ​നി​രി​ക്കു​ന്ന​താർ?

4 ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​യുന്ന ലോക​നാ​ശം വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നത്‌ അതു വിവേ​ച​ന​യോ​ടെ​യു​ള​ള​തും ഉദ്ദേശ്യ​പൂർവ്വ​ക​വും ആയിരി​ക്കും എന്നതി​നാ​ലാണ്‌. അതു മനു​ഷോൽപ​ന്ന​മായ മഠയത്ത​ര​ങ്ങ​ളു​ടെ പരമകാ​ഷ്‌ഠ​യാ​യി വരുന്ന ഒരു അനർത്ഥ​മാ​യി​രി​ക്കു​ക​യില്ല. വിവേ​ച​ന​യി​ല്ലാ​തെ മരണം കൈവ​രു​ത്തു​ന്ന​തി​നു പകരം വാസ്‌ത​വ​ത്തിൽ നാശം അർഹി​ക്കു​ന്ന​വരെ മാത്രം അതു ഭൂമി​യിൽ നിന്ന്‌ തുടച്ചു​നീ​ക്കും. ഇത്തരം ലോക​നാ​ശം സദൃശ​വാ​ക്യ​ങ്ങൾ 2:21,22-ലെ ദിവ്യ​ത​ത്വ​ത്തോട്‌ ചേർച്ച​യി​ലാ​യി​രി​ക്കും. “നേരു​ള​ള​വ​രാ​യി​രി​ക്കും ദേശത്തു വസിക്കു​ന്നത്‌, നിഷ്‌ക​ള​ങ്കൻമാ​രാ​യി​രി​ക്കും അതിൽ ശേഷി​ച്ചി​രി​ക്കു​ന്നത്‌. എന്നാൽ ദുഷ്ടൻമാർ ദേശത്തു​നിന്ന്‌ ഛേദി​ക്ക​പ്പെ​ടും. ദ്രോ​ഹി​കളെ സംബന്ധി​ച്ചാ​ണെ​ങ്കിൽ അവർ അതിൽ നിന്ന്‌ പറി​ച്ചെ​റി​യ​പ്പെ​ടും.”

5, 6. (എ) ആ ലോക​നാ​ശ​കാ​ലത്ത്‌ ഭൂമിക്കു തന്നെ എന്തു സംഭവി​ക്കും? (ബി) ഈ കാര്യ​ത്തിൽ അത്‌ “നോഹ​യു​ടെ നാളുകൾ പോ​ലെ​തന്നെ” ആയിരി​ക്കു​ന്ന​തെ​ങ്ങനെ?

5 അപ്പോൾ നശിപ്പി​ക്ക​പ്പെ​ടു​ന്നത്‌ എന്തായി​രി​ക്കും? ഭൂഗ്ര​ഹ​വും അതിലു​ളള സകലതും മുഴു​വ​നാ​യി കത്തിന​ശി​ക്കും എന്ന്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കു​ന്ന​താ​യി അനേകർ വിചാ​രി​ക്കു​ന്നു. എന്നാൽ വസ്‌തുത ഇതല്ല. യേശു​ക്രി​സ്‌തു​തന്നെ പറഞ്ഞു: “സൗമ്യ​ത​യു​ള​ളവർ സന്തുഷ്ട​രാ​കു​ന്നു. എന്തു​കൊ​ണ്ടെ​ന്നാൽ അവർ ഭൂമിയെ അവകാ​ശ​മാ​ക്കും.” (മത്തായി 5:5) തീർച്ച​യാ​യും ആ ‘അവകാശം’ ജീവി​ക​ളൊ​ന്നു​മി​ല്ലാത്ത ഒരു കരിക്ക​ട്ട​യാ​യി​രി​ക്കു​ക​യില്ല! കൂടാതെ മനുഷ്യർക്കു വസിക്കാ​നു​ളള ഒരു സ്ഥലമായി ഭൂമി എന്നേയ്‌ക്കും നിലനിൽക്കു​മെ​ന്നു​ളള ദൈവ​ത്തി​ന്റെ സുനി​ശ്ചി​ത​മായ ഉറപ്പും ബൈബിൾ നൽകുന്നു.—സങ്കീർത്തനം 104:5; യെശയ്യാവ്‌ 45:18; മത്തായി 6:9, 10.

6 ഇതി​നോട്‌ യോജി​പ്പിൽ “മഹോ​പ​ദ്രവം” കഴിഞ്ഞ​ശേഷം ഭൂമി​യിൽ അതിജീ​വ​ക​രാ​യി ഉണ്ടായി​രി​ക്കു​ന്ന​വരെ സംബന്ധി​ച്ചും ബൈബിൾ സംസാ​രി​ക്കു​ന്നു. യേശു​ക്രി​സ്‌തു പറഞ്ഞു: “നോഹ​യു​ടെ നാളുകൾ പോ​ലെ​തന്നെ മനുഷ്യ​പു​ത്രന്റെ സാന്നി​ദ്ധ്യ​വും ആയിരി​ക്കും.” നോഹ​യു​ടെ കാലത്ത്‌ ആഗോള നാശം സംഭവി​ച്ച​പ്പോൾ അതിജീ​വ​ക​രും ഉണ്ടായി​രു​ന്നു.—മത്തായി 24:21, 37; 2 പത്രോസ്‌ 2:5, 9; വെളി​പ്പാട്‌ 7:9, 10, 13, 14.

7. ആ സമയത്ത്‌ എന്താണ​വ​സാ​നി​ക്കു​ന്നത്‌?

7 എന്താണ്‌ നശിപ്പി​ക്ക​പ്പെ​ടുക? ഭൂമി​യിൽ മനുഷ്യർ പടുത്തു​യർത്തി​യി​രി​ക്കുന്ന ആഗോള വ്യവസ്ഥി​തി—ദൈവ​ത്തി​ങ്ക​ലേ​യ്‌ക്കും ഭൂമി​ക്കു​വേ​ണ്ടി​യു​ളള അവന്റെ വാഗ്‌ദത്ത ഭരണത്തി​ലേ​യ്‌ക്കും നോക്കു​ന്ന​തി​നു​പ​കരം ഈ വ്യവസ്ഥി​തി​യെ പിന്താ​ങ്ങുന്ന സകലരും സഹിതം നശിപ്പി​ക്ക​പ്പെ​ടും. (സങ്കീർത്തനം 73:27, 28) അതു​കൊ​ണ്ടാണ്‌ “ലോകാ​വ​സാ​നം” എന്ന്‌ ചില ബൈബിൾ ഭാഷാ​ന്ത​ര​ങ്ങ​ളിൽ കാണുന്ന പദപ്ര​യോ​ഗ​ത്തി​നു പകരം മററു ചില ഭാഷാ​ന്ത​ര​ങ്ങ​ളിൽ കുറച്ചു​കൂ​ടി കൃത്യ​മാ​യി “യുഗാ​ന്ത്യം” (NE), “യുഗപരിസമാപ്‌തി” (RO), “വ്യവസ്ഥിതിയുടെ സമാപനം” (NW) എന്നും മററും തർജ്ജമ ചെയ്‌തി​രി​ക്കു​ന്നത്‌.—മത്തായി 24:3.

8. (എ) ഏതുറ​വിൽ നിന്ന്‌ നാശം വരും? (ബി) ഇന്നത്തെ ലോക വ്യവസ്ഥി​തി ഏതവസ്ഥ​യി​ലെ​ത്തു​ന്ന​തിന്‌ മുൻപ്‌ ഇത്‌ സംഭവി​ക്കേ​ണ്ട​താണ്‌?

8 വരാനി​രി​ക്കുന്ന ലോക​നാ​ശ​ത്തി​ന്റെ ഉറവ്‌ മനുഷ്യ​രല്ല, മറിച്ച്‌ യഹോ​വ​യാം ദൈവ​മാ​യി​രി​ക്കും. മനുഷ്യ​രു​ടെ അജ്ഞത, അബദ്ധം, അഴിമതി എന്നിവ​യു​ടെ ഫലമാ​യു​ളള ആധുനിക നശീകരണ ഘടകങ്ങ​ളായ മലിനീ​ക​രണം, ക്ഷാമം, ന്യൂക്ലി​യർ ഭീകരത എന്നിവ പോലു​ളള കാര്യ​ങ്ങ​ളാ​യി​രി​ക്കില്ല ആ നാശം വരുത്തു​ന്നത്‌. പകരം, ഇവയൊ​ക്കെ ഇന്നത്തെ ലോക​വ്യ​വ​സ്ഥി​തി​യു​ടെ സ്വാർത്ഥ​ത​യ്‌ക്കും സമ്പൂർണ്ണ പരാജ​യ​ത്തി​നു​മു​ളള തെളി​വാണ്‌. അവ ഈ വ്യവസ്ഥി​തി​യെ പൂർണ്ണ​മാ​യി നീക്കി​ക്ക​ള​യാൻ യഹോ​വ​യാം ദൈവ​ത്തിന്‌ ന്യായ​മായ കാരണം നൽകുന്നു. ഇന്നത്തെ ലോകം തകർച്ച​യു​ടെ ഒരു ഘട്ടത്തി​ലെ​ത്തു​ന്ന​തി​നു​മുമ്പ്‌, അല്ലെങ്കിൽ സ്വയം നശിപ്പി​ക്കു​ന്ന​തി​നു മുമ്പ്‌ അത്തരം ഒരു നടപടി എടുക്കു​മെന്ന്‌ അവൻ വാഗ്‌ദത്തം ചെയ്യുന്നു. (വെളി​പ്പാട്‌ 11:17, 18) എന്നാൽ അത്തരം കഠിന​മായ ഒരു നടപടി മാത്ര​മാ​ണോ ഏക പരിഹാ​ര​മാർഗ്ഗം?

യഥാർത്ഥ സമാധാ​നം നടപ്പിൽ വരുത്തു​ന്ന​തിന്‌ എന്തു​കൊണ്ട്‌ ഈ വ്യവസ്ഥി​തി അവസാ​നി​ക്ക​ണം

9, 10. ഇന്നത്തെ ലോക​വ്യ​വ​സ്ഥി​തി​യു​ടെ വെറും നവീക​ര​ണ​ത്തേ​ക്കാൾ കർശന​മായ എന്തെങ്കി​ലും ആവശ്യ​മാ​ണെന്ന്‌ മാനുഷ ചരിത്രം പ്രകട​മാ​ക്കു​ന്ന​തെ​ങ്ങനെ?

9 ഈ വ്യവസ്ഥി​തി​യെ നശിപ്പി​ക്കു​ന്ന​തി​നു പകരം ദൈവം ഇതിൽ ചില മാററങ്ങൾ വരുത്തി​യാൽ മാത്രം മതി എന്നു ചിലർക്കു തോന്നി​യേ​ക്കാം. എന്നാൽ ദൈവം യഥാർത്ഥ​മാ​യി ഇതിനെ പരിഷ്‌ക​രി​ക്കാൻ വയ്യാത്ത​താ​യി കാണുന്നു എന്ന്‌ ബൈബിൾ പ്രകട​മാ​ക്കു​ന്നു.

10 നൂററാ​ണ്ടു​ക​ളി​ലൂ​ടെ മനുഷ്യർ വരുത്തിയ നിരവധി മാററ​ങ്ങളെ സംബന്ധിച്ച്‌ നിങ്ങൾ തന്നെ ഒന്നു ചിന്തി​ക്കുക. മനുഷ്യർ വികസി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ളള എല്ലാ വ്യത്യസ്‌ത തരം ഗവൺമെൻറു​ക​ളെ​പ്പ​റ​റി​യും ചിന്തി​ക്കുക. നഗര രാജ്യ​ങ്ങ​ളും ഏക രാജവാ​ഴ്‌ച​ക​ളും ജനാധി​പ​ത്യ​വും കമ്മ്യൂ​ണി​സ്‌ററ്‌, സോഷ്യ​ലി​സ്‌ററ്‌ ഭരണങ്ങ​ളും സ്വേച്ഛാ​ധി​പ​ത്യ​ങ്ങ​ളും എല്ലാം ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌. തെര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യോ, അട്ടിമ​റി​യി​ലൂ​ടെ​യോ, വിപ്ലവ​ത്തി​ലൂ​ടെ​യോ എത്ര കൂടെ​കൂ​ടെ നിലവി​ലു​ളള ഭരണാ​ധി​പ​നോ ഗവൺമെൻറി​നോ പകരം പുതിയവ സ്ഥാനം പിടി​ച്ചി​ട്ടുണ്ട്‌ എന്നോർക്കുക. എന്നാൽ മനുഷ്യ​വർഗ്ഗ​ത്തി​ന്റെ പ്രശ്‌ന​ങ്ങൾക്കു ശാശ്വ​ത​മായ പരിഹാ​രം ഉണ്ടായി​ട്ടില്ല. മനുഷ്യ​രു​ടെ അവസ്ഥ മെച്ച​പ്പെ​ടു​ത്തു​ന്ന​തിന്‌ ശ്രമി​ക്കുന്ന ആത്മാർത്ഥ​ത​യു​ളള ആളുകൾപോ​ലും, അവർതന്നെ എന്തിൽ കുരുങ്ങി കിടക്കു​ന്നു​വോ ആ വ്യവസ്ഥി​തി​യാൽ തങ്ങളുടെ ശ്രമങ്ങൾ പരാജ​യ​പ്പെ​ടു​ത്ത​പ്പെ​ടു​ന്ന​താ​യി കാണുന്നു. പുരാതന കാലത്തെ ജ്ഞാനി​യായ ഒരു ഭരണാ​ധി​പൻ തിരി​ച്ച​റി​ഞ്ഞ​തു​പോല മാനു​ഷ​ശ്ര​മ​ത്താൽ മാത്രം “വളച്ച്‌ നിർമ്മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ നേരെ​യാ​ക്കാൻ സാദ്ധ്യമല്ല.”—സഭാ​പ്ര​സം​ഗി 1:14, 15.

11-13. (എ) സകല മനുഷ്യ​വർഗ്ഗ​ത്തി​ന്റെ​യും നൻമയ്‌ക്കു​വേണ്ടി ഇന്നത്തെ വ്യവസ്ഥി​തി​യിൽ മാററങ്ങൾ വരുത്തു​ന്ന​തിൽ നിന്ന്‌ മനുഷ്യ​രെ തടയു​ന്ന​തെന്ത്‌? (ബി) അതു​കൊണ്ട്‌ ആവശ്യ​മാ​യി​രി​ക്കുന്ന മാററ​ത്തി​ന്റെ വ്യാപ്‌തി​യെ എങ്ങനെ ചിത്രീ​ക​രി​ക്കാം?

11 ഉദാഹ​ര​ണ​മാ​യി, ലോക​ത്തി​ലെ നഗരങ്ങളെ അനേക പ്രശ്‌നങ്ങൾ ബാധി​ച്ചി​രി​ക്കു​ന്നു. എന്നാൽ മനുഷ്യർക്ക്‌ അവയെ എല്ലാം പൊളി​ച്ചു​ക​ള​ഞ്ഞിട്ട്‌ ചുവടെ തുടങ്ങാൻ സാദ്ധ്യമല്ല. ലോക​ത്തി​ലെ മുഴു സാമ്പത്തി​ക​വും വ്യാവ​സാ​യി​ക​വു​മായ വ്യവസ്ഥി​തി​യെ സംബന്ധി​ച്ചും ഇതുതന്നെ സത്യമാണ്‌. സ്വാർത്ഥ​താൽപ​ര്യ​വും ദേശീ​യ​ത്വ​വും മുഴു മനുഷ്യ​വർഗ്ഗ​ത്തി​ന്റെ​യും നൻമയ്‌ക്കാ​യു​ളള ഏതു യഥാർത്ഥ മാററ​ത്തി​ന്റെ​യും അടിത്തറ മാന്തു​ക​യും അതിനെ തടസ്സ​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു.

12 അതു​കൊണ്ട്‌ ഈ മുഴു വ്യവസ്ഥി​തി​യും ഉറപ്പി​ല്ലാത്ത അടിസ്ഥാ​ന​ത്തിൻമേൽ മോശ​മായ പ്ലാൻ അനുസ​രിച്ച്‌ ന്യൂന​ത​യു​ളള വസ്‌തു​ക്കൾകൊണ്ട്‌ പണിയ​പ്പെട്ട ഒരു വീടു​പോ​ലെ​യാണ്‌. വീടി​നു​ള​ളി​ലെ ഉപകര​ണങ്ങൾ പുന:ക്രമീ​ക​രി​ക്കു​ന്നതു കൊണ്ടോ വീടിന്‌ രൂപമാ​ററം വരുത്തു​ന്നതു കൊണ്ടോ എന്തു​പ്ര​യോ​ജ​ന​മാ​ണു​ള​ളത്‌? അതു നിലനിൽക്കു​ന്നി​ട​ത്തോ​ളം കാലം പ്രശ്‌നങ്ങൾ തുടരും, വീടു കൂടുതൽ കൂടുതൽ അധഃപ​തി​ക്കു​ക​യും ചെയ്യും. ചെയ്യാ​വുന്ന ബുദ്ധി​പൂർവ്വ​ക​മായ ഏക സംഗതി ആ വീടു വലിച്ചു പൊളി​ച്ചിട്ട്‌ നല്ല അടിസ്ഥാ​ന​ത്തിൻമേൽ മറെറാന്ന്‌ പണിയുക എന്നതാണ്‌.

13 “പുതിയ വീഞ്ഞ്‌ ആരും പഴയ തുരു​ത്തി​ക​ളിൽ ഒഴിച്ചു വയ്‌ക്കാ​റില്ല” എന്ന്‌ പറഞ്ഞ​പ്പോൾ യേശു ഏതാണ്ട്‌ ഇതി​നോട്‌ സാമ്യ​മു​ളള ഒരു ഉദാഹ​ര​ണ​മാണ്‌ ഉപയോ​ഗി​ച്ചത്‌. പുതിയ വീഞ്ഞു നിമിത്തം പഴയ തുകൽ പാത്രം പൊട്ടി​പോ​കും. (മത്തായി 9:17) അതു​കൊണ്ട്‌ താൻ ഏതിൻ കീഴിൽ ജീവി​ച്ചു​വോ ആ യഹൂദ വ്യവസ്ഥി​തി​യെ പരിഷ്‌ക​രി​ക്കാൻ അവൻ ശ്രമി​ച്ചില്ല. പകരം സമാധാ​ന​ത്തി​നും സുരക്ഷി​ത​ത്വ​ത്തി​നും വേണ്ടി​യു​ളള ഏക പ്രത്യാശ എന്ന നിലയിൽ അവൻ ദൈവ​രാ​ജ്യം പ്രസം​ഗി​ച്ചു. (ലൂക്കോസ്‌ 8:1; 11:2; 12:31) അതു​പോ​ലെ​തന്നെ നമ്മുടെ ഈ നാളു​ക​ളിൽ ഈ വ്യവസ്ഥി​തി​യെ യഹോവ പുനർക്ര​മീ​ക​രി​ക്കു​ക​യില്ല. കാരണം അതു നിലനിൽക്കുന്ന യാതൊ​രു പ്രയോ​ജ​ന​വും കൈവ​രു​ത്തു​ക​യില്ല.

14. പുതിയ നിയമ​ങ്ങ​ളു​ടെ പാസാക്കൽ ആളുകൾ നീതിയെ സ്‌നേ​ഹി​ക്കാ​നി​ട​യാ​ക്കു​മോ?

14 നിയമ നിർമ്മാ​ണം കൊണ്ട്‌ മനുഷ്യ​രു​ടെ ഹൃദയ​ത്തി​ലേക്ക്‌ നീതി കടത്തി​വി​ടാൻ കഴിയില്ല എന്ന സത്യത്തിന്‌ ദൈവ​വ​ചനം ഊന്നൽ കൊടു​ക്കു​ന്നു. അവർക്ക്‌ നീതി​യാ​യ​തി​നോട്‌ സ്‌നേ​ഹ​മി​ല്ലെ​ങ്കിൽ എത്ര​യെ​ല്ലാം നിയമങ്ങൾ നിർമ്മി​ച്ചാ​ലും നീതി അവരുടെ ഹൃദയ​ങ്ങ​ളിൽ പ്രവേ​ശി​ക്കില്ല. യെശയ്യാവ്‌ 26:10-ൽ നാം വായി​ക്കു​ന്നു: “ദുഷ്ട​നോട്‌ കൃപകാ​ണി​ച്ചാ​ലും അവൻ നീതി പഠിക്ക​യില്ല. നേരുളള ദേശത്ത്‌ അവൻ അന്യായം പ്രവർത്തി​ക്കും; യഹോ​വ​യു​ടെ മഹത്വം അവൻ കാണു​ക​യു​മില്ല.”—സദൃശ​വാ​ക്യ​ങ്ങൾ 29:1 താരത​മ്യം ചെയ്യുക.

15, 16. അനേക​മാ​ളു​ക​ളു​ടെ ഭാഗത്തെ നീതി​സ്‌നേ​ഹ​ത്തി​ന്റെ അഭാവം ദൈ​വേ​ഷ്ട​ത്തോ​ടു​ളള അവരുടെ പ്രതി​ക​ര​ണ​ത്തിൽ പ്രകട​മാ​കു​ന്ന​തെ​ങ്ങനെ?

15 ഇന്നത്തെ ഈ വ്യവസ്ഥി​തി​യു​ടെ പരാജ​യ​ങ്ങ​ളും തിൻമ​ക​ളും ഗണ്യമാ​ക്കാ​തെ അനേക​മാ​ളു​കൾ ഇതോ​ടൊ​പ്പം കഴിയാ​നാണ്‌ ഇഷ്ടപ്പെ​ടു​ന്നത്‌ എന്നതാണ്‌ കഠിന​മായ വസ്‌തുത. നീതി​യി​ലേക്കു തിരി​യു​ന്ന​തി​നും ദൈവ​ത്തിൽനി​ന്നു​ളള ഭരണത്തിന്‌ കീഴ്‌പ്പെ​ടു​ന്ന​തി​നും അവർ ആഗ്രഹി​ക്കു​ന്നില്ല. ഈ ലോക​ത്തി​ലെ രാഷ്‌ട്രീയ വ്യവസ്ഥി​തി​യു​ടെ അഴിമ​തി​യും, അതിലെ യുദ്ധങ്ങ​ളു​ടെ നിഷ്‌ഫ​ല​ത​യും അതിലെ മതങ്ങളു​ടെ കപടഭ​ക്തി​യും അതിലെ സാങ്കേ​തിക ജ്ഞാനം പരിഹ​രി​ച്ചി​ട്ടു​ള​ള​തി​നേ​ക്കാൾ കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടി​ച്ചി​ട്ടുണ്ട്‌ എന്നതിന്റെ വ്യക്തമായ തെളി​വും അവർ കാണു​ന്നു​ണ്ടാ​യി​രി​ക്കാം. എന്നിരു​ന്നാ​ലും ഇപ്പോ​ഴത്തെ അവസ്ഥ നിലനിർത്തു​ന്ന​തിൽ തല്‌പ​ര​രാ​യി​രി​ക്കുന്ന രാഷ്‌ട്രീ​യ​വും മതപര​വു​മായ നേതാ​ക്ക​ളാൽ സമാധാ​ന​ത്തി​ന്റെ​യും സുരക്ഷി​ത​ത്വ​ത്തി​ന്റെ​യും വ്യാജ​മായ ഒരു തോന്ന​ലിൽ മയക്കി​യി​ട​പ്പെ​ടു​ന്ന​തി​നെ അവർ ഇഷ്ടപ്പെ​ടു​ന്നു. അവർ, പിൻവ​രു​ന്ന​പ്ര​കാ​രം ദൈവം ആരെപ്പ​റ​റി​പ്പ​റ​ഞ്ഞു​വോ ആ യിസ്രാ​യേ​ല്യ​രെ​പ്പോ​ലെ​യാണ്‌. “പ്രവാ​ച​കൻമാർ തന്നെ വാസ്‌ത​വ​ത്തിൽ വ്യാജം പ്രവചി​ക്കു​ന്നു; പുരോ​ഹി​തൻമാ​രാ​ണെ​ങ്കിൽ, അവർ തങ്ങളുടെ അധികാ​ര​ങ്ങൾക്ക​നു​സൃ​ത​മാ​യി കീഴട​ക്കാൻ പുറ​പ്പെ​ടു​ന്നു. എന്റെ സ്വന്ത ജനത്തിന്‌ ആ നടപടി ഇഷ്ടപ്പെ​ട്ടി​രി​ക്കു​ന്നു. എന്നാൽ അതിന്റെ അവസാ​ന​ത്തിൽ നിങ്ങൾ എന്തു​ചെ​യ്യും?”—യിരെ​മ്യാവ്‌ 5:31; യെശയ്യാവ്‌ 30:12, 13.

16 തങ്ങളുടെ തന്നെയും തങ്ങളുടെ കുടും​ബ​ത്തി​ന്റെ​യും ആരോ​ഗ്യ​വും സുരക്ഷി​ത​ത്വ​വും അപകട​ത്തി​ലാ​ക്കുന്ന ദുസ്വ​ഭാ​വ​മു​ളള ആളുക​ളെ​പ്പ​ററി ഒരുപക്ഷേ നിങ്ങൾക്ക​റി​യാ​മാ​യി​രി​ക്കാം. എന്നാൽ മാററം വരുത്തു​ന്ന​തിന്‌ അവരെ സഹായി​ക്കാ​നു​ളള സകല ശ്രമങ്ങ​ളെ​യും അവർ ചെറു​ക്കു​ന്നു. എന്നാൽ ആളുകൾ ദൈവ​ത്തി​ന്റെ ബുദ്ധി​യു​പ​ദേ​ശ​വും മാർഗ്ഗ​നിർദ്ദേ​ശ​വും ചെറു​ക്കു​മ്പോൾ സംഗതി വളരെ​യേറെ ഗൗരവ​ത​ര​മാണ്‌. അങ്ങനെ ചെയ്യു​ന്നവർ സത്യ​ത്തെ​യും നീതി​യെ​യും വാസ്‌ത​വ​ത്തിൽ സ്‌നേ​ഹി​ക്കു​ന്നില്ല എന്ന്‌ പ്രകട​മാ​ക്കു​ന്നു. അവരെ​പ്പ​ററി യേശു പറഞ്ഞു: “ഈ ജനത്തിന്റെ ഹൃദയം സ്വീകാ​ര്യ​ക്ഷ​മ​ത​യി​ല്ലാ​ത്ത​താ​യി തീർന്നി​രി​ക്കു​ന്നു. പ്രതി​ക​ര​ണ​മി​ല്ലാ​തെ അവർ തങ്ങളുടെ ചെവി​കൾകൊണ്ട്‌ കേൾക്കു​ന്നു; അവർ അവരുടെ കണ്ണുകൾ അടച്ചി​രി​ക്കു​ന്നു; അവർ കണ്ണുകൾകൊണ്ട്‌ കാണാ​തെ​യും ചെവികൾ കൊണ്ട്‌ കേൾക്കാ​തെ​യും ഹൃദയം കൊണ്ട്‌ ഗ്രഹി​ക്കാ​തെ​യും തിരി​ഞ്ഞു​കൊ​ള​ളാ​തെ​യും [ദൈവം] അവരെ സൗഖ്യ​മാ​ക്കാ​തെ​യും ഇരി​ക്കേ​ണ്ട​തി​നു​തന്നെ.”—മത്തായി 13:15.

17. മനുഷ്യ​വർഗ്ഗ​ത്തിൻമേൽ നാശം കൈവ​രു​ത്തു​ന്ന​തിൽ ദൈവം സന്തോ​ഷി​ക്കു​ന്നി​ല്ലെ​ന്നു​ള​ളത്‌ സത്യമാ​ണെ​ങ്കിൽ, അവൻ അതു ചെയ്യാൻ പോകു​ന്ന​തെ​ന്തു​കൊണ്ട്‌?

17 ഉചിത​മാ​യും ദൈവ​ത്തി​ന്റെ ക്ഷമയ്‌ക്കും കരുണ​യ്‌ക്കും അതിരുണ്ട്‌. ഇല്ലെങ്കിൽ നീതി​മാൻമാ​രോ​ടു​ളള അവന്റെ സ്‌നേഹം എവി​ടെ​യാ​യി​രി​ക്കും? ദുഷ്ടത ഈ ഭൂമി​യിൽ വരുത്തുന്ന കഷ്ടപ്പാ​ടിൽ നിന്നുളള മോച​ന​ത്തി​നു​വേ​ണ്ടി​യു​ളള അവരുടെ അപേക്ഷകൾ അവന്‌ കേൾക്കാ​തി​രി​ക്കാൻ സാദ്ധ്യമല്ല. (ലൂക്കോസ്‌ 18:7, 8; സദൃശ​വാ​ക്യ​ങ്ങൾ 29:2, 16) അതു​കൊണ്ട്‌ സാഹച​ര്യ​ങ്ങൾ ലോക​നാ​ശം ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു. ദൈവം ശരിയും നീതി​യു​മാ​യ​തി​നോട്‌ വിശ്വ​സ്‌ത​നാ​യി തുടരു​ക​യും ശരിയാ​യ​തി​നെ സ്‌നേ​ഹി​ക്കു​ന്ന​വ​രോട്‌ സഹാനു​ഭൂ​തി പ്രകടി​പ്പി​ക്കു​ക​യും ചെയ്യണ​മെ​ങ്കിൽ അവൻ അങ്ങനെ ചെയ്യാൻ സാഹച​ര്യ​ങ്ങൾ അവനെ കടപ്പാ​ടു​ള​ള​വ​നാ​ക്കു​ന്നു. എന്നാൽ ഇതു മനുഷ്യ​വർഗ്ഗ​ത്തിൻമേൽ നാശം വരുത്തു​ന്ന​തിൽ ദൈവം സന്തോ​ഷി​ക്കുന്ന സംഗതി​യല്ല. “‘ദുഷ്ടനായ ആരെങ്കി​ലും തന്റെ വഴിക​ളിൽ നിന്ന്‌ പിന്തി​രിഞ്ഞ്‌ യഥാർത്ഥ​ത്തിൽ തുടർന്ന്‌ ജീവി​ക്കു​ന്ന​തി​ന​ല്ലാ​തെ അവന്റെ മരണത്തിൽ ഞാൻ സന്തോ​ഷി​ക്കു​ന്നു​ണ്ടോ?’ എന്നാണ്‌ പരമാ​ധീശ കർത്താ​വായ യഹോ​വ​യു​ടെ അരുള​പ്പാട്‌. . . . ‘അതു​കൊണ്ട്‌ ജനങ്ങളെ ഒരു പിന്തി​രി​യ​ലി​നി​ട​യാ​ക്കി​ക്കൊണ്ട്‌ തുടർന്നു ജീവി​ക്കുക.’”—യെഹെ​സ്‌ക്കേൽ 18:23, 32.

18. ശരിയാ​യ​തി​നെ സ്‌നേ​ഹി​ക്കുന്ന ആളുകളെ അരക്ഷി​താ​വ​സ്ഥ​യിൽ നിന്ന്‌ വീണ്ടെ​ടു​ക്കു​ന്ന​തിന്‌ കൊടു​ക്കേണ്ട വില​യെന്ത്‌?

18 അതു​കൊണ്ട്‌ നീതിയെ സ്‌നേ​ഹി​ക്കു​ന്ന​വരെ, അരക്ഷി​താ​വ​സ്ഥ​യിൽ നിന്നും കഷ്ടപ്പാ​ടിൽനി​ന്നും വീണ്ടെ​ടു​ക്കാൻ കൊടു​ക്കേണ്ട വിലയാണ്‌ ഈ വ്യവസ്ഥി​തി​യെ ഇഷ്ടപ്പെ​ടു​ന്ന​വ​രു​ടെ നാശം. ഇത്‌ “ദുഷ്ടൻ നീതി​മാന്‌ ഒരു മറുവി​ല​യാ​കു​ന്നു” എന്ന ബൈബിൾ തത്വ​ത്തോട്‌ ചേർച്ച​യി​ലാണ്‌.—സദൃശ​വാ​ക്യ​ങ്ങൾ 21:18; യെശയ്യാവ്‌ 41:1, 3, 4. താരത​മ്യം ചെയ്യുക.

പ്രയോ​ജ​ന​ക​ര​മായ ഫലങ്ങൾ

19. ഈ വ്യവസ്ഥി​തി​യു​ടെ നാശത്താൽ ലോക​സ​മാ​ധാ​ന​ത്തി​ന്റെ ഏതു തടസ്സങ്ങൾ നീക്ക​പ്പെ​ടും?

19 ഇന്നത്തെ വ്യവസ്ഥി​തി​യു​ടെ​യും അതിന്റെ പിന്തു​ണ​ക്കാ​രു​ടെ​യും നാശം ഭൂവ്യാ​പ​ക​മാ​യി നീതി​യു​ളള ഒരു പുതിയ വ്യവസ്ഥി​തിക്ക്‌ അനുവ​ദി​ക്കും. അതിൽ ജീവി​ക്കു​ന്ന​വർക്ക്‌ സ്വാർത്ഥ​പ​ര​മായ മത്സര​ത്തോ​ടെയല്ല ഒന്നിച്ച്‌, ഐക്യ​ത്തിൽ വേല ചെയ്യാൻ കഴിയും. വിഭാ​ഗീയ ദേശീ​യാ​തിർത്തി​ക​ളും രാഷ്‌ട്രീ​യാ​തി​രു​ക​ളും ഇല്ലാതാ​കും. സൈനീ​ക​ച്ചെ​ല​വി​ന്റെ ഞെരു​ക്കുന്ന ഭാരം പൊയ്‌പ്പോ​യി​രി​ക്കും. മനുഷ്യ​വർഗ്ഗം ഒരു ഏകീകൃത കുടും​ബ​മാ​യി​രി​ക്കു​ന്ന​തിന്‌ തടസ്സമാ​യി​ട്ടു​ളള സാമൂ​ഹ്യ​പ്ര​തി​ബ​ന്ധ​ങ്ങ​ളും ഇല്ലാതാ​കും. ഇതി​ലെ​ല്ലാ​മു​ളള ജീവൽപ്ര​ധാ​ന​മായ ഘടകം അന്നു ജീവി​ക്കുന്ന എല്ലാവ​രും “സത്യത്തി​ലും ആത്മാവി​ലും” ദൈവത്തെ ആരാധി​ച്ചു​കൊണ്ട്‌ പരസ്‌പരം സത്യത്തി​ന്റെ ‘ശുദ്ധമായ ഏകഭാഷ’ സംസാ​രി​ക്കും എന്നുള​ള​താണ്‌. ഇത്‌ അവരെ ഭിന്നി​പ്പി​ക്കുന്ന മതപര​മായ അന്ധവി​ശ്വാ​സ​ങ്ങ​ളിൽനി​ന്നും പാരമ്പ​ര്യ​ങ്ങ​ളിൽ നിന്നും മനുഷ്യ​നിർമ്മിത വിശ്വാ​സ​പ്ര​മാ​ണ​ങ്ങ​ളിൽ നിന്നും സ്വത​ന്ത്ര​രാ​യി സംരക്ഷി​ക്കും.—സെഫന്യാവ്‌ 3:8, 9; യോഹ​ന്നാൻ 4:23, 24.

20. എഴുപ​ത്തി​ര​ണ്ടാം സങ്കീർത്ത​ന​ത്തിൽ സൂചി​പ്പി​ക്ക​പ്പെ​ടു​ന്ന​തു​പോ​ലെ ഭൂവ്യാ​പ​ക​മാ​യി ഏതവസ്ഥ നിലവിൽ വരും?

20 തന്റെ പുത്ര​നായ യേശു​ക്രി​സ്‌തു മുഖാ​ന്ത​ര​മു​ളള ദൈവ​ത്തി​ന്റെ ഗവൺമെൻറ്‌ സർവ്വഭൂ​മി​മേ​ലും പൂർണ്ണ​മായ അധികാ​രം പ്രയോ​ഗി​ക്കു​മ്പോൾ ബൈബി​ളി​ലെ പുരാതന സങ്കീർത്ത​ന​ത്തിന്‌ നിവൃത്തി ഉണ്ടാകും: “അവന്റെ നാളു​ക​ളിൽ നീതി​മാൻമാർ തഴയ്‌ക്കും, ചന്ദ്രനി​ല്ലാ​താ​കും വരെ സമാധാന സമൃദ്ധി​യും. അവന്‌ സമുദ്രം മുതൽ സമുദ്രം വരെയും നദിമു​തൽ ഭൂമി​യു​ടെ അററങ്ങൾ വരെയും പ്രജകൾ ഉണ്ടായി​രി​ക്കും.”—സങ്കീർത്തനം 72:7, 8.

21. വരാനി​രി​ക്കുന്ന ലോക നാശത്തിൽനിന്ന്‌ ഭൂമി​ക്കു​തന്നെ എങ്ങനെ പ്രയോ​ജനം ലഭിക്കും?

21 വരാനി​രി​ക്കുന്ന ലോക​നാ​ശ​ത്തിൽ നിന്ന്‌ ഭൂമി പ്രയോ​ജനം അനുഭ​വി​ക്കും. അതു​മേ​ലാൽ അത്യാ​ഗ്ര​ഹി​ക​ളായ മലിനീ​ക​ര​ണ​ക്കാ​രാ​ലോ നിർദ്ദ​യ​രായ വിനാ​ശ​ക​രാ​ലോ വികല​മാ​ക്ക​പ്പെ​ടു​ക​യില്ല. തടാക​ങ്ങ​ളും നദിക​ളും സമു​ദ്ര​ങ്ങ​ളും അന്തരീ​ക്ഷ​വും അവയി​ലേ​യ്‌ക്കു ഒഴുക്ക​പ്പെട്ട മാലി​ന്യ​ത്തിൽ നിന്ന്‌ മോചനം നേടു​ക​യും സ്വയം ശുദ്ധീ​ക​രി​ക്കു​ക​യും ചെയ്യും. ഇപ്രകാ​രം തങ്ങളുടെ സ്വന്തം സ്രഷ്ടാ​വി​ന്റെ മഹത്‌ഗു​ണ​ങ്ങളെ പ്രതി​ഫ​ലി​പ്പി​ക്കുന്ന ജനങ്ങ​ളെ​ക്കൊണ്ട്‌ നിറഞ്ഞ ശുദ്ധവും ഉദ്യാ​ന​തു​ല്യ​വു​മായ ഒരു ഗ്രഹം ഉണ്ടായി​രി​ക്കാ​നു​ളള തന്റെ ഉദ്ദേശ്യം താൻ ഉപേക്ഷി​ച്ചി​ട്ടി​ല്ലെന്ന്‌ ദൈവം പ്രകട​മാ​ക്കും.—ഉൽപത്തി 1:26-28; യെശയ്യാവ്‌ 45:18; 55:10, 11.

22. അത്തരം നാശം വരുത്തു​ന്നത്‌ ദൈവം ‘സമാധാ​ന​ത്തി​ന്റെ ദൈവ’മായി​രി​ക്കു​ന്ന​തി​നോട്‌ പരസ്‌പര യോജി​പ്പി​ലാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ?

22 അതു​കൊണ്ട്‌ ദൈവം ലോക​നാ​ശം വരുത്തു​ന്നത്‌ അവൻ ‘സമാധാ​ന​ത്തി​ന്റെ ദൈവ’മായി​രി​ക്കു​ന്ന​തിന്‌ വിരു​ദ്ധമല്ല. അതു യേശു “സമാധാ​ന​പ്രഭു” ആയിരി​ക്കു​ന്ന​തി​നും വിരു​ദ്ധമല്ല. അവരുടെ സമാധാന പ്രിയ​വും നീതി​പ്രി​യ​വും നിമി​ത്ത​മാണ്‌ ഭൂമിയെ ശുദ്ധവും നീതി​യു​ള​ള​തു​മായ ഒരവസ്ഥ​യി​ലേ​യ്‌ക്കു പുനഃ​സ്ഥി​തീ​ക​രി​ക്കാൻ അവൻ ഈ നടപടി സ്വീക​രി​ക്കു​ന്നത്‌.—1 കൊരി​ന്ത്യർ 14:33; യെശയ്യാവ്‌ 9:6, 7.

23, 24. നാം സമാധാ​ന​വും സുരക്ഷി​ത​ത്വ​വു​മു​ളള ഒരു ഭാവി ആസ്വദി​ക്ക​ണ​മെ​ങ്കിൽ നാം ഇപ്പോൾ വ്യക്തി​പ​ര​മാ​യി എന്തു ചെയ്യു​ന്നത്‌ ജീവൽ പ്രധാ​ന​മാണ്‌?

23 അപ്പോൾ വ്യക്തികൾ എന്നനി​ല​യിൽ നാം എന്തു ചെയ്യണം? ദൈവ​ത്തി​ന്റെ നിർദ്ദേ​ശ​ങ്ങളെ അവഗണി​ക്കു​ന്നവർ ഭാവി​ക്കു​വേ​ണ്ടി​യു​ളള അവരുടെ പ്രത്യാ​ശകൾ “മണലിൻമേൽ” ആണ്‌ പണിയു​ന്ന​തെ​ന്നും അത്തരം കെട്ടിടം വരാൻ പോകുന്ന വിനാ​ശ​ക​ര​മായ കൊടു​ങ്കാ​റ​റു​കളെ ചെറുത്തു നിൽക്കു​ക​യി​ല്ലെ​ന്നും യേശു പ്രകട​മാ​ക്കി. നമുക്ക്‌ സമാധാ​ന​പ​ര​വും സുരക്ഷി​ത​വു​മായ ഒരു ഭാവി ഉണ്ടായി​രി​ക്കു​ന്ന​തിന്‌ നമ്മുടെ പ്രത്യാ​ശ​കളെ ദൈവ​വ​ച​ന​ത്തോ​ടു​ളള അനുസ​ര​ണ​ത്തിൻമേൽ പണി​യേ​ണ്ട​തി​ന്റെ ജീവൽപ്ര​ധാ​ന​മായ ആവശ്യം അവൻ കാണി​ച്ചു​തന്നു.—മത്തായി 7:24-27.

24 എന്നാൽ ദുഷ്ടത​യും കഷ്ടപ്പാ​ടും അവസാ​നി​പ്പി​ക്കു​ന്ന​തിന്‌ എന്തു​കൊ​ണ്ടാണ്‌ ദൈവം ഇത്രകാ​ലം കാത്തി​രു​ന്നത്‌? ബൈബിൾ ഈ ചോദ്യ​ത്തിന്‌ ഉത്തരം നൽകു​ക​യും തന്റെ ഉദ്ദേശ്യം പ്രാവർത്തി​ക​മാ​ക്കു​ന്ന​തിൽ കഴിഞ്ഞ നൂററാ​ണ്ടി​ലെ​ല്ലാം ദൈവം ചെയ്‌തു​കൊ​ണ്ടി​രു​ന്ന​തെ​ന്തെന്ന്‌ കാണി​ച്ചു​ത​രി​ക​യും ചെയ്യുന്നു.

[അധ്യയന ചോദ്യ​ങ്ങൾ]

[37-ാം പേജിലെ ചിത്രം]

ആളുകൾ പ്രളയത്തെ അതിജീ​വി​ച്ച​തു​പോ​ലെ “മഹോ​പ​ദ്ര​വ​ത്തി​ലും” അതിജീ​വ​ക​രു​ണ്ടാ​യി​രി​ക്കും