വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഉൾപ്പെടുന്ന ഒരു വിവാദവിഷയം

നിങ്ങൾ ഉൾപ്പെടുന്ന ഒരു വിവാദവിഷയം

അധ്യായം 5

നിങ്ങൾ ഉൾപ്പെ​ടുന്ന ഒരു വിവാ​ദ​വി​ഷ​യം

1. ദൈവം മനുഷ്യ​വർഗ്ഗ​ത്തി​ന്റെ​യി​ട​യിൽ വഷളത്തം അനുവ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടെന്ന്‌ മനസ്സി​ലാ​ക്കുക പ്രയാ​സ​മാ​ണെന്ന്‌ ആളുകൾ കണ്ടെത്തി​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

 സമാധാ​ന​ത്തി​നും സുരക്ഷി​ത​ത്വ​ത്തി​നും വേണ്ടി​യു​ളള പൊതു​അ​ഭി​ലാ​ഷ​മു​ണ്ടാ​യി​രു​ന്നി​ട്ടും മിക്കവാ​റും ആരംഭം​മു​തൽത​ന്നെ​യു​ളള മമനു​ഷ്യ​ന്റെ ചരിത്രം രക്തച്ചൊ​രി​ച്ചി​ലി​നാ​ലും മററു ദ്രോഹ പ്രവൃ​ത്തി​ക​ളാ​ലും കളങ്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ദൈവം ഇത്തരം കാര്യ​ങ്ങളെ വെറു​ക്കു​ന്നു​വെന്ന്‌ ബൈബിൾ പ്രകട​മാ​ക്കു​ന്ന​സ്ഥി​തിക്ക്‌ അവൻ ഇതിനു​മുൻപു​തന്നെ ഈ അവസ്ഥകൾക്ക്‌ അറുതി​വ​രു​ത്താ​ഞ്ഞ​തെ​ന്തു​കൊണ്ട്‌? തീർച്ച​യാ​യും അത്‌ താൽപ്പ​ര്യ​മി​ല്ലാ​ഞ്ഞി​ട്ടല്ല. ബൈബി​ളും ദൈവ​ത്തി​ന്റെ കരവേ​ല​യു​ടെ സൗന്ദര്യ​വും മനുഷ്യ​വർഗ്ഗ​ത്തോ​ടു​ളള അവന്റെ സ്‌നേ​ഹ​ത്തി​ന്റെ​യും താൽപ്പ​ര്യ​ത്തി​ന്റെ​യും സമൃദ്ധ​മായ തെളിവു നൽകുന്നു. (1 യോഹ​ന്നാൻ 4:8) അതിലും പ്രധാ​ന​മാ​യി, ഈ അവസ്ഥകൾ ആളുകൾ ദൈവത്തെ നിന്ദി​ക്കാ​നി​ട​യാ​ക്കി​യി​രി​ക്കു​ന്നതി​നാൽ ദൈവ​നാ​മ​ത്തി​ന്റെ ബഹുമ​തി​യും അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. അതു​കൊണ്ട്‌ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളി​ലെ അസ്വസ്ഥ​ത​യെ​യും അക്രമ​ത്തെ​യും പൊറു​ക്കാൻ അവന്‌ എന്തു കാരണ​മു​ണ്ടാ​യി​രി​ക്കാൻ കഴിയും?

2. (എ) ദൈവം ഇത്രയും നാൾ ദുരവ​സ്ഥകൾ അനുവ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടെന്ന്‌ ബൈബി​ളിൽ എവിടെ നാം കണ്ടെത്തു​ന്നു? (ബി) ആദാമി​നെ​യും ഹവ്വാ​യെ​യും സംബന്ധി​ച്ചു​ളള ബൈബിൾ വിവരണം ചരിത്ര വസ്‌തു​ത​യാ​ണെന്ന്‌ പ്രസ്‌പ​ഷ്ട​മാ​ക്കു​ന്ന​തെന്ത്‌?

2 അതിനു​ളള ഉത്തരം ബൈബി​ളി​ന്റെ ആദ്യപു​സ്‌ത​ക​ത്തിൽ ആദാമി​നെ​യും ഹവ്വാ​യെ​യും കുറി​ച്ചു​ളള വിവര​ണ​ത്തിൽ കാണ​പ്പെ​ടു​ന്നു. ഇത്‌ വെറും ഒരു രൂപക​ക​ഥയല്ല. ഇത്‌ ഒരു ചരി​ത്ര​വ​സ്‌തു​ത​യാണ്‌. നമ്മുടെ പൊതു​യു​ഗ​ത്തി​ന്റെ ഒന്നാം​നൂ​റ​റാ​ണ്ടു മുതൽ പിമ്പോട്ട്‌ ആദ്യ മനുഷ്യൻവ​രെ​യു​ളള ഒരു സമ്പൂർണ്ണ പ്രമാ​ണീ​കൃത വംശാ​വ​ലി​രേഖ ബൈബിൾ നൽകുന്നു. (ലൂക്കോസ്‌ 3:23-38; ഉല്‌പത്തി 5:1-32; 11:10-32) നമ്മുടെ ആദിമ പൂർവ്വി​ക​രെ​ന്ന​നി​ല​യിൽ ആദാമി​നും ഹവ്വായ്‌ക്കും നമ്മുടെ മേൽ ഒരു നിർണ്ണാ​യ​ക​മായ ഒരു സ്വാധീ​ന​മു​ണ്ടാ​യി​രു​ന്നു. അവരെ സംബന്ധിച്ച്‌ ബൈബിൾ നമ്മോട്‌ പറയു​ന്നത്‌ ഇന്നു നമ്മുടെ ജീവി​തത്തെ ബാധി​ക്കുന്ന സാഹച​ര്യ​ങ്ങളെ മനസ്സി​ലാ​ക്കാൻ നമ്മെ സഹായി​ക്കു​ന്നു.

3. ആരംഭ​ത്തിൽ ദൈവം മനുഷ്യ​വർഗ്ഗ​ത്തി​നു​വേണ്ടി ഏതുതരം കരുത​ലു​കൾ ചെയ്‌തു?

3 ആദ്യ മാനുഷ ദമ്പതി​കൾക്കു വേണ്ടി​യു​ളള ദൈവ​ത്തി​ന്റെ സകല കരുത​ലു​ക​ളും വളരെ നല്ലതാ​യി​രു​ന്നു എന്ന്‌ ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നു. ഒരു സന്തുഷ്ട ജീവി​ത​ത്തി​നാ​വ​ശ്യ​മാ​യ​തെ​ല്ലാം അവർക്കു​ണ്ടാ​യി​രു​ന്നു—ഏദെനിൽ ഉദ്യാ​ന​തു​ല്യ​മായ ഒരു ഭവനവും, സമൃദ്ധ​മായ വൈവി​ധ്യ​ത്തോ​ടു​കൂ​ടിയ ആഹാര​വും സംതൃ​പ്‌തി​ക​ര​മായ വേലയും, അവരുടെ കുടും​ബം വളർന്നു വന്നു ഭൂമിയെ നിറയ്‌ക്കു​ന്നതു കാണു​ന്ന​തി​നു​ളള പ്രതീ​ക്ഷ​യും, അവരുടെ സ്രഷ്ടാ​വി​ന്റെ അനു​ഗ്ര​ഹ​വും തന്നെ. (ഉൽപത്തി 1:28, 29; 2:8, 9, 15) ഇതിൽ കൂടുതൽ വേണ​മെന്ന്‌ ന്യായ​മാ​യി ആർക്ക്‌ അവകാ​ശ​പ്പെ​ടാൻ കഴിയു​മാ​യി​രു​ന്നു?

4. (എ) സൃഷ്ടി​യി​ങ്കൽ മനുഷ്യർ മററു ഭൗമിക ജീവി​ക​ളിൽനിന്ന്‌ ഏതു വിധത്തിൽ വ്യത്യ​സ്‌ത​രാ​യി​രു​ന്നു? (ബി) അവർക്ക്‌ ആവശ്യ​മാ​യി​രുന്ന മാർഗ്ഗ​നിർദ്ദേശം ഏതു രീതി​യിൽ കൊടു​ക്ക​പ്പെട്ടു?

4 മനുഷ്യർ ഭൂമി​യിൽ അനുപ​മ​മായ ഒരു സ്ഥാനം വഹിച്ചി​രു​ന്നു എന്ന്‌ ഉൽപത്തി​യി​ലെ നിശ്വ​സ്‌ത​രേഖ വെളി​പ്പെ​ടു​ത്തു​ന്നു. മൃഗങ്ങ​ളിൽ നിന്ന്‌ വ്യത്യ​സ്‌ത​മാ​യി അവർക്ക്‌ ഒരു ധാർമ്മി​ക​ബോ​ധം ഉണ്ടായി​രു​ന്നു. അവർക്ക്‌ സ്വത​ന്ത്ര​മാ​യി ഇച്‌ഛാ​ശ​ക്തി​യും നൽക​പ്പെ​ട്ടി​രു​ന്നു. അതു​കൊ​ണ്ടാണ്‌ അവർ ന്യായ​ബോ​ധ​ത്തി​ന്റെ​യും വിവേ​ച​ന​യു​ടെ​യും ശക്തിക​ളാൽ സജ്ജരാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌. അവരെ വഴിന​ട​ത്തു​ന്ന​തിന്‌ ദൈവം പുരു​ഷ​നി​ലും സ്‌ത്രീ​യി​ലും മനഃസാ​ക്ഷി​യു​ടെ പ്രാപ്‌തി നട്ടു. അതു​കൊണ്ട്‌ പൂർണ്ണ​മ​നു​ഷ്യ​രെ​ന്ന​നി​ല​യിൽ അവരുടെ സാധാരണ ഗതിയി​ലു​ളള ചായ്‌വ്‌ നൻമയി​ലേക്ക്‌ ആയിരി​ക്കും. (റോമർ 2:15) ഇതി​നെ​ല്ലാം പുറമേ, അവർ ജീവ​നോ​ടി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും അവർ എന്തു​ചെ​യ്യ​ണ​മെ​ന്നും അവർക്കു ചുററു​മു​ളള വിശിഷ്ട വസ്‌തു​ക്ക​ളെ​ല്ലാം ആരാണ്‌ നൽകി​യ​തെ​ന്നും ദൈവം അവരോ​ടു പറഞ്ഞു. (ഉൽപത്തി 1:28-30) അങ്ങനെ​യെ​ങ്കിൽ ഇപ്പോൾ സ്ഥിതി​ചെ​യ്യുന്ന ദുഷിച്ച അവസ്ഥകളെ നാം എങ്ങനെ വിശദീ​ക​രി​ക്കും?

5. (എ) ആദ്യ മാനുഷ ജോടിക്ക്‌ ദൈവം ഏതു ലളിത​മായ വ്യവസ്ഥ​വെച്ചു, എന്തു​കൊണ്ട്‌? (ബി) അവരുടെ ഭാവി​ജീ​വിത പ്രതീ​ക്ഷകൾ ഉചിത​മാ​യി ഉൾപ്പെ​ട്ടി​രു​ന്ന​തെ​ന്തു​കൊണ്ട്‌?

5 ഒരു വിവാ​ദ​വി​ഷയം—ഇന്ന്‌ നമ്മി​ലോ​രോ​രു​ത്ത​രും ഉൾപ്പെ​ടുന്ന ഒന്ന്‌—ഉയർന്നു വന്നു​വെന്ന്‌ തിരു​വെ​ഴു​ത്തു​പ​ര​മായ രേഖ പ്രകട​മാ​ക്കു​ന്നു. ഒന്നാമത്തെ മാനുഷ ജോടി​യു​ടെ സൃഷ്ടി​ക്കു​ശേഷം ഏറെ താമസി​യാ​തെ വികാസം പ്രാപിച്ച സാഹച​ര്യ​ങ്ങൾ മുഖാ​ന്ത​ര​മാ​യി​രു​ന്നു അത്‌ ഉളവാ​യത്‌. ഒരു വ്യവസ്ഥ​യോ​ടു​ളള അനുസ​ര​ണ​ത്താൽ തങ്ങളുടെ സ്രഷ്ടാ​വി​നോട്‌ സ്‌നേ​ഹ​പൂർവ്വ​ക​മായ വിലമ​തിപ്പ്‌ പ്രകട​മാ​ക്കാ​നു​ളള അവസരം ദൈവം പരുഷ​നും സ്‌ത്രീ​യ്‌ക്കും കൊടു​ത്തു. അവർക്ക്‌ നിയ​ന്ത്രി​ക്കേണ്ട ദുഷിച്ച പ്രവണ​തകൾ ഉണ്ടായി​രു​ന്നു എന്ന്‌ സൂചി​പ്പി​ക്കുന്ന യാതൊ​ന്നു​മാ​യി​രു​ന്നില്ല ഈ വ്യവസ്ഥ. പകരം, അതിൽതന്നെ സാധാ​ര​ണ​വും ഉചിത​വു​മാ​യത്‌—ആഹാരം കഴിക്കു​ന്നത്‌—അതിൽ ഉൾപ്പെ​ട്ടി​രു​ന്നു. ദൈവം മനുഷ്യ​നോ​ടു പറഞ്ഞ​പ്ര​കാ​രം: “തോട്ട​ത്തി​ലെ ഏതു വൃക്ഷത്തിൽനി​ന്നും നിനക്കു തൃപ്‌തി​യാ​കു​വോ​ളം തിന്നാം. എന്നാൽ നൻമതിൻമ​ക​ളു​ടെ അറിവി​ന്റെ വൃക്ഷത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം നീ അതിൽനിന്ന്‌ തിന്നരുത്‌, എന്തു​കൊ​ണ്ടെ​ന്നാൽ നീ അതിൽ നിന്നു തിന്നുന്ന ദിവസ​ത്തിൽ നീ തീർച്ച​യാ​യും മരിക്കും.” (ഉൽപത്തി 2:16, 17) ഈ വ്യവസ്ഥ ജീവന്‌ ആവശ്യ​മാ​യി​രി​ക്കുന്ന യാതൊ​ന്നും ആദ്യ​ജോ​ടി​യിൽനിന്ന്‌ കവർന്നു​ക​ള​ഞ്ഞില്ല. തോട്ട​ത്തി​ലെ മറെറല്ലാ വൃക്ഷങ്ങ​ളിൽനി​ന്നും അവർക്കു ഭക്ഷിക്കാ​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും ഭാവി​യി​ലെ അവരുടെ ജീവി​ത​പ്ര​തീ​ക്ഷകൾ നിശ്ചയ​മാ​യും ഉൾപ്പെ​ട്ടി​രു​ന്നു, ഉചിത​മാ​യി​ത്തന്നെ. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ അനുസ​രണം ആവശ്യ​പ്പെ​ട്ടവൻ ജീവന്റെ ഉറവും പരിപാ​ല​ക​നും ആയിരു​ന്നു.

6. (എ) ഭരണം സംബന്ധിച്ച ഏത്‌ അടിസ്ഥാന സത്യത്തിന്‌ ചേർച്ച​യാ​യി ജീവി​ച്ചി​രു​ന്നെ​ങ്കിൽ നമ്മുടെ ആദ്യമാ​താ​പി​താ​ക്കൾക്ക്‌ എന്നേക്കും ജീവി​ക്കാൻ കഴിയു​മാ​യി​രു​ന്നു? (ബി) അവർക്ക്‌ ദൈവത്തെ അനുസ​രി​ക്കാൻ പ്രേരണ തോ​ന്നേ​ണ്ടി​യി​രു​ന്ന​തെ​ന്തു​കൊണ്ട്‌?

6 മനുഷ്യർ മരിക്ക​ണ​മെ​ന്നു​ള​ള​താ​യി​രു​ന്നില്ല ദൈവ​ത്തി​ന്റെ ഉദ്ദേശ്യം. അനുസ​ര​ണ​ക്കേ​ടി​ന്റെ ശിക്ഷയാ​യി​ട്ട​ല്ലാ​തെ മരണ​ത്തെ​പ്പ​ററി ആദാമി​നോ​ടും ഹവ്വാ​യോ​ടും പറഞ്ഞി​രു​ന്നില്ല. നമ്മുടെ ആദ്യമാ​താ​പി​താ​ക്കൾക്ക്‌ അവരുടെ സമാധാ​ന​പൂർണ്ണ​മായ, ഉദ്യാ​ന​തു​ല്യ​മായ ഭവനത്തിൽ എന്നേയ്‌ക്കും ജീവി​ക്കു​ന്ന​തി​നു​ളള പ്രതീക്ഷ അവരുടെ മുമ്പാകെ ഉണ്ടായി​രു​ന്നു. ഇത്‌ ആർജ്ജി​ക്കു​ന്ന​തിന്‌ അവരിൽ നിന്ന്‌ എന്താണ്‌ ആവശ്യ​പ്പെ​ട്ടി​രു​ന്നത്‌? അവർ അധിവ​സിച്ച ഭൂമി അതു നിർമ്മിച്ച ദൈവ​ത്തി​ന്റേ​താ​ണെ​ന്നും സ്രഷ്ടാ​വെന്ന നിലയിൽ അവന്‌ ഉചിത​മാ​യി തന്റെ സൃഷ്ടി​യു​ടെ​മേൽ അധികാ​ര​മു​ണ്ടെ​ന്നും അവർ അംഗീ​ക​രി​ക്ക​ണ​മാ​യി​രു​ന്നു. (സങ്കീർത്തനം 24:1, 10) തീർച്ച​യാ​യും മനുഷ്യന്‌, ജീവനുൾപ്പെടെ അവനാ​വ​ശ്യ​മാ​യ​തെ​ല്ലാം നൽകി​യവൻ അവരിൽനിന്ന്‌ ആവശ്യ​പ്പെട്ട സകലത്തി​ലും അവരുടെ അനുസ​രണം അർഹിച്ചു. എന്നാൽ ആ അനുസ​രണം നിർബ്ബ​ന്ധ​ത്താ​ലു​ള​ള​താ​യി​രി​ക്കാൻ അവൻ ആഗ്രഹി​ച്ചില്ല. മറിച്ച്‌ അതു സ്‌നേ​ഹ​ത്താൽ പ്രേരി​ത​മാ​യി മനസ്സൊ​രു​ക്ക​മു​ളള ഹൃദയ​ത്തിൽനി​ന്നാ​യി​രി​ക്ക​ണ​മാ​യി​രു​ന്നു. (1 യോഹ​ന്നാൻ 5:3) എന്നാൽ നമ്മുടെ ആദിമാ​താ​പി​താ​ക്കൾ അത്തരം സ്‌നേഹം പ്രകട​മാ​ക്കു​ന്ന​തിൽ പരാജ​യ​പ്പെട്ടു. ഇത്‌ എങ്ങനെ സംഭവി​ച്ചു?

ദിവ്യ​ഭ​ര​ണ​ത്തോ​ടു​ളള എതിർപ്പി​ന്റെ തുടക്കം

7. (എ) ബൈബിൾ അനുസ​രിച്ച്‌ ദൈവ​ത്തി​ന്റെ ഭരണ​ത്തോ​ടു​ളള എതിർപ്പ്‌ എവിടെ തുടങ്ങി? (ബി) ആത്മമണ്ഡ​ല​ത്തിൽ വിശ്വ​സി​ക്കു​ന്നത്‌ ന്യായാ​നു​സൃ​ത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

7 ദൈവ​ത്തി​ന്റെ ഭരണ​ത്തോ​ടു​ളള എതിർപ്പ്‌ ആദ്യമാ​യി ഭൂമി​യി​ലല്ല മറിച്ച്‌ മാനുഷ നേത്ര​ങ്ങൾക്ക്‌ അദൃശ്യ​മായ ഒരു മണ്ഡലത്തി​ലാണ്‌ തുടങ്ങി​യ​തെന്ന്‌ ബൈബിൾ പ്രകട​മാ​ക്കു​ന്നു. നമുക്ക്‌ അതു കാണാൻ കഴിയാ​ത്ത​തു​കൊണ്ട്‌ മാത്രം അനേക​രെ​പ്പോ​ലെ, അത്തരം ഒരു മണ്ഡലം സ്ഥിതി​ചെ​യ്യു​ന്നു എന്നത്‌ നാം സംശയി​ക്ക​ണ​മോ? കൊള​ളാം, ഗുരു​ത്വാ​കർഷണം നമുക്കു കാണാൻ സാദ്ധ്യമല്ല, കാററും അങ്ങനെ​തന്നെ. എന്നാൽ അവയുടെ ഫലങ്ങൾ വളരെ യഥാർത്ഥ​മാണ്‌. അതു​പോ​ലെ​തന്നെ അദൃശ്യ​മ​ണ്ഡ​ല​ത്തി​ന്റെ ഫലങ്ങളും നിരീ​ക്ഷി​ക്കാൻ കഴിയും. “ദൈവം ഒരാത്മാവ്‌” ആകുന്നു​വെ​ങ്കി​ലും അവന്റെ സൃഷ്ടി​ക്രി​യകൾ നമുക്കു​ചു​റ​റും എല്ലായി​ട​ത്തും കാണാൻ കഴിയും. നാം അവനിൽ വിശ്വ​സി​ക്കു​ന്നു​വെ​ങ്കിൽ നാം ഒരു ആത്മമണ്ഡ​ല​ത്തി​ലും വിശ്വ​സി​ച്ചേ തീരൂ. (യോഹ​ന്നാൻ 4:24; റോമർ 1:20) എന്നാൽ മററാ​രെ​ങ്കി​ലും ആ മണ്ഡലത്തിൽ വസിക്കു​ന്നു​ണ്ടോ?

8. ദൂതൻമാർ ഏതുതരം വ്യക്തി​ക​ളാണ്‌?

8 ബൈബിൾ അനുസ​രിച്ച്‌, മനുഷ്യന്‌ മുമ്പ്‌ ദശലക്ഷ​ക്ക​ണ​ക്കിന്‌ ആത്മവ്യ​ക്തി​കൾ, ദൂതൻമാർ ആസ്‌തി​ക്യ​ത്തി​ലേക്ക്‌ വരുത്ത​പ്പെട്ടു. (ഇയ്യോബ്‌ 38:4, 7; സങ്കീർത്തനം 103:20; ദാനി​യേൽ 7:10) ഇവരെ​ല്ലാം പൂർണ്ണ​രാ​യി, ദുഷ്‌പ്ര​വ​ണ​ത​ക​ളൊ​ന്നും കൂടാതെ സൃഷ്ടി​ക്ക​പ്പെട്ടു. എന്നാൽ ദൈവ​ത്തി​ന്റെ പിൽക്കാല സൃഷ്ടി​യായ മനുഷ്യ​നെ​പ്പോ​ലെ അവർക്കു സ്വത​ന്ത്ര​മായ ഇച്ഛാശക്തി കൊടു​ക്ക​പ്പെട്ടു. അതു​കൊണ്ട്‌ അവർക്ക്‌ ദൈവ​ത്തോ​ടു​ളള വിശ്വ​സ്‌ത​ത​യു​ടെ​യോ അവിശ്വ​സ്‌ത​ത​യു​ടെ​യോ ഒരു ഗതി തെര​ഞ്ഞെ​ടു​ക്കാൻ കഴിയു​മാ​യി​രു​ന്നു.

9, 10. (എ) പൂർണ്ണ​ത​യു​ളള ഒരു ആത്മ സൃഷ്ടിക്ക്‌ തെററു​ചെ​യ്യാ​നു​ളള പ്രവണത തോന്നുക സാദ്ധ്യ​മാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ? (ബി) അതു​കൊണ്ട്‌ ദൂതൻമാ​രി​ലൊ​രാൾ എങ്ങനെ സാത്താ​നാ​യി​ത്തീർന്നു?

9 എന്നാൽ അനേക​മാ​ളു​കൾ ചോദി​ക്കുന്ന ചോദ്യം ഇതാണ്‌: പൂർണ്ണ​ത​യു​ളള സൃഷ്ടി​ക​ളെന്ന നിലയിൽ അവരി​ലാർക്കെ​ങ്കി​ലും തെററു ചെയ്യാ​നു​ളള പ്രവണത തോന്നാൻ തന്നെ എങ്ങനെ കഴിയും? കൊള​ളാം, നമ്മുടെ സ്വന്തം ജീവി​ത​ത്തിൽ എത്ര​പ്രാ​വ​ശ്യം ചിലതു നല്ലതും ചിലതു ചീത്തയു​മായ സാദ്ധ്യ​ത​കളെ നാം അഭിമു​ഖീ​ക​രി​ക്കേണ്ട സാഹച​ര്യ​ങ്ങൾ പൊന്തി​വ​ന്നി​ട്ടുണ്ട്‌? ചീത്ത സാദ്ധ്യ​ത​കളെ തിരി​ച്ച​റി​യാ​നു​ളള ബുദ്ധി​ശക്തി നമുക്കുണ്ട്‌ എന്നുളള വസ്‌തുത അതിനാൽ തന്നെ നമ്മെ ചീത്തയാ​ക്കു​ന്നില്ല, ഉവ്വോ? യഥാർത്ഥ ചോദ്യം, നാം ഏതു ഗതിയിൽ നമ്മുടെ മനസ്സും ഹൃദയ​വും ഉറപ്പി​ക്കും? എന്നതാണ്‌. നാം ഉപദ്ര​വ​ക​ര​മായ ചിന്തക​ളിൽ മനസ്സു കേന്ദ്രീ​ക​രി​ക്കു​ന്നു​വെ​ങ്കിൽ നമ്മുടെ ഹൃദയ​ങ്ങ​ളിൽ തെററായ ആഗ്രഹങ്ങൾ വളർത്തു​ന്ന​തി​ലേ​യ്‌ക്കു നാം വശീക​രി​ക്ക​പ്പെ​ടും. അത്തരം ആഗ്രഹ​ത്തിന്‌ ക്രമേണ തെററായ പ്രവൃ​ത്തി​കൾ ചെയ്യു​ന്ന​തിന്‌ നമ്മെ പ്രേരി​പ്പി​ക്കാൻ കഴിയും. ഈ നാശക​ര​മായ ചക്രഗതി ബൈബി​ളെ​ഴു​ത്തു​കാ​ര​നായ യാക്കോബ്‌ വർണ്ണി​ച്ചി​രി​ക്കു​ന്നു: “ഓരോ​രു​ത്ത​രും സ്വന്ത മോഹ​ത്താൽ ആകർഷി​ക്ക​പ്പെ​ടു​ക​യും വശീക​രി​ക്ക​പ്പെ​ടു​ക​യും ചെയ്യു​ന്ന​തി​നാൽ പരീക്ഷി​ക്ക​പ്പെ​ടു​ന്നു. അനന്തരം മോഹം പുഷ്ടി​പ്പെട്ടു കഴിയു​മ്പോൾ പാപത്തെ പ്രസവി​ക്കു​ന്നു. ക്രമത്തിൽ പാപം പൂരി​ത​മാ​ക്ക​പ്പെ​ടു​മ്പോൾ മരണത്തെ ഉളവാ​ക്കു​ന്നു.”—യാക്കോബ്‌ 1:14, 15.

10 ദൈവ​ത്തി​ന്റെ ആത്മപു​ത്രൻമാ​രിൽ ഒരാൾക്ക്‌ ഇതു സംഭവി​ച്ചു എന്ന്‌ തിരു​വെ​ഴു​ത്തു​കൾ പ്രകട​മാ​ക്കു​ന്നു. അവന്റെ സ്വന്തം മോഹ​ങ്ങ​ളാൽ അവൻ വശീക​രി​ക്ക​പ്പെട്ടു. ദൈവ​ത്തി​ന്റെ മാനുഷ സൃഷ്ടി​യിൽ അവൻ ചില സാദ്ധ്യ​തകൾ കണ്ടു. ദൈവ​ത്തി​നു കീഴ്‌പ്പെ​ട്ടി​രി​ക്കു​ന്ന​തി​നു പകരം അവർ തനിക്കു കീഴ്‌പ്പെ​ട്ടി​രി​ക്കു​മോ? പ്രകട​മാ​യും ദൈവ​ത്തി​നു​ളള ആരാധ​ന​യിൽ കുറഞ്ഞ​പക്ഷം ഒരു ഭാഗ​മെ​ങ്കി​ലും ലഭിക്കാൻ അവൻ കൊതി​ച്ചു തുടങ്ങി. (ലൂക്കോസ്‌ 4:5-8) ഈ മോഹ​ത്തിന്‌ അനുസ​രിച്ച്‌ പ്രവർത്തിച്ച്‌ അവൻ ദൈവ​ത്തി​നെ​തി​രെ ഒരു മത്സരി​യാ​യി തീർന്നു. ആ കാരണ​ത്താൽ അവനെ എതിരാ​ളി എന്നർത്ഥ​മു​ളള സാത്താൻ എന്നു ബൈബി​ളിൽ പരാമർശി​ച്ചി​രി​ക്കു​ന്നു.—ഇയ്യോബ്‌ 1:6.

11. സാത്താൻ യഥാർത്ഥ​ത്തിൽ സ്ഥിതി​ചെ​യ്യു​ക​തന്നെ ചെയ്യു​ന്നു​വെന്ന്‌ വിശ്വ​സി​ക്കാൻ എന്ത്‌ ഈടുററ അടിസ്ഥാ​ന​മുണ്ട്‌?

11 ഭൗതികത നിറഞ്ഞ ഈ ഇരുപ​താം നൂററാ​ണ്ടിൽ സാത്താ​നെ​പ്പോ​ലെ​യു​ളള ഒരു ആത്മവ്യ​ക്തി​യി​ലു​ളള വിശ്വാ​സം ജനരഞ്‌ജ​കമല്ല. എന്നാൽ ജനസമ്മതി എന്നെങ്കി​ലും സത്യത്തി​ലേ​യ്‌ക്കു​ളള സുനി​ശ്ചി​ത​മായ ഒരു വഴികാ​ട്ടി​യാ​യി​രു​ന്നി​ട്ടു​ണ്ടോ? രോഗ​ങ്ങ​ളെ​ക്കു​റി​ച്ചു പഠനം നടത്തു​ന്ന​വർക്കി​ട​യിൽ കാണാൻ കഴിയാത്ത രോഗാ​ണു​ക്കൾ പരിഗ​ണി​ക്കേണ്ട ഒരു ഘടകമാ​ണെന്ന വിശ്വാ​സം ഒരു കാലത്ത്‌ ജനരഞ്‌ജ​ക​മാ​യി​രു​ന്നില്ല. എന്നാൽ ഇപ്പോൾ അവയുടെ സ്വാധീ​നം പരക്കെ അറിയ​പ്പെ​ടു​ന്നു. അതു​കൊണ്ട്‌ എന്നെങ്കി​ലും ജനരഞ്‌ജ​ക​മ​ല്ലാ​ത്ത​തു​കൊണ്ട്‌ അതിനെ അവഗണി​ക്കാം എന്ന്‌ തീർച്ച​യാ​യും അർത്ഥമില്ല. യേശു​ക്രി​സ്‌തു​തന്നെ ആത്മമണ്ഡ​ല​ത്തിൽനിന്ന്‌ വന്നവനാ​യി​രു​ന്നു. അതു​കൊണ്ട്‌ അവന്‌ അവിടത്തെ ജീവി​ത​ത്തെ​പ്പ​ററി ആധികാ​രി​ക​മാ​യി സംസാ​രി​ക്കാൻ കഴിഞ്ഞു. അവൻ തീർച്ച​യാ​യും സാത്താനെ ഒരു ദുഷ്ട ആത്മവ്യ​ക്തി​യാ​യി​ട്ടു തിരി​ച്ച​റി​യി​ച്ചു. (യോഹ​ന്നാൻ 8:23; ലൂക്കോസ്‌ 13:16; 22:31) ആത്മവ്യ​ക്തി​യായ ഈ ശത്രു​വി​ന്റെ ആസ്‌തി​ക്യം കണക്കി​ലെ​ടു​ക്കു​ന്ന​തി​നാൽ മാത്രമേ ഈ ഭൂമി​യിൽ ഇത്ര വഷളായ അവസ്ഥകൾ എങ്ങനെ ആരംഭി​ച്ചു എന്നു മനസ്സി​ലാ​ക്കാൻ സാധി​ക്കു​ക​യു​ളളു.

12. സാത്താൻ സ്‌ത്രീ​യായ ഹവ്വാ​യോട്‌ എങ്ങനെ ആശയവി​നി​യമം ചെയ്‌തു, ഈ രീതി​യിൽ എന്തു​കൊണ്ട്‌?

12 സാത്താൻ തന്റെ ദുരാ​ഗ്ര​ഹത്തെ തൃപ്‌തി​പ്പെ​ടു​ത്താ​നു​ളള ശ്രമത്തിൽ എങ്ങനെ മുമ്പോ​ട്ടു നീങ്ങി​യെന്ന്‌ ഉല്‌പത്തി മൂന്നാ​മ​ദ്ധ്യാ​യ​ത്തി​ലെ നിശ്വ​സ്‌ത​രേഖ വിവരി​ക്കു​ന്നു. തന്റെ യഥാർത്ഥ താദാ​ത്മ്യ​ത്തെ മറയ്‌ക്കുന്ന ഒരു രീതി​യിൽ ഏദെനിൽ വച്ച്‌ അവൻ സ്‌ത്രീ​യായ ഹവ്വായെ സമീപി​ച്ചു. ആ മാനു​ഷ​ജോ​ടി സാധാരണ കണ്ടിരുന്ന ഒരു ജന്തുവി​നെ—ഒരു സർപ്പത്തെ—അവൻ ഉപയോ​ഗി​ച്ചു. പ്രസ്‌പ​ഷ്ട​മാ​യി, ഗാരു​ഡ​വി​ദ്യ​യെന്ന്‌ നാം വിളി​ക്കുന്ന രീതി ഉപയോ​ഗി​ച്ചു​കൊണ്ട്‌ തന്റെ വാക്കുകൾ ആ ജീവി​യിൽ നിന്നു വരുന്നു എന്ന്‌ തോന്നാൻ അവൻ ഇടയാക്കി. ജാഗ്ര​ത​യോ​ടു കൂടിയ അതിന്റെ സ്വാഭാ​വി​ക​രീ​തി സാത്താൻ ഉളവാ​ക്കാൻ ആഗ്രഹിച്ച ധാരണ​യോട്‌ നന്നായി യോജി​ച്ചു.—ഉല്‌പത്തി 3:1; വെളി​പ്പാട്‌ 12:9.

13. സാത്താൻ ഹവ്വാ​യോട്‌ എന്തു പറഞ്ഞു, പ്രസ്‌പ​ഷ്ട​മാ​യി എന്തു​ദ്ദേ​ശ്യ​ത്തോ​ടെ?

13 സ്‌ത്രീ അവളുടെ ഭരണാ​ധി​കാ​രി എന്നനി​ല​യിൽ തന്നി​ലേ​യ്‌ക്കു നോക്കാൻ നേരിട്ട്‌ നിർദ്ദേ​ശി​ക്കു​ന്ന​തിന്‌ പകരം സാത്താൻ ആദ്യമാ​യി അവളുടെ മനസ്സിൽ സംശയം ജനിപ്പി​ക്കാൻ ശ്രമിച്ചു. ഇങ്ങനെ ചോദി​ച്ചു​കൊണ്ട്‌: “തോട്ട​ത്തി​ലെ സകല വൃക്ഷങ്ങ​ളിൽനി​ന്നും നിങ്ങൾ തിന്നരു​തെന്ന്‌ ദൈവം പറഞ്ഞു​വെ​ന്നത്‌ യഥാർത്ഥ​ത്തിൽ അങ്ങനെ തന്നെയാ​ണോ? ഫലത്തിൽ, ‘തോട്ട​ത്തി​ലെ സകലവൃ​ക്ഷ​ങ്ങ​ളിൽനി​ന്നും നിങ്ങൾ തിന്നരു​തെന്ന്‌ ദൈവം പറഞ്ഞി​രി​ക്കു​ന്നത്‌ വളരെ കഷ്ടമാണ്‌’ എന്നവൻ പറയു​ക​യാ​യി​രു​ന്നു. ഇതിനാൽ സാദ്ധ്യ​ത​യ​നു​സ​രിച്ച്‌ ദൈവം എന്തോ നൻമ അവർക്കു നിഷേ​ധി​ക്കു​ക​യാ​ണെന്ന്‌ അവൻ സൂചി​പ്പി​ച്ചു. ഒരു മരത്തെ​മാ​ത്രം ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടു​ളള ദൈവ​ത്തി​ന്റെ കല്‌പന ഉദ്ധരി​ക്കു​ക​യും അനുസ​ര​ണ​ക്കേ​ടി​നു​ളള ശിക്ഷ മരണമാ​ണെന്ന്‌ പ്രസ്‌താ​വി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ ഹവ്വാ ഉത്തരം കൊടു​ത്തു. അതിങ്കൽ ദൈവ​ക​ല്‌പ​ന​ക​ളോ​ടു​ളള അവളുടെ ആദരവി​ന്റെ അടിത്തറ മാന്താൻ സാത്താൻ ശ്രമിച്ചു. ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌: “നിങ്ങൾ നിശ്ചയ​മാ​യും മരിക്ക​യില്ല, എന്തു​കൊ​ണ്ടെ​ന്നാൽ നിങ്ങൾ അതിൽനി​ന്നു തിന്നുന്ന നാളിൽതന്നെ നിങ്ങളു​ടെ കണ്ണുകൾ തുറ​ക്കേ​ണ്ട​താ​ണെ​ന്നും നിങ്ങൾ നൻമതിൻമകൾ തിരി​ച്ച​റി​യു​ന്ന​വ​രാ​യി ദൈവ​ത്തെ​പ്പോ​ലെ ആയിത്തീ​രേ​ണ്ട​താ​ണെ​ന്നും ദൈവം അറിയു​ന്നു.” (ഉല്‌പത്തി 3:1-5) ഇത്തരം ഒരു സാഹച​ര്യ​ത്തെ അഭിമു​ഖീ​ക​രി​ച്ചി​രു​ന്നെ​ങ്കിൽ നിങ്ങൾ എന്തു​ചെ​യ്യു​മാ​യി​രു​ന്നു?

14. (എ) ഹവ്വാ സാത്താന്റെ ഇരയാ​യി​ത്തീർന്ന​തെ​ന്തു​കൊണ്ട്‌? (ബി) ആദാം എന്തു ചെയ്‌തു?

14 സ്വാർത്ഥ​മോ​ഹ​ങ്ങ​ളാൽ നയിക്ക​പ്പെ​ടാൻ ഹവ്വാ തന്നെത്തന്നെ അനുവ​ദി​ച്ചു. ദൈവം വിലക്കി​യി​രു​ന്നത്‌ അവൾ തിന്നു. പിന്നീട്‌ അവളുടെ പ്രേര​ണ​യിൻ കീഴിൽ അവളുടെ ഭർത്താവ്‌ ആദാമും തിന്നു. തന്റെ സ്രഷ്ടാ​വി​ന്റെ പക്ഷത്താ​യി​രി​ക്കു​ന്ന​തി​നു പകരം അവളുടെ പക്ഷത്താ​യി​രി​ക്കു​ന്ന​തി​നെ അവൻ തെര​ഞ്ഞെ​ടു​ത്തു. (ഉല്‌പത്തി 3:6; 1 തിമൊ​ഥെ​യോസ്‌ 2:14) പരിണ​ത​ഫ​ല​മെ​ന്താ​യി​രു​ന്നു?

15. അതു​കൊണ്ട്‌ മനുഷ്യാ​സ്‌തി​ക്യ​ത്തി​ന്റെ അടയാ​ള​മാ​യി​രു​ന്നി​ട്ടു​ളള കുററ​കൃ​ത്യ​ത്തി​നും അക്രമ​ത്തി​നും അതു​പോ​ലെ​തന്നെ രോഗ​ത്തി​നും മരണത്തി​നും കാരണ​മെന്ത്‌?

15 മുഴു​മാ​നുഷ കുടും​ബ​വും പാപത്തി​ലേ​യ്‌ക്കും അപൂർണ്ണ​ത​യി​ലേ​ക്കും നിപതി​ച്ചു. ഇപ്പോൾ ആദാമി​നും ഹവ്വായ്‌ക്കും തങ്ങൾക്ക്‌ ഒരിക്കൽ ഉണ്ടായി​രുന്ന പൂർണ്ണത തങ്ങളുടെ സന്താന​ങ്ങൾക്ക്‌ കൈമാ​റാൻ കഴിയാ​തെ​യാ​യി. ന്യൂന​ത​യു​ളള ഒരു മാതൃ​ക​യിൽനിന്ന്‌ കോപ്പി​കൾ നിർമ്മി​ക്കു​മ്പോൾ അവക്കെ​ല്ലാം അതേ ന്യൂനത ഉണ്ടായി​രി​ക്കു​ന്ന​തു​പോ​ലെ പാരമ്പ​ര്യ​മാ​യി കിട്ടിയ സ്വാർത്ഥ​ത​യ്‌ക്കു​ളള പ്രവണത സഹിതം അവരുടെ സന്താനങ്ങൾ എല്ലാവ​രും പാപത്തിൽ ജനിച്ചു. (ഉല്‌പത്തി 8:21) നിയ​ന്ത്രി​ക്ക​പ്പെ​ടാത്ത ഈ പ്രവണത മനുഷ്യ​വർഗ്ഗ​ത്തിൽനിന്ന്‌ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും എടുത്തു​കളഞ്ഞ തിൻമ​ക​ളി​ലേ​യ്‌ക്കു നയിച്ചി​രി​ക്കു​ന്നു. പാപത്തി​ന്റെ ഈ പൈതൃ​കാ​വ​കാ​ശ​മാണ്‌ രോഗ​ത്തി​നും മരണത്തി​നും കൂടെ ഇടയാ​ക്കി​യി​രി​ക്കു​ന്നത്‌—റോമർ 5:12.

ഉന്നയി​ക്ക​പ്പെട്ട വിവാദ വിഷയങ്ങൾ 

16, 17. (എ) ദൈവം ഇത്രയും നാൾ ഈ സാഹച​ര്യ​ത്തെ പൊറു​ത്ത​തെ​ന്തു​കൊ​ണ്ടെന്ന്‌ മനസ്സി​ലാ​ക്കു​ന്ന​തിന്‌ നാം എന്തു വിലമ​തി​ക്കണം? (ബി) ഉന്നയി​ക്ക​പ്പെട്ട വിവാ​ദ​വി​ഷയം യഥാർത്ഥ​ത്തി​ലെ​ന്താണ്‌?

16 ഈ വസ്‌തു​ത​ക​ളു​ടെ വെളി​ച്ച​ത്തിൽ സാഹച​ര്യം ഇത്ര​ത്തോ​ളം വഷളാ​കാൻ അനുവ​ദി​ച്ചു​കൊണ്ട്‌ ദൈവം അതിനെ പൊറു​ത്ത​തെ​ന്തു​കൊണ്ട്‌ എന്ന ചോദ്യ​ത്തി​ലേ​യ്‌ക്കു നമ്മുടെ മനസ്സുകൾ പിന്നോ​ക്കം പോകു​ന്നു. അത്‌ ഉന്നയി​ക്ക​പ്പെട്ട വളരെ ഗൗരവ​ത​ര​മായ ഒരു വിവാ​ദ​വി​ഷ​യ​വും അതിന്‌ മുഴു അഖിലാ​ണ്ഡ​ത്തിൻമേ​ലും ഉളള ഫലവും നിമി​ത്ത​മാണ്‌. അതെങ്ങനെ?

17 ആദാമി​നും ഹവ്വായ്‌ക്കും നൽകപ്പെട്ട ദൈവ​ത്തി​ന്റെ നിയമം അവരുടെ നൻമയ്‌ക്കല്ല എന്ന വാദത്താ​ലും അനുസ​ര​ണ​ക്കേ​ടി​നു​ളള ദൈവ​ത്തി​ന്റെ പ്രസ്‌താ​വി​ത​ഫ​ലത്തെ വെല്ലു​വി​ളി​ച്ച​തി​നാ​ലും സാത്താൻ ദൈവ​ത്തി​ന്റെ ഭരണത്തെ ചോദ്യം ചെയ്യു​ക​യാ​യി​രു​ന്നു. ഇല്ല, ദൈവം ഭരണാ​ധി​കാ​രി​യാ​ണെന്ന വസ്‌തു​തയെ അവൻ ചോദ്യം ചെയ്‌തില്ല. മറിച്ച്‌, സാത്താൻ ഉന്നയിച്ച വാദം യഹോ​വ​യു​ടെ ഭരണത്തി​ന്റെ ഔചി​ത്യ​ത്തി​ലും അവന്റെ പരമാ​ധി​കാ​ര​ത്തി​ലും അവന്റെ വഴിക​ളു​ടെ നീതി​യി​ലും കേന്ദ്രീ​ക​രി​ച്ചി​രു​ന്നു. ദൈവ​ത്തി​ന്റെ മാർഗ്ഗ​നിർദ്ദേ​ശ​ത്തിന്‌ കീഴ്‌പ്പെ​ടു​ന്ന​തി​നു പകരം സ്വന്തം തീരു​മാ​നങ്ങൾ ചെയ്‌തു​കൊണ്ട്‌ സ്വത​ന്ത്ര​മാ​യി പ്രവർത്തി​ച്ചാൽ അതായി​രി​ക്കും അവന്‌ മെച്ച​മെന്ന്‌ സാത്താൻ വഞ്ചനാ​ത്മ​ക​മാ​യി വാദിച്ചു. (ഉല്‌പത്തി 3:4, 5) എന്നാൽ വാസ്‌ത​വ​ത്തിൽ അങ്ങനെ ചെയ്യുക വഴി അവർ ദൈവ​ത്തി​ന്റെ എതിരാ​ളി​യു​ടെ നടത്തി​പ്പി​നെ അനുസ​രി​ക്കു​ക​യാ​യി​രി​ക്കും.

18. (എ) മറെറന്തു വിവാ​ദ​വി​ഷ​യ​വും​കൂ​ടി ഉൾപ്പെ​ട്ടി​രു​ന്നു, ഇതു ബൈബി​ളിൽ എവിടെ കാണ​പ്പെ​ടു​ന്നു? (ബി) ഈ വിവാദ വിഷയ​ത്തിൽ നാം ഉൾപ്പെ​ടു​ന്ന​തെ​ങ്ങനെ?

18 മറെറാ​രു പ്രശ്‌ന​വും ഉൾപ്പെ​ട്ടി​രു​ന്നു. ദൈവ​ത്തി​ന്റെ ഈ സൃഷ്ടികൾ അവിടെ ഏദെനിൽ വച്ച്‌ അവനെ​തി​രെ തിരിഞ്ഞ സ്ഥിതിക്ക്‌ മററു​ള​ളവർ എന്തു​ചെ​യ്യും? പിന്നീട്‌ ഇയ്യോബ്‌ എന്ന മമനു​ഷ്യ​ന്റെ നാളിൽ, യഹോ​വയെ സേവി​ക്കു​ന്നവർ അങ്ങനെ ചെയ്യു​ന്നത്‌ ദൈവ​ത്തോ​ടും അവന്റെ ഭരണ​ത്തോ​ടും ഉളള എന്തെങ്കി​ലും സ്‌നേഹം കൊണ്ട​ല്ലെ​ന്നും മറിച്ച്‌, ദൈവം അവർക്കു​വേണ്ടി എല്ലാം കരുതു​ന്ന​തു​കൊ​ണ്ടു​മാ​ത്രം സ്വാർത്ഥ​പ​ര​മാ​യി​ട്ടാ​ണെ​ന്നും സാത്താൻ പരസ്യ​മാ​യി ആരോ​പി​ച്ചു. സമ്മർദ്ദ​ത്തിൻ കീഴിൽ വരുന്ന യാതൊ​രാ​ളും വിശ്വ​സ്‌ത​ത​യോ​ടെ യഹോ​വ​യു​ടെ പരമാ​ധി​കാ​രത്തെ പിന്താ​ങ്ങു​ക​യില്ല എന്ന്‌ സാത്താൻ സൂചി​പ്പി​ച്ചു. അതു​കൊണ്ട്‌ സ്വർഗ്ഗ​ത്തി​ലും, ഭൂമി​യി​ലു​മു​ളള ബുദ്ധി​ശ​ക്തി​യു​ളള സകല സൃഷ്ടി​ക​ളു​ടെ​യും വിശ്വ​സ്‌ത​ത​യും നിർമ്മ​ല​ത​യും ചോദ്യം ചെയ്യ​പ്പെട്ടു. ഇപ്രകാ​രം, വിവാ​ദ​വി​ഷ​യ​ത്തിൽ നിങ്ങളും ഉൾപ്പെ​ടു​ന്നു.—ഇയ്യോബ്‌ 1:8-12; 2:4, 5.

19, 20. മത്സരി​കളെ ഉടനടി നശിപ്പി​ക്കാ​ഞ്ഞ​തി​നാൽ ദൂതൻമാ​രും മനുഷ്യ​രു​മായ തന്റെ സൃഷ്ടി​കൾക്ക്‌ യഹോവ എന്തവസരം നൽകി?

19 ഇത്തര​മൊ​രു വെല്ലു​വി​ളി​യെ അഭിമു​ഖീ​ക​രി​ക്കാൻ യഹോവ എന്തു​ചെ​യ്യും? അവന്‌ സാത്താ​നെ​യും, ആദാമി​നെ​യും ഹവ്വാ​യെ​യും നിഷ്‌പ്ര​യാ​സം നശിപ്പി​ക്കാൻ കഴിയു​മാ​യി​രു​ന്നു. അത്‌ യഹോ​വ​യു​ടെ പരമാ​ധീ​ശ​ശക്തി പ്രകട​മാ​ക്കു​മാ​യി​രു​ന്നു. എന്നാൽ അതു, ഈ സംഭവ​വി​കാ​സങ്ങൾ നിരീ​ക്ഷി​ച്ചി​രുന്ന ദൈവ​ത്തി​ന്റെ സകല സൃഷ്ടി​ക​ളു​ടെ​യും മനസ്സിൽ ഇപ്പോൾ ഉന്നയി​ക്ക​പ്പെ​ട്ടി​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകു​മാ​യി​രു​ന്നോ? അഖിലാ​ണ്ഡ​ത്തി​ലെ ശാശ്വത സമാധാ​ന​വും സുരക്ഷി​ത​ത്വ​വും ഈ പ്രശ്‌ന​ങ്ങൾക്കു സദാകാ​ല​ത്തേ​യ്‌ക്കു​മാ​യി ഒരിക്കൽ സമ്പൂർണ്ണ​മാ​യി തീർപ്പു കൽപ്പി​ക്കേ​ണ്ടത്‌ ആവശ്യ​മാ​ക്കി​ത്തീർത്തു. അതിനും പുറമെ, ദൈവ​ത്തി​ന്റെ ബുദ്ധി​ശ​ക്തി​യു​ളള സകല സൃഷ്ടി​ക​ളു​ടെ​യും നിർമ്മ​ല​ത​യും വിശ്വ​സ്‌ത​ത​യും ചോദ്യം ചെയ്യ​പ്പെ​ട്ടി​രു​ന്നു. അവർ അവനെ സ്‌നേ​ഹി​ച്ചു​വെ​ങ്കിൽ ഈ വ്യാജാ​രോ​പ​ണ​ത്തിന്‌ ഉത്തരം കൊടു​ക്കാൻ അവർ തന്നെ ആഗ്രഹി​ക്കു​മാ​യി​രു​ന്നു. അതു തന്നെ ചെയ്യാൻ യഹോവ അവർക്ക്‌ അവസരം നൽകി. കൂടാതെ, സന്താന​ങ്ങളെ (അപൂർണ്ണ​രാ​യ​വ​രെ​ങ്കി​ലും) ഉൽപ്പാ​ദി​പ്പി​ക്കാൻ ആദാമി​നെ​യും ഹവ്വാ​യെ​യും അനുവ​ദി​ക്കുക വഴി ഇന്നു ജീവി​ച്ചി​രി​ക്കുന്ന നാമെ​ല്ലാം ഉൾപ്പെട്ട മാനു​ഷ​കു​ടും​ബം ഇല്ലായ്‌മ​പ്പെട്ടു പോകു​ന്നത്‌ ദൈവം തടയു​മാ​യി​രു​ന്നു. ഇത്‌ ഈ സന്തതികൾ ദിവ്യ​ഭ​ര​ണത്തെ അനുസ​രി​ക്കു​ന്നു​വോ എന്ന്‌ തങ്ങൾക്കു വേണ്ടി​ത്തന്നെ തീരു​മാ​നം ചെയ്യു​ന്ന​തി​നു​ളള അവസരം അവർക്കു നൽകും. ആ തെരഞ്ഞ​ടു​പ്പാണ്‌ ഇപ്പോൾ നിങ്ങളെ അഭിമു​ഖീ​ക​രി​ക്കു​ന്നത്‌!

20 അതു​കൊണ്ട്‌, ഉടനടി മരണശിക്ഷ നടപ്പാ​ക്കു​ന്ന​തി​നു പകരം ആ മത്സരികൾ കുറെ കാല​ത്തേ​യ്‌ക്കു നിലനിൽക്കാൻ യഹോവ അനുവ​ദി​ച്ചു. ഒരായി​രം വർഷങ്ങൾ കഴിയു​ന്ന​തി​നു മുമ്പ്‌ മരിക്കാൻ ആദാമും ഹവ്വായും ഏദെനിൽ നിന്നു പുറത്താ​ക്ക​പ്പെട്ടു. (ഉൽപത്തി 5:5; ഉൽപത്തി 2:17-നെ 2 പത്രോസ്‌ 3:8-നോട്‌ താരത​മ്യം ചെയ്യുക.) തല ചതയ്‌ക്ക​പ്പെട്ട ഒരു സർപ്പമാ​യി​രു​ന്നാ​ലെ​ന്ന​വണ്ണം സാത്താ​നും തക്കസമ​യത്ത്‌ നശിപ്പി​ക്ക​പ്പെ​ടേ​ണ്ടി​യി​രു​ന്നു.—ഉൽപത്തി 3:15; റോമർ 16:20.

കാലത്തി​ന്റെ പോക്ക്‌ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌

21, 22. (എ) ഭരണം സംബന്ധിച്ച്‌ ദൈവം അനുവ​ദിച്ച കാലത്ത്‌ സാത്താ​നും മനുഷ്യ​വർഗ്ഗ​വും എന്തു ചെയ്‌തു​കൊ​ണ്ടാ​ണി​രു​ന്നത്‌? (ബി) ദൈവത്തെ അവഗണി​ക്കാൻ ശ്രമി​ക്കുന്ന ഗവൺമെൻറു സംബന്ധിച്ച്‌ മാനുഷ ചരിത്രം എന്തു പ്രകട​മാ​ക്കു​ന്നു?

21 ദൈവ​ത്തി​ന്റെ ഭരണത്തി​ന്റെ ഔചി​ത്യം സംബന്ധിച്ച വെല്ലു​വി​ളി എന്തിൽ കലാശി​ച്ചി​രി​ക്കു​ന്നു? സ്വന്തം കാര്യങ്ങൾ നടത്താ​നു​ളള ശ്രമം വഴി മനുഷ്യർ തനിക്കു​തന്നെ പ്രയോ​ജനം ചെയ്‌തി​ട്ടു​ണ്ടോ? ചിന്തനീ​യ​മായ എല്ലാത്തരം ഗവൺമെൻറു​ക​ളും പരീക്ഷി​ച്ചു നോക്കു​ന്ന​തിന്‌ മനഷ്യ​വർഗ്ഗം അനുവ​ദി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. പൂർണ്ണ​ഫ​ലങ്ങൾ കാണാൻ കഴിയു​ന്ന​തി​നു മുമ്പേ​തന്നെ യഹോവ മാനുഷ ശ്രമങ്ങൾക്കു വിരാ​മ​മി​ട്ടു​ക​ള​ഞ്ഞില്ല. ഒരു നൂററാ​ണ്ടു മുമ്പാ​യി​രു​ന്നെ​ങ്കിൽ പോലും അതു സമയത്തി​നു മുമ്പേ ആയിരു​ന്നേനെ. അന്നു മനഷ്യൻ “സാങ്കേ​തിക യുഗ”ത്തിലേ​യ്‌ക്കു പ്രവേ​ശി​ക്കു​ന്ന​തേ​യു​ണ്ടാ​യി​രു​ന്നു​ളളു. തനിക്കു നേടാൻ കഴിയുന്ന കാര്യ​ങ്ങ​ളെ​പ്പ​ററി വലിയ അവകാ​ശ​വാ​ദങ്ങൾ പുറ​പ്പെ​ടു​വി​ച്ചു തുടങ്ങു​ന്ന​തേ​യു​ണ്ടാ​യി​രു​ന്നു​ളളു.

22 എന്നാൽ ദൈവ​ത്തിൽ നിന്ന്‌ സ്വത​ന്ത്ര​മായ മമനു​ഷ്യ​ന്റെ ഗതിയു​ടെ അനന്തര​ഫലം എന്തായി​രി​ക്കു​മെന്ന്‌ കാണാൻ മറെറാ​രു നൂററാ​ണ്ടു​കൂ​ടി ആവശ്യ​മു​ണ്ടോ? ഭൂമി നശീക​ര​ണ​ത്തി​ന്റെ വലിയ അപകടത്തെ അഭിമു​ഖീ​ക​രി​ക്കു​ന്നു എന്ന്‌ ഗവൺമെൻറ്‌ തലത്തി​ലും ശാസ്‌ത്ര​രം​ഗ​ത്തു​മു​ളള പ്രഗത്ഭ​രായ ആളുകൾ അംഗീ​ക​രി​ക്കു​ന്നു. തീർച്ച​യാ​യും മമനു​ഷ്യ​ന്റെ സ്വത​ന്ത്ര​ഭ​ര​ണ​ത്തി​ന്റെ പരിപൂർണ്ണ പരാജയം തെളി​യി​ക്കു​ന്ന​തിന്‌ ദൈവം സമ്പൂർണ്ണ​നാ​ശം അനുവ​ദി​ക്കേ​ണ്ട​തില്ല. ഗവൺമെൻറ്‌ ദൈവത്തെ അവഗണി​ക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു എന്നുള​ള​തിന്‌ ആറായി​രം വർഷത്തെ തെളിവ്‌ സാക്ഷ്യം നൽകു​മ്പോൾ മാനുഷ ഭരണം പൂർണ്ണ​ത​യി​ലെ​ത്തി​ക്കാൻ മതിയായ സമയം ലഭിച്ചില്ല എന്നു പറയാൻ സാദ്ധ്യമല്ല. ദൈവ​ത്തിൽ നിന്നു സ്വത​ന്ത്ര​മായ ഒരു ഗവൺമെൻറി​നെ​ക്കൊ​ണ്ടും മുഴു മനുഷ്യ​വർഗ്ഗ​ത്തി​നും യഥാർത്ഥ​സ​മാ​ധാ​ന​വും സുരക്ഷി​ത​ത്വ​വും കൊണ്ടു​വ​രാൻ കഴിയില്ല എന്ന്‌ വസ്‌തു​തകൾ പ്രകട​മാ​ക്കു​ന്നു.

23. ദൈവ​പു​ത്ര​നാ​ലു​ളള ഭൂമി​യു​ടെ നീതി​യു​ളള ഭരണത്തിന്‌ വഴി​യൊ​രു​ക്കു​ന്ന​തിന്‌ എന്തു പെട്ടെന്നു തന്നെ സംഭവി​ക്കും?

23 നാം പിന്നാലെ കാണാൻ പോകു​ന്ന​തു​പോ​ലെ ദീർഘ​നാൾ മുമ്പേ​തന്നെ സമ്പൂർണ്ണ​മായ സമയ കൃത്യ​ത​യോ​ടെ യഹോ​വ​യാം ദൈവം അഖിലാ​ണ്ഡ​ത്തിൽനിന്ന്‌ തന്റെ ദിവ്യ ഭരണത്തി​നെ​തി​രെ​യു​ളള സകല മത്സര​ത്തെ​യും തുടച്ചു നീക്കു​ന്നതു കാണുന്ന ഒരു തലമു​റയെ അടയാ​ള​പ്പെ​ടു​ത്തി. ദുഷ്ടരായ മനുഷ്യർ നശിപ്പി​ക്ക​പ്പെ​ടു​മെന്ന്‌ മാത്രമല്ല മറിച്ച്‌, സാത്താ​നും അവന്റെ ഭൂതങ്ങ​ളും മനുഷ്യ​രു​ടെ​യോ ദൂതൻമാ​രു​ടെ​യോ കാര്യാ​ദി​കളെ സ്വാധീ​നി​ക്കാൻ കഴിയാ​ത്ത​വണ്ണം അഗാധ​ത്തിൽ നിയ​ന്ത്ര​ണ​ത്തിൻ കീഴിൽ ആക്കപ്പെ​ടും. ഇതു ദൈവ​പു​ത്രന്റെ ഗവൺമെൻറി​നാ​ലു​ളള നീതി​പൂർവ്വ​ക​മായ ഭരണത്തിന്‌ വഴി തുറക്കു​ന്ന​തി​നു വേണ്ടി​യാണ്‌. ആയിരം വർഷത്തി​ന്റെ ഒരു കാലഘ​ട്ട​ത്തി​ലൂ​ടെ ആ ഗവൺമെൻറ്‌, ആയിര​ക്ക​ണ​ക്കിന്‌ വർഷങ്ങ​ളി​ലൂ​ടെ മമനു​ഷ്യ​ന്റെ സ്വാർത്ഥ​ഭ​രണം കൈവ​രു​ത്തിയ സകല ഉപദ്ര​വ​വും നീക്കും. അതു ഭൂമിയെ പറുദീ​സാ രമണീ​യ​ത​യി​ലേ​യ്‌ക്കു പുനഃ​സ്ഥി​തീ​ക​രി​ക്കു​ക​യും മനുഷ്യ​വർഗ്ഗത്തെ, ഏദെനിൽ ആസ്വദി​ച്ചി​രുന്ന പൂർണ്ണ​ത​യി​ലേ​യ്‌ക്കു മടക്കി​വ​രു​ത്തു​ക​യും ചെയ്യും.—വെളി​പ്പാട്‌ 20:1, 2; 21:1-5; 1 കൊരി​ന്ത്യർ 15:25, 26.

24. (എ) ആയിരം വർഷത്തി​ന്റെ അവസാ​ന​ത്തിൽ സാത്താ​നും അവന്റെ ഭൂതങ്ങ​ളും മോചി​പ്പി​ക്ക​പ്പെ​ടു​ന്ന​തെ​ന്തിന്‌? (ബി) പരിണ​ത​ഫലം എന്തായി​രി​ക്കും?

24 ആയിരം വർഷ ഭരണത്തി​ന്റെ അവസാ​ന​ത്തിൽ സാത്താ​നും അവന്റെ ഭൂതങ്ങ​ളും അല്‌പ​കാ​ല​ത്തേ​യ്‌ക്കു അവരുടെ നിയ​ന്ത്ര​ണ​ത്തിൽനിന്ന്‌ സ്വത​ന്ത്ര​രാ​ക്ക​പ്പെ​ടു​മെന്ന്‌ ബൈബിൾ പ്രസ്‌താ​വി​ക്കു​ന്നു. എന്തിന്‌? അന്നു ജീവി​ക്കുന്ന സകലർക്കും യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ഭ​ര​ണ​ത്തോട്‌ തങ്ങൾ വിശ്വ​സ്‌ത​രാ​ണെന്ന്‌ തെളി​യി​ക്കാൻ ഒരവസരം നൽകു​ന്ന​തിന്‌. അസംഖ്യം ആളുകൾ പുനരു​ത്ഥാ​ന​ത്തിൽ വന്നിരി​ക്കും. ഇത്‌ അവരിൽ അനേകർക്കും പരി​ശോ​ധ​ന​യിൻ കീഴിൽ ദൈവ​ത്തോ​ടു​ളള അവരുടെ സ്‌നേഹം പ്രകട​മാ​ക്കു​ന്ന​തി​നു​ളള ആദ്യഅ​വ​സ​ര​മാ​യി​രി​ക്കും. വിവാ​ദ​വി​ഷയം ഏദെനിൽ ഉന്നയി​ക്ക​പ്പെ​ട്ടതു തന്നെയാ​യി​രി​ക്കും—വിശ്വ​സ്‌ത​മായ അനുസ​ര​ണ​ത്താൽ അവർ യഹോ​വ​യു​ടെ പരമാ​ധി​കാ​രം ഉയർത്തി​പ്പി​ടി​ക്കു​മോ എന്നതു തന്നെ. അത്തരം വിശ്വ​സ്‌ത​ത​യ്‌ക്കു തങ്ങളുടെ സ്‌നേ​ഹ​ത്താൽ പ്രേരി​ത​രാ​കു​ന്ന​വരെ മാത്രമേ യഹോവ പ്രജക​ളാ​യി ആഗ്രഹി​ക്കു​ന്നു​ളളു. ദൈവ​ത്തി​ന്റെ അഖിലാ​ണ്ഡ​ത്തി​ലെ സമാധാ​നം വീണ്ടും ഭഞ്‌ജി​ക്കാൻ ദൈവ​ത്തി​ന്റെ എതിരാ​ളി​യായ സാത്താ​നും അവന്റെ ഭൂതങ്ങ​ളും നടത്തുന്ന ഏതൊരു ശ്രമ​ത്തെ​യും പിന്താ​ങ്ങാൻ ആഗ്രഹി​ക്കു​ന്ന​വർക്ക്‌ അത്തര​മൊ​രു തെര​ഞ്ഞെ​ടുപ്പ്‌ നടത്താൻ സ്വാത​ന്ത്ര്യ​മു​ണ്ടാ​യി​രി​ക്കും. എന്നാൽ ദൈവ​ത്താ​ലു​ളള ഗവൺമെൻറി​നെ തളളി​ക്ക​ള​യു​ക​വഴി അവർ നാശം അർഹി​ക്കും. ഇത്തവണ സ്വർഗ്ഗ​ത്തിൽ നിന്നുളള അഗ്നിയാ​ലെ​ന്ന​വണ്ണം അതു പെട്ടെ​ന്നു​വ​രും. ആത്മീയ വ്യക്തി​ക​ളും മനുഷ്യ​രു​മായ സകല മത്സരി​ക​ളും എന്നേയ്‌ക്കു​മാ​യി നശിപ്പി​ക്ക​പ്പെ​ട്ടി​രി​ക്കും.—വെളി​പ്പാട്‌ 20:7-10.

25, 26. കാര്യങ്ങൾ യഹോവ കൈകാ​ര്യം ചെയ്‌തി​രി​ക്കു​ന്നത്‌ യഥാർത്ഥ​ത്തിൽ നമ്മി​ലോ​രോ​രു​ത്ത​രു​ടെ​യും പ്രയോ​ജ​ന​ത്തിന്‌ ഉതകി​യി​രി​ക്കു​ന്ന​തെ​ങ്ങനെ?

25 ആയിര​ക്ക​ണ​ക്കിന്‌ വർഷങ്ങ​ളി​ലൂ​ടെ മനുഷ്യ​വർഗ്ഗം വളരെ​യ​ധി​കം കഷ്ടപ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു​ള​ളതു വാസ്‌തവം തന്നെ. എന്നാൽ ഇതു ദൈവ​ത്തി​ന്റെതല്ല, നമ്മുടെ ആദ്യമാ​താ​പി​താ​ക്ക​ളു​ടെ തെര​ഞ്ഞെ​ടു​പ്പു​മൂ​ല​മാ​യി​രു​ന്നു. ദൈവം ഇക്കാല​മ​ത്ര​യും നിന്ദ സഹിക്കു​ക​യും തനിക്കു വെറു​പ്പു​ളള കാര്യങ്ങൾ പൊറു​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ‘ഒരായി​രം വർഷം ഒരു ദിവസം​പോ​ലെ’ ആയിരി​ക്കുന്ന ദൈവം കാര്യങ്ങൾ സംബന്ധിച്ച്‌ ഒരു ദീർഘ​കാല വീക്ഷണം കൈ​ക്കൊ​ണ്ടി​രി​ക്കു​ന്നു, അതു അവന്റെ സൃഷ്ടി​ക​ളു​ടെ നൻമയിൽ കലാശി​ക്കു​ന്നു. നിശ്വസ്‌ത അപ്പോ​സ്‌തലൻ എഴുതു​ന്ന​പ്ര​കാ​രം: “ചിലർ താമസ​മെന്നു കരുതു​ന്ന​തു​പോ​ലെ യഹോവ തന്റെ വാഗ്‌ദ​ത്തങ്ങൾ സംബന്ധിച്ച്‌ താമസ​മു​ള​ള​വനല്ല. എന്നാൽ ആരും നശിപ്പി​ക്ക​പ്പെ​ടാ​തെ എല്ലാവ​രും അനുതാ​പ​ത്തി​ലെ​ത്താൻ അവൻ ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട്‌ അവൻ നിങ്ങ​ളോട്‌ ക്ഷമയു​ള​ള​വ​നാ​യി​രി​ക്കു​ന്നു.” (2 പത്രോസ്‌ 3:8,9) ദൈവ​ത്തി​ന്റെ ക്ഷമയും ദീർഘ​ക്ഷ​മ​യും നിമി​ത്ത​മ​ല്ലാ​യി​രു​ന്നെ​ങ്കിൽ നമ്മിലാർക്കും രക്ഷയ്‌ക്കു​ളള അവസരം ലഭിക്കു​മാ​യി​രു​ന്നില്ല.

26 എന്നാൽ കഴിഞ്ഞ ആറായി​രം വർഷങ്ങ​ളി​ലെ ദൈവ​ത്തി​ന്റെ പങ്കു വെറുതെ പ്രവർത്തന രഹിത​മായ ഒന്നായി​രു​ന്നു എന്നു നാം നിഗമനം ചെയ്യരുത്‌. അല്ല, അവൻ യാതൊ​രു നടപടി​യും സ്വീക​രി​ക്കാ​തെ ദുഷ്ടത​യ്‌ക്കു അനുവാ​ദം കൊടു​ത്തു​കൊണ്ട്‌ വെറുതെ കാത്തി​രി​ക്കു​ക​യാ​യി​രു​ന്നില്ല. നാം കാണാൻ പോകു​ന്ന​തു​പോ​ലെ വസ്‌തു​തകൾ നേരെ വിപരീ​തം പ്രകട​മാ​ക്കു​ന്നു.

[അധ്യയന ചോദ്യ​ങ്ങൾ]

[51-ാം പേജിലെ ചിത്രം]

പരിശോധിക്കപ്പെട്ടാൽ എല്ലാ മനുഷ്യ​രും തങ്ങളുടെ നിർമ്മലത വെടി​യു​മെ​ന്നും ദൈവ​ത്തിൽനിന്ന്‌ സ്വത​ന്ത്ര​രാ​യി പ്രവർത്തി​ക്കു​മെ​ന്നും സാത്താൻ വാദിച്ചു