വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സത്യത്തെ അഭിമുഖീകരിക്കാൻ മനസ്സൊരുക്കമുളളവനാണോ?

നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സത്യത്തെ അഭിമുഖീകരിക്കാൻ മനസ്സൊരുക്കമുളളവനാണോ?

അധ്യായം 10

നിങ്ങൾ നിങ്ങളു​ടെ ജീവി​ത​ത്തിൽ സത്യത്തെ അഭിമു​ഖീ​ക​രി​ക്കാൻ മനസ്സൊ​രു​ക്ക​മു​ള​ള​വ​നാ​ണോ?

1, 2. (എ) സത്യത്തിന്‌ നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യാൻ കഴിയും? (ബി) യഥാർത്ഥ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും വരുന്ന യഥാർത്ഥ ഉറവെ​ന്താ​ണെ​ന്നാണ്‌ നിങ്ങൾ വിശ്വ​സി​ക്കു​ന്നത്‌?

 സത്യം അറിയുക എന്നത്‌ വിലതീ​രാ​ത്ത​താ​യി​രി​ക്കാൻ കഴിയും. ജ്ഞാനപൂർവ്വം ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നെ​ങ്കിൽ അതിന്‌ നിങ്ങളെ ഉപദ്ര​വ​ത്തിൽനി​ന്നും നഷ്ടത്തിൽ നിന്നും സംരക്ഷി​ക്കാ​നും നിങ്ങളു​ടെ സന്തോ​ഷ​ത്തി​നും സുരക്ഷി​ത​ത്വ​ത്തി​നും സംഭാവന ചെയ്യാ​നും കഴിയും. ഈ തലമു​റ​യ്‌ക്കു ഭാവി​യിൽ സംഭവി​ക്കാ​നി​രി​ക്കു​ന്നതു സംബന്ധി​ച്ചു​ളള സത്യത്തി​ന്റെ കാര്യ​ത്തിൽ ഇതു വിശേ​ഷി​ച്ചും അങ്ങനെ തന്നെയാണ്‌.

2 ഈ പുസ്‌ത​ക​ത്തിൽ സമർപ്പി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ വെളി​ച്ച​ത്തിൽ മനുഷ്യർക്ക്‌ യഥാർത്ഥ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും കൈവ​രു​ത്താൻ കഴിയില്ല എന്ന്‌ നിങ്ങൾ സമ്മതി​ച്ചേ​ക്കും. ബൈബിൾ പറയു​ന്ന​താണ്‌ സത്യ​മെന്ന്‌ നിങ്ങൾ തിരി​ച്ച​റി​ഞ്ഞേ​ക്കാം—മനുഷ്യ​വർഗ്ഗം അഭിമു​ഖീ​ക​രി​ക്കുന്ന പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ തന്റെ രാജ്യം മുഖേന ദൈവ​ത്തി​നു മാത്രമേ കഴിയു​ക​യു​ളളു എന്നതു തന്നെ. അപ്പോൾ സത്യമാ​ണെന്ന്‌ നിങ്ങൾക്ക്‌ ഇപ്പോൾ അറിയാ​വുന്ന കാര്യ​ങ്ങ​ളോ​ടു​ളള ചേർച്ച​യിൽ നിങ്ങളു​ടെ ജീവി​ത​ഗതി രൂപ​പ്പെ​ടു​ത്തു​ന്നത്‌ ബുദ്ധി​പൂർവ്വ​ക​മാ​യി​രി​ക്കി​ല്ലേ? (യാക്കോബ്‌ 1:22) ഇതിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

3. ഒരു വ്യക്തി ദൈവ​ത്തി​ന്റെ നൂതന​ക്ര​മ​ത്തിൽ ജീവി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കിൽ അയാൾ തന്റെ ജീവി​ത​ത്തിൽ വരുത്തേണ്ട മാററങ്ങൾ എത്ര പ്രധാ​ന​മാണ്‌?

3 ദൈവം തന്റെ നീതി​യു​ളള നൂതന ക്രമത്തി​ന്റെ ഭാഗമാ​യി സ്വീക​രി​ക്കു​ന്നവർ എത്തി​ച്ചേ​രേണ്ട ചില നിലവാ​രങ്ങൾ ബൈബിൾ വിവരി​ക്കു​ന്നുണ്ട്‌. ഈ നിലവാ​രങ്ങൾ അപ്പോൾ ജീവി​ച്ചി​രി​ക്കാൻ ആഗ്രഹി​ക്കുന്ന എല്ലാവ​രു​ടെ​യും ജീവി​ത​ത്തിൽ ഇപ്പോൾ മാററങ്ങൾ വരുത്തു​ന്നത്‌ ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു. ഒരു മാനുഷ നിലപാ​ടിൽ നോക്കു​മ്പോൾ എല്ലാവ​രു​ടെ​യും ഇന്നത്തെ ജീവിതം മോശ​മാ​യി കണക്കാ​ക്കേ​ണ്ട​തില്ല എന്നതു സത്യം തന്നെ. എന്നിരു​ന്നാ​ലും ബൈബിൾ നിലവാ​ര​ങ്ങ​ളി​ലേ​ക്കു​ളള മാററ​ത്തിൽ ജീവി​തത്തെ സംബന്ധിച്ച തികച്ചും പുതു​തായ ഒരു കാഴ്‌ച​പ്പാട്‌ ഉൾപ്പെ​ടു​ന്നു. അതു​കൊ​ണ്ടാണ്‌ റോമർ 12:2 ഇപ്രകാ​രം പറയു​ന്നത്‌: “ഈ വ്യവസ്ഥി​തിക്ക്‌ അനുരൂ​പ​മാ​കു​ന്നത്‌ വിട്ടിട്ട്‌ നല്ലതും സ്വീകാ​ര്യ​യോ​ഗ്യ​വും പൂർണ്ണ​വു​മായ ദൈ​വേഷ്ടം നിങ്ങൾക്കു​തന്നെ ഉറപ്പു വരു​ത്തേ​ണ്ട​തിന്‌ നിങ്ങളു​ടെ മനസ്സു പുതുക്കി രൂപാ​ന്ത​ര​പ്പെ​ടുക.”

4. നാം യഥാർത്ഥ​മാ​യി ‘സത്യത്തി​ന്റെ മാർഗ്ഗ​ത്തിൽ നടക്കാൻ’ പോകു​ക​യാ​ണെ​ങ്കിൽ ശരി​യെ​ന്തെ​ന്നും തെറെ​റ​ന്തെ​ന്നും നാം എന്തിന്റെ അടിസ്ഥാ​ന​ത്തിൽ നിർണ്ണ​യി​ക്കണം?

4 അത്തര​മൊ​രു മാററം നാം ശരി​യെ​ന്തെ​ന്നും തെറെ​റ​ന്തെ​ന്നും നിർണ്ണ​യി​ക്കു​ന്നത്‌ എങ്ങനെ എന്നതിനെ ബാധി​ക്കും. കഴിഞ്ഞ​കാ​ല​ങ്ങ​ളിൽ നാം മററു​ള​ള​വ​രു​ടെ അഭി​പ്രാ​യ​ങ്ങളെ ആശ്രയി​ക്കു​ക​യോ നമുക്കു​തന്നെ നിലവാ​രങ്ങൾ വയ്‌ക്കു​ക​യോ ചെയ്‌തി​ട്ടു​ണ്ടാ​യി​രി​ക്കാം. എന്നാൽ ആദാമും ഹവ്വായും അപകട​ക​ര​മായ പരിണത ഫലങ്ങ​ളോ​ടെ അവരുടെ ഭരണാ​ധി​കാ​രി എന്ന നിലയിൽ ദൈവത്തെ തളളി​ക്ക​ള​യാൻ ഇടയാ​ക്കി​യത്‌ ഇതേ വീക്ഷണം തന്നെയാ​ണെന്നു ഇപ്പോൾ നാം തിരി​ച്ച​റി​യു​ന്നു. നാം ദൈവ​ത്തി​ന്റെ അംഗീ​കാ​രം ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ശരി​യെന്ത്‌ തെറെ​റന്ത്‌ എന്നതു സംബന്ധിച്ച്‌ ശരിയായ നിലവാ​ര​ത്തി​നു​വേണ്ടി നാം അവനി​ലേക്കു നോക്കണം. ആ നിലവാ​രങ്ങൾ ദൈവ​ത്തി​ന്റെ വചനമായ ബൈബി​ളിൽ നിഷ്‌പ്ര​യാ​സം കണ്ടെത്താൻ കഴിയും. സങ്കീർത്തനം 119:151 പറയും പ്രകാരം: ‘അവന്റെ കല്‌പ​ന​ക​ളെ​ല്ലാം സത്യമാണ്‌.’ അതു​കൊണ്ട്‌ അവയോട്‌ അനുരൂ​പ​പ്പെ​ടു​ന്നത്‌ ‘സത്യത്തി​ന്റെ മാർഗ്ഗ​ത്തിൽ നടക്കു’ന്നതിനെ അർത്ഥമാ​ക്കു​ന്നു. (സങ്കീർത്തനം 86:11) അതല്ലയോ നിങ്ങൾ ചെയ്യാൻ ആഗ്രഹി​ക്കു​ന്നത്‌?

ബുദ്ധി​യു​പ​ദേ​ശ​ത്തി​ന്റെ​യും ശിക്ഷണ​ത്തി​ന്റെ​യും ആവശ്യം

5. (എ) നാം നമ്മുടെ ജീവി​ത​ത്തിൽ മാററങ്ങൾ വരുത്താൻപോ​കു​ക​യാ​ണെ​ങ്കിൽ നമ്മെ സംബന്ധി​ച്ചു​ത​ന്നെ​യു​ളള എന്തു സത്യത്തെ അഭിമു​ഖീ​ക​രി​ക്കാൻ നാം മനസ്സു​ള​ള​വ​രാ​യി​രി​ക്കണം? (ബി) മിക്ക​പ്പോ​ഴും തെററു സമ്മതി​ക്കു​ന്ന​തിൽനിന്ന്‌ ഒരു വ്യക്തിയെ തടയു​ന്ന​തെന്ത്‌, എന്തു ഫലങ്ങ​ളോ​ടെ?

5 ഒരുവൻ തന്റെ ജീവി​ത​ത്തിൽ മാററം വരുത്തു​ന്ന​തിന്‌ അയാൾ അതിന്റെ ആവശ്യം കാണേ​ണ്ട​തുണ്ട്‌. “പാപം ചെയ്യാത്ത മനുഷ്യ​നില്ല” എന്ന്‌ ബൈബിൾ പറയുന്നു. (1 രാജാ​ക്കൻമാർ 8:46) എന്നിരു​ന്നാ​ലും അനേകം ആളുക​ളും തെററു സമ്മതി​ക്കു​ന്ന​തിന്‌ മനസ്സി​ല്ലാ​ത്ത​വ​രാണ്‌. എന്തു​കൊണ്ട്‌? അഹങ്കാരം അവർക്ക്‌ തടസ്സമാ​യി നിൽക്കു​ന്നു. വിനീ​ത​മാ​യി തങ്ങളുടെ തെററു​കൾ സമ്മതി​ക്കു​ന്ന​തി​നു പകരം അവർ മിക്ക​പ്പോ​ഴും മററു​ള​ള​വരെ കുററ​പ്പെ​ടു​ത്തു​ന്നു. ഇതു പ്രശ്‌നത്തെ കൂടുതൽ വഷളാ​ക്കുക മാത്ര​മേ​യു​ളളു.

6. നാം ശിക്ഷണ​ത്തി​നു​വേണ്ടി ഏത്‌ ഉറവി​ലേക്കു നോക്കണം, എന്തു​കൊണ്ട്‌?

6 നാം അപൂർണ്ണ​രാ​ണെ​ന്ന​തും എല്ലായ്‌പ്പോ​ഴും പിൻപ​റേറണ്ട ശരിയായ ഗതി നാം തിരി​ച്ച​റി​യു​ന്നി​ല്ലെ​ന്നു​ള​ള​തും അത്രയും തന്നെ വലിയ പ്രശ്‌ന​മാണ്‌. ഹാനി​ക​ര​മായ ഒരു ഗതി തികച്ചും ശരിയാ​ണെന്ന്‌ വിചാ​രി​ക്കാൻ തക്കവണ്ണം നാം വഞ്ചിക്ക​പ്പെ​ടു​ക​പോ​ലും ചെയ്‌തേ​ക്കാം. (സദൃശ​വാ​ക്യ​ങ്ങൾ 16:25) അതു​കൊണ്ട്‌ നാം എല്ലായ്‌പ്പോ​ഴും നമ്മുടെ തന്നെയും നമ്മുടെ സഹമനു​ഷ്യ​രു​ടെ​യും ഉത്തമ താല്‌പ​ര്യ​ങ്ങൾക്ക​നു​സ​രിച്ച്‌ പ്രവർത്തി​ക്കു​ന്ന​തിന്‌ മനുഷ്യ​നെ​ക്കാൾ ഉന്നതമായ ഒരു ഉറവിൽ നിന്നുളള ശിക്ഷണം നമുക്ക്‌ ആവശ്യ​മാണ്‌. സദൃശ​വാ​ക്യ​ങ്ങൾ 3:11 ആ ഉറവിനെ തിരി​ച്ച​റി​യി​ക്കു​ന്നു: “എന്റെ മകനെ യഹോ​വ​യു​ടെ ശിക്ഷണത്തെ നിരസി​ക്ക​രുത്‌.”

7. (എ) യഹോ​വ​യിൽനി​ന്നു​ളള ശിക്ഷണം നമ്മി​ലേക്ക്‌ എത്തുന്ന​തെ​ങ്ങനെ? (ബി) നാം അത്തരം ശിക്ഷണം സ്വീക​രി​ക്കു​ന്ന​തും ബാധക​മാ​ക്കു​ന്ന​തും നമ്മെ സംബന്ധിച്ച്‌ എന്തു പ്രകട​മാ​ക്കു​ന്നു?

7 യഹോവ എങ്ങനെ​യാണ്‌ ശിക്ഷണം നൽകു​ന്നത്‌? അവന്റെ വചനമായ വിശുദ്ധ ബൈബി​ളി​ലൂ​ടെ. അതു​കൊണ്ട്‌ നാം ബൈബിൾ വായി​ക്കു​മ്പോ​ഴോ അല്ലെങ്കിൽ അതിലെ ബുദ്ധി​യു​പ​ദേശം ഒരു സഹവി​ശ്വാ​സി​യാൽ നമ്മുടെ ശ്രദ്ധയി​ലേക്കു വരുത്ത​പ്പെ​ടു​ക​യും നാം ഏതെങ്കി​ലും വിധത്തിൽ കുറവു​ള​ള​വ​രാ​ണെന്ന്‌ മനസ്സി​ലാ​ക്കു​ക​യും ചെയ്യു​മ്പോ​ഴോ നാം ദൈവ​ത്തി​ന്റെ ശിക്ഷണം സ്വീക​രി​ക്കു​ക​യാണ്‌. ആ ശിക്ഷണത്തെ ശരി​യെന്ന്‌ സ്വീക​രി​ക്കു​ക​യും അതു സംബന്ധിച്ച്‌ ആവശ്യ​മാ​യത്‌ ചെയ്യു​ക​യും ചെയ്യു​ന്ന​തി​നാൽ നാം സത്യത്തെ അഭിമു​ഖീ​ക​രി​ക്കു​ക​യാ​ണെന്ന്‌ നാം തെളി​യി​ക്കു​ന്നു. നമുക്ക്‌ മാർഗ്ഗ​നിർദ്ദേശം നൽകാ​നു​ളള ദൈവ​ത്തി​ന്റെ അവകാ​ശത്തെ നാം സമ്മതി​ക്കു​ക​യും തന്റെ നൂതന​ക്ര​മ​ത്തി​ലൂ​ണ്ടാ​യി​രി​ക്കാൻ അവൻ ആഗ്രഹി​ക്കുന്ന തരം ആളുക​ളാണ്‌ നാമെന്ന്‌ പ്രകട​മാ​ക്കു​ക​യും ചെയ്യുന്നു. അതെ, നമ്മുടെ ജീവൻ നാം ദിവ്യ​ശി​ക്ഷ​ണ​ത്തിന്‌ ശ്രദ്ധ കൊടു​ക്കു​ന്ന​തി​നെ ആശ്രയി​ച്ചി​രി​ക്കു​ന്നു!—സദൃശ​വാ​ക്യ​ങ്ങൾ 4:13.

8. (എ) നാം ശിക്ഷണം സ്വീക​രി​ക്കു​ന്ന​താ​യി നാട്യം കാണി​ച്ചിട്ട്‌ യഥാർത്ഥ​ത്തിൽ നമ്മുടെ രീതി​കൾക്ക്‌ മാററം വരുത്തി​യി​ല്ലെ​ങ്കിൽ നാം വാസ്‌ത​വ​ത്തിൽ നമ്മെത്തന്നെ ഉപദ്ര​വി​ക്കു​ക​യാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) നാം എവി​ടെ​യാ​യി​രു​ന്നാ​ലും യഹോവ നമ്മെ കാണു​ന്നു​വെ​ന്ന​റി​യു​ന്നത്‌ ആശ്വാ​സ​ക​ര​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

8 തീർച്ച​യാ​യും ദൈവ​ത്തി​ന്റെ ശിക്ഷണ​ത്തിൽ നിന്ന്‌ പ്രയോ​ജനം അനുഭ​വി​ക്കു​ന്ന​തിന്‌ നാം നമ്മോടു തന്നെ സത്യസ​ന്ധ​രാ​യി​രി​ക്കേ​ണ്ട​തുണ്ട്‌. മററു​ള​ള​വ​രാൽ നിരീ​ക്ഷി​ക്ക​പ്പെ​ടു​മ്പോൾ ഒരു നാട്യം കാണി​ക്കു​ക​യും അല്ലാത്ത​പ്പോൾ നമ്മുടെ മുൻരീ​തി​ക​ളി​ലേക്കു തിരി​ച്ചു​പോ​ക​യും ചെയ്‌താൽ അതു നമുക്ക്‌ യാതൊ​രു പ്രയോ​ജ​ന​വും ചെയ്യു​ക​യില്ല. നാം കപടഭ​ക്ത​രു​ടെ ഭാഗം അഭിന​യി​ക്കു​ന്നത്‌ നമ്മുടെ മനസ്സാ​ക്ഷി​കളെ മന്ദീഭ​വി​പ്പി​ക്കുക മാത്ര​മേ​യു​ളളു. മനുഷ്യർ ആദര​വോ​ടെ നമ്മെ വീക്ഷി​ച്ചേ​ക്കാ​മെ​ങ്കി​ലും നമുക്ക്‌ സ്രഷ്ടാ​വി​നെ വഞ്ചിക്കാൻ കഴിയു​ക​യില്ല. സദൃശ​വാ​ക്യ​ങ്ങൾ 15:3 നമ്മോടു പറയുന്നു: “യഹോ​വ​യു​ടെ കണ്ണുകൾ ദുഷ്ടൻമാ​രെ​യും നല്ലവ​രെ​യും നിരീ​ക്ഷി​ച്ചു​കൊണ്ട്‌ എല്ലായി​ട​ത്തു​മുണ്ട്‌.” യഹോവ നിരീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നു​ളള അറിവ്‌ തെററു ചെയ്യു​ന്ന​തിൽ നിന്ന്‌ നമ്മെ പിന്തി​രി​പ്പി​ക്കേ​ണ്ട​താണ്‌. അതേ സമയം അവൻ ‘നല്ലവരെ’ പ്രീതി​യോ​ടെ വീക്ഷി​ക്കു​ന്നു എന്ന ഉറപ്പിൽ നമുക്ക്‌ പ്രോ​ത്സാ​ഹനം കണ്ടെത്താൻ കഴിയും.

“അന്യോ​ന്യം സത്യസ​ന്ധ​മാ​യി സംസാ​രി​ക്കുക”

9. (എ) സത്യം സംസാ​രി​ക്കുന്ന കാര്യ​ത്തിൽ, ലോക​ത്തിൽ സാധാ​ര​ണ​യാ​യി അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെന്ത്‌? എന്തു​കൊണ്ട്‌? (ബി) അതു​കൊണ്ട്‌ ഒരു വ്യക്തി “ഈ വ്യവസ്ഥി​തിക്ക്‌ അനുരൂ​പ​മാ​കു​ന്നത്‌ വിട്ടു”കളയാൻ പോകു​ക​യാ​ണെ​ങ്കിൽ എന്തു മാററം ആവശ്യ​മാണ്‌?

9 ബൈബി​ളി​നോട്‌ കർശന​മാ​യി പററി​നിൽക്കു​ന്നു എന്ന്‌ അവകാ​ശ​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും മിക്കയാ​ളു​ക​ളും സത്യസ​ന്ധ​ത​യി​ല്ലാ​ത്ത​വ​രാ​യി തങ്ങളെ​ത്തന്നെ പരിഗ​ണി​ക്കു​ന്നില്ല. എന്നാൽ എല്ലായ്‌പ്പോ​ഴും സത്യം സംസാ​രി​ക്കു​ന്നവർ എത്ര​പേ​രുണ്ട്‌? സാധാ​ര​ണ​യാ​യി അനേക​മാ​ളു​ക​ളും സത്യം മറച്ചു വയ്‌ക്കു​ക​യോ തങ്ങളുടെ സ്വന്തം ലക്ഷ്യങ്ങൾ സാധി​ക്കു​ന്ന​തിന്‌ സഹായി​ക്കു​മെന്ന്‌ അവർ വിശ്വ​സി​ക്കുന്ന കാര്യങ്ങൾ മാത്രം സംസാ​രി​ക്കു​ക​യോ ചെയ്യുന്നു. ലോക​ത്തിൽ ഇതു സാധാ​ര​ണ​മെന്ന്‌ വീക്ഷി​ക്ക​പ്പെ​ടു​ന്നെ​ങ്കി​ലും അതു ഇതിനെ ശരിയാ​ക്കി​ത്തീർക്കു​ന്നില്ല. ദൈവ​ത്തിൽനിന്ന്‌ അന്യപ്പെട്ട മനുഷ്യ​വർഗ്ഗ​ലോ​കം “ദുഷ്ടനാ​യ​വന്റെ അധികാ​ര​ത്തിൽ കിടക്കു​ക​യാണ്‌.” ആ “ദുഷ്ടൻ,” പിശാ​ചായ സാത്താ​നാണ്‌, “ഭോഷ്‌ക്കി​ന്റെ പിതാവ്‌.” ഭോഷ്‌ക്ക്‌ പറച്ചിൽ അവനിൽനിന്ന്‌ ഉത്ഭവിച്ചു. (1 യോഹ​ന്നാൻ 5:19; യോഹ​ന്നാൻ 8:44) അതു​കൊണ്ട്‌ ഒരു വ്യക്തി “ഈ വ്യവസ്ഥി​തി​ക്ക​നു​രൂ​പ​മാ​കു​ന്നത്‌ വിട്ടു”കളയാൻ പോകു​ക​യാ​ണെ​ങ്കിൽ അയാൾ സത്യസന്ധത സംബന്ധിച്ച തന്റെ വീക്ഷണ​ത്തിൽ തികച്ചും ഒരു മാററം വരു​ത്തേ​ണ്ട​താ​വ​ശ്യ​മാ​ണെന്ന്‌ കണ്ടെത്തു​ന്നു​വെ​ങ്കിൽ അത്‌ അയാളെ അത്ഭുത​പ്പെ​ടു​ത്തേ​ണ്ട​തില്ല.

10. വഞ്ചനയു​ടെ ദൂഷിത വലയം യഥാർത്ഥ സമാധാ​ന​ത്തി​നും സുരക്ഷി​ത​ത്വ​ത്തി​നു​മെ​തി​രാ​യി പ്രവർത്തി​ക്കു​ന്ന​തെ​ങ്ങനെ?

10 സത്യസ​ന്ധ​രാ​യി​രി​ക്കാൻ നല്ല കാരണ​മുണ്ട്‌. എല്ലായ്‌പ്പോ​ഴും—വീട്ടി​ലും തൊഴിൽ അല്ലെങ്കിൽ ബിസി​നസ്സ്‌ സ്ഥലത്തും വിനോ​ദ​ങ്ങ​ളി​ലും സാമൂഹ്യ ബന്ധങ്ങളി​ലും—സത്യസ​ന്ധ​രാ​യി​രി​ക്കു​ന്ന​തി​ലു​ളള പരാജ​യ​ത്തേ​ക്കാൾ സമാധാ​ന​ത്തി​നും സുരക്ഷി​ത​ത്വ​ത്തി​നും തുരങ്കം വയ്‌ക്കുന്ന മറെറാ​ന്നു​മില്ല. ആളുകൾ വാക്കു​പാ​ലി​ക്കാ​ത്ത​പ്പോൾ, അവർ വഞ്ചിക്കു​ക​യോ ചതിക്കു​ക​യോ ചെയ്യു​മ്പോൾ ആർക്കും നേട്ടമു​ണ്ടാ​കു​ന്നില്ല. വഞ്ചനയ്‌ക്കി​ര​യാ​യി​ത്തീ​രു​ന്നവർ മിക്ക​പ്പോ​ഴും കഠിന​രും കോപി​ഷ്‌ഠ​രു​മാ​യി​ത്തീ​രു​ന്നു. വൈകാ​രി​ക​വും മാനസി​ക​വു​മായ സമ്മർദ്ദ​ങ്ങൾക്കു പുറമേ വഞ്ചന ശാരീ​രിക ക്ഷതത്തി​നും മരണത്തി​നു​പോ​ലും കാരണ​മാ​യി​ത്തീ​രാം. ഉദാഹ​ര​ണ​ത്തിന്‌ മോശ​മായ പണിയും ഗുണനി​ല​വാ​ര​മി​ല്ലാത്ത വസ്‌തു​ക്ക​ളും വഞ്ചനാ​ത്മ​ക​മായ അവകാ​ശ​വാ​ദ​ങ്ങ​ളും ഗൗരവ​ത​ര​മായ അപകട​ങ്ങൾക്ക്‌ സംഭാവന ചെയ്‌തി​ട്ടുണ്ട്‌. തന്റെ സ്വന്തം വഞ്ചനയാൽ തനിക്ക്‌ നേട്ടമു​ണ്ടാ​ക്കാ​മെന്ന്‌ വിചാ​രി​ക്കു​ന്ന​യാൾ അതേ സമയം മററു​ള​ള​വ​രു​ടെ വഞ്ചനയാൽ നഷ്ടമനു​ഭ​വി​ക്കു​ക​യാണ്‌. തൊഴി​ലാ​ളി​ക​ളും പതിവു​കാ​രും മോഷ്ടി​ക്കു​ന്ന​തി​നാൽ അയാളും സാധന​ങ്ങൾക്കും സേവന​ങ്ങൾക്കും കൂടിയ വില കൊടു​ക്കു​ന്നുണ്ട്‌. ഇപ്രകാ​രം വഞ്ചന ഒരു ദൂഷിത വലയം സൃഷ്ടി​ക്കു​ന്നു. കൂടുതൽ കൂടുതൽ ആളുകൾ മററു​ള​ള​വ​രിൽനിന്ന്‌ മുത​ലെ​ടു​ക്കു​മ്പോൾ ഇച്ഛാഭം​ഗ​ങ്ങ​ളും അക്രമ​വും ദ്രോ​ഹ​ങ്ങ​ളും മരണങ്ങ​ളും പെരു​കു​ന്നു.

11. വഞ്ചന​യെ​യും ഭോഷ്‌കു പറച്ചി​ലി​നെ​യും കുറിച്ച്‌ യഹോവ എങ്ങനെ വിചാ​രി​ക്കു​ന്നു?

11 ഇത്തരം ദുഷ്‌ഫ​ല​ങ്ങ​ളു​ടെ കാഴ്‌ച​പ്പാ​ടിൽ “യഹോ​വ​യാം ദൈവം വെറു​ക്കുക തന്നെ ചെയ്യുന്ന” കാര്യ​ങ്ങ​ളിൽ ഭോഷ്‌ക്കു പറച്ചി​ലും കളള സത്യവും കളള തൂക്കങ്ങ​ളും കളള ത്രാസ്സു​ക​ളും ഉൾപ്പെ​ടു​ന്നത്‌ അതിശ​യമല്ല. (സദൃശ​വാ​ക്യ​ങ്ങൾ 6:16-19; 20:23) ദൈവം തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കാ​യി കരുതി​യി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളിൽ പതിവാ​യി ഭോഷ്‌ക്കു പറയു​ന്ന​വർക്ക്‌ യാതൊ​രു പങ്കും ഉണ്ടായി​രി​ക്കു​ക​യില്ല. (വെളി​പ്പാട്‌ 21:8) നീതി​യു​ളള ഒരു ദൈവ​ത്തിൽനിന്ന്‌ നാം പ്രതീ​ക്ഷി​ക്കേ​ണ്ടത്‌ ഇതു തന്നെയല്ലേ? തങ്ങളുടെ അയൽക്കാർക്ക്‌ നഷ്ടം വരുത്തി​ക്കൊണ്ട്‌ ചതി​പ്ര​യോ​ഗ​ത്താൽ ലാഭം ഉണ്ടാക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വരെ ദൈവം തുടർന്ന്‌ അനുവ​ദി​ക്കു​ക​യാ​ണെ​ങ്കിൽ, അവന്റെ നൂതന​ക്ര​മ​ത്തിൽ ആർക്കെ​ങ്കി​ലും എങ്ങനെ സുരക്ഷി​ത​ത്വം തോന്നാൻ കഴിയും?

12, 13. (എ) സത്യസ​ന്ധ​മായ സംസാ​ര​ത്തെ​ക്കു​റിച്ച്‌ ബൈബിൾ തന്നെ എന്തു പറയുന്നു? (ബി) നമുക്ക്‌ യഹോ​വയെ അവന്റെ സാക്ഷി​ക​ളെ​ന്ന​നി​ല​യിൽ സേവി​ക്കാൻ കഴിയു​മോ​യെ​ന്ന​തി​നോട്‌ നമ്മുടെ സത്യസ​ന്ധ​ത​യ്‌ക്കു എന്തു ബന്ധമുണ്ട്‌?

12 അതു​കൊണ്ട്‌ “അന്യോ​ന്യം സത്യം സംസാ​രി​ക്കുക” എന്ന്‌ ബൈബിൾ കല്‌പി​ക്കു​മ്പോൾ അതു നിസ്സാ​ര​മാ​യി എടു​ക്കേ​ണ്ടതല്ല. (സെഖര്യാവ്‌ 8:16; എഫേസ്യർ 4:25) വാഗ്‌ദ​ത്ത​ങ്ങ​ളോ കരാറു​ക​ളോ സംബന്ധി​ച്ചു​ളള നമ്മുടെ “ഉവ്വ്‌” ഉവ്വ്‌ എന്നും നമ്മുടെ “ഇല്ല” ഇല്ല എന്നും അർത്ഥമാ​ക്കണം. (യാക്കോബ്‌ 5:12) “സത്യത്തി​ന്റെ ദൈവ​മായ യഹോവ”യെ പ്രതി​നി​ധാ​നം ചെയ്യാൻ നാം ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നാം എല്ലായ്‌പ്പോ​ഴും സത്യം സംസാ​രി​ക്കു​ന്ന​വ​രാ​യി​രി​ക്കണം. (സങ്കീർത്തനം 31:5) ഒരു വ്യക്തി സത്യം പറയു​ന്നി​ല്ലെ​ങ്കിൽ അയാൾക്ക്‌ ദൈവ​ത്തി​ന്റെ​യോ സഹമനു​ഷ്യ​രു​ടെ​യോ ആദരവ്‌ നേടാൻ കഴിയു​ക​യില്ല. ദൈവ​ത്തി​ന്റെ സാക്ഷി​ക​ളി​ലൊ​രാ​ളെന്ന നിലയിൽ അവനെ പ്രതി​നി​ധാ​നം ചെയ്യാ​നും കഴിയു​ക​യില്ല. സങ്കീർത്ത​ന​ക്കാ​രൻ ഇപ്രകാ​രം പറയു​ക​യു​ണ്ടാ​യി: “ദുഷ്ട​നോട്‌ ദൈവം ഇങ്ങനെ പറയേണ്ടി വരും: ‘എന്റെ ചട്ടങ്ങൾ വിവരി​ക്കാ​നും നിന്റെ വായിൽ എന്റെ നിയമം വഹിക്കാ​നും നിന​ക്കെന്ത്‌ അവകാശം? നീ നിന്റെ വായ്‌ വഷളത്ത​ത്തിന്‌ തുറന്നി​രി​ക്കു​ന്നു. നിന്റെ നാവ്‌ നീ വഞ്ചന​യോട്‌ ബന്ധിച്ചി​രി​ക്കു​ന്നു.’”—സങ്കീർത്തനം 50:16, 19.

13 എന്നാൽ ഒരു വ്യക്തിക്ക്‌ സത്യസ​ന്ധ​നും പരമാർത്ഥി​യു​മാ​യി​രി​ക്കാ​നും ഈ ലോക​ത്തിൽ തുടർന്ന്‌ ജീവി​ക്കാ​നും കഴിയു​മോ? എന്ന്‌ ചിലർ സംശയി​ച്ചേ​ക്കാം. മററുളള എല്ലാവ​രും ചെയ്യു​ന്നതു ചെയ്യാതെ അയാൾക്ക്‌ ബിസി​ന​സ്സിൽ ‘പുരോ​ഗ​മി​ക്കാൻ’ കഴിയു​മോ?

സത്യം ബാധക​മാ​ക്കു​ന്ന​വരെ ദൈവം പരിപാ​ലി​ക്കും

14. വഞ്ചകരാ​കാ​തെ ഈ ലോക​ത്തിൽ ഉപജീ​വനം തേടുക സാദ്ധ്യ​മാ​ണെന്നു വിലമ​തി​ക്കാൻ ബൈബിൾ നമ്മെ സഹായി​ക്കു​ന്ന​തെ​ങ്ങനെ?

14 വഞ്ചന കാണി​ക്കാ​തെ ഉപജീ​വനം തേടാൻ ഒരു വ്യക്തിക്കു കഴിയു​ക​യില്ല എന്നു പറയു​ന്നത്‌ ദൈവം തന്നെ സ്‌നേ​ഹി​ക്കു​ന്ന​വരെ പരിപാ​ലി​ക്കു​ക​യില്ല എന്നു പറയു​ന്ന​തിന്‌ തുല്യ​മാ​യി​രി​ക്കും. എന്നാൽ ഇതു ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളി​ലെ ദൈവ​ദാ​സൻമാ​രു​ടെ അനുഭ​വ​ത്തി​നു വിപരീ​ത​മാണ്‌. (എബ്രായർ 13:5, 6) സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ ഇപ്രകാ​രം പറഞ്ഞു: “ഞാൻ ഒരു യുവാ​വാ​യി​രു​ന്നു, ഞാൻ വൃദ്ധനു​മാ​യി​രി​ക്കു​ന്നു, എന്നിട്ടും നീതി​മാ​നായ ഒരുത്ത​നും പൂർണ്ണ​മാ​യി ഉപേക്ഷി​ക്ക​പ്പെ​ട്ട​താ​യോ അവന്റെ സന്തതി അപ്പത്തി​നു​വേണ്ടി തെരയു​ന്ന​താ​യോ ഞാൻ കണ്ടിട്ടില്ല.” (സങ്കീർത്തനം 37:25) നീതി​മാൻമാ​രായ ആളുകൾക്ക്‌ പ്രയാ​സ​ങ്ങ​ളൊ ഞെരു​ക്ക​കാ​ല​ങ്ങ​ളൊ അനുഭ​വ​പ്പെ​ടു​ന്നി​ല്ലെന്ന്‌ ഇതിനർത്ഥ​മില്ല. ദാവീ​ദു​തന്നെ ഒരു കാല​ത്തേ​യ്‌ക്കു ഒരു സമുദായ ഭ്രഷ്ടനാ​യി ജീവി​ക്കാൻ നിർബ​ന്ധി​ത​നാ​യി​രു​ന്നു. എന്നാൽ അവന്‌ ജീവി​ത​ത്തി​ലെ അവശ്യ വസ്‌തു​ക്കൾ ഉണ്ടായി​രു​ന്നു.

15. ജീവൻ നിലനിർത്താൻ നമുക്കു ഭൗതിക വസ്‌തു​ക്കൾ ലഭിക്കു​ന്ന​തി​ലു​ളള ദൈവ​ത്തി​ന്റെ താല്‌പ​ര്യ​ത്തെ​ക്കു​റിച്ച്‌ യേശു എന്തു പറഞ്ഞു?

15 സത്യാ​രാ​ധ​ന​യു​ടെ ഭാഗത്തെ ആകർഷണം ഭൗതിക നേട്ടത്തി​ന്റെതല്ല. എന്നിരു​ന്നാ​ലും “ഇന്നത്തേ​ക്കു​ളള അപ്പം” ലഭിക്കാ​നു​ളള തങ്ങളുടെ ശ്രമങ്ങ​ളു​ടെ മേൽ ദൈവ​ത്തി​ന്റെ അനു​ഗ്ര​ഹ​മു​ണ്ടാ​കു​ന്ന​തിന്‌ അവനോട്‌ പ്രാർത്ഥി​ക്കു​ന്നത്‌ ഉചിത​മാ​ണെന്ന്‌ യേശു തന്റെ അനുഗാ​മി​കളെ പഠിപ്പി​ക്കു​ക​തന്നെ ചെയ്‌തു. (ലൂക്കോസ്‌ 11:2, 3) ജീവന കാര്യ​ങ്ങൾക്കു​വേ​ണ്ടി​യു​ളള അവരുടെ ആവശ്യത്തെ അംഗീ​ക​രി​ച്ചു​കൊണ്ട്‌ അവൻ തന്റെ ശിഷ്യൻമാർക്ക്‌ ഇപ്രകാ​രം ഉറപ്പു നൽകി: “നിങ്ങൾക്ക്‌ ഇവയെ​ല്ലാം ആവശ്യ​മാ​ണെന്ന്‌ നിങ്ങളു​ടെ സ്വർഗ്ഗീയ പിതാവ്‌ അറിയു​ന്നു.” എന്നാൽ അവൻ അവരെ ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ച്ചു: “അപ്പോൾ ഒന്നാമ​താ​യി രാജ്യ​വും അവന്റെ നീതി​യും അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കുക, ഈ മററു​ള​ള​വ​യെ​ല്ലാം നിങ്ങൾക്ക്‌ കൂട്ട​പ്പെ​ടും.” (മത്തായി 6:25-34) നിങ്ങൾ അതു വിശ്വ​സി​ക്കു​ന്നു​ണ്ടോ? ഉണ്ടെങ്കിൽ മററുളള ആളുകൾ ദൈവ​ത്തി​ന്റെ നീതി​യു​ളള നിലവാ​ര​ങ്ങളെ തളളി​ക്ക​ള​യു​ന്ന​തു​കൊ​ണ്ടു മാത്രം നിങ്ങൾ അങ്ങനെ ചെയ്യാൻ പരീക്ഷി​ക്ക​പ്പെ​ടു​ക​യില്ല. പകരം 1 തിമൊ​ഥെ​യോസ്‌ 6:6-8-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​ന്റെ ജ്ഞാനത്തെ നിങ്ങൾ വിലമ​തി​ക്കും. അതിങ്ങനെ പറയുന്നു: “തീർച്ച​യാ​യും, ഇത്‌, സ്വയം​പ​ര്യാ​പ്‌ത​ത​യോ​ടു​കൂ​ടിയ ഈ ദൈവിക ഭക്തി വലിയ ഒരു ആദായ മാർഗ്ഗ​മാ​കു​ന്നു. എന്തു​കൊ​ണ്ടെ​ന്നാൽ നാം ലോക​ത്തി​ലേക്കു യാതൊ​ന്നും കൊണ്ടു​വ​ന്നി​ട്ടില്ല, നമുക്ക്‌ യാതൊ​ന്നും പുറത്തു​കൊ​ണ്ടു​പോ​കാ​നും കഴിയു​ക​യില്ല. അതു​കൊണ്ട്‌ ആഹാര​വും വസ്‌ത്ര​വും ഉണ്ടെങ്കിൽ നാം ഈ കാര്യ​ങ്ങ​ളാൽ തൃപ്‌ത​രാ​യി​രി​ക്കും.”

16. ഈ തിരു​വെ​ഴു​ത്തു തത്വങ്ങ​ളു​ടെ നമ്മുടെ ഭാഗത്തെ ബാധക​മാ​ക്ക​ലിന്‌ നമ്മെ കാത്തു സൂക്ഷി​ക്കാൻ കഴിയു​ന്ന​തെ​ങ്ങനെ?

16 ഈ ബുദ്ധി​യു​പ​ദേശം അനുസ​രി​ക്കു​ന്ന​തിന്‌ ഇന്ന്‌ ലോക​ത്തിൽ സാധാ​ര​ണ​യാ​യി​രി​ക്കു​ന്ന​തിൽനിന്ന്‌ തികച്ചും വ്യത്യ​സ്‌ത​മായ ഒരു കാഴ്‌ച​പ്പാട്‌ ആവശ്യ​മാണ്‌. അപ്പോൾ ‘മനസ്സു പുതു​ക്കു​ന്ന​തിൽ’ ഇതും​കൂ​ടി ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. ജീവി​ത​ത്തി​ലെ അവശ്യ വസ്‌തു​ക്ക​ളി​ലു​ളള സംതൃ​പ്‌തി പണത്തി​ന്റെ​യും ഭൗതിക വസ്‌തു​ക്ക​ളു​ടെ​യും തേട്ടം ജീവി​ത​ത്തി​ലെ മുഖ്യ​ല​ക്ഷ്യ​മാ​ക്കു​ന്ന​തും ഇവ ലഭിക്കാൻവേണ്ടി മററു​ള​ള​വ​രെ​ക്കൊണ്ട്‌ മുത​ലെ​ടു​ക്കാൻ തക്കവണ്ണം പരീക്ഷി​ക്ക​പ്പെ​ടു​ന്ന​തും തടയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 28:20; മത്തായി 6:24; 1 തിമൊ​ഥെ​യോസ്‌ 6:9, 10) ധനത്തെ തങ്ങളുടെ ലക്ഷ്യമാ​ക്കു​ന്നവർ അത്‌ സുരക്ഷി​ത​ത്വ​ത്തേ​യും സന്തുഷ്ടി​യെ​യും പ്രതി​നി​ധാ​നം ചെയ്യുന്നു എന്ന്‌ വിചാ​രി​ച്ചേ​ക്കാം. എന്നാൽ മറിച്ച്‌ അതു ബൈബിൾ പറയു​ന്നതു പോ​ലെ​യാണ്‌: “വെളളി​യെ സ്‌നേ​ഹി​ക്കു​ന്നവൻ വെളളി​കൊ​ണ്ടും യാതൊ​രു ധന സ്‌നേ​ഹി​യും ആദായം കൊണ്ടും തൃപ്‌തി​പ്പെ​ടു​ക​യില്ല.” (സഭാ​പ്ര​സം​ഗി 5:10) ധാരാ​ള​മു​ള​ളവർ കൂടുതൽ ആഗ്രഹി​ക്കു​ന്നു. മിക്ക​പ്പോ​ഴും അതു കിട്ടു​ന്ന​തി​നു​വേണ്ടി അവർ തങ്ങളുടെ ആരോ​ഗ്യ​വും തങ്ങളുടെ കുടും​ബ​ജീ​വി​ത​വും ബലിക​ഴി​ക്കു​ന്നു. സുരക്ഷി​ത​ത്വം തോന്നു​ന്ന​തി​നു പകരം അവർ തങ്ങൾക്കു​ള​ളതു നഷ്ടപ്പെ​ടു​ന്ന​തി​ന്റെ ഭയത്തിൽ കഴിയു​ന്നു.

17. (എ) ഒരു വ്യക്തി ഭൗതി​ക​ധനം സമ്പാദി​ക്കാൻ അതിയാ​യി ആഗ്രഹി​ക്കു​മ്പോൾ അയാൾ ഏതു സത്യത്തെ അവഗണി​ക്കു​ക​യാണ്‌? (ബി) ഉപജീ​വനം തേടു​ന്ന​തിൽ സത്യസ​ന്ധ​ത​യു​ടെ തത്വങ്ങൾ ബാധക​മാ​ക്കു​ന്നത്‌ പ്രാ​യോ​ഗി​ക​മാ​ണെ​ന്നു​ള​ള​തിന്‌ എന്തു തെളി​വുണ്ട്‌?

17 ധനത്തിന്റെ പിന്നാലെ പായുന്ന ഒരു വ്യക്തി യേശു പറഞ്ഞതു​പോ​ലെ, “ഒരു വ്യക്തിക്കു സമൃദ്ധി​യു​ള​ള​പ്പോൾപോ​ലും അവന്റെ ജീവൻ അവനു കൈവ​ശ​മു​ളള വസ്‌തു​ക്ക​ളിൽ നിന്ന്‌ സംജാ​ത​മാ​കു​ന്നില്ല” എന്ന വസ്‌തു​തയെ തിരി​ച്ച​റി​യു​ന്നില്ല. (ലൂക്കോസ്‌ 12:15) തന്റെ ദാസൻമാർക്കു​വേണ്ടി കരുതാ​നു​ളള ദൈവ​ത്തി​ന്റെ പ്രാപ്‌തി​യിൽ വിശ്വാ​സ​മർപ്പി​ക്കു​ന്ന​താണ്‌ അധികം മെച്ചം. ഇരുനൂ​റി​ല​ധി​കം രാജ്യ​ങ്ങ​ളിൽ യഹോ​വ​യു​ടെ ദശലക്ഷ​ക്ക​ണ​ക്കിന്‌ സാക്ഷി​കൾക്കി​ട​യിൽ ദൈവം അത്തരം കരുതൽ ചെയ്യുന്നു എന്നതിന്റെ ജീവി​ക്കുന്ന തെളി​വുണ്ട്‌. സകലരൂ​പ​ത്തി​ലു​മു​ളള ഗവൺമെൻറിൻ കീഴി​ലും നിയമാ​നു​സൃ​ത​മായ ഏതു തൊഴി​ലി​ലും സകല വർഗ്ഗത്തി​ലും പശ്ചാത്ത​ല​ത്തി​ലും പെട്ട സാക്ഷി​കൾക്ക്‌ അവരുടെ ആവശ്യങ്ങൾ നിറ​വേ​റ​റി​ക്കൊണ്ട്‌ സന്തുഷ്ട​മായ ജീവിതം നയിക്കാൻ കഴിയു​ന്നു. സത്യസന്ധത പ്രതി​കൂ​ല​മാ​യി ബാധി​ക്കു​ന്ന​താ​യി തോന്നു​മ്പോൾപോ​ലും കരുതാ​നു​ളള ദൈവ​ത്തി​ന്റെ പ്രാപ്‌തി​യി​ലു​ളള അവരുടെ വിശ്വാ​സ​ത്തിന്‌ പ്രതി​ഫലം ലഭിച്ചി​ട്ടുണ്ട്‌. അവർ സഹമനു​ഷ്യ​രു​ടെ ആദരവ്‌ നേടി​യി​ട്ടുണ്ട്‌. ആശ്രയി​ക്കാൻ കൊള​ളാ​വു​ന്ന​വ​രു​മാ​യി ഇടപെ​ടാൻ ഇപ്പോ​ഴും ആളുകൾ ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട്‌ തൊഴി​ലാ​ളി​ക​ളെ​ന്ന​നി​ല​യിൽ അവർക്ക്‌ മുൻഗണന ലഭിച്ചി​ട്ടു​മുണ്ട്‌. എന്നാൽ തങ്ങളുടെ സത്യസന്ധത നിമിത്തം നേരു​ള​ളവർ ഒരു ശുദ്ധ മനസ്സാക്ഷി ആസ്വദി​ക്കു​ന്നു എന്നതാണ്‌ അതിലും പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌.

18, 19. (എ) ഈ ആളുകൾ ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങ​ളോട്‌ അനുരൂ​പ​പ്പെ​ടു​ന്ന​തിന്‌ തങ്ങളുടെ ജീവി​ത​ത്തിൽ മാററങ്ങൾ വരുത്തി​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) തന്റെ നൂതന​ക്ര​മ​ത്തി​ലേക്ക്‌ കടക്കാൻ തക്കവണ്ണം സംരക്ഷി​ക്കു​ന്ന​തിന്‌ ദൈവം അന്വേ​ഷി​ക്കു​ന്നത്‌ ഏതുതരം ആളുക​ളെ​യാണ്‌?

18 യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ത്തീ​രു​ന്ന​തി​നു മുമ്പ്‌ അവർ ഏറിയ തോതി​ലോ കുറഞ്ഞ​തോ​തി​ലോ ലോക​ത്തി​ന്റെ മാതൃ​ക​യോട്‌ ഒത്തു പോയി​രു​ന്നു. എന്നാൽ ബൈബി​ളി​ന്റെ പഠനവും അതിലെ സത്യങ്ങളെ അഭിമു​ഖീ​ക​രി​ക്കു​ന്ന​തും അവർ ദുരാ​ചാ​രങ്ങൾ ഉപേക്ഷി​ക്കു​ന്ന​തി​നി​ട​യാ​ക്കി. എന്നാൽ ഇപ്പോൾ “നമ്മുടെ രക്ഷിതാ​വായ ദൈവ​ത്തി​ന്റെ ഉപദേ​ശത്തെ സകലത്തി​ലും അലങ്കരി​ക്കേ​ണ്ട​തിന്‌ അവർ പൂർണ്ണ​മാ​യി നല്ല വിശ്വ​സ്‌തത പ്രദർശി​പ്പി​ക്കാൻ” കഠിന​ശ്രമം ചെയ്യു​ക​യാണ്‌. (തീത്തോസ്‌ 2:10) സത്യത്തെ അഭിമു​ഖീ​ക​രി​ക്കു​ന്ന​തും തങ്ങളുടെ ജീവി​ത​ത്തിൽ മാററങ്ങൾ വരുത്തു​ന്ന​തും അവർക്ക്‌ എല്ലായ്‌പ്പോ​ഴും എളുപ്പ​മാ​യി​രു​ന്നി​ട്ടില്ല. എന്നാൽ സത്യ​ത്തോ​ടു​ളള സ്‌നേഹം അതിനു ചേർച്ച​യാ​യി പ്രവർത്തി​ക്കാൻ അവരെ സഹായി​ച്ചി​രി​ക്കു​ന്നു.

19 നിങ്ങൾക്ക്‌ സത്യ​ത്തോട്‌ അതു​പോ​ലു​ളള സ്‌നേ​ഹ​മു​ണ്ടോ? ഉണ്ടെങ്കിൽ തന്റെ നൂതന​ക്ര​മ​ത്തി​ലേക്കു സംരക്ഷി​ച്ചു കടത്താൻ ദൈവം അന്വേ​ഷി​ക്കുന്ന തരത്തി​ലു​ളള ആളാണ്‌ നിങ്ങൾ. ദൈവ​ത്താൽ സ്വീക​രി​ക്ക​പ്പെ​ടു​ന്ന​തിന്‌ നിങ്ങൾ “ആത്മാ​വോ​ടും സത്യ​ത്തോ​ടും കൂടെ ആരാധി​ക്കേ​ണ്ട​തുണ്ട്‌.” (യോഹ​ന്നാൻ 4:24) ഇതു നിങ്ങളെ നിങ്ങൾക്ക്‌ ചുററു​മു​ളള ലോക​ത്തിൽനിന്ന്‌ വ്യത്യ​സ്‌ത​നാ​യി അടയാ​ള​പ്പെ​ടു​ത്തും. യഹോ​വയെ പ്രസാ​ദി​പ്പി​ക്കു​ന്ന​തിന്‌ ചുററു​മു​ളള ലോക​ത്തിൽനിന്ന്‌ നിങ്ങൾ വ്യത്യ​സ്‌ത​രാ​യി​രി​ക്കേണ്ട മററു വിധങ്ങ​ളു​മുണ്ട്‌. ഇവ ഏവയാണ്‌?

[അധ്യയന ചോദ്യ​ങ്ങൾ]

[113-ാം പേജിലെ ചിത്രം]

ഒരു വ്യക്തിക്ക്‌ സത്യസ​ന്ധ​നും വിശ്വ​സ്‌ത​നും ആയിരി​ക്കു​ക​യും അപ്പോ​ഴും ഈ ലോക​ത്തിൽ സാമ്പത്തി​ക​മാ​യി അതിജീ​വി​ക്കു​ക​യും ചെയ്യാൻ കഴിയു​മോ?