വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭൂവ്യാപകമായ സമാധാനവും സുരക്ഷിതത്വവും—ഒരു വിശ്വസനീയമായ പ്രത്യാശ

ഭൂവ്യാപകമായ സമാധാനവും സുരക്ഷിതത്വവും—ഒരു വിശ്വസനീയമായ പ്രത്യാശ

അധ്യായം 9

ഭൂവ്യാ​പ​ക​മായ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും—ഒരു വിശ്വ​സ​നീ​യ​മായ പ്രത്യാശ

1, 2. ബൈബി​ളിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കുന്ന ഏതവസ്ഥകൾ ഈ ഭൂമിയെ ജീവി​ക്കാൻ ഏററവും ഉല്ലാസ​പ്ര​ദ​മായ ഒരു സ്ഥലമാ​ക്കി​ത്തീർക്കും?

 യഥാർത്ഥ​ത്തിൽ സമാധാ​ന​പൂർണ്ണ​വും സുരക്ഷി​ത​വു​മായ അവസ്ഥകൾ ഭൂവ്യാ​പ​ക​മാ​യി നിലവി​ലി​രു​ന്നാൽ ഈ ഭൂമി ജീവി​ക്കു​ന്ന​തിന്‌ അത്യന്തം ഉല്ലാസ​പ്ര​ദ​വും രസകര​വു​മായ ഒരു സ്ഥലമാ​യി​രി​ക്കാൻ കഴിയും. ഇപ്പോൾ ഭൂമി അതിൽ നിന്ന്‌ വളരെ വിദൂ​രെ​യാ​ണെ​ങ്കി​ലും അത്‌ ഇനിയും മാനു​ഷ​കു​ടും​ബം പൂർണ്ണ​മാ​യി ജീവിതം ആസ്വദി​ക്കുന്ന ഒരു ഉജ്ജ്വല ഭവനമാ​യി​ത്തീ​രു​മെന്ന്‌ ബൈബിൾ മൂൻകൂ​ട്ടി​പ്പ​റ​യു​ന്നു.

2 ബൈബിൾ വാഗ്‌ദാ​നം ചെയ്യു​ന്നത്‌ കൃത്യ​മാ​യും എന്താണ്‌? അതു നിറ​വേ​റ​റ​പ്പെ​ടു​മെന്ന്‌ നമു​ക്കെ​ങ്ങനെ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും?

ഉറപ്പി​നു​ളള ഈടുററ അടിസ്ഥാ​നം

3, 4. (എ) പ്രപഞ്ചത്തെ നിയ​ന്ത്രി​ക്കുന്ന അടിസ്ഥാന നിയമ​ങ്ങ​ളു​ടെ ആശ്രയ​ത്വ​ത്തിൽനിന്ന്‌ നാം എന്തു മനസ്സി​ലാ​ക്കു​ന്നു? (ബി) ആ നിയമ​ങ്ങ​ളു​ടെ നിർമ്മാ​താവ്‌ ആരാണ്‌, അതു​കൊണ്ട്‌ മറെറ​ന്തിൽ ആശ്രയം വയ്‌ക്കു​ന്ന​തിന്‌ നമുക്ക്‌ നല്ല കാരണ​മുണ്ട്‌?

3 ചില അടിസ്ഥാന നിയമങ്ങൾ പ്രപഞ്ചത്തെ നിയ​ന്ത്രി​ക്കു​ന്നു. അവയിൽ അനേക​വും ഒരു സാധാരണ സംഗതി​യെ​ന്ന​പോ​ലെ നാം കണക്കാ​ക്കു​ന്നു. സൂര്യോ​ദ​യ​വും സൂര്യാ​സ്‌ത​മ​ന​വും ചന്ദ്രന്റെ രൂപ​ഭേ​ദ​ങ്ങ​ളും ഋതുക്കളും മാനുഷ ജീവി​ത​ത്തി​ന്റെ സ്ഥിരത​യ്‌ക്കു സംഭാവന ചെയ്യത്ത​ക്ക​രീ​തി​യിൽ വരിക​യും പോകു​ക​യും ചെയ്യുന്നു. മനുഷ്യർ വർഷങ്ങൾക്കു മുമ്പേ പഞ്ചാം​ഗങ്ങൾ തയ്യാറാ​ക്കു​ക​യും പ്രവർത്ത​നങ്ങൾ ആസൂ​ത്രണം ചെയ്യു​ക​യും ചെയ്യുന്നു. സൂര്യ​ന്റെ​യും ചന്ദ്ര​ന്റെ​യും നക്ഷത്ര​ങ്ങ​ളു​ടെ​യും ചലനങ്ങൾ ആശ്രയ​യോ​ഗ്യ​മാ​ണെന്ന്‌ അവർക്ക​റി​യാം. നമുക്ക്‌ ഇതിൽനിന്ന്‌ എന്തു പഠിക്കാൻ കഴിയും?

4 ആ നിയമ​ങ്ങ​ളു​ടെ നിർമ്മാ​താവ്‌ പൂർണ്ണ​മാ​യും ആശ്രയ​യോ​ഗ്യ​നാണ്‌. അവൻ പറയു​ന്ന​തും ചെയ്യു​ന്ന​തു​മായ കാര്യ​ങ്ങളെ നമുക്ക്‌ ആശ്രയി​ക്കാൻ കഴിയും. സ്വർഗ്ഗ​ത്തി​ന്റെ​യും ഭൂമി​യു​ടെ​യും സ്രഷ്ടാ​വെ​ന്ന​നി​ല​യി​ലു​ളള അവന്റെ നാമത്തി​ലാണ്‌ ബൈബിൾ നീതി​യു​ളള ഒരു പുതിയ വ്യവസ്ഥി​തി വാഗ്‌ദാ​നം ചെയ്യു​ന്നത്‌. (യെശയ്യാവ്‌ 45:18, 19) നമ്മുടെ ദൈനം​ദിന ജീവിത പരിപാ​ടി​യിൽ നാം സാധാ​ര​ണ​യാ​യി ഒരളവു​വരെ മററാ​ളു​കളെ—ചന്തയിൽ ഭക്ഷണ സാധനങ്ങൾ കൊണ്ടു​വ​രു​ന്ന​വ​രെ​യും തപാൽ ഉരുപ്പ​ടി​കൾ കൊണ്ടു​വന്നു തരുന്ന​വ​രെ​യും അടുത്ത സുഹൃ​ത്തു​ക്ക​ളെ​യും—വിശ്വ​സി​ക്കു​ന്നുണ്ട്‌. അപ്പോൾ ദൈവ​ത്തി​ലും അവന്റെ വാഗ്‌ദാ​നങ്ങൾ നിറ​വേ​റ​റ​പ്പെ​ടു​മെ​ന്ന​തി​ന്റെ ഉറപ്പി​ലും നാം അതിലും വളരെ​യ​ധി​കം വിശ്വാ​സം അർപ്പി​ക്കേ​ണ്ട​തല്ലേ?—യെശയ്യാവ്‌ 55:10, 11.

5. ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്ന​തി​ലെ സ്വാർത്ഥ​പ​ര​മായ പ്രേര​ണ​യു​ടെ അഭാവം നാം അവനിൽ ആശ്രയം വയ്‌ക്കാൻ ഇടയാ​ക്കു​ന്ന​തെ​ങ്ങനെ?

5 മനുഷ്യ​രു​ടെ വാഗ്‌ദാ​നങ്ങൾ മിക്ക​പ്പോ​ഴും ആശ്രയ​യോ​ഗ്യ​മ​ല്ലെ​ങ്കി​ലും ദൈവ​ത്തി​ന്റെ വാഗ്‌ദാ​നങ്ങൾ പൂർണ്ണ​മാ​യും ആശ്രയി​ക്കാ​വു​ന്ന​വ​യാണ്‌. അവ അവനു​വേ​ണ്ടി​യാ​യി​രി​ക്കാ​തെ നമ്മുടെ നൻമയ്‌ക്കു വേണ്ടി​യു​ള​ള​വ​യാണ്‌. ദൈവ​ത്തിന്‌ നമ്മിൽനിന്ന്‌ യാതൊ​ന്നും ആവശ്യ​മി​ല്ലെ​ങ്കി​ലും അവനിൽ വിശ്വാ​സ​മർപ്പി​ക്കു​ന്നവർ അവനെ​യും അവന്റെ നീതി​യു​ളള വഴിക​ളെ​യും സ്‌നേ​ഹി​ക്കു​ന്ന​തി​നാൽ അവൻ അവരിൽ പ്രമോ​ദം കണ്ടെത്തു​ന്നു.—സങ്കീർത്തനം 50:10-12, 14.

6. ഏതുതരം വിശ്വാ​സം സമ്പാദി​ക്കാൻ ബൈബിൾ നമ്മെ സഹായി​ക്കു​ന്നു?

6 കൂടാതെ ബൈബിൾ നമ്മുടെ ചിന്താ​പ്രാ​പ്‌തി​കൾക്ക്‌ ആകർഷ​ക​മാ​യി​രി​ക്കു​ന്നു. അത്‌ അന്ധവി​ശ്വാ​സ​മോ ക്ഷണിക വിശ്വാ​സ​മോ ആവശ്യ​പ്പെ​ടു​ന്നില്ല. വാസ്‌ത​വ​ത്തിൽ യഥാർത്ഥ വിശ്വാ​സത്തെ അത്‌ “പ്രത്യാ​ശി​ക്ക​പ്പെ​ടുന്ന കാര്യ​ങ്ങ​ളു​ടെ ഉറപ്പു ലഭിച്ച പ്രതീക്ഷ, കാണ​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും യാഥാർത്ഥ്യ​ങ്ങ​ളു​ടെ പ്രസ്‌പഷ്ട പ്രകടനം എന്ന്‌ നിർവ്വ​ചി​ക്കു​ന്നു.” (എബ്രായർ 11:1) ബൈബി​ളിൽ ദൈവം നമുക്ക്‌ വിശ്വാ​സ​ത്തി​നു​ളള ഈടുററ അടിസ്ഥാ​നം നൽകുന്നു. നാം ദൈവ​വ​ച​ന​ത്തി​ന്റെ അറിവിൽ വളരു​ക​യും നമ്മുടെ സ്വന്തം ജീവി​ത​ത്തി​ലും പ്രവച​ന​ങ്ങ​ളു​ടെ നിവൃ​ത്തി​യി​ലും അതിന്റെ സത്യത പ്രവർത്ത​ന​ത്തി​ലി​രി​ക്കു​ന്നതു കാണു​ക​യും ചെയ്യു​മ്പോൾ ആ അടിസ്ഥാ​ന​ത്തി​ന്റെ ഉറപ്പ്‌ അധിക​മ​ധി​കം സ്‌പഷ്ട​മാ​യി​ത്തീ​രു​ന്നു.—സങ്കീർത്തനം 34:8-10.

7. ഭാവി​യ​നു​ഗ്ര​ഹ​ങ്ങളെ സംബന്ധിച്ച ബൈബിൾ വാഗ്‌ദാ​നങ്ങൾ നാം പരി​ശോ​ധി​ക്കു​മ്പോൾ അവയി​ലു​ളള വിശ്വാ​സം നമ്മിൽ നിന്ന്‌ എന്താവ​ശ്യ​പ്പെ​ടാൻ നാം പ്രതീ​ക്ഷി​ക്ക​രുത്‌?

7 ഭാവി​യ​നു​ഗ്ര​ഹങ്ങൾ സംബന്ധിച്ച ബൈബി​ളി​ന്റെ വാഗ്‌ദാ​നങ്ങൾ മനുഷ്യർ വാഗ്‌ദാ​നം ചെയ്യാൻ മുതി​രു​ന്ന​തി​നേ​ക്കാൾ വളരെ കവിഞ്ഞു പോകു​ന്നു. എന്നിരു​ന്നാ​ലും ആ വാഗ്‌ദാ​നങ്ങൾ സകല മാനു​ഷാ​നു​ഭ​വ​ങ്ങൾക്കും വിരു​ദ്ധ​മാ​യി​രി​ക്കുന്ന കാര്യങ്ങൾ വിശ്വ​സി​ക്കാൻ നമ്മോ​ടാ​വ​ശ്യ​പ്പെ​ടു​ന്നില്ല. അവ മനുഷ്യ​രു​ടെ സ്വാഭാ​വി​കാ​ഗ്ര​ഹ​ങ്ങൾക്ക്‌ വിരു​ദ്ധ​വു​മല്ല. ഈ മഹത്തായ അനു​ഗ്ര​ഹ​ങ്ങ​ളിൽ ചിലതു പരിഗ​ണി​ക്കു​ക​യും ഇതു സത്യമാ​യി​രി​ക്കു​ന്ന​തെ​ങ്ങ​നെ​യെന്ന്‌ കാണു​ക​യും ചെയ്യുക.

ഭൂമി ഒരു ഉദ്യാന ഭവനമാ​യി​ത്തീ​രും

8, 9. (എ) “പറുദീസ” എന്ന പദം നമ്മുടെ മനസ്സി​ലേക്ക്‌ എന്ത്‌ ആശയമാണ്‌ വരു​ത്തേ​ണ്ടത്‌? (ബി) അങ്ങനെ​യൊന്ന്‌ എന്നെങ്കി​ലും ഭൂമി​യിൽ സ്ഥിതി​ചെ​യ്‌തി​ട്ടു​ണ്ടോ? (സി) പറുദീസ ഭൂവ്യാ​പ​ക​മാ​യി നിലവി​ലി​രി​ക്ക​ണ​മെ​ന്നു​ള​ളത്‌ ദൈ​വോ​ദ്ദേ​ശ്യ​മാ​ണെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

8 “പറുദീസ” എന്ന പദം പുരാതന കാലങ്ങ​ളിൽ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രുന്ന സമാന പദങ്ങളിൽ (എബ്രായ, പാർഡെസ്‌; പേർഷ്യൻ, പായ്‌രി​ദേസാ; ഗ്രീക്ക്‌, പാര​ദേ​സോസ്‌) നിന്നാണ്‌ വന്നിട്ടു​ള​ളത്‌. അന്ന്‌ ഭൂമി​യിൽ വാസ്‌ത​വ​ത്തിൽ സ്ഥിതി ചെയ്‌തി​രുന്ന കാര്യ​ങ്ങളെ വർണ്ണി​ക്കാൻ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രുന്ന പദങ്ങളിൽനി​ന്നു തന്നെ. ഈ പദങ്ങൾക്കെ​ല്ലാം ഒരു മനോ​ഹ​ര​മായ ഉദ്യാനം അഥവാ ഉദ്യാ​ന​തു​ല്യ​മായ തോട്ടം എന്ന അടിസ്ഥാന ആശയമാ​ണു​ള​ളത്‌. പുരാതന കാല​ത്തെ​ന്ന​പോ​ലെ ഇന്നും അത്തരം അനേക​സ്ഥ​ലങ്ങൾ ഉണ്ട്‌. അവയിൽ ചിലത്‌ നല്ല വലിപ്പ​മു​ളള ഉദ്യാ​ന​ങ്ങ​ളാണ്‌. അവയുടെ മനോ​ഹാ​രി​ത​യോട്‌ മനുഷ്യന്‌ ഒരു സ്വാഭാ​വിക അഭിവാ​ഞ്‌ഛ​യു​മുണ്ട്‌. ഈ ഗ്രഹം മുഴുവൻ അത്തരം ഒരു ഉദ്യാ​ന​തു​ല്യ​മായ തോട്ട​മോ പറുദീ​സ​യോ ആയിത്തീ​രുന്ന ഒരു ദിവസം വരു​മെന്ന്‌ ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്നു!

9 ദൈവം ആദ്യ മാനുഷ ജോടി​യെ സൃഷ്ടി​ച്ച​പ്പോൾ അവൻ അവർക്ക്‌ ഒരു ഭവനമാ​യി ഏദെൻ തോട്ടം കൊടു​ത്തു. ആ പേരിന്റെ അർത്ഥം “ഉല്ലാസ​ത്തി​ന്റെ പറുദീസ” എന്നാണ്‌. എന്നാൽ പറുദീസ ആ ഒരു പ്രദേ​ശത്തു മാത്ര​മാ​യി പരിമി​ത​പ്പെ​ട്ടി​രി​ക്കേ​ണ്ട​ത​ല്ലാ​യി​രു​ന്നു. ദൈവം അവരോട്‌ പറഞ്ഞു: “സന്താന പുഷ്‌ടി​യു​ള​ള​വ​രാ​യി പെരുകി ഭൂമിയെ നിറയ്‌ക്കു​ക​യും അതിനെ കീഴട​ക്കു​ക​യും ചെയ്യു​വിൻ.” (ഉല്‌പത്തി 1:28; 2:8, 9) ഇതിൽ പറുദീ​സ​യു​ടെ അതിരു​കൾ ഭൂമി​യു​ടെ അററങ്ങ​ളോ​ളം വ്യാപി​പ്പി​ക്കു​ന്നത്‌ ഉൾപ്പെ​ടു​മാ​യി​രു​ന്നു. ആദാമി​ന്റെ​യും ഹവ്വായു​ടെ​യും അനുസ​ര​ണം​കെട്ട ഗതി ആ ദിവ്യ പ്രസ്‌താ​വി​ത​മായ ഉദ്ദേശ്യ​ത്തിന്‌ അന്തം വരുത്തി​യില്ല. അത്തരം ഒരു ഭൗമിക പറുദീ​സ​യിൽ പാർക്കാ​നു​ളള അവസരം അവനു​ണ്ടാ​കു​മെന്ന്‌ യേശു​ക്രി​സ്‌തു തന്റെ പാർശ്വ​ത്തിൽ കിടന്നു മരിച്ച മനുഷ്യ​നോട്‌ വാഗ്‌ദാ​നം ചെയ്‌ത​പ്പോൾ ഈ ഉദ്ദേശ്യ​ത്തിൽ അവനു തന്നെയു​ളള വിശ്വാ​സം പ്രകട​മാ​ക്കി. (ലൂക്കോസ്‌ 23:39-43) ഇതു എങ്ങനെ സംഭവി​ക്കും?

10. വെളി​പ്പാട്‌ 11:18 അനുസ​രിച്ച്‌ പറുദീ​സ​യ്‌ക്കു​ളള എന്തു തടസ്സങ്ങൾ നീക്കു​മെന്ന്‌ ദൈവം വാഗ്‌ദാ​നം ചെയ്യുന്നു?

10 വരാനി​രി​ക്കുന്ന “മഹോ​പ​ദ്ര​വ​ത്തിൽ” ‘ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി​ച്ചു’കൊണ്ട്‌ തന്റെ വരാൻ പോകുന്ന ഭൗമിക പറുദീ​സ​യ്‌ക്കു​ളള സകല തടസ്സങ്ങ​ളും ദൈവം നീക്കി​ക്ക​ള​യും. (വെളി​പ്പാട്‌ 11:18) അങ്ങനെ മാനുഷ ഗവൺമെൻറു​കൾക്കു ഒരിക്ക​ലും ചെയ്യാൻ കഴിയാ​ഞ്ഞത്‌ ദൈവം ചെയ്യും. തങ്ങളുടെ വ്യാപാ​ര​പ​ര​മായ അത്യാ​ഗ്ര​ഹത്തെ തൃപ്‌തി​പ്പെ​ടു​ത്താൻ വേണ്ടി ഭൂമിയെ മലിനീ​ക​രി​ക്കു​ന്ന​വ​രും വിനാ​ശ​ക​ര​മായ യുദ്ധങ്ങൾ നടത്തു​ന്ന​വ​രും ദൈവം പ്രദാനം ചെയ്‌തി​രി​ക്കുന്ന സമൃദ്ധ​മായ അനു​ഗ്ര​ഹ​ങ്ങ​ളോട്‌ ആദരവി​ല്ലാ​ത്ത​തി​നാൽ ഭൂമിയെ ദുരു​പ​യോ​ഗം ചെയ്യു​ന്ന​വ​രു​മായ സകല​രെ​യും അവൻ നീക്കി​ക്ക​ള​യും.

11. (എ) പറുദീസ ഭൂമി​യിൽ പുനഃ​സ്ഥാ​പി​ക്കു​ന്നത്‌ മാനു​ഷാ​നു​ഭ​വ​ത്തിന്‌ വിരു​ദ്ധ​മ​ല്ലെന്ന്‌ എന്തു ചരി​ത്ര​സം​ഭവം പ്രകട​മാ​ക്കു​ന്നു? (ബി) വാഗ്‌ദത്തം ചെയ്യപ്പെട്ട ഏത്‌ അനു​ഗ്ര​ഹ​ത്തി​ലു​ളള വിശ്വാ​സത്തെ ഇതു ബലിഷ്‌ഠ​മാ​ക്കു​ന്നു?

11 അന്നു ഭൂമി മുഴുവൻ മനോ​ഹാ​രി​ത​യാൽ പ്രഫു​ല്ല​മാ​കും. അതിന്റെ വായു​വി​ലേ​യ്‌ക്കും ജലത്തി​ലേ​യ്‌ക്കും കരയി​ലേ​യ്‌ക്കും പുതു​മ​യും ശുദ്ധി​യും കടന്നു​വ​രും. പറുദീ​സ​യു​ടെ ഈ പുനഃ​സ്ഥി​തീ​ക​രണം വിശ്വ​സി​ക്കാൻ കഴിയാ​ത്ത​തോ മാനു​ഷാ​നു​ഭ​വ​ത്തിന്‌ വിരു​ദ്ധ​മോ അല്ല. അനേക നൂററാ​ണ്ടു​കൾക്ക്‌ മുമ്പ്‌ യിസ്രാ​യേൽ ജനത ബാബി​ലോ​നി​ലെ അടിമ​ത്ത​ത്തിൽനി​ന്നു പുറത്തു വന്നപ്പോൾ യഹോ​വ​യാം ദൈവം അപ്പോൾ ശൂന്യ​മായ ഒരു വിജന പ്രദേ​ശ​മാ​യി​രുന്ന അവരുടെ സ്വദേ​ശത്ത്‌ അവരെ പുനഃ​സ്ഥി​തീ​ക​രി​ച്ചു. എന്നാൽ അവരുടെ മേലും അവരുടെ വേല​മേ​ലു​മു​ളള ദൈവ​ത്തി​ന്റെ അനു​ഗ്രഹം നിമിത്തം ‘അത്‌ ഏദെൻ തോട്ടം പോലെ ആയിരി​ക്കു​ന്നു!’ എന്ന്‌ ചുററു​മു​ളള ജനങ്ങൾ ഉദ്‌ഘോ​ഷി​ക്കാൻ തക്കവണ്ണം പെട്ടെന്നു തന്നെ ദേശം അത്ര സുന്ദര​മാ​യി​ത്തീർന്നു. വിശപ്പി​ന്റെ​യും ക്ഷാമത്തി​ന്റെ​യും സകല ഭീഷണി​യെ​യും അകററി​ക്കൊണ്ട്‌ അതു വളരെ ഫലഭൂ​യി​ഷ്‌ഠ​മാ​യി​ത്തീർന്നു. (യെഹെ​സ്‌ക്കേൽ 36:29, 30, 35; യെശയ്യാവ്‌ 35:1, 2; 55:13) ദൈവം അന്ന്‌ ചെയ്‌തത്‌ തന്റെ വാഗ്‌ദ​ത്തങ്ങൾ നിവൃ​ത്തി​ക്കാൻ ആഗോ​ളാ​ടി​സ്ഥാ​ന​ത്തിൽ ചെയ്യാ​നി​രി​ക്കു​ന്ന​തി​നെ ഒരു ചെറിയ തോതിൽ ദൃഷ്ടാ​ന്തീ​ക​രി​ച്ചു. അന്ന്‌ ജീവി​ച്ചി​രി​ക്കാൻ യോഗ്യ​രാ​യി എണ്ണപ്പെ​ടുന്ന സകലരും പറുദീ​സ​യി​ലെ ദിവ്യ​ദ​ത്ത​മായ ജീവി​തോ​ല്ലാ​സങ്ങൾ ആസ്വദി​ക്കും.—സങ്കീർത്തനം 67:6, 7; യെശയ്യാവ്‌ 25:6.

ദാരി​ദ്ര്യ​ത്തി​ന്റെ​യും സാമ്പത്തി​കാ​ടി​മ​ത്ത​ത്തി​ന്റെ​യും അന്ത്യം

12. നമുക്ക്‌ ജീവി​ത​ത്തിൽ യഥാർത്ഥ സന്തുഷ്ടി ഉണ്ടായി​രി​ക്കു​ന്ന​തിന്‌ സാമ്പത്തി​ക​വും ജോലി സംബന്ധി​ച്ച​തു​മായ ഏതവസ്ഥ​കൾക്ക്‌ പരിഹാ​രം വരു​ത്തേ​ണ്ടി​യി​രി​ക്കു​ന്നു?

12 ദാരി​ദ്ര്യ​വും ദേശീയ സമ്പദ്‌ വ്യവസ്ഥ​യിൻ കീഴിലെ അടിമ​ത്ത​വും ഭൂവ്യാ​പ​ക​മാ​യി സർവ്വസാ​ധാ​ര​ണ​മാണ്‌. ദശലക്ഷ​ക്ക​ണ​ക്കി​നാ​ളു​കൾ കഷ്ടിച്ച്‌ ജീവി​താ​വ​ശ്യ​ങ്ങൾ നേടാൻ വേണ്ടി​മാ​ത്രം അദ്ധ്വാ​നി​ക്കു​ക​യോ ഒരു വലിയ യന്ത്രത്തി​ലെ വ്യക്തി​ത്വ​മി​ല്ലാത്ത ഒരു പൽച​ക്ര​വെ​ട്ടാ​ക്കി ആളുകളെ മാററുന്ന വിരസ​മായ ജോലി ചെയ്യു​ക​യോ ചെയ്യു​ന്നെ​ങ്കിൽ വാസ്‌ത​വ​ത്തിൽ പറുദീസ ആസ്വദി​ക്കാൻ കഴിയു​ക​യില്ല.

13-15. (എ) ഈ കാര്യ​ത്തിൽ മനുഷ്യ​നെ സംബന്ധി​ച്ചു​ളള ദൈ​വേ​ഷ്‌ട​മെ​ന്താ​ണെന്ന്‌ നമുക്ക്‌ കാണിച്ചു തരുന്ന ഒരു ചരി​ത്ര​പ​ര​മായ ദൃഷ്‌ടാ​ന്തം നാം എവിടെ കണ്ടെത്തു​ന്നു? (ബി) ആ ക്രമീ​ക​രണം ഓരോ വ്യക്തി​യു​ടെ​യും കുടും​ബ​ത്തി​ന്റെ​യും സുരക്ഷി​ത​ത്വ​ത്തി​നും ജീവി​താ​സ്വാ​ദ​ന​ത്തി​നും സംഭാവന ചെയ്‌ത​തെ​ങ്ങനെ?

13 ഈ കാര്യ​ത്തിൽ മനുഷ്യ​നെ സംബന്ധി​ച്ചു​ളള ദൈ​വേഷ്ടം അവൻ പുരാതന യിസ്രാ​യേ​ലിൽ കാര്യ​ങ്ങളെ നയിച്ച വിധത്തിൽ കാണ​പ്പെ​ടു​ന്നു. അവിടെ ഓരോ കുടും​ബ​ത്തി​നും പരമ്പരാ​ഗ​ത​മാ​യി ഭൂസ്വത്ത്‌ ലഭിച്ചി​രു​ന്നു. (ന്യായാ​ധി​പൻമാർ 2:6) ഇതു വിൽക്ക​പ്പെ​ടാ​മാ​യി​രു​ന്നെ​ങ്കി​ലും, കടത്തിൽ മുഴു​കി​യാൽ വ്യക്തി​കൾക്ക്‌ തങ്ങളെ​ത്തന്നെ അടിമ​ത്ത​ത്തി​ലേ​യ്‌ക്ക്‌ വിൽക്കു​ക​പോ​ലും ചെയ്യാ​മാ​യി​രു​ന്നെ​ങ്കി​ലും, അപ്പോ​ഴും അധികം ഭൂമി ഒരാളു​ടെ കയ്യിൽ വരാതി​രി​ക്കു​ന്ന​തിന്‌, അല്ലെങ്കിൽ ജനങ്ങളു​ടെ ദീർഘ​കാല അടിമ​ത്ത​ത്തി​നെ​തി​രെ സൂക്ഷി​ക്കു​ന്ന​തിന്‌ യഹോവ കരുത​ലു​കൾ ചെയ്‌തു. എങ്ങനെ?

14 അവൻ തന്റെ ജനത്തിന്‌ കൊടുത്ത ന്യായ​പ്ര​മാ​ണ​ത്തി​ലെ സാമ്പത്തിക വ്യവസ്ഥകൾ മുഖേന. അടിമ​ത്ത​ത്തി​ന്റെ ഏഴാം വർഷം ഒരു ‘വിമോ​ചന വർഷം’ ആയിരു​ന്നു. അന്ന്‌ ഇപ്രകാ​രം അടിമ​ത്ത​ത്തി​ലി​രുന്ന ഏതു യിസ്രാ​യേ​ല്യ​നും സ്വത​ന്ത്ര​നാ​ക്ക​പ്പെ​ടേ​ണ്ടി​യി​രു​ന്നു. കൂടാതെ ഓരോ അൻപതാം വർഷവും മുഴു​ജ​ന​ത​ക്കും “ഒരു യോബേൽ” വർഷമാ​യി​രു​ന്നു. ദേശത്തെ സകല നിവാ​സി​കൾക്കും “സ്വാത​ന്ത്ര്യം പ്രഖ്യാ​പി​ക്കേ​ണ്ടി​യി​രുന്ന” വർഷം തന്നെ. (ആവർത്തനം 15:1-9; ലേവ്യ​പു​സ്‌തകം 25:10) അന്ന്‌, വില്‌ക്ക​പ്പെ​ട്ടി​രുന്ന ഏതു പരമ്പരാ​ഗത ഭൂസ്വ​ത്തും അതിന്റെ ആദ്യ ഉടമസ്ഥന്‌ തിരിച്ചു കൊടു​ക്ക​പ്പെട്ടു. ഏഴുവർഷം കഴിഞ്ഞി​രു​ന്നി​ല്ലെ​ങ്കി​ലും അന്ന്‌ അടിമ​ത്ത​ത്തി​ലി​രുന്ന എല്ലാവ​രും വിട്ടയ​ക്ക​പ്പെട്ടു. അതു സന്തുഷ്ട​മായ കുടുംബ പുനർസം​യോ​ജ​ന​ത്തി​ന്റെ ഒരു ഉല്ലാസ​ക​ര​മായ സമയവും സാമ്പത്തി​ക​മാ​യി ജീവി​ത​ത്തി​ന്റെ ഒരു പുതിയ തുടക്ക​വു​മാ​യി​രു​ന്നു. ഇപ്രകാ​രം യാതൊ​രു ഭൂസ്വ​ത്തും എക്കാല​ത്തേ​ക്കു​മാ​യി വിൽക്കാൻ പാടി​ല്ലാ​യി​രു​ന്നു. അതിന്റെ വില്‌പന ഫലത്തിൽ, ഏററം താമസി​ച്ചാൽ യോബേൽ വർഷത്തിൽ അവസാ​നി​ക്കുന്ന ഒരു ‘ഒററി’മാത്ര​മാ​യി​രു​ന്നു.—ലേവ്യ​പു​സ്‌തകം 25:8-24.

15 ഇതെല്ലാം ആ ജനതയു​ടെ സാമ്പത്തിക സ്ഥിരത​യ്‌ക്കും ഓരോ കുടും​ബ​ത്തി​ന്റെ​യും സുരക്ഷി​ത​ത്വ​ത്തി​നും സമാധാ​ന​ത്തി​നും സംഭാവന ചെയ്‌തു. ഈ നിയമങ്ങൾ അനുസ​രി​ച്ച​പ്പോൾ അത്യന്തം ധനിക​രും അത്യന്തം ദരി​ദ്ര​രും അടുത്തു സ്ഥിതി​ചെ​യ്യു​ന്ന​താ​യി ഇന്ന്‌ അനേകം രാജ്യ​ങ്ങ​ളിൽ നാം കാണുന്ന സങ്കടക​ര​മായ അവസ്ഥയി​ലേക്ക്‌ നിപതി​ക്കു​ന്ന​തിൽ നിന്ന്‌ അത്‌ ആ ജനതയെ കാത്തു സൂക്ഷിച്ചു. വ്യക്തി​കൾക്ക്‌ ലഭിച്ച പ്രയോ​ജ​നങ്ങൾ ജനതയെ ശക്തീക​രി​ച്ചു, എന്തു​കൊ​ണ്ടെ​ന്നാൽ ദുഷിച്ച സാമ്പത്തി​കാ​വ​സ്ഥ​ക​ളാൽ ആരും താണ പദവി​യു​ള​ള​വ​രോ ഞെരു​ക്ക​പ്പെ​ടു​ന്ന​വ​രോ ആയിരി​ക്കേ​ണ്ട​തി​ല്ലാ​യി​രു​ന്നു. ശലോ​മോൻ രാജാ​വി​ന്റെ വാഴ്‌ച​ക്കാ​ലത്ത്‌ റിപ്പോർട്ടു ചെയ്യപ്പെട്ട പ്രകാരം: “യഹൂദ​യും യിസ്രാ​യേ​ലും സുരക്ഷി​ത​ത്വ​ത്തിൽ തുടർന്നു വസിച്ചു, ഓരോ​രു​ത്ത​രും അവനവന്റെ സ്വന്തം മുന്തിരി വളളി​യിൻ കീഴി​ലും അവനവന്റെ സ്വന്തം അത്തിവൃ​ക്ഷ​ത്തിൻ കീഴി​ലും തന്നെ.” (1 രാജാ​ക്കൻമാർ 4:25) ഇന്ന്‌ അനേക​മാ​ളു​കൾക്കും യഥാർത്ഥ​ത്തിൽ തങ്ങളുടെ പ്രാപ്‌തി​കൾ ഉപയോ​ഗി​ക്കു​ന്ന​തി​നോ മുൻകൈ എടുക്കു​ന്ന​തി​നോ കഴിയു​ന്നില്ല, എന്തു​കൊ​ണ്ടെ​ന്നാൽ അവർ ഏതാനും വ്യക്തി​ക​ളു​ടെ​യോ അല്ലെങ്കിൽ ഒരു വ്യക്തി​യു​ടെ പോലു​മോ ഇച്ഛകൾക്ക്‌ സേവ ചെയ്യാൻ അവരെ നിർബ്ബ​ന്ധി​ക്കുന്ന സാമ്പത്തിക വ്യവസ്ഥി​തി​യിൽ കുരു​ക്കി​ലാ​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാണ്‌. ദൈവ​ത്തി​ന്റെ നിയമ​ത്തിൻ കീഴിൽ പരി​ശ്ര​മ​ശീ​ല​മു​ളള വ്യക്തി എല്ലാവ​രു​ടെ​യും ക്ഷേമത്തി​നും ആസ്വാ​ദ​ന​ത്തി​നും വേണ്ടി തന്റെ പ്രാപ്‌തി​കൾ സംഭാവന ചെയ്യാൻ സഹായി​ക്ക​പ്പെട്ടു. ഇതു ദൈവ​ത്തി​ന്റെ നൂതന​ക്ര​മ​ത്തിൽ ജീവൻ പ്രാപി​ക്കു​ന്നവർ ആസ്വദി​ക്കുന്ന, ഒരുവന്റെ വ്യക്തി​ത്വ​മൂ​ല്യം സംബന്ധിച്ച ബോധ​ത്തി​ന്റെ​യും മാന്യ​ത​യു​ടെ​യും സൂചന നൽകുന്നു.

16. ജീവി​താ​വ​സ്ഥ​ക​ളും ഒരുവന്റെ സാമ്പത്തിക നിലയും സംബന്ധിച്ച്‌ ദൈവ​രാ​ജ്യം അതിന്റെ പ്രജകൾക്കെ​ല്ലാം എന്തു പ്രദാനം ചെയ്യും?

16 മീഖാ 4:3,4-ലെ പ്രവച​ന​ത്തിന്‌ ഭൂവ്യാ​പ​ക​മാ​യി അത്ഭുത​ക​ര​മായ ഒരു നിവൃ​ത്തി​യു​ണ്ടാ​കും. ദൈവ​ത്തി​ന്റെ നീതി​യു​ളള ഭരണത്തിൻ കീഴിൽ വസിക്കുന്ന നീതി​സ്‌നേ​ഹി​ക​ളായ ആളുകൾ “ഓരോ​രു​ത്ത​രും അവനവന്റെ മുന്തിരി വളളി​യിൻകീ​ഴി​ലും അവനവന്റെ അത്തിവൃ​ക്ഷ​ത്തിൻ കീഴി​ലും ഇരിക്കും. അവരെ വിറപ്പി​ക്കുന്ന ആരും ഉണ്ടായി​രി​ക്കു​ക​യില്ല. എന്തു​കൊ​ണ്ടെ​ന്നാൽ സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യു​ടെ വായ്‌ അതു പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്നു.” ദൈവ​രാ​ജ്യ​ത്തി​ലെ പ്രജക​ളി​ലാ​രും വൃത്തി​കെട്ട ചേരി​പ്ര​ദേ​ശ​ങ്ങ​ളി​ലോ തിങ്ങി​നി​റഞ്ഞ ഭവനങ്ങ​ളി​ലോ വസിക്കു​ക​യില്ല. അവർക്ക്‌ സ്വന്തം സ്ഥലവും ഭവനവും ഉണ്ടായി​രി​ക്കും. (യെശയ്യാവ്‌ 65:21, 22) ‘സൗമ്യ​ത​യു​ള​ളവർ ഭൂമിയെ അവകാ​ശ​മാ​ക്കു​മെന്ന്‌’ രാജാ​വായ യേശു​ക്രി​സ്‌തു ദീർഘ​നാൾ മുമ്പ്‌ വാഗ്‌ദാ​നം ചെയ്‌തി​ട്ടുണ്ട്‌. ഇത്‌ നിവൃ​ത്തി​ക്കു​ന്ന​തിൽ ശ്രദ്ധി​ക്കു​ന്ന​തിന്‌ അവന്‌ ‘സ്വർഗ്ഗ​ത്തി​ലും ഭൂമി​യി​ലു​മു​ളള സകല അധികാ​ര​വു​മുണ്ട്‌.’—മത്തായി 5:5; 28:18.

നിലനിൽക്കുന്ന ആരോ​ഗ്യ​വും ജീവനും

17-19. (എ) നല്ല ആരോ​ഗ്യ​വും ദീർഘാ​യു​സ്സും മനുഷ്യ​വർഗ്ഗ​ത്തി​ന്റെ സ്വാഭാ​വിക അഭിലാ​ഷ​ങ്ങ​ളാ​ണെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു? (ബി) മാനുഷ ജീവനെ സംബന്ധി​ച്ചും സസ്യങ്ങളെ സംബന്ധി​ച്ചു​മു​ളള എന്തു വസ്‌തുത മമനു​ഷ്യ​ന്റെ ഹ്രസ്വ​മായ ആയുസ്സ്‌ വിചി​ത്ര​മാ​യി തോന്നാ​നി​ട​യാ​ക്കു​ന്നു? (സി) മനുഷ്യൻ എന്നേയ്‌ക്കും ജീവി​ക്കാൻ രൂപക​ല്‌പന ചെയ്യ​പ്പെ​ട്ടി​രു​ന്നു​വെന്നു വിശ്വ​സി​ക്കു​ന്നത്‌ വളരെ യുക്തി​സ​ഹ​മാ​ണെന്ന്‌ പ്രകട​മാ​ക്കുന്ന എന്ത്‌ മാനുഷ മസ്‌തി​ഷ്‌ക്കം സംബന്ധി​ച്ചുണ്ട്‌?

17 എന്നിരു​ന്നാ​ലും രോഗ​വും വാർദ്ധ​ക്യ​വും മരണവും ഭാവിയെ മ്ലാനമാ​ക്കു​ന്നി​ട​ത്തോ​ളം കാലം വളരെ മെച്ചപ്പെട്ട ഈ അവസ്ഥകൾക്കൊ​ന്നും ജീവി​തത്തെ യഥാർത്ഥ​ത്തിൽ സമാധാ​ന​പൂർണ്ണ​വും സുരക്ഷി​ത​വു​മാ​ക്കാൻ കഴിയു​ക​യില്ല. ദുഃഖം കൈവ​രു​ത്തുന്ന ഈ കാര്യ​ങ്ങ​ളിൽ നിന്നുളള ആശ്വാ​സ​ത്തി​നാ​യി പ്രത്യാ​ശി​ക്കു​ന്നത്‌ യുക്തി​ര​ഹി​ത​മോ മാനു​ഷാ​നു​ഭ​വ​ത്തിന്‌ വിരു​ദ്ധ​മോ ആണോ? ഇത്‌ ആഗ്രഹി​ക്കുക എന്നത്‌ തീർച്ച​യാ​യും മാനുഷ സ്വഭാ​വ​ത്തിന്‌ വിരു​ദ്ധമല്ല, എന്തു​കൊ​ണ്ടെ​ന്നാൽ ഇതു നേടാൻ വേണ്ടി മനുഷ്യർ ആയുഷ്‌ക്കാ​ല​ങ്ങ​ളും കണക്കി​ല്ലാ​തെ പണവും ചെലവ​ഴി​ച്ചി​ട്ടുണ്ട്‌.

18 അതു​കൊണ്ട്‌ നിലനിൽക്കുന്ന ആരോ​ഗ്യ​ത്തി​ന്റെ​യും ജീവ​ന്റെ​യും പ്രത്യാശ യുക്തി​ര​ഹി​തമല്ല. വാസ്‌ത​വ​ത്തിൽ യുക്തി​ര​ഹി​ത​മാ​യി​രി​ക്കു​ന്നത്‌ ഇതാണ്‌: വിലപ്പെട്ട കാര്യങ്ങൾ ചെയ്യാൻ തക്ക അറിവും പരിച​യ​വും പ്രാപ്‌തി​യും ഉണ്ടായി​രി​ക്കാൻ തുടങ്ങുന്ന പ്രായ​ത്തി​ലെ​ത്തു​മ്പോൾ അവർ വാർദ്ധ​ക്യം പ്രാപി​ക്കാൻ തുടങ്ങു​ക​യും ക്രമത്തിൽ മരിക്കു​ക​യും ചെയ്യുന്നു. എന്നിരു​ന്നാ​ലും ആയിര​ക്ക​ണ​ക്കിന്‌ വർഷങ്ങൾ ജീവി​ക്കുന്ന വൃക്ഷങ്ങ​ളുണ്ട്‌! ദൈവ​ത്തി​ന്റെ പ്രതി​ഛാ​യ​യിൽ സൃഷ്‌ടി​ക്ക​പ്പെട്ട മനുഷ്യൻ ബുദ്ധി​ശ​ക്തി​യി​ല്ലാത്ത ചില സസ്യങ്ങൾ ജീവി​ക്കുന്ന കാലത്തി​ന്റെ ഒരു അംശം​മാ​ത്രം ജീവി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? യുക്ത്യാ​നു​സ​രണം അവൻ അതിലും വളരെ വളരെ ദീർഘ​മാ​യി ജീവി​ക്കേ​ണ്ട​തല്ലേ?

19 വാർദ്ധ​ക്യം പ്രാപി​ക്ക​ലി​നെ​പ്പ​ററി പഠിക്കുന്ന വിദഗ്‌ദ്ധൻമാർക്ക്‌ ആ പ്രക്രിയ ഇപ്പോ​ഴും അധിക​മാ​യി ഒരു മർമ്മമാണ്‌. മനുഷ്യ മസ്‌തി​ഷ്‌ക്കം ഫലത്തിൽ അതിരി​ല്ലാത്ത അളവിൽ വിവരങ്ങൾ ഉൾക്കൊ​ള​ളാൻ രൂപക​ല്‌പന ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന വസ്‌തു​ത​യും ദുർജ്ഞേ​യ​മാണ്‌. ഒരു ശാസ്‌ത്ര എഴുത്തു​കാ​രൻ പറഞ്ഞ​പ്ര​കാ​രം, തലച്ചോറ്‌ “മനുഷ്യൻ അതിൽ കയററാ​നി​ട​യു​ളള പഠിപ്പി​ന്റെ​യും ഓർമ്മ​യു​ടെ​യും ഏതു ഭാരവും—ആ അളവിന്റെ നൂറു​കോ​ടി മടങ്ങു—കൈകാ​ര്യം ചെയ്യാൻ തികച്ചും പ്രാപ്‌ത​മാണ്‌.”55 അതിന്റെ അർത്ഥം നിങ്ങളു​ടെ തലച്ചോ​റിന്‌ എഴുപ​തോ എൺപതോ വർഷത്തെ ഒരു ആയുഷ്‌ക്കാ​ലത്ത്‌ നിങ്ങൾ അതിൽ കയററി​യേ​ക്കാ​വുന്ന ഏതു ഭാരവും മാത്രമല്ല അതിന്റെ നൂറു കോടി ഇരട്ടി​യും കൂടെ കൈകാ​ര്യം ചെയ്യാൻ പ്രാപ്‌തി​യു​ണ്ടെ​ന്നാണ്‌! മനുഷ്യന്‌ ഇത്രയ​ധി​കം വിജ്ഞാന ദാഹം, കാര്യങ്ങൾ ചെയ്യാൻ പഠിക്കാ​നും ചെയ്യാ​നും ഇത്രയ​ധി​കം ആഗ്രഹ​മു​ള​ളത്‌ അതിശ​യമല്ല. എന്നാൽ അവന്റെ ജീവന്റെ ഹ്രസ്വത അവന്‌ തടസ്സം സൃഷ്ടി​ക്കു​ന്നു. മാനുഷ മസ്‌തി​ഷ്‌ക്ക​ത്തിന്‌ അതിഗം​ഭീ​ര​മായ ഈ പ്രാപ്‌തി​യു​ണ്ടാ​യി​രി​ക്കു​ക​യും എന്നാൽ അത്‌ സാദ്ധ്യ​ത​യിൽ ഒരു നേരിയ അംശത്തിൽ കൂടുതൽ ഉപയോ​ഗി​ക്ക​പ്പെ​ടാ​തി​രി​ക്കു​ക​യും ചെയ്യു​ന്നത്‌ യുക്തി​സ​ഹ​മാ​ണോ? യഹോ​വ​യാം ദൈവം ഭൂമി​യിൽ എന്നേയ്‌ക്കും ജീവി​ക്കാൻവേണ്ടി മനുഷ്യ​നു രൂപക​ല്‌പന ചെയ്യു​ക​യും ആ ഉദ്ദേശ്യ​ത്തിൽ ശ്ലാഘനീ​യ​മാം​വണ്ണം അനു​യോ​ജ്യ​മായ ഒരു മസ്‌തി​ഷ്‌ക്കം പ്രദാനം ചെയ്യു​ക​യും ചെയ്‌തു എന്ന്‌ ബൈബിൾ നിഗമനം ചെയ്യു​ന്ന​തു​പോ​ലെ നിഗമനം ചെയ്യു​ന്ന​താ​യി​രി​ക്കി​ല്ലേ കൂടുതൽ യുക്തി​സഹം?

20. മരണം ഉൾപ്പെ​ടെ​യു​ളള പാപത്തി​ന്റെ ഫലങ്ങൾ സംബന്ധിച്ച്‌ ദൈവം മനുഷ്യ​വർഗ്ഗ​ത്തി​നു​വേണ്ടി എന്തു ചെയ്യു​മെന്ന്‌ വാഗ്‌ദത്തം ചെയ്‌തി​ട്ടു​ണ്ടെന്ന്‌ ബൈബിൾ പറയുന്നു?

20 ആദിയിൽ മനുഷ്യന്‌ എന്നേക്കും ജീവി​ക്കു​ന്ന​തി​നു​ളള അവസര​മു​ണ്ടാ​യി​രു​ന്നെ​ന്നും മത്സരം മൂലം അതു നഷ്ടമാ​ക്കി​യെ​ന്നും ബൈബിൾ പ്രകട​മാ​ക്കു​ന്നു: “ഏകമനു​ഷ്യ​നാൽ [ആദാം] പാപവും പാപത്താൽ മരണവും ലോക​ത്തി​ലേക്കു പ്രവേ​ശി​ച്ചു, ഇപ്രകാ​രം സകല മനുഷ്യ​രും പാപം ചെയ്‌തി​രു​ന്ന​തി​നാൽ മരണം സകലരി​ലേ​ക്കും വ്യാപി​ച്ചു.” (റോമർ 5:12) എന്നാൽ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട പറുദീ​സ​യിൽ “മേലാൽ മരണമു​ണ്ടാ​യി​രി​ക്കു​ക​യില്ല, വിലാ​പ​മോ നിലവി​ളി​യോ വേദന​യോ ഇനി ഉണ്ടായി​രി​ക്കു​ക​യില്ല” എന്നുളള ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​വും ബൈബി​ളിൽ അടങ്ങി​യി​രി​ക്കു​ന്നു. (വെളി​പ്പാട്‌ 21:3, 4; 7:16, 17 താരത​മ്യ​പ്പെ​ടു​ത്തുക.) പാപത്തി​ന്റെ ഫലങ്ങളിൽനിന്ന്‌ വിമു​ക്ത​മായ നിത്യ​ജീ​വ​നാണ്‌ മനുഷ്യ​വർഗ്ഗത്തെ സംബന്ധിച്ച ദൈ​വോ​ദ്ദേ​ശ്യ​മെന്ന്‌ അതു പ്രസ്‌താ​വി​ക്കു​ന്നു. (റോമർ 5:21; 6:23) ഇതിൽപ​ര​മാ​യി, ദൈവ​ത്തി​ന്റെ നൂതന​ക്ര​മ​ത്തി​ലെ അനു​ഗ്ര​ഹങ്ങൾ കഴിഞ്ഞ​കാ​ലത്ത്‌ മരിച്ചു​പോ​യി​ട്ടു​ളള കോടി​ക്ക​ണ​ക്കി​നാ​ളു​കൾക്കു കൂടി തുറന്നു കൊടു​ക്ക​പ്പെ​ടു​മെന്ന്‌ അതു വാഗ്‌ദാ​നം ചെയ്യുന്നു. എങ്ങനെ? മനുഷ്യ​വർഗ്ഗ​ത്തി​ന്റെ പൊതു​ശ​വ​ക്കു​ഴി ഒഴി​ച്ചെ​ടു​ക്കുന്ന ഒരു പുനരു​ത്ഥാ​ന​ത്താൽ. യേശു ഉറപ്പോ​ടെ മുൻകൂ​ട്ടി​പ്പ​റഞ്ഞു: “സ്‌മാ​ര​ക​ക​ല്ല​റ​ക​ളി​ലു​ളള എല്ലാവ​രും അവന്റെ ശബ്ദം കേൾക്കു​ക​യും പുറത്തു​വ​രി​ക​യും ചെയ്യുന്ന നാഴിക വരുന്നു.”—യോഹ​ന്നാൻ 5:28, 29.

21, 22. പൂർണ്ണാ​രോ​ഗ്യ​ത്തി​ലേ​യ്‌ക്കു​ളള പുനഃ​സ്ഥി​തീ​ക​ര​ണ​ത്തി​ന്റെ പ്രതീക്ഷ പ്രത്യാ​ശി​ക്കാൻ കഴിയാ​ത്ത​വണ്ണം വളരെ​യ​ധി​ക​മ​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌?

21 വൈദ്യ​ശാ​സ്‌ത്ര​ത്തിന്‌ ഇന്ന്‌ “സിദ്ധൗ​ഷ​ധങ്ങൾ” ഉല്‌പാ​ദി​പ്പി​ക്കു​ക​യും ഏതാനും വർഷങ്ങൾക്കു മുമ്പ്‌ പോലും അവിശ്വ​സ​നീ​യ​മെന്നു തോന്നി​യി​രുന്ന അതിവി​ദ​ഗ്‌ദ്ധ​മായ ശസ്‌ത്ര​ക്രി​യകൾ നടത്തു​ക​യും ചെയ്യാൻ കഴിയു​ന്നു. മമനു​ഷ്യ​ന്റെ സ്രഷ്ടാ​വിന്‌ സൗഖ്യ​മാ​ക്ക​ലി​ന്റെ ഇതിലും അത്ഭുത​ക​ര​മായ കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നതിനെ നാം സംശയി​ക്ക​ണ​മോ? തീർച്ച​യാ​യും സ്രഷ്ടാ​വിന്‌ നീതി​ഹൃ​ദ​യ​മു​ളള ആളുകളെ, വാർദ്ധ​ക്യ​ത്തി​ന്റെ പ്രക്രി​യയെ തിരി​ച്ചു​വി​ട്ടു​കൊ​ണ്ടു പോലും സ്‌ഫു​രി​ക്കുന്ന ആരോ​ഗ്യ​ത്തി​ലേക്കു പുനഃ​സ്ഥി​തീ​ക​രി​ക്കാൻ കഴിയും. മരുന്നു​ക​ളോ ശസ്‌ത്ര​ക്രി​യ​യോ കൃത്രി​മാ​വ​യ​വ​ങ്ങ​ളോ കൂടാതെ തന്നെ അവനിതു ചെയ്യാൻ കഴിയും. അത്തരം അനു​ഗ്ര​ഹങ്ങൾ പ്രത്യാ​ശി​ക്കാൻ കഴിയാ​വു​ന്ന​തി​ലേ​റെയല്ല എന്നുള​ള​തിന്‌ ദൈവം പരിഗ​ണ​നാ​പൂർവ്വം തെളിവു നൽകി​യി​ട്ടുണ്ട്‌.

22 ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ സൗഖ്യ​മാ​ക്ക​ലി​ന്റെ വീര്യ​പ്ര​വൃ​ത്തി​കൾ ചെയ്യാൻ ദൈവം അവന്റെ പുത്രനെ ശക്തീക​രി​ച്ചു. യാതൊ​രു ദൗർബ്ബ​ല്യ​വും ന്യൂന​ത​യും അല്ലെങ്കിൽ രോഗ​വും സൗഖ്യ​മാ​ക്ക​ലി​നു​ളള ദൈവ​ത്തി​ന്റെ ശക്തിക്ക​തീ​ത​മ​ല്ലെന്ന്‌ ഈ പ്രവൃ​ത്തി​കൾ നമുക്കു​റപ്പു നൽകുന്നു. കുഷ്‌ഠം നിറഞ്ഞ മാംസ​ത്തോ​ടു​കൂ​ടിയ ഒരു മനുഷ്യൻ, തന്നെ സൗഖ്യ​മാ​ക്കാൻ യേശു​വി​നോട്‌ അപേക്ഷി​ച്ച​പ്പോൾ, യേശു സഹതാ​പ​പൂർവ്വം ആ മനുഷ്യ​നെ തൊട്ടു​കൊണ്ട്‌ “ശുദ്ധനാ​കുക” എന്നു പറഞ്ഞു. ചരി​ത്ര​രേഖ പറയു​ന്ന​ത​നു​സ​രിച്ച്‌ “ഉടൻ തന്നെ അവന്റെ കുഷ്‌ഠം ശുദ്ധമാ​യി.” (മത്തായി 8:2, 3) ചരി​ത്ര​കാ​ര​നായ മത്തായി റിപ്പോർട്ടു ചെയ്യുന്ന പ്രകാരം യേശു ഇത്തരം കാര്യങ്ങൾ അനേകം സാക്ഷി​ക​ളു​ടെ മുമ്പാകെ വച്ച്‌ ചെയ്‌തു. “വലിയ ജനക്കൂ​ട്ടങ്ങൾ, മുടന്ത​രും അംഗഹീ​ന​രും കുരു​ട​രും ഊമരു​മായ ആളുക​ളോ​ടും മററു​ത​ര​ത്തി​ലു​ളള അനേക​രോ​ടും​കൂ​ടെ അവനെ സമീപി​ച്ചു, അവർ അവരെ അവന്റെ പാദത്തി​ങ്കൽ കൊണ്ടു​വ​ന്നി​ട്ടു; അവൻ അവരെ സൗഖ്യ​മാ​ക്കി; തന്നിമി​ത്തം ജനക്കൂട്ടം അത്ഭുത​പ്പെട്ടു . . . അവർ യിസ്രാ​യേ​ലി​ന്റെ ദൈവത്തെ മഹത്വ​പ്പെ​ടു​ത്തി.” (മത്തായി 15:30, 31) അത്തരം സൗഖ്യ​മാ​ക്ക​ലു​ക​ളെ​ക്കു​റി​ച്ചു​ളള ചരി​ത്ര​പ​ര​മായ റിപ്പോർട്ടു​കൾ എത്ര വസ്‌തു​നി​ഷ്ട​വും യഥാർത്ഥ​ജീ​വി​ത​ത്തോട്‌ പൊരു​ത്ത​ത്തി​ലു​മാണ്‌ എന്ന്‌ കാണു​ന്ന​തിന്‌ നിങ്ങൾതന്നെ യോഹ​ന്നാൻ 9:1-21 വരെയു​ളള വിവരണം വായി​ക്കുക. ഈ സംഭവ​ങ്ങ​ളു​ടെ സത്യത ഒരു ഡോക്ടർ, വൈദ്യ​നായ ലൂക്കോസ്‌ ഉൾപ്പെടെ അനേകർ സാക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.—മർക്കോസ്‌ 7:32-37; ലൂക്കോസ്‌ 5:12-14; 17-25; 6:6-11; കൊ​ലോ​സ്യർ 4:14.

23, 24. ദൈവ​രാ​ജ്യ​ത്തിൻ കീഴിൽ മരിച്ചവർ ജീവനി​ലേക്കു പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടു​മെന്ന്‌ വിശ്വ​സി​ക്കു​ന്നത്‌ യുക്തി​ര​ഹി​ത​മ​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌?

23 ഇതു​പോ​ലു​ളള കാരണ​ങ്ങ​ളാൽ മരിച്ച​വ​രു​ടെ “ഒരു പുനരു​ത്ഥാ​നം ഉണ്ടാകാൻ പോകു​ന്നു”വെന്ന ബൈബിൾ വാഗ്‌ദ​ത്തത്തെ വിശ്വ​സി​ക്കാ​വു​ന്ന​തി​ല​പ്പു​റ​മാ​യി നാം വീക്ഷി​ക്കേ​ണ്ട​തില്ല. (പ്രവൃ​ത്തി​കൾ 24:15) മരണത്തി​നു വർഷങ്ങൾക്ക്‌ ശേഷവും ഒരു വ്യക്തി​യു​ടെ ശബ്ദവും ആകാര​വും പ്രവൃ​ത്തി​ക​ളും ഒരു ഫിലി​മിൽനി​ന്നോ വീഡി​യോ ടെയ്‌പ്പിൽ നിന്നോ പുനരു​ല്‌പ്പാ​ദി​പ്പി​ക്കാൻ കഴിയും. മമനു​ഷ്യ​ന്റെ കൃത്യ​മായ അണുക തൻമാ​ത്രാ​ഘടന അറിയാ​വുന്ന മമനു​ഷ്യ​ന്റെ സ്രഷ്ടാ​വിന്‌ ഇതിലും വളരെ​യ​ധി​കം ചെയ്യാൻ കഴി​യേ​ണ്ട​തല്ലേ? മനുഷ്യ നിർമ്മിത കംപ്യൂ​ട്ട​റു​കൾക്ക്‌ അക്ഷരീ​യ​മാ​യി കോടി​ക്ക​ണ​ക്കിന്‌ വിവരങ്ങൾ ശേഖരി​ച്ചു വയ്‌ക്കു​ന്ന​തി​നും ഏകോ​പി​പ്പി​ക്കു​ന്ന​തി​നും കഴിയു​ന്നു. എന്നാൽ ശതകോ​ടി​ക്ക​ണ​ക്കിന്‌ നക്ഷത്രങ്ങൾ വീതമു​ളള, ശതകോ​ടി​ക്ക​ണ​ക്കിന്‌ നക്ഷത്ര വ്യൂഹ​ങ്ങ​ളു​ളള ഈ ഭയജന​ക​മായ പ്രപഞ്ചത്തെ ദൈവ​മാണ്‌ സൃഷ്ടി​ച്ചത്‌. അതെല്ലാം കൂടി ലക്ഷം കോടി​യോ ആയിരം ലക്ഷം കോടി​യോ അതില​ധി​ക​മോ ആകാം! എങ്കിലും സങ്കീർത്തനം 147:4 പറയുന്നു: “അവൻ നക്ഷത്ര​ങ്ങ​ളു​ടെ സംഖ്യ എണ്ണുന്നു അവയെ​യെ​ല്ലാം അവൻ പേർ ചൊല്ലി വിളി​ക്കു​ന്നു!” തീർച്ച​യാ​യും ഇത്ര ഭയങ്കര​മായ ഓർമ്മ​ശ​ക്തി​യു​ളള ദൈവ​ത്തിന്‌ ആളുകളെ പുനരു​ത്ഥാ​ന​ത്തി​ലേക്കു വരുത്തു​ന്ന​തിന്‌ അവരുടെ വ്യക്തി​ത്വ​ങ്ങൾ ഓർമ്മ​യിൽ വയ്‌ക്കു​ന്നത്‌ ലളിത​മായ ഒരു സംഗതി​യാ​യി​രി​ക്കും.—ഇയ്യോബ്‌ 14:13.

24 വീണ്ടും ഇത്ര അത്ഭുത​ക​ര​മായ പ്രത്യാ​ശ​യി​ലു​ളള നമ്മുടെ വിശ്വാ​സം ബലിഷ്‌ഠ​മാ​ക്കു​ന്ന​തിന്‌ യഹോവ ചരി​ത്ര​പ​ര​മായ ദൃഷ്ടാ​ന്തങ്ങൾ നൽകി​യി​രി​ക്കു​ന്നു. തന്റെ പുത്രന്റെ നീതി​യു​ളള ഭരണകാ​ലത്ത്‌ അവൻ വമ്പിച്ച തോതിൽ ചെയ്യാ​നി​രി​ക്കു​ന്നത്‌ ഒരു ചെറിയ തോതിൽ പ്രകടി​പ്പി​ച്ചു കാണി​ക്കു​ന്ന​തിന്‌ അവൻ തന്റെ പുത്രന്‌ ശക്തി നൽകി. മിക്ക​പ്പോ​ഴും കാണി​ക​ളു​ടെ കൺമു​മ്പിൽ വച്ച്‌ യേശു മരിച്ച പലരേ​യും ഉയിർപ്പി​ച്ചു. യെരൂ​ശ​ലേ​മി​ന​ടു​ത്തു വച്ച്‌ അവൻ ഉയിർപ്പിച്ച ലാസർ എന്ന മനുഷ്യൻ, അവന്റെ ശരീരം ദ്രവിച്ചു തുടങ്ങാൻ തക്കവണ്ണം ദീർഘ​മാ​യി​പ്പോ​ലും മരിച്ച​വ​നാ​യി​രു​ന്നു. തീർച്ച​യാ​യും പുനരു​ത്ഥാന പ്രത്യാ​ശ​യ്‌ക്കു ഒരു ഉറച്ച അടിസ്ഥാ​ന​മുണ്ട്‌.—ലൂക്കോസ്‌ 7:11-17; 8:40-42, 49-56; യോഹ​ന്നാൻ 11:38-44.

അത്ര വലിയ ജനസം​ഖ്യ​യെ ഉൾക്കൊ​ള​ളാ​നു​ളള ഭൂമി​യു​ടെ പ്രാപ്‌തി

25, 26. മരിച്ചവർ ഉയിർപ്പി​ക്ക​പ്പെ​ടു​മ്പോൾ ജീവി​ക്കാൻ എല്ലാവർക്കും എവിടെ ഇടമു​ണ്ടാ​യി​രി​ക്കും?

25 മരിച്ച​വ​രു​ടെ പുനരു​ത്ഥാ​നം മൂലം ഉണ്ടാകുന്ന അത്രവ​ലിയ ജനസം​ഖ്യ​ക്കു സുഖക​ര​മാ​യി ജീവി​ക്കു​ന്ന​തി​നു​ളള സ്ഥലം പ്രദാനം ചെയ്യാൻ ഈ ഗ്രഹത്തി​നു കഴിയു​മോ? 1,800-കളുടെ തുടക്ക​ത്തിൽ ഭൂമി​യു​ടെ ജനസംഖ്യ 100 കോടി​യി​ലെ​ത്താൻ 5,000 വർഷം വേണ്ടി​വന്നു. ഇന്ന്‌ അത്‌ ഏതാണ്ട്‌ 500 കോടി​യോ​ളം വരും.

26 അതു​കൊണ്ട്‌ ഇന്ന്‌ ജീവി​ച്ചി​രി​ക്കു​ന്നവർ എക്കാല​ത്തു​മാ​യി ഇവിടെ ജീവി​ച്ചി​ട്ടു​ളള ആളുക​ളു​ടെ വലിയ ഒരു ഭാഗം വരും. മാനുഷ ചരി​ത്ര​ത്തി​ലെ​ല്ലാ​മാ​യി ജീവി​ച്ചി​ട്ടു​ള​ള​വ​രു​ടെ സംഖ്യ 1,500 കോടി വരു​മെന്നു ചിലർ കണക്കാ​ക്കി​യി​രി​ക്കു​ന്നു. ഭൂമി​യു​ടെ കരപ്ര​ദേശം 3,600 കോടി​യി​ല​ധി​കം ഏക്കറു​ക​ളാണ്‌ (1,500 കോടി ഹെക്ടർ). അതു ഓരോ ആളിനും 2 ഏക്കറി​ല​ധി​കം (1 ഹെക്ടർ) ഉണ്ടായി​രി​ക്കാൻ അനുവ​ദി​ക്കും. ഇതു ഭക്ഷ്യോ​ല്‌പാ​ദ​ന​ത്തി​നു​ളള സ്ഥലം നൽകു​മെന്നു മാത്രമല്ല, പറുദീ​സാ​യിൽ അനാവ​ശ്യ​മായ ഞെരുക്കം കൂടാതെ വനങ്ങളും പർവ്വത​ങ്ങ​ളും മററു സുന്ദര​മായ ഭൂപ്ര​ദേ​ശ​ങ്ങ​ളും ഉണ്ടായി​രി​ക്കാൻ അനുവ​ദി​ക്കു​ക​യും ചെയ്യും. കൂടാതെ ഇപ്പോൾ ജീവി​ച്ചി​രി​ക്കുന്ന എല്ലാവ​രും അതിജീ​വിച്ച്‌ ആ നൂതന​ക്ര​മ​ത്തിൽ ജീവി​ക്കു​ക​യി​ല്ലെന്ന്‌ ബൈബിൾ പ്രകട​മാ​ക്കു​ന്നു. വാസ്‌ത​വ​മാ​യും യേശു ഇങ്ങനെ പറഞ്ഞു: “നാശത്തി​ലേ​യ്‌ക്കു നയിക്കുന്ന വഴി വീതി​യു​ള​ള​തും വിശാ​ല​വും അതിലൂ​ടെ പോകു​ന്നവർ അനേക​രും ആകുന്നു.” ലോക​നാ​ശം വരു​മ്പോൾ യഹോ​വ​യു​ടെ ഇഷ്ടം ചെയ്യാ​ത്തവർ “നിത്യ​ഛേ​ദ​ന​ത്തി​ലേക്കു പോ​കേ​ണ്ട​താ​ണെ​ന്നും അവൻ കുറി​ക്കൊ​ണ്ടു.”—മത്തായി 7:13; 25:46.

27. ആ ആളുകൾക്കെ​ല്ലാം​വേണ്ടി ആവശ്യ​മായ ആഹാരം ഉല്‌പാ​ദി​പ്പി​ക്കാൻ ഭൂമിക്കു കഴിയു​മോ?

27 എന്നാൽ ഭൂമിക്ക്‌ ഇത്രയ​ധി​കം ആളുകൾക്ക്‌ ആവശ്യ​മായ ഭക്ഷണം ഉല്‌പാ​ദി​പ്പി​ക്കാൻ കഴിയു​മോ? ഇപ്പോ​ഴത്തെ സാഹച​ര്യ​ങ്ങ​ളിൽപോ​ലും അതിനു കഴിയും എന്നാണ്‌ ശാസ്‌ത്ര​ജ്ഞൻമാർ അവകാ​ശ​പ്പെ​ടു​ന്നത്‌. ഒരു റെറാ​റൊ​ന്റോ സ്‌ററാർ റിപ്പോർട്ട്‌ ഇപ്രകാ​രം കുറി​ക്കൊ​ണ്ടു: “ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളു​ടെ ഭക്ത്യ കാർഷിക സംഘടന (FAO) പറയു​ന്ന​ത​നു​സ​രിച്ച്‌ ആഗോ​ള​വ്യാ​പ​ക​മാ​യി ഇപ്പോൾതന്നെ ഭൂമി​യി​ലു​ളള ഓരോ​രു​ത്തർക്കും പ്രതി​ദി​നം 3,000 കലോറി ലഭിക്കാൻ വേണ്ടത്ര ഭക്ഷ്യധാ​ന്യ​ങ്ങൾ ഉല്‌പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നുണ്ട്‌. അത്‌ . . . സ്വീകാ​ര്യ​മായ ഏററം കുറഞ്ഞ അളവി​നേ​ക്കാൾ 50 ശതമാനം കൂടു​ത​ലാണ്‌.”56 ഭാവിയെ സംബന്ധി​ച്ചാ​ണെ​ങ്കിൽ, ഇന്നത്തെ അവസ്ഥക​ളിൽപോ​ലും ഇന്നത്തെ ലോക​ജ​ന​സം​ഖ്യ​യു​ടെ ഇരട്ടി ആളുക​ളു​ടെ ആവശ്യങ്ങൾ തൃപ്‌തി​പ്പെ​ടു​ത്താൻ മാത്രം ഭക്ഷണം ഉല്‌പാ​ദി​പ്പി​ക്കാൻ കഴിയും എന്ന്‌ അത്‌ വിശദീ​ക​രി​ച്ചു. കൂടാതെ ഭൂമി​യു​ടെ കാർഷി​കോ​ല്‌പാ​ദന പ്രാപ്‌തി ഉചിത​മാ​യി ഉപയോ​ഗി​ക്കാൻ തക്കവണ്ണം യഹോവ തന്റെ ജനത്തെ നയിക്കു​മെന്ന്‌ നാം ഓർമ്മി​ക്കേ​ണ്ട​തുണ്ട്‌, കാരണം സങ്കീർത്തനം 72:16 നമുക്കി​ങ്ങനെ ഉറപ്പു​നൽകു​ന്നു: “ഭൂമി​യിൽ ധാന്യ​സ​മൃ​ദ്ധി​യു​ണ്ടാ​യി​രി​ക്കും, പർവ്വത​ങ്ങ​ളു​ടെ മുകളിൽ ഒരു കവി​ഞ്ഞൊ​ഴു​ക്കു​ണ്ടാ​കും.”

28. ആളുകൾ എന്നേക്കും ജീവി​ക്കു​മ്പോൾ കാല​ക്ര​മ​ത്തിൽ ഭൂമി​യിൽ അമിത​മായ ജനപ്പെ​രു​പ്പം ഉണ്ടാകു​ന്ന​തി​ന്റെ അപകടം ഇല്ലാത്ത​തെ​ന്തു​കൊണ്ട്‌?

28 ആദ്യ മാനു​ഷ​ജോ​ടി​യോട്‌ ആദിയിൽ പ്രസ്‌താ​വി​ക്ക​പ്പെ​ട്ട​പ്ര​കാ​രം ദൈ​വോ​ദ്ദേ​ശ്യം എന്താ​ണെന്ന്‌ നാം കുറി​ക്കൊ​ളേ​ള​ണ്ട​തുണ്ട്‌. ഏദെന്റെ അതിരു​കൾ ഭൂമി​യു​ടെ അതിവി​ദൂര ഭാഗങ്ങ​ളി​ലേക്കു നീട്ടി​ക്കൊണ്ട്‌ “അവർ ഭൂമിയെ നിറയ്‌ക്കു​ക​യും അതിനെ കീഴട​ക്കു​ക​യും” ചെയ്യണ​മാ​യി​രു​ന്നു. (ഉല്‌പത്തി 1:28) വ്യക്തമാ​യും ഇതിന്റെ അർത്ഥം ഭൂമിയെ അമിത​മാ​യി ആളുക​ളെ​ക്കൊണ്ട്‌ നിറയ്‌ക്കാ​തെ അതിനെ സുഖക​ര​മായ അളവിൽ നിറയ്‌ക്ക​ണ​മെ​ന്നാ​യി​രു​ന്നു. മമനു​ഷ്യ​ന്റെ ആദിമ ഉദ്യാന ഭവനത്തി​ന്റെ മാതൃക പ്രകാരം ‘കീഴട​ക്ക​പ്പെട്ട’ ഭൂമി ഒരു ആഗോള ഉദ്യാ​ന​ഭ​വ​ന​മാ​യി​ത്തീ​രു​ന്ന​തിന്‌ അത്‌ അപ്പോൾ അനുവ​ദി​ക്കു​മാ​യി​രു​ന്നു. അതു​കൊണ്ട്‌, ദൈവ​ത്തി​ന്റെ തക്ക സമയത്തും വിധത്തി​ലും ജനസം​ഖ്യാ വർദ്ധനവ്‌ നിയ​ന്ത്രി​ക്ക​പ്പെ​ടു​മാ​യി​രു​ന്നെന്ന്‌ ഈ ദിവ്യ കല്‌പന സൂചി​പ്പി​ക്കു​ന്നു.

നിലനിൽക്കുന്ന സന്തുഷ്ടിക്ക്‌ ഒരു ഉറച്ച അടിസ്ഥാ​നം

29. മററാ​ളു​ക​ളോ​ടു​ളള ബന്ധങ്ങൾക്ക്‌ ഒരു വ്യക്തി​യു​ടെ സന്തുഷ്ടി​യിൻമേൽ എന്തു ഫലമുണ്ട്‌?

29 എന്നിരു​ന്നാ​ലും സുന്ദര​മായ ചുററു​പാ​ടു​ക​ളോ ഭൗതി​കാ​ഭി​വൃ​ദ്ധി​യോ ഉല്ലാസ​ക​ര​മായ ജോലി​യോ നല്ല ആരോ​ഗ്യ​മോ പോലും നിങ്ങളു​ടെ നിലനിൽക്കുന്ന സന്തുഷ്ടിക്ക്‌ ഉറപ്പു നൽകു​ന്നില്ല. ഇന്ന്‌ അനേകർക്കും ഈ കാര്യ​ങ്ങ​ളെ​ല്ലാ​മുണ്ട്‌. എന്നിട്ടും അവർ അസന്തു​ഷ്ട​രാണ്‌. എന്തു​കൊണ്ട്‌? സ്വാർത്ഥ​രോ വഴക്കാ​ളി​ക​ളോ കപട ഭക്തരോ പക നിറഞ്ഞ​വ​രോ ആയി തങ്ങൾക്കു ചുററു​മു​ളള ആളുകൾ നിമിത്തം. ദൈവ​ത്തി​ന്റെ പുതിയ വ്യവസ്ഥി​തി​യി​ലെ സന്തുഷ്ടി ഒരു വലിയ അളവിൽ ഭൂവി​സ്‌തൃ​ത​മാ​യി ആളുക​ളു​ടെ മനോ​ഭാ​വ​ത്തിൽ ഉണ്ടാകുന്ന മാററ​ത്താ​ലാ​യി​രി​ക്കും വരിക. ദൈവ​ത്തോ​ടു​ളള അവരുടെ സ്‌നേ​ഹ​വും ആദരവും അവന്റെ ഉദ്ദേശ്യ​ങ്ങൾ നിറ​വേ​റ​റാ​നു​ളള അവരുടെ ആഗ്രഹ​വും ആത്മീയ ക്ഷേമം കൈവ​രു​ത്തും. അത്‌ ഇല്ലാതെ ഭൗതിക ക്ഷേമം അതൃപ്‌തി​ക​ര​വും ശൂന്യ​വു​മാ​യി​ത്തീ​രു​ന്നു.

30. ദൈവ​ത്തി​ന്റെ നൂതന​ക്ര​മ​ത്തിൽ ജീവി​ക്കു​ന്നവർ മററു​ള​ള​വ​രു​ടെ സമാധാ​ന​ത്തി​നും സുരക്ഷി​ത​ത്വ​ത്തി​നും സംഭാവന ചെയ്യു​ന്നവർ മാത്ര​മാ​യി​രി​ക്കും എന്ന്‌ നമു​ക്കെ​ങ്ങനെ അറിയാം?

30 അതെ, ദയയും താഴ്‌മ​യും സൗഹൃ​ദ​വു​മു​ള​ള​വ​രോ​ടു​കൂ​ടി—നിങ്ങൾക്ക്‌ യഥാർത്ഥ​ത്തിൽ സ്‌നേ​ഹി​ക്കാ​നും വിശ്വ​സി​ക്കാ​നും കഴിയു​ന്ന​വ​രും നിങ്ങ​ളെ​പ്പ​ററി അതേ വിധത്തിൽ വിചാ​രി​ക്കു​ന്ന​വ​രു​മായ ആളുക​ളോ​ടു​കൂ​ടി ആയിരി​ക്കു​ന്നത്‌ ഒരു യഥാർത്ഥ ഉല്ലാസ​മാണ്‌. (സങ്കീർത്തനം 133:1; സദൃശ​വാ​ക്യ​ങ്ങൾ 15:17) ദൈവ​ത്തോ​ടു​ളള സ്‌നേ​ഹ​മാണ്‌ അവന്റെ നീതി​യു​ളള നൂതന​ക്ര​മ​ത്തിൽ ജീവിതം ഉല്ലാസ​പ്ര​ദ​മാ​ക്കി​ത്തീർക്കുന്ന യഥാർത്ഥ അയൽ സ്‌നേഹം ഉറപ്പു​വ​രു​ത്തു​ന്നത്‌. ദൈവം നിത്യ​ജീ​വന്റെ അനു​ഗ്രഹം കൊടു​ക്കു​ന്ന​വ​രെ​ല്ലാം അവനോ​ടും തങ്ങളുടെ സഹമനു​ഷ്യ​രോ​ടു​മു​ളള സ്‌നേ​ഹത്തെ തെളി​യി​ച്ചി​ട്ടു​ള​ള​വ​രാ​യി​രി​ക്കും. അത്തരം അയൽക്കാ​രോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും കൂട്ടു​ജോ​ലി​ക്കാ​രോ​ടും​കൂ​ടി നിങ്ങൾക്ക്‌ യഥാർത്ഥ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും നിലനിൽക്കുന്ന സന്തോ​ഷ​വും ആസ്വദി​ക്കാൻ കഴിയും.—1 യോഹ​ന്നാൻ 4:7, 8, 20, 21.

31. നാം യഥാർത്ഥ​ത്തിൽ ദൈവ​ത്തി​ന്റെ നൂതന​ക്ര​മ​ത്തിൽ ജീവൻ ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ നാം ഇപ്പോൾ എന്തു ചെയ്യണം?

31 സത്യമാ​യും അതിമ​ഹ​ത്തായ ഒരു പ്രതീ​ക്ഷ​യാണ്‌ നിങ്ങൾക്ക്‌ തുറന്നു കിട്ടി​യി​രി​ക്കു​ന്നത്‌! അതു​കൊണ്ട്‌ അതു ലഭിക്കു​ന്ന​തിന്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്താണ്‌ എന്ന്‌ കണ്ടുപി​ടി​ക്കു​ന്ന​താണ്‌ പ്രാ​യോ​ഗിക ജ്ഞാനത്തി​ന്റെ മാർഗ്ഗം. വരുവാ​നു​ളള “മഹോ​പ​ദ്ര​വ​ത്തിൽ” സംരക്ഷി​ക്ക​പ്പെ​ടു​ന്ന​വർക്കു​വേ​ണ്ടി​യു​ളള ദൈവ​ത്തി​ന്റെ വ്യവസ്ഥ​ക​ളോട്‌ നിങ്ങളു​ടെ ജീവി​തത്തെ അനു​യോ​ജ്യ​മാ​ക്കാ​നു​ളള സമയം ഇപ്പോ​ഴാണ്‌.—2 പത്രോസ്‌ 3:11-13.

[അധ്യയന ചോദ്യ​ങ്ങൾ]

[98-ാം പേജിലെ ചിത്രം]

മുഴുഭൂമിയും ഒരു പറുദീ​സ​യാ​യി രൂപാ​ന്ത​ര​പ്പെ​ടു​ത്ത​പ്പെ​ടുന്ന ദിവസം വേഗം ആഗതമാ​കും