വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മററുളള ആളുകളെ സംബന്ധിച്ച്‌ താല്‌പര്യമുണ്ടായിരിക്കേണ്ടതെന്തുകൊണ്ട്‌?

മററുളള ആളുകളെ സംബന്ധിച്ച്‌ താല്‌പര്യമുണ്ടായിരിക്കേണ്ടതെന്തുകൊണ്ട്‌?

അധ്യായം 15

മററുളള ആളുകളെ സംബന്ധിച്ച്‌ താല്‌പ​ര്യ​മു​ണ്ടാ​യി​രി​ക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌?

1. (എ) അനേക​മാ​ളു​കൾ തങ്ങളുടെ സ്വന്തം കാര്യം നോക്കാ​നും മററു​ള​ള​വർക്ക്‌ സംഭവി​ക്കു​ന്ന​തിൽ താല്‌പ​ര്യ​മി​ല്ലാ​ത്ത​വ​രാ​യി​ത്തീ​രാ​നും ഇടയാ​ക്കി​യി​രി​ക്കു​ന്ന​തെന്ത്‌? (ബി) അതിന്റെ ഫലമെ​ന്താ​യി​രു​ന്നി​ട്ടുണ്ട്‌?

 മററു​ള​ള​വ​രോ​ടു​ളള നിസ്വാർത്ഥ താല്‌പ​ര്യം ഇന്ന്‌ അപൂർവ്വ​മാണ്‌. സ്‌നേ​ഹി​ക്കാ​നു​ളള പ്രാപ്‌തി​യോ​ടെ​യാണ്‌ എല്ലാവ​രും ജനിച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും മററു​ള​ളവർ അനുചി​ത​മാ​യി മുത​ലെ​ടു​ക്കാൻ ശ്രമി​ക്കു​ക​യോ അല്ലെങ്കിൽ സ്‌നേഹം പ്രകട​മാ​ക്കാ​നു​ളള ഒരുവന്റെ ശ്രമങ്ങൾ തെററി​ദ്ധ​രി​ക്ക​പ്പെ​ടു​ക​യോ ചെയ്യു​മ്പോൾ സ്വന്തം കാര്യങ്ങൾ നോക്കു​ന്ന​താണ്‌ നല്ലതെന്ന്‌ ഒരു വ്യക്തി തീരു​മാ​നി​ച്ചേ​ക്കാം. സഹമനു​ഷ്യ​രെ ചൂഷണം ചെയ്യു​ന്നവർ ഭൗതി​ക​മാ​യി അഭിവൃ​ദ്ധി​പ്പെ​ടു​ന്നതു കാണു​മ്പോൾ ഇതാണ്‌ വിജയി​ക്കാ​നു​ളള മാർഗ്ഗ​മെന്ന്‌ മററു ചിലർ തെററി​ദ്ധ​രി​ച്ചേ​ക്കാം. ഇതിന്റെ ഫലം അനേകം ആളുകൾക്കു ഒരു അവിശ്വാ​സ​ത്തി​ന്റെ ആത്മാവു​ണ്ടെ​ന്ന​തും യഥാർത്ഥ സുഹൃ​ത്തു​ക്ക​ളാ​യിട്ട്‌ ആരെങ്കി​ലും ഉണ്ടെങ്കിൽതന്നെ വളരെ കുറച്ചു പേരെ​യു​ളളു എന്നതു​മാണ്‌. ഈ അസന്തു​ഷ്ട​മായ അവസ്ഥാ​വി​ശേ​ഷ​ത്തി​ന്റെ കാരണ​മെ​ന്താണ്‌?

2. (എ) ബൈബിൾ പ്രശ്‌ന​ത്തി​ന്റെ മൂലകാ​ര​ണത്തെ തിരി​ച്ച​റി​യി​ക്കു​ന്ന​തെ​ങ്ങനെ? (ബി) ദൈവത്തെ അറിയു​ക​യെ​ന്നാൽ അർത്ഥ​മെന്ത്‌?

2 സ്‌നേ​ഹ​മാ​ണി​ല്ലാ​ത്തത്‌, മററാ​ളു​ക​ളു​ടെ നിലനിൽക്കുന്ന ക്ഷേമത്തിൽ ആത്മാർത്ഥ​മായ താല്‌പ​ര്യം പ്രകട​മാ​ക്കുന്ന തരത്തി​ലു​ളള സ്‌നേഹം തന്നെ. അതില്ലാ​ത്ത​തെ​ന്തു​കൊ​ണ്ടാണ്‌? പ്രശ്‌ന​ത്തി​ന്റെ മൂല കാരണ​ത്തി​ലേക്കു ചെന്നു​കൊണ്ട്‌ ബൈബിൾ പ്രസ്‌താ​വി​ക്കു​ന്നു: “സ്‌നേ​ഹി​ക്കാ​ത്തവൻ ദൈവത്തെ അറിയാ​നി​ട​യാ​യി​ട്ടില്ല, എന്തു​കൊ​ണ്ടെ​ന്നാൽ ദൈവം സ്‌നേ​ഹ​മാ​കു​ന്നു.” (1 യോഹ​ന്നാൻ 4:8) അനേകം സ്വാർത്ഥാ​ന്വേ​ഷി​ക​ളായ വ്യക്തികൾ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നു​ണ്ടെന്ന്‌ പരസ്യ​മാ​യി പറയു​ക​യും പളളി​യിൽ പോകു​ക​പോ​ലും ചെയ്യു​ന്നു​ണ്ടെ​ന്നു​ള​ളത്‌ വാസ്‌ത​വം​തന്നെ. എന്നാൽ അവർ യഥാർത്ഥ​ത്തിൽ ദൈവത്തെ അറിയു​ന്നില്ല എന്നതാണ്‌ വസ്‌തുത. ദൈവത്തെ അറിയുക എന്നാൽ അവന്റെ വ്യക്തി​ത്വ​ത്തോ​ടു സുപരി​ചി​ത​രാ​യി​രി​ക്കുക, അവന്റെ അധികാ​രത്തെ തിരി​ച്ച​റി​യുക അനന്തരം അവനെ​പ്പ​ററി നമുക്ക​റി​യാ​വു​ന്ന​തി​നോട്‌ ചേർച്ച​യിൽ പ്രവർത്തി​ക്കുക എന്നാണ്‌ അർത്ഥം. (യിരെ​മ്യാവ്‌ 22:16; തീത്തോസ്‌ 1:16) അതു​കൊണ്ട്‌ ഒരുവൻ സ്‌നേഹം പ്രകട​മാ​ക്കു​ക​യും അതു സ്വീക​രി​ക്കു​ക​യും ചെയ്യു​മ്പോൾ മാത്രം ലഭിക്കുന്ന യഥാർത്ഥ ജീവി​താ​സ്വാ​ദനം കണ്ടെത്തു​ന്ന​തിന്‌ നാം ദൈവത്തെ നന്നായി അറിയു​ക​യും നാം പഠിക്കു​ന്നത്‌ പ്രാ​യോ​ഗി​ക​മാ​ക്കു​ക​യും ചെയ്യേ​ണ്ട​താണ്‌.

3. ദൈവം മനുഷ്യ​വർഗ്ഗ​ത്തോ​ടു​ളള തന്റെ വലിയ സ്‌നേഹം പ്രകട​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ങ്ങനെ?

3 “ഇതിനാൽ ദൈവ​സ്‌നേഹം നമ്മുടെ സംഗതി​യിൽ പ്രത്യ​ക്ഷ​മാ​ക്ക​പ്പെട്ടു, എന്തു​കൊ​ണ്ടെ​ന്നാൽ തന്റെ ഏകജാ​ത​നായ പുത്രൻ മുഖാ​ന്തരം നാം ജീവൻ നേടേ​ണ്ട​തിന്‌ ദൈവം അവനെ ലോക​ത്തി​ലേക്കു അയച്ചു” എന്ന്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ എഴുതി. “സ്‌നേഹം ഈ കാര്യ​ത്തി​ലാണ്‌, നാം ദൈവത്തെ [ആദ്യം] സ്‌നേ​ഹി​ച്ചി​രി​ക്കു​ന്നു​വെന്നല്ല, പിന്നെ​യോ അവൻ നമ്മെ സ്‌നേ​ഹി​ക്കു​ക​യും നമ്മുടെ പാപങ്ങൾക്കു​വേണ്ടി ഒരു പരിഹാ​ര​ബ​ലി​യാ​യി തന്റെ പുത്രനെ അയയ്‌ക്കു​ക​യും ചെയ്‌തു. പ്രിയരെ, ഈ വിധത്തി​ലാണ്‌ ദൈവം നമ്മെ സ്‌നേ​ഹി​ച്ച​തെ​ങ്കിൽ, അപ്പോൾ നാം തന്നെയും അന്യോ​ന്യം സ്‌നേ​ഹി​ക്കാ​നു​ളള കടപ്പാ​ടിൻ കീഴി​ലാണ്‌.” (1 യോഹ​ന്നാൻ 4:9-11) തന്റെ സ്‌നേ​ഹത്തെ ഞെരു​ക്കി​ക്ക​ള​യാൻ മനുഷ്യ​വർഗ്ഗ​ത്തി​ന്റെ സ്‌നേ​ഹ​ര​ഹി​ത​മായ നടത്തയെ ദൈവം അനുവ​ദി​ച്ചില്ല. റോമർ 5:8-ൽ പ്രസ്‌താ​വി​ച്ചി​രി​ക്കുന്ന പ്രകാരം: “നാം പാപി​ക​ളാ​യി​രു​ന്ന​പ്പോൾ തന്നെ ക്രിസ്‌തു നമുക്കു​വേണ്ടി മരിച്ച​തി​നാൽ ദൈവം തന്റെ സ്വന്തം സ്‌നേ​ഹത്തെ നമുക്കു ശുപാർശ ചെയ്യുന്നു.”

4. അത്‌ നിങ്ങൾക്ക്‌ ദൈവ​ത്തോട്‌ വ്യക്തി​പ​ര​മാ​യി എന്തു വിചാ​ര​മു​ള​വാ​ക്കു​ന്നു?

4 നിങ്ങളു​ടെ ജീവനെ മററുളള ആളുകൾക്കു​വേണ്ടി—നിങ്ങൾക്കു​വേണ്ടി യാതൊ​ന്നും ഒരിക്ക​ലും ചെയ്‌തി​ട്ടി​ല്ലാത്ത ആളുകൾക്കു​വേണ്ടി—വെച്ചു​കൊ​ടു​ക്കാൻ തക്കവണ്ണം നിങ്ങൾ അത്രയ​ധി​കം സ്‌നേ​ഹി​ക്കുന്ന എത്രയാ​ളു​ക​ളുണ്ട്‌? നിങ്ങൾ ഒരു പിതാ​വോ മാതാ​വോ ആണെങ്കിൽ നിങ്ങളു​ടെ കുട്ടി മറെറാ​രാൾക്കു​വേണ്ടി മരിക്കാൻ നിങ്ങൾ മനസ്സു വയ്‌ക്ക​ത്ത​ക്ക​താ​യി ആരെങ്കി​ലു​മു​ണ്ടോ? അത്തരം സ്‌നേ​ഹ​മാണ്‌ ദൈവം നമ്മോട്‌ കാണി​ച്ചത്‌. (യോഹ​ന്നാൻ 3:16) ഇതറി​യു​ന്നത്‌ ദൈവ​ത്തോട്‌ നിങ്ങൾക്ക്‌ എങ്ങനെ​യു​ളള വിചാരം ഉണ്ടായി​രി​ക്കാ​നി​ട​യാ​ക്കും? അവൻ ചെയ്‌തി​ട്ടു​ള​ള​തി​നെ നാം യഥാർത്ഥ​ത്തിൽ വിലമ​തി​ക്കു​ന്നെ​ങ്കിൽ അവന്റെ കല്‌പ​നകൾ അനുസ​രി​ക്കു​ന്നത്‌ ഒരു ഭാരമ​ല്ലെന്ന്‌ നിങ്ങൾ കണ്ടെത്തും.—1 യോഹ​ന്നാൻ 5:3.

5. (എ) യേശു തന്റെ ശിഷ്യൻമാർക്ക്‌ കൊടുത്ത “പുതിയ കല്‌പന” എന്താണ്‌? (ബി) ഭരണാ​ധി​കാ​രി എന്ന നിലയിൽ ദൈവ​ത്തോ​ടു​ളള നമ്മുടെ ഭക്തി ഇവിടെ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെ​ങ്ങനെ? (സി) അപ്പോൾ, ഈ “പുതിയ കല്‌പന”യോടു​ളള അനുസ​രണം എന്താവ​ശ്യ​മാ​ക്കി​ത്തീർക്കു​ന്നു?

5 യേശു​വി​ന്റെ മരണത്തി​ന്റെ തലേ രാത്രി​യിൽ അവൻ തന്റെ ശിഷ്യൻമാർക്ക്‌ ആ കല്‌പ​ന​ക​ളിൽ ഒന്നു കൊടു​ത്തു. അത്‌ അവരെ ശേഷിച്ച ലോക​ത്തിൽ നിന്ന്‌ വ്യത്യ​സ്‌ത​രെന്ന്‌ തിരി​ച്ച​റി​യി​ക്കും. “ഞാൻ നിങ്ങൾക്ക്‌ ഒരു പുതിയ കല്‌പന നൽകു​ക​യാ​കു​ന്നു, നിങ്ങൾ അന്യോ​ന്യം സ്‌നേ​ഹി​ക്ക​ണ​മെന്നു തന്നെ,” എന്ന്‌ അവൻ പറഞ്ഞു. കേവലം അവർ തങ്ങളെ​ത്തന്നെ സ്‌നേ​ഹി​ച്ച​തു​പോ​ലെയല്ല, മറിച്ച്‌ “ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ”—ഒരുവൻ മറെറാ​രു​വ​നു​വേണ്ടി ജീവൻ വച്ചു​കൊ​ടു​ക്കാൻ തയ്യാറാ​യി​ക്കൊണ്ട്‌—മററു​ള​ള​വരെ സ്‌നേ​ഹി​ക്കാൻ പറഞ്ഞതു കൊണ്ടാണ്‌ യേശു​വി​ന്റെ കല്‌പന “പുതി​യതാ”യിരു​ന്നത്‌. (യോഹ​ന്നാൻ 13:34, 35; 1 യോഹ​ന്നാൻ 3:16) ഇത്തരം സ്‌നേഹം, സ്വന്തം ജീവൻ അപകട​പ്പെ​ടു​ത്തി​ക്കൊണ്ട്‌ ഒരു മനുഷ്യ​നും ദൈവത്തെ അനുസ​രി​ക്കു​ക​യില്ല എന്നുളള പിശാ​ചി​ന്റെ അവകാ​ശ​വാ​ദം തെററാ​ണെന്ന്‌ തെളി​യി​ച്ചു​കൊണ്ട്‌ നമുക്കു ദൈവ​ത്തോ​ടു​ളള ഭക്തി പ്രകട​മാ​ക്കു​ന്നു. (ഇയ്യോബ്‌ 2:1-10) പ്രസ്‌പ​ഷ്ട​മാ​യി, “ഈ പുതിയ കല്‌പന”യോടു​ളള അനുസ​രണം അന്യോ​ന്യ​മു​ളള ആഴമായ താൽപ​ര്യം ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു.—യാക്കോബ്‌ 1:27; 2:15, 16; 1 തെസ്സ​ലോ​നീ​ക്യർ 2:8.

6. വേറെ ആരോ​ടും സ്‌നേഹം കാണി​ക്കണം, എന്തു​കൊണ്ട്‌?

6 എന്നാൽ ക്രിസ്‌തു മരിച്ചത്‌ തന്റെ ശിഷ്യൻമാർക്കു​വേ​ണ്ടി​മാ​ത്രമല്ല പിന്നെ​യോ മനുഷ്യ​വർഗ്ഗ​ലോ​ക​ത്തി​നു​വേ​ണ്ടി​യാ​യി​രു​ന്നു. അതു​കൊണ്ട്‌ തിരു​വെ​ഴു​ത്തു​കൾ ഇപ്രകാ​രം ശക്തിയാ​യി ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു: “നമുക്ക്‌ അനുകൂല സമയം ഉളളട​ത്തോ​ളം കാലം നമുക്ക്‌ എല്ലാവർക്കും, വിശേ​ഷാൽ വിശ്വാ​സ​ത്തിൽ നമ്മോട്‌ ബന്ധപ്പെ​ട്ട​വർക്ക്‌ നൻമ ചെയ്യാം.” (ഗലാത്യർ 6:10) ‘എല്ലാവർക്കും നൻമ ചെയ്യാ​നു​ളള’ അവസരങ്ങൾ ഓരോ ദിവസ​വും ഉണ്ട്‌. നമ്മുടെ സ്‌നേഹം ഇടുങ്ങി​യ​താ​യി​രി​ക്കാ​തെ തുറന്ന ഹൃദയ​ത്തോ​ടെ​യു​ള​ള​തും ഔദാ​ര്യ​പൂർവ്വ​ക​മാ​യ​തു​മാ​ണെ​ങ്കിൽ നാം ദൈവത്തെ അനുക​രി​ക്കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ “അവൻ ദുഷ്ടരായ ആളുക​ളു​ടെ മേലും നല്ലവരു​ടെ മേലും തന്റെ സൂര്യനെ ഉദിപ്പി​ക്കു​ക​യും നീതി​മാൻമാ​രായ ആളുക​ളു​ടെ മേലും നീതി​കെ​ട്ട​വ​രു​ടെ​മേ​ലും മഴ പെയ്യി​ക്കു​ക​യും ചെയ്യുന്നു.”—മത്തായി 5:43-48.

മററു​ള​ള​വ​രു​ടെ വ്യക്തി​ത്വ​ത്തോ​ടും വസ്‌തു​വി​നോ​ടു​മു​ളള ആദരവ്‌

7. മററാ​ളു​ക​ളു​ടെ വ്യക്തി​ത്വ​ത്തോ​ടും വസ്‌തു​വി​നോ​ടും നാം പെരു​മാ​റുന്ന വിധത്തെ എന്തു സ്വാധീ​നി​ച്ചേ​ക്കാം?

7 നാം സ്‌നേ​ഹ​ര​ഹി​ത​മായ ഒരു ലോക​ത്തിൻമ​ദ്ധ്യേ​യാണ്‌ ജീവി​ക്കു​ന്നത്‌. നിങ്ങൾ മററു​ള​ള​വ​രോട്‌ എല്ലായ്‌പ്പോ​ഴും നിങ്ങൾക്ക്‌ സാദ്ധ്യ​മാ​കു​ന്നി​ട​ത്തോ​ളം പരിഗ​ണ​ന​യു​ള​ള​വ​രാ​യി​രു​ന്നി​ട്ടി​ല്ലെന്ന്‌ ഒരുപക്ഷേ നിങ്ങൾ തിരി​ച്ച​റി​യു​ന്നു​ണ്ടാ​യി​രി​ക്കാം. എന്നാൽ ഒരു വ്യക്തി ദൈവത്തെ സേവി​ക്ക​ണ​മെ​ങ്കിൽ അയാൾ ‘തന്റെ മനസ്സ്‌ പുതു​ക്കാൻ’ മനസ്സാ​ക്ഷി​പൂർവ്വം ശ്രമി​ക്കേ​ണ്ട​യാ​വ​ശ്യ​മുണ്ട്‌. (റോമർ 12:1, 2) അയാൾ മററു​ള​ള​വ​രു​ടെ വ്യക്തി​ത്വ​ത്തോ​ടും വസ്‌തു​വി​നോ​ടു​മു​ളള തന്റെ മനോ​ഭാ​വം മാറേറണ്ട ആവശ്യ​മുണ്ട്‌.

8. (എ) മററു​ള​ള​വ​രു​ടെ വസ്‌തു​ക്ക​ളോട്‌ വിപു​ല​വ്യാ​പ​ക​മായ അനാദ​രവ്‌ പ്രകട​മാ​ക്കു​ന്ന​തെന്ത്‌? (ബി) ബൈബി​ളി​ലെ എന്തു ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കു​ന്നത്‌ അത്തരം കാര്യങ്ങൾ ചെയ്യു​ന്ന​തിൽനിന്ന്‌ ഒരുവനെ പിന്തി​രി​പ്പി​ക്കും?

8 ചില പ്രദേ​ശ​ങ്ങ​ളിൽ മററു​ള​ള​വ​രു​ടെ സ്വത്തു​ക്ക​ളോട്‌ ഞെട്ടി​ക്കുന്ന അനാദ​ര​വുണ്ട്‌. വെറു​മൊ​രു രസത്തി​നു​വേണ്ടി യുവജ​നങ്ങൾ സ്വകാ​ര്യ​മു​ത​ലും പൊതു മുതലും നശിപ്പി​ക്കു​ന്നു. അല്ലെങ്കിൽ മററു​ള​ളവർ കഠിനാ​ദ്ധ്വാ​നം ചെയ്‌തു നേടിയ വസ്‌തു​ക്കളെ അവർ മനഃപൂർവ്വം വികൃ​ത​മാ​ക്കു​ന്നു. അത്തരം സർവ്വനാ​ശക പ്രവണ​ത​യിൽ ചിലർ ഭീതി പ്രകടി​പ്പി​ച്ചേ​ക്കാം. എന്നിരു​ന്നാ​ലും, പാർക്കു​ക​ളി​ലോ തെരു​വു​ക​ളി​ലോ പബ്ലിക്ക്‌ കെട്ടി​ട​ങ്ങ​ളി​ലോ നിരു​പ​യോഗ സാധനങ്ങൾ ചിതറി​ച്ചി​ടു​ന്ന​തി​നാൽ അവർ അതിന്‌ സംഭാവന ചെയ്യുന്നു. “അതു​കൊണ്ട്‌ മനുഷ്യർ നിങ്ങൾക്ക്‌ ചെയ്യണ​മെന്ന്‌ നിങ്ങൾ ആഗ്രഹി​ക്കുന്ന സകല കാര്യ​ങ്ങ​ളും, നിങ്ങളും അതു​പോ​ലെ​തന്നെ അവർക്ക്‌ ചെയ്യേ​ണ്ട​താണ്‌” എന്ന യേശു​വി​ന്റെ ബുദ്ധി​യു​പ​ദേ​ശ​ത്തോട്‌ അത്തരം പ്രവർത്ത​നങ്ങൾ ചേർച്ച​യി​ലാ​ണോ? (മത്തായി 7:12) അത്തരം സ്‌നേ​ഹ​ര​ഹി​ത​മായ പ്രവർത്തനം ഒരുവൻ ഈ ഭൂമി ഒരു പറുദീസ ആയിത്തീ​ര​ണ​മെ​ന്നു​ളള ദൈ​വോ​ദ്ദേ​ശ്യ​ത്തോട്‌ പൂർണ്ണ യോജി​പ്പി​ലല്ല എന്നു പ്രകട​മാ​ക്കു​ന്നു.

9. (എ) മോഷണം സകലരു​ടെ​യും ജീവി​തത്തെ ബാധി​ക്കു​ന്ന​തെ​ങ്ങനെ? (ബി) മോഷണം ദൈവ​ത്തി​ന്റെ ദൃഷ്ടി​യിൽ തെററാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

9 അനേകം സ്ഥലങ്ങളിൽ ഒരുവന്റെ ജീവ​നെ​യും സ്വത്തി​നെ​യും സംബന്ധി​ച്ചു​ളള വിചാരം പൂട്ടപ്പെട്ട വാതി​ലു​ക​ളും അടച്ചു തഴുതിട്ട ജനാല​ക​ളും കാവൽ നായ്‌ക്ക​ളും സർവ്വസാ​ധാ​ര​ണ​മാ​ക്കി​യി​രി​ക്കു​ന്നു. മോഷ്ടി​ക്ക​പ്പെ​ട്ട​തി​ന്റെ നഷ്ടം നികത്താൻ കടക്കാർ സാധന​ങ്ങൾക്ക്‌ വിലകൂ​ട്ടു​ന്നു. എന്നാൽ ദൈവ​ത്തി​ന്റെ നൂതന​ക്ര​മ​ത്തിൽ മോഷ​ണ​ത്തിന്‌ സ്ഥാനമു​ണ്ടാ​യി​രി​ക്കു​ക​യില്ല. അതു​കൊണ്ട്‌ അവിടെ ഉണ്ടായി​രി​ക്കാൻ പ്രത്യാ​ശി​ക്കുന്ന ഏതൊ​രാ​ളും സഹമനു​ഷ്യ​രു​ടെ സുരക്ഷി​ത​ത്വ​ത്തിന്‌ സംഭാവന ചെയ്യുന്ന ഒരു വിധത്തിൽ ജീവി​ക്കാൻ ഇപ്പോഴേ പഠി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഒരു മനുഷ്യൻ “തന്റെ കഠിന വേലയ്‌ക്കെ​ല്ലാം നൻമ കാണാൻ” പ്രാപ്‌ത​നാ​കു​ന്നത്‌ “ദൈവ​ത്തി​ന്റെ ദാന”മാണെന്ന്‌ ബൈബിൾ പ്രകട​മാ​ക്കു​ന്നു. അതു​കൊണ്ട്‌ അയാളു​ടെ വേലയു​ടെ ഫലങ്ങളെ അയാളിൽനിന്ന്‌ കവർന്നു​ക​ള​യാൻ ശ്രമി​ക്കു​ന്നത്‌ തെററാണ്‌. (സഭാ​പ്ര​സം​ഗി 3:13; 5:18) കഴിഞ്ഞ​കാ​ലത്ത്‌ സത്യസ​ന്ധ​ര​ല്ലാ​തി​രുന്ന അനേകർ മാററം വരുത്തി​യി​രി​ക്കു​ന്നു. അവർ മോഷ്ടി​ക്കു​ന്ന​തിൽനിന്ന്‌ പിന്തി​രി​ഞ്ഞി​രി​ക്കു​ന്നു​വെ​ന്നു​മാ​ത്രമല്ല, പിന്നെ​യോ മററു​ള​ള​വർക്കു കൊടു​ക്കു​ന്ന​തി​ന്റെ സന്തോ​ഷ​വും അവർ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 20:35) ദൈവത്തെ പ്രസാ​ദി​പ്പി​ക്കാ​നു​ളള ഒരാ​ഗ്ര​ഹ​ത്തോ​ടെ അവർ എഫേസ്യർ 4:28-ൽ എഴുത​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നെ ഗൗരവ​മാ​യി എടുത്തി​രി​ക്കു​ന്നു: “കളളൻ മേലാൽ കക്കാതി​രി​ക്കട്ടെ, എന്നാൽ അവൻ മുട്ടുളള ആർക്കെ​ങ്കി​ലും വിതരണം ചെയ്യാൻ എന്തെങ്കി​ലും ഉണ്ടായി​രി​ക്ക​ത്ത​ക്ക​വണ്ണം അവന്റെ കൈകൾ കൊണ്ട്‌ നല്ല ജോലി ചെയ്‌തു കഠിന​വേല ചെയ്യട്ടെ.”

10. (എ) നാം മററു​ള​ള​വ​രോട്‌ സംസാ​രി​ക്കുന്ന വിധത്താൽ അവരോട്‌ നമുക്ക്‌ എങ്ങനെ പരിഗണന കാണി​ക്കാൻ കഴിയും? (ബി) ഈ വിധത്തിൽ സ്‌നേഹം പ്രകടി​പ്പി​ക്കാൻ പഠിക്കു​ന്ന​തിന്‌ ഒരു വ്യക്തിയെ എന്തു സഹായി​ക്കും?

10 മിക്ക​പ്പോ​ഴും, പ്രത്യേ​കിച്ച്‌ കാര്യങ്ങൾ കുഴപ്പ​ത്തി​ലാ​കു​മ്പോൾ, മററു​ള​ള​വർക്ക്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ ഭൗതി​ക​മായ എന്തെങ്കി​ലു​മല്ല മറിച്ച്‌ അവർക്ക്‌ ദയ ആവശ്യ​മാണ്‌. എന്നിരു​ന്നാ​ലും ഒരു വ്യക്തി​യു​ടെ പരാജ​യങ്ങൾ വെളി​ച്ച​ത്താ​കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു? കോപാ​വേ​ശ​ങ്ങ​ളോ ദുർഭാ​ഷ​ണ​മോ മുറി​പ്പെ​ടു​ത്തുന്ന സംസാ​ര​മോ ആയിരി​ക്കാം ഫലം. ഈ ഗതി തെററാ​ണെന്ന്‌ സമ്മതി​ക്കു​ന്നവർ പോലും നാവിനെ നിയ​ന്ത്രി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ന്നു. ഒരു വ്യക്തിക്ക്‌ ഇത്തര​മൊ​രു ശീലത്തെ എങ്ങനെ തരണം ചെയ്യാൻ കഴിയും? അടിസ്ഥാ​ന​പ​ര​മാ​യി സ്‌നേ​ഹ​ത്തി​ന്റെ അഭാവ​മാ​ണു​ള​ളത്‌, അതു ദൈവത്തെ അറിയേണ്ട ആവശ്യ​മു​ണ്ടെന്ന്‌ സൂചി​പ്പി​ക്കു​ന്നു. ദൈവം തന്നോടു കാണി​ച്ചി​രി​ക്കുന്ന കരുണ എത്ര​ത്തോ​ള​മു​ണ്ടെന്ന്‌ ഒരു വ്യക്തി വിലമ​തി​ക്കാ​നി​ട​യാ​കു​മ്പോൾ, മററു​ള​ള​വ​രോട്‌ ക്ഷമിക്കു​ന്നത്‌ കൂടുതൽ എളുപ്പ​മാ​ണെന്ന്‌ അയാൾ കണ്ടെത്തും. അഭിവൃ​ദ്ധി​യു​ടെ കാഴ്‌ച്ച​പ്പാ​ടിൽ ദയാപു​ര​സ്സ​ര​മായ സഹായം നൽകി​ക്കൊണ്ട്‌ കുററ​ക്കാ​രന്റെ സഹായ​ത്തി​നെ​ത്താ​നു​ളള വഴി അയാൾ കണ്ടു തുടങ്ങു​ക​പോ​ലും ചെയ്‌തേ​ക്കാം.—മത്തായി 18:21-35; എഫേസ്യർ 4:31-5:2.

11. മററു​ള​ളവർ നമ്മോട്‌ നിർദ്ദ​യ​രാ​യി​രി​ക്കു​മ്പോൾപോ​ലും നാം അസഭ്യ സംസാ​ര​ത്തി​ലേർപ്പെ​ട​രു​താ​ത്ത​തെ​ന്തു​കൊണ്ട്‌?

11 മററുളള ആളുകൾ നമ്മോ​ടു​ളള അവരുടെ ഇടപെ​ട​ലു​ക​ളിൽ ദൈവ​വ​ച​ന​ത്തിൽ നിന്നുളള ഈ നല്ല ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കാ​തി​രു​ന്നേ​ക്കാം എന്നതു സത്യം തന്നെ. നമ്മുടെ ആത്‌മാർത്ഥ​മായ ആന്തരങ്ങൾ ഗണ്യമാ​ക്കാ​തെ, നാം ചില​പ്പോൾ അവരുടെ ക്രൂര​മായ നിന്ദന​ത്തി​ന്റെ ലക്ഷ്യമാ​ണെന്ന്‌ കണ്ടെത്തി​യേ​ക്കാം. അപ്പോൾ നാം എന്തു ചെയ്യും? ബൈബിൾ ഇങ്ങനെ ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു: “നിങ്ങൾ നിങ്ങ​ളെ​ത്തന്നെ തിൻമ​യാൽ ജയിച്ച​ട​ക്ക​പ്പെ​ടാൻ അനുവ​ദി​ക്ക​രുത്‌, പിന്നെ​യോ തിൻമയെ നൻമയാൽ ജയിച്ച​ട​ക്കി​ക്കൊ​ണ്ടി​രി​ക്കുക.” (റോമർ 12:17-21; 1 പത്രോസ്‌ 2:21-23) തുട​രെ​യു​ളള നമ്മുടെ ഭാഗത്തെ ദയ ക്രമേണ അവരുടെ മനോ​ഭാ​വത്തെ മയപ്പെ​ടു​ത്തു​ക​യും അവരുടെ മെച്ചപ്പെട്ട ഗുണങ്ങൾ പുറത്തു​കൊ​ണ്ടു വരിക​യും ചെയ്‌തേ​ക്കാം. അവരുടെ പ്രതി​ക​രണം എന്തു തന്നെയാ​യി​രു​ന്നാ​ലും നാം സ്‌നേഹം പ്രകട​മാ​ക്കു​ന്ന​തിൽ തുടരു​മ്പോൾ സ്‌നേ​ഹ​ത്തി​ല​ധി​ഷ്‌ഠി​ത​മാ​യി​രി​ക്കുന്ന ദൈവ​ത്തി​ന്റെ ഭരണരീ​തി​യെ നാം ഉയർത്തി​പ്പി​ടി​ക്കു​ന്നു​വെന്ന്‌ നാം കാണി​ക്കു​ന്നു.

വർഗ്ഗീ​യ​വും ദേശീ​യ​വും സാമൂ​ഹി​ക​വു​മായ മുൻവി​ധി​കളെ തരണം ചെയ്യൽ

12, 13. വർഗ്ഗീ​യ​മോ ദേശീ​യ​മോ സാമൂ​ഹ്യ​മോ ആയ മുൻവി​ധി​യു​ടെ ഏതു വികാ​ര​ങ്ങ​ളെ​യും വർജ്ജി​ക്കു​ന്ന​തിന്‌ ബൈബിൾ ഒരു വ്യക്തിയെ സഹായി​ക്കു​ന്ന​തെ​ങ്ങനെ?

12 യഥാർത്ഥ സ്‌നേ​ഹ​മു​ളള ഒരു വ്യക്തി വർഗ്ഗത്താ​ലോ തൊലി​യു​ടെ നിറത്താ​ലോ ദേശീ​യ​ത്വ​ത്താ​ലോ സാമൂ​ഹിക നിലയാ​ലോ സ്വാധീ​നി​ക്ക​പ്പെ​ടു​ന്നില്ല. എന്തു​കൊ​ണ്ടില്ല? എന്തു​കൊ​ണ്ടെ​ന്നാൽ “[ദൈവം] ഒരു മനുഷ്യ​നിൽ നിന്ന്‌ മനുഷ്യ​രു​ടെ സകല ജനതക​ളെ​യും ഉളവാക്കി”യെന്ന ബൈബിൾ സത്യത്തെ അയാൾ വിലമ​തി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 17:26) അതു​കൊണ്ട്‌ സകല മനുഷ്യ​രും ബന്ധമു​ള​ള​വ​രാണ്‌. യാതൊ​രു വർഗ്ഗവും പ്രകൃ​ത്യാ മറെറാ​ന്നി​നേ​ക്കാൾ ശ്രേഷ്‌ഠമല്ല.

13 യാതൊ​രു മനുഷ്യ​നും തന്റെ വംശപ​ര​മ്പ​ര​യോ വർഗ്ഗമോ നിറമോ ദേശീ​യ​ത്വ​മോ ജീവിത നിലയോ നിമിത്തം പ്രശം​സി​ക്കാൻ ഒരു കാരണ​വു​മില്ല. “എല്ലാവ​രും പാപം ചെയ്‌തി​രി​ക്കു​ന്നു, ദൈവ​തേ​ജ​സ്സിൽ കുറവു​ള​ള​വ​രാ​യി​രി​ക്കു​ക​യും ചെയ്യുന്നു.” (റോമർ 3:23) അതു​കൊണ്ട്‌ എല്ലാവ​രും ക്രിസ്‌തു​വി​ന്റെ മറുവി​ല​യാ​ഗത്തെ ആശ്രയി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. വരുവാ​നി​രി​ക്കുന്ന “മഹോ​പ​ദ്രവ”ത്തിൽ സംരക്ഷി​ക്ക​പ്പെ​ടു​ന്നവർ “സകല ജനതക​ളിൽനി​ന്നും ഗോ​ത്ര​ങ്ങ​ളിൽ നിന്നും ജനങ്ങളിൽനി​ന്നും ഭാഷക​ളിൽ നിന്നും” വരുന്നു​വെന്ന്‌ ബൈബിൾ പ്രകട​മാ​ക്കു​ന്നു.—വെളി​പ്പാട്‌ 7:9, 14-17.

14. വ്യക്തി​പ​ര​മായ ഒരു ചീത്ത അനുഭവം ഒരു പ്രത്യേക വർഗ്ഗത്തി​ലോ ജനതയി​ലോ പെട്ട ജനങ്ങൾക്കെ​തി​രായ മുൻവി​ധി​കൾക്കു​ളള സാധു​വായ അടിസ്ഥാ​ന​മ​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌?

14 ഒരു മനുഷ്യൻ തന്റെ മുൻവി​ധി​യെ ന്യായീ​ക​രി​ക്കാൻ ശ്രമി​ച്ചു​കൊണ്ട്‌ തനിക്ക്‌ ഒരു പ്രത്യേക വർഗ്ഗത്തി​ലോ ജനതയി​ലോ പെട്ട ഒരുവ​നു​മാ​യു​ണ്ടായ ഒരു ചീത്ത അനുഭവം അനുസ്‌മ​രി​ച്ചേ​ക്കാം. എന്നാൽ ആ ദുഷ്‌പ്ര​വൃ​ത്തി​യിൽ ആ വർഗ്ഗത്തി​ലോ ജനതയി​ലോ ഉളള എല്ലാവ​രും ഉൾപ്പെ​ട്ടി​രു​ന്നോ? കൂടാതെ ഒരുവന്റെ സ്വന്തം വർഗ്ഗത്തി​ലെ​യോ ജനതയി​ലെ​യോ ആളുകൾ അതേ സംഗതി സംബന്ധിച്ച്‌ കുററ​ക്കാ​രാ​യി​രു​ന്നി​ട്ടി​ല്ലേ? ദൈവ​ത്തി​ന്റെ സമാധാ​ന​പൂർണ്ണ​മായ പുതിയ വ്യവസ്ഥി​തി​യിൽ ജീവി​ക്കാൻ നാം പ്രത്യാ​ശി​ക്കു​ന്നു​വെ​ങ്കിൽ മററു​ള​ള​വ​രിൽ നിന്ന്‌ നമ്മെ അന്യ​പ്പെ​ടു​ത്താൻ പ്രവണത കാണി​ക്കുന്ന ഏത്‌ അഹങ്കാ​ര​ത്തെ​യും നമ്മുടെ ഹൃദയ​ങ്ങ​ളിൽനിന്ന്‌ തുടച്ചു നീക്കേ​ണ്ട​യാ​വ​ശ്യ​മുണ്ട്‌.

15. വർഗ്ഗ​ത്തെ​യോ ജനത​യേ​യോ സംബന്ധിച്ച ഒരു വ്യക്തി​യു​ടെ അഭി​പ്രാ​യങ്ങൾ സഹവി​ശ്വാ​സിക്ക്‌ ഇടർച്ച വരുത്തു​ക​യാ​ണെ​ങ്കിൽ അതു ദൈവ​ത്തി​ന്റെ​യും ക്രിസ്‌തു​വി​ന്റെ​യും മുമ്പാ​കെ​യു​ളള അവന്റെ സ്വന്തം നിലയെ എങ്ങനെ ബാധി​ക്കും?

15 നമ്മുടെ ഹൃദയ​ത്തി​ലു​ള​ളത്‌ പെട്ടെന്നു തന്നെയോ താമസി​ച്ചോ നമ്മുടെ വായി​ലൂ​ടെ പുറത്തു​വ​രും. യേശു​ക്രി​സ്‌തു പറഞ്ഞതു​പോ​ലെ “ഹൃദയ​ത്തി​ന്റെ സമൃദ്ധി​യിൽനിന്ന്‌ വായ്‌ സംസാ​രി​ക്കു​ന്നു.” (ലൂക്കോസ്‌ 6:45) മുൻവി​ധി പ്രതി​ഫ​ലി​പ്പി​ക്കുന്ന സംസാരം യഹോ​വ​യു​ടെ സ്ഥാപന​ത്തിൽ താല്‌പ​ര്യം പ്രകട​മാ​ക്കുന്ന ആരെ​യെ​ങ്കി​ലും ഇടറി​ക്കു​ന്നു​വെ​ങ്കി​ലെന്ത്‌? ഈ സംഗതി യേശു ഇപ്രകാ​രം മുന്നറി​യിപ്പ്‌ നൽകാൻ മാത്രം ഗൗരവ​മു​ള​ള​താണ്‌: “വിശ്വ​സി​ക്കുന്ന ഈ ചെറി​യ​വ​രിൽ ഒരുത്തന്‌ ആരുതന്നെ ഇടർച്ച വരുത്തി​യാ​ലും ഒരു കഴുത തിരി​ക്കുന്ന തരം തിരി​കല്ല്‌ അവന്റെ കഴുത്തിൽ കെട്ടി അവനെ കടലി​ലേക്ക്‌ യഥാർത്ഥ​മാ​യി എറിയു​ന്നത്‌ അവന്‌ കൂടുതൽ നന്നായി​രി​ക്കും.”—മർക്കോസ്‌ 9:42.

16. നാം മററു​ള​ള​വ​രോട്‌ കാണി​ക്കേണ്ട നിഷ്‌പ​ക്ഷ​തയെ യേശു സൂചി​പ്പി​ച്ച​തെ​ങ്ങനെ?

16 വർഗ്ഗമോ ദേശീ​യ​ത്വ​മോ ജീവിത നിലയോ ഗണ്യമാ​ക്കാ​തെ ഒരു ക്രിസ്‌ത്യാ​നി മററു​ള​ള​വ​രിൽ സ്‌നേ​ഹ​പൂർവ്വ​ക​മായ താല്‌പ​ര്യം കാണി​ക്കാ​നു​ളള കടപ്പാ​ടിൻ കീഴി​ലാണ്‌. (യാക്കോബ്‌ 2:1-9) യേശു ഇപ്രകാ​രം ശക്തമായി ബുദ്ധി​യു​പ​ദേ​ശി​ച്ചു: “നിങ്ങൾ ഒരു വിരുന്നു നടത്തു​മ്പോൾ ദരിദ്ര ജനങ്ങ​ളെ​യും വികലാം​ഗ​രെ​യും മുടന്ത​രെ​യും കുരു​ട​രെ​യും ക്ഷണിക്കുക. നിങ്ങൾക്ക്‌ മടക്കി​ത്ത​രാൻ അവർക്ക്‌ യാതൊ​ന്നും ഇല്ലാത്ത​തു​കൊണ്ട്‌ നിങ്ങൾ സന്തുഷ്ട​രാ​യി​രി​ക്കും.” (ലൂക്കോസ്‌ 14:13, 14) മററു​ള​ള​വ​രിൽ ഇത്തരം സ്‌നേ​ഹ​പൂർവ്വ​ക​മായ താല്‌പ​ര്യ​മെ​ടു​ക്കു​മ്പോൾ നാം നമ്മുടെ സ്വർഗ്ഗീയ പിതാ​വി​ന്റെ സ്‌നേ​ഹ​പൂർവ്വ​ക​മായ ഗുണങ്ങളെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു.

മററു​ള​ള​വ​രു​ടെ നിത്യ​ക്ഷേ​മ​ത്തിൽ സ്‌നേ​ഹ​പൂർവ്വ​ക​മായ താല്‌പ​ര്യം

17. (എ) നമുക്ക്‌ മററു​ള​ള​വ​രു​മാ​യി പങ്കിടാ​വുന്ന ഏററവും വില​യേ​റിയ വസ്‌തു എന്ത്‌? (ബി) നാം അങ്ങനെ ചെയ്യാൻ പ്രേരി​ത​രാ​കേ​ണ്ട​തെ​ന്തു​കൊണ്ട്‌?

17 മററു​ള​ള​വ​രി​ലു​ളള നമ്മുടെ താല്‌പ​ര്യം അവരുടെ ഭൗതി​കാ​വ​ശ്യ​ങ്ങ​ളിൽ മാത്രം ഒതുങ്ങി നിൽക്ക​രുത്‌. നാം എല്ലാത്ത​ര​ത്തി​ലു​മു​ളള ആളുക​ളോട്‌ ദയാപൂർവ്വം ഇടപെ​ടു​ന്ന​തി​നാൽ മാത്രം നമ്മുടെ സ്‌നേഹം പൂർണ്ണ​മാ​കു​ക​യില്ല. ജീവി​ത​ത്തിന്‌ യഥാർത്ഥ അർത്ഥമു​ണ്ടാ​യി​രി​ക്കു​ന്ന​തിന്‌ ആളുകൾ യഹോ​വ​യേ​യും അവന്റെ ഉദ്ദേശ്യ​ങ്ങ​ളെ​യും കുറിച്ച്‌ അറിയേണ്ട ആവശ്യ​മുണ്ട്‌. തന്റെ പിതാ​വി​നോ​ടു​ളള പ്രാർത്ഥ​ന​യിൽ യേശു പറഞ്ഞു: “അവർ ഏക സത്യ​ദൈ​വ​മായ നിന്നെ​യും നീ അയച്ചവ​നായ യേശു​ക്രി​സ്‌തു​വി​നെ​യും കുറിച്ച്‌ അറിയു​ന്ന​തി​ന്റെ അർത്ഥം നിത്യ​ജീ​വ​നെ​ന്നാ​കു​ന്നു.” (യോഹ​ന്നാൻ 17:3) നിങ്ങൾ ഈ പുസ്‌തകം ആദ്യം മുതൽ വായി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ ആ സമ്മാനം കരസ്ഥമാ​ക്കാ​വു​ന്ന​തെ​ങ്ങ​നെ​യെന്ന്‌ നിങ്ങൾക്ക​റി​യാം. “മഹോ​പ​ദ്രവ”ത്തെക്കു​റി​ച്ചും അതിന്റെ സാമീ​പ്യ​ത്തെ സ്ഥിരീ​ക​രി​ക്കുന്ന ഭൗതിക തെളി​വു​ക​ളെ​ക്കു​റി​ച്ചും തിരു​വെ​ഴു​ത്തു​കൾ പറയു​ന്നതു നിങ്ങൾ തന്നെ കണ്ടറി​ഞ്ഞി​രി​ക്കു​ന്നു. ദൈവ​രാ​ജ്യ​മാണ്‌ മനുഷ്യ​വർഗ്ഗ​ത്തി​ന്റെ ഏക പ്രത്യാ​ശ​യെന്ന്‌ നിങ്ങൾക്ക​റി​യാം. എന്നാൽ യഹോ​വ​യോ​ടും സഹമനു​ഷ്യ​രോ​ടു​മു​ളള സ്‌നേഹം ഈ ജീവൽപ്ര​ധാ​ന​മായ അറിവ്‌ മററു​ള​ള​വ​രു​മാ​യി പങ്കിടു​ന്ന​തിന്‌ നിങ്ങളെ പ്രേരി​പ്പി​ക്കു​ന്നു​ണ്ടോ?

18. (എ) മത്തായി 24:14-ൽ നമ്മുടെ കാല​ത്തേ​യ്‌ക്കു യേശു എന്തു വേല മുൻകൂ​ട്ടി​പ്പ​റഞ്ഞു? (ബി) നാം അതിലു​ളള പങ്കുപ​റ​റ​ലി​നെ എങ്ങനെ വീക്ഷി​ക്കണം?

18 “വ്യവസ്ഥി​തി​യു​ടെ സമാപന”ത്തെക്കു​റി​ച്ചു സംസാ​രി​ച്ച​പ്പോൾ യേശു ഇപ്രകാ​രം മുൻകൂ​ട്ടി​പ്പ​റഞ്ഞു: “രാജ്യ​ത്തി​ന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യ​ത്തി​നാ​യി നിവസിത ഭൂമി​യി​ലെ​ല്ലാം പ്രസം​ഗി​ക്ക​പ്പെ​ടും; അപ്പോൾ അവസാനം വരും. (മത്തായി 24:3, 14) ഒരുവൻ ഈ “സാക്ഷ്യ”വേലയിൽ പങ്കെടു​ക്കു​മ്പോൾ അഖിലാ​ണ്ഡ​ത്തി​ന്റെ പരമാ​ധി​കാര ഭരണാ​ധി​പ​നായ യഹോ​വ​യെ​ത്തന്നെ പ്രതി​നി​ധീ​ക​രി​ക്കുക എന്നത്‌ എന്തോരു പദവി​യാണ്‌! ഈ പ്രത്യേക വേലയിൽ പങ്കെടു​ക്കാ​നു​ളള അവസരം ഇപ്പോ​ഴും തുറന്നു കിടക്കു​ക​യാണ്‌, എന്നാൽ അതു അധിക നാള​ത്തേ​ക്കില്ല.

19. ഈ വേലയിൽ പങ്കെടു​ക്കു​ന്ന​തിൽനിന്ന്‌ നമ്മെ പിന്തി​രി​പ്പി​ക്കാൻ വ്യക്തി​പ​ര​മായ പ്രാപ്‌തി​ക്കു​റവു സംബന്ധിച്ച ഏതെങ്കി​ലും തോന്ന​ലി​നെ നാം അനുവ​ദി​ക്ക​രു​താ​ത്ത​തെ​ന്തു​കൊണ്ട്‌?

19 “സകല ജനതകൾക്കു​മു​ളള ഈ സാക്ഷ്യ​ത്തിൽ” പങ്കു​ചേ​രു​ന്ന​തി​നു​ളള പ്രതീ​ക്ഷ​യെ​പ്പ​ററി ചിന്തി​ക്കു​മ്പോൾ ഒരു വ്യക്തി​യു​ടെ പ്രാപ്‌തി​യല്ല, മറിച്ച്‌ ദൈവ​മാണ്‌ ഈ ദൂത്‌ ഫലം പുറ​പ്പെ​ടു​വി​ക്കാ​നി​ട​യാ​ക്കു​ന്നത്‌ എന്നു തിരി​ച്ച​റി​യു​ന്നത്‌ നല്ലതാണ്‌. (പ്രവൃ​ത്തി​കൾ 16:14; 1 കൊരി​ന്ത്യർ 3:6) നിങ്ങൾ മനസ്സൊ​രു​ക്ക​മു​ളള ഒരു ഹൃദയ​ത്താൽ പ്രേരി​ത​നാ​കു​ന്നു​വെ​ങ്കിൽ തന്റെ ഇഷ്ടം സാധി​ക്കു​ന്ന​തിന്‌ യഹോ​വ​യ്‌ക്കു നിങ്ങളെ ഉപയോ​ഗി​ക്കാൻ കഴിയും. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞ​പ്ര​കാ​രം: “ഇപ്പോൾ ക്രിസ്‌തു മുഖാ​ന്തരം നമുക്ക്‌ ദൈവ​ത്തി​ങ്കൽ ഇത്തരം ധൈര്യ​മുണ്ട്‌. നമ്മിൽ നിന്ന്‌ തന്നെ എന്തെങ്കി​ലും പുറ​പ്പെ​ടു​ന്ന​താ​യി ഗണിക്കാൻ നാം മതിയായ വിധം യോഗ്യ​രാ​ണെന്നല്ല, പിന്നെ​യോ മതിയായ വിധമു​ളള നമ്മുടെ യോഗ്യത ദൈവ​ത്തിൽനിന്ന്‌ വരുന്നു.”—2 കൊരി​ന്ത്യർ 3:4-6.

20. (എ) എല്ലാവ​രും സുവാർത്ത​യോട്‌ അനുകൂ​ല​മാ​യി പ്രതി​വർത്തി​ക്കു​മോ? (ബി) ഉദാസീ​ന​രോ എതിർപ്പു​ള​ള​വ​രോ​പോ​ലും ആയ ആളുക​ളോട്‌ പ്രസം​ഗി​ക്കു​ന്ന​തി​നാൽ എന്തു നൻമ സാധി​ക്കു​ന്നു?

20 തീർച്ച​യാ​യും എല്ലാവ​രും സുവാർത്ത​യോട്‌ അനുകൂ​ല​മാ​യി പ്രതി​വർത്തി​ക്കു​മെന്ന്‌ നാം പ്രതീ​ക്ഷി​ക്ക​രുത്‌. അനേകർ താല്‌പ​ര്യ​മി​ല്ലാ​ത്ത​വ​രാ​യി​രി​ക്കും; ചിലർ എതിർക്കും എന്നിരു​ന്നാ​ലും അവർക്ക്‌ മാററം വരാവു​ന്ന​താണ്‌. ഒരിക്കൽ ക്രിസ്‌ത്യാ​നി​ക​ളു​ടെ ഒരു പീഡക​നാ​യി​രുന്ന തർസൂ​സി​ലെ ശൗൽ യേശു​വി​ന്റെ തീക്ഷ്‌ണ​ത​യു​ളള ഒരു അപ്പോ​സ്‌ത​ല​നാ​യി​ത്തീർന്നു. (1 തിമൊ​ഥെ​യോസ്‌ 1:12, 13) മററു​ള​ള​വർക്ക്‌ ഇത്‌ അറിയാ​മെ​ങ്കി​ലും ഇല്ലെങ്കി​ലും അവർക്ക്‌ രാജ്യ​ദൂത്‌ ആവശ്യ​മാണ്‌. അതു​കൊണ്ട്‌ നാം അവരെ സംബന്ധിച്ച്‌ താല്‌പ​ര്യ​മു​ള​ള​വ​രാ​യി​രി​ക്കു​ക​യും അവരുടെ നിലനിൽക്കുന്ന ക്ഷേമത്തെ വർദ്ധി​പ്പി​ക്കാൻ നമ്മെത്തന്നെ ചെലവി​ടു​ന്ന​തിന്‌ സന്നദ്ധരാ​യി​രി​ക്കു​ക​യും വേണം. (1 തെസ്സ​ലോ​നീ​ക്യർ 2:7, 8) അവർക്ക്‌ രാജ്യ​ദൂത്‌ വേണ​മെ​ന്നി​ല്ലെ​ങ്കിൽപോ​ലും നൻമ ചെയ്യ​പ്പെ​ടു​ന്നു. സാക്ഷ്യം കൊടു​ക്ക​പ്പെ​ടു​ന്നു, യഹോ​വ​യു​ടെ നാമം മഹത്വീ​ക​രി​ക്ക​പ്പെ​ടു​ന്നു, ആളുക​ളു​ടെ ഒരു ‘വേർതി​രി​ക്കൽ’ വേല നിർവ്വ​ഹി​ക്ക​പ്പെ​ടു​ന്നു, നാം യഹോ​വ​യോ​ടു​ളള നമ്മുടെ തന്നെ വിശ്വ​സ്‌തത പ്രകട​മാ​ക്കു​ന്നു.—മത്തായി 25:31-33.

നിങ്ങളു​ടെ സ്വന്തം കുടും​ബ​ത്തിന്‌ ഭവിക്കു​ന്ന​തിൽ ശ്രദ്ധിക്കൽ

21. ഒരു കുടും​ബ​ത്ത​ല​വന്‌ തന്റെ കുടും​ബ​ത്തി​ന്റെ ആത്മീയ ക്ഷേമം സംബന്ധിച്ച്‌ എന്ത്‌ ഉത്തരവാ​ദി​ത്വം ഉണ്ട്‌?

21 യഹോ​വ​യു​ടെ സ്‌നേ​ഹ​പൂർവ്വ​ക​മായ കരുത​ലിൽനിന്ന്‌ പ്രയോ​ജനം അനുഭ​വി​ക്കാൻ മററു​ള​ള​വരെ സഹായി​ക്കു​ന്ന​തി​നു​ളള നിങ്ങളു​ടെ ശ്രമം നിങ്ങളു​ടെ സ്വന്തം കുടും​ബ​ത്തി​ലേ​ക്കു​കൂ​ടി തിരി​ച്ചു​വി​ട​പ്പെ​ടണം. ഉദാഹ​ര​ണ​ത്തിന്‌ തന്റെ കുടും​ബ​ത്തി​ന്റെ ആത്മീയ വളർച്ചക്ക്‌ ഉത്തരവാ​ദി​യാ​യി​രി​ക്കു​ന്നത്‌ ഒരു കുടും​ബ​ത്ത​ല​വ​നാണ്‌. ഇത്‌ ദൈവ​വ​ച​ന​ത്തി​ന്റെ കുടുംബ ചർച്ചയ്‌ക്കു​വേ​ണ്ടി​യു​ളള അയാളു​ടെ ഏർപ്പാ​ടി​ന്റെ ക്രമത്താൽ നേരിട്ട്‌ സ്വാധീ​നി​ക്ക​പ്പെ​ടു​ന്നു. കുടും​ബ​ത്തി​നു​വേ​ണ്ടി​യു​ളള ഒരു പിതാ​വി​ന്റെ പ്രാർത്ഥന ഭക്തിയു​ടെ​യും നന്ദിയു​ടെ​യും ആഴം പ്രകട​മാ​ക്കു​മ്പോൾ അതിന്‌ മുഴു​കു​ടും​ബ​ത്തി​ന്റെ​യും മനോ​ഭാ​വത്തെ രൂപ​പ്പെ​ടു​ത്താൻ കഴിയും.

22. ഒരു പിതാവ്‌ തന്റെ മക്കൾക്ക്‌ ശിക്ഷണം കൊടു​ക്കു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌, അതു ചെയ്യു​ന്ന​തിൽ അയാളെ പ്രേരി​പ്പി​ക്കേ​ണ്ട​തെന്ത്‌?

22 അയാളു​ടെ ഉത്തരവാ​ദി​ത്വ​ത്തിൽ ശിക്ഷണം കൊടു​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു. പ്രശ്‌നങ്ങൾ പൊന്തി​വ​രു​മ്പോൾ അവയെ അവഗണി​ക്കു​ന്നത്‌ കൂടുതൽ എളുപ്പ​മാ​ണെന്ന്‌ തോന്നി​യേ​ക്കാം. എന്നാൽ പിതാവ്‌ പ്രകോ​പി​ത​നാ​കു​മ്പോൾ മാത്ര​മാണ്‌ ശിക്ഷണം കൊടു​ക്ക​പ്പെ​ടു​ന്ന​തെ​ങ്കിൽ അല്ലെങ്കിൽ പ്രശ്‌നങ്ങൾ ഗുരു​ത​ര​മാ​കു​മ്പോൾ മാത്ര​മാണ്‌ കൈകാ​ര്യം ചെയ്യ​പ്പെ​ടു​ന്ന​തെ​ങ്കിൽ എന്തോ കുറവുണ്ട്‌. സദൃശ​വാ​ക്യ​ങ്ങൾ 13:24 ഇങ്ങനെ പറയുന്നു: ‘തന്റെ പുത്രനെ സ്‌നേ​ഹി​ക്കുന്ന പിതാ​വാണ്‌ അവനെ ശിക്ഷണ​ത്തോ​ടെ അന്വേ​ഷി​ക്കുക തന്നെ ചെയ്യു​ന്നത്‌.’ അതു​കൊണ്ട്‌ സ്‌നേ​ഹ​മു​ളള ഒരു പിതാവ്‌ പൂർവ്വാ​പര വൈരു​ദ്ധ്യം​കൂ​ടാ​തെ ശിക്ഷണം നൽകുന്നു. അയാൾ തന്റെ കുട്ടി​കൾക്ക്‌ ക്ഷമാപൂർവ്വം കാര്യങ്ങൾ വിശദീ​ക​രി​ച്ചു​കൊ​ടു​ക്കു​ക​യും ഓരോ​രു​ത്ത​രു​ടെ​യും മാനസി​ക​വും വൈകാ​രി​ക​വും ശാരീ​രി​ക​വു​മായ പരിമി​തി​കളെ പരിഗ​ണി​ക്കു​ക​യും ചെയ്യുന്നു. (എഫേസ്യർ 6:4; കൊ​ലോ​സ്യർ 3:21) നിങ്ങൾ ഒരു പിതാ​വാ​ണെ​ങ്കിൽ നിങ്ങൾക്ക്‌ നിങ്ങളു​ടെ കുട്ടി​ക​ളോട്‌ അത്തരം സ്‌നേ​ഹ​മു​ണ്ടോ? നിങ്ങളു​ടെ കുടും​ബ​ത്തി​ന്റെ ഇപ്പോ​ഴത്തെ ക്ഷേമത്തിൽ മാത്രമല്ല ഭാവി​യി​ലേ​തി​ലും ദൃഷ്ടി​വ​ച്ചു​കൊണ്ട്‌ ഈ ഉത്തരവാ​ദി​ത്വം ചുമലിൽ ഏൽക്കാൻ നിങ്ങൾ സന്നദ്ധനാ​ണോ?—സദൃശ​വാ​ക്യ​ങ്ങൾ 23:13, 14; 29:17.

23. ഒരു മാതാ​വിന്‌ തന്റെ കുടും​ബ​ത്തി​ന്റെ ആത്മീയ ക്ഷേമത്തിന്‌ എങ്ങനെ സംഭാവന ചെയ്യാൻ കഴിയും?

23 ഒരു ഭാര്യ​ക്കും കുടും​ബ​ത്തി​നു​വേണ്ടി ഒരു വലിയ സംഭാവന ചെയ്യാൻ കഴിയും. ഭർത്താ​വി​നോ​ടു​ളള അവളുടെ സഹകര​ണ​വും ഒരു ദൈവിക വിധത്തിൽ അവരുടെ കുട്ടി​ക​ളു​ടെ ജീവി​തത്തെ രൂപ​പ്പെ​ടു​ത്തു​ന്ന​തി​ലെ അവളുടെ സമയത്തി​ന്റെ ജ്ഞാനപൂർവ്വ​ക​മായ ഉപയോ​ഗ​വും സാധാ​ര​ണ​യാ​യി കുട്ടി​ക​ളു​ടെ പെരു​മാ​റ​റ​ത്തി​ലും മനോ​ഭാ​വ​ത്തി​ലും പ്രതി​ഫ​ലി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 29:15) ഒരു പിതാ​വി​ല്ലാത്ത ഭവനത്തിൽ പോലും ബൈബി​ളിൽ നിന്നുളള ശ്രദ്ധാ​പൂർവ്വ​ക​മായ പഠിപ്പി​ക്ക​ലും അതോ​ടൊ​ത്തു​ളള നല്ല ദൃഷ്ടാ​ന്ത​വും സൽഫലങ്ങൾ കൈവ​രു​ത്തു​ന്നു.

24. (എ) ഒരുവന്റെ വിവാഹ ഇണയിൽ നിന്നുളള എതിർപ്പി​നെ അഭിമു​ഖീ​ക​രി​ക്കു​ന്നു​വെ​ങ്കിൽ, വിശ്വാ​സി ഏതു വിവാ​ദ​വി​ഷ​യത്തെ വ്യക്തമാ​യി കാഴ്‌ച​യിൽ നിർത്തേ​ണ്ട​താണ്‌? (ബി) അങ്ങനെ​യു​ളള സാഹച​ര്യ​ങ്ങ​ളിൽ അവിശ്വാ​സി​യായ ഇണയോട്‌ എങ്ങനെ സ്‌നേഹം പ്രകട​മാ​ക്ക​പ്പെ​ടാം?

24 എന്നാൽ ഭവനത്തി​ലു​ളള ഒരു പിതാവ്‌ ദൈവ​വ​ചനം സ്വീക​രി​ക്കു​ന്നി​ല്ലെ​ങ്കിൽ അല്ലെങ്കിൽ ഭാര്യയെ പീഡി​പ്പി​ക്കുക പോലും ചെയ്യു​ന്നെ​ങ്കി​ലെന്ത്‌? അവൾ എന്തു ചെയ്യണം? അവൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു​വെ​ങ്കിൽ അവൾ തീർച്ച​യാ​യും അവനു നേരെ പുറം​തി​രി​ഞ്ഞു കളയു​ക​യില്ല. ബുദ്ധി​മു​ട്ടു​കൾക്ക്‌ വിധേ​യ​രാ​ക്ക​പ്പെ​ട്ടാൽ മനുഷ്യർ ദൈവത്തെ ഉപേക്ഷി​ച്ചു​ക​ള​യു​മെന്ന്‌ കുററ​പ്പെ​ടു​ത്തി​യത്‌ സാത്താ​നാണ്‌. അവൾ തീർച്ച​യാ​യും സാത്താൻ പറയു​ന്നത്‌ ചെയ്യാൻ ആഗ്രഹി​ക്കു​ന്നില്ല. (ഇയ്യോബ്‌ 2:1-5; സദൃശ​വാ​ക്യ​ങ്ങൾ 27:11) അതേ സമയം അവളുടെ ഭർത്താ​വി​ന്റെ നിലനിൽക്കുന്ന ക്ഷേമം അന്വേ​ഷി​ക്കാൻ ബൈബിൾ അവളെ ശക്തമായി ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു. സത്യമാ​ണെന്ന്‌ അറിയാ​വു​ന്നത്‌ അവൾ ഉപേക്ഷി​ക്കു​ന്നത്‌ അവർക്ക്‌ രണ്ടു​പേർക്കും നിത്യ​ജീ​വന്റെ നഷ്ടത്തെ അർത്ഥമാ​ക്കും. എന്നാൽ അവൾ തന്റെ വിശ്വാ​സ​ത്തിൽ ഉറച്ചു നിൽക്കു​ന്നു​വെ​ങ്കിൽ രക്ഷനേ​ടാൻ അവൾ അയാളെ സഹായി​ച്ചേ​ക്കാം. (1 കൊരി​ന്ത്യർ 7:10-16; 1 പത്രോസ്‌ 3:1, 2) കൂടാതെ പ്രയാ​സ​ത്തിൻകീ​ഴിൽപോ​ലും തന്റെ വിവാഹ പ്രതി​ജ്ഞ​കളെ തുടർന്നു മാനി​ക്കു​ന്ന​തി​നാൽ അവൾ വിവാ​ഹ​ത്തി​ന്റെ കർത്താ​വായ യഹോ​വ​യാം ദൈവ​ത്തോട്‌ അഗാധ​മായ ആദരവ്‌ പ്രകട​മാ​ക്കു​ന്നു.

25. പിതാ​വി​ന്റെ തീരു​മാ​നം കുട്ടി​ക​ളു​ടെ ജീവന്റെ പ്രതീ​ക്ഷ​കളെ ബാധി​ക്കു​ന്ന​തെ​ങ്ങനെ?

25 എതിർപ്പി​നെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ വിശ്വാ​സി​യായ പിതാ​വോ മാതാ​വോ ദൈവ​ത്തോട്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്ന​തി​നു​ളള മറെറാ​രു ശക്തമായ കാരണം മക്കളാണ്‌. ഭക്തരായ തന്റെ ദാസൻമാ​രു​ടെ കൊച്ചു​കു​ട്ടി​കൾ വരാനി​രി​ക്കുന്ന “മഹോ​പ​ദ്രവ”ത്തിൽ സംരക്ഷി​ക്ക​പ്പെ​ടു​മെന്ന്‌ ദൈവം ഉറപ്പു നൽകുന്നു. മാതാ​പി​താ​ക്ക​ളിൽ ഒരാൾ മാത്രമേ യഹോ​വ​യു​ടെ ഒരു ദാസനോ ദാസി​യോ ആയിരി​ക്കു​ന്നു​ള​ളു​വെ​ങ്കിൽപോ​ലും അവൻ അത്തരം കൊച്ചു​കു​ട്ടി​കളെ “വിശു​ദ്ധ​രാ​യി” എണ്ണുന്നു. (1 കൊരി​ന്ത്യർ 7:14) എന്നാൽ ആ പിതാ​വോ മാതാ​വോ ദൈ​വേഷ്ടം ചെയ്യു​ന്ന​തിൽ നിന്ന്‌ “ഒഴിഞ്ഞു​മാ​റു​ന്നു”വെങ്കി​ലെന്ത്‌? അത്തരം ഒരു പിതാ​വോ മാതാ​വോ തനിക്കു മാത്രമല്ല തന്റെ കൊച്ചു കുട്ടി​കൾക്കും കൂടെ ദൈവ​മു​മ്പാ​കെ​യു​ളള അംഗീ​കൃത നില ഉപേക്ഷി​ച്ചു കളയു​ക​യാ​യി​രി​ക്കും. (എബ്രായർ 12:25) അത്‌ എന്തോരു ദുരന്ത നഷ്ടമാ​യി​രി​ക്കും!

26. നമുക്കും മററു​ള​ള​വർക്കും യഥാർത്ഥ പ്രയോ​ജ​ന​ത്തോ​ടെ പ്രവർത്തി​ക്കു​ന്ന​തിന്‌ നാം എന്തു ചെയ്യേ​ണ്ട​യാ​വ​ശ്യ​മുണ്ട്‌?

26 അപ്പോൾ നാം ജീവി​ത​ത്തി​ന്റെ ഏതു വശത്തെ വീക്ഷി​ച്ചാ​ലും നമ്മെ മാത്രമല്ല മററു​ള​ള​വ​രെ​യും നാം പരിഗ​ണി​ക്കേണ്ട ആവശ്യ​മു​ണ്ടെന്ന്‌ സ്‌പഷ്ട​മാണ്‌. മററു​ള​ള​വ​രോട്‌ സ്‌നേഹം പ്രകട​മാ​ക്കു​ന്നത്‌ നാം ഒരു ശീലമാ​ക്കു​ന്നു​വെ​ങ്കിൽ നമുക്ക്‌ സ്‌നേഹം ലഭിക്കും. (ലൂക്കോസ്‌ 6:38) എന്നാൽ യഥാർത്ഥ സ്‌നേഹം പ്രകട​മാ​ക്കു​ന്ന​തി​നും ഹ്രസ്വ ദൃഷ്ടി​യോ​ടു​കൂ​ടിയ മാനുഷ ന്യായ​വാ​ദ​ത്താൽ വഴി​തെ​റ​റി​ക്ക​പ്പെ​ടാ​തി​രി​ക്കു​ന്നതി​നും നാം യഹോ​വയെ അറിയു​ക​യും അവനു​മാ​യു​ളള ഒരു നല്ല ബന്ധം ആസ്വദി​ക്കു​ക​യും ചെയ്യേ​ണ്ട​യാ​വ​ശ്യ​മുണ്ട്‌. എന്നിരു​ന്നാ​ലും നാം അങ്ങനെ ചെയ്യു​ന്ന​തിൽ നാം വ്യക്തി​പ​ര​മാ​യി നടത്തേണ്ട ഒരു തെര​ഞ്ഞെ​ടുപ്പ്‌ ഉൾപ്പെ​ടു​ന്നുണ്ട്‌.

[അധ്യയന ചോദ്യ​ങ്ങൾ]

[171-ാം പേജിലെ ചിത്രം]

യഹോവയുടെ ദാസൻമാർക്കു​ണ്ടാ​യി​രി​ക്കേ​ണ്ട​തരം സ്‌നേഹം അവരെ ജാതി​യോ ദേശീ​യ​ത്വ​മോ ജീവിത നിലവാ​ര​മോ നോക്കാ​തെ മററു​ള​ള​വ​രോട്‌ യഥാർത്ഥ പരിഗണന കാണി​ക്കാൻ കടപ്പാ​ടു​ള​ള​വ​രാ​ക്കി​ത്തീർക്കു​ന്നു