വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 13

യഥാർഥ വിശ്വാ​സം നിത്യ​സ​ന്തു​ഷ്ടി​യി​ലേക്ക്‌ നയിക്കും!

യഥാർഥ വിശ്വാ​സം നിത്യ​സ​ന്തു​ഷ്ടി​യി​ലേക്ക്‌ നയിക്കും!

“നീതി​മാൻ വിശ്വാ​സ​ത്താൽ ജീവി​ക്കും” എന്ന്‌ വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ പറയുന്നു. (റോമർ 1:17) അതിമ​ഹ​ത്തായ ഒരു വാഗ്‌ദാ​ന​മാണ്‌ ഈ വാക്കു​ക​ളിൽ അടങ്ങി​യി​രി​ക്കു​ന്നത്‌. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌?

മിശി​ഹാ​യാ​യ യേശു ഭൂമി​യി​ലെ തന്റെ നിയോ​ഗം പൂർത്തി​യാ​ക്കി​യ​ശേഷം സ്വർഗ​ത്തിൽ ദൈവ​ത്തി​ന്റെ അടു​ത്തേക്ക്‌ മടങ്ങി​പ്പോ​യി. അവന്റെ ശിഷ്യ​ന്മാർ നോക്കി​നിൽക്കെ, “അവൻ ഉയരത്തി​ലേക്ക്‌ എടുക്ക​പ്പെട്ടു; ഒരു മേഘം അവനെ അവരുടെ കാഴ്‌ച​യിൽനി​ന്നു മറച്ചു.” (പ്രവൃ​ത്തി​കൾ 1:9) സ്വർഗ​ത്തിൽ, ദൈവം അവനെ രാജാ​വാ​യി നിയമി​ച്ചു. സമീപ​ഭാ​വി​യിൽ, “മനുഷ്യ​പു​ത്രൻ (യേശു) സകല ദൂതന്മാ​രോ​ടു​മൊ​പ്പം തന്റെ മഹത്ത്വ​ത്തിൽ വരു​മ്പോൾ അവൻ തന്റെ മഹിമ​യാർന്ന സിംഹാ​സ​ന​ത്തി​ലി​രി​ക്കും. സകല ജനതക​ളും അവന്റെ മുമ്പാകെ ഒരുമി​ച്ചു​കൂ​ട്ട​പ്പെ​ടും. ഇടയൻ കോലാ​ടു​ക​ളിൽനി​ന്നു ചെമ്മരി​യാ​ടു​കളെ വേർതി​രി​ക്കു​ന്ന​തു​പോ​ലെ അവൻ ആളുകളെ തമ്മിൽ വേർതി​രി​ക്കും.” (മത്തായി 25:31, 32) എപ്പോ​ഴാ​യി​രി​ക്കും അതു സംഭവി​ക്കു​ന്നത്‌?

ജനതകളെ ന്യായം​വി​ധി​ക്കാൻ മിശിഹാ പ്രത്യ​ക്ഷ​പ്പെ​ടു​ന്ന​തി​നു മുമ്പ്‌ ലോക​സാ​ഹ​ച​ര്യം എങ്ങനെ​യാ​യി​രി​ക്കു​മെന്ന്‌ വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌. “ജനത ജനതയ്‌ക്കെ​തി​രാ​യും രാജ്യം രാജ്യ​ത്തി​നെ​തി​രാ​യും എഴു​ന്നേൽക്കും; വലിയ ഭൂകമ്പ​ങ്ങ​ളും ഒന്നിനു പുറകെ ഒന്നായി പല സ്ഥലങ്ങളിൽ മഹാവ്യാ​ധി​ക​ളും ഭക്ഷ്യക്ഷാ​മ​ങ്ങ​ളും ഉണ്ടാകും. ഭയങ്കര കാഴ്‌ച​ക​ളും . . . ഉണ്ടാകും” എന്ന്‌ യേശു വിശദീ​ക​രി​ച്ചു.—ലൂക്കോസ്‌ 21:7, 10, 11.

മിശിഹാ പെട്ടെ​ന്നു​തന്നെ ജനതകളെ ന്യായം​വി​ധി​ക്കു​മെന്ന്‌ ഇന്നത്തെ ലോകാ​വ​സ്ഥകൾ സൂചിപ്പിക്കുന്നു

യേശു​വി​ന്റെ വാക്കുകൾ നമ്മുടെ കൺമു​മ്പിൽ നിവൃ​ത്തി​യേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. പെട്ടെ​ന്നു​തന്നെ യേശു ദുഷ്ടന്മാ​രെ നശിപ്പി​ക്കും. ഒടുവിൽ സാത്താ​നും നശിപ്പി​ക്ക​പ്പെ​ടും! ഭൂമി ഒരു പറുദീ​സ​യാ​യി മാറും. സകല മനുഷ്യ​രും മൃഗങ്ങ​ളും സമാധാ​ന​ത്തിൽ കഴിയും. “ചെന്നായി കുഞ്ഞാ​ടി​നോ​ടു​കൂ​ടെ പാർക്കും; പുള്ളി​പ്പു​ലി കോലാ​ട്ടു​കു​ട്ടി​യോ​ടു​കൂ​ടെ കിടക്കും; പശുക്കി​ടാ​വും ബാലസിം​ഹ​വും തടിപ്പിച്ച മൃഗവും ഒരുമി​ച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും. . . . എങ്ങും ഒരു ദോഷ​മോ നാശമോ ആരും ചെയ്‌ക​യില്ല.” (യെശയ്യാ​വു 11:6, 9) “എനിക്കു ദീനം എന്നു യാതൊ​രു നിവാ​സി​യും പറകയില്ല; . . . അന്നു കുരു​ട​ന്മാ​രു​ടെ കണ്ണു തുറന്നു​വ​രും; ചെകി​ട​ന്മാ​രു​ടെ ചെവി അടഞ്ഞി​രി​ക്ക​യു​മില്ല.” (യെശയ്യാ​വു 33:24; 35:5) മരിച്ച​വർപോ​ലും ജീവനി​ലേക്കു വരും. ‘യഹോ​വ​യായ കർത്താവു സകലമു​ഖ​ങ്ങ​ളി​ലും​നി​ന്നു കണ്ണുനീർ തുടെ​ക്കും.’ “മേലാൽ മരണം ഉണ്ടായി​രി​ക്കു​ക​യില്ല. വിലാ​പ​മോ മുറവി​ളി​യോ വേദന​യോ ഇനി ഉണ്ടായി​രി​ക്കു​ക​യില്ല.” (യെശയ്യാ​വു 25:8; വെളി​പാട്‌ 21:4) അതെ, ഭൂമിയെ സംബന്ധിച്ച ദൈവ​ത്തി​ന്റെ ആദി​മോ​ദ്ദേ​ശ്യം നിവൃ​ത്തി​യേ​റും. എത്ര മഹത്തായ പ്രത്യാശ!

വിശ്വാ​സം ബലിഷ്‌ഠമാക്കുക

പറുദീ​സ​യിൽ ജീവി​ക്കാ​നുള്ള അവസരം ദൈവം ആർക്കാ​യി​രി​ക്കും നൽകുക? വിശ്വാ​സ​മു​ള്ള​വർക്ക്‌. അതെ, യഥാർഥ വിശ്വാ​സ​മു​ള്ള​വർക്ക്‌!

ദൈവ​വ​ച​ന​ത്തെ​ക്കു​റി​ച്ചുള്ള സൂക്ഷ്‌മ​പ​രി​ജ്ഞാ​ന​മാണ്‌ യഥാർഥ വിശ്വാ​സ​ത്തിന്‌ ആധാരം എന്ന്‌ തുടക്ക​ത്തിൽ പറഞ്ഞല്ലോ. അതു​കൊണ്ട്‌ ദൈവ​ത്തെ​യും യേശു​വി​നെ​യും കുറിച്ച്‌ തുടർന്നു പഠിക്കുക.

യഥാർഥ വിശ്വാ​സ​മു​ള്ളവർ പറുദീ​സ​യിൽ നിത്യം ജീവി​ക്കും!

‘പ്രവൃ​ത്തി​യി​ല്ലാത്ത വിശ്വാ​സം നിർജീ​വ​മാ​കു​ന്നു’ എന്ന്‌ തിരു​വെ​ഴു​ത്തു​കൾ പറയുന്നു. (യാക്കോബ്‌ 2:26) യഥാർഥ വിശ്വാ​സ​ത്തിന്‌ സത്‌പ്ര​വൃ​ത്തി​ക​ളു​ടെ പിൻബലം ഉണ്ടായി​രി​ക്കു​മെന്നു സാരം. അങ്ങനെ സത്‌പ്ര​വൃ​ത്തി​കൾ ചെയ്യു​ക​വഴി, ദൈവി​ക​ഗു​ണങ്ങൾ പ്രതി​ഫ​ലി​പ്പി​ക്കാൻ നിങ്ങൾക്കാ​കും. ശ്രേഷ്‌ഠ​മായ ഈ ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാൻ ശ്രമി​ച്ചു​കൊ​ണ്ടേ​യി​രി​ക്കുക!

യഥാർഥ വിശ്വാ​സം വളർത്തി​യെ​ടു​ക്കു​ന്ന​തി​ന്റെ അനു​ഗ്ര​ഹങ്ങൾ വളരെ വലുതാണ്‌. സന്തുഷ്ട ജീവി​ത​ത്തി​ന്റെ താക്കോ​ലാണ്‌ അത്‌! ഇപ്പോൾ മാത്രമല്ല അനന്തത​യി​ലെ​ങ്ങും അതു നിങ്ങൾക്ക്‌ സന്തോഷം പകരും!