വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം മൂന്ന്‌

മുറി​വേറ്റ മനസ്സ്‌—നമുക്ക്‌ ‘പരാതി​ക്കു കാരണ​മു​ള്ള​പ്പോൾ. . . ’

മുറി​വേറ്റ മനസ്സ്‌—നമുക്ക്‌ ‘പരാതി​ക്കു കാരണ​മു​ള്ള​പ്പോൾ. . . ’

“സഭയി​ലുള്ള ഒരു സഹോ​ദരി, ഞാൻ അവരുടെ പണം മോഷ്ടി​ച്ചെന്ന്‌ ആരോ​പി​ച്ചു. പക്ഷേ ഞാൻ മോഷ്ടി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. സഭയി​ലുള്ള മറ്റുള്ളവർ അത്‌ അറിഞ്ഞു. അവർ പക്ഷം പിടി​ക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞ​പ്പോൾ ആ സഹോ​ദരി പറഞ്ഞു, ഞാനല്ല പണം മോഷ്ടി​ച്ച​തെന്ന്‌. പുതിയ ചില വിവരങ്ങൾ കിട്ടി​യ​പ്പോ​ഴാ​ണ​ത്രേ അവർക്കത്‌ മനസ്സി​ലാ​യത്‌! സഹോ​ദരി ക്ഷമ ചോദി​ച്ചെ​ങ്കി​ലും. . . ക്ഷമിക്കാൻ കഴിയുന്ന ഒന്നല്ല അവർ ചെയ്‌ത​തെന്ന്‌ എനിക്കു തോന്നി. കാരണം, എന്റെ മനസ്സ്‌ വല്ലാതെ മുറി​പ്പെ​ട്ടി​രു​ന്നു. . . !”—ലിൻഡ.

ലിൻഡയെ മനസ്സി​ലാ​ക്കാൻ നിങ്ങൾക്കാ​കു​ന്നു​ണ്ടോ? ഒരു സഹവി​ശ്വാ​സി​യു​ടെ പ്രവർത്ത​നങ്ങൾ അവളെ ആഴത്തിൽ മുറി​പ്പെ​ടു​ത്തി. മറ്റുള്ള​വ​രു​ടെ ചിന്താ​ശൂ​ന്യ​മായ പെരു​മാ​റ്റ​ത്താൽ ചിലർ വല്ലാതെ മുറി​വേ​റ്റി​ട്ടുണ്ട്‌. . . അത്‌ അവരുടെ ആത്മീയ​ദി​ന​ച​ര്യ​യെ തകിടം മറിച്ചി​രി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ വളരെ ദുഃഖ​ക​ര​മാണ്‌ അത്‌! നിങ്ങളു​ടെ അനുഭവം അതാണോ?

‘ദൈവ​സ്‌നേ​ഹ​ത്തിൽനിന്ന്‌ നമ്മെ വേർപെ​ടു​ത്താൻ’ ആർക്കാണ്‌ കഴിയുക?

ഒരു സഹവി​ശ്വാ​സി നമ്മളെ മുറി​പ്പെ​ടു​ത്തു​മ്പോൾ അത്‌ ക്ഷമിച്ചു​കൊ​ടു​ക്കുക അത്ര എളുപ്പമല്ല, അത്‌ മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ. കാരണം, ക്രിസ്‌ത്യാ​നി​കൾ പരസ്‌പരം സ്‌നേ​ഹി​ക്കേ​ണ്ട​വ​രാ​ണ​ല്ലോ. (യോഹ​ന്നാൻ 13:34, 35) അതു​കൊ​ണ്ടു​തന്നെ, ഒരു സഹവി​ശ്വാ​സി​യാണ്‌ നമ്മളെ മുറി​പ്പെ​ടു​ത്തി​യ​തെ​ങ്കിൽ അതിന്റെ നിരാ​ശ​യും വേദന​യും പലപ്പോ​ഴും സഹിക്കാ​വു​ന്ന​തി​ല​പ്പു​റ​മാണ്‌. . . അതു നമ്മളെ ആകെ ഉലച്ചു​ക​ള​ഞ്ഞേ​ക്കാം.—സങ്കീർത്തനം 55:12.

ചില സാഹച​ര്യ​ങ്ങ​ളിൽ, ക്രിസ്‌ത്യാ​നി​കൾക്കി​ട​യിൽ പരസ്‌പരം “പരാതി​ക്കു കാരണ​മു​ണ്ടാ”യേക്കാ​മെന്ന്‌ ബൈബിൾ സമ്മതി​ക്കു​ന്നു. (കൊ​ലോ​സ്യർ 3:13) എങ്കിലും, അത്‌ നമുക്ക്‌ സംഭവി​ക്കു​മ്പോൾ. . . കൈകാ​ര്യം ചെയ്യു​ക​യെ​ന്നത്‌ ബുദ്ധി​മു​ട്ടുള്ള കാര്യം​ത​ന്നെ​യാണ്‌. ആകട്ടെ, എന്തെങ്കി​ലും സഹായം ലഭ്യമാ​ണോ? മൂന്നു തിരു​വെ​ഴു​ത്തു തത്ത്വങ്ങൾ നോക്കാം:

നമ്മുടെ സ്വർഗീ​യ​പി​താ​വിന്‌ എല്ലാ കാര്യ​ങ്ങ​ളും അറിയാം. സംഭവി​ക്കു​ന്ന​തെ​ല്ലാം യഹോവ കാണുന്നു. നമ്മൾ നേരി​ടുന്ന അനീതി​യും അതിന്റെ ഫലമാ​യു​ണ്ടാ​കുന്ന മനോ​വി​ഷ​മ​ങ്ങ​ളും എല്ലാം! (എബ്രായർ 4:13) നമ്മുടെ മനോ​വേദന കാണു​മ്പോൾ യഹോ​വ​യ്‌ക്കും ദുഃഖ​മു​ണ്ടാ​കു​ന്നു. (യെശയ്യാ​വു 63:9) “ദൈവ​സ്‌നേ​ഹ​ത്തിൽനിന്ന്‌ നമ്മെ വേർപെ​ടു​ത്താൻ” യഹോവ ഒന്നി​നെ​യും അനുവ​ദി​ക്കില്ല. ‘കഷ്ടത​യെ​യോ ക്ലേശങ്ങ​ളെ​യോ,’ ഇനി തന്റെതന്നെ മറ്റൊരു ദാസ​നെ​യോ ദാസി​യെ​യോ പോലും! (റോമർ 8:35, 38, 39) യഹോവ നമ്മുടെ കാര്യ​ത്തിൽ ഇങ്ങനെ ചിന്തി​ക്കു​മ്പോൾ യഹോ​വ​യു​മാ​യുള്ള സ്‌നേ​ഹ​ബന്ധം പരിര​ക്ഷി​ക്കാൻ നമ്മളും ആ വിധത്തിൽ ചിന്തി​ക്കേ​ണ്ട​തല്ലേ? അതെ, നമുക്കും യഹോ​വ​യ്‌ക്കും ഇടയിൽ എന്തെങ്കി​ലും അല്ലെങ്കിൽ ആരെങ്കി​ലും വരാൻ നമ്മൾ ഒരിക്ക​ലും അനുവ​ദി​ച്ചു​കൊ​ടു​ക്ക​രുത്‌!

ക്ഷമിച്ചു​കൊ​ടു​ക്കുക എന്നാൽ തെറ്റിനു നേരെ കണ്ണടയ്‌ക്കലല്ല. തെറ്റു ചെയ്‌ത ആളോട്‌ ക്ഷമിച്ചു എന്നുക​രു​തി, നമ്മൾ അവരുടെ തെറ്റുകൾ നിസ്സാ​രീ​ക​രി​ക്കു​ക​യോ ന്യായീ​ക​രി​ക്കു​ക​യോ അതിനു​നേരെ കണ്ണടയ്‌ക്കു​ക​യോ ആണെന്ന്‌ അർഥമില്ല! ഓർക്കുക: യഹോവ പാപത്തെ ഒരിക്ക​ലും അംഗീ​ക​രി​ക്കു​ക​യില്ല. എന്നാൽ അവൻ അത്‌ ക്ഷമിച്ചു​കൊ​ടു​ക്കു​ന്നു, അങ്ങനെ ചെയ്യാൻ ന്യായ​മായ അടിസ്ഥാ​ന​മു​ള്ള​പ്പോൾ. (സങ്കീർത്തനം 103:12, 13; ഹബക്കൂക്‌ 1:13) മറ്റുള്ള​വ​രോട്‌ ക്ഷമിക്കാൻ നമ്മോടു പറയു​മ്പോൾ ‘നിങ്ങൾ എന്നെ​പ്പോ​ലെ​യാ​കൂ’ എന്നാണ്‌ ഫലത്തിൽ യഹോവ പറയു​ന്നത്‌. യഹോവ “എന്നേക്കും കോപം,” അല്ലെങ്കിൽ നീരസം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നില്ല.—സങ്കീർത്തനം 103:9; മത്തായി 6:14.

നീരസം വിട്ടു​ക​ള​യു​ന്നത്‌ നമുക്കു​തന്നെ ഗുണം ചെയ്യും. എങ്ങനെ? ഇങ്ങനെ​യൊ​ന്നു ചിന്തി​ക്കുക: ഏതാനും കിലോ ഭാരമുള്ള ഒരു കല്ല്‌ നിങ്ങൾ എടുത്തു​പൊ​ക്കി​ക്കൊണ്ട്‌ നിൽക്കു​ന്നു. അല്‌പ​നേരം അങ്ങനെ പിടി​ച്ചു​കൊണ്ട്‌ നിൽക്കാൻ നിങ്ങൾക്ക്‌ അത്ര ബുദ്ധി​മു​ട്ടു​ണ്ടാ​വില്ല. എന്നാൽ കുറച്ച്‌ അധികം സമയം നിങ്ങൾ അങ്ങനെ​തന്നെ നിൽക്കാൻ ശ്രമി​ച്ചാ​ലോ? എത്ര​നേരം നിങ്ങൾക്ക്‌ അതും പിടി​ച്ചു​കൊണ്ട്‌ നിൽക്കാൻ കഴിയും? ഏതാനും മിനി​ട്ടു​കൾ? ഒരു മണിക്കൂർ? അതിൽക്കൂ​ടു​തൽ? ഒരു സംശയ​വും വേണ്ട, നിങ്ങളു​ടെ കൈ കഴയ്‌ക്കും! കല്ലിന്റെ ഭാരം കൂടു​ന്ന​തു​കൊ​ണ്ടാ​ണോ കൈ കഴയ്‌ക്കു​ന്നത്‌? അല്ല. കല്ലിന്റെ ഭാരത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. പക്ഷേ എത്ര​നേരം അതു പിടി​ച്ചു​കൊ​ണ്ടു​നിൽക്കു​ന്നോ അത്രകണ്ട്‌ അതിന്റെ ഭാരം കൂടു​ന്ന​തു​പോ​ലെ നിങ്ങൾക്കു തോന്നും. നീരസ​ത്തി​ന്റെ കാര്യ​വും ഇങ്ങനെ​ത​ന്നെ​യാണ്‌! നീരസം എത്ര​നേരം ഉള്ളിൽ സൂക്ഷി​ക്കു​ന്നു​വോ അത്‌ അത്രകണ്ട്‌ നമ്മളെ ഭാര​പ്പെ​ടു​ത്തും. എത്ര ചെറു​താ​ണെ​ങ്കി​ലും, അത്‌ മനസ്സിൽ സൂക്ഷി​ക്കു​ന്നി​ട​ത്തോ​ളം, നമ്മൾ സ്വയം മുറി​വേൽപ്പി​ച്ചു​കൊ​ണ്ടി​രി​ക്കും. നീരസം വിട്ടു​ക​ള​യാൻ യഹോവ പറയു​ന്ന​തി​ന്റെ കാരണം വ്യക്തമാ​യോ? അത്‌ വിട്ടു​ക​ള​യു​ന്നത്‌ നമുക്കു​തന്നെ ഗുണം ചെയ്യും!—സദൃശ​വാ​ക്യ​ങ്ങൾ 11:17.

നീരസം വിട്ടു​ക​ള​യു​ന്നത്‌ നമുക്കു​തന്നെ ഗുണം ചെയ്യും

“യഹോവ എന്നോട്‌ നേരിട്ട്‌ പറയു​ന്ന​തു​പോ​ലെ തോന്നി”

ഒരു സഹവി​ശ്വാ​സി വ്രണ​പ്പെ​ടു​ത്തി​യ​പ്പോൾ നീരസം വെച്ചു​കൊ​ണ്ടി​രി​ക്കാ​തെ, അത്‌ വിട്ടു​ക​ള​യാൻ ലിൻഡയെ എന്താണ്‌ സഹായി​ച്ചത്‌? മറ്റു പലതി​ന്റെ​യും കൂട്ടത്തിൽ, ക്ഷമിച്ചു​കൊ​ടു​ക്കേ​ണ്ട​തി​ന്റെ തിരു​വെ​ഴു​ത്തു​പ​ര​മായ കാരണ​ങ്ങ​ളെ​ക്കു​റിച്ച്‌ അവൾ മനസ്സി​രു​ത്തി ചിന്തിച്ചു. (സങ്കീർത്തനം 130:3, 4) നമ്മൾ ക്ഷമിച്ചു​കൊ​ടു​ത്താൽ യഹോവ നമ്മുടെ തെറ്റു​ക​ളും ക്ഷമിച്ചു​ത​രും. ആ സഹവി​ശ്വാ​സി​യോട്‌ ക്ഷമിക്കാൻ ലിൻഡയെ പ്രേരി​പ്പി​ച്ചത്‌ മുഖ്യ​മാ​യും അതാണ്‌. (എഫെസ്യർ 4:32–5:2) തന്റെ മനസ്സിൽ ചലനങ്ങൾ സൃഷ്ടി​ക്കാ​നി​ട​യാ​ക്കിയ ആ ചിന്തക​ളെ​ക്കു​റിച്ച്‌ അവൾ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “യഹോവ എന്നോട്‌ നേരിട്ട്‌ പറയു​ന്ന​തു​പോ​ലെ തോന്നി.”

കാലാ​ന്ത​ര​ത്തിൽ, ലിൻഡ​യ്‌ക്ക്‌ മനസ്സിൽനിന്ന്‌ നീരസം പിഴു​തെ​റി​യാ​നാ​യി. ആ സഹോ​ദ​രി​യോട്‌ ലിൻഡ ഉദാര​മാ​യി ക്ഷമിച്ചു. ഇപ്പോൾ ആ സഹോ​ദരി ലിൻഡ​യു​ടെ ഉറ്റമി​ത്ര​മാണ്‌. യഹോ​വ​യു​ടെ സേവന​ത്തിൽ അത്യു​ത്സാ​ഹ​ത്തോ​ടെ ലിൻഡ​യ്‌ക്ക്‌ തുടരാ​നാ​കു​ന്നു. നിങ്ങളും അതുതന്നെ ചെയ്യാൻ യഹോവ ആഗ്രഹി​ക്കു​ന്നു. യഹോവ അതിനു നിങ്ങളെ സഹായി​ക്കു​ക​യും ചെയ്യും.