ആദരവർഹിക്കുന്ന ധാർമിക മൂല്യങ്ങൾ
ചരിത്രത്തിലുടനീളം, ധീരരായ സ്ത്രീപുരുഷന്മാർ തങ്ങളുടെ നാളിലെ ജനസമ്മതിയാർജിച്ച ചിന്താഗതിക്കെതിരെ നിലകൊണ്ടിട്ടുണ്ട്. അവർ രാഷ്ട്രീയവും മതപരവും വർഗീയവുമായ നിഷ്ഠുരവാഴ്ച സഹിച്ചുനിൽക്കുകയും മിക്കപ്പോഴും തങ്ങളുടെ തത്ത്വങ്ങളെപ്രതി ജീവൻ അർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ആദിമ ക്രിസ്ത്യാനികൾ പ്രത്യേകിച്ചും ധീരരായിരുന്നു. ചക്രവർത്തിയാരാധന നിരസിച്ചതിന് ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളിലെ കൊടിയ പീഡനങ്ങളിൽ അവരിലനേകരെ പുറജാതി റോമാക്കാർ കൊന്നുകളഞ്ഞു. ചിലപ്പോഴൊക്കെ ഒരു ഗോദയിൽ ബലിപീഠം പടുത്തുയർത്തിയിരുന്നു. സ്വാതന്ത്ര്യലബ്ധിക്കായി ക്രിസ്ത്യാനികൾ, ചക്രവർത്തിയുടെ ദിവ്യസ്വഭാവത്തെ അംഗീകരിച്ചുകൊണ്ട് ഒരു നുള്ളു കുന്തിരിക്കം തീയിലിട്ടാൽമാത്രം മതിയായിരുന്നു. എന്നുവരികിലും, അനുരഞ്ജനപ്പെട്ടവർ ചുരുക്കമാണ്. ഭൂരിഭാഗവും
തങ്ങളുടെ വിശ്വാസം ത്യജിക്കുന്നതിനു പകരം മരണം വരിച്ചു.ആധുനിക നാളുകളിൽ, യഹോവയുടെ ക്രിസ്തീയ സാക്ഷികൾ രാഷ്ട്രീയ നിഷ്പക്ഷതയുടെ കാര്യത്തിൽ സമാനമായ ഒരു നിലപാടാണു സ്വീകരിക്കുന്നത്. ഉദാഹരണത്തിന്, നാസി ഭരണകൂടത്തിന്റെ എതിർപ്പു ഗണ്യമാക്കാതെയുള്ള അവരുടെ ഉറച്ച നിലപാടു ചരിത്രപരമായ വസ്തുതയാണ്. രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പും അതു നടന്നുകൊണ്ടിരുന്നപ്പോഴും നിഷ്പക്ഷരായി നിലകൊള്ളുകയും “ഹെയ്ൽ ഹിറ്റ്ലർ” എന്നു പറയാൻ വിസമ്മതിക്കുകയും ചെയ്തതു നിമിത്തം ജർമനിയിലെ ഏതാണ്ടു കാൽഭാഗം സാക്ഷികൾക്കു ജീവൻ നഷ്ടപ്പെട്ടു, മുഖ്യമായും തടങ്കൽപ്പാളയങ്ങളിൽവെച്ച്. കൊച്ചു കുട്ടികളെ ബലം പ്രയോഗിച്ചു സാക്ഷികളായ മാതാപിതാക്കളിൽനിന്ന് അകറ്റി. സമ്മർദത്തിൻമധ്യേയും കുട്ടികൾ ഉറച്ചു നിൽക്കുകയും മറ്റുള്ളവർ തങ്ങളുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച തിരുവെഴുത്തുവിരുദ്ധ പഠിപ്പിക്കലുകളാൽ ദുഷിപ്പിക്കപ്പെടാൻ വിസമ്മതിക്കുകയും ചെയ്തു.
പതാകാ വന്ദനം
ഇന്ന് യഹോവയുടെ സാക്ഷികൾ പൊതുവേ അത്തരം നിഷ്ഠുരമായ പീഡനത്തിന് ഇരകളല്ല. എന്നുവരികിലും, പതാകാ വന്ദനം പോലെ ദേശഭക്തിപരമായ ചടങ്ങുകളിൽ പങ്കെടുക്കാതിരിക്കാനുള്ള യുവ സാക്ഷികളുടെ മനസ്സാക്ഷിപൂർവകമായ തീരുമാനം നിമിത്തം ചിലപ്പോഴൊക്കെ തെറ്റിദ്ധാരണകൾ ഉണ്ടാകുന്നു.
പതാകയെ വന്ദിക്കുന്നതിൽനിന്നു മറ്റുള്ളവരെ നിരുത്സാഹപ്പെടുത്താതിരിക്കാൻ യഹോവയുടെ സാക്ഷികളുടെ കുട്ടികൾ പഠിപ്പിക്കപ്പെടുന്നുണ്ട്; അത് ഓരോ വ്യക്തിയും തീരുമാനിക്കേണ്ട കാര്യമാണ്. എന്നിരുന്നാലും, സാക്ഷികളുടേത് ഉറച്ച നിലപാടാണ്: അവർ ഒരു ദേശത്തിന്റെയും പതാകയെ വന്ദിക്കുന്നില്ല. അത് ഒരിക്കലും അനാദര സൂചകമല്ല. തങ്ങൾ ഏതു രാജ്യത്തു ജീവിക്കുന്നുവോ അതിന്റെ പതാകയെ അവർ ആദരിക്കുന്നു, ആ രാജ്യത്തെ നിയമങ്ങൾ അനുസരിച്ചുകൊണ്ട് അവർ ആ ആദരവു പ്രകടമാക്കുന്നു. ഏതെങ്കിലും വിധത്തിലുള്ള ഗവണ്മെൻറ് വിരുദ്ധ പ്രവർത്തനത്തിൽ റോമർ 13:1-7) ഇത്, “കൈസർക്കുളളതു കൈസർക്കും ദൈവത്തിന്നുളളതു ദൈവത്തിന്നും കൊടുപ്പിൻ” എന്ന ക്രിസ്തുവിന്റെ വിഖ്യാതമായ പ്രസ്താവനയ്ക്കു ചേർച്ചയിലാണ്.—മത്തായി 22:21.
അവർ ഒരിക്കലും ഏർപ്പെടുന്നില്ല. വാസ്തവത്തിൽ, നിലവിലുണ്ടായിരിക്കാൻ ദൈവം അനുവദിച്ചിരിക്കുന്ന ഒരു “ദൈവവ്യവസ്ഥ”യാണ് ഇന്നത്തെ മനുഷ്യ ഗവണ്മെന്റുകൾ എന്നു സാക്ഷികൾ വിശ്വസിക്കുന്നു. തന്മൂലം, നികുതിയടയ്ക്കാനും അത്തരം “ശ്രേഷ്ഠാധികാരങ്ങ”ളെ ആദരിക്കാനുമുള്ള ദിവ്യ കൽപ്പനയിൻ കീഴിലാണു തങ്ങളെന്ന് അവർ സ്വയം കരുതുന്നു. (‘എന്നാൽ, യഹോവയുടെ സാക്ഷികൾ പതാകയെ വന്ദിച്ചുകൊണ്ട് അതിനെ ബഹുമാനിക്കാത്തത് എന്തുകൊണ്ടാണ്?’ എന്നു ചിലർ ചോദിച്ചേക്കാം. അവർ പതാകാ വന്ദനത്തെ ഒരു ആരാധനക്രിയയായി വീക്ഷിക്കുന്നുവെന്നതാണു കാരണം. ആരാധന ദൈവത്തിനുള്ളതാണ്; ദൈവത്തിനൊഴികെ ആർക്കെങ്കിലുമോ എന്തിനെങ്കിലുമോ മനസ്സാക്ഷിപൂർവം ആരാധന അർപ്പിക്കുവാൻ അവർക്കാവില്ല. (മത്തായി 4:10; പ്രവൃത്തികൾ 5:29) അതിനാൽ, വിദ്യാഭ്യാസ പ്രവർത്തകർ സാക്ഷികളായ കുട്ടികളുടെ ഈ ബോധ്യത്തെ ആദരിക്കുകയും തങ്ങളുടെ വിശ്വാസങ്ങൾക്കനുസൃതമായി വർത്തിക്കാൻ അവരെ അനുവദിക്കുകയും ചെയ്യുമ്പോൾ അവർ അതു വിലമതിക്കുന്നു.
പതാകാ വന്ദനം ആരാധനയുമായി ബന്ധപ്പെട്ടതാണെന്നു വിശ്വസിക്കുന്നത് യഹോവയുടെ സാക്ഷികൾ മാത്രമല്ലെന്നത് ആശ്ചര്യജനകമല്ല. പിൻവരുന്ന അഭിപ്രായങ്ങൾ അതു വ്യക്തമാക്കുന്നു:
“ആദിമ പതാകകൾ മിക്കവാറും മതപരമായ സ്വഭാവമുള്ളവയായിരുന്നു. . . . ദേശീയ പതാകകൾക്കു പവിത്രത നൽകാൻ എന്നും മതത്തിന്റെ സഹായം തേടിയിട്ടുള്ളതായി തോന്നുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക.
“കുരിശിനെപ്പോലെ പതാകയും വിശുദ്ധമാണ്. . . . ദേശീയ കൊടികളോടുള്ള മനുഷ്യ മനോഭാവം സംബന്ധിച്ച നിയമങ്ങളും നിബന്ധനകളും “പതാകാ സേവനം,’ . . . ‘പതാകയോടുള്ള ഭക്ത്യാദരവ്,’ ‘പതാകയോടുള്ള ഭക്തി’ എന്നിങ്ങനെ ശക്തമായ, വ്യക്തമായ പദങ്ങൾ ഉപയോഗിക്കുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—ദി എൻസൈക്ലോപീഡിയ അമേരിക്കാന.
“ക്രിസ്ത്യാനികൾ . . . [റോമാ] ചക്രവർത്തിയുടെ അമാനുഷ ശക്തിക്കു ബലിയർപ്പിക്കാൻ വിസമ്മതിച്ചു—അത് ഇന്നു പതാകയെ വന്ദിക്കുന്നതിനോ കൂറുപ്രഖ്യാപിക്കൽപ്രതിജ്ഞ ഏറ്റുചൊല്ലുന്നതിനോ വിസമ്മതിക്കുന്നതിന് ഏതാണ്ടു തുല്യമാണ്.”—മരണത്തിന്റെ വക്കിലെത്തിയവർ (1958) (ഇംഗ്ലീഷ്), ഡാനിയേൽ പി. മനിക്സിനാലുള്ളത്, പേജ് 135.
പതാകയെ വന്ദിക്കാൻ വിസമ്മതിക്കുന്നതിലൂടെ യഹോവയുടെ സാക്ഷികൾ ഏതെങ്കിലും ഗവണ്മെൻറിനോടോ അതിന്റെ ഭരണാധികാരികളോടോ അനാദരവു പ്രകടമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നതു വീണ്ടും പറയട്ടെ. അവർ ഒരു ആരാധനക്രിയയെന്ന നിലയിൽ, രാഷ്ട്രത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു പ്രതിമയ്ക്കു മുമ്പിൽ കുമ്പിടുകയോ വന്ദിക്കുകയോ ചെയ്യുകയില്ലന്നേ അതുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. ബാബിലോന്യ രാജാവായിരുന്ന നെബുഖദ്നേസർ ദൂരാസമഭൂമിയിൽ സ്ഥാപിച്ച പ്രതിമയ്ക്കു മുമ്പിൽ കുമ്പിടാൻ വിസമ്മതിച്ച, ബൈബിൾ കാലങ്ങളിലെ മൂന്ന് എബ്രായ യുവാക്കൾ സ്വീകരിച്ച നിലപാടിനു സമാനമായ ഒന്നായിട്ടാണ് അവർ അതിനെ വീക്ഷിക്കുന്നത്. (ദാനീയേൽ 3-ാം അധ്യായം) അതുകൊണ്ട്, മറ്റുള്ളവർ പതാകയെ വന്ദിക്കുകയും കൂറുപ്രഖ്യാപിക്കുകയും ചെയ്യുമ്പോൾ യഹോവയുടെ സാക്ഷികളുടെ കുട്ടികൾ തങ്ങളുടെ ബൈബിൾ-പരിശീലിത മനസ്സാക്ഷി അനുസരിക്കാൻ പഠിപ്പിക്കപ്പെടുന്നു. അങ്ങനെ, അവർ പങ്കെടുക്കുന്നതിൽനിന്നു നിശ്ശബ്ദരായും ആദരപൂർവവും ഒഴിഞ്ഞുനിൽക്കുന്നു. സമാനമായ കാരണങ്ങളാൽ, ദേശീയഗാനങ്ങൾ പാടുകയോ അവയുടെ റെക്കോർഡ് വെക്കുകയോ ചെയ്യുമ്പോൾ സാക്ഷികളായ കുട്ടികൾ പങ്കെടുക്കാതിരിക്കാൻ തീരുമാനിക്കുന്നു.
മാതാപിതാക്കളുടെ അവകാശം
തങ്ങളുടെ വിശ്വാസങ്ങൾക്കു ചേർച്ചയിൽ കുട്ടികൾക്കു മതപരമായ പ്രബോധനം നൽകുന്നതിനുള്ള മാതാപിതാക്കളുടെ അവകാശത്തെ മിക്ക രാജ്യങ്ങളും ഈയിടെയായി മാനിക്കുന്നുണ്ട്. സകല മതങ്ങളും ഈ അവകാശത്തെ പിന്താങ്ങുന്നു. കത്തോലിക്കാ സഭയിൽ ഇപ്പോഴും പ്രാബല്യത്തിലുള്ള കാനോനിക നിയമം ഇതിന്റെ ദൃഷ്ടാന്തമാണ്: “കുട്ടികൾക്കു ജന്മമേകിയതു നിമിത്തം അവർക്കു വിദ്യാഭ്യാസം നൽകാനുള്ള കർശനമായ കടപ്പാടിൻകീഴിലാണു മാതാപിതാക്കൾ, അവർക്കതിനുള്ള അവകാശവുമുണ്ട്; അതുകൊണ്ടാണു മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്കു പ്രഥമമായും സഭാ ഉപദേശങ്ങൾക്കു ചേർച്ചയിൽ വിദ്യാഭ്യാസം നൽകേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നത്.”—കാനോൻ 226.
കൂടുതലൊന്നും യഹോവയുടെ സാക്ഷികൾ ആവശ്യപ്പെടുന്നില്ല. കരുതലുള്ള മാതാപിതാക്കളെന്ന നിലയിൽ, തങ്ങളുടെ കുട്ടികളിൽ യഥാർഥ ക്രിസ്തീയ മൂല്യങ്ങൾ നട്ടുവളർത്താനും അയൽക്കാരോടു സ്നേഹവും മറ്റുള്ളവരുടെ വസ്തുവകകളോട് ആദരവും അവരിൽ ഉൾനടാനും അവർ ശ്രമിക്കുന്നു. പൗലോസ് അപ്പോസ്തലൻ എഫേസോസിലുള്ള ക്രിസ്ത്യാനികൾക്കു നൽകിയ പിൻവരുന്ന ബുദ്ധ്യുപദേശം പിൻപറ്റാൻ അവർ ആഗ്രഹിക്കുന്നു: “മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളെ കോപിപ്പിക്കത്തക്കവണ്ണം അവരോടു പെരുമാറത്. മറിച്ച്, ക്രിസ്തീയ ശിക്ഷണത്തിലും പ്രബോധനത്തിലും അവരെ വളർത്തുവിൻ.”—എഫേസ്യർ 6:4, റ്റുഡേയ്സ് ഇംഗ്ലീഷ് വേർഷൻ.
മതപരമായി ഭിന്നിച്ച കുടുംബങ്ങൾ
ചില കുടുംബങ്ങളിൽ മാതാപിതാക്കളിൽ ഒരാളേ സാക്ഷിയായുള്ളൂ. അത്തരമൊരു സാഹചര്യത്തിൽ, സാക്ഷിയല്ലാത്ത പിതാവിന്റെയോ മാതാവിന്റെയോ മത വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളെ പ്രബോധിപ്പിക്കുന്നതിനുള്ള അവകാശത്തെ അംഗീകരിക്കാൻ സാക്ഷിയായിരിക്കുന്ന പിതാവ് അല്ലെങ്കിൽ * പ്രായോഗികതലത്തിൽ, ഏതു മതം പിൻപറ്റുമെന്നത് എല്ലാ കുട്ടികളും തീരുമാനിക്കേണ്ടതുണ്ട്. എല്ലാ കുട്ടികളും സ്വാഭാവികമായി തങ്ങളുടെ മാതാപിതാക്കളുടെ—യഹോവയുടെ സാക്ഷികൾ ആയിരുന്നാലും അല്ലെങ്കിലും—മതതത്ത്വങ്ങൾ പിൻപറ്റാൻ ഇഷ്ടപ്പെടുന്നില്ല.
മാതാവ് പ്രോത്സാഹിപ്പിക്കപ്പെടുന്നു. വ്യത്യസ്ത മത വീക്ഷണങ്ങൾക്കു വിധേയരാകുന്ന കുട്ടികൾ മോശമായ ഫലങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽത്തന്നെ അതു തുലോം കുറവാണ്.മനസ്സാക്ഷി സ്വാതന്ത്ര്യത്തിനുള്ള കുട്ടികളുടെ അവകാശം
വ്യക്തിഗതമായ ക്രിസ്തീയ മനസ്സാക്ഷിക്കു യഹോവയുടെ സാക്ഷികൾ വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നുണ്ടെന്നും നിങ്ങൾ അറിയേണ്ടതുണ്ട്. (റോമർ 14-ാം അധ്യായം) 1989-ൽ ഐക്യരാഷ്ട്ര പൊതുസഭ എത്തിച്ചേർന്ന കുട്ടിയുടെ അവകാശങ്ങൾ സംബന്ധിച്ച ധാരണ “ചിന്താപരവും മനസ്സാക്ഷിപരവും മതപരവുമായ സ്വാതന്ത്ര്യ”ത്തിനുള്ള ഒരു കുട്ടിയുടെ അവകാശത്തെ അംഗീകരിച്ചു. മാത്രമല്ല, “അവനോ അവൾക്കോ അഭിപ്രായം തുറന്നു പറയാനും തന്നെ ബാധിക്കുന്ന ഏതെങ്കിലും കാര്യത്തിലോ നടപടിയിലോ അതു പരിഗണനയിലെടുക്കാനുമുള്ള കുട്ടിയുടെ അവകാശത്തെയും അത് അംഗീകരിച്ചു.”
കൃത്യമായി ഒരുപോലെയുള്ള രണ്ടു കുട്ടികളില്ല. അതുകൊണ്ട്, സ്കൂളിലെ ചില പ്രത്യേക പ്രവർത്തനങ്ങളിലും നിയമനങ്ങളിലും സാക്ഷികളായ കുട്ടികളോ മറ്റു വിദ്യാർഥികളോ എടുക്കുന്ന തീരുമാനത്തിൽ അൽപ്പസ്വൽപ്പം അന്തരം ഉണ്ടായിരിക്കുമെന്നു ന്യായമായി നിങ്ങൾക്കു പ്രതീക്ഷിക്കാവുന്നതാണ്. മനസ്സാക്ഷി സ്വാതന്ത്ര്യമെന്ന തത്ത്വത്തിനും നിങ്ങൾ സമ്മതം മൂളുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു.
^ ഖ. 18 പിഎച്ച്.ഡി.-ക്കാരനായ സ്റ്റീവൻ കാർ സമകാലീന ലോകത്തിൽ യഹൂദ കുട്ടികളെ വളർത്തൽ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ, മിശ്രവിശ്വാസ വിവാഹങ്ങളിലൂടെ ജനിക്കുന്ന കുട്ടികളെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “മാതാപിതാക്കൾ തങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്താതെയും മതപരമായ വിവാദങ്ങൾ ഒഴിവാക്കിയും വ്യാമിശ്രമായ, രഹസ്യജീവിതം നയിക്കുമ്പോൾ കുട്ടികൾ കുഴഞ്ഞുപോകുന്നു. തങ്ങളുടെ വിശ്വാസങ്ങൾ, മൂല്യങ്ങൾ, ആഘോഷരീതികൾ എന്നിവ സംബന്ധിച്ചു മാതാപിതാക്കൾ നിഷ്കപടരും സത്യസന്ധരും സംശയരഹിതരുമായിരിക്കുമ്പോൾ, കുട്ടികൾ മതമണ്ഡലത്തിൽ സുരക്ഷിതരും ആത്മമൂല്യമുള്ളവരുമായി വളർന്നുവരുന്നു. അത് അവരുടെ ആകമാന സ്വാഭിമാന വളർച്ചയ്ക്കും ലോകത്തിലെ തങ്ങളുടെ സ്ഥാനത്തെക്കുറിച്ചുള്ള അറിവിനും അത്യന്തം നിർണായകമാണ്.”