വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ വിദ്യാ​ഭ്യാ​സത്തെ വീക്ഷി​ക്കുന്ന വിധം

യഹോ​വ​യു​ടെ സാക്ഷികൾ വിദ്യാ​ഭ്യാ​സത്തെ വീക്ഷി​ക്കുന്ന വിധം

എല്ലാ മാതാ​പി​താ​ക്ക​ളെ​യും​പോ​ലെ, യഹോ​വ​യു​ടെ സാക്ഷി​ക​ളും തങ്ങളുടെ കുട്ടി​ക​ളു​ടെ ഭാവി​യിൽ തത്‌പ​ര​രാണ്‌. അതു​കൊണ്ട്‌ അവർ വിദ്യാ​ഭ്യാ​സ​ത്തി​നു വളരെ പ്രാധാ​ന്യം കൽപ്പി​ക്കു​ന്നു. “സമൂഹ​ത്തിൽ പ്രയോ​ജ​ന​മുള്ള അംഗങ്ങ​ളാ​യി​ത്തീ​രാൻ വിദ്യാ​ഭ്യാ​സം ആളുകളെ സഹായി​ക്കേ​ണ്ട​താണ്‌. തങ്ങളുടെ സാംസ്‌കാ​രിക പൈതൃ​ക​ത്തോ​ടു മതിപ്പു വളർത്തി​യെ​ടു​ക്കാ​നും കൂടുതൽ സംതൃ​പ്‌തി​ദാ​യ​ക​മായ ജീവിതം നയിക്കാ​നും അത്‌ അവരെ സഹായി​ക്കേ​ണ്ട​താണ്‌.”

ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡി​യ​യിൽ നിന്നുള്ള ഈ ഉദ്ധരണി സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ, സ്‌കൂൾ പഠനത്തി​ന്റെ പ്രധാന ലക്ഷ്യങ്ങ​ളി​ലൊന്ന്‌ അനുദിന ജീവി​ത​ത്തി​നാ​യി കുട്ടി​കളെ പരിശീ​ലി​പ്പി​ക്കു​ക​യെ​ന്ന​താണ്‌. ഒരുനാൾ കുടുംബ ആവശ്യ​ങ്ങൾക്കാ​യി കരുതാൻ അവരെ പ്രാപ്‌ത​രാ​ക്കു​ന്ന​തും അതിൽ ഉൾപ്പെ​ടു​ന്നു. അതൊരു വിശുദ്ധ ഉത്തരവാ​ദി​ത്വ​മാ​ണെന്നു യഹോ​വ​യു​ടെ സാക്ഷികൾ വിശ്വ​സി​ക്കു​ന്നു. “തനിക്കു​ള്ള​വർക്കും പ്രത്യേ​കം സ്വന്ത കുടും​ബ​ക്കാർക്കും വേണ്ടി കരുതാ​ത്തവൻ വിശ്വാ​സം തള്ളിക്ക​ളഞ്ഞു അവിശ്വാ​സി​യെ​ക്കാൾ അധമനാ​യി​രി​ക്കു​ന്നു” എന്നു ബൈബിൾ തന്നെയും പറയു​ന്നുണ്ട്‌. (1 തിമൊ​ഥെ​യൊസ്‌ 5:8) സ്‌കൂ​ളിൽ ചെലവ​ഴി​ക്കുന്ന വർഷങ്ങൾ ജീവി​ത​ത്തിൽ ഏറ്റെടു​ക്കാൻ പോകുന്ന ഉത്തരവാ​ദി​ത്വ​ങ്ങൾക്കാ​യി കുട്ടി​കളെ സജ്ജരാ​ക്കു​ന്നു. തദനു​സ​രണം, വിദ്യാ​ഭ്യാ​സത്തെ വളരെ ഗൗരവ​മാ​യി എടു​ക്കേ​ണ്ട​തു​ണ്ടെന്നു സാക്ഷി​കൾക്കു തോന്നു​ന്നു.

“സമൂഹ​ത്തിൽ പ്രയോ​ജ​ന​മുള്ള അംഗങ്ങ​ളാ​യി​ത്തീ​രാൻ വിദ്യാ​ഭ്യാ​സം ആളുകളെ സഹായി​ക്കേ​ണ്ട​താണ്‌. തങ്ങളുടെ സാംസ്‌കാ​രിക പൈതൃ​ക​ത്തോ​ടു മതിപ്പു വളർത്തി​യെ​ടു​ക്കാ​നും കൂടുതൽ സംതൃ​പ്‌തി​ദാ​യ​ക​മായ ജീവിതം നയിക്കാ​നും അത്‌ അവരെ സഹായി​ക്കേ​ണ്ട​താണ്‌.”​—ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ

“നിങ്ങൾ ചെയ്യു​ന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താ​വി​ന്നു എന്നപോ​ലെ മനസ്സോ​ടെ ചെയ്‌വിൻ” എന്ന ബൈബിൾ കൽപ്പന​യ്‌ക്കു ചേർച്ച​യിൽ ജീവി​ക്കാൻ സാക്ഷികൾ ശ്രമി​ക്കു​ന്നു. (കൊ​ലൊ​സ്സ്യർ 3:23) സ്‌കൂൾ ഉൾപ്പെടെ അനുദിന ജീവി​ത​ത്തി​ന്റെ എല്ലാ വശങ്ങളി​ലും ഈ തത്ത്വം ബാധക​മാണ്‌. അങ്ങനെ, ഉത്സാഹ​ത്തോ​ടെ പഠിക്കാ​നും സ്‌കൂ​ളിൽ തങ്ങളെ ഏൽപ്പി​ച്ചി​രി​ക്കുന്ന ജോലി​കൾ ഗൗരവ​മാ​യെ​ടു​ക്കാ​നും സാക്ഷികൾ തങ്ങളുടെ കുട്ടി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

“നിങ്ങൾ ചെയ്യു​ന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താ​വി​ന്നു എന്നപോ​ലെ മനസ്സോ​ടെ ചെയ്‌വിൻ.”—കൊ​ലൊ​സ്സ്യർ 3:23.

ഒരുവൻ വസിക്കുന്ന ദേശത്തെ നിയമ​ങ്ങൾക്കു കീഴട​ങ്ങി​യി​രി​ക്കാ​നും ബൈബിൾ പഠിപ്പി​ക്കു​ന്നു. അതു​കൊണ്ട്‌, ഒരു നിശ്ചിത പ്രായം​വരെ സ്‌കൂൾ പഠനം നിർബ​ന്ധി​ത​മാ​യി​രി​ക്കു​ന്നി​ടത്തു യഹോ​വ​യു​ടെ സാക്ഷികൾ ആ നിയമം അനുസ​രി​ക്കു​ന്നു.​—റോമർ 13:1-7.

ആരോ​ഗ്യാ​വ​ഹ​മായ വിനോ​ദം, സംഗീതം, ഹോബി​കൾ, ശാരീ​രിക വ്യായാ​മം, ഗ്രന്ഥശാ​ല​ക​ളും കാഴ്‌ച​ബം​ഗ്ലാ​വു​ക​ളും സന്ദർശി​ക്കൽ എന്നിവ​യെ​ല്ലാം സന്തുലിത വിദ്യാ​ഭ്യാ​സ​ത്തിൽ പ്രധാന പങ്കു വഹിക്കുന്നു

അനുദിന ജീവി​ത​ത്തി​നു​വേണ്ടി പരിശീ​ലി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​ന്റെ പ്രാധാ​ന്യം ലഘൂക​രി​ക്കു​ന്നി​ല്ലെ​ന്നി​രി​ക്കെ, വിദ്യാ​ഭ്യാ​സ​ത്തി​ന്റെ ഏക അല്ലെങ്കിൽ പ്രഥമ ലക്ഷ്യം അതല്ലെന്നു ബൈബിൾ കാണി​ക്കു​ന്നു. വിജയ​പ്ര​ദ​മായ വിദ്യാ​ഭ്യാ​സം, കുട്ടി​ക​ളിൽ ജീവി​ക്കു​ന്ന​തി​ലുള്ള സന്തോഷം ഊട്ടി​വ​ളർത്തു​ക​യും നല്ല സമനി​ല​യുള്ള വ്യക്തി​ക​ളെന്ന നിലയിൽ സമൂഹ​ത്തിൽ നില​കൊ​ള്ളാൻ അവരെ സഹായി​ക്കു​ക​യും ചെയ്യണം. അതു​കൊണ്ട്‌, ക്ലാസ്സ്‌ മുറിക്കു വെളി​യി​ലുള്ള പ്രവർത്ത​ന​ങ്ങ​ളു​ടെ തിര​ഞ്ഞെ​ടു​പ്പു വളരെ പ്രധാ​ന​മാ​ണെന്നു യഹോ​വ​യു​ടെ സാക്ഷികൾ കരുതു​ന്നു. ആരോ​ഗ്യാ​വ​ഹ​മായ വിനോ​ദം, സംഗീതം, ഹോബി​കൾ, ശാരീ​രിക വ്യായാ​മം, ഗ്രന്ഥശാ​ല​ക​ളും കാഴ്‌ച​ബം​ഗ്ലാ​വു​ക​ളും സന്ദർശി​ക്കൽ തുടങ്ങി​യവ സന്തുലിത വിദ്യാ​ഭ്യാ​സ​ത്തിൽ പ്രധാന പങ്കു വഹിക്കു​ന്ന​താ​യി അവർ വിശ്വ​സി​ക്കു​ന്നു. അതിനു​പു​റമേ, പ്രായം​ചെ​ന്ന​വരെ ആദരി​ക്കാ​നും അവരെ സഹായി​ക്കാൻ അവസരം തേടാ​നും അവർ തങ്ങളുടെ കുട്ടി​കളെ പഠിപ്പി​ക്കു​ന്നു.

അനുബന്ധ വിദ്യാ​ഭ്യാ​സം സംബന്ധി​ച്ചെന്ത്‌?

നൂതന സാങ്കേ​തി​ക​വി​ദ്യ നിമിത്തം തൊഴിൽ കമ്പോളം നിരന്തരം മാറി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. തത്‌ഫ​ല​മാ​യി, നിർദിഷ്ട പരിശീ​ലനം ലഭിക്കാത്ത മേഖല​ക​ളി​ലോ തൊഴിൽ രംഗത്തോ ഒട്ടേറെ ചെറു​പ്പ​ക്കാർക്കു വേല ചെയ്യേ​ണ്ട​താ​യി​വ​രു​ന്നു. സ്ഥിതി​ഗ​തി​കൾ അങ്ങനെ​യാ​യി​രി​ക്കെ അവരുടെ തൊഴിൽ ശീലങ്ങ​ളും വ്യക്തി​പ​ര​മായ പരിശീ​ല​ന​വും വിശിഷ്യ, മാറ്റ​ത്തോ​ടു പൊരു​ത്ത​പ്പെ​ട്ടു​പോ​കാ​നുള്ള അവരുടെ കഴിവും അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം ഏറെ മൂല്യ​വ​ത്താ​യി​രി​ക്കും. തദനു​സ​രണം, നവോ​ത്ഥാന ഉപന്യാ​സ​കർത്താ​വായ മൊ​ണ്ടെയ്‌ൻ പറഞ്ഞതു​പോ​ലെ, ‘വിവരങ്ങൾ നിറച്ച തലയ്‌ക്കു പകരം സുനിർമി​ത​മായ തലയുള്ള’ മുതിർന്ന​വ​രാ​യി വിദ്യാർഥി​കൾ വളരു​ന്ന​താ​ണു മെച്ചം.

സമ്പന്ന-ദരിദ്ര ദേശങ്ങളെ ബാധി​ക്കുന്ന തൊഴി​ലി​ല്ലായ്‌മ, വേണ്ടത്ര യോഗ്യത നേടാത്ത യുവജ​ന​ങ്ങൾക്കു മിക്ക​പ്പോ​ഴും ഭീഷണി​യാണ്‌. അതു​കൊണ്ട്‌, നിയമം ആവശ്യ​പ്പെ​ടുന്ന ചുരു​ങ്ങിയ പരിശീ​ല​ന​ത്തി​ലും കൂടുതൽ പരിശീ​ലനം തൊഴിൽ കമ്പോളം ആവശ്യ​പ്പെ​ടു​ന്നു​വെ​ങ്കിൽ, അനുബന്ധ വിദ്യാ​ഭ്യാ​സം സംബന്ധി​ച്ചു തീരു​മാ​ന​മെ​ടു​ക്കു​ന്ന​തിന്‌ അത്തരം കൂടു​ത​ലായ പഠനങ്ങ​ളു​ടെ സാധ്യ​ത​യുള്ള നേട്ടങ്ങ​ളും കോട്ട​ങ്ങ​ളും കണക്കി​ലെ​ടു​ത്തു​കൊ​ണ്ടു തങ്ങളുടെ കുട്ടി​കൾക്കു മാർഗ​നിർദേശം നൽകു​ന്നതു മാതാ​പി​താ​ക്ക​ളു​ടെ ഉത്തരവാ​ദി​ത്വ​മാണ്‌.

എന്നിരു​ന്നാ​ലും, ജീവിത വിജയ​ത്തിൽ ഭൗതിക സമൃദ്ധി​യി​ലു​മ​ധി​കം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു​വെന്നു നിങ്ങൾ സമ്മതി​ക്കാ​നാ​ണു സാധ്യത. ജീവി​ത​കാ​ലം മുഴുവൻ ജീവി​ത​വൃ​ത്തി​യിൽ മുഴു​കി​യി​രുന്ന സ്‌ത്രീ-പുരു​ഷ​ന്മാർക്കു സമീപ​കാ​ല​ങ്ങ​ളിൽ തൊഴിൽ നഷ്ടപ്പെ​ട്ട​തോ​ടെ സർവവും നഷ്ടപ്പെട്ടു. തൊഴി​ലാ​സ​ക്ത​രാ​യി​രു​ന്നതു നിമിത്തം ചില മാതാ​പി​താ​ക്കൾ തങ്ങളുടെ കുടുംബ ജീവി​ത​വും കുട്ടി​ക​ളോ​ടൊ​പ്പം ചെലവ​ഴി​ക്കാ​മാ​യി​രുന്ന സമയവും ബലിക​ഴി​ക്കു​ക​യും കുട്ടി​കളെ കരുപ്പി​ടി​പ്പി​ക്കാ​നുള്ള അവസരം കളഞ്ഞു​കു​ളി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.

നമ്മെ യഥാർഥ​ത്തിൽ സന്തുഷ്ട​രാ​ക്കു​ന്ന​തി​നു ഭൗതിക സമൃദ്ധി​യെ​ക്കാൾ അധികം ആവശ്യ​മാ​ണെന്ന വസ്‌തുത സന്തുലിത വിദ്യാ​ഭ്യാ​സം പരിഗ​ണ​ന​യി​ലെ​ടു​ക്കണം. ‘“മനുഷ്യൻ അപ്പം​കൊ​ണ്ടു മാത്രമല്ല, ദൈവ​ത്തി​ന്റെ വായിൽകൂ​ടി വരുന്ന സകലവ​ച​നം​കൊ​ണ്ടും ജീവി​ക്കു​ന്നു” എന്നു എഴുതി​യി​രി​ക്കു​ന്നു’ എന്ന്‌ യേശു​ക്രി​സ്‌തു പ്രസ്‌താ​വി​ച്ചു. (മത്തായി 4:4) ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയിൽ, ധാർമി​ക​വും ആത്മീയ​വു​മായ ഗുണങ്ങൾ വികസി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​ന്റെ​യും ഭൗതിക ആവശ്യ​ങ്ങൾക്കാ​യി കരുതു​ന്ന​തി​നു സ്വയം സജ്ജരാ​കു​ന്ന​തി​ന്റെ​യും പ്രാധാ​ന്യ​ത്തെ യഹോ​വ​യു​ടെ സാക്ഷികൾ വിലമ​തി​ക്കു​ന്നു.