വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അമേരിക്കകൾ

അമേരിക്കകൾ

അമേരി​ക്ക​കൾ

അമേരി​ക്ക​ക​ളി​ലെ​മ്പാ​ടും ശുഷ്‌കാ​ന്തി​യോ​ടെ​യുള്ള ശുശ്രൂ​ഷ​യ്‌ക്കു പേരു​കേ​ട്ട​വ​രാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ. അനേക​രും വ്യക്തി​പ​ര​മാ​യി ബൈബിൾ പ്രമാ​ണ​ങ്ങൾക്ക​നു​സൃ​തം ജീവി​ക്കാൻ ആഗ്രഹി​ക്കു​ന്നി​ല്ലെ​ങ്കി​ലും സാക്ഷി​ക​ളു​ടെ വേലയെ ശ്ലാഘി​ക്കു​ന്നു. അനുദിന ജീവി​ത​ത്തോ​ടുള്ള ബന്ധത്തിൽ സാക്ഷികൾ ബൈബി​ളിൽനിന്ന്‌ എടുത്തു​കാ​ട്ടുന്ന ചില പ്രാ​യോ​ഗിക ബുദ്ധ്യു​പ​ദേ​ശങ്ങൾ അവർ വിലമ​തി​ക്കു​ന്നു​വെ​ന്നും വരാം. അത്തരം ബുദ്ധ്യു​പ​ദേ​ശ​ത്തി​ന്റെ ഉറവി​ട​മായ യഹോ​വ​യാം ദൈവ​ത്തെ​യും മനുഷ്യ​വർഗ​ത്തി​നു​വേ​ണ്ടി​യുള്ള അവന്റെ സ്‌നേ​ഹ​നിർഭ​ര​മായ ഉദ്ദേശ്യ​ത്തെ​യും കുറിച്ച്‌ അറിയാ​നും വിലമ​തി​ക്കാ​നും ആളുകളെ സഹായി​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ തീർച്ച​യാ​യും ശ്രമി​ക്കു​ന്നു.

ആളുക​ളു​ടെ പക്കൽ രാജ്യ​സ​ന്ദേ​ശ​മെ​ത്തി​ക്കാൻ പയനി​യർമാർ കഠിന​മാ​യി പ്രവർത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും തങ്ങളുടെ വേലയ്‌ക്ക്‌ അവർ മെഡ​ലൊ​ന്നും പ്രതീ​ക്ഷി​ക്കു​ന്നില്ല. എങ്കിലും, വെനെ​സ്വേ​ല​യി​ലെ ഒരു പ്രത്യേക പയനി​യ​റു​ടെ കാര്യ​ത്തിൽ അതാണു സംഭവി​ച്ചത്‌. പട്ടണത്തി​ലെ “പായെസ്‌ വനിതാ കമ്മിറ്റി”യിൽനിന്ന്‌ കാർമൻ ബ്രേ​വോ​യ്‌ക്ക്‌ അപ്രതീ​ക്ഷി​ത​മാ​യി ഒരു ക്ഷണം ലഭിച്ചു. “മതരം​ഗത്തെ വില​യേ​റിയ സംഭാ​വ​ന​യ്‌ക്ക്‌” മെഡൽ സ്വീക​രി​ക്കു​ന്ന​തിന്‌ ഒരു ചടങ്ങിൽ പങ്കെടു​ക്കാൻ അഭ്യർഥി​ച്ചു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു ക്ഷണം. കാരണ​മെ​ന്താ​യി​രു​ന്നു? ഗ്വാസ്‌ഡ്വാ​ലി​റ്റൊ എന്ന പട്ടണത്തിൽ ഗറില്ലകൾ തേർവാഴ്‌ച നടത്തു​ക​യാ​യി​രു​ന്നു. എന്നാൽ 70 വയസ്സുള്ള കാർമൻ ആളുകൾക്ക്‌ ഒരു സാന്ത്വ​ന​മാ​യി​രു​ന്നു. അവർ ആളുക​ളു​ടെ ചോദ്യ​ങ്ങൾക്കു ബൈബി​ളിൽനിന്ന്‌ ഉത്തരങ്ങൾ നൽകു​ക​യും ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തു​ക​യും ബൈബിൾ സാഹി​ത്യ​ങ്ങൾ നൽകു​ക​യും ചെയ്‌തു​പോ​ന്നു. ആ പട്ടണത്തി​ലെ അനേക​രും വീക്ഷാ​ഗോ​പു​ര​വും ഉണരുക!യും വായിച്ചു വിലമ​തി​പ്പു പ്രകടി​പ്പി​ക്കാ​റുണ്ട്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സുവി​ശേഷ പ്രവർത്ത​നം​മൂ​ലം നിരവധി വിവാ​ഹങ്ങൾ നിയമ​പ​ര​മാ​ക്കി​ത്തീർത്ത​തി​ലും അധികാ​രി​കൾ സന്തുഷ്ട​രാ​യി​രു​ന്നു. മൊത്ത​ത്തിൽ, സമുദാ​യ​ത്തി​ന്റെ മുതൽക്കൂ​ട്ടാ​യി കാർമൻ വീക്ഷി​ക്ക​പ്പെ​ടു​ന്നു. സസന്തോ​ഷം ആ മെഡൽ സ്വീക​രി​ച്ചെ​ങ്കി​ലും, തന്റെ സന്ദേശം ആളുക​ളു​ടെ പക്കലെ​ത്തി​ക്കാൻ യഹോവ തന്നെ ഉപയോ​ഗി​ക്കുക മാത്ര​മാ​ണെ​ന്നാ​ണു വിനയാ​ന്വി​ത​യായ കാർമന്റെ അഭി​പ്രാ​യം.—1 കൊരി​ന്ത്യർ 3:6, 7 താരത​മ്യം ചെയ്യുക.

പോർട്ടോ​റി​ക്കോ​യിൽ കൺ​വെൻ​ഷ​നു​വേണ്ടി സ്റ്റേഡിയം ഉപയോ​ഗി​ക്കു​ന്ന​തി​നോ​ടു ബന്ധപ്പെട്ട്‌ യഹോ​വ​യു​ടെ സാക്ഷികൾ ഒരു സംഘം ഗവൺമെൻറ്‌ അധികാ​രി​ക​ളു​ടെ മുമ്പാകെ ഹാജരാ​യി. വർഷങ്ങ​ളാ​യി ആ സൗകര്യ​ങ്ങ​ളു​പ​യോ​ഗി​ക്കാൻ പെർമി​റ്റു​കൾ നൽകു​ന്ന​തിൽ ഉൾപ്പെ​ട്ടി​രുന്ന ഒരു വ്യക്തി​യോട്‌ ആദ്യം ബോർഡം​ഗ​ങ്ങ​ളോ​ടു സംസാ​രി​ക്കാൻ ആവശ്യ​പ്പെട്ടു. വർഷത്തി​ലൊ​രി​ക്കൽ യഹോ​വ​യു​ടെ സാക്ഷികൾ ഉപയോ​ഗി​ക്കു​മ്പോ​ഴാ​ണു സ്റ്റേഡിയം ശരിക്കും വൃത്തി​യാ​യി കിട്ടു​ന്ന​തെന്ന്‌ അദ്ദേഹം അവരോ​ടു പറഞ്ഞു. തലേവർഷം സ്റ്റേഡി​യ​ത്തി​ന്റെ ഒരു ഭാഗത്തുള്ള എയർക​ണ്ടീ​ഷൻ യൂണിറ്റ്‌ കേടായി. സാക്ഷി​ക​ളു​ടെ കൺ​വെൻ​ഷ​നു​ശേഷം, അവരതു സൗജന്യ​മാ​യി കേടു​പാ​ടു തീർത്തി​രി​ക്കു​ന്നത്‌ അദ്ദേഹം കണ്ടെത്തി. വൈദ്യു​ത സംവി​ധാ​ന​ത്തി​ന്റെ​യും പ്ലംബി​ങ്ങി​ന്റെ​യും ചില ഭാഗങ്ങ​ളും അവർ കേടു​പോ​ക്കി​യി​രു​ന്നു. പാർക്കിങ്‌ സ്ഥലം വെടി​പ്പും വൃത്തി​യു​മു​ള്ള​താ​ക്കി​യി​രു​ന്നു. അടുത്ത കൺ​വെൻ​ഷനു സാക്ഷി​കൾക്കു സൗജന്യ​മാ​യി ആ സ്റ്റേഡിയം ഉപയോ​ഗി​ക്കാൻ ബോർഡം​ഗങ്ങൾ അനുമതി നൽകി.

ഹെയ്‌റ്റി​യി​ലെ ഒരു ദരി​ദ്ര​മേ​ഖ​ല​യിൽ മയക്കു​മ​രു​ന്നു കള്ളക്കടത്തു തഴച്ചു​വ​ള​രു​ക​യാ​യി​രു​ന്ന​തി​നാൽ സൈനി​കർ നിരവധി വീടുകൾ പരി​ശോ​ധിച്ച്‌ അവ തകർത്തു നശിപ്പി​ച്ചു. എന്നാൽ അന്നയുടെ വീട്ടിൽ വീക്ഷാ​ഗോ​പു​ര​വും സൊ​സൈ​റ്റി​യു​ടെ മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും കണ്ടപ്പോൾ അവർ പറഞ്ഞു: “ഈ വീടു നശിപ്പി​ക്ക​രുത്‌. യഹോ​വ​യു​ടെ സാക്ഷികൾ മയക്കു​മ​രു​ന്നു കള്ളക്കട​ത്തി​ലേർപ്പെ​ടാ​റില്ല.” ഇതു കണ്ട്‌ അയൽപ​ക്ക​ത്തുള്ള ഒരു സ്‌ത്രീ തന്റെ വീട്ടി​ലേക്ക്‌ ഓടി​ച്ചെന്ന്‌ പ്രൊ​ട്ട​സ്റ്റൻറ്‌ മതഗ്ര​ന്ഥങ്ങൾ നിരത്തി​വെച്ചു. സൈനി​കർ എത്തിയ​പ്പോൾ, തന്റെ പക്കലും മതഗ്ര​ന്ഥ​ങ്ങ​ളു​ള്ള​തി​നാൽ തന്റെ വീടു പരി​ശോ​ധി​ക്കേ​ണ്ട​തി​ല്ലെന്ന്‌ ആ സ്‌ത്രീ അവരോ​ടു പറഞ്ഞു. സൈനി​കർ പുസ്‌ത​കങ്ങൾ എടുത്തു​നോ​ക്കി​യി​ട്ടു പറഞ്ഞു: “ഇവ അത്തരം പുസ്‌ത​ക​ങ്ങളല്ല.” എന്നിട്ട്‌ അവർ ആ വീടു നശിപ്പി​ച്ചു. അന്ന അപ്പോൾ യഹോ​വ​യു​ടെ സാക്ഷി​യാ​യി​രു​ന്നില്ല. എന്നാൽ ആ അനുഭ​വ​ത്തി​നു​ശേഷം, യഹോ​വ​യു​ടെ നീതി​നി​ഷ്‌ഠ​മായ പ്രമാ​ണ​ങ്ങൾക്കൊ​ത്ത​വണ്ണം ജീവിതം നയിക്കാൻ തന്നെ സഹായി​ക്കാ​നാ​യി അവൾ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. ഇപ്പോൾ അവർ സ്‌നാ​പ​ന​മേറ്റ സാക്ഷി​യാണ്‌.

പെറു​വിൽ എൽ ക്രൂസ്‌ ദെ കാഹമാർക​യി​ലെ സഭയി​ലുള്ള ഒരു പ്രത്യേക പയനിയർ റാഫാ​യെ​ലി​നെ കണ്ടുമു​ട്ടി. അദ്ദേഹ​ത്തോ​ടും കുടും​ബ​ത്തോ​ടു​മൊ​പ്പം പരിജ്ഞാ​നം പുസ്‌തകം പഠിക്കാ​നുള്ള ക്രമീ​ക​ര​ണങ്ങൾ നടത്തി. അദ്ദേഹ​ത്തി​ന്റെ വീട്‌ വളരെ ദൂരെ​യാ​യി​രു​ന്ന​തി​നാൽ തുടക്ക​ത്തിൽ എല്ലാ വാരവും അധ്യയ​ന​മെ​ടു​ക്കാൻ കഴിഞ്ഞില്ല. ആദ്യ അധ്യയ​ന​ത്തിൽത്തന്നെ സഹോ​ദ​രനെ അതിശ​യി​പ്പിച്ച ഒരു സംഗതി​യു​ണ്ടാ​യി. റാഫാ​യെൽ ത്രിത്വ​ത്തി​ലോ അഗ്നിന​ര​ക​ത്തി​ലോ “പുണ്യ​വാ​ളന്മാ”രിലോ വിശ്വ​സി​ച്ചി​രു​ന്നില്ല. “ഈ സംഗതി​കൾ താങ്ക​ളെ​വി​ടന്നു പഠിച്ചു?” എന്നു ചോദി​ച്ച​പ്പോൾ “ഈ പുസ്‌ത​ക​ത്തിൽനിന്ന്‌” എന്നു പറഞ്ഞു​കൊണ്ട്‌ അദ്ദേഹം എന്നേക്കും ജീവി​ക്കാൻ പുസ്‌തകം എടുത്തു​കാ​ട്ടി. “എന്നാൽ ഇതു വായി​ച്ച​തു​കൊ​ണ്ടു മതിയാ​കില്ല,” അദ്ദേഹം കൂട്ടി​ച്ചേർത്തു. “എനിക്കു സഹായ​മാ​വ​ശ്യ​മാണ്‌.” (പ്രവൃ​ത്തി​കൾ 8:31 താരത​മ്യം ചെയ്യുക.) രണ്ടാമത്തെ അധ്യയ​ന​ത്തിൽ, താനും ഭാര്യ​യും അയൽക്കാ​രെ സന്ദർശിച്ച്‌ തങ്ങൾ മനസ്സി​ലാ​ക്കിയ കാര്യങ്ങൾ അവരെ പഠിപ്പി​ക്കാൻ ഞായറാഴ്‌ച ദിവസങ്ങൾ മാറ്റി​വെ​ച്ചി​രി​ക്കു​ന്ന​താ​യി അദ്ദേഹം പറഞ്ഞു. മൂന്നാ​മത്തെ തവണ പയനിയർ സന്ദർശി​ച്ച​പ്പോൾ റാഫാ​യെൽ 1993 സെപ്‌റ്റം​ബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​മു​പ​യോ​ഗിച്ച്‌ ഇടയസ​ന്ദർശ​നങ്ങൾ നടത്തു​ന്ന​താ​യി മനസ്സി​ലാ​ക്കി. അതേ മാസിക ഉപയോ​ഗി​ച്ചാ​ണു പയനി​യ​റും ഇടയസ​ന്ദർശ​നങ്ങൾ നടത്തി​യി​രു​ന്നത്‌. ചുരു​ങ്ങിയ സമയത്തി​നു​ള്ളിൽ റാഫാ​യെ​ലും ഭാര്യ​യും സ്‌നാ​പ​ന​മേൽക്കാത്ത പ്രസാ​ധ​ക​രാ​യി. കഴിഞ്ഞ ആഗസ്റ്റിൽ ഇരുവ​രും സ്‌നാ​പ​ന​മേറ്റു.

സമീപ വർഷങ്ങ​ളിൽ മെക്‌സി​ക്കോ​യി​ലെ രാജ്യ​ഘോ​ഷ​ക​രു​ടെ എണ്ണത്തിൽ അതിശ​യ​ക​ര​മായ വർധന​വു​ണ്ടാ​യി​ട്ടുണ്ട്‌. അതോ​ടൊ​പ്പം, നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ അവകാശം മാനി​ക്ക​പ്പെ​ടു​ന്ന​തി​നു ബ്രാഞ്ചി​ലെ നിയമ​വി​ഭാ​ഗ​വും കഠിന​മാ​യി ശ്രമി​ക്കു​ന്നുണ്ട്‌. സമാധാ​ന​പ​ര​മാ​യി പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ന്ന​തിന്‌ നാം ഒരുക്ക​മു​ള്ള​വ​രാ​ണെന്ന്‌ ഉറപ്പു നൽകി​ക്കൊണ്ട്‌ അധികാ​രി​ക​ളു​മാ​യി നിരന്തരം സമ്പർക്കം പുലർത്തു​ന്ന​താണ്‌ ഇതിനുള്ള ഒരു മാർഗം. അങ്ങനെ ചിയാ​പസ്‌ സംസ്ഥാ​നത്ത്‌ പ്രാ​ദേ​ശിക മതോ​ത്സ​വ​ങ്ങ​ളിൽ സാക്ഷികൾ പങ്കെടു​ക്കാ​ത്തതു സംബന്ധി​ച്ചുള്ള പ്രശ്‌നം കോട​തി​യിൽ പരിഹ​രി​ച്ചു. സാക്ഷി​കൾക്ക്‌ അനുകൂ​ല​മാ​യി​രു​ന്നു വിധി. മത-രാഷ്‌ട്രീയ ബന്ധമി​ല്ലാത്ത സാമൂ​ഹിക പ്രവർത്ത​ന​ങ്ങ​ളിൽ പങ്കുപ​റ്റാൻ തങ്ങൾ മനസ്സൊ​രു​ക്ക​മു​ള്ള​വ​രാ​ണെന്നു വ്യക്തമാ​ക്കാൻ സാക്ഷികൾ ആ അവസരം വിനി​യോ​ഗി​ച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളായ ഈ എളിയ കർഷക​രു​ടെ ശുചി​ത്വ​വും അന്തസ്സും ആദരമ​നോ​ഭാ​വ​വും ബന്ധപ്പെട്ട അധികാ​രി​ക​ളിൽ മതിപ്പു​ള​വാ​ക്കി.

ഐക്യ​നാ​ടു​ക​ളി​ലെ മെയി​നി​ലുള്ള ഒരു മൂപ്പൻ തന്റെ ശുശ്രൂ​ഷ​യു​ടെ ഏറ്റവും ഫലപ്ര​ദ​മായ ഒരു സവി​ശേഷത കപ്പലു​ക​ളിൽ സാക്ഷ്യം നൽകു​ന്ന​താ​ണെന്നു കണ്ടെത്തു​ന്നു. ഒരു സന്ദർഭ​ത്തിൽ അദ്ദേഹം ഫിലി​പ്പീൻസിൽനി​ന്നുള്ള മുഖ്യ നാവി​കോ​ദ്യോ​ഗ​സ്ഥനു സാക്ഷ്യം നൽകി. സ്വന്തമായ ബൈബിൾ വായന​യിൽനി​ന്നു മനസ്സി​ലാ​ക്കിയ കാര്യ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ ആ മനുഷ്യൻ കത്തോ​ലി​ക്കാ സഭ വിട്ടു​പോ​ന്നി​രു​ന്നു. പ്രഥമ സന്ദർശ​ന​ത്തിൽ കുടും​ബ​ജീ​വി​തം ആസ്വദി​ക്കുക എന്ന ലഘുലേഖ മൂപ്പൻ അദ്ദേഹ​വു​മാ​യി ചർച്ച​ചെ​യ്‌തു. കപ്പൽ നാലു ദിവസമേ തുറമു​ഖത്ത്‌ ഉണ്ടായി​രി​ക്കൂ എന്നതി​നാൽ അന്നു വൈകു​ന്നേ​രം​തന്നെ ആദ്യത്തെ മടക്കസ​ന്ദർശനം നടത്തി. അതിനു​ശേഷം രണ്ടു തവണകൂ​ടി സന്ദർശി​ച്ചു. സഹോ​ദരൻ സൊ​സൈ​റ്റി​യു​ടെ ആറു വീഡി​യോ കാസെ​റ്റു​കൾ കൂടെ കരുതി​യി​രു​ന്നു. സംഭാ​ഷ​ണ​ങ്ങ​ളും വീഡി​യോ കാസറ്റു​ക​ളും ആ ഉദ്യോ​ഗ​സ്ഥനെ കാര്യ​മാ​യി സ്വാധീ​നി​ച്ചു. ജീവി​ത​ത്തിൽ വലിയ മാറ്റങ്ങൾ വരു​ത്തേ​ണ്ട​തു​ണ്ടെന്ന്‌ അദ്ദേഹം തിരി​ച്ച​റി​ഞ്ഞു. ദൈവ​വ​ച​ന​ത്തിൽനി​ന്നു കൂടുതൽ കാര്യങ്ങൾ മനസ്സി​ലാ​ക്കാ​നും വ്യക്തി​പ​ര​മാ​യി ബാധക​മാ​ക്കാ​നും അദ്ദേഹം ശക്തമായ ആഗ്രഹം പ്രകടി​പ്പി​ച്ചു.

പോയ​വർഷം കാനഡ​യിൽ പട്ടിക​പ്പെ​ടു​ത്തി​യി​രുന്ന 37 ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​ക​ളിൽ 9 എണ്ണം ക്വി​ബെക്ക്‌ പ്രവി​ശ്യ​യി​ലാ​ണു നടന്നത്‌. അതിൽ ക്വി​ബെക്‌ നഗരത്തിൽ നടന്ന കൺ​വെൻ​ഷന്‌ 9,213 പേർ ഹാജരു​ണ്ടാ​യി​രു​ന്നു. അഞ്ചെണ്ണം തുടർന്നുള്ള വാരാ​ന്ത​ങ്ങ​ളിൽ ഷെർബ്രു​കിൽ നടന്നു. ആ പ്രവി​ശ്യ​യിൽ നടന്ന ഒമ്പതു കൺ​വെൻ​ഷ​നു​ക​ളു​ടെ​യും മൊത്തം ഹാജർ 32,181 ആയിരു​ന്നു. 1940-കളിലും 1950-കളിലും അവിടെ യഹോ​വ​യു​ടെ സാക്ഷി​കൾക്കു​ണ്ടായ അനുഭ​വ​ത്തിൽനിന്ന്‌ എത്രയോ വ്യത്യ​സ്‌തം! അന്ന്‌ നൂറു​ക​ണ​ക്കി​നു​പേർ അറസ്റ്റു​ചെ​യ്യ​പ്പെട്ടു. ചിലരെ ജനക്കൂട്ടം ആക്രമി​ച്ചു. എങ്കിലും അവർ ദൈവത്തെ തങ്ങളുടെ ഭരണാ​ധി​പ​നാ​യി അനുസ​രി​ക്കു​ന്ന​തിൽ തുടർന്നു; ആളുക​ളോ​ടു ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു പറയു​ന്ന​തിൽനിന്ന്‌ അവർ പിന്മാ​റി​യില്ല. അവരുടെ സ്ഥിരോ​ത്സാ​ഹം മൂലം കാനഡ​യി​ലെ നിയമ​ങ്ങൾക്കു മാറ്റം​വന്നു. അങ്ങനെ കാനഡ​യി​ലുള്ള സകലരു​ടെ​യും സ്വാത​ന്ത്ര്യം കൂടു​ത​ലാ​യി സംരക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഇപ്പോൾ ക്വി​ബെക്‌ നഗരത്തിൽ തഴച്ചു​വ​ള​രുന്ന 12 സഭകളും ഷെർബ്രു​കിൽ 4 സഭകളു​മുണ്ട്‌. യഹോവ തന്റെ സാക്ഷി​ക​ളു​ടെ ഇടതട​വി​ല്ലാത്ത വിശ്വസ്‌ത സേവനത്തെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു.