ആധുനികകാലങ്ങളിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ
ആധുനികകാലങ്ങളിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ
ജപ്പാൻ
ലോകത്തിൽ ആളുകൾ തിങ്ങിപ്പാർക്കുന്ന രാജ്യങ്ങളിലൊന്നാണു ജപ്പാൻ. ആളുകളുടെ ദയാപരമായ പെരുമാറ്റരീതികൾക്കു പേരു കേട്ടതാണ് ആ രാജ്യം. അതൊരു വ്യാവസായിക വൻശക്തി എന്നനിലയിലും അറിയപ്പെടുന്നു. യഹോവയുടെ സാക്ഷികൾക്കിടയിൽ, ഏറ്റവും ഉയർന്ന അനുപാതത്തിൽ സാക്ഷികൾ പയനിയർ ശുശ്രൂഷകരായിട്ടുള്ള രാജ്യം എന്ന സത്പേരും അതിനുണ്ട്. രസാവഹമായ ഈ റിപ്പോർട്ടു വായിക്കവേ അത് എന്തുകൊണ്ടെന്ന് മനസ്സിലാക്കുക.
മാർട്ടിനിക്ക്
മാർട്ടിനിക്കിന്റെ ചരിത്രത്തിൽ അടിമച്ചങ്ങലകൾക്കു ശക്തമായ സ്വാധീനമുണ്ടായിരുന്നു. എന്നാൽ അര നൂറ്റാണ്ടു കാലമായി സ്വാതന്ത്ര്യത്തിന്റെ ഒരു സന്ദേശം അവിടെ ഏറിവരുന്ന തീവ്രതയോടെ പ്രഖ്യാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ വിവരണം വായിക്കുമ്പോൾ, മാർട്ടിനിക്കിലെ ആളുകളെക്കുറിച്ച്—അവരുടെ ചിന്തയെയും ആചാരങ്ങളെയും ജീവിതരീതിയെയും കുറിച്ചെല്ലാം—നിങ്ങൾ അറിയാനിടയാകും. ബൈബിൾസത്യം അവയെയെല്ലാം എങ്ങനെ സ്വാധീനിച്ചിരിക്കുന്നുവെന്നു വായിക്കുക.
പരാഗ്വേ
ദശകങ്ങളായി പരാഗ്വേയിൽ സാക്ഷീകരണം നടത്തുന്നതിൽ റോമൻ കത്തോലിക്കാ വൈദികരുടെ ശക്തമായ സ്വാധീനത്തെ നേരിടുന്നത് ഉൾപ്പെട്ടിരുന്നു. ആ സ്ഥിതിവിശേഷത്തിനു മാറ്റം വന്നുകൊണ്ടിരിക്കുന്നു. റോമൻ കത്തോലിക്കാസഭ മേലാൽ രാഷ്ട്രമതമല്ല. അവിടെ ആളുകൾ സദാ സംസാരിക്കുന്ന ഭാഷ സ്പാനിഷല്ല. മിക്കയാളുകളും ഗ്വാരനി സംസാരിക്കുന്നു. മറ്റു ചിലർ യൂറോപ്പിലെയോ ഏഷ്യയിലെയോ ഭാഷകൾ സംസാരിക്കുന്നു. അവരുടെയടുക്കൽ എങ്ങനെയാണു സുവാർത്ത എത്തുന്നത്?