ആധുനിക കാലങ്ങളിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ
ആധുനിക കാലങ്ങളിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ
ജർമനി
യേശുക്രിസ്തു തന്റെ അനുഗാമികളോടു പറഞ്ഞു: “നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല, . . . ഇക്കാരണത്താൽ ലോകം നിങ്ങളെ വെറുക്കുന്നു.” (യോഹന്നാൻ 15:19, NW) ജർമനിയിലെ യഹോവയുടെ സാക്ഷികൾക്ക് അത് എന്ത് അർഥമാക്കിയെന്നു വായിക്കുക. ദ്വേഷിക്കപ്പെട്ടിട്ടും പല രാജ്യങ്ങളിലുമുള്ള ആളുകൾക്ക് ഏറെ പ്രയോജനം ചെയ്ത ഒരു വേല നിർവഹിക്കാൻ അവർക്കു കഴിഞ്ഞത് എങ്ങനെയെന്നു നിങ്ങൾ അപ്പോൾ മനസ്സിലാക്കും.
മലാവി
ആഫ്രിക്കയുടെ ദക്ഷിണപൂർവ ഭാഗത്തു സ്ഥിതി ചെയ്യുന്ന മലാവി പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഒരു രാജ്യമാണ്. ഇവിടുത്തെ ആളുകൾ പൊതുവെ സൗഹൃദ-സഹായ മനോഭാവം ഉള്ളവരാണ്. എന്നാൽ മലാവിയിലെ യഹോവയുടെ സാക്ഷികൾ ലോകത്തെ ഞെട്ടിച്ച ദുഷ്പെരുമാറ്റങ്ങൾക്കു വിധേയരായത് ഏറെക്കാലം മുമ്പൊന്നുമല്ല. അവരുടെ വിശ്വസ്ത സഹനത്തിന്റെ രേഖ, പ്രതികൂല സാഹചര്യങ്ങളിലെ ദൃഢവിശ്വസ്തതയുടെ ഒരു ശ്രദ്ധേയ ദൃഷ്ടാന്തമാണ്.
ഉറുഗ്വേ
ഉറുഗ്വേക്കാർ മിക്കവരും ജീവിതത്തിൽ മതത്തിനു വലിയ പ്രാധാന്യം നൽകുന്നില്ല. എന്നിട്ടും 75 വർഷമായി, ദൈവരാജ്യത്തിന്റെ ആരോഗ്യമുള്ള പ്രജകൾ ആയിത്തീരാനുള്ള അവസരത്തെ കുറിച്ച് യഹോവയുടെ സാക്ഷികൾ അവരോടു സതീക്ഷ്ണം പ്രസംഗിക്കുകയാണ്. 10,000-ലേറെ ആളുകൾ ആ ക്ഷണം സ്വീകരിച്ചിരിക്കുന്നു. ഈ ജീവത്പ്രധാന സാക്ഷ്യം നൽകുന്നവരുടെ എണ്ണം ഉറുഗ്വേയിൽ വെറും 20 വർഷംകൊണ്ട് ഇരട്ടിയിലധികം ആയിരിക്കുന്നു.