ഭരണസംഘത്തിന്റെ കത്ത്
ഭരണസംഘത്തിന്റെ കത്ത്
“എല്ലാറ്റിനോടുമുള്ള ബന്ധത്തിൽ നന്ദി നൽകുവിൻ.” 1 തെസ്സലൊനീക്യർ 5:18-ൽ [NW] അപ്പൊസ്തലനായ പൗലൊസ് അപ്രകാരം ഉദ്ബോധിപ്പിച്ചു. ഈ കഴിഞ്ഞ സേവന വർഷത്തിൽ യഹോവയുടെ ഉദാരമായ കരങ്ങളിൽനിന്ന്, നന്ദി നൽകാൻ നമുക്കു സകല കാരണവും നൽകുന്ന, സമൃദ്ധമായ കരുതലുകൾ നാം ആസ്വദിച്ചു. തന്റെ വാഗ്ദാനത്തിനു ചേർച്ചയിൽ യഹോവ ‘ആകാശത്തിന്റെ കിളിവാതിലുകളെ തുറന്ന് നമ്മുടെമേൽ സമൃദ്ധമായ അനുഗ്രഹങ്ങൾ പകർന്നു.’ അതു പലപ്പോഴും നാം സന്തോഷത്തിന്റെയും കൃതജ്ഞതയുടെയും അശ്രുക്കൾ പൊഴിക്കാൻ ഇടയാക്കി.—മലാ. 3:10; സങ്കീ. 33:1.
32-39 വരെയുള്ള പേജുകളിൽ കൊടുത്തിരിക്കുന്ന 1998 സേവന വർഷത്തിലെ യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക റിപ്പോർട്ടിൽ പ്രകടമാക്കിയിരിക്കുന്നതു പോലെ, ഭൂമിയിൽ എങ്ങും എന്തൊരു വിജയ ഘോഷമാണു മുഴങ്ങിക്കേട്ടത്! ഒരു പുതിയ അത്യുച്ചമായ 58,88,650 പ്രസാധകർ യഹോവയെ സ്തുതിക്കുന്നതിൽ പങ്കുചേർന്നു. (സങ്കീ. 66:1, 8) സ്നാപനമേറ്റ പുതിയവരായ 3,16,092 പേരും ഇതിൽ ഉൾപ്പെടുന്നു. സ്മാരകത്തിന് 1,38,96,312 പേർ ഹാജരായത്, ഇനിയും ദശലക്ഷങ്ങൾ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചേക്കാമെന്നു സൂചിപ്പിക്കുന്നു. ഈ കൂട്ടിച്ചേർക്കലിനു നാം യഹോവയ്ക്കു നന്ദി നൽകുന്നു—സങ്കീ. 30:4.
ഈ സേവനവർഷത്തിന്റെ ആരംഭത്തിൽ ലോകമെങ്ങുമുള്ള പ്രസാധകർ രാജ്യവാർത്ത നമ്പർ 35 വിതരണം ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തി. ആ വിതരണ പരിപാടിയെ വിശ്വസ്തമായും തീക്ഷ്ണമായും പിന്താങ്ങിക്കൊണ്ട് അവർ നല്ല അനുഭവങ്ങളും അനേകം അനുഗ്രഹങ്ങളും ആസ്വദിച്ചു. (സദൃ. 10:22; 28:20) അതിനുശേഷം അധികം താമസിയാതെ, മൂപ്പന്മാരും ശുശ്രൂഷാ ദാസന്മാരും രാജ്യശുശ്രൂഷാ സ്കൂളിൽനിന്നു പ്രയോജനം നേടി. അവർ തികച്ചും നവോന്മേഷിതരായി. അവർ ആ പരിശീലനത്തെ അതിയായി വിലമതിക്കുകയും ചെയ്തു. ഇടയവേല, പഠിപ്പിക്കൽ, സുവിശേഷിക്കൽ, ഐക്യത്തിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കൽ എന്നിവയ്ക്ക് ഊന്നൽ നൽകപ്പെട്ടു. യഹോവയ്ക്കു നന്ദി പ്രകാശിപ്പിച്ചുകൊണ്ട് അയച്ച കത്തുകൾ ആ പരിശീലനം അവർക്ക് എത്ര വിലപ്പെട്ടതായിരുന്നു എന്നു പ്രകടമാക്കി.
മേയിൽ ഡിസ്ട്രിക്റ്റ്/അന്താരാഷ്ട്ര കൺവെൻഷനുകൾ ആരംഭിച്ചു. വടക്കേ അമേരിക്കയിൽ നടന്ന ഒമ്പതു സാർവദേശീയ കൂടിവരവുകളിൽ 160 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഗിലെയാദിൽനിന്നും രാജ്യശുശ്രൂഷാസ്കൂളിൽനിന്നും ബിരുദം നേടിയവർ, സാർവദേശീയ ദാസർ, വിദേശ സേവനത്തിലുള്ള ബെഥേൽ അംഗങ്ങൾ എന്നിവരും മിഷനറി പദവിയുള്ള മറ്റുള്ളവരും കൺവെൻഷനുകളിൽ സംബന്ധിച്ചു, അവരുമായുള്ള അഭിമുഖങ്ങളും ഉണ്ടായിരുന്നു. തങ്ങളുടെ സ്വദേശത്ത് ഒരു കൺവെൻഷനു ഹാജരാകുന്നതു സാധ്യമാക്കിത്തീർത്ത ഉദാരമായ സംഭാവനകളോടുള്ള തങ്ങളുടെ വിലമതിപ്പ് അവരിൽ മിക്കവരും പ്രകടിപ്പിച്ചു.
ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും എത്തിയ ആയിരക്കണക്കിനു സന്ദർശക പ്രതിനിധികളെ അവരുടെ ക്രിസ്തീയ സഹോദരങ്ങളുടെ വീടുകളിൽ പാർപ്പിച്ചു. അവർ ആ സഹോദരങ്ങളുടെ കുടുംബ ജീവിതവുമായി ഇഴുകിച്ചേർന്നു. യഹോവയുടെ ജനത്തിന്റെ ലോകവ്യാപക സഹോദരവർഗത്തെ ഐക്യപ്പെടുത്തുന്ന ഉറ്റ സ്നേഹത്തെ കൂടുതൽ ആഴമുള്ളതാക്കാൻ ഇത് ഉപകരിച്ചു. (1 പത്രൊ. 4:8; 5:9) സാർവദേശീയ കൺവെൻഷനുകളോടുള്ള ബന്ധത്തിൽ മുമ്പ് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത അളവോളം സ്നേഹവും ആതിഥ്യവും കവിഞ്ഞൊഴുകി. സന്തോഷാശ്രുക്കൾ പൊഴിക്കുന്ന, തൊണ്ടയിടറുന്ന ആതിഥേയരെ അതേ വികാരങ്ങളോടെ പ്രതികരിച്ച തങ്ങളുടെ സന്ദർശക അതിഥികൾക്കു പരിചയപ്പെടുത്തുന്ന ഹൃദയസ്പർശിയായ രംഗങ്ങൾ വിവരിക്കുന്നവ ആയിരുന്നു അനേകം കത്തുകൾ. ഒരു അതിഥി എഴുതി: “ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും അതിശയകരമായ അനുഭവത്തിനു നന്ദി.” ദക്ഷിണാഫ്രിക്കയിൽനിന്നുള്ള ഒരു പ്രതിനിധി എഴുതി: “ഞങ്ങൾക്കു ലഭിച്ച സ്വീകരണം . . . ഞങ്ങൾ ഒരിക്കലും മറക്കില്ലാത്ത ഒരു അനുഭവമാണ്. . . . ലോകവ്യാപക സഹോദരവർഗത്തോടുള്ള ഞങ്ങളുടെ വിലമതിപ്പിനെ അത് എല്ലായ്പോഴും സമ്പുഷ്ടമാക്കും, അത് നമ്മുടെ സ്വർഗീയ പിതാവായ യഹോവയിൽനിന്നുള്ള അതിശയകരമായ ഒരു ദാനമാണ്.”
ബ്രിട്ടൻ, ജർമനി, ഗ്രീസ് എന്നിവിടങ്ങളിലെ കൺവെൻഷനുകളിൽ പങ്കെടുത്ത പ്രതിനിധികളിലും സമാനമായ മനോഭാവം വ്യാപരിച്ചിരുന്നു. കൺവെൻഷൻ പരിപാടിയും മറ്റു രാജ്യങ്ങളിൽനിന്നുള്ള സാക്ഷികളുമായുള്ള സഹവാസവും സൊസൈറ്റിയുടെ ബ്രാഞ്ചുകളിൽ നടത്തിയ സന്ദർശനവും അവരെ ആവേശഭരിതരാക്കി. തങ്ങൾ അനുഭവിച്ചറിഞ്ഞ സംഗതികളോടുള്ള വിലമതിപ്പും നന്ദിയും പ്രകാശിപ്പിക്കുന്ന കത്തുകൾ അനേകർ അയച്ചു.
ആ കൺവെൻഷനുകൾ വലിയൊരു സാക്ഷ്യം നൽകി. കാര്യപരിപാടിയുടെ പുറംപേജിൽ എടുത്തുകാണിക്കുകയും നമ്മുടെ സഹോദരന്മാർ ധരിച്ച ലാപ്പൽ കാർഡുകളിൽ പരസ്യപ്പെടുത്തുകയും ചെയ്തിരുന്ന, “ദൈവമാർഗത്തിലുള്ള ജീവിതം” എന്ന വിഷയത്തിനു പിന്നിൽ അർഥവത്തായ എന്തോ ഉണ്ടായിരുന്നെന്ന് പൊതുജനങ്ങൾ തിരിച്ചറിഞ്ഞു.
ഇനി മുതൽ ദൈവമാർഗത്തിലുള്ള ജീവിത രീതി പിൻപറ്റാനും നാം ചെയ്യുന്ന എല്ലാ കാര്യത്തിലും—നമ്മുടെ സ്വകാര്യ ജീവിതത്തിലും കുടുംബ വൃത്തത്തിലും ക്രിസ്തീയ സഭയുടെ ഭാഗമെന്ന നിലയിലും ലോകവ്യാപക തീത്തൊ. 2:11, 12; 1 പത്രൊ. 2:17.
സഹോദരവർഗമെന്ന നിലയിലും—അതു പ്രകടമാക്കാനുമുള്ള നമ്മുടെ ദൃഢനിശ്ചയം പ്രകടിപ്പിക്കുന്നതായിരുന്നു കൺവെൻഷനുകളിൽ അവതരിപ്പിക്കപ്പെട്ട പ്രമേയം.—ഈ മാർഗം പിൻപറ്റാനുള്ള നമ്മുടെ ദൃഢനിശ്ചയം നമ്മെ വളരെ അനുകൂലമായ ഒരു സ്ഥിതിവിശേഷത്തിൽ ആക്കിത്തീർക്കുന്നു. ഇന്നത്തെ ദൈവജനത്തിന്റെ ആത്മീയ അവസ്ഥയും വിശ്വാസത്യാഗികളുടെയും ദൈവത്തെ അറിയുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ ത്യജിക്കുന്ന ആളുകളുടെയും ആത്മീയ അവസ്ഥയും തമ്മിൽ ശ്രദ്ധേയമായ വ്യത്യാസം ഉണ്ടെന്നുള്ളതിൽ തെല്ലും സംശയമില്ല. (തീത്തൊ. 1:16) യെശയ്യാവു 65:13, 14-ലെ വാക്കുകൾ ഈ വ്യത്യാസത്തെ കുറിച്ച് നമ്മെ ജാഗരൂകരാക്കുന്നു: “ഇതാ, എന്റെ ദാസന്മാർ ഭക്ഷിക്കും; . . . പാനംചെയ്യും; . . . സന്തോഷിക്കും; . . . ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും; നിങ്ങളോ [വിശ്വാസത്യാഗികൾ] മനോവ്യസനംകൊണ്ടു നിലവിളിച്ചു മനോവ്യഥയാൽ മുറയിടും.” എത്ര മഹത്തായൊരു പൈതൃകമാണ് നമുക്ക് ഉള്ളത്! ഇക്കാലത്തു യഹോവ തന്റെ ജനത്തിനു വേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന എല്ലാറ്റിനെയും പ്രതി നമുക്ക് എല്ലായ്പോഴും നന്ദിയുള്ളവർ ആയിരിക്കാം.
സാമ്പത്തിക ക്ലേശം, പീഡനം, ഭീകരപ്രവർത്തനം, യുദ്ധങ്ങൾ എന്നിവയാൽ നമ്മുടെ ചില സഹദാസന്മാർ വലിയ ദുരിതം അനുഭവിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം, ചുഴലിക്കൊടുങ്കാറ്റ്, അഗ്നിപർവത സ്ഫോടനം തുടങ്ങിയ വിപത്തുകൾക്കു കുറെയധികം പേർ ഇരയായിട്ടുണ്ട്. എന്നാൽ അവരുടെ പ്രത്യാശ മങ്ങിയിട്ടില്ല. യഹോവയുടെ വഴികളിൽ ആനന്ദിക്കാനും അവന്റെ മുമ്പാകെ ഒരു അംഗീകൃത നിലയിൽ തുടരാനും അവരെ പ്രാപ്തരാക്കത്തക്ക വിധം അവരുടെ എല്ലാ കഷ്ടങ്ങളിലും അവൻ അവരെ താങ്ങിയിരിക്കുന്നു.—റോമ. 5:3-5.
ഈ യാതനാനിർഭരമായ സമയങ്ങളിൽ കഷ്ടപ്പാടുകൾ അനുഭവിക്കുന്നുവെങ്കിലും നാം അനുഗൃഹീതരും സന്തുഷ്ടരുമായ ഒരു ജനമാണ്. (സങ്കീ. 3:8; 144:15ബി) നാം ഭാവിയിലേക്കു നോക്കവേ, യഹോവയുടെ മാർഗത്തിലുള്ള ജീവിതത്തിൽനിന്നു നമ്മെപ്പോലെതന്നെ പ്രയോജനം അനുഭവിക്കാൻ ഇനിയും അനേകരെ സഹായിക്കുക എന്നതാണു നമ്മുടെ ആഗ്രഹം. തിരക്കുപിടിച്ച ജീവിതത്തിനിടയിലും യഹോവയുടെ മാർഗം പഠിക്കാനും അവന്റെ ക്ഷമയിൽനിന്നു പ്രയോജനം അനുഭവിക്കാനും അവർക്ക് ഇപ്പോഴും സമയമുണ്ട്. അത് 1999-ലെ നമ്മുടെ വാർഷിക വാക്യമായ 2 കൊരിന്ത്യർ 6:2 സൂചിപ്പിക്കുന്നതുപോലെ ആണ്: “ഇപ്പോൾ ആകുന്നു രക്ഷാദിവസം.” അതേ, പ്രവർത്തിക്കാനുള്ള സമയം ഇപ്പോഴാണ്! കേൾക്കുന്ന എല്ലാവരെയും ഇത് അറിയിക്കാനുള്ള പദവിയെപ്രതി നമുക്കു നന്ദിയുള്ളവർ ആയിരിക്കാം.
ഐകമത്യത്തോടെ നിങ്ങളോടൊപ്പം ഞങ്ങൾ സന്തോഷപൂർവം ദൈവമാർഗത്തിലുള്ള ജീവിതം പിന്തുടരുന്നു.
നിങ്ങളുടെ സഹദാസന്മാർ,
യഹോവയുടെ സാക്ഷികളുടെ ഭരണസംഘം