വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആധുനിക കാലങ്ങളിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ

ആധുനിക കാലങ്ങളിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ

ആധുനിക കാലങ്ങ​ളിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ങ്ങൾ

ബ്രിട്ടൻ

നിരവധി വർഷങ്ങ​ളാ​യി സുവാർത്താ പ്രസം​ഗ​വേല നടക്കുന്ന ഒരു പ്രദേ​ശ​ത്താ​ണു നിങ്ങൾ ജീവി​ക്കു​ന്ന​തെ​ങ്കിൽ, അവിടെ അർഥപൂർണ​മായ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടാൻ നിങ്ങൾക്കാ​കു​മോ? 118 വർഷമാ​യി യഹോ​വ​യു​ടെ സാക്ഷികൾ ബ്രിട്ട​നിൽ പ്രസം​ഗ​വേല നടത്തി​വ​രു​ന്നു. എങ്കിലും, യഹോ​വ​യു​ടെ ഇഷ്ടം ചെയ്യു​ന്ന​തി​നു പ്രഥമ സ്ഥാനം നൽകുന്ന ബ്രിട്ട​നി​ലെ സാക്ഷി​കൾക്ക്‌ അവസര​ത്തി​ന്റെ നിരവധി വാതി​ലു​കൾ ഇപ്പോ​ഴും തുറന്നു കിട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു. അവരുടെ മനോ​ഭാ​വ​ത്തിൽ നിന്നു നമുക്കു പലതും പഠിക്കാ​നാ​കും.

ചെക്ക്‌ റിപ്പബ്ലിക്ക്‌

ഇപ്പോ​ഴത്തെ ചെക്ക്‌ റിപ്പബ്ലി​ക്കിൽ 46 വർഷ​ത്തോ​ളം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്തനം നിരോ​ധി​ക്ക​പ്പെ​ട്ടി​രു​ന്നു. വിശ്വ​സ്‌ത​തയെ പ്രതി അവർ അഭിമു​ഖീ​ക​രിച്ച പരി​ശോ​ധ​ന​ക​ളിൽ ഓരോ സത്യ​ക്രി​സ്‌ത്യാ​നി​ക്കും പ്രയോ​ജനം ചെയ്യുന്ന നിരവധി പാഠങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു. ആ മർദക വർഷങ്ങ​ളിൽ തന്റെ ജനത്തെ യഹോവ ആത്മീയ​മാ​യി ശക്തീക​രി​ച്ചു​പോ​ന്നു. അവൻ പ്രദാനം ചെയ്‌ത സംഗതി​ക​ളും അതിനാ​യി അവൻ കൈ​ക്കൊണ്ട മാർഗ​ങ്ങ​ളും തികച്ചും വിസ്‌മ​യാ​വഹം തന്നെയാണ്‌.

മഡഗാ​സ്‌കർ

ലോകത്തു മറ്റൊ​രി​ട​ത്തും ഇല്ലാത്ത തരം സസ്യങ്ങ​ളും മൃഗങ്ങ​ളും മഡഗാ​സ്‌ക​റിൽ ധാരാ​ള​മാ​യുണ്ട്‌. എന്നാൽ അവയ്‌ക്കല്ല, മറിച്ച്‌ അവയു​ടെ​യെ​ല്ലാം സ്രഷ്ടാ​വി​നെ കുറിച്ച്‌ അറിയാൻ താത്‌പ​ര്യം കാട്ടുന്ന ആളുകൾക്കാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ കൂടുതൽ പ്രാധാ​ന്യം കൽപ്പി​ക്കു​ന്നത്‌. ഈ ‘ചുവന്ന വൻദ്വീ​പി’ൽ ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാരക ഹാജർ 1956-ൽ 7 ആയിരു​ന്നത്‌ 1999-ൽ 46,392 ആയി വർധിച്ചു.