മഡഗാസ്കർ
മഡഗാസ്കർ
ആഫ്രിക്കയുടെ പൂർവതീരത്തു നിന്ന് കുറെ അകലെയാണ് ‘ചുവന്ന വൻദ്വീപ്’ എന്ന് ചിലപ്പോഴൊക്കെ വിളിക്കപ്പെടുന്ന മഡഗാസ്കർ സ്ഥിതിചെയ്യുന്നത്. വലിപ്പത്തിന്റെ കാര്യത്തിൽ ലോകത്തിലെ ദ്വീപുകളിൽ നാലാം സ്ഥാനമുള്ള ഇത് വാസ്തവത്തിൽ ഒരു വൻ ദ്വീപുതന്നെ. ഇവിടത്തെ മണ്ണിന്റെ നിറം ചുവപ്പാണ്.
മഡഗാസ്കറിൽ വൈവിധ്യമാർന്ന സസ്യ-മൃഗജാലങ്ങൾ ധാരാളമായി ഉള്ളതിനാൽ ഒരു ഫ്രഞ്ച് ശാസ്ത്രജ്ഞൻ അതിനെ “പ്രകൃതിഗവേഷകരുടെ വാഗ്ദത്ത ദേശം” എന്നു വിളിക്കുകയുണ്ടായി. അവിടെയുള്ള 10,000-ത്തോളം വരുന്ന പൂച്ചെടികളിൽ 80 ശതമാനവും ഭൂഗ്രഹത്തിൽ വേറൊരിടത്തും കണ്ടെത്താനാവില്ല. ഇവിടെ ഓർക്കിഡുകൾ തന്നെ ഏകദേശം 1,000 ഇനമുണ്ട്. ഇവിടത്തെ ഒരു മുഖ്യ കയറ്റുമതി ഇനമായ വാനില അവയിൽ ഒരു ഓർക്കിഡിൽ നിന്നാണു ലഭിക്കുന്നത്. മനംകവരുന്ന മൃഗജാലങ്ങളും ഈ ദ്വീപിൽ ധാരാളമാണ്. വളവാലൻ ലീമറുകളും ചുറ്റിപ്പിടിക്കാൻ കഴിവുള്ള വാലും കൈകൾ പോലെ മുറുക്കിപ്പിടിക്കാൻ കഴിവുള്ള കാലുകളും ഉള്ള നാനാതരം ഓന്തുകളും അവയിൽപ്പെടും. ഇവിടെ കണ്ടുവരുന്ന 400-ഓളം ഉഭയ-ഉരഗ ജീവികളിൽ 12 ഇനമൊഴികെയുള്ളവ ഈ ദ്വീപിൽ മാത്രമേ ഉള്ളൂ.
എന്നുവരികിലും, ഇവിടത്തെ ജനങ്ങളാണ് യഹോവയുടെ ദാസന്മാരെ ഏറ്റവും ആകർഷിക്കുന്നത്. മഡഗാസ്കറിലെ 1,40,00,000-ത്തിലധികം വരുന്ന നിവാസികൾ 20 വ്യത്യസ്ത വംശീയ വിഭാഗങ്ങളിൽ പെട്ടവരാണ്. ദ്വീപിന്റെ മധ്യഭാഗത്ത്, പർവത പ്രദേശങ്ങളിൽ ജീവിക്കുന്നവർ ഏഷ്യക്കാരുടെ ശരീരഘടനയും ഇളം തവിട്ടു നിറവും നീണ്ടു കറുത്ത മുടിയും ഉള്ളവരാണ്; അവർ അവിടേക്കു വന്നത് ഇപ്പോൾ ഇന്തൊനീഷ്യ എന്ന് അറിയപ്പെടുന്ന സ്ഥലത്തുനിന്ന് ആണെന്നു കരുതപ്പെടുന്നു. തീരദേശ വാസികൾ ആഫ്രിക്കൻ അറബികളുടെ സവിശേഷത പുലർത്തുന്നവരാണ്. ഈ പ്രത്യേകതകളെല്ലാം നിമിത്തം ആളുകൾക്ക് യഥാർഥ പ്രായം തോന്നിക്കാറില്ല; മിക്കപ്പോഴും, മാതാപിതാക്കളെ കണ്ടാൽ കൗമാരപ്രായത്തിലുള്ള കുട്ടികളുടെ അത്രയും പ്രായമേ തോന്നൂ.
ലോകത്തിൽ ഏറ്റവും ഉയർന്ന ജനന നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് മഡഗാസ്കർ. ഇവിടത്തുകാരിൽ (മലഗാസികൾ) 80 ശതമാനം
പേരുടെയും ഉപജീവനമാർഗം കൃഷിയാണ്. അത് ഈ “വാഗ്ദത്ത ദേശ”ത്തു കനത്ത നാശം വിതയ്ക്കുന്നു. ഒരിക്കൽ വൃക്ഷനിബിഢമായിരുന്ന മഡഗാസ്കറിലെ വനങ്ങളിൽ പകുതിയിലധികവും പൂർണമായോ ഭാഗികമായോ നശിപ്പിക്കപ്പെട്ടിരിക്കുന്നു.എന്നുവരികിലും, മഡഗാസ്കർ “വാഗ്ദത്ത ദേശ”മായി അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്നു. ഏതു വിധത്തിൽ? ഹൃദയത്തിൽ രാജ്യ സത്യത്തിന്റെ വിത്തുകൾ തഴച്ചുവളരാൻ തക്ക വിലമതിപ്പുള്ള നിരവധി ആളുകൾ ഇവിടെയുണ്ട്. “യഹോവ വാഴുന്നു” എന്ന സുവാർത്ത കേൾക്കുന്നതിൽ അനേകരും നന്ദിയുള്ളവരാണ്. ഒരു മനുഷ്യ ഗവൺമെന്റിനും ഒരിക്കലും ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ അവന്റെ ഭരണത്തിലൂടെ മനുഷ്യവർഗത്തിനു കരഗതമാകും എന്നതിൽ അവർ ആനന്ദിക്കുന്നു.—സങ്കീ. 97:1.
യഹോവയുടെ രാജത്വം എന്താണ് അർഥമാക്കുന്നതെന്നു മനസ്സിലാക്കാൻ ഈ വൻദ്വീപിലെ നിവാസികളെ യഥാർഥത്തിൽ സഹായിച്ചിരിക്കുന്നത് ആരാണ്? ഇവിടത്തെ ജനസംഖ്യയുടെ 40 ശതമാനത്തോളം ക്രൈസ്തവ സഭകളിൽപ്പെട്ടവർ ആണെങ്കിലും ആ സഭകളിലെ മിഷനറിമാർ മലഗാസികളുടെ ഹൃദയങ്ങളിൽ ക്രിസ്തീയ ജീവിതരീതി ഉൾനടുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. തദ്ദേശിയായ ഒരു മലഗാസി ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ഉള്ളതു പറഞ്ഞാൽ, ക്രിസ്ത്യാനിത്വത്തെ കുറിച്ചു മലഗാസികളായ ഞങ്ങൾക്കു കാര്യമായ അറിവൊന്നും ഇല്ല. ഒരു വീടിന്റെ പണി തുടങ്ങുന്നതിനുള്ള ശുഭമുഹൂർത്തം അറിയാൻ ജോത്സ്യന്മാരെ ചെന്നു കാണാത്ത ഒരൊറ്റ മലഗാസിയോ പരിഷ്കൃത വിഭാഗത്തിൽ പെട്ട വ്യക്തിയോ [യൂറോപ്യവത്കരണത്തിനു വിധേയരായവർ] ഇവിടെ ഇല്ലെന്നതാണു വാസ്തവം. പഴയ അന്ധവിശ്വാസങ്ങൾ ഇപ്പോഴും മൺമറിഞ്ഞിട്ടില്ല.” പൂജാഗിരികളിലും മലമുകളിലും ഇപ്പോഴും മൃഗബലികൾ നടത്തപ്പെടുന്നു. പൂർവികാരാധന സർവസാധാരണമാണ്. മന്ത്രവാദികൾ ജനങ്ങളുടെ മേൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. ജീവിച്ചിരിക്കുന്നവരെക്കാൾ ഒരു വ്യക്തിയുടെ അനുദിന ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തുന്നതു മരിച്ചവരാണെന്നു തോന്നുന്നു.
ദൈവത്തിന്റെ നാമം സുപരിചിതം
ക്രിസ്തീയ ജീവിതം നയിക്കുന്നതിന് ആളുകളെ സഹായിക്കുന്നതിൽ വിജയിച്ചിട്ടില്ലെങ്കിലും, ക്രൈസ്തവലോകത്തിലെ മിഷനറിമാർ ഒരർഥത്തിൽ തങ്ങളുടെ ബൈബിൾ പരിഭാഷകളിലൂടെ യഹോവയുടെ നാമം അറിയിച്ചിരിക്കുന്നു. 1830-ൽത്തന്നെ അവർ “പുതിയ നിയമം” പ്രസിദ്ധീകരിച്ചു. പിന്നീട്, 1835-ഓടെ മലഗാസി ഭാഷയിൽ മുഴു ബൈബിളും ലഭ്യമാക്കി. അങ്ങനെ മലഗാസി ബൈബിൾ ആഫ്രിക്കൻ നാട്ടുഭാഷകളിലെ സങ്കീ. 83:17, 18; മത്താ. 4:7, 10) തന്നിമിത്തം, ആളുകൾ ദൈവനാമം സാധാരണ ഉപയോഗിക്കാറുണ്ട്. ഇവിടത്തെ ഒരു ടാക്സിയിൽ യാത്ര ചെയ്യുന്നെങ്കിൽ “യഹോവ എന്റെ ഇടയനാകുന്നു” എന്നതു പോലുള്ള ബൈബിൾ വാക്യങ്ങൾ മലഗാസിയിൽ എഴുതി വെച്ചിരിക്കുന്നതു കാണാം. (സങ്കീ. 23:1) സ്ത്രീകൾ ധരിക്കുന്ന, ലാംബ എന്ന് അറിയപ്പെടുന്ന വലിയ ഒരു തുണിയിൽ ദിവ്യനാമത്തോടു കൂടിയ ഒരു ബൈബിൾ വാക്യം അച്ചടിച്ചിരിക്കുന്നതും നിങ്ങൾക്കു കാണാനാകും.
ഏറ്റവും പഴക്കമുള്ള ഭാഷാന്തരങ്ങളിൽ ഒന്നായിത്തീർന്നു. പ്രൊട്ടസ്റ്റന്റുകാരുടെ മലഗാസി ബൈബിൾ ഭാഷാന്തരത്തിൽ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ പോലും യഹോവ എന്ന നാമം ഉപയോഗിക്കുന്നു; കത്തോലിക്കാ ഭാഷാന്തരം എബ്രായ തിരുവെഴുത്തുകളിൽ അയാവെ എന്നാണ് ഉപയോഗിക്കുന്നത്. (എന്നിരുന്നാലും, ദൈവത്തിന്റെ നാമം മാത്രമല്ല സാർവത്രിക പരമാധികാരി എന്ന നിലയിലുള്ള യഹോവയുടെ സ്ഥാനവും തിരിച്ചറിയാൻ ഇവിടത്തെ ആളുകളെ സഹായിച്ചിരിക്കുന്നത് ആരാണ്?
‘ചുവന്ന വൻദ്വീപി’ൽ സുവാർത്ത എത്തുന്നു
1925-ൽ ബൈബിൾ വിദ്യാർഥികൾ—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—മഡഗാസ്കറിലെ ആളുകളെ ദൈവവചനം മനസ്സിലാക്കുന്നതിനു സഹായിക്കാൻ തുടങ്ങി. പിന്നീട്, 1933 സെപ്റ്റംബറിൽ ഈ ദ്വീപിൽ വിപുലമായ സാക്ഷീകരണം നടത്തപ്പെട്ടു. റോബർട്ട് നിസ്ബെറ്റ്, ബെർട്ട് മക്ലക്കി എന്നീ ധൈര്യശാലികളായ രണ്ടു സഹോദരന്മാർ മിഷനറി തീക്ഷ്ണതയോടെ ദക്ഷിണാഫ്രിക്കയിൽ നിന്ന് മൗറീഷ്യസ് വഴി ടോവമസിന എന്ന തീരദേശ പട്ടണത്തിൽ എത്തി. അവർ അവിടെ ദൈവരാജ്യ സുവാർത്ത പ്രസംഗിക്കാൻ തുടങ്ങി. അക്കാലത്ത് ആഫ്രിക്കയിൽ യഹോവയുടെ സാക്ഷികൾ നന്നേ കുറവായിരുന്നതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി ആളുകളെ രാജ്യസുവാർത്ത അറിയിക്കാൻ അവർ ശ്രമിച്ചിരുന്നു. റോബർട്ട് നിസ്ബെറ്റ് ഇങ്ങനെ അനുസ്മരിക്കുന്നു: “ഞങ്ങളുടെ പക്കൽ ഉണ്ടായിരുന്ന ഫ്രഞ്ച് സാഹിത്യങ്ങൾ പെട്ടെന്നു സമർപ്പിച്ചു തീർന്നു. രാജ്യത്തെ കുറിച്ചു സാക്ഷ്യം നൽകി, സാഹിത്യം സമർപ്പിച്ച ശേഷം പ്രവർത്തിച്ചിട്ടില്ലാത്ത അടുത്ത പ്രദേശത്തേക്കു ഞങ്ങൾ പോകുമായിരുന്നു.”
ടോവമസിനയിൽ പ്രവർത്തിച്ച ശേഷം നിസ്ബെറ്റ് സഹോദരനും മക്ലക്കി സഹോദരനും ഉൾപ്രദേശത്തേക്ക്, തലസ്ഥാന നഗരിയായ ടനാനറിവിലേക്ക്, പോയി. ടനാനറിവ് എന്നത് ആന്റനാനറിവോയുടെ ഫ്രഞ്ച് പേരാണ്. അതിന്റെ അർഥം “ആയിരം പേരുടെ പട്ടണം” എന്നാണ്. ആൻഡ്രിയാൻഡ്സാക്ക രാജാവ് 1607-ൽ ആ നഗരത്തെ തന്റെ
തലസ്ഥാനമായി പ്രഖ്യാപിച്ചപ്പോൾ അതിന്റെ സംരക്ഷണാർഥം ആയിരം പേരെ ചുറ്റും കാവൽ നിറുത്തിയതിൽ നിന്നാണ് ആ നഗരത്തിനു പ്രസ്തുത പേരു കിട്ടിയത്. ആ തലസ്ഥാന നഗരിയെ കുറിച്ച് ബെർട്ട് മക്ലക്കി ഇങ്ങനെ പറയുന്നു: “ടനാനറിവിന് കുതിരലാടത്തിന്റെ ആകൃതിയായിരുന്നു. വളഞ്ഞ കുന്നിന്റെ തുടക്കത്തിലായിരുന്നു റെയിൽവേ സ്റ്റേഷൻ. പ്രധാന വ്യാപാരകേന്ദ്രം ‘കുതിരലാട’ത്തിന് അകത്തായിരുന്നു, അതിനു ചുറ്റുമുള്ള പ്രദേശത്ത് ആളുകൾ താമസിച്ചിരുന്നു. മലഞ്ചെരുവിലുള്ള നൂറുകണക്കിനു നടകൾ കയറി വേണമായിരുന്നു അവിടത്തെ നിവാസികൾക്കു വീടുകളിലെത്താൻ.”തലസ്ഥാന നഗരിയിലെ ആളുകൾ സുവാർത്തയോട് എങ്ങനെയാണു പ്രതികരിച്ചത്? “അവർ സസന്തോഷം ഫ്രഞ്ച് സാഹിത്യങ്ങൾ സ്വീകരിച്ചു. ചിലർ ഫ്രഞ്ചിൽ സുവർണയുഗത്തിന്റെ (ഇപ്പോഴത്തെ ഉണരുക!) വരിസംഖ്യ സ്വീകരിച്ചു. പലരും ചോദ്യങ്ങൾ ചോദിച്ചതുകൊണ്ട് കൂടുതലായ ചർച്ചയ്ക്ക് അവരിൽ പലരെയും ഞങ്ങൾ വീണ്ടും സന്ദർശിച്ചു,” റോബർട്ട് നിസ്ബെറ്റ് പറയുന്നു. തങ്ങളുടെ അനുഭവങ്ങളെ കുറിച്ച് അനുസ്മരിച്ചുകൊണ്ട് നിസ്ബെറ്റ് സഹോദരൻ പറഞ്ഞു: “അതി ബുദ്ധിശാലികളായ അവിടത്തെ ജനങ്ങൾ ഞങ്ങളെ അങ്ങേയറ്റം ആകർഷിച്ചു.”
എങ്കിലും, ഇംഗ്ലീഷ് അറിയാമായിരുന്നവർ നന്നേ കുറവായിരുന്നതിനാൽ ആ രണ്ടു സഹോദരന്മാരെയും സംബന്ധിച്ചിടത്തോളം ആശയവിനിമയം ഒരു പ്രശ്നമായിരുന്നു. എന്നുവരികിലും, തങ്ങളുടെ കൈവശമുള്ള സാഹിത്യങ്ങൾ തീരുന്നതുവരെ സാധിക്കുന്നിടത്തോളം ആളുകളുടെ അടുക്കലെത്താൻ അവർ ശ്രമിച്ചു. ഒരു മാസം നീണ്ടു നിന്ന അവരുടെ സന്ദർശനത്തിനിടയിൽ ഒരു കൂട്ടമോ സഭയോ രൂപീകൃതമായില്ലെങ്കിലും ആളുകളോട് യഹോവയെ കുറിച്ചു സംസാരിച്ചുകൊണ്ട് അവർ 185 മണിക്കൂർ ചെലവഴിച്ചു. അതോടൊപ്പം അവർ 214 പുസ്തകങ്ങളും 828 ചെറുപുസ്തകങ്ങളും സമർപ്പിച്ചു, 21 വരിസംഖ്യകളും നൽകി. അതിലൂടെ സത്യത്തിന്റെ വിത്തുകൾ വിതയ്ക്കപ്പെട്ടു. എന്നാൽ, തഴച്ചു വളരത്തക്കവണ്ണം അവയ്ക്കു വേണ്ടത്ര ശ്രദ്ധ ലഭിക്കാൻ പിന്നെയും 22 വർഷം കൂടി വേണ്ടിവന്നു.
മലഗാസികൾ സത്യം സ്വീകരിക്കുന്നു
1955 ഒക്ടോബറിൽ, പാരീസിൽ നടന്ന “ജയോത്സവ രാജ്യം” സമ്മേളനത്തെ തുടർന്ന്, ഫ്രാൻസിൽ നിന്നുള്ള രണ്ടു പ്രത്യേക പയനിയർമാർ—പോളണ്ടുകാരനായ ഒരു മുൻ ഖനിത്തൊഴിലാളി, ആഡം ലിസിയാക്കും എഡ്വാർ മാർലോയും—തീരദേശ പട്ടണമായ ടോവമസിന വഴി ടനാനറിവിൽ എത്തിച്ചേർന്നു. ട്രെയിനിൽ നിന്ന് ഇറങ്ങിയ അവർ സ്റ്റേഷനു മുന്നിൽ കുറച്ചു നേരം നിന്നു. ചുറ്റും നോക്കിയ അവർ കണ്ടത്
ഭിത്തിയലമാരയുടെ തട്ടുകളിൽ എന്ന പോലെ മലഞ്ചെരുവിൽ ആയിരക്കണക്കിനു വീടുകളുള്ള ‘കുതിരലാട’മാണ്. ആഡം ലിസിയാക് തന്റെ പയനിയർ പങ്കാളിയായ എഡ്വാർ മാർലോയോട് ഇങ്ങനെ പറഞ്ഞു: “എഡ്വാർ, ഇക്കാണുന്നതെല്ലാം നമ്മുടെ പ്രസംഗ പ്രദേശമാണ്!” എഡ്വാർ ഇങ്ങനെ മറുപടി പറഞ്ഞു: “ആഡം, നാമിവിടെ എന്തു ചെയ്യാനാണ്? ഇവിടത്തുകാരെ പോലെ നാം വിദ്യാസമ്പന്നരല്ല. നമുക്ക് എന്തു ചെയ്യാനാകും?” എങ്കിലും ആ പയനിയർമാർ അവിടത്തെ ശുശ്രൂഷയിൽ വളരെയധികം കാര്യങ്ങൾ നിർവഹിച്ചു.അക്കാലത്ത്, മഡഗാസ്കർ ഒരു ഫ്രഞ്ച് കോളനി ആയിരുന്നു. ഫ്രാൻസിലും ഫ്രാൻസിന്റെ അധീനതയിലുള്ള മറ്റു പ്രദേശങ്ങളിലും വീക്ഷാഗോപുരം നിരോധിക്കപ്പെട്ടിരുന്നതിനാൽ ഉണരുക!യാണ് അവർ സമർപ്പിച്ചിരുന്നത്, അതു കിട്ടണമെങ്കിൽ തന്നെ വരിസംഖ്യ എടുക്കണമായിരുന്നു. ആദ്യത്തെ ആറു മാസംകൊണ്ട് അവർ 1,047 വരിസംഖ്യകൾ സമർപ്പിച്ചു. ഒരേ ഉണരുക! തന്നെ സാമ്പിൾ പ്രതിയായി ഉപയോഗിച്ചതിന്റെ ഫലമായി അതു തീർത്തും വായിക്കാനാകാത്ത വിധത്തിൽ ആയിത്തീർന്ന കാര്യം ലിസിയാക് സഹോദരൻ പറയാറുണ്ടായിരുന്നു. എങ്കിലും, അതു കാണിച്ച് അവർക്കു വരിസംഖ്യകൾ സമർപ്പിക്കാൻ കഴിഞ്ഞു.
ലിസിയാക് സഹോദരനും മാർലോ സഹോദരനും തെല്ലും സമയം പാഴാക്കാതെ ആ പ്രദേശത്തുടനീളം പ്രവർത്തിച്ച് ബൈബിൾ അധ്യയനങ്ങൾ നടത്തി. താമസിയാതെ, യോഗങ്ങൾ നടത്താൻ സാക്ഷികൾക്ക് ഒരു പ്രൈമറി സ്കൂളിലെ ക്ലാസ്സ് മുറി സൗജന്യമായി ലഭിച്ചു. തടികൊണ്ടുള്ള ബഞ്ചുകൾ ഉൾപ്പെടെ സകലതും കുട്ടികളെ ഉദ്ദേശിച്ചു പണിതവ ആയിരുന്നു. തന്മൂലം, മുതിർന്നവർക്ക് അത്ര യോജിച്ച സ്ഥലം ആയിരുന്നില്ല അവിടം. എങ്കിലും, ആരും പരാതിപ്പെട്ടില്ല.
ആറു മാസത്തിനു ശേഷം, റാബെയാസി നോയെൽ ആദ്യത്തെ മലഗാസി പ്രസാധകനെന്ന നിലയിൽ വയൽസേവനം റിപ്പോർട്ടു ചെയ്തു. തുടർന്ന്, വേറെ ചിലരും പ്രസാധകരാകുകയും വയൽപ്രവർത്തനത്തിൽ പങ്കുപറ്റുകയും ചെയ്തു. 1956 സേവന വർഷത്തിന്റെ ഒടുവിൽ, എട്ടു പേരടങ്ങുന്ന ഒരു കൂട്ടം, ‘യഹോവയുടെ സാക്ഷികളുടെ ടനാനറിവ് സഭ’ രൂപീകരിക്കാൻ അപേക്ഷ സമർപ്പിച്ചു. (ആളുകളുടെ പ്രഥമനാമം അവസാനം ഉപയോഗിക്കുന്ന രീതിയാണ് മലഗാസികളുടേത്.)
സുവാർത്താ സന്ദേശത്തിൽ താത്പര്യം കാണിച്ച ആദ്യത്തെ മലഗാസികളിൽ ഒരാളായിരുന്നു റാസാനാബൂവാങ്ങി നാർസിസ് എന്ന യുവതി. 1956-ൽ, താൻ ജോലി ചെയ്തിരുന്ന കടയുടെ മുന്നിലൂടെ രണ്ടു പുരുഷന്മാർ പതിവായി കടന്നുപോകുന്നതു നാർസിസ് ശ്രദ്ധിച്ചു. ഒരു ദിവസം അവരിൽ ഒരാൾ കടയിൽ വന്നു പന്നിയിറച്ചി വാങ്ങി. അവിടെ
ജോലി ചെയ്തിരുന്ന എല്ലാവർക്കും മലഗാസിയിൽ പുതിയ ലോകത്തിലെ ജീവിതം എന്ന ഒരു ലഘുലേഖ നൽകിയിട്ടാണ് അദ്ദേഹം അവിടെനിന്നു പോയത്. “എനിക്ക് അതിലെ സന്ദേശത്തിൽ അത്ര താത്പര്യമൊന്നും തോന്നിയില്ല. എങ്കിലും, എനിക്കു വായന ഇഷ്ടമാണെന്ന് അറിയാമായിരുന്ന എന്റെ അമ്മ ഫ്രഞ്ച് ഉണരുക!യുടെ വരിസംഖ്യ എടുത്തു. മാത്രമല്ല, എന്നോടു ചോദിക്കാതെ തന്നെ എനിക്കു ബൈബിൾ അധ്യയനത്തിനുള്ള ക്രമീകരണവും ചെയ്തു.” നാർസിസ് സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. തനിക്കു താത്പര്യമില്ലെന്നു കണ്ട് അവർ അധ്യയനം നിറുത്തിക്കൊള്ളും എന്നായിരുന്നു നാർസിസ് കരുതിയത്. എന്നാൽ, നേരെ മറിച്ചാണു സംഭവിച്ചത്, നാർസിസിനു താത്പര്യം വർധിച്ചു. ആത്മാവിന്റെ അമർത്യതയെ കുറിച്ചു ബൈബിൾ പറയുന്ന കാര്യങ്ങൾ പഠിക്കുകയും പൂർവികാരാധന തെറ്റാണെന്നു മനസ്സിലാക്കുകയും ചെയ്തപ്പോൾ താൻ പഠിക്കുന്നതു സത്യമാണെന്നു നാർസിസ് തിരിച്ചറിഞ്ഞു.1959-ഓടെ, യഹോവയ്ക്കുള്ള സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്താൻ റാസാനാബൂവാങ്ങി നാർസിസ് തയ്യാറായിരുന്നു. തുടർന്ന്, അവർ മുഴുസമയ ശുശ്രൂഷയ്ക്കു പേർ ചാർത്തി. പിന്നീട് അവർ എഡ്വാർ മാർലോയുടെ ഭാര്യയായിത്തീർന്നു. സേവനത്തിൽ സ്ഥിരോത്സാഹം
കാണിക്കുന്ന കാര്യത്തിൽ മുഴുസമയ ശുശ്രൂഷക എന്ന നിലയിൽ നാർസിസ് നല്ല ഒരു മാതൃക വെച്ചിരിക്കുന്നു.മഡഗാസ്കറിലെ പ്രത്യേക സേവനത്തിന്റെ അവസാനം വരെ ലിസിയാക് സഹോദരന്റെ പ്രവർത്തന പ്രദേശം ആന്റനാനറിവോ ആയിരുന്നു. അദ്ദേഹത്തിന് എല്ലായിടത്തും മടക്ക സന്ദർശനങ്ങളും അധ്യയനങ്ങളും ഉണ്ടായിരുന്നു. പലർക്കും അദ്ദേഹം മുടിയില്ലാത്ത വാസാ (സായ്പ്പ്) ആയിരുന്നു. മിക്കപ്പോഴും വീട്ടുകാർ തങ്ങളുടെ തലയിൽ തൊട്ടുകാണിക്കുമ്പോൾത്തന്നെ ആഡം അവിടെ ചെന്നിരുന്നു എന്നു വ്യക്തമാകുമായിരുന്നു. ആന്റനാനറിവോയിലുള്ള ഒരു ഫ്രഞ്ച് സഭയിലെ റാസാവുന ഷെർവെ സഹോദരൻ ഇങ്ങനെ അനുസ്മരിക്കുന്നു: “ആഡം സഹോദരൻ വളരെ ക്ഷമയുള്ളവനും ദൃഢചിത്തനും ആയിരുന്നു. ബൈബിൾ പഠിച്ചുകൊണ്ടിരുന്ന ആ കാലത്ത്, ഞാൻ വീട്ടിലില്ലെന്ന് അദ്ദേഹത്തോടു പറയാൻ മറ്റുള്ളവരെ ചട്ടം കെട്ടുമായിരുന്നു. എന്നാൽ, ആഡം വീണ്ടും മടങ്ങിവരുമായിരുന്നു. തുടക്കം മുതലേ, യോഗങ്ങൾക്കു ഹാജരാകാൻ അദ്ദേഹം എന്നെ ക്ഷണിച്ചിരുന്നു, ഞാൻ അതു ചെയ്തു. അദ്ദേഹം യഹോവയുടെ സംഘടനയോടു വിശ്വസ്തൻ ആയിരുന്നു, അതേ മനോഭാവം വളർത്തിയെടുക്കാൻ അദ്ദേഹം എന്നെയും പഠിപ്പിച്ചു.”
1970-ൽ ലിസിയാക്, മാർലോ സഹോദരന്മാർക്ക് അടുത്തുള്ള ഫ്രഞ്ച് ദ്വീപായ റീയൂണിയനിലേക്കു നിയമനം ലഭിച്ചു. പിന്നീട് ഫ്രാൻസിലേക്കു മടങ്ങിയ ലിസിയാക് സഹോദരൻ, 1988 ജനുവരിയിൽ മാർസേയ്ൽസിൽ വെച്ചു മരണമടഞ്ഞു. എഡ്വാർ മാർലോ കുടുംബസമേതം ഇപ്പോൾ റീയൂണിയനിൽ താമസിക്കുന്നു.
കൂടുതൽ പയനിയർമാർ വേലയിൽ സഹായിക്കുന്നു
മഡഗാസ്കറിലെ ആളുകളുടെ അടുക്കൽ രാജ്യസന്ദേശം എത്തിക്കുന്നതിനു വളരെയധികം കാര്യങ്ങൾ ചെയ്യപ്പെട്ടു. ഫ്രാൻസിൽ നിന്നുള്ള ആന്റ്വാൻ ബ്രാൻകായും ഭാര്യ ഷിൽബെറും 1957-ൽ ആന്റനാനറിവോയിലെത്തി സേവനമനുഷ്ഠിച്ചു. ഷിൽബെർ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ 24-ാമത്തെ ക്ലാസ്സിൽ നിന്നു ബിരുദം നേടിയിരുന്നു. പിന്നീട് അവരുടെ ഭർത്താവും ഗിലെയാദിൽ നിന്നു ബിരുദം നേടി. 1961-ൽ അവരുടെ മകൾ അന്ന, പിറന്ന ശേഷവും അവർ അവിടെ ആ ശുശ്രൂഷയിൽ തുടർന്നു. സ്വിറ്റ്സർലൻഡിൽ വെച്ച് ഷിൽബെർ ബൈബിൾ പഠിപ്പിച്ച സിമോൻ ബെർക്ലായും സുവിശേഷ വേലയിൽ സഹായിക്കാൻ മഡഗാസ്കറിലേക്കു താമസം മാറ്റി.
1960-ൽ, ഫ്രാൻസിൽ നിന്നു മഡഗാസ്കറിൽ എത്തിയ ഫ്ളോറാൻ ഷാബോയും ഭാര്യ ആൻട്രിയെറ്റും ഉത്തര മഡഗാസ്കറിലുള്ള ഡീയേഗോ-സ്വാരെസിൽ (ഇപ്പോഴത്തെ ആന്റ്സിറാനാന)
സേവനമനുഷ്ഠിക്കാൻ തുടങ്ങി. “അന്നൊക്കെ പയനിയർമാർ കുടുംബത്തെ വിട്ട് വിദൂര രാജ്യങ്ങളിലേക്കു പോകുമ്പോൾ അർമഗെദോനു മുമ്പു മടങ്ങിയെത്തുകയില്ല എന്നാണു കരുതിയിരുന്നത്. തന്മൂലം, അവർ കുടുംബാംഗങ്ങൾക്ക് അന്തിമ യാത്രാമൊഴി ചൊല്ലിയിരുന്നു. അതുതന്നെയാണു ഞങ്ങളും ചെയ്തത്,” ഷാബോ സഹോദരൻ ഓർക്കുന്നു.ഷാബോ സഹോദരൻ ബൈബിൾ പഠിപ്പിച്ച ഒരു വ്യക്തി ആദ്യമായി സത്യം അറിയാൻ ഇടയായത് പഞ്ചസാര വാങ്ങിയപ്പോഴാണ്. ഉണരുക!യ്ക്കു വരിസംഖ്യ എടുത്തിരുന്ന ചൈനക്കാരനായ ഒരു വ്യാപാരി സാമാനങ്ങൾ പൊതിഞ്ഞുകൊടുക്കാൻ അതിന്റെ താളുകൾ ഉപയോഗിച്ചിരുന്നു. ആ മാസിക ഉപയോഗശൂന്യമായോ? റാറ്റ്സിമ്പാസാഫി ഷാൾ ആ വ്യാപാരിയുടെ കടയിൽ നിന്നു പഞ്ചസാര വാങ്ങി. ഒരു ഉണരുക! മാസികയുടെ അവസാനത്തെ താൾ കുമ്പിൾ കുത്തിയാണ് അയാൾ പഞ്ചസാര പൊതിഞ്ഞു കൊടുത്തത്. ആ താളിൽ, “ഇതിന്റെ അർഥം നിത്യജീവൻ ആകുന്നു” എന്ന പുസ്തകത്തിന്റെ പരസ്യം കണ്ട് അത് ആവശ്യപ്പെട്ടുകൊണ്ട് ഷാൾ, ഫ്രാൻസിലെ ബ്രാഞ്ച് ഓഫീസിന് എഴുതി. അതിനിടെ, ഷാബോ അദ്ദേഹത്തെ സന്ദർശിച്ച് ആ പുസ്തകം സമർപ്പിച്ചു, ഒരു ബൈബിൾ അധ്യയനവും തുടങ്ങി. ദ്രുതഗതിയിൽ പുരോഗമിച്ച അദ്ദേഹം യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി.
പക്ഷേ, ഷാളിന് തന്റെ കുടുംബ ജീവിതം നേരെ ആക്കേണ്ടതുണ്ടായിരുന്നു. ഭാര്യയിൽ നിന്നു വേർപിരിഞ്ഞ് മറ്റൊരു സ്ത്രീയോടൊപ്പമാണ് അദ്ദേഹം താമസിച്ചിരുന്നത്, ആ സ്ത്രീയിൽ അദ്ദേഹത്തിനു കുട്ടികളുമുണ്ടായിരുന്നു. ക്രിസ്തീയ സ്നാപനത്തിനു യോഗ്യനാകേണ്ടതിന് അദ്ദേഹം നിയമപരമായി വിവാഹം കഴിക്കണമായിരുന്നു. (എബ്രാ. 13:4) 1960-ൽ അദ്ദേഹം നിയമ നടപടികൾ തുടങ്ങിയെങ്കിലും, 1967-ലാണ് അതിനോടു ബന്ധപ്പെട്ട രേഖാമൂലമുള്ള നിയമനടപടികൾ പൂർത്തിയായത്. അങ്ങനെയിരിക്കെ, ഡീയേഗോ-സ്വാരെസിലെ ടൗൺഹാളിനു തീപിടിച്ചു, ഷാളിന്റെ വിവാഹ സംബന്ധമായ രേഖകളെല്ലാം അഗ്നിക്കിരയായി. (സഭാ. 9:11, NW) അദ്ദേഹത്തിനു വീണ്ടും എല്ലാ രേഖകളും ഉണ്ടാക്കേണ്ടി വന്നെങ്കിലും ഇത്തവണ അതിനെല്ലാം കൂടി ഒരു വർഷമേ എടുത്തുള്ളൂ. ദൈവിക പ്രമാണങ്ങൾക്കു ചേർച്ചയിൽ ജീവിക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം അധികാരികളിൽ വളരെ മതിപ്പുളവാക്കി. ഒടുവിൽ, അദ്ദേഹത്തിന് രാജ്യ പ്രസാധകനാകാനും സ്നാപനമേൽക്കാനും സാധിച്ചു! അദ്ദേഹത്തിന്റെ ഭാര്യയും സ്നാപനമേറ്റു. ഷാൾ, ഡീയേഗോ-സ്വാരെസിലും ആന്റനാനറിവോയിലും മൂപ്പനായി സേവിക്കുകയുണ്ടായി.
ഭാഷാ പ്രശ്നം
കാനഡയിൽ ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന പ്രദേശത്തു സർക്കിട്ട് വേലയിൽ ഏർപ്പെട്ടിരുന്ന ലവൽ കാർബോനോയും ഭാര്യ ഇറെനും
1961-ൽ മിഷനറിമാരായി മഡഗാസ്കറിൽ എത്തി. മലഗാസി രീതിയിൽ പണികഴിച്ചിരുന്ന ഒരു ബഹുശാലാഭവനത്തിന്റെ താഴത്തെ നിലയിൽ അവർ താമസമാക്കി. ഒരു കിടപ്പു മുറിയും ഊണു മുറിയും അടുക്കളയും ചൂടുവെള്ളത്തിനു സൗകര്യമില്ലാത്ത കുളിമുറിയും വരാന്തയും ഉള്ള വളരെ ചെറിയ ഒരു ഫ്ളാറ്റായിരുന്നു അത്. “എലികളും പാറ്റകളും അവിടെ വിഹരിച്ചിരുന്നു,” കാർബോനോ സഹോദരൻ അനുസ്മരിക്കുന്നു. “ഒരു മുറിവാലൻ ചുണ്ടെലിയെ എന്റെ ഭാര്യക്കു നല്ല പരിചയമായി. അതിനെ കാണുമ്പോഴൊക്കെ, അവൾ ‘മൊസ്യോ ലാ പ്രെൻസ്’ എന്നു വിളിച്ചുകൊണ്ട് അതിന് ഉപചാരപൂർവം വഴിമാറി കൊടുക്കുമായിരുന്നു.”ലവലിനു ഫ്രഞ്ച് അറിയാമായിരുന്നു, അദ്ദേഹത്തിന്റെ ഭാര്യ ഫ്രഞ്ച് പഠിക്കുന്നുമുണ്ടായിരുന്നു. അങ്ങനെ ആളുകളുമായി സംസാരിക്കാൻ അവർക്കു സാധിച്ചിരുന്നു. എന്നാൽ, 1962 ജനുവരി അവസാനം ഫിൻലൻഡിൽ നിന്ന് എത്തിച്ചേർന്ന റൈമോ ക്വോക്കാനെന്റെയും ഭാര്യ വീരയുടെയും അവസ്ഥ അതായിരുന്നില്ല. വിമാനമിറങ്ങിയ അവരെ തിരിച്ചറിയാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. കൊടിയ ശൈത്യകാലത്തു ഫിൻലൻഡ് വിട്ട അവർ രോമത്തൊപ്പികളും കട്ടികൂടിയ ശൈത്യകാല വസ്ത്രങ്ങളും ധരിച്ചിരുന്നു. എന്നാൽ ഉഷ്ണമേഖലയിലെ ചൂടുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ മാറ്റങ്ങൾ അനിവാര്യമായിരുന്നു. റൈമോയ്ക്ക് ഇംഗ്ലീഷ് അറിയാമായിരുന്നു, പക്ഷേ ഫ്രഞ്ച് വശമില്ലായിരുന്നു. വീരയ്ക്ക് ഇതു രണ്ടും വശമില്ലായിരുന്നു. ഇറെൻ കാർബോനോ അവരെ ഇംഗ്ലീഷ് ഉപയോഗിച്ചു ഫ്രഞ്ച് പഠിപ്പിക്കാൻ തുടങ്ങി. പഠിപ്പിക്കുന്ന കാര്യങ്ങൾ എല്ലാം റൈമോ ക്വോക്കാനെൻ ഭാര്യക്കു വേണ്ടി ഇംഗ്ലീഷിൽനിന്ന് ഫിന്നീഷിലേക്കു തർജമ ചെയ്യുമായിരുന്നു. എന്നാൽ, വീര സ്വീഡിഷ് സ്കൂളിൽ പഠിച്ചിരുന്നതിനാൽ വ്യാകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സ്വീഡിഷ് ഭാഷയിൽ വേണമായിരുന്നു വിശദീകരിക്കാൻ. സന്തോഷകരമെന്നു പറയട്ടെ, റൈമോയ്ക്ക് കുറച്ചൊക്കെ സ്വീഡിഷും അറിയാമായിരുന്നു. അവസ്ഥ സങ്കീർണമായി തോന്നുന്നുവോ? അതേ, സങ്കീർണമായിരുന്നു. എങ്കിലും, ഏകദേശം രണ്ടു മാസങ്ങൾക്കു ശേഷം കുറച്ചൊക്കെ പുരോഗതി ഉണ്ടായി. ചില ഫ്രഞ്ചു പദങ്ങൾ അവർക്കു വശമായിത്തുടങ്ങി. എന്നാൽ,
ഫ്രഞ്ച് നന്നായി പഠിച്ചെങ്കിലും, അവർക്കു മലഗാസിയും പഠിക്കേണ്ടതായി വന്നു.ഏതാനും വർഷങ്ങൾക്കു ശേഷം—ക്വോക്കാനെന്റെ ഭാഷാധ്യാപിക അതിനോടകം പോയിക്കഴിഞ്ഞിരുന്നു—മേഖലാ മേൽവിചാരകനായ മാൽക്കം വൈഗോയുടെ പ്രസംഗം ഫ്രഞ്ചിലേക്കു തർജമ ചെയ്തതു മറ്റാരുമല്ല, ക്വോക്കാനെൻ ആയിരുന്നു. ലൂക്കൊസ് 9:62 ഉദ്ധരിച്ചപ്പോൾ അതു വായിക്കുന്നതു ക്വോക്കാനെൻ സഹോദരൻ ഇപ്പോഴും ഓർക്കുന്നു. ‘കലപ്പ’ എന്നതിന്റെ ഫ്രഞ്ചു പദം അദ്ദേഹത്തിന് അറിയില്ലായിരുന്നു. അദ്ദേഹം അതു വിശദീകരിക്കവെ സദസ്യർ കണ്ണുമിഴിച്ചു. കാരണം, അദ്ദേഹം വിവരിച്ചതു പോലെ ആയിരുന്നില്ല മഡഗാസ്കറിൽ നിലം ഉഴുതിരുന്നത്. അവിടെ പൂഞ്ഞയുള്ള വലിയ കാളകളെ ഉപയോഗിച്ചാണ് ഉഴവു നടത്തിയിരുന്നത്. മറ്റൊരു സന്ദർഭത്തിൽ, മലാവിയിലെ സഹോദരങ്ങൾ മാവിൻ ചുവട്ടിലാണ് യോഗങ്ങൾ നടത്തുന്നത് എന്ന് ഫ്രഞ്ചിൽ പറയാൻ ഉദ്ദേശിച്ചെങ്കിലും അദ്ദേഹം പറഞ്ഞത് മുഴു സഭയും മാവിന്റെ മുകളിൽ ആണ് യോഗങ്ങൾ നടത്തുന്നത് എന്നാണ്. ഇതെല്ലാം കേട്ടു ചിരിക്കുന്നവരോടൊപ്പം ചിരിക്കാൻ അദ്ദേഹം പഠിക്കേണ്ടിയിരുന്നു.
ഐക്യനാടുകളിൽ നിന്ന് 1962 ഏപ്രിലിൽ എത്തിച്ചേർന്ന മിഷനറിമാരായിരുന്നു സാമുവൽ ഗിൽമനും ഭാര്യ തെൽമയും. താൻ അഭിമുഖീകരിച്ച ഭാഷാ പ്രശ്നം സാം നന്നായി ഓർക്കുന്നു. “പുതിയ വീട്ടിൽ താമസിക്കവെ, വസ്ത്രങ്ങൾ തൂക്കിയിടുന്നതിനു നീളമുള്ള ഒരു പൈപ്പ് ആവശ്യമായി വന്നു. അങ്ങനെ, ഞാനും ക്വോക്കാനെൻ സഹോദരനും കൂടി ലോഹസാമാനങ്ങൾ വിൽക്കുന്ന ഒരു കടയിൽ ചെന്ന് 20 അടി നീളമുള്ള ഒരു പൈപ്പ് തരാൻ കടക്കാരനോടു പറഞ്ഞു. കൂടെ കരുതിയിരുന്ന ചെറിയ ഒരു നിഘണ്ടുവിലുള്ള പദമാണ് അതിനു വേണ്ടി ഞങ്ങൾ ഉപയോഗിച്ചത്. 20 അടി നീളമുള്ള ഒരു പൈപ്പ്—പുകവലിക്കാനുള്ള പൈപ്പ്—ആവശ്യപ്പെട്ടതു കേട്ടപ്പോഴത്തെ കടക്കാരുടെ മുഖഭാവം ഒന്നു വിഭാവന ചെയ്തുനോക്കൂ!”
ഹെഡ്ക്വാർട്ടേഴ്സിൽ നിന്നുള്ള സന്ദർശനങ്ങൾ
വിദേശ ശുശ്രൂഷകരുടെ സഹായത്താൽ മഡഗാസ്കറിൽ, “യഹോവ വാഴുന്നു” എന്നു പ്രഖ്യാപിക്കുന്നവരുടെ എണ്ണത്തിൽ കൂടുതലായ വർധനവുണ്ടായി. 1959 സേവന വർഷത്തിൽ 41 എന്ന പ്രസാധക അത്യുച്ചം ഉണ്ടായി. സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആ വർഷം വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന എൻ. എച്ച്. നോർ, മഡഗാസ്കർ സന്ദർശിച്ചു.
നാലു വർഷത്തിനു ശേഷം നോർ സഹോദരന്റെ സെക്രട്ടറി ആയിരുന്ന മിൽട്ടൺ ഹെൻഷൽ ആഫ്രിക്കൻ രാജ്യങ്ങളിൽ പര്യടനം നടത്തവെ, മഡഗാസ്കറും അദ്ദേഹത്തിന്റെ സന്ദർശനത്തിനു വേദിയായി. ഇവിടെ ഉണ്ടായിരുന്ന മിഷനറിമാർക്കും പ്രത്യേക പയനിയർമാർക്കും
അദ്ദേഹം സവിശേഷ ശ്രദ്ധ നൽകി. ഹാജരായിരുന്ന എല്ലാവർക്കും വളരെ പ്രോത്സാഹനം ലഭിച്ചു. പയനിയറിങ്ങിലെ സ്വന്തം അനുഭവങ്ങൾ ഹെൻഷൽ സഹോദരൻ അവരുമായി പങ്കിട്ടു. ആ സേവന വർഷം അവസാനിക്കുന്നതിനു മുമ്പുതന്നെ മഡഗാസ്കറിൽ പ്രസാധകരുടെ എണ്ണം 100-ലധികമായി വർധിച്ചു.ഹെൻഷൽ സഹോദരന്റെ സന്ദർശനത്തെ തുടർന്ന്, പ്രത്യേക പയനിയർ സേവനം ഏറ്റെടുക്കാൻ പ്രാദേശിക സഹോദരങ്ങൾക്കു ക്ഷണം നൽകപ്പെട്ടു. തദ്ദേശീയരായ അവർക്ക് ഏറ്റവും ഫലപ്രദമായ വിധത്തിൽ പുതിയ പ്രദേശങ്ങളിൽ വേലയ്ക്കു നേതൃത്വം വഹിക്കാൻ സാധിക്കുമായിരുന്നു. അക്കൂട്ടത്തിൽപ്പെട്ട ഒരാളായിരുന്നു ആൻഡ്രിമൂവാറ ഫേലിക്സ്. 1965-ൽ അദ്ദേഹം പ്രത്യേക പയനിയർ സേവനം തുടങ്ങി. തുടർന്ന് ഒരു സഞ്ചാര മേൽവിചാരകനായും പിന്നീട് വർഷങ്ങളോളം മഡഗാസ്കർ ബെഥേൽ കുടുംബാംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഫേലിക്സ്, ഒനോറിൻ ദമ്പതികൾക്ക് കുട്ടികൾ ഉണ്ടായ ശേഷവും ഫേലിക്സ് മുഴുസമയ ശുശ്രൂഷയിൽ തുടർന്നു. അദ്ദേഹത്തിന്റെ ഭാര്യ ബ്രാഞ്ചിൽ പരിഭാഷാ വിഭാഗത്തിൽ അംശകാല സേവനം അനുഷ്ഠിക്കുന്നു.
യഹോവയുടെ സേവനത്തിലുള്ള അവരുടെ തീക്ഷ്ണത കുട്ടികൾക്കു പ്രയോജനം ചെയ്തോ? അവരുടെ മകൾ മ്യൂരയും ഭർത്താവും പ്രത്യേക പയനിയർമാരാണ്. അവരോടൊപ്പം താമസിക്കുന്ന മകൻ തിമോത്തേ ഇടയ്ക്കിടെ സഹായ പയനിയറായി സേവനം അനുഷ്ഠിക്കുന്നു.
മഡഗാസ്കറിൽ ഒരു ബ്രാഞ്ച് ഓഫീസ്
1955-ൽ മഡഗാസ്കറിൽ സുവാർത്താ പ്രസംഗവേല ക്രമമായ അടിസ്ഥാനത്തിൽ തുടങ്ങിയപ്പോൾ മൗറീഷ്യസ് ബ്രാഞ്ചാണ് അതിനു മേൽനോട്ടം വഹിച്ചിരുന്നത്. പിന്നീട്, 1959 മുതൽ 1962 വരെ, ഫ്രാൻസ് ബ്രാഞ്ച് അതിന്റെ മേൽനോട്ടം ഏറ്റെടുത്തു. എന്നാൽ, 1963 മുതൽ മഡഗാസ്കറിനു സ്വന്തമായ ഒരു ബ്രാഞ്ച് ഓഫീസ് ഉണ്ട്. റൈമോ ക്വോക്കാനെൻ ബ്രാഞ്ച് ദാസനായി നിയമിക്കപ്പെട്ടു. തുടക്കത്തിൽ അദ്ദേഹം
തന്നെയാണു മിക്ക ജോലികളും ചെയ്തിരുന്നത്.വാടകയ്ക്കെടുത്ത ഒരു വീട്ടിലാണ് ആദ്യം ബ്രാഞ്ച് ഓഫീസ് പ്രവർത്തിച്ചിരുന്നത്, അതുതന്നെ ആയിരുന്നു മിഷനറി ഭവനവും. എന്നാൽ, ആ വീട് അത്ര അനുയോജ്യം ആയിരുന്നില്ല. മിഷനറിമാർ അങ്ങോട്ടു താമസം മാറിയപ്പോൾ, ഭൂതബാധയുള്ള വീട്ടിൽ താമസിക്കാൻ ഭയമില്ലേ എന്നു പരിസരവാസികൾ അവരോടു ചോദിച്ചു. ആ വീട്ടിൽ വിചിത്രമായ സംഗതികൾ നടക്കുകതന്നെ ചെയ്തു. ഉദാഹരണത്തിന്, കതകിന്റെ പിടി തിരിയുന്നതു കണ്ട ഒരു മിഷനറി ദമ്പതികൾ അത് ആരാണെന്നറിയാൻ കതകു തുറന്നപ്പോൾ അവർക്ക് ആരെയും കാണാൻ കഴിഞ്ഞില്ല. മുമ്പ് ആ മുറിയിൽ ഒരു ആത്മമധ്യവർത്തി താമസിച്ചിരുന്നതായി ആ മിഷനറിമാർ മനസ്സിലാക്കി. ദുഷ്ടാത്മാക്കൾ ഒരു മാധ്യമമായി ഉപയോഗിക്കുന്ന എന്തെങ്കിലും ഉണ്ടോ എന്നറിയാൻ അവർ അവിടമെല്ലാം അരിച്ചുപെറുക്കി. ഒടുവിൽ, മുറിയുടെ വാതിൽപ്പടിയിൽ ഒരു നാണയം തറച്ചുവെച്ചിരിക്കുന്നതായി അവർ കണ്ടെത്തി. വളരെ ശ്രമം ചെലുത്തി സഹോദരൻ അത് ഇളക്കിയെടുത്തു കളഞ്ഞു. അതിനു ശേഷം അത്തരം വിചിത്ര സംഭവങ്ങൾ ഉണ്ടായിട്ടില്ല.
അതേക്കുറിച്ച് അന്വേഷിച്ചപ്പോൾ വീട്ടുടമ ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “അതേ, അതു ഭൂതബാധയുള്ള വീടാണ്. പക്ഷേ, നിങ്ങൾ ദൈവത്തിന്റെ ആളുകളും മിഷനറിമാരും ആയ സ്ഥിതിക്ക് നിങ്ങൾക്കു പേടിക്കേണ്ട കാര്യമില്ലെന്നാണു ഞാൻ കരുതിയത്.”
മലഗാസിയിൽ സാഹിത്യങ്ങൾ ഉത്പാദിപ്പിക്കുന്നു
പ്രസംഗവേല പുരോഗമിക്കവെ, മലഗാസി ഭാഷയിൽ കൂടുതൽ സാഹിത്യങ്ങൾ ആവശ്യമായിത്തീർന്നു. 1963 വരെ, ഒരു പുതിയ ലോകത്തിലെ ജീവിതം, നരകാഗ്നി—ബൈബിൾ പഠിപ്പിക്കലോ പുറജാതീയ ഭീതിയോ? എന്നിങ്ങനെ ഏതാനും ലഘുലേഖകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1958-ൽ പ്രസിദ്ധീകരിച്ച “രാജ്യത്തിന്റെ ഈ സുവാർത്ത” എന്ന ചെറുപുസ്തകവും ആ ഭാഷയിൽ ഉണ്ടായിരുന്നു. വിദ്യാസമ്പന്നരായ ആളുകൾ ഫ്രഞ്ച് സംസാരിക്കുകയും വായിക്കുകയും ചെയ്തിരുന്നതിനാൽ പ്രസാധകർ ആ ഭാഷയിലുള്ള സാഹിത്യങ്ങളാണ് ഉപയോഗിച്ചിരുന്നത്.
എങ്കിലും, മാതൃഭാഷയിൽ വായിക്കാൻ താത്പര്യം കാട്ടിയ അനേകരും അവിടെ ഉണ്ടായിരുന്നു.മലഗാസിയിൽ വീക്ഷാഗോപുരം പ്രസിദ്ധീകരിക്കാൻ അനുമതി ലഭിച്ചപ്പോൾ ബ്രാഞ്ചിന് കൂടുതൽ സഹായം വേണ്ടിവന്നു. റാസൂമാലാല ല്വിസ് എന്ന ഒരു മലഗാസി സഹോദരി ഫ്രഞ്ചിൽ നിന്നു മലഗാസിയിലേക്കു വീക്ഷാഗോപുരം തർജമ ചെയ്തു. സ്വന്തം വീട്ടിൽ വെച്ചാണ് ആ സഹോദരി അതു നിർവഹിച്ചത്. എല്ലാം കൈകൊണ്ട് എഴുതണമായിരുന്നു. തർജമ ചെയ്ത ലേഖനങ്ങൾ ബ്രാഞ്ചിൽവെച്ച് വീര ക്വോക്കാനെൻ സ്റ്റെൻസിലുകളിലേക്കു ടൈപ്പ് ചെയ്തിരുന്നു. സഹോദരന്മാർ മിമിയോഗ്രാഫ് യന്ത്രത്തിൽ അത് അച്ചടിച്ചു.
മലഗാസിയിൽ ആദ്യമായി വീക്ഷാഗോപുരം അച്ചടിച്ചത് 1963 സെപ്റ്റംബറിലാണ്, മൊത്തം 600-ഓളം പ്രതികൾ. അന്നത്, അധ്യയന ലേഖനങ്ങൾ മാത്രമുള്ള പ്രതിമാസ പതിപ്പായിരുന്നു. പ്രസാധകരെ അത് അങ്ങേയറ്റം ആഹ്ലാദഭരിതരാക്കി. മലഗാസി പതിപ്പ് ഉപയോഗിച്ചുള്ള ആദ്യത്തെ വരിസംഖ്യാ പ്രസ്ഥാന പരിപാടിയിൽ അവർ നൂറുകണക്കിനു വരിസംഖ്യകൾ സമർപ്പിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ ബ്രാഞ്ച് പ്രതിമാസം 3,000 പ്രതികൾ അച്ചടിക്കാൻ തുടങ്ങി. രാപ്പകൽ എന്നോണം മൂന്നു സഹോദരന്മാർ ഊഴമനുസരിച്ച് മിമിയോഗ്രാഫ് യന്ത്രം പ്രവർത്തിപ്പിച്ചു.
അവരിൽ ഒരു സഹോദരൻ അനുസ്മരിക്കുന്നു: “വീക്ഷാഗോപുരത്തിന്റെ ഓരോ ലക്കവും അച്ചടിക്കാൻ ഞങ്ങൾക്ക് 16 മെഴുകു സ്റ്റെൻസിലുകൾ വേണമായിരുന്നു. ഇരു വശത്തും അച്ചടിച്ച എട്ടു കടലാസ് താളുകൾ കൂട്ടിച്ചേർത്തതായിരുന്നു ഒരു മാസിക. അതായത്, വീക്ഷാഗോപുരത്തിന്റെ 3,000 പ്രതികൾ ഉത്പാദിപ്പിക്കുന്നതിന് 24,000 കടലാസ് താളുകൾ വേണ്ടിയിരുന്നു. അച്ചടിച്ച താളുകൾ എട്ടോ അതിലധികമോ അടുക്കുകളായി മേശപ്പുറത്ത് വെച്ചിരുന്നു. ഓരോ അടുക്കിൽ നിന്നും ഓരോ താൾ വീതം എടുക്കാനായി മേശയ്ക്കു ചുറ്റും 3,000 തവണ ഞങ്ങൾ നടക്കുമായിരുന്നു. പിന്നീട് ആ എട്ടു താളുകളും ഒരുമിച്ചുചേർത്തു പിൻ ചെയ്യുമായിരുന്നു. അതേ, എല്ലാം കൈകൊണ്ടാണു ചെയ്തിരുന്നത്.”
പിൽക്കാലത്ത്, മലഗാസി വീക്ഷാഗോപുരം സ്വിറ്റ്സർലൻഡ്
ബ്രാഞ്ചിൽ അച്ചടിക്കുന്നതിന് സൊസൈറ്റി ഏർപ്പാടു ചെയ്തു. എന്നാൽ, ഇപ്പോൾ ബ്രിട്ടനിൽ അർധമാസപ്പതിപ്പായി അച്ചടിക്കുന്ന അതിന്റെ 26,000 പ്രതികൾ മുദ്രണം ചെയ്യപ്പെടുന്നുണ്ട്. അങ്ങനെ, മഡഗാസ്കറിലുള്ള യഹോവയുടെ സാക്ഷികൾക്കു ലോകമെമ്പാടുമുള്ള സഹവിശ്വാസികളോടൊപ്പം ഒരേ സമയം ഒരേ ആത്മീയ ഭക്ഷണം കഴിക്കാൻ സാധിക്കുന്നു.പരിഭാഷാ വേല പടിപടിയായി പുരോഗമിച്ചു. മലഗാസിയിൽ വീക്ഷാഗോപുരം പ്രകാശനം ചെയ്ത് മൂന്നു മാസം കഴിഞ്ഞപ്പോൾ പ്രാദേശിക സാക്ഷികൾക്കു മാതൃഭാഷയിൽ “ദൈവം സത്യവാൻ” എന്ന ബൈബിൾ പഠന സഹായി ലഭ്യമായി. അതു ലഭിച്ചപ്പോൾ, ബൈബിൾ സത്യം പഠിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിനു വളരെ അധ്വാനിച്ച ഒരു പ്രത്യേക പയനിയറായ റാക്കുട്ടുമാരു ഷൂയെസ്താൻ നിശ്ശബ്ദനായി ആ പുസ്തകവും കയ്യിൽ പിടിച്ചുകൊണ്ട് ഏറെ നേരം നിന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: “യഹോവ എത്ര നല്ലവനാണ്! ഈ പുസ്തകം അവനിൽനിന്നുള്ള ഒരു ദാനമാണ്.” ആത്മീയ വിശപ്പ് ഉള്ളവർക്കു നൽകാനായി പയനിയർമാർ കാർട്ടൻ കണക്കിനു പുസ്തകങ്ങളാണു കൊണ്ടുപോയത്.
സർക്കിട്ട് മേൽവിചാരകന്മാരുടെ യാത്രകൾ
ആദ്യകാലത്ത് ആ ദ്വീപിൽ ഒരു സഭയേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, പുതിയ മിഷനറി ഭവനങ്ങൾ തുറക്കുകയും ദ്വീപിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്കു പ്രത്യേക പയനിയർമാരെ അയയ്ക്കുകയും ചെയ്തതോടെ കൂടുതൽ സഭകൾ രൂപീകൃതമായി. 1964 സേവന വർഷത്തിൽ രണ്ടു പുതിയ സഭകൾ രൂപംകൊണ്ടു. അപ്പോൾ നിലവിലുണ്ടായിരുന്ന മൂന്നു സഭകൾ സന്ദർശിച്ച് അവർക്കു സഹായം നൽകുന്നതിനു ബ്രാഞ്ച് ഓഫീസ്, സർക്കിട്ട് മേൽവിചാരകനായ ലവൽ കാർബോനോയെയും ഭാര്യ ഇറെനെയും നിയോഗിച്ചു. ട്രെയിനിൽ ആയിരുന്നു അവരുടെ യാത്ര. സാഹസികമെങ്കിലും അത് ആസ്വാദ്യമായിരുന്നു. ഉദാഹരണത്തിന്, യാത്രയ്ക്കിടയിൽ തങ്ങളുടെ കാലിൽ എന്തോ കൊത്തുന്നതായി അവർക്ക് അനുഭവപ്പെട്ടു. സീറ്റിനടിയിൽ ഉണ്ടായിരുന്ന ഒരു വാത്ത് ആയിരുന്നു അത്.
കുടുംബ ഉത്തരവാദിത്വങ്ങളെ പ്രതി കാർബോനോ ദമ്പതികൾക്കു മഡഗാസ്കർ വിടേണ്ടിവന്നപ്പോൾ റൈമോ ക്വോക്കാനെൻ സർക്കിട്ട് വേല ഏറ്റെടുത്തു. സാധ്യമായിരുന്നപ്പോഴെല്ലാം അദ്ദേഹവും ഭാര്യയും ട്രെയിനിലാണു യാത്ര ചെയ്തിരുന്നത്. തീരദേശ നഗരങ്ങൾക്കിടയിൽ ബോട്ടുകളിൽ ആയിരുന്നു യാത്ര. ചിലപ്പോഴൊക്കെ അവർക്ക് ‘ടാക്സി-ബ്രൂസസി’ൽ അഥവാ ‘ബുഷ് ടാക്സികളി’ൽ യാത്ര ചെയ്യേണ്ടിവന്നു. 15 പേർക്ക് ഇരിക്കാവുന്ന ആ ടാക്സികൾ മിക്കപ്പോഴും ആളുകളെക്കൊണ്ടു
തിങ്ങിനിറഞ്ഞിരിക്കും. അത്തരം യാത്രകൾ പ്രഭാതം മുതൽ പ്രദോഷം വരെ നീണ്ടുനിൽക്കുക സാധാരണമാണ്. മഴക്കാലത്ത്, ബുഷ് ടാക്സികൾക്ക് ഓടാനാകാത്ത വിധം വഴികൾ വളരെ മോശമായിരിക്കും. അപ്പോഴൊക്കെ ക്വോക്കാനെൻ ദമ്പതികൾ വിമാനത്തിലാണു യാത്ര ചെയ്തിരുന്നത്. അത് അത്രകണ്ട് ആനന്ദപ്രദമായ അനുഭവം ആയിരുന്നില്ല. പഴയ ഡിസി-3 മാതൃകയിലുള്ള വിമാനങ്ങളാണ് അവിടത്തെ എയർലൈൻ കമ്പനിക്ക് ഉണ്ടായിരുന്നത്, റൺവേകളാണെങ്കിൽ പുല്ലു നിറഞ്ഞ മൈതാനങ്ങളും. അങ്ങനെയൊക്കെ ആയിരുന്നെങ്കിലും, വ്യത്യസ്ത കൂട്ടങ്ങളെ സന്ദർശിക്കുന്നത് ഊഷ്മളത പകരുന്ന ആത്മീയ പ്രോത്സാഹന കൈമാറ്റത്തിനുള്ള അവസരങ്ങൾ പ്രദാനം ചെയ്തു.ക്വോക്കാനെൻ സഹോദരൻ കുറെക്കാലം സർക്കിട്ട്, ഡിസ്ട്രിക്റ്റ് മേൽവിചാരകനായി സേവനമനുഷ്ഠിച്ചു. മാത്രമല്ല, മറ്റു മാർഗമൊന്നും ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തിന് ബ്രാഞ്ചിൽ സർക്കിട്ട്, ഡിസ്ട്രിക്റ്റ് മേൽവിചാരകന്മാരിൽ നിന്നുള്ള തപാലുകളും കൈകാര്യം ചെയ്യേണ്ടിവന്നു. പ്രാദേശിക സഹോദരന്മാർക്കു പരിശീലനം നൽകാൻ അദ്ദേഹം കഠിനമായി പരിശ്രമിച്ചു. ക്രമേണ, അവിടത്തുകാരനായ റാഡ്സാവുബെലിന സേലെസ്റ്റാൻ എന്ന ഒരു പ്രത്യേക പയനിയർ ആദ്യത്തെ മലഗാസി സർക്കിട്ട് മേൽവിചാരകൻ ആകുന്നതിനുള്ള യോഗ്യത നേടി.
ഹിന്ദുക്കൾ യഹോവയുടെ ആരാധകർ ആയിത്തീരുന്നു
പ്രസംഗവേല പുരോഗമിക്കവെ, എല്ലാ തരത്തിലുള്ള ആളുകൾക്കും സാക്ഷ്യം നൽകപ്പെട്ടു. (1 തിമൊ. 2:4) തലസ്ഥാന നഗരിയിൽ ബിസിനസ് നടത്തിയിരുന്ന ഏഷ്യക്കാരായ നിരവധി പേർക്കു മിഷനറിമാർ പുസ്തകങ്ങളും മാസികകളും സമർപ്പിച്ചു. ധീരു എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ധീരജ്ലാൽ ഭഗ്വാൻജി എന്ന ഒരു ഹൈന്ദവ യുവാവ് അവരിൽ ഒരാളായിരുന്നു. ഒരു മിഷനറി അദ്ദേഹത്തെ കടയിൽ സന്ദർശിക്കുമ്പോഴൊക്കെ അദ്ദേഹം സസന്തോഷം മാസികകൾ സ്വീകരിക്കുമായിരുന്നു. പിന്നീട്, 1963-ൽ തന്റെ അമ്മാവൻ മരിച്ചപ്പോൾ ധീരു ഇങ്ങനെ ചിന്തിക്കാൻ തുടങ്ങി: ‘മനുഷ്യർ മരിക്കുന്നത് എന്തുകൊണ്ട്? മരിച്ചവരുടെ അവസ്ഥ എന്താണ്?’ കൂടാതെ, അത്തരമൊരു നല്ല മനുഷ്യൻ മരിക്കാൻ ദൈവം ഇടവരുത്തിയത് എന്തുകൊണ്ടാണെന്നും മരിച്ചവരെ വീണ്ടും കാണാൻ എന്തെങ്കിലും സാധ്യതയുണ്ടോയെന്നും അദ്ദേഹം ചിന്തിക്കുകയുണ്ടായി.
താമസിയാതെ, വീടുതോറുമുള്ള സാക്ഷ്യവേലയിൽ ആയിരിക്കെ സിമോൻ ബെർക്ലാ അദ്ദേഹത്തെ കണ്ടുമുട്ടി. മടക്കസന്ദർശനം നടത്തവെ, മരിച്ചവരുടെ അവസ്ഥയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കു സിമോൻ ബൈബിളിൽ നിന്ന് ഉത്തരം നൽകി. തുടർന്ന്, പുനരുത്ഥാനം എന്ന മഹത്തായ പ്രത്യാശയെ കുറിച്ചും സിമോൻ സഭാ. 9:5; പ്രവൃ. 24:15) കേട്ട കാര്യങ്ങളെല്ലാം ആത്മാവിന്റെ ദേഹാന്തരണം സംബന്ധിച്ച തന്റെ ഹൈന്ദവ വിശ്വാസവുമായി പൊരുത്തപ്പെടുത്താൻ ശ്രമിച്ചതിനാൽ ആദ്യമൊക്കെ അദ്ദേഹത്തിന് ആശയക്കുഴപ്പം ഉണ്ടായി. അത്തരമൊരു വിശ്വാസം, മരിച്ച പ്രിയപ്പെട്ടവരെ വീണ്ടും കാണാനുള്ള പ്രത്യാശ പ്രദാനം ചെയ്യുന്നില്ല. എന്നിരുന്നാലും, കാര്യങ്ങളെല്ലാം ശരിയായി വിശകലനം ചെയ്തപ്പോൾ പുനരുത്ഥാനം എന്ന ബൈബിൾ പ്രത്യാശ എത്ര അത്ഭുതകരമാണ് എന്നു ധീരുവിനു കാണാൻ കഴിഞ്ഞു.—യോഹ. 5:28, 29.
വിശദീകരിച്ചു. (ബൈബിൾ അധ്യയനം ആരംഭിച്ച് ഏതാനും വാരങ്ങൾക്കു ശേഷം ധീരു എല്ലാ യോഗങ്ങൾക്കും ഹാജരാകാൻ തുടങ്ങി. അതോടെ എതിർപ്പും തലപൊക്കി, പിതാവും സുഹൃത്തുക്കളുമാണ് ഏറ്റവും എതിർത്തത്. എന്നുവരികിലും, “ബൈബിൾ യുക്തിസഹമായ ഗ്രന്ഥമാണ്, യഥാർഥത്തിൽ ദൈവവചനം തന്നെയാണ്” എന്ന നിഗമനത്തിൽ ധീരു ഒടുവിൽ എത്തിച്ചേർന്നു. പിറ്റേ വർഷം അദ്ദേഹം തന്റെ ജീവിതം യഹോവയ്ക്കു സമർപ്പിച്ച് സ്നാപനമേറ്റു.
എന്നുവരികിലും, ധീരുവിന്റെ പിതാവ് എതിർപ്പു തുടർന്നു. മാതാപിതാക്കളുടെ മതത്തിലേക്കു തിരികെ ചെല്ലേണ്ടതിനു ധീരുവിന്റെ മനസ്സു മാറ്റാനായി ഒരിക്കൽ അദ്ദേഹം രണ്ടു പ്രൊട്ടസ്റ്റന്റ് പാസ്റ്റർമാരെ ധീരുവിന്റെ അടുക്കലേക്ക് അയച്ചു. പിതാവിന്റെ മതത്തിലേക്കു തന്നെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നതിനു പകരം പാപം, മരണം, മറുവില എന്നീ കാര്യങ്ങൾ സംബന്ധിച്ച സത്യം പിതാവിനെ എന്തുകൊണ്ടു പഠിപ്പിച്ചുകൂടാ എന്നു ധീരു ആ പാസ്റ്റർമാരോടു ചോദിച്ചപ്പോൾ, അപ്പനെയും അമ്മയെയും ബഹുമാനിക്കാൻ അഞ്ചാമത്തെ കൽപ്പന ആവശ്യപ്പെടുന്നതായി ആ പാസ്റ്റർമാർ വാദിച്ചു. അഞ്ചാമത്തെ കൽപ്പന അനുസരിക്കാൻ വേണ്ടി മറ്റൊരു ദൈവത്തെയും ആരാധിക്കരുത് എന്ന ഒന്നാമത്തെ കൽപ്പന ലംഘിക്കുന്നത് ഉചിതമാണോ എന്ന് ധീരു അവരോടു തിരിച്ചു ചോദിച്ചു. പാസ്റ്റർമാർക്ക് ഉത്തരം മുട്ടിപ്പോയി, അതോടെ അവർ സ്ഥലം വിട്ടു. അടുത്തതായി അവർ ബ്രാഞ്ച് ഓഫീസിൽ ചെന്ന്, പിതാവിന്റെ മതത്തിലേക്കു തിരികെ ചെല്ലേണ്ടതിന്റെ ആവശ്യം ധീരുവിനെ പറഞ്ഞു മനസ്സിലാക്കാൻ സാക്ഷികളോട് ആവശ്യപ്പെട്ടു. “ആ പാസ്റ്റർമാരുടെ കാപട്യം എന്റെ വിശ്വാസത്തെ ഒന്നുകൂടി ബലിഷ്ഠമാക്കുകയാണു ചെയ്തത്,” ധീരു പറയുന്നു.
അടുത്തതായി, അദ്ദേഹത്തിന്റെ പിതാവ് മന്ത്രവാദികളുടെയും രാഷ്ട്രീയക്കാരുടെയും സഹായം തേടി. തുടർന്ന്, സാക്ഷികൾക്ക് എതിരെ വ്യാജാരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രാദേശിക പത്രത്തിൽ ഒരു ലേഖനവും പ്രസിദ്ധീകരിച്ചു. ഒടുവിൽ അദ്ദേഹം ധീരുവിനോടു മിണ്ടാതായി. ധീരുവിന്റെ കുടുംബത്തിൽ മക്കളായി അഞ്ച് ആണും മൂന്നു പെണ്ണുമാണ് ഉണ്ടായിരുന്നത്. ധീരുവിന്റെ മതം, കുടുംബ ഭദ്രത തകർക്കുന്നതായി മർക്കൊ. 12:28-31.
അവരെല്ലാം കരുതി. എന്നുവരികിലും, ദൈവത്തെ അനുസരിക്കുക എന്നതാണു തന്റെ പ്രഥമ കടപ്പാട് എന്നു ധീരുവിന് ഉറച്ച ബോധ്യമുണ്ടായിരുന്നു.—1967 ഫെബ്രുവരിയിൽ ധീരു ഒരു പ്രത്യേക പയനിയറായി. പിറ്റേ വർഷം അദ്ദേഹം സിമോനെ വിവാഹം കഴിച്ചു. 1970 ജൂണിൽ, മഡഗാസ്കറിൽ നിന്നു പോകാൻ നിർബന്ധിതരായ അവർ കെനിയയിലെത്തി. അവിടെ അവർ മൂന്നു വർഷം സേവിച്ചു, തുടർന്ന് 20-ഓളം വർഷം ഇന്ത്യയിലും. ഇന്ത്യയിൽ അദ്ദേഹം ബ്രാഞ്ച് കമ്മറ്റിയംഗമായും സേവനമനുഷ്ഠിച്ചു.
എന്നാൽ ധീരുവിന്റെ കുടുംബാംഗങ്ങളുടെ കാര്യമെന്തായി? കാലം കടന്നുപോയതോടെ, അദ്ദേഹത്തിന്റെ പിതാവ് ബൈബിളും ബൈബിൾ പ്രസിദ്ധീകരണങ്ങളും വായിക്കാൻ തുടങ്ങി. അമ്മയാണെങ്കിൽ ബൈബിൾ സത്യത്തോട് അനുകൂലമായി പ്രതികരിച്ചു. ധീരുവിന്റെ സഹോദരീസഹോദരന്മാരും അവരുടെ മക്കളും സ്നാപനമേറ്റ സാക്ഷികളായി. അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നു മൊത്തം 16 പേർ യഹോവയുടെ ആരാധകർ ആയിത്തീർന്നു. അവരിൽ ചിലർ ഇപ്പോൾ മഡഗാസ്കർ ബ്രാഞ്ചിൽ സേവനമനുഷ്ഠിക്കുന്നു, മറ്റു ചിലർ രാജ്യാന്തര നിർമാണ പദ്ധതികളിൽ സഹായിക്കുന്നു. ആത്മീയമായ പുരോഗതിയുള്ള ഈ ‘ചുവന്ന വൻദ്വീപി’ലെ നല്ല ഫലങ്ങൾക്ക് ഒരു ഉദാഹരണമാണു ഭഗവാൻജി കുടുംബം.
മിഷനറിമാർ അടിത്തറ പാകുന്നു
മഡഗാസ്കറിൽ സുവാർത്ത പ്രസംഗിക്കുന്നതിനു വാച്ച് ടവർ സൊസൈറ്റി തുടർന്നും മിഷനറിമാരെ അയച്ചുകൊണ്ടിരുന്നു. 1966 മാർച്ചിൽ എത്തിയ ജർമൻ സഹോദരിമാരായ മാർഗാരീറ്റ ക്യൂനിഗറും ഗിസെലാ ഹോഫ്മാനും അവരിൽ പെടുന്നു. ഹോഫ്മാൻ സഹോദരി തന്റെ അനുഭവം പറയുന്നു: “യൂറോപ്പിലെയും അമേരിക്കയിലെയും തിരക്കു പിടിച്ച ജീവിതത്തിൽ നിന്നു വ്യത്യസ്തമായി മഡഗാസ്കറിലെ ജീവിതാന്തരീക്ഷം തികച്ചും ശാന്തമാണ്. ഇവിടെ വന്നയുടനെ എന്നെ അതിശയിപ്പിച്ച പല സംഗതികളിൽ ഒന്നായിരുന്നു ഭീമൻ കറ്റവാഴച്ചെടികൾ. ജർമനിയിൽ ഞാൻ അവയെ ചെടിച്ചട്ടിയിൽ വളർത്തിയിരുന്നു. അവയ്ക്കു 15 സെന്റിമീറ്റർ നീളം വെച്ചപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. എന്നാൽ, ഇവിടെ ആ വാഴച്ചെടികൾ ഒരു പുരയുടെ അത്രയും ഉയരത്തിൽ വളരുന്നു! ആദ്യത്തെ യോഗം കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്കു മടങ്ങവെ, ആദ്യമായി ഞാൻ നക്ഷത്രങ്ങളെ അടുത്തു കണ്ടു, മുമ്പെങ്ങും ഞാൻ അങ്ങനെ കണ്ടിട്ടില്ല. ഇവിടെ ഞങ്ങൾ വളരെ ലളിതമായ ജീവിതം നയിക്കാൻ തുടങ്ങി.”
തദ്ദേശവാസികൾ വളരെ സൗഹാർദ ഭാവവും അതിഥിപ്രിയവും
ഉള്ളവർ ആണെന്ന് ആ രണ്ടു സഹോദരിമാരും പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. “ഇവിടത്തുകാർ വിദ്യാസമ്പന്നരാണെന്നു ഞങ്ങൾ മനസ്സിലാക്കി. ഗ്രാമങ്ങളിലുള്ള മുതുമുത്തശ്ശിമാർ പോലും ബൈബിളും ബൈബിൾ സാഹിത്യങ്ങളും വായിക്കാൻ താത്പര്യം കാണിച്ചു. പണത്തിനു പകരം സാധനങ്ങൾ നൽകിയാണ് അവർ പുസ്തകങ്ങൾ സ്വന്തമാക്കിയത്. അരി നൽകി പകരമായി വീക്ഷാഗോപുരവും ഉണരുക!യും സ്വന്തമാക്കാൻ കുട്ടികൾ ഞങ്ങളുടെ പുറകെ ഓടിയെത്തുമായിരുന്നു,” ക്യൂനിഗർ സഹോദരി പറഞ്ഞു. ഈ രണ്ടു സഹോദരിമാരും ബ്രാൻകാ ദമ്പതികളും ചേർന്ന് ഫ്യാനാറാന്റ്സോവയിൽ പ്രസംഗവേല തുടങ്ങുകയും ആമ്പൂസിട്രയിലുള്ള സാക്ഷികളുടെ ഒരു ചെറിയ കൂട്ടത്തെ ആത്മീയമായി ബലപ്പെടുത്തുകയും ചെയ്തു. ആ രണ്ടു നഗരങ്ങളും ആന്റനാനറിവോയുടെ തെക്കാണ് സ്ഥിതി ചെയ്യുന്നത്.പുതിയ പ്രദേശങ്ങളിൽ പ്രവർത്തനം തുടങ്ങിയ ധൈര്യശാലികളായ വേറെയും മിഷനറിമാർ ഉണ്ടായിരുന്നു. ഹ്യൂ ഹേസ്ലിയും തോമസ് ബേൻസും ദക്ഷിണ മഡഗാസ്കറിന്റെ തീരപ്രദേശ നഗരമായ റ്റോലിയറയിൽ സേവിച്ചു. കാനഡയിൽ നിന്നുള്ള മേരി ഡോളിൻസ്കി, എഡ്വാർ മാർലോയോടും ഭാര്യ നാർസിസിനോടും ഒപ്പം ടോലാനാരോയിൽ സേവനമനുഷ്ഠിച്ചു.
1961-ൽ മഡഗാസ്കറിലേക്ക് ആദ്യമായി മിഷനറിമാരെ അയച്ചപ്പോൾ അവിടെ വെറും 75-നു മേൽ പ്രസാധകരേ റിപ്പോർട്ടു ചെയ്യുന്നുണ്ടായിരുന്നുള്ളൂ. ഏകദേശം ഒരു ദശകക്കാലത്തെ ശിഷ്യരാക്കൽ വേലയ്ക്കു ശേഷം 1970-ൽ പ്രസാധക അത്യുച്ചം 469 ആയി വർധിച്ചതിൽ ആ മിഷനറിമാർ ആഹ്ലാദഭരിതരായി—525 ശതമാനം വർധനവ് ആയിരുന്നു അത്! എങ്കിലും പ്രശ്നങ്ങളുടെ ഒരു കാർമേഘം അവരുടെ മേൽ ഇരുൾ വീഴ്ത്താൻ പോകുകയായിരുന്നു. അതിനോടകം തന്നെ, 1967 മുതൽ പുതിയ മിഷനറിമാർക്കു മഡഗാസ്കറിലേക്കു പ്രവേശനം നിഷേധിച്ചിരുന്നു.
1970 ജൂൺ 5-ാം തീയതി വൈകുന്നേരം 4 മണിക്കു പ്രശ്നങ്ങൾ തലപൊക്കാൻ തുടങ്ങി. സുരക്ഷാ പോലീസുകാർ ബ്രാഞ്ച് ഓഫീസിൽ ചെന്ന്, പിറ്റേന്ന് എല്ലാ മിഷനറിമാരും സുരക്ഷാ പോലീസിന്റെ ഓഫീസിൽ ഹാജരാകണമെന്നു സാമുവൽ ഗിൽമനോടു പറഞ്ഞു. തലസ്ഥാന നഗരിയിൽ ഉണ്ടായിരുന്ന ഗിൽമൻ, ക്വോക്കാനെൻ, ലിസിയാക് എന്നീ മിഷനറി സഹോദരന്മാർ സുരക്ഷാ പോലീസ് ഡയറക്ടറുടെ മുമ്പാകെ ഹാജരായി. യഹോവയുടെ സാക്ഷികളുടെ എല്ലാ മിഷനറിമാരും ഉടനടി, അന്നു രാത്രിതന്നെയുള്ള വിമാനത്തിൽ, രാജ്യം വിടണമെന്ന് ഏതാനും വാക്കുകളിൽ അവരോടു പറയുകയുണ്ടായി! “കാരണമൊന്നും അന്വേഷിക്കണ്ട, നിങ്ങൾ അതൊട്ട് അറിയാനും പോകുന്നില്ല. ഉടനടി രാജ്യം വിടുക,” അവരോടു പറയപ്പെട്ടു. അവരിൽ ചിലർക്കു മൂന്നു
വർഷത്തേക്കു വിസ പുതുക്കി കിട്ടിയിട്ട് അധികനാൾ ആയിരുന്നില്ല. തങ്ങളുടെ വിസയ്ക്കു നിയമസാധുത ഉള്ളതായി അവർ ചൂണ്ടിക്കാട്ടിയപ്പാൾ പാസ്സ്പോർട്ടുകൾ സമർപ്പിക്കാൻ ഡയറക്ടർ അവരോട് ആവശ്യപ്പെട്ടു. അയാൾ സഹോദരങ്ങളുടെ വിസകളിൽ അന്യൂലേ (അസാധു) എന്നു സ്റ്റാമ്പടിച്ചിട്ട്, ഇനി ഈ രാജ്യത്ത് താമസിക്കുന്നത് നിയമവിരുദ്ധമാണെന്ന് അവരോടു പറഞ്ഞു.അന്നു രാത്രിയിൽത്തന്നെ രാജ്യം വിടാൻ മിഷനറിമാർക്കു കഴിഞ്ഞില്ല. തിങ്കളാഴ്ച അതിരാവിലെ അവർ അതതു രാജ്യത്തിന്റെ സ്ഥാനപതി കാര്യാലയത്തിൽ അഥവാ എംബസിയിൽ ചെന്നു സഹായം അഭ്യർഥിച്ചെങ്കിലും, 1970 ജൂൺ 20 ശനിയാഴ്ചയോടെ എല്ലാ മിഷനറിമാർക്കും—20 പേർക്കും—രാജ്യം വിടേണ്ടിവന്നു. അവരിൽ പലരും കെനിയയിലേക്കാണു പോയത്. ഫ്രഞ്ച് പൗരന്മാരായിരുന്ന മിഷനറിമാർ ഫ്രഞ്ച് ഭരണപ്രദേശമായ റീയൂണിയനിലേക്കു പോയി. മഡഗാസ്കറിന്റെ എല്ലാ ഭാഗത്തു നിന്നും സഹോദരങ്ങൾ അവരെ യാത്രയയ്ക്കാൻ എത്തി. പ്രാദേശിക സാക്ഷികൾ കരയുകയായിരുന്നു, മിഷനറിമാരും. അവരിൽ ചിലർ നിരവധി വർഷങ്ങളായി മഡഗാസ്കറിൽ ആയിരുന്നു, അത് അവരുടെ ഭവനമായിരുന്നു.
മഡഗാസ്കറിൽ ആയിരുന്നപ്പോൾ, ദൈവവചനത്തിൽ വിശ്വാസം വളർത്തിയെടുക്കാനും യഹോവയിൽ ആശ്രയിക്കാനും ദൈവോദ്ദേശ്യത്തിൽ യേശുക്രിസ്തുവിനുള്ള പങ്കു വിലമതിക്കാനും ആളുകളെ പഠിപ്പിക്കാൻ മിഷനറിമാർ ശ്രമിച്ചിരുന്നു. (1 കൊരി. 3:5-14) രാജ്യം വിടുന്നതിനു മുമ്പുള്ള അവസാനത്തെ യോഗത്തിൽ ഫ്ളോറാൻ ഷാബോ യഥോചിതം ഇങ്ങനെ പറഞ്ഞു: “നിങ്ങൾ മിഷനറിമാരുടെ അനുഗാമികൾ ആയിരിക്കുന്നപക്ഷം, അവർ ഇവിടെ നിന്നു പോയ ശേഷം യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ തുടരാൻ നിങ്ങൾക്കു സാധിക്കില്ല. എന്നാൽ, നിങ്ങൾ യഹോവയുടെ സാക്ഷികൾ ആയിത്തീർന്നിട്ടുണ്ടെങ്കിൽ, മിഷനറിമാർ പോയ ശേഷവും നിങ്ങൾ യഹോവയുടെ സാക്ഷികൾ ആയി തുടരും.”
നിരോധനം
1970 ആഗസ്റ്റ് 8-ന് മലഗാസി റിപ്പബ്ലിക്കിന്റെ ആധികാരിക പത്രികയിൽ യഹോവയുടെ സാക്ഷികളുടെ മേലുള്ള നിരോധനം വിളംബരം ചെയ്തു. മലഗാസി സാക്ഷികൾക്ക് എന്തു സംഭവിക്കുമായിരുന്നു? ആ ചോദ്യം ഉന്നയിക്കപ്പെട്ടപ്പോൾ ആഭ്യന്തരമന്ത്രി ഇങ്ങനെ പറഞ്ഞു: “വിഷമിക്കേണ്ട, മിഷനറിമാർ പോയിക്കഴിയുമ്പോൾ ഞങ്ങൾ അവരുടെ കാര്യം നോക്കിക്കോളാം.” അതു പറഞ്ഞിട്ട് അയാൾ കൈ ഞെരിച്ചു.
ദൈവാനുഗ്രഹമെന്നു പറയട്ടെ, പ്രാദേശിക സാക്ഷികൾക്ക് കൊടിയ പീഡനമൊന്നും ഉണ്ടായില്ല. എങ്കിലും, മിഷനറിമാർ
നാടുകടത്തപ്പെട്ടപ്പോൾ പ്രാദേശിക സഹോദരങ്ങളുടെമേൽ അത് എന്തു ഫലം ഉളവാക്കി? ചെറുപ്പം മുതലേ മിഷനറിമാരെ നന്നായി അറിയാമായിരുന്ന റാവെലുഡ്സാവുന റാന്റാമാലാല ഇങ്ങനെ പറഞ്ഞു: “മിഷനറിമാർ പോയതോടെ പ്രാദേശിക സഹോദരങ്ങളിൽ പലരും നിരുത്സാഹിതരായി. ചിലരാണെങ്കിൽ യഹോവയുടെ സാക്ഷികൾ എന്ന പേരിൽ അറിയപ്പെടാൻ പോലും മേലാൽ ആഗ്രഹിച്ചില്ല.”1971-ലെ വാർഷിക റിപ്പോർട്ട് അനുസരിച്ച് പ്രസാധകരുടെ എണ്ണത്തിൽ 12 ശതമാനം കുറവുണ്ടായി. ചിലരെ മനുഷ്യ ഭയം ഗ്രസിച്ചതിനാൽ അവർ സുവാർത്ത പ്രസംഗിക്കുന്നതു നിറുത്തിക്കളഞ്ഞു. (സദൃ. 29:25) എന്നിരുന്നാലും, ഭൂരിഭാഗം പേരും തങ്ങളുടെ വിശ്വാസം ശക്തമാണെന്നതിനു തെളിവു നൽകി. മൂന്നാമത്തെ വർഷം വീണ്ടും മഡഗാസ്കറിൽ വർധനവു കണ്ടുതുടങ്ങി.
ആദ്യമൊക്കെ യോഗങ്ങൾ നടത്തിയിരുന്നതു പലയിടങ്ങളിലുള്ള സഹോദരങ്ങളുടെ വീടുകളിലാണ്, ഒരു വീട്ടിൽ മൂന്നോ നാലോ കുടുംബങ്ങൾ കൂടിവരുമായിരുന്നു. ക്രമേണ, യോഗ ഹാജർ വർധിച്ചു. ആന്റനാനറിവോയിലുള്ള മാനാക്കാമ്പായിനി പ്രദേശത്ത്, റാവെലൂഡ്സാവുന സഹോദരി യോഗങ്ങൾക്കായി തന്റെ വീടു ലഭ്യമാക്കി. ആഭ്യന്തര കലാപം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്തു പോലും യഹോവയുടെ സഹായത്താൽ, ഗുരുതരമായ പ്രശ്നങ്ങൾ ഒന്നുംതന്നെ ഉണ്ടായില്ല. “മാനാക്കാമ്പായിനിയിലെ ആ ചെറിയ കൂട്ടത്തിൽ നിന്ന് ചുരുങ്ങിയതു പത്തു സഭകളെങ്കിലും രൂപംകൊണ്ടു,” റാവെലൂഡ്സാവുന സഹോദരി പറയുന്നു. “നിരോധന വർഷങ്ങളിലെല്ലാം ഞങ്ങളുടെ പ്രസംഗ-ശിഷ്യരാക്കൽ വേലയെ യഹോവ അനുഗ്രഹിച്ചു.”
മേൽവിചാരണയ്ക്കുള്ള പരിശീലനം
പ്രാദേശിക തലത്തിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾക്കു സഹായമേകാനും ഭരണസംഘവുമായി സമ്പർക്കം പുലർത്താനും ഒരു കമ്മിറ്റി രൂപീകൃതമായി. മഡഗാസ്കറിലെ സുവാർത്താ പ്രസംഗ പ്രവർത്തനത്തിനുള്ള ഉത്തരവാദിത്വങ്ങൾ പ്രാദേശിക സാക്ഷികളുടെ തോളിലായി. നിരോധന കാലത്തു സൊസൈറ്റിയെ പരാമർശിക്കാൻ സഹോദരങ്ങൾ “അമ്മ” എന്ന് അർഥമുള്ള ഇനെനി എന്ന ഇരട്ടപ്പേരാണ് ഉപയോഗിച്ചിരുന്നത്. നിരോധനം നിലവിൽ വന്ന ഉടനെ തന്നെ ഇനെനി ആവശ്യമായ സഹായം പ്രദാനം ചെയ്തു. എങ്ങനെ?
ലോകാസ്ഥാനത്തു നിന്നുള്ള മിൽട്ടൺ ഹെൻഷൽ മേഖലാ മേൽവിചാരകനായി മഡഗാസ്കർ സന്ദർശിച്ചു. മലഗാസി സഹോദരങ്ങളുടെ ആത്മീയ ആവശ്യങ്ങൾ നിവർത്തിക്കാൻ അദ്ദേഹം പ്രത്യേക ക്രമീകരണങ്ങൾ ചെയ്തു. യഹോവയുടെ ദൃശ്യ സംഘടനയുടെ ലോകാസ്ഥാനത്തു
പരിശീലനം നേടാനായി ഉത്തരവാദിത്വമുള്ള രണ്ടു സഹോദരങ്ങൾക്കു ക്ഷണം ലഭിച്ചു. ഭാഷാ പ്രശ്നം ഉണ്ടായിരുന്നിട്ടും അവർക്ക് ആ പരിശീലനം അങ്ങേയറ്റം പ്രയോജനപ്പെട്ടു. മാത്രമല്ല, ഭാവി പ്രവർത്തനങ്ങൾക്ക് അത് അവരെ കൂടുതൽ സജ്ജരാക്കുകയും ചെയ്തു.മലഗാസിക്കാരനായ ഏതെങ്കിലും ഒരു പ്രത്യേക പയനിയർ ഗിലെയാദ് സ്കൂളിൽ സംബന്ധിക്കുന്നതു നന്നായിരിക്കുമെന്നും ഹെൻഷൽ സഹോദരൻ പറഞ്ഞു. ഇത് രാജ്യ പ്രസംഗ വേലയിൽ നേതൃത്വം വഹിക്കാൻ അദ്ദേഹത്തെ സഹായിക്കുമായിരുന്നു. കത്തുകളും മറ്റും തർജമ ചെയ്യാൻ സഹായിച്ചിരുന്ന, ഇംഗ്ലീഷ് സംസാരിക്കാൻ അറിയാമായിരുന്ന ആൻഡ്രിയാമാസി തേയോഡൊർ എന്ന യുവാവിനെ അതിനായി തിരഞ്ഞെടുത്തു. ഗിലെയാദിൽ തനിക്കു ലഭിച്ച പരിശീലനത്തെ കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു: “എന്നിൽ നല്ല പഠന ശീലങ്ങൾ വളർത്തിയെടുത്ത, അഞ്ചുമാസത്തെ സമഗ്രമായ ബൈബിൾ പരിശീലനം ആയിരുന്നു അത്. പകുതി ദിവസം ബെഥേലിലെ വ്യത്യസ്ത ഡിപ്പാർട്ടുമെന്റുകളിൽ വേല ചെയ്തത് യഹോവയുടെ ദൃശ്യ സംഘടന പ്രവർത്തിക്കുന്ന വിധം മനസ്സിലാക്കാൻ എനിക്ക് അനേകം അവസരങ്ങളേകി. അഭിഷിക്ത സഹോദരങ്ങളുമായുള്ള സഹവാസം ആയിരുന്നു ഗിലെയാദിൽ വെച്ച് എനിക്കുണ്ടായ ഏറ്റവും സന്തോഷകരമായ അനുഭവങ്ങളിൽ ഒന്ന്. അവരുടെ ഉദാരത, അതിഥിപ്രിയം, താഴ്മ എന്നിവയിൽ നിന്ന് എനിക്കു വളരെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു.”
ആൻഡ്രിയാമാസി ഗിലെയാദിൽ നിന്നു തിരിച്ചെത്തിയ ശേഷം, പഠിച്ച കാര്യങ്ങൾ സുവാർത്താ ഘോഷണത്തിൽ നന്നായി പ്രയോജനപ്പെടുത്താൻ അദ്ദേഹത്തെ വയലിലേക്കു നിയമിച്ചു. തനിക്കു ലഭിച്ച പരിശീലനം അദ്ദേഹത്തിന്റെ വിശ്വാസത്തെ ബലിഷ്ഠമാക്കുകയും ദുഷ്കരമായ ആ വർഷങ്ങളിൽ ക്രിസ്തീയ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കുകയും ചെയ്തു. അദ്ദേഹം ഇപ്പോഴും ബ്രാഞ്ചിലെ വ്യത്യസ്ത നിയമനങ്ങൾക്കായി കുറെ സമയം നീക്കിവെക്കുന്നു. ഈയിടെയായി അദ്ദേഹം പുതിയ മിഷനറിമാരെ മലഗാസി പഠിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്.
നിരോധനത്തിൻ മധ്യേയും പ്രവർത്തനം തുടരുന്നു
നിരോധന കാലത്ത് അത്ര പ്രകടമല്ലാത്ത വിധത്തിലാണെങ്കിലും, യഹോവയുടെ സാക്ഷികൾ സത്യാരാധനയിൽ തുടർന്നുപോന്നു. അവർ വീക്ഷാഗോപുരത്തിന്റെ ഓരോ ലക്കവും മുടങ്ങാതെ പരിഭാഷപ്പെടുത്തി. (യെശ. 65:13) പരസ്പരം പ്രോത്സാഹനമേകാൻ സ്വകാര്യ ഭവനങ്ങളിൽ കൂടിവന്നു. (എബ്രാ. 10:23-25) സർക്കിട്ട് മേൽവിചാരകന്മാർ സഭകൾ സന്ദർശിച്ചു; ഡിസ്ട്രിക്റ്റ് കൺവെൻഷനുകളും സർക്കിട്ട് സമ്മേളനങ്ങളും സംഘടിപ്പിക്കപ്പെട്ടു. വനത്തിനുള്ളിൽ പോലും വലിയ സമ്മേളനങ്ങൾ നടത്തുകയുണ്ടായി. നഗരത്തിൽ നിന്ന് അകലെ, വനത്തിൽ നടത്തപ്പെട്ട അത്തരം പരിപാടികളിൽ ചിലപ്പോഴൊക്കെ 1,500-ഓളം പേർ കൂടിവന്നു. 1972-ൽ, വാടകയ്ക്കെടുത്ത ഒരു ബഹുശാലാഭവനത്തിൽ ഒരു ഓഫീസും സാഹിത്യ ഡിപ്പോയും പ്രവർത്തനം ആരംഭിച്ചു. അന്നുണ്ടായിരുന്ന 11 സഭകളിൽ ഓരോന്നിൽ നിന്നും ഉത്തരവാദിത്വം വഹിച്ചിരുന്ന ഒരു സഹോദരൻ ഡിപ്പോയിൽ വന്നു സാഹിത്യങ്ങൾ കൊണ്ടുപോകുമായിരുന്നു. സഹോദരങ്ങൾ പരസ്യമായി, കാർട്ടൺ കണക്കിനു സാഹിത്യങ്ങൾ കൊണ്ടുപോയിരുന്നതായി കുറെക്കാലം ഡിപ്പോയുടെ മേൽനോട്ടം വഹിച്ചിരുന്ന ആൻഡ്രിമൂവാറ സഹോദരൻ അനുസ്മരിക്കുന്നു.
നിരോധനത്തെ തുടർന്നുള്ള ആദ്യത്തെ ഏതാനും വർഷങ്ങളിൽ സാക്ഷികൾ വളരെ ജാഗരൂകരായിരുന്നു. തങ്ങൾ പോലീസുകാരുടെ നിരീക്ഷണത്തിൽ ആണെന്നും അവർ തങ്ങളെ പിന്തുടരുകയാണെന്നും ചിലപ്പോഴൊക്കെ അവർക്കു തോന്നി. തന്മൂലം, അനൗപചാരികമായിട്ടാണ് അവർ സാക്ഷീകരണം അധികവും നടത്തിയിരുന്നത്. വീടുതോറുമുള്ള ശുശ്രൂഷയിൽ അവർ ഒരു കെട്ടിടസമുച്ചയത്തിലുള്ള ഒരു വീടു സന്ദർശിച്ചിട്ട് മറ്റൊരു സമുച്ചയത്തിലുള്ള ഏതെങ്കിലും ഒരു വീട്ടിലേക്കു പോകുമായിരുന്നു. സാഹിത്യങ്ങൾ ബ്രീഫ്കേസിൽ കൊണ്ടുപോകുന്നതിനു പകരം ചന്തയ്ക്കു പോകുന്നു എന്നവണ്ണം സഞ്ചിയിലോ കുട്ടയിലോ ആണ് കൊണ്ടുപോയിരുന്നത്. എന്നുവരികിലും, മിക്കപ്പോഴും യാതൊരു പ്രശ്നവും കൂടാതെ അവർക്കു ബൈബിൾ അധ്യയനങ്ങൾ നടത്താൻ സാധിച്ചിരുന്നു. മറച്ചുവെക്കാനുള്ള പ്രത്യേക ശ്രമമൊന്നും കൂടാതെയാണ് 1972-ൽ സാക്ഷികൾ തനിക്കു ബൈബിൾ അധ്യയനം നടത്തിയിരുന്നത് എന്ന് ഭാര്യ ലിയയോടൊപ്പം ഇപ്പോൾ ബ്രാഞ്ചിൽ സേവിക്കുന്ന റാക്കൂറ്റൂഡ്സാവുന സഹോദരൻ അനുസ്മരിക്കുന്നു.
അമിത ജാഗ്രതയോ?
മേഖലാ മേൽവിചാരകന്മാരുടെ സന്ദർശനങ്ങൾക്ക് ഇനെനി തുടർന്നും ക്രമീകരണങ്ങൾ ചെയ്തു. അത്തരം സ്നേഹനിർഭരമായ ക്രമീകരണങ്ങൾ
സഹോദരങ്ങൾക്കു പ്രോത്സാഹനമേകുകയും തങ്ങളുടെ സാഹചര്യത്തെ ശരിയാംവണ്ണം നേരിടാൻ അവരെ സഹായിക്കുകയും ചെയ്തു. ഉദാഹരണത്തിന്, 1973-ൽ ആൻഡ്രേ റാംസേയർ മഡഗാസ്കർ സന്ദർശിച്ചപ്പോൾ, സഹോദരങ്ങൾ അമിത ജാഗ്രത പുലർത്തുന്നതായി അദ്ദേഹം മനസ്സിലാക്കി. റാംസേയർ സഹോദരൻ ഇങ്ങനെ ന്യായവാദം ചെയ്തത് ആൻഡ്രിമൂവാറ അനുസ്മരിക്കുന്നു: “യഹോവയുടെ സാക്ഷി ആയതിന്റെ പേരിൽ ഇവിടെ ആരെങ്കിലും തടവിലാക്കപ്പെട്ടിട്ടുണ്ടോ? ഇല്ല. നിങ്ങൾക്കു മറ്റ് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടോ? അതുമില്ല. ആ സ്ഥിതിക്ക്, നിങ്ങൾ കാട്ടുന്നത് അമിത ജാഗ്രത ആയിരിക്കാം. ഈ അമിത ജാഗ്രത അനാവശ്യമായിക്കൂടേ? നാം ഭയപ്പെടരുത്.” ആ സന്ദർശനം എത്ര സഹായകം ആയിരുന്നു! അന്നു മുതൽ പ്രാദേശിക സാക്ഷികൾ ധൈര്യസമേതം, കുറച്ചുകൂടി പരസ്യമായി സാക്ഷ്യം നൽകാൻ തുടങ്ങി. തത്ഫലമായി, 1974 സേവന വർഷത്തിൽ 613 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടു ചെയ്യപ്പെട്ടു. നിരോധനത്തിനു മുമ്പു റിപ്പോർട്ടു ചെയ്യപ്പെട്ട സർവകാല അത്യുച്ചത്തെക്കാൾ 30 ശതമാനം കൂടുതലായിരുന്നു അത്!വീണ്ടും നിയമാംഗീകാരം
1983-ന്റെ അവസാനത്തോടെ, ഒരു പ്രാദേശിക സാംസ്കാരിക സൊസൈറ്റി എന്ന പേരിൽ തങ്ങളുടെ പ്രവർത്തനങ്ങൾക്കു നിയമാംഗീകാരം നൽകാൻ അഭ്യർഥിച്ചുകൊണ്ടു സഹോദരങ്ങൾ അധികാരികൾക്ക് അപേക്ഷ സമർപ്പിച്ചു. 1984 ഫെബ്രുവരി 24-ന് അതിനുള്ള അംഗീകാരം ലഭിച്ചു. എങ്കിലും, യഹോവയുടെ സാക്ഷികളുടെ മേലുള്ള നിരോധനം നീക്കം ചെയ്യപ്പെട്ടതായി അത് അർഥമാക്കിയില്ല. എന്നിരുന്നാലും, ഈ പുതിയ സംഭവവികാസം സഹോദരങ്ങളെ അങ്ങേയറ്റം ആഹ്ലാദഭരിതരാക്കി. അതോടെ വയൽസേവന പ്രവർത്തനം വർധിച്ചു. ഏപ്രിലിൽ രണ്ടു സർവകാല അത്യുച്ചങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു—1,708 പ്രസാധകർ റിപ്പോർട്ടു ചെയ്തു; 8,977 പേർ സ്മാരകത്തിനു ഹാജരാകുകയും ചെയ്തു. അങ്ങനെ, പ്രസാധകരുടെ എണ്ണത്തിൽ 264 ശതമാനവും സ്മാരക ഹാജരിൽ 606 ശതമാനവും വർധനവുണ്ടായി.
സാംസ്കാരിക സൊസൈറ്റി എന്ന പേരിൽ നിയമാംഗീകാരം ഉണ്ടായിരുന്നെങ്കിലും ഒരു മത സംഘടന എന്ന നിലയിൽ യഹോവയുടെ സാക്ഷികൾക്കു നിയമാംഗീകാരം നൽകാൻ അഭ്യർഥിച്ചുകൊണ്ട് 1993-ൽ സഹോദരങ്ങൾ അപേക്ഷ സമർപ്പിച്ചു. ഏതാനും മാസങ്ങൾക്കു ശേഷം, 1994 ഒക്ടോബർ 4-ന് അവർക്കു പ്രസ്തുത നിയമാംഗീകാരം ലഭിച്ചു. സന്തോഷിക്കാൻ എത്ര നല്ല കാരണം! വീണ്ടും അവർക്ക് യഹോവയുടെ സാക്ഷികൾ എന്ന പേരിൽ പരസ്യമായി അറിയപ്പെടാൻ കഴിഞ്ഞു.
കൂടുതൽ അന്താരാഷ്ട്ര സഹായം
അതിനു മുമ്പുതന്നെ, 1987-ൽ മിഷനറിമാർക്കു മഡഗാസ്കറിൽ മടങ്ങിയെത്താൻ സാധിച്ചു. ഫിൻലൻഡിലെ ഹെൽസിൻകിയിൽ പ്രത്യേക പയനിയർമാർ ആയിരുന്ന ക്വോക്കാനെൻ ദമ്പതികൾ 1991 സെപ്റ്റംബർ മാസം മഡഗാസ്കറിൽ തിരിച്ചെത്തി. ക്വോക്കാനെൻ സഹോദരൻ ബ്രാഞ്ച് കമ്മിറ്റി കോ-ഓർഡിനേറ്റർ ആയി നിയമിതനായി. “മഡഗാസ്കർ ആകെ മാറിപ്പോയിരുന്നു. ഞങ്ങൾ മടങ്ങിയെത്തിയപ്പോൾ, നേരത്തേ ഞങ്ങൾക്ക് അറിയാമായിരുന്ന പല സഹോദരീസഹോദരന്മാരും മരിച്ചുപോയിരുന്നു. ഭൂരിഭാഗം പ്രസാധകരും പുതുതായി സത്യത്തിൽ വന്നവർ ആയിരുന്നു,” ക്വോക്കാനെൻ സഹോദരൻ പറയുന്നു. ധാരാളം ഓഫീസ് ജോലികൾ ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു. എങ്കിലും, 1991 ആഗസ്റ്റിൽ 4,005 എന്ന പുതിയ ഒരു പ്രസാധക അത്യുച്ചം ഉണ്ടായത് എത്ര സന്തോഷപ്രദമായ സംഗതിയായിരുന്നു!
മറ്റുള്ളവരോടൊപ്പം 1970-ൽ നാടുകടത്തപ്പെട്ട ധീരജ്ലാൽ ഭഗ്വാൻജിക്കും ഭാര്യ സിമോനും മഡഗാസ്കറിലേക്കു തിരികെ ചെല്ലാൻ ക്ഷണം ലഭിച്ചു. ഒത്തുതീർപ്പുകൾ നടത്തുന്നതിൽ അതിവിദഗ്ധനായ ഭഗ്വാൻജി സഹോദരൻ പെർമിറ്റുകളും കസ്റ്റംസ് പേപ്പറുകളും മറ്റ് ഔദ്യോഗിക പ്രമാണങ്ങളും ശരിയാക്കിയെടുക്കാൻ ബ്രാഞ്ചിനെ സഹായിക്കുന്നു. 1992 മുതൽ അദ്ദേഹം മഡഗാസ്കർ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഒരു ഇന്ത്യക്കാരൻ, അതും ഒരു മുൻ ഹൈന്ദവൻ, യഹോവയെയും യേശുക്രിസ്തുവിനെയും ദൈവരാജ്യത്തെയും കുറിച്ചൊക്കെ സംസാരിക്കുന്നത് ഗവൺമെന്റ് അധികാരികളെ അതിശയിപ്പിക്കാറുണ്ട്.
പുതിയ ബ്രാഞ്ച് സമുച്ചയം
1963 സെപ്റ്റംബറിൽ ബ്രാഞ്ച് സ്ഥാപിതമായതു മുതൽ പല സ്ഥലങ്ങളിലുള്ള കെട്ടിടങ്ങൾ അതിനായി ഉപയോഗിച്ചിട്ടുണ്ട്. 1972 മുതൽ 1987 വരെ ഓഫീസിനും സാഹിത്യ ഡിപ്പോയ്ക്കുമായി ഒരു ബഹുശാലാഭവനം ധാരാളമായിരുന്നു. പിന്നീട് കുറച്ചുകൂടെ വലിയ ഒരു കെട്ടിടം വാടകയ്ക്കെടുത്തു. അന്നൊക്കെ കുടുംബ പരിപാലനത്തിന്റെ ഉത്തരവാദിത്വവും ഉണ്ടായിരുന്ന ബ്രാഞ്ച് കമ്മിറ്റിയംഗങ്ങൾ, ഓഫീസ് ജോലികൾ മിക്കതും തങ്ങളുടെ വീടുകളിൽ വെച്ചാണു ചെയ്തിരുന്നത്.
മഡഗാസ്കറിൽ ബൈബിൾ വിദ്യാഭ്യാസവേല പുരോഗമിക്കവെ, കൂടുതൽ സൗകര്യങ്ങളും വേണ്ടിവന്നു. രാജ്യാന്തര വിമാനത്താവളമായ ഇവാറ്റൂവിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയായി സൊസൈറ്റി സ്ഥലം വാങ്ങി. മൂന്നു വർഷത്തിനു ശേഷം, 1993 ഏപ്രിലിൽ വിദേശ സഹോദരങ്ങളുടെ സഹായത്താൽ നിർമാണപ്രവർത്തനത്തിനു തുടക്കം കുറിച്ചു. അത്തരം നിർമാണ പദ്ധതിയിൽ വളരെ അനുഭവ പരിചയമുള്ള കാനഡക്കാരനായ വോൾട്ടർ എൽക്കോ, 30 മാസം ദീർഘിച്ച ആ
പദ്ധതിയുടെ മേൽനോട്ടം വഹിക്കാനെത്തി. തുടർന്ന്, വേറെയും രാജ്യാന്തര ദാസന്മാർ എത്തിച്ചേർന്നു. കൂടാതെ, മൂന്നോ അതിലധികമോ മാസം നിർമാണപ്രവർത്തനത്തിൽ സഹായിക്കുന്നതിനു പല ദേശങ്ങളിൽ നിന്നും നിരവധി രാജ്യാന്തര സ്വമേധയാ സേവകർ സ്വന്തം ചെലവിൽ എത്തിച്ചേർന്നു. നിർമാണ പ്രവർത്തനത്തിന്റെ പാരമ്യത്തിൽ, രാജ്യാന്തര, പ്രാദേശിക നിർമാണ പ്രവർത്തകരായി ജോലിക്കാരുടെ സംഘത്തിൽ 110 പേർ ഉണ്ടായിരുന്നു. വാരാന്തങ്ങളിൽ പ്രാദേശിക സഭകളിലെ സഹോദരങ്ങളും സഹായിക്കാൻ എത്തിയപ്പോൾ സന്നദ്ധ സേവകരുടെ എണ്ണം കുത്തനെ ഉയർന്നു.പരസ്പര പ്രോത്സാഹനത്തിന് അത് ഇടവരുത്തി. രാജ്യാന്തര പ്രവർത്തകരിൽ പലർക്കും പ്രാദേശിക ഭാഷ വശമില്ലായിരുന്നെങ്കിലും പക്വതയുള്ള ആ സഹോദരീസഹോദരന്മാർ വയൽ ശുശ്രൂഷയിൽ നല്ല മാതൃകയായിരുന്നു. ഉദാഹരണത്തിന്, വലിയ യന്ത്രങ്ങളുടെ മെക്കാനിക്ക് എന്ന നിലയിൽ രണ്ടു വർഷത്തോളം സഹായഹസ്തം നീട്ടിയ ഡേവിഡ് സ്മിത്തിനു മലഗാസി വശമില്ലായിരുന്നു. എങ്കിലും, മലഗാസിയിലുള്ള വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കും നല്ല സാക്ഷ്യം നൽകാൻ കഴിയുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. തന്മൂലം, ഒരു കയ്യിൽ മാസികകളും മറ്റേ കയ്യിൽ അതിനായി നിർദേശിച്ചിരിക്കുന്ന സംഭാവനയും പ്രദർശിപ്പിച്ചുകൊണ്ടു സുസ്മേരവദനനായി അദ്ദേഹം തെരുവിൽ നിൽക്കുമായിരുന്നു. ദിവസം 80-ഓളം മാസികകൾ അദ്ദേഹം സമർപ്പിച്ചിരുന്നു.
പുതിയ ബ്രാഞ്ച് സൗകര്യങ്ങൾ തീർച്ചയായും യഹോവയിൽ നിന്നുള്ള ഒരു ദാനംതന്നെയാണ്! 1996 ഡിസംബർ 7-ാം തീയതി ബ്രാഞ്ച് സമർപ്പിക്കപ്പെട്ടപ്പോൾ, അനവധി വർഷങ്ങളായി സാക്ഷികളായിരുന്ന 668 പേർ ക്ഷണിക്കപ്പെട്ടു. എത്ര സന്തോഷപ്രദമായ ഒരു സംഭവമായിരുന്നു അത്! പിറ്റേന്ന്, ഗിലെയാദ എന്നു വിളിച്ചിരുന്ന തുറസ്സായ ഒരു മൈതാനത്തിൽ വെച്ചു നടത്തപ്പെട്ട പ്രത്യേക പ്രസംഗത്തിന് 7,785 പേർ ഹാജരായി. അവിടെ വെച്ചു നടത്താൻ കാരണം? ബ്രാഞ്ചിൽ നിന്ന് ഏകദേശം ആറു കിലോമീറ്റർ അകലെയുള്ള ഈ സ്ഥലം ഒരു സമ്മേളന ഹാൾ നിർമിക്കാനായി വാങ്ങിയതാണ്. എത്ര ഹൃദ്യമായ കാഴ്ചയായിരുന്നു അത്—തങ്ങളുടെ ഏറ്റവും നല്ല വസ്ത്രങ്ങൾ അണിഞ്ഞ്, വെയിലേൽക്കാതിരിക്കാൻ വർണശബളമായ കുടകളും പിടിച്ച് മലയോരം നിറയെ സഹോദരങ്ങൾ!
മുഴുസമയ സേവകരുടെ അണിയിലുള്ള വർധനവ്
ആദ്യത്തെ മലഗാസി പയനിയർമാർ 1960-കളിൽ മുഴുസമയ സേവനം തുടങ്ങിയതു മുതൽ ഉത്സാഹികളായ ഈ മുഴുസമയ പ്രവർത്തകരുടെ എണ്ണം വർഷംതോറും ഒന്നിനൊന്നു വർധിച്ചിരിക്കുന്നു.
ഇപ്പോൾ മഡഗാസ്കറിലെ രാജ്യ പ്രസാധകരിൽ ആറിൽ ഒരാൾ വീതം പയനിയർ സേവനത്തിലാണ്. അനേകം യുവ സഹോദരങ്ങൾ പയനിയറിങ് തങ്ങളുടെ ജീവിതവൃത്തി ആക്കിയിരിക്കുന്നു. പയനിയർമാരുടെ പരിശീലനാർഥം മറ്റു ദേശങ്ങളിൽ എന്ന പോലെ, 1979-ൽ മഡഗാസ്കറിലും പയനിയർ സേവന സ്കൂൾ തുടങ്ങി. നിരവധി വർഷങ്ങളായി മുഴുസമയ സേവകരായിരുന്ന ആൻഡ്രിയാമാസി തേയോഡൊറും ആൻഡ്രിമൂവാറ ഫേലിക്സും ആയിരുന്നു അധ്യാപകർ. അന്നു മുതൽ, പ്രബോധനാത്മകമായ ഈ കോഴ്സിൽ നിന്നു നൂറുകണക്കിനു പയനിയർമാർ പ്രയോജനം നേടിയിട്ടുണ്ട്.ഈ സ്കൂളിൽ സമഗ്രമായി ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്ന് മറ്റുള്ളവരിൽ വ്യക്തിപരമായ താത്പര്യം കാട്ടുന്നതു സംബന്ധിച്ചുള്ളതാണ്. മിക്ക പയനിയർമാരും അതു ഹൃദയാ പിൻപറ്റി. ഉദാഹരണത്തിന്, പൂർവ തീരത്തുള്ള ഒരു ചെറിയ പട്ടണമായ സോനെറാനി വൂങ്കുവിൽ നിയമനം ലഭിച്ച റാൻഡ്രെമാമ്പിയാന നിയനും ഭാര്യ വെരൂനിയനും മറ്റുള്ളവരിൽ വ്യക്തിപരമായ താത്പര്യം കാണിക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞു. അവർ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥയുടെ മകന് പോളിയോ ബാധിച്ച് അംഗവൈകല്യം സംഭവിച്ചിരുന്നു. ദൈവത്തിന്റെ പുതിയ ലോകത്തിലെ ജീവിതത്തെ കുറിച്ചുള്ള വിലയേറിയ ബൈബിൾ വാഗ്ദാനങ്ങൾ ആ കുട്ടിയുമായി പങ്കിടാൻ ഈ പയനിയർമാർ പ്രത്യേകം ശ്രമം ചെലുത്തി. ആ കുട്ടി സസന്തോഷം നിയനോടും വെരൂനിയനോടുമൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. എന്നാൽ, അവന്റെ കുടുംബാംഗങ്ങൾക്ക് അതിനോടു യോജിപ്പില്ലായിരുന്നു. ആ കുട്ടിയുടെ അമ്മ, ബൈബിൾ പഠിപ്പിക്കാൻ തങ്ങൾക്കു സമയമില്ലെന്നു തന്റെ കുട്ടിയോടു പറയാൻപോലും ആ പയനിയർമാരോട് ആവശ്യപ്പെട്ടു. അവർക്ക് അതിനു കഴിയുമായിരുന്നില്ല. യഹോവയോടും അവന്റെ മാർഗത്തോടുമുള്ള ആ കുട്ടിയുടെ സ്നേഹം ദ്രുതഗതിയിൽ വർധിച്ചു. എട്ടു മാസം കഴിഞ്ഞപ്പോൾ അവൻ സ്നാപനമേറ്റു. അതോടെ, പയനിയർമാരോട് ആ വീട്ടിൽനിന്നു പോകാൻ അതിന്റെ ഉടമസ്ഥ ആവശ്യപ്പെട്ടു.
ആ കുട്ടിയോടു വ്യക്തിപരമായി താത്പര്യം കാണിക്കുന്നത് അതോടെ അവസാനിച്ചോ? തീർച്ചയായുമില്ല. അവന്റെ വീൽച്ചെയർ വളരെ പരിതാപകരമായ സ്ഥിതിയിൽ ആയിരുന്നു, ഇപ്പോൾ അതു തീർത്തും ഉപയോഗശൂന്യമായി. പുതിയ ഒരെണ്ണം പള്ളിയിൽ വന്നുകിടപ്പുണ്ടായിരുന്നു എങ്കിലും അവൻ മതം മാറിയതുകൊണ്ട് പള്ളിക്കാർ അത് അവനു കൊടുത്തില്ല. അതുകൊണ്ട്, ഇപ്പോൾ യോഗങ്ങൾക്കു ഹാജരാകാൻ വികലാംഗനായ ഈ സഹോദരനെ സഭയിലെ സഹോദരങ്ങൾ സഹായിക്കുന്നു.
രാജ്യ സന്ദേശത്തിൽ നിന്നു പ്രയോജനം അനുഭവിക്കുന്നതിനു കൂടുതൽ ആളുകൾക്ക് അവസരം നൽകാനായി, പ്രവർത്തിക്കാത്ത പ്രദേശത്തേക്കു സമീപ വർഷങ്ങളിൽ സൊസൈറ്റി താത്കാലിക പ്രത്യേക പയനിയർമാരെ അയച്ചിരിക്കുന്നു. 1997 നവംബറിൽ, ഒരു പ്രസാധകൻ മാത്രമുള്ള മായാഡിട്ര എന്ന ഒരു കൊച്ചു പട്ടണത്തിലേക്കു സൊസൈറ്റി രണ്ടു സഹോദരന്മാരെ അയച്ചു. അതിശയകരമെന്നു പറയട്ടെ, പിറ്റേ വർഷം ഒക്ടോബറിൽ അവിടെ 14 പ്രസാധകർ അടങ്ങുന്ന ഒരു പുതിയ സഭ രൂപീകൃതമായി. അവർ മേലാൽ താത്കാലിക പ്രത്യേക പയനിയർമാരായല്ല മറിച്ച്, സ്ഥിരം പ്രത്യേക പയനിയർമാരായാണ് ഇപ്പോൾ ആ പട്ടണത്തിൽ സേവിക്കുന്നത്.
1996 ജൂണിൽ വേറെ രണ്ടു സഹോദരന്മാർക്ക് മാസൂബെ പട്ടണത്തിലേക്കു നിയമനം ലഭിച്ചു. അതു പ്രവർത്തിക്കാത്ത ഒരു ചെറിയ പട്ടണം ആയിരുന്നു. ഉദ്ദേശിച്ചിരുന്നതു പോലെ, മൂന്നു മാസം കഴിഞ്ഞ് അവർക്ക് ആ പ്രദേശത്തു നിന്നു പോരാനായില്ല—അവിടെ താമസിക്കാൻ ആളുകൾ അവരോടു കേണപേക്ഷിച്ചു. ആറു മാസത്തിനു ശേഷം ഒറ്റപ്പെട്ട ഒരു ഗ്രൂപ്പ് രൂപീകൃതമായി. തുടർന്ന് മൂന്നു മാസത്തിനു ശേഷം,
ആ കൂട്ടം അഞ്ചു പ്രസാധകരും രണ്ടു സാധാരണ പയനിയർമാരും അടങ്ങിയ ഒരു സഭ ആയിത്തീർന്നു. ആദ്യം അവിടെ പ്രവർത്തിച്ചിരുന്ന ആ രണ്ടു “താത്കാലിക” പ്രത്യേക പയനിയർമാരും ഇപ്പോൾ സഭയോടൊപ്പമുണ്ട്. അവർ സഭയുടെ കാര്യങ്ങൾ നല്ലവണ്ണം നോക്കിനടത്തുന്നു. നിയമിച്ചു കൊടുക്കാത്ത നിരവധി പ്രദേശങ്ങളിൽ സമാനമായ ഫലങ്ങൾ ആവർത്തിക്കപ്പെടുന്നു.കൂടുതൽ മിഷനറിമാർ
ഫലഭൂയിഷ്ഠമായ വയലാണു മഡഗാസ്കർ. 20,000-ത്തിലധികം ബൈബിൾ അധ്യയനങ്ങൾ ഇവിടെ നടത്തപ്പെടുന്നു, ഒരു പ്രസാധകന് രണ്ടിലധികം അധ്യയനങ്ങൾ എന്ന നിരക്കിൽ. 1993-ൽ, വേലയിൽ സഹായിക്കാനായി ജർമനിയിലെ ഗിലെയാദ് എക്സ്റ്റൻഷൻ സ്കൂളിൽ നിന്നുള്ള ആറു മിഷനറിമാർക്കു മഡഗാസ്കറിലേക്കു നിയമനം ലഭിച്ചു. മഡഗാസ്കറിലെ രണ്ടാമത്തെ വലിയ നഗരമായ, പൂർവ തീരത്തുള്ള ടോവമസിനയിലാണ് അവരുടെ മിഷനറി ഭവനം. സെയ്ഷെൽസിൽ സേവിച്ചുകൊണ്ടിരുന്ന അനുഭവപരിചയമുള്ള മിഷനറിമാരായ ഡാനിയേൽ ക്മിറ്റായ്ക്കും ഭാര്യ ഏലെനും ‘ചുവന്ന വൻ ദ്വീപി’ലേക്കു നിയമനം ലഭിച്ചു. കാനഡയിൽ, ഫ്രഞ്ച് സംസാരിക്കുന്ന പ്രദേശത്തു പ്രവർത്തിച്ചുകൊണ്ടിരുന്ന അഞ്ച് സാധാരണ പയനിയർ ദമ്പതിമാരും മഡഗാസ്കറിൽ സേവനമനുഷ്ഠിക്കാൻ സ്വമേധയാ മുന്നോട്ടു വന്നു. വർഷങ്ങളായി പരാഗ്വേയിൽ സേവിച്ചുകൊണ്ടിരുന്ന ഒരു ഫ്രഞ്ച് മിഷനറിയായ ഇവാൻ ടെസിയേ, ബ്രാഞ്ചിന്റെ പ്രവർത്തനങ്ങളിൽ സഹായിക്കാൻ എത്തിച്ചേർന്നു. അന്താരാഷ്ട്ര സേവകർ എന്ന നിലയിൽ മഡഗാസ്കർ ബ്രാഞ്ചിന്റെ നിർമാണ പ്രവർത്തനത്തിൽ പങ്കെടുത്ത ഡാന്റേ ബോണെറ്റിക്കും ഭാര്യ ക്രിസ്റ്റീനയ്ക്കും മിഷനറിമാരായി മഡഗാസ്കറിലേക്കു മടങ്ങി വരാൻ ക്ഷണം ലഭിച്ചു. പ്രാദേശിക സഹോദരങ്ങൾക്ക് ഇടയിൽ പയനിയർ ആത്മാവു വളർത്തിയെടുക്കാൻ പുതുതായി എത്തിച്ചേർന്ന ഇവർ വളരെയധികം സഹായിച്ചിരിക്കുന്നു. ഇവരിൽ ചിലർ മലഗാസി സഭകളിൽ സർക്കിട്ട് മേൽവിചാരകന്മാരായി സേവിക്കത്തക്കവണ്ണം മലഗാസി നന്നായി പഠിച്ചെടുത്തു.
സഭകളെ പ്രോത്സാഹിപ്പിക്കാൻ സഞ്ചാരവേല
1963-ൽ ഇവിടെ സർക്കിട്ട് വേല തുടങ്ങിയപ്പോൾ സർക്കിട്ട് മേൽവിചാരകന് സന്ദർശിക്കാൻ രാജ്യത്താകെ മൂന്നു സഭകളേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ 253 സഭകളെയും കൂട്ടങ്ങളെയും 17 സഞ്ചാര മേൽവിചാരകന്മാർ സേവിക്കുന്നു. ഗ്രാമ പ്രദേശങ്ങളിലെ യാത്ര ഇപ്പോഴും ദുഷ്കരമാണ്. മഴക്കാലത്തു പലയിടങ്ങളിലും ചെളി നിറഞ്ഞ റോഡുകൾ ഗതാഗതത്തിനു തടസ്സം സൃഷ്ടിക്കുന്നു. തന്മൂലം, സർക്കിട്ട് മേൽവിചാരകന്മാർക്ക് ദീർഘദൂരം നടക്കേണ്ടിവരുന്നു. ചെളി നിറഞ്ഞ റോഡുകളിലൂടെ 2 കൊരിന്ത്യർ 11:23-27 താരതമ്യം ചെയ്യുക.) ചിലപ്പോഴൊക്കെ, സർക്കിട്ട് മേൽവിചാരകൻ ഒരു സഭയിൽ നിന്നു മറ്റൊന്നിലേക്കു പോകുമ്പോൾ സാധനങ്ങൾ കൊണ്ടുപോകുന്നതിന് അദ്ദേഹത്തെ സഹായിക്കാൻ ചില സഹോദരന്മാരും അദ്ദേഹത്തോടൊപ്പം പോകുക പതിവാണ്. പാലങ്ങളില്ലാത്ത നദികൾ കുറുകെ കടക്കുമ്പോൾ നനയാതിരിക്കാൻ സാധനങ്ങളെല്ലാം ഒരു പ്ലാസ്റ്റിക് സഞ്ചിയിലാക്കി തലയിൽ ചുമന്നുകൊണ്ടു പോകുന്നു. മഴക്കാലത്തു നദികളിൽ കഴുത്തറ്റം വരെ വെള്ളമുണ്ടാകും.
ദിവസങ്ങളോളം നടന്നു വേണം അവർക്കു ചില സഭകളിൽ എത്തിച്ചേരാൻ! (പ്രാദേശിക സഹോദരങ്ങൾക്ക് കാര്യമായ സാമ്പത്തിക ശേഷിയൊന്നും ഇല്ലെങ്കിലും അവർ അതിഥിപ്രിയരാണ്. സഞ്ചാര മേൽവിചാരകന്മാരെയും അവരുടെ ഭാര്യമാരെയും വേണ്ടുംവണ്ണം സത്കരിക്കുന്നതിന് അവർ കഴിവിന്റെ പരമാവധി ചെയ്യുന്നു. അതു പരസ്പര പ്രോത്സാഹനത്തിൽ കലാശിക്കുന്നു. യഹോവയെ സന്തോഷിപ്പിക്കാൻ തങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുന്ന സഹോദരങ്ങളോടൊപ്പം ആയിരിക്കുന്നത് എത്ര സംതൃപ്തിദായകമാണ്! (റോമ. 1:11, 12, NW) യഹോവയ്ക്കു വിലപ്പെട്ടവരായ ഈ പ്രിയ സഹോദരങ്ങളുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുന്നത് എത്ര വലിയ ഒരു പദവിയാണ്!
ചുഴലിക്കാറ്റ് ആഞ്ഞടിക്കുമ്പോൾ
ഇവിടെ ചുഴലിക്കാറ്റുകൾ സാധാരണമാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകളിൽ ഓരോ വർഷവും ഒരു പ്രത്യേക സീസണിൽ ചുഴലിക്കാറ്റുകൾ വീശാറുണ്ട്. ബ്രാഞ്ച് ഓഫീസ് കാലാവസ്ഥാ റിപ്പോർട്ടുകൾക്ക് അടുത്ത ശ്രദ്ധ നൽകുകയും ചുഴലിക്കാറ്റ് ബാധിത പ്രദേശത്തെ സഹോദരങ്ങൾക്ക് ആവശ്യമായ സഹായം നൽകാൻ സജ്ജരാകുകയും ചെയ്യുന്നു. 1997-ൽ മഡഗാസ്കറിൽ പല തവണ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. ദക്ഷിണപൂർവ തീരപ്രദേശത്തെ പിടിച്ചുലച്ച ഗ്രെറ്റൽ എന്ന ചുഴലിക്കാറ്റ് അതിലൊന്നാണ്. രണ്ടു വലിയ പട്ടണങ്ങളും നിരവധി ഗ്രാമങ്ങളും നശിപ്പിക്കപ്പെട്ടു. 100-ഓളം സാക്ഷികൾ ആ പ്രദേശത്തു താമസിക്കുന്നുണ്ടായിരുന്നു.
പെട്ടെന്നുതന്നെ ബ്രാഞ്ച് ഓഫീസ്, ദുരിതാശ്വാസ സാധനങ്ങളും ഉപകരണങ്ങളും ചില നിർമാണ സാമഗ്രികളും നിറച്ച ഒരു ചെറിയ ട്രക്കും ഒരു ഫോർ-വീൽ-ഡ്രൈവ് വണ്ടിയും അങ്ങോട്ട് അയച്ചു. ദുരിതാശ്വാസ സംഘത്തിൽ ഒരു ഡോക്ടറും ഉണ്ടായിരുന്നു. മോട്ടോർ വാഹനത്തിനു കടന്നുചെല്ലാൻ സാധിക്കാത്ത സ്ഥലങ്ങളിൽ എത്തിച്ചേരുന്നതിന് ആ സംഘം ചെറിയ വള്ളങ്ങളും ഉപയോഗിച്ചു.
ലക്ഷ്യസ്ഥാനമായ വാൻഗായിൻഡ്രേനയിൽ എത്താൻ രണ്ടു ദിവസമെടുത്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഉടനടി തുടങ്ങി.
ഭക്ഷണവും താമസസൗകര്യവും ലഭ്യമാക്കി. സാക്ഷികളായ എല്ലാവരെയും ഡോക്ടർ പരിശോധിച്ച് ആവശ്യമായ വൈദ്യസഹായം നൽകി. സാക്ഷികൾ അല്ലാത്ത കുടുംബങ്ങൾക്കും സഹായം ലഭിച്ചു. പിന്നീട്, രണ്ടു പേരൊഴികെ, ആ സംഘത്തിലെ എല്ലാവരും തിരികെ പോയി. ആ രണ്ടുപേർ ഒരു മാസത്തോളം അവിടെ താമസിച്ച് വീടു പണിയാൻ സഹോദരങ്ങളെ സഹായിച്ചു. സൊസൈറ്റി ലഭ്യമാക്കിയ സഹായത്തോടു വിലമതിപ്പു പ്രകടമാക്കുന്ന നിരവധി കത്തുകൾ ബ്രാഞ്ച് ഓഫീസിൽ ലഭിച്ചു. സാക്ഷികൾ അല്ലാത്ത ചിലർ ഇങ്ങനെ പറഞ്ഞു: “നിങ്ങളാണ് യഥാർഥ ക്രിസ്ത്യാനികൾ!”യഹോവ വളരുമാറാക്കുന്നു
മിഷനറിമാരും അവരുടെ സഹായത്താൽ ശിഷ്യരായവരും മഡഗാസ്കറിൽ രാജ്യ സത്യത്തിന്റെ വിത്തുകൾ നട്ട് അവയ്ക്കു വെള്ളമൊഴിച്ചു. മഡഗാസ്കറിൽ നിന്ന് ആദ്യമായി റിപ്പോർട്ട് അയച്ചത് 1933-ൽ റോബർട്ട് നിസ്ബെറ്റും ബെർട്ട് മക്ലക്കിയും ആയിരുന്നു. ഇരുപത്തിരണ്ടു വർഷത്തിനു ശേഷം വേല പുനരാരംഭിച്ചു. 1956 സേവന വർഷത്തിൽ പ്രസാധകരുടെ എണ്ണം എട്ട് എന്ന അത്യുച്ചത്തിൽ എത്തി. 1970-ൽ മിഷനറിമാർ നാടുകടത്തപ്പെട്ടപ്പോൾ ആ രാജ്യത്ത് 469 രാജ്യ ഘോഷകർ ഉണ്ടായിരുന്നു. മുമ്പത്തെ പോലെ മിഷനറിമാരുടെ സഹായം അവർക്കു ലഭ്യമായില്ല. എങ്കിലും, ‘ദൈവം വളരുമാറാക്കി.’—1 കൊരി. 3:6.
മുമ്പ് മഡഗാസ്കറിൽ സേവിച്ചിരുന്ന ചിലർക്ക് അവിടേക്കു മടങ്ങിയെത്താൻ അവസരം ലഭിച്ചപ്പോൾ, തങ്ങൾ ബൈബിൾ സത്യം പഠിപ്പിച്ചുകൊണ്ടിരുന്നവർ സ്വന്തമായി ഫലം പുറപ്പെടുവിക്കുന്നതിന്റെ തെളിവുകൾ കാണാൻ കഴിഞ്ഞു. ഉദാഹരണത്തിന്, ഇറെൻ കാർബോനോ അധ്യയനം നടത്തിയിരുന്ന 15-കാരിയായ റാമാനിട്ര എലീനയ്ക്കു പോളിയോ ബാധിച്ചതിനാൽ നടക്കാൻ സാധ്യമല്ലായിരുന്നു, ഒപ്പം വീട്ടുകാരുടെ എതിർപ്പും. എന്നിട്ടും സുവാർത്തയുടെ ഒരു പ്രസാധിക ആയിത്തീരാനുള്ള തന്റെ തീരുമാനത്തിൽ എലീന ഉറച്ചു നിന്നു. കാർബോനോ ദമ്പതിമാർ കുറച്ചു നാളത്തേക്കു സ്വദേശമായ കാനഡ സന്ദർശിക്കാൻ പോയപ്പോഴും അവൾ പുരോഗതി കൈവരിച്ചുകൊണ്ടിരുന്നു. 1995-ൽ ഒരു ഹ്രസ്വ സന്ദർശനത്തിന് എത്തിയ ഇറെനോട് എലീന ഇങ്ങനെ പറഞ്ഞു: “ഡാഡി ഒഴികെ വീട്ടിൽ എല്ലാവരും സത്യം സ്വീകരിച്ചു!’
യഹോവയുടെ സഹായത്താൽ, 1980-ൽ മഡഗാസ്കറിൽ ‘കുറഞ്ഞവൻ ആയിരം’ ആയിത്തീർന്നു—ദൈവരാജ്യ ഘോഷകരുടെ 1,021 എന്ന പുതിയ അത്യുച്ചം. (യെശ. 60:22) 1993-ൽ പ്രസാധക അത്യുച്ചം 5,000 കവിഞ്ഞു. 1999 ആയപ്പോഴേക്കും അത് 10,300 എന്ന സർവകാല അത്യുച്ചത്തിൽ എത്തി.
ഭാവി സംബന്ധിച്ച് എന്ത്?
മഡഗാസ്കറിലെ രാജ്യ പ്രസംഗ വേലയുടെ ഭാവി ശോഭനമാണ്. 1956-ൽ, ഈ ദ്വീപിൽ നടത്തപ്പെട്ട ആദ്യത്തെ സ്മാരകാഘോഷത്തിന് ഏഴു പേരാണു ഹാജരായത്. 1999-ൽ സ്മാരക ഹാജർ 46,392 എന്ന സർവകാല അത്യുച്ചത്തിൽ എത്തുന്നതുവരെ അതു വർധിച്ചുകൊണ്ടിരുന്നു. അതേ മാസം, ഈ ദ്വീപിൽ മൊത്തം 10,346 പ്രസാധകർ ഉണ്ടായിരുന്നു. ശരാശരി, ഓരോ പ്രസാധകനും താത്പര്യക്കാരായ മൂന്നു വ്യക്തികളെ തന്നോടൊപ്പം ഈ സുപ്രധാന പരിപാടിക്കായി കൊണ്ടുവന്നു!
യഹോവയോടും സഹമനുഷ്യരോടും ഉള്ള സ്നേഹത്താൽ പ്രേരിതരായി ബൈബിൾ സത്യം പങ്കിടാൻ ആഗ്രഹിക്കുന്ന ഏവർക്കും ഈ ‘ചുവന്ന വൻദ്വീപ്’ തുടർന്നും ഒരു പറുദീസ തന്നെ. യഹോവയെ കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന, താഴ്മയുള്ള പതിനായിരങ്ങൾ ഇവിടെ ഉണ്ട്. അവർ ലോകത്തിൽ പ്രമുഖരല്ല, ഭൗതികമായി സമ്പന്നരുമല്ല. ചോറും അൽപ്പം മാംസവും കുറച്ചു പച്ചക്കറികളും അടങ്ങുന്നതാണ് സാധാരണഗതിയിൽ അവരുടെ ഭക്ഷണം. മിക്ക പട്ടണങ്ങളിലും ഗ്രാമങ്ങളിലും ആളുകൾക്കു വൈദ്യുതിയോ പൈപ്പു വെള്ളമോ ലഭ്യമല്ല. ഗ്രാമങ്ങളിൽ മിക്കപ്പോഴും റൊട്ടി ലഭ്യമല്ല, വെണ്ണയുടെയും പാൽക്കട്ടിയുടെയും കാര്യമൊട്ടു പറയുകയും വേണ്ട. എന്നിട്ടും, നമ്മുടെ പ്രിയ സഹോദരങ്ങൾ തങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറി കിട്ടുന്നതിൽ യഹോവയോടു നന്ദിയുള്ളവരാണ്, തങ്ങളുടെ ലളിത ജീവിതം അവർ ആസ്വദിക്കുന്നു. ‘എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ വിചാരപ്പെടുന്നതിനു’ പകരം, അവർ മുമ്പെ രാജ്യവും ദൈവത്തിന്റെ നീതിയും അന്വേഷിക്കുന്നതിൽ തുടരുന്നു. (മത്താ. 6:31-33) സാർവത്രിക പരമാധികാരിയായ യഹോവയെ സേവിക്കുന്നതിനുള്ള പദവിയിൽ അവർ നന്ദിയുള്ളവരാണ്. അവർ സങ്കീർത്തനക്കാരനോടു ചേർന്ന് ഇങ്ങനെ പാടുന്നു: “യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ബഹുദ്വീപുകളും സന്തോഷിക്കട്ടെ.”—സങ്കീ. 97:1.
ഒരു മലഗാസി പഴമൊഴി ഇങ്ങനെ പറയുന്നു: “ഓന്തിനെ പോലിരിക്കണം—ഒരു കണ്ണു ഭൂതകാലത്തിലും മറ്റേ കണ്ണു ഭാവികാലത്തിലും കേന്ദ്രീകരിക്കുക.” ഭൂതകാല അനുഭവങ്ങളിൽ നിന്നു പഠിക്കുന്നതിന് അതിൽ ഒരു കണ്ണു കേന്ദ്രിരിക്കുന്നതു നല്ലതാണ്. എന്നാൽ, അതേക്കുറിച്ചു മാത്രം ഓർത്തു കഴിയുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല. ഭാവിയെ കുറിച്ചാണു നാം ചിന്തിക്കേണ്ടത്. അത്യുത്തമ കാലങ്ങൾ വരാനിരിക്കുന്നതേ ഉള്ളൂ. ആളുകൾ യഥാർഥമായും അന്യോന്യം സ്നേഹിക്കുന്ന ഒരു ആഗോള പറുദീസയിലെ ജീവൻ, നിത്യജീവൻ, യഹോവ നമ്മുടെ മുമ്പാകെ വെച്ചിരിക്കുന്നു. ആ ലക്ഷ്യത്തിൽ തങ്ങളുടെ ദൃഷ്ടികൾ കേന്ദ്രീകരിക്കാൻ മഡഗാസ്കറിലെ യഹോവയുടെ സാക്ഷികൾ ദൃഢനിശ്ചയം ഉള്ളവരാണ്.
[224-ാം പേജിലെ ചിത്രം]
[230-ാം പേജിലെ ചിത്രങ്ങൾ]
(1) റാബെയാസി നോയെൽ, (2) റോബർട്ട് നിസ്ബെറ്റ്, (3) ബെർട്ട് മക്ലക്കി, (4) ആഡം ലിസിയാക്, (5) എഡ്വാർ മാർലോ, (6) നാർസിസ് മാർലോ
[233-ാം പേജിലെ ചിത്രം]
റൈമോ ക്വോക്കാനെനും ഭാര്യ വീരയും
[235-ാം പേജിലെ ചിത്രം]
തദ്ദേശികളായ ആദ്യത്തെ പ്രത്യേക പയനിയർമാരിൽ ഒരാളായ ആൻഡ്രിമൂവാറ ഫേലിക്സ്
[236-ാം പേജിലെ ചിത്രം]
എല്ലാം കൈകൊണ്ടാണു ചെയ്തിരുന്നത്
[237-ാം പേജിലെ ചിത്രം]
റാസൂമാലാല ല്വിസ്, ഒരു ദീർഘകാല പരിഭാഷക
[245-ാം പേജിലെ ചിത്രം]
ആൻഡ്രിയാമാസി തേയോഡൊർ പുതിയ മിഷനറിമാരെ മലഗാസി പഠിപ്പിക്കുന്നു
[251-ാം പേജിലെ ചിത്രങ്ങൾ]
പണി പൂർത്തിയായ ബ്രാഞ്ച് സമുച്ചയവും ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും (ഇടത്തു നിന്നു വത്തോട്ട്): എലെയ, റൈമോ ക്വോക്കാനെൻ, ധീരജ്ലാൽ ഭഗ്വാൻജി