വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആധുനിക കാലങ്ങളിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ

ആധുനിക കാലങ്ങളിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ

ആധുനിക കാലങ്ങളിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ

നിക്കരാഗ്വ

സുന്ദരമായ ഈ രാജ്യം വൈവിധ്യങ്ങളുടെ നാടാണ്‌, പ്രകൃതിദൃശ്യങ്ങളുടെ കാര്യത്തിൽ മാത്രമല്ല ജനങ്ങളുടെ കാര്യത്തിലും. പക്ഷേ സങ്കടകരമെന്നുപറയട്ടെ, പ്രകൃതിജന്യവും മനുഷ്യൻ വരുത്തിവെച്ചിട്ടുള്ളതുമായ ഒട്ടേറെ ദുരന്തങ്ങൾ നിക്കരാഗ്വയെ ബാധിച്ചിരിക്കുന്നു. എന്നിരുന്നാലും അതൊന്നും ദൈവരാജ്യത്തിന്റെ സുവാർത്ത സ്വീകരിക്കുന്നതിൽനിന്ന്‌ അവിടെയുള്ളവരെ പിന്തിരിപ്പിച്ചിട്ടില്ല, ആയിരങ്ങൾ അതിനോട്‌ അനുകൂലമായി പ്രതികരിച്ചിരിക്കുന്നു. തടാകങ്ങളുടെയും നദികളുടെയും പർവതങ്ങളുടെയും ദേശമായ ഈ ഉഷ്‌ണമേഖലാ രാജ്യത്ത്‌ യഹോവയുടെ സമൃദ്ധമായ അനുഗ്രഹം ധാരാളം ആത്മീയ ഫലം ഉളവാക്കിയിരിക്കുന്നത്‌ എങ്ങനെയെന്നു കാണുക.

ഫിലിപ്പീൻസ്‌

7,000-ത്തിലധികം ദ്വീപുകൾ അടങ്ങിയ ഒരു രാഷ്‌ട്രത്തിലെമ്പാടും സുവാർത്ത പ്രസംഗിക്കുന്നതിന്റെ വെല്ലുവിളിയെ കുറിച്ച്‌ ഒന്നാലോചിച്ചു നോക്കൂ! വനങ്ങളും പർവതങ്ങളും നിമിത്തം ഇവയിൽ പലതിന്റെയും ഉൾഭാഗത്തേക്കു കടന്നുചെല്ലാൻ പ്രയാസമാണ്‌. അതിനുപുറമേ, ചുഴലിക്കൊടുങ്കാറ്റുകളും വെള്ളപ്പൊക്കങ്ങളും ഭൂകമ്പങ്ങളും അഗ്നിപർവതങ്ങളും മറ്റും അവിടെ സാധാരണമാണ്‌. അത്തരം തടസ്സങ്ങളൊക്കെ ഉണ്ടായിരുന്നിട്ടും ഫിലിപ്പീൻസിൽ സത്യാരാധന പടർന്നു പന്തലിച്ചിരിക്കുന്നത്‌ എങ്ങനെയെന്ന്‌ വായിക്കൂ.