ലോകവ്യാപക റിപ്പോർട്ട്
ലോകവ്യാപക റിപ്പോർട്ട്
◼ ഓഷ്യാനിയ
ദേശങ്ങളുടെ എണ്ണം: 30
ജനസംഖ്യ: 3,37,73,304
പ്രസാധകരുടെ എണ്ണം: 92,691
ബൈബിളധ്യയനങ്ങളുടെ എണ്ണം: 44,999
ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വേൽസിന്റെ ഉൾപ്രദേശത്തുള്ള ഒറ്റപ്പെട്ട ഒരു റെയിൽവേ സ്റ്റേഷനാണ് സ്ഥലം. രണ്ടു രാജ്യാന്തര ട്രെയിനുകൾ അതുവഴി കടന്നുപോകുന്നുണ്ട്—ഇൻഡ്യൻ പസിഫിക്കും ദ ഗാനും. ട്രെയിൻ വരുന്നതിനു മുമ്പായി രണ്ടു പ്രസാധകർ തങ്ങളുടെ പുസ്‌തകശാല അവിടെ സ്ഥാപിക്കും. ആ ട്രെയിനുകൾ അവിടെ രണ്ടു മണിക്കൂറോളം നിറുത്തുന്നതിനാൽ പല യാത്രക്കാരുമായി രസകരമായ സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിനും ധാരാളം സാഹിത്യം സമർപ്പിക്കുന്നതിനും പ്രസാധകർക്കു സാധിച്ചിട്ടുണ്ട്. മടക്കയാത്രയിൽ പ്രസാധകർക്ക് “മടക്കസന്ദർശനം” നടത്തിയിട്ടുള്ള യാത്രക്കാർ പോലുമുണ്ട്.
ദ ഗാൻ എന്ന ട്രെയിനിലെ കണ്ടക്ടർ, ട്രെയിൻ നിറുത്തുന്നിടത്ത് പ്രത്യേകാൽ ആകർഷകമായ എന്തെങ്കിലും ഉണ്ടെങ്കിൽ അതേക്കുറിച്ച് സാധാരണ ഒരു അറിയിപ്പു നടത്താറുണ്ട്. രാജ്യ പ്രസാധകരുടെ അനുമതിയോടെ
അദ്ദേഹം ഇപ്പോൾ തന്റെ അറിയിപ്പിൽ അവരുടെ പുസ്‌തകശാലയുടെ കാര്യവും ഉൾപ്പെടുത്താറുണ്ട്. ഒറ്റപ്പെട്ട ഒരു പ്രദേശത്തു വസിക്കുന്ന ഈ സാക്ഷികളുടെ ശ്രമം വിലമതിക്കേണ്ടതുതന്നെ. കാരണം ഓസ്‌ട്രേലിയയിൽ എങ്ങുനിന്നുമുള്ള യാത്രക്കാരോടു മാത്രമല്ല വിദേശത്തു നിന്നുള്ളവരോടുപോലും അവർ സാക്ഷീകരിക്കുന്നു.കോസ്‌റെയിലെ മൈക്രോനേഷ്യയിൽ നിന്നുള്ള ഒരു മിഷനറി ദമ്പതികൾ 80-നു മേൽ പ്രായമുള്ള ഒരു ബാപ്‌റ്റിസ്റ്റ് ശുശ്രൂഷകന് പരിജ്ഞാനം പുസ്‌തകത്തിന്റെ ഒരു പ്രതി സമർപ്പിച്ചു. കോസ്‌റെയൻ ഭാഷയിലുള്ളതായിരുന്നു അത്. ആ ഭാഷ സംസാരിക്കുന്ന ആളുകളുടെ എണ്ണം 10,000-ത്തിൽ താഴെയേ ഉള്ളൂ. ആ പുസ്‌തകം ശുശ്രൂഷകൻ വളരെയധികം വിലമതിച്ചു. ദമ്പതികൾ അദ്ദേഹത്തിന്റെയടുത്ത് മടങ്ങിച്ചെന്നപ്പോൾ, നമ്മുടെ സാഹിത്യം സ്വീകരിക്കാൻ തന്റെ സഭയിലെ ആളുകളെ പ്രോത്സാഹിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. സ്വാഭാവികമായും സാക്ഷികൾ അതിന്റെ കാരണം ആരാഞ്ഞു. “കാരണം ഞങ്ങളുടെ സഭ ഞങ്ങളുടെ ഭാഷയിൽ ഒരു പുസ്‌തകവും പുറത്തിറക്കിയിട്ടില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ വൃദ്ധശുശ്രൂഷകനുമായി മിഷനറി ദമ്പതികൾ ഇപ്പോൾ ക്രമമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്നു.
മാർഷൽ ദ്വീപുകളിൽ, നിഷ്‌ക്രിയയായ ഒരു സഹോദരിക്ക് ബൈബിളധ്യയനം നടത്താൻ ഒരു മിഷനറി സഹോദരിയോട് ആവശ്യപ്പെട്ടു. എന്നാൽ ആ അധ്യയനത്തിന് അനുകൂലമായ പ്രതികരണം ലഭിക്കാഞ്ഞതിനാൽ മിഷനറി ആ സ്‌ത്രീയോടു ചോദിച്ചു: “മറ്റുള്ളവർ നിങ്ങളോട് അവർ നിങ്ങളെ സ്‌നേഹിക്കുന്നു എന്നു പറയുമ്പോൾ നിങ്ങൾക്ക് എന്താണു തോന്നാറ്?” അമ്പരപ്പോടെ അവർ മറുപടി പറഞ്ഞു: “ആരും ഇതുവരെ എന്നോട് അങ്ങനെ പറഞ്ഞിട്ടില്ല.” മിഷനറി സഹോദരി ഉടനെ അവരെ ആശ്ലേഷിച്ചുകൊണ്ടു പറഞ്ഞു: “ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു. യഹോവയാകട്ടെ അതിലും അധികമായി നിങ്ങളെ സ്‌നേഹിക്കുന്നു.” നിഷ്‌ക്രിയയായ സഹോദരി അതുകേട്ട് കരയാൻ തുടങ്ങി. അതോടെ യഹോവയോടുള്ള അവരുടെ മനോഭാവത്തിനു മാറ്റം വന്നു. ദൈനംദിന ബൈബിൾ വായനാപരിപാടി പിൻപറ്റിക്കൊണ്ടും എല്ലാ യോഗങ്ങൾക്കും ഹാജരായിക്കൊണ്ടും സഹായ പയനിയർ സേവനത്തിൽ പോലും പങ്കെടുത്തുകൊണ്ടും അവർ ആത്മീയ പുരോഗതി കൈവരിക്കാൻ തുടങ്ങി. 2002 ജനുവരിയിൽ ഒരു സാധാരണ പയനിയറായി പ്രവർത്തിക്കുന്നതിനുള്ള അപേക്ഷയും അവർ സമർപ്പിച്ചു. അതിനുശേഷം അവർ നിരവധി ബൈബിളധ്യയനങ്ങൾ ആരംഭിച്ചു. മാത്രമല്ല, ഒരു മാസം ആവശ്യം അധികം ഉള്ള ഒരു ദ്വീപിൽ പോയി പ്രവർത്തിക്കുക പോലും ചെയ്‌തു.
കൂട്ടുകാരുമൊത്ത് കടൽത്തീരത്തു വിശ്രമിക്കവേ ന്യൂകലഡോണിയയിലുള്ള ഒരു മിഷനറി സഹോദരി, ഫ്രാൻസിൽ നിന്നുള്ള ഒരു യുവതിയോട് അനൗപചാരിക സാക്ഷീകരണം നടത്തി. ഒരു പട്ടാളക്കാരി ആയിരുന്ന അവർ ആ ദ്വീപിൽ തന്റെ സ്വന്തക്കാരെ സന്ദർശിക്കാൻ എത്തിയതാണ്. സാരയെവോയിലാണ് അവർ സേവനം അനുഷ്‌ഠിച്ചിരുന്നത്. അന്യോന്യം
യഥാർഥ സ്‌നേഹം പ്രകടമാക്കുന്ന ആളുകളുടെ കൂടെ ജീവിക്കാൻ ആഗ്രഹിക്കുന്നുവോ എന്ന് മിഷനറി സഹോദരി ആ സ്‌ത്രീയോടു ചോദിച്ചു. ആഗ്രഹമുണ്ടെന്ന് അവർ പറഞ്ഞു. എന്നാൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു സൈന്യമുള്ള ശക്തമായ ഒരു ഗവണ്മെന്റിനു മാത്രമേ യഥാർഥ സമാധാനം കൈവരുത്താൻ സാധിക്കൂ എന്നായിരുന്നു അവരുടെ പക്ഷം.തുടർന്ന്, സാക്ഷികളായ തന്റെ സ്‌നേഹിതർ വ്യത്യസ്‌ത രാജ്യങ്ങളിൽനിന്നുള്ളവർ ആണെങ്കിലും ദൈവത്തിലുള്ള വിശ്വാസത്തിന്റെയും അവനോടുള്ള സ്‌നേഹത്തിന്റെയും അടിസ്ഥാനത്തിൽ തങ്ങൾ ഐക്യത്തിലായിരിക്കുന്നതായി മിഷനറി സഹോദരി വിശദീകരിച്ചു. രസകരമായ ഒരു ചർച്ചയ്‌ക്കു ശേഷം ഇതേക്കുറിച്ച് കൂടുതലായി ചർച്ച ചെയ്യാൻ അടുത്ത ദിവസം വീണ്ടും കാണാമെന്നു പറഞ്ഞ് അവർ പിരിഞ്ഞു. പറഞ്ഞതനുസരിച്ച് അവർ കണ്ടുമുട്ടി. തന്റെ ആദ്യ ബൈബിളധ്യയനം അവർ വളരെ ആസ്വദിച്ചു. അതേത്തുടർന്ന് അവർ എല്ലാ യോഗങ്ങൾക്കും ഹാജരാകാൻ തുടങ്ങി. അവരുടെ ആത്മീയ വിശപ്പ് വർധിച്ചു. അവിടെനിന്നു മടങ്ങിപ്പോകാറായപ്പോഴേക്കും എല്ലാ ദിവസവും അധ്യയനം നടക്കുന്നുണ്ടായിരുന്നു. പോകുന്നതിനു മുമ്പായി അവർ ഒരു സമ്മേളനത്തിനു ഹാജരായി, പ്രാദേശിക ബ്രാഞ്ച് ഓഫീസും സന്ദർശിച്ചു. ഫ്രാൻസിൽ തിരിച്ച് എത്തിയശേഷം അവർ ഇപ്പോൾ ആത്മീയ പുരോഗതി വരുത്തുന്നതിൽ തുടരുന്നു.
പാപ്പുവ ന്യൂഗിനിയിൽ താമസിക്കുന്ന ഒരു യുവ പ്രസാധികയാണ് ജീനി. സ്‌കൂളിൽ പോകുമ്പോൾ മിക്കപ്പോഴും അവൾ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്‌തകം കൂടെ കൊണ്ടുപോകാറുണ്ട്. ഒരു ദിവസം ഓരോരുത്തർക്കും ഇഷ്ടമുള്ള വിഷയത്തെ കുറിച്ച് ഒരു ചെറിയ പ്രസംഗം തയ്യാറാകാൻ അവളുടെ ഇംഗ്ലീഷ് അധ്യാപകൻ മുഴു ക്ലാസ്സിനോടും ആവശ്യപ്പെട്ടു. യുവജനങ്ങൾ ചോദിക്കുന്നു എന്ന പുസ്‌തകത്തിലെ 8-ാം ഭാഗത്തെ ആധാരമാക്കി മയക്കുമരുന്നും മദ്യവും എന്ന വിഷയമാണ് ജീനി തിരഞ്ഞെടുത്തത്. അവളുടെ പ്രസംഗത്തിൽ അങ്ങേയറ്റം മതിപ്പു തോന്നിയ അധ്യാപകൻ, ആഗ്രഹിക്കുന്നപക്ഷം “ആ പീരിയഡിലെ ബാക്കി സമയം മുഴുവൻ” ഉപയോഗിച്ചുകൊള്ളാൻ അവളോടു പറഞ്ഞു. അതുതന്നെയാണ് ജീനി ചെയ്‌തത്. അടുത്ത ദിവസം പത്താം ക്ലാസ്സ് വിദ്യാർഥികളുടെ മുമ്പാകെ അതേ പ്രസംഗം നടത്താൻ ആഗ്രഹിക്കുന്നുവോ എന്ന് അധ്യാപകൻ ചോദിച്ചു. ജീനി ആ ക്ഷണം സ്വീകരിച്ചു. ആ പ്രസംഗത്തിനു ശേഷം, സ്‌കൂളിൽ വിദ്യാർഥികളുടെ പ്രസംഗങ്ങൾ അവതരിപ്പിക്കുന്ന ഒരു പരിപാടി എന്നെങ്കിലും നടത്തുകയാണെങ്കിൽ അവളെ പരിപാടിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് അവളുടെ ഇംഗ്ലീഷ് അധ്യാപകൻ പറഞ്ഞു. അവൾ നടത്തിയ രണ്ടു പ്രസംഗങ്ങളുടെ ഫലമായി യുവജനങ്ങൾ ചോദിക്കുന്നു പുസ്‌തകത്തിന്റെ 64 പ്രതികൾക്കുള്ള ഓർഡർ ജീനിക്കു ലഭിച്ചു. രണ്ടു പെൺകുട്ടികൾ ആവശ്യം ലഘുപത്രികയുടെ പ്രതികൾ ആവശ്യപ്പെട്ടു. മാത്രമല്ല അവരുമായി ബൈബിളധ്യയനം ആരംഭിക്കാനും ജീനിക്കു കഴിഞ്ഞു.
സോളമൻ ദ്വീപുകളിലെ വംശീയ അക്രമത്തിന്റെ ഫലമായി പല
സഹോദരങ്ങൾക്കും വസ്‌തുവകകൾ നഷ്ടപ്പെട്ടിട്ടുണ്ട്. അവർ സാമ്പത്തിക പ്രതിസന്ധിയിലാണ്. വീടു നഷ്ടപ്പെട്ട ഒരു ദമ്പതികൾ നിയമിച്ചുകൊടുക്കാത്ത ഒരു പ്രദേശത്തു പ്രവർത്തിക്കുന്നതിനുള്ള ക്രമീകരണത്തിൽ പങ്കുചേരാൻ തീരുമാനിച്ചു. അതിനുവേണ്ടി അവർക്ക് തങ്ങളുടെ കൈവശമുള്ള തുച്ഛമായ പണമെല്ലാം ചെലവഴിക്കേണ്ടി വരുമായിരുന്നു. യാത്രയ്‌ക്കു വേണ്ടി അവർ തങ്ങളുടെ തോണി വിട്ടുകൊടുത്തു. പിന്നീട് അവർ അതിനെ തങ്ങൾക്ക് ഉണ്ടായിട്ടുള്ളതിലേക്കും ഏറ്റവും നല്ല സാക്ഷീകരണ അനുഭവം എന്നു വിളിച്ചു. താത്‌പര്യക്കാരുടെ അടുത്തു മടങ്ങിപ്പോകുന്നതിനുള്ള ക്രമീകരണങ്ങൾ അവർ ഇപ്പോൾത്തന്നെ ചെയ്യാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ അവരുടെ സാമ്പത്തിക പ്രശ്‌നങ്ങളുടെ കാര്യമോ? അധികം പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേശത്തുനിന്ന് അവർ മടങ്ങി വന്ന് ഏതാണ്ട് ഒരാഴ്‌ചയ്‌ക്കു ശേഷം ഒരു വ്യക്തി അവരെ സമീപിച്ചിട്ട്, പോരാട്ടത്തിന്റെ സമയത്ത് അവർക്ക് ഉപേക്ഷിച്ചു പോകേണ്ടിവന്ന സ്ഥലം വാങ്ങിക്കൊള്ളാം എന്നു പറഞ്ഞു.വനുവാട്ടുവിലെ സാന്റോ ദ്വീപിൽ സാധാരണമായി പ്രാദേശിക രാജ്യഹാളിൽ വെച്ചാണ് ഡിസ്‌ട്രിക്‌റ്റ് കൺവെൻഷനുകളും നടത്തിയിരുന്നത്. എന്നാൽ 2001-ഓടെ പ്രസാധകരുടെ എണ്ണം ഹാളിൽ കൊള്ളാവുന്നതിലും അധികമായി. അതുകൊണ്ട് സഹോദരങ്ങൾ ചെറിയ ഒരു സ്റ്റേഡിയം വാടകയ്‌ക്ക് എടുത്തു. അതിനുമുമ്പ് സ്‌പോർട്‌സ് പരിപാടികൾക്കായി മാത്രമേ അത് ഉപയോഗിച്ചിരുന്നുള്ളൂ. കൺവെൻഷനു മുമ്പും പിമ്പും സ്റ്റേഡിയം വൃത്തിയാക്കാമെന്നും ചില അറ്റകുറ്റ പണികൾ ചെയ്യാമെന്നും ഒക്കെ സഹോദരങ്ങൾ ഉറപ്പു നൽകിയെങ്കിലും കൺവെൻഷനു കൂടിവരുന്നവർ സ്റ്റേഡിയത്തിന് എന്തെങ്കിലും കേടുപാടുകൾ വരുത്തിയേക്കുമോ എന്ന ഭയത്താൽ മാനേജർ വാടകയായി വലിയൊരു തുക ആവശ്യപ്പെട്ടു.
ആ മാനേജർക്ക് ഒരു കടയുണ്ടായിരുന്നു. അതുകൊണ്ട് സ്റ്റേഡിയം വൃത്തിയാക്കുന്നതിനും നന്നാക്കുന്നതിനും മറ്റും സാക്ഷികൾ സാധനങ്ങൾ വാങ്ങുന്നത് അദ്ദേഹം കാണാൻ ഇടയായി. ജിജ്ഞാസ നിമിത്തം അവിടെ എന്തു നടക്കുന്നുവെന്നു പോയി കാണാൻ അദ്ദേഹം തീരുമാനിച്ചു. സ്റ്റേഡിയത്തിൽ എത്തിയ അദ്ദേഹം കണ്ടത് 100-ലധികം സ്വമേധയാ സേവകർ അവിടം അടിച്ചുവാരുന്നതും കഴുകുന്നതും പെയിന്റു ചെയ്യുന്നതും കക്കൂസ് നന്നാക്കുന്നതും മറ്റുമാണ്. എല്ലാം കണ്ട് അങ്ങേയറ്റം മതിപ്പോടെയാണ് അദ്ദേഹം തിരിച്ചു പോയത്. വൃത്തിയാക്കി, കേടുപോക്കിയ ആ സ്റ്റേഡിയം പെട്ടെന്നുതന്നെ അവിടത്തുകാരുടെ സംസാരവിഷയമായിത്തീർന്നു. കൺവെൻഷനെ തുടർന്ന് വാടക കൊടുക്കാൻ സഹോദരന്മാർ ചെന്നപ്പോഴേക്കും മാനേജരുടെ മനോഭാവം പാടേ മാറിയിരുന്നു. അദ്ദേഹം വാടകയിൽ 80 ശതമാനം കിഴിവു നൽകിയെന്നു മാത്രമല്ല, ഭാവിയിൽ വാടക ഇല്ലാതെതന്നെ യഹോവയുടെ സാക്ഷികൾക്ക് സ്റ്റേഡിയം ഉപയോഗിക്കാമെന്നും പറഞ്ഞു! 832 പേർ കൺവെൻഷനു ഹാജരാകുകയും 13 പേർ സ്‌നാപനമേൽക്കുകയും ചെയ്‌തതിൽ അവിടത്തെ 300 പ്രസാധകർ വളരെ സന്തോഷിച്ചു.
▪ ഏഷ്യ, മധ്യപൂർവദേശം
ദേശങ്ങളുടെ എണ്ണം: 47
ജനസംഖ്യ: 386,98,81,970
പ്രസാധകരുടെ എണ്ണം: 5,61,276
ബൈബിളധ്യയനങ്ങളുടെ എണ്ണം: 3,90,151
ഒരു ടെലിവിഷൻ പരിപാടിയിലൂടെ രാജ്യത്ത് നൽകപ്പെട്ട വലിയൊരു സാക്ഷ്യത്തെ സംബന്ധിച്ച് ഇന്ത്യ ബ്രാഞ്ച് സന്തോഷപൂർവം റിപ്പോർട്ടു ചെയ്യുന്നു. ബൈബിൾ—നിങ്ങളുടെ ജീവിതത്തിൽ അതിനുള്ള പ്രഭാവം (ഇംഗ്ലീഷ്) എന്ന വീഡിയോയെ കുറിച്ച് ഒരു ടിവി സ്റ്റേഷന്റെ ഭാരവാഹികൾ കേൾക്കാനിടയായി. തുടർന്ന് ഹോം ശാന്തി (ഭവന സമാധാനം) എന്ന പരിപാടിയുടെ ഭാഗമായി അത് പ്രക്ഷേപണം ചെയ്യുന്നതിന് അനുവാദം ചോദിച്ചുകൊണ്ട് അവർ ന്യൂയോർക്കിലെ ലോകാസ്ഥാനത്തേക്ക് എഴുതി. അനുമതി നൽകപ്പെട്ടതിനെ തുടർന്ന് 2002-ന്റെ ആരംഭത്തിൽ ആ വീഡിയോ “രാജ്യത്തൊട്ടാകെ പ്രക്ഷേപണം ചെയ്യപ്പെട്ടു” എന്ന് ഇന്ത്യ ബ്രാഞ്ച് റിപ്പോർട്ടു ചെയ്യുന്നു.
ഇസ്രായേലിൽ ആംഗ്യഭാഷ അറിയാവുന്ന ഒരു സഹോദരി
ബധിരരായ ഒരു ദമ്പതികളെ തെരുവിൽവെച്ച് കണ്ടുമുട്ടി. ബെന്നി എന്നും ഷാരൻ എന്നും ആയിരുന്നു അവരുടെ പേര്. വീട്ടിലേക്കുള്ള ബസ്സിൽ കയറാതെ സഹോദരി ആ ദമ്പതികളോടു സാക്ഷീകരിച്ചു. അവർ സഹോദരിയെ തങ്ങളുടെ വീട്ടിലേക്കു ക്ഷണിച്ചു. ബെന്നി തുടക്കത്തിൽ കാണിച്ച ജിജ്ഞാസ, രാജ്യ സന്ദേശത്തിലുള്ള ആത്മാർഥമായ താത്‌പര്യമായി മാറി. പെട്ടെന്നുതന്നെ അദ്ദേഹം സഭായോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. ബെന്നിക്ക് ചെവി ഒട്ടും കേൾക്കാൻ സാധിക്കില്ലായിരുന്നു എന്നു മാത്രമല്ല, കാഴ്‌ചയും വളരെ പരിമിതമായിരുന്നു. അതുകൊണ്ട് യോഗങ്ങൾക്കു പോകുന്നതും ആംഗ്യഭാഷയിലേക്കുള്ള പരിഭാഷ മനസ്സിലാക്കുന്നതും അദ്ദേഹത്തിനു വളരെ ബുദ്ധിമുട്ടായിരുന്നു. എന്നിരുന്നാലും അദ്ദേഹം ശ്രമം ചെയ്‌തു, മാത്രമല്ല തന്റെ ജീവിതവും വ്യക്തിത്വവും ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നതിൽ തുടരുകയും ചെയ്‌തു.ബെന്നിയുടെ പരിമിതികൾ വെച്ചു നോക്കുമ്പോൾ അദ്ദേഹം വരുത്തിയിരിക്കുന്ന പുരോഗതി ശ്രദ്ധേയമാണ്. അദ്ദേഹം യോഗങ്ങളിൽ അഭിപ്രായങ്ങൾ പറയുന്നു. ഒരു പരിഭാഷകനെ ഉപയോഗിച്ചാണെങ്കിലും ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ പ്രചോദനാത്മകമായ വിദ്യാർഥി പ്രസംഗങ്ങൾ നടത്തുന്നു. മാത്രമല്ല അടുത്തയിടെ അദ്ദേഹം സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകനും ആയി. കേൾവിക്കും കാഴ്‌ചയ്‌ക്കും പ്രശ്‌നമുള്ള, ഭാര്യ ഷാരനും പിന്നീട് പഠിക്കാൻ തുടങ്ങി. അവരും നന്നായി പുരോഗമിക്കുന്നു. ബെന്നിയും ഷാരനും പുതുതായി കണ്ടെത്തിയ തങ്ങളുടെ വിശ്വാസം കേൾവിത്തകരാറുള്ള സുഹൃത്തുക്കളുമായി പങ്കുവെക്കുന്നു.
ജപ്പാനിൽ നിന്നുള്ള ഫൂക്വേ എന്ന സഹോദരി തന്റെ പ്രത്യേക പ്രസംഗ പ്രദേശമായി കണക്കാക്കുന്നത് തന്റെ മൂന്നു കുട്ടികളിലൂടെ താൻ കണ്ടുമുട്ടുന്ന ആളുകളെയാണ്. തന്റെ തൊട്ടടുത്ത അയൽക്കാരോടും നേഴ്‌സറിയിലും സ്‌കൂളിലും കണ്ടുമുട്ടുന്ന മാതാപിതാക്കളോടും രക്ഷാകർത്താക്കളുടെ യോഗങ്ങളിൽ കണ്ടുമുട്ടുന്നവരോടും സഹോദരി സാക്ഷീകരിക്കുന്നു. മറ്റുള്ളവർക്ക് തന്നെ പരിചയപ്പെടുത്തുമ്പോഴെല്ലാം സഹോദരി ലളിതവും ഹൃദയംഗമവുമായ ഒരു പ്രസ്‌താവന നടത്തുന്നു, കുട്ടികളെ വളർത്തുന്നതിൽ ബൈബിൾ തനിക്കു വിലപ്പെട്ട ഒരു സഹായിയാണ് എന്ന്. അതിനുശേഷം വിവേകപൂർവം അവർ മറ്റേതെങ്കിലും വിഷയത്തിലേക്കു കടക്കുന്നു. ഒരു സുഹൃദ്‌ബന്ധം സ്ഥാപിച്ചു കഴിഞ്ഞ സ്ഥിതിക്ക് തുടർന്നുള്ള ചർച്ചകളിൽ ബൈബിളിനെ കുറിച്ചു പരാമർശിക്കുന്നത് എളുപ്പമാണെന്ന് സഹോദരി കണ്ടെത്തുന്നു. ഫൂക്വേയുടെ രീതി ഫലപ്രദമായിരുന്നിട്ടുണ്ടോ? ഉവ്വ്, ഇതുവരെ സഹോദരി 12 പേരെ സ്‌നാപനം എന്ന പടി സ്വീകരിക്കാൻ സഹായിച്ചിരിക്കുന്നു, അവരിൽ അഞ്ചു പേർ ഇന്ന് പയനിയർമാരാണ്. അനൗപചാരിക സാക്ഷീകരണത്തിന്
ഫൂക്വേ കഠിനശ്രമം ചെയ്യുന്നു. കാരണം അവർതന്നെ സത്യം പഠിക്കാൻ ഇടയായത് അങ്ങനെയാണ്.കസാഖ്‌സ്ഥാനിലെ ഒരു ചെറിയ പട്ടണത്തിൽ ഒരു സ്‌ത്രീയുടെ കുട്ടി രോഗം ബാധിച്ച് മരിച്ചു. പിന്നീട് അവരുടെ രണ്ടാമത്തെ കുട്ടി ജനിച്ച ഉടനെ മരിച്ചു. ശാരീരികവും വൈകാരികവുമായി തകർന്നുപോയ അവർ അവസാനം ആശുപത്രിയിലായി. ഒരു രാത്രിയിൽ കിടക്കുമ്പോൾ ഒരു നേഴ്‌സ് അടക്കിയ സ്വരത്തിൽ എന്തോ പറയുന്നത് അവർ കേട്ടു. ശ്രദ്ധിച്ചപ്പോൾ ആ നേഴ്‌സ്—യഹോവയുടെ സാക്ഷികളിൽ ഒരാൾ—തനിക്കു വേണ്ടി, തന്റെ പേര് എടുത്തു പറഞ്ഞുകൊണ്ടു പോലും പ്രാർഥിക്കുകയാണെന്ന് അവർക്കു മനസ്സിലായി. അടുത്ത ദിവസം രാവിലെ ആ നേഴ്‌സ് പുനരുത്ഥാന പ്രത്യാശയെ കുറിച്ചു പറഞ്ഞുകൊണ്ട് ആ സ്‌ത്രീയെ ആശ്വസിപ്പിച്ചു. കുറച്ചു ദിവസം കഴിഞ്ഞ് ആ സ്‌ത്രീ ആശുപത്രി വിട്ടു.
അഞ്ചു വർഷത്തിനു ശേഷം ഒരിക്കൽ, ആശുപത്രിയിൽ വെച്ച് നേഴ്‌സ് പറഞ്ഞ അതേ കാര്യങ്ങളെ കുറിച്ച് ഒരാൾ തന്റെ ബന്ധുക്കളുമായി സംസാരിക്കുന്നത് ആ സ്‌ത്രീ കേൾക്കാൻ ഇടയായി. അത് യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്നു ബോധ്യം വന്ന സ്‌ത്രീ തന്നെത്തന്നെ പരിചയപ്പെടുത്തി, ഒരു ബൈബിളധ്യയനത്തിനു ക്രമീകരണം ചെയ്‌തു. ഇനിയൊരു അഞ്ചു വർഷം കൂടി പാഴാക്കില്ല എന്ന ദൃഢനിശ്ചയത്തോടെ അവർ ഉത്സാഹപൂർവം പഠിച്ചു, നല്ല ആത്മീയ പുരോഗതി കൈവരിച്ചു. അധികം താമസിയാതെ അവർ യഹോവയ്‌ക്കു ജീവിതം സമർപ്പിക്കുകയും സ്‌നാപനമേൽക്കുകയും ചെയ്‌തു. ആദ്യമായി ഹാജരായ സമ്മേളനത്തിൽ വെച്ച് അഞ്ചു വർഷം മുമ്പ് തന്നെ ആശ്വസിപ്പിച്ച ആ നേഴ്‌സിനെ കണ്ടുമുട്ടിയപ്പോഴത്തെ അവരുടെ സന്തോഷം ഒന്നോർത്തു നോക്കൂ! കണ്ണീരോടെ അവർ പറഞ്ഞു: “അന്ന് ആശുപത്രിയിൽ വെച്ച് നിങ്ങൾ അടക്കിയ സ്വരത്തിൽ അങ്ങനെ പ്രാർഥിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഒരുപക്ഷേ സത്യം സ്വീകരിക്കില്ലായിരുന്നു. അത് എന്റെ ഹൃദയത്തെ ആഴത്തിൽ സ്‌പർശിച്ചു.”
തായ്‌വാനിലെ ഒരു ബാങ്ക് ജീവനക്കാരിയായ സഹോദരിയുടെ കാര്യമെടുക്കുക. സഹപ്രവർത്തകരായ 20 സ്‌ത്രീകളിൽ ദൈവവചനത്തോടുള്ള താത്‌പര്യം ജനിപ്പിക്കുന്നതിന് ഒരു പുതിയ രീതി പ്രയോഗിച്ചു നോക്കാൻ സഹോദരി തീരുമാനിച്ചു. ഒരു ദിവസം ഉച്ചയ്‌ക്കത്തെ ഇടവേളയ്‌ക്ക് അവർ ഒരു ക്ഷണക്കത്ത് എഴുതി ഉണ്ടാക്കി. “ഉച്ചയ്‌ക്കത്തെ ഇടവേളയ്‌ക്കു നടത്തുന്നതും ഒരാഴ്‌ചയിൽ ഏതാണ്ട് 30-45 മിനിട്ടു ദീർഘിക്കുന്നതുമായ ഒരു സൗജന്യ ബൈബിൾ ചർച്ചയ്‌ക്കു ഹാജരാകാൻ” ക്ഷണിച്ചുകൊണ്ടുള്ളത് ആയിരുന്നു ആ കത്ത്. ചർച്ച “ബൈബിളിന്റെ അടിസ്ഥാന പരിജ്ഞാനം സമ്പാദിക്കാൻ നിങ്ങളെ സഹായിക്കും” എന്ന് അതിൽ പറഞ്ഞിരുന്നു. കത്തിൽ ഒപ്പിട്ട് ഓഫീസിലെ
ഓരോരുത്തരുടെയും ഡസ്‌കിൽ അതിന്റെ ഓരോ പ്രതി വെച്ചു. അന്ന് ഉച്ചകഴിഞ്ഞുതന്നെ നാലു പേർ ക്ഷണം സ്വീകരിച്ചു.തായ്‌ലൻഡിൽ അരുൺ എന്ന വ്യക്തി ജോലി സ്ഥലത്തെ തന്റെ സുഹൃത്തു വഴി യഹോവയുടെ സാക്ഷികളിൽ തത്‌പരനായി. “എന്റെ കൂട്ടുകാരൻ സാക്ഷികളുമായി സഹവസിക്കാൻ തുടങ്ങിയതു മുതൽ അയാൾ ജീവിതത്തിൽ വളരെ നല്ല മാറ്റങ്ങൾ വരുത്തി, അതുതന്നെ ചെയ്യാൻ ഞാനും ആഗ്രഹിച്ചു” എന്ന് അരുൺ വിശദീകരിച്ചു. അരുൺ ചൂതുകളിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്‌തിരുന്നു. ഈ ദുശ്ശീലങ്ങൾ ഉപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അദ്ദേഹം വിവാഹിതനായിരുന്നു. ഒരു കുട്ടിയുണ്ടെങ്കിൽ കൂടുതൽ ഉത്തരവാദിത്വബോധം ഉണ്ടായേക്കുമെന്ന് ഒരു ഘട്ടത്തിൽ അദ്ദേഹം ചിന്തിച്ചിരുന്നു. എന്നാൽ ഒരു മകൾ ജനിച്ചശേഷവും കാര്യങ്ങൾക്കു മാറ്റമൊന്നും സംഭവിച്ചില്ല. “അവസാനം സഹികെട്ട് ഞങ്ങളുടെ കുഞ്ഞിനെ ഒരു ആന്റിയെ ഏൽപ്പിച്ച് ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി,” അരുൺ പറഞ്ഞു.
സങ്കടകരമായ ആ സാഹചര്യത്തിൽ അരുണിന്റെ സഹജോലിക്കാരൻ അദ്ദേഹത്തെ രാജ്യഹാളിലേക്കു ക്ഷണിച്ചു. അരുൺ ക്ഷണം സ്വീകരിച്ചു. സ്റ്റേജിൽനിന്നു പറഞ്ഞ കാര്യങ്ങൾ ഏറെയൊന്നും മനസ്സിലായില്ലെങ്കിലും ഊഷ്‌മളമായ, സൗഹാർദപരമായ ആ അന്തരീക്ഷം അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. അതിനുശേഷം അദ്ദേഹം ക്രമമായി യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. അദ്ദേഹം ഒരു ബൈബിളധ്യയനത്തിനു സമ്മതിക്കുകയും പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ ബാധകമാക്കാൻ തുടങ്ങുകയും ചെയ്‌തു. തന്റെ ദാമ്പത്യബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ആത്മാർഥമായ ആഗ്രഹത്തോടെ അദ്ദേഹം ഭാര്യയെ സമീപിച്ചു. എന്നാൽ അദ്ദേഹം മാറ്റം വരുത്തിയെന്ന് ഭാര്യക്കു വിശ്വസിക്കാനായില്ല. “ഞാൻ അവളോടു സാക്ഷീകരിച്ചു, എന്റെ പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാനായി അവളെ ക്ഷണിച്ചു,” അരുൺ പറയുന്നു. “എന്നാൽ ഞാൻ വഞ്ചകരുടെ കൈയിൽ അകപ്പെട്ടിരിക്കുകയാണെന്നു പറഞ്ഞ് അവൾ അതിനു സമ്മതിച്ചില്ല. എന്നിരുന്നാലും ഞാൻ തുടർന്നും അവളെ കാണാൻ പോകുകയും അവളെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. ഏതാണ്ട് അഞ്ചു മാസത്തിനു ശേഷം അവളുടെ ഹൃദയം അലിഞ്ഞു, അവൾ എന്നോടൊപ്പം ഒരു യോഗത്തിനു ഹാജരായി. ഏറെ താമസിയാതെ അവളും ഒരു ബൈബിളധ്യയനം സ്വീകരിച്ചു.”
ഇപ്പോൾ അരുണും, ഭാര്യയും അവരുടെ ഓമനപുത്രിയും ഒരു സന്തുഷ്ട കുടുംബമെന്ന നിലയിൽ ജീവിക്കുന്നു. 2001-ൽ ബാങ്കോക്കിൽ വെച്ചു നടന്ന ഡിസ്‌ട്രിക്‌റ്റ് കൺവെൻഷനിൽ അരുണും ഭാര്യയും സ്‌നാപനമേറ്റു. അരുണിന്റെ അനുജനും അധാർമിക ജീവിതം നയിച്ചിരുന്ന ആളാണ്. എന്നാൽ അദ്ദേഹവും സുവാർത്തയ്‌ക്കു ചെവികൊടുക്കുകയും സ്‌നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകൻ ആയിത്തീരുകയും ചെയ്‌തിരിക്കുന്നു.
▪ യൂറോപ്പ്
ദേശങ്ങളുടെ എണ്ണം: 45
ജനസംഖ്യ: 72,75,50,200
പ്രസാധകരുടെ എണ്ണം: 14,56,309
ബൈബിളധ്യയനങ്ങളുടെ എണ്ണം: 6,47,279
അൽബേനിയയിലെ ടിരാനിയിൽ താമസിക്കുന്ന ആവയ്‌ക്ക് 25 വയസ്സുണ്ട്. അവൾ സഹായ പയനിയറായി സേവിക്കുന്നു. അവളുടെ കാര്യത്തിൽ അത് അത്ര എളുപ്പമല്ല. കാരണം ജന്മനാലുള്ള ഒരു രോഗം നിമിത്തം അവൾക്ക് 113 സെന്റിമീറ്റർ ഉയരമേ ഉള്ളൂ. ഉയരം കുറവായതിനാൽ പലരും അവളെ കളിയാക്കാറുണ്ട്. എന്നാൽ കോപത്തോടെ പ്രതികരിക്കുന്നതിനു പകരം അവൾ എല്ലാവരോടും ആദരപൂർവം ഇടപെടുന്നു. മാത്രമല്ല എപ്പോഴും ഒരു സന്തോഷഭാവം നിലനിറുത്തുകയും ചെയ്യുന്നു. പലരും അതു ശ്രദ്ധിക്കാറുണ്ട്. 26-കാരിയായ ഒരു മകളുള്ള ഒരു സ്‌ത്രീയും അതു ശ്രദ്ധിച്ചു. അവരുടെ മകൾ വിഷാദരോഗത്തിന് അടിമയാണ്. രോഗം ഭേദമാകുന്നതിനു വേണ്ടി ആ സ്‌ത്രീ തന്റെ മകളെ ആശുപത്രിയിലും പല മതസംഘടനകളിലും കൊണ്ടുപോയി. ഒരു ദിവസം ആവയുടെ സന്തോഷഭാവം ശ്രദ്ധിച്ച ആ സ്‌ത്രീ അവളെ
സന്ദർശിക്കാൻ തീരുമാനിച്ചു. ആവ കതകു തുറന്നപ്പോൾ തന്റെ മകളെ ബൈബിൾ പഠിപ്പിക്കുമോ എന്ന് ആ സ്‌ത്രീ ചോദിച്ചു. ആവ യാതൊരു മടിയും കൂടാതെ അതിനു സമ്മതിച്ചു. ഏറെ താമസിയാതെ മകളുടെ ആരോഗ്യം മെച്ചപ്പെടാൻ തുടങ്ങി—അത് അമ്മയെയും അധ്യയനം സ്വീകരിക്കാൻ പ്രേരിപ്പിച്ചു. ആവ ഇപ്പോൾ ആ അമ്മയെയും മകളെയും ക്രമമായി യോഗങ്ങൾക്കു കൊണ്ടുവരുന്നു. രണ്ടുപേരും ആത്മീയമായി നല്ല പുരോഗതി വരുത്തുന്നു.ബെൽജിയത്തിൽ ഉള്ള ബെന്യാമിൻ എന്ന യുവാവ് ഒരു ക്രിസ്‌തീയ കുടുംബത്തിലാണു വളർത്തപ്പെട്ടത്. എന്നിരുന്നാലും തന്റെ കൗമാരത്തിന്റെ ആരംഭത്തിൽ അവൻ ഒരു ഇരട്ട ജീവിതം നയിക്കാൻ തുടങ്ങി. ബൈബിൾ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ ജീവിക്കുന്നതായി അവൻ ഭാവിച്ചെങ്കിലും അവന്റെ കൂട്ടുകെട്ട് കുടിയന്മാരും മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്നവരും പുകയില ഉപയോഗിക്കുന്നവരും ആയ ചെറുപ്പക്കാരുടെ കൂടെയായിരുന്നു. കൂടാതെ അവൻ അധഃപതിച്ച സംഗീതവും ശ്രവിച്ചിരുന്നു. അധികം താമസിയാതെ ഭൂതങ്ങൾ അവനെ ശല്യം ചെയ്യാൻ തുടങ്ങി. മാത്രമല്ല അവൻ കുടിച്ചു ബോധംകെടുകയും ചെയ്‌തിരുന്നു—എന്നിരുന്നാലും അവൻ വീര്യംകൂടിയ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിൽ തുടർന്നു. അവൻ വ്യക്തിപരമായ ശുചിത്വത്തിൽ ഒട്ടും ശ്രദ്ധിക്കാതെയായി. ഗുരുതരമായ രോഗത്തിനും അടിമയായി. ജീവിതത്തിലെ ആ ദുഃഖ ഘട്ടത്തിൽ അവന് ഒരു കാര്യം ബോധ്യമായി, തന്റെ കൂട്ടുകാരായി നടിക്കുന്നവർക്ക് വാസ്‌തവത്തിൽ തന്റെ കാര്യത്തിൽ യാതൊരു താത്‌പര്യവും ഇല്ലെന്ന്! അപ്പോൾ മാത്രമാണ് അവൻ തന്റെ ജീവിതത്തെ കുറിച്ചും തന്റെ പോക്ക് എങ്ങോട്ടാണെന്നും ഗൗരവപൂർവം ചിന്തിക്കാൻ തുടങ്ങിയത്. ജ്ഞാനപൂർവം അവൻ തന്നെ യഥാർഥമായി സ്‌നേഹിക്കുന്നവരിലേക്ക്, അതായത് തന്റെ കുടുംബാംഗങ്ങളിലേക്കും യഹോവയിലേക്കും മടങ്ങിച്ചെല്ലാൻ തീരുമാനിച്ചു.
എന്നാൽ തുടക്കം മുതലേ അവനു പല പരിശോധനകളെയും നേരിടേണ്ടിവന്നു. ഭൂതങ്ങളിൽനിന്നുള്ള ആക്രമണം വളരെ ശക്തമായി. സാക്ഷികളുമായി സഹവസിക്കരുതെന്ന് അവന്റെ കാമുകി കേണപേക്ഷിച്ചു. അവന്റെ മനസ്സു മാറ്റാനായി അവൾ കത്തോലിക്ക പുരോഹിതന്മാരെയും വിശ്വാസത്യാഗികളെയും പോലും ഉപയോഗിച്ചു. എന്നാൽ മാതാപിതാക്കളുടെയും സഭാ മൂപ്പന്മാരുടെയും സ്‌നേഹനിർഭരവും ക്ഷമാപൂർവകവുമായ സഹായത്താൽ ബെന്യാമിൻ യഹോവയിൽ യഥാർഥ വിശ്വാസം കെട്ടുപണി ചെയ്യാൻ തുടങ്ങി. ദൈവത്തിന്റെ നിയമം യഥാർഥത്തിൽ ‘തികവുള്ളതും പ്രാണനെ തണുപ്പിക്കുന്നതും’ ആണെന്ന് അവൻ തിരിച്ചറിഞ്ഞു. (സങ്കീ. 19:7) അതിന്റെ ഫലമായി, അവസാനം അവൻ തന്റെ ദുഷിച്ച ജീവിതം ഉപേക്ഷിച്ചു. അവന്റെ ആരോഗ്യം മെച്ചപ്പെട്ടു, അവൻ യഥാർഥ സന്തോഷം കണ്ടെത്തി.
തെരുവു സാക്ഷീകരണത്തിൽ ഏർപ്പെട്ടിരിക്കെ, ബ്രിട്ടനിലെ വാർഷികപുസ്‌തകം 2002-ന്റെ 20-ാം പേജിൽ കാണിച്ചിരിക്കുന്ന സിംബാബ്‌വേയിൽനിന്നുള്ള നേഥൻ മൂച്ചിങ്‌ഗൂറിയുടെ അനുഭവം അവരെ കാണിച്ചു. 21-ാം പേജിൽ മൂച്ചിങ്‌ഗൂറി സഹോദരന്റെയും സഹോദരിയുടെയും ചിത്രം കണ്ടപ്പോൾ അവർ അത്ഭുതംകൂറി. അത് അവരുടെ വല്യപ്പന്റെയും വല്യമ്മയുടെയും ചിത്രമായിരുന്നു! സിംബാബ്‌വേയിൽ തങ്ങൾ ശേഷം കുടുംബാംഗങ്ങളിൽ നിന്നും വളരെ ദൂരെ മാറിയാണ് താമസിച്ചിരുന്നതെന്നും അതുകൊണ്ട് അവരുമായുള്ള സമ്പർക്കം പൂർണമായി നഷ്ടപ്പെട്ടിരുന്നുവെന്നും അവർ വിശദീകരിച്ചു. ആ വാർഷികപുസ്‌തകം തങ്ങൾക്കു തരുമോ എന്ന് അവർ ചോദിച്ചു. തങ്ങളുടെ വല്യപ്പന്റെയും വല്യമ്മയുടെയും വിശ്വസ്‌ത ദൃഷ്ടാന്തത്താൽ പ്രോത്സാഹിതരായ ആ സ്‌ത്രീകൾ ഇപ്പോൾ ക്രമമായി ബൈബിൾ പഠിക്കുന്നു.
ഫ്രഞ്ച് സഭയിലെ ഒരു ദമ്പതികൾ സിംബാബ്‌വേയിൽ നിന്നുള്ള രണ്ടു സ്‌ത്രീകളെ സമീപിച്ചു. താത്‌പര്യമുള്ളവർക്കു തങ്ങൾ സൗജന്യ ഭവന ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ടെന്ന് അവർ പറഞ്ഞു. ആ സ്‌ത്രീകൾക്ക് ഫ്രഞ്ച് സംസാരിക്കാൻ അറിയാമോ എന്നു ചോദിച്ചപ്പോൾ ഇല്ലെന്ന് അവർ പറഞ്ഞു. എന്നിരുന്നാലും ദൈവവചനം പഠിക്കാൻ അവർക്ക് ആഗ്രഹം ഉണ്ടായിരുന്നു. രണ്ടു സ്‌ത്രീകളും പെട്ടെന്നുതന്നെ സഭാ പുസ്‌തകാധ്യയനത്തിനു ഹാജരാകാൻ തുടങ്ങി. ആദ്യ പുസ്‌തകാധ്യയനത്തിന്റെ അവസാനം, ഒരു സഹോദരൻചെക്ക് റിപ്പബ്ലിക്കിലെ ഒറ്റപ്പെട്ട ഒരു പ്രദേശത്തു സേവിക്കുമ്പോൾ രണ്ടു സഹോദരിമാർ അതിഥിപ്രിയയായ ഒരു സ്‌ത്രീയെ കണ്ടുമുട്ടി. ആ സ്‌ത്രീ അവരെ വീട്ടിനകത്തേക്കു ക്ഷണിച്ചു. എന്നിരുന്നാലും, ‘ആത്മവരം’ ഉണ്ടായിരിക്കുക എന്നാൽ എന്താണ് അർഥം എന്നതു പോലുള്ള ചില ബൈബിൾ വിഷയങ്ങളിൽ അവർക്കു വ്യക്തമായ ചില അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. (1 കൊരി. 14:12) മാത്രമല്ല, വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിൽനിന്നു വായിക്കാനും അവർ തയ്യാറല്ലായിരുന്നു. പകരം തന്റെ എക്യൂമെനിക്കൽ ഭാഷാന്തരം ഉപയോഗിക്കാനാണ് അവർ ഇഷ്ടപ്പെട്ടത്. ഏതാണ്ട് ഒരു മണിക്കൂർ ദീർഘിച്ച പ്രയോജനരഹിതമായ ആ ചർച്ചയ്‌ക്കു ശേഷം ട്രെയിനിന്റെ സമയത്ത് സ്റ്റേഷനിൽ എത്തിച്ചേരാനായി സഹോദരിമാർ ധൃതിപിടിച്ച് അവരോടു യാത്രപറഞ്ഞു പിരിഞ്ഞു. വിഷമംപിടിച്ച ആ ചർച്ച അവസാനിപ്പിച്ചു പോന്നതിൽ സഹോദരിമാർക്കു സന്തോഷം തോന്നി. അപ്പോഴാണ് സഹോദരിമാരിൽ ഒരാൾ, തന്റെ ബൈബിളും കുറിപ്പുകളും അവിടെ മറന്നുവെച്ചു എന്ന കാര്യം മനസ്സിലാക്കുന്നത്. അതുകൊണ്ട് അവിടെ മടങ്ങിച്ചെല്ലാതെ നിവൃത്തിയില്ലായിരുന്നു. എന്നാൽ എത്ര വലിയ അത്ഭുതമാണ് അവരെ കാത്തിരുന്നത്! അനുവാദം കൂടാതെ താൻ സഹോദരിയുടെ ബൈബിൾ പരിശോധിച്ചെന്നും പരിഭാഷയുടെ ഗുണനിലവാരത്തിലും ഒത്തുവാക്യ പരാമർശങ്ങളിലും കൺകോർഡൻസിലും വളരെ മതിപ്പു തോന്നിയെന്നും ആ സ്‌ത്രീ പറഞ്ഞു. എന്നിട്ട്, തനിക്ക് പുതിയലോക ഭാഷാന്തരത്തിന്റെ ഒരു പ്രതി തരുമോ എന്ന് അവർ ചോദിച്ചു. അതു മാത്രമല്ല, അവർ ഒരു ബൈബിളധ്യയനത്തിനും സമ്മതിച്ചു. പിന്നീട് അവരുടെ അമ്മയും അധ്യയനത്തിന് ഇരിക്കാൻ തുടങ്ങി.
ഐസ്‌ലൻഡിലെ റേക്ക്‌യാവിക്കിലുള്ള ഒരു സഹോദരി മറൈൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ജോലി ചെയ്യുന്നത്. ഈ സ്ഥാപനം ഒരു ഫിഷറീസ് പരിശീലന പരിപാടിക്കുള്ള സൗകര്യങ്ങൾ ചെയ്‌തുകൊടുക്കാറുണ്ട്. അടുത്തകാലത്ത് വിവിധ വികസ്വര രാജ്യങ്ങളിൽനിന്നുള്ള 14 പേർ ആറു മാസത്തെ പരിശീലന പരിപാടിയിൽ പങ്കെടുത്തു. പരിശീലനത്തിന് എത്തിയ ഓരോരുത്തർക്കും സഹോദരി നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്) എന്ന പുസ്‌തകത്തിന്റെ ഓരോ പ്രതി നൽകി. ഈ പുസ്‌തകത്തിന്റെ ഇംഗ്ലീഷ്, ചൈനീസ്, പോർച്ചുഗീസ്, വിയറ്റ്‌നാമീസ്, സ്‌പാനീഷ് ഭാഷകളിലുള്ള പ്രതികൾ സഹോദരിയുടെ കൈവശം ഉണ്ടായിരുന്നു. 14 പേരും പുസ്‌തകം സ്വീകരിച്ചു. വിയറ്റ്‌നാമിൽ നിന്നുള്ള ഒരു പുരുഷനും സ്‌ത്രീക്കും തങ്ങളുടെ സ്വന്തം ഭാഷയിൽ ആ പുസ്‌തകം കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. “എനിക്കു വിശ്വസിക്കാനാവുന്നില്ല, എന്തൊരു അത്ഭുതമാണ് ഇത്! നിങ്ങൾക്കിത് എങ്ങനെ കിട്ടി?” അദ്ദേഹം ചോദിച്ചു. ഈ പുസ്‌തകം നേരത്തേ പരിചയം ഉണ്ടായിരുന്ന ഉഗാണ്ടയിൽനിന്നുള്ള ഒരു വ്യക്തി അതു വായിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു. 13 വയസ്സുള്ള തന്റെ മകൾ ജീവനെ കുറിച്ച് വിഷമംപിടിച്ച ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയിരുന്നതിനാൽ പുസ്‌തകത്തിന്റെ ഒരു പ്രതി ലഭിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ക്യൂബയിൽ നിന്നുള്ള ഒരു സ്‌ത്രീ പറഞ്ഞു.
പരിശീലനത്തിന് എത്തിയവർ സ്വന്തം രാജ്യങ്ങളിലേക്കു മടങ്ങുന്നതിനു മുമ്പായി, അവർക്കു മടക്കയാത്രയിൽ വിമാനത്തിൽവെച്ചു വായിക്കുന്നതിനുവേണ്ടി താൻ ചില സാഹിത്യങ്ങൾ (10 പരിജ്ഞാനം പുസ്‌തകം, 30 മാസികകൾ, 10 ലഘുപത്രികകൾ) ക്ലാസ് മുറിയിലെ മേശയിൽ വെച്ചിട്ടുണ്ടെന്ന് സഹോദരി പറഞ്ഞു. അവരെല്ലാം പോയശേഷമുള്ള തിങ്കളാഴ്‌ച രാവിലെ ആദ്യംതന്നെ സഹോദരി ആ മേശയുടെ അടുത്തു പോയി നോക്കി. “പരിജ്ഞാനം പുസ്‌തകത്തിന്റെ ഏതാനും പ്രതികളും കുറെ മാസികകളും അവിടെ കണ്ടേക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ യാതൊന്നും അവിടെ ശേഷിച്ചിരുന്നില്ല,” അവർ പറഞ്ഞു.
ലാത്‌വിയയിൽ നിന്നുള്ള ഒരു ചെറുപ്പക്കാരന്—അവനെ നമുക്ക് ആർതുർ എന്നു വിളിക്കാം—ദൈവത്തിൽ താത്‌പര്യം ഇല്ലായിരുന്നു. എന്നിരുന്നാലും, മനുഷ്യർ മനുഷ്യക്കുരങ്ങുകളിൽ നിന്നു പരിണമിച്ചു വന്നതാണെന്ന് അംഗീകരിക്കാൻ അവനു ബുദ്ധിമുട്ടായിരുന്നു. 1996-ൽ ചില പ്രശ്‌നങ്ങളിൽ ഉൾപ്പെട്ട് അവൻ ജയിലിലായി. അവിടെവെച്ച് അവൻ ജീവിതത്തെ കുറിച്ചു ഗൗരവമായി ചിന്തിക്കാൻ തുടങ്ങി. മാതാപിതാക്കൾ കാണാൻ ചെന്നപ്പോൾ, ബൈബിൾ വായിക്കുന്നത് അവനു ഗുണം ചെയ്‌തേക്കുമെന്നു കരുതി അങ്ങനെ ചെയ്യാൻ അവർ അവനെ
പ്രോത്സാഹിപ്പിച്ചു. 1998-ൽ ഒരു ദിവസം ആർതുർ ഒരു കത്തെഴുതിക്കൊണ്ടിരുന്നപ്പോൾ തടവറയിൽ ഒപ്പമുണ്ടായിരുന്നയാൾ വെച്ചെഴുതാൻ അവന് ഒരു പുസ്‌തകം കൊടുത്തു. നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്‌തകമായിരുന്നു അത്. ജിജ്ഞാസ തോന്നിയ ആർതുർ പുസ്‌തകം തുറന്നു നോക്കി. അതിൽ വളരെ താത്‌പര്യം തോന്നിയ അവൻ മൂന്നു ദിവസംകൊണ്ട് അതു പുറത്തോടുപുറം വായിച്ചു. ജയിലിലെ മറ്റൊരു അന്തേവാസിയുടെ പക്കൽ പരിജ്ഞാനം പുസ്‌തകത്തിന്റെ ഒരു പ്രതി ഉണ്ടായിരുന്നു. ബൈബിളിലുള്ള ആർതുറിന്റെ താത്‌പര്യം കണ്ട അദ്ദേഹം ആ പുസ്‌തകം അവനു കൊടുത്തു. മാത്രമല്ല തനിക്കറിയാവുന്ന ഒരു സാക്ഷിയുടെ വിലാസവും നൽകി.ആർതുർ ആ സാക്ഷിക്ക് ഒരു കത്തെഴുതി. അങ്ങനെ കത്തിലൂടെ ബൈബിളധ്യയനം ആരംഭിച്ചു. 2000 ഏപ്രിലിൽ ജയിൽ മോചിതനായ ആർതുർ ഉടനടി സഭായോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. ബൈബിൾ വായിക്കാൻ അവനെ മുമ്പു പ്രോത്സാഹിപ്പിച്ച മാതാപിതാക്കളുടെ കാര്യമോ? സ്വാഭാവികമായും, ആർതുർ പുതുതായി കണ്ടെത്തിയ വിശ്വാസത്തെ കുറിച്ചുള്ള വിവരങ്ങൾ അവരുമായി പങ്കുവെച്ചു. ഫലമോ? അവരും ദൈവവചനം പഠിക്കാൻ തുടങ്ങി. 2002 മാർച്ചിലെ പ്രത്യേക സമ്മേളന ദിനത്തിൽ അവർ മൂന്നുപേരും ഒരുമിച്ചു സ്‌നാപനമേറ്റപ്പോഴത്തെ അവരുടെ സന്തോഷം ഒന്നോർത്തു നോക്കൂ!
സ്‌പെയിനിൽ നിന്നുള്ള ഒരു അസ്ഥിശസ്‌ത്രക്രിയാ വിദഗ്‌ധൻ ചെറുപ്പത്തിൽ ഒരു മത സെമിനാരിയിൽ പഠിച്ചതാണ്. മൂന്നു വർഷത്തെ പഠനത്തിനുശേഷം ആകെ ആശയക്കുഴപ്പത്തിലായ അദ്ദേഹം ഒരു നിരീശ്വരവാദിയായി അവിടെനിന്നു പോന്നു. യഹോവയുടെ സാക്ഷികളെ കുറിച്ച് നല്ല അഭിപ്രായം ഇല്ലായിരുന്നെങ്കിലും അത്ര വിദ്യാസമ്പന്നരല്ലാത്ത ഈ ആളുകൾക്ക് തിരുവെഴുത്തുകളെ കുറിച്ച് വ്യക്തമായ ഗ്രാഹ്യം ഉണ്ടായിരിക്കാനാകുന്നത് എങ്ങനെയെന്നറിയാൻ അദ്ദേഹം ആഗ്രഹിച്ചു. കാരണം വർഷങ്ങൾ സെമിനാരിയിൽ ചെലവഴിച്ചിട്ടും അദ്ദേഹത്തിന് ബൈബിളിനെ കുറിച്ച് കാര്യമായി ഒന്നും അറിയില്ലായിരുന്നു. ഒരിക്കൽ ആശുപത്രി ജീവനക്കാർ അദ്ദേഹത്തോട് മുൻവിധിയോടെ പെരുമാറിയപ്പോൾ സാക്ഷികളിലുള്ള അദ്ദേഹത്തിന്റെ താത്‌പര്യം ഒന്നുകൂടി വർധിച്ചു. സാക്ഷികളോട് പലപ്പോഴും ആ വിധത്തിലാണല്ലോ ആളുകൾ ഇടപെടുന്നതെന്ന് അദ്ദേഹം ഓർത്തു. ആ അനുഭവത്തെ തുടർന്ന് അദ്ദേഹം ഒരു സൗജന്യ ഭവന ബൈബിളധ്യയനം സ്വീകരിച്ചു. താമസിയാതെ താൻ പഠിക്കുന്നതിൽ അങ്ങേയറ്റം മതിപ്പു തോന്നിയ അദ്ദേഹം ആഴ്‌ചയിൽ മൂന്നു തവണവരെ പഠിക്കാൻ തുടങ്ങി! മാത്രമല്ല എല്ലാ യോഗങ്ങൾക്കും ഹാജരാകുകയും ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ പേർ ചാർത്തുകയും ചെയ്‌തു. അടുത്തകാലത്ത് അദ്ദേഹം സ്‌നാപനമേറ്റു.
▪ ആഫ്രിക്ക
ദേശങ്ങളുടെ എണ്ണം: 56
ജനസംഖ്യ: 73,95,43,571
പ്രസാധകരുടെ എണ്ണം: 9,15,262
ബൈബിളധ്യയനങ്ങളുടെ എണ്ണം: 15,50,572
ബെനിനിൽ രാജ്യഹാൾ നിർമാണം സഹോദരങ്ങളുടെ ഇടയിൽ വലിയ ഉത്സാഹം ജനിപ്പിക്കുന്നു. അത് നല്ല സാക്ഷ്യത്തിനും ഇടയാക്കുന്നു. ഒരു രാജ്യഹാളിന്റെ സമർപ്പണ സമയത്ത് സ്ഥലത്തെ ഒരു പ്രമാണി യഹോവയുടെ സാക്ഷികളിൽ ഒരാളോടു പറഞ്ഞു: “ഇവിടെ ഉള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ ആരാധന സ്ഥലം നിങ്ങളുടേതാണ്, അത് എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും. അടിയുറച്ച കത്തോലിക്ക വിശ്വാസിയായ ഞാൻ ഇതു പറയുന്നത് എന്തുകൊണ്ടാണെന്നായിരിക്കും, അല്ലേ? 1950-കളിൽ തുടങ്ങിയ ഞങ്ങളുടെ പള്ളിയുടെ പണി പൂർത്തിയാക്കാനായി അടുത്തകാലത്ത് ഞങ്ങൾക്ക് 1,70,00,000 സിഎഫ്‌എ [ഏകദേശം 11 ലക്ഷം രൂപയ്‌ക്കു തുല്യമായ തുക] ലഭിച്ചതാണ്. എന്നാൽ പുരോഹിതന്മാർ ആ പണം എടുത്ത് മറ്റു കാര്യങ്ങൾക്ക് ഉപയോഗിച്ചു. നഗരത്തിന്റെ മറ്റൊരു ഭാഗത്ത് ഒരു പുതിയ പള്ളി പണിയാൻ
എല്ലാവരും കൂടി 30,00,000 സിഎഫ്‌എ [ഏകദേശം 1,88,000 രൂപയ്‌ക്കു തുല്യമായ തുക] പിരിച്ചെടുത്തു. അതും ‘എവിടെപ്പോയെന്ന്’ ആർക്കും അറിയില്ല. അതുകൊണ്ടാണ് ഈ നഗരത്തിൽ ഉള്ളതിലേക്കും മനോഹരമായ കെട്ടിടം ഇതാണെന്നും അത് എന്നും അങ്ങനെതന്നെ ആയിരിക്കുമെന്നും ഞാൻ പറഞ്ഞത്.”ചില രാജ്യങ്ങളിൽ മാന്ത്രിക ശക്തിയുണ്ടെന്നു കരുതുന്ന വസ്‌തുക്കളിലുള്ള വിശ്വാസം നിമിത്തം ബൈബിൾ സത്യത്തിനുവേണ്ടി നിലപാട് എടുക്കാൻ പുതിയവർക്കു പ്രയാസമാണ്. ഐവറി കോസ്റ്റിൽ നിന്നുള്ള ഒരു കുടുംബത്തിന്റെ കാര്യംതന്നെ എടുക്കാം. മന്ത്രശക്തി ഉള്ളതായി കരുതിപ്പോന്ന വസ്‌തുവിന്റെ മുമ്പിൽ അവർ ദിവസേന ചില മതാചാരങ്ങൾ നടത്തിയിരുന്നു. ആ കുടുംബത്തിലെ പെൺകുട്ടികളിൽ ഒരാൾ ബൈബിൾ സത്യത്തിനു വേണ്ടി നിലപാടു സ്വീകരിക്കുകയും വ്യാജാരാധനയിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയും ചെയ്‌തപ്പോൾ അവളുടെമേൽ ശാപം വരും എന്ന് വീട്ടുകാർ ഭയന്നു. എന്നിരുന്നാലും പെൺകുട്ടി തന്റെ നിലപാടിൽ വിട്ടുവീഴ്‌ച ചെയ്യാൻ തയ്യാറായില്ല. അതുനിമിത്തം ശക്തമായ എതിർപ്പ് ഉണ്ടാകുകയും അവസാനം അവൾക്കു വീടു വിട്ടു പോകേണ്ടി വരികയും ചെയ്‌തു. എന്നിരുന്നാലും, അവൾക്ക് വീട്ടുകാരോട് യാതൊരു ദേഷ്യവും ഇല്ലായിരുന്നു. അവൾ തുടർന്നും അവരെ സന്ദർശിച്ചുകൊണ്ടിരുന്നു.
തത്‌ഫലമായി അവളുടെ വല്യമ്മ ബൈബിളിൽ താത്‌പര്യം പ്രകടമാക്കാൻ തുടങ്ങി. മാത്രമല്ല തന്റെ കൊച്ചുമകളോടു തിരിച്ചു വീട്ടിലേക്കു വരാൻ പറയുകയും ചെയ്‌തു. അവൾ അങ്ങനെ ചെയ്‌തു. ആത്മീയമായി പുരോഗതി നേടിയ വല്യമ്മ 62-ാമത്തെ വയസ്സിൽ സ്‌നാപനമേറ്റു. വല്യമ്മ പഠിച്ച കാര്യങ്ങളിൽ മതിപ്പു തോന്നി, പെൺകുട്ടിയുടെ അമ്മയും ദൈവവചനം പഠിക്കാൻ തുടങ്ങി. ഇപ്പോൾ അവരും മറ്റുള്ളവരോടു സാക്ഷീകരിക്കുന്നു. അതേ, മൂന്നു തലമുറകൾ വ്യാജാരാധനയിൽ നിന്നു സ്വതന്ത്രരായി. എല്ലാം ആ പെൺകുട്ടി യഹോവയോടുള്ള തന്റെ ദൃഢവിശ്വസ്‌തത മുറുകെ പിടിക്കുകയും തന്റെ വീട്ടുകാരോടു തുടർന്നും സ്‌നേഹം പ്രകടമാക്കുകയും ചെയ്‌തതുകൊണ്ടാണ്.
മൊസാമ്പിക്കിലെ സഹോദരങ്ങൾ ജയിലുകളിലെ അന്തേവാസികളുമായി ബൈബിളധ്യയന ക്ലാസ്സുകൾ നടത്തുന്നതിന് അവിടെ പതിവായി സന്ദർശിക്കുന്നു. 2001-ൽ ഈ ജയിലുകളിൽ ഒന്നിൽനിന്ന് കുറേപ്പേർ രക്ഷപ്പെട്ടു. എന്നിരുന്നാലും, ബൈബിൾ പഠിച്ചുകൊണ്ടിരുന്ന അന്തേവാസികൾ രക്ഷപ്പെടാൻ വിസമ്മതിച്ചു. അധികാരികൾ ഇതു നിരീക്ഷിക്കുകയും യഹോവയുടെ സാക്ഷികൾ ചെയ്യുന്ന നല്ല വേലയ്‌ക്ക് അവരെ അഭിനന്ദിക്കുകയും ചെയ്‌തു. ഇപ്പോൾ സഹോദരങ്ങളോടൊപ്പം പഠിക്കാൻ അധികാരികൾ എല്ലാ അന്തേവാസികളെയും പ്രോത്സാഹിപ്പിക്കുകയാണ്. പെരുമാറ്റത്തിൽ ശ്രദ്ധേയമായ പുരോഗതി വരുത്തിയ രണ്ടു ജയിൽപ്പുള്ളികൾക്ക് ഇതിനോടകം ശിക്ഷ ഇളച്ചുകിട്ടിയിരിക്കുന്നു.
അവരിൽ ഒരാൾ അടുത്ത ഡിസ്‌ട്രിക്‌റ്റ് കൺവെൻഷനു സ്‌നാപനമേൽക്കും.നമീബിയയിലുള്ള 27-കാരിയായ ജൂഡിത്ത് ഒരു കാർ അപകടത്തിൽപ്പെട്ടതിന്റെ ഫലമായി അവളുടെ കഴുത്തിനു താഴോട്ടു തളർന്നു പോയി. ‘എനിക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു?’ എന്ന് അവൾ സ്വയം ചോദിച്ചു. അവൾ ആത്മഹത്യയെ കുറിച്ചു ചിന്തിക്കാൻ തുടങ്ങി. പല സഭകളിൽ നിന്നുള്ള ആളുകൾ അവളെ സന്ദർശിക്കുകയും അവൾ വീണ്ടും നടക്കുന്നതിനു വേണ്ടി പ്രാർഥിക്കുകയും ചെയ്‌തു. അവരുടെ പ്രാർഥനയ്‌ക്ക് ഉത്തരം കിട്ടാതായപ്പോൾ, ഏതെങ്കിലും കാരണത്താൽ ദൈവം അവളെ ശിക്ഷിക്കുകയാകും എന്ന് അവർ ജൂഡിത്തിനോടു പറഞ്ഞു. അതു കേട്ടതോടെ അവൾ ആത്മഹത്യയെ കുറിച്ചു കൂടുതലായി ചിന്തിക്കാൻ തുടങ്ങി. എന്നാൽ ആദ്യം, എന്തിനാണു ദൈവം തന്നെ ശിക്ഷിക്കുന്നത് എന്നറിയാൻ അവൾ ആഗ്രഹിച്ചു. അതുകൊണ്ട് ഒരു പ്രാദേശിക സഭയിലെ പാസ്റ്ററെ വീട്ടിലേക്കു ക്ഷണിക്കാൻ അവൾ ഒരു ദിവസം അമ്മയോടു പറഞ്ഞു. അങ്ങനെ ജൂഡിത്ത്, പാസ്റ്ററെ കാത്തിരിക്കുമ്പോഴാണ് യഹോവയുടെ സാക്ഷികൾ അവളെ സന്ദർശിച്ചത്. തന്നെ വിഷമിപ്പിക്കുന്ന ചോദ്യങ്ങൾക്ക് ബൈബിൾ ഉത്തരം നൽകും എന്നു തോന്നിയതിനാൽ ജൂഡിത്ത് പരിജ്ഞാനം പുസ്‌തകം ഉപയോഗിച്ചുള്ള ഒരു ഭവന ബൈബിളധ്യയനത്തിനു സമ്മതിച്ചു. “ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്?” എന്ന 8-ാം അധ്യായം പഠിച്ചപ്പോൾ, തനിക്കു സംഭവിച്ച അപകടം ദൈവം വരുത്തിയതല്ല എന്ന് അവൾക്കു മനസ്സിലായി. “യഹോവ ദോഷങ്ങൾ വരുത്തുന്നില്ല എന്നു മനസ്സിലാക്കിയപ്പോഴത്തെ എന്റെ ആശ്വാസവും സന്തോഷവും ഒന്നോർത്തു നോക്കൂ!” അവൾ പറയുന്നു. ജൂഡിത്ത് പഠനം തുടർന്നു, യഹോവയ്‌ക്കു തന്റെ ജീവിതം സമർപ്പിച്ചു. നല്ല ആരോഗ്യം വീണ്ടെടുക്കാനാകുന്ന പുതിയ വ്യവസ്ഥിതിക്കായി അവൾ ഇപ്പോൾ കാത്തിരിക്കുകയാണ്.
റുവാണ്ടയിൽ 1994-ൽ നടന്ന വംശഹത്യയുടെ സമയത്ത് ചാന്റാൽ എന്ന യുവതി അയൽരാജ്യമായ ബുറുണ്ടിയിലേക്കു പലായനം ചെയ്‌തു. അവിടെവെച്ച് നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്‌തകം അവൾക്കു കിട്ടി. അത് അവൾ പുറത്തോടുപുറം വായിച്ചു. റുവാണ്ടയിൽ തിരിച്ചെത്തിയ ശേഷം അവൾക്കു സാക്ഷികളെ കണ്ടുപിടിക്കാനായില്ല. അവളുടെ വീട്ടുകാർ ഒറ്റപ്പെട്ട ഒരു പ്രദേശത്താണു താമസിച്ചിരുന്നത്. എന്നിരുന്നാലും മാർക്കറ്റിൽ സാക്ഷീകരിച്ചുകൊണ്ടിരുന്ന രണ്ടു രാജ്യ പ്രസാധകരെ അവളുടെ അമ്മ കണ്ടുമുട്ടാൻ ഇടയായി. ചാന്റാലുമായി അവർക്കു കൂടിക്കാണാൻ കഴിയേണ്ടതിന്, തങ്ങൾ അവിടെ വരാൻ ഉദ്ദേശിക്കുന്ന ദിവസങ്ങൾ അവർ ഒരു കടലാസ്സിൽ കുറിച്ച് അമ്മയ്‌ക്കു കൊടുത്തു. അതിൽ പറഞ്ഞിരുന്ന ഒരു ദിവസം, ആ കുറിപ്പ് കടന്നു പോകുന്നവർക്കു കാണത്തക്കവണ്ണം പിടിച്ചുകൊണ്ട് ചാന്റാൽ മാർക്കറ്റിന്റെ പ്രവേശന കവാടത്തിങ്കൽ ഇരുന്നു. സഹോദരന്മാർ അവളെ കാണുകയും വന്ന് തങ്ങളെ പരിചയപ്പെടുത്തുകയും
ചെയ്‌തപ്പോൾ അവൾക്ക് എത്ര സന്തോഷം തോന്നിയെന്നോ! അവളുടെ ആത്മാർഥ താത്‌പര്യം തിരിച്ചറിഞ്ഞ അവർ അടുത്തു നടക്കാനിരുന്ന സ്‌മാരകത്തിന് അവളെ ക്ഷണിച്ചു. അതിന് അവൾ ഹാജരായി—യോഗം നടക്കുന്നിടത്ത് എത്താൻ വേണ്ടി രണ്ടു ദിവസം നടക്കേണ്ടി വന്നെങ്കിൽ പോലും!യോഗസ്ഥലം വളരെ ദൂരെ ആയിരുന്നെങ്കിലും, അന്നു മുതൽ ചാന്റാൽ യോഗങ്ങൾക്കു ക്രമമായി ഹാജരാകാൻ തുടങ്ങി. സങ്കടകരമെന്നു പറയട്ടെ, അവളുടെ വീട്ടുകാർ അവളെ എതിർത്തു. ഒരിക്കൽ അവളുടെ സഹോദരന്മാരിൽ ഒരാൾ ഒരു വലിയ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി അവളെ വീട്ടിൽനിന്ന് ഇറക്കിവിടുക പോലും ചെയ്‌തു! എന്നാൽ ചാന്റാൽ തന്റെ നിലപാടിൽ ഉറച്ചുനിന്നു. ഒരു വർഷത്തിനു ശേഷം അവളുടെ വീടിന് കുറച്ചുകൂടെ അടുത്ത് യോഗങ്ങൾ നടത്താൻ തുടങ്ങി, അപ്പോഴും അവിടെയെത്താൻ എട്ടു മണിക്കൂർ നടക്കണമായിരുന്നു. എന്നിരുന്നാലും ആദ്യമായി ചാന്റാലുമായി ഒരു ബൈബിളധ്യയനം ആരംഭിച്ചു. ഏറെ താമസിയാതെ അവൾ യഹോവയ്‌ക്കു തന്നെത്തന്നെ സമർപ്പിച്ചു. അവൾ ഇപ്പോൾ ഒരു സാധാരണ പയനിയറായി പ്രവർത്തിക്കുന്നു. അവളുടെ വീട്ടുകാരോ? അവരുടെ മനോഭാവത്തിനു മാറ്റം വന്നു. അവളെ വീട്ടിൽനിന്ന് ഇറക്കിവിട്ട ആ സഹോദരൻ ഇപ്പോൾ ഒരു സാധാരണ പയനിയറാണ്. മറ്റൊരു സഹോദരൻ അടുത്തകാലത്തു സ്‌നാപനമേറ്റു. അമ്മ സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധികയാണ്. കൂടാതെ അവരുടെ പ്രദേശത്ത് ഒറ്റപ്പെട്ട ഒരു കൂട്ടം രൂപീകൃതമായിരിക്കുന്നു. അതുകൊണ്ട് യോഗസ്ഥലത്ത് എത്താൻ അവർക്കിപ്പോൾ വെറും അഞ്ചു മിനിട്ടു നടന്നാൽ മതി.
സ്വാസിലാൻഡിലെ രാജകുടുംബാംഗങ്ങൾക്കു പാർക്കുന്നതിനായി വേർതിരിച്ചിരിക്കുന്ന സ്ഥലത്തിനു സമീപമാണ് വളരെ തീക്ഷ്‌ണതയുള്ള ടെമ്പിസീലെ എന്ന സഹോദരി താമസിക്കുന്നത്. അവിടെ പോയി സാക്ഷീകരിക്കാൻ സഹോദരി ആഗ്രഹിച്ചു. എന്നാൽ കർശനമായ സുരക്ഷാ സംവിധാനങ്ങൾ നിമിത്തം അത് എളുപ്പമായിരുന്നില്ല. ഈ വിഷയത്തെ കുറിച്ച് പ്രാർഥിച്ച ശേഷം ധൈര്യം സംഭരിച്ച് അവർ നേരെ അവിടെ ചെന്നു. അവിടെയുള്ള കാവൽക്കാരോടു സംസാരിച്ച് അവരിലൊരാൾക്ക് നിങ്ങൾക്കു ദൈവത്തിന്റെ സ്‌നേഹിതനായിരിക്കാൻ കഴിയും! (ഇംഗ്ലീഷ്) എന്ന ലഘുപത്രിക നൽകി. ചോദ്യം ചെയ്യലിനും പരിശോധനയ്‌ക്കും ശേഷം അകത്തുപോകാൻ അനുമതി ലഭിച്ചപ്പോൾ സഹോദരിക്കു വലിയ സന്തോഷം തോന്നി. അവിടെ താമസിക്കുന്നവരുടെ സൗഹൃദഭാവം ടെമ്പിസീലെയെ വളരെ അതിശയിപ്പിച്ചു. അവർ ഇപ്പോൾ അവിടെ ക്രമമായി പ്രവർത്തിക്കുന്നു, ഇതിനോടകം മൂന്നു ബൈബിളധ്യയനങ്ങളും ആരംഭിച്ചിരിക്കുന്നു. കൂടാതെ, കാവൽക്കാർ ഇപ്പോൾ അവർക്ക് വളരെ നല്ല സ്വീകരണമാണു നൽകുന്നത്. ഒരു ദിവസം ഒരു കാവൽക്കാരൻ അവരോടു പറഞ്ഞു: “മാഡം, ധൈര്യമായി കടന്നുപോരൂ; നിങ്ങൾ ഇവിടെ ചെയ്യുന്നത് മഹത്തായ ഒരു വേലയാണ്.”
▪ അമേരിക്കകൾ
ദേശങ്ങളുടെ എണ്ണം: 56
ജനസംഖ്യ: 80,75,17,534
പ്രസാധകരുടെ എണ്ണം: 30,23,062
ബൈബിളധ്യയനങ്ങളുടെ എണ്ണം: 26,76,288
അർജന്റീനയിലെ ഒരു ചെറിയ പട്ടണം. ഒരു ദമ്പതികൾ പരിക്കേറ്റ ഒരു പട്ടിയെ ഉന്തുവണ്ടിയിൽ വെച്ചു തള്ളിക്കൊണ്ടുപോകുന്നത് രണ്ടു പ്രത്യേക പയനിയർമാർ കണ്ടു. അവരെയും പട്ടിയെയും തങ്ങളുടെ വാനിൽ മൃഗഡോക്ടറുടെ അടുത്ത് എത്തിക്കാൻ പയനിയർമാർ തയ്യാറായി. അവർ അതിനു സമ്മതിച്ചു. അവർ അതു വളരെയധികം വിലമതിച്ചു, കാരണം, അവരുടെ അയൽക്കാരിൽ ആരും അവരെ സഹായിക്കാനുള്ള സന്മനസ്സ് കാണിച്ചിരുന്നില്ല. ആ മനുഷ്യൻ ഒരു കത്തോലിക്ക വേദപാഠ അധ്യാപകനാണെന്നും അദ്ദേഹവും ഭാര്യയും, വിശുദ്ധന്മാരുടെ ബഹുമാനാർഥം ആ പ്രദേശത്തു നടത്തിയിരുന്ന എല്ലാ പ്രദക്ഷിണങ്ങളിലും പങ്കെടുത്തിരുന്നു എന്നും പയനിയർമാർ മനസ്സിലാക്കി. കത്തോലിക്ക സഭയുമായി അത്ര ആഴമായ ബന്ധം പുലർത്തിയിരുന്നെങ്കിലും വീക്ഷാഗോപുരം,
ഉണരുക! മാസികകൾ സ്വീകരിക്കാൻ അവർ തയ്യാറായി. ഏതാണ്ട് രണ്ടു വർഷം അവരെ സന്ദർശിച്ച ശേഷം പയനിയർമാർ അവരെ സ്‌മാരകത്തിനു ക്ഷണിച്ചു. ആ രാത്രിയിൽ ശക്തമായ മഴ ഉണ്ടായിരുന്നിട്ടും അവർ വന്നു. തങ്ങൾക്കു ലഭിച്ച ഊഷ്‌മളമായ സ്വീകരണത്തിൽ അവർക്കു വലിയ മതിപ്പു തോന്നി. മാത്രമല്ല, ആദ്യമായിട്ടാണ്, കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ അർഥം എന്താണെന്നു മനസ്സിലാകുന്നത് എന്നും അവർ പറഞ്ഞു. കത്തോലിക്കരായ തങ്ങളുടെ അയൽക്കാരുടെ പ്രതികരണം ഗണ്യമാക്കാതെ അവർ ഇപ്പോൾ ക്രമമായ ബൈബിളധ്യയനം ആസ്വദിക്കുന്നു, എല്ലാ യോഗങ്ങൾക്കും ഹാജരാകുന്നുമുണ്ട്.ബാർബഡോസിൽ സാക്ഷീകരിക്കവേ, ഒരു പയനിയർ സഹോദരിയും മറ്റൊരു സഹോദരിയും കൂടി വഴിയിലൂടെ നടന്നുപോകുകയായിരുന്നു. അപ്പോൾ ഒരു സ്‌ത്രീ തന്റെ വീട്ടു വാതിൽക്കൽ നിന്നിരുന്നു. അവർ ആ സ്‌ത്രീയോടു സാക്ഷീകരിക്കാൻ തുടങ്ങി. അവരെത്തന്നെ പ്രതീക്ഷിച്ചു നിന്നിരുന്നതുപോലെ അവർ സഹോദരിമാരോടു പറഞ്ഞു: “വരണം, വരണം. ഞാൻ എന്റെ ബൈബിൾ എടുത്തുകൊണ്ടു വരട്ടെ.” സഹോദരിമാർക്ക് അതിശയം തോന്നി. അവർ അകത്തു ചെന്നിരുന്നു. ആവശ്യം ലഘുപത്രികയുടെ 1-ാം പാഠം ഉപയോഗിച്ച് അധ്യയനം നടത്തുന്ന വിധം അവർ വീട്ടുകാരിക്കു കാണിച്ചുകൊടുത്തു. അതിനുശേഷം ആ സ്‌ത്രീ പയനിയർ സഹോദരിയോട്, സൗജന്യ ഭവന ബൈബിളധ്യയനം നടത്താൻ വരാമെന്ന് അന്നു രാവിലെ ഫോൺ ചെയ്‌തു പറഞ്ഞത് അവരാണോ എന്നു ചോദിച്ചു. “അല്ലെന്നു ഞാനവരോടു പറഞ്ഞു,” പയനിയർ വിശദീകരിച്ചു. “ഫോൺ വിളിച്ചത് ആരുതന്നെ ആയിരുന്നെങ്കിലും അവർ വന്നില്ല. എന്നാൽ അധ്യയനം നടത്താം എന്ന് ഏറ്റിരുന്ന അതേസമയത്ത്, അതായത്, രാവിലെ 11:30-നുതന്നെ അവിടെ എത്തിയതിൽ ഞങ്ങൾ സന്തുഷ്ടരാണ്.” ആ സ്‌ത്രീ നന്നായി പുരോഗമിക്കുന്നു, യോഗങ്ങൾക്കും ഹാജരാകുന്നുണ്ട്.
തുറസ്സായ ചന്തസ്ഥലങ്ങൾ സാക്ഷീകരണത്തിനുള്ള ഫലപ്രദമായ പ്രദേശം ആയിരുന്നേക്കാം. ബൊളീവിയയിൽനിന്നുള്ള ഒരു മിഷനറി പറയുന്നു: “കൃഷിക്കാർ സാധനം വിൽക്കുന്നിടത്ത് ഉന്തുവണ്ടിയിൽവെച്ച് കച്ചവടം നടത്തുന്ന ഒരു സ്‌ത്രീക്ക് എന്റെ ഭർത്താവ് ഒരു ലഘുലേഖ കൊടുത്തു. അവർ വളരെ സൗഹൃദഭാവം കാണിച്ചതിനാൽ ഞാൻ മടങ്ങിച്ചെന്ന് ആവശ്യം ലഘുപത്രികയിൽനിന്ന് ഒരു ബൈബിളധ്യയനം വാഗ്‌ദാനം ചെയ്‌തു. ‘ഇവിടെ വെച്ചാണോ നമ്മൾ പഠിക്കുന്നത്?’ അവർ ചോദിച്ചു. ‘അതിനെന്താ, ഒരു കുഴപ്പവുമില്ല,’ ഞാൻ പറഞ്ഞു. ‘എനിക്ക് അതൊക്കെ പരിചയമാണ്.’ ഇപ്പോൾ ഞാൻ ചെല്ലുമ്പോൾ അവർ തന്റെ സ്റ്റൂൾ എനിക്കു തരും. എന്നിട്ട് വണ്ടിയുടെ അരികിൽ ഇരുന്നുതന്നെ ഞങ്ങൾ പഠിക്കുന്നു. ആളുകൾ സാധനം വാങ്ങാൻ
വരുമ്പോൾ അതെടുത്തു കൊടുത്ത ശേഷം ഞങ്ങൾ പിന്നെയും അധ്യയനം തുടരും.”കാനഡയിലുള്ള ഒരു സ്‌ത്രീ തന്റെ ഒരു സുഹൃത്തിൽനിന്ന് വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിന്റെ ഒരു പ്രതി വാങ്ങി. അവർ അതിന്റെ വായന വളരെ ആസ്വദിച്ചു, അതു കൂടുതലായി പഠിക്കാൻ തീരുമാനിച്ചു. അതിനായി അവർ യഹോവയുടെ സാക്ഷികളുടെ ഔദ്യോഗിക ഇന്റർനെറ്റ് സൈറ്റിലേക്കു (www.watchtower.org) പോയി ബൈബിളധ്യയനവും പരിജ്ഞാനം പുസ്‌തകത്തിന്റെ ഒരു പ്രതിയും ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്തെഴുതി. രണ്ടു സഹോദരിമാർ അവരെ സന്ദർശിച്ച് പുസ്‌തകം കൊടുത്തു. പിറ്റേന്നു നേരം വെളുക്കുന്നതിനു മുമ്പേ താൻ അതു വായിച്ചു തീർക്കും എന്ന് പുസ്‌തകം മുറുകെ പിടിച്ചുകൊണ്ട് അവർ പറഞ്ഞു! പിറ്റേന്നു വൈകുന്നേരം അവർ ആദ്യ യോഗത്തിനു ഹാജരായി, ചിരപരിചിതരെ പോലെയാണ് അവർ സഹോദരങ്ങളുമായി ഇടപെട്ടത്. പെട്ടെന്നുതന്നെ ആത്മീയ പുരോഗതി കൈവരിച്ച അവർ ഇപ്പോൾ സ്‌നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധികയാണ്. അടുത്തുതന്നെ സ്‌നാപനമേൽക്കാനിരിക്കുന്നു.
കൊളംബിയയിൽ നിന്നുള്ള സോൾ എന്ന സ്‌ത്രീ ചില ആരോഗ്യ പ്രശ്‌നങ്ങൾ നിമിത്തം കിടപ്പിലായിരുന്നു. തന്റെ കുടുംബാംഗങ്ങളല്ലാത്ത ആരെയും കാണാൻ അവർ വിസമ്മതിച്ചിരുന്നു. ഒരിക്കൽ യഹോവയുടെ സാക്ഷികളിൽ ഒരാളായ അയൽവാസി സോളിനു നൽകാനായി വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഏതാനും പ്രതികൾ അവരുടെ അമ്മയെ ഏൽപ്പിച്ചു. ക്രമേണ, അയൽവാസിയെ കാണാൻ സോൾ സമ്മതിച്ചു. തന്നെ ബൈബിൾ പഠിപ്പിക്കാമെന്ന് ആ സാക്ഷി പറഞ്ഞപ്പോൾ സോൾ അതിനും സമ്മതിച്ചു. ഏതാണ്ട് ഒരു വർഷത്തിനു ശേഷം അവർ സ്‌മാരകത്തിനു ഹാജരായി. ഏഴു വർഷത്തിനു ശേഷം അന്ന് ആദ്യമായിട്ടായിരുന്നു അവർ വീടു വിട്ടു പുറത്തുപോകുന്നത്. രണ്ടു ദിവസത്തിനു ശേഷം അവർ ആദ്യമായി സമ്മേളനത്തിനും ഹാജരായി. എഴുന്നേറ്റിരിക്കാൻ പോലും വയ്യെങ്കിലും സോൾ ഇപ്പോൾ വയൽശുശ്രൂഷയിലും പങ്കെടുക്കുന്നുണ്ട്. എങ്ങനെ? അവർക്കായി സഹോദരങ്ങൾ ചക്രങ്ങളുള്ള ഒരു പ്രത്യേക കിടക്ക തയ്യാറാക്കിയിരിക്കുന്നു. അവർ അതിൽ അവരെ തള്ളിക്കൊണ്ട് വീടുതോറും കൊണ്ടുപോകുന്നു. സോളിന്റെ ദൃഷ്ടാന്തവും പ്രോത്സാഹനവും നിമിത്തം അവരുടെ അമ്മ സ്‌നാപനമേറ്റു, അവരുടെ കൂടപ്പിറപ്പുകളിൽ രണ്ടുപേർ പയനിയർമാരുമാണ്.
കോസ്റ്ററിക്കയിൽ പുതുതായി നിയമിതരായ ഒരു പ്രത്യേക പയനിയർ ദമ്പതികൾ തങ്ങളുടെ പ്രദേശത്തുള്ള ഒരു സ്‌ത്രീയെ സന്ദർശിച്ചു. ഐക്യനാടുകളിൽ താമസിക്കുന്ന സാക്ഷിയായ അവരുടെ മരുമകൾ യഹോവയുടെ
സാക്ഷികളുടെ പ്രാദേശിക ബ്രാഞ്ച് ഓഫീസിൽ വിളിച്ച് ആരെങ്കിലും തന്റെ അമ്മായിയമ്മയെ സന്ദർശിക്കണം എന്നു പറഞ്ഞിരുന്നതായി അവർ അറിയിച്ചു. “അതുകേട്ട ഉടനെ 65 വയസ്സുള്ള ആ സ്‌ത്രീ കരയാൻ തുടങ്ങി. ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല,” പയനിയർ ദമ്പതികൾ പറയുന്നു. “അവർ മരുമകളുമായി സംസാരിച്ചതും സാക്ഷികൾ പറയുന്നതു ശ്രദ്ധിക്കാൻ അവൾ തന്റെ അമ്മായിയമ്മയെ പ്രോത്സാഹിപ്പിച്ചതും അടുത്തയിടെ മാത്രമായിരുന്നു എന്ന് അവർ പറഞ്ഞു. ഇത്ര പെട്ടെന്ന് ഞങ്ങൾ അവരെ കാണാൻ ചെല്ലുമെന്ന് അവർ ഒട്ടും പ്രതീക്ഷിച്ചില്ല.”പയനിയർമാർ പറയുന്നപ്രകാരം, സാക്ഷികളുമായി സംസാരിക്കാൻ ആ സ്‌ത്രീ തയ്യാറാകുന്നത് ആദ്യമായിട്ടായിരുന്നു. അവർ അടിയുറച്ച കത്തോലിക്ക മതവിശ്വാസി ആയിരുന്നു. മാത്രമല്ല കഴിഞ്ഞ 12 വർഷമായി കത്തോലിക്ക വിശ്വാസം മറ്റുള്ളവരെ പഠിപ്പിക്കാനായി അവർ അവ വിശദമായി പഠിക്കുകയുമായിരുന്നു. ബൈബിളിനെയും യഹോവയുടെ സാക്ഷികളെയും സംബന്ധിച്ച അവരുടെ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സാക്ഷികൾക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം അവർ ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചു. ഇപ്പോൾ, അവരുടെ ഭർത്താവും മകളും ദൈവവചനത്തെ കുറിച്ചു കൂടുതലായി പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്.
പോർട്ടറിക്കോ ബെഥേൽ കുടുംബത്തിലെ ഒരംഗം പറയുന്നു: “‘പോലീസ്—നമുക്ക് അവരെ ആവശ്യമുള്ളത് എന്തുകൊണ്ട്?’ എന്ന 2002 ആഗസ്റ്റ് 8 ലക്കം ഉണരുക! [ഇംഗ്ലീഷിൽ 2002 ജൂലൈ 8 ലക്കം] പോലീസ് ആസ്ഥാനം സന്ദർശിച്ച് അവിടത്തെ ചുമതല വഹിച്ചിരുന്ന ഓഫീസർക്കു ഞാൻ കൊടുത്തു. ആ ലേഖനങ്ങളിൽ വളരെ മതിപ്പു തോന്നിയ അദ്ദേഹം പ്രാദേശിക മേയറിനും ആ പ്രദേശത്തെ മറ്റു പോലീസ് സ്റ്റേഷനുകളിലും അതിന്റെ പ്രതികൾ കൊടുക്കാൻ ശുപാർശ ചെയ്‌തു. ഓഫീസർമാരിൽ ഒരാൾ പോലീസ് വണ്ടിയിൽ എന്നെ മറ്റു പോലീസ് സ്റ്റേഷനുകളിൽ എത്തിക്കുന്നതിന് വേണ്ട ഏർപ്പാടുകൾ ചെയ്‌തു. എന്തിനധികം, തന്റെ കീഴിലുള്ളവരുടെ അടുക്കൽ ഭാവി ലക്കങ്ങളും എത്തിക്കുന്നതിനുള്ള അനുമതിയും ഈ ഓഫീസർ എനിക്കു നൽകി. ‘ഇത് പോലീസ് സേനയ്‌ക്ക് ആവശ്യമായ മനശ്ശാസ്‌ത്രപരവും ആത്മീയവുമായ സഹായം നൽകും,’ അദ്ദേഹം പറഞ്ഞു.” ഒറ്റ മാസംതന്നെ ഈ ബെഥേൽ അംഗം എട്ടു പോലീസ് സ്റ്റേഷനുകൾ സന്ദർശിച്ചു, പല ഓഫീസർമാരും കൂടുതൽ പ്രതികൾ ആവശ്യപ്പെട്ടു. അദ്ദേഹം മൊത്തം 164 മാസികകൾ സമർപ്പിച്ചു, അഞ്ചുപേരെ കൂടി തന്റെ മാസികാ റൂട്ടിൽ ചേർക്കുകയും ചെയ്‌തു.
ട്രിനിഡാഡ്-ടൊബേഗോ ദ്വീപുകളിൽ താമസിക്കുന്ന ഒരു സ്‌ത്രീ തന്റെ സഹപ്രവർത്തകയുടെ ക്ഷണം സ്വീകരിച്ച് സർക്കിട്ടു മേൽവിചാരകന്റെ പ്രസംഗം കേൾക്കാൻ പോയി. 25 വർഷമായി നാസറീൻ
സഭയിലെ ഒരു അംഗമായിരുന്ന ആ സ്‌ത്രീ വലിയ മതഭക്തയായിരുന്നു. യോഗത്തിന്റെ അവസാനം സർക്കിട്ടു മേൽവിചാരകൻ അവരെ സമീപിച്ച് വളരെ സൗഹാർദപരമായി സംസാരിച്ചു. അതിൽ അവർക്ക് അതിശയം തോന്നി. കാരണം അവരുടെ സഭയിൽ വർഗത്തിന്റെയും സാമൂഹിക നിലയുടെയും അടിസ്ഥാനത്തിലാണ് ആളുകൾ മറ്റുള്ളവരുമായി സഹവസിച്ചിരുന്നത്. വാസ്‌തവത്തിൽ അവരും ഭർത്താവും വ്യത്യസ്‌ത വർഗത്തിൽപ്പെട്ടവർ ആയതിനാൽ അവരുടെ സഭക്കാർ ആ സ്‌ത്രീയോടു വളരെ മോശമായാണു പെരുമാറിയിരുന്നത്. അതുകൊണ്ട് രാജ്യഹാളിൽ ഉണ്ടായ അനുഭവവും സർക്കിട്ടു മേൽവിചാരകനിൽനിന്നു ലഭിച്ച പ്രോത്സാഹനവും നിമിത്തം അവർ ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചു. ആറു മാസത്തിനുള്ളിൽ അവർ സ്‌നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധികയായി. മാസംതോറും 70 മുതൽ 100 വരെ മണിക്കൂർ അവർ ശുശ്രൂഷയിൽ ചെലവഴിച്ചു. 2002-ലെ “തീക്ഷ്‌ണ രാജ്യഘോഷകർ” ഡിസ്‌ട്രിക്‌റ്റ് കൺവെൻഷനിൽ അവർ സ്‌നാപനമേറ്റു. ഇപ്പോൾ അവർ ഒരു സാധാരണ പയനിയർ ആയിത്തീരാൻ ആഗ്രഹിക്കുന്നു. അവർ തന്റെ ഏഴു വയസ്സുകാരി മകളെയും സഹായിക്കുന്നു. അവൾ ഇപ്പോൾ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ പ്രസംഗങ്ങൾ നടത്താൻ തുടങ്ങിയിരിക്കുന്നു.ഉറുഗ്വേയിൽ വീടുതോറും പോയി ക്രൂശിതരൂപം ഉള്ള മാലകൾ വിറ്റിരുന്ന ഒരു കച്ചവടക്കാരൻ ഒരു സാക്ഷിയുടെ വീട്ടിൽ ചെന്നു. അവിടത്തെ സഹോദരി ആ അവസരം തക്കത്തിൽ ഉപയോഗിച്ചു. താൻ അതു വാങ്ങാത്തതിന്റെ കാരണം ബൈബിളിൽനിന്നു വിശദീകരിച്ചു. കച്ചവടക്കാരൻ അവരുടെ അഭിപ്രായത്തെ ആദരിച്ചുവെന്നു മാത്രമല്ല ആത്മീയ കാര്യങ്ങളിലുള്ള തന്റെ താത്‌പര്യം പ്രകടമാക്കുകയും ചെയ്‌തു. തന്റെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്നതിനായി താൻ പല മതങ്ങളുമായി സഹവസിച്ചിട്ടുണ്ടെങ്കിലും പ്രയോജനം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒടുവിൽ, ആളുകളെ ആത്മീയമായി സഹായിക്കുന്നതിനെക്കാൾ പണം ഉണ്ടാക്കുന്നതിലാണ് സഭകൾക്കു താത്‌പര്യം എന്ന നിഗമനത്തിൽ അദ്ദേഹം എത്തിച്ചേർന്നു. അദ്ദേഹം പോകുന്നതിനു മുമ്പായി സഹോദരി അദ്ദേഹത്തെ രാജ്യഹാളിലേക്കു ക്ഷണിച്ചു.
പിന്നെ സഹോദരി അദ്ദേഹത്തെ കാണുന്നത് ഒരു വർഷത്തിനു ശേഷമാണ്. സഹോദരിയുടെ വീട്ടിൽ വന്ന അദ്ദേഹം അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് പറഞ്ഞു: “ഇപ്പോൾ ഞാൻ ഇവിടെ വന്നത് എന്തെങ്കിലും വിൽക്കാനല്ല, മറിച്ച് ഞാൻ പരിജ്ഞാനം പുസ്‌തകത്തിന്റെ 15-ാം അധ്യായം വരെ പഠിച്ചുകഴിഞ്ഞു എന്നു പറയാനാണ്.” താനും കുടുംബവും ബൈബിൾ പഠിക്കുകയും യോഗങ്ങൾക്കു ഹാജരാകുകയും ചെയ്യുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. പോകാൻ നേരം അദ്ദേഹം പറഞ്ഞു: “അടുത്തയാഴ്‌ച സമ്മേളനത്തിനു നമുക്കു കാണാം.”
[43-ാം പേജിലെ ചിത്രം]
ന്യൂസിലൻഡ്
[43-ാം പേജിലെ ചിത്രം]
തഹീതി
[43-ാം പേജിലെ ചിത്രം]
പാപ്പുവ ന്യൂഗിനി
[47-ാം പേജിലെ ചിത്രം]
തായ്‌ലൻഡ്
[47-ാം പേജിലെ ചിത്രം]
ഇന്ത്യ
[47-ാം പേജിലെ ചിത്രം]
ജപ്പാൻ
[51-ാം പേജിലെ ചിത്രം]
ബ്രിട്ടൻ
[51-ാം പേജിലെ ചിത്രം]
അൽബേനിയ
[51-ാം പേജിലെ ചിത്രം]
സ്‌പെയിൻ
[56-ാം പേജിലെ ചിത്രം]
നമീബിയ
[56-ാം പേജിലെ ചിത്രം]
ബെനിൻ
[56-ാം പേജിലെ ചിത്രം]
കോംഗോ (കിൻഷാസ)
[60-ാം പേജിലെ ചിത്രം]
കാനഡ
[60-ാം പേജിലെ ചിത്രം]
ടൊബേഗോ
[60-ാം പേജിലെ ചിത്രം]
ബൊളീവിയ