യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ ആധുനിക നാളിൽ
യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ ആധുനിക നാളിൽ
മൊൾഡോവ
റൊമേനിയൻ ഏകാധിപതികളുടെയും ഫാസിസ്റ്റുകളുടെയും കമ്മ്യൂണിസ്റ്റുകാരുടെയും ഭരണത്തിൻ കീഴിൽ 60-ലധികം വർഷം മൊൾഡോവയിലെ യഹോവയുടെ സാക്ഷികൾ ദുരിതം അനുഭവിച്ചു. ഏകാധിപതികളുടെയും ഫാസിസ്റ്റുകളുടെയും വാഴ്‌ചക്കാലത്ത് ഓർത്തഡോക്‌സ് സഭയിൽനിന്ന് ദൈവജനത്തിനു കൂടുതലായ പീഡനം സഹിക്കേണ്ടിവന്നു. എന്നിട്ടും, ജനസംഖ്യയുമായുള്ള താരതമ്യത്തിൽ സാക്ഷികളുടെ എണ്ണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് മൊൾഡോവ ഇന്ന്! മാനുഷഭയത്തിന് അടിപ്പെടാതെ യഹോവയെ ഭയപ്പെടുന്നവരെ അവൻ ശക്തീകരിക്കുകയും അവർക്ക് വിജയം നൽകുകയും ചെയ്യുന്നത് എങ്ങനെയെന്ന് വായിച്ചറിയുക.
രണ്ടു കോംഗോകൾ
“കോംഗോ” എന്ന വാക്കു കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് എന്താണ്? സൂര്യപ്രകാശത്തിന് അരിച്ചിറങ്ങാനാവാത്തത്ര നിബിഡമായ വനങ്ങളുടെ ചിത്രമായിരിക്കാം പലരുടെയും മനസ്സിൽ തെളിയുന്നത്. പക്ഷികളുടെയും കുരങ്ങന്മാരുടെയും ശബ്ദകോലാഹലത്തിനിടയ്‌ക്ക് വിദൂര ഗ്രാമങ്ങളിൽനിന്നുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ചെണ്ടകൊട്ടലുകൾ നിങ്ങൾ വിഭാവന ചെയ്യുന്നുണ്ടായിരിക്കാം. ആഫ്രിക്കയുടെ വിരിമാറിലൂടെ ഒരു കൂറ്റൻ സർപ്പത്തെ പോലെ മെല്ലെ വളഞ്ഞുപുളഞ്ഞൊഴുകുന്ന ഇരുണ്ട നിറത്തിലുള്ള ഒരു മഹാനദിയും ഒരുപക്ഷേ നിങ്ങളുടെ ഭാവനയിൽ തെളിഞ്ഞുവന്നേക്കാം. ഈ വിശേഷതകൾക്കെല്ലാം പുറമേ കോംഗോയ്‌ക്കു സ്വന്തമായി ഇനിയും പലതുണ്ട്. ഇരുരാജ്യങ്ങളും അവയെ വിഭജിക്കുന്ന നദിയുടെ പേരുതന്നെയാണു സ്വീകരിച്ചിരിക്കുന്നത്. കൗതുകമുണർത്തുന്ന ഈ ഭൂപ്രദേശത്ത് ധീരരായ സ്‌ത്രീപുരുഷന്മാർ ബൈബിൾ സത്യം പങ്കുവെക്കുന്നതിന്റെ വിവരണങ്ങൾ വായിക്കവേ നിങ്ങളുടെ വിശ്വാസം ശക്തിപ്പെടും.