വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഴിഞ്ഞ വർഷത്തെ സവിശേഷതകൾ

കഴിഞ്ഞ വർഷത്തെ സവിശേഷതകൾ

കഴിഞ്ഞ വർഷത്തെ സവി​ശേ​ഷ​ത​കൾ

ലോകം പ്രതി​സ​ന്ധി​ക​ളു​ടെ കൊടു​ങ്കാ​റ്റിൽപ്പെട്ട്‌ നട്ടംതി​രി​യവേ, ദൈവ​ജനം ഒരു ആത്മീയ ദേശത്ത്‌ സുരക്ഷിത ജീവിതം ആസ്വദി​ക്കു​ന്നു. ഈ ദേശത്തി​ന്റെ മനോ​ഹാ​രി​ത​യും സമൃദ്ധി​യും ഒന്നി​നൊ​ന്നു വർധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. (മലാ. 3:12, 18) സ്ഥിരമായ ഈ അഭിവൃ​ദ്ധി, തന്റെ സ്വർഗാ​രോ​ഹ​ണ​ത്തി​നു തൊട്ടു​മുമ്പ്‌ യേശു ശിഷ്യ​ന്മാർക്കു നൽകിയ പിൻവ​രുന്ന വാഗ്‌ദാ​നം നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു: ‘ഞാൻ ലോകാ​വ​സാ​ന​ത്തോ​ളം എല്ലാനാ​ളും നിങ്ങ​ളോ​ടു​കൂ​ടെ ഉണ്ട്‌.’—മത്താ. 28:20.

യേശു നൽകിയ ആശ്വാ​സ​ദാ​യ​ക​മായ ഈ വാഗ്‌ദാ​നം നിറ​വേ​റ്റ​പ്പെ​ടു​ന്നു​വെ​ന്ന​തി​ന്റെ കൂടു​ത​ലായ തെളിവ്‌, കഴിഞ്ഞ​വർഷത്തെ നമ്മുടെ പ്രവർത്ത​ന​ങ്ങ​ളിൽ ദൃശ്യ​മാണ്‌. ആദ്യം​തന്നെ, “ദൈവ​ത്തോ​ടു​കൂ​ടെ നടക്കുക” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​ക​ളിൽ യഹോ​വ​യു​ടെ ദാസർ ആസ്വദിച്ച ആത്മീയ വിരു​ന്നി​നെ​ക്കു​റി​ച്ചു നമുക്കു പരിചി​ന്തി​ക്കാം.

“ദൈവ​ത്തോ​ടു​കൂ​ടെ നടക്കുക” കൺ​വെൻ​ഷ​നു​കൾ

പിൻവ​രു​ന്ന​പ്ര​കാ​രം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു​കൊണ്ട്‌ മീഖാ പ്രവാ​ചകൻ നീതി​മാ​ന്മാ​രും നീതി​കെ​ട്ട​വ​രും തമ്മിലുള്ള വ്യത്യാ​സം ചൂണ്ടി​ക്കാ​ട്ടി: “സകല ജാതി​ക​ളും താന്താ​ങ്ങ​ളു​ടെ ദേവന്മാ​രു​ടെ നാമത്തിൽ നടക്കു​ന്നു​വ​ല്ലോ; നാമും നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തിൽ എന്നും എന്നെ​ന്നേ​ക്കും നടക്കും.” (മീഖാ 4:5) മുഖ്യ​വി​ഷയ പ്രസം​ഗ​ത്തിൽ പ്രസം​ഗകൻ വിശദീ​ക​രി​ച്ച​തു​പോ​ലെ, ആ വാക്കുകൾ അത്യന്തം പ്രക്ഷു​ബ്ധ​മായ കാലങ്ങ​ളിൽ ദൈവ​ത്തോ​ടു​കൂ​ടെ നടന്ന ഹാനോക്ക്‌, നോഹ തുടങ്ങിയ പുരാതന വിശ്വസ്‌ത പുരു​ഷ​ന്മാ​രു​ടെ മനോ​ഭാ​വത്തെ നന്നായി ചിത്രീ​ക​രി​ക്കു​ന്നു. (ഉല്‌പ. 5:22-24; 6:9, 22) അവരുടെ കാലടി​കൾ പിന്തു​ട​രാ​നുള്ള എത്ര മഹത്തായ പദവി​യാണ്‌ നമുക്കു​ള്ളത്‌!

‘യഹോ​വ​യു​ടെ നാമത്തിൽ നടക്കു​ന്ന​തിൽ’ തുടരാ​നുള്ള നിങ്ങളു​ടെ തീരു​മാ​നത്തെ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ ശക്തി​പ്പെ​ടു​ത്തി​യോ? കൺ​വെൻ​ഷൻ സമയത്ത്‌ എഴുതി​യെ​ടുത്ത കുറി​പ്പു​കൾ പുനര​വ​ലോ​കനം ചെയ്യു​ന്നത്‌ നന്നായി​രി​ക്കും. കാരണം അപ്രകാ​രം ചെയ്യു​ന്നത്‌ നിങ്ങളു​ടെ ഓർമ പുതു​ക്കു​ക​യും പരിപാ​ടി​യിൽനി​ന്നു നിലനിൽക്കുന്ന പ്രയോ​ജ​നങ്ങൾ നേടാൻ നിങ്ങളെ സഹായി​ക്കു​ക​യും ചെയ്യും.

കൺ​വെൻ​ഷ​നിൽ പ്രകാ​ശനം ചെയ്യപ്പെട്ട പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ

നിങ്ങളു​ടെ സഭയുടെ പ്രദേശം പല ഭാഷക്കാ​രായ ആളുക​ളുള്ള ഒന്നാണോ? ആണെങ്കിൽ നിങ്ങൾ ഇതി​നോ​ട​കം​തന്നെ സകല ജനതകൾക്കും വേണ്ടി​യുള്ള സുവാർത്ത എന്ന പുതിയ ചെറു​പു​സ്‌തകം ഉപയോ​ഗി​ച്ചി​ട്ടു​ണ്ടാ​കും. ഈ ചെറു​പു​സ്‌ത​ക​ത്തിന്‌ മൂന്നു വ്യത്യസ്‌ത പതിപ്പു​ക​ളുണ്ട്‌. ഓരോ​ന്നി​നും യഥാ​ക്രമം 32-ഉം 64-ഉം 96-ഉം പേജു​ക​ളാ​ണു​ള്ളത്‌. ഓരോ രാജ്യ​ത്തി​ന്റെ​യും ഭാഷാ​പ​ര​മായ ആവശ്യ​ങ്ങൾക്ക്‌ ഇണങ്ങും​വി​ധം പ്രത്യേ​കം തയ്യാർ ചെയ്‌ത​താണ്‌ ഈ ചെറു​പു​സ്‌തകം. അതു​കൊണ്ട്‌ നിങ്ങൾ സാക്ഷീ​ക​ര​ണ​ത്തി​നു കൊണ്ടു​പോ​കുന്ന ബാഗിൽ അത്യന്തം ഉപയോ​ഗ​പ്ര​ദ​മായ ഈ പുതിയ ഉപകരണം കരുതാൻ മറക്കരുത്‌. നിങ്ങൾക്കു വശമി​ല്ലാത്ത ഭാഷ സംസാ​രി​ക്കുന്ന ആരെ​യെ​ങ്കി​ലും കണ്ടുമു​ട്ടു​ന്നെ​ങ്കിൽ ഈ ചെറു​പു​സ്‌ത​ക​ത്തി​ന്റെ 2-ാം പേജിൽ നൽകി​യി​രി​ക്കുന്ന മൂന്ന്‌ പടികൾ ദയവായി പിൻപ​റ്റുക. അതു പലരു​ടെ​യും ജീവൻ രക്ഷി​ച്ചേ​ക്കാം!

“സദാ ജാഗരൂ​ക​രാ​യി​രി​ക്കു​വിൻ . . . ഒരുങ്ങി​യി​രി​ക്കു​ന്ന​വ​രെന്നു തെളി​യി​ക്കു​വിൻ” എന്ന 2004-ലെ വാർഷി​ക​വാ​ക്യ​ത്തി​നു ചേർച്ച​യിൽ, കൺ​വെൻ​ഷന്റെ രണ്ടാം ദിവസത്തെ അവസാന പ്രസംഗം നടത്തിയ സഹോ​ദരൻ ജാഗരൂ​കർ ആയിരി​ക്കു​വിൻ! എന്ന ലഘുപ​ത്രിക പ്രകാ​ശനം ചെയ്‌തു. (മത്താ. 24:42, 44, NW) നമ്മുടെ കാലത്തി​ന്റെ അടിയ​ന്തി​രത മനസ്സി​ലാ​ക്കാ​നും ഭാവി​യെ​യും നടക്കാ​നി​രി​ക്കുന്ന ശ്രദ്ധേ​യ​മായ സംഭവ​ങ്ങ​ളെ​യും കുറിച്ചു ഗൗരവാ​വ​ഹ​മാ​യി ചിന്തി​ക്കാ​നും ഈ പ്രസി​ദ്ധീ​ക​രണം കൂടുതൽ ആളുകളെ സഹായി​ക്കു​മാ​റാ​കട്ടെ. കൂടാതെ, പ്രസം​ഗകൻ പറഞ്ഞതു​പോ​ലെ, ജീവി​ത​ത്തി​ലെ പലവിധ സമ്മർദ​ങ്ങ​ളെ​യും ഉത്‌ക​ണ്‌ഠ​ക​ളെ​യും തരണം ചെയ്യാ​നും പരി​ശോ​ധ​നകൾ ഉണ്ടാകു​മ്പോൾ ആത്മീയ സമലനില കൈവി​ടാ​തി​രി​ക്കാ​നും അത്‌ നമ്മെയും സഹായി​ക്കു​മാ​റാ​കട്ടെ.

സഞ്ചാര മേൽവി​ചാ​ര​ക​ന്മാർക്കുള്ള സ്‌കൂൾ

യു.എസ്‌.എ.-യിലെ ന്യൂ​യോർക്കി​ലെ പാറ്റേ​ഴ്‌സ​ണി​ലുള്ള വാച്ച്‌ടവർ വിദ്യാ​ഭ്യാ​സ കേന്ദ്ര​ത്തിൽ, കഴിഞ്ഞ ആറു വർഷങ്ങ​ളി​ലാ​യി സഞ്ചാര മേൽവി​ചാ​ര​ക​ന്മാർക്കുള്ള 13 ക്ലാസ്സുകൾ നടത്ത​പ്പെട്ടു. ഐക്യ​നാ​ടു​ക​ളിൽനി​ന്നും—അലാസ്‌ക, ഹവായ്‌ എന്നിവി​ട​ങ്ങ​ളിൽനിന്ന്‌ ഉൾപ്പെടെ—കാനഡ​യിൽനി​ന്നും 600-ലധികം സർക്കിട്ട്‌, ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​ന്മാർ ഈ ക്ലാസ്സു​ക​ളിൽ സംബന്ധി​ച്ചി​രി​ക്കു​ന്നു. സേവന​വർഷം 2004-ൽ സ്‌കൂൾ വലിയ തോതിൽ വിപു​ലീ​ക​രി​ക്ക​പ്പെട്ടു, വേറെ 87 ബ്രാഞ്ചു​ക​ളിൽക്കൂ​ടെ സ്‌കൂൾ നടത്ത​പ്പെട്ടു. ഇവയിൽ 23 ബ്രാഞ്ചു​ക​ളിൽ വേറെ രാജ്യ​ങ്ങ​ളിൽനി​ന്നുള്ള വിദ്യാർഥി​കൾ ക്ലാസ്സു​ക​ളിൽ പങ്കെടു​ത്തു. ഉദാഹ​ര​ണ​ത്തിന്‌, ജർമൻ ബ്രാഞ്ച്‌ ഓസ്‌ട്രിയ, ഇസ്രാ​യേൽ, മാസി​ഡോ​ണിയ, സ്വിറ്റ്‌സർലൻഡ്‌, ടർക്കി എന്നിവി​ട​ങ്ങ​ളിൽനി​ന്നുള്ള സഹോ​ദ​ര​ന്മാ​രെ ക്ഷണിച്ചു. പോർച്ചു​ഗൽ ബ്രാഞ്ച്‌ ലക്‌സം​ബർഗിൽനി​ന്നും അസോ​ഴ്‌സ്‌, കേപ്‌ വേർഡ്‌, മഡിറ, സാവോ​ടോം, പ്രിൻസി​പ്പെ എന്നീ ദ്വീപു​ക​ളിൽനി​ന്നും ഉള്ള വിദ്യാർഥി​കൾക്ക്‌ ആതിഥ്യ​മ​രു​ളി. കെനിയ ബ്രാഞ്ചാ​കട്ടെ എത്യോ​പ്യ, റുവാണ്ട, ടാൻസാ​നിയ, ഉഗാണ്ട തുടങ്ങിയ ആഫ്രിക്കൻ ദേശങ്ങ​ളി​ലെ സഞ്ചാര മേൽവി​ചാ​ര​ക​ന്മാ​രെ സ്വാഗതം ചെയ്‌തു.

സർക്കിട്ട്‌, ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​ന്മാ​രു​ടെ വേലയു​ടെ ഓരോ വശവും പാഠ്യ​പ​ദ്ധ​തി​യിൽ ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. സഭകളി​ലും സമ്മേള​ന​ങ്ങ​ളി​ലും പഠിപ്പി​ക്കൽ, സുവി​ശേ​ഷ​വേ​ല​യിൽ നേതൃ​ത്വ​മെ​ടു​ക്കൽ തുടങ്ങി തങ്ങളുടെ അനേകം​വ​രുന്ന ഉത്തരവാ​ദി​ത്വ​ങ്ങൾ കൂടുതൽ ഫലകര​മാ​യി നിറ​വേ​റ്റാൻ കഠിനാ​ധ്വാ​നി​ക​ളായ ഈ സഹോ​ദ​ര​ന്മാ​രെ സഹായി​ക്കുക എന്നതാണ്‌ കോഴ്‌സി​ന്റെ ലക്ഷ്യം. (2 തിമൊ. 2:2; 4:5; 1 പത്രൊ. 5:2, 3) കൂടാതെ, സ്വന്തം ആത്മീയത കാത്തു​സൂ​ക്ഷി​ക്കാ​നും മറ്റുള്ള​വരെ സഹായി​ക്കു​മ്പോൾ തിരു​വെ​ഴു​ത്തു​കൾ തിരി​ച്ച​റി​വോ​ടും ഉൾക്കാ​ഴ്‌ച​യോ​ടും കൂടെ ഉപയോ​ഗി​ക്കാ​നും കോഴ്‌സ്‌ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

മിക്ക ക്ലാസ്സു​ക​ളും നടത്തു​ന്നത്‌ ബ്രാഞ്ച്‌ ഓഫീ​സു​ക​ളി​ലാ​യ​തു​കൊണ്ട്‌ സഞ്ചാര മേൽവി​ചാ​ര​ക​ന്മാർക്കും ഭാര്യ​മാർക്കും ബെഥേൽ ജീവിതം രുചി​ച്ച​റി​യാ​നും അവസരം ലഭിക്കു​ന്നു. ഒരു ക്ലാസ്സിലെ വിദ്യാർഥി​കൾ ഇങ്ങനെ എഴുതി: “ബെഥേൽ ചര്യയിൽനി​ന്നു ഞങ്ങൾ ആത്മീയ​മാ​യി പ്രയോ​ജനം നേടി. ബൈബി​ളി​ന്റെ​യും വാർഷി​ക​പു​സ്‌ത​ക​ത്തി​ന്റെ​യും വായന ഉൾപ്പെ​ടെ​യുള്ള പ്രഭാ​താ​രാ​ധ​നാ​പ​രി​പാ​ടി ഞങ്ങൾ നന്നായി ആസ്വദി​ച്ചു. വളരെ​യ​ധി​കം ഗൃഹപാ​ഠം ചെയ്‌തു​തീർക്കാ​നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും തിങ്കളാഴ്‌ച സായാ​ഹ്ന​ങ്ങ​ളിൽ ബെഥേൽ കുടും​ബാം​ഗ​ങ്ങൾക്കു​വേണ്ടി നടത്തുന്ന വീക്ഷാ​ഗോ​പുര അധ്യയ​ന​ത്തിൽ ഞങ്ങൾ പങ്കെടു​ക്കു​ക​യും ആരോ​ഗ്യാ​വ​ഹ​മായ സഹവാ​സ​ത്തിൽനി​ന്നു പ്രയോ​ജനം നേടു​ക​യും ചെയ്‌തു.”

ഓരോ ദിവസ​വും ഉച്ചഭക്ഷ​ണ​ത്തി​നു ശേഷമുള്ള ആദ്യത്തെ മണിക്കൂർ ചില സഹോ​ദ​ര​ന്മാർ മാറി​മാ​റി സർവിസ്‌ ഡിപ്പാർട്ട്‌മെ​ന്റിൽ സേവനം അനുഷ്‌ഠി​ക്കു​ന്നു. അവിടെ അവർ, ബ്രാഞ്ച്‌ ഓഫീ​സു​മാ​യി എങ്ങനെ കൂടുതൽ സഹകരി​ച്ചു പ്രവർത്തി​ക്കാ​മെ​ന്നും ലഭിക്കുന്ന നിർദേ​ശങ്ങൾ കൂടുതൽ ഫലകര​മാ​യി എങ്ങനെ പിൻപ​റ്റാ​മെ​ന്നും റിപ്പോർട്ടു​കൾ കൂടുതൽ കൃത്യ​ത​യോ​ടെ, അർഥവ​ത്തായ വിധത്തിൽ എങ്ങനെ തയ്യാറാ​ക്കാ​മെ​ന്നും പഠിക്കു​ന്നു.

വിദ്യാർഥി​കൾക്കും അവരുടെ ഭാര്യ​മാർക്കും വേണ്ടി ഓരോ വെള്ളി​യാ​ഴ്‌ച​യും ഒരു പ്രഭാ​ഷണം ക്രമീ​ക​രി​ച്ചി​ട്ടുണ്ട്‌. ഈ വിശ്വസ്‌ത സഹോ​ദ​രി​മാർക്കാ​യി വിശേ​ഷാൽ തയ്യാർ ചെയ്‌തി​രി​ക്കുന്ന ആത്മീയ പ്രോ​ത്സാ​ഹനം അടങ്ങിയ ഒരു പ്രസം​ഗ​മാ​ണത്‌. ഉദാഹ​ര​ണ​ത്തിന്‌, ഭർത്താ​ക്ക​ന്മാർക്കു കീഴ്‌പെ​ടുന്ന കാര്യ​ത്തിൽ തുടർന്നും നല്ല മാതൃക വെക്കാ​നുള്ള ഓർമ​പ്പെ​ടു​ത്ത​ലിൽനിന്ന്‌ അവർ പ്രയോ​ജനം നേടുന്നു, സഭകളി​ലെ സഹോ​ദ​രി​മാ​രു​മൊ​ത്തു പ്രവർത്തി​ച്ചു​കൊണ്ട്‌ തങ്ങളുടെ ഭർത്താ​ക്ക​ന്മാ​രെ പിന്തു​ണ​യ്‌ക്കാൻ അവർക്കു പ്രബോ​ധനം ലഭിക്കു​ന്നു. ഒരു സഞ്ചാര മേൽവി​ചാ​രകൻ വാരം​തോ​റു​മുള്ള ഈ പ്രസം​ഗ​ങ്ങളെ “ഒന്നാന്തരം ആത്മീയ മധുര​പ​ല​ഹാ​രം” എന്നാണു വിശേ​ഷി​പ്പി​ച്ചത്‌.

ബൈബി​ളിന്‌, വിശേ​ഷി​ച്ചും വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്തരം—റഫറൻസു​ക​ളോ​ടു കൂടി​യത്‌ (ഇംഗ്ലീഷ്‌) എന്ന പരിഭാ​ഷ​യ്‌ക്ക്‌ സ്‌കൂൾ വളരെ​യ​ധി​കം ഊന്നൽ നൽകുന്നു. ജർമനി​യിൽനി​ന്നുള്ള ഒരു വിദ്യാർഥി പറഞ്ഞു: “വ്യക്തി​പ​ര​മായ പഠനത്തി​ന്റെ സമയത്തും സഭാ​യോ​ഗ​ങ്ങ​ളി​ലും റഫറൻസ്‌ ബൈബിൾ ഉപയോ​ഗി​ക്കാൻ ഞാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു. അതിന്റെ മൂല്യം ഞാൻ പൂർണ​മാ​യി മനസ്സി​ലാ​ക്കി​യത്‌ ഇപ്പോ​ഴാണ്‌.” ദൈവ​വ​ച​ന​ത്തിന്‌ നൽകിയ ശ്രദ്ധ തന്റെ ആത്മീയ​ത​യും പഠിപ്പി​ക്കൽപ്രാ​പ്‌തി​യും മെച്ച​പ്പെ​ടു​ത്തി​യ​താ​യി ബ്രിട്ട​നിൽ കാലങ്ങ​ളാ​യി സഞ്ചാര​വേ​ല​യി​ലാ​യി​രുന്ന ഒരു സഹോ​ദരൻ കരുതു​ന്നു. അദ്ദേഹം എഴുതി: “പ്രസം​ഗ​ത്തിൽ ഒരു നല്ല ദൃഷ്ടാന്തം ഉപയോ​ഗി​ക്കു​ന്നതു സഹായ​ക​മാ​ണെ​ങ്കി​ലും അതിലും പ്രധാ​ന​മാണ്‌ തിരു​വെ​ഴു​ത്തു​കൾ വായിച്ചു വിശദീ​ക​രി​ക്കു​ന്ന​തെന്ന്‌ എനിക്കു മനസ്സി​ലാ​യി.”

പല വിദ്യാർഥി​ക​ളും സ്‌കൂ​ളി​നെ​ക്കു​റി​ച്ചു വളരെ വിലമ​തി​പ്പോ​ടെ​യാണ്‌ എഴുതി​യത്‌. ഐക്യ​നാ​ടു​ക​ളിൽനി​ന്നുള്ള ഒരു സഹോ​ദരൻ പറഞ്ഞു: “ഞങ്ങളുടെ നിയമനം ഫലപ്ര​ദ​മാ​യി നിർവ​ഹി​ക്കാൻ ഞങ്ങളെ സജ്ജരാ​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌ത​തിന്‌ യഹോ​വ​യോ​ടും അവന്റെ സംഘട​ന​യോ​ടും ഞങ്ങൾ എത്ര നന്ദിയു​ള്ള​വ​രാ​ണെ​ന്നോ! കൂടുതൽ സ്ഥിരത​യോ​ടെ, യഹോ​വ​യു​ടെ വഴിക​ളെ​ക്കു​റി​ച്ചുള്ള വർധിച്ച ഗ്രാഹ്യ​ത്തോ​ടെ, അവന്റെ വിലപ്പെട്ട ആടുക​ളോ​ടുള്ള കൂടു​ത​ലായ സ്‌നേ​ഹ​ത്തോ​ടെ സേവനം അനുഷ്‌ഠി​ക്കാൻ ഞങ്ങൾക്കു സാധി​ക്കു​മാ​റാ​കട്ടെ.” ഫ്രാൻസിൽനി​ന്നുള്ള ഒരു വിദ്യാർഥി എഴുതി: “നമ്മുടെ സഹോ​ദ​ര​ങ്ങ​ളോ​ടു സ്‌നേ​ഹ​ത്തോ​ടെ ഇടപെ​ടേ​ണ്ട​തി​ന്റെ​യും യഹോ​വ​യു​ടെ സേവന​ത്തിൽ സന്തോഷം കണ്ടെത്താൻ അവരെ സഹായി​ക്കു​ന്ന​തി​നു പരമാ​വധി ശ്രമി​ക്കേ​ണ്ട​തി​ന്റെ​യും ആവശ്യ​ക​ത​യെ​ക്കു​റിച്ച്‌ ഈ പഠനപ​രി​പാ​ടി എന്നെ കൂടുതൽ ബോധ​വാ​നാ​ക്കി.” പലരു​ടെ​യും വികാ​ര​ങ്ങളെ സംഗ്ര​ഹി​ച്ചു​കൊണ്ട്‌ പോർച്ചു​ഗ​ലിൽനി​ന്നുള്ള ഒരു സഞ്ചാര മേൽവി​ചാ​രകൻ പറഞ്ഞു: “ആ സ്‌കൂ​ളിൽ സംബന്ധി​ച്ചത്‌, എന്റെ ദിവ്യാ​ധി​പത്യ സേവന​ത്തി​ലെ ഏറ്റവും ധന്യമായ അനുഭ​വ​മാ​യി​രു​ന്നു.”

അധ്യാ​പ​ക​രി​ലൊ​രാൾ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ഈ പുരു​ഷ​ന്മാ​രെ പ്രബോ​ധി​പ്പി​ക്കു​ന്നത്‌ ഒരു പദവി​യും ഗൗരവ​മേ​റിയ ഉത്തരവാ​ദി​ത്വ​വു​മാണ്‌. കാരണം നമ്മുടെ ആയിര​ക്ക​ണ​ക്കിന്‌ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്ക്‌ അവരുടെ ജീവി​തത്തെ സ്വാധീ​നി​ക്കുന്ന മാർഗ​നിർദേ​ശങ്ങൾ കൊടു​ക്കേ​ണ്ട​വ​രാണ്‌ ഇവർ. യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ ഈ സ്‌കൂ​ളി​ന്റെ പ്രയോ​ജ​നങ്ങൾ ദീർഘ​കാ​ലം നിലനിൽക്കു​മെന്നു ഞങ്ങൾ വിശ്വ​സി​ക്കു​ന്നു.”—യാക്കോ. 3:1, NW.

സേവന​വർഷം 2004-ന്റെ അവസാ​ന​ത്തോ​ടെ, 14 ഭാഷക​ളി​ലാ​യി നടത്തപ്പെട്ട സ്‌കൂ​ളിൽ 1,700-ലധികം സഞ്ചാര മേൽവി​ചാ​ര​ക​ന്മാർ സംബന്ധി​ച്ചി​രു​ന്നു. 2005 സേവന​വർഷ​ത്തിൽ വലിയ ബ്രാഞ്ചു​ക​ളിൽ ഈ സ്‌കൂൾ നടത്ത​പ്പെ​ടും.

നിയമ​പ​ര​മായ സംഭവ​വി​കാ​സ​ങ്ങൾ

2004 മേയ്‌ 19-ന്‌, ഫ്രാൻസി​ലെ സ്‌ട്രാ​സ്‌ബർഗി​ലുള്ള യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോടതി ലോട്ടർ വേഴ്‌സസ്‌ ബൾഗേ​റിയ എന്ന കേസിനു തീർപ്പു കൽപ്പിച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മുൻ മിഷന​റി​മാർ ആയിരുന്ന ലോട്ടർ ദമ്പതി​ക​ളാ​യി​രു​ന്നു കേസ്‌ ഫയൽ ചെയ്‌തത്‌. മതത്തിന്റെ പേരിൽ ഗവൺമെന്റ്‌ അവരെ ബൾഗേ​റി​യ​യിൽനിന്ന്‌ നാടു​ക​ട​ത്താൻ ശ്രമി​ച്ച​താണ്‌ കേസിന്‌ ആസ്‌പ​ദ​മായ സംഭവം. ഹർജി​ക്കാർക്കു നഷ്ടപരി​ഹാ​രം നൽകാ​നും രാജ്യത്തു താമസി​ക്കാ​നുള്ള അവരുടെ അനുവാ​ദ​പ​ത്രം പിൻവ​ലി​ക്കാ​നുള്ള തീരു​മാ​നം റദ്ദാക്കാ​നും ബൾഗേ​റി​യൻ അധികാ​രി​കൾ സമ്മതിച്ചു. ബൾഗേ​റി​യ​യിൽ യഹോ​വ​യു​ടെ സാക്ഷി​കൾക്കുള്ള നിയമാം​ഗീ​കാ​ര​ത്തെ​ക്കു​റി​ച്ചു വ്യക്തമായ ഒരു വിജ്ഞാ​പനം പുറ​പ്പെ​ടു​വി​ക്കാ​നും അധികാ​രി​കൾ സമ്മതിച്ചു. 1998-ൽ ഇവിടെ, യഹോ​വ​യു​ടെ സാക്ഷി​കളെ ഒരു മതമെന്ന നിലയിൽ ഔദ്യോ​ഗി​ക​മാ​യി റജിസ്റ്റർ ചെയ്‌ത​താണ്‌.

2003 ഡിസംബർ 16-ന്‌ യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോടതി, സേറാ​ഫിൻ പാലാവു-മാർട്ടി​നാ​ത്തിന്‌ അനുകൂ​ല​മാ​യി വിധി പുറ​പ്പെ​ടു​വി​ച്ചു. പാലാവു മാർട്ടി​നാത്ത്‌ സഹോ​ദ​രി​യു​ടെ കുടും​ബ​പ​ര​മായ അവകാ​ശ​ങ്ങളെ ഫ്രാൻസ്‌ ധ്വംസി​ച്ച​താ​യി ഏഴംഗ ബെഞ്ചിലെ ആറു ജഡ്‌ജി​മാർ വിധി​ന്യാ​യ​ത്തിൽ അഭി​പ്രാ​യ​പ്പെട്ടു. “മക്കളെ വളർത്തവേ യഹോ​വ​യു​ടെ സാക്ഷികൾ . . . അവരു​ടെ​മേൽ അടി​ച്ചേൽപ്പി​ക്കുന്ന കർക്കശ​വും അസഹി​ഷ്‌ണു​താ​പ​ര​വു​മായ നിയമ​ങ്ങൾക്ക്‌ [ഈ കുട്ടി​കളെ] വിധേ​യ​രാ​ക്കാ​തി​രി​ക്കുന്ന”താണ്‌ ഉത്തമ​മെന്ന്‌ ഫ്രാൻസി​ന്റെ അപ്പീൽ കോട​തി​കൾ തീർപ്പു കൽപ്പി​ച്ച​തി​നെ തുടർന്ന്‌ തന്റെ രണ്ട്‌ മക്കളുടെ സംരക്ഷ​ണാ​വ​കാ​ശം നിഷേ​ധി​ക്ക​പ്പെ​ട്ട​പ്പോ​ഴാണ്‌ സഹോ​ദരി യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോട​തി​യെ സമീപി​ച്ചത്‌. കുട്ടി​ക​ളു​ടെ യഥാർഥ ജീവിത സാഹച​ര്യ​ങ്ങ​ളും ക്ഷേമവും കണക്കി​ലെ​ടു​ക്കാ​തെ​യാണ്‌ അപ്പീൽ കോട​തി​കൾ വിധി പുറ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​തെ​ന്നും വിധി​ന്യാ​യം മതവി​വേ​ച​നത്തെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു​വെ​ന്നും യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോടതി പ്രസ്‌താ​വി​ച്ചു.

ജോർജി​യ​യിൽ മതഭ്രാ​ന്ത​ന്മാർ—ഇവരിൽ ചിലർ തടവി​ലാ​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌—ജനവി​കാ​രത്തെ ഇളക്കി​വിട്ട്‌ നടത്തുന്ന അക്രമങ്ങൾ യഹോ​വ​യു​ടെ സാക്ഷികൾ സഹിക്കാൻ തുടങ്ങി​യിട്ട്‌ വർഷങ്ങ​ളാ​യി. എന്നിരു​ന്നാ​ലും “ദൈവ​ത്തോ​ടു​കൂ​ടെ നടക്കുക” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽ, പ്രശ്‌ന​ങ്ങ​ളൊ​ന്നും കൂടാതെ പങ്കെടു​ക്കാൻ ഇവി​ടെ​യുള്ള സഹോ​ദ​ര​ങ്ങൾക്കു സാധിച്ചു. ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ ജോർജി​യൻ പരിഭാഷ സഹോ​ദ​ര​ങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം വിശേ​ഷ​പ്പെട്ട ഒരു സമ്മാനം തന്നെയാ​യി​രു​ന്നു. കൂടാതെ, 2003 നവംബർ 28-ന്‌ ജോർജി​യ​യു​ടെ നീതി​ന്യാ​യ മന്ത്രാ​ലയം വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ പെൻസിൽവേ​നി​യ​യു​ടെ പ്രാ​ദേ​ശിക ബ്രാഞ്ച്‌ രജിസ്റ്റർ ചെയ്‌തു. അങ്ങനെ, 1998-ൽ ജോർജി​യ​യി​ലെ സുപ്രീം കോടതി യഹോ​വ​യു​ടെ സാക്ഷികൾ അന്ന്‌ ഉപയോ​ഗി​ച്ചി​രുന്ന കോർപ്പ​റേ​ഷന്റെ നിയമ​സാ​ധുത റദ്ദാക്കാൻ ഉത്തരവു പുറ​പ്പെ​ടു​വി​ച്ചി​രു​ന്നെ​ങ്കി​ലും സഹോ​ദ​ര​ങ്ങൾക്കു വളരെ​യ​ധി​കം സന്തോഷം നൽകി​ക്കൊണ്ട്‌ ഇപ്പോൾ ഒരു പുതിയ സമിതിക്ക്‌ ഔദ്യോ​ഗിക അംഗീ​കാ​രം ലഭിച്ചി​രി​ക്കു​ന്നു.

യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോട​തി​യിൽ ഇനിയും ജോർജി​യ​യി​ലെ അനേകം കേസുകൾ വിധി കാത്തു കിടപ്പുണ്ട്‌. എങ്കിലും അവിടത്തെ നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ അവസ്ഥ മെച്ച​പ്പെ​ടു​ന്നതു കാണു​ന്നത്‌ സന്തോ​ഷ​ക​ര​മാണ്‌.

1990 മുതൽ ജർമനി​യി​ലെ സഹോ​ദ​രങ്ങൾ നമ്മുടെ മതസമി​തി​യെ പബ്ലിക്‌ കോർപ്പ​റേ​ഷ​നു​കൾക്കു​വേ​ണ്ടി​യുള്ള നിയമ​ത്തിൻ കീഴിൽ രജിസ്റ്റർ ചെയ്യാൻ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌—ഇതുവരെ ആ ശ്രമം വിജയി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും. നിയമം അനുശാ​സി​ക്കു​ന്ന​തി​നെ​ക്കാൾ കൂറ്‌ ‘കൈസ​റോട്‌’ കാണി​ക്കാൻ ‘ഫെഡറൽ അഡ്‌മി​നി​സ്‌​ട്രേ​റ്റീവ്‌ കോടതി’ യഹോ​വ​യു​ടെ സാക്ഷി​ക​ളോട്‌ ആവശ്യ​പ്പെ​ട്ട​പ്പോൾ, ‘ഫെഡറൽ കോൺസ്റ്റി​റ്റ്യൂ​ഷണൽ കോടതി’ ആ തീരു​മാ​നത്തെ ഭരണഘ​ട​നാ​വി​രു​ദ്ധ​മായ ഒന്നായി പ്രഖ്യാ​പിച്ച്‌ കേസ്‌ പുനർവി​ചാ​ര​ണ​യ്‌ക്ക്‌ മടക്കി​യ​യച്ചു. (മർക്കൊ. 12:17) 2004 മാർച്ച്‌ 25-ന്‌ ‘ഫെഡറൽ അഡ്‌മി​നി​സ്‌​ട്രേ​റ്റീവ്‌ കോടതി’ കേസിന്റെ പുനർവി​ചാ​രണ ആരംഭി​ച്ചു. രക്തം, കുട്ടി​കളെ വളർത്തൽ, നിഷ്‌പക്ഷത, പുറത്താ​ക്കൽ എന്നീ കാര്യ​ങ്ങ​ളി​ലുള്ള നമ്മുടെ നിലപാ​ടി​നെ​ക്കു​റി​ച്ചു കൂടുതൽ വിവരങ്ങൾ നൽകാൻ കോടതി ആവശ്യ​പ്പെട്ടു. ഗവൺമെ​ന്റി​ന്റെ കുറ്റാ​രോ​പണം ആശ്രയ​യോ​ഗ്യ​മായ തെളി​വി​ന്റെ—സ്ഥിതി​വി​വ​ര​ക്ക​ണ​ക്കു​ക​ളു​ടെ​യും ഔദ്യോ​ഗിക രേഖക​ളു​ടെ​യും—അടിസ്ഥാ​ന​ത്തി​ലു​ള്ളത്‌ ആയിരി​ക്ക​ണ​മെ​ന്നും അല്ലാതെ, ഇന്റർനെ​റ്റിൽനി​ന്നോ വ്യക്തി​വൈ​രാ​ഗ്യ​ത്തി​ന്റെ പേരിൽ ആളുകൾ അയയ്‌ക്കുന്ന കത്തുക​ളിൽനി​ന്നോ എടുത്തി​ട്ടുള്ള ചോദ്യം​ചെ​യ്യത്തക്ക ഉദ്ധരണി​കളെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ളത്‌ ആയിരി​ക്ക​രു​തെ​ന്നും കേസ്‌ കേട്ടു​കൊ​ണ്ടി​രുന്ന ജഡ്‌ജി പ്രസ്‌താ​വി​ച്ചു.

ഗ്രീസിൽ സൈനിക സേവന​ത്തിന്‌ ആളെ എടുക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട്‌ ഉപയോ​ഗി​ക്കുന്ന ഒരു ഫാറത്തിൽ, മതങ്ങളു​ടെ ലിസ്റ്റിൽ “സഹസ്രാ​ബ്ദ​വാ​ദി​കൾ അഥവാ ജെഹോ​വി​സ്റ്റു​കൾ” എന്നു നൽകി​യി​രു​ന്നു. ഇവ അനാദ​ര​സൂ​ച​ക​മായ പദപ്ര​യോ​ഗ​ങ്ങ​ളാ​ണെന്നു തോന്നി​യ​തി​നാൽ ഗ്രീസി​ലെ ബ്രാഞ്ച്‌ ഓഫീസ്‌, പ്രതി​രോധ മന്ത്രാ​ല​യ​ത്തിന്‌ ഒരു പരാതി സമർപ്പി​ച്ചു. 2004 മാർച്ച്‌ 24-ന്‌, യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ മന്ത്രാ​ല​യ​ത്തിൽനിന്ന്‌ ഒരു കത്ത്‌ ലഭിച്ചു. യഹോ​വ​യു​ടെ സാക്ഷി​കളെ അപമാ​നി​ക്കാൻ തങ്ങൾ ഉദ്ദേശി​ച്ചി​രു​ന്നി​ല്ലെ​ന്നും “തെറ്റായ പദപ്ര​യോ​ഗം തിരു​ത്താൻ വേണ്ട നടപടി എടുത്തു കഴിഞ്ഞു” എന്നുമാ​യി​രു​ന്നു കത്തിന്റെ ഉള്ളടക്കം. “യഹോ​വ​യു​ടെ ക്രിസ്‌തീയ സാക്ഷികൾ” എന്നാണ്‌ ഇപ്പോൾ ഫാറത്തിൽ നൽകി​യി​രി​ക്കു​ന്നത്‌.

പെറു​വിൽ യഹോ​വ​യു​ടെ സാക്ഷികൾ ഒരു മതമെന്ന നിലയിൽ ഔദ്യോ​ഗി​ക​മാ​യി അംഗീ​ക​രി​ക്ക​പ്പെ​ട്ടിട്ട്‌ പതിറ്റാ​ണ്ടു​ക​ളാ​യി. എന്നാൽ 1997 നവംബ​റിൽ വിദ്യാ​ഭ്യാ​സ മന്ത്രാ​ലയം, നമ്മുടെ സാഹി​ത്യ​ങ്ങളെ നികു​തി​യിൽനിന്ന്‌ ഒഴിവാ​ക്ക​ണ​മെന്ന അഭ്യർഥ​നകൾ നിരസി​ക്കാൻ തുടങ്ങി. കസ്റ്റംസ്‌ ഓഫീ​സിൽനിന്ന്‌ സാഹി​ത്യ​ങ്ങൾ വിട്ടു​കി​ട്ടാൻ വൻതു​കകൾ ഉദ്യോ​ഗസ്ഥർ ആവശ്യ​പ്പെട്ടു. കേസ്‌ കോട​തി​യിൽ എത്തി. 2003 ഡിസംബർ 11-ന്‌ ജഡ്‌ജി യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അനുകൂ​ല​മാ​യി വിധി പ്രസ്‌താ​വി​ച്ചു. മന്ത്രാ​ല​യ​ത്തി​ന്റെ നടപടി “ചപലവും അപഹാ​സ്യ​വും ദുർഗ്ര​ഹ​വും” ആണെന്ന്‌ ജഡ്‌ജി അഭി​പ്രാ​യ​പ്പെട്ടു. ഉദ്യോ​ഗ​സ്ഥ​രു​ടെ പെരു​മാ​റ്റം “വിവേ​ച​നാ​പ​ര​വും ദ്രോ​ഹാ​ത്മ​ക​വും” ആണെന്നും അവർ കുറ്റ​പ്പെ​ടു​ത്തി. സാഹി​ത്യ​ങ്ങ​ളു​ടെ ഇറക്കു​മ​തി​യു​മാ​യി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ദ്രുത​ഗ​തി​യിൽ പരിഹ​രി​ക്ക​പ്പെട്ടു.

ഐക്യ​നാ​ടു​ക​ളു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കുന്ന, സ്വയം​ഭ​ര​ണാ​ധി​കാ​ര​മുള്ള ഒരു കോമൺവെൽത്താണ്‌ പോർട്ട​റി​ക്കോ. പൊതു​ജ​നങ്ങൾ താമസി​ക്കുന്ന മേഖലകൾ അന്യർക്കു പ്രവേ​ശനം ഇല്ലാത്ത​വി​ധം ഗേറ്റു​ക​ളും മതിലു​ക​ളും ഉപയോ​ഗിച്ച്‌ വേർതി​രി​ക്കാ​നും അവയ്‌ക്കു സുരക്ഷാ കാവൽക്കാ​രെ ഏർപ്പെ​ടു​ത്താ​നും അനുവാ​ദം നൽകുന്ന ഒരു നിയമം ഇവി​ടെ​യുണ്ട്‌. ഈ പ്രതി​ബ​ന്ധങ്ങൾ നമ്മുടെ വയൽപ്ര​വർത്ത​നത്തെ പരിമി​ത​പ്പെ​ടു​ത്തു​ന്നു. സ്റ്റേറ്റ്‌ പോലീസ്‌ പ്രസാ​ധ​കരെ ഈ മേഖല​ക​ളിൽ ചിലതിൽനി​ന്നു നിർബ​ന്ധ​മാ​യി പറഞ്ഞു​വി​ട്ടി​ട്ടുണ്ട്‌. കോട​തി​ക്കു വെളി​യിൽ പ്രശ്‌നം ഒത്തുതീർക്കാ​നുള്ള ശ്രമങ്ങൾ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാണ്‌. ഇപ്പോൾ, പോർട്ട​റി​ക്കോ​യു​ടെ ഫെഡറൽ ജില്ലാ​ക്കോ​ട​തി​യിൽ ഇതിന്റെ പേരിൽ ഒരു കേസ്‌ ഫയൽ ചെയ്‌തി​ട്ടുണ്ട്‌. പ്രസ്‌തുത നിയമം ഭരണഘ​ട​നാ​വി​രു​ദ്ധ​വും സംസാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലും സ്വത​ന്ത്ര​മാ​യി മതം ആചരി​ക്കാ​നുള്ള അവകാ​ശ​ത്തി​ന്മേ​ലും ഉള്ള കടന്നു​ക​യ​റ്റ​വും ആണെന്നു പ്രഖ്യാ​പി​ക്കാ​നുള്ള അഭ്യർഥ​ന​യാ​ണു ഹർജി​യി​ലു​ള്ളത്‌. പ്രശ്‌ന​ത്തിന്‌ കോടതി ഇതുവരെ തീർപ്പു കൽപ്പി​ച്ചി​ട്ടില്ല.

2003 ഒക്ടോബർ 28-ന്‌ ബൂക്ക​റെസ്റ്റ്‌ അപ്പീൽ കോടതി ശ്രദ്ധേ​യ​മായ ഒരു വിധി (വിധി​ന്യാ​യം നമ്പ. 1756) പുറ​പ്പെ​ടു​വി​ച്ചു. അംഗീ​കൃത മതങ്ങളു​ടെ നികുതി-നിയന്ത്രണ പട്ടിക​യിൽ യഹോ​വ​യു​ടെ സാക്ഷി​കളെ ഉൾപ്പെ​ടു​ത്താൻ റൊ​മേ​നിയ ഗവൺമെ​ന്റി​നോട്‌ ആവശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു അത്‌. 2004 ഫെബ്രു​വരി 6-ന്‌ ഒഫീഷ്യൽ ഗസറ്റ്‌ നമ്പ. 112 “റൊ​മേ​നി​യ​യിൽ ഔദ്യോ​ഗി​ക​മാ​യി അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന മതങ്ങ”ളുടെ ഒരു ലിസ്റ്റ്‌ പ്രസി​ദ്ധീ​ക​രി​ച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളെ​യും അതിൽ ഉൾപ്പെ​ടു​ത്തി​യി​രു​ന്നു.

2004 മാർച്ച്‌ 21-ന്‌ കൊറി​യൻ റിപ്പബ്ലി​ക്കി​ലെ സോൾ ജില്ലാ​ക്കോ​ടതി, മതപര​മായ കാരണ​ങ്ങ​ളാൽ സൈനിക സേവന​ത്തി​നു വിസമ്മ​തിച്ച മൂന്ന്‌ സഹോ​ദ​ര​ന്മാ​രെ ക്രിമി​നൽ കുറ്റാ​രോ​പ​ണ​ങ്ങ​ളിൽനി​ന്നു വിമു​ക്ത​രാ​ക്കി. മനസ്സാ​ക്ഷി​പ​ര​മായ കാരണ​ങ്ങ​ളാൽ സൈനിക സേവന​ത്തി​നു വിസമ്മ​തി​ക്കു​ന്ന​തി​നെ പൗരാ​വ​കാ​ശ​മാ​യി ഒരു കോടതി അംഗീ​ക​രി​ക്കു​ന്നത്‌ ഇവിടെ ഇതാദ്യ​മാണ്‌. ‘വാളു​കളെ കൊഴു​ക്ക​ളാ​യി അടിച്ചു​തീർത്തു’ എന്ന “കുറ്റകൃ​ത്യ”ത്തിന്റെ പേരിൽ കൊറി​യ​യിൽ നൂറു​ക​ണ​ക്കി​നു സഹോ​ദ​ര​ന്മാർ തടവിൽ കഴിയു​ന്നുണ്ട്‌. (യെശ. 2:4) ദുഃഖ​ക​ര​മെന്നു പറയട്ടെ, നമ്മുടെ സഹോ​ദ​ര​ന്മാ​രെ സംരക്ഷി​ക്കു​ന്ന​തി​നാ​യി, കൊറി​യൻ ഭരണഘടന ഉറപ്പു​നൽകുന്ന മതസ്വാ​ത​ന്ത്ര്യം അനുവ​ദി​ച്ചു കൊടു​ക്കാൻ സുപ്രീം കോട​തി​യും കോൺസ്റ്റി​റ്റ്യൂ​ഷണൽ കോട​തി​യും വിസമ്മ​തി​ച്ചു. എന്നിരു​ന്നാ​ലും, സൈന്യ​ത്തിൽ ചേർക്കാൻ പ്രായ​മായ, യോഗ്യ​ത​യുള്ള എല്ലാ പൗരന്മാർക്കും സിവിൽ സേവന​ത്തിന്‌ അവസരം ലഭ്യമാ​ക്കാ​നുള്ള ഒരു ബിൽ കൊറി​യൻ നിയമ​നിർമാ​ണസഭ അടുത്ത​യി​ടെ അവതരി​പ്പി​ച്ചി​ട്ടുണ്ട്‌.—സദൃ. 21:1.

വാച്ച്‌ട​വർ . . . വേഴ്‌സസ്‌ വില്ലേജ്‌ ഓഫ്‌ സ്‌ട്രാ​റ്റൻ എന്ന കേസിൽ യു.എസ്‌. സുപ്രീം കോടതി എടുത്ത തീരു​മാ​നം യഹോ​വ​യു​ടെ സാക്ഷി​കളെ അവരുടെ വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യിൽ പിന്തു​ണ​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, കോട​തി​വി​ധി​ക്കു ശേഷവും, യു.എസ്‌.എ.-യിലെ ന്യൂ​യോർക്കി​ലുള്ള ഒരു സ്ഥലത്ത്‌ പോലീസ്‌ ഉദ്യോ​ഗസ്ഥർ യഹോ​വ​യു​ടെ സാക്ഷി​ക​ളോട്‌ പരസ്യ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ന്ന​തി​നു​മുമ്പ്‌ അനുവാ​ദം വാങ്ങണ​മെന്ന്‌ ആവശ്യ​പ്പെ​ടു​ന്നു​ണ്ടാ​യി​രു​ന്നു. എന്നാൽ, ഇതേക്കു​റി​ച്ചും കോട​തി​വി​ധി​യെ​ക്കു​റി​ച്ചും അറിവു ലഭിച്ച​തി​നെ തുടർന്ന്‌ പോലീസ്‌ മേധാവി ഇങ്ങനെ എഴുതി: “ഇക്കാര്യ​ത്തിൽ എന്റെ കീഴി​ലുള്ള ഉദ്യോ​ഗ​സ്ഥ​രു​ടെ ഭാഗത്തു​നി​ന്നു​ണ്ടായ പെരു​മാ​റ്റം എന്നെ ലജ്ജിപ്പി​ക്കു​ന്നു. അതുമൂ​ലം ഉണ്ടായി​രു​ന്നി​രി​ക്കാ​വുന്ന എല്ലാ അസൗക​ര്യ​ങ്ങൾക്കും ഞാൻ മാപ്പു ചോദി​ക്കു​ന്നു.”

യു.എസ്‌. സുപ്രീം കോടതി പ്രഖ്യാ​പി​ച്ചി​രി​ക്കുന്ന പ്രത്യേക വിധി​യു​ടെ അടിസ്ഥാ​ന​ത്തിൽ “വീടു​തോ​റും പോകു​ന്ന​തി​നു​മുമ്പ്‌ യഹോ​വ​യു​ടെ സാക്ഷികൾ അനുവാ​ദം വാങ്ങി​ച്ചി​രി​ക്കേണ്ട ആവശ്യ​മില്ല” എന്ന്‌ പട്രോ​ളിങ്‌ നടത്തുന്ന പോലീ​സു​കാർക്കും മറ്റെല്ലാ ഉദ്യോ​ഗ​സ്ഥർക്കും അറിയി​പ്പു നൽകാൻ ഇല്ലി​നോ​യ്‌സി​ലെ ഒരു പ്രദേ​ശ​ത്തുള്ള പോലീസ്‌ വകുപ്പി​നു നിർദേശം ലഭിക്കു​ക​യു​ണ്ടാ​യി. നിർദേശം ഇങ്ങനെ തുടരു​ന്നു: “പ്രവർത്ത​ന​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കുന്ന വിവരം അവർ നമ്മെ അറിയി​ക്കേ​ണ്ട​തില്ല.”

2003 ഒക്ടോബർ 8-ന്‌, രക്തപ്പകർച്ച​യു​മാ​യി ബന്ധപ്പെട്ട ഒരു കേസിൽ ഐയ്യൊവ സുപ്രീം കോടതി ലെസ്റ്റർ കാം​ബെ​ല്ലിന്‌ അനുകൂ​ല​മാ​യി വിധി പ്രസ്‌താ​വി​ച്ചു. തനിക്കു സ്വീകാ​ര്യ​മ​ല്ലാത്ത ചികി​ത്സാ​ന​ട​പ​ടി​ക​ളെ​ക്കു​റിച്ച്‌ കാംബെൽ ലിഖി​ത​രൂ​പേ​ണ​യും വാഗ്രൂ​പേ​ണ​യും അധികൃ​തരെ അറിയി​ച്ചി​രു​ന്ന​താണ്‌. എന്നാൽ കാം​ബെ​ല്ലി​ന്റെ ഇംഗി​ത​ത്തി​നു വിപരീ​ത​മാ​യി, ചികി​ത്സകർ അദ്ദേഹ​ത്തി​ന്റെ രക്തം ശേഖരി​ച്ചു​വെ​ക്കു​ക​യും ശസ്‌ത്ര​ക്രി​യ​യ്‌ക്കു​ശേഷം അത്‌ അദ്ദേഹ​ത്തി​നു തിരി​ച്ചു​കു​ത്തി​വെ​ക്കു​ക​യും ചെയ്‌തു. ഇതി​നെ​തി​രെ നഷ്ടപരി​ഹാ​രം ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ അദ്ദേഹം കേസ്‌ കൊടു​ത്തു. വിചാ​ര​ണ​ക്കോ​ടതി, ശസ്‌ത്ര​ക്രി​യാ​വി​ദ​ഗ്‌ധ​നും ആശുപ​ത്രി​ക്കും അനുകൂ​ല​മാ​യി വിധി പ്രസ്‌താ​വി​ച്ചി​രു​ന്നു. എന്നാൽ ഐയ്യൊവ സുപ്രീം കോടതി ആ വിധി മാറ്റി​യെ​ഴു​തി. തന്റെ സമ്മത​ത്തോ​ടു​കൂ​ടി​യ​ല്ലാത്ത രക്തപ്പകർച്ച, ചികി​ത്സ​യോ​ടുള്ള ബന്ധത്തിൽ കൽപ്പി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന നിലവാ​ര​ത്തിൽനി​ന്നു വളരെ താഴെ​യാ​യി​പ്പോ​യെന്നു സ്ഥാപി​ക്കാൻ ലെസ്റ്റർ കാം​ബെ​ല്ലിന്‌ ഒരു വൈദ്യ​ശാ​സ്‌ത്ര വിദഗ്‌ധന്റെ ആവശ്യ​മി​ല്ലെന്ന്‌ കോടതി പ്രസ്‌താ​വി​ച്ചു. നഷ്ടപരി​ഹാ​രം ലഭിക്കാൻ അദ്ദേഹം യോഗ്യ​നാ​ണെ​ന്നും കോടതി വിധിച്ചു.

മോസ്‌കോ​യി​ലെ നിരോ​ധ​ന​വും അത്‌ ഉളവാ​ക്കിയ ഫലവും

മോസ്‌കോ​യിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ എല്ലാ പ്രവർത്ത​ന​ങ്ങ​ളും നിരോ​ധി​ക്കാ​നും അവരുടെ നിയമ കോർപ്പ​റേഷൻ റദ്ദാക്കാ​നും റഷ്യയി​ലെ ഗൊ​ലൊ​വിൻസ്‌കി ഇന്റർമു​നി​സി​പ്പൽ ജില്ലാ​ക്കോ​ടതി 2004 മാർച്ച്‌ 26-ന്‌ വിധിച്ചു. ഈ വിധി​ക്കെ​തി​രെ അപ്പീൽ സമർപ്പി​ക്ക​പ്പെട്ടു. 2004 ജൂൺ 16-ന്‌ മോസ്‌കോ നഗര​കോ​ടതി കീഴ്‌ക്കോ​ട​തി​യു​ടെ വിധി ശരി​വെ​ച്ച​തി​നെ തുടർന്ന്‌ നിരോ​ധ​ന​വും കോർപ്പ​റേഷൻ റദ്ദാക്കാ​നുള്ള തീരു​മാ​ന​വും പ്രാബ​ല്യ​ത്തിൽ വന്നു. സഹോ​ദ​ര​ന്മാർ യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോട​തി​യിൽ അപ്പീൽ സമർപ്പി​ച്ചി​രി​ക്കു​ക​യാണ്‌. നിരോ​ധനം മൂലം പലവി​ധ​ത്തി​ലുള്ള ബുദ്ധി​മു​ട്ടു​കൾ ഉള്ളതി​നാൽ സമയത്തി​നു മുമ്പു​തന്നെ കോടതി, കേസിന്റെ വിചാരണ ആരംഭി​ച്ചി​രു​ന്നെ​ങ്കി​ലെന്ന്‌ ആശിക്കു​ക​യാണ്‌ സഹോ​ദ​രങ്ങൾ.

എന്നിരു​ന്നാ​ലും നിരോ​ധനം സഹോ​ദ​ര​ങ്ങ​ളു​ടെ ആത്മവീ​ര്യ​ത്തെ തെല്ലും കുറച്ചി​ട്ടില്ല. വാസ്‌ത​വ​ത്തിൽ, അത്‌ യഹോ​വ​യു​ടെ സേവന​ത്തിൽ കൂടുതൽ ചെയ്യാൻ പലരെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചി​രി​ക്കു​ന്നു. അവരുടെ തീക്ഷ്‌ണത, റോമിൽ തടവി​ലാ​യി​രി​ക്കെ പൗലൊസ്‌ അപ്പൊ​സ്‌തലൻ പറഞ്ഞ വാക്കുകൾ നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. “എനിക്കു ഭവിച്ചതു സുവി​ശേ​ഷ​ത്തി​ന്റെ അഭിവൃ​ദ്ധി​ക്കു കാരണ​മാ​യി​ത്തീർന്നു” എന്ന്‌ അവൻ എഴുതി.—ഫിലി. 1:12.

ഉദാഹ​ര​ണ​ത്തിന്‌ 2004 മാർച്ചിൽ പ്രസാ​ധ​ക​രു​ടെ എണ്ണം 1,36,034 എന്ന പുതിയ അത്യു​ച്ച​ത്തി​ലെത്തി. ബൈബി​ള​ധ്യ​യ​ന​ങ്ങ​ളു​ടെ എണ്ണമാ​കട്ടെ 1,36,903 ആയി ഉയർന്നു. കഴിഞ്ഞ ഏഴു വർഷത്തിൽ ഇത്‌ ആദ്യമാ​യാണ്‌ ബൈബി​ള​ധ്യ​യ​ന​ങ്ങ​ളു​ടെ എണ്ണം പ്രസാ​ധ​ക​രു​ടെ എണ്ണത്തിൽ കവിയു​ന്നത്‌! മാർച്ച്‌മു​തൽ ജൂൺവരെ ബ്രാഞ്ചിന്‌ സാധാരണ പയനിയർ സേവന​ത്തിൽ പ്രവേ​ശി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രിൽനിന്ന്‌ 1,000-ത്തിലധി​കം അപേക്ഷകൾ ലഭിച്ചു. ഏപ്രി​ലിൽ സാധാരണ പയനി​യർമാ​രു​ടെ എണ്ണത്തിൽ 15,489 എന്ന പുതിയ അത്യുച്ചം ഉണ്ടാകു​ക​യും ചെയ്‌തു. “ജൂൺ 16-ന്‌ പ്രസ്‌താ​വി​ക്ക​പ്പെട്ട [കോടതി]വിധി നമ്മുടെ സഹോ​ദ​ര​ങ്ങളെ കൂടുതൽ പ്രവർത്ത​ന​ത്തി​നു പ്രചോ​ദി​പ്പി​ക്കു​ക​യാ​ണു​ണ്ടാ​യത്‌” എന്ന്‌ ബ്രാഞ്ച്‌ റിപ്പോർട്ടു ചെയ്യുന്നു. കൂടാതെ ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ സംബന്ധി​ച്ചു തുടങ്ങാൻ അവിശ്വാ​സി​ക​ളായ ചില ഭർത്താ​ക്ക​ന്മാ​രെ ഉൾപ്പെടെ പലരെ​യും അത്‌ പ്രചോ​ദി​പ്പി​ച്ചു.

ജൂണിൽ കോട​തി​വി​ധി പ്രസ്‌താ​വി​ക്ക​പ്പെ​ടു​മ്പോൾ ഐക്യ​നാ​ടു​ക​ളിൽനി​ന്നുള്ള ഒരു യൂണി​വേ​ഴ്‌സി​റ്റി വിദ്യാർഥി റഷ്യയിൽ ഉണ്ടായി​രു​ന്നു. “അദ്ദേഹം പ്രത്യേക ശ്രമം നടത്തി സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗി​ന്റെ പ്രാന്ത​പ്ര​ദേ​ശ​ത്തുള്ള ബെഥേൽ സന്ദർശി​ക്കാ​നെത്തി, സ്ഥിതി​ഗ​തി​ക​ളെ​ക്കു​റി​ച്ചു കൂടുതൽ അറിയാ​നാ​യി​രു​ന്നു അത്‌,” ബ്രാഞ്ച്‌ എഴുതു​ന്നു. “ബ്രാഞ്ചി​ലെ ശുചി​ത്വ​വും അവിടെ ലഭിച്ച സ്വീക​ര​ണ​വും അദ്ദേഹ​ത്തിൽ ആഴമായ മതിപ്പു​ള​വാ​ക്കി.” യഹോ​വ​യു​ടെ സാക്ഷി​കളെ നിരോ​ധി​ച്ചത്‌ എന്തിനാ​ണെന്ന്‌ അദ്ദേഹം ആശ്ചര്യ​പ്പെട്ടു. കാലി​ഫോർണി​യ​യി​ലേക്കു തിരി​ച്ചു​പോ​കു​മ്പോൾ, യൂണി​വേ​ഴ്‌സി​റ്റി​യി​ലെ മതപഠന വിഭാ​ഗ​ത്തി​ലുള്ള പ്രൊ​ഫ​സർമാ​രെ കാണി​ക്കാ​നാ​യി അദ്ദേഹം സാഹി​ത്യ​ങ്ങ​ളും വീഡി​യോ​ക​ളും വാങ്ങി.

മോസ്‌കോ കൺ​വെൻ​ഷ​നു​കൾ സമാധാ​ന​പൂർണ​മാ​യി നടക്കുന്നു

അപ്പീൽ കോടതി പ്രതി​കൂല വിധി പ്രസ്‌താ​വി​ക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌, അതായത്‌ ജൂൺ 11 മുതൽ 13 വരെ, “ദൈവ​ത്തോ​ടു​കൂ​ടെ നടക്കുക” കൺ​വെൻ​ഷൻ പരമ്പര​യിൽ രണ്ടെണ്ണം മോസ്‌കോ​യിൽ നടന്നു. അവയിൽ ഒന്ന്‌ റഷ്യൻ ആംഗ്യ​ഭാ​ഷ​യി​ലു​ള്ള​താ​യി​രു​ന്നു. വാസ്‌ത​വ​ത്തിൽ കൺ​വെൻ​ഷ​നു​കൾ, വിചാ​ര​ണ​യ്‌ക്കു ശേഷമാ​യി​രു​ന്നു നടക്കേ​ണ്ടി​യി​രു​ന്നത്‌. എന്നാൽ കേസ്‌ നീട്ടി​വെ​പ്പി​ക്കാൻ ബ്രാഞ്ച്‌ കമ്മിറ്റി​ക്കു സാധിച്ചു. കൺ​വെൻ​ഷ​നു​കൾ സുഗമ​മാ​യി നടന്നെ​ന്നും നഗര അധികാ​രി​കൾ സഹകരി​ച്ചെ​ന്നും സഹോ​ദ​ര​ന്മാർ റിപ്പോർട്ടു ചെയ്യുന്നു. സ്റ്റേഡി​യ​ത്തി​ന്റെ കവാട​ങ്ങ​ളിൽ ഡ്യൂട്ടി​ക്കു നിന്നി​രുന്ന പോലീ​സു​കാർക്ക്‌ മേലധി​കാ​രി​ക​ളിൽനിന്ന്‌ ഇങ്ങനെ​യൊ​രു നിർദേശം ലഭിച്ചി​രു​ന്ന​ത്രേ: “സ്റ്റേഡി​യ​ത്തി​ലേക്ക്‌ ആളുകളെ കടത്തി​വി​ടുന്ന സമയത്ത്‌ നിങ്ങൾ പുകവ​ലി​ക്കു​ക​യോ അസഭ്യ​ഭാഷ ഉപയോ​ഗി​ക്കു​ക​യോ ചെയ്യരുത്‌.”

മോസ്‌കോ​യി​ലെ ഭൂഗർഭ​പാ​ത​യിൽവെച്ച്‌ ഒരു മനുഷ്യൻ, കുറച്ചു സഹോ​ദ​രി​മാർ ചേർന്ന്‌ അയാളു​ടെ പണം മോഷ്ടി​ച്ച​താ​യി വ്യാജാ​രോ​പണം ഉന്നയിച്ചു. തന്നോ​ടൊ​പ്പം പോലീസ്‌ സ്റ്റേഷനി​ലേക്കു വരാൻ അയാൾ അവരോട്‌ ആവശ്യ​പ്പെട്ടു. അവി​ടെ​വെച്ച്‌ അയാൾ സഹോ​ദ​രി​മാർക്കെ​തി​രെ മാത്രമല്ല മുഴു “അവാന്ത​ര​വി​ഭാഗ”ക്കാർക്കു​മെ​തി​രെ—യഹോ​വ​യു​ടെ സാക്ഷി​കളെ കുറി​ക്കുന്ന അനാദ​ര​സൂ​ച​ക​മായ ഒരു പ്രയോ​ഗം—ആരോ​പണം ഉയർത്തി. ആളുകളെ കൊള്ള​യ​ടി​ക്കാ​നാ​യി അവർ മനഃപൂർവം ഗതാഗ​ത​ക്കു​രുക്ക്‌ ഉണ്ടാക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു അയാളു​ടെ പക്ഷം. അപ്പോൾ, പോലീ​സു​കാ​രൻ സഹോ​ദ​രി​മാ​രോട്‌ “നിങ്ങൾ ആരാണ്‌” എന്നു ചോദി​ച്ചു.

ലാപ്പൽ കാർഡ്‌ കാണി​ച്ചു​കൊണ്ട്‌ അവർ മറുപടി പറഞ്ഞു, “ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌, ഞങ്ങൾ ഞങ്ങളുടെ കൺ​വെൻ​ഷനു പോവു​ക​യാണ്‌.”

പോലീ​സു​കാ​രൻ ഉടനെ, ആരോ​പണം ഉന്നയിച്ച വ്യക്തി​യു​ടെ നേരെ തിരി​ഞ്ഞു​കൊണ്ട്‌ പറഞ്ഞു: “യഹോ​വ​യു​ടെ സാക്ഷികൾ മോഷ്ടി​ക്കില്ല. ഇവരെ ആക്ഷേപി​ച്ച​തിന്‌ താൻ ഇവരോട്‌ മാപ്പു ചോദി​ക്കണം.” പിന്നെ സഹോ​ദ​രി​മാ​രോ​ടാ​യി അദ്ദേഹം പറഞ്ഞു, “നിങ്ങൾ വേഗം നിങ്ങളു​ടെ കൺ​വെൻ​ഷനു പൊയ്‌ക്കോ​ളൂ.” പക്ഷേ ആ മനുഷ്യ​നോട്‌ അദ്ദേഹം പറഞ്ഞു: “താൻ പോകാൻ വരട്ടെ. തന്നോട്‌ എനിക്കു കുറെ​ക്കൂ​ടെ സംസാ​രി​ക്കാ​നുണ്ട്‌.”

സ്റ്റേഡി​യ​ത്തിൽ നടത്തിയ കൺ​വെൻ​ഷ​നി​ലെ അത്യുച്ച ഹാജർ 21,291 ആയിരു​ന്നു, 497 പേർ സ്‌നാ​പ​ന​മേറ്റു. ഒരു രാജ്യ​ഹാ​ളിൽവെച്ചു നടന്ന ആംഗ്യ​ഭാ​ഷാ കൺ​വെൻ​ഷ​നിൽ 929 പേർ ഹാജരാ​യി, 19 പേർ സ്‌നാ​പ​ന​മേറ്റു!

ഹെയ്‌റ്റി​യിൽ പരി​ശോ​ധ​ന​ക​ളിൻ കീഴിൽ പിടി​ച്ചു​നിൽക്കു​ന്നു

ദ്വീപ​രാ​ഷ്‌ട്ര​മായ ഹെയ്‌റ്റി 2004-ൽ രാഷ്‌ട്രീയ കലാപങ്ങൾ, അക്രമം, അവശ്യ വസ്‌തു​ക്ക​ളു​ടെ ദൗർല​ഭ്യം, കുതി​ച്ചു​യ​രുന്ന വിലക്ക​യറ്റം എന്നിങ്ങ​നെ​യുള്ള പ്രതി​സ​ന്ധി​ക​ളി​ലൂ​ടെ കടന്നു​പോ​യി. ഈ ദുരി​തങ്ങൾ പോരാ​ഞ്ഞി​ട്ടെ​ന്ന​വണ്ണം മേയ്‌ മാസത്തി​ലു​ണ്ടായ വലിയ വെള്ള​പ്പൊ​ക്കം 1,500-ലേറെ പേരുടെ ജീവൻ അപഹരി​ക്കു​ക​യും ആയിര​ങ്ങളെ ഭവനര​ഹി​ത​രാ​ക്കു​ക​യും ചെയ്‌തു. സാക്ഷി​ക​ളി​ലാർക്കും ജീവഹാ​നി സംഭവി​ച്ചി​ല്ലെ​ങ്കി​ലും പലർക്കും തങ്ങളുടെ വീട്‌ ഉൾപ്പെടെ സ്വന്തമാ​യി ഉണ്ടായി​രു​ന്ന​തെ​ല്ലാം നഷ്ടമായി.

എങ്കിലും യഹോ​വ​യിൽനി​ന്നുള്ള സഹായ​ത്തി​ന്റെ​യും മാർഗ​നിർദേ​ശ​ത്തി​ന്റെ​യും വ്യക്തമായ തെളി​വും ഭരണസം​ഘ​വും സാർവ​ദേ​ശീയ സഹോ​ദ​ര​വർഗ​വും പ്രകട​മാ​ക്കിയ സ്‌നേ​ഹ​പൂർവ​ക​മായ താത്‌പ​ര്യ​വും സഹോ​ദ​ര​ങ്ങളെ ശക്തീക​രി​ച്ചു. ദുരന്ത​ത്തി​നി​ര​യാ​യ​വർക്ക്‌ ഭൗതിക വസ്‌തു​ക്കൾ എത്തിച്ചു​കൊ​ടു​ത്ത​തി​ലൂ​ടെ ആ സ്‌നേഹം പ്രാ​യോ​ഗി​ക​മാ​യി പ്രകട​മാ​ക്ക​പ്പെട്ടു. ആഹാര​വും മറ്റ്‌ അവശ്യ​വ​സ്‌തു​ക്ക​ളും ലഭ്യമാ​ക്കാൻ പ്രാ​ദേ​ശിക സഹോ​ദ​ര​ങ്ങ​ളും അന്യോ​ന്യം സഹായി​ക്കു​ക​യു​ണ്ടാ​യി.

സഭകൾക്ക്‌ ആവശ്യ​മായ നിർദേ​ശങ്ങൾ പ്രദാനം ചെയ്യു​ന്ന​തിന്‌ ഹെയ്‌റ്റി ബ്രാഞ്ച്‌ സംഭവ​വി​കാ​സങ്ങൾ സൂക്ഷ്‌മ​മാ​യി നിരീ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ തലസ്ഥാ​ന​മായ പോർട്ട്‌-ഓ-പ്രിൻസിൽ അക്രമം രൂക്ഷമാ​യ​പ്പോൾ, ഫെബ്രു​വരി 29 ഞായറാഴ്‌ച പതിവു​പോ​ലെ നടക്കാ​നി​രുന്ന യോഗങ്ങൾ ഒരു ദിവസം മുമ്പ്‌ നടത്താൻ ബ്രാഞ്ച്‌ കമ്മിറ്റി മൂപ്പന്മാർക്കു നിർദേശം നൽകി. അത്‌ വളരെ ജ്ഞാനപൂർവ​ക​മായ ഒരു നിർദേ​ശ​മാ​യി​രു​ന്നെന്നു തെളിഞ്ഞു. കാരണം ആ ഞായറാഴ്‌ച, ഹെയ്‌റ്റി​യു​ടെ പ്രസി​ഡന്റ്‌ സമ്മർദം താങ്ങാ​നാ​വാ​തെ സ്ഥാനം രാജി​വെച്ച്‌ രാജ്യ​ത്തു​നി​ന്നു പലായനം ചെയ്‌തു. “തലസ്ഥാ​ന​ത്തു​ട​നീ​ളം വെടി​യൊ​ച്ചകൾ മാറ്റൊ​ലി​കൊ​ണ്ടു, എങ്ങും അരാജ​ക​ത്വം നടമാടി,” ഒരു വാർത്താ​റി​പ്പോർട്ട്‌ പറഞ്ഞു. ബ്രാഞ്ച്‌ എഴുതു​ന്നു: “ഇതെല്ലാം സംഭവി​ക്കു​മെന്ന്‌ ആർക്കും ഒരു സൂചന​പോ​ലും ഇല്ലായി​രു​ന്നു. ആ ഞായറാഴ്‌ച യോഗ​ങ്ങൾക്ക്‌ എത്തി​പ്പെ​ടുക അസാധ്യ​മാ​യി​രു​ന്നേനെ. സഹോ​ദ​രങ്ങൾ സുരക്ഷി​ത​രാ​യി​രു​ന്ന​തിൽ ഞങ്ങൾ യഹോ​വ​യ്‌ക്കു നന്ദി പറയുന്നു.”

അസ്ഥിര​വും അപകട​ക​ര​വു​മായ ആ കാലയ​ള​വിൽ വഴിത​ടയൽ സർവസാ​ധാ​ര​ണ​മാ​യി​രു​ന്നു. പോലീ​സും വിമത​സൈ​ന്യ​വും കവർച്ച​ക്കാ​രും എല്ലാം അപ്രകാ​രം ചെയ്‌തി​രു​ന്നു. ഗവൺമെന്റ്‌ രാത്രി മുഴുവൻ കർഫ്യൂ ഏർപ്പെ​ടു​ത്തി. എന്നാൽ ഇതിനു മുമ്പു​തന്നെ, ഇരുട്ടു​ന്ന​തി​നു​മുമ്പ്‌ എല്ലാവർക്കും വീട്ടിൽ സുരക്ഷി​ത​രാ​യി തിരി​ച്ചെ​ത്താൻ കഴി​യേ​ണ്ട​തിന്‌ സഭകൾ യോഗ​ങ്ങ​ളു​ടെ സമയത്തിൽ മാറ്റം വരുത്തി​യി​രു​ന്നു. പല സഭകളും യോഗ​ഹാ​ജ​രിൽ വർധന റിപ്പോർട്ടു ചെയ്‌തു!

സഹോ​ദ​രങ്ങൾ വയൽശു​ശ്രൂ​ഷ​യി​ലും തിര​ക്കോ​ടെ ഏർപ്പെട്ടു, ഇത്‌ അയൽക്കാ​രിൽ മതിപ്പു​ള​വാ​ക്കി. “നിങ്ങൾ സാക്ഷികൾ പതിവു​പോ​ലെ പ്രസം​ഗ​പ്ര​വർത്തനം നടത്തു​ന്ന​താ​യി കാണു​ന്നത്‌ ആത്മ​ധൈ​ര്യം പകരുന്നു,” ചിലർ പറഞ്ഞു. എന്നിരു​ന്നാ​ലും, പ്രസാ​ധകർ അതീവ ജാഗ്രത പുലർത്തു​ക​യും വയൽസേ​വനം സുരക്ഷി​ത​മാ​യി നടത്താൻ പറ്റുന്ന സ്ഥലങ്ങൾ എവി​ടെ​യാ​ണെന്നു പരസ്‌പരം വിവരം നൽകു​ക​യും ചെയ്‌തു​കൊ​ണ്ടി​രു​ന്നു.

ക്രിസ്‌ത്യാ​നി​ക​ളാ​യി തിരി​ച്ച​റി​യ​പ്പെ​ടു​ന്നത്‌ സംരക്ഷ​ണ​മാ​യി ഉതകുന്നു

ഹെയ്‌റ്റി ബ്രാഞ്ച്‌ ഇങ്ങനെ എഴുതു​ന്നു: “ചുറ്റു​വ​ട്ട​ങ്ങ​ളിൽ സുപരി​ചി​ത​രാ​യി​രു​ന്ന​തും രാഷ്‌ട്രീ​യ​മാ​യി നിഷ്‌പക്ഷത പുലർത്തു​ന്ന​വ​രെന്ന നിലയിൽ അറിയ​പ്പെ​ട്ടി​രു​ന്ന​തും പല സഹോ​ദ​ര​ങ്ങ​ളെ​യും മർദന​മേൽക്കു​ന്ന​തിൽനി​ന്നും കവർച്ച ചെയ്യ​പ്പെ​ടു​ന്ന​തിൽനി​ന്നും സംരക്ഷി​ച്ചു.” ഉദാഹ​ര​ണ​ത്തിന്‌, ഒരു മിഷനറി ദമ്പതി​കളെ മൂന്നി​ട​ങ്ങ​ളി​ലാ​യി ആയുധ​ധാ​രി​ക​ളായ അക്രമി​ക​ളു​ടെ സംഘങ്ങൾ വഴിത​ടഞ്ഞു. ദമ്പതികൾ രണ്ടു കാര്യങ്ങൾ ചെയ്‌തു: അവർ തങ്ങളെ​ത്തന്നെ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി തിരി​ച്ച​റി​യി​ച്ചു, അവർ നിശ്ശബ്ദ​മാ​യും ഉറക്കെ​യും പ്രാർഥി​ച്ചു. മൂന്നി​ട​ങ്ങ​ളി​ലും അവർക്കു​വേണ്ടി സംസാ​രി​ക്കാൻ ആളുണ്ടാ​യി​രു​ന്നു. യഹോ​വ​യു​ടെ സാക്ഷികൾ നല്ലവരാ​ണെ​ന്നും രാഷ്‌ട്രീ​യ​ത്തിൽനി​ന്നു വിട്ടു​നിൽക്കു​ന്ന​വ​രാ​ണെ​ന്നും പറഞ്ഞു​കൊണ്ട്‌ ആരൊ​ക്കെ​യോ അവർക്കു​വേണ്ടി സംസാ​രി​ച്ചു. ദമ്പതികൾ സുരക്ഷി​ത​രാ​യി വീട്ടിൽ തിരി​ച്ചെത്തി.

സായു​ധ​സം​ഘ​ങ്ങൾ ബെഥേൽ കുടും​ബാം​ഗ​ങ്ങ​ളെ​യും വഴിത​ടഞ്ഞു. മിഷനറി ദമ്പതി​ക​ളെ​പ്പോ​ലെ ഈ സഹോ​ദ​ര​ങ്ങ​ളും തങ്ങളെ​ത്തന്നെ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി തിരി​ച്ച​റി​യി​ക്കു​ക​യും പ്രാർഥി​ക്കു​ക​യും ചെയ്‌തു. ഫലം സമാന​മാ​യി​രു​ന്നു. ഒരു സന്ദർഭ​ത്തിൽ ഒരു കവർച്ച​ക്കാ​രൻ പറഞ്ഞു, “സമാധാ​ന​ത്തോ​ടെ പോവുക, ഞങ്ങൾക്കു​വേണ്ടി പ്രാർഥി​ക്കുക!” മറ്റൊരു ബെഥേൽ കുടും​ബാം​ഗത്തെ പോലീ​സു​കാർ വഴിത​ടഞ്ഞു. അദ്ദേഹ​ത്തി​ന്റെ കാറിൽ ആയുധങ്ങൾ ഉണ്ടോ​യെന്നു പരി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു ഉദ്ദേശ്യം. “എന്റെ കൈവശം ആകെയുള്ള ആയുധങ്ങൾ ബൈബി​ളും വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​ക​ക​ളു​മാണ്‌,” സഹോ​ദരൻ പറഞ്ഞു. പോലീ​സു​കാർ പുഞ്ചി​രി​യോ​ടെ അദ്ദേഹ​ത്തോ​ടു പൊയ്‌ക്കൊ​ള്ളാൻ ആംഗ്യം കാണിച്ചു. അതിൽപ്പി​ന്നെ, അകലെ​വെ​ച്ചു​തന്നെ അവർ അദ്ദേഹ​ത്തി​ന്റെ കാർ തിരി​ച്ച​റി​യു​ക​യും ഒരു ചോദ്യം​പോ​ലും ചോദി​ക്കാ​തെ അദ്ദേഹത്തെ കടന്നു​പോ​കാൻ അനുവ​ദി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു.

പിന്നീ​ടു​ള്ള മാസങ്ങ​ളിൽ അവസ്ഥകൾ ഏറെക്കു​റെ മെച്ച​പ്പെ​ട്ട​താ​യി ബ്രാഞ്ച്‌ റിപ്പോർട്ടു ചെയ്‌തു. എങ്കിലും പ്രശ്‌നങ്ങൾ ഇല്ലാതാ​യില്ല, സംഘർഷാ​വസ്ഥ നിലനിൽക്കു​ക​യും ചെയ്‌തി​രു​ന്നു. അതു​കൊണ്ട്‌ സഹോ​ദ​രങ്ങൾ ജാഗ്രത കൈ​വെ​ടി​ഞ്ഞില്ല.

ഐക്യ​നാ​ടു​ക​ളിൽ അച്ചടി​സം​വി​ധാ​നം പരിഷ്‌ക​രി​ക്കു​ന്നു

ഭരണസം​ഘ​ത്തി​ന്റെ നിർദേ​ശ​പ്ര​കാ​രം 2002-ൽ, അച്ചടി​പ്ര​വർത്ത​നങ്ങൾ അഞ്ച്‌ പ്രധാന ഭൂമി​ശാ​സ്‌ത്ര മേഖല​ക​ളി​ലാ​യി പുനഃ​സം​ഘ​ടി​പ്പി​ക്ക​പ്പെ​ടാൻ തുടങ്ങി. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്‌, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവ​യാണ്‌ ഈ മേഖലകൾ. ഐക്യ​നാ​ടു​ക​ളി​ലെ​യും മറ്റിട​ങ്ങ​ളി​ലെ​യും സംവി​ധാ​നങ്ങൾ കൂടുതൽ ഫലപ്ര​ദ​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ടു​ന്ന​തിന്‌ ഈ ക്രമീ​ക​രണം ഇടയാ​ക്കി​യി​രി​ക്കു​ന്നു. മാത്രമല്ല, ഇതുമൂ​ലം ഐക്യ​നാ​ടു​ക​ളി​ലെ ജോലി​ഭാ​രം കുറഞ്ഞി​ട്ടു​മുണ്ട്‌.

2004-ൽ ഐക്യ​നാ​ടു​ക​ളി​ലെ അച്ചടി, ബയന്റിങ്‌, ഷിപ്പിങ്‌ എന്നിവ​യു​മാ​യി ബന്ധപ്പെട്ട പ്രവർത്ത​ന​ങ്ങ​ളെ​ല്ലാം ന്യൂ​യോർക്കി​ലെ വാൾക്കി​ല്ലിൽ കേന്ദ്രീ​ക​രി​ച്ചു. 2002 ആഗസ്റ്റ്‌ 6-ന്‌ പദ്ധതി​യു​ടെ ഉദ്ദേശ്യ​വും രൂപ​രേ​ഖ​യും ടൗൺ പ്ലാനിങ്‌ ബോർഡി​നു മുമ്പാകെ അവതരി​പ്പി​ക്ക​പ്പെട്ടു. സെപ്‌റ്റം​ബർ 3-ന്‌ ഒരു പരസ്യ​വി​സ്‌താ​ര​ത്തി​നു​ശേഷം അന്തിമ അനുമതി നൽക​പ്പെട്ടു. 2002 ഒക്ടോബർ 5-ന്‌ വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ പെൻസിൽവേ​നി​യ​യു​ടെ വാർഷിക യോഗ​ത്തിൽ അച്ചടി, ബയന്റിങ്‌, ഷിപ്പിങ്‌ എന്നിവ​യു​മാ​യി ബന്ധപ്പെട്ട പ്രവർത്ത​ന​ങ്ങ​ളെ​ല്ലാം വാൾക്കി​ല്ലിൽ കേന്ദ്രീ​ക​രി​ക്കു​ന്ന​തി​നു ഭരണസം​ഘം അനുമതി നൽകി​യി​രി​ക്കു​ന്ന​താ​യി അറിയി​പ്പു​ണ്ടാ​യി. രണ്ട്‌ പുതിയ എംഎഎൻ റോളണ്ട്‌ ലിഥോ​മൻ റോട്ടറി പ്രസ്സുകൾ ഓർഡർ ചെയ്‌തു. അവ സ്ഥാപി​ക്കാ​നുള്ള പുതിയ കെട്ടി​ട​ത്തി​ന്റെ പണി 2004 ഫെബ്രു​വ​രി​യോ​ടെ പൂർത്തി​യാ​ക്കാൻ തീരു​മാ​ന​വു​മാ​യി.

ബൃഹത്തായ ഈ സംരംഭം വെറും 14 മാസം​കൊണ്ട്‌ എങ്ങനെ പൂർത്തി​യാ​കു​മാ​യി​രു​ന്നു? കാര്യ​ങ്ങ​ളു​ടെ നടത്തി​പ്പി​നും സ്വമേ​ധ​യാ​സേ​വ​ന​ത്തി​നാ​യി മുന്നോ​ട്ടു​വ​രാൻ വ്യക്തികൾ പ്രചോ​ദി​പ്പി​ക്ക​പ്പെ​ടേ​ണ്ട​തി​നും സഹോ​ദ​രങ്ങൾ യഹോ​വ​യിൽ ആശ്രയം അർപ്പിച്ചു. അവരുടെ ആ ആശ്രയ​മ​നോ​ഭാ​വം അസ്ഥാന​ത്താ​യില്ല. നിർമാ​ണ​പ്ര​വർത്ത​നങ്ങൾ 2003 ഫെബ്രു​വ​രി​യിൽ ആരംഭി​ച്ചു, സെപ്‌റ്റം​ബ​റോ​ടെ അച്ചടി​ശാ​ല​യു​ടെ വിപു​ലീ​ക​ര​ണ​വു​മാ​യി ബന്ധപ്പെട്ട പണി പൂർത്തി​യാ​യി. വാൾക്കി​ല്ലിൽ ഉപയോ​ഗി​ച്ചു​കൊ​ണ്ടി​രുന്ന മൂന്ന്‌ പ്രസ്സു​ക​ളിൽ ആദ്യ​ത്തേത്‌ അഴി​ച്ചെ​ടുത്ത്‌ ഡിസം​ബ​റിൽ പുതിയ കെട്ടി​ട​ത്തി​ലേക്കു മാറ്റി​സ്ഥാ​പി​ച്ചു. പുതിയ രണ്ടു പ്രസ്സുകൾ 2004-ൽ ഏപ്രിൽ, മേയ്‌ മാസങ്ങ​ളി​ലാ​യെത്തി. ജൂൺ, ജൂലൈ മാസങ്ങ​ളി​ലാ​യി അവ അച്ചടി ആരംഭി​ക്കു​ക​യും ചെയ്‌തു. സെപ്‌റ്റം​ബ​റോ​ടെ അഞ്ചു പ്രസ്സു​ക​ളും പൂർണ​മാ​യും പ്രവർത്ത​ന​സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു.

മുമ്പ്‌ ബയന്റിങ്‌ ഡിപ്പാർട്ട്‌മെന്റ്‌ ബ്രുക്ലി​നി​ലെ ആഡംസ്‌ സ്‌ട്രീറ്റ്‌ കോം​പ്ല​ക്‌സി​ലുള്ള മൂന്ന്‌ കെട്ടി​ട​ങ്ങ​ളി​ലെ 11 നിലകൾ കയ്യടക്കി​യി​രു​ന്നു. ഇപ്പോൾ മുഴു ബയന്റിങ്‌ ഡിപ്പാർട്ട്‌മെ​ന്റി​ന്റെ​യും പ്രവർത്ത​നങ്ങൾ നടക്കു​ന്നത്‌ വാൾക്കി​ല്ലി​ലെ ഒരൊറ്റ നിലയി​ലാണ്‌. മുമ്പ​ത്തേ​തി​നെ അപേക്ഷിച്ച്‌ 58 ശതമാനം കുറവു സ്ഥലമേ ഇപ്പോൾ അത്‌ ഉപയോ​ഗി​ക്കു​ന്നു​ള്ളൂ. 2004 ജൂ​ലൈ​യിൽ കടലാസ്‌ ബയന്റിട്ട പുസ്‌ത​കങ്ങൾ ഉത്‌പാ​ദി​പ്പി​ക്കാൻ തുടങ്ങി. പിന്നീട്‌ ആ മാസം​തന്നെ പുതി​യൊ​രു ബയന്ററി ലൈനി​ലൂ​ടെ ആദ്യത്തെ കട്ടിബ​യ​ന്റിട്ട പുസ്‌ത​കങ്ങൾ പുറത്തു​വന്നു. 400 മീറ്ററി​ല​ധി​കം നീളമുള്ള ഈ ബയന്ററി ലൈനിൽ 33 യന്ത്രങ്ങൾ 70 കൺവേ​യ​റു​കൾ മുഖാ​ന്തരം ബന്ധിപ്പി​ച്ചി​രി​ക്കു​ന്നു. സിഗ്നേ​ച്ച​റു​കൾ അഥവാ പുസ്‌ക​ത്തി​ന്റെ ഭാഗങ്ങൾ ബയന്ററി ലൈനി​ന്റെ ഒരു തലയ്‌ക്കൽ വെച്ചു​കൊ​ടു​ത്താൽ മാത്രം മതി, ബാക്കി പണി​യെ​ല്ലാം കഴിഞ്ഞ്‌ പുസ്‌തകം ബയന്റിട്ട നിലയിൽ മറ്റേ തലയ്‌ക്കൽ എത്തും. മിനി​ട്ടിൽ 120 പുസ്‌തകം ഇത്‌ ബയന്റ്‌ ചെയ്യും. കട്ടിബ​യ​ന്റിട്ട പുസ്‌ത​കങ്ങൾ ഉത്‌പാ​ദി​പ്പി​ക്കുന്ന ലൈൻ പ്രവർത്തി​പ്പി​ക്കാൻ 25 പേരുടെ ആവശ്യമേ ഉള്ളൂ. ഇത്‌ ജോലി​ക്കാ​രു​ടെ എണ്ണം 66 ശതമാനം വെട്ടി​ക്കു​റ​ച്ചി​രി​ക്കു​ന്നു. 2004 ഒക്ടോ​ബ​റിൽ മുഴു ബയന്ററി​യും പൂർണ​മാ​യി പ്രവർത്ത​ന​മാ​രം​ഭി​ച്ചു.

2004 നവംബർമു​തൽ വാൾക്കി​ല്ലി​ലെ പുതിയ ഷിപ്പിങ്‌ ഡിപ്പാർട്ടു​മെന്റ്‌ ഒരു പുതിയ കമ്പ്യൂ​ട്ട​റൈ​സ്‌ഡ്‌ സംവി​ധാ​നം മുഖേ​ന​യാണ്‌ സഭകളു​ടെ സാഹിത്യ അപേക്ഷകൾ കൈകാ​ര്യം ചെയ്യു​ന്നത്‌. ബ്രുക്ലി​നിൽ ഉപയോ​ഗി​ച്ചു​കൊ​ണ്ടി​രുന്ന സംവി​ധാ​ന​ത്തിന്‌ ആവശ്യ​മാ​യ​തി​ലും 45 ശതമാനം കുറവ്‌ സ്ഥലമേ പുതിയ സംവി​ധാ​ന​ത്തിന്‌ ആവശ്യ​മു​ള്ളൂ. കമ്പ്യൂ​ട്ട​റു​കൾ കാർട്ടന്റെ വലുപ്പം കണക്കാ​ക്കു​ക​യും ഉചിത​മായ കാർട്ടൺ തിര​ഞ്ഞെ​ടു​ക്കു​ക​യും ചെയ്യുന്നു. 800 മീറ്റർ നീളമുള്ള കൺവേയർ ഓരോ ഓർഡ​റും ഒരു പ്രത്യേക പ്ലാറ്റ്‌ഫോ​മിൽ എത്തിക്കു​ന്നു. അവി​ടെ​വെച്ച്‌ അവ കയറ്റി അയയ്‌ക്കാൻ വേണ്ട ഏർപ്പാ​ടു​കൾ ചെയ്യുന്നു. കാറു​ക​ളും ട്രക്കു​ക​ളു​മൊ​ക്കെ ഇവി​ടേക്ക്‌ ഓടി​ച്ചു​ക​യ​റ്റാ​നുള്ള സൗകര്യ​മു​ള്ള​തു​കൊണ്ട്‌ പ്രാ​ദേ​ശിക സഭകൾക്ക്‌ തങ്ങളുടെ ഓർഡർ അനുസ​രി​ച്ചുള്ള സാഹി​ത്യ​ങ്ങൾ ഇവി​ടെ​നിന്ന്‌ അനായാ​സം എടുത്തു​കൊ​ണ്ടു​പോ​കാൻ സാധി​ക്കു​ന്നു.

ഈ പദ്ധതി​യിൽ സഹായിച്ച നിരവ​ധി​വ​രുന്ന സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്ക്‌ ഞങ്ങൾ ഹൃദയം​ഗ​മ​മായ നന്ദി പറയുന്നു. ബെഥേൽ അംഗങ്ങൾ, താത്‌കാ​ലിക സ്വമേ​ധ​യാ​സേ​വകർ, അഞ്ചു സ്റ്റേറ്റു​ക​ളിൽനി​ന്നുള്ള മേഖലാ നിർമാണ കമ്മിറ്റി​ക​ളു​ടെ നേതൃ​ത്വ​ത്തിൻ കീഴിൽ പ്രവർത്തി​ക്കുന്ന സഹോ​ദ​ര​ങ്ങ​ളു​ടെ സംഘങ്ങൾ, സ്വന്തം കയ്യിൽനിന്ന്‌ ഉപകര​ണ​ങ്ങ​ളും സാമ​ഗ്രി​ക​ളും ഉദാര​മാ​യി നൽകിയ സഹോ​ദ​രങ്ങൾ എന്നിവ​രെ​ല്ലാം ഇവരിൽ പെടുന്നു. സാമ്പത്തിക പിന്തുണ ‘സന്തോ​ഷ​ത്തോ​ടെ കൊടുത്ത’ അനേകം​വ​രുന്ന വ്യക്തി​ക​ളെ​യും ഞങ്ങൾ നന്ദി​യോ​ടെ ഓർക്കു​ന്നു.—2 കൊരി. 9:7, 11.

ബ്രുക്ലി​നി​ലെ മാറ്റങ്ങൾ

അച്ചടി, ബയന്റിങ്‌, ഷിപ്പിങ്‌ എന്നിവ​യു​മാ​യി ബന്ധപ്പെട്ട പ്രവർത്ത​നങ്ങൾ വാൾക്കി​ല്ലി​ലേക്കു മാറ്റി​യ​തോ​ടെ ബ്രുക്ലിൻ ബെഥേ​ലി​ന്റെ മുഖച്ഛാ​യ​തന്നെ മാറി​യി​രി​ക്കു​ന്നു. 2004 ഏപ്രിൽ 29-ന്‌ സുപ്ര​ധാ​ന​വും വികാ​ര​സാ​ന്ദ്ര​വു​മായ ഒരു സംഭവം നടന്നു. അന്നു വൈകു​ന്നേരം കണ്ണീരി​ന്റെ​യും ആഹ്ലാദ​പ്ര​ക​ട​ന​ങ്ങ​ളു​ടെ​യും മധ്യേ, 60 വർഷത്തി​ല​ധി​ക​മാ​യി അച്ചടി​ശാ​ല​യു​ടെ മേൽനോ​ട്ടം വഹിച്ചി​രുന്ന മാക്‌സ്‌ ലാർസൺ ബ്രുക്ലി​നി​ലെ അവസാ​നത്തെ പ്രസ്സിന്റെ പ്രവർത്തനം നിറുത്തി. അങ്ങനെ 84 വർഷമാ​യുള്ള അവിടത്തെ തുടർച്ച​യായ അച്ചടി​പ്ര​വർത്ത​ന​ത്തി​നു തിരശ്ശീല വീണു. അതുക​ഴിഞ്ഞ്‌ ഏതാനും ആഴ്‌ച​യ്‌ക്കു​ള്ളിൽ ബയന്റിങ്‌ ഡിപ്പാർട്ട്‌മെ​ന്റും അടച്ചു.

ഈ മാറ്റങ്ങൾ ബ്രുക്ലി​നിൽ ആവശ്യ​മായ സ്ഥലത്തിന്റെ വിസ്‌തീർണം ഗണ്യമാ​യി കുറയ്‌ക്കു​മെന്ന്‌ അറിയാ​മാ​യി​രു​ന്ന​തി​നാൽ ഭരണസം​ഘം 2003 ജൂണിൽ, 360 ഫർമൻ സ്‌ട്രീ​റ്റി​ലെ കെട്ടിടം വിൽക്കാൻ ആലോ​ചി​ക്കു​ന്ന​താ​യി അറിയി​പ്പു നടത്തി. 2004 ജൂൺ 18-ന്‌ ഇടപാട്‌ തീരു​മാ​നി​ച്ചു​റ​പ്പി​ച്ചു. 93,000 ചതുരശ്ര മീറ്റർ വരുന്ന ആ കെട്ടി​ട​ത്തിൽ പ്രവർത്തി​ച്ചി​രുന്ന ലോൺഡ്രി​യും ഓഫീ​സു​ക​ളും പണിശാ​ല​ക​ളു​മെ​ല്ലാം, 117 ആഡംസ്‌ സ്‌ട്രീറ്റ്‌ കോം​പ്ല​ക്‌സി​ലെ കാലി​യാ​യി കിടക്കുന്ന ഇടത്തേക്കു മാറ്റി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

ഇതിനു പുറമേ, 107 കൊളം​ബിയ ഹൈറ്റ്‌സ്‌ കെട്ടി​ട​വും വലിയ തോതിൽ പുതു​ക്കി​പ്പ​ണി​തു​കൊ​ണ്ടി​രി​ക്കുക​യാണ്‌. താമസ​ത്തി​നുള്ള ഭാഗത്തി​ന്റെ പണി 2005-ന്റെ രണ്ടാം​പ​കു​തി​യോ​ടെ പൂർത്തി​യാ​ക്കാ​നാണ്‌ പരിപാ​ടി​യി​ട്ടി​രി​ക്കു​ന്നത്‌, മുഴു പദ്ധതി​യും 2006 സെപ്‌റ്റം​ബ​റോ​ടെ​യും. പുതു​ക്കി​പ്പ​ണിത കെട്ടി​ട​ത്തിൽ 300-ലധികം ബെഥേൽ കുടും​ബാം​ഗ​ങ്ങളെ താമസി​പ്പി​ക്കാ​നുള്ള സൗകര്യ​മു​ണ്ടാ​യി​രി​ക്കും. രാജ്യ​ഹാൾ, ലൈ​ബ്രറി എന്നിവ​യ്‌ക്കു പുറമേ ഒരു കട, ഓഫീ​സു​കൾ, പേഴ്‌സണൽ ലോൺഡ്രി, ലോബി എന്നിവ​യും ഇവിടെ ഉണ്ടായി​രി​ക്കും. നടുമു​റ്റ​ത്താ​യി പുതിയ ഒരു ഉദ്യാ​ന​വും പ്ലാനിൽ ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.

ലോക​വ്യാ​പക വർധന​യ്‌ക്കാ​യി സജ്ജം

ബ്രസീൽ, ബ്രിട്ടൻ, ജപ്പാൻ, മെക്‌സി​ക്കോ, ദക്ഷിണാ​ഫ്രിക്ക എന്നീ രാജ്യ​ങ്ങൾക്കും പുതിയ എംഎഎൻ റോളണ്ട്‌ ലിഥോ​മൻ അച്ചടി​യ​ന്ത്രങ്ങൾ ലഭിച്ചി​ട്ടുണ്ട്‌. പുതിയ യന്ത്രം ആദ്യമാ​യി ഇൻസ്റ്റോൾ ചെയ്‌ത ബ്രാഞ്ച്‌ ബ്രിട്ട​നാണ്‌. 2003 ജൂ​ലൈ​യിൽ എത്തിയ മെഷീൻ ഒക്ടോ​ബ​റിൽ അച്ചടി ആരംഭി​ച്ചു. ദിവസ​ത്തിൽ 7,50,000 മാസി​കകൾ—രണ്ടു ഷിഫ്‌റ്റി​ലാ​യി 1.5 ദശലക്ഷം പ്രതികൾ—ഇത്‌ അച്ചടി​ക്കു​ന്നു. മുമ്പത്തെ യന്ത്രം അച്ചടി​ച്ചി​രു​ന്ന​തി​ന്റെ ഏകദേശം മൂന്ന്‌ ഇരട്ടി​യാണ്‌ ഇത്‌.

പുതിയ യന്ത്രങ്ങൾ ബൈബി​ളു​കൾക്കും മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾക്കും ഉള്ള സിഗ്നേ​ച്ച​റു​ക​ളും അച്ചടി​ക്കു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ബ്രാഞ്ച്‌, ഒരു ദക്ഷിണാ​ഫ്രി​ക്കൻ ഭാഷയായ സെസോ​ത്തോ​വി​ലുള്ള പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ സിഗ്നേ​ച്ച​റു​കൾ ഇതി​നോ​ട​കം​തന്നെ അച്ചടിച്ചു കഴിഞ്ഞു. മുമ്പ്‌ ചെറിയ പുസ്‌ത​കങ്ങൾ അച്ചടി​ച്ച​ശേഷം വലിയ പുസ്‌ത​ക​ങ്ങ​ളു​ടെ അച്ചടി ആരംഭി​ക്കാ​നുള്ള സെറ്റി​ങ്ങു​കൾ ക്രമീ​ക​രി​ക്കാൻ ഒരു മുഴു​ദി​വ​സം​തന്നെ വേണ്ടി​വ​രു​മാ​യി​രു​ന്നെന്ന്‌ ജപ്പാൻ ബ്രാഞ്ച്‌ റിപ്പോർട്ടു ചെയ്യുന്നു. പക്ഷേ ഇപ്പോൾ ഒരു മണിക്കൂർ മതി. അതു​പോ​ലെ മുമ്പ്‌ പത്തു ലക്ഷം ലഘു​ലേ​ഖകൾ അച്ചടി​ക്കാൻ പത്തു ദിവസം വേണമാ​യി​രു​ന്നു, ഇപ്പോൾ വെറും അഞ്ചു മണിക്കൂർകൊണ്ട്‌ അത്രയും പ്രതികൾ അച്ചടി​ക്കാം. ആദ്യത്തെ മൂന്നു മാസം​കൊണ്ട്‌ ജപ്പാനി​ലെ അച്ചടി​യ​ന്ത്രം ഉത്‌പാ​ദി​പ്പി​ച്ചത്‌ 12 ദശലക്ഷം ലഘു​ലേ​ഖ​ക​ളും 12 ദശലക്ഷം മാസി​ക​ക​ളും ലഘുപ​ത്രി​ക​ക​ളും 2,40,000 പുസ്‌ത​ക​ങ്ങ​ളും 48,000 ബൈബി​ളു​ക​ളു​മാണ്‌.

പുതിയ ഓട്ടോ​മാ​റ്റിക്ക്‌ മെഷീ​നു​ക​ളിൽ മറ്റുചി​ലത്‌ സാഹി​ത്യ​ങ്ങ​ളു​ടെ അരികു​കൾ വെട്ടി​വെ​ടി​പ്പാ​ക്കു​ക​യും പ്രതികൾ എണ്ണുക​യും അടുക്കി​വെ​ക്കു​ക​യും ലേബൽ ചെയ്യു​ക​യും പൊതി​യു​ക​യും ചെയ്യുന്നു. അച്ചടിക്ക്‌ ഉപയോ​ഗി​ക്കുന്ന പ്ലേറ്റുകൾ ഇപ്പോൾ കൂടുതൽ ഫലപ്ര​ദ​മാ​യി, പിഴവു​ക​ളി​ല്ലാ​തെ ഉണ്ടാക്കാ​നാ​യി ‘കമ്പ്യൂട്ടർ-ടു-പ്ലേറ്റ്‌’ എന്നറി​യ​പ്പെ​ടുന്ന ഒരു വിദ്യ ഉപയു​ക്ത​മാ​ക്കു​ന്നു. ഈ പ്രക്രിയ ഫോ​ട്ടോ​ഗ്രാ​ഫിക്‌ ഫിലി​മി​ന്റെ ആവശ്യം​തന്നെ ഇല്ലാതാ​ക്കി​ത്തീർക്കു​ന്ന​തി​നാൽ ഒരു പടി മുഴു​വ​നാ​യി ഒഴിവാ​ക്കാൻ സാധി​ക്കു​ന്നു. ഈ പരിഷ്‌കാ​ര​ങ്ങ​ളെ​ല്ലാം ഉത്‌പാ​ദ​ന​ക്ഷമത വർധി​പ്പി​ച്ചി​രി​ക്കു​ന്നെന്നു മാത്രമല്ല ജോലി​ക്കാ​രു​ടെ എണ്ണം വെട്ടി​ച്ചു​രു​ക്കാ​നും സഹായി​ച്ചി​രി​ക്കു​ന്നെന്ന്‌ ബ്രിട്ടൻ ബ്രാഞ്ച്‌ റിപ്പോർട്ടു ചെയ്യുന്നു.

പരിശീ​ല​ന​ത്തി​നാ​യി ജർമനി​യി​ലേക്ക്‌

ആറു ബ്രാഞ്ചു​ക​ളിൽനി​ന്നുള്ള സഹോ​ദ​ര​ന്മാർ അച്ചടി​യ​ന്ത്രം പ്രവർത്തി​പ്പി​ക്കു​ന്ന​തി​നുള്ള പരിശീ​ല​ന​ത്തി​നാ​യി ജർമനി​യി​ലുള്ള എംഎഎൻ റോളണ്ട്‌ കമ്പനി​യി​ലേക്കു പോവു​ക​യു​ണ്ടാ​യി. സാക്ഷി​ക​ള​ല്ലാ​ത്ത​വരെ മാത്രം പരിശീ​ലി​പ്പി​ച്ചി​ട്ടുള്ള മുൻകാല അനുഭ​വം​വെച്ച്‌ അവിടത്തെ പരിശീ​ലകർ പ്രതീ​ക്ഷി​ച്ചത്‌ സഹോ​ദ​ര​ന്മാർ അവിടെ ചെലവ​ഴി​ക്കുന്ന നാളുകൾ ഒരു ഒഴിവു​കാ​ല​മാ​യി കാണു​മെ​ന്നാണ്‌. അതു​കൊണ്ട്‌ സഹോ​ദ​ര​ന്മാ​രു​ടെ അർപ്പണ​മ​നോ​ഭാ​വം അവരിൽ ആശ്ചര്യ​വും മതിപ്പും ഉളവാക്കി. കോഴ്‌സിൽനി​ന്നു പരമാ​വധി പ്രയോ​ജനം നേടാ​നാ​യി നേരത്തേ പണി ആരംഭി​ക്കാ​നും വൈകി പണി അവസാ​നി​പ്പി​ക്കാ​നും സാക്ഷികൾ അഭ്യർഥി​ക്കു​ക​യാ​ണു​ണ്ടാ​യത്‌.

പരിശീ​ല​ന​ത്തി​നു ചെന്നവ​രിൽ ചിലർക്ക്‌ ഭാഷ ഒരു വെല്ലു​വി​ളി​യാ​യി​രു​ന്നു. കാരണം പഠിപ്പി​ച്ചി​രു​ന്നത്‌ ഇംഗ്ലീ​ഷിൽ ആയിരു​ന്നു, അതു​പോ​ലെ മെഷീന്റെ മാനു​വ​ലു​കൾ തയ്യാറാ​ക്കി​യി​രു​ന്ന​തും. എങ്കിലും ഇതെല്ലാം മുൻകൂ​ട്ടി മനസ്സി​ലാ​ക്കി ജപ്പാൻ ബ്രാഞ്ചിൽനി​ന്നു​ള്ളവർ ജർമനി​യി​ലേക്കു വരുന്ന​തി​നു മുമ്പായി ഇംഗ്ലീഷ്‌ ഭാഷയി​ലുള്ള അറിവു മെച്ച​പ്പെ​ടു​ത്താൻ പ്രയത്‌നി​ച്ചി​രു​ന്നു. പലരും താത്‌കാ​ലി​ക​മാ​യി ഇംഗ്ലീഷ്‌ സഭകളി​ലേക്കു മാറു​ക​പോ​ലും ചെയ്‌തി​രു​ന്നു.

ബെഥേൽ അംഗങ്ങൾ നല്ല സാക്ഷ്യം നൽകുന്നു

പിന്നീട്‌ അച്ചടി​യ​ന്ത്രങ്ങൾ ബ്രാഞ്ചു​ക​ളി​ലെ​ത്തി​യ​പ്പോൾ അവ സ്ഥാപി​ക്കാൻ എംഎഎൻ-ൽനിന്നുള്ള എഞ്ചിനി​യർമാർ വന്നു, അവരെ സഹായി​ക്കാ​നാ​യി ചില ബെഥേൽ അംഗങ്ങ​ളും ഉണ്ടായി​രു​ന്നു. ആറു ബ്രാഞ്ചു​ക​ളി​ലും സന്തോഷം കളിയാ​ടുന്ന ഹൃദ്യ​മായ ബെഥേൽ അന്തരീക്ഷം സാക്ഷി​ക​ള​ല്ലാത്ത ജോലി​ക്കാ​രിൽ നല്ല രീതി​യിൽ പ്രഭാവം ചെലുത്തി. ലണ്ടനിൽ അച്ചടി​യ​ന്ത്രം സ്ഥാപി​ക്കാ​നെ​ത്തി​യ​വ​രിൽ ഒരാൾ സഹോ​ദ​ര​ന്മാ​രോ​ടു പറഞ്ഞു: “ഇന്നലെ രാത്രി ഞാൻ വീട്ടിൽ ചെന്ന​പ്പോൾ എന്റെ അയൽക്കാ​രൻ അയാളു​ടെ തോട്ട​ത്തിൽ നിൽക്കു​ന്നതു ഞാൻ കണ്ടു. എനിക്ക്‌ അയാളെ ഇഷ്ടമല്ലാ​യി​രു​ന്നു, പക്ഷേ കഴിഞ്ഞ രാത്രി 20 മിനി​ട്ടോ​ളം ഞാൻ അയാളു​മാ​യി സംസാ​രി​ച്ചു. അയാൾ ഒരു നല്ല മനുഷ്യ​നാ​ണെന്ന്‌ എനിക്കു മനസ്സി​ലാ​വു​ക​യും ചെയ്‌തു.” തന്റെ മനോ​ഭാ​വ​ത്തി​ലും പെരു​മാ​റ്റ​ത്തി​ലും മാറ്റങ്ങൾ ഉണ്ടായ​താ​യി ഭാര്യ ശ്രദ്ധി​ക്കാ​നി​ട​യാ​യെ​ന്നും ആ ടെക്‌നി​ഷ്യൻ പറഞ്ഞു. “ആളാകെ മാറി​യ​ല്ലോ, മറ്റുള്ള​വ​രോ​ടു സൗഹാർദ​പൂർവം ഇടപെ​ടു​ന്നു, സ്‌നേ​ഹ​ത്തോ​ടെ പുഞ്ചി​രി​ക്കു​ന്നു, കുശലം പറയുന്നു, ഇതെന്തു പറ്റി?” അവർ ചോദി​ച്ചു​വ​ത്രേ.

“ആറാഴ്‌ച​യാ​യി ഞാൻ സാക്ഷി​ക​ളോ​ടൊ​പ്പ​മാണ്‌ ജോലി ചെയ്യു​ന്നത്‌,” അയാൾ മറുപടി പറഞ്ഞു. “കഴിഞ്ഞ രണ്ടാഴ്‌ച​യാ​യി ഞാൻ ഒരിക്കൽപ്പോ​ലും ആരെയും ചീത്തവി​ളി​ച്ചി​ട്ടില്ല. ഇനി ഒരിക്ക​ലും അങ്ങനെ ഉണ്ടാവു​ക​യി​ല്ലെ​ന്നും ഞാൻ പ്രതീ​ക്ഷി​ക്കു​ന്നു.”

ലണ്ടൻ ബ്രാഞ്ചി​ലെ ജോലി പൂർത്തി​യാ​യ​പ്പോൾ എംഎഎൻ-ന്റെ ഒരു എക്‌സി​ക്യൂ​ട്ടീവ്‌ ബ്രാഞ്ചി​ലേക്കു വിളിച്ച്‌ കമ്പനി ജീവന​ക്കാ​രു​ടെ കാര്യങ്ങൾ നന്നായി നോക്കി​യ​തിന്‌ നന്ദി പറഞ്ഞു. അച്ചടി​യ​ന്ത്ര​ത്തി​ന്റെ സ്ഥാപിക്കൽ പിഴവറ്റ രീതി​യിൽ നടത്താൻ കഴിഞ്ഞി​രി​ക്കു​ന്നെ​ന്നും അദ്ദേഹം പറഞ്ഞു.

ചില ബ്രാഞ്ചു​കൾ, പുതിയ യന്ത്രം സ്ഥാപി​ക്കുന്ന ജോലി​യിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്ന​വർക്കാ​യി അവി​ടെ​ത്തന്നെ ഒരു ഭക്ഷണമു​റി ക്രമീ​ക​രി​ച്ചി​രു​ന്നു. വെടി​പ്പാ​യി വസ്‌ത്ര​ധാ​രണം ചെയ്‌ത വെയി​റ്റർമാർ ഭക്ഷണം വിളമ്പു​ന്നത്‌ പലരെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം, വിശേ​ഷി​ച്ചും സാക്ഷി​ക​ള​ല്ലാ​ത്ത​വർക്ക്‌, ഒരു പുതിയ അനുഭ​വ​മാ​യി​രു​ന്നു. ജപ്പാനി​ലെ ടെക്‌നി​ഷ്യ​ന്മാ​രി​ലൊ​രാൾ ബ്രാഞ്ചി​ലേ​തു​പോ​ലെ അത്രയും വൃത്തി​യും വെടി​പ്പു​മുള്ള, അടുക്കും ചിട്ടയു​മുള്ള ഒരു അച്ചടി​ശാല അതിനു മുമ്പ്‌ കണ്ടിരു​ന്നില്ല. “ജോലി ചെയ്യാൻ പറ്റിയ ഇതിലും നല്ലൊരു സ്ഥലം ലോക​ത്തൊ​രി​ട​ത്തും ഉണ്ടാവില്ല,” അയാൾ പറഞ്ഞു. സഹോ​ദ​ര​ങ്ങ​ളു​ടെ സത്യസ​ന്ധ​ത​യും അയാളിൽ മതിപ്പു​ള​വാ​ക്കി. മോഷ്ടി​ക്ക​പ്പെ​ടു​ക​യി​ല്ലെന്ന പൂർണ വിശ്വാ​സ​ത്തോ​ടെ അദ്ദേഹ​ത്തി​ന്റെ സാധനങ്ങൾ എവി​ടെ​യെ​ങ്കി​ലും വെച്ചി​ട്ടു​പോ​കാ​മെന്ന അവസ്ഥയു​ണ്ടാ​യി​രു​ന്നത്‌ ബ്രാഞ്ചിൽ മാത്ര​മാണ്‌. സാക്ഷി​ക​ളെ​ക്കു​റി​ച്ചു കൂടുതൽ അറിയാ​നുള്ള ആഗ്രഹ​ത്തോ​ടെ അദ്ദേഹം കുറെ സാഹി​ത്യ​ങ്ങൾ വാങ്ങി. കൂടാതെ ബ്രാഞ്ച്‌ മുഴുവൻ ചുറ്റി​ന​ടന്നു കാണു​ക​യും ചെയ്‌തു.

മെക്‌സി​ക്കോ​യി​ലെ സഹോ​ദ​ര​ന്മാർ എംഎഎൻ-ലെ ടെക്‌നീ​ഷ്യൻമാ​രെ സ്‌മാ​ര​ക​ത്തി​നു ക്ഷണിച്ചു. നാലു പേർ ക്ഷണം സ്വീക​രി​ച്ചു. എന്നാൽ അവർക്ക്‌ അനു​യോ​ജ്യ​മായ വസ്‌ത്രം ഉണ്ടായി​രു​ന്നില്ല. അവർക്ക്‌ സ്യൂട്ട്‌ വാങ്ങണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. ഒരു ബെഥേൽ അംഗം അവരെ ഷോപ്പി​ങ്ങി​നു കൊണ്ടു​പോ​യി. സഹോ​ദ​ര​ന്മാർ അവർക്ക്‌ ബൈബി​ളു​കൾ നൽകു​ക​യും സ്‌മാരക പ്രസംഗം നടന്നു​കൊ​ണ്ടി​രി​ക്കെ തിരു​വെ​ഴു​ത്തു​കൾ എടുക്കാൻ അവരെ സഹായി​ക്കു​ക​യും ചെയ്‌തു. യോഗ​ത്തി​നു​ശേഷം ടെക്‌നീ​ഷ്യ​ന്മാർ ഫോ​ട്ടോ​ക​ളെ​ടു​ത്തു. അവരുടെ മുഖത്തു നിറഞ്ഞു​നിന്ന പുഞ്ചിരി കണ്ടപ്പോൾ സഭയി​ലുള്ള പലരും വിചാ​രി​ച്ചത്‌ അവർ ജർമനി​യിൽനി​ന്നുള്ള ബെഥേൽ അംഗങ്ങ​ളാ​ണെ​ന്നാണ്‌.

കൂടാതെ, എല്ലാ ബ്രാഞ്ചു​ക​ളി​ലും പ്രാ​ദേ​ശിക കോൺട്രാ​ക്‌റ്റർമാർക്കും സപ്ലയർമാർക്കും നല്ല സാക്ഷ്യം നൽക​പ്പെട്ടു. ഐക്യ​നാ​ടു​ക​ളി​ലെ ഒരു കോൺട്രാ​ക്‌റ്റർ എഴുതി: “നിങ്ങളു​ടെ സംഘട​ന​യു​ടെ ഗുണനി​ല​വാ​രം, പ്രത്യേ​കി​ച്ചും ആളുക​ളു​ടെ സ്വഭാ​വ​വൈ​ശി​ഷ്ട്യം എന്നെ ആഴമായി സ്‌പർശി​ച്ചി​രി​ക്കു​ന്നു. ഇതിനു മുമ്പ്‌ ഞാൻ ഇതിലും ആസ്വദിച്ച ഒരു നിർമാ​ണ​പ​ദ്ധതി ഉണ്ടായി​ട്ടു​ണ്ടെന്നു തോന്നു​ന്നില്ല. നിങ്ങളു​ടെ സംഘടന മനുഷ്യ​വർഗ​ത്തി​ന്റെ ഭാവി​യെ​ക്കു​റി​ച്ചു പ്രത്യാശ നൽകുന്നു. നിങ്ങളു​ടെ ഉത്സാഹ​വും കരുതൽ മനോ​ഭാ​വ​വും കുപ്പി​യി​ലാ​ക്കി വിൽക്കാൻ കഴിഞ്ഞാൽ, അതു വാങ്ങാൻ ആഗ്രഹി​ക്കാത്ത ആരും ഉണ്ടാവില്ല.”

മെക്‌സി​ക്കോ​യി​ലെ പുതിയ അച്ചടി​യ​ന്ത്ര​ത്തി​നു വേണ്ട പൈപ്പു​കൾ എത്തിച്ചു​കൊ​ടുത്ത ഒരു മനുഷ്യൻ ബ്രാഞ്ചി​ലെ പ്രശാ​ന്ത​മായ അന്തരീക്ഷം കണ്ട്‌ അത്ഭുത​പ്പെ​ട്ടു​പോ​യി. അദ്ദേഹ​ത്തി​നു നിരവധി ചോദ്യ​ങ്ങൾ ഉണ്ടായി​രു​ന്നു, ഇപ്പോൾ അദ്ദേഹം കുടും​ബ​സ​മേതം ബൈബിൾ പഠിക്കു​ക​യും നല്ല പുരോ​ഗതി വരുത്തു​ക​യും ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നു. പ്രാ​ദേ​ശിക കോൺട്രാ​ക്‌റ്റർമാ​രു​ടെ ഒരു സംഘത്തി​ന്റെ തലവൻ അസാധാ​ര​ണ​മായ ഒരു അഭ്യർഥ​ന​യാ​ണു നടത്തി​യത്‌. “സാധാ​ര​ണ​ഗ​തി​യിൽ പണി പൂർത്തി​യാ​കു​മ്പോൾ കൃതജ്ഞ​ത​യു​ടെ അടയാ​ള​മാ​യി ആളുകൾ ഞങ്ങൾക്ക്‌ ഒരു ടിപ്പ്‌ തരാറുണ്ട്‌. നിങ്ങൾ ഞങ്ങൾക്ക്‌ ഓരോ ബൈബിൾ തരാമോ? ബൈബിൾ പരിജ്ഞാ​ന​മാണ്‌ പണത്തെ​ക്കാൾ മൂല്യ​മു​ള്ള​തെന്ന്‌ ഇവിടെ കാണാൻ കഴിഞ്ഞ കാര്യ​ങ്ങ​ളിൽനി​ന്നു ഞാൻ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു,” അദ്ദേഹം പറഞ്ഞു.

ഇന്ത്യാ ബ്രാഞ്ചി​ന്റെ സമർപ്പണം

“2003 ഡിസംബർ 7-ന്‌, കാത്തു​കാ​ത്തി​രുന്ന ആ ദിവസം വന്നെത്തി—ഇന്ത്യയു​ടെ ദക്ഷിണ​മധ്യ ഭാഗത്തുള്ള ബാംഗ്ലൂ​രിൽ പുതു​താ​യി പണിക​ഴി​പ്പി​ക്ക​പ്പെട്ട ഞങ്ങളുടെ ബ്രാഞ്ചി​ന്റെ സമർപ്പ​ണ​ദി​നം,” ഇന്ത്യാ ബ്രാഞ്ച്‌ എഴുതു​ന്നു.

നാൽപ്പ​ത്തി​മൂന്ന്‌ ഏക്കർ സ്ഥലത്താണ്‌ ബ്രാഞ്ച്‌ സ്ഥിതി​ചെ​യ്യു​ന്നത്‌. കെട്ടിട സമുച്ച​യ​ത്തി​ന്റെ വിസ്‌തീർണം 30,000 ചതുരശ്ര മീറ്ററാണ്‌. ഇത്‌ ഒരു കൊച്ചു ടൗൺഷിപ്പ്‌ പോ​ലെ​യാണ്‌. ഒരു ലൗകിക സ്ഥാപന​ത്താൽ നിർമി​ക്ക​പ്പെ​ടുന്ന, ലോക​ത്തി​ലെ ആദ്യത്തെ വലിയ ബ്രാഞ്ചാണ്‌ ഇത്‌. കുടി​വെള്ളം ശുദ്ധീ​ക​രി​ക്കാ​നും മലിന​ജലം സംസ്‌ക​രിച്ച്‌ വീണ്ടും ഉപയോ​ഗ​പ്പെ​ടു​ത്താ​നും സ്വന്തമാ​യി വൈദ്യു​തി ഉത്‌പാ​ദി​പ്പി​ക്കാ​നും ഉള്ള സംവി​ധാ​നങ്ങൾ ഇവി​ടെ​യുണ്ട്‌. മൊത്തം 122 ഓഫീ​സു​ക​ളാണ്‌ ബ്രാഞ്ചി​ലു​ള്ളത്‌, ഇതിൽ 80 എണ്ണം പരിഭാ​ഷ​ക​രു​ടേ​താണ്‌. കൂടാതെ മനോ​ഹ​ര​മായ ഒരു രാജ്യ​ഹാൾ, ഒരു വലിയ അച്ചടി​ശാല, വസ്‌ത്ര​മ​ല​ക്കുന്ന ലോൺഡ്രി, തീൻമു​റി, എല്ലാവിധ സജ്ജീക​ര​ണ​ങ്ങ​ളു​മുള്ള ഒരു അടുക്കള എന്നിവ​യു​മുണ്ട്‌. താമസ​ത്തി​നുള്ള മൂന്നു കെട്ടി​ട​ങ്ങ​ളി​ലും നല്ല സൗകര്യ​മുള്ള മുറി​ക​ളുണ്ട്‌. നിർമാ​ണ​ത്തിന്‌, പ്രാ​ദേ​ശി​ക​മാ​യി നിർമി​ക്ക​പ്പെട്ട നിർമാ​ണ​വ​സ്‌തു​ക്കൾ വിപു​ല​മായ തോതിൽ ഉപയോ​ഗി​ക്കു​ക​യു​ണ്ടാ​യി. നിർമാ​ണ​പ​ദ്ധതി പൂർത്തി​യാ​കാൻ രണ്ടു വർഷ​മെ​ടു​ത്തു.

ഇന്ത്യയിൽ രാജ്യ​വേല ആരംഭി​ച്ചത്‌ 1905-ലാണ്‌. ഇപ്പോൾ 26 ഇന്ത്യൻ ഭാഷക​ളിൽ പരിഭാ​ഷ​യും അച്ചടി​യും നടക്കു​ന്നുണ്ട്‌. സമർപ്പ​ണ​വേ​ള​യിൽ, ഇന്ത്യയിൽ പതിറ്റാ​ണ്ടു​ക​ളോ​ളം സേവി​ച്ചി​രുന്ന മിഷന​റി​മാർ പ്രോ​ത്സാ​ഹ​ജ​ന​ക​മായ അനുഭ​വങ്ങൾ പങ്കു​വെ​ക്കു​ക​യു​ണ്ടാ​യി. ഭരണസം​ഘ​ത്തി​ലെ സ്റ്റീഫൻ ലെറ്റാണ്‌ സമർപ്പണ പ്രസംഗം നടത്തി​യത്‌. 25 വിദേശ രാജ്യ​ങ്ങ​ളിൽനി​ന്നുള്ള 150 സന്ദർശകർ ഉൾപ്പെടെ 2,933 പേർ പരിപാ​ടി​യിൽ പങ്കെടു​ത്തു.

ഫിലി​പ്പീൻസ്‌ ബ്രാഞ്ചി​ന്റെ സമർപ്പണം

“ഞങ്ങൾ പണിയുന്ന കെട്ടി​ടങ്ങൾ വാച്ച്‌ ടവറി​ന്റേ​തു​പോ​ലെ മനോ​ഹ​ര​മാ​യി​രി​ക്ക​ണ​മെ​ന്നാണ്‌ ഞങ്ങളുടെ ആഗ്രഹം!” മനില​യിൽ സാക്ഷി​ക​ള​ല്ലാത്ത ചില കെട്ടിട നിർമാ​താ​ക്കൾ ഫിലി​പ്പീൻസ്‌ ബ്രാഞ്ചി​ന്റെ നിർമാ​ണ​ചാ​തു​രി കണ്ടശേഷം പറഞ്ഞതാണ്‌ ആ വാക്കുകൾ. നിർമാണ നിയമ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ഒരു ഡോക്യു​മെ​ന്ററി തയ്യാറാ​ക്കി​ക്കൊ​ണ്ടി​രുന്ന ചില ടെലി​വി​ഷൻ പ്രവർത്തകർ സിറ്റി എഞ്ചിനീ​യറെ സന്ദർശി​ച്ച​പ്പോൾ അദ്ദേഹം അവരോ​ടു പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “നിർമാണ നിയമങ്ങൾ അക്ഷരം​പ്രതി അനുസ​രി​ക്കുന്ന ഒരിടം കാണണ​മെ​ങ്കിൽ വാച്ച്‌ട​വ​റിൽ പോയാൽ മതി.”

താമസ​ത്തി​നു​ള്ള പുതിയ ഒരു പത്തുനില കെട്ടി​ട​വും അതി​നോ​ട​നു​ബ​ന്ധിച്ച്‌ വേറെ ചില കെട്ടി​ട​ങ്ങ​ളും സഹോ​ദ​ര​ന്മാർ നിർമി​ച്ചി​രി​ക്കു​ന്നു. 1991-ൽ താമസ​ത്തി​നാ​യി പണിക​ഴി​പ്പി​ച്ചി​രുന്ന ഒരു പത്തുനില കെട്ടിടം അവർ കൂട്ടത്തിൽ പുതു​ക്കി​പ്പ​ണി​തി​ട്ടു​മുണ്ട്‌. ബ്രാഞ്ച്‌ വിപു​ലീ​ക​രി​ക്കേ​ണ്ടി​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? 1991 മുതൽ 2003 വരെയുള്ള കാലയ​ള​വിൽ 34,000 പേർ കൂടെ പ്രസാ​ധ​ക​രു​ടെ അണിയിൽ ചേർന്നു. ഇത്‌ രാജ്യ​ഘോ​ഷ​ക​രു​ടെ എണ്ണത്തിൽ ഒരു പുതിയ അത്യു​ച്ച​ത്തിന്‌ ഇടയാക്കി! അവരുടെ എണ്ണം ഇപ്പോൾ 1,44,000-ത്തിലും കവിഞ്ഞി​രി​ക്കു​ന്നു.

2003 നവംബർ 1 ശനിയാഴ്‌ച ആയിരു​ന്നു സമർപ്പണം. ബെഥേൽ കുടും​ബം, ഫിലി​പ്പീൻസിൽനി​ന്നുള്ള 2,000-ത്തിലേറെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ എന്നിവർക്കു പുറമേ 13 രാജ്യ​ങ്ങ​ളിൽനി​ന്നുള്ള മുൻ മിഷന​റി​മാ​രും മറ്റ്‌ അതിഥി​ക​ളും ആ തെളിഞ്ഞ പ്രഭാ​ത​ത്തിൽ സമർപ്പ​ണ​പ​രി​പാ​ടി​കൾക്കാ​യി കൂടി​വന്നു. മൊത്തം ഹാജർ 2,540 ആയിരു​ന്നു. “യഹോ​വ​യു​ടെ ഗതകാല, ആധുനിക ആരാധ​നാ​ല​യ​ങ്ങളെ വിലമ​തി​ക്കൽ” എന്നതാ​യി​രു​ന്നു സമർപ്പ​ണ​പ്ര​സം​ഗ​ത്തി​ന്റെ പ്രതി​പാ​ദ്യ വിഷയം. സ്റ്റീഫൻ ലെറ്റ്‌ സഹോ​ദ​ര​നാ​യി​രു​ന്നു പ്രസംഗം നിർവ​ഹി​ച്ചത്‌. പിറ്റേന്ന്‌ പ്രാ​ദേ​ശിക പയനി​യർമാ​രും മൂപ്പന്മാ​രും അവരുടെ ഭാര്യ​മാ​രും ഉൾപ്പെടെ 8,151 പേർ മെട്രോ മനില സമ്മേളന ഹാളിൽ ഒരു പ്രത്യേക പരിപാ​ടി ആസ്വദി​ച്ചു.

ലോക​വ്യാ​പ​ക​മാ​യി വ്യത്യസ്‌ത ബ്രാഞ്ചു​ക​ളി​ലാ​യി മൊത്തം 20,092 നിയമിത ശുശ്രൂ​ഷകർ സേവനം അനുഷ്‌ഠി​ക്കു​ന്നുണ്ട്‌. എല്ലാവ​രും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രത്യേക മുഴു​സ​മ​യ​സേ​വ​ക​രു​ടെ ലോക​വ്യാ​പക വ്യവസ്ഥ​യിൻ കീഴിൽ വരുന്ന​വ​രാണ്‌.

[21, 22 പേജു​ക​ളി​ലെ ചതുരം]

പട്ടാപ്പകൽ തട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു

2004 മാർച്ച്‌ 19 വെള്ളി​യാഴ്‌ച. യഹോ​വ​യു​ടെ സാക്ഷി​ക​ളി​ലൊ​രാ​ളായ കാൾ എന്ന 20 വയസ്സു​കാ​രൻ ഒരു നട്ടുച്ച​യ്‌ക്ക്‌ ഹെയ്‌റ്റി​യി​ലെ പേറ്റ്യോൻവി​ല്ലി​ലുള്ള തിരക്കുള്ള ഒരു തെരു​വി​ലൂ​ടെ നടന്നു​പോ​വു​ക​യാ​യി​രു​ന്നു. പെട്ടെന്ന്‌ കറുത്ത വസ്‌ത്രം ധരിച്ച ആയുധ​ധാ​രി​ക​ളായ കുറെ പേർ വന്ന്‌ അവനെ ബലമായി ഒരു ചെറിയ ട്രക്കി​ലേക്കു പിടി​ച്ചു​ക​യറ്റി. അവർ അവന്റെ തല മൂടി​യ​ശേഷം വണ്ടി ശരവേ​ഗ​ത്തിൽ പായി​ച്ചു​കൊ​ണ്ടു​പോ​യി. സംഭവ​ത്തെ​ക്കു​റിച്ച്‌ കാൾ പറയുന്നു:

ട്രക്കിൽനിന്ന്‌ ഇറക്കി​യ​ശേഷം അവർ എന്നെ ഒരു മുറി​യി​ലേക്കു കൊണ്ടു​പോ​യി. അവിടെ അവർ ഇതു​പോ​ലെ പിടി​ച്ചു​കൊ​ണ്ടു​വന്ന വേറെ​യും ആളുകൾ ഉണ്ടായി​രു​ന്നു. രാഷ്‌ട്രീയ പ്രകട​ന​ങ്ങ​ളിൽ പങ്കെടു​ത്തു​വെന്ന്‌ ആരോ​പിച്ച്‌ ബന്ദിക​ളാ​ക്കിയ യൂണി​വേ​ഴ്‌സി​റ്റി വിദ്യാർഥി​ക​ളാ​യി​രു​ന്നു അവരെന്നു തോന്നു​ന്നു. ഞങ്ങളെ ബന്ദിക​ളാ​ക്കി​യവർ ഒന്നി​നൊന്ന്‌ അക്രമാ​സ​ക്ത​രാ​യി​ക്കൊ​ണ്ടി​രു​ന്നു. അവർ തുരു​തു​രാ വെടി​വെ​ക്കാൻ തുടങ്ങി. വെടി​യേറ്റ്‌ ബന്ദിക​ളു​ടെ കൂട്ടത്തിൽ ഉണ്ടായി​രുന്ന ഒരാൾ മരിച്ചു​വീ​ണു. മരിച്ച ആളുടെ തല എന്റെ പാദത്തിൽ തട്ടിയത്‌ ഞാൻ അറിഞ്ഞു. പിന്നെ അവർ എന്നെ ചോദ്യം ചെയ്യാ​നും ഭീഷണി​പ്പെ​ടു​ത്താ​നും തുടങ്ങി. മടുത്ത​പ്പോൾ അവർ എന്നെ, ഇടിക്കു​ക​യും മരിച്ചു​കി​ട​ക്കുന്ന ആളിന്റെ ദേഹ​ത്തേക്കു തള്ളിയി​ടു​ക​യും ചെയ്‌തു.

“ഞങ്ങളുടെ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയു​ന്ന​താ​ണു നല്ലത്‌!” അവരുടെ നേതാവ്‌ ആജ്ഞാപി​ച്ചു.

“പക്ഷേ എനിക്ക്‌ രാഷ്‌ട്രീ​യ​ത്തെ​ക്കു​റിച്ച്‌ യാതൊ​ന്നും അറിയില്ല,” ഞാൻ പറഞ്ഞു.

“എന്നാൽ ഞാൻ ഇപ്പോൾത്തന്നെ നിന്റെ കഥ കഴിക്കും!” അയാൾ അലറി.

ഞാൻ അയാ​ളോട്‌ ഇങ്ങനെ അഭ്യർഥി​ച്ചു: “താങ്കൾ അതു ചെയ്യു​ന്ന​തി​നു​മുമ്പ്‌ ഞാൻ എന്റെ ദൈവ​മായ യഹോ​വ​യോട്‌ ഒന്നു പ്രാർഥി​ച്ചോ​ട്ടെ, എന്റെ മാതാ​പി​താ​ക്ക​ളെ​യും കൂടെ​പ്പി​റ​പ്പു​ക​ളെ​യും സഹായി​ക്കാൻ. ഇനി അവർ എന്നെ കാണി​ല്ല​ല്ലോ.”

“വേഗം വേണം! എനിക്കു വേറെ പണിയുണ്ട്‌,” അയാൾ വീണ്ടും ആക്രോ​ശി​ച്ചു.

ഞാൻ ഉറക്കെ പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കെ അയാൾ മുറി വിട്ടു​പോ​യി. അയാൾ തിരി​ച്ചു​വ​ന്ന​പ്പോൾ ഞാൻ എന്നോ​ടു​തന്നെ പറഞ്ഞു, ‘കാൾ, സമയം ആയിരി​ക്കു​ന്നു. മരിക്കാൻ തയ്യാറാ​യി​ക്കൊ​ള്ളൂ.’ പക്ഷേ പിന്നീ​ടു​ണ്ടായ കാര്യം എന്നെ അത്ഭുത​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു.

“തന്റെ പേര്‌ കാൾ . . . എന്നാണോ?” അയാൾ ചോദി​ച്ചു.

“അതേ,” ഞാൻ മറുപടി പറഞ്ഞു. എന്റെ പേര്‌ അയാൾക്ക്‌ എങ്ങനെ മനസ്സി​ലാ​യെന്നു ഞാൻ അത്ഭുത​പ്പെട്ടു.

ഞാൻ പല പ്രാവ​ശ്യം അയാളെ എന്റെ കാറിൽ കയറ്റി​ക്കൊ​ണ്ടു​പോ​യി​ട്ടു​ണ്ടെ​ന്നും ഇപ്പോൾ എന്നെ തിരി​ച്ച​റിഞ്ഞ സ്ഥിതിക്ക്‌ എന്നെ ഉപദ്ര​വി​ക്കാൻ അയാൾക്കാ​വി​ല്ലെ​ന്നും അയാൾ വിശദീ​ക​രി​ച്ചു. എന്റെ തല മൂടി​യി​രി​ക്കു​ക​യാ​യി​രു​ന്നെ​ങ്കി​ലും ഞാൻ പ്രാർഥ​ന​യിൽ പറഞ്ഞ കാര്യ​ങ്ങ​ളിൽനിന്ന്‌ അയാൾ എന്നെ തിരി​ച്ച​റി​ഞ്ഞെന്നു തോന്നു​ന്നു. അയാൾ വീണ്ടും പുറത്തു​പോ​യി, പിന്നെ തന്റെ കൂടെ​യു​ള്ള​വ​രു​മാ​യി എന്തൊ​ക്കെ​യോ കാര്യ​മാ​യി സംസാ​രി​ക്കു​ന്നതു കേട്ടു. ഒടുവിൽ ആരോ വന്ന്‌ എന്നെ ഒരു ട്രക്കിൽ കയറ്റി ഓടി​ച്ചു​കൊ​ണ്ടു​പോ​യി, പിന്നെ ഒരു സ്ഥലത്തെ​ത്തി​യ​പ്പോൾ എന്നെ വഴിയി​ലേക്കു തള്ളിയി​ട്ടു. അത്‌ വല്ലാ​ത്തൊ​രു അനുഭ​വ​മാ​യി​രു​ന്നു. യഹോ​വ​യി​ലും പ്രാർഥ​ന​യു​ടെ ശക്തിയി​ലും ഉള്ള എന്റെ വിശ്വാ​സത്തെ ആ സംഭവം വളരെ​യ​ധി​കം ശക്തി​പ്പെ​ടു​ത്തി.

[12, 13 പേജു​ക​ളി​ലെ ചാർട്ട്‌/ചിത്രങ്ങൾ]

ചില സംഭവങ്ങൾ സേവന​വർഷം 2004-ൽ നടന്നത്‌

സെപ്‌റ്റംബർ 1.2003

സെപ്‌റ്റംബർ: സേവന​വർഷം 2004-ൽ 88 ബ്രാഞ്ചു​ക​ളിൽ സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർക്കു വേണ്ടി​യുള്ള സ്‌കൂൾ നടത്ത​പ്പെ​ടു​ന്നു.

ഒക്ടോബർ: ബ്രിട്ടൻ ബ്രാഞ്ച്‌, എംഎഎൻ റോളണ്ട്‌ ലിഥോ​മൻ പ്രസ്സ്‌ ഉപയോ​ഗി​ച്ചുള്ള അച്ചടി ആരംഭി​ക്കു​ന്നു.

ഒക്ടോബർ 28: റൊമാ​നി​യ​യി​ലെ കോടതി, അംഗീ​കൃത മതങ്ങൾക്കു​വേ​ണ്ടി​യുള്ള നികുതി-നിയന്ത്രണ പട്ടിക​യിൽ യഹോ​വ​യു​ടെ സാക്ഷി​കളെ ഉൾപ്പെ​ടു​ത്താൻ ഉത്തരവി​ടു​ന്നു.

നവംബർ 1: ഫിലി​പ്പീൻസ്‌ ബ്രാഞ്ചി​ന്റെ സമർപ്പണം.

നവംബർ 28: ജോർജി​യ​യു​ടെ നീതി​ന്യാ​യ മന്ത്രാ​ലയം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രാ​ദേ​ശിക ബ്രാഞ്ച്‌ ഓഫീസ്‌ രജിസ്റ്റർ ചെയ്യുന്നു.

ഡിസംബർ 7: ഇന്ത്യാ ബ്രാഞ്ചി​ന്റെ സമർപ്പണം.

ജനുവരി 1, 2004

മാർച്ച്‌ 26: ഗൊ​ലൊ​വിൻസ്‌കി കോടതി മോസ്‌കോ​യിൽ യഹോ​വ​യു​ടെ സാക്ഷി​കളെ നിരോ​ധി​ക്കാൻ ഉത്തരവി​ടു​ന്നു. കേസ്‌ അപ്പീലി​നു പോകു​ന്നു.

ഏപ്രിൽ: റഷ്യയിൽ സാധാരണ പയനി​യർമാ​രു​ടെ എണ്ണത്തിൽ 15,489 എന്ന പുതിയ അത്യുച്ചം ഉണ്ടാകു​ന്നു.

ഏപ്രിൽ 29: 84 വർഷത്തെ തുടർച്ച​യായ അച്ചടി​പ്ര​വർത്ത​ന​ത്തി​നു​ശേഷം ബ്രുക്ലി​നി​ലെ അച്ചടി​ശാല അടച്ചു​പൂ​ട്ടു​ന്നു. പുതിയ അച്ചടി​ശാല വാൾക്കി​ലിൽ.

മേയ്‌ 1, 2004

മേയ്‌: രാഷ്‌ട്രീയ സംഘർഷ​ങ്ങ​ളു​ടെ മധ്യേ ഹെയ്‌റ്റി രൂക്ഷമായ വെള്ള​പ്പൊ​ക്ക​ത്തി​ന്റെ പിടി​യി​ല​മ​രു​ന്നു. സഹോ​ദ​ര​ങ്ങ​ളി​ലാർക്കും ജീവഹാ​നി ഉണ്ടായില്ല.

ജൂൺ 16: മോസ്‌കോ​യി​ലെ നഗര കോടതി മാർച്ച്‌ 26-ലെ വിധി​ന്യാ​യത്തെ പിന്താ​ങ്ങു​ന്നു. നിരോ​ധ​ന​വും സാക്ഷി​ക​ളു​ടെ കോർപ്പ​റേഷൻ റദ്ദാക്കാ​നുള്ള ഉത്തരവും പ്രാബ​ല്യ​ത്തിൽ വരുന്നു. കേസ്‌ യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോട​തി​യിൽ അപ്പീലി​നു പോകു​ന്നു.

ആഗസ്റ്റ്‌ 31, 2004

[11-ാം പേജിലെ ചിത്രം]

“ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്തരം” ജോർജി​യൻ ഭാഷയിൽ പ്രകാ​ശനം ചെയ്യ​പ്പെ​ടു​ന്നു

[27-ാം പേജിലെ ചിത്രങ്ങൾ]

യു.എസ്‌.എ.-യിലെ ന്യൂ​യോർക്കി​ലെ വാൾക്കി​ല്ലി​ലുള്ള പുതിയ രണ്ട്‌ എംഎഎൻ അച്ചടി​യ​ന്ത്ര​ങ്ങ​ളി​ലൊന്ന്‌ പ്രവർത്തി​പ്പി​ക്കുന്ന സഹോ​ദ​ര​ന്മാർ

[29-ാം പേജിലെ ചിത്രം]

അടുത്തയിടെ സമർപ്പി​ക്ക​പ്പെട്ട ഇന്ത്യാ ബ്രാഞ്ച്‌

[30-ാം പേജിലെ ചിത്രം]

വിപുലീകരിക്കപ്പെട്ട ഫിലി​പ്പീൻസ്‌ ബ്രാഞ്ച്‌