വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗയാന

ഗയാന

ഗയാന

ഭൂമധ്യരേഖയിൽനിന്നു കേവലം 130 കിലോ​മീ​റ്റർ മുകളി​ലാണ്‌ തെക്കേ അമേരി​ക്കൻ രാജ്യ​മായ ഗയാന​യു​ടെ തെക്കേ അതിർത്തി. “ജലത്തിന്റെ നാട്‌” എന്നാണ്‌ “ഗയാന”യുടെ അർഥം. 40-ലധികം നദിക​ളും എണ്ണമറ്റ പോഷ​ക​ന​ദി​ക​ളു​മുള്ള ഗയാന​യ്‌ക്ക്‌ ഈ പേര്‌ ശരിക്കും ചേരും. 2,15,000 ചതുരശ്ര കിലോ​മീ​റ്റർ വിസ്‌തീർണ​മുള്ള ഈ രാജ്യ​ത്തി​ന്റെ സിംഹ​ഭാ​ഗ​വും കയ്യടക്കി​യി​രി​ക്കുന്ന മഴവന​ങ്ങ​ളി​ലും കൊടും​കാ​ടു​ക​ളി​ലു​മാണ്‌ ഈ നദികൾ ഉത്ഭവി​ക്കു​ന്നത്‌. ഇവയിൽ ചിലത്‌ ബ്രസീൽ, സുരി​നാം, വെനെ​സ്വേല എന്നീ അയൽരാ​ജ്യ​ങ്ങ​ളിൽനി​ന്നു ഗയാനയെ വേർതി​രി​ക്കുന്ന അതിർത്തി​ക​ളാ​യി വർത്തി​ക്കു​ന്നു. ഉൾപ്ര​ദേ​ശ​ങ്ങ​ളിൽ നദിക്ക​ര​ക​ളി​ലാ​യി അനേകം ഗ്രാമ​ങ്ങ​ളും കൃഷി​യി​ട​ങ്ങ​ളു​മുണ്ട്‌. ഈ പ്രദേ​ശ​ങ്ങളെ പുറം​ലോ​ക​വു​മാ​യി ബന്ധിപ്പി​ക്കുന്ന പ്രമുഖ ഗതാഗ​ത​മാർഗം​കൂ​ടെ​യാണ്‌ ഇവിടത്തെ നദികൾ. അതേ, ഗയാന​യു​ടെ വ്യാപാര വ്യവഹാ​ര​ങ്ങ​ളും ചരി​ത്ര​വും—യഹോ​വ​യു​ടെ ജനത്തിന്റെ ചരിത്രം ഉൾപ്പെടെ—അതിന്റെ ജലമാർഗ​ങ്ങ​ളു​മാ​യി അഭേദ്യ​മാം​വി​ധം ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു.

പടിഞ്ഞാ​റു​നി​ന്നു കിഴക്കു​വ​രെ​യുള്ള നാലു പ്രധാന നദികൾ എസേകീ​ബോ, ദെമേ​റാറ, ബെർബിസ്‌, കൗറാൻടൈൻ എന്നിവ​യാണ്‌. 1,000 കിലോ​മീ​റ്റർ ദൈർഘ്യ​മുള്ള എസേകീ​ബോ ആണ്‌ ഇവയിൽ ഏറ്റവും നീളം കൂടി​യത്‌. ഇതിന്റെ നദീമു​ഖ​ത്തിന്‌ 30 കിലോ​മീ​റ്റർ വീതി​യുണ്ട്‌. 365 ദ്വീപു​ക​ളാണ്‌ ഈ നദിക്കു​ള്ളത്‌. ഡച്ചുകാർ കോള​നി​കൾ സ്ഥാപിച്ച കാലത്ത്‌ ഇവയി​ലൊ​ന്നായ ഫോർട്ട്‌ ദ്വീപാ​യി​രു​ന്നു അവരുടെ ഭരണ ആസ്ഥാനം. തെക്കുള്ള ഉൾപ്ര​ദേ​ശ​ങ്ങ​ളിൽ സ്ഥിതി​ചെ​യ്യുന്ന മലനി​ര​ക​ളിൽ ഉത്ഭവി​ക്കുന്ന ഈ പ്രമുഖ നദികൾ വടക്കോട്ട്‌ ഒഴുകു​ക​യും ഇടുങ്ങിയ തീരദേശ സമതല​ങ്ങ​ളി​ലൂ​ടെ വളഞ്ഞു​പു​ളഞ്ഞ്‌ ഒടുവിൽ അറ്റ്‌ലാ​ന്റിക്‌ സമു​ദ്ര​ത്തിൽ പതിക്കു​ക​യും ചെയ്യുന്നു. മാർഗ​മ​ധ്യേ അവ, ലോക​ത്തി​ലെ ഏറ്റവും നയനമ​നോ​ഹ​ര​മായ വെള്ളച്ചാ​ട്ട​ങ്ങ​ളിൽ ചിലതി​നു രൂപം​കൊ​ടു​ക്കു​ന്നു. അവയി​ലൊ​ന്നാണ്‌ കേയ്‌ത്തൂർ വെള്ളച്ചാ​ട്ടം. എസേകീ​ബോ​യു​മാ​യി സന്ധിക്കുന്ന 120 മീറ്റർ വീതി​യുള്ള പോറ്റാ​റോ നദി ഈ സ്ഥലത്തു​വെച്ച്‌ 226 മീറ്റർ ഉയരത്തിൽനി​ന്നു പതിക്കു​ന്നു.

ആകർഷ​ക​മാ​യ ഭൂസവി​ശേ​ഷ​ത​ക​ളുള്ള ഗയാന പ്രകൃ​തി​സ്‌നേ​ഹി​ക​ളു​ടെ പറുദീ​സ​യാണ്‌. ഭീമാ​കാ​ര​ന്മാ​രായ നീർനാ​യ്‌ക്ക​ളു​ടെ​യും കരിനി​റ​ത്തി​ലുള്ള കെയ്‌മ​നു​ക​ളു​ടെ​യും (മുതല​യോ​ടു സാമ്യ​മുള്ള ഒരു ജീവി) ഇന്നുവരെ കണ്ടുപി​ടി​ച്ചി​ട്ടു​ള്ള​തിൽ ഏറ്റവും വലുപ്പ​മുള്ള ശുദ്ധജല മത്സ്യങ്ങ​ളിൽപ്പെട്ട പിരാ​രു​ക്ക​സി​ന്റെ​യും (അരപായ്‌മ) ആവാസ​സ്ഥ​ല​മാണ്‌ ഇവിടത്തെ ജലവ്യൂ​ഹങ്ങൾ. വായു ശ്വസി​ക്കുന്ന മാംസ​ഭോ​ജി​ക​ളാണ്‌ പിരാ​രു​ക്കസ്‌ മത്സ്യങ്ങൾ. ഈ അതികാ​യ​ന്മാർക്കു പരമാ​വധി 3 മീറ്റർ നീളവും 220 കിലോ​ഗ്രാം തൂക്കവും കണ്ടേക്കാം. ഇരുൾമൂ​ടിയ വനാന്ത​ര​ങ്ങ​ളിൽ ഇരപി​ടി​യ​ന്മാ​രായ പുള്ളി​പ്പു​ലി​കൾ നിശ്ശബ്ദം വിഹരി​ക്കു​ന്നു. ഉച്ചത്തിൽ ഓരി​യി​ടുന്ന ഹൗളർ കുരങ്ങ​ന്മാർ പക്ഷിക​ളോ​ടൊ​പ്പം മരങ്ങളിൽ അധിവ​സി​ക്കു​ന്നു. ഹാർപ്പി​ക്ക​ഴു​കൻ, വർണപ്പ​കി​ട്ടാർന്ന മാക്കത്ത​ത്തകൾ, പെരു​ങ്കൊ​ക്ക​ന്മാർ തുടങ്ങി 700-ലധികം പക്ഷിവർഗങ്ങൾ ഇവി​ടെ​യുണ്ട്‌.

ഗയാന​യു​ടെ ജനസംഖ്യ ഏകദേശം 7,70,000 ആണ്‌. കരാറ​ടി​സ്ഥാ​ന​ത്തിൽ പണി​യെ​ടു​ക്കാ​നാ​യി പണ്ട്‌ പൂർവേ​ന്ത്യ​യിൽനി​ന്നു വന്ന ആളുക​ളു​ടെ പിൻമു​റ​ക്കാർ, ആഫ്രിക്കൻ അടിമ​ക​ളു​ടെ പിന്തു​ടർച്ച​ക്കാ​രായ കറുത്ത വർഗക്കാർ, അമരി​ന്ത്യർ (ആറവാക്‌, കരീബ്‌, വാപി​സി​യാ​നാ, വാറാവൂ) എന്നിവ​രാണ്‌ ജനവി​ഭാ​ഗങ്ങൾ. ഇവർക്കു പുറമേ സങ്കരവർഗ​ക്കാ​രു​മുണ്ട്‌. ദേശത്തി​ന്റെ എല്ലാ ഭാഗത്തു​മു​ള്ളവർ ക്രയോൾ ഭാഷയാ​ണു സംസാ​രി​ക്കു​ന്ന​തെ​ങ്കി​ലും ഔദ്യോ​ഗിക ഭാഷ ഇംഗ്ലീ​ഷാണ്‌. യഥാർഥ​ത്തിൽ, തെക്കേ അമേരി​ക്ക​യിൽ ഇംഗ്ലീഷ്‌ സംസാ​രി​ക്കുന്ന ഒരേ​യൊ​രു രാജ്യ​മാണ്‌ ഗയാന.

സത്യത്തി​ന്റെ ജലം ഒഴുകി​യെ​ത്തു​ന്നു

മനുഷ്യ​ന്റെ ആത്മീയ ദാഹത്തെ ശമിപ്പി​ക്കുന്ന ജീവദാ​യക ‘വെള്ളം’ 1900-ത്തിനോ​ട​ടുത്ത്‌ ഗയാന​യി​ലേക്കു നിർഗ​മി​ക്കാൻ തുടങ്ങി. (യോഹ. 4:14) കൗറാൻടൈൻ നദിക്ക​ര​യി​ലുള്ള ഒരു മരംമു​റി​ക്കൽ പാളയ​ത്തിൽ പണി​യെ​ടു​ത്തി​രുന്ന പീറ്റർ ജോഹാ​സ്സന്‌ സീയോ​ന്റെ വീക്ഷാ​ഗോ​പു​ര​വും ക്രിസ്‌തു​സാ​ന്നി​ധ്യ ഘോഷ​ക​നും എന്ന മാസി​ക​യു​ടെ ഒരു പ്രതി ലഭിച്ചു. അതിലെ വിവരങ്ങൾ അദ്ദേഹം എൽഗിൻ എന്ന ഒരു വ്യക്തി​യു​മാ​യി പങ്കു​വെച്ചു. യുഗങ്ങ​ളു​ടെ ദൈവിക നിർണയം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഉൾപ്പെടെ കൂടുതൽ സാഹി​ത്യ​ങ്ങൾ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ എൽഗിൻ വാച്ച്‌ ടവർ സൊ​സൈ​റ്റിക്ക്‌ എഴുതി. പഠിച്ച സത്യങ്ങ​ളോ​ടു പറ്റിനി​ന്നി​ല്ലെ​ങ്കി​ലും എൽഗിൻ മറ്റുള്ള​വ​രിൽ സത്യ​ത്തോ​ടു താത്‌പ​ര്യം ജനിപ്പി​ച്ചു. തത്‌ഫ​ല​മാ​യി, ബെർബിസ്‌ നദീമു​ഖത്തു സ്ഥിതി​ചെ​യ്യുന്ന ന്യൂ ആംസ്റ്റർഡാ​മിൽ ഒരു ചെറിയ കൂട്ടം രൂപം​കൊ​ണ്ടു.

അതേസ​മ​യം, ഗയാന​യു​ടെ തലസ്ഥാ​ന​മായ ജോർജ്‌ടൗ​ണി​ലുള്ള എഡ്‌വേർഡ്‌ ഫിലി​പ്‌സിന്‌ അന്താരാ​ഷ്‌ട്ര ബൈബിൾ വിദ്യാർഥി​ക​ളു​ടെ—യഹോ​വ​യു​ടെ സാക്ഷികൾ അന്ന്‌ അങ്ങനെ​യാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌—പ്രസി​ദ്ധീ​ക​ര​ണങ്ങൾ ലഭിച്ചു. അതിൽനി​ന്നു പഠിച്ചു​കൊ​ണ്ടി​രുന്ന കാര്യങ്ങൾ മറ്റുള്ള​വ​രെ​യും അറിയി​ക്കാൻ പ്രചോ​ദി​ത​നാ​യി​ത്തീർന്ന അദ്ദേഹം, ബന്ധുക്ക​ളെ​യും സുഹൃ​ത്തു​ക്ക​ളെ​യും വീട്ടിൽ കൂട്ടി​വ​രു​ത്തി അവരു​മൊത്ത്‌ ക്രമമാ​യി അനൗപ​ചാ​രിക ബൈബിൾ ചർച്ചകൾ നടത്തി. അന്നു ബ്രിട്ടീഷ്‌ ഗിയാന a എന്നറി​യ​പ്പെ​ട്ടി​രുന്ന ഗയാന​യി​ലേക്ക്‌ ഒരു പ്രതി​നി​ധി​യെ അയയ്‌ക്കാൻ അഭ്യർഥി​ച്ചു​കൊണ്ട്‌ 1908-ൽ അദ്ദേഹം വാച്ച്‌ ടവർ സൊ​സൈ​റ്റിക്ക്‌ എഴുതി. നാലു വർഷങ്ങൾക്കു​ശേഷം, ഇവാൻഡർ ജെ. കൊവാർഡ്‌ എത്തി​ച്ചേ​രു​ക​യും ജോർജ്‌ടൗ​ണി​ലെ​യും ന്യൂ ആംസ്റ്റർഡാ​മി​ലെ​യും ടൗൺഹാ​ളിൽ കൂടിവന്ന നൂറു​ക​ണ​ക്കിന്‌ ആളുകൾക്കു മുമ്പാകെ ബൈബിൾ പ്രഭാ​ഷ​ണങ്ങൾ നടത്തു​ക​യും ചെയ്‌തു.

കൊവാർഡി​ന്റെ സന്ദർശനം അനുസ്‌മ​രി​ച്ചു​കൊണ്ട്‌ ഫിലി​പ്‌സി​ന്റെ മകൻ ഫ്രെഡ​റിക്‌ എഴുതു​ന്നു: “വളരെ പെട്ടെ​ന്നു​തന്നെ കൊവാർഡ്‌ സഹോ​ദരൻ ജോർജ്‌ടൗ​ണിൽ പ്രസി​ദ്ധ​നാ​യി​ത്തീർന്നു. അദ്ദേഹം പ്രസം​ഗിച്ച സന്ദേശ​ത്തിൽ ആകൃഷ്ട​രാ​യി നിരവധി പേർ ബൈബിൾ വിദ്യാർഥി​ക​ളായ ഞങ്ങളോ​ടൊ​പ്പം കൂടി​വ​രാൻ തുടങ്ങി. യുഗങ്ങ​ളു​ടെ ദൈവിക നിർണയം, പുതു​സൃ​ഷ്ടി (ഇംഗ്ലീഷ്‌) തുടങ്ങിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ അന്നാളു​ക​ളിൽ ഞങ്ങൾ ചർച്ച ചെയ്‌തു. താമസി​യാ​തെ ഞങ്ങളുടെ വീടു നിറഞ്ഞു​ക​വി​ഞ്ഞ​തി​നാൽ 1913-ൽ, ജോർജ്‌ടൗ​ണി​ലുള്ള സോമർസെറ്റ്‌ ഹൗസിന്റെ മാളി​ക​മു​റി ഞങ്ങൾ വാടക​യ്‌ക്കെ​ടു​ത്തു. അതായി​രു​ന്നു 1958 വരെ സഭയുടെ യോഗ​സ്ഥലം.” 1914-ൽ, ഗയാന​യു​ടെ ആദ്യ ബ്രാഞ്ച്‌ ഓഫീ​സി​ന്റെ പ്രവർത്ത​ന​ത്തി​നാ​യി എഡ്‌വേർഡ്‌ ഫിലി​പ്‌സ്‌ തന്റെ ഭവനം വീണ്ടും തുറന്നു​കൊ​ടു​ത്തു. ബ്രാഞ്ച്‌ ഓഫീസ്‌ മേൽവി​ചാ​ര​ക​നാ​യി നിയമി​ക്ക​പ്പെട്ട അദ്ദേഹം, 1924-ൽ മരണമ​ട​യു​ന്ന​തു​വരെ ആ പദവി​യിൽ തുടർന്നു.

1916-ൽ, സ്ലൈഡു​ക​ളും ചലച്ചി​ത്ര​വും അടങ്ങിയ “സൃഷ്ടി​പ്പിൻ ഫോട്ടോ നാടക”ത്തിന്റെ പ്രദർശനം പ്രസം​ഗ​വേ​ല​യ്‌ക്ക്‌ വലിയ ഉത്തേജനം നൽകി. ഫ്രെഡ​റിക്‌ പറയുന്നു: “അക്കാലത്തു ഞങ്ങൾ വളരെ സമാധാ​ന​വും ആത്മീയ പുരോ​ഗ​തി​യും അനുഭ​വി​ച്ചു. അന്ന്‌ അറിയ​പ്പെ​ടുന്ന ഒരു ബൈബിൾ വിദ്യാർഥി​യാ​യി​രുന്ന ചാൾസ്‌ റ്റി. റസ്സൽ നടത്തിയ പ്രഭാ​ഷ​ണങ്ങൾ പ്രാ​ദേ​ശിക വർത്തമാ​ന​പ്പ​ത്ര​ത്തിൽ തുടർച്ച​യാ​യി പ്രത്യ​ക്ഷ​പ്പെ​ടു​ക​പോ​ലും ചെയ്‌തി​രു​ന്നു.”

1917 ആയപ്പോ​ഴേ​ക്കും ഗയാന​യു​ടെ സ്ഥിതി ആകെ മാറി​യി​രു​ന്നു. യുദ്ധജ്വ​രം ദേശത്തെ ഗ്രസിച്ചു. ബ്രിട്ടീ​ഷു​കാർക്കും സഖ്യക​ക്ഷി​കൾക്കും​വേണ്ടി പ്രാർഥി​ക്കാൻ പ്രമു​ഖ​നായ ഒരു പ്രാ​ദേ​ശിക വൈദി​കൻ പൊതു​ജ​ന​ങ്ങളെ ശക്തമായി പ്രോ​ത്സാ​ഹി​പ്പി​ച്ചു. ലോക സാഹച​ര്യ​ങ്ങൾ ബൈബിൾപ്ര​വ​ച​ന​ങ്ങ​ളു​ടെ വെളി​ച്ച​ത്തിൽ വിലയി​രു​ത്തി​ക്കൊണ്ട്‌ കൊവാർഡ്‌ പത്ര​മോ​ഫീ​സി​ലേക്ക്‌ ഒരു കത്തയച്ചു. ജോർജ്‌ടൗ​ണി​ലുള്ള ടൗൺഹാ​ളിൽ അദ്ദേഹം, “ബാബി​ലോ​ണി​ന്റെ മതിലു​കൾ തകർക്കു​ന്നു” എന്ന ശീർഷ​ക​ത്തിൽ ശക്തമായ ഒരു പ്രസംഗം നടത്തു​ക​യും ചെയ്‌തു.

1983 ഒക്ടോബർ 1 ലക്കം വീക്ഷാ​ഗോ​പു​രം (ഇംഗ്ലീഷ്‌) ഇപ്രകാ​രം റിപ്പോർട്ടു ചെയ്യുന്നു: “കോപാ​ക്രാ​ന്ത​രായ പുരോ​ഹി​ത​ന്മാർ, കൊവാർഡ്‌ സഹോ​ദ​രനെ നാടു​ക​ട​ത്താ​നും നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ പലതും നിരോ​ധി​ക്കാ​നും അധികാ​രി​കളെ പറഞ്ഞു​സ​മ്മ​തി​പ്പി​ച്ചു. ആ നിരോ​ധനം 1922 വരെ നീണ്ടു​നി​ന്നു.” എന്നിരു​ന്നാ​ലും, കൊവാർഡി​ന്റെ സുധീര സാക്ഷീ​ക​രണം നിമിത്തം അനേകം ആളുക​ളും അദ്ദേഹത്തെ ആദരിച്ചു. എന്തിന്‌, അദ്ദേഹം യാത്ര​തി​രി​ച്ച​പ്പോൾ അവർ ബോട്ടു​ജെ​ട്ടി​ക്ക​ടുത്ത്‌ അണിനി​രന്ന്‌, “സത്യം പ്രസം​ഗി​ക്കുന്ന ഒരേ​യൊ​രു വ്യക്തി​യാണ്‌ അദ്ദേഹം” എന്ന്‌ ഉച്ചത്തിൽ വിളി​ച്ചു​പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. കൊവാർഡി​നെ നാടു​ക​ട​ത്തു​ന്ന​തിൽ പ്രതി​ഷേ​ധിച്ച്‌ തങ്ങൾ സമരം ചെയ്യു​മെന്നു ബോട്ടു​ജെ​ട്ടി​യി​ലെ തൊഴി​ലാ​ളി​കൾ ഭീഷണി​പ്പെ​ടു​ത്തു​ക​പോ​ലും ചെയ്‌തു. എന്നാൽ സഹോ​ദ​ര​ന്മാർ അവരെ അതിൽനി​ന്നു പിന്തി​രി​പ്പി​ച്ചു.

ഒന്നാം ലോക​യു​ദ്ധ​ത്തി​നു​ശേഷം, കുറെ​ക്കാ​ല​ത്തേക്കു രാജ്യ​സ​ത്യ​ത്തി​ന്റെ വ്യാപ​ന​ത്തി​നു വിഘാതം സൃഷ്ടിച്ച കൂടുതൽ വഞ്ചകമായ ഒരു പരി​ശോ​ധ​നയെ ബൈബിൾ വിദ്യാർഥി​കൾ നേരിട്ടു. മുമ്പു ബ്രുക്ലിൻ ആസ്ഥാന​ത്തി​ലെ ഒരു അംഗമാ​യി​രു​ന്നെ​ങ്കി​ലും പിന്നീടു വിശ്വാ​സ​ത്യാ​ഗി​യാ​യി​ത്തീർന്ന ഒരു വ്യക്തി ഉൾപ്പെ​ട്ട​താ​യി​രു​ന്നു അത്‌. അദ്ദേഹം സംഘട​ന​യിൽനി​ന്നു ബൈബിൾ വിദ്യാർഥി​കളെ അകറ്റി​ക്ക​ള​യാൻ ശ്രമി​ച്ചു​കൊണ്ട്‌ അനേകം പ്രാവ​ശ്യം ഗയാന​യിൽ സന്ദർശനം നടത്തി.

മുമ്പു പരാമർശിച്ച വീക്ഷാ​ഗോ​പു​രം തുടർന്നു പറയുന്നു: “കുറെ​ക്കാ​ല​ത്തേക്ക്‌ ആ രാജ്യ​ത്തുള്ള ബൈബിൾ വിദ്യാർഥി​കൾ മൂന്നു വിഭാ​ഗ​ങ്ങ​ളാ​യി നില​കൊ​ണ്ടു. ഒരു ഗ്രൂപ്പ്‌ സംഘട​ന​യോ​ടു വിശ്വ​സ്‌തത പുലർത്തു​ക​യും മറ്റൊന്ന്‌ സംഘട​നയെ എതിർക്കു​ക​യും ചെയ്‌തു. മൂന്നാ​മ​ത്തേ​തി​നാ​കട്ടെ, എന്തു ചെയ്യണ​മെന്നു യാതൊ​രു നിശ്ചയ​വും ഇല്ലായി​രു​ന്നു. എന്നാൽ വിശ്വ​സ്‌ത​രു​ടെ കൂട്ടത്തി​നു മാത്ര​മാണ്‌ യഹോ​വ​യു​ടെ അനു​ഗ്രഹം ആസ്വദി​ക്കാൻ കഴിഞ്ഞത്‌. അവർ ക്രമേണ പുരോ​ഗതി പ്രാപി​ക്കു​ക​യും ചെയ്‌തു.” അവരിൽപ്പെ​ട്ട​വ​രാ​യി​രു​ന്നു മാൽക്കം ഹാളും ഫിലി​ക്‌സ്‌ പാവു​ലെ​റ്റും. മാൽക്കം 1915-ലും ഫിലി​ക്‌സ്‌ 1916-ലും സ്‌നാ​പ​ന​മേറ്റു. 90-ലധികം വയസ്സു​വരെ ജീവിച്ച അവർ മരണ​ത്തോ​ളം യഹോ​വ​യു​ടെ സതീക്ഷ്‌ണ ദാസന്മാ​രാ​യി നില​കൊ​ണ്ടു.

1922-ൽ, വിശ്വ​സ്‌ത​രായ സഹോ​ദ​ര​ങ്ങൾക്കു കൂടു​ത​ലായ പ്രോ​ത്സാ​ഹനം നൽകാൻ ലോക ആസ്ഥാന​ത്തു​നിന്ന്‌ ജോർജ്‌ യങ്‌ ഗയാന​യിൽ എത്തി​ച്ചേ​രു​ക​യും ഏകദേശം മൂന്നു മാസം അവിടെ തങ്ങുക​യും ചെയ്‌തു. “അക്ഷീണ​നായ ഒരു പ്രവർത്തകൻ ആയിരു​ന്നു അദ്ദേഹം,” ഫിലി​ക്‌സ്‌ പാവു​ലെറ്റ്‌ പറയുന്നു. യങ്ങിന്റെ തിരു​വെ​ഴു​ത്തു പരിജ്ഞാ​ന​വും ഘനഗാം​ഭീ​ര്യ​മുള്ള ശബ്ദവും സജീവ​മായ ആംഗ്യ​ങ്ങ​ളും അതു​പോ​ലെ അദ്ദേഹം ഉപയോ​ഗിച്ച ദൃശ്യ ഉപാധി​ക​ളും ദൈവ​വ​ചനം അടുത്തു പരി​ശോ​ധി​ക്കാൻ അനേകരെ പ്രചോ​ദി​പ്പി​ച്ചു. യങ്‌ നൽകിയ റിപ്പോർട്ടി​ന്റെ അടിസ്ഥാ​ന​ത്തിൽ 1923 ജനുവരി 1 ലക്കം വീക്ഷാ​ഗോ​പു​രം (ഇംഗ്ലീഷ്‌) ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ലോക​ത്തി​ന്റെ ആ ഭാഗത്തുള്ള ആളുകൾക്കു സത്യ​ത്തോ​ടുള്ള താത്‌പ​ര്യം വളരെ​യ​ധി​കം വർധി​ച്ചി​രി​ക്കു​ന്നു. പരസ്യ​യോ​ഗങ്ങൾ നടക്കുന്ന വീടുകൾ ആളുക​ളെ​ക്കൊണ്ട്‌ നിറഞ്ഞു​ക​വി​യു​ക​യാണ്‌. ഇതെല്ലാം സഹോ​ദ​ര​ങ്ങ​ളു​ടെ തീക്ഷ്‌ണ​ത​യും ഭക്തിയും വർധി​ക്കാൻ ഇടയാ​ക്കി​യി​രി​ക്കു​ന്നു.” ഉദാഹ​ര​ണ​ത്തിന്‌, ഏകദേശം 25 രാജ്യ​പ്ര​സാ​ധകർ മാത്രം ഉണ്ടായി​രു​ന്ന​പ്പോൾപ്പോ​ലും സോമർസെറ്റ്‌ ഹൗസിൽ നടത്തിയ യോഗ​ങ്ങ​ളിൽ ശരാശരി 100 പേർ സംബന്ധി​ച്ചി​രു​ന്നു.

1923 ആയപ്പോ​ഴേ​ക്കും കൂടുതൽ ഉൾപ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വരെ കണ്ടുമു​ട്ടാ​നും സഹോ​ദ​രങ്ങൾ ശ്രമം ആരംഭി​ച്ചി​രു​ന്നു. തൂക്കു​മ​ഞ്ച​ങ്ങ​ളും സാഹി​ത്യ​ങ്ങ​ളും മാത്ര​മാ​യി​രു​ന്നു മിക്ക​പ്പോ​ഴും അവർ തങ്ങളോ​ടൊ​പ്പം എടുത്തി​രു​ന്നത്‌. അതിഥി​പ്രി​യ​രായ ആളുകൾ ഭക്ഷിക്കാൻ എന്തെങ്കി​ലു​മൊ​ക്കെ തങ്ങൾക്കു നൽകു​മെന്ന പ്രതീ​ക്ഷ​യിൽ ആഹാര​സാ​ധ​ന​ങ്ങ​ളൊ​ന്നും അവർ കൊണ്ടു​പോ​യി​രു​ന്നില്ല. ആരെങ്കി​ലും താമസ​സൗ​ക​ര്യം നൽകി​യാൽ അവർ അവിടെ രാത്രി കഴിക്കും. അല്ലാത്ത​പക്ഷം, തങ്ങളുടെ തൂക്കു​മഞ്ചം ഒരു മരക്കൊ​മ്പിൽ കെട്ടി​ത്തൂ​ക്കി​യ​ശേഷം അസംഖ്യം കൊതു​കു​ക​ളു​മാ​യി മല്ലിട്ടു​കൊണ്ട്‌ അതിൽ അവർ അന്തിയു​റ​ങ്ങും. പിറ്റേന്നു രാവിലെ, യഹോ​വ​യു​ടെ സംഘടന പ്രസി​ദ്ധീ​ക​രിച്ച ദൈനം​ദിന സ്വർഗീയ മന്ന (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽനിന്ന്‌ ഒരു തിരു​വെ​ഴു​ത്തു​ഭാ​ഗം പരിചി​ന്തി​ക്കു​ക​യും തുടർന്ന്‌ ആളുക​ളു​ടെ അടുത്ത കൂട്ടത്തെ തേടി കാൽന​ട​യാ​യി യാത്ര തുടരു​ക​യും ചെയ്യും. ചില അവസര​ങ്ങ​ളിൽ ബോട്ടിൽ സൗജന്യ​യാ​ത്ര തരപ്പെ​ട്ടാൽ അവർ അതും ഉപയോ​ഗ​പ്പെ​ടു​ത്തു​മാ​യി​രു​ന്നു.

രണ്ടാം ലോക​യു​ദ്ധ​കാ​ലത്തു പെ​ട്രോ​ളി​നു റേഷൻ സമ്പ്രദാ​യം ഏർപ്പെ​ടു​ത്തി​യ​തി​നെ​ത്തു​ടർന്ന്‌ മോ​ട്ടോർ വാഹന​ങ്ങ​ളി​ലുള്ള യാത്രകൾ പരിമി​ത​പ്പെ​ട്ട​തി​നാൽ ഉൾപ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വരെ കണ്ടുമു​ട്ടാ​നുള്ള ശ്രമത്തി​നു തടസ്സം നേരിട്ടു. അതിനി​ടെ 1931-ൽ ബൈബിൾ വിദ്യാർഥി​കൾ യഹോ​വ​യു​ടെ സാക്ഷികൾ എന്ന നാമം സ്വീക​രി​ച്ചു. തീര​പ്ര​ദേ​ശ​ങ്ങ​ളിൽ ഉടനീളം ചിതറി​ക്കി​ട​ക്കുന്ന ബൈബിൾ വിദ്യാർഥി​ക​ളു​ടെ ചെറു​കൂ​ട്ടങ്ങൾ ആവേശ​ത്തോ​ടെ ആ പുതിയ പേര്‌ കൈ​ക്കൊ​ള്ളു​ക​യും ശുശ്രൂ​ഷ​യിൽ തീക്ഷ്‌ണ​ത​യോ​ടെ ഏർപ്പെ​ട്ടു​കൊണ്ട്‌ അതു പ്രതി​ഫ​ലി​പ്പി​ക്കു​ക​യും ചെയ്‌തു. പിന്നീട്‌ 1930-കളിൽ പ്രസാ​ധകർ തങ്ങളുടെ ശുശ്രൂ​ഷ​യിൽ, റെക്കോർഡു ചെയ്‌ത ബൈബിൾ പ്രസം​ഗങ്ങൾ കേൾപ്പി​ക്കാ​നാ​യി ഫോ​ണോ​ഗ്രാ​ഫു​കൾ ഉപയോ​ഗി​ക്കാൻ തുടങ്ങി. അന്ന്‌ ബ്രാഞ്ച്‌ മേൽവി​ചാ​ര​ക​നാ​യി​രുന്ന ഫ്രെഡ​റിക്‌ ഫിലി​പ്‌സ്‌ ഇപ്രകാ​രം എഴുതു​ന്നു: “അന്നാളു​ക​ളിൽ അവിടത്തെ ഗ്രാമ​ങ്ങ​ളിൽ റേഡി​യോ ഉണ്ടായി​രു​ന്നില്ല. അതു​കൊണ്ട്‌, ഞങ്ങളുടെ ഉച്ചഭാ​ഷി​ണി പുറ​പ്പെ​ടു​വി​ക്കുന്ന സംഗീതം ഉഷ്‌ണ​മേ​ഖ​ല​യി​ലെ ആ സ്വച്ഛമായ അന്തരീ​ക്ഷ​ത്തിൽ അലയടി​ക്കാൻ തുടങ്ങു​മ്പോൾ ഞങ്ങൾ എത്തി​യെന്നു ഗ്രാമ​വാ​സി​കൾ മനസ്സി​ലാ​ക്കി​യി​രു​ന്നു. സംഗീ​ത​ത്തി​നു​ശേഷം, റെക്കോർഡു ചെയ്‌ത പ്രസം​ഗങ്ങൾ കേൾപ്പി​ക്കും. പൈജാമ ധരിച്ച ചിലർ ഉൾപ്പെടെ പ്രദേ​ശ​ത്തുള്ള എല്ലാവ​രും​തന്നെ ഞങ്ങൾക്കു ചുറ്റും തടിച്ചു കൂടു​മാ​യി​രു​ന്നു.”

സുവാർത്ത പ്രചരി​പ്പി​ക്കു​ന്ന​തിൽ റേഡി​യോ നിലയ​ങ്ങ​ളും വലിയ പങ്കു വഹിച്ചു. ഗയാന​യി​ലുള്ള ഒരു നിലയം എല്ലാ ഞായറാ​ഴ്‌ച​യും ബുധനാ​ഴ്‌ച​യും രാജ്യ​സ​ന്ദേശം പ്രക്ഷേ​പണം ചെയ്‌തു. തീർച്ച​യാ​യും സാത്താൻ ഇതെല്ലാം ശ്രദ്ധി​ക്കാ​തി​രു​ന്നില്ല. രണ്ടാം ലോക​യു​ദ്ധ​ത്തി​ന്റെ മറയിൽ ദേശീയ വികാ​രങ്ങൾ ആളിക്ക​ത്തി​ച്ചു​കൊണ്ട്‌ അവൻ വേലയ്‌ക്കു വിഘ്‌നം സൃഷ്ടിച്ചു.

രണ്ടാം ലോക​യു​ദ്ധ​വും യുദ്ധാ​നന്തര പ്രവർത്ത​ന​ങ്ങ​ളും

രണ്ടാം ലോക​യു​ദ്ധം നടന്നു​കൊ​ണ്ടി​രി​ക്കെ 1941-ൽ ഗയാന​യിൽ 52 സജീവ പ്രസാ​ധകർ ഉണ്ടായി​രു​ന്നു. ആ വർഷം​തന്നെ, വീക്ഷാ​ഗോ​പു​ര​വും ആശ്വാ​സ​വും (ഇപ്പോൾ ഉണരുക!) നിരോ​ധി​ക്ക​പ്പെട്ടു. 1944-ൽ ആ നിരോ​ധനം, യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച എല്ലാ സാഹി​ത്യ​ങ്ങൾക്കും ബാധക​മാ​യി​ത്തീർന്നു. 1946 ജൂലൈ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ (ഇംഗ്ലീഷ്‌) ഒരു റിപ്പോർട്ട്‌ ഇങ്ങനെ പറയുന്നു: “വാച്ച്‌ ടവറി​ന്റേ​തായ യാതൊ​രു വ്യാഖ്യാ​ന​ങ്ങ​ളും അടങ്ങി​യി​ട്ടി​ല്ലാ​ത്ത​തും മറ്റു ബൈബിൾ സൊ​സൈ​റ്റി​കൾ പ്രസി​ദ്ധീ​ക​രി​ക്കു​ന്ന​തു​മായ സാധാരണ ഭാഷാ​ന്ത​ര​ങ്ങൾപോ​ലും യഹോ​വ​യു​ടെ സാക്ഷികൾ ഉപയോ​ഗി​ക്കു​ന്നതു നിരോ​ധി​ച്ചി​രു​ന്നു.”

1946 ഏപ്രി​ലിൽ ലോക ആസ്ഥാന​ത്തു​നിന്ന്‌ നേഥൻ നോർ ഗയാന സന്ദർശി​ച്ചു. ആയിടെ ഗിലെ​യാദ്‌ സ്‌കൂ​ളിൽനി​ന്നു ബിരുദം നേടിയ വില്യം ട്രേസി​യും അദ്ദേഹ​ത്തോ​ടൊ​പ്പം ഉണ്ടായി​രു​ന്നു. സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും നിരോ​ധനം നീക്കാൻ ഗവൺമെ​ന്റി​നോട്‌ അഭ്യർഥി​ക്കു​ക​യും ചെയ്യുക എന്നതാ​യി​രു​ന്നു അവരുടെ ഉദ്ദേശ്യം. ജോർജ്‌ടൗ​ണിൽ നടത്തിയ ഒരു യോഗ​ത്തിൽ, അവിടെ കൂടിവന്ന 180 സഹോ​ദ​ര​ങ്ങ​ളെ​യും താത്‌പ​ര്യ​ക്കാ​രെ​യും അഭിസം​ബോ​ധന ചെയ്‌തു​കൊണ്ട്‌ നോർ സഹോ​ദരൻ സംസാ​രി​ച്ചു. യേശു​വി​ന്റെ ആദിമ ശിഷ്യ​ന്മാർക്ക്‌ അവരുടെ ശുശ്രൂ​ഷ​യിൽ ഉപയോ​ഗി​ക്കാൻ ബൈബി​ളു​ക​ളോ പുസ്‌ത​ക​ങ്ങ​ളോ ഉണ്ടായി​രു​ന്നി​ല്ലെന്ന്‌ അദ്ദേഹം വിശദീ​ക​രി​ച്ചു. എങ്കിലും അവരുടെ എണ്ണം ശ്രദ്ധേ​യ​മാ​യി വർധി​ക്കാൻ ഇടയാ​ക്കി​ക്കൊണ്ട്‌ യഹോവ അവരെ അനു​ഗ്ര​ഹി​ച്ചു. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ അവർ അവിരാ​മം പ്രസം​ഗി​ച്ചു. അതു​കൊണ്ട്‌, തന്റെ ആധുനി​ക​കാല ദാസന്മാ​രും വേലയിൽ അനുസ്യൂ​തം ഏർപ്പെ​ടു​മ്പോൾ അവൻ അങ്ങനെ​തന്നെ ചെയ്യില്ലേ? നിശ്ചയ​മാ​യും!

ഇതിനി​ടെ, നിരോ​ധനം പിൻവ​ലി​ക്കാൻ സഹോ​ദ​രങ്ങൾ നിയ​മോ​പാ​ധി​കൾ തേടി​ക്കൊ​ണ്ടി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ യുദ്ധം അവസാ​നി​ച്ചിട്ട്‌ ഒരു വർഷം ആകുന്ന​തി​നു മുമ്പ്‌ അവർ, നിരോ​ധ​ന​ത്തിൽ പ്രതി​ഷേ​ധി​ച്ചു​കൊ​ണ്ടുള്ള ഒരു ഹർജി​യിൽ 31,370 പേരുടെ ഒപ്പുകൾ ശേഖരി​ക്കു​ക​യും തുടർന്ന്‌ അതു ഗവൺമെ​ന്റി​നു സമർപ്പി​ക്കു​ക​യും ചെയ്‌തു. കൂടാതെ, ഗയാന​യി​ലെ ആളുകൾക്കു വസ്‌തു​തകൾ സംബന്ധിച്ച ഒരു യഥാർഥ ചിത്രം പ്രദാനം ചെയ്യാ​നാ​യി യഹോ​വ​യു​ടെ സംഘടന ഒരു ലഘു​ലേ​ഖ​യും പ്രസി​ദ്ധീ​ക​രി​ച്ചു. “ബ്രിട്ടീഷ്‌ ഗിയാ​ന​യിൽ വിശുദ്ധ ബൈബി​ളി​നു നിരോ​ധനം—മതഭേ​ദ​മ​ന്യെ, കോള​നി​യി​ലെ എല്ലാ നിവാ​സി​കൾക്കും ആരാധ​നാ​സ്വാ​ത​ന്ത്ര്യം തിരി​ച്ചു​കി​ട്ടാൻ 31,000 പേർ ഒപ്പിട്ട ഹർജി ഗവർണർക്കു സമർപ്പി​ച്ചു” എന്നതാ​യി​രു​ന്നു അതിന്റെ തലക്കെട്ട്‌.

നിരോ​ധനം നീക്കി​ക്കി​ട്ടാ​നാ​യി നോർ സഹോ​ദരൻ, കോള​നി​യു​ടെ സെക്ര​ട്ട​റി​യായ ഡബ്ലിയു. എൽ. ഹിപ്പി​നെ​യും സന്ദർശി​ച്ചു. 30മിനിട്ടു നീണ്ട അഭിമു​ഖ​ത്തി​നു​ശേഷം നോർ സഹോ​ദരൻ “സത്യം നിങ്ങളെ സ്വത​ന്ത്ര​രാ​ക്കും” (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ ഒരു പ്രതി ഹിപ്പിനു നൽകു​ക​യും അതു ശ്രദ്ധാ​പൂർവം വായി​ക്കാൻ അദ്ദേഹ​ത്തോട്‌ അഭ്യർഥി​ക്കു​ക​യും ചെയ്‌തു. അങ്ങനെ ചെയ്യാ​മെന്നു ഹിപ്‌ പറഞ്ഞെന്നു മാത്രമല്ല, ഒമ്പത്‌ അംഗങ്ങ​ള​ട​ങ്ങിയ എക്‌സി​ക്യൂ​ട്ടീവ്‌ കമ്മിറ്റി നമ്മുടെ സാഹി​ത്യ​ങ്ങ​ളു​ടെ മേലുള്ള നിരോ​ധനം സംബന്ധിച്ച്‌ അപ്പോൾത്തന്നെ ചർച്ച ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നെന്ന്‌ നോർ സഹോ​ദ​രനെ അറിയി​ക്കു​ക​യും ചെയ്‌തു! അതു സത്യമാ​യി​രു​ന്നു. കാരണം, 1946 ജൂണിൽ നിരോ​ധനം നീക്കം ചെയ്‌ത​താ​യി അറിയി​ച്ചു​കൊണ്ട്‌ ഗവർണർ ഒരു വിജ്ഞാ​പനം പുറ​പ്പെ​ടു​വി​ച്ചു.

ഒട്ടും താമസി​യാ​തെ, 11,798 പുസ്‌ത​ക​ങ്ങ​ളും ചെറു​പു​സ്‌ത​ക​ങ്ങ​ളും അടങ്ങിയ പൊടി​പി​ടിച്ച 130 കാർട്ട​നു​കൾ സഹോ​ദ​ര​ങ്ങൾക്കു വിട്ടു​കൊ​ടു​ത്തു. വീണ്ടും സാഹി​ത്യം സമർപ്പി​ക്കാൻ കഴിഞ്ഞ​തിൽ ആനന്ദഭ​രി​ത​രായ രാജ്യ​ഘോ​ഷകർ വെറും പത്ത്‌ ആഴ്‌ച​യ്‌ക്കു​ള്ളിൽ ആ സാഹി​ത്യ​ങ്ങ​ളെ​ല്ലാം വിതരണം ചെയ്‌തു. അന്ന്‌ അവരുടെ എണ്ണം 70 ആയിരു​ന്നു. ആഗസ്റ്റിൽ സഹോ​ദ​രങ്ങൾ തെരുവു സാക്ഷീ​ക​ര​ണ​വും ആരംഭി​ച്ചു. അതിനു നല്ല ഫലമു​ണ്ടാ​യി. “പ്രാ​ദേ​ശിക വർത്തമാ​ന​പ്പ​ത്രങ്ങൾ വിറ്റഴി​യുന്ന വേഗത്തി​ലാണ്‌ മാസി​കകൾ സമർപ്പി​ക്ക​പ്പെ​ട്ടത്‌,” ബ്രാഞ്ച്‌ റിപ്പോർട്ടു ചെയ്യുന്നു.

നിരോ​ധ​ന​കാ​ല​ത്തു​പോ​ലും സഹോ​ദ​ര​ങ്ങൾക്ക്‌ അമൂല്യ​മായ ആത്മീയ ആഹാരം ലഭിച്ചു​കൊ​ണ്ടി​രു​ന്നു. ജോർജ്‌ടൗ​ണി​ലെ ജനറൽ പോസ്റ്റ്‌ ഓഫീ​സിൽ ജോലി ചെയ്‌തി​രുന്ന ഒരു സഹോ​ദ​രന്‌ അതിൽ ഒരു പങ്കുണ്ടാ​യി​രു​ന്നു. അദ്ദേഹം ഇപ്രകാ​രം എഴുതു​ന്നു: “വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ പ്രതികൾ ബ്രാഞ്ചിൽ ലഭിക്കു​ന്നു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തേ​ണ്ടത്‌ എന്റെ കടമയാ​ണെന്ന്‌ എനിക്കു തോന്നി. സഹോ​ദ​രി​മാ​രു​ടെ സഹായ​ത്തോ​ടെ പഠന ലേഖന​ങ്ങ​ളു​ടെ പകർപ്പു​കൾ ടൈപ്പു ചെയ്യു​ക​യോ മിമി​യോ​ഗ്രാഫ്‌ ഉപയോ​ഗി​ച്ചു പകർത്തു​ക​യോ ചെയ്‌ത​ശേഷം സഭാ​യോ​ഗ​ങ്ങ​ളിൽ ഉപയോ​ഗി​ക്കാ​നാ​യി അവ കുടും​ബ​ങ്ങൾക്ക്‌ എത്തിച്ചു​കൊ​ടു​ത്തു.”

പുതിയ മിഷന​റി​മാർ വേലയ്‌ക്ക്‌ ഉത്തേജനം പകരുന്നു

വേഗത്തിൽ പോകുന്ന ഒരു കാറിന്റെ ഗിയർ മാറ്റു​മ്പോൾ അതു കൂടുതൽ വേഗം കൈവ​രി​ക്കു​ന്ന​തു​പോ​ലെ 1940-കളുടെ മധ്യത്തിൽ, ഗിലെ​യാദ്‌ സ്‌കൂ​ളിൽനി​ന്നു പരിശീ​ലനം നേടിയ മിഷന​റി​മാർ ഗയാന​യിൽ എത്തിയ​പ്പോൾ അവിടത്തെ പ്രസം​ഗ​വേ​ല​യും സമാന​മായ ഒരു “ഗിയർമാറ്റ”ത്തിനു വിധേ​യ​മാ​യി. മൂന്നാ​മത്തെ ഗിലെ​യാദ്‌ ക്ലാസ്സിൽനി​ന്നു ബിരുദം നേടിയ വില്യം ട്രേസി​യും അഞ്ചാമത്തെ ക്ലാസ്സിൽനി​ന്നു ബിരുദം നേടിയ ജോൺ ഹെമ​വേ​യും ഭാര്യ ഡെയ്‌സി​യും രൂത്ത്‌ മില്ലറും ആലിസ്‌ മില്ലറും അവരിൽ ഉൾപ്പെ​ട്ടി​രു​ന്നു. ഗിലെ​യാദ്‌ സ്‌കൂ​ളിൽ പഠിച്ച മൂല്യ​വ​ത്തായ കാര്യങ്ങൾ പ്രാ​ദേ​ശിക സഹോ​ദ​ര​ങ്ങ​ളു​മാ​യി പങ്കു​വെ​ച്ചു​കൊണ്ട്‌ തീക്ഷ്‌ണ​രായ ഈ സാക്ഷികൾ വയൽസേ​വ​ന​ത്തിൽ ഒരു നല്ല മാതൃ​ക​വെച്ചു.

ഒറ്റപ്പെട്ട പ്രദേ​ശ​ങ്ങ​ളിൽ പാർക്കു​ന്ന​വ​രെ​ക്കു​റി​ച്ചു ട്രേസി സഹോ​ദ​രനു ചിന്തയു​ണ്ടാ​യി​രു​ന്നു. അദ്ദേഹം എഴുതു​ന്നു: “ഒറ്റപ്പെട്ട താത്‌പ​ര്യ​ക്കാ​രെ കണ്ടെത്താ​നും പുതിയ താത്‌പ​ര്യ​ക്കാ​രെ സൃഷ്ടി​ക്കാ​നു​മാ​യി പല പ്രാവ​ശ്യം ഞാൻ തീര​പ്ര​ദേ​ശ​ത്തേ​ക്കും തിരി​ച്ചും യാത്ര ചെയ്‌തു, നദിക​ളി​ലൂ​ടെ സഞ്ചരിച്ചു. അങ്ങനെ ദേശം മുഴുവൻ ഞാൻ അരിച്ചു​പെ​റു​ക്കി. തീരദേശ ട്രെയി​നു​കൾ, ബസ്സുകൾ, സൈക്കിൾ, വലുതും ചെറു​തു​മായ ബോട്ടു​കൾ, വള്ളങ്ങൾ എന്നിവ​യെ​ല്ലാം എന്റെ യാത്ര​യ്‌ക്ക്‌ ഉതകി.”

പ്രദേശം ചിട്ട​യോ​ടെ പ്രവർത്തി​ക്കാ​നും സാഹച​ര്യം അനുവ​ദി​ക്കു​ന്ന​പക്ഷം മുമ്പു പ്രവർത്തി​ച്ചി​ട്ടി​ല്ലാത്ത പ്രദേ​ശ​ങ്ങ​ളി​ലേക്കു കടന്നു​ചെ​ല്ലാ​നും സാധി​ക്ക​ത്ത​ക്ക​വി​ധം പ്രവർത്തനം സംഘടി​പ്പി​ക്കാൻ തദ്ദേശ പയനി​യർമാ​രെ മിഷന​റി​മാർ സഹായി​ക്കു​ക​യും ചെയ്‌തു. 1946-ൽ ഗയാന​യി​ലെ സഭകളു​ടെ എണ്ണം അഞ്ചും പ്രസാ​ധ​ക​രു​ടെ അത്യുച്ചം കേവലം 91-ഉം ആയിരു​ന്നെന്ന്‌ ഓർക്കുക. എന്നാൽ ഏതു വെല്ലു​വി​ളി​ക​ളും നേരി​ടാൻ ദൈവാ​ത്മാ​വി​നാൽ ശക്തരാ​ക്ക​പ്പെ​ട്ടവർ പ്രാപ്‌ത​രാണ്‌.—സെഖ. 4:6.

മിഷന​റി​മാ​രോ​ടൊ​പ്പം ആദ്യം പ്രവർത്തി​ച്ചി​രുന്ന അനേകം പയനി​യർമാ​രും പ്രായം​ചെ​ന്നവർ ആയിരു​ന്നു. എന്നിട്ടും വേലയിൽ അവർ വലിയ ഉത്സാഹം പ്രകട​മാ​ക്കി. അവരിൽ ചിലരാ​യി​രു​ന്നു ഐസക്‌ ഗ്രേവ്‌സ്‌, ജോർജ്‌ ഹെഡ്‌ലി, ലെസ്ലി മൈർസ്‌, റോക്ലിഫ്‌ പോളർഡ്‌, ജോർജ്‌ യിർവുഡ്‌ എന്നിവർ. മാർഗ​രറ്റ്‌ ഡൂക്‌നി, ഐവി ഹൈൻഡ്‌സ്‌, ഫ്രാൻസസ്‌ ജോർഡൻ, ഫ്‌ളോ​റൻസ്‌ ടോം, പ്രിൻസെസ്‌ വില്യംസ്‌, അറ്റാലാന്റ വില്യംസ്‌ (പ്രിൻസെ​സി​ന്റെ ബന്ധുവല്ല) എന്നിവ​രാ​യി​രു​ന്നു പയനി​യർമാ​രായ ചില സഹോ​ദ​രി​മാർ. ധാരാളം പുസ്‌ത​ക​ങ്ങ​ളും ചെറു​പു​സ്‌ത​ക​ങ്ങ​ളും മാസി​ക​ക​ളും കരുതി​ക്കൊണ്ട്‌ രാജ്യ​ദൂ​തു പ്രസം​ഗി​ക്കാ​നാ​യി അവർ ബഹുദൂ​രം സഞ്ചരി​ക്കു​മാ​യി​രു​ന്നു.

ഏകദേശം 80 കിലോ​മീ​റ്റർ ഉള്ളിലാ​യി എസേകീ​ബോ നദീതീ​രത്തു സ്ഥിതി​ചെ​യ്യുന്ന ബാർറ്റിക്ക എന്ന പട്ടണത്തി​ലേ​ക്കാ​യി​രു​ന്നു ഐവി ഹൈൻഡ്‌സി​നെ​യും (ഇപ്പോൾ വൈയറ്റ്‌) ഫ്‌ളോ​റൻസ്‌ ടോമി​നെ​യും (ബ്രി​സെറ്റ്‌) നിയമി​ച്ചത്‌. സ്വർണ​ത്തി​ന്റെ​യും വജ്രങ്ങ​ളു​ടെ​യും ഉൾനാടൻ ഖനിക​ളി​ലേ​ക്കുള്ള പ്രവേശന കവാട​മാണ്‌ ആ പട്ടണം. ഒരു സഹോ​ദരൻ മാത്രമേ അവിടെ ഉണ്ടായി​രു​ന്നു​ള്ളൂ. അന്നു ബ്രാഞ്ച്‌ മേൽവി​ചാ​ര​ക​നും സർക്കിട്ട്‌ മേൽവി​ചാ​ര​ക​നും ആയിരുന്ന ജോൺ പോന്റിങ്‌ ഇപ്രകാ​രം എഴുതു​ന്നു: “രണ്ടു മാസത്തി​നു​ള്ളിൽ 20 പേർ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാൻ തുടങ്ങി. സ്‌മാ​ര​ക​ത്തിന്‌ 50 പേർ ഹാജരു​ണ്ടാ​യി​രു​ന്നു.” കാഴ്‌ച​ശക്തി ഒട്ടും ഇല്ലായി​രുന്ന ജറോം ഫ്‌ളേ​വി​യസ്‌ എന്ന വ്യക്തി​യും സത്യം സ്വീക​രി​ച്ച​വ​രിൽ ഉൾപ്പെ​ടു​ന്നു. ജോൺ തുടരു​ന്നു: “അധികം താമസി​യാ​തെ അദ്ദേഹം പ്രസം​ഗങ്ങൾ നടത്താൻ തുടങ്ങി. പ്രസം​ഗി​ക്കാ​നുള്ള വിവരങ്ങൾ ഐവി ഹൈൻഡ്‌സ്‌ പല പ്രാവ​ശ്യം അദ്ദേഹത്തെ വായി​ച്ചു​കേൾപ്പി​ക്കു​മാ​യി​രു​ന്നു എന്നതൊ​ഴി​ച്ചാൽ മറ്റു യാതൊ​രു സഹായ​വും കൂടാ​തെ​യാണ്‌ അദ്ദേഹം ആ പ്രസം​ഗങ്ങൾ നടത്തി​യി​രു​ന്നത്‌.”

പ്രായം 60-കളുടെ ഒടുവിൽ ആയിരു​ന്നി​ട്ടും പയനിയർ സഹോ​ദ​രി​മാ​രായ എസ്‌തർ റിച്ച്‌മ​ണ്ടും ഫ്രാൻസസ്‌ ജോർഡ​നും, കൂടുതൽ പ്രദേ​ശ​ങ്ങ​ളിൽ പ്രവർത്തി​ക്കാ​നാ​യി സൈക്കിൾ ചവിട്ടാൻ പഠിച്ചു. മാർഗ​രറ്റ്‌ ഡൂക്‌നി സഹോ​ദ​രി​യെ​ക്കു​റിച്ച്‌ പോന്റിങ്‌ ഇങ്ങനെ പറയുന്നു: “താൻ എത്ര കാലം പയനി​യ​റാ​യി സേവി​ച്ചെന്ന്‌ മാർഗ​ര​റ്റി​നു​തന്നെ കൃത്യ​മാ​യി ഓർമ​യി​ല്ലാ​യി​രു​ന്നു. നടന്നു​ന​ടന്ന്‌ അവശത​യാ​കും​വരെ അവർ പ്രവർത്തി​ക്കു​മാ​യി​രു​ന്നു. അങ്ങനെ, ചില​പ്പോ​ഴൊ​ക്കെ അവർ പാർക്കി​ലെ ഒരു ബഞ്ചിലി​രുന്ന്‌ ഉറങ്ങു​ന്നതു ഞങ്ങൾ കണ്ടിട്ടുണ്ട്‌. അവരെ​യൊ​ന്നും ഒരുനാ​ളും ഞങ്ങൾക്കു മറക്കാൻ കഴിയില്ല.”

മിഷന​റി​മാ​രു​ടെ​യും പ്രായ​മേ​റിയ പയനി​യർമാ​രു​ടെ​യും ദൃഷ്ടാ​ന്ത​ത്താൽ പ്രചോ​ദി​ത​രാ​യി അനേകം ചെറു​പ്പ​ക്കാർ പയനിയർ നിരയി​ലേക്കു വരാൻ തുടങ്ങി. ഇത്തരം പ്രവർത്ത​ന​ങ്ങ​ളു​ടെ​യെ​ല്ലാം ഫലമായി, കൂടുതൽ പേർ സത്യം സ്വീക​രി​ക്കു​ക​യും രാജ്യ​ത്തി​ന്റെ പല ഭാഗങ്ങ​ളി​ലാ​യി കൂട്ടങ്ങ​ളും സഭകളും രൂപം​കൊ​ള്ളു​ക​യും ചെയ്‌തു. 1948-ൽ ഗയാന​യിൽ 220 പ്രസാ​ധകർ ഉണ്ടായി​രു​ന്നു. 1954-ൽ അവരുടെ എണ്ണം 434 ആയി ഉയർന്നു. അതേസ​മയം, സോമർസെറ്റ്‌ ഹൗസിൽ കൂടി​വ​ന്നി​രുന്ന കിറ്റി-ന്യൂടൗ​ണി​ലുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ കൂട്ടം, സ്വന്തമാ​യി ഒരു സഭ രൂപീ​ക​രി​ക്കാൻമാ​ത്രം വളർന്നു​ക​ഴി​ഞ്ഞി​രു​ന്നു. ന്യൂടൗൺ എന്ന പേരി​ലുള്ള അവരുടെ സഭയാണ്‌ തലസ്ഥാ​നത്തെ രണ്ടാമത്തെ സഭ. ഇന്നു ജോർജ്‌ടൗ​ണിൽ ഒമ്പതു സഭകളുണ്ട്‌.

പരസ്യ​വാ​ഹ​ന​ങ്ങ​ളും സൈക്കി​ളു​ക​ളും കഴുത​ക​ളും

1950-കളുടെ ആരംഭ​ത്തിൽ, ബ്രാഞ്ച്‌ ഓഫീ​സി​ന്റെ നേതൃ​ത്വ​ത്തിൻകീ​ഴിൽ ജോർജ്‌ടൗ​ണി​ലു​ട​നീ​ളം തുറസ്സായ സ്ഥലങ്ങളിൽ സഹോ​ദ​ര​ന്മാർ പരസ്യ​പ്ര​സം​ഗങ്ങൾ നടത്തി. മിക്കവാ​റും ശനിയാഴ്‌ച വൈകു​ന്നേ​ര​വും ഞായറാഴ്‌ച ഉച്ചകഴി​ഞ്ഞും ആയിരു​ന്നു അതിന്റെ സമയം. സ്വന്തമാ​യി നിർമി​ച്ച​തും ഉച്ചഭാ​ഷി​ണി​കൾ ഘടിപ്പി​ച്ച​തു​മായ ഒരു വാഹനം അവർ അതിനാ​യി ഉപയോ​ഗ​പ്പെ​ടു​ത്തി. അതിൽ ശക്തി​യേ​റിയ ഒരു ആംപ്ലി​ഫ​യ​റും വലിയ രണ്ടു സ്‌പീ​ക്ക​റും സ്‌പീക്കർ സ്റ്റാൻഡു​ക​ളും കേബി​ളു​ക​ളും ഉണ്ടായി​രു​ന്നു. 1949-ൽ സ്‌നാ​പ​ന​മേറ്റ ആൽബെർ സ്‌മോൾ ഇങ്ങനെ പറയുന്നു: “പകൽസ​മയം യോഗ​സ്ഥ​ലത്ത്‌ ഒരു ബോർഡ്‌ സ്ഥാപി​ച്ചി​രു​ന്നു. ‘നിങ്ങളു​ടെ ബൈബിൾ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽക​പ്പെ​ടും’ എന്ന അറിയി​പ്പും യോഗ​ത്തി​ന്റെ സമയവും അതിൽ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു. അനേക​രും ആ പ്രസം​ഗങ്ങൾ ശ്രദ്ധി​ക്കാ​നെത്തി. അവരിൽ ചിലർ പിന്നീടു സത്യത്തിൽ വരുക​യും ചെയ്‌തു.”

കൂടു​ത​ലാ​യ വളർച്ച​യ്‌ക്കുള്ള സാധ്യ​തയെ സൂചി​പ്പി​ച്ചു​കൊണ്ട്‌ നേഥൻ നോറും സെക്ര​ട്ട​റി​യായ മിൽട്ടൺ ഹെൻഷെ​ലും 1954-ന്റെ പ്രാരം​ഭ​ത്തിൽ ജോർജ്‌ടൗ​ണി​ലെ ഗ്ലോബ്‌ സിനി​മാ​ഹാ​ളിൽ പ്രസം​ഗി​ച്ചു. തദവസ​ര​ത്തിൽ സന്നിഹി​ത​നാ​യി​രുന്ന ജോൺ പോന്റിങ്‌ ഇപ്രകാ​രം റിപ്പോർട്ടു ചെയ്യുന്നു: “ഹാളി​നു​ള്ളി​ലെ 1,400 ഇരിപ്പി​ട​ങ്ങ​ളും നിറഞ്ഞി​രു​ന്നു. ഹാളിനു പുറത്തും സ്‌പീ​ക്ക​റു​കൾ ഘടിപ്പി​ച്ചി​രു​ന്നു. അതു​കൊണ്ട്‌ വേറെ 700 പേർ പ്രസംഗം കേട്ടു​കൊണ്ട്‌ വെളി​യിൽ നിൽപ്പു​ണ്ടാ​യി​രു​ന്നു. കനത്ത മഴയെ​ത്തു​ടർന്ന്‌ പുറത്തു​നി​ന്നി​രുന്ന പലരും ഹാളി​നു​ള്ളി​ലേക്കു കയറി​പ്പറ്റി, ഞെങ്ങി​ഞെ​രു​ങ്ങി​നിന്ന്‌ അവർ പ്രസംഗം ശ്രദ്ധി​ച്ചു​കൊ​ണ്ടി​രു​ന്നു. പ്ലാക്കാർഡു​കൾ ധരിച്ച സൈക്കിൾയാ​ത്രി​ക​രു​ടെ ഒരു പരേഡ്‌ നടത്തി​ക്കൊ​ണ്ടാ​യി​രു​ന്നു ഞങ്ങൾ ആ പരിപാ​ടി പരസ്യ​പ്പെ​ടു​ത്തി​യത്‌. രാത്രി​യിൽ, ഒരു കഴുത​യെ​ക്കൊ​ണ്ടു വലിപ്പിച്ച പ്രകാ​ശ​പൂ​രി​ത​മായ ഒരു വലിയ പരസ്യ​ബോർഡും ഞങ്ങൾ അതിനാ​യി ഉപയോ​ഗ​പ്പെ​ടു​ത്തി. ഒരു സഹോ​ദരൻ ബോർഡി​ന്റെ പിന്നിൽ നിന്നു​കൊണ്ട്‌ ആംപ്ലി​ഫ​യ​റി​ന്റെ സഹായ​ത്താൽ പരിപാ​ടി​യെ​ക്കു​റി​ച്ചു വിളി​ച്ചു​പ​റ​യു​ക​യും ചെയ്‌തു​കൊ​ണ്ടി​രു​ന്നു.”

ഉൾപ്ര​ദേ​ശ​ങ്ങ​ളി​ലേക്കു കൂടുതൽ യാത്രകൾ

ബ്രാഞ്ച്‌ മേൽവി​ചാ​ര​ക​നാ​യി സേവി​ക്കവേ, വിദൂ​ര​സ്ഥ​ല​ങ്ങ​ളിൽ പാർക്കു​ന്ന​വ​രു​ടെ അടുക്കൽ സുവാർത്ത എത്തിക്കാൻ വില്യം ട്രേസി സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഇതിനു​പു​റമേ എസേകീ​ബോ, ബെർബിസ്‌ എന്നീ നദീത​ടങ്ങൾ അദ്ദേഹം സ്വയം സന്ദർശി​ക്കു​ക​യും ആ പ്രദേ​ശ​ങ്ങ​ളി​ലുള്ള ചെറു​കൂ​ട്ട​ങ്ങൾക്കും സഭകൾക്കും വേണ്ടി സർക്കിട്ട്‌ സമ്മേള​നങ്ങൾ നടത്താൻ വേണ്ട ക്രമീ​ക​ര​ണങ്ങൾ ചെയ്യു​ക​യും ചെയ്‌തു. മിക്ക​പ്പോ​ഴും സമ്മേള​നങ്ങൾ നടത്തി​യി​രു​ന്നത്‌ സിനി​മാ​ഹാ​ളു​ക​ളി​ലും ഗവൺമെന്റ്‌ സ്‌കൂ​ളു​ക​ളി​ലും ആയിരു​ന്നു. വാസ്‌തവം പറഞ്ഞാൽ വേണ്ടത്ര സ്ഥലസൗ​ക​ര്യം ഉണ്ടായി​രു​ന്നത്‌ സിനി​മാ​ഹാ​ളു​ക​ളിൽ മാത്ര​മാ​യി​രു​ന്നു. 1949-ൽ എസേകീ​ബോ നദീമു​ഖ​ത്തി​ന​ടു​ത്തുള്ള സഡി സിനി​മാ​ഹാ​ളിൽ നടത്തിയ ഒരു സമ്മേള​ന​ത്തി​ലെ, “ആളുകളെ ഭയപ്പെ​ടു​ത്താ​നുള്ള ഉപാധി​യാ​യി നരകം ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു” എന്ന പരസ്യ​പ്ര​സം​ഗം ആളുക​ളിൽ വലിയ പ്രഭാവം ചെലുത്തി. ചിലർ യഹോ​വ​യു​ടെ സാക്ഷി​കളെ നരകമി​ല്ലാത്ത സഭയെന്നു വിളി​ക്കാ​നും തുടങ്ങി.

1950-ൽ, വിവാ​ഹ​ശേഷം അധികം താമസി​യാ​തെ വില്യം ട്രേസിക്ക്‌ ഐക്യ​നാ​ടു​ക​ളി​ലേക്കു നിയമ​ന​മാ​റ്റം ലഭിച്ചു. അദ്ദേഹ​ത്തി​നു പകരം ബ്രാഞ്ച്‌ മേൽവി​ചാ​ര​ക​നാ​യും സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യും ജോൺ പോന്റി​ങ്ങി​നെ നിയമി​ച്ചു. ചില നദീത​ട​ങ്ങ​ളിൽ പ്രവർത്തി​ക്കു​ന്ന​തി​ലും ജോൺ സഹായി​ച്ചു. സഞ്ചരി​ക്കുന്ന പോസ്റ്റ്‌ ഓഫീ​സാ​യി പ്രവർത്തി​ച്ചി​രുന്ന പൊതു യാത്ര​യ്‌ക്കുള്ള കപ്പലു​ക​ളി​ലാണ്‌ സഹോ​ദ​രങ്ങൾ യാത്ര ചെയ്‌തി​രു​ന്നത്‌. തപാൽ ഉരുപ്പ​ടി​കൾ കൈമാ​റാ​നാ​യി ഗ്രാമ​വാ​സി​കൾ അവരുടെ വള്ളങ്ങളിൽ കപ്പലിനെ സമീപി​ക്കു​മ്പോൾ, തങ്ങളെ​ക്കൂ​ടി കരയി​ലേക്കു കൊണ്ടു​പോ​കാ​മോ​യെന്നു സഹോ​ദ​രങ്ങൾ അവരോ​ടു ചോദി​ക്കും. അവരി​ലാ​രെ​ങ്കി​ലും തങ്ങൾക്കു ഭക്ഷണവും താമസ​സൗ​ക​ര്യ​വും പ്രദാനം ചെയ്യു​മെ​ന്നും അവർ പ്രത്യാ​ശി​ച്ചു. ഗ്രാമ​ത്തിൽ പ്രസം​ഗി​ച്ച​ശേഷം, തങ്ങൾക്ക്‌ ആതിഥ്യം അരുളുന്ന കുടും​ബ​ത്തോ​ടൊ​പ്പം അവർ രാത്രി​ക​ഴി​ക്കും. പിറ്റേന്ന്‌ അടുത്ത ഗ്രാമ​ത്തിൽ പ്രസം​ഗി​ക്കേ​ണ്ട​തിന്‌, ആരെങ്കി​ലും അവരെ തങ്ങളുടെ വള്ളത്തിൽ കയറ്റി നദീമു​ഖ​ത്തി​ന​ടു​ത്തേക്കു കൊണ്ടു​വ​രും. ഒരു ദിവസം ഉച്ചകഴിഞ്ഞ്‌ അവർ ഒരു തടിമില്ല്‌ സന്ദർശി​ച്ചു. എല്ലാവ​രോ​ടും പണി നിറു​ത്തി​യിട്ട്‌ വരാൻ ആവശ്യ​പ്പെ​ട്ട​ശേഷം അവർക്കു​വേണ്ടി 15 മിനി​ട്ടു​നേരം പ്രസം​ഗി​ക്കാൻ മാനേജർ സഹോ​ദ​ര​ന്മാ​രെ അനുവ​ദി​ച്ചു. എല്ലാവ​രും സാഹി​ത്യം സ്വീക​രി​ക്കു​ക​യും ചെയ്‌തു.

19-ാമത്തെ ഗിലെ​യാദ്‌ ക്ലാസ്സിൽനി​ന്നു ബിരു​ദ​മെ​ടുത്ത തോമസ്‌ മാർക്ക​വി​ച്ചി​നെ 1952 ജൂ​ലൈ​യിൽ ഗയാന​യി​ലേക്കു നിയമി​ച്ചു. പ്രവർത്തി​ക്കാ​തെ കിടക്കുന്ന പ്രദേ​ശ​ങ്ങ​ളി​ലേക്ക്‌ അദ്ദേഹ​വും കടന്നു​ചെന്നു. തോമസ്‌ ഇപ്രകാ​രം പറയുന്നു: “ഒരിക്ക​ലും സുവാർത്ത കേട്ടി​ട്ടി​ല്ലാത്ത ആളുക​ളോ​ടു സാക്ഷീ​ക​രി​ക്കു​ന്ന​തിൽ ഒരു പ്രത്യേക സന്തോ​ഷ​മുണ്ട്‌. എന്നാൽ ചില​പ്പോ​ഴൊ​ക്കെ നമ്മെ ആശ്ചര്യ​പ്പെ​ടു​ത്തുന്ന കാര്യങ്ങൾ സംഭവി​ച്ചേ​ക്കാം. അത്തരം ഒരനു​ഭവം എനിക്കു​ണ്ടാ​യി. ദെമേ​റാറ നദിയി​ലൂ​ടെ ഒരു ബോട്ടിൽ സഞ്ചരി​ച്ചു​ചെ​ന്ന​ശേഷം ഞാൻ കാട്ടി​നു​ള്ളി​ലേക്ക്‌ ഏറെദൂ​രം നടന്ന്‌ ചെറിയ ഒരു കുടി​ലി​നു മുമ്പിൽ എത്തി. വീട്ടു​കാ​രൻ എന്നെ അഭിവാ​ദ്യം ചെയ്യു​ക​യും അകത്തേക്കു ക്ഷണിക്കു​ക​യും ചെയ്‌തു. എന്നോട്‌ ഇരിക്കാൻ ആവശ്യ​പ്പെ​ട്ട​ശേഷം അദ്ദേഹം എനിക്കു പറയാ​നു​ള്ള​തെ​ല്ലാം ശ്രദ്ധി​ച്ചു​കേട്ടു. ചുറ്റും കണ്ണോ​ടി​ച്ച​പ്പോൾ ഞാൻ അത്ഭുത​പ്പെ​ട്ടു​പോ​യി. ആ കുടി​ലി​ന്റെ ഭിത്തി​ക​ളി​ലെ​ല്ലാം 1940-കളിലെ വിക്ഷാ​ഗോ​പു​രം മാസി​ക​ക​ളു​ടെ താളുകൾ ഒട്ടിച്ചു​വെ​ച്ചി​രി​ക്കു​ന്നു! എന്റെ ഈ അതിഥി സാധ്യ​ത​യ​നു​സ​രിച്ച്‌, ഒരു ബോട്ടിൽവെച്ച്‌ അല്ലെങ്കിൽ ജോർജ്‌ടൗ​ണി​ലോ മക്കൻസീ​യി​ലോ​വെച്ച്‌ രാജ്യ​ദൂ​തു​മാ​യി സമ്പർക്ക​ത്തിൽ വന്നിരു​ന്നു.”

രാജ്യ​ത്തി​ന്റെ വിരി​മാ​റി​ലൂ​ടെ ശ്രമക​ര​മായ യാത്ര നടത്തി കൈയ​റ്റുർ വെള്ളച്ചാ​ട്ട​ത്തി​നു സമീപം എത്തി​ച്ചേ​രുന്ന ആദ്യത്തെ മിഷന​റി​യാ​യി​രു​ന്നു ഡോനൾഡ്‌ ബൊലി​ങർ. അമരി​ന്ത്യ​രോ​ടു സാക്ഷീ​ക​രി​ക്കവേ, അവരോ​ടൊ​പ്പം ജോലി ചെയ്‌തി​രുന്ന ഒരു ഗവൺമെന്റ്‌ ഉദ്യോ​ഗ​സ്ഥനെ അദ്ദേഹം കണ്ടുമു​ട്ടി. ക്രമേണ ആ ഉദ്യോ​ഗസ്ഥൻ ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ക​യും പിൽക്കാ​ലത്ത്‌ അവിടെ രൂപം​കൊണ്ട കൂട്ടത്തെ പരിപാ​ലി​ക്കു​ക​യും ചെയ്‌തു. തൊഴി​ലു​മാ​യി ബന്ധപ്പെട്ട്‌ ചില സഹോ​ദ​രങ്ങൾ, സ്വർണ, വജ്ര ഖനി​പ്ര​ദേ​ശങ്ങൾ പോലെ ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളി​ലേക്കു താമസം മാറ്റി. അങ്ങനെ​യൊ​രു അവസ്ഥയി​ലും, തമ്പടി​ച്ചി​രുന്ന കൂടാ​രങ്ങൾ തോറും അവർ മിക്ക​പ്പോ​ഴും പ്രസം​ഗി​ക്കു​ന്നതു കാണാ​മാ​യി​രു​ന്നു. ആത്മീയ​മാ​യി ശക്തരായി നില​കൊ​ള്ളാൻ അവരെ സഹായി​ച്ചത്‌ എന്താണ്‌? പഠനത്തി​ന്റെ​യും പ്രസം​ഗ​വേ​ല​യു​ടെ​യും നല്ല ഒരു പട്ടിക അവർ പിൻപ​റ്റി​യി​രു​ന്നു.

ആവേശ​വും സംതൃ​പ്‌തി​യും നിറഞ്ഞ’ സേവനം

മിഷന​റി​മാ​രായ ജോൺ ഹെമ​വേ​യും ഭാര്യ ഡെയ്‌സി​യും 1946 മുതൽ 1961 വരെ ഗയാന​യിൽ സേവിച്ചു. ചില​പ്പോ​ഴൊ​ക്കെ, അവധി​ക്കാ​ല​ത്തി​ന്റെ രണ്ടാഴ്‌ച അവർ വെനെ​സ്വേ​ല​യ്‌ക്കു സമീപ​മുള്ള വടക്കു പടിഞ്ഞാ​റൻ ജില്ലക​ളിൽ ചെലവ​ഴി​ക്കു​മാ​യി​രു​ന്നു. അവിടെ കരീബു​ക​ളും ആറവാ​ക്കു​ക​ളും മറ്റു തദ്ദേശ ഗോ​ത്ര​ക്കാ​രും അധിവ​സി​ച്ചി​രു​ന്നു. ആറവാ​ക്കു​കൾക്ക്‌ അവർ ഒരിക്കൽ ധാരാളം സാഹി​ത്യം സമർപ്പി​ച്ചു. എന്നാൽ അവിടെ ഒരു സ്‌കൂൾ നടത്തി​യി​രുന്ന കത്തോ​ലിക്ക കന്യാ​സ്‌ത്രീ​കൾക്ക്‌ അത്‌ അത്ര രസിച്ചില്ല. മാതാ​പി​താ​ക്കൾ ഏതെങ്കി​ലും പ്രസി​ദ്ധീ​ക​ര​ണങ്ങൾ വാങ്ങി​യോ​യെന്ന്‌ കുട്ടി​ക​ളോട്‌ അവർ ചോദി​ക്കു​ക​പോ​ലും ചെയ്‌തു. ഈ ചോദ്യം​ചെ​യ്യ​ലി​നെ​ക്കു​റി​ച്ചു കേട്ട​പ്പോൾ മാതാ​പി​താ​ക്കൾ കുപി​ത​രാ​യി​ത്തീ​രു​ക​യും തങ്ങൾ എന്തു വായി​ക്കണം എന്നതു സ്വയം തീരു​മാ​നി​ച്ചു​കൊ​ള്ളാ​മെന്നു പുരോ​ഹി​തനെ അറിയി​ക്കു​ക​യും ചെയ്‌തു. എന്നാൽ വാശി​പൂണ്ട പുരോ​ഹി​തൻ, ഞായറാഴ്‌ച പള്ളിയിൽ കൂടി​വ​ന്ന​വ​രു​ടെ മുമ്പിൽവെച്ച്‌ അവരിൽ അനേക​രും കൈപ്പ​റ്റി​യി​രുന്ന നിങ്ങൾക്കു ഭൂമി​യിൽ സന്തോ​ഷ​ത്തോ​ടെ ജീവി​ക്കാൻ കഴിയു​മോ? (ഇംഗ്ലീഷ്‌) എന്ന ചെറു​പു​സ്‌ത​കത്തെ നിശി​ത​മാ​യി വിമർശി​ച്ചു. എന്നാൽ ഈ തന്ത്രവും തിരി​ഞ്ഞു​കൊ​ത്തി. കാരണം, ഹെമവേ ദമ്പതികൾ മടങ്ങി​പ്പോ​കാ​നി​രുന്ന ദിവസം ആ പുസ്‌ത​ക​ത്തി​ന്റെ ഒരു പ്രതി​ക്കു​വേണ്ടി ഗ്രാമീ​ണ​രിൽ അനേക​രും അവരെ സമീപി​ച്ചു.

ട്രക്കി​ലും ട്രെയി​നി​ലും ബോട്ടി​ലു​മൊ​ക്കെ സഞ്ചരി​ച്ചാണ്‌, 300 കിലോ​മീ​റ്റർ ഉള്ളിലാ​യി സ്ഥിതി​ചെ​യ്യുന്ന ഈ പ്രദേ​ശത്ത്‌ ജോണും ഡെയ്‌സി​യും എത്തിയത്‌. ആവശ്യ​മായ സാധന​സാ​മ​ഗ്രി​ക​ളും സാഹി​ത്യ​ങ്ങ​ളും കൂടാതെ, അമരി​ന്ത്യർ താമസി​ക്കുന്ന സ്ഥലങ്ങളി​ലേക്കു നയിക്കുന്ന ചെളി നിറഞ്ഞ പാതയി​ലൂ​ടെ സഞ്ചരി​ക്കാ​നാ​യി ഒരു സൈക്കി​ളും അവർ കരുതി​യി​രു​ന്നു. ജോൺ പറയുന്നു: “തലങ്ങും വിലങ്ങും ഉള്ള ഈ പാതക​ളി​ലൂ​ടെ സഞ്ചരി​ക്കു​ന്നവർ വഴി​തെ​റ്റാ​തെ തിരി​ച്ചു​പോ​കാൻ ആഗ്രഹി​ക്കു​ന്ന​പക്ഷം, വഴികൾ കൃത്യ​മാ​യി ഓർത്തി​രി​ക്കു​ക​യോ അവ ഒന്നിക്കുന്ന സ്ഥലങ്ങളിൽ അടയാ​ള​മാ​യി മരക്കൊ​മ്പു​കൾ ഒടിച്ചി​ടു​ക​യോ ചെയ്യേ​ണ്ട​തുണ്ട്‌. പുലി​യോ സിംഹ​മോ മുമ്പിൽ വന്നു​പെ​ട്ടാൽ, നിശ്ചല​മാ​യി നിന്ന്‌ അതിനെ നോക്കി​പ്പേ​ടി​പ്പി​ക്കുക എന്നതാണ്‌ പരമ്പരാ​ഗ​ത​മായ മുൻക​രു​തൽ. അൽപ്പസ​മ​യ​ത്തി​നു​ള്ളിൽ അതു വഴിയിൽനി​ന്നു സാവകാ​ശം മാറി​പ്പൊ​യ്‌ക്കൊ​ള്ളും. തങ്ങളുടെ സ്വൈ​ര​വി​ഹാ​ര​ത്തി​നു വിഘ്‌നം സൃഷ്ടി​ക്കാൻ വന്നിരി​ക്കു​ന്ന​വ​രോ​ടുള്ള പ്രതി​ഷേ​ധ​പ്ര​ക​ട​ന​മാ​യി കുരങ്ങു​കൾ ശബ്ദമു​യർത്തി​ക്കൊണ്ട്‌ മരത്തു​ഞ്ച​ങ്ങ​ളിൽ അങ്ങുമി​ങ്ങും പായു​മ്പോൾ, തലകീ​ഴാ​യി തൂങ്ങി​ക്കി​ട​ക്കുന്ന കുട്ടി​ത്തേ​വാ​ങ്കു​കൾ കടന്നു​പോ​കു​ന്ന​വരെ അലക്ഷ്യ​മാ​യി നോക്കി​ക്കൊ​ണ്ടി​രി​ക്കു​കയേ ഉള്ളൂ. വനത്തി​നു​ള്ളി​ലെ തുറസ്സായ ഇടങ്ങളിൽ വർണപ്പ​കി​ട്ടാർന്ന പെരു​ങ്കൊ​ക്ക​ന്മാർ പപ്പായ​പ്പഴം കൊത്തി​ത്തി​ന്നുന്ന കാഴ്‌ച​യും നിങ്ങൾക്കു കാണാൻ കഴി​ഞ്ഞേ​ക്കും.”

ഗയാന​യി​ലെ 15 വർഷത്തെ മിഷനറി സേവന​ത്തി​നു​ശേഷം ഹെമവേ സഹോ​ദരൻ, തന്റെ വികാ​രങ്ങൾ ഈ വാക്കു​ക​ളിൽ സംഗ്ര​ഹി​ക്കു​ന്നു: “എത്ര ആവേശ​കരം! എത്ര സംതൃ​പ്‌തി​ദാ​യകം! ഓലമേഞ്ഞ ഒരു കുടി​ലി​ന്റെ മൺതറ​യി​ലി​രുന്ന്‌ അമരി​ന്ത്യ​രോ​ടു ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ക​യും അവരെ ഒരു പുതിയ ജീവി​ത​രീ​തി പഠിപ്പി​ക്കു​ക​യും ചെയ്യു​മ്പോൾ അനുഭ​വ​വേ​ദ്യ​മാ​കുന്ന സംതൃ​പ്‌തി അനുപ​മ​മാണ്‌. എളിയ​വ​രായ ആ മനുഷ്യർ ബൈബിൾപ​ഠി​പ്പി​ക്ക​ലി​നോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കു​ന്ന​തും തുടർന്നു തങ്ങളുടെ ജീവി​തത്തെ ദൈവ​ത്തി​നു സമർപ്പി​ക്കു​ന്ന​തും ആയ അനുഭ​വങ്ങൾ മനസ്സിൽനിന്ന്‌ ഒരിക്ക​ലും മാഞ്ഞു​പോ​കു​ക​യില്ല.”

പ്രാ​ദേ​ശിക പയനി​യർമാർ ഗിലെ​യാ​ദി​ലേക്കു പോകു​ന്നു

അനേകം പ്രാ​ദേ​ശിക പയനി​യർമാർക്കും ഗിലെ​യാദ്‌ സ്‌കൂ​ളിൽ സംബന്ധി​ക്കാ​നുള്ള പദവി ലഭിച്ചു. അവരിൽ ചിലരെ പിന്നീട്‌ ഗയാന​യിൽത്തന്നെ നിയമി​ക്കു​ക​യും ചെയ്‌തു. ഫ്‌ളോ​റൻസ്‌ ടോം (ഇപ്പോൾ ബ്രി​സെറ്റ്‌), 21-ാം ക്ലാസ്‌, 1953; ആൽബെർ സ്‌മോ​ളും ഭാര്യ ഷീലയും, 31-ാം ക്ലാസ്‌, 1958; ഫ്രെഡ​റിക്‌ മകാൽമൻ, 48-ാം ക്ലാസ്‌, 1970 എന്നിവർ അവരിൽപ്പെ​ടു​ന്നു.

ഫ്‌ളോ​റൻസ്‌ ബ്രി​സെറ്റ്‌ പറയുന്നു: “വിദേ​ശത്തു സേവി​ക്കാ​നാ​ണു ഞാൻ ആഗ്രഹി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഗയാന​യി​ലെ സ്‌കെൽഡ​നി​ലേ​ക്കാണ്‌ എനിക്കു നിയമനം ലഭിച്ചത്‌. പക്ഷേ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​മാ​യി​ട്ടാണ്‌ ഞാൻ അതിനെ വീക്ഷി​ച്ചത്‌. ധാരാളം മുൻകാല സഹപാ​ഠി​ക​ളും അധ്യാ​പ​ക​രും സുഹൃ​ത്തു​ക്ക​ളും പരിച​യ​ക്കാ​രും ബൈബി​ള​ധ്യ​യ​ന​ത്തി​നുള്ള എന്റെ ക്ഷണം സ്വീക​രി​ച്ചു. അവർക്ക്‌ എന്നെ അറിയാ​മാ​യി​രു​ന്നു എന്നതു​തന്നെ കാരണം. അധ്യയനം നടത്താ​മോ​യെന്നു ചിലർ എന്നോടു നേരിട്ടു ചോദി​ക്കു​ക​പോ​ലും ചെയ്‌തു! അവരിൽ ഒരാളാ​യി​രു​ന്നു എഡ്‌വേർഡ്‌ കിങ്‌. അതി​നോ​ട​കം​തന്നെ അദ്ദേഹ​ത്തി​ന്റെ ഭാര്യയെ ബൈബിൾ പഠിക്കാൻ ഞാൻ സഹായി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. അതേക്കു​റി​ച്ചു മനസ്സി​ലാ​ക്കിയ ആംഗ്ലിക്കൻ പുരോ​ഹി​തൻ, എഡ്‌വേർഡി​നെ വിളി​പ്പി​ക്കു​ക​യും ഭാര്യ​യു​ടെ പഠനം അവസാ​നി​പ്പി​ക്ക​ണ​മെന്ന്‌ ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു. എന്നാൽ അതനു​സ​രി​ക്കു​ന്ന​തി​നു പകരം എഡ്‌വേർഡും പഠനം ആരംഭി​ച്ചു.”

സ്‌മോൾ ദമ്പതികൾ ഗിലെ​യാ​ദിൽനി​ന്നു മടങ്ങി​യെ​ത്തി​യ​ശേഷം ആൽബെർ, ബ്രാഞ്ച്‌ കമ്മിറ്റി അംഗമാ​യും സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യും അനേക വർഷം സേവിച്ചു. ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഉണ്ടെങ്കി​ലും അദ്ദേഹ​വും ഷീലയും, പ്രാ​ദേ​ശിക സഭയിൽ ഇപ്പോൾ പ്രത്യേക പയനി​യർമാ​രാ​യി സേവി​ക്കു​ന്നു. സ്‌മോൾ സഹോ​ദരൻ അവിടത്തെ ഒരു മൂപ്പനും ആണ്‌. തീർച്ച​യാ​യും, ഗയാന​ക്കാ​രായ എല്ലാവർക്കും അവി​ടെ​ത്തന്നെ നിയമനം ലഭിച്ചില്ല. ഉദാഹ​ര​ണ​ത്തിന്‌, 48-ാം ക്ലാസ്സിൽനി​ന്നു ബിരുദം നേടിയ ലിനെറ്റ്‌ പിറ്റർസി​നെ സിയെറ ലിയോ​ണി​ലേ​ക്കാ​ണു നിയമി​ച്ചത്‌. അവർ അവിടെ വിശ്വ​സ്‌ത​ത​യോ​ടെ ഇന്നും സേവി​ക്കു​ന്നു.

ചലച്ചി​ത്രം താത്‌പ​ര്യ​ത്തെ ഉത്തേജി​പ്പി​ക്കു​ന്നു

1950-കളിൽ യഹോ​വ​യു​ടെ സാക്ഷികൾ പുതി​യ​ലോക സമുദാ​യം പ്രവർത്ത​ന​ത്തിൽ (ഇംഗ്ലീഷ്‌) എന്ന ചലച്ചി​ത്രം വ്യാപ​ക​മാ​യി പ്രദർശി​പ്പി​ക്കു​ക​യു​ണ്ടാ​യി. 1953-ൽ ന്യൂ​യോർക്കി​ലെ യാങ്കീ സ്റ്റേഡി​യ​ത്തിൽ നടന്ന വലിയ കൺ​വെൻ​ഷ​നെ​യും ബ്രുക്ലി​നി​ലെ ലോക ആസ്ഥാന​ത്തെ​യും കേന്ദ്രീ​ക​രി​ച്ചു​ള്ള​താ​യി​രു​ന്നു അത്‌. യഹോ​വ​യു​ടെ സംഘട​ന​യെ​യും വളർച്ച​യ്‌ക്കുള്ള അതിന്റെ സാധ്യ​ത​യെ​യും കുറിച്ചു കൂടുതൽ മെച്ചമാ​യി മനസ്സി​ലാ​ക്കാൻ സാക്ഷികൾ ഉൾപ്പെടെ എല്ലാവ​രെ​യും സഹായി​ക്കു​ന്ന​താ​യി​രു​ന്നു ആ ചലച്ചി​ത്രം. വനാന്ത​ര​ങ്ങ​ളിൽ വസിക്കുന്ന ആളുക​ളിൽ അതു വലിയ പ്രഭാവം ചെലുത്തി എന്നതിനു സംശയ​മില്ല. അവരിൽ അനേക​രും ജീവി​ത​ത്തിൽ ആദ്യമാ​യി​ട്ടാ​യി​രു​ന്നു ഒരു ചലച്ചി​ത്രം കാണു​ന്നത്‌!

മിക്ക​പ്പോ​ഴും, തുറസ്സായ ഒരു വലിയ സ്ഥലത്താ​യി​രു​ന്നു ചലച്ചി​ത്രം പ്രദർശി​പ്പി​ച്ചി​രു​ന്നത്‌. അതു കാണാ​നാ​യി ആളുകൾ കിലോ​മീ​റ്റ​റു​കൾ നടന്നെ​ത്തി​യി​രു​ന്നു. ‘എന്നാൽ, വൈദ്യു​തി ഇല്ലാത്ത സ്ഥലങ്ങളിൽ സഹോ​ദ​ര​ങ്ങൾക്ക്‌ എപ്രകാ​ര​മാണ്‌ അതു പ്രദർശി​പ്പി​ക്കാൻ സാധി​ച്ചത്‌?’ എന്നു നിങ്ങൾ ചോദി​ച്ചേ​ക്കാം. ആ ചിത്രം പല സ്ഥലങ്ങളി​ലും പ്രദർശി​പ്പിച്ച സഹോ​ദ​ര​നാണ്‌ ആലൻ ജോൺസ്റ്റൊൺ. 1957-ൽ ഗയാന​യിൽ എത്തി​ച്ചേ​രു​ക​യും സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി സേവി​ക്കു​ക​യും ചെയ്‌ത ഗിലെ​യാദ്‌ ബിരു​ദ​ധാ​രി​യായ അദ്ദേഹം എഴുതു​ന്നു: “വൈദ്യു​തി ഇല്ലാത്ത സ്ഥലങ്ങളിൽ, തങ്ങളുടെ കടകളിൽ ഉപയോ​ഗി​ച്ചി​രുന്ന ജനറേ​റ്റ​റു​കൾ ആളുകൾ ദയാപു​ര​സ്സരം ഞങ്ങൾക്കു നൽകു​മാ​യി​രു​ന്നു. രണ്ടു മരങ്ങൾക്കി​ട​യിൽ നല്ല ഉറപ്പോ​ടെ വലിച്ചു​കെ​ട്ടിയ ഒരു വലിയ കിടക്ക​വി​രി ആയിരു​ന്നു സ്‌ക്രീൻ.”

ഒരിക്കൽ ചിത്രം പ്രദർശി​പ്പി​ച്ച​ശേഷം ജോൺ ഹെമ​വേ​യും ഡെയ്‌സി​യും ഒരു ആവിക്ക​പ്പ​ലിൽ വീട്ടി​ലേക്കു മടങ്ങു​ക​യാ​യി​രു​ന്നു. ആ ചിത്ര​ത്തെ​ക്കു​റി​ച്ചു കേട്ടി​രുന്ന കപ്പലി​ലുള്ള അനേക​രും അതു കാണാൻ ആഗ്രഹി​ച്ചു. കപ്പിത്താ​ന്റെ അനുവാ​ദ​ത്തോ​ടെ ഹെമവേ ദമ്പതികൾ കപ്പലിന്റെ മുകൾത്ത​ട്ടിൽ സ്‌ക്രീൻ വലിച്ചു​കെ​ട്ടു​ക​യും ഒരു കാബിന്റെ ജനലിനു പിന്നിൽ പ്രൊ​ജക്ടർ സ്ഥാപി​ക്കു​ക​യും ചെയ്‌തു. ജനലിന്റെ സ്ഥാനം ശരിക്കും യോജി​ച്ച​താ​യി​രു​ന്നു. ജോൺ എഴുതു​ന്നു: “കപ്പലിൽ കത്തോ​ലിക്ക പുരോ​ഹി​ത​ന്മാ​രും ആംഗ്ലിക്കൻ പുരോ​ഹി​ത​ന്മാ​രും ഉണ്ടായി​രു​ന്നു. കരയിൽവെച്ച്‌ നമ്മുടെ ചിത്രം കാണാൻ മനസ്സു​വെ​ക്കാ​തി​രുന്ന അവർ ഈ സന്ദർഭ​ത്തിൽ മനസ്സി​ല്ലാ​മ​ന​സ്സോ​ടെ ആയിരി​ക്കാ​മെ​ങ്കി​ലും അതു വീക്ഷിച്ചു. അവരുടെ കാബി​നിൽനി​ന്നാ​യി​രു​ന്നു ഞങ്ങൾ ചിത്രം പ്രദർശി​പ്പി​ച്ചത്‌. ചിത്രം കണ്ടുക​ഴി​ഞ്ഞ​പ്പോൾ യാത്ര​ക്കാർ അനേകം ചോദ്യ​ങ്ങ​ളാൽ പുരോ​ഹി​ത​ന്മാ​രെ വീർപ്പു​മു​ട്ടി​ച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാൾക്കു മാത്രമേ അതി​നെ​ല്ലാം ഉത്തരം നൽകാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ.”

ചലച്ചി​ത്ര​ത്തി​ന്റെ പ്രഭാ​വ​ത്തെ​ക്കു​റിച്ച്‌ ജോൺ പോന്റിങ്‌ എഴുതു​ന്നു: “ആ ചിത്ര​ത്തി​ന്റെ പ്രദർശനം ആ നാളു​ക​ളിൽ വളരെ ഫലപ്ര​ദ​മാ​യി​രു​ന്നു—പ്രത്യേ​കി​ച്ചും സാക്ഷികൾ കുറവാ​യി​രി​ക്കു​ക​യും അവരെ തുച്ഛീ​ക​രി​ച്ചു കാണു​ക​യും ചെയ്‌തി​രുന്ന സ്ഥലങ്ങളിൽ. വിഭിന്ന വർഗക്കാർ ഉൾപ്പെട്ട ലോക​വ്യാ​പ​ക​മായ ഒരു വൻ സംഘട​ന​യു​ടെ ചിത്രം ആളുക​ളു​ടെ സംശയങ്ങൾ ദൂരീ​ക​രി​ക്കു​ക​യും നമ്മോ​ടുള്ള അവരുടെ ആദരവു വർധി​പ്പി​ക്കു​ക​യും ചെയ്‌തു. അത്‌ അനേക​രു​ടെ​യും ജീവി​ത​ത്തിൽ ശക്തമായ സ്വാധീ​നം ചെലുത്തി, ഒരു ബൈബി​ള​ധ്യ​യനം സ്വീക​രി​ക്കു​ന്ന​തി​ലേക്ക്‌ അത്‌ അവരെ നയിച്ചു. അവരിൽ ചിലർ പിന്നീടു മൂപ്പന്മാ​രാ​യി​ത്തീർന്നു. കേവലം രണ്ടാഴ്‌ച​യ്‌ക്കു​ള്ളിൽ ഒരു സർക്കിട്ട്‌ മേൽവി​ചാ​രകൻ 17 പ്രാവ​ശ്യം ആ ചിത്രം പ്രദർശി​പ്പി​ച്ചു. മിക്ക​പ്പോ​ഴും വെളി​മ്പ്ര​ദേ​ശ​ങ്ങ​ളിൽ നടത്തിയ ആ പ്രദർശനം 5,000 പേർ വീക്ഷിച്ചു.

“ചിത്രം പ്രദർശി​പ്പി​ക്കാൻ മറ്റൊരു സർക്കിട്ട്‌ മേൽവി​ചാ​രകൻ നടത്തിയ ശ്രമവും വലിയ നേട്ടം കൈവ​രി​ച്ചു. കുത്തൊ​ഴു​ക്കു​കൾ നിറഞ്ഞ ഒരു നദിയി​ലൂ​ടെ രണ്ടു ദിവസം സഞ്ചരി​ച്ച​ശേഷം ഒരു കാട്ടു​പാ​ത​യി​ലൂ​ടെ അദ്ദേഹം കാൽന​ട​യാ​യി നീങ്ങി. അവി​ടെ​യുള്ള അനേകം അമരി​ന്ത്യ​രും ആകാം​ക്ഷ​യോ​ടെ ചിത്രം വീക്ഷിച്ചു—അവർ ജീവി​ത​ത്തിൽ ആദ്യമാ​യി ഒരു ചിത്ര​പ്ര​ദർശനം കണ്ടത്‌ അപ്പോ​ഴാ​യി​രു​ന്നു. പിറ്റേന്ന്‌, ഏറെയും പ്രസ്‌ബി​റ്റേ​റി​യൻകാ​രായ ആ ഗ്രാമ​വാ​സി​ക​ളിൽ അനേക​രും നമ്മുടെ മാസി​കകൾ കൈപ്പറ്റി. ആ സന്ദർശ​ന​ത്തി​ന്റെ ഫലമായി, യഹോ​വ​യു​ടെ ജനത്തോ​ടുള്ള ആ ഗ്രാമ​വാ​സി​ക​ളു​ടെ മനോ​ഭാ​വം വളരെ മെച്ച​പ്പെട്ടു.”

1953 മുതൽ 1966 വരെ ഗയാന രാഷ്‌ട്രീ​യ​വും വർഗീ​യ​വും ആയ കലാപ​ങ്ങൾക്കു വിധേ​യ​മാ​യി. 1961 മുതൽ 1964 വരെയുള്ള വർഷങ്ങൾ ഏറെ രൂക്ഷമാ​യി​രു​ന്നു. കൊള്ള​യും കൊല​യും ലഹളയും പൊതു​സ​മ​ര​ങ്ങ​ളും അരങ്ങേറി. പൊതു​ഗ​താ​ഗതം സ്‌തം​ഭി​ച്ചു. ദേശം ഭീതി​യിൽ ആണ്ടു​പോ​യി. സഹോ​ദ​ര​ങ്ങൾക്കു നേരി​ട്ടുള്ള പീഡനം ഉണ്ടായി​ല്ലെ​ങ്കി​ലും നിലവി​ലുള്ള സാഹച​ര്യ​ങ്ങൾ ചിലരെ കഷ്ടത്തി​ലാ​ക്കി. ഉദാഹ​ര​ണ​ത്തിന്‌, രണ്ടു സഹോ​ദ​ര​ന്മാർ തല്ലു​കൊ​ണ്ടു. ആൽബെർ സ്‌മോൾ ഉൾപ്പെടെ മറ്റു രണ്ടു​പേർക്ക്‌ ഒരു കൈ​ത്തോ​ക്കിൽനി​ന്നു വെടി​യേറ്റു. വെടി​യുണ്ട നീക്കം ചെയ്യാ​നാ​യി അവർക്ക്‌ ആശുപ​ത്രി​യിൽ പോ​കേ​ണ്ടി​വന്നു. സ്ഥിതി​ഗ​തി​കൾ അങ്ങേയറ്റം വഷളാ​യ​തി​നാൽ ബ്രിട്ടീഷ്‌ സൈന്യ​ത്തിന്‌ രംഗത്തു​വ​രേ​ണ്ടി​വന്നു.

കലാപ​ക​ലു​ഷി​ത​മായ ആ നാളു​ക​ളിൽ പുതി​യ​ലോക സമുദാ​യം പ്രവർത്ത​ന​ത്തിൽ എന്ന ചിത്രം, യഥാർഥ സമാധാ​ന​വും ഐക്യ​വും മുഖമു​ദ്ര​യാ​യുള്ള ഒരു സാർവ​ദേ​ശീയ ജനതയി​ലേക്കു വിരൽചൂ​ണ്ടി​യത്‌ എത്ര സമുചി​ത​മാ​യി​രു​ന്നു! പൊതു​ഗ​താ​ഗതം നിലച്ച​പ്പോ​ഴും സഹോ​ദ​രങ്ങൾ യോഗ​ങ്ങൾക്കു കൂടി​വ​രു​ക​യും ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ക​യും ചെയ്‌തു. സാധാരണ നടക്കു​ന്ന​തി​ലും അൽപ്പം​കൂ​ടെ അവർക്കു നടക്കേ​ണ്ടി​വന്നു എന്നുമാ​ത്രം. ചിലർ സൈക്കി​ളി​ലും സഞ്ചരിച്ചു. എല്ലാറ്റി​ലു​മു​പ​രി​യാ​യി, അവർ പരസ്‌പരം യഥാർഥ ക്രിസ്‌തീയ സ്‌നേഹം പ്രകടി​പ്പി​ച്ചു. “അവർ അന്യോ​ന്യം കരുതൽ പ്രകട​മാ​ക്കു​ക​യും തങ്ങൾക്കു​ള്ളതു പങ്കു​വെ​ക്കു​ക​യും ചെയ്‌തു” എന്ന്‌ ആൽബെർ സ്‌മോൾ അറിയി​ച്ചു.

സഹോ​ദ​രി​മാർ വേലയ്‌ക്കു നേതൃ​ത്വം വഹിക്കു​ന്നു

രാജ്യ​ദൂ​തു​മാ​യി സഹോ​ദ​രി​മാ​രും വിദൂ​ര​സ്ഥ​ല​ങ്ങ​ളി​ലേക്കു കടന്നു​ചെന്നു. വനത്തിന്റെ അറ്റത്തു സ്ഥിതി​ചെ​യ്യുന്ന ബാർറ്റി​ക്ക​യി​ലേക്കു നിയമി​ക്ക​പ്പെട്ട ഐവി ഹൈൻഡ്‌സും ഫ്‌ളോ​റൻസ്‌ ടോമും അതിന്‌ ഉദാഹ​ര​ണ​മാണ്‌. ഒറ്റപ്പെട്ട ഒരു പ്രസാ​ധ​ക​നായ മാഹാ​ഡി​യൊ, ഭാര്യ ജാമെ​ലാ​യു​മൊത്ത്‌ അവിടെ താമസി​ച്ചി​രു​ന്നു. അക്കാലത്തെ മിക്ക പൂർവേ​ന്ത്യൻ സ്‌ത്രീ​ക​ളെ​യും​പോ​ലെ വിദ്യാ​ഭ്യാ​സം നിഷേ​ധി​ക്ക​പ്പെട്ട ജാമെ​ലാ​യ്‌ക്കു വായി​ക്കാ​നോ എഴുതാ​നോ അറിയി​ല്ലാ​യി​രു​ന്നു. എന്നിട്ടും, സ്വന്തമാ​യി ബൈബിൾ വായി​ക്കാ​നും ചെറു​പ്രാ​യ​ത്തി​ലുള്ള രണ്ടു പുത്ര​ന്മാ​രെ പഠിപ്പി​ക്കാ​നും അവർ ആഗ്രഹി​ച്ചു. ഫ്‌ളോ​റൻസ്‌ പറയുന്നു: “യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താ​ലും എന്റെ പിന്തു​ണ​യാ​ലും അവർ വളരെ പെട്ടെന്ന്‌ എഴുതാ​നും വായി​ക്കാ​നും സാക്ഷ്യം നൽകാ​നും പഠിച്ചു.”

ബാർറ്റി​ക്ക​യിൽ എത്തി രണ്ടു മാസം കഴിഞ്ഞി​ട്ടും ഫ്‌ളോ​റൻസി​നും ഐവി​ക്കും യോജിച്ച ഒരു താമസ​സ്ഥലം കണ്ടെത്താ​നാ​യില്ല. ആ സമയത്ത്‌ അവർ പത്തു ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തി​യി​രു​ന്ന​തി​നാൽ, യോഗങ്ങൾ നടത്താ​നും അവർക്ക്‌ ഒരു സ്ഥലം ആവശ്യ​മാ​യി​രു​ന്നു. സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ സന്ദർശ​ന​ത്തെ​ക്കു​റി​ച്ചുള്ള അറിയി​പ്പു​കൂ​ടി കിട്ടി​ക്ക​ഴി​ഞ്ഞ​പ്പോൾ അവസ്ഥ വളരെ നിർണാ​യ​ക​മാ​യി​ത്തീർന്നു. തന്നെയു​മല്ല, ഉൾപ്ര​ദേ​ശ​ങ്ങ​ളി​ലുള്ള തൊഴി​ലാ​ളി​ക​ളും ജോർജ്‌ടൗ​ണി​ലുള്ള വേശ്യ​ക്കൂ​ട്ട​ങ്ങ​ളും ബാർറ്റി​ക്ക​യി​ലേക്കു കൂട്ടമാ​യി വന്നു​ചേ​രുന്ന ആഴ്‌ച​യിൽത്ത​ന്നെ​യാ​യി​രു​ന്നു സർക്കിട്ട്‌ സന്ദർശ​ന​വും പട്ടിക​പ്പെ​ടു​ത്തി​യി​രു​ന്നത്‌. ആ സമയത്ത്‌ പട്ടണത്തി​ലെ ജനസംഖ്യ മൂന്നി​ര​ട്ടി​യാ​യി വർധി​ക്കു​മാ​യി​രു​ന്നു.

എന്നാൽ യഹോ​വ​യു​ടെ കൈ ഒരിക്ക​ലും കുറു​കി​യി​ട്ടി​ല്ല​ല്ലോ. ഫ്‌ളോ​റൻസ്‌ അനുസ്‌മ​രി​ക്കു​ന്നു: “സർക്കിട്ട്‌ മേൽവി​ചാ​രകൻ എത്താനി​രു​ന്ന​തി​ന്റെ തലേ ദിവസം ഉച്ചയ്‌ക്കു​ശേഷം ഏറെക്ക​ഴിഞ്ഞ്‌ ഞങ്ങൾ ഒരു ഭൂവു​ട​മയെ കണ്ടുമു​ട്ടി. നഗരമ​ധ്യ​ത്തിൽ സ്ഥിതി​ചെ​യ്യുന്ന രണ്ടു കിടപ്പു​മു​റി​ക​ളുള്ള ഒരു ചെറിയ വീട്‌ ഞങ്ങൾക്കു വാടക​യ്‌ക്കു തരാ​മെന്ന്‌ അദ്ദേഹം സമ്മതിച്ചു. ഞങ്ങൾ തിരക്കിട്ട്‌ പണി ആരംഭി​ച്ചു. ഭിത്തികൾ തേച്ചു​ക​ഴു​കി പെയി​ന്റ​ടി​ച്ചു. തുടർന്ന്‌ തറ പോളീഷ്‌ ചെയ്‌തു. കർട്ടനു​കൾ തൂക്കി​യ​ശേഷം ഗൃഹോ​പ​ക​ര​ണങ്ങൾ കൊണ്ടു​വ​ന്നി​ട്ടു. എല്ലാം തീർന്ന​പ്പോൾ നേരം പാതി​രാ​ത്രി കഴിഞ്ഞി​രു​ന്നു. എന്തൊരു തിരക്കു​പി​ടിച്ച രാത്രി​യാ​യി​രു​ന്നു അത്‌! ആ കഥയൊ​ന്നും സർക്കിട്ട്‌ മേൽവി​ചാ​ര​ക​നായ ജോൺ പോന്റി​ങ്ങി​നു വിശ്വ​സി​ക്കാ​നേ കഴിഞ്ഞില്ല. സന്ദർശ​ന​ത്തി​ന്റെ ആദ്യദി​വസം 22 പേർ സന്നിഹി​ത​രാ​യി​രു​ന്നു. പെട്ടെ​ന്നു​തന്നെ രൂപം​കൊ​ള്ളാ​നി​രുന്ന ബാർറ്റിക്ക സഭയുടെ ആദ്യാം​ഗ​ങ്ങ​ളാ​യി​രു​ന്നു അവർ.”

നദിക​ളി​ലൂ​ടെ രാജ്യ​ഘോ​ഷകർ എന്ന ബോട്ടു​ക​ളിൽ സഞ്ചരി​ക്കു​ന്നു

നദീതീ​ര​ങ്ങ​ളിൽ പാർക്കു​ന്ന​വരെ സന്ദർശി​ക്കാൻ ആദ്യ​മൊ​ക്കെ സഹോ​ദ​രങ്ങൾ മറ്റു ബോട്ടു​ക​ളെ​യും വള്ളങ്ങ​ളെ​യു​മാണ്‌ ആശ്രയി​ച്ചി​രു​ന്നത്‌. പിന്നീട്‌, രാജ്യ​ഘോ​ഷകൻ-1, രാജ്യ​ഘോ​ഷകൻ-2 തുടങ്ങി അഞ്ചു ബോട്ടു​കൾ അവർ സ്വന്തമാ​യി വാങ്ങി. (ആദ്യത്തെ രണ്ടെണ്ണം ഇപ്പോൾ ഉപയോ​ഗ​ത്തി​ലില്ല)

ഫ്രെഡ​റിക്‌ മകാൽമൻ പറയുന്നു: “കിഴക്കൻതീ​ര​ങ്ങ​ളിൽ പ്രവർത്തി​ക്കാ​നാ​യി ഒഴുക്കി​നൊ​ത്തു തുഴഞ്ഞു​കൊണ്ട്‌ ഞങ്ങൾ പോമ​റൂൺ നദിയി​ലൂ​ടെ യാത്ര​ചെ​യ്യു​മാ​യി​രു​ന്നു. ഒടുവിൽ ഞങ്ങൾ നദീമു​ഖ​ത്തി​നു 11 കിലോ​മീ​റ്റർ മുമ്പുള്ള ഹാക്‌നി ഗ്രാമ​ത്തി​ലെ​ത്തും. അന്നാളിൽ ആ പ്രദേ​ശത്ത്‌ ഒരു മിഡ്‌​വൈ​ഫാ​യി ജോലി​നോ​ക്കി​യി​രുന്ന ഡിക്കാം​ബ്രാ സഹോ​ദ​രി​യു​ടെ വീട്ടിൽ സുഖമാ​യി കിടന്നു​റ​ങ്ങി​യ​ശേഷം, പിറ്റേന്ന്‌ അതിരാ​വി​ലെ നദീമു​ഖ​ത്തി​ന​ടു​ത്തേക്കു പിന്നെ​യും സഞ്ചരി​ക്കു​ക​യും അവി​ടെ​നിന്ന്‌ പടിഞ്ഞാ​റേ തീര​ത്തേക്കു കടക്കു​ക​യും ചെയ്യും. എന്നിട്ട്‌ ഞങ്ങൾ തിരിച്ച്‌ ചാരി​റ്റി​യിൽ എത്തുന്ന​തു​വ​രെ​യുള്ള 34 കിലോ​മീ​റ്റർ തീര​പ്ര​ദേശം പ്രവർത്തി​ക്കും.” അഞ്ചു വർഷ​ത്തോ​ളം സഹോ​ദ​രങ്ങൾ ഇങ്ങനെ പോമ​റൂൺ നദിയി​ലൂ​ടെ അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും തുഴഞ്ഞു​കൊ​ണ്ടി​രു​ന്നു. ഒടുവിൽ, ബോട്ടി​ന്റെ അമരത്തു ഘടിപ്പി​ക്കാൻ അവർക്ക്‌ ആറു കുതി​ര​ശ​ക്തി​യുള്ള ഒരു പഴയ മോ​ട്ടോർ എഞ്ചിൻ കിട്ടി.

സാധാ​ര​ണ​ഗ​തി​യിൽ നദിയി​ലൂ​ടെ​യുള്ള സഞ്ചാരം സുരക്ഷി​ത​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, മറ്റു ബോട്ടു​ക​ളും സഞ്ചാരം നടത്തി​യി​രു​ന്ന​തി​നാൽ സഹോ​ദ​രങ്ങൾ സൂക്ഷി​ക്കേ​ണ്ടി​യി​രു​ന്നു. കൂടാതെ, മോ​ട്ടോർ പിടി​പ്പി​ക്കാത്ത ബോട്ടു​കൾ ആയിരു​ന്ന​തി​നാൽ രാജ്യ​ഘോ​ഷകൻ 1-നും 2-നും വേഗം കുറവാ​യി​രു​ന്നു. ഫ്രെഡ​റിക്‌ പറയുന്നു: “ഒരു ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌, സാക്ഷീ​ക​ര​ണ​ത്തി​നു​ശേഷം പോമ​റൂൺ നദിയി​ലൂ​ടെ ഞാൻ വീട്ടി​ലേക്കു മടങ്ങു​ക​യാ​യി​രു​ന്നു. ചീറി​പ്പാ​ഞ്ഞു​വന്ന ഒരു ചരക്കു​ബോട്ട്‌ എന്റെ ബോട്ടു​മാ​യി കൂട്ടി​യി​ടി​ച്ചു. മദ്യപി​ച്ചു ലക്കുകെട്ട ക്യാപ്‌റ്റ​നും ജോലി​ക്കാ​രും അതൊ​ന്നും ശ്രദ്ധി​ച്ചില്ല. രാജ്യ​ഘോ​ഷകൻ 1-ൽനിന്നു തെറി​ച്ചു​വീണ ഞാൻ അവരുടെ ബോട്ടി​ന്റെ അടിയിൽ പെട്ടു​പോ​യി. യാതൊ​ന്നും കാണാൻ കഴിയാ​തെ മരണ​വെ​പ്രാ​ള​ത്തിൽ ഞാൻ വെള്ളത്തിൽ മുങ്ങു​ക​യും പൊങ്ങു​ക​യും ചെയ്‌തു​കൊ​ണ്ടി​രു​ന്നു, എന്റെ തല ബോട്ടി​ന്റെ അടിത്ത​ട്ടിൽ പ്രൊ​പ്പ​ല്ല​റിന്‌ ഏതാനും സെന്റി​മീ​റ്റർ മാത്രം അകലെ​യാ​യി കൂടെ​ക്കൂ​ടെ ഇടിക്കു​ന്നു​മു​ണ്ടാ​യി​രു​ന്നു. ഇതെല്ലാം കണ്ട്‌ ആ ബോട്ടി​ലു​ണ്ടാ​യി​രുന്ന ഒരു ചെറു​പ്പ​ക്കാ​രൻ നദിയി​ലേക്ക്‌ എടുത്തു​ചാ​ടി എന്നെ രക്ഷിച്ചു. മുറിവു പറ്റിയി​രു​ന്ന​തി​നാൽ അനേകം ആഴ്‌ച​ക​ളോ​ളം എനിക്കു വേദന സഹി​ക്കേ​ണ്ടി​വന്നു. എങ്കിലും ജീവൻ തിരി​ച്ചു​കി​ട്ടി​യ​തി​ന്റെ സന്തോ​ഷ​മാ​യി​രു​ന്നു എനിക്ക്‌!”

ആ ദുരന്തം ഫ്രെഡ​റി​ക്കി​നെ ശുശ്രൂ​ഷ​യിൽനി​ന്നു വ്യതി​ച​ലി​പ്പി​ച്ചില്ല. അദ്ദേഹം വിശദീ​ക​രി​ക്കു​ന്നു: “നദീതീ​ര​ങ്ങ​ളി​ലുള്ള ആളുകൾ ബൈബി​ളിൽ വളരെ തത്‌പരർ ആയിരു​ന്ന​തി​നാൽ വേലയിൽ തുടരാൻ ഞാൻ ഉറച്ചി​രു​ന്നു. ചാരി​റ്റി​യിൽനിന്ന്‌ 11 കിലോ​മീ​റ്റർ ദൂരെ​യുള്ള സിറി​ക്കി​യിൽ ഞാൻ മേൽനോ​ട്ടം വഹിച്ചി​രുന്ന ഒരു പുസ്‌ത​കാ​ധ്യ​യന കൂട്ടവും ഉണ്ടായി​രു​ന്നു.”

സർക്കിട്ട്‌ മേൽവി​ചാ​ര​ക​നു​മൊത്ത്‌ ഒരു വാരം

ഗയാന​യു​ടെ ഉൾപ്ര​ദേ​ശ​ങ്ങ​ളിൽ സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി സേവി​ക്കുക എന്നത്‌ തികച്ചും വെല്ലു​വി​ളി നിറഞ്ഞ ഒരു സംഗതി​ത​ന്നെ​യാണ്‌. സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർക്കും ഭാര്യ​മാർക്കും നദിക​ളും ചെളി​നി​റഞ്ഞ റോഡു​ക​ളും കാട്ടു​പാ​ത​ക​ളും താണ്ടി സഞ്ചരി​ക്കേ​ണ്ട​തുണ്ട്‌. കൂടാതെ തകർത്തു​പെ​യ്യുന്ന മഴയും കൊതു​കു​ക​ടി​യും മറ്റു പ്രാണി​ക​ളു​ടെ ശല്യവും സഹിക്കണം. സിംഹം, പുലി തുടങ്ങിയ കാട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആക്രമ​ണത്തെ നേരി​ടണം. ചില ഇടങ്ങളിൽ കള്ളന്മാ​രും അവരെ കഷ്ടത്തി​ലാ​ക്കു​ന്നു. പകർച്ച​വ്യാ​ധി​ക​ളായ മലേറി​യ​യും ടൈ​ഫോ​യ്‌ഡും ഉൾപ്പെ​ടെ​യുള്ള ഉഷ്‌ണ​മേ​ഖലാ രോഗ​ങ്ങ​ളും അവർക്കു വെല്ലു​വി​ളി ഉയർത്തു​ന്നു.

ദെമേ​റാ​റ നദിയു​ടെ തീരങ്ങ​ളി​ലുള്ള ഒറ്റപ്പെട്ട ചില പ്രസാ​ധ​കരെ കണ്ടുമു​ട്ടിയ സാഹച​ര്യം വിവരി​ച്ചു​കൊണ്ട്‌ ഒരു സർക്കിട്ട്‌ മേൽവി​ചാ​രകൻ ഇപ്രകാ​രം എഴുതു​ന്നു: “മക്കൻസീ സഭ സന്ദർശി​ച്ച​ശേഷം, അവി​ടെ​നിന്ന്‌ ഏകദേശം 40 കിലോ​മീ​റ്റർ അകലെ​യാ​യി ദെമേ​റാറ നദീതീ​രത്തു സ്ഥിതി​ചെ​യ്യുന്ന യാറൂനി ഗ്രാമ​ത്തി​ലുള്ള ഒരു സഹോ​ദ​രനെ കാണാൻ തിങ്കളാഴ്‌ച ഞങ്ങൾ ഒരു ലോഞ്ച്‌ ബോട്ടിൽ യാത്ര ചെയ്‌തു. അവി​ടെ​നി​ന്നു തിരിച്ചു മക്കൻസീ​യി​ലേ​ക്കുള്ള യാത്ര​യിൽ ഒരു വള്ളത്തിൽ ഒഴുക്കി​ന്റെ ദിശയിൽ സഞ്ചരി​ച്ചു​കൊണ്ട്‌ നദിയു​ടെ ഇരുക​ര​യും ഞങ്ങൾ പ്രവർത്തി​ച്ചു.

“ആളുകൾ അതിഥി​പ്രി​യ​രാ​യി​രു​ന്നു. ഞങ്ങൾക്കു പഴങ്ങൾ നൽകി​യതു കൂടാതെ അവരോ​ടൊ​പ്പം ഭക്ഷണം കഴിക്കാൻ അവർ ഞങ്ങളെ ക്ഷണിക്കു​ക​പോ​ലും ചെയ്‌തു. വെള്ളി​യാഴ്‌ച ഒരു വള്ളത്തിൽ ഞങ്ങൾ പുറ​പ്പെട്ടു, പിന്നെ ഒരു സ്റ്റീം​ബോ​ട്ടിൽ യാത്ര തുടർന്നു. സൂസ്‌​ഡൈ​ക്കിൽവെച്ച്‌ വീണ്ടും ഒരു വള്ളത്തിൽ കയറി ഞങ്ങൾ തീര​ത്തെത്തി. അവിടെ ഒരു സഹോ​ദരൻ ഞങ്ങളെ വരവേൽക്കു​ക​യും നദിയു​ടെ അക്കരെ ജോർജി​യ​യി​ലുള്ള അദ്ദേഹ​ത്തി​ന്റെ വീട്ടി​ലേക്കു കൂട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും ചെയ്‌തു. അന്നു വൈകിട്ട്‌ അദ്ദേഹ​ത്തി​ന്റെ കുടും​ബ​വു​മൊത്ത്‌ ഞങ്ങൾ ഒരു യോഗം നടത്തി.

“അടുത്ത ദിവസം ഞങ്ങളെ​ല്ലാ​വ​രും ദെമേ​റാറ നദി കുറുകെ കടന്ന്‌ സൂസ്‌​ഡൈ​ക്കി​ലും റ്റിമെറി വിമാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്തുള്ള ജനസാ​ന്ദ്ര​മായ പ്രദേ​ശ​ത്തും പ്രവർത്തി​ച്ചു. കൂടാതെ, ജോർജ്‌ടൗ​ണി​ലേക്കു കൊണ്ടു​പോ​കാ​നാ​യി ആളുകൾ ട്രക്കിൽ മണൽ കയറ്റുന്ന സ്ഥലവും ഞങ്ങൾ സന്ദർശി​ച്ചു. ശനിയാഴ്‌ച രാത്രി ജോർജി​യ​യി​ലുള്ള കുടും​ബ​ത്തോ​ടൊ​പ്പം ഞങ്ങൾ മറ്റൊരു യോഗം നടത്തി. പിറ്റേന്ന്‌ ഞങ്ങളെ​ല്ലാ​വ​രും വീണ്ടും നദി കടന്ന്‌ സൂസ്‌​ഡൈ​ക്കി​ലേക്കു പോയി. രാവി​ലത്തെ വയൽസേ​വ​ന​ത്തി​നു​ശേഷം ഉച്ചകഴിഞ്ഞ്‌, പോസ്റ്റ്‌ ഓഫീ​സി​ന്റെ തുറസ്സായ വരാന്ത​യിൽ ഒരു പരസ്യ​പ്ര​സം​ഗം നടത്താ​നും ഞങ്ങൾ ക്രമീ​ക​രി​ച്ചി​രു​ന്നു. അങ്ങനെ ഞങ്ങളുടെ ആ ആഴ്‌ച അവസാ​നി​ച്ചു.” അർപ്പി​ത​രായ അത്തരം സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രു​ടെ​യും അവരുടെ ഭാര്യ​മാ​രു​ടെ​യും കഠിനാ​ധ്വാ​ന​ത്തി​നു പ്രതി​ഫലം ലഭിച്ചു. സൂസ്‌​ഡൈ​ക്കിൽ ഇപ്പോൾ ഒരു സഭ തഴച്ചു​വ​ള​രു​ന്നു. 1997-ൽ അവർ സ്വന്തമാ​യി ഒരു രാജ്യ​ഹാൾ നിർമി​ക്കു​ക​യും ചെയ്‌തു.

അസുഖ​ക​ര​മായ അനുഭ​വ​ങ്ങ​ളും സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ നേരി​ടു​ക​യു​ണ്ടാ​യി. മോ​ട്ടോർ സൈക്കി​ളിൽ സഞ്ചരി​ക്കവേ ജെറി മറേയും ഭാര്യ ഡെൽമാ​യും ഒരു കനാലി​ന്റെ അരികി​ലെത്തി. ഏതാനും പലകകൾ കൂട്ടി​ച്ചേർത്ത്‌ ഉണ്ടാക്കി​യ​താ​യി​രു​ന്നു പാലം. ഡെൽമാ​യെ അവിടെ നിറു​ത്തി​ക്കൊണ്ട്‌ ജെറി ബൈക്കിൽ പാലം കടക്കു​ക​യാ​യി​രു​ന്നു. അതിനി​ടെ എന്തോ പിഴവു പറ്റിയ​തി​നാൽ, ബൈക്കും സൂട്ട്‌കേ​സും സഹിതം ജെറി കനാലി​ലെ ചെളി​വെ​ള്ള​ത്തിൽ അപ്രത്യ​ക്ഷ​നാ​യി. ഡെൽമാ വാവിട്ടു നിലവി​ളി​ക്കു​ക​യും രക്ഷയ്‌ക്കാ​യി ഗ്രാമ​വാ​സി​കൾ ഓടി​യെ​ത്തു​ക​യും ചെയ്‌തു. മുറ്റി​നിന്ന പരി​ഭ്രാ​ന്തി പക്ഷേ, അൽപ്പസ​മ​യ​ത്തി​നു​ള്ളിൽ പൊട്ടി​ച്ചി​രി​കൾക്കു വഴിമാ​റി. കാരണം എന്തായി​രു​ന്നെ​ന്നോ? “ചെളി​യിൽ പൊതിഞ്ഞ ഷൂസു​മാ​യി, ദേഹമാ​സ​കലം കളകൾ പറ്റിപ്പി​ടിച്ച അവസ്ഥയിൽ ആ വെള്ളക്കാ​രൻ മെല്ലെ കാലു​വ​ലിച്ച്‌ നടന്നു വരുന്ന” കാഴ്‌ച​യാണ്‌ ഏവരെ​യും ചിരി​പ്പി​ച്ച​തെന്ന്‌ ഒരു സഹോ​ദരൻ പിന്നീടു പറയു​ക​യു​ണ്ടാ​യി.

അമരി​ന്ത്യർ സുവാർത്ത സ്വീക​രി​ക്കു​ന്നു

1970-കളുടെ പ്രാരം​ഭ​ത്തിൽ ഫ്രെഡ​റിക്‌ മകാൽമൻ ചാരി​റ്റി​യി​ലെ ചന്തസ്ഥലത്തു സാക്ഷീ​ക​രി​ക്കവേ, മോണിക്ക ഫിറ്റ്‌സാ​ലൻ എന്ന അമരി​ന്ത്യൻ സ്‌ത്രീക്ക്‌ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യും ഉണരുക!യുടെ​യും പ്രതികൾ നൽകി. (176-ാം പേജിലെ ചതുരം കാണുക.) ഒരു അമരി​ന്ത്യൻ സംവരണ മേഖല​യിൽ താമസി​ച്ചി​രുന്ന മോണിക്ക ആ മാസി​കകൾ വീട്ടി​ലേക്കു കൊണ്ടു​പോ​യി. ഒരിക്കൽ സുഖമി​ല്ലാ​തെ കിടന്ന​പ്പോൾ അവർ അതെല്ലാം വായി​ക്കു​ക​യും സത്യം ഗ്രഹി​ക്കു​ക​യും ചെയ്‌തു. ഏറെ താമസി​യാ​തെ, ആ സംവരണ മേഖല​യിൽ സുവാർത്ത​യു​ടെ ആദ്യത്തെ പ്രസാ​ധിക ആയിത്തീർന്ന അവർ 1974-ൽ സ്‌നാ​പ​ന​മേറ്റു.

മോണിക്ക അനുസ്‌മ​രി​ക്കു​ന്നു: “പുതു​താ​യി ലഭിച്ച പരിജ്ഞാ​നം ചുറ്റു​മുള്ള ആളുക​ളു​മാ​യി പങ്കു​വെ​ക്കു​ന്ന​തിൽ സന്തോഷം കണ്ടെത്തിയ ഞാൻ, വീടു​തോ​റു​മുള്ള സാക്ഷീ​ക​ര​ണ​ത്തിൽ തീക്ഷ്‌ണ​ത​യോ​ടെ ഏർപ്പെട്ടു. പക്ഷേ, അവരുടെ വീടു​ക​ളിൽ എത്തി​പ്പെ​ടാൻ നദിക​ളി​ലൂ​ടെ​യും തോടു​ക​ളി​ലൂ​ടെ​യും വള്ളത്തിൽ സഞ്ചരി​ക്കേ​ണ്ടി​യി​രു​ന്നു. താത്‌പ​ര്യ​ക്കാ​രു​ടെ എണ്ണം വർധി​ച്ച​തോ​ടെ, നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന സത്യം എന്ന പഠനസ​ഹാ​യി​യി​ലുള്ള വിവരങ്ങൾ വായി​ക്കു​ക​യും ചർച്ച ചെയ്യു​ക​യും ചെയ്‌തു​കൊണ്ട്‌ അവർക്കാ​യി ഞാൻ യോഗങ്ങൾ നടത്താൻ തുടങ്ങി.”

മോണി​ക്ക​യു​ടെ കഠിനാ​ധ്വാ​ന​ത്തി​നു ഫലമു​ണ്ടാ​യോ? തീർച്ച​യാ​യും. ഭർത്താ​വും മകനും മകന്റെ ഭാര്യ​യും കൊച്ചു​മ​ക​ളും ഉൾപ്പെടെ 13 പ്രസാ​ധകർ ഇപ്പോൾ അവരോ​ടൊ​പ്പ​മുണ്ട്‌. അടുത്ത കാലം വരെ ഏറ്റവും സമീപ​ത്തുള്ള സഭയിൽ എത്താനാ​യി ഈ ചെറിയ കൂട്ടം ചാരി​റ്റി​യി​ലേക്ക്‌ 12 മണിക്കൂർ വള്ളത്തിൽ സഞ്ചരി​ക്കേ​ണ്ടി​യി​രു​ന്നു. എന്നാൽ ഇപ്പോൾ സ്വന്തം പ്രദേ​ശ​ത്തു​തന്നെ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാൻ അവർക്കു കഴിയു​ന്നു. യോഗ​ഹാ​ജർ പ്രസാ​ധ​ക​രു​ടെ എണ്ണത്തിന്റെ മൂന്നി​ര​ട്ടി​യാണ്‌!

ഇതിനി​ടെ ചാരി​റ്റി​യി​ലെ സഭയും വളർച്ച പ്രാപി​ച്ചു. ഇപ്പോൾ അവിടെ 50 പ്രസാ​ധ​ക​രുണ്ട്‌. അവരിൽ അധികം പേരും പോമ​റൂൺ നദിയി​ലൂ​ടെ സഞ്ചരി​ച്ചാണ്‌ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ന്നത്‌. ശരാശരി യോഗ​ഹാ​ജർ 60-നു മുകളി​ലാണ്‌. 2004-ലെ സ്‌മാ​ര​ക​ത്തിന്‌ 301 പേർ സന്നിഹി​ത​രാ​യി​രു​ന്നു. ചാരിറ്റി സഭയ്‌ക്കും ഇപ്പോൾ സ്വന്തമാ​യി പുതിയ ഒരു രാജ്യ​ഹാ​ളുണ്ട്‌.

ബാറാ​മി​റ്റ​യിൽ ശ്രദ്ധേ​യ​മായ വർധന

ആദിവാ​സി​ക​ളിൽ അനേക​രും രാജ്യ​ദൂ​തി​നോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രിച്ച ഗയാന​യി​ലെ മറ്റൊരു പ്രദേ​ശ​മാണ്‌ ബാറാ​മിറ്റ. രാജ്യ​ത്തി​ന്റെ വടക്കു​പ​ടി​ഞ്ഞാ​റാ​യി സ്ഥിതി​ചെ​യ്യുന്ന ആ പ്രദേ​ശത്തു വസിക്കു​ന്നത്‌ കരീബി​ന്ത്യ​രാണ്‌. അവിടത്തെ ആദിവാ​സി​ക​ളിൽ കരീബു​കൾ ഉൾപ്പെ​ട്ടി​രു​ന്ന​തി​നാ​ലാണ്‌ ആ പ്രദേ​ശ​ത്തിന്‌ കരീബ്‌ എന്ന പേരു ലഭിച്ചത്‌. അവരുടെ ഭാഷയു​ടെ പേരും കരീബ്‌ എന്നാണ്‌.

1975-ൽ വല്യമ്മ​യിൽനിന്ന്‌ ഒരു ലഘുലേഖ ലഭിച്ച​തി​നെ​ത്തു​ടർന്നാണ്‌ കരീബു​കാ​രി​യായ റൂബി സ്‌മി​ത്തിന്‌ സത്യ​ത്തോ​ടു താത്‌പ​ര്യം തോന്നി​യത്‌. (181-ാം പേജിലെ ചതുരം കാണുക.) അന്നു റൂബിക്ക്‌ 16 വയസ്സാ​യി​രു​ന്നു. ആത്മീയ​മാ​യി പുരോ​ഗതി പ്രാപിച്ച അവൾ 1978-ലെ “വിജയ​പ്രദ വിശ്വാസ” കൺ​വെൻ​ഷ​നിൽവെച്ചു സ്‌നാ​പ​ന​മേറ്റു. അധികം താമസി​യാ​തെ അവളുടെ കുടും​ബം വ്യാപാ​ര​സം​ബ​ന്ധ​മാ​യി ജോർജ്‌ടൗ​ണി​ലേക്കു താമസം മാറി. അവി​ടെ​വെച്ച്‌ യൂസ്റ്റസ്‌ സ്‌മിത്ത്‌ അവളെ വിവാഹം കഴിച്ചു. യൂസ്റ്റസി​നു കരീബ്‌ ഭാഷ അറിയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും റൂബി​യു​ടെ ബന്ധുക്ക​ളും മറ്റുള്ള​വ​രും ആയി രാജ്യ​ദൂ​തു പങ്കു​വെ​ക്കാ​നാ​യി ബാറാ​മി​റ്റ​യി​ലേക്കു പോകാൻ ഇരുവർക്കും വലിയ ഉത്സാഹം ആയിരു​ന്നു. റൂബി ഇപ്രകാ​രം പറയുന്നു: “ഞങ്ങളുടെ ഹൃദയാ​ഭി​ലാ​ഷം യഹോ​വ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. അവൻ ഞങ്ങളുടെ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം നൽകു​ക​തന്നെ ചെയ്‌തു. അങ്ങനെ 1992-ൽ ഞങ്ങൾ ബാറാ​മി​റ്റ​യി​ലേക്കു പുറ​പ്പെട്ടു.”

റൂബി തുടരു​ന്നു: “എത്തി​ച്ചേർന്ന ഉടൻതന്നെ ഞാൻ ചുറ്റു​പാ​ടും സാക്ഷീ​ക​രി​ക്കാൻ തുടങ്ങി. കേവലം 1.5 മീറ്റർ ഉയരമുള്ള ഞങ്ങളുടെ ചെറിയ വീട്ടി​നു​ള്ളിൽ ആയിരു​ന്നു യോഗങ്ങൾ നടത്തി​യി​രു​ന്നത്‌. അധികം താമസി​യാ​തെ, യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ന്ന​വ​രു​ടെ എണ്ണം കുതി​ച്ചു​യർന്ന​തി​നാൽ ആ സ്ഥലം മതിയാ​കാ​തെ​വന്നു. അതു​കൊണ്ട്‌ ഞങ്ങൾ കൂടാ​രങ്ങൾ വാടക​യ്‌ക്കെ​ടു​ത്തു. യോഗങ്ങൾ സംബന്ധി​ച്ചുള്ള വാർത്ത പരന്ന​തോ​ടെ ഹാജർനില വീണ്ടും വർധിച്ച്‌ 300 ആയിത്തീർന്നു! എനിക്കു കരീബ്‌ ഭാഷ നല്ല വശമാ​യി​രു​ന്ന​തി​നാൽ, കൂടി​വ​ന്നി​രു​ന്ന​വർക്കാ​യി വീക്ഷാ​ഗോ​പു​രം തർജമ ചെയ്യേണ്ട ചുതമല എന്റേതാ​യി​ത്തീർന്നു. എങ്ങനെ​യാണ്‌ ഇത്രയും പേർക്കു നന്നായി കേൾക്കാൻ കഴിഞ്ഞത്‌? ചെലവു കുറഞ്ഞ ഒരു എഫ്‌എം മൈ​ക്രോ​ഫോൺ ട്രാൻസ്‌മി​റ്റർ അതിനാ​യി ഞങ്ങൾ ഉപയോ​ഗി​ച്ചു. അനേക​രും അവരുടെ റേഡി​യോ കൂടെ​ക്കൊ​ണ്ടു​വ​രു​ക​യും യോഗ​സ്ഥ​ല​ത്തു​വെച്ച്‌ അതു കൃത്യ​മാ​യി ട്യൂൺ ചെയ്യു​ക​യും ചെയ്‌തു.

“അപ്പോ​ഴേ​ക്കും, ആ കൂട്ടത്തിന്‌ ഒരു രാജ്യ​ഹാൾ അത്യാ​വ​ശ്യ​മാ​ണെന്ന്‌ യൂസ്റ്റസി​നും എനിക്കും തോന്നി. അങ്ങനെ, ചെലവു​കൾ കണക്കു​കൂ​ട്ടു​ക​യും പദ്ധതി​യെ​ക്കു​റി​ച്ചു മറ്റുള്ള​വ​രു​മാ​യി ചർച്ച ചെയ്യു​ക​യും ചെയ്‌ത​തി​നു​ശേഷം ഞങ്ങൾ നിർമാ​ണ​ത്തി​നു വട്ടംകൂ​ട്ടി. എന്റെ സഹോ​ദ​ര​നായ സിസൽ ബെയിർഡ്‌ നിർമാ​ണ​വ​സ്‌തു​ക്ക​ളിൽ ഏറെയും സംഭാവന ചെയ്യു​ക​യും മറ്റുള്ളവർ വേലയെ പിന്തു​ണ​യ്‌ക്കു​ക​യും ചെയ്‌തു. 1992 ജൂണിൽ ആരംഭിച്ച നിർമാ​ണ​പ്ര​വർത്തനം പിറ്റേ വർഷം സ്‌മാ​ര​കാ​ച​ര​ണ​ത്തി​നുള്ള സമയം ആയപ്പോ​ഴേ​ക്കും പൂർത്തി​യാ​യി. സർക്കിട്ട്‌ മേൽവി​ചാ​ര​ക​നായ ഗോർഡോൺ ദാനി​യേൽസ്‌ നടത്തിയ സ്‌മാ​ര​ക​പ്ര​സം​ഗം കേൾക്കാൻ 800 പേർ ഹാജരാ​യ​പ്പോൾ ഞങ്ങൾ അത്ഭുത​പ്പെ​ട്ടു​പോ​യി.

“ബാറാ​മി​റ്റ​യി​ലെ ചെറിയ കൂട്ടം 1996 ഏപ്രിൽ 1-ന്‌ ഒരു സഭ ആയിത്തീർന്നു. മേയ്‌ 25-ന്‌ അതിന്റെ രാജ്യ​ഹാ​ളി​ന്റെ സമർപ്പണം നടന്നു. അതിനു​ശേഷം ക്രമാ​നു​ഗ​ത​മാ​യി വിപു​ലീ​ക​രി​ക്ക​പ്പെട്ട ആ ഹാളിൽ ഇന്ന്‌ 500 പേർക്ക്‌ ഇരിക്കാ​നുള്ള സൗകര്യ​മുണ്ട്‌. അതിനാൽ സഹോ​ദ​രങ്ങൾ അത്‌ സർക്കിട്ട്‌ സമ്മേള​ന​ങ്ങൾക്കാ​യും പ്രത്യേക സമ്മേളന ദിനങ്ങൾക്കാ​യും ഉപയോ​ഗ​പ്പെ​ടു​ത്തു​ന്നു. അന്നത്തെ ആ ചെറിയ കൂട്ടം ഇന്ന്‌ ഏകദേശം 100 പ്രസാ​ധ​ക​രുള്ള ഒരു സഭയാ​യി​ത്തീർന്നി​രി​ക്കു​ന്നു. പരസ്യ​യോ​ഗ​ങ്ങ​ളു​ടെ ശരാശരി ഹാജർ 300 ആണ്‌. സ്‌മാരക ഹാജർ 1,416 വരെ ആയിരു​ന്നി​ട്ടുണ്ട്‌!”

ഒരു വമ്പിച്ച വിവാഹം!

ബാറാ​മിറ്റ ജില്ലയിൽ വിവാഹം കൂടാതെ ഒരുമി​ച്ചു പാർത്തി​രുന്ന അനേകം ദമ്പതികൾ, ബൈബിൾ നിലവാ​ര​ങ്ങൾക്ക​നു​സൃ​ത​മാ​യി തങ്ങളുടെ വിവാഹം നിയമ​പ​ര​മാ​യി രജിസ്റ്റർ ചെയ്‌തു. ചിലർക്ക്‌ ജനന സർട്ടി​ഫി​ക്ക​റ്റും മറ്റു രേഖക​ളും സംഘടി​പ്പി​ക്കാൻ ബുദ്ധി​മുട്ട്‌ നേരിട്ടു. എന്നിട്ടും, വളരെ ശ്രമം ചെയ്‌തും ജനനത്തീ​യ​തി​യും മറ്റു വിശദാം​ശ​ങ്ങ​ളും കണ്ടുപി​ടി​ക്കാൻ സഹോ​ദ​ര​ങ്ങ​ളു​ടെ സഹായം സ്വീക​രി​ച്ചു​കൊ​ണ്ടും ആ ദമ്പതികൾ വിവാ​ഹി​ത​രാ​യി.

ഒരിക്കൽ ഒരൊറ്റ ചടങ്ങിൽ 79 ദമ്പതി​ക​ളാണ്‌ വിവാ​ഹി​ത​രാ​യത്‌. ബ്രാഞ്ച്‌ കമ്മിറ്റി അംഗമായ എയ്‌ഡൻ സിൽസ്‌ വിവാഹ പ്രസംഗം നടത്തി. മൂന്നു ദിവസ​ങ്ങൾക്കു​ശേഷം, 41 പേർ സ്‌നാ​പ​ന​മേൽക്കാത്ത പ്രസാ​ധകർ ആയിത്തീ​രാ​നുള്ള ആഗ്രഹം പ്രകടി​പ്പി​ച്ചു. അതിൽ ഏറെ പേരും പുതു​താ​യി വിവാഹം കഴിച്ചവർ ആയിരു​ന്നു.

ബാറാ​മി​റ്റ​യി​ലുള്ള അനേക​രും ദൈവ​വ​ച​ന​ത്തിൽ താത്‌പ​ര്യം പ്രകടി​പ്പി​ച്ച​തി​നാൽ അതിന്റെ സത്‌ഫ​ലങ്ങൾ ആ മുഴു സമൂഹ​ത്തി​ലും പ്രതി​ഫ​ലി​ച്ചു. രാജ്യ​ഹാൾ സമർപ്പണ വേളയിൽ ഒരു മൂപ്പൻ ഇപ്രകാ​രം പറഞ്ഞു: “ശാന്തി​യും സമാധാ​ന​വും കളിയാ​ടുന്ന ഒരു സ്ഥലമാണ്‌ ഇന്ന്‌ ബാറാ​മിറ്റ. അതിന്റെ കാരണം വ്യക്തമാണ്‌. സാധാ​ര​ണ​മാ​യി ഇവിടത്തെ ആളുക​ളിൽ 90-ലധികം ശതമാ​ന​വും യോഗ​ങ്ങൾക്കു ക്രമമാ​യി ഹാജരാ​കു​ന്നു.”

1995-ൽ ബാറാ​മിറ്റ ജില്ല കടുത്ത വരൾച്ച​യു​ടെ പിടി​യി​ലാ​യി. യഹോ​വ​യു​ടെ ജനം എങ്ങനെ​യാണ്‌ അതിനെ അതിജീ​വി​ച്ചത്‌? ബാറാ​മി​റ്റ​യി​ലെ ഒരു സ്‌കൂ​ളിൽ അധ്യാ​പി​ക​യാ​യി​രു​ന്നു ഗില്യൻ പർസാഡ്‌. ഒരു ദിവസം അടുത്തുള്ള ചെറിയ വിമാ​ന​ത്താ​വ​ള​ത്തിൽ ഒരു കൊച്ചു​വി​മാ​നം വന്നിറ​ങ്ങുന്ന ശബ്ദം അവൾ കേട്ടു. അതു തിരി​ച്ചു​പോ​കു​ന്ന​തി​നു മുമ്പായി അതിന്റെ പൈല​റ്റി​നെ കാണാൻ അവൾ അതി​വേഗം അവി​ടേക്ക്‌ ഓടി. തന്നെ ജോർജ്‌ടൗ​ണി​ലേക്കു കൊണ്ടു​പോ​കാൻ അവൾ പൈല​റ്റി​നെ പറഞ്ഞു​സ​മ്മ​തി​പ്പി​ക്കു​ക​യും അവിടെ എത്തിയ ഉടൻ നേരെ ബ്രാഞ്ച്‌ ഓഫീ​സി​ലേക്കു ചെന്ന്‌ സഹോ​ദ​ര​ങ്ങ​ളു​ടെ ദുരവസ്ഥ അറിയി​ക്കു​ക​യും ചെയ്‌തു.

അന്നു ബ്രാഞ്ച്‌ കമ്മിറ്റി അംഗമാ​യി​രുന്ന ജയിംസ്‌ തോംസൺ പറയുന്നു: “ഭക്ഷണവും മറ്റു സാധന​ങ്ങ​ളും ബാറാ​മി​റ്റ​യി​ലേക്കു വിമാ​ന​ത്തിൽ എത്തിക്കാൻ ഭരണസം​ഘം ഞങ്ങൾക്ക്‌ അനുമതി നൽകി. ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽ സംബന്ധി​ക്കാൻ 36 പ്രസാ​ധ​കരെ ജോർജ്‌ടൗ​ണി​ലേക്കു വിമാ​ന​ത്തിൽ കൊണ്ടു​വ​രു​ന്ന​തി​നുള്ള ക്രമീ​ക​രണം ചെയ്യാ​നും ഞങ്ങൾക്കു സാധിച്ചു. അവരി​ല​നേ​ക​രും ആദ്യമാ​യി​ട്ടാ​യി​രു​ന്നു ഒരു കൺ​വെൻ​ഷ​നിൽ സംബന്ധി​ക്കു​ന്നത്‌.”

ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂൾ

1987-ൽ ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂൾ (എംറ്റി​എസ്‌) ആരംഭി​ച്ച​തി​നു​ശേഷം അനേകം രാജ്യ​ങ്ങ​ളും, ആ സ്‌കൂ​ളിൽ സംബന്ധിച്ച ഏകാകി​ക​ളായ മൂപ്പന്മാ​രു​ടെ​യും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രു​ടെ​യും പ്രവർത്ത​ന​ത്തിൽനി​ന്നു പ്രയോ​ജനം നേടി​യി​രി​ക്കു​ന്നു. ഗയാന​യും അതിൽ ഉൾപ്പെ​ടു​ന്നു. ട്രിനി​ഡാ​ഡി​നു സമീപം നടത്തിയ സ്‌കൂ​ളിൽ സംബന്ധി​ച്ച​ശേഷം അനേകം പ്രാ​ദേ​ശിക സഹോ​ദ​ര​ന്മാർക്കും ഗയാന​യി​ലെ രാജ്യ​വേ​ല​യ്‌ക്കു കൂടുതൽ പിന്തുണ നൽകാൻ കഴിഞ്ഞി​ട്ടുണ്ട്‌. അവരിൽ ചിലർ ഇപ്പോൾ സാധാരണ പയനി​യർമാ​രാ​യും പ്രത്യേക പയനി​യർമാ​രാ​യും സഭാമൂ​പ്പ​ന്മാ​രാ​യും സേവി​ക്കു​ന്നു. സ്വന്തം സഭകളി​ലേക്കു മടങ്ങി​പ്പോ​യവർ, അവിടെ യഹോ​വ​യു​ടെ ആടുകൾക്കാ​യി കരുതു​ന്ന​തിൽ ഒരു വലിയ പങ്കു വഹിക്കു​ന്നു.

അനേകം എംറ്റി​എസ്‌ ബിരു​ദ​ധാ​രി​ക​ളും കൂടു​ത​ലായ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ത്തി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ജഡിക സഹോ​ദ​ര​ന്മാ​രായ ഫ്‌ളോ​യിഡ്‌ ദാനി​യേ​ലി​നെ​യും ലാവാനി ദാനി​യേ​ലി​നെ​യും മൂപ്പന്മാ​രു​ടെ ആവശ്യ​മുള്ള സഭകളി​ലേക്കു പ്രത്യേക പയനി​യർമാ​രാ​യി നിയമി​ച്ചു. ഡേവിഡ്‌ പർസാ​ഡി​നെ സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യും സഹപാ​ഠി​യായ എഡ്‌സൽ ഹേസലി​നെ ഗയാന ബ്രാഞ്ച്‌ കമ്മിറ്റി അംഗമാ​യും നിയമി​ച്ചു. സ്‌കൂ​ളിൽ സംബന്ധിച്ച ചില​രെ​ക്കു​റിച്ച്‌ ഒരു സർക്കിട്ട്‌ മേൽവി​ചാ​രകൻ ഇപ്രകാ​രം പറഞ്ഞു: “അവരെ​ല്ലാ​വ​രും ആത്മീയ​മാ​യി പുരോ​ഗതി പ്രാപി​ക്കു​ന്നത്‌ ഞാൻ നിരീ​ക്ഷി​ച്ചി​രി​ക്കു​ന്നു. ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂ​ളിൽ സംബന്ധി​ച്ച​തി​നു​ശേഷം ആ പുരോ​ഗതി വിശേ​ഷാൽ പ്രകട​മാണ്‌.”

ആവശ്യം അധിക​മു​ള്ളി​ടത്തു സേവി​ക്കു​ന്നു

1970-കളുടെ ഒടുവിൽ എസേകീ​ബോ നദിയു​ടെ പടിഞ്ഞാ​റുള്ള അറ്റ്‌ലാ​ന്റിക്‌ തീരത്തെ ജനസംഖ്യ ഏകദേശം 30,000 ആയിരു​ന്നു. എന്നാൽ അവിടെ വെറും 30 പ്രസാ​ധ​കരേ ഉണ്ടായി​രു​ന്നു​ള്ളൂ. അതു​കൊണ്ട്‌ ഇടയ്‌ക്കൊ​ക്കെ ഒരു മാസം വീതം ആ പ്രദേ​ശ​ത്തി​ന്റെ വിവിധ മേഖലകൾ പ്രവർത്തി​ക്കാ​നാ​യി ബ്രാഞ്ച്‌ പ്രത്യേക പയനി​യർമാ​രെ നിയമി​ച്ചി​രു​ന്നു. ഒരു സാക്ഷീ​കരണ കൂട്ടത്തെ നയിച്ചി​രുന്ന സഹോ​ദരൻ പറയുന്നു: “സഹോ​ദ​രങ്ങൾ പ്രദേശം മുഴുവൻ പ്രവർത്തി​ച്ചു​തീർക്കു​ക​യും 1,835 പുസ്‌ത​കങ്ങൾ സമർപ്പി​ക്കു​ക​യും ചെയ്‌തു. കൂടാതെ അവർ അനേകം മടക്കസ​ന്ദർശ​നങ്ങൾ നടത്തു​ക​യും ധാരാളം ബൈബി​ള​ധ്യ​യ​നങ്ങൾ ആരംഭി​ക്കു​ക​യും ചെയ്‌തു.”

മറ്റൊരു സഹോ​ദരൻ റിപ്പോർട്ടു ചെയ്യുന്നു: “രണ്ടു മണിക്കൂർ വള്ളം തുഴഞ്ഞ്‌ ഞങ്ങൾ 27 കിലോ​മീ​റ്റർ സഞ്ചരിച്ചു. മുട്ടി​നൊ​പ്പം ചെളി നിറഞ്ഞ ചില സ്ഥലങ്ങളിൽ വള്ളം വലിച്ചും തള്ളിയും ഒക്കെയാ​ണു ഞങ്ങൾ മുന്നോ​ട്ടു നീങ്ങി​യത്‌. എന്നാൽ ആ പ്രയത്‌ന​ത്തി​നു ഫലമു​ണ്ടാ​യി. കാരണം, ഞങ്ങൾ കണ്ടുമു​ട്ടി​യവർ വലിയ അതിഥി​പ്രി​യ​രാ​യി​രു​ന്നു. ഒരു സംഗീത അധ്യാ​പ​ക​നും അക്കൂട്ട​ത്തിൽ ഉണ്ടായി​രു​ന്നു. സംഗീതം പഠിപ്പി​ക്കാൻ അദ്ദേഹം നമ്മുടെ പാട്ടു​പു​സ്‌തകം ഉപയോ​ഗി​ച്ചി​രു​ന്നു. ‘ഇതിന്റെ സംഗീ​ത​സം​വി​ധാ​നം എനിക്കു വളരെ ഇഷ്ടമായി,’ അദ്ദേഹം പറഞ്ഞു. തുടർന്ന്‌ രണ്ടു പാട്ടുകൾ അദ്ദേഹം ഞങ്ങളെ പാടി​ക്കേൾപ്പി​ക്കു​ക​യും നമ്മുടെ ആറു പുസ്‌ത​കങ്ങൾ സ്വീക​രി​ക്കു​ക​യും ചെയ്‌തു.”

ആവശ്യം അധിക​മുള്ള സ്ഥലങ്ങളിൽ സേവി​ക്കാൻ മറ്റു സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രും മുന്നോ​ട്ടു​വന്നു. ഷെർലോക്ക്‌ പാഹാ​ലാ​നും ഭാര്യ ജൂല്യ​റ്റും അതിന്‌ ഉദാഹ​ര​ണ​മാണ്‌. ഷെർലോക്ക്‌ എഴുതു​ന്നു: “ജോർജ്‌ടൗ​ണിൽനിന്ന്‌ 13 കിലോ​മീ​റ്റർ തെക്കായി ദെമേ​റാറ നദീതീ​ര​ത്തുള്ള എക്കൽസ്‌ സഭയെ സഹായി​ക്കാൻ ജൂല്യ​റ്റി​നെ​യും എന്നെയും 1970-ൽ ക്ഷണിക്കു​ക​യു​ണ്ടാ​യി. ആ സഭയിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായി​രു​ന്നു, ചിലരെ പുറത്താ​ക്കേ​ണ്ട​താ​യും വന്നു. പിന്നെ സഭയി​ലു​ണ്ടാ​യി​രു​ന്നത്‌ 12 സജീവ പ്രസാ​ധ​ക​രും അവരുടെ സ്‌നാ​പ​ന​മേ​റ്റി​ട്ടി​ല്ലാത്ത മക്കളും ആയിരു​ന്നു. കുറെ​ക്കാ​ല​ത്തേക്ക്‌ അവിടെ മൂപ്പനാ​യി ഞാൻ മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. ഒറ്റപ്പെട്ട ഗ്രാമ​മായ മോക്ക​യി​ലുള്ള ഒരു ചെറിയ കൂട്ടവും ഞങ്ങളുടെ സഭയുടെ മേൽനോ​ട്ട​ത്തിൻകീ​ഴിൽ ഉണ്ടായി​രു​ന്നു. തിങ്കളാഴ്‌ച വൈകു​ന്നേ​ര​ങ്ങ​ളിൽ ആദ്യം മോക്ക​യി​ലും പിന്നീട്‌ എക്കൽസി​ലും ഞാൻ സഭാ പുസ്‌ത​കാ​ധ്യ​യനം നടത്തു​മാ​യി​രു​ന്നു.

“വീക്ഷാ​ഗോ​പുര അധ്യയ​ന​വും ഞാൻ നടത്തേ​ണ്ടി​യി​രു​ന്നു. എല്ലാവർക്കും കൊടു​ക്കാൻ മാസി​കകൾ ഇല്ലാതി​രു​ന്ന​തി​നാൽ അന്നത്തെ രീതി​യിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, ചോദ്യം ചോദി​ക്കു​ന്ന​തി​നു​മു​മ്പാ​യി ഞങ്ങൾ ഓരോ ഖണ്ഡിക​യും വായി​ക്കു​മാ​യി​രു​ന്നു. കൂടെ​ക്കൂ​ടെ കറന്റു പോകു​മാ​യി​രു​ന്ന​തി​നാൽ യോഗ​ങ്ങൾക്കു പോകു​മ്പോൾ ഞങ്ങൾ മെഴു​കു​തി​രി​യും കരുതി​യി​രു​ന്നു. മഴക്കാ​ലത്ത്‌ കൊതു​കി​ന്റെ ശല്യം ഭയങ്കര​മാ​യി​രു​ന്നു. അന്നാളിൽ മിക്ക സഹോ​ദ​ര​ങ്ങ​ളും കാൽന​ട​യാ​യോ സൈക്കി​ളി​ലോ ആണ്‌ യോഗ​സ്ഥ​ല​ത്തും സാക്ഷീ​കരണ പ്രദേ​ശ​ത്തും എത്തിയി​രു​ന്നത്‌. മോക്ക​യി​ലുള്ള പ്രസാ​ധകർ എക്കൽസി​ലേക്കു വന്നിരു​ന്ന​തും അങ്ങനെ​തന്നെ ആയിരു​ന്നു. യോഗ​ങ്ങൾക്കു​ശേഷം, എന്റെ ചെറിയ വാനിൽ കൊള്ളാ​വു​ന്നത്ര സഹോ​ദ​ര​ങ്ങളെ കുത്തി​നി​റച്ച്‌ ഞാൻ അവരെ മോക്ക​യി​ലുള്ള അവരുടെ വീടു​ക​ളി​ലെ​ത്തി​ക്കും.”

ആ പ്രയത്‌ന​ങ്ങൾക്ക​ല്ലാം ഫലമു​ണ്ടാ​യോ? അക്കാലം അനുസ്‌മ​രി​ച്ചു​കൊണ്ട്‌ പാഹാ​ലാൻ സഹോ​ദരൻ എഴുതു​ന്നു: “എക്കൽസി​ലാ​യി​രി​ക്കെ ഞാനും ഭാര്യ​യും ഒട്ടനവധി പേർക്കു ബൈബി​ള​ധ്യ​യനം നടത്തി. അവരി​ല​നേ​ക​രും കുടും​ബ​സ​മേതം ഇന്നും സത്യത്തിൽ നില​കൊ​ള്ളു​ന്നു. ചിലർ മൂപ്പന്മാ​രാ​യി സേവി​ക്കു​ക​യും ചെയ്യുന്നു. അത്തരം അനു​ഗ്ര​ഹ​ങ്ങ​ളോ​ടു കിടപി​ടി​ക്കുന്ന മറ്റൊ​ന്നും​തന്നെ ഇല്ല!”

‘പയനി​യർമാ​രു​ടെ പറുദീ​സ​യിൽ’ സേവി​ക്കു​ന്നു!

കഴിഞ്ഞ ഏതാനും വർഷങ്ങ​ളി​ലാ​യി അയർലൻഡ്‌, ഐക്യ​നാ​ടു​കൾ, കാനഡ, ഫ്രാൻസ്‌, ബ്രിട്ടൻ എന്നിവി​ട​ങ്ങ​ളിൽനി​ന്നുള്ള, ഏറെയും പയനി​യർമാ​രായ ഏകദേശം 50 സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ ജലത്തിന്റെ നാട്ടി​ലേക്കു പോയി​ട്ടുണ്ട്‌. “വരിക . . . ഇച്ഛിക്കു​ന്നവൻ ജീവജലം സൌജ​ന്യ​മാ​യി വാങ്ങട്ടെ” എന്ന ക്ഷണം വെച്ചു​നീ​ട്ടു​ന്ന​തിൽ തങ്ങളുടെ പങ്കു നിർവ​ഹി​ക്കുക എന്നതാണ്‌ അവരുടെ ലക്ഷ്യം. (വെളി. 22:17) ചിലർ ഏതാനും മാസങ്ങ​ളും മറ്റു ചിലർ വർഷങ്ങ​ളോ​ള​വും അവിടെ തങ്ങിയി​രി​ക്കു​ന്നു. പണം തീരാ​റാ​കു​മ്പോൾ അവരിൽ പലരും സ്വദേ​ശ​ത്തേക്കു തിരി​ക്കു​ക​യും കുറച്ചു കാലം ജോലി ചെയ്‌ത​ശേഷം വീണ്ടും അവി​ടേ​ക്കു​തന്നെ മടങ്ങു​ക​യും ചെയ്യുന്നു. ഗയാന​യിൽ സേവി​ക്കാൻ കഴിഞ്ഞത്‌ ഒരു അനു​ഗ്ര​ഹ​മാ​യി​ട്ടാണ്‌ അനേക​രും കരുതു​ന്നത്‌. പൊതു​വേ ബൈബി​ളി​നോട്‌ ഉയർന്ന ആദരവു പുലർത്തുന്ന അവിടത്തെ ആളുക​ളു​മാ​യി ആത്മീയ വിഷയങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞ​തിൽ അവർ വിശേ​ഷാൽ വിലമ​തി​പ്പു​ള്ള​വ​രാണ്‌. ക്രൈ​സ്‌ത​വേ​ത​ര​രായ അനേകർപോ​ലും യഹോ​വ​യു​ടെ സാക്ഷി​ക​ളു​മൊ​ത്തുള്ള ചർച്ചകൾ ആസ്വദി​ക്കു​ന്നു. തന്നെയു​മല്ല, വീട്ടു​കാർ ചില​പ്പോ​ഴൊ​ക്കെ സഹോ​ദ​ര​ങ്ങൾക്ക്‌ ഒരു നേരത്തെ ആഹാര​വും നൽകി​യി​രു​ന്നു. “അതു​കൊണ്ട്‌, ഗയാനയെ പയനി​യർമാ​രു​ടെ പറുദീ​സ​യെന്നു വിളി​ക്കു​ന്ന​തിൽ അതിശ​യ​മില്ല” എന്ന്‌ ഇപ്പോ​ഴത്തെ ബ്രാഞ്ച്‌ കമ്മിറ്റി കോ-ഓർഡി​നേ​റ്റ​റായ റിക്കാർഡൊ ഹൈൻഡ്‌സ്‌ പറയുന്നു.

ഭർത്താവ്‌ എഡ്‌സ​ലു​മൊത്ത്‌ ബ്രാഞ്ച്‌ ഓഫീ​സിൽ സേവി​ക്കുന്ന ആർലിൻ ഹേസൽ, ഗയാന​യു​ടെ ഉൾപ്ര​ദേ​ശ​ങ്ങ​ളിൽ തങ്ങൾക്കു​ണ്ടായ ചില അനുഭ​വങ്ങൾ അയവി​റ​ക്കു​ന്നു: “1997-ൽ ബ്രാഞ്ചു​മാ​യി നടത്തിയ ആശയ​ക്കൈ​മാ​റ്റ​ത്തി​നു​ശേഷം ബ്രസീ​ലി​ന്റെ അതിർത്തി​ക്ക​ടു​ത്താ​യി ഏറെ ഉള്ളിൽ സ്ഥിതി​ചെ​യ്യുന്ന ലെഥം പട്ടണത്തി​ലേക്കു ഞങ്ങൾക്കു നിയമനം കിട്ടി. അവിടെ ഞങ്ങളോ​ടൊ​പ്പം സേവി​ക്കാൻ, ഞങ്ങളെ​പ്പോ​ലെ​തന്നെ കാനഡ​ക്കാ​രായ റോബർട്ട്‌ വെൽച്ചും ഭാര്യ ജൊവാ​ന​യും, ഏതാനും മാസങ്ങൾക്കു​മുമ്പ്‌ ലെഥമിൽ എത്തിയി​രുന്ന അമേരി​ക്ക​ക്കാ​രി​യായ സാറാ ഡിയാ​നും ഉണ്ടായി​രു​ന്നു. അന്ന്‌ ആ പ്രദേ​ശത്ത്‌ റിച്ചാർഡ്‌ ആച്ചി എന്ന ഒരു സഹോ​ദരൻ താമസി​ച്ചി​രു​ന്നു. സഹോ​ദരൻ അവിടത്തെ മൃഗ​ഡോ​ക്ടർ ആയിരു​ന്നു. മുമ്പു ബൈബിൾ പഠിച്ചി​രുന്ന ഏതാണ്ട്‌ 20 വ്യക്തി​ക​ളു​ടെ പേരുകൾ ബ്രാഞ്ച്‌ ഞങ്ങൾക്കു നൽകി​യി​രു​ന്നു. പക്ഷേ അവരിൽ പലർക്കും യഥാർഥ താത്‌പ​ര്യം ഇല്ലെന്നു ഞങ്ങൾ മനസ്സി​ലാ​ക്കി. എന്നാൽ രണ്ടുപേർ സ്‌നാ​പ​ന​മേ​റ്റി​ട്ടി​ല്ലാത്ത പ്രസാ​ധ​ക​രാ​കാൻ ആഗ്രഹി​ച്ചു.

“ഞങ്ങളുടെ ആദ്യത്തെ യോഗം ഒരു മാവിൻചു​വ​ട്ടി​ലാ​യി​രു​ന്നു നടത്തി​യത്‌. പയനി​യർമാ​രായ ഞങ്ങൾ 6 പേർ ഉൾപ്പെടെ 12 പേർ സന്നിഹി​ത​രാ​യി​രു​ന്നു. ഏതാനും മാസങ്ങൾക്കു​ശേഷം നടന്ന ആദ്യ സ്‌മാ​ര​കാ​ഘോ​ഷ​ത്തിൽ 60 പേർ സംബന്ധി​ച്ചു. ഇതിനി​ടെ പയനി​യർമാ​രു​ടെ എണ്ണം മൂന്നായി കുറഞ്ഞി​രു​ന്നു. എങ്കിലും ഞങ്ങൾ 40 ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തി​യി​രു​ന്നു! സർക്കിട്ട്‌ മേൽവി​ചാ​രകൻ സന്ദർശി​ച്ച​പ്പോൾ, യോഗ​ങ്ങൾക്കു സംബന്ധി​ക്കാ​ത്ത​വ​രു​മാ​യി അധ്യയനം നടത്തു​ന്നതു നിറു​ത്താൻ നിർദേശം ലഭിച്ചു. ആ ഉപദേശം വളരെ നന്നായി​രു​ന്നു. കാരണം, ഞങ്ങൾ നിലനി​റു​ത്തിയ അധ്യയ​നങ്ങൾ ശരിക്കും പുരോ​ഗതി പ്രാപി​ച്ചു.”

നാലു വർഷത്തി​നു​ശേഷം, ലെഥം 14 പ്രസാ​ധ​ക​രുള്ള ഒരു സഭയാ​യി​ത്തീർന്നു. പ്രത്യേക സമ്മേളന ദിനത്തി​ലെ ഹാജർ 100 വരെ എത്തിയി​രി​ക്കു​ന്നു. തന്റെ ദാസരു​ടെ മേലുള്ള യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തി​ന്റെ അത്തരം വ്യക്തമായ തെളി​വു​കൾ അവർ അനുഭ​വി​ച്ചി​രി​ക്കാ​വുന്ന സകല കഷ്ടങ്ങ​ളെ​യും പരിഹ​രി​ക്കാൻ പോന്ന​താണ്‌.

വാടക​യ്‌ക്കെ​ടുത്ത ഹാളു​ക​ളും ‘അധോ​ഗൃ​ഹ​ങ്ങ​ളും’

ഗയാന​യി​ലെ വേലയു​ടെ ആരംഭം മുതൽതന്നെ, ആരാധ​ന​യ്‌ക്കു യോജിച്ച സ്ഥലങ്ങൾ കണ്ടെത്തുക എന്നത്‌ ഒരു വെല്ലു​വി​ളി ആയിരു​ന്നി​ട്ടുണ്ട്‌. മുമ്പ്‌ 1913-ൽ ജോർജ്‌ടൗ​ണി​ലെ ഏതാനും സഹോ​ദ​രങ്ങൾ സോമർസെറ്റ്‌ ഹൗസിൽ വാടക​യ്‌ക്കെ​ടുത്ത ഒരു മുറി 45 വർഷ​ത്തോ​ളം അവർക്ക്‌ ഉപകരി​ച്ചു. 1970-ൽ, ജോർജ്‌ടൗ​ണി​ലുള്ള ചേൾസ്‌ടൗൺ സഭയ്‌ക്കും ബെർബി​സി​ലുള്ള പാൽമിറ സഭയ്‌ക്കും മാത്രമേ രാജ്യ​ഹാൾ ഉണ്ടായി​രു​ന്നു​ള്ളൂ. എന്നാൽ അതിനു മൂന്നു വർഷം മുമ്പ്‌ ഗയാന​യി​ലെ പ്രസാ​ധ​ക​രു​ടെ എണ്ണം 1,000 കവിഞ്ഞി​രു​ന്നു! അതു​കൊണ്ട്‌ എല്ലാ സഭകളും​തന്നെ വാടക​ക്കെ​ട്ടി​ട​ങ്ങ​ളി​ലാ​ണു കൂടി​വ​ന്നി​രു​ന്നത്‌, അവയിൽ പലതും തികച്ചും മോശ​മായ അവസ്ഥയി​ലു​ള്ളവ ആയിരു​ന്നു.

ഉദാഹ​ര​ണ​ത്തിന്‌, ദെമേ​റാറ നദീതീ​ര​ത്തുള്ള വിസ്‌മാർ സഭ 1950-കളുടെ ഒടുവിൽ വളർച്ച പ്രാപി​ച്ച​പ്പോൾ യോജിച്ച ഒരു ഹാൾ കണ്ടുപി​ടി​ക്കാൻ സഹോ​ദ​രങ്ങൾ നിർബ​ന്ധി​ത​രാ​യി. ഐലൻഡർ ഹാൾ എന്ന ഒരു സ്ഥലം അവരുടെ ഉപയോ​ഗ​ത്തി​നാ​യി ലഭിച്ചു. ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളും സേവന​യോ​ഗ​വും മധ്യവാ​ര​ത്തി​ലും പരസ്യ​യോ​ഗ​വും വീക്ഷാ​ഗോ​പുര അധ്യയ​ന​വും ഞായറാ​ഴ്‌ച​യും ആണ്‌ അവർ നടത്തി​യി​രു​ന്നത്‌. എന്നാൽ യോഗ​ങ്ങൾക്കാ​യി കാര്യങ്ങൾ ക്രമീ​ക​രി​ക്കുക എന്നത്‌ ഒരു വലിയ സംരം​ഭം​തന്നെ ആയിരു​ന്നു. മക്കൻസീ​യിൽനി​ന്നു വിസ്‌മാ​റി​ലേക്കു പോകാൻ ആദ്യം സഹോ​ദ​ര​ങ്ങൾക്ക്‌ ഒരു ചെറിയ ബോട്ടിൽ ദെമേ​റാറ നദി കുറുകെ കടക്കേ​ണ്ടി​യി​രു​ന്നു. ഒരു സഹോ​ദരൻ മാസി​കകൾ നിറച്ച കാർട്ട​ണും മറ്റൊരു സഹോ​ദരൻ സാഹി​ത്യ​ങ്ങൾ നിറച്ച കാർട്ട​ണും മൂന്നാ​മ​തൊ​രു സഹോ​ദരൻ വ്യത്യസ്‌ത ഫാറങ്ങ​ളും സംഭാ​വ​ന​പ്പെ​ട്ടി​ക​ളും വഹിച്ചി​രു​ന്നു. യോഗ​ത്തി​നു​മു​മ്പാ​യി അതെല്ലാം ശരിയായ ഇടങ്ങളിൽ സ്ഥാപി​ക്കു​ക​യും നിരത്തി​വെ​ക്കു​ക​യും ചെയ്യണ​മാ​യി​രു​ന്നു. ഒടുവിൽ അതെല്ലാം വീണ്ടും കെട്ടി​പ്പൂ​ട്ടി തിരികെ കൊണ്ടു​പോ​കു​ക​യും ചെയ്യേ​ണ്ടി​യി​രു​ന്നു.

അധോ​ഗൃ​ഹ​ങ്ങ​ളി​ലും—വീടു​കൾക്കു കീഴി​ലുള്ള സ്ഥലം—യോഗങ്ങൾ നടത്തി​യി​രു​ന്നു. വെള്ള​പ്പൊ​ക്ക​ത്തി​നു സാധ്യത ഉള്ളതി​നാൽ, തൂണു​ക​ളി​ലോ കോൺക്രീറ്റ്‌ കാലു​ക​ളി​ലോ താങ്ങു​ത​ടി​ക​ളി​ന്മേ​ലോ നിലം​തൊ​ടാ​തെ പൊങ്ങി​നിൽക്കുന്ന വീടു​ക​ളാണ്‌ ഗയാന​യിൽ സാധാ​ര​ണ​മാ​യി പണിയു​ന്നത്‌. ഇത്തരം രൂപകൽപ്പ​ന​യു​ടെ ഫലമായി വീടു​ക​ളു​ടെ അടിയി​ലുള്ള സ്ഥലത്ത്‌ സഭാ​യോ​ഗങ്ങൾ നടത്തു​ന്ന​തി​നും മറ്റും കഴിയു​മാ​യി​രു​ന്നു. എന്നാൽ, യോഗ്യ​മായ ഒരു യോഗ​സ്ഥലം പണിയാൻ ഒരു മതത്തിനു കഴിയു​ന്നി​ല്ലെ​ങ്കിൽ അത്‌ ദൈവാ​നു​ഗ്ര​ഹ​മി​ല്ലാത്ത ഒന്നാ​ണെന്ന്‌ ഗയാന​യി​ലെ അനേകം ആളുക​ളും വിശ്വ​സി​ക്കു​ന്നു.

തന്നെയു​മല്ല, അധോ​ഗൃ​ഹ​ങ്ങ​ളിൽ നടത്തുന്ന യോഗ​ങ്ങൾക്കു ചില​പ്പോ​ഴൊ​ക്കെ വിഘ്‌നം നേരി​ടാ​റു​മുണ്ട്‌. അത്‌ അത്തരം അവസര​ങ്ങ​ളു​ടെ മാന്യ​ത​യ്‌ക്കു മങ്ങലേൽപ്പി​ച്ചി​രു​ന്നു. ഒരിക്കൽ ഒരു പട്ടിയു​ടെ പിടി​യിൽനിന്ന്‌ വിര​ണ്ടോ​ടി​വന്ന ഒരു കോഴി, യോഗ​സ്ഥ​ല​ത്തേക്കു പറന്നു​ക​യ​റു​ക​യും ഒരു ആറു വയസ്സു​കാ​രി​യു​ടെ തലയിൽ അഭയം പ്രാപി​ക്കു​ക​യും ചെയ്‌തു. പെൺകു​ട്ടി വാവി​ട്ടു​ക​രഞ്ഞു, അതു​കേട്ട്‌ സകലരും പേടി​ച്ചു​പോ​യി. യോഗ​ത്തി​നു​ശേഷം സഹോ​ദ​രങ്ങൾ അതേക്കു​റി​ച്ചു പറയു​ക​യും ചിരി​ക്കു​ക​യും ഒക്കെ ചെയ്‌തെ​ങ്കി​ലും, മെച്ചപ്പെട്ട ഒരു യോഗ​സ്ഥ​ല​ത്തി​ന്റെ ആവശ്യത്തെ ഒരിക്കൽക്കൂ​ടി ഓർമി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ആ സംഭവം. പുതിയ താത്‌പ​ര്യ​ക്കാർക്കാ​കട്ടെ അധോ​ഗൃ​ഹ​ങ്ങ​ളി​ലെ രാജ്യ​ഹാ​ളിൽ നടക്കുന്ന യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാൻ ഒട്ടും​തന്നെ താത്‌പ​ര്യം തോന്നി​യി​രു​ന്ന​തു​മില്ല.

രാജ്യ​ഹാൾ നിർമാ​ണം

ഫ്രെഡ​റിക്‌ മകാൽമൻ അനുസ്‌മ​രി​ക്കു​ന്നു: “ചാരിറ്റി സഭയോ​ടൊ​ത്തു ഞാൻ സേവിച്ച 32 വർഷത്തി​നു​ള്ളിൽ പലപ്പോ​ഴാ​യി അഞ്ച്‌ അധോ​ഗൃ​ഹങ്ങൾ ഞങ്ങൾ വാടക​യ്‌ക്കെ​ടു​ത്തി​രു​ന്നു. വീടിന്റെ അടിത്ത​ട്ടി​നു കീഴി​ലൂ​ടെ നടക്കു​മ്പോൾ തടി​കൊ​ണ്ടുള്ള ഉത്തരങ്ങ​ളിൽ തല ഇടിക്കാ​തി​രി​ക്കാൻ സൂക്ഷി​ക്കേ​ണ്ടി​യി​രു​ന്നു. എന്നാൽ ഒരു സഹോ​ദരി അവരുടെ കുട്ടിയെ എടുത്തു​കൊണ്ട്‌ ഒരു ഉത്തരത്തി​ന​ടി​യി​ലൂ​ടെ കടന്നു​പോ​യ​പ്പോൾ കുട്ടി​യു​ടെ തല അതിൽ ഇടിച്ചു. ഉത്തരം സുരക്ഷി​ത​മായ ഉയരത്തി​ലാ​ണെ​ന്നാ​ണു സഹോ​ദരി കരുതി​യത്‌. പിന്നീട്‌ അവർ ഇക്കാര്യം അവരുടെ അവിശ്വാ​സി​യായ പിതാ​വി​നെ അറിയി​ച്ചു. സഭയ്‌ക്കു സ്വന്തമാ​യി ഒരു ആരാധ​നാ​ലയം ആവശ്യ​മാ​ണെന്ന്‌ അവരുടെ മാതാ​പി​താ​ക്കൾക്കു തോന്നി. സഭയ്‌ക്കു കുറച്ചു ഭൂമി നൽകാ​മെന്ന്‌ അമ്മയും രാജ്യ​ഹാൾ നിർമാ​ണ​ത്തി​ന്റെ ചെലവു വഹിക്കാ​മെന്നു പിതാ​വും സമ്മതിച്ചു. അവർ വാക്കു​പാ​ലി​ക്കു​ക​യും ചെയ്‌തു. പല പ്രാവ​ശ്യം പുതു​ക്കി​പ്പ​ണിത ആ പഴയ രാജ്യ​ഹാൾ ഇന്നും ആ സമൂഹ​ത്തിൽ സത്യാ​രാ​ധ​ന​യു​ടെ കേന്ദ്ര​മാ​യി നില​കൊ​ള്ളു​ന്നു. സർക്കിട്ട്‌ സമ്മേളനം നടത്താ​നും ആ ഹാൾ ഉപയോ​ഗി​ക്കു​ന്നുണ്ട്‌.”

മുൻകാ​ല​ങ്ങ​ളിൽ രാജ്യ​ഹാൾ നിർമാ​ണം പൂർത്തി​യാ​ക്കാൻ അനേകം മാസങ്ങൾ വേണ്ടി​വ​രു​മാ​യി​രു​ന്നു. എക്കൽസി​ലെ ഹാൾ അതിന്‌ ഉദാഹ​ര​ണ​മാണ്‌. അന്ന്‌ എക്കൽസി​ലെ ഒരു മൂപ്പനാ​യി​രുന്ന ഷെർലോക്ക്‌ പാഹാ​ലാൻ പറയുന്നു: “ഒരു സ്‌കൂ​ളി​ലാണ്‌ ഞങ്ങൾ യോഗങ്ങൾ നടത്തി​യി​രു​ന്നത്‌. സ്വന്തം രാജ്യ​ഹാൾ ഉണ്ടെങ്കിൽ നല്ല വർധന ഉണ്ടാകു​മെന്നു ഞങ്ങൾക്കു മനസ്സി​ലാ​യി. എന്നാൽ എക്കൽസിൽ വളരെ​ക്കു​റച്ചു പ്രസാ​ധ​കരേ ഉണ്ടായി​രു​ന്നു​ള്ളു​വെന്നു മാത്രമല്ല അവരുടെ സാമ്പത്തി​ക​സ്ഥി​തി​യും മോശ​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും രാജ്യ​ഹാൾ നിർമി​ക്കാ​നുള്ള പ്രമേയം അവർ പാസ്സാക്കി. പ്രവർത്ത​ന​പ്ര​ദേ​ശത്ത്‌ എവി​ടെ​യെ​ങ്കി​ലും അനു​യോ​ജ്യ​മായ ഒരു സ്ഥലം കണ്ടെത്താൻ ഞാൻ പരി​ശ്ര​മി​ച്ചെ​ങ്കി​ലും വിജയി​ച്ചില്ല.

“അതിനി​ടെ ജോർജ്‌ടൗ​ണി​ലുള്ള സഹോ​ദ​രങ്ങൾ, ഇഷ്ടിക ഉണ്ടാക്കുന്ന രണ്ട്‌ അച്ചുകൾ ഞങ്ങൾക്കു നൽകു​ക​യും അതുപ​യോ​ഗിച്ച്‌ സിമന്റ്‌ ഇഷ്ടിക നിർമി​ക്കാൻ ഞങ്ങളെ പഠിപ്പി​ക്കു​ക​യും ചെയ്‌തു. ആദ്യ​മൊ​ക്കെ വെറും 12 ഇഷ്ടികകൾ ഉണ്ടാക്കാൻ ഞങ്ങൾക്ക്‌ മണിക്കൂ​റു​കൾതന്നെ വേണ്ടി​വന്നു. എന്നാൽ ക്രമേണ ഞങ്ങൾ—പ്രത്യേ​കി​ച്ചും സഹോ​ദ​രി​മാർ—അതിൽ നിപു​ണ​രാ​യി​ത്തീർന്നു. ആവശ്യ​മായ സിമന്റ്‌ സംഘടി​പ്പി​ക്കുക എന്നതാ​യി​രു​ന്നു അടുത്ത വെല്ലു​വി​ളി. കാരണം, റേഷൻ അടിസ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അന്നു സിമന്റ്‌ ലഭിച്ചി​രു​ന്നത്‌. നിശ്ചിത അളവി​ലുള്ള സിമന്റ്‌ വാങ്ങാ​നാ​യി ഞാൻ അപേക്ഷ സമർപ്പി​ച്ചു. തുടർന്ന്‌, അനുവ​ദിച്ച സിമന്റ്‌ മുഴുവൻ ലഭിക്കു​ന്നു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്താ​നാ​യി അതിരാ​വി​ലെ ഞാൻ ബോട്ടു​ജെ​ട്ടി​ക്ക​ടു​ത്തു പോയി ക്യൂ നിൽക്കു​മാ​യി​രു​ന്നു. അടുത്ത​താ​യി, എക്കൽസി​ലേക്കു പോകു​ന്ന​തും സിമന്റ്‌ കയറ്റാൻ ആവശ്യ​ത്തി​നു സ്ഥലം ഉള്ളതു​മായ ഒരു ട്രക്ക്‌ കണ്ടുപി​ടി​ക്കേ​ണ്ടി​യി​രു​ന്നു. എല്ലാറ്റി​നും യഹോ​വ​യു​ടെ സഹായം ഉണ്ടായി​രു​ന്നു. പക്ഷേ, അപ്പോ​ഴും രാജ്യ​ഹാ​ളി​നുള്ള സ്ഥലം കിട്ടി​യി​രു​ന്നില്ല.”

ഷെർലോക്ക്‌ തുടരു​ന്നു: “1972-ൽ ജൂല്യ​റ്റും ഞാനും അവധി​യെ​ടുത്ത്‌ കാനഡ​യി​ലേക്കു പോകു​ക​യും അവി​ടെ​യുള്ള എന്റെ അമ്മാവന്റെ മകനെ സന്ദർശി​ക്കു​ക​യും ചെയ്‌തു. അദ്ദേഹം സാക്ഷി അല്ലായി​രു​ന്നു. എക്കൽസിൽ തനിക്ക്‌ രണ്ടു തുണ്ട്‌ ഭൂമി ഉണ്ടെന്നും നോക്കാൻ ഏൽപ്പി​ച്ചി​രി​ക്കുന്ന ബന്ധുക്കൾ അതു വേണ്ടത്ര ശ്രദ്ധി​ക്കു​ന്നി​ല്ലെ​ന്നും അദ്ദേഹം എന്നോടു പറഞ്ഞു. കൂടാതെ അക്കാര്യ​ത്തിൽ എന്റെ സഹായം അഭ്യർഥി​ക്കു​ക​യും ചെയ്‌തു. സഹായി​ക്കാൻ സന്തോ​ഷ​മു​ണ്ടെന്നു പറഞ്ഞ​ശേഷം, എക്കൽസിൽ ഒരു രാജ്യ​ഹാൾ പണിയാൻ ഞാൻ സ്ഥലം അന്വേ​ഷി​ച്ചു​ന​ട​ക്കു​ക​യാ​യി​രു​ന്നെന്നു ഞാൻ കൂട്ടി​ച്ചേർത്തു. അപ്പോൾ, അതിൽ ഏതു സ്ഥലമാണു വേണ്ട​തെ​ന്നു​വെ​ച്ചാൽ തിര​ഞ്ഞെ​ടു​ത്തു​കൊ​ള്ളാൻ യാതൊ​രു മടിയും കൂടാതെ അദ്ദേഹം എന്നോടു പറഞ്ഞു.

“ഹാളിന്റെ നിർമാ​ണ​വേ​ള​യി​ലും ദിവ്യ​സ​ഹാ​യ​ത്തി​ന്റെ കൂടു​ത​ലായ തെളി​വു​കൾ ഞങ്ങൾക്കു കാണാൻ കഴിഞ്ഞു. സിമന്റി​നു പുറമെ മറ്റു പല സാമ​ഗ്രി​ക​ളും ദുർലഭം ആയിരു​ന്നെ​ങ്കി​ലും ചില പകരവ​സ്‌തു​ക്കൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ എങ്ങനെ​യെ​ങ്കി​ലും ഞങ്ങൾ കാര്യം സാധി​ക്കു​മാ​യി​രു​ന്നു. തന്നെയു​മല്ല, ചില സഹോ​ദ​ര​ങ്ങൾക്കു മാത്രമേ വേലയ്‌ക്ക്‌ ആവശ്യ​മായ വൈദ​ഗ്‌ധ്യം ഉണ്ടായി​രു​ന്നു​ള്ളൂ. സ്വമേ​ധ​യാ​സേ​വ​കരെ നിർമാ​ണ​സ്ഥ​ലത്ത്‌ എത്തിക്കാൻ വളരെ​യ​ധി​കം ആസൂ​ത്ര​ണ​വും ആവശ്യ​മാ​യി​രു​ന്നു. സഹോ​ദ​ര​ങ്ങളെ അങ്ങോ​ട്ടും ഇങ്ങോ​ട്ടും കൊണ്ടു​പോ​യി​ക്കൊണ്ട്‌ എന്റെ ചെറിയ വാൻ നൂറു​ക​ണ​ക്കി​നു കിലോ​മീ​റ്റർ സഞ്ചരി​ക്കു​ക​യു​ണ്ടാ​യി. ഒടുവിൽ രാജ്യ​ഹാ​ളി​ന്റെ നിർമാ​ണം പൂർത്തി​യാ​യി. സമർപ്പണ പ്രസംഗം നടത്താൻ ഭരണസം​ഘാം​ഗ​മായ കാൾ ക്ലൈനാ​ണു വന്നത്‌! ഞങ്ങളുടെ സന്തോ​ഷ​ത്തിന്‌ അതിരി​ല്ലാ​യി​രു​ന്നു!”

ശീഘ്ര നിർമിത രാജ്യ​ഹാ​ളു​കൾ

ഈ അടുത്ത​കാ​ലം​വരെ, അതായത്‌ 1995 വരെ ഗയാന​യി​ലെ സഭകളിൽ പകുതി​യിൽ അധിക​വും അധോ​ഗൃ​ഹങ്ങൾ ഉൾപ്പെ​ടെ​യുള്ള വാടക​ക്കെ​ട്ടി​ട​ങ്ങ​ളി​ലാ​ണു കൂടി​വ​ന്നി​രു​ന്നത്‌. അതു​കൊണ്ട്‌ ഈ പ്രശ്‌നം കൈകാ​ര്യം ചെയ്യാൻ ബ്രാഞ്ച്‌ ഒരു ദേശീയ നിർമാണ കമ്മിറ്റി സംഘടി​പ്പി​ച്ചു. ആ വർഷം​തന്നെ ഒക്ടോ​ബ​റിൽ, ജോർജ്‌ടൗ​ണിൽനിന്ന്‌ 50 കിലോ​മീ​റ്റർ കിഴക്കാ​യി മാ​ഹൈ​ക്കൊ​ണി നദീതീ​ര​ത്തുള്ള മാ​ഹൈ​ക്കൊ​ണി​യിൽ സഹോ​ദ​രങ്ങൾ തങ്ങളുടെ ആദ്യത്തെ ശീഘ്ര നിർമിത രാജ്യ​ഹാൾ നിർമി​ച്ചു. നാലു വാരാ​ന്ത​ങ്ങൾകൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷികൾ ഒരു രാജ്യ​ഹാൾ നിർമി​ക്കാൻ പോകു​ന്നെന്ന്‌ ഒരു അയൽവാ​സി​യോ​ടു പറഞ്ഞ​പ്പോൾ അദ്ദേഹം ഇങ്ങനെ പ്രതി​വ​ചി​ച്ചു: “ഒരു കോഴി​ക്കൂട്‌ ഉണ്ടാക്കുന്ന കാര്യ​മാ​ണു നിങ്ങൾ പറയു​ന്ന​തെ​ങ്കിൽ അതു ശരിയാ​യി​രി​ക്കാം. പക്ഷേ അത്രയും സമയം​കൊണ്ട്‌ ഒരു കോൺക്രീറ്റ്‌ കെട്ടിടം നിർമി​ക്കുക അസാധ്യ​മാണ്‌.” ഏറെ താമസി​യാ​തെ, അയാൾക്കു തന്റെ അഭി​പ്രാ​യം മാറ്റേ​ണ്ടി​വ​ന്നെന്നു പറയേ​ണ്ട​തി​ല്ല​ല്ലോ.

വിവിധ വർഗങ്ങൾക്കി​ട​യി​ലുള്ള സംഘർഷം ഇടയ്‌ക്കൊ​ക്കെ ആളിക്ക​ത്തുന്ന ഒരു രാജ്യ​ത്തിൽ, വർഗമോ ദേശീ​യ​ത​യോ ഗണ്യമാ​ക്കാ​തെ യഹോ​വ​യു​ടെ സാക്ഷികൾ യഥാർഥ ക്രിസ്‌തീയ ഐക്യ​ത്തിൽ കൈ​കോർത്തു പ്രവർത്തി​ക്കു​ന്നെന്ന്‌ രാജ്യ​ഹാൾ നിർമാണ പദ്ധതികൾ അവി​ടെ​യുള്ള എല്ലാവ​രെ​യും ബോധ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. മാ​ഹൈ​ക്കൊ​ണി​യി​ലെ നിർമാ​ണ​പ്ര​വർത്തനം നിരീ​ക്ഷിച്ച പ്രായ​മായ ഒരു സ്‌ത്രീ ആശ്ചര്യ​ത്തോ​ടെ ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നോട്‌ ഇങ്ങനെ പറഞ്ഞു: “ആറു വർഗത്തിൽപ്പെ​ട്ടവർ അവിടെ ഒരുമി​ച്ചു പണി​യെ​ടു​ക്കു​ന്നത്‌ ഞാൻ എന്റെ കണ്ണു​കൊ​ണ്ടു കണ്ടു!”

ബ്രാഞ്ച്‌ നിർമാ​ണം

1914-ൽ ഫിലി​പ്‌സ്‌ ദമ്പതി​ക​ളു​ടെ വീട്ടിൽ പ്രവർത്തനം ആരംഭിച്ച ബ്രാഞ്ച്‌ ഓഫീസ്‌ 1946 വരെ അവി​ടെ​ത്തന്നെ തുടർന്നു. ആ വർഷം 91 പ്രസാ​ധ​ക​രാണ്‌ ഉണ്ടായി​രു​ന്നത്‌. 1959-ഓടെ ആ സംഖ്യ 685 ആയിത്തീർന്നു, വേല തുടർന്നും പുരോ​ഗതി പ്രാപി​ച്ചു​കൊ​ണ്ടി​രു​ന്നു. അതു​കൊണ്ട്‌ 1960 ജൂണിൽ, ജോർജ്‌ടൗ​ണി​ലെ 50 ബ്രിക്ക്‌ഡാം തെരു​വിൽ സഹോ​ദ​രങ്ങൾ ഒരു സ്ഥലം വാങ്ങി. ചില മിനു​ക്കു​പ​ണി​കൾക്കു​ശേഷം അതിലുള്ള കെട്ടി​ടങ്ങൾ ബ്രാഞ്ച്‌ ഓഫീ​സാ​യും ഒരു മിഷനറി ഭവനമാ​യും ഉപയോ​ഗി​ക്കാൻ തുടങ്ങി. എന്നാൽ 1986 ആയപ്പോ​ഴേ​ക്കും ആ കെട്ടി​ട​ങ്ങ​ളും മതിയാ​കാ​തെ​വന്നു. അതിനാൽ ഭരണസം​ഘ​ത്തി​ന്റെ അനുമ​തി​യോ​ടെ ആ സ്ഥലത്തു​തന്നെ ഒരു പുതിയ ബ്രാഞ്ച്‌ നിർമി​ച്ചു. സാർവ​ദേ​ശീയ ദാസരും പ്രാ​ദേ​ശിക സഹോ​ദ​ര​ങ്ങ​ളും ചേർന്ന്‌ 1987-ൽ അതിന്റെ പണി പൂർത്തി​യാ​ക്കി.

യെരൂ​ശ​ലേ​മി​ന്റെ മതിലു​ക​ളു​ടെ ഒരു ഭാഗം പുനർനിർമി​ക്കു​ന്ന​തിൽ ഹല്ലോ​ഹേ​ശി​നെ സഹായിച്ച അദ്ദേഹ​ത്തി​ന്റെ പുത്രി​മാ​രെ​പ്പോ​ലെ, ബ്രാഞ്ചി​ന്റെ നിർമാ​ണ​ത്തിൽ സഹോ​ദ​രി​മാർ നിസ്‌തു​ല​മായ ഒരു പങ്കു വഹിച്ചു. (നെഹെ. 3:12) ഉദാഹ​ര​ണ​ത്തിന്‌, ഏകദേശം പത്തു ടീമു​ക​ളാ​യി പ്രവർത്തിച്ച 120 സഹോ​ദ​രി​മാ​രാണ്‌ നിർമാ​ണ​ത്തിന്‌ ആവശ്യ​മായ 12,000 സിമന്റ്‌ ഇഷ്ടികകൾ ഉണ്ടാക്കി​യത്‌. 16 അച്ചുകൾ ഉപയോ​ഗിച്ച്‌ 55 ദിവസ​ത്തി​നു​ള്ളിൽ അവർ ആ വേല പൂർത്തീ​ക​രി​ച്ചു. അതത്ര എളുപ്പ​മ​ല്ലാ​യി​രു​ന്നു! ഇഷ്ടിക നന്നായി കട്ടിയാ​കാൻ തക്കവണ്ണം ആവശ്യ​ത്തി​നു നനവോ​ടെ ശരിയായ അനുപാ​ത​ത്തിൽ മിശ്രി​തം തയ്യാറാ​ക്കേ​ണ്ടി​യി​രു​ന്നു. എന്നാൽ, അച്ചിൽനിന്ന്‌ ഇഷ്ടിക പൊക്കി​യെ​ടു​ക്കു​മ്പോൾ അതു പൊടി​ഞ്ഞു​പോ​കു​മാറ്‌ നനവ്‌ കൂടു​ത​ലാ​കു​ക​യും ചെയ്യരു​താ​യി​രു​ന്നു.

സ്ഥലത്തെ സഹോ​ദ​രങ്ങൾ രാത്രി​യിൽ നിർമാ​ണ​സ്ഥ​ല​ത്തി​നു കാവൽനി​ന്നു. അതിനാ​യി അവർ ജോലി​സ്ഥ​ല​ത്തു​നി​ന്നു നേരെ അവി​ടേക്കു വരുക​യാ​യി​രു​ന്നു പതിവ്‌. മറ്റുള്ളവർ സാർവ​ദേ​ശീയ ദാസ​രോ​ടൊ​പ്പം പ്രവർത്തി​ക്കു​ക​യും അവരിൽനി​ന്നു വില​യേ​റിയ നിർമാണ വൈദ​ഗ്‌ധ്യ​ങ്ങൾ പഠി​ച്ചെ​ടു​ക്കു​ക​യും ചെയ്‌തു. ഹരിന​റൈൻ (ഇൻഡാൽ) പർസാഡ്‌ എന്ന യുവസ​ഹോ​ദരൻ ഇപ്രകാ​രം പറയുന്നു: “ജനൽപ്പ​ടി​ക​ളു​ടെ മൂലക​ളിൽ അലങ്കാ​ര​പ്പ​ണി​കൾ നടത്തുക എന്നതാ​യി​രു​ന്നു എന്റെ ജോലി. അതു ഞാൻ ഒരിക്ക​ലും ചെയ്‌തി​ട്ടു​ള്ളതല്ല. അതു ശരിയാ​യി ചെയ്യാൻ കഴിയു​ന്ന​തു​വരെ ഞാൻ ശ്രമം തുടർന്നു. മേൽവി​ചാ​ര​കന്‌ എന്റെ പണി ഇഷ്ടപ്പെ​ട്ടെന്നു തോന്നു​ന്നു. കാരണം അതു പരി​ശോ​ധി​ച്ച​ശേഷം അദ്ദേഹം എന്നോടു പറഞ്ഞു: ‘ഇനി ബ്രാഞ്ചി​ന്റെ എല്ലാ ജനലു​ക​ളും ചെയ്യാൻ തുടങ്ങി​ക്കോ​ളൂ.’” ഇന്നു രാജ്യ​ഹാൾ നിർമാ​ണ​ത്തിൽ ഏർപ്പെ​ടു​ന്ന​വ​രു​മാ​യി ഈ ചെറു​പ്പ​ക്കാ​രൻ തന്റെ വൈദ​ഗ്‌ധ്യം പങ്കു​വെ​ക്കു​ന്നു.

ചില സാമ​ഗ്രി​കൾ ഇറക്കു​മതി ചെയ്യേ​ണ്ടി​യി​രു​ന്ന​തി​നാൽ ഗവൺമെന്റ്‌ അധികാ​രി​ക​ളു​ടെ സഹകര​ണ​വും ആവശ്യ​മാ​യി​രു​ന്നു. തത്‌ഫ​ല​മാ​യി, പ്രസി​ഡന്റ്‌ ഫോബ്‌സ്‌ എൽ. ബർനമും അദ്ദേഹ​ത്തി​ന്റെ സഹചാ​രി​ക​ളും ഉൾപ്പെടെ അനേകം ഉദ്യോ​ഗസ്ഥർ നിർമാ​ണ​സ്ഥലം സന്ദർശി​ച്ചു. നമ്മുടെ തൊഴിൽ വൈദ​ഗ്‌ധ്യ​ത്തിൽ എല്ലാവർക്കും വലിയ മതിപ്പു തോന്നി. അക്കൂട്ട​ത്തിൽപ്പെട്ട ഒരു മരപ്പണി​ക്കാ​രൻ ഇങ്ങനെ പറഞ്ഞു: “നിങ്ങളു​ടെ കെട്ടി​ട​ത്തി​ന്റെ പണി ഗംഭീരം തന്നെ.” ബ്രുക്ലിൻ ഹെഡ്‌ക്വാർട്ടേ​ഴ്‌സി​ന്റെ പ്രതി​നി​ധി​യാ​യി എത്തി​ച്ചേർന്ന മേഖലാ​മേൽവി​ചാ​രകൻ ഡോൺ ആഡംസ്‌, 1988 ജനുവരി 14-ന്‌ സമർപ്പണ പ്രസംഗം നിർവ​ഹി​ച്ചു.

2001 ഫെബ്രു​വരി 12-ന്‌ ബ്രാഞ്ചി​നാ​യി വീണ്ടും മറ്റൊരു സ്ഥലത്തു നിർമാണ പ്രവർത്ത​നങ്ങൾ ആരംഭി​ച്ചു. ഇപ്രാ​വ​ശ്യ​വും സാർവ​ദേ​ശീയ ദാസരും പ്രാ​ദേ​ശിക സഹോ​ദ​ര​ങ്ങ​ളും രംഗ​ത്തെത്തി. 2003 ഫെബ്രു​വരി 15 ശനിയാഴ്‌ച പുതിയ ബ്രാഞ്ചി​ന്റെ സമർപ്പണം നടന്നു. ജർമനി ബ്രാഞ്ചിൽനി​ന്നെ​ത്തിയ റിച്ചർഡ്‌ കെൽസി 332 പേർക്കു മുമ്പാകെ സമർപ്പണ പ്രസംഗം നടത്തി.

മുൻകാല മിഷന​റി​മാ​രിൽ അനേക​രും ഈ പരിപാ​ടി​യിൽ സംബന്ധി​ക്കാൻ ഗയാന​യിൽ മടങ്ങി​യെത്തി. ചിലർ ഏറെ ദശാബ്ദ​ങ്ങൾക്കു ശേഷമാ​യി​രു​ന്നു വന്നത്‌! അങ്ങനെ, 12 രാജ്യ​ങ്ങ​ളിൽനി​ന്നെ​ത്തിയ 4,752 പേർ—ഗയാന​യി​ലെ പ്രസാ​ധ​ക​രു​ടെ എണ്ണത്തിന്റെ ഇരട്ടി​യി​ലും വളരെ​ക്കൂ​ടു​തൽ പേർ—ഞായറാഴ്‌ച നടത്തിയ ഒരു പ്രത്യേക യോഗ​ത്തിൽ സംബന്ധി​ച്ചു.

സമ്മേള​നങ്ങൾ നിർമാ​ണ​വൈ​ദ​ഗ്‌ധ്യ​ത്തി​ന്റെ മാറ്റു​ര​യ്‌ക്കു​ന്നു

സർക്കിട്ട്‌ സമ്മേള​ന​ങ്ങൾക്കും പ്രത്യേക സമ്മേളന ദിനങ്ങൾക്കും വേണ്ടി സഹോ​ദ​രങ്ങൾ മിക്ക​പ്പോ​ഴും കെട്ടി​ടങ്ങൾ വാടക​യ്‌ക്കെ​ടു​ക്കു​ന്നു. ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളിൽ അതിനാ​യി അവർ ഒരു യോഗ​സ്ഥലം കെട്ടി​പ്പൊ​ക്കു​ക​പോ​ലും ചെയ്‌തേ​ക്കാം. 1952 മുതൽ 1956 വരെ ഗയാന​യിൽ സേവിച്ച തോമസ്‌ മാർക്ക​വിച്ച്‌ പറയുന്നു: “ജോർജ്‌ടൗ​ണിൽനിന്ന്‌ 60 കിലോ​മീ​റ്റർ അകലെ ദെമേ​റാറ നദിയു​ടെ തീര​പ്ര​ദേ​ശ​ത്താ​യി​രു​ന്നു സമ്മേളനം നടന്നത്‌. പ്രാ​ദേ​ശിക സഹോ​ദ​ര​ങ്ങൾക്കു പ്രോ​ത്സാ​ഹനം പകരാൻ പട്ടണത്തിൽനിന്ന്‌ ഏകദേശം 200 സാക്ഷികൾ അതിൽ സംബന്ധി​ക്കാൻ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ പ്രാ​ദേ​ശി​ക​മാ​യി ലഭ്യമാ​യി​രുന്ന വസ്‌തു​ക്കൾ ഉപയോ​ഗിച്ച്‌ ഒരു താത്‌കാ​ലിക സമ്മേളന ഹാൾ പണിയാൻ ഞങ്ങൾ തീരു​മാ​നി​ച്ചു. താങ്ങു​കാ​ലു​ക​ളും ഇരിപ്പി​ട​ങ്ങ​ളും ഉണ്ടാക്കാൻ മുളയും മേൽക്കൂര നിർമി​ക്കാൻ വാഴയി​ല​യും ഉപയോ​ഗി​ച്ചു.

“സാധനങ്ങൾ എല്ലാം സംഘടി​പ്പി​ച്ച​ശേഷം ഞങ്ങൾ അവ ഒരു ചെറിയ റെയിൽവ​ണ്ടി​യിൽ കയറ്റി ഒരു ഇറക്കം ഇറങ്ങി​വ​രി​ക​യാ​യി​രു​ന്നു. എന്നാൽ ഒരു വളവിൽവെച്ചു നിയ​ന്ത്രണം വിട്ട വണ്ടി മറിയു​ക​യും അതിൽ കെട്ടി​വെ​ച്ചി​രുന്ന മുഴുവൻ സാധന​ങ്ങ​ളും നദിയിൽ വീഴു​ക​യും ചെയ്‌തു. എന്നാൽ ആ അപകടം പെട്ടെ​ന്നു​തന്നെ ഗുണക​ര​മെന്നു തെളിഞ്ഞു! വെള്ളത്തിൽ പൊങ്ങി​ക്കി​ടന്ന കെട്ടുകൾ നദിയി​ലൂ​ടെ നേരെ നിർമാ​ണ​സ്ഥ​ലത്ത്‌ എത്തി​ച്ചേർന്നു! മൂന്നു ദിവസത്തെ ആ പരിപാ​ടി​യിൽ നൂറു കണക്കിനു ഗ്രാമ​വാ​സി​കൾ തങ്ങളോ​ടൊ​പ്പം പങ്കെടു​ത്ത​പ്പോൾ സന്ദർശ​ക​രാ​യി എത്തിയ സഹോ​ദ​രങ്ങൾ പുളകി​ത​രാ​യി.”

തോമസ്‌ തുടരു​ന്നു: “സമ്മേള​ന​ത്തി​നു​ശേഷം ഞങ്ങളെ​ല്ലാ​വ​രും അതുവരെ പ്രവർത്തി​ച്ചി​ട്ടി​ല്ലാത്ത അടുത്തുള്ള ചില സ്ഥലങ്ങളിൽ സുവാർത്ത പ്രസം​ഗി​ച്ചു. ഒരു ഗ്രാമ​ത്തിൽ ഞങ്ങൾ ഒരു പരസ്യ​പ്ര​സം​ഗം നടത്തി. ഗ്രാമ​ത്തി​ലുള്ള സകലരും പ്രസംഗം കേൾക്കാ​നെത്തി. വീട്ടിൽ വളർത്തുന്ന ഒരു കുരങ്ങും അക്കൂട്ട​ത്തിൽ ഉണ്ടായി​രു​ന്നു. അൽപ്പ​നേരം ശ്രദ്ധി​ച്ച​ശേഷം, പരിസ​ര​ത്തി​ന്റെ ഒരു വ്യത്യസ്‌ത വീക്ഷണം ലഭിക്കാ​നാ​യി കുരങ്ങൻ ഏതാനും പ്രാവ​ശ്യം നിലത്തു​നി​ന്നു മുകളി​ലേക്കു കുതി​ച്ച​ശേഷം എന്റെ തോള​ത്തേക്കു ചാടി​ക്ക​യറി. ആശ്വാ​സ​ക​ര​മെന്നു പറയട്ടെ, പെട്ടെന്ന്‌ എല്ലാട​വും ഒന്നു നോക്കി​ക്ക​ണ്ടിട്ട്‌ കക്ഷി ഉടമസ്ഥന്റെ അടു​ത്തേ​ക്കു​തന്നെ തിരിച്ചു ചാടു​ക​യും പ്രസം​ഗ​ത്തി​ന്റെ ശേഷിച്ച ഭാഗ​ത്തെ​ല്ലാം അവി​ടെ​ത്തന്നെ ഒതുങ്ങി​ക്കൂ​ടു​ക​യും ചെയ്‌തു!”

കൺ​വെൻ​ഷ​നു​കൾ

കഴിഞ്ഞ നൂറ്റാ​ണ്ടി​ന്റെ പ്രാരം​ഭ​വർഷ​ങ്ങ​ളിൽ, കൊവാർഡി​നെ​യും യങ്ങി​നെ​യും പോലെ ലോക ആസ്ഥാന​ത്തു​നി​ന്നു വന്നിരുന്ന സഹോ​ദ​ര​ന്മാ​രു​ടെ സന്ദർശ​ന​ത്തോ​ടുള്ള ബന്ധത്തിൽ ഗയാന​യിൽ വലിയ സമ്മേള​നങ്ങൾ നടത്തി​യി​രു​ന്നു. 1954-ൽ, “പുതി​യ​ലോക സമുദായ” സമ്മേള​ന​ത്തിൽ പങ്കെടു​ക്കാൻ നേഥൻ നോറും മിൽട്ടൺ ഹെൻഷെ​ലും വരുക​യു​ണ്ടാ​യി. 2,737 പേരാണ്‌ അതിൽ സംബന്ധി​ച്ചത്‌.

ദശാബ്ദ​ങ്ങൾക്കു​ശേഷം 1999-ൽ, ഗയാന​യിൽ നടന്ന രണ്ടു കൺ​വെൻ​ഷ​നു​ക​ളിൽ 7,100-ലധികം പേർ സംബന്ധി​ച്ചു. ഒന്ന്‌ ജോർജ്‌ടൗ​ണി​ലും മറ്റൊന്ന്‌ ബെർബി​സി​ലും ആയിരു​ന്നു. ജോർജ്‌ടൗ​ണിൽ നടന്ന കൺ​വെൻ​ഷ​നോ​ടു ബന്ധപ്പെട്ട്‌ അവസാന നിമി​ഷ​ത്തിൽ ചില പ്രധാ​ന​പ്പെട്ട മാറ്റങ്ങൾ നടത്തേ​ണ്ടി​വന്നു, ഇത്‌ സഹോ​ദ​ര​ങ്ങൾക്ക്‌ വളരെ​യ​ധി​കം ബുദ്ധി​മുട്ട്‌ സൃഷ്ടി​ക്കു​ക​യു​ണ്ടാ​യി. ബ്രാഞ്ച്‌ ഇപ്രകാ​രം റിപ്പോർട്ടു ചെയ്യുന്നു: “പ്രശസ്‌ത​നായ ഒരു ഇന്ത്യൻ സിനി​മാ​താ​ര​വും അദ്ദേഹ​ത്തി​ന്റെ നൃത്തസം​ഘ​വും ഗയാന​യിൽ എത്തിയി​രു​ന്നു. ഞങ്ങൾ അവർക്കു മുമ്പേ നാഷണൽ പാർക്ക്‌ ബുക്കു ചെയ്‌തി​രു​ന്ന​താണ്‌. എങ്കിലും, അവരുടെ പ്രോ​ഗ്രാം മാറ്റി​വെ​ക്കാൻ പറ്റി​ല്ലെ​ന്നാ​യി​രു​ന്നു അധികൃ​ത​രു​ടെ തീരു​മാ​നം.

“പെട്ടെ​ന്നു​തന്നെ, ഞങ്ങൾ മറ്റൊരു സ്ഥലം കണ്ടെത്തി. അങ്ങനെ, ക്രിക്കറ്റ്‌ ഗ്രൗണ്ടി​ലാ​യി​രി​ക്കും കൺ​വെൻ​ഷൻ നടക്കു​ക​യെന്നു സഭകളെ അറിയി​ക്കു​ക​യും ചെയ്‌തു. കൺ​വെൻ​ഷന്‌ എട്ടു ദിവസം കൂടിയേ ഉണ്ടായി​രു​ന്നു​ള്ളൂ! പക്ഷേ, വീണ്ടും പ്രശ്‌നങ്ങൾ തലപൊ​ക്കി. കരീബിൽ ക്രിക്ക​റ്റു​ക​ളി​ക്കു വലിയ ആദരവു കൽപ്പി​ക്കു​ക​യും ക്രിക്കറ്റ്‌ ഗ്രൗണ്ടി​നെ പരിപാ​വ​ന​മാ​യി വീക്ഷി​ക്കു​ക​യും ചെയ്‌തി​രു​ന്നു. അതു​കൊണ്ട്‌ ഗ്രൗണ്ടി​ലെ പുല്ലി​നു​മു​ക​ളി​ലൂ​ടെ ഞങ്ങൾ നടക്കുന്ന കാര്യം അതിന്റെ നടത്തി​പ്പു​കാർക്ക്‌ ചിന്തി​ക്കാൻപോ​ലും കഴിയു​മാ​യി​രു​ന്നില്ല. അപ്പോൾപ്പി​ന്നെ എങ്ങനെ​യാണ്‌ ഞങ്ങൾ നാടകം അവതരി​പ്പി​ക്കുക? സ്റ്റേജ്‌ എവിടെ നിർമി​ക്കും?

“യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ച്ചു​കൊണ്ട്‌ ഞങ്ങൾ കാര്യങ്ങൾ മുന്നോ​ട്ടു നീക്കി. അവൻ ഞങ്ങളെ കൈവി​ട്ടില്ല! ആ പുൽപ്പു​റം ഉപയോ​ഗി​ക്കാൻ ഞങ്ങൾക്ക്‌ അനുമതി ലഭിച്ചു. എന്നാൽ, പ്ലാറ്റ്‌ഫോ​മും അതി​ലേക്കു നയിക്കുന്ന വഴിയും നിലത്തു​നിന്ന്‌ ഉയർത്തി​പ്പ​ണി​യ​ണ​മെന്ന്‌ അവർ നിബന്ധന വെച്ചു. ആ സംരംഭം പൂർത്തി​യാ​ക്കാൻ രാത്രി​യി​ലു​ട​നീ​ളം എല്ലാവ​രും ഉത്സാഹ​പൂർവം പ്രവർത്തി​ച്ചു. കാലാ​വ​സ്ഥ​പോ​ലും ഞങ്ങളോ​ടു സഹകരി​ക്കാൻ കൂട്ടാ​ക്കി​യില്ല. എപ്പോ​ഴും​തന്നെ മഴയാ​യി​രു​ന്നു. ഈ വെല്ലു​വി​ളി​ക​ളെ​ല്ലാം ഞങ്ങൾ തരണം ചെയ്യു​ക​യും കൃത്യ​സ​മ​യ​ത്തു​തന്നെ പരിപാ​ടി ആരംഭി​ക്കു​ക​യും ചെയ്‌തു.

“കൺ​വെൻ​ഷൻ ഭംഗി​യാ​യി മുന്നോ​ട്ടു നീങ്ങി. അവസാന ദിവസ​മായ ഞായറാഴ്‌ച വരെ മഴ പെയ്‌തില്ല. അന്നു മഴയുടെ ശബ്ദം ശ്രവി​ച്ചു​കൊ​ണ്ടാണ്‌ ഞങ്ങൾ ഉണർന്നത്‌. ഏറെ താമസി​യാ​തെ, ക്രിക്കറ്റ്‌ ഗ്രൗണ്ട്‌ വെള്ളത്തിൽ മുങ്ങു​ക​യും പ്ലാറ്റ്‌ഫോ​മി​ന്റെ​യും അതി​ലേ​ക്കുള്ള പാതയു​ടെ​യും 5 സെന്റി​മീ​റ്റർ താഴെ​വരെ വെള്ളം പൊങ്ങു​ക​യും ചെയ്‌തു. പരിപാ​ടി തുടങ്ങു​ന്ന​തി​നു തൊട്ടു​മുമ്പ്‌ മഴ അവസാ​നി​ച്ചു. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ഇലക്‌ട്രിക്‌ കേബി​ളു​കൾ നിലത്ത്‌ ഇടുന്ന​തി​നു പകരം അവ പലകക​ളു​ടെ അടിത്ത​ട്ടി​നോ​ടു ചേർത്ത്‌ ബന്ധിച്ചി​രു​ന്നു. അങ്ങനെ, ഉയരം കൂടിയ ഒരു പ്ലാറ്റ്‌ഫോ​മും നടപ്പാ​ത​യും ഉണ്ടാ​ക്കേ​ണ്ടി​വ​ന്നത്‌ യഥാർഥ​ത്തിൽ ഒരു അനു​ഗ്ര​ഹ​മാ​യി പരിണ​മി​ച്ചു!”

സൂര്യ​പ്ര​കാ​ശ​ത്തിൽ തിളങ്ങി​നിന്ന അന്തരീ​ക്ഷ​ത്തിൽ 6,088 പേർ നാടകം ആസ്വദി​ച്ചു. രണ്ട്‌ ആഴ്‌ച​യ്‌ക്കു​ശേഷം ബെർബി​സിൽ നടന്ന കൺ​വെൻ​ഷ​നിൽ 1,038 പേർ സംബന്ധി​ച്ചു. മൊത്തം ഹാജർ 7,126 ആയിരു​ന്നു. ഗയാന​യു​ടെ ചരി​ത്ര​ത്തിൽ മുമ്പൊ​രി​ക്ക​ലും ഇത്രയും പേർ ഒരുമി​ച്ചു​കൂ​ടി​യി​ട്ടില്ല. ഈ അടുത്ത​കാ​ല​ത്താ​യി ഹാജർ 10,000-ത്തിനടു​ത്തു പോലും എത്തിയി​രി​ക്കു​ന്നു!

ശോഭ​ന​മായ പ്രതീ​ക്ഷകൾ കൺമു​മ്പിൽ

യെഹെ​സ്‌കേൽ തന്റെ ദർശന​ത്തിൽ, പുനഃ​സ്ഥാ​പി​ക്ക​പ്പെ​ട്ട​തും മഹത്ത്വീ​ക​രി​ക്ക​പ്പെ​ട്ട​തു​മായ യഹോ​വ​യു​ടെ ആലയം കാണു​ക​യു​ണ്ടാ​യി. ആലയത്തിൽനിന്ന്‌ ഒരു അരുവി ഒഴുകു​ന്നു​ണ്ടാ​യി​രു​ന്നു. മുന്നോട്ട്‌ ഒഴുകും​തോ​റും വീതി​യും ആഴവും വർധി​ച്ചു​വ​രുന്ന ആ അരുവി ക്രമേണ ഒരു വലിയ “നദി” ആയിത്തീർന്നു. ഉപ്പു​വെള്ളം നിറഞ്ഞ ജീവജാ​ല​ങ്ങ​ളി​ല്ലാത്ത ചാവു​ക​ട​ലി​നു​പോ​ലും ആ നദി ജീവൻ കൈവ​രു​ത്തു​ന്നു.—യെഹെ. 47:1-12.

1919 മുതൽ സത്യാ​രാ​ധന മുന്നേ​റി​ക്കൊ​ണ്ടി​രി​ക്കെ ആ പ്രവചനം നിവൃ​ത്തി​യേ​റു​ന്ന​താ​യി ദൈവ​ജനം നിരീ​ക്ഷി​ച്ചി​രി​ക്കു​ന്നു. ബൈബി​ളും ബൈബിൾ പഠനസ​ഹാ​യി​ക​ളും യോഗ​ങ്ങ​ളും സമ്മേള​ന​ങ്ങ​ളും കൺ​വെൻ​ഷ​നു​ക​ളും ഉൾപ്പെട്ട ആത്മീയ കരുത​ലു​ക​ളു​ടെ ഒരു യഥാർഥ നദി ലോക​ത്തി​നു ചുറ്റു​മുള്ള ദശലക്ഷ​ങ്ങ​ളു​ടെ ആത്മീയ​ദാ​ഹം ശമിപ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

ആ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യിൽ ഒരു പങ്കു വഹിക്കാൻ തങ്ങൾക്കു ലഭിച്ചി​രി​ക്കുന്ന അവസരത്തെ ഒരു വലിയ പദവി​യാ​യി ഗയാന​യി​ലെ യഹോ​വ​യു​ടെ സാക്ഷികൾ വീക്ഷി​ക്കു​ന്നു. തന്നെയു​മല്ല, ജലത്തിന്റെ ആ നാട്ടിൽ “നിത്യ​ജീ​വ​ന്നാ​യി നിയമി​ക്ക​പ്പെട്ട” എല്ലാവർക്കും—അവർ വസിക്കു​ന്നത്‌ എവി​ടെ​യാ​യി​രു​ന്നാ​ലും—ജീവദാ​യ​ക​മായ ആത്മീയ ആഹാരം എത്തിച്ചു​കൊ​ടു​ക്കാൻ അക്ഷരീയ നദികളെ അവർ തുടർന്നും പ്രയോ​ജ​ന​പ്പെ​ടു​ത്തും.—പ്രവൃ. 13:48.

[അടിക്കു​റിപ്പ്‌]

a 1966 മേയിൽ ബ്രിട്ടീഷ്‌ ഗിയാന സ്വാത​ന്ത്ര്യം നേടി​യ​പ്പോൾ അതിന്റെ പേര്‌ ഗയാന എന്നായി​ത്തീർന്നു. ഈ പേരാണ്‌—ആവശ്യ​മായ ചില സന്ദർഭ​ങ്ങ​ളി​ലൊ​ഴി​കെ—വിവര​ണ​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

[140-ാം പേജിലെ ചതുരം]

ഗയാനയുടെ ഒരു ആകമാന വീക്ഷണം

ഭൂപ്രകൃതി: അധിക​വും സമു​ദ്ര​നി​ര​പ്പി​നു താഴെ​യാ​യി കിടക്കുന്ന, പുഴകൾ നിക്ഷേ​പി​ച്ചു​പോയ എക്കൽമണ്ണു നിറഞ്ഞ തീര​പ്ര​ദേ​ശങ്ങൾ, ഏകദേശം 230 കിലോ​മീ​റ്റർ നീളത്തിൽ അണകെട്ടി സംരക്ഷി​ച്ചി​രി​ക്കു​ന്നു. ഗയാന​യി​ലെ നദിക​ളിൽ മിക്കതും ഉത്ഭവി​ക്കുന്ന ഉൾനാടൻ പർവത​നി​രകൾ ഉൾപ്പെ​ടെ​യുള്ള രാജ്യ​ത്തി​ന്റെ ഏതാണ്ട്‌ 80 ശതമാ​ന​വും വനമാണ്‌.

ജനങ്ങൾ: പകുതി​യോ​ളം പേർക്കും പൂർവേ​ന്ത്യൻ ഉത്ഭവമാ​ണു​ള്ളത്‌. 40 ശതമാ​ന​ത്തി​ല​ധി​കം, കറുത്ത ആഫ്രിക്കൻ വംശജ​രും മറ്റു സങ്കരവർഗ​ങ്ങ​ളു​മാണ്‌. ഏകദേശം 5 ശതമാനം അമരി​ന്ത്യ​രും ഉണ്ട്‌. 40 ശതമാ​ന​ത്തോ​ളം ക്രൈ​സ്‌ത​വ​രും 34 ശതമാനം ഹിന്ദു​ക്ക​ളും 9 ശതമാനം മുസ്ലീ​ങ്ങ​ളും ആണ്‌.

ഭാഷ: ഇംഗ്ലീ​ഷാണ്‌ ഔദ്യോ​ഗിക ഭാഷ​യെ​ങ്കി​ലും രാജ്യ​ത്തു​ട​നീ​ളം ആളുകൾ ക്രയോ​ളും സംസാ​രി​ക്കു​ന്നു.

ഉപജീവന മാർഗം: ഏകദേശം 30 ശതമാനം പേരും കർഷക​രാണ്‌. മീൻപി​ടി​ത്ത​വും മരംമു​റി​ക്ക​ലും ഖനനവും ആണ്‌ മറ്റു തൊഴിൽമേ​ഖ​ലകൾ.

ആഹാരം: അരി, കൊക്കോ (അല്ലെങ്കിൽ കൊ​ക്കോ​ക്കു​രു), പലയിനം നാരകങ്ങൾ, തേങ്ങ, കാപ്പി, ചോളം, മരച്ചീനി, കരിമ്പ്‌ തുടങ്ങിയ ഉഷ്‌ണ​മേ​ഖലാ പഴങ്ങളും പച്ചക്കറി​ക​ളു​മാണ്‌ പ്രധാന കാർഷിക വിളകൾ. മാംസ​ത്തി​നാ​യി കന്നുകാ​ലി​കൾ, പന്നി, കോഴി, ആട്‌ എന്നിവയെ വളർത്തു​ന്നു. മീനും ചെമ്മീ​നും ആണ്‌ കടലിൽനി​ന്നു ലഭിക്കുന്ന പ്രധാന ഭക്ഷ്യവ​സ്‌തു​ക്കൾ.

കാലാവസ്ഥ: ഉഷ്‌ണ​മേ​ഖ​ലാ​പ്ര​ദേ​ശ​മായ ഗയാന​യിൽ ഋതുഭേദം കാര്യ​മാ​യി അനുഭ​വ​പ്പെ​ടാ​റി​ല്ലെ​ന്നു​തന്നെ പറയാം. തീര​പ്ര​ദേ​ശ​ങ്ങ​ളിൽ വർഷത്തിൽ 150 മുതൽ 200 വരെ സെന്റി​മീ​റ്റർ മഴ ലഭിക്കു​ന്നു. ഭൂമധ്യ​രേ​ഖ​യ്‌ക്കു സമീപ​ത്താ​ണു സ്ഥിതി​ചെ​യ്യു​ന്ന​തെ​ങ്കി​ലും, അറ്റ്‌ലാ​ന്റിക്‌ സമു​ദ്ര​ത്തിൽനി​ന്നു തുടർച്ച​യാ​യി വീശുന്ന വാണി​ജ്യ​വാ​തം നിമിത്തം ഗയാന​യി​ലെ കാലാവസ്ഥ അത്ര ചൂടു​ള്ളതല്ല.

[143-145 പേജു​ക​ളി​ലെ ചതുരം/ചിത്രം]

ആർക്കും അദ്ദേഹ​ത്തി​ന്റെ വായ്‌“അടയ്‌ക്കാൻ” കഴിഞ്ഞില്ല

മാൽക്കം ഹാൾ

ജനനം: 1890

സ്‌നാപനം: 1915

സംക്ഷിപ്‌ത വിവരം: ലേഗ്‌വാൻ ദ്വീപു​വാ​സി​യാ​യി​രുന്ന ഇദ്ദേഹം, ആ പ്രദേ​ശത്ത്‌ ആദ്യമാ​യി സുവാർത്ത പ്രസം​ഗി​ച്ച​വ​രിൽ ഒരാളാണ്‌. പിന്നീട്‌, അവിടെ രൂപം​കൊണ്ട കൂട്ടത്തെ അദ്ദേഹം പരിപാ​ലി​ക്കു​ക​യും ചെയ്‌തു.

മൂത്ത ജ്യേഷ്‌ഠന്റെ കൊച്ചു​മ​ക​ളായ ഇവോൻ ഹാൾ പറഞ്ഞ​പ്ര​കാ​രം.

തെര​ഞ്ഞെ​ടു​പ്പു​മാ​യി ബന്ധപ്പെട്ട ഒരു ഉദ്യോ​ഗസ്ഥൻ ഒരിക്കൽ വല്യപ്പ​ച്ച​നോ​ടു പറഞ്ഞു: “നിങ്ങൾ വോട്ടു ചെയ്യു​ക​യി​ല്ലെ​ന്നു​ള്ളത്‌ സത്യമാ​ണോ? ആണെങ്കിൽ നിന്റെ ബൈബിൾ പിടി​ച്ചെ​ടുത്ത്‌ നിന്നെ ഞങ്ങൾ ജയിലിൽ അടയ്‌ക്കും.” ഉദ്യോ​ഗ​സ്ഥന്റെ കണ്ണുക​ളി​ലേക്കു നോക്കി​ക്കൊണ്ട്‌ വല്യപ്പച്ചൻ പ്രതി​വ​ചി​ച്ചു: “എന്നാൽ എന്റെ വായ്‌ നിങ്ങൾ എന്തു ചെയ്യും? മതനേ​താ​ക്കൾ ഏറെക്കാ​ല​മാ​യി നിങ്ങളിൽനി​ന്നു മറച്ചു​വെ​ച്ചി​രി​ക്കുന്ന സത്യം സംസാ​രി​ക്കു​ന്ന​തി​ന്റെ പേരിൽ നിങ്ങൾക്ക്‌ എന്റെ വായ്‌ അടയ്‌ക്കാൻ കഴിയു​മോ?” അപ്പോൾ, “തന്നെ ഞാൻ പിന്നെ കണ്ടോ​ളാം” എന്നു പറഞ്ഞു​കൊണ്ട്‌ ആ ഉദ്യോ​ഗസ്ഥൻ സ്ഥലംവി​ട്ടു.

ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു ഗയാന​യിൽ ആദ്യമാ​യി പ്രസം​ഗി​ച്ച​വ​രിൽ ഒരാളാ​യി​രു​ന്നു എന്റെ വല്യപ്പച്ചൻ. 1915-ൽ സ്‌നാ​പ​ന​മേറ്റ അദ്ദേഹം “സത്യത്തി​ന്റെ ഒരു യഥാർഥ പോരാ​ളി” ആയിരു​ന്നെന്ന്‌ ഒരു സഹോ​ദരൻ അഭി​പ്രാ​യ​പ്പെട്ടു. ജോർജ്‌ടൗ​ണിൽ താമസി​ച്ചു​കൊണ്ട്‌ ജോലി​നോ​ക്കു​മ്പോ​ഴാണ്‌ വല്യപ്പച്ചൻ രാജ്യ​സ​ത്യ​ത്തെ​ക്കു​റി​ച്ചു കേൾക്കു​ന്നത്‌. സോമർസെറ്റ്‌ ഹൗസിൽവെച്ച്‌ ഒരു പരസ്യ​പ്ര​സം​ഗം കേട്ടു​ക​ഴി​ഞ്ഞ​പ്പോൾത്തന്നെ വല്യപ്പച്ചൻ സത്യം തിരി​ച്ച​റി​ഞ്ഞു. പ്രസം​ഗ​ത്തിൽ കേട്ട എല്ലാ തിരു​വെ​ഴു​ത്തു​ക​ളും വീട്ടിൽ ചെന്ന്‌ തന്റെ ബൈബിൾ തുറന്ന്‌ അദ്ദേഹം എടുത്തു​നോ​ക്കി.

അതേത്തു​ടർന്ന്‌ സ്വദേ​ശ​മായ ലേഗ്‌വാ​നി​ലേക്കു മടങ്ങി​പ്പോയ അദ്ദേഹം പെട്ടെ​ന്നു​തന്നെ അവി​ടെ​യു​ള്ള​വ​രോ​ടു സാക്ഷീ​ക​രി​ക്കാൻ തുടങ്ങി. ആദ്യമാ​യി രാജ്യ​ദൂ​തു സ്വീക​രി​ച്ച​വ​രിൽ, അദ്ദേഹ​ത്തി​ന്റെ രണ്ടു സഹോ​ദ​രി​മാ​രും ജ്യേഷ്‌ഠന്റെ ചില മക്കളും ഉൾപ്പെ​ടു​ന്നു. വല്യപ്പ​ച്ചന്റെ വീട്ടിൽ കൂടിവന്ന കൂട്ടത്തി​ന്റെ കേന്ദ്ര​മാ​യി അവർ വർത്തിച്ചു.

ആദ്യ​മൊ​ക്കെ ദ്വീപു​വാ​സി​കൾ പുരോ​ഹി​ത​വർഗ​ത്തി​ന്റെ ശക്തമായ സ്വാധീ​ന​ത്തി​ലാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ അവരിൽ സുവാർത്ത​യോ​ടുള്ള താത്‌പ​ര്യം ജനിപ്പി​ക്കുക ഏറെ ദുഷ്‌ക​ര​മാ​യി​രു​ന്നു. പുരോ​ഹി​ത​ന്മാർ വല്യപ്പ​ച്ചനെ “ബൈബിൾ തലയ്‌ക്കു​പി​ടിച്ച ഭ്രാന്തൻ” എന്നാണു വിളി​ച്ചി​രു​ന്നത്‌. എന്നാൽ അതൊ​ന്നും അദ്ദേഹ​ത്തി​ന്റെ തീക്ഷ്‌ണ​ത​യ്‌ക്കു മങ്ങലേൽപ്പി​ച്ചില്ല. എല്ലാ ഞായറാ​ഴ്‌ച​യും രാവിലെ അദ്ദേഹം തന്റെ വീടിന്റെ പോർട്ടി​ക്കോ​യിൽ ഫോ​ണോ​ഗ്രാഫ്‌ ഉപയോ​ഗിച്ച്‌, റെക്കോർഡു ചെയ്‌ത പ്രഭാ​ഷ​ണങ്ങൾ കേൾപ്പി​ക്കു​മാ​യി​രു​ന്നു. റോഡിൽ നിന്നു​കൊണ്ട്‌ ആളുകൾ മിക്ക​പ്പോ​ഴും അതു ശ്രദ്ധി​ക്കു​മാ​യി​രു​ന്നു.

ക്രമേണ ചിലർ വിലമ​തി​പ്പോ​ടെ പ്രതി​ക​രി​ച്ചു​തു​ടങ്ങി. സ്‌മാ​ര​ക​ത്തി​ന്റെ രാത്രി​യിൽ ഇതു വ്യക്തമാ​യി പ്രകട​മാ​യി​രു​ന്നു. അന്നു വല്യപ്പ​ച്ചന്റെ മാളി​ക​മു​റി​യിൽ ആളുകൾ തടിച്ചു​കൂ​ടു​മാ​യി​രു​ന്നു. അധ്യക്ഷ​നും പ്രസം​ഗ​ക​നും ആയിരുന്ന അദ്ദേഹം മാത്ര​മാണ്‌ ചിഹ്നങ്ങ​ളിൽ പങ്കുപ​റ്റി​യി​രു​ന്നത്‌. അദ്ദേഹ​ത്തി​ന്റെ ബൈബിൾ വിദ്യാർഥി​ക​ളിൽ ഒരുവ​നായ ലിറോ​യി ഡെൻബൊ പയനിയർ സേവനം ഏറ്റെടു​ക്കു​ക​യും കുറെ​ക്കാ​ല​ത്തേക്കു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി സേവി​ക്കു​ക​യും​പോ​ലും ചെയ്‌തു.

എസേകീ​ബോ നദിയിൽ ഗതാഗതം നടത്തി​യി​രുന്ന ഒരു കപ്പലിൽ ഉദ്യോ​ഗ​സ്ഥ​നാ​യി​രുന്ന വല്യപ്പച്ചൻ ജോലി​യിൽനി​ന്നു വിരമി​ച്ച​ശേഷം ലേഗ്‌വാൻ ദ്വീപി​ലും അതിനു സമീപ​മുള്ള വാക്കനാം ദ്വീപി​ലും പയനിയർ സേവനം ആരംഭി​ച്ചു. രാവിലെ 4:30-ന്‌ ഉണർന്ന്‌ അദ്ദേഹം പശുക്കളെ കറക്കു​ക​യും പന്നികൾക്കു തീറ്റ കൊടു​ക്കു​ക​യും ചെയ്യും. ഏഴര​യോ​ടെ കുളി​ച്ചൊ​രു​ങ്ങി​യ​ശേഷം ദിനവാ​ക്യ​വും ബൈബി​ളിൽനി​ന്നുള്ള ഒരു ഭാഗവും വായി​ക്കും. തുടർന്ന്‌ ശുശ്രൂ​ഷ​യ്‌ക്കാ​യി തയ്യാറാ​കും. പുറ​പ്പെ​ടു​ന്ന​തി​നു മുമ്പായി വല്യപ്പച്ചൻ സൈക്കി​ളി​നു കാറ്റടി​ക്കുന്ന രംഗം ഇന്നും എന്റെ ഓർമ​യിൽ തങ്ങിനിൽക്കു​ന്നു. സൈക്കി​ളിൽ അദ്ദേഹം 20 കിലോ​മീ​റ്റ​റെ​ങ്കി​ലും സഞ്ചരി​ക്കാത്ത ഒരു ദിവസം​പോ​ലും ഇല്ലായി​രു​ന്നു.

70 വർഷ​ത്തോ​ളം യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവിച്ച വല്യപ്പച്ചൻ 1985 നവംബർ 2-ന്‌ തന്റെ ഭൗമിക ജീവിതം പൂർത്തി​യാ​ക്കി. അക്കാലത്ത്‌ ഒരിക്കൽപ്പോ​ലും ആർക്കും അദ്ദേഹ​ത്തി​ന്റെ വായ്‌ “അടയ്‌ക്കാൻ” കഴിഞ്ഞില്ല. അതു​കൊ​ണ്ടു​തന്നെ ഇന്നു ലേഗ്‌വാ​നി​ലും വാക്കനാ​മി​ലും സഭകളുണ്ട്‌.

[155-158 പേജു​ക​ളി​ലെ ചതുരം/ചിത്രം]

ബാല്യകാല ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ എന്റെ ജീവി​തത്തെ മാറ്റി​മ​റി​ച്ചു

ആൽബെർ സ്‌മോൾ

ജനനം: 1921

സ്‌നാപനം: 1949

സംക്ഷിപ്‌ത വിവരം: 1953-ൽ പയനി​യ​റിങ്‌ ആരംഭി​ച്ചു. ഭാര്യ ഷീല​യോ​ടൊ​പ്പം 1958-ൽ ഗിലെ​യാദ്‌ സ്‌കൂ​ളിൽ സംബന്ധി​ച്ച​ശേഷം തിരികെ ഗയാന​യിൽ നിയമനം ഏറ്റെടു​ത്തു.

“ദൈവ​മാണ്‌ നിന്നെ സൃഷ്ടി​ച്ചത്‌”—കുഞ്ഞു​ന്നാ​ളിൽ ഞാൻ കേട്ടു​ത​ഴ​മ്പിച്ച ഒരു പല്ലവി​യാ​യി​രു​ന്നു അത്‌. അതു​കൊണ്ട്‌ നാലു മക്കളിൽ ‘കുരു​ത്തം​കെ​ട്ടത്‌’ ഞാനാ​ണെന്ന്‌ അമ്മ പറയു​മ്പോൾ, ദൈവം മൂന്നു നല്ല കുട്ടി​ക​ളെ​യും ഒരു ചീത്ത കുട്ടി​യെ​യും സൃഷ്ടി​ച്ചെന്നു ഞാൻ ചിന്തി​ക്കു​മാ​യി​രു​ന്നു.

“ദൈവത്തെ സൃഷ്ടി​ച്ചത്‌ ആരാണ്‌?” പത്തു വയസ്സു​ള്ള​പ്പോൾ വേദപാ​ഠം പഠിപ്പി​ച്ചി​രുന്ന അധ്യാ​പ​ക​നോ​ടു ഞാൻ ചോദി​ച്ചു. പക്ഷേ ഉത്തര​മൊ​ന്നും ലഭിച്ചില്ല. എങ്കിലും മുതിർന്ന​പ്പോൾ അന്നത്തെ മിക്ക ആളുക​ളെ​യും​പോ​ലെ ഞാനും ഒരു പള്ളിയിൽ ചേർന്നു. പ്രസ്‌ബി​റ്റേ​റി​യൻ വിശ്വാ​സി ആയിരു​ന്ന​തു​കൊണ്ട്‌ ആ സഭയുടെ പള്ളിയി​ലാ​ണു ഞാൻ ചേർന്നത്‌. എന്നിരു​ന്നാ​ലും എന്റെ അനേകം ചോദ്യ​ങ്ങൾക്കും ഉത്തരം ലഭിച്ചില്ല. ഉദാഹ​ര​ണ​ത്തിന്‌ “ധനവാൻ മണിമാ​ളി​ക​യിൽ, ദരി​ദ്ര​നോ അതിൻ പടിവാ​തിൽക്കൽ. ശ്രേഷ്‌ഠ​രും അധമരു​മാ​യി സൃഷ്ടിച്ചൂ ദൈവം, നിശ്ചയി​ച്ച​വ​രു​ടെ ഭാഗ​ധേ​യ​വും” എന്ന വാക്കുകൾ അടങ്ങിയ ഒരു ഗീതം ഞങ്ങൾ പള്ളിയിൽ പാടി​യി​രു​ന്നു. ‘ദൈവം യഥാർഥ​ത്തിൽ ആളുക​ളു​ടെ “ഭാഗ​ധേയം” നിശ്ചയി​ച്ചു​വെ​ച്ചി​ട്ടു​ണ്ടോ?’ ഞാൻ ചിന്തിച്ചു. ഒരിക്കൽ ഒരു ശുശ്രൂ​ഷ​ക​നോ​ടു ഞാൻ ചോദി​ച്ചു: “ദൈവം ആദാമി​നെ​യും ഹവ്വാ​യെ​യും മാത്ര​മല്ലേ സൃഷ്ടി​ച്ചത്‌. അപ്പോൾപ്പി​ന്നെ വ്യത്യസ്‌ത വർഗങ്ങൾ എങ്ങനെ ഉണ്ടായി?” ഉല്‌പത്തി വിവരണം കെട്ടു​ക​ഥ​യാ​ണെന്ന്‌ ആയിരു​ന്നു അദ്ദേഹ​ത്തി​ന്റെ ഉത്തരത്തി​ന്റെ രത്‌ന​ച്ചു​രു​ക്കം.

കൂടാതെ രണ്ടാം ലോക​യു​ദ്ധ​കാ​ലത്ത്‌ ബ്രിട്ടീഷ്‌ പടയാ​ളി​കൾക്കാ​യി പ്രാർഥി​ക്കാൻ ഞങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു. ബൈബി​ളിൽ ഞാൻ വായി​ച്ചി​രുന്ന കാര്യ​ങ്ങൾക്കു വിരു​ദ്ധ​മാണ്‌ സഭയുടെ പഠിപ്പി​ക്ക​ലെന്ന്‌ അതോടെ എനിക്കു ബോധ്യ​മാ​യി. പക്ഷേ ‘വേറെ എങ്ങോട്ടു പോകാ​നാണ്‌’ എന്നായി​രു​ന്നു എന്റെ ചിന്ത. ഞാൻ എന്റെ സഭയിൽത്തന്നെ തുടർന്നു. 24 വയസ്സാ​യ​പ്പോൾ ഞാൻ ഷീലയെ വിവാഹം കഴിച്ചു.

ഒരിക്കൽ ഞാൻ പള്ളിയിൽനി​ന്നു മടങ്ങി​യെ​ത്തി​യതേ ഉണ്ടായി​രു​ന്നു​ള്ളൂ, യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട ഒരാൾ വീട്ടിൽ വന്നു. നരകമി​ല്ലാത്ത സഭ എന്നാണ്‌ ഞങ്ങൾ അവരെ വിളി​ച്ചി​രു​ന്നത്‌. എനിക്ക​വ​രോ​ടു യാതൊ​രു മമതയും ഇല്ലായി​രു​ന്നു. സ്വകാ​ര്യ​ഭ​വ​ന​ങ്ങ​ളിൽ യോഗം നടത്തുന്ന അവർക്ക്‌ മതപര​മായ ഔദ്യോ​ഗിക വസ്‌ത്ര​ങ്ങ​ളൊ​ന്നും ഉണ്ടായി​രു​ന്നില്ല. കൂടാതെ, സമർഥ​യായ ഒരു ജീവിത പങ്കാളി​യെ ലഭിച്ചത്‌ ഉൾപ്പെടെ എന്റെ ജീവി​ത​ത്തിൽ ഉണ്ടായ ചില സംഭവങ്ങൾ നിമിത്തം ദൈവം എന്നോ​ടു​കൂ​ടെ ഉണ്ടെന്ന നിഗമ​ന​ത്തിൽ ഞാൻ എത്തി​ച്ചേർന്നി​രു​ന്നു.

സാക്ഷി​യായ നെസിബ്‌ റോബിൻസൺ സ്വയം പരിച​യ​പ്പെ​ടു​ത്തു​മ്പോൾ ഞാൻ എന്റെ സൈക്കി​ളി​ന്റെ ടയർ റിപ്പയർ ചെയ്യു​ക​യാ​യി​രു​ന്നു. “ഈ ടയർ പഞ്ചറാണ്‌. നിങ്ങൾ ഒരു ക്രിസ്‌ത്യാ​നി ആണെങ്കിൽ ഇതൊന്നു നന്നാക്കാൻ സഹായിക്ക്‌.” ഇത്രയും പറഞ്ഞിട്ട്‌ ഉടൻതന്നെ ഞാൻ വീട്ടി​ന​ക​ത്തേക്കു കയറി​പ്പോ​യി. പിറ്റേ ആഴ്‌ച പള്ളിയിൽ പോകാ​നാ​യി ബൈബി​ളും പിടി​ച്ചു​കൊണ്ട്‌ ഞാൻ വാതി​ലി​നു വെളി​യി​ലേക്കു വന്നപ്പോൾ നെസിബ്‌ വീട്ടി​ലേ​ക്കുള്ള നടക്കല്ലു​കൾ കയറി വരിക​യാ​യി​രു​ന്നു. അപ്പോൾ ഞാൻ പറഞ്ഞു: “എനിക്കു നിങ്ങളു​ടെ മതത്തിൽ യാതൊ​രു താത്‌പ​ര്യ​വു​മില്ല. ഭാര്യ അകത്തുണ്ട്‌. വേണ​മെ​ങ്കിൽ നിങ്ങൾക്ക്‌ അവളോ​ടു സംസാ​രി​ക്കാം.” എന്നിട്ടു ഞാൻ എന്റെ വഴിക്കു​പോ​യി.

അങ്ങനെ പറയേ​ണ്ടി​യി​രു​ന്നി​ല്ലെന്നു പിന്നീട്‌ എനിക്കു തോന്നി. പാസ്റ്റർ പള്ളിയിൽ പറഞ്ഞ കാര്യ​ങ്ങ​ളൊ​ന്നും എനിക്കു ശ്രദ്ധി​ക്കാൻ കഴിഞ്ഞില്ല. ‘റോബിൻസ​ണും എന്റെ ഭാര്യ​യും കൂടി സംസാ​രി​ച്ചി​രു​ന്നാൽ ഞായറാഴ്‌ച ദിവസം ഉണ്ടാക്കാ​റുള്ള സൂപ്പ്‌ തയ്യാറാ​ക്കാൻ അവൾക്കു സമയം കിട്ടാതെ വരുമോ’ എന്നായി​രു​ന്നു എന്റെ ചിന്ത മുഴുവൻ. എന്നാൽ അക്കാര്യ​ത്തിൽ ഞാൻ വിഷമി​ക്കേ​ണ്ടി​യി​രു​ന്നില്ല. വീട്ടിൽ ചെന്ന​പ്പോൾ സൂപ്പ്‌ റെഡി​യാ​യി​രു​ന്നു. ആകാം​ക്ഷ​യോ​ടെ ഞാൻ ഷീല​യോ​ടു തിരക്കി: “ആ റോബിൻസ​ണു​മാ​യി നീ സംസാ​രി​ച്ചോ?” “ഉവ്വ്‌, ഞാൻ പാചകം​ചെ​യ്യു​ന്ന​തി​നി​ട​യിൽ അദ്ദേഹം ഇവി​ടെ​യി​രു​ന്നു​കൊണ്ട്‌ എന്നോടു സംസാ​രി​ച്ചു,” അവൾ പറഞ്ഞു.

അധികം താമസി​യാ​തെ ഷീല ഒരു ബൈബി​ള​ധ്യ​യനം സ്വീക​രി​ച്ചു. ആയിടെ ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ അവൾ പ്രസവി​ച്ചു, പക്ഷേ അതിനു ജീവൻ ഉണ്ടായി​രു​ന്നില്ല. എന്തു​കൊ​ണ്ടാണ്‌ ഇത്തരം കാര്യങ്ങൾ സംഭവി​ക്കു​ന്ന​തെന്നു ഞാൻ റോബിൻസ​ണോ​ടു ചോദി​ച്ചു. അതു ദൈവ​ത്തി​ന്റെ കുറ്റമ​ല്ലെ​ന്നും ആദാമി​ന്റെ​യും ഹവ്വായു​ടെ​യും അനുസ​ര​ണ​ക്കേ​ടി​ന്റെ​യും അവരി​ലൂ​ടെ നമുക്കു പാരമ്പ​ര്യ​മാ​യി ലഭിച്ച അപൂർണ​ത​യു​ടെ​യും ഫലമാ​ണെ​ന്നും അദ്ദേഹം പറഞ്ഞു. ആ മറുപടി തൃപ്‌തി​ക​ര​മാ​യി എനിക്കു തോന്നി.

ഞാൻ എന്റെ വർക്ക്‌ ഷോപ്പിൽ ഫർണിച്ചർ ഉണ്ടാക്കു​ന്ന​തി​നി​ട​യിൽ നെസിബ്‌ എന്നെ കൂടെ​ക്കൂ​ടെ സന്ദർശി​ച്ചു. ഞങ്ങളുടെ സംഭാ​ഷണം എന്റെ തൊഴി​ലി​നെ ചുറ്റി​പ്പറ്റി ആയിരു​ന്നെ​ങ്കി​ലും മടങ്ങി​പ്പോ​കു​ന്ന​തി​നു മുമ്പായി എങ്ങനെ​യെ​ങ്കി​ലും ബൈബി​ളിൽനി​ന്നുള്ള ഒരു ആശയം അദ്ദേഹം അവതരി​പ്പി​ക്കു​മാ​യി​രു​ന്നു. ക്രമേണ, ഞങ്ങളുടെ സംഭാ​ഷണം ഫർണി​ച്ച​റിൽനി​ന്നു ദൈവ​വ​ച​ന​ത്തി​ലേക്കു തിരിഞ്ഞു. ഒരു ദിവസം, ജീവി​ത​ത്തി​ലു​ട​നീ​ളം ഉത്തരം കിട്ടാതെ കിടന്നി​രുന്ന എന്റെ ഒന്നു രണ്ടു ചോദ്യ​ങ്ങൾ അദ്ദേഹ​ത്തോ​ടു ചോദി​ക്കാ​മെന്നു ഞാൻ തീരു​മാ​നി​ച്ചു. എന്റെ സഭയിലെ ശുശ്രൂ​ഷ​ക​ന്മാർക്കു​കൂ​ടെ ഉത്തരം അറിഞ്ഞു​കൂ​ടാത്ത സ്ഥിതിക്ക്‌ ആ ചോദ്യ​ങ്ങൾ അദ്ദേഹത്തെ അന്ധാളി​പ്പി​ച്ചു​ക​ള​യു​മെന്നു ഞാൻ വിചാ​രി​ച്ചു.

തിരു​വെ​ഴു​ത്തു​കളെ അടിസ്ഥാ​ന​മാ​ക്കി മാത്രമേ സംസാ​രി​ക്കാ​വു എന്നു നിഷ്‌കർഷി​ച്ച​ശേഷം “ആരാണ്‌ ദൈവത്തെ സൃഷ്ടി​ച്ചത്‌?” എന്ന ചോദ്യം ഞാൻ ആദ്യം തൊടു​ത്തു​വി​ട്ടു. നെസിബ്‌ ബൈബിൾ തുറന്ന്‌ സങ്കീർത്തനം 90:2 വായിച്ചു. അവിടെ ഇപ്രകാ​രം പറയുന്നു: “പർവ്വതങ്ങൾ ഉണ്ടായ​തി​ന്നും നീ ഭൂമി​യെ​യും ഭൂമണ്ഡ​ല​ത്തെ​യും നിർമ്മി​ച്ച​തി​ന്നും മുമ്പെ നീ അനാദി​യാ​യും ശാശ്വ​ത​മാ​യും ദൈവം ആകുന്നു.” തുടർന്ന്‌ എന്നെ നോക്കി അദ്ദേഹം വിശദീ​ക​രി​ച്ചു: “ഇവിടെ പറഞ്ഞി​രി​ക്കു​ന്നതു താങ്കൾ ശ്രദ്ധി​ച്ചോ? ദൈവത്തെ ആരും സൃഷ്ടി​ച്ചതല്ല. അവൻ എന്നും സ്ഥിതി​ചെ​യ്‌തി​രു​ന്നു.” വ്യക്തവും യുക്തി​സ​ഹ​വു​മായ ആ ഉത്തരം എന്നെ ആശ്ചര്യ​പ്പെ​ടു​ത്തി. അതോടെ, വർഷങ്ങ​ളോ​ളം എന്റെ മനസ്സിനെ മഥിച്ചി​രുന്ന ചോദ്യ​ങ്ങൾ ചിറ​പൊ​ട്ടി​യൊ​ഴു​കി. നെസിബ്‌ നൽകിയ തിരു​വെ​ഴു​ത്തു​പ​ര​മായ ഉത്തരങ്ങൾ—പ്രത്യേ​കി​ച്ചും ഭൂമിയെ ഒരു പറുദീസ ആക്കാനുള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തോ​ടുള്ള ബന്ധത്തിൽ നൽകിയവ—എനിക്കു മുമ്പൊ​രി​ക്ക​ലും അനുഭ​വി​ക്കാത്ത തരത്തി​ലുള്ള ഹൃദയാ​നന്ദം പകർന്നു.

ആദ്യമാ​യി രാജ്യ​ഹാൾ സന്ദർശി​ച്ചത്‌ എന്നിൽ ശക്തമായ പ്രഭാവം ചെലുത്തി. എങ്ങനെ​യെ​ന്നോ? പള്ളിയിൽ ഒരിക്കൽപ്പോ​ലും കണ്ടിട്ടി​ല്ലാത്ത ഒരു കാര്യം ഞാൻ അവിടെ കണ്ടു—സദസ്സി​ലു​ള്ള​വ​രും യോഗ​ങ്ങ​ളിൽ പങ്കുപ​റ്റു​ന്നു! ഭാര്യ കൂടെ​യി​ല്ലാ​യി​രു​ന്ന​തി​നാ​ലും അവൾ അന്നുവ​രെ​യും യോഗ​ങ്ങ​ളിൽ സംബന്ധി​ച്ചി​ട്ടി​ല്ലാ​യി​രു​ന്ന​തി​നാ​ലും ഇക്കാര്യം ഞാൻ അവളോ​ടു പറഞ്ഞു. “ഇനിമു​തൽ ഞാനും വരാം,” എന്നായി​രു​ന്നു അവളുടെ പ്രതി​ക​രണം. അങ്ങനെ, 55 വർഷത്തി​നു​ശേഷം ഇന്നും ഞങ്ങൾ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ന്നു!

1949-ൽ ഷീലയും ഞാനും അറ്റ്‌ലാ​ന്റിക്‌ സമു​ദ്ര​ത്തിൽ സ്‌നാ​പ​ന​മേറ്റു. 1953-ൽ ഞാൻ പയനി​യ​റിങ്‌ ആരംഭി​ച്ചു. രണ്ടു വർഷത്തി​നു​ശേഷം ഷീലയും എന്നോ​ടൊ​പ്പം വേലയിൽ ചേർന്നു. 1958-ൽ ഗിലെ​യാദ്‌ സ്‌കൂ​ളി​ന്റെ 31-ാം ക്ലാസ്സിൽ സംബന്ധി​ക്കാൻ ഞങ്ങളെ ക്ഷണിക്കു​ക​യും തിരികെ ഗയാന​യിൽത്തന്നെ നിയമി​ക്കു​ക​യും ചെയ്‌തു. സർക്കിട്ട്‌ വേലയിൽ 23 വർഷം സേവി​ച്ച​ശേഷം ഞങ്ങൾ പ്രത്യേക പയനി​യ​റിങ്‌ ഏറ്റെടു​ക്കു​ക​യും ഇന്നോളം അതിൽ തുടരു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ഇപ്പോൾ ഞങ്ങൾ മുഴു​സമയ സേവന​ത്തിൽ പ്രവേ​ശി​ച്ചിട്ട്‌ 50 വർഷമാ​യി. എന്റെ ബാല്യ​കാല ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകി​യ​തി​നു മാത്രമല്ല തന്നെ സേവി​ക്കാൻ എനിക്കും ഭാര്യ​ക്കും അവസരം നീട്ടി​ത്ത​ന്ന​തി​നും ഞാൻ യഹോ​വ​യോ​ടു നന്ദിയു​ള്ള​വ​നാണ്‌.

[163-166 പേജു​ക​ളി​ലെ ചതുരം/ചിത്രം]

“അടിയൻ ഇതാ അടിയനെ അയക്കേ​ണമേ”

ജോസ്‌ലൻ റാമാ​ല്യൂ (മുമ്പത്തെ പേര്‌ റോച്ച്‌)

ജനനം: 1927

സ്‌നാപനം: 1944

സംക്ഷിപ്‌ത വിവരം: ഇപ്പോൾ വിധവ​യായ ഈ സഹോ​ദരി, ഭർത്താ​വി​നോ​ടൊ​പ്പം സർക്കിട്ട്‌ വേലയിൽ പ്രവർത്തി​ച്ച​തുൾപ്പെടെ മുഴു​സമയ സേവന​ത്തിൽ 54 വർഷം ചെലവ​ഴി​ച്ചു.

കരീബി​യൻ ദ്വീപായ നീവസി​ലാണ്‌ ഞാൻ ജനിച്ചത്‌. മെഥഡിസ്റ്റ്‌ വിശ്വാ​സി​യും നഴ്‌സും ആയിരുന്ന എന്റെ അമ്മ ഒറ്റയ്‌ക്കാണ്‌ എന്നെ വളർത്തി​ക്കൊ​ണ്ടു​വ​ന്നത്‌. എന്നിൽ ദൈവ​വി​ശ്വാ​സം ഉൾനട്ടത്‌ അമ്മയാ​യി​രു​ന്നു. അമ്മയുടെ ജോലി​യോ​ടുള്ള ബന്ധത്തിൽ ഞങ്ങൾ ദ്വീപി​ലെ ഒരു ചെറിയ ഗ്രാമ​ത്തി​ലേക്കു താമസം മാറി. പിറ്റേ ഞായറാഴ്‌ച ഞങ്ങൾ അവി​ടെ​യുള്ള മെഥഡിസ്റ്റ്‌ പള്ളിയിൽ പോയി. അൽമാ​യർക്കുള്ള ഒരു ചാരു​ബ​ഞ്ചിൽ ഞങ്ങൾ ഇരുന്നു. ഏതാനും നിമി​ഷങ്ങൾ കഴിഞ്ഞ​പ്പോൾ, ആ ബഞ്ചിന്റെ “ഉടമസ്ഥർ” എത്തിയി​രി​ക്കു​ന്ന​തി​നാൽ മറ്റെവി​ടെ​യെ​ങ്കി​ലും ഇരിക്ക​ണ​മെന്നു ഞങ്ങളെ അറിയി​ച്ചു. മറ്റൊരു വിശ്വാ​സി “അദ്ദേഹ​ത്തി​ന്റെ” ബഞ്ചിൽ ഇരിക്കാൻ ദയാപു​ര​സ്സരം ഞങ്ങളെ അനുവ​ദി​ച്ചെ​ങ്കി​ലും ഇനി ആ പള്ളിയി​ലേ​ക്കി​ല്ലെന്ന്‌ അമ്മ തീരു​മാ​നി​ച്ചു. പകരം ഞങ്ങൾ ആംഗ്ലിക്കൻ പള്ളിയിൽ ചേർന്നു.

1940-കളുടെ ആരംഭ​ത്തിൽ അമ്മ ഒരു കൂട്ടു​കാ​രി​യെ സന്ദർശി​ക്കു​ക​യു​ണ്ടാ​യി. ആ അവസര​ത്തിൽ, സെന്റ്‌ കിറ്റ്‌സിൽനി​ന്നുള്ള ഒരു സാക്ഷി അമ്മയ്‌ക്കു ചില സാഹി​ത്യ​ങ്ങൾ നൽകി. വായന​യിൽ അതീവ താത്‌പ​ര്യം ഉണ്ടായി​രുന്ന അമ്മ അതെല്ലാം തത്‌ക്ഷണം വായി​ച്ചു​തീർക്കു​ക​യും അതിൽ അടങ്ങി​യി​രുന്ന സത്യം കണ്ടെത്തു​ക​യും ചെയ്‌തു. താമസി​യാ​തെ അമ്മ വിവാ​ഹി​ത​യാ​യ​പ്പോൾ ഞങ്ങൾ ട്രിനി​ഡാ​ഡി​ലേക്കു താമസം മാറ്റി. നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ആ സമയത്ത്‌ അവിടെ നിരോ​ധി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നെ​ങ്കി​ലും യോഗ​ങ്ങൾക്കാ​യി രാജ്യ​ഹാ​ളിൽ കൂടി​വ​രാൻ ഞങ്ങൾക്കു സാധി​ച്ചി​രു​ന്നു. ഏറെ താമസി​യാ​തെ അമ്മ ആംഗ്ലിക്കൻ സഭയു​മാ​യുള്ള എല്ലാ ബന്ധങ്ങളും വിച്ഛേ​ദിച്ച്‌ യഹോ​വയെ സേവി​ക്കാൻ തുടങ്ങി, എന്റെ രണ്ടാന​പ്പ​നായ ജെയിംസ്‌ ഹാൻലി​യും അതുതന്നെ ചെയ്‌തു.

ട്രിനി​ഡാ​ഡി​ലാ​യി​രി​ക്കെ, റോസ്‌ കഫി എന്ന ഒരു യുവസ​ഹോ​ദ​രി​യെ ഞാൻ പരിച​യ​പ്പെട്ടു. 11 വർഷങ്ങൾക്കു​ശേഷം ഞങ്ങൾ ഒരുമി​ച്ചു മിഷന​റി​വേ​ല​യിൽ ഏർപ്പെ​ടു​മെന്ന്‌ ഞാൻ അന്നു ചിന്തി​ച്ച​തേ​യില്ല. യഹോ​വയെ സേവി​ക്കാ​നുള്ള എന്റെ ആഗ്രഹം വർധി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. ആദ്യമാ​യി ഒറ്റയ്‌ക്കു സാക്ഷീ​ക​ര​ണ​ത്തി​നു പോയത്‌ ഇന്നും ഞാൻ ഓർക്കു​ന്നു. ഒന്നാമത്തെ വീട്ടിൽ, വീട്ടു​കാ​രി വെളി​യിൽ വന്നതും ഒന്നും മിണ്ടാൻ കഴിയാ​തെ ഞാൻ സ്‌തം​ഭി​ച്ചു​നി​ന്നു. എത്ര​നേരം അങ്ങനെ നിന്നെന്ന്‌ എനിക്ക​റി​യില്ല. ഒടുവിൽ ബൈബിൾ തുറന്ന്‌ ദാനീ​യേൽ 2:44 വായി​ച്ച​ശേഷം ഒട്ടും സമയം കളയാതെ ഞാൻ സ്ഥലംവി​ട്ടു!

1950-ൽ പയനി​യ​റിങ്‌ ആരംഭിച്ച്‌ വെറും രണ്ടു വർഷത്തി​നു​ള്ളിൽ ഗിലെ​യാദ്‌ സ്‌കൂ​ളി​ന്റെ 21-ാമത്തെ ക്ലാസ്സിൽ പങ്കെടു​ക്കാൻ എനിക്കു ക്ഷണം കിട്ടി. എനിക്കു​ണ്ടായ സന്തോഷം പറഞ്ഞറി​യി​ക്കാ​നാ​വില്ല. എന്നെയും ആ ക്ലാസ്സിൽനി​ന്നു ബിരു​ദ​മെ​ടുത്ത മറ്റു രണ്ടു പേരെ​യും ഗയാന​യി​ലേക്കു നിയമി​ച്ചു. ഗയാന​യിൽനി​ന്നു വന്നിരുന്ന ഫ്‌ളോ​റൻസ്‌ ടോം, എന്നോ​ടൊ​പ്പം ഒരേ മുറി​യിൽ താമസി​ച്ചി​രുന്ന ലിൻഡർ ലൂറൈ എന്നിവ​രാ​യി​രു​ന്നു അവർ. 1953-ൽ ഞങ്ങൾ ഗയാന​യിൽ എത്തി. ജോർജ്‌ടൗ​ണിൽനിന്ന്‌ ഏകദേശം 180 കിലോ​മീ​റ്റർ അകലെ​യാ​യി കൗറാൻടൈൻ നദീമു​ഖ​ത്തി​ന​ടു​ത്തുള്ള സ്‌കെൽഡൻ എന്ന പട്ടണം ആയിരു​ന്നു ഞങ്ങളുടെ നിയമ​ന​പ്ര​ദേശം. അവി​ടെ​യുള്ള ഒറ്റപ്പെട്ട കൂട്ടം ഞങ്ങളെ​യും കാത്ത്‌ ആകാം​ക്ഷ​യോ​ടെ​യി​രി​ക്കു​ക​യാ​യി​രു​ന്നു.

സ്‌കെൽഡ​നി​ലുള്ള അനേക​രും പൂർവേ​ന്ത്യ​ക്കാ​രായ ഹിന്ദു​ക്ക​ളോ മുസ്ലീ​ങ്ങ​ളോ ആയിരു​ന്നു. അധികം പേരും നിരക്ഷ​ര​രാ​യി​രു​ന്ന​തി​നാൽ അവരോ​ടു സാക്ഷീ​ക​രി​ക്കു​മ്പോൾ മിക്ക​പ്പോ​ഴും അവർ, “ഒന്നു സാവകാ​ശം സംസാ​രി​ക്കാ​മോ സഹോ​ദരീ” (“ബ്രക്ക്‌ ആം അപ്പ്‌ സിസ്റ്റാ”) എന്ന്‌ ചോദി​ക്കു​മാ​യി​രു​ന്നു. ആദ്യ​മൊ​ക്കെ യോഗ​ങ്ങ​ളിൽ 20 മുതൽ 30 വരെ പേർ സംബന്ധി​ച്ചി​രു​ന്നെ​ങ്കി​ലും, യഥാർഥ താത്‌പ​ര്യം ഇല്ലാതി​രു​ന്നവർ വരവു നിറു​ത്തി​യ​പ്പോൾ ശേഷി​ച്ചത്‌ വിരലിൽ എണ്ണാവു​ന്നവർ മാത്ര​മാ​യി​രു​ന്നു.

നല്ല രീതി​യിൽ പുരോ​ഗതി പ്രാപിച്ച ഒരു സ്‌ത്രീ വയൽസേ​വ​ന​ത്തിൽ ഏർപ്പെ​ടാൻ ആഗ്രഹി​ച്ചു. എന്നാൽ പറഞ്ഞ സമയത്തു ഞാൻ അവിടെ ചെന്ന​പ്പോൾ എന്നോ​ടൊ​പ്പം വരാൻ ഉത്സാഹ​ത്തോ​ടെ ഒരുങ്ങി​നി​ന്നി​രു​ന്നത്‌ അവരുടെ 14 വയസ്സു പ്രായ​മുള്ള മകൻ ആയിരു​ന്നു. അവന്റെ അമ്മ ഇങ്ങനെ പറഞ്ഞു: “മിസ്‌. റോച്ച്‌, എനിക്കു പകരം ഫ്രെഡ​റി​ക്കി​നെ കൊണ്ടു​പോ​യ്‌ക്കോ​ളൂ.” ഉറച്ച ആംഗ്ലിക്കൻ വിശ്വാ​സി​യായ പിതാ​വിൽനിന്ന്‌ ആ സ്‌ത്രീ എതിർപ്പു നേരി​ടു​ന്നു​ണ്ടാ​യി​രു​ന്നെന്ന്‌ പിന്നീടു ഞങ്ങൾ മനസ്സി​ലാ​ക്കി. എന്നിരു​ന്നാ​ലും അവരുടെ മകൻ ഫ്രെഡ​റിക്‌ മകാൽമൻ ആത്മീയ​മാ​യി പുരോ​ഗതി പ്രാപി​ക്കു​ക​യും പിന്നീടു ഗിലെ​യാദ്‌ സ്‌കൂ​ളിൽ സംബന്ധി​ക്കു​ക​യും ചെയ്‌തു.—170-ാം പേജിലെ ചതുരം കാണുക.

പിന്നീട്‌, ഒറ്റപ്പെട്ട ഒരു സഹോ​ദരൻ താമസി​ച്ചി​രുന്ന ഹെൻറീ​റ്റ​യി​ലേക്ക്‌ എനിക്കു നിയമ​ന​മാ​റ്റം ലഭിച്ചു. ആ പട്ടണ​പ്ര​ദേശം ചാരിറ്റി സഭയുടെ മേൽനോ​ട്ട​ത്തിൻ കീഴി​ലാ​യി​ത്തീർന്നു. ഞാൻ മുമ്പു പരാമർശിച്ച റോസ്‌ കഫി ആയിരു​ന്നു എന്റെ പുതിയ പങ്കാളി. റോസും ഞാനും ആഴ്‌ച​യിൽ നാലു ദിവസം ഹെൻറീ​റ്റ​യിൽ ചെലവ​ഴി​ക്കു​മാ​യി​രു​ന്നു. എല്ലാ വെള്ളി​യാ​ഴ്‌ച​യും യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാ​നാ​യി ഞങ്ങൾ അതിരാ​വി​ലെ​തന്നെ പുറ​പ്പെ​ടും. പൊടി​നി​റഞ്ഞ നിരത്തി​ലൂ​ടെ 30-ലധികം കിലോ​മീ​റ്റർ സൈക്കി​ളിൽ സഞ്ചരി​ച്ചാ​യി​രു​ന്നു ഞങ്ങൾ പോയി​രു​ന്നത്‌. കൂട്ടത്തിൽ പലവ്യ​ഞ്‌ജ​ന​ങ്ങ​ളും വിരി​ക​ളും പുതപ്പും കൊതു​കു​വ​ല​യും ഞങ്ങൾ കരുതി​യി​രു​ന്നു.

യാത്രാ​മ​ധ്യേ ഞങ്ങൾ സാക്ഷീ​ക​രി​ക്കു​ക​യും ഒറ്റപ്പെട്ട ചില സഹോ​ദ​ര​ങ്ങ​ളെ​യും നിഷ്‌ക്രി​യ​യായ ഒരു സഹോ​ദ​രി​യെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി അവരെ സന്ദർശി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. മിക്ക​പ്പോ​ഴും ഞങ്ങൾ അവരോ​ടൊ​ത്തു വീക്ഷാ​ഗോ​പു​രം പഠിച്ചി​രു​ന്നു. ഞായറാഴ്‌ച ഹെൻറീ​റ്റ​യിൽ തിരി​ച്ചെ​ത്തി​യ​ശേഷം അവി​ടെ​യുള്ള എല്ലാ ബൈബിൾ വിദ്യാർഥി​കൾക്കു​മാ​യി ഞങ്ങൾ വീക്ഷാ​ഗോ​പുര അധ്യയനം നടത്തു​മാ​യി​രു​ന്നു. വല്ലപ്പോ​ഴും സൈക്കി​ളി​ന്റെ ടയർ പഞ്ചറാ​കു​ക​യോ കോരി​ച്ചൊ​രി​യുന്ന മഴയത്തു​പെ​ട്ടു​പോ​വു​ക​യോ ചെയ്‌തി​രു​ന്ന​ത​ല്ലാ​തെ മറ്റു വലിയ ദുരന്ത​ങ്ങ​ളൊ​ന്നും ഞങ്ങൾക്കു നേരി​ട്ടില്ല.

ഞങ്ങളുടെ സന്തോ​ഷ​ത്തി​നു യാതൊ​രു കുറവും സംഭവി​ച്ചില്ല. ഒരിക്കൽ ഒരു സ്‌ത്രീ ഞങ്ങളോട്‌ ഇപ്രകാ​രം ചോദി​ക്കു​ക​പോ​ലും ചെയ്‌തു: “നിങ്ങൾക്കു ദുഃഖ​ങ്ങ​ളൊ​ന്നും ഇല്ലേ, എപ്പോ​ഴും നിങ്ങൾ വലിയ സന്തോ​ഷ​ത്തി​ലാ​ണ​ല്ലോ?” യഹോവ ഞങ്ങൾക്കു നൽകിയ ഫലദാ​യ​ക​മായ ശുശ്രൂഷ ഞങ്ങളെ കൂടുതൽ സന്തുഷ്ട​രാ​ക്കി. ഞങ്ങൾ സന്ദർശിച്ച നിഷ്‌ക്രി​യ​യായ സഹോ​ദ​രി​പോ​ലും യഹോ​വ​യു​ടെ സേവന​ത്തി​ലേക്കു മടങ്ങി​വന്നു. ഏതാണ്ട്‌ 50 വർഷങ്ങൾക്കു​ശേഷം ഇന്നും അവർ വിശ്വ​സ്‌ത​യാ​യി തുടരു​ന്നു.

പയനി​യ​റായ ഇമ്മാനു​വേൽ റാമാ​ല്യൂ 1959 നവംബർ 10-ന്‌ എന്നെ വിവാഹം കഴിച്ചു. തുടർന്ന്‌, ഹെൻറീ​റ്റ​യിൽനി​ന്നു 23 കിലോ​മീ​റ്റർ തെക്കുള്ള സഡിയിൽ ഞങ്ങൾ സേവനം ആരംഭി​ച്ചു. അവി​ടെ​വെച്ചു ഞാൻ ഗർഭി​ണി​യാ​യെ​ങ്കി​ലും അത്‌ അലസി​പ്പോ​യി. ശുശ്രൂ​ഷ​യിൽ തിര​ക്കോ​ടെ ഏർപ്പെ​ട്ടു​കൊണ്ട്‌ ഞാൻ ആ ദുഃഖം മറിക​ടന്നു. പിന്നീട്‌ ഞങ്ങൾക്കു രണ്ടു മക്കൾ ജനിച്ചു. എങ്കിലും ഞങ്ങൾ പയനിയർ സേവനം വിട്ടു​ക​ള​ഞ്ഞില്ല.

1995-ൽ ഇമ്മാനു​വേൽ മരണത്തിൽ നിദ്ര പ്രാപി​ച്ചു. യഹോ​വ​യു​ടെ സേവന​ത്തിൽ ഞങ്ങൾ ഒരുമിച്ച്‌ വ്യത്യസ്‌ത പ്രദേ​ശ​ങ്ങ​ളിൽ പ്രവർത്തി​ച്ചി​രു​ന്നു. വളരെ ചെറു​താ​യി​രുന്ന ചില കൂട്ടങ്ങൾ, മൂപ്പന്മാ​രും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രും സ്വന്തം രാജ്യ​ഹാൾപോ​ലും ഉള്ള തഴച്ചു​വ​ള​രുന്ന സഭകളാ​യി​ത്തീ​രു​ന്നതു കാണാൻ ഞങ്ങൾക്കു സാധിച്ചു! പത്തു വർഷം സർക്കിട്ട്‌ വേലയു​ടെ സന്തോഷം ആസ്വദി​ക്കാ​നും ഞങ്ങൾക്കു കഴിഞ്ഞു. ഇമ്മാനു​വേ​ലി​ന്റെ മരണം എനിക്ക്‌ ഒരു തീരാ​നഷ്ടം ആണെങ്കി​ലും യഹോ​വ​യു​ടെ​യും സഭാം​ഗ​ങ്ങ​ളു​ടെ​യും സ്‌നേ​ഹ​പു​ര​സ്സ​ര​മായ പിന്തുണ ഇന്നും എനിക്കു വലിയ ആശ്വാസം പ്രദാനം ചെയ്യുന്നു.

യഹോ​വ​യു​ടെ സേവന​ത്തി​ലേർപ്പെ​ടാൻ തനിക്കു ലഭിച്ച ക്ഷണത്തോ​ടു പ്രതി​ക​രി​ച്ചു​കൊണ്ട്‌ പ്രവാ​ച​ക​നായ യെശയ്യാവ്‌ ഇങ്ങനെ പറഞ്ഞു: “അടിയൻ ഇതാ അടിയനെ അയക്കേ​ണമേ.” (യെശ. 6:8) പ്രവാ​ച​കന്റെ ആ ഉത്തമ മനോ​ഭാ​വം അനുക​രി​ക്കാൻ ഞാനും എന്റെ ഭർത്താ​വും കഠിന​മാ​യി യത്‌നി​ച്ചി​രു​ന്നു. യെശയ്യാ​വി​നെ​പ്പോ​ലെ ഞങ്ങൾക്കും ദുഷ്‌ക​ര​വും നിരാ​ശ​പ്പെ​ടു​ത്തു​ന്ന​തും ആയ സാഹച​ര്യ​ങ്ങൾ അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌ എന്നതു ശരിയാണ്‌. എന്നാൽ അതെല്ലാം നിഷ്‌പ്ര​ഭ​മാ​ക്കു​ന്ന​താ​യി​രു​ന്നു ഞങ്ങൾ അനുഭ​വിച്ച സന്തോഷം.

[170-173 പേജു​ക​ളി​ലെ ചതുരം/ചിത്രം]

ഗിലെയാദ്‌ ബിരു​ദ​ത്തി​നു​ശേഷം ജന്മനാ​ട്ടിൽ നിയമി​ക്ക​പ്പെ​ടു​ന്നു

ഫ്രെഡറിക്‌ മകാൽമൻ

ജനനം: 1942

സ്‌നാപനം: 1958

സംക്ഷിപ്‌ത വിവരം: ഗിലെ​യാദ്‌ സ്‌കൂ​ളിൽ സംബന്ധി​ച്ച​ശേഷം തിരിച്ചു ഗയാന​യിൽത്തന്നെ നിയമി​ക്ക​പ്പെട്ടു, ഇപ്പോൾ ഭാര്യ മാർഷ​ലിൻഡി​നോ​ടൊ​പ്പം സാധാരണ പയനി​യ​റാ​യി സേവി​ക്കു​ന്നു.

എനിക്കു 12 വയസ്സു​ള്ള​പ്പോൾ, ജോസ്‌ലൻ റോച്ച്‌ (ഇപ്പോൾ റാമാ​ല്യൂ) എന്ന മിഷനറി മമ്മി​യോ​ടൊ​ത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. ഞാനും ചർച്ചയിൽ പങ്കെടു​ത്തി​രു​ന്നു. മമ്മി പിന്നീട്‌ പഠനം നിറു​ത്തി​യെ​ങ്കി​ലും ഞാൻ തുടർന്നു പഠിക്കു​ക​യും യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ക​യും ചെയ്‌തു. എനിക്കു 14 വയസ്സാ​യ​പ്പോൾ, റോച്ച്‌ സഹോ​ദ​രി​യും സഹമി​ഷ​ന​റി​മാ​രായ റോസ്‌ കഫിയും ലിൻഡർ ലൂറി​യും അവരുടെ സൈക്കി​ളിൽ എന്നെയും സാക്ഷീ​ക​ര​ണ​ത്തി​നു കൊണ്ടു​പോ​യി. മിഷനറി വേലയി​ലുള്ള അവരുടെ തീക്ഷ്‌ണത എന്നെ എത്രമാ​ത്രം സ്വാധീ​നി​ക്കു​മെന്ന്‌ അന്നു ഞാൻ തിരി​ച്ച​റി​ഞ്ഞി​രു​ന്നില്ല.

ആംഗ്ലിക്കൻ വിശ്വാ​സി ആയിരുന്ന ഞാൻ സ്ഥൈര്യ​ലേ​പ​ന​ത്തി​നു തയ്യാറാ​യി​ക്കൊ​ണ്ടി​രുന്ന കാലത്താണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിക്കാൻ തുടങ്ങി​യത്‌. ഒരിക്കൽ ഞങ്ങളുടെ പുരോ​ഹി​തൻ “പരിശുദ്ധ” ത്രിത്വ​ത്തെ​ക്കു​റി​ച്ചു വിശദീ​ക​രി​ക്കാൻ ശ്രമി​ക്കു​ക​യാ​യി​രു​ന്നു. അൽപ്പ​നേരം അതു ശ്രദ്ധി​ച്ച​ശേഷം, ആ ഉപദേശം ബൈബി​ളിൽ ഉണ്ടെന്നു ഞാൻ വിശ്വ​സി​ക്കു​ന്നി​ല്ലെന്നു പുരോ​ഹി​ത​നോ​ടു തുറന്നു​പ​റഞ്ഞു. ഉടനെ അദ്ദേഹം പരുഷ​മാ​യി പറഞ്ഞു: “ചില പുസ്‌ത​ക​ങ്ങ​ളൊ​ക്കെ നീ വായി​ക്കു​ന്നു​ണ്ടെന്ന്‌ എനിക്ക​റി​യാം. അതി​ലൊ​ക്കെ നിറച്ചും വിഷമാണ്‌. ആ പുസ്‌ത​ക​ങ്ങ​ളെ​ല്ലാം മാറ്റി​വെ​ച്ചിട്ട്‌ നീ ത്രിത്വ​ത്തിൽ വിശ്വ​സിക്ക്‌.” അതോടെ ഞാൻ പള്ളിയിൽപോ​ക്കു നിറു​ത്തു​ക​യും സാക്ഷി​ക​ളു​മൊ​ത്തുള്ള ബൈബിൾപ​ഠനം തുടരു​ക​യും ചെയ്‌തു. 1958-ൽ ഞാൻ സ്‌നാ​പ​ന​മേറ്റു.

1963 സെപ്‌റ്റം​ബ​റിൽ, പ്രത്യേക പയനിയർ സേവനം ഏറ്റെടു​ക്കാൻ ക്ഷണിച്ചു​കൊ​ണ്ടുള്ള ഒരു കത്ത്‌ ബ്രാഞ്ച്‌ ഓഫീ​സിൽനിന്ന്‌ എനിക്കു ലഭിച്ചു. ഞാൻ ആ ക്ഷണം സ്വീക​രി​ച്ചു. കോറ​ന്റിൻ നദീതീ​ര​ത്തുള്ള ഫൈ​റൈഷ്‌ സഭയി​ലേ​ക്കാ​യി​രു​ന്നു എന്നെ നിയമി​ച്ചത്‌. വോൾട്ടർ മക്‌ബിൻ ആയിരു​ന്നു എന്റെ പയനി​യർപ​ങ്കാ​ളി. നദിയി​ലൂ​ടെ അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും സഞ്ചരി​ച്ചു​കൊണ്ട്‌ ഒരു വർഷ​ത്തോ​ളം ഞങ്ങൾ നദീതീ​ര​ങ്ങ​ളിൽ ഒരുമി​ച്ചു പ്രവർത്തി​ച്ചു. പാര​ഡൈസ്‌ സഭയി​ലേ​ക്കുള്ള അടുത്ത നിയമ​ന​ത്തി​നാ​യി ഇതു ഞങ്ങളെ ഒരുക്കി. 1964-ൽ ഞങ്ങൾ അവിടെ എത്തു​മ്പോൾ സഭയിൽ പത്തു പ്രസാ​ധ​ക​രാണ്‌ ഉണ്ടായി​രു​ന്നത്‌. നാലു വർഷത്തി​ല​ധി​കം ഞങ്ങൾ അവിടെ പയനി​യ​റിങ്‌ ചെയ്‌തു. അതിനു​ള്ളിൽ പ്രസാ​ധ​ക​രു​ടെ എണ്ണം 25 ആയിത്തീർന്നു.

1969-ൽ ഗിലെ​യാദ്‌ സ്‌കൂ​ളി​ന്റെ 48-ാമത്തെ ക്ലാസ്സിൽ സംബന്ധി​ക്കാൻ എനിക്കു ക്ഷണം ലഭിച്ചു. ബ്രുക്ലിൻ ബെഥേൽ ഭവനത്തി​ന്റെ ആതിഥ്യം സ്വീക​രിച്ച്‌, ആ വർഷം നടന്ന “ഭൂമി​യിൽ സമാധാ​നം” അന്താരാ​ഷ്‌ട്ര സമ്മേള​ന​ത്തിൽ പങ്കെടു​ക്കാൻ സാധി​ച്ചത്‌ എന്നെ ഏറെ സന്തോ​ഷി​പ്പി​ച്ചു. വിശ്വ​സ്‌ത​രായ അനേകം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ കണ്ടുമു​ട്ടി​യ​പ്പോൾ എന്റെ ആത്മീയ സന്തോഷം പതിന്മ​ടങ്ങ്‌ വർധിച്ചു! ഭരണസം​ഘ​ത്തി​ലെ ഒരു അംഗമാ​യി​രുന്ന ഫ്രെഡ​റിക്‌ ഡബ്ലിയു. ഫ്രാൻസ്‌ അദ്ദേഹ​ത്തി​ന്റെ മുറി​യി​ലേക്കു ഞങ്ങളെ ക്ഷണിച്ച സന്ദർഭം ഞാൻ ഒരിക്ക​ലും മറക്കില്ല. മുറി​നി​റയെ പുസ്‌ത​കങ്ങൾ ആയിരു​ന്ന​തി​നാൽ അദ്ദേഹം കിടക്കു​ന്നത്‌ എവി​ടെ​യാ​ണെന്നു ഞാൻ അതിശ​യി​ച്ചു​പോ​യി! ദൈവ​വ​ച​ന​ത്തി​ന്റെ മറ്റൊരു മികച്ച പഠിതാ​വാ​യി​രു​ന്നു, ഗിലെ​യാ​ദിൽ ഞങ്ങൾക്കു ക്ലാസ്‌ എടുത്ത യു​ളൈ​സിസ്‌ ഗ്ലാസ്‌. “കൃത്യത, സംക്ഷി​പ്‌തത, വ്യക്തത എന്നിവ​യാണ്‌ നന്നായി എഴുതു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​ന്ന​തി​ന്റെ അടിസ്ഥാന ഘടകങ്ങൾ” എന്ന അദ്ദേഹ​ത്തി​ന്റെ വാക്കുകൾ ഇന്നും എന്റെ കാതു​ക​ളിൽ മുഴങ്ങു​ന്നു.

ഗയാന​യി​ലേ​ക്കാണ്‌ എന്നെ നിയമി​ച്ചി​രി​ക്കു​ന്നത്‌ എന്നറി​ഞ്ഞ​പ്പോൾ വാസ്‌ത​വ​ത്തിൽ എനിക്കു നിരാശ തോന്നി. വിദേ​ശ​ത്തൊ​ന്നും അല്ലല്ലോ ഗയാന, അത്‌ എന്റെ സ്വന്തം നാടു​ത​ന്നെ​യല്ലേ എന്നായി​രു​ന്നു എന്റെ ചിന്ത. എന്നാൽ, ഗ്ലാസ്‌ സഹോ​ദരൻ എന്നെ മാറ്റി​നി​റു​ത്തി, കാര്യ​ങ്ങളെ ഒരു വ്യത്യസ്‌ത കോണിൽനി​ന്നു​കൊ​ണ്ടു വീക്ഷി​ക്കാൻ ദയാപു​ര​സ്സരം എന്നെ സഹായി​ച്ചു. ഗിലെ​യാദ്‌ സ്‌കൂ​ളിൽ സംബന്ധി​ക്കാൻ കഴിയു​ന്ന​തു​തന്നെ ഒരു വലിയ പദവി​യാ​ണെന്ന്‌ അദ്ദേഹം എന്നെ ഓർമി​പ്പി​ച്ചു. ഗയാന​യിൽ എനിക്കു വിദേ​ശ​മെന്നു തോന്നി​യേ​ക്കാ​വുന്ന ഒരു പ്രദേ​ശ​ത്തേ​ക്കാ​യി​രി​ക്കും മിക്കവാ​റും എന്നെ നിയമി​ക്കു​ന്ന​തെ​ന്നും അദ്ദേഹം എന്നോടു പറഞ്ഞു. അതു സത്യമാ​യി ഭവിച്ചു. കാരണം, പോമ​റൂൺ നദീതീ​ര​ത്തുള്ള ചാരിറ്റി സഭയി​ലേ​ക്കാ​യി​രു​ന്നു എന്നെ നിയമി​ച്ചത്‌. ചാരി​റ്റി​യിൽ അന്ന്‌ അഞ്ചു പ്രസാ​ധ​കരേ ഉണ്ടായി​രു​ന്നു​ള്ളൂ.

എനിക്കും എന്റെ പയനിയർ പങ്കാളി​യായ ആൽബെർ ടോൾബ​റ്റി​നും ബോട്ടു തുഴയു​ന്ന​തിൽ പരിചയം ഇല്ലാതി​രു​ന്ന​തി​നാൽ ഞങ്ങൾ അതു പഠി​ക്കേ​ണ്ടി​യി​രു​ന്നു. അതത്ര വലിയ കാര്യ​മൊ​ന്നും അല്ലെന്നു നിങ്ങൾക്കു തോന്നി​യേ​ക്കാം. എന്നാൽ സത്യം അതല്ല. ഒഴുക്കും കാറ്റും സംബന്ധി​ച്ചു ശരിയായ ധാരണ ഇല്ലെങ്കിൽ, ഒന്നുകിൽ നിങ്ങൾ ബോട്ടു​മാ​യി ഒരിട​ത്തു​തന്നെ കിടക്കും അല്ലെങ്കിൽ അത്‌ എതി​ലെ​യെ​ങ്കി​ലു​മൊ​ക്കെ പൊയ്‌ക്കൊ​ണ്ടി​രി​ക്കും. എങ്കിലും ഞങ്ങൾക്ക്‌ ഇക്കാര്യ​ത്തിൽ മികച്ച സഹായം ലഭിച്ചു. ഞങ്ങളുടെ ഏറ്റവും നല്ല പരിശീ​ല​ക​രിൽ ഒരാൾ ഒരു സഹോ​ദരി ആയിരു​ന്നു.

പത്തു വർഷം ഞങ്ങൾ ഇങ്ങനെ ബോട്ടു തുഴഞ്ഞു. അങ്ങനെ​യി​രി​ക്കെ നാട്ടു​കാ​രിൽ ഒരാൾ ഞങ്ങൾക്ക്‌ ഒരു മോ​ട്ടോർ നൽകാ​മെന്നു പറഞ്ഞു. എങ്കിലും അതു വാങ്ങാ​നുള്ള പണം ഞങ്ങളുടെ കൈവശം തികച്ചി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ ആ ഉദ്ദേശ്യ​ത്തി​നാ​യി ബ്രാഞ്ച്‌ ഓഫീസ്‌ ഒരു ചെക്ക്‌ അയച്ചു​ത​ന്ന​പ്പോൾ ഞങ്ങൾ എത്രമാ​ത്രം ആനന്ദി​ച്ചെന്നു നിങ്ങൾക്ക്‌ ഊഹി​ക്കാൻ കഴിയും. ഞങ്ങളുടെ ധർമസ​ങ്ക​ട​ത്തെ​ക്കു​റി​ച്ചു പല സഭകളും അറിഞ്ഞി​രു​ന്നെന്നു തോന്നു​ന്നു. അവരെ​ല്ലാം ഞങ്ങളെ സഹായി​ക്കാൻ ആഗ്രഹം പ്രകടി​പ്പി​ക്കു​ക​യു​ണ്ടാ​യി. കാല​ക്ര​മ​ത്തിൽ ഞങ്ങൾ വേറെ​യും ബോട്ടു​കൾ വാങ്ങു​ക​യും അവയ്‌ക്കെ​ല്ലാം രാജ്യ​ഘോ​ഷകൻ എന്ന പേരു നൽകു​ക​യും ചെയ്‌തു. ഓരോ​ന്നും തിരി​ച്ച​റി​യാ​നാ​യി പേരിനു പിന്നാലെ ഓരോ നമ്പരും കൊടു​ത്തി​രു​ന്നു.

വ്യത്യ​സ്‌ത​രായ അനേകം പയനിയർ പങ്കാളി​ക​ളു​മൊ​ത്തു പ്രവർത്തി​ച്ചി​രുന്ന ഞാൻ ഒടുവിൽ, പിന്നീട്‌ എന്റെ ജീവി​ത​പ​ങ്കാ​ളി ആയിത്തീർന്ന മാർഷ​ലിൻഡ്‌ ജോൺസണെ കണ്ടുമു​ട്ടി. മക്കൻസീ സഭയി​ലേക്കു പ്രത്യേക പയനി​യ​റാ​യി നിയമി​ക്ക​പ്പെ​ട്ട​താ​യി​രു​ന്നു മാർഷ​ലിൻഡ്‌. അവളുടെ പിതാവ്‌ യൂസ്റ്റസ്‌ ജോൺസൺ, മരിക്കു​ന്ന​തി​നു മുമ്പ്‌ പത്തു വർഷ​ത്തോ​ളം ഗയാന​യിൽ സർക്കിട്ട്‌ വേല ചെയ്‌തി​രു​ന്ന​തി​നാൽ എല്ലാവർക്കും അദ്ദേഹം സുപരി​ചി​ത​നാ​യി​രു​ന്നു. മാർഷ​ലിൻഡും ഞാനും ഇപ്പോൾ സാധാരണ പയനി​യർമാ​രാണ്‌. ഞങ്ങൾ ഇരുവ​രും​ചേർന്ന്‌ ഇതുവരെ, 55 വർഷത്തെ ഞങ്ങളുടെ പ്രത്യേക പയനി​യ​റിങ്‌ ഉൾപ്പെടെ മൊത്തം 72 വർഷം മുഴു​സമയ സേവന​ത്തിൽ ചെലവ​ഴി​ച്ചി​രി​ക്കു​ന്നു. ഇതിനി​ടെ ഞങ്ങൾക്ക്‌ ആറു മക്കൾ ജനിച്ചു.

ശുശ്രൂ​ഷ​യി​ലെ ഞങ്ങളുടെ പ്രയത്‌ന​ത്തെ​യും യഹോവ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, 1970-കളുടെ ആരംഭ​ത്തിൽ പോമ​റൂൺ നദീതീ​രങ്ങൾ പ്രവർത്തി​ക്കവേ, തയ്യൽപ്പണി ചെയ്‌തി​രുന്ന ഒരു ചെറു​പ്പ​ക്കാ​രനെ ഞങ്ങൾ കണ്ടുമു​ട്ടി. അദ്ദേഹം ഒരു ബൈബി​ള​ധ്യ​യ​ന​ത്തി​നു സമ്മതി​ക്കു​ക​യും ഉത്സാഹ​പൂർവം പഠിക്കു​ക​യും ചെയ്‌തു. ബൈബിൾപു​സ്‌ത​ക​ങ്ങ​ളു​ടെ പേരുകൾ പഠിക്കാൻ ഞങ്ങൾ അദ്ദേഹത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഒരാഴ്‌ച​യ്‌ക്കു​ള്ളിൽ, പുസ്‌ത​ക​ങ്ങ​ളു​ടെ പേരുകൾ മാത്രമല്ല അവയുടെ പേജു​ന​മ്പ​രും അദ്ദേഹം കാണാതെ പഠിച്ചു​ക​ഴി​ഞ്ഞി​രു​ന്നു! പിന്നീട്‌ അദ്ദേഹ​വും ഭാര്യ​യും അവരുടെ ഒമ്പതു മക്കളിൽ ഏഴു പേരും സത്യം സ്വീക​രി​ച്ചു. ഇന്ന്‌ എന്നോ​ടൊ​പ്പം അദ്ദേഹം, ചാരിറ്റി സഭയിൽ ഒരു മൂപ്പനാ​യി സേവി​ക്കു​ന്നു. ആദ്യകാ​ലത്തെ തീക്ഷ്‌ണ​രായ ആ മിഷന​റി​മാ​രു​ടെ മികച്ച മാതൃക കണ്ടുപ​ഠി​ക്കാൻ അവസരം ലഭിച്ചി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഇന്ന്‌ ഇത്തരം അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കാൻ എനിക്കു കഴിയു​മാ​യി​രു​ന്നില്ല.

[176-177 പേജു​ക​ളി​ലെ ചതുരം/ചിത്രം]

തപാലിലൂടെ ദൈവ​വ​ചനം പഠിച്ചു

മോണിക്ക ഫിറ്റ്‌സാ​ലൻ

ജനനം: 1931

സ്‌നാപനം: 1974

സംക്ഷിപ്‌ത വിവരം: ഒറ്റപ്പെട്ട പ്രദേ​ശത്തു താമസി​ച്ചി​രുന്ന ഇവർ രണ്ടു വർഷം തപാലി​ലൂ​ടെ ദൈവ​വ​ചനം പഠിക്കു​ക​യും സഹ അമരി​ന്ത്യ​രോ​ടു വിപു​ല​മായ തോതിൽ സാക്ഷീ​ക​രി​ക്കു​ക​യും ചെയ്‌തു. ഇപ്പോൾ അന്ധയായ ഈ സഹോ​ദരി തിരു​വെ​ഴു​ത്തു​കൾ മനഃപാ​ഠ​മാ​ക്കി ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ന്നു.

ഗയാന​യു​ടെ വടക്കു​പ​ടി​ഞ്ഞാ​റൻ ജില്ലയി​ലെ മോറൂക്ക നദീതീ​ര​ത്തുള്ള വാറാ​മൂ​റെ എന്ന അമരി​ന്ത്യൻ സംവരണ മേഖല​യി​ലാണ്‌ ഞാൻ താമസി​ക്കു​ന്നത്‌. 1970-കളുടെ പ്രാരം​ഭ​ത്തിൽ ഞാൻ സത്യവു​മാ​യി സമ്പർക്ക​ത്തിൽ വന്നു. അന്ന്‌ ഏറ്റവും അടുത്തു​ണ്ടാ​യി​രു​ന്നത്‌ പോമ​റൂൺ നദീതീ​ര​ത്തുള്ള ചാരിറ്റി സഭയാ​യി​രു​ന്നു. അവിടെ എത്താൻ എന്റെ ഒറ്റത്തടി വള്ളത്തിൽ ഞാൻ 12 മണിക്കൂർ യാത്ര ചെയ്യണ​മാ​യി​രു​ന്നു.

ചാരി​റ്റി​യിൽ സാധനങ്ങൾ വാങ്ങു​ന്ന​തി​നി​ട​യി​ലാണ്‌ ഞാൻ യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ടുമു​ട്ടു​ന്നത്‌. ഫ്രെഡ​റിക്‌ മകാൽമൻ എനിക്കു വീക്ഷാ​ഗോ​പു​ര​വും ഉണരുക!യും നൽകി. അവ ഞാൻ വീട്ടിൽ കൊണ്ടു​വ​രു​ക​യും രണ്ടു വർഷ​ത്തോ​ളം ഒരു തുണി​യ​ല​മാ​ര​യിൽ സൂക്ഷി​ച്ചു​വെ​ക്കു​ക​യും ചെയ്‌തു. തുടർന്ന്‌ അസുഖം ബാധിച്ചു കുറെ​ക്കാ​ല​ത്തേക്കു കിടപ്പി​ലായ ഞാൻ വിഷാ​ദ​മ​ഗ്ന​യാ​യി​ത്തീർന്നു. അപ്പോ​ഴാണ്‌ ആ മാസി​ക​ക​ളെ​ക്കു​റിച്ച്‌ ഓർത്തത്‌. ഞാൻ അവ വായി​ക്കു​ക​യും അതിൽ സത്യം അടങ്ങി​യി​രി​ക്കു​ന്ന​താ​യി ഉടനടി തിരി​ച്ച​റി​യു​ക​യും ചെയ്‌തു.

ഏതാണ്ട്‌ അക്കാലത്ത്‌, ഒരു ജോലി തേടു​ക​യാ​യി​രുന്ന എന്റെ ഭർത്താവ്‌ യൂജിൻ, നദീമു​ഖ​ത്തി​ന​ടു​ത്താ​യി സ്ഥിതി​ചെ​യ്യുന്ന ചാരി​റ്റി​യി​ലേക്കു പോകാൻ തീരു​മാ​നി​ച്ചു. ആരോ​ഗ്യ​നില മെച്ച​പ്പെ​ട്ടി​രു​ന്ന​തി​നാൽ ഞാനും അദ്ദേഹ​ത്തോ​ടൊ​പ്പം പോയി. പക്ഷേ എന്റെ പ്രധാന ലക്ഷ്യം യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ടുമു​ട്ടുക എന്നതാ​യി​രു​ന്നു. എനിക്ക്‌ അധിക​മൊ​ന്നും അന്വേ​ഷി​ക്കേ​ണ്ടി​വ​ന്നില്ല, സാക്ഷി​യായ ഒരു യുവതി ഞങ്ങൾ താമസി​ച്ചി​രുന്ന വീടു സന്ദർശി​ച്ചു. “നിങ്ങൾ വാച്ച്‌ട​വ​റു​കാ​രിൽപ്പെട്ട ഒരാൾ ആണോ?” ഞാൻ ചോദി​ച്ചു. അതേ എന്ന്‌ അവൾ പറഞ്ഞ​പ്പോൾ, രണ്ടു വർഷങ്ങൾക്കു മുമ്പ്‌ ഞാൻ ചന്തയിൽ കണ്ടുമു​ട്ടിയ വ്യക്തി​യെ​ക്കു​റി​ച്ചാ​യി എന്റെ അന്വേ​ഷണം. ഫ്രെഡ​റിക്‌ മകാൽമൻ അപ്പോൾ തൊട്ട​ടുത്ത പ്രദേ​ശത്ത്‌ ഒരു കൂട്ടം പ്രസാ​ധ​ക​രു​മൊത്ത്‌ പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഉടൻതന്നെ അവൾ അദ്ദേഹത്തെ അന്വേ​ഷി​ച്ചു​ചെന്നു.

രണ്ടു​പേ​രും കൂടി മടങ്ങിവന്ന ശേഷം, നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന സത്യം എന്ന പുസ്‌തകം ഉപയോ​ഗി​ച്ചു ബൈബിൾ പഠിക്കുന്ന വിധം മകാൽമൻ സഹോ​ദരൻ പ്രകടി​പ്പി​ച്ചു കാണിച്ചു. ഞാൻ പഠനത്തി​നു സമ്മതി​ക്കു​ക​യും ചെയ്‌തു. യൂജി​നും എനിക്കും വീട്ടി​ലേക്കു തിരി​ച്ചു​പോ​കേ​ണ്ട​തു​ണ്ടാ​യി​രു​ന്ന​തി​നാൽ പിന്നീടു തപാലി​ലൂ​ടെ ഞാൻ അധ്യയനം തുടർന്നു. സത്യം പുസ്‌ത​ക​വും “ദൈവ​ത്തി​നു ഭോഷ്‌കു പറയാൻ അസാദ്ധ്യ​മായ കാര്യങ്ങൾ” എന്ന പുസ്‌ത​ക​വും ആ വിധത്തിൽ ഞാൻ പഠിച്ചു. സത്യം പുസ്‌തകം പഠിച്ചു​കൊ​ണ്ടി​രി​ക്കെ ഞാൻ ആംഗ്ലിക്കൻ സഭയിൽനി​ന്നു രേഖാ​മൂ​ലം രാജി​വെ​ക്കു​ക​യും സ്‌നാ​പ​ന​മേ​റ്റി​ട്ടി​ല്ലാത്ത ഒരു പ്രസാ​ധിക ആയിത്തീ​രു​ക​യും ചെയ്‌തു. പുരോ​ഹി​തൻ എനിക്ക്‌ ഇപ്രകാ​രം എഴുതി: “യഹോ​വ​യു​ടെ സാക്ഷികൾ പറയു​ന്ന​തൊ​ന്നും ശ്രദ്ധി​ക്ക​രുത്‌. ബൈബിൾ സംബന്ധിച്ച്‌ ആഴമായ ഗ്രാഹ്യം ഇല്ലാത്ത​വ​രാണ്‌ അവർ. നിന്നോട്‌ ഇതി​നെ​ക്കു​റി​ച്ചു സംസാ​രി​ക്കാൻ ഞാൻ വരുന്നുണ്ട്‌.” എന്നാൽ അദ്ദേഹം വന്നില്ല.

സംവരണ മേഖല​യി​ലെ ഒരേ​യൊ​രു പ്രസാ​ധി​ക​യായ ഞാൻ, പുതു​താ​യി എനിക്കു ലഭിച്ച പരിജ്ഞാ​നം അയൽക്കാ​രു​മാ​യി പങ്കു​വെച്ചു. ഭർത്താ​വി​നോ​ടും ഞാൻ സാക്ഷീ​ക​രി​ച്ചു. ഞാൻ സ്‌നാ​പ​ന​മേറ്റ്‌ ഒരു വർഷം കഴിഞ്ഞ​പ്പോൾ അദ്ദേഹ​വും സ്‌നാ​പ​ന​മേ​റ്റെന്നു പറയാൻ എനിക്കു സന്തോ​ഷ​മുണ്ട്‌. ഇന്ന്‌ ഇവി​ടെ​യുള്ള 14 പ്രസാ​ധ​ക​രിൽ ഒരാളാണ്‌ യൂജിൻ.

അടുത്ത കാലത്താ​യി, ഗ്ലൊ​ക്കോ​മ​യും തിമി​ര​വും ചേർന്ന്‌ എന്റെ കാഴ്‌ച​ശക്തി നശിപ്പി​ച്ചി​രി​ക്കു​ന്നു. അതു​കൊണ്ട്‌ തിരു​വെ​ഴു​ത്തു​കൾ മനഃപാ​ഠ​മാ​ക്കി​യാണ്‌ ഞാൻ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ന്നത്‌. എന്നിരു​ന്നാ​ലും, തുടർന്നും യഹോ​വയെ സേവി​ക്കാൻ കഴിയു​ന്ന​തിൽ ഞാൻ അവനോ​ടു നന്ദിയു​ള്ള​വ​ളാണ്‌.

[181-183 പേജു​ക​ളി​ലെ ചതുരം/ചിത്രങ്ങൾ]

‘എന്റെ ഹൃദയ​ത്തി​ലെ ആഗ്രഹങ്ങൾ’ യഹോവ നിറ​വേ​റ്റി

റൂബി സ്‌മിത്ത്‌

ജനനം: 1959

സ്‌നാപനം: 1978

സംക്ഷിപ്‌ത വിവരം: ഗയാന​യു​ടെ ഉൾപ്ര​ദേ​ശ​ത്തുള്ള അമരി​ന്ത്യൻ സംവരണ മേഖല​യായ ബാറാ​മി​റ്റ​യിൽ സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽ കരീബു​കാ​രി​യായ ഈ സഹോ​ദരി മർമ​പ്ര​ധാ​ന​മായ ഒരു പങ്കു വഹിച്ചു.

1975-ലാണ്‌ ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി സമ്പർക്ക​ത്തിൽ വരുന്നത്‌. അന്ന്‌ എനിക്ക്‌ 16 വയസ്സാ​യി​രു​ന്നു. എന്റെ വല്യമ്മ​യ്‌ക്കു ദത്തുപു​ത്ര​നിൽനിന്ന്‌ ഒരു ലഘുലേഖ ലഭിച്ചു. എന്നാൽ ഇംഗ്ലീഷ്‌ വായി​ക്കാൻ വശമി​ല്ലാ​ത്ത​തി​നാൽ അതു പരിഭാ​ഷ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാൻ വല്യമ്മ എന്നോട്‌ ആവശ്യ​പ്പെട്ടു. ആ ലഘു​ലേ​ഖ​യിൽ വായിച്ച ബൈബിൾവാ​ഗ്‌ദാ​നങ്ങൾ എന്നെ അത്ഭുത​സ്‌ത​ബ്ധ​യാ​ക്കി. അതിലെ കൂപ്പൺ പൂരി​പ്പി​ച്ച​ശേഷം ഞാൻ അതു ബ്രാഞ്ച്‌ ഓഫീ​സി​ലേക്ക്‌ അയച്ചു​കൊ​ടു​ത്തു. ആവശ്യ​പ്പെ​ട്ടി​രുന്ന സാഹി​ത്യ​ങ്ങൾ എത്തി​ച്ചേർന്ന​പ്പോൾ ഞാൻ അവ പഠിക്കു​ക​യും പഠിച്ച തിരു​വെ​ഴു​ത്തു സത്യങ്ങ​ളെ​ക്കു​റി​ച്ചു മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കാൻ തുടങ്ങു​ക​യും ചെയ്‌തു. ആദ്യം​തന്നെ വല്യമ്മ​യോ​ടും ഇളയമ്മ​യോ​ടും ഞാൻ സംസാ​രി​ച്ചു. സങ്കടക​ര​മെന്നു പറയട്ടെ, ഡാഡിക്ക്‌ എന്റെ പ്രവർത്തനം തീരെ ഇഷ്ടപ്പെ​ട്ടില്ല.

ഏറെ താമസി​യാ​തെ, വല്യമ്മ​യും ഇളയമ്മ​യും സാക്ഷീ​ക​രി​ക്കാൻ തുടങ്ങി. തത്‌ഫ​ല​മാ​യി, ബൈബി​ളി​നെ​ക്കു​റി​ച്ചു കൂടുതൽ പഠിക്കാൻ ചില ഗ്രാമീ​ണർ ഞങ്ങളുടെ വീട്ടിൽ വന്നു. അതിനി​ടെ, പ്രസി​ദ്ധീ​ക​ര​ണങ്ങൾ കൂടുതൽ വായി​ക്കു​ന്തോ​റും, യഹോ​വയെ പ്രസാ​ദി​പ്പി​ക്കാൻ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരു​ത്തേ​ണ്ട​തു​ണ്ടെന്ന്‌ എനിക്കു പൂർവാ​ധി​കം ബോധ്യ​മാ​യി. ഡാഡി​യു​ടെ പണിശാ​ല​യിൽനി​ന്നു ചില വസ്‌തു​ക്കൾ മോഷ്ടി​ച്ചതു സംബന്ധിച്ച്‌ അദ്ദേഹ​ത്തോ​ടു തുറന്നു​പ​റ​യു​ന്ന​തും, ഇളയ സഹോ​ദ​ര​ന്മാ​രിൽ ഒരാളു​മാ​യു​ണ്ടാ​യി​രുന്ന പിണക്കം തീർക്കു​ന്ന​തും അതിൽ ഉൾപ്പെ​ട്ടി​രു​ന്നു. ഏറെ നേരത്തെ പ്രാർഥ​ന​യ്‌ക്കു​ശേഷം ആ രണ്ടു കാര്യ​വും ഞാൻ നിർവ​ഹി​ച്ചു.

അതിനി​ടെ, ഞങ്ങളുടെ പ്രദേശം സന്ദർശി​ക്കാൻ ഷിക്‌ ബാക്‌ഷ്‌ എന്ന ഒരു പ്രത്യേക പയനി​യറെ ബ്രാഞ്ച്‌ അയച്ചു. എന്നാൽ അധിക​നാൾ അവിടെ തങ്ങാൻ അദ്ദേഹ​ത്തി​നു കഴിഞ്ഞില്ല. അതു​കൊണ്ട്‌ അദ്ദേഹ​വും യൂസ്റ്റസ്‌ സ്‌മി​ത്തും—പിന്നീട്‌ ഇദ്ദേഹം എന്നെ വിവാഹം കഴിച്ചു—തപാലി​ലൂ​ടെ എനിക്ക്‌ അധ്യയനം നടത്തി.

1978-ൽ “വിജയ​പ്രദ വിശ്വാസ” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽ സംബന്ധി​ക്കാൻ ഞാൻ ജോർജ്‌ടൗ​ണി​ലേക്കു പോയി. അവിടെ എത്തിയ​ശേഷം, നേരെ ബ്രാഞ്ച്‌ ഓഫീ​സിൽ ചെന്ന്‌ സ്‌നാ​പ​ന​മേൽക്കാ​നുള്ള എന്റെ ആഗ്രഹം അറിയി​ച്ചു. സ്‌നാ​പ​നാർഥി​ക​ളു​മാ​യി മൂപ്പന്മാർ ചർച്ച ചെയ്യുന്ന ചോദ്യ​ങ്ങൾ എന്നോ​ടൊ​പ്പം പുനര​വ​ലോ​കനം ചെയ്യാൻ ആൽബെർ സ്‌മോൾ സഹോ​ദ​രനെ ബ്രാഞ്ച്‌ ഏർപ്പാടു ചെയ്‌തു. യഹോ​വ​യു​ടെ സ്‌നാ​പ​ന​മേറ്റ ഒരു ദാസി​യാ​യി ബാറാ​മി​റ്റ​യി​ലേക്കു തിരി​ച്ചു​പോ​കാൻ കഴിഞ്ഞ​തിൽ ഞാൻ എത്ര സന്തുഷ്ട ആയിരു​ന്നെ​ന്നോ!

തീക്ഷ്‌ണ​ത​കൊണ്ട്‌ ജ്വലി​ച്ചി​രുന്ന ഞാൻ ഉടനടി പ്രസം​ഗ​വേ​ല​യിൽ തിര​ക്കോ​ടെ ഏർപ്പെ​ടാൻ തുടങ്ങി. അനേകം താത്‌പ​ര്യ​ക്കാർ ഉണ്ടായി​രു​ന്ന​തി​നാൽ, ആരാധ​ന​യ്‌ക്കു കൂടി​വ​രാൻ ലളിത​മായ ഒരു സൗകര്യം ഉണ്ടാക്കാൻ അവരിൽ ചില​രോ​ടു ഞാൻ പറഞ്ഞു. അവി​ടെ​വെച്ച്‌, കൂടി​വ​രു​ന്ന​വർക്കാ​യി എല്ലാ ഞായറാ​ഴ്‌ച​യും ഇംഗ്ലീ​ഷി​ലുള്ള വീക്ഷാ​ഗോ​പു​രം ഞാൻ കരീബി​ലേക്കു തർജമ ചെയ്യു​മാ​യി​രു​ന്നു. എന്നാൽ ഡാഡി എന്റെ പ്രവർത്ത​ന​ങ്ങളെ എതിർക്കു​ക​യും ഞായറാഴ്‌ച ദിവസം ഞാൻ വീട്ടിൽനി​ന്നു പുറത്തു​പോ​ക​രു​തെന്നു താക്കീതു ചെയ്യു​ക​യും ചെയ്‌തു. അതു​കൊണ്ട്‌, ലേഖനങ്ങൾ ഞാൻ രഹസ്യ​മാ​യി ടേപ്പു ചെയ്യു​ക​യും എന്റെ ഒരു ജ്യേഷ്‌ഠൻ അതു സഹോ​ദ​ര​ങ്ങളെ യോഗ​സ്ഥ​ലത്തു കേൾപ്പി​ക്കു​ക​യും ചെയ്‌തു. അന്ന്‌ ഏകദേശം 100 പേർ പതിവാ​യി കൂടി​വ​രു​ന്നു​ണ്ടാ​യി​രു​ന്നു.

ഏറെ താമസി​യാ​തെ, ബിസി​ന​സു​മാ​യി ബന്ധപ്പെട്ട്‌ ഞങ്ങളുടെ കുടും​ബം ജോർജ്‌ടൗ​ണി​ലേക്കു താമസം മാറി. വല്യമ്മ, മാത്യൂസ്‌ റിജി​ലേ​ക്കും പോയി. ബാറാ​മി​റ്റ​യിൽത്തന്നെ താമസം തുടർന്ന ഇളയമ്മ മറ്റുള്ള​വ​രു​മാ​യി സുവാർത്ത പങ്കു​വെ​ക്കു​ന്നതു നിറുത്തി. അങ്ങനെ, അവിടത്തെ രാജ്യ​പ്ര​വർത്ത​നങ്ങൾ തത്‌കാ​ല​ത്തേക്കു നിന്നു​പോ​യി.

ജോർജ്‌ടൗ​ണിൽവെച്ച്‌ ഞാൻ യൂസ്റ്റസ്‌ സ്‌മി​ത്തി​നെ നേരിൽ കാണു​ക​യും അൽപ്പകാ​ല​ത്തി​നു​ള്ളിൽ ഞങ്ങൾ വിവാ​ഹി​ത​രാ​കു​ക​യും ചെയ്‌തു. യൂസ്റ്റസിന്‌ കരീബ്‌ ഭാഷ വശമി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ബാറാ​മി​റ്റ​യി​ലെ താത്‌പ​ര്യ​ക്കാ​രെ പിന്തു​ണ​യ്‌ക്കാ​നാ​യി അവി​ടേക്കു പോകാൻ ഞങ്ങൾ രണ്ടു​പേ​രും ആഗ്രഹി​ച്ചു. 1992-ൽ ആ ആഗ്രഹം സഫലമാ​യി. എത്തി​ച്ചേർന്ന ഉടൻതന്നെ ഞങ്ങൾ ശുശ്രൂ​ഷ​യിൽ തിര​ക്കോ​ടെ ഏർപ്പെ​ടു​ക​യും യോഗങ്ങൾ സംഘടി​പ്പി​ക്കു​ക​യും ചെയ്‌തു. പെട്ടെ​ന്നു​തന്നെ ഹാജർ 300-ഓളം എത്തി!

വീക്ഷാ​ഗോ​പുര അധ്യയ​നത്തെ തുടർന്ന്‌ ഒരു സാക്ഷരതാ ക്ലാസ്സും ഞങ്ങൾ ഏർപ്പെ​ടു​ത്തി. ഞങ്ങളുടെ മൂത്ത കുട്ടി​യായ യോലാ​ണ്ടാണ്‌ ക്ലാസ്‌ നടത്തി​യി​രു​ന്നത്‌. അന്ന്‌ 11 വയസ്സുള്ള അവൾ സ്‌നാ​പ​ന​മേ​റ്റി​ട്ടി​ല്ലാത്ത ഒരു പ്രസാ​ധിക ആയിരു​ന്നു. ഇന്ന്‌ അവളും ഞങ്ങളുടെ രണ്ടാമത്തെ മകൾ മെലി​സ​യും സാധാരണ പയനി​യർമാ​രാ​യി സേവി​ക്കു​ന്നു.

യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ 1993-ൽ ബാറാ​മി​റ്റ​യിൽ ഒരു രാജ്യ​ഹാൾ ഉണ്ടായി. കരീബ്‌ ഭാഷ സംസാ​രി​ക്കു​ന്ന​വ​രും സഭയിൽ നേതൃ​ത്വം എടുക്കാൻ കഴിയു​ന്ന​വ​രും ആയ “മനുഷ്യ​രാം ദാനങ്ങളെ”യും അവൻ ഞങ്ങൾക്കു നൽകി. (എഫെ. 4:8, NW) 1996 ഏപ്രിൽ 1-ന്‌ ബാറാ​മിറ്റ സഭ നിലവിൽവന്നു. എന്റെ അമ്മയും വല്യമ്മ​യും കൂടെ​പ്പി​റ​പ്പു​ക​ളിൽ എല്ലാവ​രും​ത​ന്നെ​യും സഭാം​ഗ​ങ്ങ​ളിൽ ഉൾപ്പെ​ടു​ന്നെന്നു പറയു​ന്ന​തിൽ എനിക്ക്‌ അതിയായ സന്തോ​ഷ​മുണ്ട്‌. അതേ, യഹോവ ‘എന്റെ ഹൃദയ​ത്തി​ലെ ആഗ്രഹങ്ങൾ’ നിറ​വേ​റ്റി​യി​രി​ക്കു​ന്നു.—സങ്കീ. 37:4

[ചിത്രം]

യൂസ്റ്റസും ഞാനും ഇന്ന്‌

[148-149 പേജു​ക​ളി​ലെ ചാർട്ട്‌/ചിത്രം]

ഗയാന സുപ്ര​ധാന സംഭവങ്ങൾ

1900:ചില വ്യക്തികൾ സീയോ​ന്റെ വീക്ഷാ​ഗോ​പു​ര​വും മറ്റു ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വായിച്ചു ചർച്ച​ചെ​യ്യാൻ തുടങ്ങു​ന്നു.

1910

1912:ജോർജ്‌ടൗ​ണി​ലും ന്യൂ ആംസ്റ്റർഡാ​മി​ലും നൂറു​ക​ണ​ക്കിന്‌ ആളുകൾക്കു​മു​മ്പാ​കെ ഇ. ജെ. കൊവാർഡ്‌ പ്രസം​ഗങ്ങൾ നടത്തുന്നു.

1913:യോഗങ്ങൾ നടത്താൻ സോമർസെറ്റ്‌ ഹൗസിലെ ഒരു മുറി വാടക​യ്‌ക്കെ​ടു​ക്കു​ന്നു. അത്‌ 1958 വരെ ഉപയോ​ഗി​ച്ചു.

1914:ജോർജ്‌ടൗ​ണിൽ ആദ്യത്തെ ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപി​ക്കു​ന്നു.

1917:പുരോ​ഹി​ത​വർഗ​ത്തി​ന്റെ സമ്മർദ​ത്തി​നു വഴങ്ങി ഗവൺമെന്റ്‌ ചില സാഹി​ത്യ​ങ്ങൾ നിരോ​ധി​ക്കു​ന്നു.

1922:നിരോ​ധനം നീക്കം​ചെ​യ്യു​ന്നു. ജോർജ്‌ യങ്‌ സന്ദർശി​ക്കു​ന്നു.

1940

1941:വീക്ഷാ​ഗോ​പു​ര​വും ആശ്വാ​സ​വും (ഇപ്പോൾ ഉണരുക!) നിരോ​ധി​ക്കു​ന്നു.

1944:യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ എല്ലാ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും നിരോ​ധി​ക്കു​ന്നു.

1946:ജൂണിൽ നിരോ​ധനം പിൻവ​ലി​ക്കു​ന്നു. ആദ്യ ഗിലെ​യാദ്‌ മിഷന​റി​മാർ എത്തുന്നു.

1950-കൾ:പുതി​യ​ലോക സമുദാ​യം പ്രവർത്ത​ന​ത്തിൽ എന്ന ചലച്ചി​ത്രം ഗയാന​യി​ലു​ട​നീ​ളം പ്രദർശി​പ്പി​ക്കു​ന്നു.

1960:ബ്രാഞ്ച്‌ ജോർജ്‌ടൗ​ണിൽ സ്ഥലം വാങ്ങുന്നു. അതിലുള്ള കെട്ടി​ടങ്ങൾ ബ്രാഞ്ച്‌ ഓഫീ​സാ​യും മിഷനറി ഭവനമാ​യും ഉപയോ​ഗി​ക്കു​ന്നു.

1967:1,000 പ്രസാ​ധകർ എന്ന ലക്ഷ്യം കവിയു​ന്നു.

1970

1988:നിലവി​ലുള്ള സ്ഥലത്തു പണിതീർത്ത പുതിയ ബ്രാഞ്ച്‌ സമർപ്പി​ക്കു​ന്നു.

1995:ആദ്യത്തെ ശീഘ്ര നിർമിത രാജ്യ​ഹാ​ളി​ന്റെ പണി പൂർത്തി​യാ​കു​ന്നു.

2000

2003:പുതിയ സ്ഥലത്തു നിർമിച്ച ഇപ്പോ​ഴത്തെ ബ്രാഞ്ച്‌ സമർപ്പി​ക്കു​ന്നു.

2004:ഗയാന​യിൽ സജീവ​മാ​യി പ്രവർത്തി​ക്കുന്ന പ്രസാ​ധ​ക​രു​ടെ എണ്ണം 2,163 ആയിത്തീ​രു​ന്നു.

[ഗ്രാഫ്‌]

(പ്രസി​ദ്ധീ​ക​രണം കാണുക)

മൊത്തം പ്രസാ​ധ​കർ

മൊത്തം പയനി​യർമാർ

2000

1,000

1910 1940 1970 2,000

[141-ാം പേജിലെ മാപ്പുകൾ]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

ഗയാന

ബാറാ​മി​റ്റ

ഹാക്‌നി

ചാരിറ്റി

ഹെൻട്രി​യെ​റ്റാ

സഡി

ജോർജ്‌ടൗൺ

മാഹയി​ക്കോ​ണി

സൊ​യെ​സ്‌ഡിക്‌

ബാർറ്റിക്ക

യാരുനി

ന്യൂ ആംസ്റ്റർഡാം

മക്കെൻസി

വിസ്‌മേർ

സ്‌കെൽഡൻ

ബെർബിസ്‌

ഓറി​യെല

ലെഥം

എസേകീ​ബോ

ദെമേ​റാ​റ

ബെർബിസ്‌

കൗറാൻ​ടൈൻ

വെനെസ്വേല

ബ്രസീൽ

സുരിനാം

[134-ാം പേജിലെ ചിത്രം]

[137-ാം പേജിലെ ചിത്രം]

ഇവാൻഡർ ജെ. കൊവാർഡ്‌

[138-ാം പേജിലെ ചിത്രം]

1913 മുതൽ 1958 വരെ, ഗയാന​യി​ലെ ജോർജ്‌ടൗ​ണി​ലുള്ള സോമർസെറ്റ്‌ ഹൗസ്‌ സഭയുടെ യോഗ​സ്ഥ​ല​മാ​യി ഉതകി

[139-ാം പേജിലെ ചിത്രം]

ജോർജ്‌ യങ്‌

[146-ാം പേജിലെ ചിത്രം]

ഫ്രെഡറിക്‌ ഫിലി​പ്‌സ്‌, നേഥൻ നോർ, വില്യം ട്രേസി, 1946-ൽ

[147-ാം പേജിലെ ചിത്രം]

1946 ജൂണിൽ, ഗയാന​യിൽ നമ്മുടെ സാഹി​ത്യ​ങ്ങൾക്കുള്ള നിരോ​ധനം ഔദ്യോ​ഗി​ക​മാ​യി നീക്കി​ക്കൊ​ണ്ടുള്ള ഈ വിജ്ഞാ​പനം പുറ​പ്പെ​ടു​വി​ച്ചു

[152-ാം പേജിലെ ചിത്രം]

നേഥൻ നോർ, രൂത്ത്‌ മില്ലർ, മിൽട്ടൺ ഹെൻഷെൽ, ആലിസ്‌ ട്രേസി (മുമ്പത്തെ പേര്‌ മില്ലർ), ജോൺ ഹെമ​വേ​യും ഭാര്യ ഡെയ്‌സി​യും

[153-ാം പേജിലെ ചിത്രം]

ജോൺ പോന്റിങ്‌

[154-ാം പേജിലെ ചിത്രം]

ജെറാൾഡിനും ജയിംസ്‌ തോം​സ​ണും 26 വർഷം ഗയാന​യിൽ സേവിച്ചു

[168-ാം പേജിലെ ചിത്രം]

ബോട്ടുകൾ ഉപയോ​ഗി​ച്ചു കൂട്ടസാ​ക്ഷീ​ക​രണം നടത്തുന്നു

[169-ാം പേജിലെ ചിത്രം]

“രാജ്യ​ഘോ​ഷകൻ-3”-ൽ സഞ്ചരി​ച്ചു​കൊണ്ട്‌ മൊറൂക്ക നദീതീ​ര​ങ്ങ​ളിൽ സാക്ഷീ​ക​രി​ക്കു​ന്നു

[175-ാം പേജിലെ ചിത്രം]

ജെറി മറേയും ഭാര്യ ഡെൽമാ​യും

[178-ാം പേജിലെ ചിത്രം]

ഫ്രെഡറിക്‌ മകാൽമ​നും യൂജി​നും മോണിക്ക ഫിറ്റ്‌സാ​ല​നും, വള്ളം നന്നാക്കുന്ന ഒരു അമരി​ന്ത്യ​നു​മാ​യി സുവാർത്ത പങ്കു​വെ​ക്കു​ന്നു

[184-ാം പേജിലെ ചിത്രം]

ബാറാമിറ്റയിലെ സർക്കിട്ട്‌ സമ്മേളനം, 2003

[185-ാം പേജിലെ ചിത്രം]

ബാറാമിറ്റ ജില്ലയിൽ അനേകർ ബൈബിൾസ​ത്യ​ത്തോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ച്ചി​രി​ക്കു​ന്നു

[186-ാം പേജിലെ ചിത്രം]

ഒറ്റത്തടിവള്ളത്തിൽ സഞ്ചരിച്ചു സാക്ഷീ​ക​രി​ക്കു​ന്നു

[188-ാം പേജിലെ ചിത്രം]

ഷെർലോക്ക്‌ പാഹാ​ലാ​നും ഭാര്യ ജൂല്യ​റ്റും

[191-ാം പേജിലെ ചിത്രം]

ഗയാന—“പയനി​യർമാ​രു​ടെ പറുദീസ”

[194-ാം പേജിലെ ചിത്രം]

ഗയാനയിലെ ഓറി​യെ​ല​യി​ലുള്ള രാജ്യ​ഹാൾ

[197-ാം പേജിലെ ചിത്രം]

1987-ൽ ജോർജ്‌ടൗ​ണി​ലെ 50 ബ്രിക്ക്‌ഡാം തെരു​വിൽ പണിപൂർത്തി​യായ മുൻ ബ്രാഞ്ച്‌ ഓഫീസ്‌

[199-ാം പേജിലെ ചിത്രം]

ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങൾ, ഇടത്തു​നിന്ന്‌: എഡ്‌സൽ ഹേസൽ, റിക്കാർഡൊ ഹൈൻഡ്‌സ്‌, എയ്‌ഡൻ സിൽസ്‌

[201-ാം പേജിലെ ചിത്രം]

പുതുതായി പണിക​ഴിച്ച ഗയാന ബ്രാഞ്ച്‌