വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭരണസംഘത്തിന്റെ കത്ത്‌

ഭരണസംഘത്തിന്റെ കത്ത്‌

ഭരണസം​ഘ​ത്തി​ന്റെ കത്ത്‌

ആഗതമാ​കുന്ന പുതിയ വ്യവസ്ഥി​തി​യു​ടെ പടിവാ​തിൽക്കൽ നില​കൊ​ള്ളവേ, നാം യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കു​ന്നത്‌ അടിയ​ന്തി​ര​മാണ്‌. (സെഫ. 3:8) ‘ദൈവം രഹസ്യ​ങ്ങളെ വെളി​പ്പെ​ടു​ത്തു​ന്ന​വ​നാ​ണെ​ന്നും അവൻ ഭാവി​കാ​ലത്തു [“നാളു​ക​ളു​ടെ അന്തിമ​ഭാ​ഗത്ത്‌,” NW] സംഭവി​പ്പാ​നി​രി​ക്കു​ന്നത്‌ അറിയി​ച്ചി​രി​ക്കു​ന്നെ​ന്നും’ ദാനീ​യേൽ പ്രവാ​ചകൻ പ്രസ്‌താ​വി​ച്ചു. (ദാനീ. 2:28) മുൻകൂ​ട്ടി പറയപ്പെട്ട ആ കാലഘ​ട്ട​ത്തി​ന്റെ അന്ത്യത്തി​ങ്കൽ ജീവി​ക്കു​ന്ന​തും ഇപ്പോൾ യഹോവ വെളി​പ്പെ​ടു​ത്തി​ത്ത​രുന്ന ദിവ്യ​ര​ഹ​സ്യ​ങ്ങൾ മനസ്സി​ലാ​ക്കു​ന്ന​തും എന്തൊരു പദവി​യാണ്‌!

പ്രക്ഷു​ബ്ധ​മാ​യ ഈ ‘അന്ത്യകാ​ലത്ത്‌’ ആരാധ​ക​രു​ടെ ഒരു സാർവ​ദേ​ശീയ ‘മഹാപു​രു​ഷാ​രത്തെ’ കൂട്ടി​വ​രു​ത്തു​ക​യെന്ന തന്റെ ഉദ്ദേശ്യം യഹോവ “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ”യിലൂടെ ക്രമാ​നു​ഗ​ത​മാ​യി വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. (2 തിമൊ. 3:1; വെളി. 7:9; മത്താ. 24:45, NW) ഈ ആഗോള പ്രവർത്തനം “അന്ത്യകാ​ലത്തു” സംഭവി​ക്കു​ന്ന​താ​യി യെശയ്യാ​വു 2:2, 3 വർണി​ക്കു​ന്നു. വർഷം​തോ​റും, ലോക​ത്തി​ലെ വിപു​ല​വ്യാ​പ​ക​മായ കുഴപ്പ​ങ്ങ​ളു​ടെ​യും അക്രമ​ത്തി​ന്റെ​യും മധ്യേ ഈ കൂട്ടി​ച്ചേർക്കൽ തുടർന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

“സദാ ജാഗരൂ​ക​രാ​യി​രി​ക്കു​വിൻ . . . ഒരുങ്ങി​യി​രി​ക്കു​ന്ന​വ​രെന്നു തെളി​യി​ക്കു​വിൻ” എന്ന യേശു​വി​ന്റെ വാക്കുകൾ അനുസ​രി​ക്കേ​ണ്ട​തി​ന്റെ ആവശ്യ​ത്തെ​ക്കു​റിച്ച്‌ 2004 കലണ്ടർ വർഷത്തിൽ നാം ഏറെ ബോധ​വാ​ന്മാ​രാ​ക്ക​പ്പെട്ടു. (മത്താ. 24:42, 44NW) ‘കാലത്തി​ന്റെ അടയാ​ള​ങ്ങളെ’ (NW) വിവേ​ചി​ക്കു​ക​യും അതിന്‌ അനുസൃ​ത​മാ​യി പ്രവർത്തി​ക്കു​ക​യും ചെയ്യുന്ന ക്രിസ്‌ത്യാ​നി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം, ലോക​ത്തിൽ സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തിന്‌ വലിയ അർഥമുണ്ട്‌. (മത്താ. 16:1-3) യഹോവ, തന്റെ വചനത്തി​ന്റെ നിവൃ​ത്തി​യെ​ന്ന​നി​ല​യിൽ ദിവ്യാ​ധി​പ​ത്യ​പ​ര​മാ​യി സംഘടി​പ്പി​ക്ക​പ്പെട്ട തന്റെ ജനത്തോ​ടൊ​പ്പം തുടർന്നും ഉണ്ടായി​രി​ക്കും, അവർക്ക്‌ എന്തൊക്കെ എതിർപ്പു​കൾ നേരി​ട്ടേ​ക്കാ​മെ​ങ്കി​ലും.

രാജ്യ​ഘോ​ഷണം തടസ്സ​പ്പെ​ടു​ത്താ​നോ നിറു​ത്തി​ക്കാ​നോ ചിലർ ശ്രമി​ക്കു​ന്നെ​ങ്കി​ലും, നമ്മുടെ സഹോ​ദ​രങ്ങൾ തുടർന്നും സത്യ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ക​യും ഒരുമി​ച്ചു കൂടി​വ​രു​ക​യും ചെയ്യുന്നു. (പ്രവൃ. 5:19, 20; എബ്രാ. 10:24, 25) 2004 ജൂണിൽ, റഷ്യയി​ലെ മോസ്‌ക്കോ​യിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​നങ്ങൾ നിരോ​ധി​ക്കാ​നും ആ നഗരത്തി​ലെ അവരുടെ നിയമ കോർപ്പ​റേഷൻ റദ്ദാക്കാ​നും കീഴ്‌ക്കോ​ടതി വിധിച്ചു. അവിട​ത്തെ​തന്നെ ഒരു അപ്പീൽക്കോ​ടതി ആ തീരു​മാ​നത്തെ അനുകൂ​ലി​ക്കു​ക​യും ചെയ്‌തു. എന്നിരു​ന്നാ​ലും, ഇതൊ​ന്നും സഹോ​ദ​ര​ങ്ങളെ നിരു​ത്സാ​ഹി​ത​രാ​ക്കു​ന്നില്ല. ദൈവം തങ്ങളിൽനിന്ന്‌ എന്താണ്‌ ആവശ്യ​പ്പെ​ടു​ന്ന​തെന്ന്‌ അവർക്ക​റി​യാം, അവർ മനുഷ്യ​രെ​ക്കാൾ അധിക​മാ​യി അവനെ ഭരണാ​ധി​കാ​രി​യാ​യി അനുസ​രി​ക്കു​ക​യും ചെയ്യുന്നു. (പ്രവൃ. 5:29) പ്രതി​കൂ​ല​മായ നിയമ​ന​ട​പ​ടി​ക്കു മധ്യേ​യും യഹോവ തന്റെ ദാസരെ നയിക്കു​മെന്നു നമുക്ക്‌ ഉത്തമ ബോധ്യ​മുണ്ട്‌.

ജോർജി​യ റിപ്പബ്ലി​ക്കിൽ കഴിഞ്ഞ ചില വർഷങ്ങ​ളി​ലാ​യി സഹോ​ദ​ര​ങ്ങൾക്ക്‌ സ്വത്തു​വ​കകൾ നഷ്ടപ്പെട്ടു, അക്രമാ​സ​ക്ത​മായ ജനക്കൂ​ട്ട​ത്തി​ന്റെ ആക്രമണം സഹി​ക്കേ​ണ്ടി​വന്നു, കൂടാതെ തങ്ങളുടെ സാഹി​ത്യ​ങ്ങൾ അഗ്നിക്കി​ര​യാ​ക്കു​ന്നത്‌ സ്വന്തക​ണ്ണാൽ കാണേ​ണ്ടി​വന്നു. എന്നാൽ അവർക്കു വിരോ​ധ​മാ​യി ഉണ്ടാക്കിയ യാതൊ​രു ആയുധ​വും ഫലിച്ചില്ല. (യെശ. 54:17) 2004 സേവന​വർഷ​ത്തിൽ, യഹോ​വ​യു​ടെ സാക്ഷികൾ ജോർജി​യ​യിൽ വീണ്ടും നിയമ​പ​ര​മാ​യി അംഗീ​ക​രി​ക്ക​പ്പെട്ടു. പ്രശ്‌ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ കൺ​വെൻ​ഷ​നു​കൾ നടത്ത​പ്പെട്ടു, സാഹി​ത്യ​ങ്ങൾ യാതൊ​രു തടസ്സവും കൂടാതെ എത്തുന്നു. പ്രസാ​ധ​ക​രു​ടെ എണ്ണത്തി​ലും സ്‌മാരക ഹാജരി​ലും പുതിയ അത്യു​ച്ചങ്ങൾ റിപ്പോർട്ടു ചെയ്യ​പ്പെട്ടു.

അർമേ​നി​യ, എറി​ട്രിയ, തുർക്ക്‌മെ​നി​സ്ഥാൻ, ദക്ഷിണ കൊറിയ, റുവാണ്ട എന്നിവി​ട​ങ്ങ​ളിൽ തങ്ങളുടെ വിശ്വാ​സ​ത്തി​നു​വേണ്ടി സഹോ​ദ​ര​ങ്ങൾക്കു ജയിൽവാ​സം അനുഭ​വി​ക്കേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു. ദുഷ്‌പെ​രു​മാ​റ്റം സഹി​ക്കേ​ണ്ടി​വ​രു​ന്നെ​ങ്കി​ലും, തങ്ങളുടെ പരി​ശോ​ധ​ന​ക​ളു​ടെ തിരു​വെ​ഴു​ത്തു കാരണം അവർക്ക​റി​യാം. വിടു​ത​ലി​നാ​യി യഹോ​വ​യി​ലേക്കു നോക്കവേ നിർമലത പാലി​ക്കാൻ അത്‌ അവരെ സഹായി​ക്കു​ന്നു.—1 പത്രൊ. 1:6; 2 പത്രൊ. 2:9

കഴിഞ്ഞ വർഷത്തെ സവി​ശേ​ഷ​തകൾ വായി​ക്കു​ക​യും 2004-ലെ ലോക​വ്യാ​പക റിപ്പോർട്ട്‌ പരി​ശോ​ധി​ക്കു​ക​യും ചെയ്യവേ, യഹോ​വ​യു​ടെ നന്മയെ​പ്രതി നിങ്ങൾ സന്തോ​ഷി​ക്കും. (സങ്കീ. 31:19; 65:11) ദൈവത്തെ പ്രസാ​ദി​പ്പി​ക്കുന്ന വിധത്തിൽ തുടർന്നു നടക്കാൻ ഈ വാർഷി​ക​പു​സ്‌തകം നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മെന്നു ഞങ്ങൾ പ്രത്യാ​ശി​ക്കു​ന്നു.—1 തെസ്സ. 4:1.

എല്ലാത്തരം ആളുക​ളു​ടെ​യും പക്കൽ സത്യം എത്തിക്കാൻ വലിയ ശ്രമങ്ങൾ തുടർച്ച​യാ​യി നടത്തി​വ​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ബധിരരെ ആത്മീയ​മാ​യി സഹായി​ക്കാൻ ആംഗ്യ​ഭാ​ഷ​യി​ലുള്ള വീഡി​യോ​ക​ളും ഡിവിഡി-കളും മറ്റു വിവര​ങ്ങ​ളും അതു​പോ​ലെ അന്ധർക്കു​വേണ്ടി അന്ധലി​പി​യി​ലുള്ള പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും തയ്യാറാ​ക്കി​യി​രി​ക്കു​ന്നു. അനേകം രാജ്യ​പ്ര​സാ​ധകർ തങ്ങളുടെ സഭാ​പ്ര​ദേ​ശത്തു താമസി​ക്കുന്ന കുടി​യേ​റ്റ​ക്കാ​രു​ടെ ഭാഷ പഠിച്ചി​രി​ക്കു​ന്നു.

അതിനു​പു​റ​മേ, എത്തി​പ്പെ​ടാൻ ബുദ്ധി​മു​ട്ടുള്ള പ്രദേ​ശ​ങ്ങ​ളിൽ നൂറു​ക​ണ​ക്കിന്‌ ഒറ്റപ്പെട്ട കൂട്ടങ്ങൾ രൂപീ​ക​രി​ച്ചി​രി​ക്കു​ന്നു. ഒരു ബ്രാഞ്ചി​നു കീഴിൽ 7,000-ത്തിലധി​കം പ്രസാ​ധ​ക​ര​ട​ങ്ങുന്ന 300-ലധികം ഒറ്റപ്പെട്ട കൂട്ടങ്ങ​ളുണ്ട്‌. പുതിയ സഭകൾക്കാ​യുള്ള എത്ര വലിയ സാധ്യത! കൂടാതെ, ഈ സേവന വർഷത്തിൽ സ്‌മാ​ര​ക​ത്തി​നു ഹാജരായ 1,67,60,607 പേരിൽ ഒരു കോടി​യി​ല​ധി​കം പേർ സാക്ഷി​ക​ള​ല്ലാ​ത്തവർ ആയിരു​ന്നു. ഇത്‌ കൊയ്‌ത്തി​നു പാകമാ​യി​രി​ക്കുന്ന വിളവി​ന്റെ ശക്തമായ സൂചന​യാണ്‌.

യഹോ​വ​യു​ടെ സമൃദ്ധ​മായ അനു​ഗ്ര​ഹ​ത്തി​നും അവൻ ദിനം​തോ​റും നമുക്കാ​യി കരുതുന്ന സ്‌നേ​ഹ​പൂർവ​ക​മായ വിധത്തി​നും നാം അവനു നന്ദി നൽകുന്നു. (സദൃ. 10:22; മലാ. 3:10; 1 പത്രൊ. 5:7) “നാളു​ക​ളു​ടെ അന്തിമ​ഭാ​ഗത്ത്‌” ഏകീകൃ​ത​രാ​യി മുന്നോ​ട്ടു നീങ്ങവേ, നമ്മുടെ ആശ്രയം യഹോ​വ​യി​ലാണ്‌. നാം എന്തൊക്കെ പ്രശ്‌നങ്ങൾ അഭിമു​ഖീ​ക​രി​ച്ചാ​ലും, “എന്റെ സഹായം . . . യഹോ​വ​യി​ങ്കൽനി​ന്നു വരുന്നു” എന്ന 2005-ലെ വാർഷി​ക​വാ​ക്യം നമുക്കു മനസ്സിൽപ്പി​ടി​ക്കാം. (സങ്കീ. 121:2) ഞങ്ങളുടെ സ്‌നേ​ഹ​വും നിങ്ങൾക്കു​വേ​ണ്ടി​യുള്ള പ്രാർഥ​ന​യും സംബന്ധിച്ച്‌ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കുക.

നിങ്ങളുടെ സഹോ​ദ​ര​ന്മാർ,

യഹോവയുടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം