വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ ആധുനിക നാളിൽ

യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ ആധുനിക നാളിൽ

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​നങ്ങൾ ആധുനിക നാളിൽ

തഹീതി

തഹീതി ഉൾപ്പെ​ടെ​യുള്ള ഫ്രഞ്ച്‌ പോളി​നേ​ഷ്യൻ ദ്വീപു​കൾ ലോക​ത്തി​ലെ ഏറ്റവും നയനമ​നോ​ഹ​ര​മായ ദ്വീപു​ക​ളു​ടെ കൂട്ടത്തിൽപ്പെ​ടു​ന്നു. കവിക​ളും എഴുത്തു​കാ​രും അവയെ പറുദീ​സ​യെന്നു വർണി​ക്കു​ന്നു. എന്നാൽ, വശ്യസു​ന്ദ​ര​മായ ഈ പസിഫിക്‌ ദ്വീപു​ക​ളിൽ ഏറെ ആകർഷ​ണീ​യ​മായ മറ്റൊരു പറുദീസ തഴച്ചു​വ​ള​രു​ന്നുണ്ട്‌. അതിവി​ശി​ഷ്ട​മായ ആ പറുദീസ സ്ഥാപി​ക്ക​പ്പെ​ട്ട​തും യഹോ​വ​യ്‌ക്കു സ്‌തുതി കരേറ്റി​ക്കൊണ്ട്‌ ഫലം ഉത്‌പാ​ദി​പ്പി​ക്കു​ന്ന​തിൽ തുടരു​ന്ന​തും എങ്ങനെ​യെന്നു കാണുക.

ഗയാന

“ജലത്തിന്റെ നാട്‌” എന്നാണ്‌ ഗയാന എന്ന പേരിന്റെ അർഥം. ധാരാളം നദിക​ളാൽ അനുഗൃ​ഹീ​ത​മായ ഗയാന​യ്‌ക്ക്‌ ആ പേര്‌ ശരിക്കും ചേരും. ഉൾപ്ര​ദേ​ശ​ങ്ങ​ളി​ലെ ഗ്രാമ​ങ്ങ​ളി​ലും പട്ടണങ്ങ​ളി​ലും എത്തി​ച്ചേ​രാ​നുള്ള സഞ്ചാര​മാർഗ​മാണ്‌ അവയിൽ അനേക​വും. തെക്കേ അമേരി​ക്ക​യിൽ ഇംഗ്ലീഷ്‌ സംസാ​ര​ഭാ​ഷ​യാ​യുള്ള ഒരേ​യൊ​രു രാജ്യ​മാണ്‌ ഗയാന. നാനാ​വം​ശ​ങ്ങ​ളിൽപ്പെട്ട, ആകർഷ​ക​മായ സവി​ശേ​ഷ​ത​ക​ളുള്ള ഇവിടത്തെ നിവാ​സി​കളെ വള്ളങ്ങളു​ടെ​യും ബോട്ടു​ക​ളു​ടെ​യും ആവിക്ക​പ്പ​ലു​ക​ളു​ടെ​യും സഹായ​ത്താൽ യഹോ​വ​യു​ടെ സാക്ഷികൾ ‘ജീവജ​ല​ത്തി​ങ്ക​ലേക്കു’ നയിക്കു​ന്നത്‌ എങ്ങനെ​യെന്നു വായി​ക്കുക.—യോഹ. 4:10.

ഐസ്‌ലൻഡ്‌

ഉഷ്‌ണ​മേ​ഖ​ലാ​പ്ര​ദേ​ശ​ങ്ങ​ളിൽനി​ന്നു വളരെ അകലെ, ആർട്ടിക്‌ വൃത്തത്തി​നു തൊട്ടു തെക്കായി സ്ഥിതി​ചെ​യ്യുന്ന ഐസ്‌ലൻഡ്‌ തികച്ചും പ്രകൃ​തി​ര​മ​ണീ​യ​മായ ഒരു രാജ്യ​മാണ്‌. പർവത​ങ്ങ​ളും ഹിമന​ദി​ക​ളും അഗ്നിപർവ​ത​ങ്ങ​ളും ഈ നിമ്‌നോ​ന്നത ദേശത്തെ കമനീ​യ​മാ​ക്കു​ന്നു. എന്നാൽ അതി​നെ​യെ​ല്ലാം വെല്ലുന്ന ഒരു സൗന്ദര്യം യഹോ​വയെ സേവി​ക്കുന്ന ഇവിടത്തെ ജനങ്ങളിൽ ദർശി​ക്കാൻ കഴിയും. കഠിന​മായ സാഹച​ര്യ​ങ്ങ​ളി​ന്മ​ധ്യേ​യും ദൈവ​ദാ​സ​ന്മാർ ധൈര്യ​പൂർവം മറ്റുള്ള​വ​രു​മാ​യി ബൈബിൾ സത്യം പങ്കു​വെ​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ ഈ വിവര​ണ​ത്തിൽ നിങ്ങൾ വായി​ക്കും.