യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ ആധുനിക നാളിൽ
യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ ആധുനിക നാളിൽ
റൊമേനിയ
ചാരന്മാർ, വിവരങ്ങൾ എത്തിച്ചുകൊടുക്കുന്നവർ, കള്ളസഹോദരന്മാർ, പീഡനം, തടവ്, നിർബന്ധിതവേല—വ്യക്തികളെന്ന നിലയിൽ റൊമേനിയയിലെ യഹോവയുടെ സാക്ഷികളുടെ വീര്യം കെടുത്താനും അവിടത്തെ അവരുടെ സംഘടനയെ തകർക്കാനും സാത്താൻ ഉപയോഗിച്ചു പരാജയപ്പെട്ട ചില മാർഗങ്ങളായിരുന്നു ഇവ. ഒരു ഫയറിങ് സ്ക്വാഡിനു മുമ്പാകെ ഉച്ചത്തിൽ പ്രാർഥിച്ച യ്വാൺ എന്ന വ്യക്തിയെക്കുറിച്ചു വായിക്കുക. ചുറ്റും ബോംബു വർഷിക്കപ്പെട്ടുകൊണ്ടിരിക്കെ, മറ്റു സാക്ഷികളോടൊപ്പം രാജ്യഗീതങ്ങൾ ആലപിച്ച റ്റിയോഡോറിനെ പരിചയപ്പെടുക. യോഗങ്ങളിൽ സംബന്ധിക്കാനായി 100 കിലോമീറ്ററോളം നഗ്നപാദരായി നടന്ന വ്യക്തികളെക്കുറിച്ചു വായിക്കുക. “ഡാഡീ, ഡാഡിക്കിന്ന് ദിനവാക്യത്തിന്റെ മണമാണ്!” എന്ന് ഒരു കൊച്ചുകുട്ടി പറഞ്ഞത് എന്തുകൊണ്ടെന്നും കാണുക.
സാംബിയ
ഗവൺമെന്റ് നിരോധനങ്ങൾ, മിഷനറിമാരെ നാടുകടത്തൽ, സ്കൂളിൽനിന്നു പുറത്താക്കൽ—സാംബിയയിലെ നമ്മുടെ സഹോദരങ്ങൾ അഭിമുഖീകരിച്ച ചില വെല്ലുവിളികളായിരുന്നു ഇവ. സുവാർത്തയ്ക്കുവേണ്ടി കോടതിയിൽ സധൈര്യം പ്രതിവാദം നടത്തിയ ഒരു സ്കൂൾ വിദ്യാർഥിനി, “കഴുകന്മാരെക്കാൾ വേഗത്തിൽ” സഞ്ചരിച്ച ശാരീരിക വൈകല്യമുള്ള ഒരു അഭയാർഥി, ചാട്ടവാറടിയേറ്റ ഒരു ആദ്യകാല ബൈബിൾ വിദ്യാർഥി എന്നിവരെക്കുറിച്ച് ഈ വിവരണത്തിൽ നിങ്ങൾ വായിക്കും. തീയ്ക്കിരയായ ലാൻഡ് റോവർ, സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചു ഭാഗികമായി തകർത്ത ഒരു ചിതൽപ്പുറ്റ്, കറുത്ത കുതിരയെപ്പോലെ തോന്നിച്ച യോഗസ്ഥലം എന്നിവയെക്കുറിച്ചു വായിക്കുക. കൊതുകുകൾ, സെറ്റ്സി ഈച്ചകൾ, പാമ്പുകൾ, സിംഹങ്ങൾ എന്നിവയെല്ലാം ഈ മനോഹരമായ ആഫ്രിക്കൻ ദേശത്തുടനീളം സുവാർത്ത ഘോഷിക്കാൻ നമ്മുടെ സഹോദരങ്ങൾ ചെയ്ത കഠിനാധ്വാനത്തെക്കുറിച്ചു വിവരിക്കുന്ന കഥയുടെ ഭാഗമാണ്.