ഭരണസംഘത്തിന്റെ കത്ത്
ഭരണസംഘത്തിന്റെ കത്ത്
യേശുവിന്റെ മാതൃക പിൻപറ്റിക്കൊണ്ട്, “നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്നു നാം ആത്മാർഥമായി ദൈവത്തോടു പ്രാർഥിക്കുന്നു. യഹോവയുടെ സാക്ഷികളെന്ന നിലയിൽ നാം എങ്ങനെയുള്ള ജീവിതം നയിക്കുന്നുവെന്നത് ആ പ്രാർഥനയ്ക്കു ചേർച്ചയിൽ ജീവിക്കാനുള്ള നമ്മുടെ ശക്തമായ ആഗ്രഹത്തെയാണു കാണിക്കുന്നത്. ദൈവത്തിന്റെ പേര് അറിഞ്ഞാൽ മാത്രംപോരാ; ആ നാമം വിശുദ്ധീകരിക്കാൻ കഴിയുന്ന ഓരോ അവസരവും നാം പ്രയോജനപ്പെടുത്തണം. വാസ്തവത്തിൽ, നമുക്കു ലഭിക്കാവുന്നതിൽവെച്ച് ഏറ്റവും വലിയ ബഹുമതിയാണ് യഹോവയുടെ സാക്ഷികളിൽ ഒരാളെന്ന നിലയിൽ അറിയപ്പെടുകയെന്നത്.—മത്താ. 6:9; യെശ. 43:10.
സങ്കീർത്തനം 110:3 പറയുന്നതുപോലെ, യഹോവയുടെ ജനം അവൻ കൽപ്പിച്ചിരിക്കുന്ന വേല സ്വമേധാ ചെയ്തുകൊണ്ടിരിക്കുകയാണ്. സകല പശ്ചാത്തലത്തിലുംപെട്ട ആളുകൾ പ്രായഭേദമന്യേ പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെടുന്നത് എന്തുകൊണ്ടാണ്? പ്രധാനമായും, അവർ ദൈവത്തെ സ്നേഹിക്കുന്നതുകൊണ്ടും ദൈവത്തിന് തങ്ങളെത്തന്നെ അർപ്പിച്ചിരിക്കുന്നതുകൊണ്ടും ആണ്. യഹോവയെ “പൂർണ്ണ ഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹി”ക്കാൻ ആവർത്തനപുസ്തകം 6:5, 6 നമ്മോടു പറയുന്നു. ഈ ഹൃദയംഗമമായ സ്നേഹം നമ്മുടെ സമയവും ഊർജവും ആസ്തികളും ദൈവരാജ്യത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു; സാഹചര്യങ്ങൾ അനുവദിക്കുന്നിടത്തോളം ശുശ്രൂഷയിൽ പങ്കെടുക്കുന്നതാണ് ഇതു ചെയ്യാൻ കഴിയുന്ന ഒരു മാർഗം.
ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത ഭൂവ്യാപകമായി അറിയിക്കാനുള്ള നിർദേശം നൽകാൻ യഹോവയെ പ്രേരിപ്പിച്ചിരിക്കുന്നത് മാനവരാശിയോടുള്ള സ്നേഹമാണ്. ആരും നശിച്ചുപോകാൻ അവൻ ആഗ്രഹിക്കുന്നില്ല. മറിച്ച് എല്ലാവരും മാനസാന്തരപ്പെട്ട്, വഴിവിട്ട ഗതി ഉപേക്ഷിച്ച് സ്രഷ്ടാവിലേക്കു തിരിയാനും അങ്ങനെ ജീവിച്ചിരിക്കാനുമാണ് അവൻ ആഗ്രഹിക്കുന്നത്. (2 പത്രൊ. 3:9) “ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു” യഹോവ പറയുന്നു. (യെഹെ. 33:11) ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ നമ്മുടെ സഹമനുഷ്യരോടുള്ള യഹോവയുടെ സ്നേഹത്തിന്റെ ജീവിക്കുന്ന സാക്ഷ്യങ്ങളായി വർത്തിക്കുകയാണു നാം. നിസ്സംശയമായും, ഈ വസ്തുതയാണ് ശുശ്രൂഷയിൽ നാം ആസ്വദിക്കുന്ന സന്തോഷത്തിനും സംതൃപ്തിക്കുമുള്ള ഒരു കാരണം.
യാക്കോബ് 4:8 പറയുന്നതുപോലെ ദൈവത്തോട് അടുക്കുകയോ ചെയ്യില്ലായിരുന്നു; ജീവിതത്തിന്റെ ഉദ്ദേശ്യവും, ഭാവിയും സംബന്ധിച്ച് നാം അജ്ഞരായിരിക്കുമായിരുന്നു; നമ്മുടെയെല്ലാം പൂർവികനായ ആദാമാണ് ഇന്നു നാം അനുഭവിക്കുന്ന പ്രശ്നങ്ങളുടെ കാരണക്കാരൻ എന്നു നാം തിരിച്ചറിയില്ലായിരുന്നു. (റോമ. 5:12) തന്റെ ഏകജാതനായ പുത്രനെ മറുവിലയായി നൽകിക്കൊണ്ട് ദൈവം പ്രകടിപ്പിച്ച ആ മഹത്തായ സ്നേഹം നാം ഒരിക്കലും മനസ്സിലാക്കുകയുമില്ലായിരുന്നു. മറ്റു പല വിധത്തിലും യഹോവ തന്റെ അറിവും ജ്ഞാനവും വിവേകവും ഒരളവുവരെ നമുക്കു പകർന്നുതന്നുകൊണ്ടിരിക്കുകയാണ്. അവൻ നമുക്കു തന്നിരിക്കുന്ന സമ്മാനത്തെ, അതേ അവന്റെ ആത്മനിശ്വസ്ത വചനത്തെ നാം എത്രയധികം വിലമതിക്കുന്നു! ഈ മഹത്തായ സമ്മാനത്തോടുള്ള വിലമതിപ്പ് അവന്റെ വചനങ്ങൾ വായിക്കുന്നതിനും പഠിക്കുന്നതിനും അതേക്കുറിച്ചു ധ്യാനിക്കുന്നതിനുമായി “സമയം തക്കത്തിൽ ഉപയോഗി”ക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു. (എഫെ. 5:15, 16; സങ്കീ. 1:1-3) ദിവസവും ബൈബിൾ വായിക്കുന്നതിനായി ചെലവിടേണ്ടിവരുന്ന സമയത്തെ പ്രതി നാം ഒരിക്കലും അസ്വസ്ഥരാകരുത്. പകരം ദൈവത്തോടുള്ള സ്നേഹം അവന്റെ വചനത്തോട് നമ്മെ അടുപ്പിക്കണം, അങ്ങനെ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യവും അവനോടുള്ള സ്നേഹവും വർധിക്കണം.
ദൈവനിശ്വസ്തമായ വിശുദ്ധ തിരുവെഴുത്തുകളെ നാം വീക്ഷിക്കുന്ന വിധത്തിലും യഹോവയോടുള്ള നമ്മുടെ അഗാധമായ സ്നേഹം പ്രതിഫലിക്കുന്നുണ്ട്. ബൈബിൾ ഇല്ലായിരുന്നെങ്കിൽ നാം ദൈവത്തെ അറിയുകയോആദാം യഹോവയോടു പാപം ചെയ്തപ്പോൾ ഭാവി സന്താനങ്ങളെയെല്ലാം, എന്നുവെച്ചാൽ നമ്മെ ഓരോരുത്തരെയും, ആശയറ്റ ദയനീയമായ ഒരു അവസ്ഥയിലേക്കു തള്ളിവിടുകയായിരുന്നുവെന്ന് ബൈബിളിൽനിന്നു നാം മനസ്സിലാക്കി. എന്നിരുന്നാലും ഉല്പ. 3:15.
ഭൂമിയെ സംബന്ധിച്ച തന്റെ ഉദ്ദേശ്യം സാക്ഷാത്കരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ട് മാനവരാശിയെ ആ നിസ്സഹായ അവസ്ഥയിൽനിന്നു പുറത്തുകൊണ്ടുവരാൻ ദൈവത്തിനു കഴിയുമായിരുന്നു; അതുതന്നെയാണ് അവൻ ചെയ്തതും.—നമ്മുടെ ദൈവത്തിന്റെ ഉത്കൃഷ്ടമായ നാമം വിശുദ്ധീകരിക്കാനുള്ള ശക്തമായ ആഗ്രഹം നമുക്ക് ഓരോരുത്തർക്കും ഉണ്ട് എന്നതിനു സംശയമില്ല. യഹോവ എത്ര മഹാനായ ദൈവമാണ് എന്നതിനെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം വർധിക്കവേ, അവന്റെ ഉന്നതമായ നാമവും ഉദ്ദേശ്യങ്ങളും മറ്റുള്ളവരെ അറിയിക്കുന്നതിൽ ദൈവത്തോടും അവന്റെ സംഘടനയോടും സഹകരിച്ചു പ്രവർത്തിക്കാൻ നാം പ്രേരിതരായിത്തീരും. ഇപ്പോൾത്തന്നെ നമുക്കു ദൈവത്തിന്റെ അംഗീകാരവും അനുഗ്രഹവും ഉണ്ടെന്നും പുതിയ ലോകത്തിൽ അനന്തമായ ഒരു ഭാവി നമ്മെ കാത്തിരിക്കുന്നുവെന്നും നമുക്ക് ഉറപ്പുണ്ട്.
പ്രിയ സഹോദരീസഹോദരന്മാരേ, ഭരണസംഘത്തിലെ ഞങ്ങൾ ഓരോരുത്തരും നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അറിയിക്കാൻ ഈ അവസരം വിനിയോഗിക്കുകയാണ്. മാത്രമല്ല, മഹോപദ്രവത്തിനുമുമ്പ് ശേഷിച്ചിരിക്കുന്ന ഈ സമയത്ത് സാധ്യമാകുന്നിടത്തോളം ആളുകളോടു സുവാർത്ത അറിയിക്കുന്നതിനായി നിങ്ങൾ ചെയ്യുന്ന ആത്മാർഥമായ ശ്രമങ്ങളെ ഞങ്ങൾ ആഴമായി വിലമതിക്കുന്നുവെന്ന് അറിയിക്കാനും ആഗ്രഹിക്കുന്നു. ആ പ്രവർത്തനത്തിൽ ഏർപ്പെടുന്നതു മുഖേന, ഒരിക്കൽ നിങ്ങൾക്കു ലഭിച്ച അതേ അവസരം, അതായത് ദൈവത്തെയും ക്രിസ്തുവിനെയും കുറിച്ചുള്ള, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം നേടുന്നതിനുള്ള അവസരം നിങ്ങൾ മറ്റുള്ളവർക്കു വെച്ചുനീട്ടുകയാണ്.—യോഹ. 17:3.
നിങ്ങളുടെ സഹോദരന്മാർ,
യഹോവയുടെ സാക്ഷികളുടെ ഭരണസംഘം
[4-ാം പേജിലെ ചിത്രം]
ക്യാരി ഡബ്ലിയു. ബാർബർ
[4-ാം പേജിലെ ചിത്രം]
ജോൺ ഇ. ബാർ
[4-ാം പേജിലെ ചിത്രം]
സാമുവെൽ ഹെർഡ്
[4-ാം പേജിലെ ചിത്രം]
ജഫ്രി ജാക്സൺ
[5-ാം പേജിലെ ചിത്രം]
തിയോഡർ ജാരറ്റ്സ്
[4-ാം പേജിലെ ചിത്രം]
സ്റ്റീഫൻ ലെറ്റ്
[5-ാം പേജിലെ ചിത്രം]
ഗെരിറ്റ് ലോഷ്
[5-ാം പേജിലെ ചിത്രം]
അന്തണി മോറിസ്
[5-ാം പേജിലെ ചിത്രം]
ഗൈ പിയേഴ്സ്
[5-ാം പേജിലെ ചിത്രം]
ഡേവിഡ് സ്പ്ലെയ്ൻ