വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ

യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​നങ്ങൾ ആധുനിക നാളിൽ

ദക്ഷിണാ​ഫ്രി​ക്ക

ദശകങ്ങ​ളോ​ളം ഭാഷ മാത്രമല്ല, നിയമ​വും ഇവിടത്തെ ജനങ്ങൾക്കി​ട​യിൽ അതിർവ​ര​മ്പു​കൾ സൃഷ്ടി​ച്ചി​രു​ന്നു. ഒരു വ്യക്തി എവിടെ താമസി​ക്കണം, എവി​ടേക്കു യാത്ര ചെയ്യണം, എവിടെ ജോലി ചെയ്യണം, ഏതു സ്‌കൂ​ളിൽ പഠിക്കണം എന്നൊക്കെ നിശ്ചയി​ച്ചി​രു​ന്നത്‌ വർഗീയ നിയമങ്ങൾ ആയിരു​ന്നു. വർഗീ​യ​ത​യു​ടെ​യും വിവേ​ച​ന​ത്തി​ന്റെ​യും ആഭ്യന്തര പ്രശ്‌ന​ങ്ങ​ളു​ടെ​യും അന്തരീ​ക്ഷ​ത്തിൽ യഹോ​വ​യു​ടെ സാക്ഷികൾ ആത്മീയ​മാ​യി പുരോ​ഗതി പ്രാപി​ക്കു​ക​യും ഉദാത്ത​മായ ഐക്യം നിലനി​റു​ത്തു​ക​യും ചെയ്‌തത്‌ എങ്ങനെ​യെന്ന്‌ ഈ വിവരണം നിങ്ങ​ളോ​ടു പറയും.

ലട്‌വിയ

ക്രൂരത നടമാ​ടി​യി​രുന്ന കമ്മ്യൂ​ണിസ്റ്റ്‌ യുഗത്തിൽ, പിടി​ക്ക​പ്പെ​ടു​ന്നത്‌ ഒഴിവാ​ക്കാൻ ചില സാക്ഷി​കൾക്ക്‌ കഴിഞ്ഞ​തെ​ങ്ങനെ? “എന്നെ തൊഴിൽപ്പാ​ള​യ​ത്തി​ലേക്കു പോകാൻ അനുവ​ദി​ച്ച​തിൽ ഞാൻ ദൈവ​ത്തോ​ടു നന്ദിയു​ള്ള​വ​നാണ്‌” എന്ന്‌ ഒരു വ്യക്തി പറഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌? ഭാരോ​ദ്വ​ഹന രംഗത്തെ ഒരു ദേശീയ ചാമ്പ്യൻ ബൈബിൾസ​ത്യം സ്വീക​രി​ച്ചത്‌ എന്തു ഫലം ഉളവാക്കി? ദശകങ്ങൾ നീണ്ടു​നിന്ന അടിച്ച​മർത്ത​ലു​കൾക്ക്‌ ഇടയി​ലും ലട്‌വി​യ​യി​ലെ ദൈവ​ജ​ന​ത്തി​നു പറയാൻ സ്വാത​ന്ത്ര്യ​ത്തി​ന്റെ—ആത്മീയ സ്വാത​ന്ത്ര്യ​ത്തി​ന്റെ—ചരി​ത്ര​മു​ണ്ടെന്ന്‌ ഈ വിവര​ണ​ത്തിൽനിന്ന്‌ നിങ്ങൾക്കു മനസ്സി​ലാ​കും.

റീയൂ​ണി​യൻ

1961-ൽ ഒരു സാക്ഷി​ക്കു​ടും​ബം എത്തിയ​തോ​ടെ​യാണ്‌ ഈ ഉഷ്‌ണ​മേ​ഖലാ ദ്വീപിൽ പ്രസംഗ പ്രവർത്തനം ആരംഭി​ച്ചത്‌. ആളുകൾ സുവാർത്ത​യോ​ടു കാണിച്ച താത്‌പ​ര്യം വളർത്തി​യെ​ടു​ക്കാൻ അവർ എന്താണു ചെയ്‌ത​തെന്നു വായി​ച്ച​റി​യുക. ദൈവ​ജ​നത്തെ ശ്രദ്ധി​ക്കാൻ ഒരു പാത്രം സൂപ്പ്‌ ഒരു എതിരാ​ളി​യെ പ്രേരി​പ്പി​ച്ച​തെ​ങ്ങനെ എന്ന്‌ വായി​ക്കുക. ധൈര്യ​ശാ​ലി​ക​ളായ നാലു രാജ്യ​ഘോ​ഷകർ, നിർജീ​വ​മായ ഒരു അഗ്നിപർവ​ത​ത്തി​ന്റെ ഗർത്തത്തി​ലേക്കു യാത്ര ചെയ്‌തത്‌ എന്തു​കൊ​ണ്ടെന്നു വായി​ച്ച​റി​യുക.