വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

റീയൂണിയൻ

റീയൂണിയൻ

റീയൂ​ണി​യൻ

റീയൂ​ണി​യൻ ദ്വീപിൽ ആദ്യമാ​യി കാലു​കു​ത്തി​യവർ യാദൃ​ച്ഛി​ക​മാ​യി കണ്ടെത്തി​യത്‌ ഒരു ഉഷ്‌ണ​മേ​ഖലാ പറുദീ​സ​യാ​യി​രു​ന്നു. ആ കണ്ടുപി​ടി​ത്തം നടത്തി​യത്‌ അറബി വ്യാപാ​രി​ക​ളാ​യി​രി​ക്കാ​നാണ്‌ ഏറെ സാധ്യത. ഇന്ത്യൻ മഹാസ​മു​ദ്ര​ത്തി​ന്റെ അഗാധ നീലി​മ​യിൽ ഒരു പച്ചരത്‌നം​പോ​ലെ ശോഭി​ക്കുന്ന റീയൂ​ണി​യന്റെ വൈവി​ധ്യ​മാർന്ന ഭൂപ്ര​കൃ​തി​യും പ്രകൃ​തി​ര​മ​ണീ​യ​ത​യും സമസ്‌ത ഭൂഖണ്ഡ​ങ്ങ​ളെ​യും വെല്ലാൻപോ​ന്ന​താണ്‌. അഗ്നിപർവ​തങ്ങൾ മണൽവി​രിച്ച കടൽപ്പു​റങ്ങൾ, എണ്ണിയാ​ലൊ​ടു​ങ്ങാത്ത വെള്ളച്ചാ​ട്ടങ്ങൾ, തഴച്ചു​വ​ള​രുന്ന മഴക്കാ​ടു​കൾ, കണ്ണിനു വിരു​ന്നൊ​രു​ക്കുന്ന കാട്ടു​പൂ​ക്കൾ, അഗാധ താഴ്‌വ​രകൾ, കുന്നും മേടും നിറഞ്ഞ അഗ്നിപർവത ശൃംഗങ്ങൾ, കിലോ​മീ​റ്റ​റു​കൾ വ്യാപി​ച്ചു​കി​ട​ക്കുന്ന പച്ചപ്പണിഞ്ഞ അഗ്നിപർവത ഗർത്തങ്ങൾ, ഒരു സജീവ അഗ്നിപർവതം—റീയൂ​ണി​യന്റെ മുതൽക്കൂ​ട്ടിൽ ചിലതു മാത്ര​മാണ്‌ ഇവ.

ഈ മനോഹര ദ്വീപിൽ വസിക്കുന്ന അനേക​രും കണ്ണാൽ കാണാ​വു​ന്ന​തി​നെ​ക്കാൾ മനോ​ജ്ഞ​മായ ഒന്നിനെ—ദൈവ​വ​ച​ന​ത്തി​ലെ അമൂല്യ സത്യങ്ങളെ—വിലമ​തി​ക്കാൻ ഇടയാ​യി​രി​ക്കു​ന്നു. അടുത്തുള്ള മൗറീ​ഷ്യ​സിൽ നിയമി​ച്ചി​രുന്ന റോബർട്ട്‌ നിസ്‌ബെറ്റ്‌ എന്ന മിഷനറി ആയിരു​ന്നു റീയൂ​ണി​യ​നിൽ ആദ്യമാ​യി കാലു​കു​ത്തിയ രാജ്യ​ഘോ​ഷകൻ. 1955 സെപ്‌റ്റം​ബ​റി​ലാ​യി​രു​ന്നു അത്‌. ഏതാനും ദിവസങ്ങൾ മാത്രമേ അവിടെ തങ്ങിയു​ള്ളൂ​വെ​ങ്കി​ലും ധാരാളം പ്രസി​ദ്ധീ​ക​ര​ണങ്ങൾ സമർപ്പി​ച്ചു​കൊണ്ട്‌ അനേകർക്കും ബൈബി​ളിൽ താത്‌പ​ര്യ​മു​ണർത്താൻ റോബർട്ടി​നു കഴിഞ്ഞു. ഉണരുക!യ്‌ക്ക്‌ ഒട്ടേറെ വരിസം​ഖ്യ​ക​ളും അദ്ദേഹ​ത്തി​നു ലഭിച്ചു. താത്‌പ​ര്യ​ക്കാ​രു​മാ​യി തുടർന്നും അദ്ദേഹം കത്തിലൂ​ടെ ബന്ധപ്പെ​ട്ടു​കൊ​ണ്ടി​രു​ന്നു.

1955-നും 1960-നും ഇടയ്‌ക്ക്‌ റോബർട്ടും മേഖലാ മേൽവി​ചാ​ര​ക​നായ ഹാരി ആർനൊ​റ്റും ഈ ദ്വീപി​ലേക്ക്‌ ഏതാനും ഹ്രസ്വ സന്ദർശ​നങ്ങൾ നടത്തി. 1959-ൽ, ജോലി​യിൽനി​ന്നു വിരമിച്ച കൽക്കരി​ത്തൊ​ഴി​ലാ​ളി​യും ഒരു ഫ്രഞ്ച്‌ പയനി​യ​റു​മായ ആഡം ലിസി​യാ​ക്കി​നോട്‌ റീയൂ​ണി​യൻ സന്ദർശി​ക്കാൻ ഫ്രാൻസ്‌ ബ്രാഞ്ച്‌ ആവശ്യ​പ്പെട്ടു. പോളീഷ്‌ വംശജ​നായ അദ്ദേഹം മഡഗാ​സ്‌ക​റി​ലാ​യി​രു​ന്നു സേവി​ച്ചി​രു​ന്നത്‌. 1959 ഡിസംബർ മുഴുവൻ റീയൂ​ണി​യ​നിൽ ചെലവ​ഴിച്ച അദ്ദേഹം എഴുതി: “ജനസം​ഖ്യ​യു​ടെ തൊണ്ണൂ​റു ശതമാ​ന​വും ഉറച്ച കത്തോ​ലി​ക്കാ വിശ്വാ​സി​ക​ളാണ്‌. എന്നിരു​ന്നാ​ലും ദൈവ​വ​ച​ന​ത്തെ​യും പുതി​യ​ലോ​ക​ത്തെ​യും കുറിച്ച്‌ അറിയാൻ അനേകർക്കും ആഗ്രഹ​മുണ്ട്‌. സത്യത്തി​ന്റെ വളർച്ച​യ്‌ക്കു തടയി​ടാൻ പുരോ​ഹി​ത​ന്മാർ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ദൈവം സത്യവാൻ എന്ന നമ്മുടെ പുസ്‌തകം വായി​ക്കാൻ കിട്ടു​മോ എന്നറി​യാൻ സ്ഥലത്തെ പുരോ​ഹി​തൻ ആഗ്രഹി​ക്കു​ന്ന​താ​യി ഉണരുക!യുടെ ഒരു വരിക്കാ​ര​നോട്‌ ആരോ പറഞ്ഞു. ‘നേരിട്ടു വന്നാൽ കൊടു​ക്കാം,’ എന്ന്‌ വരിക്കാ​രൻ പറഞ്ഞു. പുരോ​ഹി​തൻ ആ പരിസ​ര​ത്തേക്കേ വന്നില്ല.”

ഫ്രാൻസിൽനി​ന്നു സഹായ​മെ​ത്തു​ന്നു

ആ കാലത്തു റീയൂ​ണി​യ​നി​ലെ വേലയ്‌ക്കു മേൽനോ​ട്ടം വഹിച്ചി​രുന്ന ഫ്രാൻസ്‌ ബ്രാഞ്ച്‌ അവി​ടേക്കു പോകാൻ യോഗ്യ​ത​യുള്ള പ്രസാ​ധ​കരെ ക്ഷണിച്ചു. ആൻഡ്രേ, ഷാനിൻ, അവരുടെ ആറു വയസ്സു​കാ​രൻ മകൻ ക്രിസ്റ്റ്യാൻ എന്നിവ​ര​ട​ങ്ങിയ പേജൂ കുടും​ബ​വും മിമി എന്നറി​യ​പ്പെ​ടുന്ന ബന്ധുവായ നൊ​വേമി ഡ്യൂ​റേ​യും ആ ക്ഷണം സ്വീക​രി​ച്ചു. അവർ 1961 ജനുവ​രി​യിൽ കപ്പലി​റങ്ങി. രണ്ടുവർഷം ഒരു പ്രത്യേക പയനി​യ​റാ​യി സേവി​ച്ച​ശേഷം നൊ​വേമി ഫ്രാൻസി​ലേക്കു മടങ്ങി.

പെട്ടെ​ന്നു​ത​ന്നെ അവർ ധാരാളം താത്‌പ​ര്യ​ക്കാ​രെ കണ്ടെത്തി. തലസ്ഥാന നഗരി​യായ സെന്റ്‌ ഡെനസി​ലെ തങ്ങളുടെ ഹോട്ടൽമു​റി​യിൽ അവർ യോഗങ്ങൾ നടത്തു​ക​പോ​ലും ചെയ്‌തു. ഒരു വീട്ടി​ലേക്കു താമസം​മാ​റിയ ഉടൻതന്നെ അവർ യോഗങ്ങൾ അവി​ടേക്കു മാറ്റി. ഏതാണ്ട്‌ ഒരു വർഷം കഴിഞ്ഞ്‌ സെന്റ്‌-ഡെനസി​ലെ പുതു​താ​യി രൂപം​കൊണ്ട ആ കൂട്ടം ഏതാണ്ട്‌ 30 പേർക്ക്‌ ഇരിക്കാ​വുന്ന ഒരു ചെറിയ ഹാൾ വാടക​യ്‌ക്കെ​ടു​ത്തു. തടി​കൊ​ണ്ടു പണിത ആ കെട്ടി​ട​ത്തി​ന്റെ മേൽക്കൂര തകരം​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു. അടയ്‌ക്കാ​വുന്ന രണ്ടു ജനാല​ക​ളും ഒരു കതകും അതിനു​ണ്ടാ​യി​രു​ന്നു. ഉടമസ്ഥന്റെ അനുവാ​ദ​ത്തോ​ടെ സഹോ​ദ​ര​ന്മാർ അകത്തെ ഭിത്തികൾ ഇടിച്ചു​ക​ള​യു​ക​യും ഒരു ചെറിയ സ്റ്റേജ്‌ ഉണ്ടാക്കു​ക​യും ചെയ്‌തു. ചാരി​ല്ലാത്ത ബെഞ്ചു​ക​ളും കൊണ്ടു​വ​ന്നി​ട്ടു.

ഈ ഉഷ്‌ണ​മേ​ഖലാ പ്രദേ​ശത്ത്‌ നന്നേ രാവി​ലെ​തന്നെ ചൂട്‌ അനുഭ​വ​പ്പെട്ടു തുടങ്ങു​ന്നു, പ്രത്യേ​കിച്ച്‌ മേഘങ്ങ​ളൊ​ന്നു​മി​ല്ലാത്ത തെളിഞ്ഞ അന്തരീ​ക്ഷ​മാ​ണെ​ങ്കിൽ. ആ സ്ഥിതിക്ക്‌ തകരത്തി​ന്റെ മേൽക്കൂ​ര​യുള്ള ഒരു ഹാളിൽ കൂടി​വ​രുന്ന കാര്യം പറയാ​നു​ണ്ടോ! ഞായറാഴ്‌ച രാവിലെ യോഗ​ത്തിൽ സംബന്ധി​ക്കുന്ന എല്ലാവ​രും, വിശേ​ഷാൽ തല മേൽക്കൂ​ര​യിൽ മുട്ടി മുട്ടി​യില്ല എന്നനി​ല​യിൽ സ്റ്റേജിൽ നിൽക്കു​ന്നവർ, വിയർത്തൊ​ലി​ക്കാൻ തുടങ്ങും. മാത്രമല്ല, ഹാൾ മിക്ക​പ്പോ​ഴും നിറഞ്ഞു​ക​വി​ഞ്ഞി​രു​ന്ന​തി​നാൽ പുറത്തു​നി​ന്നു​കൊണ്ട്‌ പരിപാ​ടി ശ്രദ്ധി​ച്ചി​രു​ന്നവർ വാതി​ലി​ന്റെ​യും ജനലി​ന്റെ​യും അടുക്കൽ സ്ഥാനം​പി​ടി​ക്കു​ക​യും അങ്ങനെ അൽപ്പമാ​യെ​ങ്കി​ലും ലഭിച്ചി​രുന്ന വായു​സ​ഞ്ചാ​രം ഇല്ലാതാ​കു​ക​യും ചെയ്യു​മാ​യി​രു​ന്നു.

‘സന്തോ​ഷ​വും ഉത്‌ക​ണ്‌ഠ​യും’

അസൗക​ര്യ​ങ്ങൾ ഉണ്ടായി​രു​ന്നി​ട്ടും യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാൻ എല്ലാവർക്കും വളരെ സന്തോ​ഷ​വും ഉത്സാഹ​വു​മാ​യി​രു​ന്നു. ആദ്യവർഷം അവസാ​ന​മാ​യ​പ്പോൾ ഏതാണ്ട്‌ 50 പേർ ക്രമമാ​യി ഹാജരാ​കു​ന്നു​ണ്ടാ​യി​രു​ന്നു. രാജ്യ​പ്ര​സാ​ധ​ക​രു​ടെ എണ്ണം ഏഴായി ഉയർന്നു, 47 ബൈബി​ള​ധ്യ​യ​ന​ങ്ങ​ളും ഉണ്ടായി​രു​ന്നു! പുതി​യ​വ​രിൽ ചിലർക്കു വാരത്തിൽ രണ്ടു പ്രാവ​ശ്യം​പോ​ലും അധ്യയനം നടത്തി​യി​രു​ന്നു. “ഞങ്ങൾക്കു സന്തോ​ഷ​മാണ്‌, വളരെ സന്തോഷം, ഒപ്പം അൽപ്പം ഉത്‌ക​ണ്‌ഠ​യു​മുണ്ട്‌,” സഹോ​ദ​ര​ന്മാർ എഴുതി.

പുതു​താ​യി ബൈബിൾ പഠിച്ചു​കൊ​ണ്ടി​രു​ന്ന​വ​രിൽ ഒരാളാ​യി​രു​ന്നു മിര്യാം ആൻഡ്രി​യൻ. 1961-ൽ മഡഗാ​സ്‌ക​റിൽവെച്ച്‌ അവർ പഠനം ആരംഭി​ച്ചി​രു​ന്നു. മേൽപ്പറഞ്ഞ രാജ്യ​ഹാൾ ഒരു താത്‌കാ​ലിക സമ്മേള​ന​ഹാ​ളാ​യും ഉപയോ​ഗി​ച്ചി​രുന്ന കാര്യം അവർ ഓർക്കു​ന്നു. അതിനു​വേണ്ടി സഹോ​ദ​രങ്ങൾ ഓല​കൊണ്ട്‌ ഒരു ചാർത്തു​കെ​ട്ടുക മാത്ര​മാ​ണു ചെയ്‌തി​രു​ന്നത്‌. ആരംഭ​കാ​ലത്തെ അത്തരം വലിയ കൂടി​വ​ര​വു​ക​ളിൽ 110 പേർ വരെ ഹാജരാ​യി​ട്ടുണ്ട്‌.

1961 ഒക്ടോ​ബ​റിൽ മൗറീ​ഷ്യ​സിൽ നടന്ന ഒരു സമ്മേള​ന​ത്തിൽ സ്‌നാ​പ​ന​മേ​റ്റ​വ​രിൽ ചിലരാ​യി​രു​ന്നു ഡേവിഡ്‌ സൂരി, മേരിയൻ ലാംഗൂ, ലൂസ്യൻ വേഷോ എന്നിവർ. അവരെ​ല്ലാം പ്രസം​ഗ​വേ​ല​യ്‌ക്കു വളരെ​യ​ധി​കം പിന്തു​ണ​യേകി. രണ്ടാം വർഷത്തിൽ പ്രസാ​ധ​ക​രു​ടെ എണ്ണം 32 ആയിത്തീർന്നു. പയനി​യർമാർ ഓരോ​രു​ത്ത​രും 30 ബൈബി​ള​ധ്യ​യ​ന​ങ്ങൾവ​രെ​പോ​ലും നടത്തി​യി​രു​ന്നു! ഞായറാ​ഴ്‌ചത്തെ യോഗ​ഹാ​ജർ 100 ആയി വർധിച്ചു. വിവിധ വംശീയ കൂട്ടങ്ങ​ളിൽനി​ന്നുള്ള ആളുകൾ അതിൽ ഉണ്ടായി​രു​ന്നു.

റീയൂ​ണി​യ​നി​ലെ ഇന്ത്യൻ വംശജ​രിൽപ്പെട്ട അനേകർ കത്തോ​ലി​ക്കാ​മ​ത​വും ഹിന്ദു​മ​ത​വും കൂടി​ക്ക​ലർന്ന ഒരു മിശ്ര​മ​ത​മാണ്‌ ആചരി​ച്ചു​പോ​രു​ന്നത്‌. ചിലർക്ക്‌ തങ്ങളുടെ പൂർവാ​ചാ​രങ്ങൾ ഉപേക്ഷി​ക്കു​ന്നത്‌ ഒരു പോരാ​ട്ടം​തന്നെ ആയിരു​ന്നു. എന്നാൽ സഹോ​ദ​ര​ങ്ങ​ളു​ടെ ക്ഷമയും ദയയും ശരിയാ​യ​തി​നോ​ടുള്ള ഉറച്ച പറ്റിനിൽപ്പും മിക്ക​പ്പോ​ഴും സത്‌ഫ​ലങ്ങൾ ഉളവാക്കി. ദൃഷ്ടാ​ന്ത​ത്തിന്‌ രണ്ടു വർഷമാ​യി ഒരു പയനി​യ​റോ​ടൊ​ത്തു പഠിച്ചി​രുന്ന ഒരു സ്‌ത്രീ വ്യാജ​മതം ആചരി​ക്കു​ന്ന​തി​ലും ഭാഗ്യം പറയു​ന്ന​തി​ലും ഒരു വെപ്പാ​ട്ടി​യാ​യി ജീവി​ക്കു​ന്ന​തി​ലും തുടർന്നു​പോ​ന്നു. മറ്റൊരു സഹോ​ദ​രിക്ക്‌ അവരെ സഹായി​ക്കാ​നാ​യെ​ങ്കി​ലോ എന്ന പ്രതീ​ക്ഷ​യിൽ പയനിയർ അധ്യയനം അവർക്കു കൈമാ​റി. ആ സഹോ​ദരി എഴുതു​ന്നു: “ഏതാനും മാസങ്ങൾക്കു​ശേഷം ആ സ്‌ത്രീ​യു​ടെ വിലമ​തി​പ്പു വർധിച്ചു തുടങ്ങി. അവർ ആത്മവി​ദ്യാ​ചാ​രങ്ങൾ നിറു​ത്തി​യത്‌ എന്നെ വളരെ സന്തോ​ഷി​പ്പി​ച്ചു. എന്നാൽ അവർ അപ്പോ​ഴും വിവാഹം നിയമ​പ​ര​മാ​ക്കി​യി​രു​ന്നില്ല. അങ്ങനെ ചെയ്യാൻ ‘ഭർത്താവ്‌’ സമ്മതി​ക്കു​ന്നി​ല്ലെ​ന്നാണ്‌ അവർ പറഞ്ഞത്‌. ഒടുവിൽ അയാ​ളോ​ടൊ​ത്തു ജീവി​ക്കാൻതന്നെ അവർ തീരു​മാ​നി​ച്ചു, അതിനാൽ അധ്യയനം നിറു​ത്തു​ക​യ​ല്ലാ​തെ എനിക്കു വേറെ വഴിയി​ല്ലാ​യി​രു​ന്നു.

“ഒരു ദിവസം തെരു​വിൽവെച്ചു കണ്ടപ്പോൾ അധ്യയനം വീണ്ടും തുടങ്ങ​ണ​മെന്ന്‌ ആ സ്‌ത്രീ എന്നോട്‌ ആവശ്യ​പ്പെട്ടു. ഇപ്പോൾത്തന്നെ പഠിച്ചു​ക​ഴിഞ്ഞ കാര്യങ്ങൾ ബാധക​മാ​ക്കി​ക്കൊണ്ട്‌ തന്റെ ആത്മാർഥത തെളി​യി​ക്കു​ന്ന​പക്ഷം ആകാ​മെന്നു ഞാൻ പറഞ്ഞു. ഈ സംഗതി സംബന്ധിച്ച്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കാൻ ഞാൻ അവരെ ബുദ്ധി​യു​പ​ദേ​ശി​ച്ചു. അവർ അതു ചെയ്‌തു. പിന്നീട്‌ ധൈര്യം സംഭരിച്ച്‌ അവർ തന്റെ പങ്കാളി​യോ​ടു തുറന്നു സംസാ​രി​ച്ചു. അയാൾ സമ്മതി​ക്കു​ക​യും ചെയ്‌തു. അത്‌ ആ സ്‌ത്രീ​യെ എത്ര സന്തോ​ഷി​പ്പി​ച്ചെ​ന്നോ! മാത്ര​വു​മല്ല, അവരോ​ടൊത്ത്‌ അദ്ദേഹം യോഗ​ങ്ങൾക്കു ഹാജരാ​കാ​നും തുടങ്ങി.”

സേവന​വർഷം 1963-ൽ രാജ്യ​പ്ര​സാ​ധ​ക​രു​ടെ 11 അത്യു​ച്ചങ്ങൾ റിപ്പോർട്ടു ചെയ്യ​പ്പെട്ടു, ഒടുവി​ല​ത്തേത്‌ 93 ആയിരു​ന്നു. ആ സമയത്ത്‌ റീയൂ​ണി​യ​നിൽ രണ്ടു സഭകളും ഒരു ഗ്രൂപ്പും ഉണ്ടായി​രു​ന്നു. പ്രാ​ദേ​ശി​ക​മാ​യി ആദ്യത്തെ സ്‌നാ​പ​ന​ച്ച​ടങ്ങ്‌ നടന്നത്‌ 1962 ഡിസം​ബ​റിൽ സെന്റ്‌-ഷില്ലേ​ബെ​യ്‌നിൽ വെച്ചാ​യി​രു​ന്നു. അതിൽ 20 പേർ സ്‌നാ​പ​ന​മേറ്റു. 1963 ജൂണിലെ രണ്ടാമത്തെ സ്‌നാ​പ​ന​വേ​ള​യിൽ 38 പേരും. 1961-ൽ, 41,667 പേർക്ക്‌ ഒരു പ്രസാ​ധകൻ എന്ന അനുപാ​ത​മാണ്‌ ഇവിടെ ഉണ്ടായി​രു​ന്നത്‌. മൂന്നു​വർഷം കഴിഞ്ഞ്‌ 2,286 പേർക്ക്‌ ഒന്ന്‌ എന്നതായി അനുപാ​തം. അതേ, ആത്മീയ വളർച്ച​യ്‌ക്കു നല്ല സാധ്യ​ത​യുള്ള ഈ ദ്വീപിൽ യഹോവ തന്റെ വചനം ‘വളരു​മാ​റാ​ക്കു​ക​യാ​യി​രു​ന്നു.’—1 കൊരി. 3:6.

രാജ്യ​സ​ന്ദേശം വിദൂര പ്രദേ​ശ​ങ്ങ​ളിൽ എത്തിക്കു​ന്നു

ആദ്യ സാക്ഷി​ക്കു​ടും​ബം എത്തിയിട്ട്‌ വെറും നാലു വർഷം കഴിഞ്ഞ്‌—1965 ആയതോ​ടെ—സെന്റ്‌ ഡെനസി​ലുള്ള സഭയിലെ പ്രസാ​ധ​ക​രു​ടെ എണ്ണം 110-ലേറെ​യാ​യി വർധി​ച്ചി​രു​ന്നു. മൂന്ന്‌ ആഴ്‌ച​കൊണ്ട്‌ അവർ ആ പ്രദേശം പ്രവർത്തി​ച്ചു​തീർക്കു​മാ​യി​രു​ന്നു! അതേസ​മയം മറ്റുപല സ്ഥലങ്ങളും പ്രവർത്തി​ക്കാ​തെ കിടന്നി​രു​ന്നു. എന്തായി​രു​ന്നു പരിഹാ​രം? സഹോ​ദ​രങ്ങൾ ബസ്സുകൾ വാടക​യ്‌ക്കെ​ടുത്ത്‌ സെന്റ്‌ ലൂയെ, സെന്റ്‌ ഫിലിപ്‌, സെന്റ്‌ പിയെർ എന്നിവ ഉൾപ്പെ​ടെ​യുള്ള മറ്റു തീരദേശ പട്ടണങ്ങ​ളിൽ പോയി പ്രസം​ഗി​ച്ചു.

ഇടുങ്ങി​യ​തും കുത്ത​നെ​യു​ള്ള​തു​മായ വളഞ്ഞു​പു​ളഞ്ഞ റോഡി​ലൂ​ടെ​യാ​യി​രു​ന്നു മിക്ക​പ്പോ​ഴും യാത്ര. ചില പ്രദേ​ശ​ങ്ങ​ളി​ലെ​ത്താൻ മണിക്കൂ​റു​കൾ എടുക്കു​മാ​യി​രു​ന്നു. തന്നിമി​ത്തം അതിരാ​വി​ലെ യാത്ര ആരംഭി​ച്ചി​രു​ന്നു. സെന്റ്‌ ഡെനസിൽനിന്ന്‌ 15 മിനി​ട്ടു​കൊ​ണ്ടു ചെല്ലാ​വുന്ന ലേ പോർ നഗരത്തി​ലെ​ത്താൻ അന്ന്‌ രണ്ടു മണിക്കൂർ കഷ്ടപ്പെട്ടു യാത്ര​ചെ​യ്യ​ണ​മാ​യി​രു​ന്നു. “ആ റോഡി​ലൂ​ടെ​യുള്ള യാത്ര​യ്‌ക്ക്‌ വിശ്വാ​സം ആവശ്യ​മാ​യി​രു​ന്നു,” ഒരു സഹോ​ദരൻ അനുസ്‌മ​രി​ക്കു​ന്നു. പാറക്ക​ല്ലു​കൾ ഉരുണ്ടു​വീ​ഴു​ന്നതു നിമിത്തം പുതിയ റോഡു​പോ​ലും സുരക്ഷി​തമല്ല. ചില സ്ഥലങ്ങളിൽ, കുത്ത​നെ​യുള്ള മലഞ്ചെ​രി​വു​ക​ളി​ലൂ​ടെ​യാ​ണു റോഡു കടന്നു​പോ​കു​ന്നത്‌. ചില​പ്പോ​ഴൊ​ക്കെ, ടൺകണ​ക്കി​നു ഭാരമുള്ള പാറകൾ കനത്ത മഴയിൽ അങ്ങു മുകളിൽനിന്ന്‌ ഇളകി വീഴുന്നു. ധാരാളം ആളുകൾ അങ്ങനെ കൊല്ല​പ്പെ​ട്ടി​ട്ടുണ്ട്‌.

ക്രിസ്റ്റ്യാൻ പേജൂ പറയുന്നു: “എനിക്ക്‌ ഏതാണ്ട്‌ എട്ടു വയസ്സു​ണ്ടാ​യി​രു​ന്ന​പ്പോൾ ഞങ്ങളുടെ ഗ്രൂപ്പ്‌ ഒറ്റപ്പെട്ട പ്രദേ​ശ​ങ്ങ​ളിൽ 400 മുതൽ 600 വരെ ഉണരുക! മാസി​കകൾ സമർപ്പി​ക്കു​മാ​യി​രു​ന്നു. വീക്ഷാ​ഗോ​പു​രം നിരോ​ധി​ക്ക​പ്പെ​ട്ടി​രു​ന്നു. അവിശ്വാ​സി​ക​ളെ​ങ്കി​ലും സൗഹാർദ​രായ ചില ഭർത്താ​ക്ക​ന്മാർ കാഴ്‌ചകൾ കാണാ​നുള്ള ഇഷ്ടം​കൊണ്ട്‌ ഭാര്യ​മാ​രോ​ടൊ​പ്പം വരുമാ​യി​രു​ന്നു. എന്നാൽ അവർ സാക്ഷീ​ക​ര​ണ​ത്തിൽ ഏർപ്പെ​ട്ടില്ല. വയൽസേ​വനം കഴിഞ്ഞ്‌ പിക്‌നിക്‌ ഉണ്ടായി​രു​ന്നു. കുട്ടി​ക​ളായ ഞങ്ങൾക്ക്‌ അതു യഥാർഥ ഉല്ലാസ​മാ​യി​രു​ന്നു. തീർച്ച​യാ​യും, ഈ പ്രത്യേക പ്രവർത്ത​ന​ങ്ങൾക്ക്‌ എന്റെ ജീവി​ത​ത്തിൽ വലിയ സ്വാധീ​ന​മു​ണ്ടാ​യി​രു​ന്നു.”

സംഘട​നാ​പ​ര​മായ ക്രമീ​ക​ര​ണങ്ങൾ വേലയെ ത്വരി​ത​പ്പെ​ടു​ത്തി

1963 മേയിൽ, ആദ്യമാ​യി ലോക ആസ്ഥാന​ത്തു​നി​ന്നുള്ള ഒരു പ്രതി​നി​ധി—മിൽട്ടൺ ജി. ഹെൻഷൽ—റീയൂ​ണി​യൻ സന്ദർശി​ച്ചു. 155 പേരട​ങ്ങിയ ഒരു സദസ്സി​നോട്‌ അദ്ദേഹം ഒരു പ്രത്യേക പ്രസംഗം നടത്തി. അദ്ദേഹ​ത്തി​ന്റെ സന്ദർശ​ന​ഫ​ല​മാ​യി നാലു​പേർ പ്രത്യേക പയനി​യർമാ​രാ​യി നിയമി​ക്ക​പ്പെട്ടു. അവർ സഭകളെ പരിപാ​ലി​ക്കു​ന്ന​തിൽ സഹായി​ക്കു​ക​യും സുവാർത്ത പ്രസം​ഗി​ക്ക​പ്പെ​ടാത്ത പ്രദേ​ശ​ങ്ങ​ളിൽ പ്രവർത്തി​ക്കു​ക​യും ചെയ്യണ​മാ​യി​രു​ന്നു. ഡേവിഡ്‌ സൂരിയെ ലേ പോരി​ലും ലൂസ്യൻ വേഷോ​യെ സെന്റ്‌ ആൻഡ്രേ നഗരത്തി​ലും നിയമി​ച്ചു. മേരിയൻ ലാംഗൂ​വും നൊ​വേമി ഡ്യൂ​റേ​യും (ഇപ്പോൾ തിസ്സെ​രാൻഡ്‌) സെന്റ്‌ പിയെ​റി​ലും നിയമി​ക്ക​പ്പെട്ടു.

1964 മേയ്‌ 1-ന്‌ വേലയു​ടെ മേൽനോ​ട്ടം ഫ്രാൻസിൽനി​ന്നു മൗറീ​ഷ്യ​സി​ലേക്കു മാറ്റി. കൂടാതെ, റീയൂ​ണി​യ​നിൽ ഒരു സാഹിത്യ ഡിപ്പോ​യും തുറന്നു. ഇതിനി​ടെ, നിയമി​ച്ചു കൊടു​ത്തി​ട്ടി​ല്ലാത്ത കൂടുതൽ പ്രദേ​ശ​ങ്ങ​ളിൽ പ്രവർത്തി​ക്കാൻ പ്രസാ​ധകർ ക്ഷണിക്ക​പ്പെട്ടു. സത്യത്തി​ലേക്കു കൂട്ടമാ​യി വരുന്ന പുതി​യ​വരെ നന്നായി പരിപാ​ലി​ക്കാൻ കഴിയ​ത്ത​ക്ക​വണ്ണം സഭാ ഉത്തരവാ​ദി​ത്വ​ങ്ങൾ എത്തിപ്പി​ടി​ക്കാൻ സഹോ​ദ​ര​ന്മാർ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. സേവന​വർഷം 1964-ൽ മൊത്തം 57 പേരാണു സ്‌നാ​പ​ന​മേ​റ്റത്‌—ഒരു സമ്മേള​ന​ത്തിൽ 21 പേർ!

മുൻവർഷം സെന്റ്‌ ആൻ​ഡ്രേ​യി​ലെ ഗ്രൂപ്പ്‌ ഒരു സഭയാ​കാ​നുള്ള അപേക്ഷ കൊടു​ത്തു. അപേക്ഷ​യിൽ ഇങ്ങനെ എഴുതി​യി​രു​ന്നു: “1963 ജൂൺ അവസാനം സ്‌നാ​പ​ന​മേറ്റ 12 പ്രസാ​ധകർ ഉണ്ടായി​രി​ക്കും. അടുത്ത രണ്ടു മാസങ്ങ​ളിൽ അഞ്ചോ ആറോ പുതിയ പ്രസാ​ധകർ ഉണ്ടാകാ​നുള്ള സാധ്യ​ത​യു​മുണ്ട്‌. സഹോ​ദ​രങ്ങൾ 30 ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തു​ന്നുണ്ട്‌.” അപേക്ഷ അംഗീ​ക​രി​ക്ക​പ്പെട്ടു. സഭയ്‌ക്കു മേൽനോ​ട്ടം വഹിക്കാ​നാ​യി രണ്ടു സഹോ​ദ​ര​ന്മാർ നിയമി​ക്ക​പ്പെട്ടു—സഭാദാ​സ​നാ​യി, അഥവാ അധ്യക്ഷ​മേൽവി​ചാ​ര​ക​നാ​യി ഷാൻ നാസ്സോ​യും സഹായി​യാ​യി ലൂസ്യൻ വേഷോ​യും. ഇരുവ​രും സത്യത്തിൽ വന്നിട്ട്‌ രണ്ടുവർഷം തികഞ്ഞി​രു​ന്നില്ല.

ഒത്ത ശരീര​വും ഹൃദയ​വി​ശാ​ല​ത​യു​മു​ണ്ടാ​യി​രുന്ന 38 വയസ്സു​കാ​രൻ ഷാൻ ഒരു ടെക്‌നി​ക്കൽ സ്‌കൂ​ളി​ലെ അധ്യാ​പ​ക​നും വിദഗ്‌ധ ശിൽപ്പി​യു​മാ​യി​രു​ന്നു. 1962-ൽ സ്‌നാ​പ​ന​മേറ്റ അദ്ദേഹ​ത്തി​നു കാര്യങ്ങൾ നിർവ​ഹി​ക്കാ​നുള്ള വൈദ​ഗ്‌ധ്യ​വും പ്രാപ്‌തി​യും ഉണ്ടായി​രു​ന്നത്‌ രാജ്യ​വേ​ല​യു​ടെ പുരോ​ഗ​തി​ക്കു സഹായ​ക​മാ​യി. യഥാർഥ​ത്തിൽ അദ്ദേഹം സെന്റ്‌ ആൻ​ഡ്രേ​യി​ലെ സ്വന്തം സ്ഥലത്ത്‌ സ്വന്തം ചെലവിൽ റീയൂ​ണി​യ​നി​ലെ രണ്ടാമത്തെ രാജ്യ​ഹാൾ നിർമി​ച്ചു. തടി​കൊ​ണ്ടു നിർമിച്ച ഉറപ്പുള്ള ആകർഷ​ക​മായ ആ ഹാളിൽ 50-ൽപ്പരം പേർക്കു സുഖമാ​യി ഇരിക്കാ​മാ​യി​രു​ന്നു. സെന്റ്‌ ആൻ​ഡ്രേ​യി​ലെ ഗ്രൂപ്പ്‌ പ്രവർത്തി​ച്ചി​രുന്ന പ്രദേ​ശത്ത്‌ ഇപ്പോൾ എട്ടു സഭകളുണ്ട്‌. ഷാൻ 1997-ൽ യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി മരിച്ചു.

1960-കളുടെ പ്രാരം​ഭ​ത്തിൽ വികാസം പ്രാപിച്ച മൂന്നാ​മത്തെ ഗ്രൂപ്പ്‌ ഒരു തുറമുഖ നഗരമായ ലേ പോറി​ലാ​യി​രു​ന്നു. എട്ടു കിലോ​മീ​റ്റർ തെക്കു​മാ​റി സ്ഥിതി ചെയ്യുന്ന സെന്റ്‌-പോളിൽനി​ന്നുള്ള താത്‌പ​ര്യ​ക്കാ​രും അതിൽ ഉൾപ്പെ​ട്ടി​രു​ന്നു. മുള്ളു​ക​ളി​ല്ലാത്ത ഒരുതരം കള്ളി​ച്ചെ​ടി​ക​ളാൽ ചുറ്റപ്പെട്ട ലളിത​മായ തടിവീ​ടു​ക​ളാണ്‌ ലേ പോറിൽ ഉണ്ടായി​രു​ന്നത്‌. ഡേവിഡ്‌ സൂരി ഒരു വീടു വാടക​യ്‌ക്കെ​ടുത്ത്‌ അതിൽ യോഗങ്ങൾ നടത്തി. 1963 ഡിസം​ബ​റിൽ ആ ഗ്രൂപ്പ്‌ ഒരു സഭയാ​കാൻ അപേക്ഷ സമർപ്പി​ച്ചു. അവിടെ 16 രാജ്യ​പ്ര​സാ​ധ​ക​രാണ്‌ ഉണ്ടായി​രു​ന്നത്‌. അവരിൽ എട്ടുപേർ സ്‌നാ​പ​ന​മേ​റ്റ​വ​രും. അവർ ഓരോ മാസവും വയൽസേ​വ​ന​ത്തിൽ ശരാശരി 22.5 മണിക്കൂർ പ്രവർത്തി​ച്ചി​രു​ന്നു. ഡേവി​ഡും സഹായി​യും മാത്രം നടത്തി​യി​രുന്ന ബൈബി​ള​ധ്യ​യ​ന​ങ്ങ​ളു​ടെ എണ്ണം 38! അതേ മാസത്തിൽ സന്ദർശനം നടത്തിയ സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ പരസ്യ​പ്ര​സം​ഗം കേൾക്കാൻ 53 പേർ സന്നിഹി​ത​രാ​യി.

പ്രത്യേക പയനി​യർമാ​രായ ക്രിസ്റ്റ്യാൻ ബോൺകാ​സും ഭാര്യ ഷോ​സെ​റ്റും ലേ പോറിൽ നിയമി​ക്ക​പ്പെട്ടു. ക്രിസ്റ്റ്യാൻ സ്‌നാ​പ​ന​മേ​റ്റത്‌ ഫ്രഞ്ച്‌ ഗയാന​യി​ലാ​യി​രു​ന്നു. 1960-കളുടെ ആരംഭ​ത്തി​ലാണ്‌ അദ്ദേഹം റീയൂ​ണി​യ​നി​ലേക്കു വന്നത്‌. അന്ന്‌ അവിവാ​ഹി​ത​നാ​യി​രുന്ന ക്രിസ്റ്റ്യാൻ മാത്ര​മാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ കുടും​ബ​ത്തിൽ സത്യത്തി​ലു​ണ്ടാ​യി​രു​ന്നത്‌. യോഗങ്ങൾ നടത്തി​ക്കൊ​ണ്ടി​രുന്ന വീട്ടിൽ ക്രിസ്റ്റ്യാ​നും ഷോ​സെ​റ്റി​നും ഇടംനൽകാൻ സൂരി സഹോ​ദരൻ ദയാപൂർവം മറ്റൊരു വീട്ടി​ലേക്കു മാറി. എന്നിരു​ന്നാ​ലും ഈ ദമ്പതി​കൾക്കും മാറി​പ്പാർക്കേ​ണ്ടി​വ​ര​ത്ത​ക്ക​വണ്ണം കാല​ക്ര​മ​ത്തിൽ സഭ വളർന്നു!

ഇതിനി​ട​യിൽ, കത്തോ​ലി​ക്കാ ഭൂരി​പ​ക്ഷ​മുള്ള ഈ പ്രദേ​ശത്തു വൈദി​കർ ആളുകളെ സാക്ഷി​കൾക്കെ​തി​രെ തിരി​ച്ചു​തു​ടങ്ങി. കുട്ടി​ക​ളും ചെറു​പ്പ​ക്കാ​രും പകൽസ​മ​യത്തു പ്രസാ​ധ​കർക്കു നേരെ​യും രാത്രി​യിൽ അവരുടെ വീടി​നി​ട്ടും കല്ലെറി​യുക പതിവാ​യി​രു​ന്നു.

പുതിയ ബൈബിൾ പഠിതാ​വാ​യി​രുന്ന റാഫേലാ ഹോ​റോ​യി എന്ന സ്‌ത്രീക്ക്‌ ആ ചെറു​പ്പ​ക്കാ​രിൽ ചിലരെ അറിയാ​മാ​യി​രു​ന്നു. ഒരിക്കൽ, കല്ലെറി​ഞ്ഞ​ശേഷം വീട്ടി​ലേക്കു മടങ്ങിയ ആ ‘വിദ്വാ​ന്മാ​രെ’ അവർ പിന്തു​ടർന്നു. “നിങ്ങൾ എന്റെ സഹോ​ദ​രന്റെ നേരെ ഇനിയും കല്ലെറി​ഞ്ഞാൽ ഞാൻ നടപടി സ്വീക​രി​ക്കേ​ണ്ടി​വ​രും,” അവർ പറഞ്ഞു.

“ഞങ്ങളോ​ടു ക്ഷമിക്കണം, അദ്ദേഹം നിങ്ങളു​ടെ സഹോ​ദ​ര​നാ​ണെന്നു ഞങ്ങൾക്ക്‌ അറിയി​ല്ലാ​യി​രു​ന്നു,” അവർ മറുപടി പറഞ്ഞു.

റാഫേ​ലാ​യും മൂന്നു പുത്രി​മാ​രും സത്യത്തിൽ വന്നു. അവരിൽ ഒരാളായ യോ​ളെനെ ലൂസ്യൻ വേഷോ വിവാഹം കഴിച്ചു.

വൈദി​ക​പ്രേ​രി​ത​മായ മുൻവി​ധി ഉണ്ടായി​രു​ന്നി​ട്ടും സഹോ​ദ​ര​ങ്ങ​ളു​ടെ തീക്ഷ്‌ണ​ത​യു​ടെ​യും ദൈവാ​നു​ഗ്ര​ഹ​ത്തി​ന്റെ​യും ഫലമായി ലേ പോറിൽ സജീവ​മായ ഒരു സഭ രൂപം​കൊ​ണ്ടു. പെട്ടെന്ന്‌ ഹാൾ നിറഞ്ഞു​ക​വി​ഞ്ഞു. യഥാർഥ​ത്തിൽ മിക്ക​പ്പോ​ഴും ഹാളി​ലു​ള്ള​തി​നെ​ക്കാൾ കൂടു​തൽപേർ പുറത്തു​നി​ന്നു ശ്രദ്ധി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. സ്റ്റേജ്‌ ഉൾപ്പെടെ സാധ്യ​മാ​യി​ട​ത്തെ​ല്ലാം കസേര​ക​ളി​ട്ടു. കുട്ടി​ക​ളു​ടെ ഒരു നിര സദസ്സിന്‌ അഭിമു​ഖ​മാ​യി സ്റ്റേജിന്റെ വക്കിൽ ഇരുന്നു. കാല​ക്ര​മേണ സഹോ​ദ​രങ്ങൾ ഒരു നല്ല രാജ്യ​ഹാൾ പണിതു. ഇന്ന്‌ ആ പ്രദേ​ശത്ത്‌ ആറു സഭകളുണ്ട്‌.

പയനി​യർമാർ മുന്നണി​യിൽ

റീയൂ​ണി​യ​നി​ലെ ആദ്യ പയനി​യർമാ​രി​ലൊ​രാ​ളാ​യി​രു​ന്നു ആനിക്‌ ലാപി​യെർ. മിര്യാം തോമസ്‌ അനുസ്‌മ​രി​ക്കു​ന്നു: “ആനിക്‌ സഹോ​ദരി എനിക്കും അമ്മയ്‌ക്കും അധ്യയനം നടത്തി. ശുശ്രൂ​ഷ​യിൽ കഠിനാ​ധ്വാ​നം ചെയ്യാൻ അവർ എന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു, ഒരു പയനി​യ​റാ​കാൻ ആഗ്രഹി​ക്കു​ന്നു​വെന്നു ഞാൻ അവരോ​ടു പറഞ്ഞു. ആറു മാസം കഴിഞ്ഞു ഞാൻ സ്‌നാ​പ​ന​മേറ്റു. അന്നു മുഴു​ദ്വീ​പും ഞങ്ങളുടെ പ്രവർത്തന പ്രദേ​ശ​മാ​യി​രു​ന്നു. ബസ്സുകൾ ഇല്ലാതി​രു​ന്ന​തി​നാ​ലും കാറുകൾ വളരെ കുറവാ​യി​രു​ന്ന​തി​നാ​ലും മിക്ക​പ്പോ​ഴും ഞങ്ങൾ നടക്കണ​മാ​യി​രു​ന്നു. എന്നാൽ നാസ്സോ സഹോ​ദ​രന്‌ സ്വന്തം കാർ ഉണ്ടായി​രു​ന്നു, സാധി​ക്കു​മ്പോ​ഴൊ​ക്കെ അദ്ദേഹം ഞങ്ങളെ സേവന​ത്തി​നു കൊണ്ടു​പോ​കു​മാ​യി​രു​ന്നു. പ്രസംഗം സന്തോ​ഷ​പ്ര​ദ​മാ​യി​രു​ന്നു, ഞങ്ങളെ​ല്ലാം അത്യന്തം ഉത്സാഹ​ഭ​രി​ത​രാ​യി​രു​ന്നു.”

കുടും​ബ​സ്ഥ​നാ​യ ആറി-ലൂസിയൻ ഗ്രോഡെ അനുസ്‌മ​രി​ക്കു​ന്നു: “പയനി​യ​റിങ്‌ നടത്താൻ ഞങ്ങൾ എല്ലായ്‌പോ​ഴും കുട്ടി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു. യഹോ​വ​യ്‌ക്കു നമ്മുടെ ഏറ്റവും നല്ലതു കൊടു​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ ഞങ്ങളോട്‌ ഊന്നി​പ്പ​റ​ഞ്ഞി​രു​ന്നു. ഞങ്ങളുടെ മൂത്തപു​ത്ര​നായ ആറി ഫ്രെഡിന്‌ ഇപ്പോൾ 40 വയസ്സായി, അവൻ മുഴു​സമയ സേവനത്തെ തന്റെ ജീവി​ത​വൃ​ത്തി​യാ​ക്കി​യി​രി​ക്കു​ക​യാണ്‌.”

ആറി ഫ്രെഡ്‌ അനുസ്‌മ​രി​ക്കു​ന്നു: “ഞങ്ങളുടെ സഭയിൽ തീക്ഷ്‌ണ​ത​യുള്ള ചെറു​പ്പ​ക്കാ​രു​ടെ ഒരു നല്ല കൂട്ടമു​ണ്ടാ​യി​രു​ന്നു. ചിലർ സ്‌നാ​പ​ന​മേ​റ്റ​വ​രാ​യി​രു​ന്നു, എന്നെ​പ്പോ​ലെ​യുള്ള മറ്റു ചിലർ സ്‌നാ​പ​ന​മേൽക്കാ​ത്ത​വ​രും. സ്‌കൂ​ള​വ​ധി​ക്കാ​ല​ങ്ങ​ളിൽ ഞങ്ങളെ​ല്ലാം ഏതായാ​ലും 60 മണിക്കൂർ ശുശ്രൂ​ഷ​യിൽ ചെലവ​ഴി​ച്ചി​രു​ന്നു. ഞങ്ങൾ ഒരിക്ക​ലും ഞങ്ങളുടെ ആത്മീയ ലാക്കുകൾ മറന്നില്ല, ഇപ്പോൾ ഞാൻ എന്റെ ഭാര്യ എവ്‌ലി​നോ​ടൊ​പ്പം സർക്കിട്ട്‌ വേലയി​ലാണ്‌.”

ഭൂത എതിർപ്പ്‌

റീയൂ​ണി​യ​നിൽ ആത്മവിദ്യ സാധാ​ര​ണ​മാണ്‌. ഷാനിൻ കൊറി​നോ (മുമ്പ്‌ ഷാനിൻ പേജൂ) അനുസ്‌മ​രി​ക്കു​ന്നു: “ലാ മൊന്റാ​നി ഗ്രാമ​ത്തിൽ ഞാൻ ഒരു മനുഷ്യ​നെ കണ്ടു, ഒരു പാവയിൽ സൂചികൾ കുത്തി​ക്കൊണ്ട്‌ എന്റെമേൽ ശാപം വരുത്തു​മെന്ന്‌ അയാൾ പറഞ്ഞു. അയാൾ പറയു​ന്നത്‌ എന്താ​ണെന്ന്‌ എനിക്കു മനസ്സി​ലാ​യില്ല. അതു​കൊണ്ട്‌ വിശദീ​ക​രി​ച്ചു തരാൻ ഞാൻ എന്റെ ബൈബിൾ വിദ്യാർഥി​യോട്‌ ആവശ്യ​പ്പെട്ടു. ‘ഈ മനുഷ്യൻ ഒരു മന്ത്രവാ​ദി-വൈദ്യ​നാണ്‌,’ അവർ പറഞ്ഞു. ‘നിങ്ങളെ ഉപദ്ര​വി​ക്കാൻ അയാൾ ആത്മാക്ക​ളോട്‌ ആവശ്യ​പ്പെ​ടാൻ പോകു​ക​യാണ്‌.’ തന്നിൽ പൂർണ​മാ​യി ആശ്രയി​ക്കു​ന്ന​വരെ യഹോവ സംരക്ഷി​ക്കു​മെന്നു ഞാൻ അവർക്ക്‌ ഉറപ്പു​കൊ​ടു​ത്തു. എനിക്കു യാതൊ​രു ഹാനി​യും തട്ടിയി​ല്ലെന്നു പറയേ​ണ്ട​തി​ല്ല​ല്ലോ.”

താൻ ഒരു കുട്ടി ആയിരു​ന്ന​പ്പോൾ തന്റെ കുടും​ബം ആത്മവി​ദ്യാ​യോ​ഗം നടത്തി​യി​രു​ന്ന​താ​യി ഒരു സഹോ​ദരൻ അനുസ്‌മ​രി​ക്കു​ന്നു. 1969-ൽ അദ്ദേഹം യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ടുമു​ട്ടി ബൈബിൾ പഠിച്ചു​തു​ടങ്ങി. എന്നാൽ ക്രിസ്‌തീയ യോഗ​ങ്ങൾക്കു വരു​മ്പോ​ഴെ​ല്ലാം ഭൂതങ്ങൾ അദ്ദേഹത്തെ ബധിര​നാ​ക്കി​യി​രു​ന്നു. എങ്ങനെ​യെ​ങ്കി​ലും അദ്ദേഹത്തെ പിന്തി​രി​പ്പി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു അവരുടെ ലക്ഷ്യം. അതൊ​ന്നും ഗണ്യമാ​ക്കാ​തെ അദ്ദേഹം യോഗ​ങ്ങൾക്കു പോകു​ക​യും വീട്ടി​ലി​രു​ന്നു കേൾക്കാൻ പ്രസം​ഗങ്ങൾ റെക്കോർഡു ചെയ്‌തു കൊണ്ടു​പോ​രു​ക​യും ചെയ്യു​ന്നതു പതിവാ​ക്കി. അധികം താമസി​യാ​തെ ഭൂതങ്ങൾ അദ്ദേഹത്തെ ഉപേക്ഷി​ച്ചു​പോ​യി. പിന്നീടു പെട്ടെ​ന്നു​തന്നെ അദ്ദേഹം വയൽസേ​വ​ന​ത്തിൽ പങ്കെടു​ത്തു​തു​ടങ്ങി.—യാക്കോ. 4:7.

റോ​സേ​ഡാ കാറോ എന്ന ഒരു പെന്തെ​ക്കൊ​സ്‌തു​കാ​രി 1996-ൽ സാക്ഷി​ക​ളോ​ടൊ​ത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. എന്നാൽ അതിനു​മു​മ്പു​തന്നെ തന്റെ സഭയിലെ സുഹൃ​ത്തു​ക്ക​ളു​ടെ ഉപദേശം കേട്ട്‌ പ്രമേ​ഹ​ത്തി​നുള്ള ചികിത്സ നിറു​ത്തി​യ​തി​നാൽ അവരുടെ കാഴ്‌ച നഷ്ടപ്പെ​ട്ടി​രു​ന്നു. അവരുടെ ഭർത്താ​വായ ക്ലേഡോ പ്രാ​ദേ​ശിക കമ്മ്യൂ​ണിസ്റ്റ്‌ പാർട്ടി​യു​ടെ പ്രവർത്ത​ക​നാ​യി​രു​ന്നു. എന്തും ചെയ്യാൻ മടിക്കാത്ത അദ്ദേഹത്തെ എല്ലാവർക്കും വലിയ പേടി​യാ​യി​രു​ന്നു. മന്ത്രവാ​ദ​ത്തിൽ ഏർപ്പെ​ടു​ക​യും ഹൈന്ദവ ആചാര​ങ്ങ​ളിൽ പങ്കെടു​ക്കു​ക​യും ചെയ്യു​ന്നതു പതിവാ​ക്കി​യി​രുന്ന അദ്ദേഹ​വും ഒടുവിൽ പെന്തെ​ക്കൊ​സ്‌തു വിശ്വാ​സി​യാ​യി​ത്തീർന്നു.

റോ​സേ​ഡാ പഠനം ആരംഭി​ച്ച​പ്പോൾ ക്ലേഡോ അവരെ എതിർക്കാൻ തുടങ്ങി. അദ്ദേഹം സഭാ മൂപ്പന്മാ​രെ ഭീഷണി​പ്പെ​ടു​ത്തു​ക​പോ​ലും ചെയ്‌തു. എന്നാൽ റോ​സേഡാ ഭയപ്പെ​ട്ടില്ല. ഏതാനും മാസത്തി​നു​ശേഷം ക്ലേഡോ ആശുപ​ത്രി​യി​ലാ​യി. അവി​ടെ​വെച്ച്‌ അബോ​ധാ​വ​സ്ഥ​യി​ലായ അദ്ദേഹ​ത്തിന്‌ ഒടുവിൽ ബോധം വീണ്ടു​കി​ട്ടി​യ​പ്പോൾ രണ്ടു സാക്ഷികൾ കുറെ സൂപ്പു​മാ​യി വന്നു, അതു ഭാര്യ​ക്കാ​യി​രി​ക്കും എന്നാണ്‌ അദ്ദേഹം വിചാ​രി​ച്ചത്‌.

“അല്ല, സൂപ്പ്‌ താങ്കൾക്കു​വേ​ണ്ടി​യാണ്‌!” സഹോ​ദ​രി​മാർ പറഞ്ഞു.

ക്ലേഡോ പറയുന്നു: “അത്‌ എന്നെ ആഴത്തിൽ സ്‌പർശി​ച്ചു. പെന്തെ​ക്കൊ​സ്‌തു​കാർ ആരും എന്നെ സന്ദർശി​ച്ചി​രു​ന്നില്ല, എന്നാൽ ഞാൻ ശക്തമായി എതിർത്തി​രുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട രണ്ടുപേർ എനിക്കു ഭക്ഷണവു​മാ​യി വന്നു. ‘എന്റെ ഭാര്യ​യു​ടെ ദൈവ​മായ യഹോവ യഥാർഥ​ത്തിൽ സ്ഥിതി​ചെ​യ്യു​ന്നു,’ ഞാൻ എന്നോ​ടു​തന്നെ പറഞ്ഞു. പിന്നീട്‌ റോ​സേ​ഡാ​യും ഞാനും ഞങ്ങളുടെ വിശ്വാ​സ​ങ്ങ​ളിൽ ഏകീഭ​വി​ക്കേ​ണമേ എന്ന്‌ അപേക്ഷി​ച്ചു​കൊണ്ട്‌ ഞാൻ ഒരു മൗന​പ്രാർഥന നടത്തി.”

പെട്ടെ​ന്നു​ണ്ടാ​യ വികാ​ര​ത്താ​ലല്ല ക്ലേഡോ വിനീ​ത​മായ ഈ അപേക്ഷ നടത്തി​യത്‌. രോഗം ബാധി​ക്കു​ന്ന​തി​നു മുമ്പ്‌ അദ്ദേഹ​ത്തി​ന്റെ മനോ​ഭാ​വം അൽപ്പം മയപ്പെ​ട്ടി​രു​ന്നു, ഒരു അയൽക്കാ​രി​യു​ടെ വീട്ടി​ലി​രു​ന്നു പഠിക്കാൻ അദ്ദേഹം ഭാര്യയെ അനുവ​ദി​ക്കു​ക​യും ചെയ്‌തി​രു​ന്നു. അനന്തരം ഒരു ദിവസം റോ​സേ​ഡാ​യോ​ടും അവർക്ക്‌ അധ്യയനം നടത്തുന്ന സഹോ​ദ​രി​യോ​ടും അദ്ദേഹം ഇങ്ങനെ പറഞ്ഞു. “നിങ്ങൾ ഇവി​ടെ​യി​രു​ന്നു പഠിക്കു​ന്നതു നന്നല്ല, വീട്ടി​ലേക്കു വന്നോളൂ. അവർ അതനു​സ​രി​ച്ചു. എന്നാൽ അവർ അറിയാ​തെ ക്ലേഡോ അടുത്ത മുറി​യി​ലി​രു​ന്നു ശ്രദ്ധി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. കേട്ട കാര്യങ്ങൾ അദ്ദേഹ​ത്തിന്‌ ഇഷ്ടപ്പെ​ടു​ക​യും ചെയ്‌തു. അക്ഷരജ്ഞാ​നം ഇല്ലായി​രു​ന്നെ​ങ്കി​ലും സുഖം​പ്രാ​പി​ച്ച​ശേഷം ക്ലേഡോ ബൈബിൾ പഠനം ആരംഭി​ച്ചു. വാരത്തിൽ രണ്ടു പ്രാവ​ശ്യ​മാ​യി​രു​ന്നു അധ്യയനം. 1998-ൽ അദ്ദേഹം സ്‌നാ​പ​ന​മേറ്റു. വാർധ​ക്യ​സ​ഹ​ജ​മായ പ്രശ്‌ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും ക്ലേഡോ​യും റോ​സേ​ഡാ​യും ദൈവത്തെ വിശ്വ​സ്‌ത​മാ​യി സേവി​ച്ചു​പോ​രു​ന്നു.

പ്രസം​ഗ​വേല ഉൾപ്ര​ദേ​ശ​ങ്ങ​ളി​ലേക്ക്‌

റീയൂ​ണി​യന്റെ തീരങ്ങ​ളിൽനിന്ന്‌ ഉള്ളി​ലേക്കു നീങ്ങി​യാൽ 1,200-ഓ അതില​ധി​ക​മോ മീറ്റർ ഉയർന്നു​നിൽക്കുന്ന കിഴു​ക്കാം​തൂ​ക്കായ പർവത​ങ്ങ​ളാൽ ചുറ്റപ്പെട്ട പ്രദേശം കാണാം. അഗാധ​മായ ആ താഴ്‌വ​ര​ക​ളി​ലാണ്‌ ജനസം​ഖ്യ​യു​ടെ ഒരു ചെറിയ ശതമാനം വസിക്കു​ന്നത്‌. മറ്റു ചിലർ, ഹരിതാ​ഭ​വും വിസ്‌തൃ​ത​വു​മായ ഒരു അഗ്നിപർവത ഗർത്തത്തിൽ വസിക്കു​ന്നു. ഇവരിൽ ചിലർ സമുദ്രം കാണാ​റേ​യില്ല, ഉണ്ടെങ്കിൽത്തന്നെ അപൂർവ​മാ​യി മാത്രം. ഉദാഹ​ര​ണ​ത്തിന്‌ സിർക്‌ ഡെ മാഫാറ്റ്‌ എന്ന അഗ്നിപർവത ഗർത്തത്തിൽ കാൽന​ട​യാ​യോ ഹെലി​ക്കോ​പ്‌റ്റ​റി​ലോ മാത്രമേ എത്താനാ​കൂ.

ആഫ്രിക്കൻ അടിമ വംശത്തിൽപ്പെട്ട ലൂയി നെലോപ്‌ ജനിച്ചു​വ​ളർന്നത്‌ സിർക്‌ ഡെ മാഫാ​റ്റി​ലാ​യി​രു​ന്നു. ചെറു​പ്പ​ത്തിൽ, അവിടത്തെ കത്തോ​ലി​ക്കാ പുരോ​ഹി​തനെ പല്ലക്കിൽ ചുമന്നു​കൊ​ണ്ടു​പോ​കു​ന്ന​തിന്‌ അദ്ദേഹം സഹായി​ച്ചി​ട്ടുണ്ട്‌. കാല​ക്ര​മേണ ലൂയി സെന്റ്‌-ഡെനസി​ലേക്കു മാറി​പ്പാർത്തു. അവി​ടെ​വെച്ച്‌ അദ്ദേഹ​ത്തി​നു സത്യം ലഭിച്ചു. പുതു​താ​യി കണ്ടെത്തിയ വിശ്വാ​സം ബന്ധുക്ക​ളു​മാ​യി പങ്കു​വെ​ക്കാൻ അദ്ദേഹം സ്വാഭാ​വി​ക​മാ​യും ആഗ്രഹി​ച്ചു. അങ്ങനെ 1968-ൽ ഒരു ദിവസം ലൂയി​യും ഭാര്യ ആനും 15-ഉം 67-ഉം വയസ്സുള്ള മറ്റു രണ്ടു സഹോ​ദ​രി​മാ​രു​മൊത്ത്‌ ഉൾപ്ര​ദേ​ശ​ങ്ങ​ളി​ലേക്കു കാൽന​ട​യാ​യി യാത്ര​തി​രി​ച്ചു. അവരുടെ കയ്യിൽ ഒരു എയർബാ​ഗും സൂട്ട്‌കേ​സും സാഹി​ത്യം നിറച്ച ബ്രീഫ്‌കേ​സും ഉണ്ടായി​രു​ന്നു.

ആദ്യം ഒരു നദീത​ട​ത്തി​ലൂ​ടെ​യും തുടർന്ന്‌ ഇടുങ്ങി​യ​തും കുത്ത​നെ​യു​ള്ള​തു​മായ വളഞ്ഞു​പു​ളഞ്ഞ ഒരു മലമ്പാ​ത​യി​ലൂ​ടെ​യും അവർ മുന്നോ​ട്ടു​നീ​ങ്ങി. ചിലയി​ട​ങ്ങ​ളിൽ ഒരുവ​ശത്ത്‌ വൻപാ​റ​ക​ളും മറുവ​ശത്ത്‌ കടുന്തൂ​ക്കു​ക​ളും ആയിരു​ന്നു. വഴിമ​ധ്യേ​യുള്ള ഓരോ വീട്ടി​ലും അവർ പ്രസം​ഗി​ച്ചു. ലൂയി പറയുന്നു: “അന്നു രാത്രി ഡിസ്‌ട്രി​ക്‌റ്റി​ലെ ഏക കടയുടമ മുഖാ​ന്തരം യഹോവ ഞങ്ങൾക്കു​വേണ്ടി കരുതി. കിടക്ക​ക​ളും അടുക്ക​ള​യു​മുള്ള ഒരു രണ്ടുമു​റി കെട്ടിടം അദ്ദേഹം ഞങ്ങൾക്കു താമസി​ക്കാൻ തന്നു. രാവിലെ ഞങ്ങൾ യാത്ര തുടർന്നു—1,400 മീറ്റർ ഉയരമുള്ള ഒരു പർവത​ത്തി​ന്റെ ഉച്ചിയി​ലൂ​ടെ, പ്രകൃ​തി​ദ​ത്ത​മായ ഒരു ആംഫി​തീ​യേ​റ്റർപോ​ലെ തോന്നി​ക്കുന്ന വിസ്‌തൃ​ത​മായ ഒരു അഗ്നിപർവ​ത​ഗർത്ത​ത്തി​ലേക്ക്‌.

“അങ്ങനെ ഞങ്ങൾ ഒരു പഴയ സുഹൃ​ത്തി​ന്റെ വീട്ടി​ലെത്തി, അദ്ദേഹം ഞങ്ങൾക്ക്‌ ആതിഥ്യ​മ​രു​ളി. കുറെ സാധന​ങ്ങ​ളെ​ല്ലാം അവിടെ വെച്ച​ശേഷം അടുത്ത ദിവസം ഞങ്ങൾ ലക്ഷ്യസ്ഥാ​ന​ത്തേക്കു തിരിച്ചു. ചെറിയ കാട്ടു​പേ​രയ്‌ക്ക തിന്നു വിശപ്പ​ട​ക്കു​ക​യും മുമ്പൊ​രി​ക്ക​ലും രാജ്യ​സ​ന്ദേശം കേട്ടി​ട്ടി​ല്ലാത്ത താഴ്‌മ​യുള്ള ആളുക​ളോ​ടു പ്രസം​ഗി​ക്കു​ക​യും ചെയ്‌തു. വൈകു​ന്നേരം ആറു മണിക്ക്‌ ഒരു ബന്ധുവി​ന്റെ വീട്ടി​ലെത്തി. ഞങ്ങളെ കണ്ടു സന്തോ​ഷിച്ച അവർ കോഴി​ക്കറി സഹിതം രുചി​ക​ര​മായ ഭക്ഷണം ഒരുക്കി. ദൈവ​ദൂ​ത​ന്മാർക്ക്‌ ആതിഥ്യ​മ​രു​ളിയ അബ്രാ​ഹാ​മി​ന്റെ​യും സാറാ​യു​ടെ​യും കാര്യം ഞങ്ങൾ ഓർത്തു​പോ​യി. (ഉല്‌പ. 18:1-8) പാചകം ചെയ്‌തു​കൊ​ണ്ടി​രി​ക്കെ അവരോ​ടു ഞങ്ങൾ സാക്ഷീ​ക​രി​ച്ചു. ഒടുവിൽ രാത്രി 11 മണിക്കു ഞങ്ങൾ ഭക്ഷണം കഴിച്ചു.

“അടുത്ത ദിവസം, വ്യാഴാഴ്‌ച, അഗ്നിപർവ​ത​ഗർത്ത​ത്തി​ലേക്ക്‌ ഇറങ്ങി​ച്ചെന്ന്‌ അവി​ടെ​യുള്ള വീടു​ക​ളെ​ല്ലാം ഞങ്ങൾ സന്ദർശി​ച്ചു. പേരയ്‌ക്ക​യാ​യി​രു​ന്നു അന്നും ആഹാരം. ദയാലു​വായ ഒരു മനുഷ്യൻ ഞങ്ങൾക്കു കാപ്പി തന്നു. ഞങ്ങൾക്ക്‌ അൽപ്പം വിശ്ര​മി​ക്കാ​നും കഴിഞ്ഞു—എങ്കിലും നാവിനു വിശ്രമം കിട്ടി​യില്ല! ബൈബിൾ ചർച്ച വളരെ ഇഷ്ടപ്പെ​ട്ട​തി​നാൽ അദ്ദേഹം തന്റെ മൗത്ത്‌ ഓർഗൻ വായി​ച്ചു​കൊണ്ട്‌ ഒരു കിലോ​മീ​റ്റ​റിന്‌ ഉള്ളിലുള്ള എല്ലാ വീടു​ക​ളി​ലേ​ക്കും ഞങ്ങളോ​ടൊ​പ്പം പോന്നു.

“ഒടുവിൽ, ഞങ്ങൾ ഞങ്ങളുടെ സാമാ​നങ്ങൾ വെച്ചി​ട്ടു​പോ​ന്നി​ട​ത്തു​തന്നെ തിരി​ച്ചെത്തി അവിടെ രാത്രി കഴിച്ചു​കൂ​ട്ടി. വെള്ളി​യാഴ്‌ച വൈകു​ന്നേരം വീടു​ക​ളിൽ മടങ്ങി​യെ​ത്തു​മ്പോൾ, 67 വയസ്സു​ണ്ടാ​യി​രുന്ന ഞങ്ങളുടെ പ്രിയ സഹോ​ദരി ഉൾപ്പെടെ ഞങ്ങൾ നാലു​പേ​രും 150 കിലോ​മീ​റ്റർ നടക്കു​ക​യും 60 വീടുകൾ സന്ദർശി​ക്കു​ക​യും 100-ൽപ്പരം പ്രസി​ദ്ധീ​ക​ര​ണങ്ങൾ സമർപ്പി​ക്കു​ക​യും ചെയ്‌തി​രു​ന്നു. ഞങ്ങൾ ശരിക്കും മടുത്തു​പോ​യെ​ങ്കി​ലും ആത്മീയ​മാ​യി നവോ​ന്മി​ഷി​ത​രാ​യി. തീർച്ച​യാ​യും എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം സിർക്‌ ഡെ മാഫാ​റ്റി​ലേ​ക്കുള്ള പര്യടനം മാതൃ​ദേ​ശ​ത്തേ​ക്കുള്ള ഒരു മടക്കയാ​ത്ര​യാ​യി​രു​ന്നു​വെ​ന്നും പറയേ​ണ്ട​തി​ല്ല​ല്ലോ.”

രണ്ടു പ്രസാ​ധ​ക​രു​ടെ സ്ഥാനത്ത്‌ അഞ്ചു സഭകൾ

1974-ൽ ക്രിസ്റ്റ്യാൻ പേജൂ​വും അമ്മയും തെക്കുള്ള ലാ റിവി​യെർ പട്ടണത്തി​ലേക്കു മാറി​പ്പാർത്തു, അന്ന്‌ അവിടെ സഭ ഇല്ലായി​രു​ന്നു. 20 വയസ്സാ​യി​രുന്ന ക്രിസ്റ്റ്യാൻ പറയുന്നു: “ഞങ്ങളുടെ ഗാരേ​ജി​ലാ​ണു യോഗങ്ങൾ നടത്തി​യി​രു​ന്നത്‌, പെട്ടെന്നു 30 പേർ ഹാജരാ​യി​ത്തു​ടങ്ങി. യൂലിസ്‌ ഗ്രോ​ണ്ടിൻ എന്ന വ്യക്തി​യു​മാ​യി വിവാ​ഹ​നി​ശ്ചയം കഴിഞ്ഞി​രുന്ന സെലിൻ എന്ന യുവതി​ക്കും അമ്മയ്‌ക്കും ഞാൻ ഒരു അധ്യയനം തുടങ്ങി. ഒരു തീവ്ര​ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​നാ​യി​രുന്ന യൂലി​സിന്‌ തന്റെ ഭാവി​വധു ബൈബിൾ പഠിക്കു​ന്നത്‌ ഇഷ്ടമാ​യില്ല. എന്നിരു​ന്നാ​ലും ഞങ്ങൾക്കു പറയാ​നു​ള്ളതു ശ്രദ്ധി​ക്കാൻ സെലിൻ യൂലി​സി​നെ സമ്മതി​പ്പി​ച്ചു. അമ്മ അദ്ദേഹ​ത്തെ​യും മാതാ​പി​താ​ക്ക​ളെ​യും കാണാൻ പോയി. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, അവർ അമ്മ പറഞ്ഞതു ശ്രദ്ധി​ക്കു​ക​യും കേട്ട കാര്യ​ങ്ങ​ളിൽ താത്‌പ​ര്യം പ്രകട​മാ​ക്കു​ക​യും ചെയ്‌തു. അവരുടെ കുടും​ബ​ത്തിൽ എല്ലാവ​രും പഠിക്കാൻ തുടങ്ങി. 1975-ൽ യൂലി​സും സെലി​നും സ്‌നാ​പ​ന​മേൽക്കു​ക​യും വിവാ​ഹി​ത​രാ​കു​ക​യും ചെയ്‌തു. കാല​ക്ര​മ​ത്തിൽ യൂലിസ്‌ ഒരു മൂപ്പനാ​യി നിയമി​ക്ക​പ്പെട്ടു.”

ക്രിസ്റ്റ്യാൻ തുടരു​ന്നു: “ലാ റിവി​യെ​റി​നു പുറമേ സിലാ​വോസ്‌, ലേസാ​വി​റോൻ, ലേസ്‌മാക്‌, ലേറ്റാ-സാലേ എന്നീ ആദിവാ​സി സമൂഹ​ങ്ങ​ളും ഞങ്ങളുടെ പ്രവർത്തന പ്രദേ​ശ​ത്തിൽ ഉൾപ്പെ​ട്ടി​രു​ന്നു. ലേസ്‌മാ​ക്കിൽ സത്യ​ത്തോ​ടു താത്‌പ​ര്യ​മുള്ള ഏറെപ്പേർ ഉണ്ടായി​രു​ന്നു. ഗ്രാമ​ത്തി​നു മേൽഭാ​ഗ​ത്തുള്ള കെട്ടട​ങ്ങിയ ഒരു അഗ്നിപർവ​ത​ത്തി​ന്റെ വക്കിലാണ്‌ ലേ ക്യാപ്‌ സ്ഥിതി​ചെ​യ്യു​ന്നത്‌. തെളിഞ്ഞ ഒരു പ്രഭാ​ത​ത്തിൽ അവി​ടെ​നി​ന്നു നോക്കി​യാൽ 300-ൽപ്പരം മീറ്റർ താഴെ​യാ​യി സസ്യശ്യാ​മ​ള​വും വിസ്‌തൃ​ത​വു​മായ ഒരു ആംഫി​തീ​യേറ്റർ കാണാം.”

പൗദ്രോ എന്നു പേരുള്ള ഒരു കുടും​ബം ലേ ക്യാപ്പി​ന്റെ അടിവാ​ര​ത്തോ​ട​ടുത്ത്‌ ഒരു ചെറിയ പുരയി​ട​ത്തിൽ വാടക​യ്‌ക്കു താമസി​ച്ചി​രു​ന്നു. കുടും​ബ​ത്തി​ലെ ആദ്യജാ​ത​നായ ഷാൻ ക്ലോഡ്‌ അനുസ്‌മ​രി​ക്കു​ന്നു. “എന്റെ നാലു സഹോ​ദ​ര​ന്മാ​രും അഞ്ചു സഹോ​ദ​രി​മാ​രും ഞാനും ചന്തയിൽ വിൽക്കു​ന്ന​തി​നുള്ള പച്ചക്കറി​കൾ കൃഷി​ചെ​യ്യാൻ പിതാ​വി​നെ സഹായി​ച്ചി​രു​ന്നു. പെർഫ്യൂ​മിൽ ഉപയോ​ഗി​ക്കുന്ന ഒരു എസ്സൻസ്‌ ഉണ്ടാക്കാൻ അദ്ദേഹം ജറേനി​യം കൃഷി​ചെ​യ്യു​ക​യും വാറ്റി​യെ​ടു​ക്കു​ക​യും ചെയ്‌തി​രു​ന്നു. അഞ്ചു കിലോ​മീ​റ്റർ നടന്നാണ്‌ ഗ്രാമ​ത്തി​ലെ സ്‌കൂ​ളി​ലേക്കു പോയി​രു​ന്നത്‌, ആ പോക്കിൽ മിക്ക​പ്പോ​ഴും തോട്ട​വി​ള​ക​ളും ചുമന്നു​കൊ​ണ്ടു പോക​ണ​മാ​യി​രു​ന്നു. തിരി​ച്ചു​പോ​രു​മ്പോൾ ചില​പ്പോ​ഴൊ​ക്കെ ഏകദേശം 10 കിലോ പലചര​ക്കും തലച്ചു​മ​ടാ​യി ഉണ്ടായി​രി​ക്കു​മാ​യി​രു​ന്നു.

“അപ്പൻ ഒരു കഠിനാ​ധ്വാ​നി ആയിരു​ന്നു, തന്നിമി​ത്തം ഞങ്ങൾ അദ്ദേഹത്തെ ആദരി​ച്ചി​രു​ന്നു. എന്നാൽ പലരെ​യും​പോ​ലെ അദ്ദേഹ​വും നന്നായി കുടി​ക്കു​മാ​യി​രു​ന്നു. ലക്കു​കെ​ട്ടാൽപ്പി​ന്നെ അക്രമ​വും. എന്റെ കൂടെ​പ്പി​റ​പ്പു​ക​ളും ഞാനും മിക്ക​പ്പോ​ഴും വീട്ടിൽ വളരെ മോശ​മായ രംഗങ്ങൾക്കു സാക്ഷ്യം​വ​ഹി​ച്ചി​ട്ടുണ്ട്‌. കുടും​ബ​ത്തി​ന്റെ ഭാവി​യെ​ക്കു​റിച്ച്‌ ഞങ്ങൾക്ക്‌ ഉത്‌ക​ണ്‌ഠ​യു​ണ്ടാ​യി​രു​ന്നു.”

ഷാൻ ക്ലോഡ്‌ തുടരു​ന്നു: “1974-ൽ ഒരു പയനിയർ എന്നെ സമീപി​ച്ചു. ഞാൻ ലാ റിവി​യെ​റിൽ ഒരു സ്‌കൂ​ള​ധ്യാ​പ​ക​നാ​യി ജോലി ചെയ്യു​ക​യാ​യി​രു​ന്നു. സഭകളിൽ കണ്ടിരുന്ന കപടഭ​ക്തി​യും അനീതി​ക​ളും നിമിത്തം ഞാൻ ഏറെക്കു​റെ ഒരു നിരീ​ശ്വ​ര​വാ​ദി​യാ​യി​ത്തീർന്നി​രു​ന്നു. എന്നുവ​രി​കി​ലും എന്റെ എല്ലാ ചോദ്യ​ങ്ങൾക്കും ഉത്തരം​പ​റ​യാൻ ആ സഹോ​ദരൻ ബൈബിൾ ഉപയോ​ഗി​ച്ച​പ്പോൾ എനിക്കു മതിപ്പു​തോ​ന്നി. ഞാനും ഭാര്യ നിക്കോ​ളും പഠിക്കാൻ തുടങ്ങി. ബൈബിൾസ​ത്യം പങ്കു​വെ​ക്കാൻ ഞങ്ങൾ എന്റെ കുടും​ബ​ത്തെ​യും സന്ദർശി​ച്ചി​രു​ന്നു. ഞങ്ങൾ എന്റെ കൂടെ​പ്പി​റ​പ്പു​ക​ളു​മാ​യി മിക്ക​പ്പോ​ഴും രാത്രി വൈകി​യും സംസാ​രി​ച്ചി​രി​ക്കു​മാ​യി​രു​ന്നു. ചില​പ്പോൾ മാതാ​പി​താ​ക്ക​ളും ശ്രദ്ധി​ക്കു​മാ​യി​രു​ന്നു.

“അധികം താമസി​യാ​തെ എന്റെ സഹോ​ദ​ര​ന്മാ​രായ ഷാൻ മാരി​യും ഷാൻ മിഷലും സഹോ​ദ​രി​യായ റോസ്‌ലി​നും ഞങ്ങളുടെ അധ്യയ​ന​ത്തിൽ പങ്കു​ചേ​രാൻ ക്രമമാ​യി വീട്ടിൽ വന്നുതു​ടങ്ങി. ഞങ്ങളെ​ല്ലാം ആത്മീയ​മാ​യി പുരോ​ഗ​മി​ച്ചു, പ്രസാ​ധ​ക​രാ​യി, 1976-ൽ ഒരുമി​ച്ചു സ്‌നാ​പ​ന​മേൽക്കു​ക​യും ചെയ്‌തു. സങ്കടക​ര​മെ​ന്നു​പ​റ​യട്ടെ, കൂടെ​പ്പി​റ​പ്പു​കളെ വഴി​തെ​റ്റി​ച്ചു​വെന്നു കുറ്റ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ അപ്പൻ എന്നോടു സംസാ​രി​ക്കു​ന്നതു നിറുത്തി. എന്നോ​ടുള്ള പകനി​മി​ത്തം എന്നെ ആക്രമി​ക്കാൻപോ​ലും മുതിർന്നി​രു​ന്നു. അതു​കൊണ്ട്‌ പൊതു​സ്ഥ​ല​ങ്ങ​ളിൽ അപ്പന്റെ തലവെട്ടം കണ്ടാൽ ഞാൻ എവി​ടെ​യെ​ങ്കി​ലും മറഞ്ഞു​നിൽക്കു​മാ​യി​രു​ന്നു!

“അമ്മ നിരക്ഷര ആയിരു​ന്നെ​ങ്കി​ലും പഠിക്കാൻ തുടങ്ങി. കാല​ക്ര​മ​ത്തിൽ അപ്പന്റെ മനോ​ഭാ​വ​ത്തി​നു മാറ്റം​വ​ന്നു​വെന്നു പറയാൻ എനിക്കു സന്തോ​ഷ​മുണ്ട്‌. യഥാർഥ​ത്തിൽ, അദ്ദേഹം 2002-ൽ ബൈബിൾ പഠിക്കാൻ തുടങ്ങി. ഇന്ന്‌ എന്റെ കുടും​ബ​ത്തി​ലെ 26 അംഗങ്ങൾ സ്‌നാ​പ​ന​മേ​റ്റ​വ​രാണ്‌. അവരിൽ ഒമ്പതു കൂടെ​പ്പി​റ​പ്പു​ക​ളും ഞാനും ഞങ്ങളുടെ വിവാഹ ഇണകളും അമ്മയും ഉൾപ്പെ​ടു​ന്നു. പ്രായം ഏറെയാ​യെ​ങ്കി​ലും അമ്മ ഇന്നും തീക്ഷ്‌ണ​ത​യോ​ടെ പ്രവർത്തി​ക്കു​ന്നു. ഷാൻ മിഷലും ഷാൻ ഇവും കുറെ​ക്കാ​ലം സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രാ​യി സേവിച്ചു. എന്നാൽ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ നിമിത്തം നിറു​ത്തേ​ണ്ടി​വന്നു. ഇരുവ​രും സഭാ മൂപ്പന്മാ​രാണ്‌. ഷാൻ ഇവ്‌ ഭാര്യ റോ​സേ​ഡാ​യോ​ടൊ​പ്പം പയനി​യ​റി​ങ്ങും ചെയ്യുന്നു. എന്റെ മൂത്തപു​ത്ര​നും ഞാനും മൂപ്പന്മാ​രാ​യി സേവി​ക്കു​ന്നു.”

ക്രിസ്റ്റ്യാൻ പേജൂ​വും അമ്മയും 1974-ൽ ലാ റിവി​യെ​റിൽ എത്തിയ​പ്പോൾ അവി​ടെ​യോ ചുറ്റു​മുള്ള പട്ടണങ്ങ​ളി​ലോ സഭകളി​ല്ലാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ അവിടെ അഞ്ചു സഭകളുണ്ട്‌. സിർക്‌ ഡെ സിലാ​വോസ്‌ മലനി​ര​ക​ളി​ലുള്ള, നീരു​റ​വ​കൾക്കും ഉഷ്‌ണ​ധാ​തു​ജ​ല​സ്രോ​ത​സ്സു​കൾക്കും പേരു​കേട്ട സിലാ​വോസ്‌ പട്ടണത്തി​ലാണ്‌ അവയി​ലൊന്ന്‌. സിലാ​വോസ്‌ സഭ തുടങ്ങി​യത്‌ എങ്ങനെ​യാണ്‌? 1975-76 കാലഘ​ട്ട​ത്തിൽ എല്ലാ വ്യാഴാ​ഴ്‌ച​ക​ളി​ലും ലാ റിവി​യെ​റിൽനി​ന്നുള്ള പ്രസാ​ധകർ സിലാ​വോ​സിൽ വന്ന്‌ വൈകു​ന്നേരം അഞ്ചു മണിവരെ വയൽസേ​വനം നടത്തി​യി​രു​ന്നു. സദാ പാറകൾ വീഴു​ന്ന​തും ഇടുങ്ങി​യ​തും കുത്ത​നെ​യു​ള്ള​തു​മായ വളഞ്ഞു​പു​ളഞ്ഞ വഴിയി​ലൂ​ടെ 37 കിലോ​മീ​റ്റർ സഞ്ചരി​ച്ചു​വേ​ണ​മാ​യി​രു​ന്നു അവിടെ എത്താൻ. അവരുടെ യത്‌നങ്ങൾ ഫലം കണ്ടു. എന്തെന്നാൽ ഇപ്പോൾ ആ പട്ടണത്തിൽ ഏതാണ്ട്‌ 30 പ്രസാ​ധ​ക​രുണ്ട്‌. അവർക്കു സ്വന്തം രാജ്യ​ഹാ​ളു​മുണ്ട്‌.

തെക്ക്‌ ആത്മീയ പുരോ​ഗ​തി

തദ്ദേശ​വാ​സി​കൾ റീയൂ​ണി​യന്റെ തെക്കു​ഭാ​ഗത്തെ “പ്രക്ഷു​ബ്ധ​മായ തെക്ക്‌” എന്നാണു വിളി​ക്കു​ന്നത്‌, അതിനു നല്ല കാരണ​വു​മുണ്ട്‌. കലിപൂണ്ട കൂറ്റൻ തിരമാ​ലകൾ, മിക്കവാ​റും തരിശാ​യി കിടക്കുന്ന തീരത്തു​ട​നീ​ളം സദാ ആഞ്ഞടി​ക്കു​ന്നു. റീയൂ​ണി​യ​നി​ലെ സജീവ അഗ്നിപർവ​ത​മായ പിറ്റോൺ ഡെ ലാ ഫൂർനേസ്‌ തലയു​യർത്തി നിൽക്കു​ന്ന​തും അവി​ടെ​യാണ്‌. ആ പ്രദേ​ശത്തെ ഏറ്റവും വലിയ പട്ടണം സെന്റ്‌ പിയെർ ആണ്‌. 1960-കളുടെ ഒടുവിൽ പ്രത്യേക പയനി​യർമാ​രായ ഡെനിസ്‌ മെലോ​യും ലിലിയൻ പൈപ്‌ഷി​ക്കും അവിടെ നിയമി​ക്ക​പ്പെട്ടു. പിന്നീടു താത്‌പ​ര്യ​ക്കാ​രു​ടെ എണ്ണം വർധി​ച്ച​പ്പോൾ, പ്രത്യേക പയനി​യർമാ​രായ മിഷൽ റിവി​യെ​റും ഭാര്യ റെനേ​യും ഈ രണ്ടു സഹോ​ദ​രി​മാ​രോ​ടൊ​പ്പം പ്രവർത്തനം ആരംഭി​ച്ചു.

ആ പ്രദേ​ശത്തെ ഒരു ആദിമ ബൈബിൾ വിദ്യാർഥി​യാണ്‌ ക്ലേയോ ലാപി​യെർ. അദ്ദേഹം ഒരു നിർമാണ വിദഗ്‌ധ​നാ​യി​രു​ന്നു. 1968-ൽ സത്യത്തിൽ വന്ന അദ്ദേഹം ഇങ്ങനെ പറയുന്നു: “ഞാൻ സംബന്ധിച്ച ആദ്യ യോഗം ഒരു മരച്ചു​വ​ട്ടിൽവെ​ച്ചാ​ണു നടത്തി​യത്‌. വലിയ ഒരു കെട്ടിടം പണിയാ​നാ​യി നിലവി​ലു​ണ്ടാ​യി​രുന്ന ‘രാജ്യ​ഹാൾ’—മൂന്നു മീറ്റർ നീളവും മൂന്നു മീറ്റർ വീതി​യു​മുള്ള ഒരു ഷെഡ്‌—പൊളി​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അതിന്റെ നിർമാ​ണ​ത്തിൽ പങ്കുപ​റ്റാൻ എനിക്കു കഴിഞ്ഞു.”

സൈന്യ​ത്തി​ന്റെ റിസർവ്‌ വിഭാ​ഗ​ത്തിൽ സേവി​ച്ചി​രുന്ന ക്ലേയോ​യെ ആ വർഷം​തന്നെ സൈനി​ക​സേ​വ​ന​ത്തി​നു വിളിച്ചു. അദ്ദേഹം പറയുന്നു: “ഞാൻ അൽപ്പം ബൈബിൾ പരിജ്ഞാ​നം നേടി​യി​രു​ന്ന​തി​നാൽ എന്റെ നിഷ്‌പ​ക്ഷ​നില വിശദീ​ക​രി​ച്ചു​കൊണ്ട്‌ ഞാൻ അധികാ​രി​കൾക്ക്‌ എഴുതി. അവർ മറുപടി നൽകാ​തി​രു​ന്ന​തി​നാൽ കാര്യം തിരക്കാൻ ഞാൻ ദ്വീപി​ന്റെ മറുവ​ശ​ത്തുള്ള സെന്റ്‌-ഡെനസി​ലെ സൈനിക താവള​ത്തിൽ ചെന്നു. ജയിലിൽ പോകാൻ ഒരുങ്ങി​യി​രു​ന്നു​കൊ​ള്ളൂ എന്നു പറഞ്ഞ്‌ ഒരു ഓഫീസർ എന്നെ വീട്ടി​ലേക്കു തിരി​ച്ച​യച്ചു. അതിനാൽ ഞാൻ കൂടെ​ക്കൂ​ടെ പ്രാർഥി​ക്കു​ക​യും ഉത്സാഹ​പൂർവം പഠിക്കു​ക​യും ചെയ്‌തു​കൊ​ണ്ടി​രു​ന്നു. അധികം താമസി​യാ​തെ എന്നെ താവള​ത്തി​ലേക്കു വിളി​പ്പി​ച്ചു. ഒരു സഹോ​ദ​ര​നെ​യും​കൂ​ട്ടി ഞാൻ കാറിൽ യാത്ര​തി​രി​ച്ചു. അവി​ടെ​യെ​ത്തി​യ​പ്പോൾ ഞാൻ അദ്ദേഹ​ത്തോ​ടു പറഞ്ഞു: ‘ഒരു മണിക്കൂർ കാത്തു​നിൽക്കുക. അതിനു​ള്ളിൽ ഞാൻ തിരി​ച്ചു​വ​ന്നി​ല്ലെ​ങ്കിൽ പിന്നെ എന്നെ പ്രതീ​ക്ഷി​ക്ക​ണ​മെ​ന്നില്ല. അങ്ങനെ സംഭവി​ച്ചാൽ ഈ കാർ വിറ്റ്‌ പണം എന്റെ ഭാര്യയെ ഏൽപ്പി​ക്കണം.’

“ഞാൻ അകത്തു ചെന്ന​പ്പോൾ, എന്നെ എന്തു ചെയ്യണ​മെ​ന്നതു സംബന്ധിച്ച്‌ ഓഫീ​സർമാർ തർക്കി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണു കണ്ടത്‌. ഏതാണ്ട്‌ 45 മിനിട്ട്‌ കഴിഞ്ഞ്‌ ഒരു സാർജന്റ്‌ എന്റെ അടു​ത്തേക്കു വന്നു.

“‘എന്റെ കൺമു​മ്പിൽ കണ്ടു​പോ​ക​രുത്‌. പൊയ്‌ക്കൊ​ള്ളൂ വീട്ടി​ലേക്ക്‌!’ അദ്ദേഹം പറഞ്ഞു.

“നാൽപ്പ​ത്തഞ്ചു മീറ്റർ നടന്നില്ല, അതിനു​മുമ്പ്‌ അദ്ദേഹം എന്നെ തിരികെ വിളിച്ചു. എന്നിട്ട്‌ ഹൃദ്യ​മാ​യി ഇങ്ങനെ പറഞ്ഞു: ‘നിങ്ങളു​ടെ ആളുക​ളോട്‌ എനിക്ക്‌ ആദരവുണ്ട്‌. ഫ്രാൻസിൽവെച്ച്‌ ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റി​ച്ചു കേട്ടി​ട്ടുണ്ട്‌. എന്നാൽ ആദ്യമാ​യാണ്‌ അവരി​ലൊ​രാ​ളെ കാണു​ന്നത്‌.’

“അക്കാലത്ത്‌ സെന്റ്‌ പിയെ​റിൽ ഉണ്ടായി​രുന്ന ഏക സഹോ​ദ​ര​നാ​യി​രു​ന്നു ഞാൻ. അതു​കൊണ്ട്‌ ഞാനാണ്‌ എല്ലാ യോഗ​ങ്ങ​ളും നടത്തി​യി​രു​ന്നത്‌. എന്നിരു​ന്നാ​ലും ഇടയ്‌ക്കൊ​ക്കെ സഹായം ലഭിക്കാ​റു​ണ്ടാ​യി​രു​ന്നു. 1979-ൽ മിഷനറി ദമ്പതി​ക​ളായ ആന്റ്‌വാൻ ബ്രാങ്കാ​യും ഷിൽബെ​റും എത്തി​ച്ചേർന്നു.”

രാജ്യ​ഹാൾ നിർമാ​ണം

സഭകളും ഗ്രൂപ്പു​ക​ളും ആദ്യ​മൊ​ക്കെ കൂടി​വ​ന്നി​രു​ന്നത്‌ സാധാ​ര​ണ​ഗ​തി​യിൽ, രാജ്യ​ഹാ​ളി​നാ​യി മാറ്റം​വ​രു​ത്തിയ വീടു​ക​ളി​ലും സ്വകാ​ര്യ​ഭ​വ​ന​ങ്ങ​ളി​ലു​മാ​യി​രു​ന്നു. എന്നാൽ കൂടെ​ക്കൂ​ടെ​യുള്ള ചുഴലി​ക്കാ​റ്റു നിമിത്തം കൂടുതൽ ഉറപ്പുള്ള കെട്ടി​ടങ്ങൾ ആവശ്യ​മാ​യി​രു​ന്നു. ഇഷ്ടിക​കൊ​ണ്ടുള്ള കെട്ടി​ട​ങ്ങൾക്കു പക്ഷേ ചെല​വേ​റു​മാ​യി​രു​ന്നു, പണിയാൻ ദീർഘ​കാ​ലം എടുക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. എന്നാൽ യഹോ​വ​യു​ടെ കൈ കുറു​കി​യി​ട്ടി​ല്ല​ല്ലോ; കാല​ക്ര​മ​ത്തിൽ റീയൂ​ണി​യ​നിൽ അത്തരം രാജ്യ​ഹാ​ളു​കൾ പ്രത്യ​ക്ഷ​പ്പെ​ടാൻ തുടങ്ങി.—യെശ. 59:1.

ഉദാഹ​ര​ണ​ത്തിന്‌, സെന്റ്‌ ലൂയി പട്ടണത്തി​ലുള്ള സഭയ്‌ക്ക്‌ പുതിയ രാജ്യ​ഹാ​ളി​നുള്ള പ്ലാൻ കിട്ടി​യ​പ്പോൾ ഒരു യുവ സഹോ​ദരൻ കൽപ്പണി സംബന്ധിച്ച ഒരു കോഴ്‌സിൽ സംബന്ധി​ക്കു​ക​യാ​യി​രു​ന്നു. ആ സഹോ​ദരൻ തന്റെ അധ്യാ​പ​ക​നോ​ടു സാക്ഷീ​ക​രി​ക്കു​ക​യും ഹാളി​നെ​ക്കു​റിച്ച്‌ അദ്ദേഹ​ത്തോ​ടു പറയു​ക​യും സ്വമേ​ധയാ സേവക​രാണ്‌ ഹാൾ പണിയു​ന്ന​തെന്നു വിശദീ​ക​രി​ക്കു​ക​യും ചെയ്‌തു. അധ്യാ​പകൻ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? പ്രാ​യോ​ഗിക പരിശീ​ല​ന​ത്തി​നാ​യി ക്ലാസ്സിലെ എല്ലാ വിദ്യാർഥി​ക​ളെ​യും അദ്ദേഹം നിർമാണ സ്ഥലത്തേക്കു കൊണ്ടു​വന്നു! വാനം​മാ​ന്താൻ ആ വിദ്യാർഥി​കൾ സഹായി​ച്ചു, അടിത്ത​റ​യ്‌ക്ക്‌ ആവശ്യ​മായ കമ്പി അധ്യാ​പ​ക​നും പ്രദാനം ചെയ്‌തു.

ഒരു പൊതു അവധി ദിവസം സഹോ​ദ​ര​ന്മാർ 2,000 ചതുരശ്ര അടി വരുന്ന സ്ലാബ്‌ വാർക്കാൻ ക്രമീ​ക​രണം ചെയ്‌തു. ഉത്സാഹ​ഭ​രി​ത​രായ നൂറിൽപ്പരം സ്വമേ​ധ​യാ​സേ​വകർ നേര​ത്തേ​തന്നെ എത്തി​ച്ചേർന്നു. എന്നാൽ ഏതോ കാരണ​ത്താൽ ടൗൺ അധികൃ​തർ ജലവി​ത​രണം നിറു​ത്തി​വെ​ച്ചി​രു​ന്നു! ഒരു സഹോ​ദരൻ മുൻകൈ എടുത്ത്‌ തനിക്കു പരിച​യ​മു​ണ്ടാ​യി​രുന്ന അഗ്നിശമന വകുപ്പു മേധാ​വി​യോട്‌ ഈ ദയനീ​യാ​വസ്ഥ വിവരി​ച്ചു; ദയാലു​വായ അദ്ദേഹം പണിക്ക്‌ ആവശ്യ​മായ വെള്ളം നിറച്ച ഫയർലോ​റി സത്വരം അയച്ചു.

രാജ്യ​ഹാൾ പൂർത്തി​യാ​യ​പ്പോൾ സഹോ​ദ​ര​ന്മാ​രി​ലും അവരുടെ വേലയി​ലും മതിപ്പു​തോ​ന്നിയ പുതിയ ഒരു താത്‌പ​ര്യ​ക്കാ​രൻ സൗണ്ട്‌സി​സ്റ്റം വാങ്ങാൻ ആവശ്യ​മായ പണത്തിന്‌ ചെക്കെ​ഴു​തി​ക്കൊ​ടു​ത്തു. ഭരണസം​ഘ​ത്തിൽപ്പെട്ട ക്യാരി ബാർബർ 1988 ഡിസം​ബ​റിൽ മൗറീ​ഷ്യസ്‌ സന്ദർശി​ച്ച​പ്പോൾ സമർപ്പണ പ്രസംഗം നടത്താൻ ഇവിടെ എത്തി. ആദ്യത്തെ ശീഘ്ര-നിർമിത രാജ്യ​ഹാൾ 1996-ൽ സെന്റ്‌-ഷില്ലേ​ബെ​യ്‌നിൽ പൂർത്തി​യാ​യി. ഇപ്പോൾ ഈ ദ്വീപിൽ 34 സഭകൾക്കാ​യി 17 രാജ്യ​ഹാ​ളു​ക​ളുണ്ട്‌.

സർക്കിട്ട്‌ സമ്മേള​നങ്ങൾ എവിടെ നടത്തും?

റീയൂ​ണി​യ​നി​ലെ വേലയ്‌ക്കു വളരെ നല്ല തുടക്കം ലഭിച്ച​തി​നാൽ സമ്മേള​നങ്ങൾ നടത്താൻതക്ക വലുപ്പ​മുള്ള സ്ഥലങ്ങൾ കണ്ടെത്തു​ന്നതു പ്രയാ​സ​മാ​യി​രു​ന്നു. 1964-ൽ ആദ്യത്തെ പ്രാ​ദേ​ശിക സർക്കിട്ട്‌ സമ്മേളനം നടത്താൻ സഹോ​ദ​ര​ന്മാർ ആസൂ​ത്രണം ചെയ്‌തു. എന്നിരു​ന്നാ​ലും പല മാസങ്ങ​ളി​ലെ തിരച്ചി​ലി​നു​ശേഷം അവർക്ക്‌ ഒരു സ്ഥലംമാ​ത്രമേ കണ്ടെത്താൻ കഴിഞ്ഞു​ള്ളൂ—സെന്റ്‌-ഡെനസിൽ മുകൾനി​ല​യി​ലുള്ള ഒരു റസ്റ്ററന്റ്‌. പഴക്കം​ചെ​ന്ന​തും തടി​കൊ​ണ്ടു​ള്ള​തു​മായ ആ കെട്ടി​ട​ത്തിന്‌ അന്യായ വാടക​യാ​യി​രു​ന്നു! 200-ലേറെ​പ്പേ​രു​ടെ—അത്രയും പേരെ​യാ​ണു സമ്മേള​ന​ത്തി​നു പ്രതീ​ക്ഷി​ച്ചി​രു​ന്നത്‌—ഭാരം താങ്ങാൻ കെട്ടി​ട​ത്തി​നു കഴിയു​മെന്ന്‌ ഉടമസ്ഥർ പറഞ്ഞു.

ഗത്യന്ത​ര​മി​ല്ലാ​തെ സഹോ​ദ​ര​ന്മാർ ആ റസ്റ്ററന്റ്‌ ബുക്കു​ചെ​യ്‌തു. അനുഭാ​വ​മു​ണ്ടാ​യി​രുന്ന ഒരു മനുഷ്യൻ ഒരു സൗണ്ട്‌സി​സ്റ്റം സംഭാവന ചെയ്‌തു. സമ്മേള​ന​ദി​വസം സഹോ​ദ​രങ്ങൾ വന്നു​ചേ​രാൻ തുടങ്ങി​യ​പ്പോൾ മച്ച്‌ തകർന്നു​വീ​ഴു​മോ​യെന്നു ഞങ്ങൾ ഭയപ്പെട്ടു. എന്നാൽ അങ്ങനെ​യൊ​ന്നും സംഭവി​ച്ചില്ല. ഞായറാ​ഴ്‌ചത്തെ ഹാജർ 230 ആയിരു​ന്നു. 21 പേർ സ്‌നാ​പ​ന​മേറ്റു.

പിന്നീട്‌ അധികം താമസി​യാ​തെ, സിർക്‌ ഡെ മാഫാ​റ്റിൽ ജനിച്ചു​വ​ളർന്ന ലൂയി നെലോപ്‌ സഹോ​ദരൻ സെന്റ്‌-ഡെനസി​ലെ സ്വന്തം പുരയി​ട​ത്തിൽ ഒരു താത്‌കാ​ലിക സമ്മേള​ന​ഹാൾ പണിയാൻ സദയം സ്ഥലം വാഗ്‌ദാ​നം ചെയ്‌തു. മരം​കൊ​ണ്ടുള്ള ചട്ടക്കൂ​ടും തകരം മേഞ്ഞ മേൽക്കൂ​ര​യും ഉള്ള ആ ഷെഡ്ഡിന്റെ വശങ്ങൾ, മെടഞ്ഞ ഓല​കൊ​ണ്ടു മറച്ചതാ​യി​രു​ന്നു.

അവിടെ ആദ്യം നടത്തി​യത്‌ ഒരു ത്രിദിന ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നാ​യി​രു​ന്നു. ഹാജരാ​യി​രുന്ന മിര്യം ആൻഡ്രി​യൻ അനുസ്‌മ​രി​ക്കു​ന്നു: “ആദ്യ ദിവസം രാവിലെ ഞങ്ങൾ സേവന​ത്തി​നു പോയി. ഉച്ചയ്‌ക്കു മടങ്ങി​യെ​ത്തി​യ​പ്പോൾ ലഭിച്ചത്‌ നല്ല എരിവുള്ള ഭക്ഷണമാ​യി​രു​ന്നു—ചോറും ബീൻസും കുരു​മു​ളകു ചേർത്തു​ണ്ടാ​ക്കിയ കോഴി​യും അടങ്ങിയ ഒരു തനി ക്രയോൾ ഭോജനം. എരിവ്‌ ഇഷ്ടമി​ല്ലാ​ത്ത​വർക്കാ​യി, കുട്ടി​കൾക്കു​പോ​ലും കഴിക്കാ​വുന്ന ഒരു ചമ്മന്തി​യും (റൂഗെൽ മാർമായ്‌) പാചക​ക്കാർ തയ്യാറാ​ക്കി​യി​രു​ന്നു.”

സമ്മേളന ഹാജർ വർധി​ച്ച​തോ​ടെ ഹാൾ വിപു​ല​പ്പെ​ടു​ത്തി, അത്‌ ഒരു രാജ്യ​ഹാ​ളാ​യും ഉപയോ​ഗി​ച്ചി​രു​ന്നു. തന്റെ പുരയി​ട​ത്തി​ലുള്ള വീടുകൾ വാടക​യ്‌ക്കെ​ടു​ത്തി​രുന്ന കുടും​ബങ്ങൾ കാല​ക്ര​മ​ത്തിൽ താമസം​മാ​റി​യ​പ്പോൾ നെലോപ്‌ സഹോ​ദരൻ ആ സ്ഥലം മുഴുവൻ സഭയ്‌ക്കു സംഭാവന ചെയ്‌തു. ആ സ്ഥലത്ത്‌ ഇപ്പോൾ ഇഷ്ടിക കെട്ടി ഉണ്ടാക്കിയ മനോ​ഹ​ര​മായ ഒരു രാജ്യ​ഹാ​ളുണ്ട്‌. സെന്റ്‌-ഡെനസി​ലെ രണ്ടു സഭകൾ അത്‌ ഉപയോ​ഗി​ക്കു​ന്നു.

1997-ൽ ലാ പൊ​സെ​സി​യോ പട്ടണത്തിൽ അഞ്ചു വർഷം​മു​മ്പു വാങ്ങി​യി​രുന്ന സ്ഥലത്ത്‌ ഒരു സമ്മേള​ന​ഹാൾ പൂർത്തീ​ക​രി​ക്ക​പ്പെട്ടു. കെട്ടി​ട​ത്തിന്‌ തുറന്ന വശങ്ങളാ​ണു​ള്ളത്‌, സ്റ്റേജി​നോ​ടു ചേർന്ന്‌ ഒരു സ്‌നാ​പ​ന​ക്കു​ള​വും നിർമി​ച്ചി​ട്ടുണ്ട്‌. 1,600 പേർക്ക്‌ ഇരിക്കാ​വുന്ന ഈ ഹാൾ വർഷത്തിൽ കുറഞ്ഞത്‌ 12 പ്രാവ​ശ്യം സമ്മേള​ന​ങ്ങൾക്കും കൺ​വെൻ​ഷ​നു​കൾക്കു​മാ​യി ഉപയോ​ഗി​ക്കു​ന്നു. ഒമ്പതു​പേർക്കു താമസി​ക്കാ​വുന്ന ഒരു മിഷനറി ഭവനവും അടുത്തു​ത​ന്നെ​യുണ്ട്‌. ഒരു പുസ്‌തക ഡിപ്പോ​യും റീയൂ​ണി​യ​നി​ലെ വേലയ്‌ക്കു മേൽനോ​ട്ടം വഹിക്കുന്ന ഒരു ഓഫീ​സും അവി​ടെ​യുണ്ട്‌.

ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​കൾ എവിടെ നടത്തും?

സ്വന്തം സമ്മേള​ന​ഹാൾ പണിയു​ന്ന​തി​നു​മുമ്പ്‌ സഹോ​ദ​ര​ന്മാർ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​കൾക്കു​വേണ്ടി സെന്റ്‌ പോളി​ലെ ഒളിമ്പിക്‌ സ്റ്റേഡിയം വാടക​യ്‌ക്ക്‌ എടുക്കു​മാ​യി​രു​ന്നു. എന്നാൽ പെട്ടെ​ന്നാ​യി​രി​ക്കും എന്തെങ്കി​ലും സ്‌പോർട്‌സോ, സാംസ്‌കാ​രിക പരിപാ​ടി​ക​ളോ നടത്താൻ ക്രമീ​ക​രി​ക്ക​പ്പെ​ടു​ന്നത്‌. അങ്ങനെ അവസാന നിമി​ഷ​ത്തിൽ സഹോ​ദ​ര​ന്മാർക്ക്‌ മറ്റേ​തെ​ങ്കി​ലും സൗകര്യം കണ്ടെ​ത്തേണ്ടി വന്നിരു​ന്നു. പിന്നീട്‌ സ്റ്റേഡി​യ​ത്തി​ന​ടു​ത്തുള്ള പ്രദർശന മൈതാ​നം ഉപയോ​ഗി​ച്ചു​കൊ​ള്ളാൻ മുനി​സി​പ്പാ​ലി​റ്റി സഹോ​ദ​ര​ന്മാ​രോ​ടു പറഞ്ഞു. മേളകൾക്കും പ്രദർശ​ന​ങ്ങൾക്കു​മാ​യി വേർതി​രി​ച്ചി​രുന്ന തുറസ്സായ ഈ സ്ഥലത്ത്‌ ഇരിപ്പി​ടങ്ങൾ ഇല്ലായി​രു​ന്നു. അതു​കൊണ്ട്‌ കൺ​വെൻ​ഷനു വരുന്നവർ കസേര​ക​ളും കുടക​ളും കൊണ്ടു​വ​രേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. തത്‌ഫ​ല​മാ​യി സ്റ്റേജിൽനി​ന്നു നോക്കു​മ്പോൾ, ആകാം​ക്ഷ​യോ​ടെ കാതു​കൂർപ്പി​ച്ചി​രി​ക്കുന്ന ആളുകൾക്കു​പ​കരം എണ്ണമറ്റ കുടക​ളു​ടെ ഒരു വർണക്കാ​ഴ്‌ച​യാ​ണു കാണാൻ കഴിഞ്ഞി​രു​ന്നത്‌!

റീയൂ​ണി​യൻ ഓഫീസ്‌ എഴുതു​ന്നു: “ഒരു സന്ദർഭ​ത്തിൽ മുനി​സി​പ്പാ​ലി​റ്റി രണ്ടു കൂട്ടർക്ക്‌ മൈതാ​നം ബുക്കു​ചെ​യ്‌തു. മറ്റേ കൂട്ടർ സൂക്ക്‌ സംഗീതം അവതരി​പ്പി​ക്കുന്ന മാർട്ടി​നി​ക്കിൽനി​ന്നുള്ള ഒരു സംഘമാ​യി​രു​ന്നു—ജമൈക്കൻ, വെസ്റ്റിൻഡീസ്‌ എന്നീ നാടു​ക​ളി​ലെ സംഗീ​ത​ത്തി​ന്റെ ആഫ്രിക്കൻ താളങ്ങ​ളി​ലുള്ള ആവിഷ്‌കാ​ര​മാണ്‌ സൂക്ക്‌. സംഗീത ഗ്രൂപ്പി​നോ​ടു പക്ഷഭേദം കാട്ടിയ ഉദ്യോ​ഗസ്ഥർ നമുക്കു മറ്റൊരു സ്ഥലമാണു നൽകി​യത്‌—ഫ്രഞ്ച്‌ കുടി​യേ​റ്റ​ക്കാർ ആദ്യം ഇറങ്ങിയ, ‘ആദ്യ ഫ്രഞ്ചു​കാ​രു​ടെ ഗുഹ’ എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരു കളിസ്ഥലം. കടും​തൂ​ക്കു​ക​ളും തണൽമ​ര​ങ്ങ​ളും പശ്ചാത്ത​ല​മൊ​രു​ക്കിയ ആ സ്ഥലം മനോ​ഹ​ര​മാ​യി​രു​ന്നെ​ങ്കി​ലും ഇരിപ്പി​ട​ങ്ങ​ളോ സ്റ്റേജോ ഉണ്ടായി​രു​ന്നില്ല. കക്കൂസു​ക​ളും കുറവാ​യി​രു​ന്നു.

“എന്നാൽ ഇപ്രാ​വ​ശ്യം സ്റ്റേഡിയം ലഭിക്കാ​തി​രു​ന്ന​തിൽ ഞങ്ങൾ സന്തുഷ്ട​രാ​യി​രു​ന്നു; കൺ​വെൻ​ഷൻ ദിനമാ​യി​രുന്ന ശനിയാഴ്‌ച വൈകു​ന്നേരം ഒരു കൊടു​ങ്കാറ്റ്‌ ആഞ്ഞുവീ​ശി. ഇടിമി​ന്ന​ലിൽ സ്റ്റേഡി​യ​ത്തി​ലെ വൈദ്യു​തി ബന്ധം പൂർണ​മാ​യും വിച്ഛേ​ദി​ക്ക​പ്പെട്ടു. അതോടെ സൂക്ക്‌ കച്ചേരി​ക്കും തിരശ്ശീല വീണു. അഞ്ചു കിലോ​മീ​റ്റർ ദൂരെ​യാ​യി​രുന്ന ഞങ്ങളെ അതു ബാധി​ച്ചില്ല. അതു ‘ദൈവ​ത്തി​ന്റെ ന്യായ​വി​ധി’ ആയിരു​ന്നെ​ന്നു​പോ​ലും സ്ഥലവാ​സി​കൾ പറയു​ക​യു​ണ്ടാ​യി.”

സംഘട​നാ​പ​ര​മായ പരിഷ്‌കാ​ര​ങ്ങൾ

1967 ജൂൺ 22-ന്‌ ലേ റ്റെയിം​വെൻ ഡെ ഷേവോവ എന്ന പേരിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അസ്സോ​സി​യേഷൻ നിയമ​പ​ര​മാ​യി സ്ഥാപി​ത​മാ​യി. 1969 ഫെബ്രു​വ​രി​യിൽ ഈ ദ്വീപിൽ ആദ്യമാ​യി ഒരു പ്രാ​ദേ​ശിക സർക്കിട്ട്‌ മേൽവി​ചാ​രകൻ നിയമി​ക്ക​പ്പെട്ടു—അൾജീ​റി​യ​യിൽ ജനിച്ച്‌ ഫ്രാൻസിൽ വളർന്ന ആറി സാമി. അദ്ദേഹ​ത്തി​ന്റെ സർക്കി​ട്ടിൽ റീയൂ​ണി​യ​നി​ലെ ആറു സഭകളും മൗറീ​ഷ്യ​സി​ലെ നാലു സഭകളും ഒറ്റപ്പെട്ട പല കൂട്ടങ്ങ​ളും ഉൾപ്പെ​ട്ടി​രു​ന്നു. ഇപ്പോൾ റീയൂ​ണി​യ​നിൽത്തന്നെ രണ്ടു സർക്കി​ട്ടു​ക​ളുണ്ട്‌.

22 വർഷമാ​യി വീക്ഷാ​ഗോ​പു​ര​ത്തി​നു​ണ്ടാ​യി​രുന്ന നിരോ​ധനം 1975-ൽ നീക്ക​പ്പെട്ടു. റീയൂ​ണി​യ​നി​ലുള്ള സഹോ​ദ​രങ്ങൾ പെട്ടെ​ന്നു​തന്നെ ഈ മാസിക വയലിൽ ഉപയോ​ഗി​ക്കാൻ തുടങ്ങി. ബ്യു​വെൽറ്റെൻ എന്റേറി​യോർ എന്ന പ്രസി​ദ്ധീ​ക​ര​ണ​മാണ്‌ അവർ ഉപയോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്നത്‌. ഫ്രാൻസിൽ അച്ചടി​ച്ചി​രുന്ന ഇതിൽ വീക്ഷാ​ഗോ​പു​ര​ത്തിൽ ഉണ്ടായി​രുന്ന അതേ വിവര​ങ്ങ​ളാണ്‌ ഉണ്ടായി​രു​ന്നത്‌, എന്നാൽ അതു പൊതു​ജ​ന​ങ്ങൾക്കു സമർപ്പി​ച്ചി​രു​ന്നില്ല. 1980 ജനുവ​രി​യിൽ റീയൂ​ണി​യ​ന്റെ​യും സമീപ​ത്തുള്ള മറ്റു ദ്വീപു​ക​ളു​ടെ​യും സാഹച​ര്യം കണക്കി​ലെ​ടു​ത്തു​കൊണ്ട്‌, നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ ഫ്രഞ്ച്‌ പതിപ്പ്‌ ഫ്രാൻസ്‌ ബ്രാഞ്ച്‌ അച്ചടിച്ചു തുടങ്ങി. കൂടാതെ റീയൂ​ണി​യൻ ക്രയോൾ സംസാ​രി​ക്കു​ന്ന​വ​രു​ടെ പ്രയോ​ജ​ന​ത്തി​നാ​യി നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം, ഏക സത്യ​ദൈ​വത്തെ ആരാധി​ക്കുക എന്നീ പുസ്‌ത​ക​ങ്ങ​ളും ലഘു​ലേ​ഖ​ക​ളും ലഘുപ​ത്രി​ക​ക​ളും ഉൾപ്പെ​ടെ​യുള്ള ചില പ്രസി​ദ്ധീ​ക​ര​ണങ്ങൾ ആ ഭാഷയി​ലേക്കു വിവർത്തനം ചെയ്‌തി​ട്ടുണ്ട്‌. ഈ അതിവി​ദൂ​ര​ഭാ​ഗത്ത്‌ സുവാർത്ത​യു​ടെ പുരോ​ഗ​മ​ന​ത്തിന്‌ ഇത്തരം പ്രസി​ദ്ധീ​ക​ര​ണങ്ങൾ സഹായി​ച്ചി​രി​ക്കു​ന്നു.

ഇന്ത്യൻ മഹാസ​മു​ദ്ര​ത്തി​ന്റെ വിശാ​ല​മായ ജലാശ​യ​പ്പ​ര​പ്പിൽ റീയൂ​ണി​യൻ ഒരു പൊട്ടു മാത്ര​മാണ്‌. എന്നാൽ ദൈവ​ത്തി​നുള്ള എത്ര ശക്തമായ സ്‌തു​തി​ഘോ​ഷ​മാണ്‌ അവി​ടെ​നിന്ന്‌ ഉയർന്നി​ട്ടു​ള്ളത്‌! “അവർ . . . അവന്റെ [യഹോ​വ​യു​ടെ] സ്‌തു​തി​യെ ദ്വീപു​ക​ളിൽ പ്രസ്‌താ​വി​ക്കട്ടെ” എന്ന യെശയ്യാ പ്രവാ​ച​കന്റെ വാക്കു​ക​ളാണ്‌ ഇതു നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നത്‌. (യെശ. 42:10, 12) റീയൂ​ണി​യന്റെ അഗ്നിപർവത തീരങ്ങ​ളിൽ അന്തമി​ല്ലാ​തെ ആർത്തല​യ്‌ക്കുന്ന നീലി​മ​യാർന്ന കൂറ്റൻ തിരമാ​ല​കൾപോ​ലെ, അവി​ടെ​യുള്ള യഹോ​വ​യു​ടെ സാക്ഷികൾ അവന്റെ സ്‌തുതി പ്രസ്‌താ​വി​ക്കു​ന്ന​തിൽ സ്ഥിരത​യും വിശ്വ​സ്‌ത​ത​യു​മു​ള്ളവർ ആയിരി​ക്കു​ന്ന​തിൽ തുടരട്ടെ.

[228, 229 പേജു​ക​ളി​ലെ ചതുരം/ മാപ്പുകൾ]

റീയൂണിയൻ ഒരു ആകമാന വീക്ഷണം

ഭൂപ്രകൃതി

ഏതാണ്ട്‌ 65 കിലോ​മീ​റ്റർ നീളവും 50 കിലോ​മീ​റ്റർ വീതി​യു​മുള്ള റീയൂ​ണി​യൻ, മൗറീ​ഷ്യ​സും റീയൂ​ണി​യ​നും റോ​ഡ്രി​ഗ്‌സും ഉൾപ്പെട്ട മാസ്‌ക​റീൻ ദ്വീപു​ക​ളിൽ ഏറ്റവും വലുതാണ്‌. ദ്വീപി​ന്റെ ഉള്ളി​ലോ​ട്ടു മാറി സിർക്കു​കൾ (ചെങ്കു​ത്തായ വശങ്ങളുള്ള താഴ്‌ന്ന നിലങ്ങൾ) എന്നു വിളി​ക്ക​പ്പെ​ടുന്ന, സസ്യല​താ​ദി​കൾ നിറഞ്ഞ​തും ആൾപ്പാർപ്പു​ള്ള​തു​മായ മൂന്ന്‌ അഗ്നിപർവ​ത​ഗർത്ത​ങ്ങ​ളുണ്ട്‌. കാലപ്പ​ഴ​ക്ക​മുള്ള വൻ അഗ്നിപർവ​തങ്ങൾ ഇടിഞ്ഞു​വീ​ണു​ണ്ടാ​കു​ന്ന​താണ്‌ സിർക്കു​കൾ.

ജനങ്ങൾ

7,87,600-ഓളം​വ​രുന്ന നിവാ​സി​കൾ മുഖ്യ​മാ​യും ആഫ്രിക്ക, ചൈന, ഫ്രാൻസ്‌, ഇന്ത്യ, ദക്ഷിണ​പൂർവേഷ്യ എന്നിവ​ട​ങ്ങ​ളിൽനി​ന്നു​ള്ള​വ​രു​ടെ പിൻഗാ​മി​ക​ളാണ്‌. ഏതാണ്ട്‌ 90 ശതമാനം കത്തോ​ലി​ക്ക​രാണ്‌.

ഭാഷ

ഫ്രഞ്ചാണ്‌ ഔദ്യോ​ഗിക ഭാഷ. എന്നാൽ റീയൂ​ണി​യൻ ക്രയോൾ ആണു പൊതു​ഭാഷ.

ഉപജീവനമാർഗം

കരിമ്പ്‌, അതിൽനി​ന്നു​ണ്ടാ​ക്കുന്ന ശർക്കര​പ്പാവ്‌, റം എന്നിവ​യും വിനോദ സഞ്ചാര​വു​മാണ്‌ ഇവിടത്തെ സമ്പദ്‌വ്യ​വ​സ്ഥയെ മുഖ്യ​മാ​യും സ്വാധീ​നി​ക്കു​ന്നത്‌.

ആഹാരം

ചോറ്‌, ഇറച്ചി, മീൻ, ബീൻസ്‌, തുവര എന്നിവ​യാണ്‌ പ്രധാന ആഹാരം. കരിമ്പി​നു പുറമേ തേങ്ങ, ലിച്ചി, കപ്പളങ്ങ, കൈതച്ചക്ക, കാബേജ്‌, പച്ചടി​ക്കീര, തക്കാളി, വാനില എന്നിവ​യും വിളക​ളിൽ ഉൾപ്പെ​ടു​ന്നു.

കാലാവസ്ഥ

ദക്ഷിണാ​യ​ന​രേ​ഖ​യ്‌ക്ക്‌ അൽപ്പം വടക്കു​മാ​റി സ്ഥിതി​ചെ​യ്യുന്ന റീയൂ​ണി​യ​നിൽ ഈർപ്പ​മുള്ള അന്തരീ​ക്ഷ​ത്തോ​ടു​കൂ​ടിയ ഉഷ്‌ണ​മേ​ഖലാ കാലാ​വ​സ്ഥ​യാണ്‌. മഴയും താപനി​ല​യും ഓരോ പ്രദേ​ശ​ത്തും വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു. ചുഴലി​ക്കാറ്റ്‌ സാധാ​ര​ണ​മാണ്‌.

[മാപ്പുകൾ]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

മഡഗാസ്‌കർ

റോഡ്രിഗ്‌സ്‌

മൗറീഷ്യസ്‌

റീയൂണിയൻ

റീയൂണിയൻ

സെന്റ്‌-ഡെനസ്‌

ലാ മൊന്റാ​നി

ലാ പൊ​സെ​സി​യോ

ലേ പോർ

സെന്റ്‌ പോൾ

സെന്റ്‌-ഷില്ലേ​ബെ​യ്‌ൻ

സിർക്‌ ഡെ മാഫാറ്റ്‌

സിർക്‌ ഡെ സലാസി

സിലാ​വോസ്‌

സിർക്‌ ഡെ സിലാ​വോസ്‌

സെന്റ്‌ ലൂയെ

ലേ ക്യാപ്‌

ലേസ്‌മാക്‌

ലേസാ​വി​റോൻ

ലേറ്റാ-സാലേ

ലാ റിവി​യെർ

സെന്റ്‌ ലൂയി

സെന്റ്‌ പിയർ

സെന്റ്‌ ഫിലിപ്‌

പിറ്റോൺ ഡെ ലാ ഫൂർനേസ്‌

സെന്റ്‌ ബിനോ​യിറ്റ്‌

സെന്റ്‌ ആൻഡ്രേ

[ചിത്രങ്ങൾ]

ബഹിരാകാശത്തു നിന്നെ​ടുത്ത ചിത്രം

ലാവാ പ്രവാഹം

സെന്റ്‌ ഡെനസ്‌

[232, 233 പേജു​ക​ളി​ലെ ചതുരം]

റീയൂണിയന്റെ ഒരു ഹ്രസ്വ ചരിത്രം

ആദിമ അറബി നാവികർ ഈ ദ്വീപി​നെ ഡിന മോർഗ​ബിൻ (പടിഞ്ഞാ​റൻ ദ്വീപ്‌) എന്നു വിളിച്ചു. പിന്നെ​യും ജനവാ​സ​മി​ല്ലാ​തെ കിടന്നി​രുന്ന ഈ ഭൂപ്ര​ദേശം 1500-കളുടെ ആരംഭ​ത്തിൽ പോർച്ചു​ഗീസ്‌ നാവികർ കണ്ടുപി​ടി​ച്ച​പ്പോൾ അവർ അതിന്‌ സാന്റാ അപ്പോ​ളോ​ണിയ എന്നു നാമക​രണം ചെയ്‌തു. ഫ്രഞ്ചു​കാ​ര​നായ ഷാക്‌ പ്രോണി 1642-ൽ മഡഗാ​സ്‌ക​റിൽനി​ന്നു 12 വിപ്ലവ​കാ​രി​കളെ അവി​ടേക്ക്‌ അയച്ചു​കൊണ്ട്‌ സാന്റാ അപ്പോ​ളോ​ണിയ ഫ്രാൻസി​നു സ്വന്തമാ​ണെന്ന്‌ അവകാ​ശ​പ്പെട്ടു. 1649-ൽ ഫ്രഞ്ച്‌ രാജഗൃ​ഹ​ത്തി​ന്റെ പേരിനു ചേർച്ച​യിൽ അതിനെ ഇൽ ബുർബോൺ എന്നു പുനർനാ​മ​ക​രണം ചെയ്‌തു. 1793-ലെ ഫ്രഞ്ച്‌ വിപ്ലവ​ത്തിൽ ബുർബോൺ രാജവം​ശം നിലം​പൊ​ത്തി​യ​പ്പോൾ, പാരീസ്‌ നാഷണൽ ഗാർഡും മാർസെ​യ്‌ൽസിൽനി​ന്നുള്ള വിപ്ലവ​കാ​രി​ക​ളും തങ്ങളുടെ പുനഃ​സം​ഗമം (reunion) ആഘോ​ഷി​ക്കു​ക​യും അതിന്റെ സ്‌മര​ണ​യ്‌ക്കാ​യി ഈ ദ്വീപിന്‌ റീയൂ​ണി​യൻ എന്നു പേരി​ടു​ക​യും ചെയ്‌തു. പേരു​മാ​റ്റം പിന്നെ​യു​മു​ണ്ടാ​യി. ഒടുവിൽ, 1848-ൽ റീയൂ​ണി​യൻ എന്ന പേർ സ്ഥിര​പ്പെ​ടു​ത്തി. 1946-ൽ ഈ ദ്വീപ്‌ ഫ്രാൻസി​ന്റെ ഒരു വിദേശ ഭരണ ഡിസ്‌ട്രി​ക്‌റ്റ്‌ ആയിത്തീർന്നു.

1660-കളുടെ തുടക്ക​ത്തിൽ ഫ്രാൻസ്‌ ഈ ദ്വീപിൽ കോളനി സ്ഥാപി​ക്കു​ക​യും പൂർവാ​ഫ്രി​ക്ക​യിൽനി​ന്നു കൊണ്ടു​വന്ന അടിമ​കളെ ഉപയോ​ഗിച്ച്‌ കാപ്പി​യും കരിമ്പും വ്യാപ​ക​മാ​യി വെച്ചു​പി​ടി​പ്പി​ക്കു​ക​യും ചെയ്‌തു. അടിമത്ത നിർമാർജ​ന​ത്തെ​ത്തു​ടർന്ന്‌ 1848-ൽ ഫ്രാൻസ്‌ കരാർ-ജോലി​ക്കാ​രെ കൊണ്ടു​വ​രാൻ തുടങ്ങി, പ്രത്യേ​കിച്ച്‌ ഇന്ത്യയിൽനി​ന്നും ദക്ഷിണ​പൂർവേ​ഷ്യ​യിൽനി​ന്നും. ദ്വീപി​ലെ ഇപ്പോ​ഴത്തെ സമ്മിശ്ര ജനസമു​ദാ​യം അധിക​മാ​യും ഈ സമൂഹ​ങ്ങ​ളിൽനി​ന്നാണ്‌. 1800-കളുടെ പ്രാരം​ഭ​ത്തിൽ കാപ്പി​ക്കൃ​ഷി ക്ഷയിക്കു​ക​യും കരിമ്പ്‌ പ്രധാന കയറ്റു​മതി വിളയാ​യി​ത്തീ​രു​ക​യും ചെയ്‌തു.

[236, 237 പേജു​ക​ളി​ലെ ചതുരം/ ചിത്രങ്ങൾ]

ബോഡിബിൽഡർ പ്രത്യേക പയനി​യ​റി​ങ്ങി​ലേക്ക്‌

ലൂസ്യൻ വേഷോ

ജനനം 1937

സ്‌നാപനം 1961

സംക്ഷിപ്‌ത വിവരം മുമ്പ്‌ ഒരു സുപ്ര​സിദ്ധ ബോഡി​ബിൽഡർ ആയിരുന്ന ഇദ്ദേഹം 1963 മുതൽ 1968 വരെ പ്രത്യേക പയനി​യ​റാ​യും 1975 മുതൽ മൂപ്പനാ​യും സേവി​ച്ചി​രി​ക്കു​ന്നു.

എന്റെ സുഹൃ​ത്തായ ഷാനിനെ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽനി​ന്നു “രക്ഷിക്കാൻ” 1961-ലെ ഒരു സുദി​ന​ത്തിൽ ഞാൻ അദ്ദേഹ​ത്തി​ന്റെ വീട്ടിൽ ചെന്നു. ഷാനിന്റെ ഭാര്യ​യാ​യി​രു​ന്നു എന്നെ ക്ഷണിച്ചത്‌. ആ കള്ളപ്ര​വാ​ച​ക​ന്മാർ—അങ്ങനെ​യാണ്‌ അവർ സാക്ഷി​കളെ വിശേ​ഷി​പ്പി​ച്ചത്‌—വാഗ്വാ​ദ​ത്തി​ലേർപ്പെട്ട്‌ ഒടുവിൽ തന്റെ ഭർത്താ​വി​നെ കയ്യേറ്റം ചെയ്യു​മെ​ന്നാ​യി​രു​ന്നു അവരുടെ ഭയം!

‘അദ്ദേഹത്തെ ഉപദ്ര​വി​ച്ചാൽ എല്ലാവ​നെ​യും അടിക്കണം,’ ഞാൻ മനസ്സിൽ കരുതി. എന്നാൽ അവർ പ്രസന്ന​രും സൗമ്യ​രു​മാ​യി​രു​ന്നു, അക്രമ​വാ​സന ലവലേശം ഉണ്ടായി​രു​ന്നില്ല. പെട്ടെ​ന്നു​തന്നെ, ഞാൻ കുരി​ശി​നെ സംബന്ധി​ച്ചുള്ള ഒരു ചർച്ചയിൽ മുഴുകി. യേശു വെറു​മൊ​രു സ്‌തം​ഭ​ത്തി​ലാ​ണു മരിച്ച​തെന്ന്‌ സാക്ഷികൾ ബൈബി​ളിൽനി​ന്നു വ്യക്തമാ​യി കാണി​ച്ചു​തന്നു.

പ്രധാന ദൂതനായ മീഖാ​യേൽ ദൈവ​ജ​ന​ത്തി​നു “തുണനി​ല്‌ക്കുന്ന”തായി ദാനീ​യേൽ പ്രവാ​ചകൻ പറഞ്ഞ​പ്പോൾ അവൻ എന്താണ്‌ അർഥമാ​ക്കി​യ​തെന്ന്‌ പിന്നീടു ഞാൻ ചോദി​ച്ചു. (ദാനീ. 12:1) യഥാർഥ​ത്തിൽ മീഖാ​യേൽ യേശു​ക്രി​സ്‌തു ആണെന്നും 1914 മുതൽ അവൻ “നില്‌ക്കു”കയാ​ണെ​ന്നും, അഥവാ ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി ഭരിക്കു​ക​യാ​ണെ​ന്നും സാക്ഷികൾ തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നു വിശദീ​ക​രി​ച്ചു. (മത്താ. 24:3-7; വെളി. 12:7-10) ഈ ഉത്തരങ്ങ​ളും സാക്ഷി​ക​ളു​ടെ ബൈബിൾ പരിജ്ഞാ​ന​വും എന്നെ അത്ഭുത​പ്പെ​ടു​ത്തി​ക്ക​ളഞ്ഞു. അന്നുമു​തൽ സാക്ഷികൾ ആ പ്രദേ​ശത്തു വരു​മ്പോ​ഴെ​ല്ലാം അവരു​മാ​യി ദൈവ​വ​ചനം ചർച്ച​ചെ​യ്യാൻ ഞാൻ അവസരം തേടി. അവരോ​ടൊ​പ്പം ഞാൻ വീടു​തോ​റും പോകു​ക​യും ചർച്ചക​ളിൽ ഉൾപ്പെ​ടു​ക​യും​പോ​ലും ചെയ്‌തു. താമസി​യാ​തെ, സെന്റ്‌-ആൻ​ഡ്രേ​യിൽ കൂടിവന്ന അവരുടെ ഒറ്റപ്പെട്ട കൂട്ട​ത്തോ​ടൊ​പ്പം സഹവസി​ക്കാ​നും തുടങ്ങി.

നന്നായി വായി​ക്കാൻ കഴിഞ്ഞി​രു​ന്നി​ല്ലെ​ങ്കി​ലും ഞാൻ സംബന്ധിച്ച ആദ്യ​യോ​ഗ​ത്തിൽ, അന്നു വീക്ഷാ​ഗോ​പു​ര​ത്തി​നു പകരം ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രുന്ന ബുള്ളറ്റിൻ ഇന്റീരി​യ​റിൽനിന്ന്‌ ഏതാനും ഖണ്ഡികകൾ ഞാൻ വായിച്ചു. പിന്നീട്‌, എന്റെ സ്‌നാ​പനം കഴിഞ്ഞ ഉടനെ, മറ്റു സഹോ​ദ​ര​ന്മാർ ഇല്ലാതി​രു​ന്ന​തി​നാൽ പുസ്‌ത​കാ​ധ്യ​യനം നടത്താൻ എന്നോട്‌ ആവശ്യ​പ്പെട്ടു. ‘എന്നാൽ ഞാൻ എങ്ങനെ പുസ്‌ത​കാ​ധ്യ​യനം നടത്തും!’ എന്റെ ഉത്‌ക​ണ്‌ഠ​യും അനിശ്ചി​ത​ത്വ​വും മനസ്സി​ലാ​ക്കിയ ഷാനിൻ പേജൂ, ഖണ്ഡികകൾ വായി​ച്ചു​കൊ​ള്ളാ​മെ​ന്നും അച്ചടിച്ച അധ്യയന ചോദ്യ​ങ്ങൾമാ​ത്രം ചോദി​ച്ചാൽ മതി​യെ​ന്നും ദയാപൂർവം എന്നോടു പറഞ്ഞു. അതുത​ന്നെ​യാ​ണു ഞങ്ങൾ ചെയ്‌തത്‌, അധ്യയ​ന​വും നന്നായി നടന്നു.

മിൽട്ടൻ ഹെൻഷൽ 1963-ൽ റീയൂ​ണി​യൻ സന്ദർശി​ച്ച​പ്പോൾ പ്രത്യേക പയനി​യ​റി​ങ്ങി​നെ​ക്കു​റി​ച്ചു ചിന്തി​ക്കാൻ, യോഗ്യ​ത​യുള്ള എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചു. എനിക്കു​ള്ള​തെ​ല്ലാം യഹോ​വ​യ്‌ക്കു കൊടു​ക്കാൻ ആഗ്രഹി​ച്ച​തി​നാൽ ഞാൻ അപേക്ഷ നൽകി, അതു സ്വീക​രി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. എന്റെ നിയമനം സെന്റ്‌-ആൻഡ്രേ നഗരത്തി​ലാ​യി​രു​ന്നു. ഞാൻ അവിടെ ഒമ്പതു ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തി​യി​രു​ന്നു.

പുതിയ സഭ ഷാൻ നാസ്സോ​യു​ടെ ഭവനത്തി​ലാണ്‌ കൂടി​വ​ന്നി​രു​ന്നത്‌. ഒരു കാറപ​ക​ട​ത്തിൽ ഷാനിന്റെ ഇടുപ്പ്‌ പൊട്ടി​യ​പ്പോൾ ഞാനാ​യി​രു​ന്നു ആറു മാസക്കാ​ലം സഭയെ പരിപാ​ലി​ച്ചത്‌. അതിന്റെ അർഥം ഞാൻ പ്രസം​ഗ​ങ്ങ​ളും ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളും സേവന​യോ​ഗ​വും നടത്തണ​മെ​ന്നും ബ്രാഞ്ച്‌ ഓഫീ​സി​ലേ​ക്കുള്ള റിപ്പോർട്ടു​കൾ തയ്യാറാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു—ഇതെല്ലാം എനിക്ക്‌ കൂടുതൽ വിലപ്പെട്ട അനുഭ​വ​പ​രി​ചയം നേടി​ത്തന്നു.

കത്തോ​ലി​ക്കാ​മ​ത​വും ഹിന്ദു​മ​ത​വും ചേർന്നു​ണ്ടായ സങ്കീർണ​മായ ഒരു സങ്കരമതം ജന്മം​കൊ​ടുത്ത അനേകം അന്ധവി​ശ്വാ​സ​ങ്ങളെ വയലിൽ ഞങ്ങൾക്കു നേരി​ടേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. എന്നിരു​ന്നാ​ലും ആളുകൾ സുവാർത്ത​യോ​ടു പ്രതി​ക​രി​ച്ചു. ഒരു കുടും​ബ​ത്തിൽ കുറഞ്ഞത്‌ 20 അംഗങ്ങൾ സത്യത്തിൽ വന്നു. സെന്റ്‌-ആൻഡ്രേ പ്രദേ​ശത്ത്‌ ഇപ്പോൾ അഞ്ചു സഭകളുണ്ട്‌.

[238-ാം പേജിലെ ചതുരം/ ചിത്രങ്ങൾ]

പരിഹാസം എന്റെ വിശ്വാ​സത്തെ പരി​ശോ​ധി​ച്ചു

മിര്യാം തോമസ്‌

ജനനം 1937

സ്‌നാപനം 1965

സംക്ഷിപ്‌ത വിവരം 1966 മുതൽ പയനി​യ​റാ​യി പ്രവർത്തി​ക്കു​ന്നു.

ഞാനും മച്ചുന​നായ ലൂയി നെലോ​പ്പും 1962-ൽ പ്രസം​ഗ​പ്ര​വർത്തനം തുടങ്ങി​യ​പ്പോൾ മിക്കവ​രും ഞങ്ങളെ വീട്ടി​നു​ള്ളി​ലേക്കു ക്ഷണിക്കു​മാ​യി​രു​ന്നു. കാപ്പി​യും നാരങ്ങാ​വെ​ള്ള​വും എന്തിന്‌, റം പോലും അവർ ഞങ്ങൾക്കു തന്നിരു​ന്നു! എന്നിരു​ന്നാ​ലും അധികം താമസി​യാ​തെ വൈദി​ക​രു​ടെ സ്വാധീ​നം നിമിത്തം അനേകർക്കും മാറ്റം​വന്നു. ചില വീട്ടു​കാർ ഞങ്ങളെ പരിഹ​സി​ക്കു​ക​യും ചില​പ്പോ​ഴൊ​ക്കെ ദൈവ​നാ​മത്തെ മനപ്പൂർവം നിന്ദി​ക്കു​ക​യും ചെയ്‌തു. ഒരു പട്ടണത്തിൽ ആളുകൾ ഞങ്ങളെ കല്ലെറി​ഞ്ഞു.

തത്‌ഫ​ല​മാ​യി ഞങ്ങളിൽ ചിലർ ശുശ്രൂ​ഷ​യിൽ ദൈവ​നാ​മം ഉപയോ​ഗി​ക്കു​ന്നതു നിറുത്തി. ഇതു ശ്രദ്ധിച്ച സർക്കി​ട്ട്‌മേൽവി​ചാ​രകൻ കാര്യം തിരക്കി. അദ്ദേഹ​ത്തോ​ടു കാരണം വിശദീ​ക​രി​ച്ച​പ്പോൾ ഞങ്ങൾക്കു ലജ്ജതോ​ന്നി. ഏതായാ​ലും ദയാപു​ര​സ്സരം അദ്ദേഹം ഞങ്ങളെ ബുദ്ധി​യു​പ​ദേ​ശി​ക്കു​ക​യും കൂടുതൽ ധീരരാ​യി​രി​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തു. യഹോ​വ​യിൽനി​ന്നുള്ള ശിക്ഷണ​മാ​യി വീക്ഷി​ച്ചു​കൊണ്ട്‌ ഞങ്ങൾ അദ്ദേഹ​ത്തി​ന്റെ വാക്കു​കളെ ആഴമായി വിലമ​തി​ച്ചു. (എബ്രാ. 12:6) തീർച്ച​യാ​യും ദൈവ​ത്തി​ന്റെ ക്ഷമയും കരുണ​യും അവന്റെ ആത്മാവി​ന്റെ സഹായ​വും ഇല്ലായി​രു​ന്നെ​ങ്കിൽ പണ്ടേ ഞാൻ പയനി​യ​റിങ്‌ നിറു​ത്തു​മാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ പയനിയർ ശുശ്രൂ​ഷ​യിൽ വിലപ്പെട്ട 40-ൽപ്പരം വർഷങ്ങൾ അർപ്പി​ക്കാൻ എനിക്കു കഴിഞ്ഞി​രി​ക്കു​ന്നു.

[246, 247 പേജു​ക​ളി​ലെ ചതുരം/ ചിത്രം]

പീഡാനുഭവങ്ങളിൽ യഹോവ എന്നെ പിന്താങ്ങി

സളി എസ്‌പ​റോൺ

ജനനം 1947

സ്‌നാപനം 1964

സംക്ഷിപ്‌ത വിവരം റീയൂ​ണി​യ​നിൽ ആദ്യം സ്‌നാ​പ​ന​മേ​റ്റ​വ​രിൽ ഒരാളായ ഇദ്ദേഹം പട്ടാള​ത്തിൽ ചേരാൻ വിസമ്മ​തി​ച്ച​തി​നാൽ മൂന്നു​വർഷം ജയിലിൽക്കി​ടന്നു.

പതിന​ഞ്ചാം വയസ്സിൽ സത്യം സ്വീക​രിച്ച എന്നെ മാതാ​പി​താ​ക്കൾ വീട്ടിൽനി​ന്നു പുറത്താ​ക്കി. എന്നാൽ അത്‌ യഹോ​വയെ സേവി​ക്കാ​നുള്ള എന്റെ തീരു​മാ​നത്തെ ദുർബ​ല​പ്പെ​ടു​ത്തി​യില്ല. ഞാൻ 1964-ൽ സാധാരണ പയനി​യ​റി​ങ്ങും 1965-ൽ പ്രത്യേക പയനി​യ​റി​ങ്ങും തുടങ്ങി. സെന്റ്‌-ആൻ​ഡ്രേ​യി​ലും സെന്റ്‌-ബൻവാ​യി​ലും ഉള്ള സഭകളു​ടെ മേൽനോ​ട്ട​ത്തിൽ പങ്കുപ​റ്റാ​നുള്ള പദവി​യും എനിക്കു ലഭിച്ചു. ഷാൻ ക്ലോഡ്‌ ഫേഴ്‌സി​യും ഞാനും ഈ രണ്ടു സഭകളി​ലേ​ക്കും സൈക്കി​ളിൽ സഞ്ചരി​ക്കുക പതിവാ​യി​രു​ന്നു. യഥാ​ക്രമം 12-ഉം 6-ഉം പ്രസാ​ധ​ക​രാണ്‌ അവിടെ ഉണ്ടായി​രു​ന്നത്‌.

1967-ൽ എന്നെ സൈനി​ക​സേ​വ​ന​ത്തി​നു വിളിച്ചു. ഒരു ക്രിസ്‌ത്യാ​നി​യെന്ന നിലയിൽ എനിക്ക്‌ ആയുധ​മേ​ന്താൻ കഴിയി​ല്ലെന്ന്‌ ഞാൻ വിശദീ​ക​രി​ച്ചു. എന്നിരു​ന്നാ​ലും റീയൂ​ണി​യ​നിൽ എന്റെ കേസ്‌ ഇത്തരത്തി​ലുള്ള ആദ്യ​ത്തേത്‌ ആയിരു​ന്ന​തി​നാൽ അധികാ​രി​കൾ എന്റെ നിലപാ​ടു മനസ്സി​ലാ​ക്കു​ക​യോ അംഗീ​ക​രി​ക്കു​ക​യോ ചെയ്‌തില്ല. വാസ്‌ത​വ​ത്തിൽ ഒരു ഓഫീസർ ഏകദേശം 400 ഉദ്യോ​ഗാർഥി​ക​ളു​ടെ മുമ്പാകെ എന്നെ പ്രഹരി​ക്കു​ക​യും തുടർന്ന്‌ അദ്ദേഹ​ത്തി​ന്റെ ഓഫീ​സി​ലേക്കു കൊണ്ടു​പോ​കു​ക​യും ചെയ്‌തു, ഞാൻ ഏന്തി​യേ​ന്തി​യാ​ണു നടന്നത്‌. പട്ടാള​ക്കാ​രു​ടെ ഒരു യൂണി​ഫോം മേശപ്പു​റത്തു വെച്ചിട്ട്‌ അതു ധരിക്കാ​നും, വിസമ്മ​തി​ച്ചാൽ വീണ്ടും അടിക്കു​മെ​ന്നും അദ്ദേഹം പറഞ്ഞു. ഏകദേശം ആറടി ഉയരമുള്ള ഒരു അതികാ​യ​നാ​യി​രു​ന്നു അദ്ദേഹം. എങ്കിലും ധൈര്യം സംഭരിച്ച്‌ “ഇനിയും എന്നെ അടിച്ചാൽ ഞാൻ കേസു കൊടു​ക്കും, ഫ്രാൻസ്‌ മതസ്വാ​ത​ന്ത്ര്യ​ത്തിന്‌ ഉറപ്പു നൽകു​ന്നുണ്ട്‌” എന്നു ഞാൻ പറഞ്ഞു. ക്രുദ്ധ​നാ​യി അദ്ദേഹം എന്റെ നേരെ വന്നെങ്കി​ലും ഒന്നും ചെയ്‌തില്ല. തുടർന്ന്‌ എന്നെ കമാൻഡിങ്‌ ഓഫീ​സ​റു​ടെ അടു​ത്തേക്കു കൊണ്ടു​പോ​യി. ഞാൻ മൂന്നു​വർഷം ഫ്രാൻസിൽ കഠിന തടവിനു വിധി​ക്ക​പ്പെ​ടു​മെന്ന്‌ അദ്ദേഹം പറഞ്ഞു.

എന്നാൽ റീയൂ​ണി​യ​നി​ലാ​യി​രു​ന്നു ഞാൻ ആ മൂന്നു വർഷം ചെലവ​ഴി​ച്ചത്‌. തന്നെയു​മല്ല ശിക്ഷയിൽ ഇളവു​മു​ണ്ടാ​യി​രു​ന്നു. എനിക്കു ശിക്ഷവി​ധി​ച്ച​ശേഷം ന്യായാ​ധി​പൻ എന്നെ തന്റെ ഓഫീ​സി​ലേക്കു ക്ഷണിച്ചു. ഒരു ന്യായാ​ധി​പ​നെ​ന്ന​നി​ല​യിൽ തനിക്കു നിയമം നടപ്പാ​ക്കേ​ണ്ട​തു​ണ്ടെന്ന്‌ സഹതാ​പ​പൂർവം വിശദീ​ക​രി​ച്ച​ശേഷം പുഞ്ചി​രി​ച്ചു​കൊണ്ട്‌ അദ്ദേഹം എനിക്കു കൈതന്നു. അസിസ്റ്റന്റ്‌ ജയിൽ മേധാ​വി​യും എന്നോടു സൗഹാർദം പുലർത്തു​ക​യും എനിക്കു കോടതി മുറി​യിൽ ജോലി ഏർപ്പാ​ടാ​ക്കു​ക​യും ചെയ്‌തു. എന്റെ മാതാ​പി​താ​ക്ക​ളെ​യും സഭയിലെ ഒരു അംഗ​ത്തെ​യും നേരിൽ കാണാൻ അദ്ദേഹം എന്നോ​ടൊ​പ്പം റിസപ്‌ഷ​നി​ലേക്കു വരിക​പോ​ലും ചെയ്‌തു.

ആദ്യം ഞാൻ 20 മുതൽ 30 വരെ ആളുകൾ കിടന്ന ഒരു സെല്ലി​ലാ​യി​രു​ന്നു. എന്നാൽ പിന്നീട്‌ എന്നെ രണ്ടു​പേർക്കുള്ള ഒരു സെല്ലി​ലേക്കു മാറ്റി​യ​പ്പോൾ എനിക്കു കൂടുതൽ സ്വാത​ന്ത്ര്യം കിട്ടി. ഞാൻ ഒരു ഇലക്‌ട്രിക്‌ ലൈറ്റ്‌ ആവശ്യ​പ്പെട്ടു, അതും എനിക്കു ലഭിച്ചു! അന്തേവാ​സി​കൾ ഷോക്ക​ടി​പ്പി​ച്ചു മരിക്കാൻ ശ്രമി​ച്ചേ​ക്കു​മെ​ന്ന​തി​നാൽ സാധാ​ര​ണ​ഗ​തി​യിൽ ഇലക്‌ട്രിക്‌ ഉപകര​ണ​ങ്ങ​ളൊ​ന്നും നൽകാ​റില്ല. ലഭിച്ച ലൈറ്റി​ന്റെ സഹായ​ത്താൽ, ബൈബിൾ പഠിക്കാ​നും അക്കൗണ്ടി​ങ്ങിൽ കറസ്‌പോ​ണ്ടൻസ്‌ കോഴ്‌സ്‌ പൂർത്തി​യാ​ക്കാ​നും എനിക്കു കഴിഞ്ഞു. 1970-ൽ ജയിൽമോ​ചി​ത​നാ​യ​പ്പോൾ ദയാലു​വായ ഒരു ജഡ്‌ജി എനിക്ക്‌ ഒരു ജോലി വാങ്ങി​ത്തന്നു.

[249-ാം പേജിലെ ചതുരം]

ചുഴലിക്കാറ്റുകളുടെ ഭീഷണി

ജനി ചുഴലി​ക്കാറ്റ്‌ 1962 ഫെബ്രു​വ​രി​യിൽ റീയൂ​ണി​യ​നി​ലും മൗറീ​ഷ്യ​സി​ലും വീശി​യ​ടി​ച്ചു. കലിയി​ള​കിയ ഇന്ത്യൻ മഹാസ​മു​ദ്രം ഒരു രാക്ഷസ​നെ​പ്പോ​ലെ തീര​പ്ര​ദേ​ശ​ങ്ങളെ, വിശേ​ഷാൽ റീയൂ​ണി​യന്റെ തീരങ്ങളെ വിഴു​ങ്ങി​ക്ക​ളഞ്ഞു. സെന്റ്‌-ഡെനസിൽ കെട്ടി​ട​ങ്ങൾക്കു കേടു​പറ്റി, വൃക്ഷങ്ങ​ളു​ടെ ഇലകൾ പറിഞ്ഞു​പോ​യി, മരക്കൊ​മ്പു​കൾ റോഡു​ക​ളിൽ ചിതറി​ക്കി​ടന്നു. നിലം​പൊ​ത്താ​റായ പോസ്റ്റു​കൾക്കി​ട​യിൽ ഇലക്‌ട്രിക്‌ കമ്പികൾ അപകട​ക​ര​മാം​വി​ധം തൂങ്ങി​ക്കി​ടന്നു. അത്ഭുത​മെന്നു പറയട്ടെ, അവി​ടെ​യു​ണ്ടാ​യി​രുന്ന കൊച്ചു രാജ്യ​ഹാ​ളി​നു കേടൊ​ന്നും പറ്റിയില്ല. 37 പേർക്കു ജീവൻ നഷ്ടമാ​കു​ക​യും 250 പേർക്കു പരി​ക്കേൽക്കു​ക​യും ആയിരങ്ങൾ വഴിയാ​ധാ​ര​മാ​കു​ക​യും ചെയ്‌തു. ആ സമയത്ത്‌ സഹോ​ദ​രങ്ങൾ മൗറീ​ഷ്യ​സിൽ ഒരു സമ്മേള​ന​ത്തിൽ സംബന്ധി​ക്കു​ക​യാ​യി​രു​ന്നു, അവിടെ കാര്യ​മായ നാശന​ഷ്ട​ങ്ങ​ളൊ​ന്നും ഉണ്ടായില്ല. ഏതാനും ദിവസ​ത്തേക്ക്‌ വീട്ടിൽ മടങ്ങി​വ​രാൻ കഴിയാ​തെ അവിടെ കുടു​ങ്ങി​പ്പോ​യെ​ങ്കി​ലും അവർ സുരക്ഷി​ത​രാ​യി​രു​ന്നു.

2002-ൽ ഡൈന ചുഴലി​ക്കാ​റ്റി​ന്റെ ഫലമാ​യു​ണ്ടായ മലയി​ടി​ച്ചി​ലിൽ സിലാ​വോ​സി​ലേ​ക്കുള്ള വഴി മൂന്നു വാരക്കാ​ലം മുടങ്ങി​ക്കി​ടന്നു. അവി​ടെ​യുള്ള 30 സഹോ​ദ​ര​ങ്ങൾക്കാ​യി റീയൂ​ണി​യൻ ഓഫീസ്‌ ഒരു ഫോർ-വീൽ-ഡ്രൈവ്‌ വണ്ടി നിറയെ വിഭവങ്ങൾ അയച്ചു​കൊ​ടു​ത്തു. മറ്റു 15 വാഹന​ങ്ങൾക്കൊ​പ്പം പോലീസ്‌ അകമ്പടി​യോ​ടെ​യാണ്‌ അതു പോയത്‌. കല്ലുപാ​കിയ റോഡ്‌ പലയി​ട​ങ്ങ​ളി​ലും ഒരു നദിയി​ലേക്ക്‌ ഒഴുകി​പ്പോ​യി​രു​ന്നു. അവിട​ങ്ങ​ളിൽ വാഹനങ്ങൾ നദീത​ട​ത്തി​ലേക്ക്‌ ഇറക്കി ഓടി​ക്കു​ക​യും വീണ്ടും റോഡി​ലേക്കു കയറ്റു​ക​യും ചെയ്യു​മാ​യി​രു​ന്നു. ഒടുവിൽ വാൻ എത്തി​ച്ചേർന്ന​പ്പോൾ സിലാ​വോ​സി​ലെ സഹോ​ദ​ര​ങ്ങ​ളു​ടെ സന്തോ​ഷ​ത്തിന്‌ അതിരി​ല്ലാ​യി​രു​ന്നു!

[252-ാം പേജിലെ ചാർട്ട്‌/ ഗ്രാഫ്‌]

റീയൂണിയൻ സുപ്ര​ധാന സംഭവങ്ങൾ മൊത്തം പ്രസാ​ധകർ മൊത്തം പയനി​യർമാർ

1955 റോബർട്ട്‌ നിസ്‌ബെറ്റ്‌ സെപ്‌റ്റം​ബ​റിൽ സന്ദർശി​ക്കു​ന്നു.

1960

1961 ഫ്രാൻസിൽനി​ന്നെ​ത്തിയ, സാക്ഷി​ക​ളു​ടെ ഒരു കുടും​ബം ബൈബിൾ പഠിക്കാൻ താത്‌പ​ര്യ​മുള്ള അനേകരെ കണ്ടെത്തു​ന്നു.

1963 ലോക ആസ്ഥാന​ത്തു​നി​ന്നു വന്ന എം. ജി. ഹെൻഷൽ 155 പേരട​ങ്ങിയ സദസ്സി​നോ​ടു സംസാ​രി​ക്കു​ന്നു.

1964 വേലയു​ടെ മേൽനോ​ട്ടം മൗറീ​ഷ്യസ്‌ ഏറ്റെടു​ക്കു​ന്നു; ആദ്യത്തെ പ്രാ​ദേ​ശിക സർക്കിട്ട്‌ സമ്മേള​ന​ത്തിന്‌ 230 പേർ ഹാജരാ​കു​ന്നു.

1967 ലേ റ്റെയിം​വെൻ ഡെ ഷേവോവ എന്ന പേരിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അസ്സോ​സി​യേഷൻ രജിസ്റ്റർ ചെയ്യുന്നു.

1970

1975 ഫ്രാൻസിൽ വീക്ഷാ​ഗോ​പു​ര​ത്തി​ന്മേ​ലുള്ള നിരോ​ധനം നീക്ക​പ്പെ​ടു​ന്നു.

1980

1985 പ്രസാധക സംഖ്യ 1,000 കവിയു​ന്നു.

1990

1992 പ്രസാധക സംഖ്യ 2,000 കവിയു​ന്നു. റീയൂ​ണി​യൻ ഓഫീ​സി​നും സമ്മേള​ന​ഹാ​ളി​നും മിഷന​റി​ഭ​വ​ന​ത്തി​നു​മാ​യി ലാ പൊ​സെ​സി​യോ​യിൽ ബ്രാഞ്ച്‌ സ്ഥലം വാങ്ങുന്നു.

1996 ആദ്യത്തെ ശീഘ്ര-നിർമിത രാജ്യ​ഹാൾ പൂർത്തി​യാ​കു​ന്നു.

1998 ലാ പൊ​സെ​സി​യോ​യി​ലെ പുതിയ സമ്മേള​ന​ഹാ​ളിൽ ആദ്യ സമ്മേളനം നടക്കുന്നു.

2000

2006 റീയൂ​ണി​യ​നിൽ ഏകദേശം 2,590 സജീവ പ്രസാ​ധ​ക​രുണ്ട്‌.

[ഗ്രാഫ്‌]

(പ്രസി​ദ്ധീ​ക​രണം കാണുക)

മൊത്തം പ്രസാ​ധ​കർ

മൊത്തം പയനി​യർമാർ

3,000

2,000

1,000

1960 1970 1980 1990 2000

[പേജ്‌ 223 ചിത്രം]

[224-ാം പേജിലെ ചിത്രം]

ആഡം ലിസി​യാക്ക്‌ റീയൂ​ണി​യ​നിൽ ഒരു മാസം പ്രസം​ഗ​പ്ര​വർത്തനം നടത്തി, 1959

[224-ാം പേജിലെ ചിത്രം]

നൊവേമി ഡ്യൂറേ, ഷാനിൻ പേജൂ, ആറു വയസ്സുള്ള മകൻ ക്രിസ്റ്റ്യാൻ എന്നിവർ റീയൂ​ണി​യ​നി​ലേ​ക്കുള്ള യാത്രാ​മ​ധ്യേ, 1961

[227-ാം പേജിലെ ചിത്രം]

ലേ പോർ രാജ്യ​ഹാൾ, 1965

[230-ാം പേജിലെ ചിത്രം]

ദൂരെ പോയി പ്രസം​ഗി​ക്കാൻ തുറന്ന ബസ്സുകൾ വാടക​യ്‌ക്കെ​ടു​ത്തി​രു​ന്നു, 1965

[230-ാം പേജിലെ ചിത്രം]

ഷോസെറ്റ്‌ ബോൺകാസ്‌

[235-ാം പേജിലെ ചിത്രം]

ഷാനിൻ കൊറി​നോ

[235-ാം പേജിലെ ചിത്രം]

സെന്റ്‌ പോളിൽ സാക്ഷീ​ക​രി​ക്കു​ന്നു, 1965

[243-ാം പേജിലെ ചിത്രം]

ക്ലേയോ ലാപി​യെർ

[244, 245 പേജു​ക​ളി​ലെ ചിത്രങ്ങൾ]

ലൂയി നെലോ​പും ആനും ഒറ്റപ്പെട്ട ഗ്രാമ​ങ്ങ​ളിൽ സാക്ഷീ​ക​രി​ക്കു​ക​യും വഴിമ​ധ്യേ കാട്ടു​പേ​ര​യ്‌ക്കാ തിന്നു വിശപ്പ​ട​ക്കു​ക​യും ചെയ്‌തു

സിർക്‌ ഡെ മാഫാറ്റ്‌

[248-ാം പേജിലെ ചിത്രം]

സെന്റ്‌ ലൂയി​യി​ലെ പൂർത്തി​യായ രാജ്യ​ഹാൾ, 1988

[251-ാം പേജിലെ ചിത്രങ്ങൾ]

സമ്മേളനങ്ങളും കൺ​വെൻ​ഷ​നു​ക​ളും

ആദ്യത്തെ പ്രാ​ദേ​ശിക സർക്കിട്ട്‌ സമ്മേളനം മുകൾനി​ല​യി​ലുള്ള ഒരു റസ്റ്ററന്റിൽ നടത്തി, 1964

“ആദ്യ ഫ്രഞ്ചു​കാ​രു​ടെ ഗുഹ”—1964-ൽ കൺ​വെൻ​ഷൻ നടന്ന സ്ഥലം

സെന്റ്‌-ഡെനസി​ലെ താത്‌കാ​ലിക യോഗ​സ്ഥലം, 1965