വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലട്‌വിയ

ലട്‌വിയ

ലട്‌വിയ

ലട്‌വി​യ​യു​ടെ തലസ്ഥാ​ന​മായ റിഗയു​ടെ മധ്യത്തിൽ ബ്രിവി​ബാസ്‌ തെരു​വിൽ (അല്ലെങ്കിൽ സ്വാത​ന്ത്ര്യ​ത്തെ​രു​വിൽ) 42 മീറ്റർ ഉയരമുള്ള സ്വാത​ന്ത്ര്യ സ്‌മാ​രകം നില​കൊ​ള്ളു​ന്നു. 1935-ൽ അനാച്ഛാ​ദനം ചെയ്യപ്പെട്ട ആ സ്‌മാ​രകം രാഷ്‌ട്രീയ സ്വാത​ന്ത്ര്യ​ത്തി​ന്റെ ഒരു പ്രതീ​ക​മാണ്‌. എന്നിരു​ന്നാ​ലും, 1920-കൾ മുതൽ ലട്‌വി​യ​യി​ലെ ജനങ്ങൾക്ക്‌ മികച്ച ഒരു തരം സ്വാത​ന്ത്ര്യം വാഗ്‌ദാ​നം ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു—ബൈബിൾ സത്യം അറിയു​ന്ന​തിൽനി​ന്നു ലഭിക്കുന്ന സ്വാത​ന്ത്ര്യം. ഈ ആത്മീയ സ്വാത​ന്ത്ര്യ​ത്തെ​ക്കു​റിച്ച്‌ ഒരു റിപ്പോർട്ട്‌ ഇങ്ങനെ പറയു​ക​യു​ണ്ടാ​യി: ‘സന്തോ​ഷാ​ശ്രു​ക്ക​ളോ​ടെ​യാണ്‌ സാധാ​ര​ണ​ക്കാർ—സ്‌ത്രീ​ക​ളും പുരു​ഷ​ന്മാ​രും—സന്ദേശം സ്വീക​രി​ക്കു​ന്നത്‌.’ ഈ വില​യേ​റിയ സന്ദേശത്തെ അടിച്ച​മർത്താൻ ശത്രുക്കൾ പതിറ്റാ​ണ്ടു​ക​ളോ​ളം ശ്രമിച്ചു, അത്‌ കുറ​ച്ചൊ​ക്കെ വിജയം കാണു​ക​യും ചെയ്‌തു. എന്നാൽ ഈ വിവരണം പ്രകട​മാ​ക്കു​ന്ന​തു​പോ​ലെ ഭൂമി​യി​ലെ യാതൊ​രു ശക്തിക്കും സർവ്വശ​ക്ത​ന്റെ​യോ അവന്റെ പുത്ര​ന്റെ​യോ കൈ തടുക്കാ​നാ​വില്ല. അവരുടെ ആധിപ​ത്യം സകല രാഷ്‌ട്രീ​യാ​തിർത്തി​കൾക്കും അതീത​മാണ്‌.—വെളി. 11:15.

1201-ൽ റിഗ സ്ഥാപിച്ച ട്യൂ​ട്ടോ​ണിക്ക്‌ പ്രഭു​ക്ക​ന്മാ​രു​ടെ കാലം​മു​തൽ സോവി​യറ്റ്‌ കമ്മ്യൂ​ണി​സ​ത്തി​ന്റെ കാലം​വരെ ജർമനി, പോളണ്ട്‌, സ്വീഡൻ, റഷ്യ എന്നിവ ഉൾപ്പെ​ടെ​യുള്ള പല രാഷ്‌ട്രീയ ശക്തികൾ ലട്‌വി​യയെ ആക്രമി​ക്കു​ക​യും ഭരിക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌. 1918-ൽ ലട്‌വിയ ആദ്യമാ​യി സ്വത​ന്ത്ര​യാ​യി. എന്നുവ​രി​കി​ലും, 1940-ൽ ആ രാജ്യം ഒരു സോവി​യറ്റ്‌ റിപ്പബ്ലിക്ക്‌ ആയിത്തീർന്നു. 1991-ൽ അത്‌, ലട്‌വിയ റിപ്പബ്ലിക്ക്‌ എന്ന നിലയിൽ വീണ്ടും സ്വാത​ന്ത്ര്യം നേടി.

എന്നിരു​ന്നാ​ലും, രാഷ്‌ട്രീയ സ്വാത​ന്ത്ര്യം യഥാർഥ സ്വാത​ന്ത്ര്യ​ത്തെ അർഥമാ​ക്കു​ന്നില്ല. യഹോ​വ​യ്‌ക്കു മാത്രമേ മനുഷ്യ​വർഗത്തെ പൂർണ​മാ​യി സ്വത​ന്ത്ര​രാ​ക്കാൻ കഴിയു​ക​യു​ള്ളൂ. അവന്റെ സ്വാത​ന്ത്ര്യ വാഗ്‌ദാ​നം ദൈവ​രാ​ജ്യ സുവാർത്ത​യു​ടെ ശോഭ​ന​മായ ഒരു വശമാണ്‌. (ലൂക്കൊ. 4:18; എബ്രാ. 2:15) ആ സുവാർത്ത ലട്‌വി​യ​യിൽ എത്തിയത്‌ എങ്ങനെ​യാണ്‌? ആ കഥ ആൻസ്‌ ഇൻസ്‌ബെർഗ്‌ എന്ന നാവി​കന്റെ പ്രാർഥ​ന​യോ​ടെ തുടങ്ങു​ന്നു.

ആൻസ്‌ എഴുതി: “അത്‌ നക്ഷത്ര​നി​ബി​ഡ​മായ ഒരു രാത്രി​യാ​യി​രു​ന്നു. കടലി​ലൂ​ടെ സഞ്ചരി​ക്കവേ ഞാൻ എന്റെ ഹൃദയം കർത്താ​വി​ങ്കൽ പകരു​ക​യും അവനെ ആത്മാവി​ലും സത്യത്തി​ലും ആരാധി​ക്കു​ന്ന​വ​രി​ലേക്ക്‌ എന്നെ നയി​ക്കേ​ണ​മേ​യെന്നു യാചി​ക്കു​ക​യും ചെയ്‌തു. (യോഹ. 4:24) എന്റെ നാടായ ലട്‌വി​യ​യി​ലെ പള്ളിക്കാ​രു​ടെ ഇടയിൽ വളരെ​യ​ധി​കം കപടഭക്തി ഞാൻ കണ്ടിരു​ന്നു, അത്തരക്കാ​രു​മാ​യി ഒരു ബന്ധം ഞാൻ ആഗ്രഹി​ച്ചില്ല. അങ്ങനെ​യി​രി​ക്കെ, 1914-ൽ യു.എസ്‌.എ.-യിലെ ഒഹാ​യോ​യി​ലുള്ള ക്ലീവ്‌ലൻഡിൽവെച്ച്‌ ഞാൻ ‘സൃഷ്ടി​പ്പിൻ ഫോട്ടോ നാടകം’ കാണാ​നി​ട​യാ​യി. അന്തർദേ​ശീയ ബൈബിൾ വിദ്യാർഥി​കൾ—യഹോ​വ​യു​ടെ സാക്ഷികൾ അന്ന്‌ അങ്ങനെ​യാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌—തയ്യാറാ​ക്കിയ ഒരു ബൈബി​ള​ധി​ഷ്‌ഠിത അവതര​ണ​മാ​യി​രു​ന്നു അത്‌. എന്റെ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം കിട്ടി; ഞാൻ സത്യം കണ്ടെത്തി! 1916 ജനുവരി 9-നു ഞാൻ സ്‌നാ​പ​ന​മേൽക്കു​ക​യും പ്രസം​ഗ​വേല ആരംഭി​ക്കു​ക​യും ചെയ്‌തു. കയ്യിലുള്ള പണം തീരു​മ്പോ​ഴൊ​ക്കെ ഞാൻ ജോലി​ക്കാ​യി കടലി​ലേക്കു തിരികെ പോകു​മാ​യി​രു​ന്നു.”

ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു ശേഷം അധികം താമസി​യാ​തെ ആൻസ്‌, ലട്‌വി​യ​യിൽ രാജ്യ​സ​ന്ദേശം വ്യാപ​ക​മാ​യി പ്രചരി​പ്പി​ച്ചു. അദ്ദേഹം സ്വന്തം ചെലവിൽ ലട്‌വി​യൻ വർത്തമാ​ന​പ്പ​ത്ര​ങ്ങ​ളിൽ ദൈവ​രാ​ജ്യ​ത്തെ ഘോഷി​ക്കുന്ന അറിയി​പ്പു​കൾ പ്രസി​ദ്ധ​പ്പെ​ടു​ത്തി. റിട്ടയർചെയ്‌ത ഒരു സ്‌കൂ​ള​ധ്യാ​പ​ക​നായ ക്രാസ്റ്റി​നിഷ്‌ അവയിൽനിന്ന്‌ സത്യം മനസ്സി​ലാ​ക്കി. ഒരുപക്ഷേ യഹോ​വ​യ്‌ക്കു തന്റെ ജീവിതം സമർപ്പി​ക്കുന്ന ലട്‌വിയ നിവാ​സി​യായ ആദ്യ ബൈബിൾ വിദ്യാർഥി അദ്ദേഹ​മാ​യി​രി​ക്കാം. 1922-ൽ ആൻസ്‌ സഹോ​ദരൻ ന്യൂ​യോർക്കി​ലെ ബ്രുക്ലി​നി​ലുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോകാ​സ്ഥാ​നത്തെ അംഗമാ​യി. അവി​ടെ​യാ​യി​രി​ക്കെ അദ്ദേഹം, മറ്റു നാവി​ക​രു​മാ​യി ബൈബിൾ സത്യം പങ്കു​വെ​ക്കാൻ ക്രമമാ​യി കപ്പൽത്തു​റകൾ സന്ദർശി​ക്കു​മാ​യി​രു​ന്നു. “എന്റെ ഇഷ്ടപ്പെട്ട പ്രസം​ഗ​വേദി” എന്നാണ്‌ അദ്ദേഹം അവയെ വിശേ​ഷി​പ്പി​ച്ചി​രു​ന്നത്‌. 1962 നവംബർ 30-ന്‌ അദ്ദേഹം തന്റെ ഭൗമിക ജീവി​ത​ഗതി പൂർത്തി​യാ​ക്കി.

1925-ൽ ഡെന്മാർക്കി​ലെ കോപ്പൻഹേ​ഗ​നിൽ ഉത്തര യൂറോ​പ്യൻ ഓഫീസ്‌ തുറന്നു. അത്‌ എസ്‌തോ​ണിയ, ലട്‌വിയ, ലിത്വാ​നിയ എന്നീ ബാൾട്ടിക്‌ സ്റ്റേറ്റു​ക​ളി​ലെ​യും ഡെന്മാർക്ക്‌, നോർവേ, ഫിൻലൻഡ്‌, സ്വീഡൻ എന്നിവി​ട​ങ്ങ​ളി​ലെ​യും വേലയു​ടെ മേൽനോ​ട്ടം വഹിച്ചു. 1926 ജൂ​ലൈ​യിൽ ബ്രിട്ട​നിൽനി​ന്നുള്ള റിസ്‌ ടെയ്‌ലർ ലട്‌വി​യ​യി​ലെ വേലയ്‌ക്കു മേൽനോ​ട്ടം വഹിക്കാൻ നിയമി​ക്ക​പ്പെട്ടു. അദ്ദേഹം റിഗയിൽ ഒരു ഓഫീസ്‌ സ്ഥാപി​ക്കു​ക​യും ഒരു ചെറിയ കൺ​വെൻ​ഷൻ സംഘടി​പ്പി​ക്കു​ക​യും ചെയ്‌തു. ഹാജരായ 20 പേരിൽ 14 പേർ രാജ്യത്തെ ആദ്യ വയൽസേവന പ്രസ്ഥാ​ന​ത്തിൽ പങ്കെടു​ത്തു. തുടർന്ന്‌ സഹോ​ദ​ര​ന്മാർ പരസ്യ​യോ​ഗങ്ങൾ നടത്തു​ന്ന​തി​നു പോലീ​സിൽനിന്ന്‌ അനുമതി വാങ്ങി. റിഗയി​ലും ലിയെ​പ​യ​യി​ലും യെൽഗാ​വാ​യി​ലും നടത്തിയ ബൈബിൾ പ്രസം​ഗങ്ങൾ 975 പേർ കേട്ടു. പ്രസം​ഗങ്ങൾ നടത്തി​യത്‌ അനേകം ലട്‌വി​യ​ക്കാ​രു​ടെ​യും ഉപഭാ​ഷ​യായ ജർമനി​ലാ​യി​രു​ന്നു. കൂടുതൽ യോഗങ്ങൾ നടത്തണ​മെന്ന്‌ പലരും ആവശ്യ​പ്പെട്ടു.

“ജനങ്ങൾക്കു സ്വാത​ന്ത്ര്യം”

1927 സെപ്‌റ്റം​ബ​റിൽ ലോകാ​സ്ഥാ​ന​ത്തു​നി​ന്നുള്ള ജോസഫ്‌ എഫ്‌. റഥർഫോർഡ്‌ നടത്തുന്ന “ജനങ്ങൾക്കു സ്വാത​ന്ത്ര്യം” എന്ന പ്രസംഗം കേൾക്കാൻ എസ്‌തോ​ണിയ, ലട്‌വിയ, സ്‌കാൻഡി​നേ​വിയ എന്നിവി​ട​ങ്ങ​ളിൽനിന്ന്‌ ഏതാണ്ട്‌ 650 പ്രതി​നി​ധി​കൾ കോപ്പൻഹേ​ഗ​നിൽ കൂടി​വന്നു. അടുത്ത​വർഷം ആ ശീർഷ​ക​ത്തി​ലുള്ള ഒരു ചെറു​പു​സ്‌തകം ലട്‌

വിയനി​ലേ​ക്കു വിവർത്തനം ചെയ്യ​പ്പെട്ടു. കോൽപോർട്ടർമാർ, അഥവാ പയനി​യർമാർ അതിന്റെ വിതര​ണ​ത്തി​നു നേതൃ​ത്വം വഹിച്ചു.

ആ ആദിമ പയനി​യർമാ​രിൽ, വേലയിൽ സഹായി​ക്കു​ന്ന​തി​നു ജർമനി​യിൽനി​ന്നു ലട്‌വി​യ​യി​ലേക്കു വന്ന പത്തു സഹോ​ദ​ര​ന്മാ​രെ​ങ്കി​ലും ഉൾപ്പെ​ട്ടി​രു​ന്നു. ഇവരിൽ ഒരാൾ 22 വയസ്സു​ണ്ടാ​യി​രുന്ന യോഹാ​നെസ്‌ ബെർജ ആയിരു​ന്നു. അദ്ദേഹം എഴുതി: “പയനി​യർമാർ തങ്ങളുടെ നിയമിത നഗരത്തിൽ എത്തി​ച്ചേർന്ന​പ്പോൾ ചെയ്‌ത ആദ്യ സംഗതി പരസ്യ പ്രസം​ഗങ്ങൾ നടത്തുക എന്നതാ​യി​രു​ന്നു. അങ്ങനെ ലട്‌വി​യ​യി​ലെ മിക്കവാ​റും എല്ലാ നഗരങ്ങ​ളി​ലും ഞങ്ങൾ പ്രസം​ഗങ്ങൾ നടത്തി. സ്ലുവോ​ക്കാ നഗരത്തിൽ ഞങ്ങൾ ഒരു സിനിമാ കൊട്ടക വാടക​യ്‌ക്കെ​ടു​ത്തു. ശൈത്യ​കാ​ലത്തെ എല്ലാ തിങ്കളാ​ഴ്‌ച​ക​ളി​ലും ഞാൻ അവിടെ പ്രസം​ഗങ്ങൾ നടത്തി. ആളുകൾ അവരുടെ ചെറിയ കുതി​ര​ക​ളു​ടെ പുറത്തു കയറി വിദൂ​ര​ത്തു​നി​ന്നു വരുക​യു​ണ്ടാ​യി.” ആ കാലങ്ങ​ളി​ലേക്കു പിന്തി​രി​ഞ്ഞു​നോ​ക്കി​ക്കൊണ്ട്‌, അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർത്തു: “എനിക്കു പരിമിത വിദ്യാ​ഭ്യാ​സമേ ഉണ്ടായി​രു​ന്നു​ള്ളൂ​വെ​ങ്കി​ലും എന്റെ സേവന​പ​ദ​വി​കൾ വളരെ വലുതാ​യി​രു​ന്നു.”

ഏതാണ്ടു 40 രാജ്യ​പ്ര​സാ​ധ​ക​രാണ്‌ 1928-ൽ പ്രസം​ഗ​വേ​ല​യിൽ പങ്കെടു​ത്തി​രു​ന്നത്‌. അവരിൽ 15 പേർ സ്‌നാ​പ​ന​മേ​റ്റ​വ​രാ​യി​രു​ന്നു. 1929-ൽ ഓഫീസ്‌ റിഗയി​ലെ ഷാർലോ​ട്ടെസ്‌ തെരു​വി​ലേക്കു മാറ്റി. ആ വർഷം ഒൻപതു പേർകൂ​ടെ സ്‌നാ​പ​ന​മേറ്റു. വയലിൽ 90,000-ത്തിൽപ്പരം പുസ്‌ത​ക​ങ്ങ​ളും ചെറു​പു​സ്‌ത​ക​ങ്ങ​ളും സമർപ്പി​ക്ക​പ്പെട്ടു.

1927-ൽ ഫെർഡി​നാൻഡ്‌ ഫ്രുക്ക്‌ എന്ന ഒരു ചെറു​പ്പ​ക്കാ​ര​നും അയാളു​ടെ അമ്മ എമിലി​യും സ്‌നാ​പ​ന​മേറ്റു. നാലു​വർഷം കഴിഞ്ഞ്‌ ഫെർഡി​നാൻഡ്‌ സ്വന്തം പട്ടണമായ ലിയെ​പ​യ​യി​ലുള്ള ഒരു ബേക്കറി​യിൽ സാക്ഷീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കെ, തന്റെ ഭാവി പയനിയർ പങ്കാളി​യെ കണ്ടെത്തി. ബേക്കറി​യു​ടമ തൊട്ട​ടു​ത്തുള്ള, തന്റെ സഹോ​ദ​രന്റെ ബാർബർ ഷോപ്പി​ലേക്ക്‌ പെട്ടെ​ന്നോ​ടി. “ഹൈൻറിഖ്‌! പെട്ടെന്നു വാ,” അയാൾ പറഞ്ഞു. “എന്റെ കടയിൽനിന്ന്‌ ഒരു മനുഷ്യൻ വിശ്വ​സി​ക്കാൻ പ്രയാ​സ​മായ കാര്യങ്ങൾ പറയുന്നു.” ബാർബ​റായ ഹൈൻറിഖ്‌ റ്റ്‌സെ​ഖിന്‌ ബൈബിൾ സത്യം വിശ്വ​സി​ക്കാൻ പ്രയാ​സ​മു​ള്ള​താ​ണെന്നു തോന്നി​യില്ല. അദ്ദേഹം പെട്ടെന്നു സ്‌നാ​പ​ന​മേറ്റു. അദ്ദേഹം ഫെർഡി​നാൻഡി​നോ​ടു ചേർന്നു. ഇരുവ​രും സൈക്കി​ളിൽ പട്ടണങ്ങൾതോ​റും പോയി രാജ്യ​സ​ന്ദേശം വ്യാപി​പ്പി​ച്ചു.

എതിർപ്പു പൊട്ടി​പ്പു​റ​പ്പെ​ടു​ന്നു

സഹോ​ദ​രങ്ങൾ ചുരു​ക്ക​മാ​യി​രു​ന്നെ​ങ്കി​ലും അവരുടെ തീക്ഷ്‌ണത വൈദി​കരെ കുപി​ത​രാ​ക്കി. യഥാർഥ​ത്തിൽ, റിഗയി​ലെ ഒരു പ്രമുഖ വൈദി​കൻ ബൈബിൾ വിദ്യാർഥി​ക​ളു​ടെ യോഗ​ങ്ങൾക്കു ഹാജരാ​കുന്ന ഏതൊ​രാ​ളെ​യും സഭയിൽനി​ന്നു പുറത്താ​ക്കു​മെന്നു ഭീഷണി​പ്പെ​ടു​ത്തി. ലിയെ​പ​യ​യിൽ, സഹോ​ദ​രങ്ങൾ യേശു​ക്രി​സ്‌തു​വിൽ വിശ്വ​സി​ക്കു​ന്ന​വ​ര​ല്ലെ​ന്നും അവരുടെ സാഹി​ത്യ​ങ്ങൾ വാങ്ങരു​തെ​ന്നും ആളുക​ളോ​ടു പറഞ്ഞു​കൊണ്ട്‌ വൈദി​കർ ലഘു​ലേ​ഖകൾ വിതരണം ചെയ്‌തു. ബൈബിൾ വിദ്യാർഥി​കളെ അവഹേ​ളി​ക്കാൻ പ്രമുഖ സഭാപ​ത്ര​വും അവർ ഉപയോ​ഗി​ച്ചു.

1929-ൽ ഗവൺമെന്റ്‌ സഭയുടെ സമ്മർദ​ത്തി​നു വഴങ്ങി ജർമൻ കോൽപോർട്ടർമാ​രെ ലട്‌വി​യ​യിൽനി​ന്നു പുറത്താ​ക്കി. 1931 ആയപ്പോ​ഴേക്ക്‌ മിക്ക ബൈബിൾ പഠന സഹായി​ക​ളും നിരോ​ധി​ക്ക​പ്പെട്ടു. ഈ ആക്രമ​ണങ്ങൾ സഹോ​ദ​ര​ന്മാ​രെ പിന്തി​രി​പ്പി​ച്ചോ? ലട്‌വി​യ​യി​ലെ ഓഫീസ്‌ ഇങ്ങനെ എഴുതി: “പിശാ​ചി​ന്റെ എതിർപ്പ്‌ കൂടുതൽ വിശ്വ​സ്‌ത​രാ​യി​രി​ക്കാ​നുള്ള ഒരു പ്രേര​ക​ശ​ക്തി​യാ​യി മാത്രമേ വർത്തി​ക്കു​ന്നു​ള്ളൂ. ഇവിടത്തെ വേലയിൽ ഒരു പങ്കുണ്ടാ​യി​രി​ക്കു​ന്നത്‌ ശരിക്കും സന്തോ​ഷ​ക​ര​മാണ്‌. . . . , [പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ] മുന്നേ​റാൻ ഞങ്ങൾ ദൃഢനി​ശ്ചയം ചെയ്‌തി​രി​ക്കു​ക​യാണ്‌.”

ബാൾട്ടിക്‌ രാജ്യ​ങ്ങ​ളി​ലേക്കു പോകാൻ പയനി​യർമാർക്കു കൊടുത്ത ആഹ്വാനം 1931-ൽ ബ്രിട്ട​നിൽനി​ന്നുള്ള പല സഹോ​ദ​ര​ങ്ങ​ളും ചെവി​ക്കൊ​ണ്ടു. ഇവരിൽ ചിലർ സമീപ​ത്തുള്ള എസ്‌തോ​ണി​യ​യിൽനി​ന്നും ലിത്വാ​നി​യ​യിൽനി​ന്നും ലട്‌വി​യ​യി​ലേക്ക്‌ ആത്മീയാ​ഹാ​രം കൊണ്ടു​വ​രു​ന്ന​തി​നു സഹായി​ച്ചു. അന്നു 18 വയസ്സു​ണ്ടാ​യി​രുന്ന എഡ്വിൻ റിജ്വെ​ലി​നെ ലിത്വാ​നി​യ​യി​ലേക്കു നിയമി​ച്ചു. ഇപ്പോൾ 90-കളിലാ​യി​രി​ക്കുന്ന റിജ്വെൽ സഹോ​ദരൻ അനുസ്‌മ​രി​ക്കു​ന്നു: “എനിക്കും എന്റെ രണ്ടു സഹപ്ര​വർത്ത​ക​രായ ആൻഡ്രൂ ജാക്കി​നും ജോൺ സെം​പെ​യ്‌ക്കും ഒരു പ്രത്യേക നിയമ​ന​മാണ്‌ ലഭിച്ചത്‌—ലട്‌വി​യ​യി​ലേക്കു സാഹി​ത്യം കൊണ്ടു​പോ​കുക. ഞങ്ങൾ റിഗയി​ലേക്കു രാത്രി​യിൽ പുറ​പ്പെ​ടുന്ന തീവണ്ടി​യി​ലാണ്‌ കയറി​യി​രു​ന്നത്‌. സീറ്റു​കൾക്ക​ടി​യിൽ, പകൽസ​മ​യത്തു കിടക്കകൾ സൂക്ഷി​ച്ചി​രു​ന്നി​ടത്ത്‌ ഒതുങ്ങുന്ന തരത്തി​ലുള്ള പാഴ്‌സ​ലു​ക​ളി​ലാ​യി ഞങ്ങൾ സാഹി​ത്യം ഒളിച്ചു​വെ​ക്കു​മാ​യി​രു​ന്നു. ഇറങ്ങു​ന്ന​തി​നു​മുമ്പ്‌ ഞങ്ങൾ ഈ പാഴ്‌സ​ലു​കൾ എടുത്ത്‌ വലുതാ​ക്കാ​വുന്ന പ്രത്യേ​ക​തരം സൂട്ട്‌കേ​സു​ക​ളിൽ വസ്‌ത്ര​ങ്ങ​ളോ​ടു​കൂ​ടെ വെക്കു​മാ​യി​രു​ന്നു. ഈ യാത്ര​ക​ളോ​രോ​ന്നും അങ്ങേയറ്റം പിരി​മു​റു​ക്കം നിറഞ്ഞ​താ​യി​രു​ന്നു. എന്നാൽ സാഹി​ത്യ​ങ്ങൾ ലക്ഷ്യസ്ഥാ​നത്ത്‌ എത്തിച്ചു​ക​ഴി​ഞ്ഞാൽ ഞങ്ങൾ ഒരു ആഘോ​ഷം​തന്നെ നടത്തു​മാ​യി​രു​ന്നു. പേഴ്‌സി ഡനം റിഗയി​ലെ ഒരു റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ ഞങ്ങളെ കൊണ്ടു​പോ​കു​മാ​യി​രു​ന്നു, അദ്ദേഹ​ത്തി​നാ​യി​രു​ന്നു വേലയു​ടെ മേൽനോ​ട്ടം.”

ഫെർഡി​നാൻഡ്‌ ഫ്രുക്ക്‌ മിക്ക​പ്പോ​ഴും ലിത്വാ​നി​യ​യു​ടെ അതിർത്തി​യിൽവെച്ച്‌ സഹോ​ദ​ര​ന്മാ​രെ കണ്ടുമു​ട്ടു​മാ​യി​രു​ന്നു. അവരുടെ പക്കൽനി​ന്നു കൈപ്പ​റ്റുന്ന സാഹി​ത്യം അദ്ദേഹം തന്റെ ധാന്യ​പ്പു​ര​യു​ടെ തട്ടിൻപു​റ​ത്തുള്ള വൈ​ക്കോ​ലി​ന​ടി​യിൽ ശേഖരി​ച്ചു​വെ​ക്കും. എന്നാൽ അദ്ദേഹ​ത്തി​ന്റെ പ്രവർത്ത​നങ്ങൾ അധികാ​രി​ക​ളു​ടെ ശ്രദ്ധയിൽപ്പെട്ടു. അതേത്തു​ടർന്ന്‌ നിരോ​ധി​ക്ക​പ്പെട്ട പ്രസി​ദ്ധീ​ക​ര​ണങ്ങൾ കണ്ടുപി​ടി​ക്കാൻ പോലീ​സു​കാർ അദ്ദേഹ​ത്തി​ന്റെ വീട്ടിൽ കൂടെ​ക്കൂ​ടെ തിരച്ചിൽ നടത്താൻ തുടങ്ങി. ഒരിക്കൽ ഓഫീസർ തട്ടിൻപു​റത്തു കയറാൻ ആഗ്രഹി​ക്കാ​തെ ഫെർഡി​നാൻഡി​നെ​ത്തന്നെ കയറ്റി! ഓഫീ​സറെ തൃപ്‌തി​പ്പെ​ടു​ത്താൻ ഫെർഡി​നാൻഡ്‌ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ പഴയ ചില പ്രതികൾ എടുത്തു​കൊ​ണ്ടു​വന്ന്‌ അദ്ദേഹ​ത്തി​നു കൊടു​ത്തു. ഓഫീസർ സംതൃ​പ്‌ത​നാ​യി മടങ്ങി.

എതിർപ്പു​ണ്ടാ​യി​ട്ടും പുരോ​ഗ​തി

നേരത്തേ പറഞ്ഞ സ്‌കോ​ട്ട്‌ലൻഡു​കാ​ര​നായ പേഴ്‌സി ഡനം സഹോ​ദരൻ, 1931-ൽ ലട്‌വി​യ​യി​ലെ വയൽപ്ര​വർത്ത​ന​ത്തി​ന്റെ മേൽനോ​ട്ടം വഹിക്കാൻ നിയമി​ത​നാ​യി. 1914-നു മുമ്പു​മു​തൽ ഒരു ബൈബിൾ വിദ്യാർഥി​യാ​യി​രുന്ന പേഴ്‌സിക്ക്‌ നല്ല അനുഭ​വ​പ​രി​ചയം ഉണ്ടായി​രു​ന്നു. ഇത്‌ വേലയിൽ അങ്ങേയറ്റം വില​പ്പെ​ട്ട​തെന്നു തെളിഞ്ഞു. 1931-ന്റെ ഒടുവിൽ ഓഫീസ്‌ ഇങ്ങനെ എഴുതി: “ഭൗതി​ക​മാ​യി ദരി​ദ്ര​രെ​ങ്കി​ലും ദൈവ​വി​ശ്വാ​സ​ത്തിൽ സമ്പന്നരാ​യവർ ബുദ്ധി​മു​ട്ടു​ക​ളിൻ മധ്യേ​യും വേല മുന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്നു. . . . നമ്മുടെ സന്ദേശ​ത്തിൽ താത്‌പ​ര്യം കാണി​ക്കുന്ന ആളുക​ളു​ടെ എണ്ണം വർധി​ച്ചു​വ​രി​ക​യാണ്‌. . . . പുസ്‌ത​കങ്ങൾ ചോദി​ച്ചു​കൊ​ണ്ടും മറ്റു പുസ്‌ത​കങ്ങൾ എപ്പോൾ ലഭിക്കു​മെന്ന്‌ ആരാഞ്ഞു​കൊ​ണ്ടും ഓരോ വാരത്തി​ലും ആളുകൾ ഓഫീ​സിൽ വരുന്നുണ്ട്‌.” എന്നിട്ട്‌ അത്യന്തം പ്രധാ​ന​പ്പെട്ട ഒരു ദിവ്യാ​ധി​പത്യ വികാ​സ​ത്തെ​ക്കു​റിച്ച്‌ റിപ്പോർട്ട്‌ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “റിഗയിൽ അടുത്ത​കാ​ലത്തു നടന്ന ഒരു യോഗ​ത്തിൽ, കർത്താവു തന്റെ ജനത്തിനു നൽകി​യി​രി​ക്കുന്ന [യഹോ​വ​യു​ടെ സാക്ഷികൾ എന്ന] പുതിയ നാമം സന്തോ​ഷ​പൂർവം സ്വീക​രി​ച്ചു​കൊണ്ട്‌ ഞങ്ങൾ ഐകക​ണ്‌ഠ്യേന ഒരു പ്രമേയം പാസാക്കി.”

1932-ൽ ഓഫീസ്‌ റിഗയി​ലെ റ്റ്‌സെസു തെരു​വി​ലേക്കു മാറ്റി. അതേവർഷം​തന്നെ മാർഗ​രറ്റ്‌ (മാജ്‌) ബ്രൗൺ ലട്‌വി​യ​യി​ലേക്കു വരുക​യും പേഴ്‌സി ഡനം സഹോ​ദ​രനെ വിവാഹം കഴിക്കു​ക​യും ചെയ്‌തു, അവർ 1923-ൽ സ്‌നാ​പ​ന​മേറ്റ്‌ അയർലൻഡിൽ സേവി​ച്ചു​കൊ​ണ്ടി​രുന്ന ഒരു സ്‌കോ​ട്ടിഷ്‌ പയനി​യ​റാ​യി​രു​ന്നു. ഇതിനി​ടെ വേല​യോ​ടുള്ള എതിർപ്പ്‌ ശക്തമായി. മാജ്‌ എഴുതി: “1933 ഫെബ്രു​വരി 9-ന്‌ ഒരു റിഗാ വർത്തമാ​ന​പ്പ​ത്രം ഞങ്ങൾ കമ്മ്യൂ​ണി​സ്റ്റു​കാ​രാ​ണെന്ന്‌ ആരോ​പി​ച്ചു. പിറ്റേന്നു രാവിലെ ഡോർബെൽ കേട്ടു ഞാൻ വാതിൽ തുറന്ന​പ്പോൾ പോലീസ്‌ കൈ​ത്തോ​ക്കു​കൾ വീശി​ക്കൊണ്ട്‌ വീടി​ന​ക​ത്തേക്ക്‌ പാഞ്ഞു​ക​യറി ‘ഹാൻഡ്‌സ്‌ അപ്പ്‌!’ എന്ന്‌ അലറി. ഏഴു മണിക്കൂർ അവർ നിരോ​ധിത പുസ്‌ത​ക​ങ്ങൾക്കാ​യി തിരച്ചിൽ നടത്തി. ഉച്ചഭക്ഷണ സമയത്ത്‌ ഞാൻ അവർക്ക്‌ ഓരോ കപ്പു ചായ കൊടു​ത്തു, അത്‌ അവർ സ്വീക​രി​ച്ചു.

“സഹോ​ദ​ര​ങ്ങൾക്കു​വേ​ണ്ടി​യുള്ള പ്രധാന പുസ്‌ത​ക​ക്കെട്ട്‌ തട്ടിൻപു​റത്ത്‌ ഒളിച്ചു​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. മേൽനോ​ട്ടം വഹിക്കുന്ന പോലീസ്‌ ഉദ്യോ​ഗസ്ഥൻ നേരത്തേ എന്റെ ഭർത്താ​വി​ന്റെ പോക്ക​റ്റു​കൾ പരി​ശോ​ധി​ച്ച​പ്പോൾ അദ്ദേഹം ചില താക്കോ​ലു​കൾ കണ്ടെത്തി​യി​രു​ന്നു. ‘ഇവ എന്തി​ന്റേ​താണ്‌?’ അദ്ദേഹം ചോദി​ച്ചു. ‘തട്ടിൻപു​റ​ത്തി​ന്റേത്‌,’ പേഴ്‌സി പറഞ്ഞു. എന്നിട്ടും പോലീ​സു​കാർ അങ്ങോട്ടു പോയതേ ഇല്ല. മാത്രമല്ല, തിരി​കെ​പോ​കു​ന്ന​തി​നു തൊട്ടു​മുമ്പ്‌ ആ ഉദ്യോ​ഗസ്ഥൻ താക്കോ​ലു​കൾ പേഴ്‌സി​യെ തിരികെ ഏൽപ്പി​ക്കു​ക​യും ചെയ്‌തു! അവർ ചില സാഹി​ത്യ​ങ്ങൾ പരി​ശോ​ധി​ച്ചെ​ങ്കി​ലും അതു കണ്ടു​കെ​ട്ടാൻ കാരണ​മൊ​ന്നും കാണു​ന്നി​ല്ലെന്നു പറഞ്ഞു.

“എന്നിരു​ന്നാ​ലും, അവർ അതും കത്തുകൾ, കുറെ പണം, ഒരു പകർപ്പെ​ടു​ക്കൽ യന്ത്രം, ഒരു ടൈപ്‌​റൈറ്റർ എന്നിവ​യും കണ്ടു​കെ​ട്ടു​ക​തന്നെ ചെയ്‌തു. പോലീസ്‌ ലട്‌വി​യൻ സാക്ഷി​ക്കു​ടും​ബ​ങ്ങ​ളു​ടെ ആറു ഭവനങ്ങ​ളി​ലും തിരച്ചിൽ നടത്തി​യെ​ങ്കി​ലും കുറ്റം ചെയ്‌ത​താ​യുള്ള തെളി​വൊ​ന്നും കണ്ടെത്തി​യില്ല, കുറ്റം ചുമത്തി​യ​തു​മില്ല.”

ആ സമയത്ത്‌ മുഴു രാജ്യ​ത്തു​മാ​യി 50 രാജ്യ​പ്ര​സാ​ധ​കർപോ​ലും ഉണ്ടായി​രു​ന്നില്ല. എന്നിട്ടും, നിയമ​സാ​ധുത ഉണ്ടായി​രി​ക്കു​ന്ന​തിന്‌ സഹോ​ദ​ര​ന്മാർ രജിസ്‌​ട്രേ​ഷന്‌ അപേക്ഷി​ച്ചു. 1933 മാർച്ച്‌ 14-ന്‌ ‘അന്തർദേ​ശീയ ബൈബിൾ വിദ്യാർഥി​ക​ളു​ടെ സംഘടന’ ഔദ്യോ​ഗി​ക​മാ​യി രജിസ്റ്റർ ചെയ്യ​പ്പെ​ട്ട​പ്പോൾ അവർ എത്ര പുളകി​ത​രാ​യെന്ന്‌ സങ്കൽപ്പി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. ബൈബിൾ സാഹി​ത്യ​ങ്ങൾ ഇറക്കു​മതി ചെയ്യാ​നുള്ള അനുമതി ലഭിച്ചി​ല്ലെ​ങ്കി​ലും, കുറെ ചെറു​പു​സ്‌ത​കങ്ങൾ സ്ഥലത്തു​തന്നെ അച്ചടി​ക്കാ​നാ​യി അവർ തങ്ങളുടെ നിയമ​സാ​ധുത ഉപയോ​ഗ​പ്പെ​ടു​ത്തി. ലട്‌വി​യ​നി​ലേ​ക്കുള്ള വിവർത്തനം നടത്തി​യത്‌ പ്രശസ്‌ത എഴുത്തു​കാ​ര​നും റിറ്റ്‌സ്‌ വർത്തമാ​ന​പ്പ​ത്ര​ത്തി​ന്റെ മുഖ്യ പത്രാ​ധി​പ​രു​മായ അലിക്‌സാ​ണ്ടർ ഗ്രിൻസ്‌ ആയിരു​ന്നു.

രജിസ്‌​ട്രേ​ഷന്‌ അൽപ്പാ​യുസ്സ്‌

1934 മേയിൽ ഗവൺമെ​ന്റി​നെ​തി​രെ നടന്ന ഒരു അട്ടിമറി ശ്രമം പട്ടാള നിയമം ഏർപ്പെ​ടു​ത്തു​ന്ന​തിൽ കലാശി​ച്ചു. രാഷ്‌ട്രീയ അസ്ഥിര​തയെ ചൂഷണം ചെയ്‌തു​കൊണ്ട്‌ സത്യത്തി​ന്റെ ശത്രുക്കൾ ദൈവ​ജനം കമ്മ്യൂ​ണി​സ്റ്റു​കാ​രാ​ണെന്നു കുറ്റ​പ്പെ​ടു​ത്തി. ജൂൺ 30-ാം തീയതി ആഭ്യന്തര മന്ത്രി ‘അന്തർദേ​ശീയ ബൈബിൾ വിദ്യാർഥി സംഘടന’യുടെ ഓഫീസ്‌ അടച്ചു​പൂ​ട്ടു​ക​യും 40,000-ത്തിൽപ്പരം പുസ്‌ത​ക​ങ്ങ​ളും ചെറു​പു​സ്‌ത​ക​ങ്ങ​ളും കുറച്ചു പണവും കണ്ടു​കെ​ട്ടു​ക​യും ചെയ്‌തു. ആസ്‌തി​ക​ളും ബാധ്യ​ത​ക​ളും തിട്ട​പ്പെ​ടു​ത്തി കാര്യ​ങ്ങൾക്കു തീർപ്പു​കൽപ്പി​ക്കാൻ വൈദി​കരെ നിയമി​ച്ചു! വീണ്ടും രജിസ്റ്റർ ചെയ്യാ​നുള്ള അപേക്ഷകൾ നിരസി​ക്ക​പ്പെട്ടു.

1939-ൽ രണ്ടാം ലോക​മ​ഹാ​യു​ദ്ധം പൊട്ടി​പ്പു​റ​പ്പെട്ടു. 1940 ജൂണിൽ റഷ്യൻ സൈന്യം ലട്‌വി​യ​യി​ലേക്കു മാർച്ചു​ചെ​യ്‌തു. ആഗസ്റ്റിൽ ലട്‌വിയ, യു.എസ്‌.എസ്‌.ആർ.-ന്റെ 15-ാമത്തെ റിപ്പബ്ലിക്‌ ആയിത്തീർന്നു. ലട്‌വി​യൻ സോവി​യറ്റ്‌ സോഷ്യ​ലിസ്റ്റ്‌ റിപ്പബ്ലിക്‌ എന്ന്‌ അതു നാമക​രണം ചെയ്യ​പ്പെ​ടു​ക​യും ചെയ്‌തു. ഒക്ടോബർ 27-ാം തീയതി പേഴ്‌സി ഡനം സഹോ​ദ​ര​നും ഭാര്യ മാജി​നും ലട്‌വി​യ​യെ​യും അവിടത്തെ പ്രിയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ​യും വിട്ടു​പോ​കേ​ണ്ടി​വന്നു. അവർ ഓസ്‌​ട്രേ​ലി​യാ ബ്രാഞ്ചിൽ പുനർനി​യ​മി​ക്ക​പ്പെട്ടു, അവിടെ 1951-ൽ പേഴ്‌സി​യു​ടെ​യും 1998-ൽ മാജി​ന്റെ​യും ഭൗമി​ക​ജീ​വി​തം അവസാ​നി​ച്ചു.

ഓഫീസ്‌ അടച്ചു​പൂ​ട്ടി​യ​തും നേതൃ​ത്വം വഹിക്കുന്ന സഹോ​ദ​ര​ന്മാ​രെ നാടു​ക​ട​ത്തി​യ​തും യുദ്ധത്തി​ന്റെ കെടു​തി​ക​ളും പതിറ്റാ​ണ്ടു​ക​ളോ​ളം നീണ്ടു​നിന്ന ക്രൂര​മായ കമ്മ്യൂ​ണിസ്റ്റ്‌ ഭരണവു​മെ​ല്ലാം വേലയെ വളരെ ഹാനി​ക​ര​മാ​യി ബാധിച്ചു. 1990-കളുടെ പ്രാരം​ഭ​ത്തിൽ മാത്ര​മാണ്‌ അസഹി​ഷ്‌ണുത പ്രബല​പ്പെ​ട്ടി​രുന്ന ഭൂതകാ​ല​ത്തി​ന്റെ ക്രൂര ചങ്ങലകൾ നീക്ക​പ്പെ​ട്ടത്‌.

യഹോവ തന്റെ വിശ്വ​സ്‌തരെ ആശ്വസി​പ്പി​ക്കു​ന്നു

രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌, ലട്‌വി​യ​യി​ലെ സാക്ഷി​ക​ളു​ടെ ചെറിയ സംഘത്തിന്‌ ഹെഡ്‌ക്വാർട്ടേ​ഴ്‌സു​മാ​യി സമ്പർക്ക​മി​ല്ലാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, “തിരു​വെ​ഴു​ത്തു​ക​ളാൽ ഉളവാ​കുന്ന . . . ആശ്വാസ”ത്താൽ അവർ തങ്ങളുടെ പ്രത്യാ​ശയെ സജീവ​മാ​ക്കി നിറുത്തി. (റോമ. 15:4) ഒടുവിൽ യുദ്ധത്തി​നു​ശേഷം, 1940-കളുടെ അവസാ​ന​ഭാ​ഗത്ത്‌, ജർമനി ബ്രാഞ്ചിന്‌ യെൽഗാ​വാ, കുൽഡി​ഗാ, റിഗ, വെന്റ്‌സ്‌പിൽസ്‌ എന്നിവി​ട​ങ്ങ​ളി​ലുള്ള ഏതാനും സഹോ​ദ​ര​ന്മാർക്ക്‌ തപാൽ അയച്ചു​കൊ​ടു​ക്കാൻ കഴിഞ്ഞു.

റിഗയിൽനിന്ന്‌ 160 കിലോ​മീ​റ്റർ പടിഞ്ഞാ​റു മാറി​യുള്ള കുൽഡി​ഗാ പട്ടണത്തി​ലാ​യി​രു​ന്നു എർണെ​സ്റ്റ്‌സ്‌ ഗ്രുണ്ട്‌മാ​നിസ്‌ താമസി​ച്ചി​രു​ന്നത്‌. 20 വർഷമാ​യി സത്യത്തി​ലാ​യി​രുന്ന അദ്ദേഹ​ത്തിന്‌ ജർമനി​യിൽനിന്ന്‌ പല എഴുത്തു​കൾ കിട്ടി. അവയിൽ യഥാർഥ​ത്തിൽ തക്കസമ​യത്തെ ആത്മീയാ​ഹാ​രം ഉൾക്കൊ​ണ്ടി​രു​ന്നു. ഒരു എഴുത്തിൽ “എല്ലാ കാര്യ​ങ്ങ​ളി​ലും, നമ്മുടെ നല്ല പിതാ​വായ യഹോ​വ​യാം ദൈവ​ത്തിൽ ആശ്രയി​ക്കുക, അവൻ തക്കസമ​യത്ത്‌ നിങ്ങളെ ബലപ്പെ​ടു​ത്തു​ക​യും പിന്താ​ങ്ങു​ക​യും ചെയ്യും” എന്നു പറഞ്ഞി​രു​ന്നു. പിന്നെ 2 ദിനവൃ​ത്താ​ന്തം 16:9 ഉദ്ധരി​ച്ചു​കൊണ്ട്‌ അത്‌ ഇങ്ങനെ തുടർന്നു: “യഹോ​വ​യു​ടെ കണ്ണു തങ്കൽ ഏകാ​ഗ്ര​ചി​ത്ത​ന്മാ​രാ​യി​രി​ക്കു​ന്ന​വർക്കു വേണ്ടി തന്നെത്താൻ ബലവാ​നെന്നു കാണി​ക്കേ​ണ്ട​തി​ന്നു ഭൂമി​യി​ല്ലെ​ലാ​ട​വും ഊടാ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു.” അത്തരം എഴുത്തു​കൾ എത്ര സമയോ​ചി​ത​വും പ്രോ​ത്സാ​ഹ​ജ​ന​ക​വു​മാ​യി​രു​ന്നു!

അനൗപ​ചാ​രി​ക​മാ​യി സാക്ഷീ​ക​രി​ക്കാ​നുള്ള സകല അവസര​വും സഹോ​ദ​രങ്ങൾ ഉപയോ​ഗ​പ്പെ​ടു​ത്തി. ദൃഷ്ടാ​ന്ത​മാ​യി, വെന്റ്‌സ്‌പിൽസി​ലെ ഒരു ആരോ​ഗ്യ​കേ​ന്ദ്ര​ത്തിൽ ഉഴിച്ചിൽ നടത്തി​യി​രുന്ന മാർട്ടാ ബാൽഡു​വോ​ണെ തന്റെ രോഗി​ക​ളോ​ടു സുവാർത്ത പ്രസം​ഗി​ച്ചു. അവരിൽ ഒരാളാ​യി​രു​ന്നു ആലെക്‌സാ​ണ്ട്രാ പ്രെ​ക്ലോൺസ്‌കാ​യാ (ഇപ്പോൾ റെസെ​വ്‌സ്‌കിസ്‌). ആലെക്‌സാ​ണ്ട്രാ അനുസ്‌മ​രി​ക്കു​ന്നു: “ദൈവ​ത്തി​ന്റെ പേര്‌ യഹോവ എന്നാ​ണെന്ന്‌ മാർട്ടാ എന്നെ പഠിപ്പി​ച്ചു. എനിക്ക്‌ ആ പേർ വളരെ ഇഷ്ടമാ​യി​ത്തീർന്നു.”

ആലെക്‌സാ​ണ്ട്രാ​യു​ടെ അപ്പനാ​യി​രുന്ന പീറ്ററും—1880-ൽ ആയിരു​ന്നു അദ്ദേഹം ജനിച്ചത്‌—ബൈബിൾ സത്യത്തി​ന്റെ പരിജ്ഞാ​ന​ത്തി​ലെത്തി. അദ്ദേഹ​ത്തി​ന്റെ പുത്രി എഴുതു​ന്നു: “അപ്പൻ 1917-ലെ വിപ്ലവ​ത്തി​നു മുമ്പ്‌ കമ്മ്യൂ​ണിസ്റ്റ്‌ പാർട്ടി​യിൽ ചേർന്നു. താമസം സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗി​ലാ​യി​രു​ന്നു [1914 മുതൽ 1924 വരെ പെ​ട്രോ​ഗ്രാഡ്‌ എന്നും 1924 മുതൽ 1991 വരെ ലെനിൻഗ്രാഡ്‌ എന്നും ഇത്‌ അറിയ​പ്പെട്ടു]. എന്നിരു​ന്നാ​ലും, അപ്പൻ പ്രതീ​ക്ഷിച്ച ഫലമല്ല വിപ്ലവ​ത്തിന്‌ ഉണ്ടായത്‌. തന്നിമി​ത്തം അദ്ദേഹം തന്റെ പാർട്ടി അംഗത്വ​കാർഡ്‌ തിരി​ച്ചേൽപ്പി​ച്ചു, നഗരം വിട്ടു​പോ​കാ​നും നിർബ​ന്ധി​ത​നാ​യി. ലട്‌വി​യ​യി​ലേക്കു വന്ന അദ്ദേഹത്തെ ഞാൻ മാർട്ടാ​യ്‌ക്കു പരിച​യ​പ്പെ​ടു​ത്തി. സത്യസ​ന്ധ​നും ദയാലു​വു​മാ​യി​രുന്ന അപ്പൻ സത്വരം സത്യം സ്വീക​രി​ച്ചു. 1951-ൽ അദ്ദേഹം റഷ്യയി​ലേക്കു മടങ്ങി​പ്പോ​യി. ഈ പ്രാവ​ശ്യം വിശ്വാ​സം നിമിത്തം ഒരു തടവു​പു​ള്ളി​യാ​യി​ട്ടാ​ണെന്നു മാത്രം. 1953-ൽ അദ്ദേഹം സൈബീ​രി​യ​യിൽവെച്ചു മരണമ​ടഞ്ഞു.”

സൈബീ​രി​യ​യി​ലേക്കു നാടു​ക​ട​ത്തു​ന്നു

മറ്റു സോവി​യറ്റ്‌ അധിനി​വേശ ദേശങ്ങ​ളി​ലെ​പ്പോ​ലെ ലട്‌വി​യ​യി​ലും, സകല സാംസ്‌കാ​രിക രാഷ്‌ട്രീയ സ്ഥാപന​ങ്ങ​ളെ​യും സോവി​യറ്റ്‌ മാതൃ​ക​പ്ര​കാ​രം വാർത്തെ​ടു​ക്കു​ക​യെന്ന ലക്ഷ്യം പുതിയ ഭരണകൂ​ടം പിന്തു​ടർന്നു. ഇതിനു പുറമേ, കമ്മ്യൂ​ണി​സ്റ്റു​കാർ സ്വകാര്യ ഉടമസ്ഥ​ത​യി​ലുള്ള കൃഷി​യി​ടങ്ങൾ സംയോ​ജി​പ്പിച്ച്‌ സ്റ്റേറ്റിന്റെ നിയ​ന്ത്ര​ണ​ത്തി​ലാ​ക്കി. നാടു​ക​ടത്തൽ തുടർക്ക​ഥ​യാ​യി. 1949-ൽ പരകോ​ടി​യി​ലെ​ത്തിയ അത്‌ 1,00,000-ത്തോളം ലട്‌വി​യ​ക്കാർ വടക്കൻ റഷ്യയി​ലേ​ക്കും സൈബീ​രി​യ​യി​ലേ​ക്കും നാടു​ക​ട​ത്ത​പ്പെ​ടു​ന്ന​തിൽ കലാശി​ച്ചു. രണ്ടു വർഷം കഴിഞ്ഞ്‌, കമ്മ്യൂ​ണി​സ്റ്റു​കാർ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ക​യും അധിനി​വേശ ദേശങ്ങ​ളിൽനിന്ന്‌ ആയിര​ങ്ങളെ നാടു​ക​ട​ത്തു​ക​യും ചെയ്‌തു. അവരിൽ ലട്‌വി​യ​യിൽ അപ്പോ​ഴു​മു​ണ്ടാ​യി​രുന്ന 30-ഓളം പ്രസാ​ധ​ക​രിൽ 20 പേരെ​ങ്കി​ലും ഉൾപ്പെ​ട്ടി​രു​ന്നു.

സ്‌നാ​പ​ന​മേ​റ്റി​ട്ടി​ല്ലാ​യി​രു​ന്നെങ്കി​ലും, 1950 സെപ്‌റ്റം​ബ​റിൽ നടന്ന റെയ്‌ഡു​ക​ളു​ടെ സമയത്ത്‌ കെജിബി (സോവി​യറ്റ്‌ രാഷ്‌ട്ര സുരക്ഷാ കമ്മിറ്റി) അറസ്റ്റു​ചെ​യ്‌ത​വ​രു​ടെ കൂട്ടത്തിൽ വെന്റ്‌സ്‌പിൽസിൽനി​ന്നുള്ള വാലിയാ ലാങ്‌ഗെ​യും ഉണ്ടായി​രു​ന്നു. റിഗയിൽ രാത്രി വൈകി നടന്ന ഒരു ചോദ്യം​ചെ​യ്യ​ലിൽ അവളോട്‌ ഇങ്ങനെ ചോദി​ച്ചു: “സോവി​യറ്റ്‌ യൂണിയൻ പൗരത്വം ഉള്ള നിങ്ങൾ രാഷ്‌ട്ര​ത്തി​നെ​തി​രെ പ്രവർത്തി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?” ശാന്തമാ​യും ആദര​വോ​ടെ​യും വാലിയാ ഉത്തരം പറഞ്ഞു: “യഹോ​വ​യാം ദൈവത്തെ സേവി​ക്കു​ക​യും അവന്റെ ഉപദേ​ശങ്ങൾ മനസ്സി​ലാ​ക്കു​ക​യും മറ്റുള്ള​വ​രു​മാ​യി അവ പങ്കു​വെ​ക്കു​ക​യും ചെയ്യുക എന്നതു മാത്ര​മാണ്‌ എന്റെ ലക്ഷ്യം.”

1950 ഒക്ടോബർ 31-ലെ ഒരു പട്ടിക​യിൽ 19 സാക്ഷി​ക​ളു​ടേ​തി​നൊ​പ്പം വാലി​യാ​യു​ടെ പേരും ഉണ്ടായി​രു​ന്നു. എല്ലാവ​രെ​യും സൈബീ​രി​യ​യിൽ പത്തുവർഷത്തെ കഠിന​വേ​ല​യ്‌ക്കു വിധിച്ചു. അവരുടെ വസ്‌തു​വ​കകൾ കണ്ടു​കെട്ടി. ചിലർക്ക്‌ വീട്ടി​ലേക്കു പോകാൻ അനുമതി ലഭിച്ചത്‌ വീണ്ടും ശിക്ഷി​ക്ക​പ്പെ​ടാൻവേണ്ടി മാത്ര​മാണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, പൗളിനെ സെറോ​വാ​യ്‌ക്ക്‌ തപാലിൽ ബൈബിൾ സാഹി​ത്യ​ങ്ങൾ കിട്ടു​ന്നു​ണ്ടെന്ന്‌ അധികാ​രി​കൾ കണ്ടുപി​ടി​ച്ച​തി​നെ തുടർന്ന്‌ അവരെ വീണ്ടും നാലു​വർഷ​ത്തേക്ക്‌ സൈബീ​രി​യ​യി​ലേക്കു തിരി​ച്ച​യ​യ്‌ക്കു​ക​യു​ണ്ടാ​യി.

പാളയ​ങ്ങ​ളിൽ സഹോ​ദ​രങ്ങൾ സുവാർത്താ പ്രസം​ഗ​വും ശിഷ്യ​രാ​ക്ക​ലും തുടർന്നു. പുതിയ ശിഷ്യ​രിൽ ഒരാൾ യാനിസ്‌ ഗാർഷ്‌ക്യിസ്‌ ആയിരു​ന്നു. 1956-ൽ സ്‌നാ​പ​ന​മേറ്റ, ഇപ്പോൾ വെന്റ്‌സ്‌പിൽസിൽ താമസി​ക്കുന്ന അദ്ദേഹം പറയുന്നു: “എന്നെ തൊഴിൽപ്പാ​ള​യ​ത്തി​ലേക്കു പോകാൻ അനുവ​ദി​ച്ച​തിൽ ഞാൻ ദൈവ​ത്തോ​ടു നന്ദിയു​ള്ള​വ​നാണ്‌, അല്ലായി​രു​ന്നെ​ങ്കിൽ ഞാൻ സത്യം പഠിക്കു​ക​യി​ല്ലാ​യി​രു​ന്നു.” എത്ര പ്രശം​സാർഹ​മായ മനോ​ഭാ​വം!

ലട്‌വി​യാ​ദേ​ശ​ക്കാ​രി​യായ റ്റെക്ലാ ഓന്റ്‌സ്‌കു​ലെയെ രാഷ്‌ട്രീയ പ്രക്ഷോ​ഭ​ത്തി​നി​ട​യാ​ക്കി എന്ന കുറ്റം ആരോ​പിച്ച്‌ സൈബീ​രി​യ​യി​ലേക്ക്‌ അയച്ചു. വിദൂര നഗരമായ ഓംസ്‌കിൽവെച്ച്‌ അവർ നാടു​ക​ട​ത്ത​പ്പെട്ട സാക്ഷി​ക​ളിൽനിന്ന്‌ സത്യ​ത്തെ​ക്കു​റി​ച്ചു കേട്ടു. “ഞാൻ എന്റെ സ്‌നാ​പനം ഒരിക്ക​ലും മറക്കു​ക​യില്ല,” റ്റെക്ലാ പറയുന്നു. “ഐസ്‌പോ​ലെ തണുത്ത ഒരു നദിയിൽ രാത്രി വൈകി​യാണ്‌ അതു നടന്നത്‌. തണുപ്പു​കൊണ്ട്‌ ഞാൻ ആകെ വിറയ്‌ക്കു​ക​യാ​യി​രു​ന്നു. എന്നാൽ ഞാൻ വളരെ സന്തുഷ്ട​യാ​യി​രു​ന്നു.” 1954-ൽ റ്റെക്ലാ അലിക്‌സ്യേ റ്റ്‌കാ​ച്ചി​നെ വിവാഹം ചെയ്‌തു. 1948-ൽ മൊൾഡേ​വി​യ​യിൽ (ഇപ്പോൾ മൊൾഡോവ) വെച്ച്‌ സ്‌നാ​പ​ന​മേറ്റ അദ്ദേഹം പിന്നീട്‌ സൈബീ​രി​യ​യി​ലേക്കു നാടു​ക​ട​ത്ത​പ്പെ​ടു​ക​യാ​യി​രു​ന്നു. 1969-ൽ ഈ ദമ്പതി​ക​ളും ചെറിയ ഒരു കൂട്ടം മറ്റു സാക്ഷി​ക​ളും ലട്‌വി​യ​യി​ലേക്കു മടങ്ങി. സങ്കടക​ര​മെന്നു പറയട്ടെ, നാടു​ക​ട​ത്ത​പ്പെട്ട ബാക്കി ലട്‌വി​യ​ക്കാ​രിൽ മിക്കവ​രും പാളയ​ങ്ങ​ളിൽ മരണമ​ടഞ്ഞു.

ലട്‌വി​യ​യിൽ കെജിബി-യുടെ കണ്ണിൽപ്പെ​ടാ​തെ

പിടി​കൊ​ടു​ക്കാ​തെ കഴിയാൻ ഒരു ചുരു​ങ്ങിയ കൂട്ടം സാക്ഷി​കൾക്കു സാധിച്ചു. ആലെക്‌സാ​ണ്ട്രാ റെസെ​വ്‌സ്‌കിസ്‌ എഴുതു​ന്നു. “എപ്പോ​ഴും ഒരിട​ത്തു​തന്നെ തങ്ങാതി​രു​ന്നു​കൊ​ണ്ടും വിവിധ കൃഷി​യി​ട​ങ്ങ​ളിൽ പണി​യെ​ടു​ത്തു​കൊ​ണ്ടും കെജിബി-യുടെ കണ്ണിൽപ്പെ​ടാ​തെ നോക്കി​ക്കൊ​ണ്ടും ഞാൻ നാടു​ക​ടത്തൽ ഒഴിവാ​ക്കി. ഇതിനി​ട​യിൽ ഞാൻ കണ്ടുമു​ട്ടി​യ​വ​രോ​ടെ​ല്ലാം പ്രസം​ഗി​ക്കു​ന്ന​തിൽ തുടർന്നു. ആളുകൾ ശ്രദ്ധിച്ചു, ചിലർ സത്യത്തിൽ വരുക​യും ചെയ്‌തു.” ലട്‌വി​യ​യിൽ ബാക്കി​യു​ണ്ടാ​യി​രുന്ന ഏതാനും സാക്ഷി​കളെ സോവി​യറ്റ്‌ വിരുദ്ധർ എന്നു കുറ്റ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ പിടി​കൂ​ടാൻ കെജിബി ഏജന്റു​മാർ കിണഞ്ഞു​ശ്ര​മി​ച്ചു. സാക്ഷി​കളെ അമേരി​ക്കൻ ചാരന്മാ​രെന്നു വ്യാജ​മാ​യി അപലപി​ച്ചു​കൊണ്ട്‌ ഗവൺമെന്റ്‌ ഒരു ലഘുപ​ത്രിക പ്രചരി​പ്പി​ക്കു​ക​പോ​ലും ചെയ്‌തു. കമ്മ്യൂ​ണിസ്റ്റ്‌ ഒറ്റുകാർ അടുത്തു നിരീ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്ന​തി​നാൽ സഹോ​ദ​ര​ങ്ങൾക്ക്‌ പ്രസം​ഗ​വേ​ല​യിൽ ജാഗ്രത പാലി​ക്കേ​ണ്ടി​യി​രു​ന്നെന്നു മാത്രമല്ല, യോഗങ്ങൾ രഹസ്യ​മാ​യും പല സ്ഥലങ്ങളിൽ മാറി​മാ​റി​യും നടത്തേ​ണ്ട​താ​യും​വന്നു.

ആലെക്‌സാ​ണ്ട്ര​യും കാർലിസ്‌ റെസെ​വ്‌സ്‌കി​സും വിവാ​ഹി​ത​രാ​യ​ശേഷം അവർ കാർലി​സി​ന്റെ മാതാ​പി​താ​ക്ക​ളു​ടെ വകയായ ഒരു ചെറിയ വീട്ടി​ലേക്കു മാറി​പ്പാർത്തു. റിഗയിൽനിന്ന്‌ 68 കിലോ​മീ​റ്റർ ദൂരെ​യുള്ള റ്റുകുംസ്‌ പട്ടണത്തി​ന​ടു​ത്തുള്ള ഒരു വനത്തിലെ ഏകാന്ത​ത​യി​ലാ​യി​രു​ന്ന​തി​നാൽ ഈ ചെറു​ഗൃ​ഹം ശൈത്യ​കാ​ലത്ത്‌ യോഗങ്ങൾ നടത്താൻ അനു​യോ​ജ്യ​മാ​യി​രു​ന്നു. ഡിറ്റാ ഗ്രാസ്‌ബെർഗാ (അന്ന്‌ പേര്‌ ഡിറ്റാ ആൻഡ്രി​ഷാ​ക്കാ എന്നായി​രു​ന്നു) അനുസ്‌മ​രി​ക്കു​ന്നു: “ഞങ്ങളുടെ കുടും​ബം റെസെ​വ്‌സ്‌കി​സി​ന്റെ ഭവനത്തിൽ യോഗ​ങ്ങൾക്കു സംബന്ധി​ച്ചി​രു​ന്ന​പ്പോൾ ഞാൻ ഒരു കുട്ടി​യാ​യി​രു​ന്നു. റ്റുകും​സി​ലേ​ക്കുള്ള ബസ്‌ യാത്ര​യും മഞ്ഞത്ത്‌ കാട്ടി​ലൂ​ടെ​യുള്ള നടപ്പും എന്നെ ആവേശം​കൊ​ള്ളി​ച്ചി​രു​ന്നു. ഒടുവിൽ അവരുടെ വീട്ടി​ലെ​ത്തു​മ്പോ​ഴോ, അടുപ്പ​ത്തി​രുന്ന്‌ തിളയ്‌ക്കുന്ന രുചി​ക​ര​മായ സൂപ്പിന്റെ കൊതി​പ്പി​ക്കുന്ന മണമാ​യി​രു​ന്നു മിക്ക​പ്പോ​ഴും ഞങ്ങളെ സ്വാഗതം ചെയ്‌തത്‌.”

കാർലിസ്‌ കാട്ടിൽ സാഹി​ത്യം ഒളിച്ചു​വെ​ക്കു​മാ​യി​രു​ന്നു. ഒരു സന്ദർഭ​ത്തിൽ അദ്ദേഹം പുസ്‌ത​കങ്ങൾ നിറച്ച രണ്ടു ചാക്കുകൾ കുഴി​ച്ചി​ടു​ക​യും ശ്രദ്ധാ​പൂർവം ആ സ്ഥാനങ്ങൾക്ക്‌ അടയാ​ളം​വെ​ക്കു​ക​യും ചെയ്‌തു. എന്നാൽ അന്നു രാത്രി​യു​ണ്ടായ ഒരു കൊടു​ങ്കാറ്റ്‌ അടയാളം നശിപ്പി​ച്ചു. ചാക്കുകൾ കണ്ടുപി​ടി​ക്കാൻ കാർലിസ്‌ ശ്രമി​ച്ചെ​ങ്കി​ലും നടന്നില്ല. ആ കാട്ടിൽ എവി​ടെ​യോ അവ ഇപ്പോ​ഴും മണ്ണിന​ടി​യിൽ കിടപ്പുണ്ട്‌.

വേനൽക്കാ​ലത്ത്‌, സഹോ​ദ​ര​ന്മാർ വനങ്ങളി​ലും തടാക​ക്ക​ര​യി​ലും അല്ലെങ്കിൽ കടലോ​ര​ത്തും യോഗങ്ങൾ നടത്തു​മാ​യി​രു​ന്നു. മറ്റു സോവി​യറ്റ്‌ ദേശങ്ങ​ളി​ലെ​പ്പോ​ലെ അവർ വിവാ​ഹ​വേ​ള​ക​ളും ശവസം​സ്‌കാ​ര​ങ്ങ​ളും തിരു​വെ​ഴു​ത്തു​പ്ര​സം​ഗങ്ങൾ നടത്താ​നാ​യി പ്രയോ​ജ​ന​പ്പെ​ടു​ത്തി. 1960-കളിലും 1970-കളിലും എസ്‌തോ​ണി​യ​യിൽനി​ന്നുള്ള സഹോ​ദ​ര​ന്മാർ പ്രസം​ഗങ്ങൾ നടത്തു​ന്ന​തി​നും സാഹി​ത്യം എത്തിക്കു​ന്ന​തി​നും സ്‌നാ​പ​ന​മേറ്റ 25-ഓളം വരുന്ന പ്രസാ​ധ​ക​രിൽനിന്ന്‌ റിപ്പോർട്ടു വാങ്ങു​ന്ന​തി​നും ക്രമമാ​യി ലട്‌വിയ സന്ദർശി​ച്ചി​രു​ന്നു. വില്യാർഡ്‌ കാർനാ, സിൽവർ സിലി​ക്‌സാർ, ലെംബിറ്റ്‌ റ്റോം എന്നിവ​രാ​യി​രു​ന്നു ഇവരിൽ ചിലർ. സ്ഥലത്തെ സഹോ​ദ​രങ്ങൾ റഷ്യനിൽ വീക്ഷാ​ഗോ​പു​രം ലഭിച്ച​തിൽ വിശേ​ഷാൽ സന്തോ​ഷ​മു​ള്ള​വ​രാ​യി​രു​ന്നു. പൗൾസ്‌ ബെർഗ്‌മാ​നി​സും വാലിയാ ലാങ്‌ഗെ​യും അതു ലട്‌വി​യ​നി​ലേക്കു വിവർത്തനം ചെയ്യു​മാ​യി​രു​ന്നു. വിവർത്തനം ചെയ്യുന്ന വിവരങ്ങൾ അവർ സ്‌കൂൾ അഭ്യാസ ബുക്കു​ക​ളിൽ കൈ​കൊണ്ട്‌ എഴുതു​ക​യാ​യി​രു​ന്നു പതിവ്‌. പൗൾസും വാലി​യാ​യും പിന്നീട്‌ വിവാ​ഹി​ത​രാ​യി, അവർ ഒരുമിച്ച്‌ അവരുടെ വിലപ്പെട്ട വേല തുടർന്നു.

“ഞങ്ങൾക്ക്‌ എല്ലാവർക്കും​കൂ​ടെ ഉണ്ടായി​രു​ന്നത്‌ ഒരു വീക്ഷാ​ഗോ​പു​ര​മാണ്‌”

എസ്‌തോ​ണി​യ​യി​ലുള്ള സഹോ​ദ​ര​ന്മാർ 1970-കളിലും 1980-കളിലും റഷ്യയിൽനിന്ന്‌ മൈ​ക്രോ​ഫി​ലി​മി​ലുള്ള വീക്ഷാ​ഗോ​പു​രം വാങ്ങി ലട്‌വി​യ​യി​ലേക്ക്‌ ഒളിച്ചു കടത്തു​മാ​യി​രു​ന്നു. ഫോ​ട്ടോ​ഗ്രഫി ആ സമയത്ത്‌ പ്രചാ​ര​ത്തി​ലുള്ള ഒരു ഹോബി ആയിരു​ന്ന​തി​നാൽ സഹോ​ദ​ര​ങ്ങ​ളു​ടെ വീട്ടിൽവെച്ച്‌ നെഗറ്റീവ്‌ ഡിവലപ്‌ ചെയ്യു​ന്ന​തി​നും കോപ്പി​കൾ ഉണ്ടാക്കു​ന്ന​തി​നും വിതരണം ചെയ്യു​ന്ന​തി​നു​മുള്ള സൗകര്യം ഉണ്ടായി​രു​ന്നു. ഇടയ്‌ക്കി​ട​യ്‌ക്ക്‌ മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഇതേ വിധത്തിൽ എത്തിക്കാ​റു​ണ്ടാ​യി​രു​ന്നു, ലിത്വാ​നി​യ​യിൽനി​ന്നും യൂ​ക്രെ​യി​നിൽനി​ന്നും ആയിരു​ന്നു മുഖ്യ​മാ​യും അവ വന്നിരു​ന്നത്‌.

“ഞങ്ങൾക്ക്‌ എല്ലാവർക്കും​കൂ​ടെ ഉണ്ടായി​രു​ന്നത്‌ ഒരു വീക്ഷാ​ഗോ​പു​ര​മാണ്‌,” അന്ന്‌ ഏതാണ്ട്‌ പത്തു വയസ്സു​ണ്ടാ​യി​രുന്ന വീഡ സാകാ​ലൗ​വ്‌സ്‌കീൻ അനുസ്‌മ​രി​ക്കു​ന്നു. “കുറെ കാല​ത്തേക്ക്‌ ഓരോ കൂട്ടത്തി​നും നെഗറ്റീ​വു​ക​ളിൽനിന്ന്‌ ഡിവലപ്‌ ചെയ്‌തെ​ടുത്ത ഫോ​ട്ടോ​ഗ്രാ​ഫിക്‌ പേപ്പറി​ലുള്ള മാസിക ലഭിച്ചി​രു​ന്നു. എല്ലാവർക്കും വായി​ക്കാ​നും കുറി​പ്പു​കൾ ഉണ്ടാക്കാ​നും കഴിയ​ത്ത​ക്ക​വണ്ണം അത്‌ ഒരു കുടും​ബ​ത്തിൽനിന്ന്‌ മറ്റൊരു കുടും​ബ​ത്തി​ലേക്ക്‌ കൈമാ​റ​പ്പെ​ടു​മാ​യി​രു​ന്നു. ആർക്കും 24 മണിക്കൂ​റിൽ കൂടുതൽ മാസിക വെച്ചു​കൊ​ണ്ടി​രി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല. യോഗ​സ​മ​യത്ത്‌ അധ്യയന നിർവാ​ഹകൻ മാസിക ഉപയോ​ഗി​ക്കും, ഞങ്ങൾ ഓർമ​യിൽനി​ന്നോ ഞങ്ങളുടെ കുറി​പ്പു​ക​ളിൽനി​ന്നോ അധ്യയന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയും.” ഈ ആത്മീയ കരുതൽ, സ്‌കൂ​ളിൽ പഠിച്ചു​കൊ​ണ്ടി​രുന്ന കാലത്ത്‌ സത്യത്തി​നു​വേണ്ടി ഉറച്ച നിലപാ​ടു സ്വീക​രി​ക്കാൻ വീഡയെ സഹായി​ച്ചു. തന്റെ ക്രിസ്‌തീയ നിഷ്‌പ​ക്ഷ​ത​നി​മി​ത്തം തടവി​ലാ​യി​രു​ന്ന​പ്പോൾ നിർമലത പാലി​ക്കാൻ അത്‌ അവളുടെ സഹോ​ദ​ര​നായ റോമു​വാൽഡാ​സി​നെ​യും സഹായി​ച്ചു.

എല്ലാത്തരം ആളുക​ളും സത്യം സ്വീക​രി​ക്കു​ന്നു

വെരാ പെ​ട്രോ​വാ 27 വർഷം കമ്മ്യൂ​ണിസ്റ്റ്‌ പാർട്ടി​യിൽ സജീവ​മാ​യി ഉൾപ്പെ​ട്ടി​രു​ന്നു. അവർ പറയുന്നു, “പള്ളിയിൽ ചെന്ന്‌, എത്ര കമ്മ്യൂ​ണിസ്റ്റ്‌ പാർട്ടി അംഗങ്ങൾ അവിടെ എത്തിയി​ട്ടു​ണ്ടെന്നു കണ്ടുപി​ടിച്ച്‌ വിവരം പ്രാ​ദേ​ശിക പാർട്ടി സെക്ര​ട്ട​റി​യെ അറിയി​ക്കു​ന്ന​താ​യി​രു​ന്നു എന്റെ ജോലി​ക​ളിൽ ഒന്ന്‌. ഇതിനി​ട​യിൽ എന്റെ രണ്ടു സഹോ​ദ​രി​മാ​രിൽ ഒരാൾ സത്യം സ്വീക​രി​ക്കു​ക​യും എന്നോടു സാക്ഷീ​ക​രി​ച്ചു തുടങ്ങു​ക​യും ചെയ്‌തു. എന്റെ താത്‌പ​ര്യം ഉണർന്നു, ഞാൻ ഒരു റഷ്യൻ ഓർത്ത​ഡോ​ക്‌സ്‌ പുരോ​ഹി​ത​നോട്‌ ഒരു ബൈബിൾ ചോദി​ച്ചു.

“‘നിങ്ങൾക്ക്‌ എന്തിനാണ്‌ ബൈബിൾ?’ അദ്ദേഹം ചോദി​ച്ചു.

“‘നിങ്ങൾ പഠിപ്പി​ക്കു​ന്നത്‌ അതിനു ചേർച്ച​യി​ലാ​ണോ​യെന്ന്‌ അറിയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു,’ ഞാൻ മറുപടി പറഞ്ഞു. അദ്ദേഹം എനിക്കു ബൈബിൾ തന്നില്ല. തന്നിമി​ത്തം ഞാൻ മറ്റൊ​രി​ട​ത്തു​നിന്ന്‌ ഒരെണ്ണം വാങ്ങി വായിച്ചു തുടങ്ങി. സഭയുടെ ഉപദേ​ശങ്ങൾ ബൈബി​ള​ധി​ഷ്‌ഠി​ത​മ​ല്ലെന്ന്‌ പെട്ടെ​ന്നു​തന്നെ ഞാൻ കണ്ടെത്തി. ആത്മീയ പുരോ​ഗതി നേടു​ന്ന​തിൽ തുടർന്ന ഞാൻ കമ്മ്യൂ​ണിസ്റ്റ്‌ പാർട്ടി വിട്ടു. 1985-ൽ സ്‌നാ​പ​ന​മേൽക്കു​ക​യും ചെയ്‌തു.”

രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു മുമ്പ്‌, ഒരു നഴ്‌സായ റ്റെയോ​ഫി​ലി​യാ കാൽവി​റ്റെ, ഡൗഗാ​വ്‌പിൽസി​ലെ മേയറെ വിവാഹം ചെയ്‌തു. സങ്കടക​ര​മെന്നു പറയട്ടെ, യുദ്ധം തുടങ്ങി അധികം താമസി​യാ​തെ അദ്ദേഹത്തെ യുദ്ധത്തിൽ കാണാ​താ​യ​താ​യി പ്രഖ്യാ​പി​ക്ക​പ്പെട്ടു. റ്റെയോ​ഫി​ലി​യാ​തന്നെ അനേകം യാതനകൾ അനുഭ​വി​ക്കു​ക​യും ധാരാളം കഷ്ടപ്പാ​ടു​ക​ളും മരണവും കാണു​ക​യും ചെയ്‌തു. യുദ്ധാ​ന​ന്തരം അവർ ലട്‌വി​യൻ റെഡ്‌ ക്രോ​സ്സി​ന്റെ പ്രസി​ഡന്റ്‌ ആയിത്തീ​രു​ക​യും മെഡിക്കൽ രംഗത്തെ 61 വർഷത്തെ സേവന​കാ​ലത്ത്‌ 20 സ്റ്റേറ്റ്‌ അവാർഡു​ക​ളെ​ങ്കി​ലും കരസ്ഥമാ​ക്കു​ക​യും ചെയ്‌തു. റ്റെയോ​ഫി​ലി​യാ​യ്‌ക്ക്‌ ഏതാണ്ട്‌ 65 വയസ്സാ​യ​പ്പോൾ അവർ പൗളിനെ സെറോ​വാ എന്ന സാക്ഷിയെ കണ്ടുമു​ട്ടി, ദൈവം ദുഷ്ടത അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ അവർ ബൈബി​ളിൽനിന്ന്‌ റ്റെയോ​ഫി​ലി​യാ​യ്‌ക്ക്‌ വിശദീ​ക​രി​ച്ചു​കൊ​ടു​ത്തു. റ്റെയോ​ഫി​ലി​യാ സത്യം സ്വീക​രി​ക്കു​ക​യും തുടർന്ന്‌ ആത്മീയാ​രോ​ഗ്യം നേടാൻ ആളുകളെ സഹായി​ക്കുന്ന ഏറെ മഹത്തായ പദവി ആസ്വദി​ക്കു​ക​യും ചെയ്‌തു. അവസാ​ന​ത്തോ​ളം വിശ്വ​സ്‌ത​യാ​യി തുടർന്ന അവർ 1982-ൽ മരണമ​ടഞ്ഞു.

“ഓ! അതൊരു നിഘണ്ടു ആണ്‌”

1981-ൽ 18 വയസ്സുള്ള യുരി കാപ്‌റ്റോ​ലാ ക്രിസ്‌തീയ നിഷ്‌പക്ഷത പാലി​ച്ച​തി​ന്റെ പേരിൽ മൂന്നു വർഷ​ത്തേക്ക്‌ തടവി​ലാ​ക്ക​പ്പെട്ടു. യുരി പറയുന്നു: “എന്റെ ശിക്ഷാ​കാ​ല​ത്തിൽ രണ്ടുവർഷം ഞാൻ സൈബീ​രി​യ​യിൽ ചെലവ​ഴി​ച്ചു, അവിടെ ഞങ്ങൾ കൂടാ​ര​ങ്ങ​ളിൽ പാർത്തു​കൊണ്ട്‌ വനങ്ങളിൽ പണി​യെ​ടു​ത്തു, താപനില മൈനസ്‌ 30 ഡിഗ്രി സെൽഷ്യ​സാ​യി താണ​പ്പോൾപോ​ലും! a യഹോവ എന്നെ എല്ലായ്‌പോ​ഴും ആത്മീയ​മാ​യി പരിപാ​ലി​ച്ചു. ദൃഷ്ടാ​ന്ത​ത്തിന്‌, ഒരു സന്ദർഭ​ത്തിൽ എന്റെ അമ്മ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഒരു പ്രതി ഒരു ഭക്ഷണ​പ്പൊ​തി​യിൽവെച്ച്‌ അയച്ചു​തന്നു. പാഴ്‌സൽ പരി​ശോ​ധി​ക്കവേ ഗാർഡ്‌ ആ ബൈബിൾ കണ്ടു.

“‘എന്താണിത്‌?’ അദ്ദേഹം ചോദി​ച്ചു.

“എനിക്കു മറുപടി പറയാൻ കഴിയും​മു​മ്പെ അരി​കെ​നിന്ന ഇൻസ്‌പെക്ടർ, ‘ഓ! അതൊരു നിഘണ്ടു ആണ്‌’ എന്നു പറഞ്ഞ്‌ അതു വെച്ചു​കൊ​ള്ളാൻ എന്നെ അനുവ​ദി​ച്ചു.

“1984-ൽ ഞാൻ മോചി​ത​നാ​യി. എന്റെ സ്വദേ​ശ​മായ യൂ​ക്രെ​യി​നിൽ താമസ​മാ​ക്കു​ന്ന​തി​നു പകരം ഞാൻ റിഗയി​ലേക്കു പോയി. അവിടെ രണ്ടു വർഷ​ത്തോ​ളം സാക്ഷി​ക​ളു​ടെ ഒരു ചെറിയ കൂട്ട​ത്തോ​ടൊ​പ്പം പ്രവർത്തി​ച്ചു. എന്നിരു​ന്നാ​ലും, ലട്‌വിയ അപ്പോ​ഴും സോവി​യറ്റ്‌ യൂണി​യന്റെ ഭാഗമാ​യി​രു​ന്ന​തി​നാൽ, സൈന്യ​ത്തിൽ സേവി​ക്കാൻ എന്നോടു വീണ്ടും ആവശ്യ​പ്പെട്ടു. ഫലമോ? 1986 ആഗസ്റ്റ്‌ 26-ന്‌ എനിക്കു വീണ്ടും തടവു​ശിക്ഷ വിധിച്ചു. ഇത്തവണ ലട്‌വി​യ​യിൽ, നാലു വർഷത്തെ കഠിന​ത​ട​വാണ്‌ എനിക്കു വിധി​ച്ചത്‌. റിഗയി​ലെ ശിക്ഷാ​കാ​ലം കഴിഞ്ഞ്‌ എന്നെ വാൽമ്യെ​റാ നഗരത്തി​ന​ടു​ത്തുള്ള ഒരു ക്യാമ്പി​ലേക്ക്‌ അയച്ചു. 1990-ന്റെ ആരംഭ​കാ​ലത്ത്‌ എന്റെ മോച​ന​ത്തി​നാ​യുള്ള ഒരു വിചാ​ര​ണ​യിൽ ജഡ്‌ജി ഇങ്ങനെ പറഞ്ഞു: ‘യുരി, നാലു​വർഷം മുമ്പ്‌ താങ്കളെ തടവി​ലാ​ക്കാ​നെ​ടുത്ത തീരു​മാ​നം വാസ്‌ത​വ​ത്തിൽ നിയമ​വി​രു​ദ്ധ​മാ​യി​രു​ന്നു. അവർ താങ്കളെ കുറ്റവാ​ളി​യാ​യി പ്രഖ്യാ​പി​ച്ചതു ശരിയാ​യില്ല.’ പെട്ടെ​ന്നു​തന്നെ ഞാൻ സ്വത​ന്ത്ര​നാ​യി!”

1991-ൽ യുരി ലട്‌വി​യ​യി​ലെ ഏക സഭയിലെ ഒരു അംഗമാ​കു​ക​യും അവിടത്തെ രണ്ടു മൂപ്പന്മാ​രിൽ ഒരാളാ​യി സേവി​ക്കു​ക​യും ചെയ്‌തു. “കൊയ്‌ത്തി​നാ​യി വയൽ ശരിക്കും പാകമാ​യി​രു​ന്നു,” അദ്ദേഹം എഴുതു​ന്നു.

ആദ്യം ലട്‌വി​യ​യിൽ എത്തിയ സമയത്ത്‌ യുരി, ഒരു കല്ലറയ്‌ക്കു ചുറ്റു​മുള്ള ഭാഗം വൃത്തി​യാ​ക്കി​ക്കൊ​ണ്ടി​രുന്ന ഒരു സ്‌ത്രീ​യോട്‌ സംസാ​രി​ക്കു​ക​യു​ണ്ടാ​യി. അദ്ദേഹം അനുസ്‌മ​രി​ക്കു​ന്നു: “ജീവിതം ഇത്ര ഹ്രസ്വ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്നു ഞാൻ അവരോ​ടു ചോദി​ച്ച​പ്പോൾ, അവർ എന്റെ അടു​ത്തേക്കു കുറച്ചു മാറി​നി​ന്നു. ഞങ്ങൾ സംഭാ​ഷ​ണ​ത്തി​ലേർപ്പെട്ടു. മിനി​ട്ടു​കൾക്കു​ശേഷം, ഒരു മരത്തിൽനിന്ന്‌ ഒരു വലിയ ശിഖരം ഒടിഞ്ഞ്‌ അവർ ജോലി ചെയ്‌തു​കൊ​ണ്ടി​രുന്ന ഭാഗത്തു​തന്നെ വീണു. അവർ അവി​ടെ​യു​ണ്ടാ​യി​രു​ന്നെ​ങ്കിൽ ചതഞ്ഞര​ഞ്ഞു​പോ​കു​മാ​യി​രു​ന്നു. ആ സ്‌ത്രീ തന്റെ മേൽവി​ലാ​സം എനിക്കു​തന്നു. അവരെ ഒരു സഹോ​ദരി സന്ദർശി​ക്കാൻ ഞാൻ ഏർപ്പാടു ചെയ്‌തു. 1987-ൽ ആ സ്‌ത്രീ​യും മകനും മരുമ​ക​ളും സ്‌നാ​പ​ന​മേറ്റു.”

അവർ ആളുകളെ സ്‌നേ​ഹി​ക്കു​ന്നു, സുഖസൗ​ക​ര്യ​ങ്ങ​ളെയല്ല

സോവി​യറ്റ്‌ യൂണി​യന്റെ വിവിധ ഭാഗങ്ങ​ളിൽനി​ന്നുള്ള മറ്റനേകം ചെറു​പ്പ​ക്കാ​രും വേലയിൽ സഹായി​ക്കാൻ ലട്‌വി​യ​യി​ലേക്കു മാറി​പ്പാർത്തു. അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം ജീവിതം അത്ര എളുപ്പ​മ​ല്ലാ​യി​രു​ന്നു, എന്നാൽ അവർ ത്യാഗ​സ​ന്ന​ദ്ധ​രാ​യി​രു​ന്നു. ദൃഷ്ടാ​ന്ത​മാ​യി, ഇപ്പോൾ ഒരു പ്രത്യേക പയനി​യ​റാ​യി സേവി​ക്കുന്ന ആന്നാ ബാറ്റ്‌ന്യാ ഒരു തയ്യൽ ഫാക്ടറി​യിൽ ജോലി കണ്ടെത്തു​ക​യും ഒരു ഹോസ്റ്റ​ലിൽ താമസി​ക്കു​ക​യും ചെയ്‌തു. “സാഹച​ര്യ​ങ്ങൾ ഒട്ടും​തന്നെ അനു​യോ​ജ്യ​മാ​യി​രു​ന്നില്ല,” അവർ പറയുന്നു. “ഞങ്ങൾ തീവണ്ടി​ക​ളി​ലും റെയിൽവേ സ്റ്റേഷനു​ക​ളി​ലും പാർക്കു​ക​ളി​ലും സെമി​ത്തേ​രി​ക​ളി​ലും പള്ളിക​ളു​ടെ സമീപ​ത്തും അനൗപ​ചാ​രി​ക​മാ​യി സാക്ഷീ​ക​രി​ച്ചു.

“എപ്പോ​ഴും തിങ്ങി​നി​റഞ്ഞ തീവണ്ടി​ക​ളിൽ ഞങ്ങൾ കംപാർട്ട്‌മെ​ന്റ്‌തോ​റും ഈരണ്ടു​പേ​രാ​യി പ്രസം​ഗി​ക്കു​മാ​യി​രു​ന്നു. ഞങ്ങളിൽ ഒരാൾ സാക്ഷീ​ക​രി​ക്കു​മ്പോൾ മറ്റേയാൾ നിരീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കും. മിക്ക​പ്പോ​ഴും അടുത്തു​ള്ളവർ ചർച്ചയിൽ ഉൾപ്പെ​ടും. തത്‌ഫ​ല​മാ​യി ചില​പ്പോ​ഴൊ​ക്കെ എല്ലാ ദിശക​ളിൽനി​ന്നും ഞങ്ങളുടെ നേരേ ചോദ്യ​ങ്ങൾ പറന്നു​വന്നു. തീവണ്ടി നിൽക്കു​മ്പോൾ ആവശ്യ​മെ​ങ്കിൽ ഞങ്ങൾ മറ്റൊരു കംപാർട്ട്‌മെ​ന്റി​ലേക്കു മാറും. യഹോവ ഞങ്ങളുടെ ശുശ്രൂ​ഷയെ അനു​ഗ്ര​ഹി​ക്കു​ന്നതു കാണു​ന്നത്‌ ഞങ്ങൾക്ക്‌ അങ്ങേയറ്റം സന്തോഷം പകർന്നു​തന്നു.”

ആൻജെ​ലി​നാ റ്റ്‌സ്വെ​റ്റ്‌കോ​വാ ആദ്യം സത്യം കേൾക്കു​ന്നത്‌ പള്ളിയിൽ പ്രാർഥന നടത്തി​യി​ട്ടു പോരു​മ്പോ​ഴാണ്‌. അവർ പറയുന്നു: “1984-ൽ യഹോ​വ​യു​ടെ സാക്ഷി​ക​ളി​ലൊ​രു​വ​ളായ ആൾഡ്വോ​ണാ ഡ്രോ​ണ്യു​കാ എന്നെ സമീപിച്ച്‌ ഞാൻ ബൈബിൾ വായി​ച്ചി​ട്ടു​ണ്ടോ​യെന്നു ചോദി​ച്ചു. ‘ചില ഭാഗങ്ങ​ളൊ​ക്കെ’ എന്നു ഞാൻ മറുപടി പറഞ്ഞു. ‘എന്നാൽ എനിക്ക്‌ അതു മനസ്സി​ലാ​കു​ന്നില്ല, എനിക്കു പല ചോദ്യ​ങ്ങ​ളു​മുണ്ട്‌,’ ഞാൻ കൂട്ടി​ച്ചേർത്തു. ഞങ്ങൾ മേൽവി​ലാ​സങ്ങൾ കൈമാ​റി. തുടർന്ന്‌ ക്രമമാ​യി ദൈവ​വ​ചനം ചർച്ച​ചെ​യ്‌തു. ഏതാനും മാസം കഴിഞ്ഞ്‌ ആൾഡ്വോ​ണാ ലിത്വാ​നി​യ​യി​ലെ ഒരു വിവാ​ഹാ​ഘോ​ഷ​ത്തിന്‌ എന്നെ ക്ഷണിച്ചു, ഞാൻ ക്ഷണം സ്വീക​രി​ച്ചു. 300 പേരോ​ളം ഹാജരാ​യി​രു​ന്നു. സ്വീക​ര​ണ​വേ​ള​യിൽ ഞാൻ ഒന്നിനു പിറകേ ഒന്നായി പല ബൈബിൾ പ്രസം​ഗങ്ങൾ കേട്ടു, ഇത്‌ എന്നെ കുറ​ച്ചൊന്ന്‌ അമ്പരപ്പി​ച്ചു.

“ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു​കൂ​ടെ​യാ​ണു പഠിച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും വിവാ​ഹാ​ഘോ​ഷം ഒരു സമ്മേള​നം​കൂ​ടെ​യാ​ണെ​ന്നും എനിക്ക​പ്പോ​ഴാ​ണു മനസ്സി​ലാ​യത്‌! ഇക്കാര്യം മനസ്സി​ലാ​യി​ട്ടും, എളിയ​വ​രായ ഈ ആളുക​ളു​ടെ സ്‌നേ​ഹ​വും ഐക്യ​വും എന്റെ ഹൃദയത്തെ തൊട്ടു​ണർത്തി. 1985-ൽ ഞാൻ സ്‌നാ​പ​ന​മേറ്റു. 1994-ൽ ഞാൻ പയനി​യ​റിങ്‌ തുടങ്ങി. ഇപ്പോൾ എന്റെ ആറു മക്കളിൽ അഞ്ചു പേർ സ്‌നാ​പ​ന​മേ​റ്റ​വ​രാണ്‌. ഏറ്റവും ഇളയ കുട്ടി സ്‌നാ​പ​ന​മേ​റ്റി​ട്ടി​ല്ലാത്ത ഒരു പ്രസാ​ധ​ക​നാണ്‌.”

വലുപ്പ​മേ​റിയ കൂട്ടങ്ങ​ളിൽ ഹാജരാ​കാൻ സ്വാത​ന്ത്ര്യം

1980-കളുടെ മധ്യഭാ​ഗത്ത്‌ പല കമ്മ്യൂ​ണിസ്റ്റ്‌ ദേശങ്ങ​ളി​ലും നിയ​ന്ത്ര​ണ​ങ്ങൾക്ക്‌ അയവു​വന്നു. യഹോ​വ​യു​ടെ സാക്ഷി​കൾക്കു കൂടുതൽ പരസ്യ​മാ​യി കൂടി​വ​രാൻ കഴിഞ്ഞു. 1989-ൽ ലട്‌വി​യ​യിൽനി​ന്നുള്ള 50-ഓളം പ്രതി​നി​ധി​കൾ പോള​ണ്ടി​ലെ “ദൈവിക ഭക്തി” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷനു ഹാജരാ​യി. “ആ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം ആയിരി​ക്കാൻ കഴിഞ്ഞത്‌ എന്റെ ആത്മീയ വളർച്ച​യി​ലെ ഒരു വഴിത്തി​രി​വാ​യി​രു​ന്നു” എന്ന്‌ മാരിയാ ആൻഡ്രി​ഷാ​ക്കാ പറയുന്നു, അവർ ഇപ്പോൾ ഒരു പ്രത്യേക പയനി​യ​റാ​യി സേവി​ക്കു​ക​യാണ്‌.

1990-ൽ ലട്‌വി​യ​യിൽനി​ന്നുള്ള 50-ൽപ്പരം പ്രതി​നി​ധി​കൾ “നിർമല ഭാഷ” കൺ​വെൻ​ഷ​നിൽ സംബന്ധി​ച്ചു. ഇത്തവണ​യും പോള​ണ്ടിൽവെ​ച്ചാ​യി​രു​ന്നു കൺ​വെൻ​ഷൻ. അതിൽ സംബന്ധി​ച്ച​വ​രി​ലൊ​രാ​ളാ​യി​രുന്ന ആന്നാ മാൻചിൻസ്‌കാ ഹാജരാ​കാൻ സകല ശ്രമവും നടത്തി. അവർ അനുസ്‌മ​രി​ക്കു​ന്നു: “തീവണ്ടി സ്റ്റേഷനി​ലേ​ക്കുള്ള യാത്രാ​മ​ധ്യേ, അതിർത്തി കടക്കു​ന്ന​തിന്‌ ആവശ്യ​മായ ചില രേഖകൾ എടുക്കാൻ മറന്നതാ​യി ഞാൻ തിരി​ച്ച​റി​ഞ്ഞു. ഒരു ടാക്‌സി പിടിച്ച്‌ വീട്ടി​ലെത്തി അവ എടുത്തു​കൊണ്ട്‌ സ്റ്റേഷനി​ലെ​ത്തി​യ​പ്പോൾ തീവണ്ടി പോയി​ക്ക​ഴി​ഞ്ഞി​രു​ന്നു. ഞാൻ അടുത്ത സ്റ്റേഷനി​ലേക്കു കുതിച്ചു, എന്നാൽ അവി​ടെ​യെ​ത്തി​യ​പ്പോ​ഴും താമസി​ച്ചു​പോ​യി. അവസാനം ലിത്വാ​നി​യ​യി​ലേക്ക്‌ ഒരു ടാക്‌സി പിടിച്ച ഞാൻ റിഗയിൽനിന്ന്‌ 250 കിലോ​മീ​റ്റർ ദൂരെ വെച്ച്‌ ട്രെയി​നിൽ കയറി​പ്പറ്റി. ടാക്‌സി യാത്ര ചെല​വേ​റി​യ​താ​യി​രു​ന്നു, എന്നാൽ അത്‌ തക്ക മൂല്യ​മു​ള്ള​താ​യി​രു​ന്നു!” ഇപ്പോൾ ആന്നാ ലട്‌വിയ ബെഥേൽ കുടും​ബ​ത്തി​ലെ ഒരംഗ​മാ​യി സേവി​ക്കു​ന്നു.

ഒടുവിൽ 1991-ൽ, മുമ്പ്‌ സോവി​യറ്റ്‌ റിപ്പബ്ലി​ക്കു​ക​ളാ​യി​രുന്ന സ്ഥലങ്ങളിൽ സഹോ​ദ​ര​ന്മാർക്കു പരസ്യ​മാ​യി കൺ​വെൻ​ഷ​നു​കൾ നടത്താൻ കഴിഞ്ഞു. ലട്‌വി​യ​യിൽനി​ന്നു പല ബസ്സുകൾ നിറച്ചു പ്രതി​നി​ധി​കൾ “ദൈവി​ക​സ്വാ​ത​ന്ത്ര്യ സ്‌നേ​ഹി​കൾ” കൺ​വെൻ​ഷ​നിൽ സംബന്ധി​ക്കാൻ എസ്‌തോ​ണി​യ​യി​ലെ റ്റാലി​നി​ലേക്കു യാത്ര​ചെ​യ്‌തു. ആ വിഷയം എത്ര സമുചി​ത​മാ​യി​രു​ന്നു!

വൈനി​വോ​ഡെ​യിൽനി​ന്നുള്ള റുട്ടാ ബാരാ​കൗസ്‌ക, റ്റാലി​നി​ലേക്കു തന്റെ കൂടെ വരാൻ സാക്ഷി​യ​ല്ലാത്ത ഭർത്താവ്‌ ആഡോൾഫ്‌സി​നെ പ്രേരി​പ്പി​ച്ചു. ആഡോൾഫ്‌സ്‌ പറയുന്നു: “കൺ​വെൻ​ഷനു പോകാൻ ഞാൻ ഉദ്ദേശി​ച്ചി​രു​ന്നില്ല. എന്റെ കാറിന്‌ സ്‌പെയർ പാർട്‌സ്‌ വാങ്ങുക എന്നതാ​യി​രു​ന്നു എന്റെ പ്ലാൻ. എന്നാൽ ആദ്യത്തെ സെഷനിൽ സംബന്ധി​ച്ചു കഴിഞ്ഞ​പ്പോൾ, എനിക്ക്‌ അവിടത്തെ പ്രസം​ഗ​ങ്ങ​ളി​ലും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സൗഹൃ​ദ​മ​നോ​ഭാ​വ​ത്തി​ലും അവരുടെ ശുദ്ധമായ സംസാ​ര​ത്തി​ലും അവർ അന്യോ​ന്യം പ്രകട​മാ​ക്കിയ സ്‌നേ​ഹ​ത്തി​ലും വളരെ മതിപ്പു തോന്നി. അതു​കൊണ്ട്‌ ഞാൻ മുഴു കൺ​വെൻ​ഷ​നി​ലും സംബന്ധി​ക്കാൻ തീരു​മാ​നി​ച്ചു. വീട്ടിൽ മടങ്ങി​യെ​ത്തി​യ​ശേഷം ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങു​ക​യും എന്റെ കോപം നിയ​ന്ത്രി​ക്കാൻ കഠിന​മാ​യി ശ്രമി​ക്കു​ക​യും ചെയ്‌തു. 1992-ൽ ഞാൻ യഹോ​വ​യു​ടെ സ്‌നാ​പ​ന​മേറ്റ ഒരു സാക്ഷി​യാ​യി​ത്തീർന്നു.”

1990-കളുടെ ആദ്യഘ​ട്ട​ത്തിൽ ലട്‌വി​യ​യിൽ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​കൾക്കു യോജിച്ച സ്ഥലങ്ങൾ വാടക​യ്‌ക്കെ​ടു​ക്കുക സാധ്യ​മ​ല്ലാ​യി​രു​ന്നു. അതിനാൽ സഹോ​ദ​രങ്ങൾ മുഖ്യ​മാ​യും എസ്‌തോ​ണി​യ​യി​ലേ​ക്കും ലിത്വാ​നി​യ​യി​ലേ​ക്കും ആണു പോയി​രു​ന്നത്‌. ലട്‌വി​യ​യിൽ ആദ്യം നടത്തിയ കൺ​വെൻ​ഷൻ റിഗയി​ലെ ഒരു വലിയ സ്‌പോർട്‌സ്‌ ഹാളിൽ നടന്ന 1998-ലെ “ദൈവ​മാർഗ​ത്തി​ലുള്ള ജീവിതം” കൺ​വെൻ​ഷൻ ആയിരു​ന്നു. ഭാഷയു​ടെ അടിസ്ഥാ​ന​ത്തിൽ ഓഡി​റ്റോ​റി​യം മൂന്നു ഭാഗങ്ങ​ളാ​യി തിരിച്ചു: ലട്‌വി​യൻ, റഷ്യൻ, ലട്‌വി​യൻ ആംഗ്യ​ഭാഷ. സമാപന പ്രാർഥ​ന​യ്‌ക്കു​ശേഷം എല്ലാവ​രും കയ്യടിച്ചു. അനേകർ സന്തോ​ഷാ​ശ്രു​ക്കൾ പൊഴി​ച്ചു. ഈ സുപ്ര​ധാന സംഭവ​ത്തെ​പ്രതി എല്ലാവ​രും യഹോ​വ​യോ​ടു നന്ദിയു​ള്ള​വ​രാ​യി​രു​ന്നു.

സത്വര വളർച്ച​യു​ടെ ഒരു കാലഘട്ടം

കമ്മ്യൂ​ണിസ്റ്റ്‌ യുഗത്തി​നു​ശേഷം ലട്‌വി​യ​യി​ലെ പ്രവർത്ത​ന​ത്തിൽ വലിയ പുരോ​ഗ​തി​യു​ണ്ടാ​യി. എന്നിരു​ന്നാ​ലും 1995-നു മുമ്പ്‌ നമ്മുടെ രാജ്യ ശുശ്രൂഷ ലട്‌വി​യ​നിൽ ലഭ്യമ​ല്ലാ​യി​രു​ന്നു. തന്നിമി​ത്തം വയലിലെ അവതര​ണങ്ങൾ പലപ്പോ​ഴും അത്ര മെച്ചമാ​യി​രു​ന്നില്ല. എന്നാൽ സാക്ഷികൾ അവരുടെ തീക്ഷ്‌ണ​ത​കൊണ്ട്‌ ഈ കുറവു നികത്തി. താൻ എങ്ങനെ​യാണ്‌ ആദ്യമാ​യി സത്യം കേട്ട​തെന്ന്‌ ഡാറ്റ്‌സെ ഷ്‌കി​പ്‌സ്‌നാ വിവരി​ക്കു​ന്നു: “1991-ൽ ഒരു ദിവസം വഴിയ​രി​കി​ലെ പുസ്‌ത​ക​ക്ക​ട​യിൽനി​ന്നു ഞാൻ നരക​ത്തെ​യും മരണാ​നന്തര ജീവി​ത​ത്തെ​യും സംബന്ധി​ച്ചുള്ള ഒരു പുസ്‌തകം വാങ്ങി. ഞാൻ അൽപ്പദൂ​രം നടന്നു​നീ​ങ്ങി​യ​പ്പോ​ഴേ​ക്കും ‘നിങ്ങൾ വിഷമാണ്‌ വാങ്ങി​യത്‌!’ എന്ന്‌ ആരോ പിന്നിൽനി​ന്നു പറയു​ന്നതു കേട്ടു.

“ആ വാക്കുകൾ കേട്ട്‌ ഞാൻ സ്‌തം​ഭി​ച്ചു നിന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട ഒരു ദമ്പതികൾ തങ്ങളെ​ത്തന്നെ എനിക്കു പരിച​യ​പ്പെ​ടു​ത്തി. ഞങ്ങൾ ബൈബി​ളി​നെ​ക്കു​റി​ച്ചു സംസാ​രി​ച്ചു. വാസ്‌ത​വ​ത്തിൽ, ഹേഡീസ്‌, ഗീഹെന്നാ, ക്രിസ്‌തു​മസ്സ്‌, കുരിശ്‌, അന്ത്യനാ​ളു​കൾ എന്നുവേണ്ട ഒട്ടുമിക്ക വിഷയ​ങ്ങ​ളെ​ക്കു​റി​ച്ചും ഞങ്ങൾ അന്നു ചർച്ച​ചെ​യ്‌തു! ചില ആശയങ്ങൾ എനിക്ക്‌ അത്ര വ്യക്തമാ​യില്ല എന്നു സമ്മതി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു; എന്നാൽ കേട്ട കാര്യങ്ങൾ എനിക്കി​ഷ്ട​പ്പെട്ടു. ഞങ്ങൾ ഫോൺന​മ്പ​രു​കൾ കൈമാ​റി, തുടർന്നു​വന്ന ആഴ്‌ച​ക​ളിൽ സാക്ഷി​ക​ളായ ആ ദമ്പതികൾ എന്റെ അനേകം ബൈബിൾ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകി.”

“പിന്മാ​റാ​ഞ്ഞ​തിൽ ഞാൻ സന്തുഷ്ട​നാണ്‌”

യാനിസ്‌ ഫോൽക്ക്‌മാ​നിസ്‌ യു.എസ്‌.എസ്‌.ആർ.-ലെ ഒരു ഭാരോ​ദ്വ​ഹന ചാമ്പ്യ​നാ​യി​രു​ന്നു. അദ്ദേഹം 1993 മാർച്ചിൽ നടന്ന തന്റെ അന്തിമ മത്സരങ്ങ​ളിൽ ലട്‌വി​യ​യി​ലെ ചാമ്പ്യ​നാ​യി. യാനിസ്‌ പറയുന്നു: “1992-ൽ എന്റെ കൂടെ ജോലി​ചെ​യ്യുന്ന യാനിസ്‌ റ്റ്‌സി​യെ​ലാ​വ്‌സ്‌ തന്റെ ബൈബി​ള​ധ്യ​യന സമയത്ത്‌ തന്നോ​ടൊ​പ്പം ഇരുന്നു കേൾക്കാൻ എന്നെ ക്ഷണിച്ചു. ആ അനുഭവം എന്റെ ജീവി​തത്തെ മാറ്റി​മ​റി​ച്ചു. ലട്‌വി​യ​യി​ലെ ഭാരോ​ദ്വ​ഹന ചാമ്പ്യൻ ആയി മൂന്നു മാസത്തി​നു ശേഷം ഞാൻ ഒരു രാജ്യ​പ്ര​സാ​ധ​ക​നാ​യി​ത്തീർന്നു. 1993 ആഗസ്റ്റിൽ ഞാൻ സ്‌നാ​പ​ന​മേറ്റു. ജിം​നേ​ഷ്യ​ത്തിൽ ഞാൻ സാക്ഷീ​ക​രി​ച്ച​പ്പോൾ എന്റെ പരിശീ​ലകൻ അതൃപ്‌തി പ്രകട​മാ​ക്കി. എന്നാൽ പിന്മാ​റാ​ഞ്ഞ​തിൽ ഞാൻ സന്തുഷ്ട​നാണ്‌. അത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ എന്റെ സുഹൃ​ത്തു​ക്ക​ളായ എഡുവാർഡ്‌സ്‌ ഏഹെൻബാ​വും​സും എഡ്‌ഗാർസ്‌ ബ്രാൻറ്‌സി​സും വിശദീ​ക​രി​ക്കും.”

എഡുവാർഡ്‌സ്‌: “യാനിസ്‌ ഫോൽക്ക്‌മാ​നിസ്‌ എനിക്ക്‌ ഒരു സൗജന്യ ബൈബി​ള​ധ്യ​യനം വാഗ്‌ദാ​നം ചെയ്‌തു. ‘അതു യഥാർഥ​ത്തിൽ സൗജന്യ​മാ​ണെ​ങ്കിൽ നമുക്ക്‌ ഇപ്പോൾത്തന്നെ തുടങ്ങാം,’ ഞാൻ പറഞ്ഞു. ഞങ്ങൾ അത്‌ തുടങ്ങി! പഠിച്ച കാര്യങ്ങൾ, വിശേ​ഷാൽ പുനരു​ത്ഥാന പഠിപ്പി​ക്കൽ യുക്തി​സ​ഹ​മാ​യി തോന്നി, അത്‌ ആത്മാവി​ന്റെ അമർത്യ​ത​യെ​ക്കാൾ ന്യായ​യു​ക്ത​മാ​യി​രു​ന്നു. എന്റെ ഭാര്യ​യും പഠിക്കാൻ തുടങ്ങി. 1995-ൽ ഞങ്ങൾ സ്‌നാ​പ​ന​മേറ്റു.”

എഡ്‌ഗാർസ്‌: “യാനിസ്‌ ജിമ്മിൽ തീക്ഷ്‌ണ​ത​യോ​ടെ സാക്ഷീ​ക​രി​ച്ചു. നാലു പ്രാവ​ശ്യം അദ്ദേഹം എനിക്ക്‌ ബൈബി​ള​ധ്യ​യനം വാഗ്‌ദാ​നം ചെയ്‌തു. ഓരോ തവണയും ഞാൻ അതു നിരസി​ച്ചു. എന്നാൽ വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​ക​ക​ളും നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്ന പുസ്‌ത​ക​വും ഞാൻ സ്വീക​രി​ച്ചു. ഇതിനി​ട​യിൽ ഞാൻ എന്നോ​ടു​തന്നെ ഇങ്ങനെ ചോദി​ച്ചു​കൊ​ണ്ടി​രു​ന്നു: ‘ഇത്ര പ്രസി​ദ്ധ​നായ ഒരു കായി​കാ​ഭ്യാ​സി ബൈബി​ളിൽ തത്‌പ​ര​നാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കും?’ ഒടുവിൽ ജിജ്ഞാ​സ​യ്‌ക്കു വഴങ്ങി ഞാൻ പഠിച്ചു തുടങ്ങി. ഫലമോ? 1995-ൽ ഞാൻ സ്‌നാ​പ​ന​മേറ്റു, ഇപ്പോൾ ഒരു പ്രത്യേക പയനി​യ​റാ​യി സേവി​ക്കു​ക​യാണ്‌.”

ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ ചിലർക്കു ദുശ്ശീ​ല​ങ്ങളെ തരണം​ചെ​യ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌ ഐവാർസ്‌ യാറ്റ്‌സ്‌കെ​വി​ച്ച്‌സ്‌ ഒരു മദ്യപാ​നി​യാ​യി​രു​ന്നു. അദ്ദേഹം പറയുന്നു: “ഒരു വാരാന്ത മദ്യപാന പരിപാ​ടി പ്രഭാ​ത​ഭ​ക്ഷ​ണ​സ​മ​യത്തു കഴിക്കുന്ന ബിയ​റോ​ടെ തുടങ്ങി ഒരു കുപ്പി വോഡ്‌ക​യി​ലേക്കു കടക്കും. 1992 ജനുവ​രി​യിൽ ഒരു ദിവസം വൈകു​ന്നേരം നിരാ​ശ​നാ​യി ആത്മഹത്യ​യെ​ക്കു​റി​ച്ചു ചിന്തി​ച്ചു​കൊണ്ട്‌ ഞാൻ വീട്ടി​ലി​രി​ക്കു​ക​യാ​യി​രു​ന്നു. എന്റെ കൈക്ക്‌ പരിക്കു​പ​റ്റി​യി​രു​ന്ന​തു​കൊണ്ട്‌ ബാൻഡേ​ജി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. മദ്യപിച്ച്‌ ലഹരി​പി​ടി​ച്ചി​രു​ന്ന​പ്പോൾ ആരോ എന്നെ കൊള്ള​യ​ടി​ച്ചി​രു​ന്നു. അങ്ങനെ​യി​രി​ക്കെ ഞാൻ വാതിൽക്കൽ ഒരു മുട്ടു​കേട്ടു. അത്‌ അയൽക്കാ​ര​നാ​യി​രു​ന്നു—പല തവണ ഞാനു​മാ​യി ബൈബിൾ ചർച്ച​ചെ​യ്‌തി​ട്ടുള്ള അതേ ആൾതന്നെ. ഞങ്ങൾ തമ്മിൽ സംസാ​രി​ച്ചു. അദ്ദേഹം എനിക്ക്‌ ഒരു ബൈബി​ള​ധ്യ​യനം വാഗ്‌ദാ​നം ചെയ്‌തു. ഞാൻ സ്വീക​രി​ച്ചു.

“അധ്യയന ദിവസ​ങ്ങ​ളിൽ ഞാൻ മദ്യം കുടി​ക്കാ​തി​രി​ക്കു​മാ​യി​രു​ന്നു, അത്‌ പുരോ​ഗ​മി​ക്കാൻ എന്നെ സഹായി​ച്ചു. മരിച്ച​വ​രു​ടെ യഥാർഥ അവസ്ഥയും ഞാൻ നരകാ​ഗ്നി​യിൽ ദണ്ഡിപ്പി​ക്ക​പ്പെ​ടു​ക​യി​ല്ലെ​ന്നും മനസ്സി​ലാ​ക്കി​യ​പ്പോൾ—എന്നെ എന്നും ഭയപ്പെ​ടു​ത്തി​യി​രുന്ന ഒരു കാര്യ​മാ​ണത്‌—ഞാൻ വാരത്തിൽ മൂന്നു പ്രാവ​ശ്യം പഠിച്ചു​തു​ടങ്ങി. നാലു മാസം​പോ​ലും ആയില്ല, ഞാൻ സ്‌നാ​പ​ന​മേ​റ്റി​ട്ടി​ല്ലാത്ത ഒരു പ്രസാ​ധ​ക​നാ​യി​ത്തീർന്നു. എന്നിരു​ന്നാ​ലും ‘താൻ നില്‌ക്കു​ന്നു എന്നു തോന്നു​ന്നവൻ വീഴാ​തി​രി​പ്പാൻ നോക്കി​ക്കൊ​ള്ളട്ടെ’ എന്നു ബൈബിൾ നമുക്കു മുന്നറി​യി​പ്പു നൽകുന്നു. ഞാൻ ഒരു മണ്ടത്തരം കാണിച്ചു, മോശ​മായ കൂട്ടു​കാ​രോ​ടൊ​പ്പം ഞാൻ ഒരു വൈകു​ന്നേരം ചെലവ​ഴി​ക്കു​ക​യും അമിത​മാ​യി കുടി​ക്കു​ക​യും ചെയ്‌തു, ഒരിക്കൽക്കൂ​ടി ആത്മഹത്യാ ചിന്തകൾ എന്നെ പിടി​കൂ​ടി. എന്നാൽ യഹോവ കരുണാ​നി​ധി​യും ക്ഷമാശീ​ല​നു​മാണ്‌, സ്‌നേ​ഹ​മ​യി​ക​ളായ സഹോ​ദ​ര​ന്മാർ എന്റെ സഹായ​ത്തി​നെത്തി. ആ അനുഭവം എന്തൊരു പാഠമാ​യി​രു​ന്നു! 1992-ൽ ഞാൻ സ്‌നാ​പ​ന​മേറ്റു. ഇന്നു ഞാൻ ലട്‌വിയ ബെഥേൽ കുടും​ബ​ത്തി​ലെ ഒരംഗ​മാണ്‌.”—1 കൊരി. 10:12; സങ്കീ. 130:3, 4.

ബെഥേ​ലിൽ സേവി​ക്കുന്ന മറ്റൊ​രാ​ളായ മാരിസ്‌ ക്രൂമി​നി​ഷിന്‌ യഹോ​വയെ സേവി​ക്കാൻ ജീവി​ത​ത്തിൽ വലിയ മാറ്റങ്ങൾ വരു​ത്തേ​ണ്ടി​വന്നു. മാരിസ്‌ വിശദീ​ക​രി​ക്കു​ന്നു: “പട്ടാള​ത്തിൽ സേവി​ച്ച​ശേഷം എനിക്ക്‌ ജീവിതം മടത്തു​തു​ടങ്ങി. പിന്നീട്‌, ക്ലാസ്സിൽ കയറാ​തി​രു​ന്ന​തി​നാൽ എന്നെ കോ​ളെ​ജിൽനി​ന്നു പുറത്താ​ക്കി. ലക്ഷ്യ​ബോ​ധ​മി​ല്ലാ​തെ അലഞ്ഞ ഞാൻ കുറ്റകൃ​ത്യ​ങ്ങ​ളി​ലേർപ്പെട്ടു. ഒരു രാത്രി മദ്യപിച്ച്‌ വഴക്കു​ണ്ടാ​ക്കി​യ​തി​നെ തുടർന്ന്‌ എന്നെ അറസ്റ്റു​ചെ​യ്‌തു. ജയില​റ​യിൽ ഇരിക്കവേ ഞാൻ ചെയ്‌ത നിയമ ലംഘന​ങ്ങ​ളെ​ക്കു​റി​ച്ചു ഗൗരവ​മാ​യി ചിന്തിച്ചു. അവയിൽ പലതും യഥാർഥ​ത്തിൽ ദൈവ​നി​യ​മ​ങ്ങ​ളിൽനിന്ന്‌ ഉത്ഭവി​ച്ച​വ​യാ​ണെന്ന്‌ ഞാൻ നിഗമനം ചെയ്‌തു. ജീവി​ത​ത്തിൽ ആദ്യമാ​യി ഞാൻ ക്ഷമയ്‌ക്കാ​യി ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ക​യും അവനെ അന്വേ​ഷി​ക്കാ​മെന്നു പ്രതി​ജ്ഞ​യെ​ടു​ക്കു​ക​യും ചെയ്‌തു.

“ജയിൽ മോചി​ത​നാ​യ​ശേഷം ഞാൻ വിവിധ പള്ളിക​ളിൽ പോയി. എന്നാൽ ഓരോ പ്രാവ​ശ്യ​വും എനിക്കു നിരാ​ശ​യാണ്‌ അനുഭ​വ​പ്പെ​ട്ടത്‌. തന്നിമി​ത്തം ഞാൻ ബൈബി​ളും മതപര​മായ മറ്റു പുസ്‌ത​ക​ങ്ങ​ളും വായി​ക്കാൻ തുടങ്ങി. 1990-ൽ ഞാൻ ഒരു മുൻസ​ഹ​പാ​ഠി​യെ ട്രെയി​നിൽവെച്ചു കണ്ടുമു​ട്ടി, അയാൾ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​ണെ​ന്നും മനസ്സി​ലാ​ക്കി. ആ ഹ്രസ്വ​യാ​ത്രാ​വേ​ള​യിൽ എന്റെ പഴയ സുഹൃത്ത്‌ മനുഷ്യ​വർഗത്തെ സംബന്ധിച്ച ദൈവ​ദ്ദേ​ശ്യ​വും ലോക​ത്തി​ലെ കഷ്ടപ്പാ​ടു​ക​ളു​ടെ കാരണ​വും വിശദീ​ക​രി​ക്കു​ന്നത്‌ കേട്ടു​കൊ​ണ്ടി​രി​ക്കെ യഹോവ എന്റെ ഹൃദയം തുറന്നു. ഞാൻ പഠിക്കാൻ തുടങ്ങു​ക​യും 1991-ൽ ഒരു പ്രസാ​ധ​ക​നാ​യി​ത്തീ​രു​ക​യും ചെയ്‌തു. 1992-ൽ ഞാൻ സ്‌നാ​പ​ന​മേറ്റു. ഒരു വർഷം കഴിഞ്ഞ്‌ ഞാൻ ലട്‌വിയ ബെഥേൽ കുടും​ബ​ത്തി​ലെ ഒരു അംഗമാ​യി, 1995-ൽ ഒരു ഫിന്നിഷ്‌ പയനി​യ​റായ സിമോ​നാ​യെ വിവാ​ഹ​വും ചെയ്‌തു.”

എഡ്‌ഗാർസ്‌ എൻഡ്‌സെ​ലിസ്‌ ഒരു നിയമ​വി​ദ്യാർഥി ആയിരു​ന്നു. എഡ്‌ഗാർസ്‌ പറയുന്നു: “1990-കളുടെ ആരംഭ​ത്തിൽ രാഷ്‌

ട്രീയ​മാ​റ്റം സംഭവി​ക്കാൻ പോകു​ന്നു എന്ന തോന്നൽ എങ്ങും വ്യാപ​ക​മാ​യി​രു​ന്നു. ഞാൻ റിഗയി​ലെ നിയമ വിദ്യാ​ല​യ​ത്തിൽ പഠിക്കു​ക​യാ​യി​രു​ന്നു. പല വിദ്യാർഥി​ക​ളും ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റി​ച്ചു ചർച്ച ചെയ്യു​ന്നു​ണ്ടാ​യി​രു​ന്നു. തത്ത്വചി​ന്ത​യും പൗരസ്‌ത്യ മതങ്ങളും സംബന്ധിച്ച പുസ്‌ത​കങ്ങൾ ഞാൻ വായിച്ചു. ഐക്കി​ഡോ എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരു ആയോധന കലാരൂ​പ​വും അഭ്യസി​ച്ചു. അങ്ങനെ​യി​രി​ക്കെ​യാണ്‌ ഞാനും ഭാര്യ എലീറ്റാ​യും യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി സമ്പർക്ക​ത്തിൽ വരുന്നത്‌.

“ഞങ്ങളുടെ ആദ്യ​യോ​ഗ​ത്തിൽത്തന്നെ, ലട്‌വി​യൻ സംസാ​രി​ക്കുന്ന സഹോ​ദ​ര​ങ്ങ​ളും റഷ്യൻ സംസാ​രി​ക്കു​ന്ന​വ​രും ഒരേ​പോ​ലെ ഞങ്ങളെ ഊഷ്‌മ​ള​മാ​യി സ്വാഗ​തം​ചെ​യ്‌തു. കറകളഞ്ഞ ഈ സ്‌നേഹം ഞങ്ങളെ ആഴത്തിൽ സ്വാധീ​നി​ച്ചു. ഏതാണ്ട്‌ ഈ സമയത്താണ്‌, സെൻ ബുദ്ധിസം ആചരി​ക്കു​ന്ന​വർക്കു മാത്രമേ ഐക്കി​ഡോ വിദഗ്‌ധ​രാ​കാൻ കഴിയൂ എന്ന്‌ എന്നെ ആയോധന കല അഭ്യസി​പ്പി​ക്കുന്ന ഗുരു പറയു​ന്നത്‌! ഞാൻ അതോടെ ഐക്കി​ഡോ പഠനം നിറുത്തി! അധികം താമസി​യാ​തെ ഞാൻ എന്റെ നീണ്ട മുടി വെട്ടി​ക്ക​ളഞ്ഞു. 1993 മാർച്ചിൽ ഞാനും എലീറ്റാ​യും സ്‌നാ​പ​ന​മേറ്റു. അന്നുമു​തൽ എന്റെ നിയമ പരിജ്ഞാ​നം ലട്‌വി​യ​യിൽ ‘സുവി​ശേ​ഷ​ത്തി​ന്റെ പ്രതി​വാ​ദ​ത്തി​ലും [നിയമ​പ​ര​മായ] സ്ഥിരീ​ക​ര​ണ​ത്തി​ലും’ ഉപയോ​ഗി​ക്കു​ന്ന​തി​നുള്ള പദവി എനിക്കു ലഭിച്ചി​ട്ടുണ്ട്‌.”—ഫിലി. 1:7.

ക്രിസ്‌തീയ വിശ്വാ​സം പരി​ശോ​ധി​ക്ക​പ്പെ​ടു​ന്നു

1993-ൽ യെൽഗാ​വാ​യി​ലെ നാലു സംഗീത വിദ്യാർഥി​നി​ക​ളു​ടെ വിശ്വാ​സം പരി​ശോ​ധി​ക്ക​പ്പെട്ടു, അവരുടെ ഗായക​സം​ഘത്തെ സ്വാത​ന്ത്ര്യ​ദി​നാ​ഘോഷ സമയത്ത്‌ പാടാൻ നിയോ​ഗി​ച്ച​പ്പോ​ഴാ​യി​രു​ന്നു അത്‌. സത്യത്തിൽ പുതി​യ​വ​രാ​യി​രു​ന്നെ​ങ്കി​ലും പെൺകു​ട്ടി​കൾ ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ ഉറച്ച തീരു​മാ​ന​മെ​ടു​ത്തു. അതു​കൊണ്ട്‌ തങ്ങളുടെ ക്രിസ്‌തീയ മനസ്സാക്ഷി നിമിത്തം ആ ചടങ്ങിൽനിന്ന്‌ തങ്ങളെ ഒഴിവാ​ക്ക​ണ​മെന്ന്‌ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ ഗായക​സംഘ ഡയറക്ടർക്ക്‌ അവർ ആദരപൂർവം എഴുതി. ഡയറക്ട​റു​ടെ പ്രതി​ക​രണം എന്തായി​രു​ന്നു? അവർ പാടണം, അല്ലെങ്കിൽ സ്‌കൂ​ളിൽനി​ന്നു പുറത്താ​ക്കും എന്ന അന്ത്യശാ​സനം അദ്ദേഹം അവരുടെ മാതാ​പി​താ​ക്കളെ എഴുതി അറിയി​ച്ചു. മൂന്ന്‌ എബ്രാ​യ​രെ​പ്പോ​ലെ ആ പെൺകു​ട്ടി​കൾ യഹോ​വയെ അനുസ​രി​ച്ചു.—ദാനീ. 3:14, 15, 17; പ്രവൃ. 5:29.

പെൺകു​ട്ടി​ക​ളിൽ ഒരാൾ ഡാറ്റ്‌സെ പുന്റ്‌സു​ലെ ആയിരു​ന്നു. അവൾ പ്രസ്‌താ​വി​ക്കു​ന്നു: “ദൈവ​ത്തോ​ടുള്ള പ്രാർഥ​ന​യും സഹോ​ദ​ര​ങ്ങ​ളു​ടെ പിന്തു​ണ​യും വിശ്വ​സ്‌ത​രാ​യി നില​കൊ​ള്ളാൻ ഞങ്ങളെ സഹായി​ച്ചു. സ്‌കൂ​ളിൽനി​ന്നു ഞങ്ങളെ പുറത്താ​ക്കി, എന്നാൽ സത്യത്തി​നു​വേണ്ടി ഒരു ഉറച്ച നിലപാ​ടു സ്വീക​രി​ച്ച​തിൽ ഞാൻ ഒരിക്ക​ലും ഖേദി​ച്ചി​ട്ടില്ല. തീർച്ച​യാ​യും യഹോവ എന്നെ നന്നായി പരിപാ​ലി​ച്ചി​രി​ക്കു​ന്നു. ചുരുക്കം ചില മാസങ്ങൾക്കു​ശേഷം എനിക്ക്‌ ഒരു നിയമ ഓഫീ​സിൽ ജോലി കിട്ടി. അവിടെ ലഭിച്ച തൊഴിൽപ​രി​ചയം പിന്നീട്‌ ബെഥേ​ലിൽ എന്നെ സഹായി​ച്ചു. 2001 മുതൽ ഞാൻ അവിടെ സേവി​ക്കു​ക​യാണ്‌.”

രക്തം സംബന്ധിച്ച പ്രശ്‌ന​വും ചിലരു​ടെ നിർമ​ല​തയെ പരി​ശോ​ധി​ച്ചി​രി​ക്കു​ന്നു. യെല്യെ​നാ ഗോഡ്‌ല്യെ​വ്‌സ്‌കാ​യാ എന്ന 17 വയസ്സുള്ള പെൺകു​ട്ടി​യെ 1996 സെപ്‌റ്റം​ബർ 6-ന്‌ കാറി​ടി​ച്ചു. അവൾക്ക്‌ ഇടുപ്പി​ന്റെ ഭാഗത്താ​യി പലയി​ടത്ത്‌ പൊട്ട​ലു​കൾ ഉണ്ടായി. ആത്മീയ പക്വത​യു​ണ്ടാ​യി​രുന്ന യെല്യെ​നാ രക്തം വർജി​ക്കാൻ ഹൃദയ​ത്തിൽ തീരു​മാ​ന​മെ​ടു​ത്തി​രു​ന്നു. (പ്രവൃ. 15:28, 29) അന്ന്‌ ലട്‌വി​യ​യി​ലെ മിക്ക ഡോക്ടർമാർക്കും രക്തരഹിത ചികി​ത്സാ​വി​ദ്യ​കൾ പരിചി​ത​മ​ല്ലാ​യി​രു​ന്നു, തന്നിമി​ത്തം ശുശ്രൂ​ഷിച്ച ഡോക്ടർമാർ ശസ്‌ത്ര​ക്രിയ നടത്താൻ വിസമ്മ​തി​ച്ചു. ഏതാണ്ട്‌ ഒരാഴ്‌ച കഴിഞ്ഞ്‌ രണ്ടു ഡോക്ടർമാർ ഒരു ദിവസം രാത്രി അവൾക്കു നിർബ​ന്ധ​പൂർവം രക്തം കൊടു​ത്തു, ക്രൂര​മായ ആ നടപടി​യെ തുടർന്ന്‌ അവൾ മരിക്കു​ക​യും ചെയ്‌തു.

യെല്യെ​നാ​യു​ടെ അമ്മയായ മാരിനാ അപ്പോൾ യഹോ​വ​യു​ടെ സാക്ഷി ആയിരു​ന്നില്ല. മാരിനാ പറയുന്നു: “യഹോ​വ​യി​ലും അവന്റെ വാഗ്‌ദാ​ന​ങ്ങ​ളി​ലു​മുള്ള എന്റെ പുത്രി​യു​ടെ ശക്തമായ വിശ്വാ​സം എന്നെ ആശ്ചര്യ​പ്പെ​ടു​ത്തി. അവൾ വിട്ടു​വീഴ്‌ച ചെയ്‌തില്ല.” മാരി​നാ​യും മറ്റു കുടും​ബാം​ഗ​ങ്ങ​ളും പിന്നീട്‌ സ്‌നാ​പ​ന​മേറ്റു. യെല്യെ​നാ പുനരു​ത്ഥാ​ന​ത്തിൽ വരു​മ്പോൾ അവളെ സ്വാഗതം ചെയ്യാൻ നോക്കി​പ്പാർത്തി​രി​ക്കു​ക​യാണ്‌ ഇപ്പോൾ അവർ.—പ്രവൃ. 24:15.

ആത്മീയ പക്വത​യുള്ള പുരു​ഷ​ന്മാർ ഒരു ജീവത്‌പ്ര​ധാന ആവശ്യം നിറ​വേ​റ്റു​ന്നു

പ്രസാ​ധ​ക​രു​ടെ എണ്ണത്തിലെ സത്വര വളർച്ച നേതൃ​ത്വ​മെ​ടു​ക്കാൻ ആത്മീയ പക്വത​യുള്ള പുരു​ഷ​ന്മാ​രെ ആവശ്യ​മാ​ക്കി​ത്തീർത്തു. 1992-ൽ ലട്‌വി​യ​യിൽ മിഷന​റി​മാ​രാ​യി സേവി​ക്കാ​നുള്ള അവസരം ഐക്യ​നാ​ടു​ക​ളിൽ വളർന്ന, ലട്‌വിയ സംസാ​രി​ക്കുന്ന മൂന്നു സഹോ​ദ​ര​ന്മാർക്കു നൽക​പ്പെട്ടു. വാൾഡിസ്‌ പുരി​ന്യിഷ്‌, ആൽ​ഫ്രെ​ഡ്‌സ്‌ എൽക്‌സ്‌നിസ്‌, ആൽ​ഫ്രെ​ഡ്‌സി​ന്റെ സഹോ​ദരൻ ഇവാർസ്‌ എൽക്‌സ്‌നിസ്‌ എന്നിവ​രാ​യി​രു​ന്നു അവർ. വാൾഡിസ്‌ ഭാര്യ ലിൻഡ​യോ​ടും ആൽ​ഫ്രെ​ഡ്‌സ്‌ ഭാര്യ ഡോറി​സി​നോ​ടും ഒപ്പമാണ്‌ എത്തിയത്‌. അഞ്ചു​പേ​രും 1992 ജൂ​ലൈ​യിൽ റിഗയിൽ എത്തി​ച്ചേർന്നു. നാലു മുറി​ക​ളുള്ള അവരുടെ ഫ്‌ളാറ്റ്‌ ഒരു മിഷനറി ഭവനവും ഒരു സാഹിത്യ ഡിപ്പോ​യും ഒരു വിവർത്തന കേന്ദ്ര​വു​മാ​യി ഉപയോ​ഗി​ച്ചു.

മറ്റൊരു ഭാഷ പഠിക്കു​മ്പോൾ നല്ല നർമ​ബോ​ധം ഉണ്ടായി​രി​ക്കു​ന്നത്‌ സഹായ​ക​മാണ്‌. ഡോറിസ്‌ എൽക്‌സ്‌നിസ്‌ പറയുന്നു: “രണ്ടു ചെറു​പ്പ​ക്കാ​രി​കൾക്ക്‌ അധ്യയനം നടത്തി​ക്കൊ​ണ്ടി​രു​ന്ന​പ്പോൾ സാത്താൻ ഹവ്വാ​യോട്‌ ഒരു പാമ്പി​ലൂ​ടെ സംസാ​രി​ച്ചത്‌ എങ്ങനെ​യെന്നു വിശദീ​ക​രി​ക്കാൻ ശ്രമി​ക്കു​ക​യാ​യി​രു​ന്നു ഞാൻ. എന്നാൽ ‘പാമ്പ്‌’ എന്നതി​നുള്ള ലട്‌വി​യൻ പദത്തോട്‌ സമാന​മായ മറ്റൊരു പദമാണ്‌ ഞാൻ ഉപയോ​ഗി​ച്ചത്‌. ഫലമോ? പിശാച്‌ ഒരു പന്നിയി​ലൂ​ടെ സംസാ​രി​ച്ചു​വെ​ന്നാ​ണു ഞാൻ പറഞ്ഞത്‌!”

1994-ൽ പീറ്റർ ലുട്ടെർസും ജിൻ ലുട്ടെർസും ഓസ്‌​ട്രേ​ലി​യ​യിൽനി​ന്നു വന്നു. 1954-ൽ സ്‌നാ​പ​ന​മേറ്റ പീറ്റർ ജനിച്ചത്‌ ലട്‌വി​യ​യി​ലും വളർന്നത്‌ ഓസ്‌​ട്രേ​ലി​യ​യി​ലു​മാ​യി​രു​ന്നു. സങ്കടക​ര​മെന്നു പറയട്ടെ, സ്‌നേ​ഹ​വും ദയയും നിറഞ്ഞ പെരു​മാ​റ്റ​ത്തി​ലൂ​ടെ പെട്ടെ​ന്നു​തന്നെ എല്ലാവ​രു​ടെ​യും പ്രിയ​ങ്ക​രി​യാ​യി​ത്തീർന്ന ജിൻ 1999-ൽ മരണമ​ടഞ്ഞു. പീറ്റർ ലട്‌വി​യ​യിൽ തുടരാൻ തീരു​മാ​നി​ച്ചു. ഇപ്പോൾ ബ്രാഞ്ച്‌ കമ്മിറ്റി​യിൽ സേവി​ക്കു​ന്നു. പീറ്റർ പറയുന്നു: “ഞങ്ങൾ വന്നെത്തി​യ​പ്പോൾ ലട്‌വി​യൻ സഹോ​ദ​രങ്ങൾ തീക്ഷ്‌ണ​ത​യുള്ള പ്രസം​ഗ​ക​രാ​ണെന്നു ഞങ്ങൾ കണ്ടെത്തി. എന്നിരു​ന്നാ​ലും സഭകൾക്ക്‌ ഒരു പ്രത്യേക പ്രദേശം നിയമി​ച്ചു​കൊ​ടു​ത്തി​രു​ന്നില്ല, റിഗയു​ടെ ചില ഭാഗങ്ങൾപോ​ലും പ്രവർത്തി​ക്കു​ന്നി​ല്ലാ​യി​രു​ന്നു. കൂടാതെ ചുരുക്കം ചില സഭകൾ മാത്രമേ ക്രമമാ​യി പരസ്യ​പ്ര​സം​ഗങ്ങൾ പട്ടിക​പ്പെ​ടു​ത്തി​യി​രു​ന്നു​ള്ളൂ. ഈ രണ്ടു കാര്യ​ങ്ങ​ളും പെട്ടെന്നു കൈകാ​ര്യം ചെയ്‌തു.”

പ്രോ​ത്സാ​ഹ​ന​വു​മാ​യി ഗിലെ​യാദ്‌ ബിരു​ദ​ധാ​രി​കൾ

ആദ്യ ഗിലെ​യാദ്‌ പരിശീ​ലിത മിഷന​റി​മാർ എത്തുന്നത്‌ 1993 ആരംഭ​ത്തി​ലാണ്‌. സ്വീഡിഷ്‌ ദമ്പതി​ക​ളായ ആൻഡർസ്‌ ബെറി​ലു​ണ്ടും ഭാര്യ ആഗ്‌ന്യെ​റ്റാ​യും റ്റോറി​നി ഫ്രിഡ്‌ലു​ണ്ടും ഭാര്യ ല്യെനാ​യും 60,000-ത്തിൽപ്പരം ജനങ്ങളുള്ള യെൽഗാ​വാ നഗരത്തിൽ നിയമി​ക്ക​പ്പെട്ടു, അവിടെ പ്രസാ​ധ​ക​രാ​യി 28 പേരു​ണ്ടാ​യി​രു​ന്നു. ഇപ്പോൾ ബ്രാഞ്ച്‌ കമ്മിറ്റി​യി​ലെ ഒരംഗ​മായ ആൻഡർസ്‌ പറയുന്നു: “ഞങ്ങൾ വന്നെത്തിയ ഉടനെ സഹോ​ദ​ര​ങ്ങ​ളോ​ടൊ​ത്തു വയൽസേ​വ​ന​ത്തി​നു പോയി. അവർ ഞങ്ങളെ തിരക്കു​ള്ള​വ​രാ​ക്കി നിറുത്തി! ചില ദിവസ​ങ്ങ​ളിൽ അവരോ​ടൊ​ത്തു പോകു​മ്പോൾ ഒരു അധ്യയ​ന​ത്തിൽനി​ന്നു മറ്റൊ​ന്നി​ലേക്ക്‌ ഓടു​ക​യാ​യി​രു​ന്നു എന്നു​വേണം പറയാൻ, ഭക്ഷണം കഴിക്കാൻപോ​ലും നിൽക്കാ​തെ തുടർച്ച​യാ​യി ഏഴെട്ടു മണിക്കൂർ! അവരുടെ തീക്ഷ്‌ണത പ്രചോ​ദ​നാ​ത്മ​ക​മാ​യി​രു​ന്നു. ഈ അധ്യേ​താ​ക്ക​ളിൽ പലരും ഇപ്പോൾ മുഴു​സമയ സേവന​ത്തി​ലാണ്‌.”

റ്റോറി​നി ഫ്രിഡ്‌ലുണ്ട്‌ അനുസ്‌മ​രി​ക്കു​ന്നു: “മൂന്നു മാസത്തെ ഒരു ഭാഷാ​പഠന കോഴ്‌സി​നു​ശേഷം സ്വന്തമാ​യി സംഭാ​ഷി​ക്കാൻ ഞങ്ങൾ സജ്ജരാ​ണെന്നു ഞങ്ങൾക്കു തോന്നി. രണ്ടാം ലോക​മ​ഹാ​യുദ്ധ കാലം​മു​തൽ പ്രവർത്തി​ച്ചി​ട്ടി​ല്ലാത്ത പ്രദേശം ഞങ്ങൾ തിര​ഞ്ഞെ​ടു​ത്തു. എന്നാൽ ഏറെ പ്രതി​ക​ര​ണ​മൊ​ന്നും കിട്ടി​യില്ല. ഞങ്ങളുടെ സമീപനം തെറ്റാ​യി​രു​ന്നോ? ഇതേക്കു​റിച്ച്‌ ചർച്ച​ചെ​യ്‌ത​ശേഷം ഞങ്ങൾ മറ്റൊരു സമീപനം പരീക്ഷി​ച്ചു—ഓരോ വീട്ടു​വാ​തിൽക്ക​ലും ഒരു തിരു​വെ​ഴു​ത്തു വായി​ക്കുക. അതിനു​ശേഷം ഞങ്ങൾക്ക്‌ പല അധ്യയ​നങ്ങൾ തുടങ്ങാൻ കഴിഞ്ഞു.”

1995 ഏപ്രി​ലിൽ കൂടുതൽ ഗിലെ​യാദ്‌ ബിരു​ദ​ധാ​രി​കൾ വന്നെത്താൻ തുടങ്ങി. അവരിൽ ഫിൻലൻഡിൽനി​ന്നുള്ള ബാസ ബെറി​മാ​നും ഭാര്യ ഹൈഡി​യും ഉൾപ്പെ​ട്ടി​രു​ന്നു. ഇപ്പോൾ അവർ ഒരു റഷ്യൻ ഭാഷാ സർക്കി​ട്ടിൽ സഞ്ചാര​വേ​ല​യിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാണ്‌. ബാസ പറയുന്നു: “ഞാൻ ശുശ്രൂ​ഷ​യിൽ എന്തെങ്കി​ലും തെറ്റു പറഞ്ഞാൽ തിരു​ത്ത​ണ​മെന്ന്‌ സ്ഥലത്തെ സഹോ​ദ​ര​ന്മാ​രോ​ടു ഞാൻ ആവശ്യ​പ്പെട്ടു. അവർ ഉത്സാഹ​പൂർവം പ്രതി​ക​രി​ച്ചു, വയലിൽ മാത്രമല്ല, യോഗ​സ​മ​യ​ത്തും ഞാൻ എന്തെങ്കി​ലും തെറ്റു പറഞ്ഞാ​ലു​ടനെ അവർ എന്നെ തിരു​ത്താൻ തുടങ്ങി! ഇപ്പോൾ സഹോ​ദ​ര​ന്മാർ ‘ബാസ നമ്മളിൽ ഒരാളാ​യി​ത്തീർന്നി​രി​ക്കു​ന്നു’ എന്നു പറയു​ന്നത്‌ കേൾക്കു​മ്പോൾ എനിക്കു വളരെ സന്തോഷം തോന്നാ​റുണ്ട്‌.”

ഡെന്മാർക്കിൽനി​ന്നുള്ള കാർസ്റ്റൻ ഐസ്‌ട്രു​പ്പും ഭാര്യ യാനി​യും ലട്‌വി​യ​യിൽ ഒരുമി​ച്ചു സേവി​ച്ചു​കൊ​ണ്ടി​രി​ക്കെ തന്റെ മുപ്പതു​ക​ളി​ലാ​യി​രുന്ന യാനി അർബുദം പിടി​പെട്ടു മരിച്ചു. “എന്റെ മിഷനറി നിയമ​ന​ത്തിൽ വിശ്വ​സ്‌ത​മാ​യി തുടരു​ക​യാണ്‌ എനിക്കു യഹോ​വയെ ബഹുമാ​നി​ക്കു​ന്ന​തി​നുള്ള ഏറ്റവും നല്ല മാർഗം,” കാർസ്റ്റൻ പറയുന്നു. അത്തരം സഹോ​ദ​ര​ന്മാർ എത്ര നല്ല മാതൃ​ക​യാണ്‌!

ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂൾ ബിരു​ദ​ധാ​രി​കൾ വന്നെത്തു​ന്നു

1994 മുതൽ ജർമനി, പോളണ്ട്‌, ബ്രിട്ടൻ എന്നിവി​ട​ങ്ങ​ളിൽനിന്ന്‌ 20-ൽപ്പരം ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂൾ ബിരു​ദ​ധാ​രി​കൾ ലട്‌വി​യ​യിൽ നിയമി​ക്ക​പ്പെട്ടു. ആദ്യം വന്നെത്തി​യത്‌ ഡെന്മാർക്കിൽനി​ന്നുള്ള മിക്കാൽ ഉത്സനും യെസ്‌ ക്യെർ നിൽസ​നും ആയിരു​ന്നു. അവർ വ്യാവ​സാ​യിക നഗരവും ലട്‌വി​യ​യി​ലെ രണ്ടാമത്തെ വലിയ നഗരവു​മായ ഡൗഗാ​വ്‌പിൽസിൽ നിയമി​ക്ക​പ്പെട്ടു.

യെസ്‌ പറയുന്നു: “റിഗയിൽനിന്ന്‌ ഏകദേശം 240 കിലോ​മീ​റ്റർ തെക്കു​കി​ഴ​ക്കാ​യി കിടക്കുന്ന ഡൗഗാ​വ്‌പിൽസി​ലേക്ക്‌ ഒരു ദിവസം ഉച്ചകഴിഞ്ഞ്‌ ഞങ്ങൾ യാത്ര തിരിച്ചു. ജനുവരി മാസമാ​യി​രു​ന്നു അത്‌, നല്ല തണുപ്പുള്ള സമയം. വാസ്‌ത​വ​ത്തിൽ, റിഗയിൽനിന്ന്‌ ഞങ്ങൾ പുറ​പ്പെ​ടു​മ്പോൾ മഞ്ഞു പൊഴി​യു​ക​യാ​യി​രു​ന്നു. സാഹി​ത്യം നിറച്ച ഒരു പഴയ വാനി​ലാ​യി​രു​ന്നു യാത്ര. ഒരു സഹോ​ദ​ര​നാ​യി​രു​ന്നു വണ്ടി​യോ​ടി​ച്ചത്‌. അദ്ദേഹ​ത്തിന്‌ ഇംഗ്ലീഷ്‌ അറിയി​ല്ലാ​യി​രു​ന്നു. ഞങ്ങൾക്കാ​ണെ​ങ്കിൽ ലട്‌വി​യ​നോ റഷ്യനോ വശമി​ല്ലാ​യി​രു​ന്നു. ഏകദേശം 50 കിലോ​മീ​റ്റർ യാത്ര ചെയ്‌തു കഴിയു​മ്പോൾ അദ്ദേഹം വണ്ടി നിറു​ത്തി​യിട്ട്‌ എൻജി​നിൽ എന്തോ ഒക്കെ ചെയ്യു​മാ​യി​രു​ന്നു. ഏതായാ​ലും ഒരു സംഗതി തീർച്ച​യാണ്‌, അദ്ദേഹം ഹീറ്റർ നന്നാക്കു​ക​യ​ല്ലാ​യി​രു​ന്നു. കാരണം അകത്തും പുറത്തും ഒരു​പോ​ലെ തണുപ്പാ​യി​രു​ന്നു. എങ്കിലും നടു​വൊ​ടി​ക്കുന്ന ആ യാത്രയെ ഞങ്ങൾ അതിജീ​വി​ച്ചു, പാതി​രാ​യാ​കാ​റാ​യ​പ്പോ​ഴേ​ക്കും ഞങ്ങൾ ഡൗഗാ​വ്‌പിൽസിൽ എത്തി. അന്ന്‌ ആ നഗരത്തിൽ 16 പ്രസാ​ധ​ക​രാണ്‌ ഉണ്ടായി​രു​ന്നത്‌. പിറ്റേ​വർഷം അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും എണ്ണം ഏതാണ്ട്‌ ഇരട്ടി​യാ​യി.”

ലട്‌വി​യ​നി​ലേക്ക്‌ പരിഭാഷ നിർവ​ഹി​ക്ക​പ്പെ​ടു​ന്നു

1992-നുമുമ്പ്‌, മിക്ക ലട്‌വി​യ​ക്കാ​രും സംസാ​രി​ച്ചി​രുന്ന റഷ്യനി​ലാ​യി​രു​ന്നു സാഹി​ത്യം മുഖ്യ​മാ​യി ലഭ്യമാ​യി​രു​ന്നത്‌. എന്നാൽ അനേകർക്കും മാതൃ​ഭാ​ഷ​യാ​യി​രു​ന്നു കൂടു​ത​ലി​ഷ്ടം. ഒരു റിപ്പോർട്ടു പറയുന്നു: “ശ്രദ്ധേ​യ​മെന്നു പറയട്ടെ, ഏതാനും ശതങ്ങൾ വരുന്ന പുതിയ പ്രസാ​ധ​ക​രു​ടെ ഇടയിൽ പരിഭാ​ഷാ വൈദ​ഗ്‌ധ്യ​മുള്ള ചിലർ ഉണ്ടായി​രു​ന്നു. സന്നദ്ധമ​നോ​ഭാ​വം പ്രകട​മാ​ക്കിയ ഈ യുവ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ വേലയെ ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വു നയിക്കു​ന്നതു ഞങ്ങൾക്കു കാണാൻ കഴിഞ്ഞു.”

വിവർത്ത​ക​രു​ടെ കഠിനാ​ധ്വാ​ന​ത്തി​ന്റെ ഫലമായി ലട്‌വി​യ​നിൽ വീക്ഷാ​ഗോ​പു​രം 1995 ജനുവ​രി​യിൽ പ്രതി​മാ​സ​പ്പ​തി​പ്പെന്ന നിലയി​ലും 1996 ജനുവ​രി​യിൽ അർധമാ​സ​പ്പ​തി​പ്പെന്ന നിലയി​ലും ലഭ്യമാ​യി​ത്തീർന്നു. ലട്‌വി​യ​നിൽ ഇപ്പോൾ ലഭ്യമാ​യി​രി​ക്കുന്ന മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ പല പുസ്‌ത​ക​ങ്ങ​ളും ലഘുപ​ത്രി​ക​ക​ളും ഉണരുക! മാസി​ക​യും ഉൾപ്പെ​ടു​ന്നു.

1993-ന്റെ പ്രാരം​ഭ​ത്തിൽ പരിഭാ​ഷാ സംഘം റിഗയി​ലെ മിഷനറി ഭവനത്തി​ലെ ഇടുങ്ങിയ ചുറ്റു​പാ​ടിൽനിന്ന്‌ ബ്രിവി​ബാസ്‌ തെരു​വി​ലെ ഒരു അപ്പാർട്ട്‌മെ​ന്റി​ലേക്കു മാറി. പിന്നീട്‌, 1994 ആഗസ്റ്റിൽ, 40 മിയെറാ തെരു​വി​ലുള്ള പുതു​താ​യി നവീക​രിച്ച ഓഫീ​സു​ക​ളി​ലേക്കു മാറി. സഹോ​ദ​ര​ന്മാർക്ക്‌ പുതിയ വസ്‌തു കിട്ടി​യത്‌ എങ്ങനെ​യാ​യി​രു​ന്നു?

ഉദാര​മായ ഒരു സമ്മാനം

ജോർജ്‌ ഹാക്ക്‌മാ​നി​സും ഭാര്യ സിഗ്രി​ഡും രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ അഭയാർഥി​ക​ളെന്ന നിലയിൽ ലട്‌വിയ വിട്ടു​പോ​യ​താണ്‌. ഇംഗ്ലണ്ടി​ലെ ലണ്ടനിൽ വെച്ച്‌ സത്യം പഠിച്ച ഈ ദമ്പതികൾ 1951-ൽ സ്‌നാ​പ​ന​മേറ്റു. അടുത്ത വർഷം അവർ ഐക്യ​നാ​ടു​ക​ളി​ലേക്കു കുടി​യേറി. 1992-ൽ അവർ അഞ്ചു വർഷ​ത്തേക്ക്‌ ലട്‌വി​യ​യി​ലേക്കു മടങ്ങി.

1991-ൽ ലട്‌വിയ സോവി​യറ്റ്‌ യൂണി​യ​നിൽനി​ന്നു പിന്മാ​റി​യ​തി​നെ തുടർന്ന്‌, ആളുകൾക്ക്‌ സ്റ്റേറ്റ്‌ ഏറ്റെടു​ത്തി​രുന്ന വസ്‌തു​ക്ക​ളു​ടെ ഉടമസ്ഥത വീണ്ടും അവകാ​ശ​പ്പെ​ടാൻ കഴിയു​മാ​യി​രു​ന്നു. സിഗ്രി​ഡും സാക്ഷി​യായ അവരുടെ സഹോ​ദ​രി​യും തങ്ങളുടെ കുടും​ബ​പ്ര​മാ​ണങ്ങൾ 50-ൽപ്പരം വർഷമാ​യി സൂക്ഷി​ച്ചു​വെ​ച്ചി​രു​ന്നു. തന്നിമി​ത്തം അവർക്ക്‌ 40 മിയെറാ തെരു​വി​ലെ വസ്‌തു തിരി​കെ​കി​ട്ടി. അവർ ദയാപൂർവം അത്‌ യഹോ​വ​യു​ടെ സംഘട​ന​യ്‌ക്കു സംഭാവന ചെയ്‌തു. തുടർന്ന്‌ സഹോ​ദ​ര​ന്മാർ ആ കെട്ടിടം 20 പേർക്കു താമസി​ക്കാൻ സൗകര്യ​മുള്ള, അഞ്ചുനി​ല​യുള്ള ഒരു വിവർത്ത​ന​കേ​ന്ദ്ര​മാ​ക്കി മാറ്റി.

ഭരണസം​ഘ​ത്തി​ലെ മിൽട്ടൺ ജി. ഹെൻഷൽ 1994 ആഗസ്റ്റ്‌ 20-നു നടന്ന സമർപ്പ​ണ​ത്തിൽ സംബന്ധി​ച്ചു. അവി​ടെ​യാ​യി​രി​ക്കെ, അദ്ദേഹം തൊട്ട​ടുത്ത്‌ 42 മിയെറാ തെരു​വി​ലുള്ള, ആറുനില കെട്ടിടം ഉൾക്കൊ​ള്ളുന്ന വസ്‌തു വാങ്ങു​ന്ന​തി​നുള്ള നിർദേ​ശം​വെച്ചു. ഐക്യ​നാ​ടു​ക​ളിൽ താമസി​ച്ചി​രുന്ന ഉടമസ്ഥൻ അതു വിൽക്കാൻ സമ്മതിച്ചു. ഈ കെട്ടി​ട​വും പൂർണ​മാ​യി നവീക​രി​ച്ചു, ബെഥേൽ കുടും​ബം 35 പേരായി വർധിച്ചു. അതിനു​ശേഷം കൂടുതൽ വികസന പ്രവർത്ത​നങ്ങൾ നടത്തി. ഇപ്പോൾ 55 ബെഥേ​ലം​ഗ​ങ്ങൾക്കുള്ള മുറി​ക​ളും ഓഫീ​സു​ക​ളും ഉണ്ട്‌.

നിയമ​പ​ര​മായ അംഗീ​കാ​രം

വേലയു​ടെ നിയമ​പ​ര​മായ രജിസ്‌​ട്രേഷൻ ലട്‌വി​യ​യിൽ ഒരു വെല്ലു​വി​ളി​യാ​യി തുടരു​ക​യാണ്‌. 1996-ൽ ഉദ്യോ​ഗസ്ഥർ, യെല്യെ​നാ ഗോഡ്‌ല്യെ​വ്‌സ്‌കാ​യാ​യെ കുറി​ച്ചുള്ള പ്രതി​കൂല പത്ര​പ്ര​സ്‌താ​വ​ന​കളെ രജിസ്‌​ട്രേഷൻ നിഷേ​ധി​ക്കാ​നുള്ള കാരണ​മാ​യി ഉപയോ​ഗി​ച്ചു. ഒരു പാർല​മെ​ന്റം​ഗം നമ്മുടെ വേല നിരോ​ധി​ക്ക​പ്പെ​ടാ​നി​ട​യു​ണ്ടെ​ന്നു​പോ​ലും സൂചി​പ്പി​ച്ചു! എന്നിട്ടും, സഹോ​ദ​ര​ന്മാർ ഉദ്യോ​ഗ​സ്ഥ​ന്മാ​രെ കാണു​ന്ന​തി​ലും നമ്മുടെ വേല​യെ​ക്കു​റിച്ച്‌ അവർക്കു വിശദീ​ക​രി​ച്ചു കൊടു​ക്കു​ന്ന​തി​ലും തുടർന്നു. ഒടുവിൽ, 1998 ഒക്ടോബർ 12-ന്‌ ദേശീയ മനുഷ്യാ​വ​കാശ ഓഫീ​സി​ന്റെ ഡയറക്ടർ, റിഗ സെന്റർ, റിഗ റ്റുവോർണ്യാ​കാ​ല്‌ൻസ്‌ എന്നീ സഭകൾ നിയമ​പ​ര​മാ​യി രജിസ്റ്റർ ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി പ്രഖ്യാ​പി​ച്ചു—പരീക്ഷ​ണാർഥം ഒരു വർഷ​ത്തേ​ക്കാ​യി​രു​ന്നു അത്‌. ഒരു മാസം കഴിഞ്ഞ്‌ യെൽഗാ​വാ​യി​ലെ സഭ സമാന​മാ​യി രജിസ്റ്റർ ചെയ്യ​പ്പെട്ടു.

പുതിയ സഭകൾ ഓരോ വർഷവും വീണ്ടും രജിസ്റ്റർ ചെയ്യണ​മെന്നു ലട്‌വി​യൻ നിയമം ആവശ്യ​പ്പെ​ടു​ന്നു. സ്ഥിരമായ രജിസ്‌​ട്രേഷൻ കിട്ടു​ന്ന​തിന്‌ കുറഞ്ഞതു പത്തു സഭകൾ പത്തു വർഷ​ത്തേക്കു രജിസ്റ്റർ ചെയ്യേ​ണ്ട​തുണ്ട്‌. ഇതിനി​ട​യിൽ, രജിസ്‌​ട്രേ​ഷനു കാത്തി​രി​ക്കുന്ന സഭകൾക്ക്‌ ഗവൺമെ​ന്റി​ന്റെ എതിർപ്പി​ല്ലാ​തെ കൂടി​വ​രാൻ കഴിയു​ന്നുണ്ട്‌.

കൂടി​വ​രാൻ സ്ഥലങ്ങൾ കണ്ടെത്തു​ന്നു

1990-കളിലെ സത്വര വളർച്ച യോഗങ്ങൾ നടത്തു​ന്ന​തിന്‌ വലുപ്പ​മേ​റിയ സ്ഥലങ്ങൾ ആവശ്യ​മാ​ക്കി​ത്തീർത്തു. 1997-ൽ ഡൗഗാ​വ്‌പിൽസിൽ അനു​യോ​ജ്യ​മായ ഒരു വസ്‌തു പൊതു​ലേ​ല​ത്തി​നു വെച്ചു. സഹോ​ദ​ര​ന്മാർ മാത്രമേ ലേലത്തിൽ പങ്കെടു​ക്കാ​നു​ണ്ടാ​യി​രു​ന്നു​ള്ളൂ. 1998 ഡിസം​ബ​റിൽ അതു പുതു​ക്കി​പ്പ​ണി​യാൻ തുടങ്ങി. എട്ടു മാസത്തി​നു​ശേഷം സ്വന്തം രാജ്യ​ഹാ​ളിൽ കൂടി​വ​ന്ന​പ്പോൾ ആ നഗരത്തി​ലെ 140-ൽപ്പരം പ്രസാ​ധ​കർക്കു സന്തോഷം അടക്കാ​നാ​യില്ല.

അടിത്ത​റ​മു​തൽ പണിതു​യർത്തേ​ണ്ടി​വന്ന ആദ്യത്തെ പുതിയ രാജ്യ​ഹാൾ 1997-ൽ യൂർമാ​ലാ​യിൽ പൂർത്തി​യാ​യി. പണിയു​ടെ നിലവാ​ര​ത്തിൽ അങ്ങേയറ്റം മതിപ്പു തോന്നിയ സ്ഥലത്തെ ഒരു ബൈബിൾ വിദ്യാർഥി, തനിക്ക്‌ ഒരു വീടു പണിതു​ത​രാ​മോ​യെന്ന്‌ സാക്ഷി​ക​ളോ​ടു ചോദി​ച്ചു! നമ്മുടെ വേലയു​ടെ ആത്മീയ സ്വഭാവം വിശദീ​ക​രി​ച്ചു​കൊണ്ട്‌ സഹോ​ദ​ര​ന്മാർ അതിനു വിസമ്മ​തി​ച്ചു. ഇതിനി​ട​യിൽ, റിഗയി​ലെ റ്റുവോർണ്യാ​കാ​ല്‌ൻസ്‌ പ്രദേ​ശത്തെ സഹോ​ദ​ര​ന്മാർ കത്തി​പ്പോയ ഒരു സിനി​മാ​ശാല കുറഞ്ഞ വിലയ്‌ക്കു വാങ്ങി. 1998 ആഗസ്റ്റ്‌ ആയപ്പോ​ഴേ​ക്കും, കത്തിക്ക​രിഞ്ഞ ആ കെട്ടിടം മനോ​ഹ​ര​മായ ഒരു ഇരട്ട രാജ്യ​ഹാ​ളാ​യി രൂപാ​ന്ത​ര​പ്പെ​ട്ടി​രു​ന്നു.

ഫിൻലൻഡിൽനിന്ന്‌ ഒരു സഹായ​ഹ​സ്‌തം

ഫിൻലൻഡി​ലെ സഹോ​ദ​രങ്ങൾ ലട്‌വി​യ​യി​ലെ വേലയു​ടെ പുരോ​ഗ​തി​ക്കാ​യി വളരെ​യ​ധി​കം യത്‌നി​ച്ചു, 1992 മുതൽ 2004 വരെ വേലയു​ടെ മേൽനോ​ട്ടം വഹിച്ചു​കൊ​ണ്ടു​പോ​ലും. ലട്‌വി​യ​യ്‌ക്കു​വേണ്ടി മാസി​കകൾ മുഴുവൻ അച്ചടി​ക്കു​ന്ന​തും ഫിൻലൻഡാണ്‌, മാർഗ​നിർദേ​ശങ്ങൾ നൽകു​ന്ന​തിന്‌ വർഷങ്ങ​ളി​ലു​ട​നീ​ളം പ്രാപ്‌ത​രായ സഹോ​ദ​ര​ന്മാ​രെ അങ്ങോട്ട്‌ അയയ്‌ക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌. അവരിൽ ഒരാളാണ്‌ യുഹാ ഹുട്ടു​നെൻ. ഭാര്യ റ്റൈനാ​യോ​ടൊ​പ്പം 1995-ലാണ്‌ അദ്ദേഹം ലട്‌വി​യ​യി​ലെ​ത്തി​യത്‌. യുഹാ ഇപ്പോൾ ബ്രാഞ്ച്‌ കമ്മിറ്റി​യിൽ സേവി​ക്കു​ക​യാണ്‌. രൂബൻ ലിൻഡും ഭാര്യ ഉല്ലായും വേലയ്‌ക്കു വലിയ മുതൽക്കൂട്ട്‌ ആയിരു​ന്നു. അവർ ഇരുവ​രും കൂടി മുഴു​സമയ സേവന​ത്തിൽ 80-ൽപ്പരം വർഷം ചെലവ​ഴി​ച്ചി​രി​ക്കു​ന്നു. ലിൻഡ്‌ സഹോ​ദരൻ ഫിൻലൻഡി​ലേക്കു മടങ്ങി​പ്പോ​കു​ന്ന​തി​നു​മുമ്പ്‌ നാലു വർഷം ലട്‌വിയ കൺട്രി കമ്മിറ്റി​യിൽ സേവിച്ചു.

കൂടാതെ, ഫിൻലൻഡിൽനി​ന്നുള്ള 150-ൽപ്പരം സഹോ​ദ​ര​ന്മാർ വിവിധ നിർമാണ പദ്ധതി​ക​ളിൽ സഹായി​ച്ചി​ട്ടുണ്ട്‌. അത്തരം എല്ലാ സ്‌നേ​ഹ​പ്ര​വൃ​ത്തി​ക​ളും ഒപ്പം ലട്‌വി​യ​യി​ലെ പ്രസാ​ധ​ക​രു​ടെ​യും പയനി​യർമാ​രു​ടെ​യും മിഷന​റി​മാ​രു​ടെ​യും ശുശ്രൂ​ഷ​യി​ന്മേ​ലുള്ള യഹോ​വ​യു​ടെ സമൃദ്ധ​മായ അനു​ഗ്ര​ഹ​വും നിമിത്തം ആ രാജ്യം 2004 സെപ്‌റ്റം​ബർ 1-ന്‌ ഒരു ബ്രാഞ്ച്‌ ആയിത്തീർന്നു.

പ്രത്യേക പ്രസംഗ പ്രസ്ഥാ​ന​ങ്ങൾ

ലട്‌വി​യ​യി​ലെ മിക്ക പ്രസാ​ധ​ക​രും പാർക്കു​ന്നതു നഗരങ്ങ​ളി​ലും വലുപ്പ​മേ​റിയ പട്ടണങ്ങ​ളി​ലും അവയുടെ പ്രാന്ത​പ്ര​ദേ​ശ​ത്തു​മാണ്‌. അവധി​ക്കാ​ല​ത്തി​ന്റെ ഒരു ഭാഗം ഒറ്റപ്പെട്ട പ്രദേ​ശ​ങ്ങ​ളി​ലെ ഒരു പ്രത്യേക പ്രസംഗ പ്രസ്ഥാ​ന​ത്തിൽ പങ്കെടു​ക്കാ​നാ​യി ഉപയോ​ഗി​ക്കാൻ പ്രസാ​ധ​കരെ ക്ഷണിച്ചു​കൊ​ണ്ടുള്ള ഒരു കത്ത്‌ 2001 ആരംഭ​ത്തിൽ സഭകൾക്കു കിട്ടി. സന്നദ്ധരാ​യി മുന്നോ​ട്ടു വന്ന 93 പ്രസാ​ധ​കരെ ഒമ്പതു കൂട്ടങ്ങ​ളാ​യി തിരിച്ച്‌ പല ഉൾനാടൻ പട്ടണങ്ങ​ളി​ലേ​ക്കും ഗ്രാമ​ങ്ങ​ളി​ലേ​ക്കും നിയമി​ച്ചു.

വ്യാ​ചെ​സ്ലാ​വ്‌സ്‌ സൈറ്റ്‌സെ​വ്‌സ്‌ ഒരു ബെഥേൽ കുടും​ബാം​ഗ​മാണ്‌ അദ്ദേഹം ഈ പ്രസ്ഥാ​ന​ത്തിൽ പങ്കെടു​ക്കാൻ കഴി​യേ​ണ്ട​തിന്‌ അവധി​യെ​ടു​ത്തു. അദ്ദേഹം പറയുന്നു: “മറ്റു സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ മെച്ചമാ​യി പരിച​യ​പ്പെ​ടാൻ അത്‌ ഒരു വിശി​ഷ്ടാ​വ​സ​ര​മാ​യി​രു​ന്നു. സാക്ഷീ​ക​രണം കഴിഞ്ഞ്‌ ഞങ്ങൾ ഒരുമി​ച്ചി​രുന്ന്‌ ഭക്ഷണം ആസ്വദി​ക്കു​ക​യും അനുഭ​വങ്ങൾ പറയു​ക​യും അടുത്ത ദിവസത്തെ വേല ആസൂ​ത്രണം ചെയ്യു​ക​യും ചെയ്‌തു. പിന്നെ ഞങ്ങൾ ഫുട്‌ബോൾ കളിക്കു​ക​യും ഒരു തടാക​ത്തിൽ മുങ്ങി​ക്കു​ളി​ക്കു​ക​യും ചെയ്‌തു. അതു പറുദീ​സ​യു​ടെ ഒരു പൂർവാ​സ്വാ​ദനം ആയിരു​ന്നു.”

സഹോ​ദ​ര​ങ്ങൾ ശുശ്രൂ​ഷ​യിൽ ശരാശരി 41-ൽപ്പരം മണിക്കൂർ വീതം മൊത്തം 4,200-ലേറെ മണിക്കൂർ ചെലവ​ഴി​ക്കു​ക​യും 9,800-ൽപ്പരം സാഹി​ത്യ​ങ്ങൾ സമർപ്പി​ക്കു​ക​യും ചെയ്‌തു. അവർ 1,625 മടക്കസ​ന്ദർശ​ന​ങ്ങ​ളും 227 ബൈബി​ള​ധ്യ​യ​ന​ങ്ങ​ളും നടത്തി. അതിനു​ശേഷം ഓരോ വർഷവും സമാന​മായ സാക്ഷീ​കരണ പരിപാ​ടി​കൾ ക്രമീ​ക​രി​ച്ചു നടപ്പി​ലാ​ക്കി​യി​ട്ടുണ്ട്‌.

അനേകർ യഥാർഥ സ്വാത​ന്ത്ര്യ​ത്തി​ലേ​ക്കുള്ള പാത കണ്ടെത്തു​ന്നു

നക്ഷത്ര​നി​ബി​ഡ​മായ ഒരു രാത്രി​യിൽ കടലിൽവെച്ച്‌ ദൈവ​ത്തി​ങ്കൽ തന്റെ ഹൃദയം പകർന്ന ലട്‌വി​യ​ക്കാ​ര​നായ ആൻസ്‌ ഇൻസ്‌ബെർഗി​ന്റെ അനുഭവം പറഞ്ഞു​കൊ​ണ്ടാണ്‌ നാം നമ്മുടെ വിവരണം തുടങ്ങി​യത്‌. ദൈവത്തെ “ആത്മാവി​ലും സത്യത്തി​ലും” ആരാധി​ക്കുന്ന ജനത്തെ കണ്ടെത്താൻ ആൻസ്‌ ആഗ്രഹി​ച്ചു. (യോഹ. 4:24) ആ ആത്മാർഥ​മായ അപേക്ഷ യഹോവ കേട്ടു. അന്നുമു​തൽ, ലട്‌വി​യ​യിൽ 2,400-ൽപ്പരം ആത്മാർഥ​ഹൃ​ദയർ ആത്മീയ സത്യത്തി​ന്റെ പരിജ്ഞാ​ന​ത്തിൽ എത്തി​ച്ചേർന്നി​രി​ക്കു​ന്നു, ഏതാണ്ട്‌ അത്ര​ത്തോ​ളം​തന്നെ പേർ ബൈബിൾ പഠിച്ചു​കൊ​ണ്ടു​മി​രി​ക്കു​ന്നു. ഉവ്വ്‌, ഇനിയും വളരെ​യ​ധി​കം വേല ചെയ്യാ​നുണ്ട്‌!—മത്താ. 9:37, 38.

യഥാർഥ സ്വാത​ന്ത്ര്യ​ത്തി​നു​വേണ്ടി കാംക്ഷി​ക്കുന്ന സകല​രെ​യും സഹായി​ക്കാൻ ലട്‌വി​യ​യി​ലെ യഹോ​വ​യു​ടെ സാക്ഷികൾ ആകാം​ക്ഷ​യു​ള്ള​വ​രാണ്‌, ബ്രിവി​ബാസ്‌ തെരു​വി​ലെ സ്വാത​ന്ത്ര്യ സ്‌മാ​രകം പ്രതീ​ക​പ്പെ​ടു​ത്തുന്ന സ്വാത​ന്ത്ര്യ​ത്തി​ലേക്ക്‌ അവരുടെ ശ്രദ്ധ തിരി​ച്ചു​വി​ട്ടു​കൊ​ണ്ടല്ല, പിന്നെ​യോ ദൈവ​രാ​ജ്യ​ത്തി​ലേക്ക്‌ അവരെ നയിച്ചു​കൊണ്ട്‌. ആ രാജ്യ​ത്തി​നു​വേണ്ടി കാംക്ഷി​ക്കു​ക​യും യഹോ​വയെ “ആത്മാവി​ലും സത്യത്തി​ലും” ആരാധി​ക്കു​ക​യും ചെയ്യു​ന്നവർ പെട്ടെ​ന്നു​തന്നെ എല്ലാത്തരം വേദന​യിൽനി​ന്നും കഷ്ടപ്പാ​ടിൽനി​ന്നും സ്വത​ന്ത്ര​രാ​ക്ക​പ്പെ​ടും. അതേ, അവർ തികവുറ്റ സ്വാത​ന്ത്ര്യം—‘ദൈവ​മ​ക്ക​ളു​ടെ തേജസ്സാ​കുന്ന [“മഹത്തായ,” NW] സ്വാത​ന്ത്ര്യം’—ആസ്വദി​ക്കും.—റോമ. 8:20.

[അടിക്കു​റിപ്പ്‌]

a യുരി കാപ്‌റ്റോ​ലാ​യു​ടെ ജീവിത കഥ 2005 സെപ്‌റ്റം​ബർ 1-ലെ വീക്ഷാ​ഗോ​പു​ര​ത്തിൽ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുണ്ട്‌.

[190-ാം പേജിലെ ആകർഷക വാക്യം]

“ഞാൻ എന്റെ സ്‌നാ​പനം ഒരിക്ക​ലും മറക്കു​ക​യില്ല. ഐസ്‌പോ​ലെ തണുത്ത ഒരു നദിയിൽ രാത്രി വൈകി​യാണ്‌ അതു നടന്നത്‌. തണുപ്പു​കൊണ്ട്‌ ഞാൻ ആകെ വിറയ്‌ക്കു​ക​യാ​യി​രു​ന്നു. എന്നാൽ ഞാൻ വളരെ സന്തുഷ്ട​യാ​യി​രു​ന്നു.”

[203-ാം പേജിലെ ആകർഷക വാക്യം]

“‘നിങ്ങൾ വിഷമാണ്‌ വാങ്ങി​യത്‌!’ എന്ന്‌ ആരോ പിന്നിൽനി​ന്നു പറയു​ന്നതു ഞാൻ കേട്ടു.”

[184, 185 പേജു​ക​ളി​ലെ ചതുരം/ മാപ്പുകൾ]

ലട്‌വിയ ഒരു ആകമാന വീക്ഷണം

ഭൂപ്രകൃതി

ലട്‌വി​യ​യ്‌ക്ക്‌ കിഴക്കു​പ​ടി​ഞ്ഞാ​റാ​യി ഏതാണ്ട്‌ 450 കിലോ​മീ​റ്റർ നീളവും തെക്കു​വ​ട​ക്കാ​യി 210 കിലോ​മീ​റ്റർ വീതി​യു​മുണ്ട്‌. ദേശത്തി​ന്റെ 45 ശതമാ​ന​ത്തോ​ളം വനങ്ങളാണ്‌. ബീവർ, മാൻ, മ്ലാവ്‌, ഓട്ടർ, നീർനായ്‌, കാട്ടു​പന്നി, ചെന്നായ്‌, ലിൻക്‌സ്‌ കാട്ടു​പൂച്ച തുടങ്ങി​യ​വ​യാണ്‌ ഇവിടെ കണ്ടുവ​രുന്ന മൃഗങ്ങൾ. അനേകം​വ​രുന്ന പക്ഷിയി​ന​ങ്ങ​ളിൽ കരി​ങ്കൊക്ക്‌, ചാര​ക്കൊക്ക്‌, രാപ്പാടി, മരം​കൊ​ത്തി എന്നിവ ഉൾപ്പെ​ടു​ന്നു.

ജനങ്ങൾ

23 ലക്ഷം വരുന്ന നിവാ​സി​ക​ളിൽ മൂന്നി​ലൊ​ന്നി​ല​ധി​കം വസിക്കു​ന്നത്‌ തലസ്ഥാ​ന​മായ റിഗയി​ലാണ്‌. മുഖ്യ മതങ്ങൾ ലൂഥറൻ, റോമൻ കാത്തോ​ലിക്ക, റഷ്യൻ ഓർത്ത​ഡോ​ക്‌സ്‌ എന്നിവ​യാണ്‌. എന്നിരു​ന്നാ​ലും, മിക്ക ലട്‌വി​യ​ക്കാ​രും തങ്ങളെ​ത്തന്നെ മതവി​ശ്വാ​സ​മി​ല്ലാ​ത്ത​വ​രാ​യി കണക്കാ​ക്കു​ന്നു.

ഭാഷ

മുഖ്യ​ഭാ​ഷകൾ ജനങ്ങളിൽ 60 ശതമാ​ന​ത്തോ​ളം പേർ സംസാ​രി​ക്കുന്ന ലട്‌വി​യ​നും 30 ശതമാ​ന​ത്തി​ലേറെ പേർ സംസാ​രി​ക്കുന്ന റഷ്യനു​മാണ്‌. അനേക​രും ഒന്നില​ധി​കം ഭാഷകൾ സംസാ​രി​ക്കു​ന്നു.

ഉപജീവനമാർഗം

ജനസം​ഖ്യ​യു​ടെ ഏകദേശം 60 ശതമാനം പൊതു​ജന സേവന​വു​മാ​യി ബന്ധപ്പെട്ട തൊഴി​ലു​ക​ളിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്നു. ബാക്കി​യു​ള്ളവർ ഫാക്ടറി​ക​ളി​ലും കാർഷി​ക​മേ​ഖ​ല​യി​ലും പണി​യെ​ടു​ക്കു​ന്നു.

ആഹാരം

കാർഷി​കോ​ത്‌പ​ന്ന​ങ്ങ​ളിൽ ബാർലി, ഉരുള​ക്കി​ഴങ്ങ്‌, ഷുഗർ ബീറ്റ്‌, മറ്റു പലവിധ പച്ചക്കറി​കൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെ​ടു​ന്നു. മൃഗസ​മ്പ​ത്തിൽ പ്രധാ​ന​മാ​യും കന്നുകാ​ലി​കൾ, കോലാ​ടു​കൾ, പന്നികൾ, ചെമ്മരി​യാ​ടു​കൾ എന്നിവ​യാ​ണു​ള്ളത്‌. മുട്ടയ്‌ക്കും ഇറച്ചി​ക്കു​മാ​യി വിവി​ധ​യി​നം പക്ഷിക​ളെ​യും വളർത്തു​ന്നുണ്ട്‌.

കാലാവസ്ഥ

ഈർപ്പം കൂടിയ അന്തരീ​ക്ഷ​സ്ഥി​തി​യാണ്‌ പൊതു​വേ; സാധാ​ര​ണ​മാ​യി ആകാശം മേഘാ​വൃ​ത​മാണ്‌. വേനൽക്കാ​ലത്ത്‌ താരത​മ്യേന തണുപ്പുണ്ട്‌. ശീതകാ​ലം അങ്ങേയറ്റം ശീതവു​മല്ല.

[മാപ്പ്‌]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

എസ്‌തോണിയ

റഷ്യ

ലട്‌വിയ

വാൽമ്യെ​റാ

റിഗ

യൂർമാ​ലാ

സ്ലുവോ​ക്കാ

റ്റുകുംസ്‌

വെന്റ്‌സ്‌പിൽസ്‌

കുൽഡി​ഗാ

ലിയെപയ

വൈനി​വോ​ഡെ

യെൽഗാ​വാ

ഡൗഗാ​വ്‌പിൽസ്‌

ലിത്വാനിയ

ബാൾട്ടിക്‌ സമുദ്രം

റിഗ ഉൾക്കടൽ

[ചിത്രം]

റിഗ

[186-ാം പേജിലെ ചതുരം/ മാപ്പ്‌]

ലട്‌വിയയുടെ നാലു മേഖലകൾ

ലട്‌വി​യയെ ഭൂമി​ശാ​സ്‌ത്ര​പ​ര​വും സാംസ്‌കാ​രി​ക​വു​മാ​യി പൊതു​വേ നാലു മേഖല​ക​ളാ​യി തിരി​ച്ചി​രി​ക്കു​ന്നു, ഓരോ​ന്നി​നും അതി​ന്റേ​തായ സവി​ശേ​ഷ​ത​ക​ളും ഭംഗി​യു​മുണ്ട്‌. റിഗ ഉൾക്കട​ലി​നെ തൊട്ടു​രു​മ്മി കിടക്കുന്ന ഏറ്റവും വലിയ മേഖല​യാണ്‌ വിഡ്‌സെമെ. അതിലാണ്‌ ചരി​ത്ര​പ​ര​മാ​യി സമ്പന്നവും കോട്ട​കെ​ട്ടി​യു​റ​പ്പി​ച്ച​തു​മായ സിഗുൽഡാ, റ്റ്‌സെ​സിസ്‌ എന്നീ പട്ടണങ്ങൾ. ലട്‌വി​യ​യു​ടെ തലസ്ഥാ​ന​മായ റിഗയും അവി​ടെ​യാണ്‌. കിഴക്കു​ഭാ​ഗ​ത്താ​ണു ലട്‌ഗെ​യ്‌ലി​ലെ നിമ്‌ന​പ്ര​ദേ​ശ​ങ്ങ​ളും നീലത്ത​ടാ​ക​ങ്ങ​ളും രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങ​ളിൽ രണ്ടാമ​ത്തേ​തായ ഡൗഗാ​വ്‌പിൽസും സ്ഥിതി​ചെ​യ്യു​ന്നത്‌. ലട്‌വി​യ​യു​ടെ അപ്പക്കുട്ട എന്നു വിളി​ക്ക​പ്പെ​ടുന്ന സെംഗാ​ലെ മേഖല സ്ഥിതി​ചെ​യ്യു​ന്നത്‌ ബിലറൂ​സിൽനി​ന്നു ലട്‌വിയ വഴി റിഗ ഉൾക്കട​ലി​ലേക്ക്‌ ഒഴുകുന്ന പശ്ചിമ ഡൗഗാവാ നദിയു​ടെ തെക്കു ഭാഗത്താണ്‌. ഈ മേഖല​യിൽ അലങ്കാര ബഹുല​മായ രണ്ടു മഹനീയ കൊട്ടാ​രങ്ങൾ ഉണ്ട്‌. ഇറ്റലി​ക്കാ​ര​നായ രാസ്‌​ട്രെല്ലി എന്ന വാസ്‌തു​ശിൽപ്പി​യാണ്‌ ഇതു രൂപകൽപ്പന ചെയ്‌തത്‌, റഷ്യയി​ലെ സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗി​ലുള്ള വിന്റർ പാലസ്‌ രൂപകൽപ്പന ചെയ്‌ത അതേ ആൾ. കൃഷി​യി​ട​ങ്ങ​ളും വനങ്ങളും കടലോ​ര​ങ്ങ​ളും ഒക്കെയുള്ള നാലാ​മത്തെ മേഖല​യായ കുർസെ​മെ​യിൽ ബാൾട്ടിക്‌ തീര​പ്ര​ദേ​ശ​വും വെന്റ്‌സ്‌പിൽസ്‌, ലിയെപയ എന്നീ നഗരങ്ങ​ളും അനേകം മത്സ്യബന്ധന ഗ്രാമ​ങ്ങ​ളും ഉൾപ്പെ​ടു​ന്നു.

[മാപ്പ്‌]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

1 വിഡ്‌സെ​മെ

2 ലട്‌ഗെ​യ്‌ൽ

3 സെംഗാ​ലെ

4 കുർസെ​മെ

[192, 193 പേജു​ക​ളി​ലെ ചതുരം/ ചിത്രങ്ങൾ]

ഒരു വൈദി​ക​നോ​ടു സാക്ഷീ​ക​രി​ച്ചത്‌ എന്റെയും അദ്ദേഹ​ത്തി​ന്റെ​യും ജീവി​തത്തെ മാറ്റി​മ​റി​ച്ചു

ആന്നാ ബാറ്റ്‌ന്യാ

ജനനം 1958

സ്‌നാപനം 1977

സംക്ഷിപ്‌ത വിവരം യൂ​ക്രെ​യി​നി​ലെ ഒരു ക്രിസ്‌തീയ ഭവനത്തിൽ വളർന്നു. ഇപ്പോൾ ഒരു പ്രത്യേക പയനി​യ​റാ​യി സേവി​ക്കു​ന്നു, 30-തിലധി​കം പേരെ സ്‌നാ​പ​ന​ത്തി​ന്റെ പടിയി​ലേക്കു പുരോ​ഗ​മി​ക്കാൻ സഹായി​ച്ചി​രി​ക്കു​ന്നു.

ലട്‌വി​യ​യിൽ പ്രസാ​ധ​ക​രു​ടെ ആവശ്യ​മു​ണ്ടെന്നു കേട്ടതു​കൊണ്ട്‌ 1986-ൽ ഞാൻ അവി​ടേക്കു മാറി​പ്പാർത്തു. പരസ്യ​മാ​യി പ്രസം​ഗി​ക്കാൻ ഞങ്ങൾക്കു കഴിഞ്ഞി​രു​ന്നില്ല. തന്നിമി​ത്തം ഞാൻ എന്റെ ബൈബിൾ ഒരു പലചരക്കു സഞ്ചിയിൽ ഒളിച്ചു​വെച്ച്‌ പാർക്കു​ക​ളി​ലും മറ്റു പൊതു​സ്ഥ​ല​ങ്ങ​ളി​ലും ചെല്ലും, എന്നിട്ട്‌ മെല്ലെ ആളുകളെ സമീപിച്ച്‌ സംസാ​രി​ക്കു​മാ​യി​രു​ന്നു. ഞങ്ങൾ രാജ്യ​പ്ര​ത്യാ​ശ​യിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ക​യും ആരെങ്കി​ലും അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കു​മ്പോൾ മാത്രം ബൈബിൾ ഉപയോ​ഗി​ക്കു​ക​യും ചെയ്‌തു. ബന്ധുക്ക​ളെ​യോ അയൽക്കാ​രെ​യോ ഭയന്ന്‌ ആളുകൾ അപൂർവ​മാ​യേ അവരുടെ വീടു​ക​ളി​ലേക്കു ഞങ്ങളെ ക്ഷണിച്ചു​ള്ളൂ. അതു​കൊണ്ട്‌ താത്‌പ​ര്യ​ക്കാ​രെ കണ്ടുമു​ട്ടാ​നാ​കുന്ന ഏതൊരു സ്ഥലത്തു​വെ​ച്ചും ഞങ്ങൾ അവരോ​ടൊ​ത്തു ബൈബിൾ പഠിച്ചു.

സാഹി​ത്യം വളരെ അപൂർവ​മാ​യേ കിട്ടാ​നു​ണ്ടാ​യി​രു​ന്നു​ള്ളൂ. വാസ്‌ത​വ​ത്തിൽ ഏതാനും വർഷ​ത്തേക്ക്‌ ഞങ്ങളുടെ സഭയിൽ നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന സത്യം എന്ന ബൈബിൾ പഠന സഹായി​യു​ടെ ഒരു റഷ്യൻ കോപ്പി മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. ഈ പുസ്‌തകം ഞങ്ങൾ വയലിൽ നന്നായി ഉപയോ​ഗി​ച്ചു. എന്നാൽ അത്‌ ഞങ്ങൾ ആർക്കും സമർപ്പി​ച്ചില്ല!

ഞാനും സഹപ്ര​വർത്ത​ക​യും കൂടെ ഒരു പള്ളിക്കു സമീപം സാക്ഷീ​ക​രി​ക്കവേ, പ്യോറ്റർ ബാറ്റ്‌ന്യാ എന്നു പേരുള്ള ഒരു വൈദി​കനെ കണ്ടുമു​ട്ടി. ഒരു സംഭാ​ഷണം തുടങ്ങു​ന്ന​തി​നു​വേണ്ടി ‘എവി​ടെ​നിന്ന്‌ ഞങ്ങൾക്കൊ​രു ബൈബിൾ വാങ്ങാൻ കഴിയും?’ എന്നു ഞങ്ങൾ അദ്ദേഹ​ത്തോ​ടു ചോദി​ച്ചു. “എനിക്കും ബൈബി​ളിൽ താത്‌പ​ര്യ​മുണ്ട്‌,” അദ്ദേഹം പറഞ്ഞു. തുടർന്ന്‌ അദ്ദേഹ​വു​മാ​യി രസകര​മായ ഒരു ചർച്ചയി​ലേർപ്പെ​ടു​ന്ന​തി​നു സാധിച്ചു. അടുത്ത ദിവസം സമീപ​ത്തുള്ള ഒരു പാർക്കിൽവെച്ച്‌ പ്യോ​റ്റ​റി​നെ വീണ്ടും കണ്ടുമു​ട്ടി​യ​പ്പോൾ ഞങ്ങൾ സത്യം പുസ്‌ത​ക​ത്തി​ന്റെ ഉള്ളടക്ക​പ്പ​ട്ടിക കാണി​ക്കു​ക​യും അതിൽ ഏതു വിഷയം ചർച്ച​ചെ​യ്യാൻ ആഗ്രഹി​ക്കു​ന്നു​വെന്നു ചോദി​ക്കു​ക​യും ചെയ്‌തു. “ദൈവത്തെ അപ്രീ​തി​പ്പെ​ടു​ത്തുന്ന ലോകാ​ചാ​രങ്ങൾ” എന്ന വിഷയം അദ്ദേഹം തിര​ഞ്ഞെ​ടു​ത്തു. അത്‌ ഫലപ്ര​ദ​മായ ഒരു ചർച്ചയിൽ കലാശി​ക്കു​ക​യും ഒരു ക്രമമായ ബൈബി​ള​ധ്യ​യ​ന​ത്തി​ലേക്കു നയിക്കു​ക​യും ചെയ്‌തു. ഒരു സഹോ​ദ​ര​നാണ്‌ അതു നടത്തി​യത്‌.

ബൈബി​ളി​ന്റെ സൂക്ഷ്‌മ പരിജ്ഞാ​നം ലഭിച്ച​തോ​ടെ പ്യോറ്റർ സഹ​വൈ​ദി​ക​രോ​ടു ചോദ്യ​ങ്ങൾ ചോദി​ക്കാൻ തുടങ്ങി. അടിസ്ഥാന ബൈബി​ളു​പ​ദേ​ശ​ങ്ങൾപോ​ലും വിശദീ​ക​രി​ക്കാൻ അവർക്കു കഴിയു​ന്നി​ല്ലെന്ന്‌ അദ്ദേഹം കണ്ടെത്തി! താമസി​യാ​തെ, പ്യോറ്റർ പള്ളിയിൽനി​ന്നു രാജി​വെ​ക്കു​ക​യും തന്റെ ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ക​യും ചെയ്‌തു.

1991-ൽ പ്യോറ്റർ എന്നെ വിവാഹം കഴിക്കു​ക​യും ഞങ്ങൾ ഒരുമി​ച്ചു പയനി​യ​റിങ്‌ തുടങ്ങു​ക​യും ചെയ്‌തു. ദുഃഖ​ക​ര​മെന്നു പറയട്ടെ, ഏതാനും വർഷങ്ങൾക്കു​ള്ളിൽ ഒരു അപകട​ത്തിൽപ്പെട്ട്‌ അദ്ദേഹം മരിച്ചു. ഈ അവസ്ഥയിൽ പിടി​ച്ചു​നിൽക്കാൻ എന്നെ സഹായി​ച്ചി​രി​ക്കു​ന്നത്‌ എന്താണ്‌? ശുശ്രൂ​ഷ​യിൽ പൂർണ​മാ​യി മുഴു​കു​ന്ന​തും “സർവ്വാ​ശ്വാ​സ​വും നല്‌കുന്ന ദൈവ”ത്തെ അറിയാൻ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തു​മാണ്‌ മുഖ്യ​മാ​യും അതിന്‌ എന്നെ പ്രാപ്‌ത​യാ​ക്കി​യി​രി​ക്കു​ന്നത്‌. (2 കൊരി. 1:3, 4) 1997-ൽ എന്നെ ഒരു പ്രത്യേക പയനി​യ​റാ​യി നിയമി​ച്ചു.

[ചിത്രം]

പ്യോറ്റർ

[200, 201 പേജു​ക​ളി​ലെ ചതുരം/ ചിത്രങ്ങൾ]

നീതിനിഷ്‌ഠമായ ഒരു ഭരണകൂ​ട​ത്തി​നാ​യി ഞാൻ വാഞ്‌ഛി​ച്ചു

ഇന്ദ്ര റെയ്‌റ്റു​പെ

ജനനം 1966

സ്‌നാപനം 1989

സംക്ഷിപ്‌ത വിവരം മുമ്പ്‌ കമ്മ്യൂ​ണി​സ്റ്റു​കാ​രി​യാ​യി​രു​ന്നു. 1990-ൽ പയനി​യ​റിങ്‌ തുടങ്ങി, 30-ലേറെ പേരെ സ്‌നാ​പ​ന​ത്തി​ന്റെ പടിയി​ലേക്കു പുരോ​ഗ​മി​ക്കാൻ സഹായി​ച്ചു.

വളർന്നു​വ​രവേ എനിക്കു ദൈവ​ത്തി​ലോ ബൈബി​ളി​ലോ വിശ്വാ​സ​മി​ല്ലാ​യി​രു​ന്നു. എന്നിരു​ന്നാ​ലും എപ്പോ​ഴും ശരിയായ കാര്യ​ങ്ങൾക്കു​വേണ്ടി നില​കൊ​ള്ളാൻ ഞാൻ ശ്രമി​ച്ചി​രു​ന്നു. നീതി​നി​ഷ്‌ഠ​മായ ഒരു നല്ല ഗവൺമെന്റ്‌ സ്ഥാപി​ക്കു​ന്ന​തിൽ മനുഷ്യർ തുടർച്ച​യാ​യി പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​ന്റെ കാരണം മനസ്സി​ലാ​ക്കാൻ എനിക്ക്‌ ഒരിക്ക​ലും കഴിഞ്ഞില്ല.

ഞാൻ ആദ്യം യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ടുമു​ട്ടി​യ​പ്പോൾ ബൈബി​ളിൽനിന്ന്‌ അവർ കാണി​ച്ചു​തന്ന കാര്യങ്ങൾ എന്നെ അത്ഭുത​പ്പെ​ടു​ത്തി. അവർ പറഞ്ഞ കാര്യങ്ങൾ ന്യായ​യു​ക്ത​മാ​യി​രു​ന്നു! യേശു എന്തിനെ ഉന്നമി​പ്പി​ക്കാ​നാ​ണോ പ്രവർത്തി​ച്ചത്‌ ആ നീതി​യെ​യും രാജ്യ​ഗ​വൺമെ​ന്റി​നെ​യും കുറിച്ചു മനസ്സി​ലാ​ക്കിയ കാര്യങ്ങൾ എന്റെ ഹൃദയത്തെ സ്‌പർശി​ച്ചു. 1989-ൽ ഞാൻ സ്‌നാ​പ​ന​മേറ്റു, ഒരു തടാക​ത്തിൽവെച്ച്‌. ആറുമാ​സം കഴിഞ്ഞ്‌ ഞാൻ ഒരു സാധാരണ പയനി​യ​റാ​യി സേവി​ച്ചു​തു​ടങ്ങി. ആ സമയത്ത്‌ ഞങ്ങൾക്ക്‌ ഒരു കുട്ടി ഉണ്ടായി​രു​ന്നു. പിന്നീട്‌ ഞങ്ങൾക്ക്‌ ഇരട്ടക്കു​ട്ടി​കൾ പിറന്നു. എന്റെ ഭർത്താ​വായ ഇവാനും യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാണ്‌, അദ്ദേഹ​ത്തി​ന്റെ സ്‌നേ​ഹ​നിർഭ​ര​മായ സഹായ​ത്തോ​ടെ എനിക്ക്‌ മുഴു​സമയ സേവന​ത്തിൽ തുടരാൻ കഴിഞ്ഞി​രി​ക്കു​ന്നു.

മക്കൾ ചെറു​താ​യി​രു ന്നപ്പോൾ മിക്ക​പ്പോ​ഴും ഞാൻ തെരു​വു​ക​ളി​ലും പാർക്കു​ക​ളി​ലും അനൗപ​ചാ​രി​ക​മാ​യി സാക്ഷീ​ക​രി​ക്കു​മാ​യി​രു​ന്നു. ഇരട്ടകൾ ഒരു സഹായ​മാ​യി​രു​ന്നു, കാരണം അവരുടെ സാന്നി​ധ്യം ആളുക​ളു​ടെ ജിജ്ഞാസ ഉണർത്തു​ക​യും പിരി​മു​റു​ക്കം കുറയ്‌ക്കു​ക​യും എന്നോടു സംസാ​രി​ക്കാൻ അവരെ കൂടുതൽ ചായ്‌വു​ള്ള​വ​രാ​ക്കു​ക​യും ചെയ്‌തു.

റിഗയി​ലെ ഒരു പാർക്കിൽ സാക്ഷീ​ക​രി​ക്കവേ, ആന്നാ എന്നു പേരുള്ള ഒരു സ്‌ത്രീ​യെ കണ്ടുമു​ട്ടി. ഒരു സംഗീ​ത​ക്ക​ച്ചേ​രിക്ക്‌ എത്തിയ​താ​യി​രു​ന്നു അവർ. ടിക്കറ്റും വാങ്ങി അതു തുടങ്ങുന്ന സമയത്തി​നാ​യി അവർ കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു. എന്നിരു​ന്നാ​ലും മനുഷ്യ​വർഗ​ത്തി​ന്റെ ബൈബിൾ പ്രത്യാ​ശ​യെ​ക്കു​റി​ച്ചു കൂടുതൽ പഠിക്കാൻ ആകാം​ക്ഷ​യു​ണ്ടാ​യി​രു​ന്ന​തി​നാൽ സംഗീ​ത​ക്ക​ച്ചേ​രി​ക്കു പോകു​ന്ന​തി​നു പകരം അവർ എന്നോ​ടൊ​പ്പം ബൈബിൾ ചർച്ച തുടർന്നു. ഞാൻ ബൈബി​ളിൽനി​ന്നു വാക്യങ്ങൾ കാണി​ച്ചു​കൊ​ടു​ക്കു​ക​യും പാർക്കിൽവെച്ചു വീണ്ടും കണ്ടുമു​ട്ടാൻ ക്രമീ​ക​രി​ക്കു​ക​യും ചെയ്‌തു. ആറുമാ​സം കഴിഞ്ഞ്‌ ആന്നാ (വലതു​വ​ശത്ത്‌) നമ്മുടെ ഒരു സഹോ​ദ​രി​യാ​യി​ത്തീർന്നു, ഇപ്പോൾ ബ്രാഞ്ചിൽ പരിഭാ​ഷാ ടീമിൽ സേവി​ക്കു​ന്നു. അതേ, എന്റെ ശുശ്രൂ​ഷയെ യഹോവ എങ്ങനെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു​വെന്നു കാണു​മ്പോൾ ഹൃദയം സന്തോ​ഷ​ത്താൽ നിറഞ്ഞു​ക​വി​യു​ന്നു.

[ചിത്രം]

എന്റെ കുടും​ബ​ത്തോ​ടൊ​പ്പം

[204, 205 പേജു​ക​ളി​ലെ ചതുരം/ ചിത്രം]

അവർ എന്റെ മനസ്സ്‌ വായി​ച്ചെ​ടു​ത്തി​ട്ടു​ണ്ടാ​കണം

ആൻഡ്രേ ഗെവ്‌ല്യാ

ജനനം 1963

സ്‌നാപനം 1990

സംക്ഷിപ്‌ത വിവരം ഒരു പയനി​യ​റും പകര സർക്കിട്ട്‌ മേൽവി​ചാ​ര​ക​നും നഗര മേൽവി​ചാ​ര​ക​നും ആയി സേവി​ക്കു​ന്നു. (ചിത്ര​ത്തിൽ ഭാര്യ യെല്യെ​നാ​യെ​യും കാണാം)

റിഗയി​ലേ​ക്കുള്ള തീവണ്ടി യാത്ര​യി​ലാ​യി​രു​ന്നു ഞാൻ. 1990 ജനുവ​രി​യി​ലാ​യി​രു​ന്നു അത്‌. ഞാൻ എന്നെങ്കി​ലും ബൈബിൾ വായി​ച്ചി​ട്ടു​ണ്ടോ​യെന്ന്‌ രണ്ടു സ്‌ത്രീ​കൾ എന്നോടു ചോദി​ച്ചു. അവർ എന്റെ മനസ്സ്‌ വായി​ച്ചെ​ടു​ത്തി​ട്ടു​ണ്ടാ​കണം, കാരണം ബൈബിൾ വായി​ക്ക​ണ​മെ​ന്നു​ള്ളത്‌ വളരെ നാളാ​യുള്ള എന്റെ ആഗ്രഹ​മാ​യി​രു​ന്നു, പക്ഷേ സ്വന്തമാ​യി ഒരെണ്ണം വാങ്ങാൻ സാധി​ച്ചി​രു​ന്നില്ല. ആ സ്‌ത്രീ​കൾക്ക്‌ ഞാൻ എന്റെ മേൽവി​ലാ​സ​വും ഫോൺ നമ്പരും കൊടു​ത്തു, അവരിൽ ഒരാൾ ഇന്ദ്ര റെയ്‌റ്റു​പെ ആയിരു​ന്നു. (200-201 പേജിലെ ചതുരം കാണുക.) ഏതാനും ദിവസങ്ങൾ കഴിഞ്ഞ്‌ അവർ എന്റെ വീട്ടി​ലെത്തി. ഞാൻ ആകാം​ക്ഷ​യോ​ടെ അവർക്കാ​യി കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു. എന്റെ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയാൻ അവർ ബൈബിൾ വിദഗ്‌ധ​മാ​യി ഉപയോ​ഗി​ച്ചത്‌ എന്നിൽ മതിപ്പു​ള​വാ​ക്കി. അതേത്തു​ടർന്ന്‌ ഉടൻതന്നെ, പ്യോറ്റർ ബാറ്റ്‌ന്യാ എന്നു പേരുള്ള ഒരു മുഴു​സമയ ശുശ്രൂ​ഷകൻ—അദ്ദേഹം മുമ്പ്‌ ഒരു വൈദി​ക​നാ​യി​രു​ന്നു—എന്നോ​ടൊ​ത്തു ബൈബിൾ പഠിച്ചു തുടങ്ങി.—192-193 പേജു​ക​ളി​ലെ ചതുരം കാണുക.

നാലു മാസത്തി​നു​ശേഷം, ഞാൻ ആദ്യമാ​യി ഒരു യോഗ​ത്തിൽ സംബന്ധി​ച്ചു. വേനൽക്കാ​ലത്ത്‌ മാസത്തി​ലൊ​രി​ക്കൽ രാവിലെ പത്തുമണി മുതൽ വൈകു​ന്നേരം 6 മണി വരെ വനത്തിൽവെ​ച്ചാ​യി​രു​ന്നു യോഗങ്ങൾ നടത്തി​യി​രു​ന്നത്‌. ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ പട്ടിക​യിൽനി​ന്നും സേവന​യോഗ പട്ടിക​യിൽനി​ന്നും തിര​ഞ്ഞെ​ടുത്ത ഭാഗങ്ങൾ സഹോ​ദ​ര​ന്മാർ അവതരി​പ്പി​ച്ചി​രു​ന്നു. സാധാ​ര​ണ​മാ​യി ആരെങ്കി​ലും സ്‌നാ​പ​ന​മേൽക്കാൻ ഉണ്ടാകു​മാ​യി​രു​ന്നു. അതി​ന്റെ​യർഥം ഉച്ചയ്‌ക്കത്തെ ഇടവേ​ള​യ്‌ക്കു മുമ്പായി സ്‌നാപന പ്രസം​ഗ​വും നടത്തി​യി​രു​ന്നു​വെ​ന്നാണ്‌.

എനിക്കു പുതു​താ​യി ലഭിച്ച അറിവും യോഗ​ങ്ങ​ളിൽ ഞാൻ അനുഭ​വി​ച്ച​റിഞ്ഞ സഹോ​ദ​ര​സ്‌നേ​ഹ​വും എന്നെ ആഹ്ലാദ​ഭ​രി​ത​നാ​ക്കി. എത്രയും​വേഗം സ്‌നാ​പ​ന​മേൽക്കാൻ ഞാൻ ആഗ്രഹി​ച്ചു. ആ വർഷം ആഗസ്റ്റ്‌ അവസാനം അതിനുള്ള അവസരം വന്നെത്തി, ഞാൻ ഒരു തടാക​ത്തിൽ സ്‌നാ​പ​ന​മേറ്റു.

1990-കളുടെ ആരംഭ​ത്തിൽ എന്റെ ആർട്ട്‌ സ്റ്റുഡി​യോ​യി​ലെ പലരു​മാ​യി ഞാൻ ബൈബി​ള​ധ്യ​യനം നടത്തു​ക​യു​ണ്ടാ​യി. അവരിൽ ചിലർ എന്റെ ആത്മീയ സഹോ​ദ​ര​ന്മാ​രാ​യി​ത്തീർന്നു. 1992-ൽ യഹോവ എന്റെ സന്തോഷം ഇരട്ടി​യാ​യി വർധി​പ്പി​ച്ചു. ആ വർഷം എന്റെ പ്രിയ ഭാര്യ യെല്യെ​നാ എന്റെ ആത്മീയ സഹോ​ദ​രി​യാ​യി​ത്തീർന്നു.

[208, 209 പേജു​ക​ളി​ലെ ചതുരം/ ചിത്രങ്ങൾ]

50 വർഷത്തി​നു​ശേഷം വീണ്ടും സ്വന്തം നാട്ടിൽ

ആരിയാ ബി. ലെയ്‌വെർസ്‌

ജനനം 1926

സ്‌നാപനം 1958

സംക്ഷിപ്‌ത വിവരം ലട്‌വിയ ദേശക്കാ​രി. ആവശ്യം വളരെ​യേറെ ഉണ്ടായി​രുന്ന ലട്‌വി​യ​യിൽ സേവി​ക്കാൻ മടങ്ങി​വ​രു​ന്ന​തി​നു മുമ്പ്‌ പല രാജ്യ​ങ്ങ​ളിൽ പാർത്തു.

രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ സാധന​ങ്ങ​ളെ​ല്ലാം പെറു​ക്കി​ക്കെട്ടി കുടും​ബ​സ​മേതം ലട്‌വിയ വിടാൻ അപ്പൻ തീരു​മാ​നി​ച്ചു. കാല​ക്ര​മ​ത്തിൽ ഞാൻ വിവാ​ഹി​ത​യാ​കു​ക​യും ഭർത്താ​വി​നോ​ടൊ​പ്പം വെനെ​സ്വേ​ല​യിൽ താമസ​മാ​ക്കു​ക​യും ചെയ്‌തു. അവി​ടെ​വെച്ച്‌ ആദ്യമാ​യി യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ടുമു​ട്ടിയ ഞാൻ ഒരു മിഷനറി സഹോ​ദ​രി​യോ​ടൊ​പ്പം ബൈബിൾ പഠനം ആരംഭി​ച്ചു. ഞങ്ങൾ ജർമൻ ഭാഷയി​ലാ​ണു പഠിച്ചത്‌. യോഗ​ങ്ങൾക്കു ഹാജരാ​യി​ത്തു​ട​ങ്ങി​യ​പ്പോൾ ഞാൻ പക്ഷേ വെനെ​സ്വേ​ല​യി​ലെ ഔദ്യോ​ഗിക ഭാഷയായ സ്‌പാ​നീഷ്‌ പഠിച്ചു.

1958-ൽ ഞങ്ങളുടെ കുടും​ബം ഐക്യ​നാ​ടു​ക​ളി​ലേക്കു മാറി​പ്പാർത്തു, രണ്ടു മാസം കഴിഞ്ഞ്‌ ഞാൻ സ്‌നാ​പ​ന​മേറ്റു. ഭർത്താ​വി​ന്റെ മരണ​ശേഷം ഞാനും മകളും സ്‌പെ​യി​നി​ലേക്കു മാറി, അവിടെ ഞാൻ പയനി​യ​റിങ്‌ നടത്തി. ആ സമയത്ത്‌ ഏകാധി​പ​തി​യായ ജനറൽ ഫ്രാങ്കോ ആയിരു​ന്നു ഭരണം നടത്തി​യി​രു​ന്നത്‌. താഴ്‌മ​യും ദൈവ​ഭ​യ​വു​മുള്ള ആളുകൾ സത്യത്തി​നാ​യി ദാഹി​ക്കു​ക​യാ​യി​രു​ന്നു. സ്‌പെ​യി​നിൽ ചെലവ​ഴിച്ച 16 വർഷക്കാ​ലത്ത്‌ 30-ഓളം പേരെ സ്‌നാ​പ​ന​ത്തി​ന്റെ പടിയി​ലേക്കു പുരോ​ഗ​മി​ക്കു​ന്ന​തി​നു സഹായി​ക്കാൻ എനിക്കു സാധിച്ചു.

1991-ൽ സോവി​യറ്റ്‌ കമ്മ്യൂ​ണി​സം തകർന്ന​തി​നെ തുടർന്ന്‌ ഞാൻ ലട്‌വിയ സന്ദർശി​ക്കു​ക​യും രാജ്യ​ഘോ​ഷ​ക​രു​ടെ വലിയ ആവശ്യം അവി​ടെ​യു​ണ്ടെന്നു കണ്ടെത്തു​ക​യും ചെയ്‌തു. സ്വന്തം നാട്ടി​ലേക്കു മടങ്ങി​പ്പോ​യി പയനി​യ​റിങ്‌ നടത്തുക എന്ന എന്റെ മോഹം 1994-ൽ, അതായത്‌ ഞാൻ അവി​ടെ​നി​ന്നു പോയി കൃത്യം 50 വർഷത്തി​നു​ശേഷം, പൂവണി​ഞ്ഞു.

ലട്‌വി​യ​യി​ലെ വയൽ തീർച്ച​യാ​യും കൊയ്‌ത്തി​നു പാകമാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഞാൻ ഒരു മനുഷ്യ​നോ​ടു സാക്ഷീ​ക​രി​ച്ച​പ്പോൾ അദ്ദേഹം നമ്മുടെ പുസ്‌ത​ക​ങ്ങ​ളി​ലൊന്ന്‌ ആവശ്യ​പ്പെട്ടു. അദ്ദേഹ​ത്തി​ന്റെ മകൾക്ക്‌ ആത്മീയ കാര്യ​ങ്ങ​ളിൽ താത്‌പ​ര്യ​മു​ണ്ടെ​ന്നും പുസ്‌തകം അവൾക്കു കൊടു​ക്കാൻ താൻ ആഗ്രഹി​ക്കു​ന്നു​വെ​ന്നും അദ്ദേഹം പറഞ്ഞു. ഞാൻ അവളുടെ മേൽവി​ലാ​സം വാങ്ങി, ഒരു ബൈബി​ള​ധ്യ​യ​ന​വും ആരംഭി​ച്ചു. ഒരു വർഷത്തി​നകം അവൾ സ്‌നാ​പ​ന​മേറ്റ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരുവ​ളാ​യി​ത്തീർന്നു. ഇത്രയും​കാ​ലം മറ്റു സ്ഥലങ്ങളി​ലാ​യി​രു​ന്ന​തി​നു​ശേഷം എന്റെ സ്വദേ​ശത്ത്‌ പയനി​യ​റിങ്‌ നടത്താ​നുള്ള ശക്തിയും പദവി​യും എനിക്കു നൽകി​യ​തി​നു ഞാൻ യഹോ​വ​യ്‌ക്കു നന്ദി പറയുന്നു.

[ചിത്രം]

എനിക്ക്‌ 20 വയസ്സാ​യി​രു​ന്ന​പ്പോൾ

[216-ാം പേജിലെ ചാർട്ട്‌/ മാപ്പ്‌]

ലട്‌വിയ സുപ്ര​ധാന സംഭവങ്ങൾ മൊത്തം പ്രസാ​ധകർ മൊത്തം പയനി​യർമാർ

1916 നാവി​ക​നായ ആൻസ്‌ ഇൻസ്‌ബെർഗ്‌ സ്‌നാ​പ​ന​മേൽക്കു​ന്നു. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു​ശേഷം അദ്ദേഹം ലട്‌വി​യൻ വർത്തമാ​ന​പ്പ​ത്ര​ങ്ങ​ളിൽ ദൈവ​രാ​ജ്യ​ത്തെ വിളം​ബരം ചെയ്യുന്ന അറിയി​പ്പു​കൾ കൊടു​ക്കു​ന്നു.

1920

1926 റിഗയിൽ ഒരു ഓഫീസ്‌ പ്രവർത്തനം ആരംഭി​ക്കു​ന്നു.

1928 ലട്‌വി​യ​നി​ലുള്ള ആദ്യ പ്രസി​ദ്ധീ​ക​ര​ണ​മായ ജനങ്ങൾക്കു സ്വാത​ന്ത്ര്യം എന്ന ചെറു​പു​സ്‌തകം പ്രകാ​ശനം ചെയ്യ​പ്പെ​ടു​ന്നു. ജർമനി​യിൽനി​ന്നു കോൽപോർട്ടർമാർ എത്തുന്നു.

1931 പേഴ്‌സി ഡനം ഓഫീസ്‌ മാനേ​ജ​രാ​യി നിയമി​ക്ക​പ്പെ​ടു​ന്നു.

1933 ‘അന്തർദേ​ശീയ ബൈബിൾ വിദ്യാർഥി സംഘടന’ രജിസ്റ്റർ ചെയ്യ​പ്പെ​ടു​ന്നു.

1934 ഗവൺമെന്റ്‌ ‘അന്തർദേ​ശീയ ബൈബിൾ വിദ്യാർഥി സംഘടന’യുടെ ഓഫീസ്‌ അടച്ചു​പൂ​ട്ടു​ന്നു.

1939-1992 കാലഘ​ട്ട​ത്തിൽ റിപ്പോർട്ടു​ക​ളൊ​ന്നും ലഭിച്ചി​രു​ന്നില്ല.

1940

1940 ലട്‌വിയ സോവി​യറ്റ്‌ യൂണി​യന്റെ ഭാഗമാ​യി​ത്തീ​രു​ന്നു; ഡനം ദമ്പതി​കൾക്ക്‌ ലട്‌വിയ വിടേ​ണ്ടി​വ​രു​ന്നു.

1951 സാക്ഷി​കളെ സൈബീ​രി​യ​യി​ലേക്കു നാടു​ക​ട​ത്തു​ന്നു.

1960

1980

1991 ലട്‌വിയ അതിന്റെ രാഷ്‌ട്രീയ സ്വാത​ന്ത്ര്യം വീണ്ടെ​ടു​ക്കു​ന്നു.

1993 ആദ്യ ഗിലെ​യാദ്‌ പരിശീ​ലിത മിഷന​റി​മാർ വന്നെത്തു​ന്നു.

1995 വീക്ഷാ​ഗോ​പു​രം ലട്‌വി​യ​നിൽ മാസം​തോ​റും പ്രസി​ദ്ധീ​ക​രി​ച്ചു തുടങ്ങു​ന്നു.

1996 റിഗയിൽ ഒരു കൺട്രി കമ്മിറ്റി പ്രവർത്തനം ആരംഭി​ക്കു​ന്നു.

1997 ആദ്യമാ​യി പുതിയ ഒരു രാജ്യ​ഹാൾ യൂർമാ​ലാ​യിൽ പണിയു​ന്നു.

1998 റിഗയിൽ രണ്ടു സഭകൾ നിയമ​പ​ര​മാ​യി രജിസ്റ്റർ ചെയ്യ​പ്പെ​ടു​ന്നു.

2000

2001 ആദ്യത്തെ പ്രത്യേക പ്രസംഗ പ്രസ്ഥാനം സംഘടി​പ്പി​ക്ക​പ്പെ​ടു​ന്നു.

2004 ലട്‌വിയ സെപ്‌റ്റം​ബർ 1-ന്‌ ഒരു ബ്രാഞ്ച്‌ ആയിത്തീ​രു​ന്നു.

2006 ബ്രാഞ്ച്‌ വിപു​ലീ​ക​ര​ണങ്ങൾ പൂർത്തി​യാ​കു​ന്നു; ലട്‌വി​യ​യിൽ 2,400-ലധികം പ്രസാ​ധകർ സജീവ​മാ​യി പ്രവർത്തി​ക്കു​ന്നു.

[ഗ്രാഫ്‌]

(പ്രസി​ദ്ധീ​ക​രണം കാണുക)

മൊത്തം പ്രസാ​ധ​കർ

മൊത്തം പയനി​യർമാർ

2,000

1,000

1920 1940 1960 1980 2000

[176-ാം പേജിലെ ചിത്രം]

[178-ാം പേജിലെ ചിത്രം]

ലട്‌വിയനിലുള്ള “ജനങ്ങൾക്കു സ്വാത​ന്ത്ര്യം” എന്ന ചെറു​പു​സ്‌തകം ഒരു സന്തോ​ഷ​ക​ര​മായ സന്ദേശം എത്തിച്ചു, 1928

[178-ാം പേജിലെ ചിത്രം]

റിഗയിലെ ബൈബിൾ വിദ്യാർഥി​ക​ളു​ടെ ആദ്യ ഓഫീസ്‌ ഈ കെട്ടി​ട​ത്തി​ലാ​യി​രു​ന്നു, 1926

[178-ാം പേജിലെ ചിത്രം]

റിസ്‌ ടെയ്‌ലർ

[180-ാം പേജിലെ ചിത്രം]

ഫെർഡിനാൻഡ്‌ ഫ്രുക്ക്‌, 1927-ൽ സ്‌നാ​പ​ന​മേ​റ്റു

[180-ാം പേജിലെ ചിത്രം]

ഹൈൻറിഖ്‌ റ്റ്‌സെ​ഖും ഭാര്യ എൽസയും ലിയെ​പ​യ​യി​ലെ അവരുടെ കടയുടെ മുമ്പിൽ

[183-ാം പേജിലെ ചിത്രങ്ങൾ]

എഡ്വിൻ റിജ്വെ​ലും (ഇടത്‌) ആൻഡ്രൂ ജാക്കും ലട്‌വി​യ​യി​ലേക്കു രഹസ്യ​മാ​യി സാഹി​ത്യം കൊണ്ടു​പോ​യി

[183-ാം പേജിലെ ചിത്രം]

പേഴ്‌സി ഡനമും മാജും

[183-ാം പേജിലെ ചിത്രം]

ഓഫീസ്‌ സ്റ്റാഫും മറ്റു സാക്ഷി​ക​ളും, 1930-കൾ

[191-ാം പേജിലെ ചിത്രം]

1950-ൽ അറസ്റ്റു​ചെയ്‌ത സാക്ഷി​ക​ളു​ടെ കെജിബി പട്ടിക. പലരെ​യും സൈബീ​രി​യ​യി​ലേക്ക്‌ അയച്ചു

[191-ാം പേജിലെ ചിത്രം]

സൈബീരിയ, 1950-കളുടെ പ്രാരം​ഭ​ഘ​ട്ടം

[194-ാം പേജിലെ ചിത്രം]

ഈ ശവസം​സ്‌കാ​രം​പോ​ലെ​യുള്ള വലുപ്പ​മേ​റിയ കൂട്ടങ്ങ​ളിൽ സഹോ​ദ​രങ്ങൾ ആത്മീയ പ്രസം​ഗങ്ങൾ കേട്ടു

[194-ാം പേജിലെ ചിത്രം]

പൗൾസ്‌ ബെർഗ്‌മാ​നി​സും വാലിയാ ബെർഗ്‌മാ​നി​സും സ്‌കൂൾ അഭ്യാസ ബുക്കു​ക​ളിൽ കൈ​കൊണ്ട്‌ എഴുതി​ക്കൊണ്ട്‌ “വീക്ഷാ​ഗോ​പു​രം” ലട്‌വി​യ​നി​ലേക്കു വിവർത്തനം ചെയ്‌തു

[194-ാം പേജിലെ ചിത്രം]

മൈക്രോഫിലിം (യഥാർഥ വലുപ്പം കാണി​ച്ചി​രി​ക്കു​ന്നു) ഉപയോ​ഗിച്ച്‌ സഹോ​ദ​ര​ന്മാർ “വീക്ഷാ​ഗോ​പു​രം” ഡിവലപ്‌ ചെയ്യു​ക​യും അതിന്റെ കോപ്പി​കൾ ഉണ്ടാക്കു​ക​യും വിതരണം ചെയ്യു​ക​യും ചെയ്‌തു

[197-ാം പേജിലെ ചിത്രങ്ങൾ]

പൗളിനെ സെറോ​വാ ഒരു നഴ്‌സായ റ്റെയോ​ഫി​ലി​യാ കാൽവി​റ്റെക്ക്‌ സത്യം പരിച​യ​പ്പെ​ടു​ത്തി

[199-ാം പേജിലെ ചിത്രം]

യുരി കാപ്‌റ്റോ​ലാ, 1981

[199-ാം പേജിലെ ചിത്രം]

ഇന്ന്‌, അദ്ദേഹത്തെ പാർപ്പി​ച്ചി​രുന്ന ജയിലി​നു മുമ്പിൽ

[202-ാം പേജിലെ ചിത്രങ്ങൾ]

1998-ലെ “ദൈവി​ക​മാർഗ​ത്തി​ലുള്ള ജീവിതം” കൺ​വെൻ​ഷൻ, ലട്‌

വിയയിൽ ആദ്യം നടത്തി​യത്‌. ഒരു ആംഗ്യ​ഭാ​ഷാ സെക്ഷനും ഉൾപ്പെ​ട്ടി​രു​ന്നു

[207-ാം പേജിലെ ചിത്രങ്ങൾ]

യാനിസ്‌ ഫോൽക്ക്‌മാ​നിസ്‌ ലട്‌വി​യ​യി​ലെ ഭാരോ​ദ്വ​ഹന ചാമ്പ്യ​നാ​യി മൂന്നു മാസത്തി​നു​ശേഷം അദ്ദേഹം ഒരു രാജ്യ​പ്ര​സാ​ധ​ക​നാ​യി

[207-ാം പേജിലെ ചിത്രങ്ങൾ]

മാരിസ്‌ ക്രൂമി​നിഷ്‌ തടവി​ലാ​യി​രി​ക്കെ ആദ്യമാ​യി ദൈവ​ത്തോ​ടു പ്രാർഥി​ച്ചു

[210-ാം പേജിലെ ചിത്രം]

ദേശഭക്തിഗാനങ്ങൾ പാടാൻ വിസമ്മ​തി​ച്ച​തി​നു ഡാറ്റ്‌സെ പുന്റ്‌സു​ലെ സ്‌കൂ​ളിൽനി​ന്നു പുറത്താ​ക്ക​പ്പെ​ട്ടു

[210-ാം പേജിലെ ചിത്രം]

യെല്യെനാ ഗോഡ്‌ല്യെ​വ്‌സ്‌കാ​യാ​യ്‌ക്കു നിർബ​ന്ധി​ച്ചു രക്തനി​വേ​ശനം നടത്തി​യ​തി​നെ തുടർന്ന്‌ അവൾ മരിച്ചു

[210-ാം പേജിലെ ചിത്രം]

സഞ്ചാര മേൽവി​ചാ​ര​ക​ന്മാ​രും അവരുടെ ഭാര്യ​മാ​രും സഭകളെ കെട്ടു​പണി ചെയ്യുന്നു

[215-ാം പേജിലെ ചിത്രം]

ലട്‌വിയ ബെഥേൽ കുടും​ബം

[215-ാം പേജിലെ ചിത്രങ്ങൾ]

ബ്രാഞ്ച്‌ കമ്മിറ്റി, 2006

പീറ്റർ ലുട്ടെർസ്‌

ആൻഡർസ്‌ ബെറി​ലുണ്ട്‌

ഹന്നു കാങ്കാൻപാ

യുഹാ ഹുട്ടു​നെൻ

[215-ാം പേജിലെ ചിത്രം]

റിഗയിലെ, മിയെറാ തെരു​വി​ലുള്ള മൂന്നു ബ്രാഞ്ച്‌ കെട്ടി​ട​ങ്ങൾ

[218-ാം പേജിലെ ചിത്രങ്ങൾ]

ലട്‌വിയയിലെ യഹോ​വ​യു​ടെ ജനത്തിന്‌ ഇപ്പോൾ പരസ്യ​മാ​യി പ്രസം​ഗി​ക്കാം

[218-ാം പേജിലെ ചിത്രങ്ങൾ]

കത്തിപ്പോയ ഈ സിനി​മാ​ശാല (ഇടത്‌ ) രണ്ടു രാജ്യ​ഹാ​ളു​ക​ളാ​യി (താഴെ)