വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആഗോള പ്രസംഗ-പഠിപ്പിക്കൽ 2007 —ഒറ്റനോട്ടത്തിൽ

ആഗോള പ്രസംഗ-പഠിപ്പിക്കൽ 2007 —ഒറ്റനോട്ടത്തിൽ

ആഗോള പ്രസംഗ-പഠിപ്പി​ക്കൽ 2007 —ഒറ്റനോ​ട്ട​ത്തിൽ

കഴിഞ്ഞ സേവന​വർഷ​ത്തെ​ക്കു​റി​ച്ചുള്ള തുടർന്നു​വ​രുന്ന പുളക​പ്ര​ദ​മായ റിപ്പോർട്ട്‌ കേവല​വി​വ​ര​ങ്ങ​ളു​ടെ ഒരു സമാഹാ​രമല്ല. ഭൂമി​യി​ലെ​ങ്ങു​മുള്ള ദൈവ​ഭ​ക്ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ​യും കുട്ടി​ക​ളു​ടെ​യും അളവറ്റ സ്‌നേ​ഹ​വും അർപ്പണ​വു​മാണ്‌ ഓരോ പേജി​ലും നിഴലി​ക്കു​ന്നത്‌. “ഭൂമി​യു​ടെ അറ്റത്തോ​ള​വും” സുവാർത്ത പ്രസം​ഗി​ക്കാ​നാ​യി നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ അനുഷ്‌ഠി​ക്കുന്ന ത്യാഗ​ങ്ങ​ളു​ടെ ഉള്ളറക​ളി​ലേക്ക്‌ എത്തി​നോ​ക്കു​ക​യാണ്‌ ഈ റിപ്പോർട്ട്‌. (പ്രവൃ. 1:8) ചെറു​താ​യാ​ലും വലുതാ​യാ​ലും അത്തരം ത്യാഗങ്ങൾ, യഹോ​വ​യാം ദൈവ​ത്തി​ന്റെ​യും അവന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വി​ന്റെ​യും വീക്ഷണ​ത്തിൽ അമൂല്യ​മാണ്‌. (സങ്കീ. 50:14; ലൂക്കൊ. 21:1-4) “ദൈവം നല്‌കുന്ന പ്രാപ്‌തി”കൊണ്ടു മാത്രമേ ജീവര​ക്ഷാ​ക​ര​മായ ഈ വേല നിർവ​ഹി​ക്കാ​നാ​കു എന്നും വാർഷി​ക​റി​പ്പോർട്ട്‌ നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. (1 പത്രൊ. 4:11) റിപ്പോർട്ടി​നെ​ക്കു​റി​ച്ചും തുടർന്നു​വ​രുന്ന അനുഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും ധ്യാനി​ക്കവേ “കർത്താ​വി​ലും അവന്റെ അമിത​ബ​ല​ത്തി​ലും [നിങ്ങൾ] ശക്തി​പ്പെടു”മാറാ​കട്ടെ.—എഫെ. 6:10.

2007 —ഒറ്റനോ​ട്ട​ത്തിൽ

യഹോവയുടെ സാക്ഷി​ക​ളു​ടെ ബ്രാ​ഞ്ചോ​ഫീ​സു​കൾ: 113

റിപ്പോർട്ടു ചെയ്‌ത ദേശങ്ങൾ: 236

മൊത്തം സഭകൾ: 1,01,376

ലോകവ്യാപക സ്‌മാരക ഹാജർ: 1,76,72,443

ലോകവ്യാപകമായി സ്‌മാ​ര​ക​ചി​ഹ്ന​ങ്ങ​ളിൽ പങ്കുപ​റ്റി​യവർ: 9,105

രാജ്യസേവനത്തിൽ പങ്കെടുത്ത പ്രസാ​ധ​ക​രു​ടെ അത്യുച്ചം: 69,57,854

പ്രസംഗവേലയിൽ ഏർപ്പെട്ട പ്രസാ​ധ​ക​രു​ടെ പ്രതി​മാസ ശരാശരി: 66,91,790

2006-നെ അപേക്ഷി​ച്ചുള്ള വർധന: 3.1%

സ്‌നാനമേറ്റവരുടെ എണ്ണം: 2,98,304

സഹായ പയനി​യർമാ​രു​ടെ പ്രതി​മാസ ശരാശരി: 3,12,741

പയനിയർമാരുടെ പ്രതി​മാസ ശരാശരി: 6,78,638

വയലിൽ ചെലവ​ഴിച്ച മൊത്തം മണിക്കൂർ: 143,17,61,554

ബൈബിളധ്യയനങ്ങളുടെ പ്രതി​മാസ ശരാശരി: 65,61,426

സേവന​വർഷം 2007-ൽ, യഹോ​വ​യു​ടെ സാക്ഷികൾ പ്രത്യേക പയനി​യർമാ​രെ​യും മിഷന​റി​മാ​രെ​യും സഞ്ചാര മേൽവി​ചാ​ര​ക​ന്മാ​രെ​യും അവരുടെ വയൽസേവന നിയമ​ന​ങ്ങ​ളിൽ സഹായി​ക്കു​ന്ന​തിന്‌ 484 കോടി​യി​ല​ധി​കം രൂപ ചെലവ​ഴി​ച്ചു.

◼ മൊത്തം 19,581 നിയമിത ശുശ്രൂ​ഷകർ വ്യത്യസ്‌ത ബ്രാ​ഞ്ചോ​ഫീ​സു​ക​ളിൽ സേവി​ക്കു​ന്നു. ഇവർ എല്ലാവ​രും ‘യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രത്യേക മുഴു​സ​മ​യ​സേ​വ​ക​രു​ടെ ലോക​വ്യാ​പക വ്യവസ്ഥ’യിൻ കീഴിൽ വരുന്ന​വ​രാണ്‌.

[32-39 പേജു​ക​ളി​ലെ ചാർട്ട്‌]

യഹോവയുടെ സാക്ഷി​ക​ളു​ടെ സേവന വർഷം 2007-ലെ ലോക​വ്യാ​പക റിപ്പോർട്ട

(പ്രസി​ദ്ധീ​ക​രണം കാണുക)

[40-42 പേജു​ക​ളി​ലെ മാപ്പുകൾ]

(പ്രസി​ദ്ധീ​ക​രണം കാണുക)