വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഴിഞ്ഞ വർഷത്തെ സവിശേഷതകൾ

കഴിഞ്ഞ വർഷത്തെ സവിശേഷതകൾ

കഴിഞ്ഞ വർഷത്തെ സവി​ശേ​ഷ​ത​കൾ

“ദുർഘ​ട​സ​മ​യങ്ങൾ” എന്നു ദൈവ​വ​ചനം വിശേ​ഷി​പ്പി​ക്കുന്ന ‘അന്ത്യകാ​ല​ത്തി​ന്റെ’ അവസാ​ന​നാ​ളു​ക​ളി​ലാ​ണു നാം ജീവി​ക്കു​ന്ന​തെന്ന്‌ കഴിഞ്ഞ വർഷത്തെ സംഭവങ്ങൾ കൂടു​ത​ലാ​യി തെളി​യി​ക്കു​ന്നു. (2 തിമൊ. 3:1, 2) അന്ത്യകാ​ലം പൂർവോ​പരി ക്ലേശപൂർണ​മാ​യി​ത്തീ​രവേ, ഭൂമി​യി​ലെ​ങ്ങു​മുള്ള തന്റെ ദാസന്മാ​രു​ടെ​മേൽ യഹോവ അനു​ഗ്രഹം ചൊരി​യു​ക​യാണ്‌. അവൻ പകരുന്ന ശക്തിയാൽ പ്രകൃ​തി​വി​പ​ത്തു​കൾ, കുറ്റകൃ​ത്യം, അക്രമം, രോഗം, വിഷാദം, വാർധ​ക്യം, എതിർപ്പ്‌, നിസ്സംഗത തുടങ്ങിയ ഏതൊരു പ്രതി​സ​ന്ധി​യി​ന്മ​ധ്യേ​യും അവന്റെ സാക്ഷികൾ ‘തങ്ങൾക്കു മുമ്പിൽ വെച്ചി​രി​ക്കുന്ന ഓട്ടം സ്ഥിരത​യോ​ടെ ഓടുന്നു’.—എബ്രാ. 12:1.

“മതത്തിന്റെ പേരിൽ ചെയ്യ​പ്പെ​ടുന്ന തിന്മ​പ്ര​വൃ​ത്തി​കൾ അവസാ​നി​ക്കു​മോ?”

“മതത്തിന്റെ പേരിൽ ചെയ്യ​പ്പെ​ടുന്ന തിന്മ​പ്ര​വൃ​ത്തി​കൾ അവസാ​നി​ക്കു​മോ?” എന്ന രാജ്യ​വാർത്ത നമ്പർ 37 വിതരണം ചെയ്‌തു​കൊണ്ട്‌ 2006 ഒക്ടോബർ, നവംബർ മാസങ്ങ​ളിൽ യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ പ്രസം​ഗ​വേല ഊർജി​ത​മാ​ക്കി. ശക്തമായ ആ രാജ്യ​സ​ന്ദേ​ശ​ത്തോട്‌ ആളുകൾ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌?

“തകർപ്പൻ!” വ്യാജ​മ​ത​ത്തി​ന്റെ കപടഭക്തി കണ്ട്‌ മനംമ​ടു​ത്തു​പോയ ഒരു സ്വീഡീ​ഷു​കാ​രൻ അഭി​പ്രാ​യ​പ്പെട്ടു. രാജ്യ​വാർത്ത ലഭിച്ച​തി​ന്റെ ഫലമായി ഇദ്ദേഹ​ത്തെ​പ്പോ​ലെ പലരും ബൈബിൾ പഠിക്കാൻ തുടങ്ങി.

നേപ്പാൾ

കാഠ്‌മ​ണ്ഡു​വി​ലുള്ള ഡിൽ, ഒരു പള്ളിഭ​ക്തനു രാജ്യ​വാർത്ത നൽകി. അദ്ദേഹ​ത്തി​ന്റെ മദ്യപാ​നം നിമിത്തം ഭാര്യ രണ്ടു മാസം​മുമ്പ്‌ വീടു​വി​ട്ടു​പോ​യി​രു​ന്നു. രാജ്യ​വാർത്ത​യി​ലെ വിവരങ്ങൾ ചർച്ച​ചെ​യ്യാൻ ഡില്ലും ഭർത്താവ്‌ ബൂഡയും മടങ്ങി​ച്ചെ​ന്ന​പ്പോൾ, ചില പള്ളിയം​ഗ​ങ്ങ​ളു​ടെ സ്വഭാവം തനിക്കി​ഷ്ട​മ​ല്ലെ​ന്നും പള്ളിയിൽ കേട്ടി​ട്ടുള്ള കാര്യ​ങ്ങ​ളിൽനി​ന്നു തികച്ചും വ്യത്യ​സ്‌ത​മായ കാര്യ​ങ്ങ​ളാണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽനി​ന്നു കേൾക്കാ​നാ​കു​ന്ന​തെ​ന്നും അദ്ദേഹം പറഞ്ഞു. സഹോ​ദരൻ അദ്ദേഹത്തെ വെളി​പ്പാ​ടു 18:2-4 കാണി​ച്ചു​കൊ​ടു​ക്കു​ക​യും “മഹതി​യാം ബാബി​ലോൻ” വിട്ടു​പോ​രേ​ണ്ടത്‌ എത്ര അടിയ​ന്തി​ര​മാ​ണെന്നു ചൂണ്ടി​ക്കാ​ട്ടു​ക​യും ചെയ്‌തു. മൂന്നാ​മത്തെ സന്ദർശ​ന​ത്തിൽ, ആവശ്യം ലഘുപ​ത്രി​ക​യു​ടെ 13-ാം പാഠം ഉപയോ​ഗിച്ച്‌ അധ്യയ​ന​മാ​രം​ഭി​ച്ചു. അഞ്ചാമതു സന്ദർശി​ച്ച​പ്പോൾ വീടു​വി​ട്ടു​പോയ ഭാര്യയെ കാണാ​നാ​യി. യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റി​ച്ചു കേട്ടി​ട്ടു​ണ്ടാ​യി​രുന്ന അവർക്കു നമ്മുടെ സന്ദേശം ഇഷ്ടമാ​യി​രു​ന്നു. ഏഴാമത്തെ സന്ദർശ​ന​വേ​ള​യിൽ അവരും അധ്യയ​ന​ത്തി​നി​രു​ന്നു. “ഇപ്പോൾ എന്റെ ഭർത്താവ്‌ കുടി​ക്കാ​റില്ല,” അവർ പറഞ്ഞു.

ബ്രസീൽ

രാജ്യ​വാർത്ത ലഭിച്ച ഒരു മോ​ട്ടോർ സൈക്കിൾ ടാക്‌സി ഡ്രൈവർ അതിന്റെ പ്രചാ​ര​ണ​ത്തി​നാ​യി ഏതാനും ദിവസം അതു തന്റെ ജാക്കറ്റി​ന്റെ പിമ്പിൽ പതിപ്പി​ച്ചു​വെച്ചു. കൂടെ സഞ്ചരി​ക്കു​ന്ന​വർക്കൊ​ന്നും അതിന്റെ പുറം​പേജ്‌ കാണാ​തി​രി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല.

ബ്രസീ​ലി​ലെ ഒരു വീട്ടു​വാ​തിൽക്ക​ലെ​ത്തിയ രണ്ടു സഹോ​ദ​രി​മാർ “അകത്തേക്കു വരാം, എന്നാൽ ജീവനും​കൊ​ണ്ടു മടങ്ങി​പ്പോ​കാ​മെന്നു വിചാ​രി​ക്കേണ്ട” എന്നൊരു ബോർഡ്‌ കണ്ടു ഞെട്ടി​പ്പോ​യി. പേടി​ച്ചരണ്ട അവർ, എന്താണു ചെയ്യേ​ണ്ട​തെന്നു രണ്ടു സഹോ​ദ​ര​ന്മാ​രോ​ടു ചോദി​ച്ചു. അവി​ടേക്കു ചെല്ലാ​മെ​ന്നു​തന്നെ ആ സഹോ​ദ​ര​ന്മാർ തീരു​മാ​നി​ച്ചു. യഹോ​വ​യോ​ടു പ്രാർഥി​ച്ച​ശേഷം അവർ അവിടത്തെ പരമ്പരാ​ഗ​ത​രീ​തി​ക്കു ചേർച്ച​യിൽ കൈ​കൊ​ട്ടി​ക്കൊണ്ട്‌ ആഗമനം അറിയി​ച്ചു. പുറത്തു​വന്ന പൊലീസ്‌ ഉദ്യോ​ഗ​സ്ഥ​നായ വീട്ടു​കാ​രൻ സൗഹാർദ​പൂർവം രാജ്യ​വാർത്ത സ്വീക​രി​ച്ചു. വീടു പുതു​ക്കി​പ്പ​ണി​യു​ക​യാ​ണെ​ന്നും ധാരാളം പണിസാ​ധ​നങ്ങൾ പുറകു​വ​ശത്തു കിടപ്പു​ണ്ടെ​ന്നും കള്ളന്മാരെ വിരട്ടാ​നാണ്‌ ബോർഡ്‌ സ്ഥാപി​ച്ച​തെ​ന്നും അദ്ദേഹം വിശദീ​ക​രി​ച്ചു. മടക്കസ​ന്ദർശ​ന​ത്തി​നു ചെന്ന​പ്പോൾ സഹോ​ദ​ര​ന്മാർ അദ്ദേഹ​ത്തി​നു ബൈബി​ള​ധ്യ​യ​ന​വും ആരംഭി​ച്ചു.

മംഗോളിയ

ചേച്ചി​യോ​ടു സാക്ഷീ​ക​രി​ക്കാൻ സെസെ​ഗ്‌മാ പലപ്പോ​ഴും ശ്രമി​ച്ചി​ട്ടുണ്ട്‌. ഏതാനും യോഗ​ങ്ങൾക്കും അടുത്ത​ടുത്ത രണ്ടു വർഷങ്ങ​ളിൽ സ്‌മാ​ര​ക​ത്തി​നും ഹാജരാ​യെ​ങ്കി​ലും ചേച്ചി വലിയ ഉത്സാഹ​മൊ​ന്നും കാട്ടി​യില്ല. ബൈബി​ള​ധ്യ​യ​ന​ത്തി​നും സമ്മതി​ച്ചില്ല. എന്നാൽ സെസെ​ഗ്‌മാ​യു​ടെ വീട്ടിൽ രാജ്യ​വാർത്ത നമ്പർ 37 കാണാ​നി​ട​യാ​യ​പ്പോൾ അവരുടെ താത്‌പ​ര്യം വർധിച്ചു. രണ്ടു മണിക്കൂർ നീണ്ട ചർച്ചാ​വേ​ള​യിൽ അവർ പല ചോദ്യ​ങ്ങ​ളും ചോദി​ച്ചു, സെസെ​ഗ്‌മാ അതി​നെ​ല്ലാം ബൈബി​ളു​പ​യോ​ഗിച്ച്‌ ഉത്തരം നൽകി. അത്ഭുത​പ്പെ​ട്ടു​പോയ ചേച്ചി കൂടുതൽ പഠിക്കാ​നുള്ള ആഗ്രഹം പ്രകടി​പ്പി​ച്ചു. ഇപ്പോൾ ക്രമമാ​യി ബൈബിൾ പഠിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

ജോർജിയ

ഒരു സ്‌ത്രീ​ക്കു രാജ്യ​വാർത്ത കൊടു​ത്ത​പ്പോൾ അതു മതവു​മാ​യി ബന്ധപ്പെ​ട്ട​താ​ണോ​യെന്ന്‌ അവർ ആരാഞ്ഞു. അതേ എന്നറി​യി​ച്ച​പ്പോൾ, വായി​ച്ചു​നോ​ക്കാ​മെന്നു പറഞ്ഞു​കൊണ്ട്‌ അവരതു സ്വീക​രി​ച്ചു. സാക്ഷികൾ മടങ്ങി​ച്ചെ​ന്ന​പ്പോൾ, ഓർത്ത​ഡോ​ക്‌സ്‌ സഭ തന്നെ വഞ്ചിക്കു​ക​യാ​യി​രു​ന്നോ എന്ന്‌ ആ സ്‌ത്രീ ചോദി​ച്ചു. ലോകാ​വ​സ്ഥ​ക​ളു​ടെ​യും ചെറു​പ്പ​ക്കാ​രു​ടെ ധാർമി​കാ​ധഃ​പ​ത​ന​ത്തി​ന്റെ​യും കാര്യ​ത്തിൽ അസ്വസ്ഥ​യാ​യി​രു​ന്നു അവർ. മക്കളു​മാ​യി സംസാ​രി​ക്കാൻ പൊതു​വായ ഒരു വിഷയ​വും ഇല്ലെന്ന്‌ അവർ പറഞ്ഞു. സാക്ഷികൾ 2 തിമൊ​ഥെ​യൊസ്‌ 3:1-5-ലേക്ക്‌ അവരുടെ ശ്രദ്ധതി​രി​ച്ചു, തുടർന്ന്‌ ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം സമർപ്പി​ച്ചു. സാക്ഷികൾ പോകാ​നി​റ​ങ്ങി​യ​പ്പോൾ അവർ ഇങ്ങനെ പറഞ്ഞു: “നിങ്ങളു​ടെ മതമാണ്‌ സത്യമ​ത​മെന്ന്‌ എനിക്കു​റ​പ്പുണ്ട്‌. നിങ്ങൾക്കി​ട​യി​ലെ ചെറു​പ്പ​ക്കാ​രു​ടെ വസ്‌ത്ര​ധാ​ര​ണ​വും സത്യസ​ന്ധ​ത​യും ഉയർന്ന ധാർമിക നിലവാ​ര​ങ്ങ​ളും തികച്ചും അഭിന​ന്ദ​നാർഹ​മാണ്‌.” നമ്മുടെ മാസി​ക​ക​ളു​ടെ സ്ഥിരം വായന​ക്കാ​രി​യാണ്‌ ഇപ്പോൾ ആ സ്‌ത്രീ.

ബംഗ്ലാദേശ്‌

മുമ്പു പ്രവർത്തി​ച്ചി​ട്ടി​ല്ലാത്ത ഒരു പ്രദേ​ശത്ത്‌ രാജ്യ​വാർത്ത നമ്പർ 37 വിതരണം ചെയ്യു​ക​യാ​യി​രു​ന്നു 19 വയസ്സുള്ള റിക്കൽ. താമസ​സ്ഥ​ല​ത്തു​നി​ന്നു കുറെ ദൂരെ​യാ​യി​രു​ന്നെ​ങ്കി​ലും, ഒരു പ്രത്യേക സംരം​ഭ​മാ​യ​തി​നാൽ താൻ അതു ചെയ്യേ​ണ്ട​താ​ണെന്നു റിക്കലി​നു തോന്നി. രണ്ടാമത്തെ വീട്ടിൽ അവൾ രണ്ടു ക്രൈ​സ്‌തവ പെൺകു​ട്ടി​കളെ കണ്ടുമു​ട്ടി. അവരുടെ അച്ഛൻ മരിച്ചിട്ട്‌ രണ്ടുമാ​സമേ ആയിരു​ന്നു​ള്ളൂ. “ഞങ്ങൾക്കി​തു സംഭവി​ക്കാൻ ദൈവം അനുവ​ദി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌?” അവർ ചോദി​ച്ചു. റിക്കൽ ബൈബി​ളിൽനിന്ന്‌ അതിന്‌ ഉത്തരം നൽകി. “ദൈവ​മാ​ണു നിങ്ങളെ ഈ വീട്ടി​ലേ​ക്ക​യ​ച്ചത്‌” എന്നു പറഞ്ഞു​കൊണ്ട്‌ അവർ സന്തോ​ഷ​ത്തോ​ടെ രാജ്യ​വാർത്ത സ്വീക​രി​ച്ചു. ആ പെൺകു​ട്ടി​ക​ളു​ടെ ആത്മീയാ​വ​ശ്യം തിരി​ച്ച​റിഞ്ഞ റിക്കൽ, ഒന്നിച്ചു ബൈബിൾ പഠിക്കാൻ അവരെ ക്ഷണിച്ചു; അവർ സമ്മതിച്ചു. ഉത്സാഹ​പൂർവം പഠിക്കുന്ന അവർക്കു നിരവധി ചോദ്യ​ങ്ങ​ളു​മുണ്ട്‌. ധാരാളം ഗവേഷണം ചെയ്യേ​ണ്ടി​വ​രു​ന്നെ​ങ്കി​ലും സത്യത്തി​നാ​യി വിശക്കു​ന്ന​വരെ ദൈവ​വ​ചനം പഠിപ്പി​ക്കു​ന്ന​തി​ലൂ​ടെ എന്തെന്നി​ല്ലാത്ത സംതൃ​പ്‌തി ആസ്വദി​ക്കു​ക​യാണ്‌ റിക്കൽ.

അർമേനിയ

മുമ്പ്‌ ബൈബിൾ പഠിച്ചി​രുന്ന ലിലിറ്റ്‌ ഒരിക്കൽ, ഇലിസ എന്നു പേരുള്ള സാധാരണ പയനി​യറെ ഫോണിൽ വിളി​ച്ചു​പ​റഞ്ഞു: “നാളെ എന്തു പരിപാ​ടി​യു​ണ്ടെ​ങ്കി​ലും അതു മാറ്റി​വെച്ച്‌ എന്നെക്കാ​ണാൻ വരണം, നമുക്കു പഠനം പുനരാ​രം​ഭി​ക്കണം.” എന്തായി​രു​ന്നു കാരണം? യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ആദ്യം ബൈബിൾ പഠിക്കാൻ തുടങ്ങി​യ​പ്പോൾ, “എന്നെ വേണോ അതോ യഹോ​വയെ വേണോ എന്നു തീരു​മാ​നി​ച്ചു​കൊ​ള്ളൂ” എന്ന്‌ ഭർത്താവ്‌ അവരോ​ടു പറഞ്ഞി​രു​ന്നു. അതോടെ പഠനം നിന്നു. രണ്ടുവർഷ​ത്തി​നു​ശേഷം ഒരിക്കൽ മക്കളു​മൊ​ത്തു പാർക്കി​ലൂ​ടെ നടക്കു​മ്പോ​ഴാണ്‌ രാജ്യ​വാർത്ത നമ്പർ 37 കിട്ടു​ന്നത്‌. അതോടെ അവരുടെ താത്‌പ​ര്യ​വും ധൈര്യ​വും സടകു​ട​ഞ്ഞെ​ണീ​റ്റു. “50 വർഷ​ത്തോ​ളം സുഖമാ​യി ജീവി​ച്ചിട്ട്‌ മരിക്കു​ന്ന​താ​കാം നിങ്ങൾക്കി​ഷ്ടം. എന്നാൽ എനിക്ക​ങ്ങ​നെയല്ല,” അവർ ഭർത്താ​വി​നോ​ടു പറഞ്ഞു. വ്യക്തി​ത്വ​ത്തി​ലുള്ള പാകപ്പി​ഴകൾ പരിഹ​രി​ക്കാൻ ബൈബിൾപ​ഠനം തന്നെ സഹായി​ക്കു​മെ​ന്നും അവർ എടുത്തു​കാ​ട്ടി. അതോടെ എതിർപ്പു​കൾ കെട്ടടങ്ങി, ബൈബിൾപ​ഠനം പുനരാ​രം​ഭി​ച്ചു. ഇപ്പോൾ ബൈബി​ള​ധ്യ​യ​ന​ത്തി​ന്റെ സമയത്ത്‌ ഭർത്താ​വാണ്‌ അവരുടെ മക്കളെ നോക്കു​ന്നത്‌.

കംബോഡിയ

പ്രത്യേക വിതര​ണ​കാ​ലത്ത്‌ ഊവെഗ്‌ എന്നു പേരുള്ള മിഷനറി ഒരു മുസൽമാ​നെ സന്ദർശി​ച്ചു. രാജ്യ​വാർത്ത വായി​ച്ച​ശേഷം, മതങ്ങൾ യുദ്ധങ്ങ​ളിൽ പങ്കെടു​ക്ക​രു​തെന്ന ആശയ​ത്തോട്‌ അദ്ദേഹം യോജി​പ്പു പ്രകട​മാ​ക്കി. തീവ്ര​വാ​ദി​കൾ നിമിത്തം സ്വന്തം മതത്തിന്റെ സത്‌പേരു കളങ്ക​പ്പെ​ട്ട​തിൽ അത്യന്തം ദുഃഖി​ത​നു​മാ​യി​രു​ന്നു അദ്ദേഹം. ഒരു യുദ്ധവി​മുക്ത ലോക​ത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​നം ചൂണ്ടി​ക്കാ​ട്ടി​ക്കൊണ്ട്‌ ഊവെഗ്‌ അദ്ദേഹത്തെ സങ്കീർത്തനം 46:9 വായി​ച്ചു​കേൾപ്പി​ച്ചു. പിറ്റെ​യാഴ്‌ച ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌ത​ക​വും പരിച​യ​പ്പെ​ടു​ത്തി. ബൈബി​ളി​നോ​ടുള്ള ആഴമായ ആദര​വോ​ടെ ഇപ്പോൾ അദ്ദേഹം ക്രമമാ​യി ബൈബിൾ പഠിക്കു​ന്നു.

റഷ്യ

“നിങ്ങൾ പറയു​ന്ന​താ​ണു സത്യ​മെന്ന്‌ എനിക്ക​റി​യാം. നിങ്ങളു​ടെ മതം ഒഴികെ മറ്റെല്ലാ മതങ്ങ​ളെ​യും നിങ്ങളു​ടെ ദൈവ​മായ യഹോവ നശിപ്പി​ക്കു​മെ​ന്നും എനിക്ക​റി​യാം,” രണ്ടു സഹോ​ദ​രി​മാ​രിൽനി​ന്നു രാജ്യ​വാർത്ത സ്വീക​രിച്ച ഒരു ഓർത്ത​ഡോ​ക്‌സ്‌ പുരോ​ഹി​തൻ പറഞ്ഞു. സ്വർഗീയ പ്രത്യാ​ശ​യെ​ക്കു​റി​ച്ചും ഭൂമി​യി​ലെ പറുദീ​സ​യെ​ക്കു​റി​ച്ചും തനിക്ക​റി​യാ​വുന്ന കാര്യ​ങ്ങ​ളും അദ്ദേഹം അവരോ​ടു പറഞ്ഞു. സ്വന്തം മതം നശിപ്പി​ക്ക​പ്പെ​ടു​മെന്ന്‌ അറിയാ​മെ​ങ്കിൽപ്പി​ന്നെ എന്തു​കൊ​ണ്ടാണ്‌ അതിൽ തുടരു​ന്ന​തെ​ന്നാ​യി സഹോ​ദ​രി​മാർ. “അതെന്റെ തൊഴി​ലാണ്‌. മൂന്ന്‌ അപ്പാർട്ടു​മെ​ന്റു​ക​ളും നാലു കാറു​ക​ളു​മു​ണ്ടെ​നിക്ക്‌. അതെല്ലാം കൈ​വെ​ടി​യാൻ എനിക്കാ​വില്ല,” അദ്ദേഹം മറുപടി പറഞ്ഞു.

സ്‌മാ​ര​ക​ത്തി​ന്റെ പ്രചാ​ര​ണ​ത്തി​നുള്ള പ്രത്യേക പരിപാ​ടി

ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യും സ്‌നേ​ഹ​വും ഉയർത്തി​ക്കാ​ട്ടി​ക്കൊണ്ട്‌ ലോക​മെ​ങ്ങു​മുള്ള യഹോ​വ​യു​ടെ സാക്ഷികൾ 2007 ഏപ്രിൽ 2 തിങ്കളാഴ്‌ച കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷ​ണ​ത്തി​ന്റെ ആചരണ​ത്തിൽ പങ്കു​ചേർന്നു. ഈ സുപ്ര​ധാന അനുസ്‌മ​ര​ണ​ത്തി​നുള്ള ഒരുക്ക​മാ​യി മാർച്ച്‌ 17 മുതൽ ഏപ്രിൽ 2 വരെ ഒരു പ്രത്യേക ക്ഷണക്കത്തും വിതര​ണം​ചെ​യ്യ​പ്പെട്ടു. അനേകം ബൈബിൾ വിദ്യാർഥി​ക​ളും കുട്ടി​ക​ളും സുവി​ശേഷ വേലയി​ലേക്കു കാലെ​ടു​ത്തു​വെ​ക്കാൻ, വർധിച്ച പ്രവർത്ത​ന​ത്തി​ന്റെ ഈ സമയം പ്രയോ​ജ​ന​പ്പെ​ടു​ത്തി.

ഐക്യനാടുകൾ

സ്‌മാ​ര​ക​നാൾ വൈകു​ന്നേരം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ന്യൂ​യോർക്കി​ലെ ബ്രുക്ലി​നി​ലുള്ള ലോകാ​സ്ഥാ​നത്തു ഡ്യൂട്ടി​യി​ലാ​യി​രുന്ന ഒരു സഹോ​ദ​രന്‌, സ്‌മാ​രകം നടക്കുന്ന സ്ഥലം ആരാഞ്ഞു​കൊണ്ട്‌ ഒന്നിനു​പു​റകെ ഒന്നായി നിരവധി ഫോൺകോ​ളു​കൾ ലഭിച്ചു. സ്‌മാ​ര​ക​ത്തി​നു ഹാജരാ​കാ​നുള്ള ക്ഷണത്തോ​ടുള്ള പ്രതി​ക​ര​ണ​മാ​യി​രു​ന്നു അവയിൽ മിക്കതും. “ഞാൻ വീട്ടി​ലേക്കു വന്നുക​യ​റി​യ​തേ​യു​ള്ളൂ, അപ്പോ​ഴാണ്‌ ഇന്നു രാത്രി​യി​ലെ നിങ്ങളു​ടെ പരിപാ​ടി​യു​ടെ ക്ഷണക്കത്തു കാണു​ന്നത്‌. പോക​ണ​മെ​ന്നുണ്ട്‌, പക്ഷേ സമയം എപ്പോ​ഴാ​ണെന്ന്‌ അറിയില്ല,” ഒരു സ്‌ത്രീ പറഞ്ഞു.

സ്‌മാ​ര​കാ​ച​ര​ണ​ത്തി​ന്റെ പ്രാധാ​ന്യം വിശദീ​ക​രി​ച്ചു​കൊണ്ട്‌ 16 വയസ്സുള്ള ജാക്വ​ലിൻ അവളുടെ ടീച്ചറി​നൊ​രു ക്ഷണക്കത്തു നൽകി. ടീച്ചർ വന്നപ്പോൾ അവൾ ആശ്ചര്യ​പ്പെ​ട്ടു​പോ​യി. സ്‌മാ​രകം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു സമ്മേളന ഹാളി​ലാ​യി​രു​ന്ന​തി​നാൽ പരിപാ​ടി​ക്കു​ശേഷം ജാക്വ​ലിൻ ടീച്ചറി​നെ അവിട​മെ​ല്ലാം കൊണ്ടു​ന​ടന്നു കാണിച്ചു. അവിടത്തെ ശുദ്ധി​യും സംഘാ​ട​ന​വും ടീച്ചറെ അതിയാ​യി ആകർഷി​ച്ചു, പ്രത്യേ​കിച്ച്‌ അതു നിർമി​ച്ച​തും സംരക്ഷി​ക്കു​ന്ന​തും സ്വമേ​ധാ​സേ​വ​ക​രാ​ണെന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ. പ്രസംഗം ഒത്തിരി ഇഷ്ടപ്പെ​ട്ടെന്നു പറഞ്ഞ​ശേഷം അവർ ചോദി​ച്ചു: “പ്രസം​ഗകൻ പറഞ്ഞ ആ ബൈബി​ള​ധ്യ​യ​ന​ത്തിൽ പങ്കെടു​ക്കാൻ എനി​ക്കെ​ങ്ങനെ സാധി​ക്കും?” “അതിനല്ലേ ഞാനു​ള്ളത്‌!” സന്തോ​ഷ​പൂർവം ജാക്വ​ലിൻ പറഞ്ഞു. എല്ലാ തിങ്കളാ​ഴ്‌ച​യും സ്‌കൂൾവി​ട്ട​ശേഷം ജാക്വ​ലിൻ ടീച്ചറു​മൊത്ത്‌ ബൈബിൾ പഠിക്കാൻ തുടങ്ങി.

ദക്ഷിണാഫ്രിക്ക

ഒറ്റപ്പെട്ട ഒരു പ്രദേ​ശത്തെ 9 പ്രസാ​ധ​ക​രുള്ള ഒരു സഭയ്‌ക്ക്‌, തങ്ങൾ ആവശ്യ​പ്പെട്ട 500 സ്‌മാരക ക്ഷണക്കത്തു​കൾക്കു പകരം ഒരെണ്ണം​മാ​ത്രം കിട്ടി​യ​പ്പോൾ ആശ്ചര്യം അടക്കാ​നാ​യില്ല. മേൽവി​ലാസ ലേബൽ പറിഞ്ഞു​പോ​യ​തി​നാൽ ബ്രാ​ഞ്ചോ​ഫീസ്‌ അയച്ച പാഴ്‌സൽ ആർക്കു​ള്ള​താ​ണെന്നു മനസ്സി​ലാ​ക്കാൻ പ്രാ​ദേ​ശിക പോ​സ്റ്റോ​ഫീ​സി​ലെ ജോലി​ക്കാർക്കു കഴിയാ​തെ​പോ​യെന്ന്‌ പിന്നീ​ടവർ മനസ്സി​ലാ​ക്കി. എവി​ടെ​നിന്ന്‌ ആർക്ക്‌ അയച്ചി​രി​ക്കു​ന്ന​താ​ണെന്നു കണ്ടുപി​ടി​ക്കാൻ ജോലി​ക്കാർ അതു പൊട്ടി​ച്ചു​നോ​ക്കി. ക്ഷണക്കത്തു​കൾ കണ്ടപ്പോൾ അവ വിതര​ണ​ത്തി​നു​ള്ള​താ​ണെന്ന്‌ അവർ തിരി​ച്ച​റി​ഞ്ഞു. അതു​കൊണ്ട്‌ അവർ പോ​സ്റ്റോ​ഫീ​സിൽത്ത​ന്നെ​യുള്ള ഓരോ ലെറ്റർ ബോക്‌സി​ലും ഓരോ ക്ഷണക്കത്തു​വീ​തം ഇട്ടു​കൊണ്ട്‌ അതു മുഴുവൻ ‘വിതരണം ചെയ്‌തു.’ സഭയുടെ ലെറ്റർ ബോക്‌സിൽനിന്ന്‌ ക്ഷണക്കത്തി​ന്റെ ഒരു കെട്ടിനു പകരം അതിന്റെ ഒരു കോപ്പി​മാ​ത്രം ലഭിച്ച​പ്പോ​ഴാണ്‌ സഹോ​ദ​ര​ന്മാർക്കു കാര്യം പിടി​കി​ട്ടി​യത്‌. തങ്ങളുടെ ലെറ്റർ ബോക്‌സിൽനി​ന്നു കിട്ടിയ ക്ഷണക്കത്തു​മാ​യി എത്തിയ പലരും ഉൾപ്പെടെ 42 പേർ സ്‌മാ​ര​ക​ത്തി​നു ഹാജരാ​യ​പ്പോൾ ആ 9 സഹോ​ദ​ര​ങ്ങൾക്കു​മു​ണ്ടായ സന്തോഷം അവർണ​നീ​യ​മാ​യി​രു​ന്നു!

ഇറ്റലി

സ്‌മാ​ര​ക​ത്തി​നു ഹാജരാ​കു​ന്ന​തി​ന്റെ പ്രാധാ​ന്യം വിശദീ​ക​രി​ച്ചു​കൊണ്ട്‌ ഗബ്രി​യേല എന്ന തന്റെ ബൈബിൾ വിദ്യാർഥിക്ക്‌ പട്രീഷ്യ ഒരു ക്ഷണക്കത്തു നൽകി. ഗബ്രി​യേ​ല​യു​ടെ 5 വയസ്സായ മകൻ മാത്തിയ സംഭാ​ഷണം സശ്രദ്ധം കേൾക്കു​ന്നു​ണ്ടാ​യി​രു​ന്നു. ടീച്ചർക്കു കൊടു​ക്കാൻ തനി​ക്കൊ​രു ക്ഷണക്കത്തു തരാ​മോ​യെന്ന്‌ അവൻ ചോദി​ച്ചു. പിറ്റേ​ദി​വസം, സ്‌മാ​ര​ക​ത്തി​ന്റെ പ്രാധാ​ന്യം വിശദീ​ക​രി​ച്ചു​കൊ​ണ്ടും ടീച്ചർ വരു​മെന്നു പ്രതീ​ക്ഷി​ക്കു​ന്ന​താ​യി പറഞ്ഞു​കൊ​ണ്ടും മാത്തിയ അതു ടീച്ചറി​നു കൊടു​ത്തു. മാത്തി​യ​യു​ടെ ബോധ്യം തന്നെ വല്ലാതെ ആകർഷി​ച്ചെ​ന്നും സ്‌മാ​ര​ക​ത്തി​നു ഹാജരാ​കാൻ താൻ തീരു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും, ഏതാനും ദിവസ​ങ്ങൾക്കു​ശേഷം അധ്യാപക-രക്ഷാകർത്തൃ യോഗ​ത്തിൽ പങ്കെടു​ക്കാ​നെ​ത്തിയ ഗബ്രി​യേ​ല​യോ​ടു ടീച്ചർ പറഞ്ഞു. ഗബ്രി​യേ​ല​യോ​ടും മാത്തി​യ​യോ​ടു​മൊ​പ്പം അവർ സ്‌മാ​ര​ക​ത്തി​നു വന്നു. പ്രസംഗം സാകൂതം ശ്രദ്ധിച്ച ടീച്ചറിന്‌ അവി​ടെ​യുള്ള എല്ലാ കുട്ടി​ക​ളു​ടെ​യും മികച്ച പെരു​മാ​റ്റ​ത്തിൽ വലിയ മതിപ്പു​തോ​ന്നി. മാത്തിയ പറഞ്ഞതു​പോ​ലെ സ്‌മാ​ര​ക​ത്തി​ന്റെ പ്രാധാ​ന്യം ഇപ്പോൾ തനിക്കു മനസ്സി​ലാ​കു​ന്നു​ണ്ടെന്ന്‌ പിന്നീ​ടവർ പറഞ്ഞു. അതിനു​ശേഷം ടീച്ചറി​ന്റെ മകനു​വേണ്ടി മാത്തിയ എന്റെ ബൈബിൾ കഥാപു​സ്‌ത​ക​ത്തി​ന്റെ ഒരു കോപ്പി നൽകി. ടീച്ചറു​മൊ​ത്തുള്ള കൂടു​ത​ലായ ചർച്ചകൾക്കാ​യി ഗബ്രി​യേ​ല​യും പട്രീ​ഷ്യ​യും ഏർപ്പാ​ടു​കൾ ചെയ്യു​ക​യും ചെയ്‌തു.

മെക്‌സിക്കോ

ഒരിക്കൽ ഒരു മൂപ്പൻ ഒരു പ്രെസ്‌ബി​റ്റേ​റി​യൻ പുരോ​ഹി​ത​നോ​ടു സംസാ​രി​ക്കു​ക​യും അദ്ദേഹത്തെ സ്‌മാ​ര​ക​ത്തി​നു ക്ഷണിക്കു​ക​യും ചെയ്‌തു. സന്തോ​ഷ​ത്തോ​ടെ ക്ഷണക്കത്തു സ്വീക​രിച്ച അദ്ദേഹം ഇടവക​യി​ലു​ള്ള​വർക്കു നൽകാ​നാ​യി കൂടുതൽ ക്ഷണക്കത്തു​കൾ ലഭിക്കു​മോ​യെന്നു ചോദി​ച്ച​പ്പോൾ മൂപ്പന്‌ അതിശയം! സ്‌മാ​ര​ക​ദി​വസം വൈകു​ന്നേ​ര​മാ​യ​പ്പോൾ, ഇടവക​യി​ലെ 40 അംഗങ്ങ​ളു​മാ​യി—ഓരോ​രു​ത്ത​രു​ടെ​യും കയ്യിൽ വാതിൽക്കൽ കാണി​ക്കാൻവേണ്ടി ക്ഷണക്കത്തു​മു​ണ്ടാ​യി​രു​ന്നു—ആ മതശു​ശ്രൂ​ഷകൻ എത്തി​ച്ചേർന്ന​പ്പോൾ സഹോ​ദ​ര​ങ്ങ​ളു​ടെ സന്തോ​ഷ​ത്തിന്‌ അതിരി​ല്ലാ​യി​രു​ന്നു. ഇനിയും കൂടു​തൽപേർക്കു വരണ​മെ​ന്നു​ണ്ടാ​യി​രു​ന്നെ​ന്നും എന്നാൽ ക്ഷണക്കത്തി​ല്ലെ​ങ്കിൽ സംബന്ധി​ക്കാൻ കഴിയി​ല്ലെന്നു കരുതി​യെ​ന്നും ശുശ്രൂ​ഷകൻ അറിയി​ച്ചു. സ്‌മാ​ര​ക​ത്തി​നു മൊത്തം 191 പേർ ഹാജരാ​യ​പ്പോൾ ആ സഭയിലെ 11 പ്രസാ​ധ​കർക്ക്‌ എന്തെന്നി​ല്ലാത്ത സന്തോ​ഷ​മാ​യി​രു​ന്നു!

ഓസ്‌​ട്രേ​ലി​യ

സാക്ഷി​ക​ളോ​ടൊ​ത്തു ബൈബിൾ പഠിക്കുന്ന ഒരു ചെറു​പ്പ​ക്കാ​രൻ, അദ്ദേഹം ജോലി​ചെ​യ്യുന്ന ജിം​നേ​ഷ്യ​ത്തി​ലു​ള്ള​വ​രോ​ടു തന്റെ ബൈബി​ള​ധ്യ​യ​ന​ത്തെ​ക്കു​റി​ച്ചു പറയാ​റു​ണ്ടാ​യി​രു​ന്നു. അക്കൂട്ട​ത്തിൽപ്പെട്ട ഒരു സ്‌ത്രീ, സ്‌മാ​ര​ക​ത്തിൽ സംബന്ധി​ക്കാ​നുള്ള അദ്ദേഹ​ത്തി​ന്റെ ക്ഷണം സ്വീക​രി​ച്ചു. കൗമാ​ര​ത്തിൽ അടുത്തുള്ള രാജ്യ​ഹാ​ളിൽനിന്ന്‌ അവൾ ഗീതങ്ങൾ കേൾക്കു​മാ​യി​രു​ന്നു. യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാൻ മാതാ​പി​താ​ക്ക​ളോട്‌ അനുവാ​ദം ചോദി​ക്കു​ക​യും ചെയ്‌തി​രു​ന്നു. എന്നാൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി ഒരു ഏർപ്പാ​ടും വേണ്ടെ​ന്നാ​യി​രു​ന്നു അവരുടെ നിർദേശം. എന്നിട്ടും ചില യോഗ​ങ്ങൾക്കൊ​ക്കെ പങ്കെടു​ക്കാൻ അവൾക്കു കഴിഞ്ഞു. പക്ഷേ കുടും​ബം താമസം​മാ​റി​യ​പ്പോൾ ആ ബന്ധം അറ്റു​പോ​യി. സ്‌മാ​ര​ക​ത്തിന്‌ എത്തിയ​പ്പോൾ അവി​ടെ​യു​ള്ളവർ അവരെ ഒരു സഹോ​ദ​രി​ക്കു പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ക​യും അങ്ങനെ ബൈബി​ള​ധ്യ​യനം ആരംഭി​ക്കു​ക​യും ചെയ്‌തു. അവർ സഭാ​യോ​ഗ​ങ്ങൾക്കു ഹാജരാ​കാൻ തുടങ്ങി, ഭർത്താ​വി​നും താത്‌പ​ര്യം ജനിച്ചു. ജിം​നേ​ഷ്യ​ത്തിൽ ജോലി​ചെ​യ്യുന്ന ചെറു​പ്പ​ക്കാ​രൻ സ്‌നാ​ന​ത്തി​ന്റെ പടിയി​ലേക്കു പുരോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഒരു പ്രസാ​ധ​ക​നാ​ണി​പ്പോൾ.

കസാഖ്‌സ്ഥാൻ

കൊച്ചു​കു​ട്ടി​ക​ളു​ള്ള​തി​നാൽ സ്‌മാ​ര​ക​ത്തി​നു വരാനാ​കി​ല്ലെന്ന്‌ ഒരു താത്‌പ​ര്യ​ക്കാ​രി പരിത​പി​ച്ചു. എന്നാൽ സ്‌മാ​ര​ക​ത്തി​ന്റെ ദിവസ​മാ​യ​പ്പോൾ, ആ സ്‌ത്രീ​യു​ടെ അഞ്ചുവ​യ​സ്സുള്ള മകൾ ഉടു​പ്പൊ​ക്കെ മാറി തനിയെ രാജ്യ​ഹാ​ളി​ലേക്കു പോയി. മകളെ കാണാ​തായ അമ്മ അന്വേ​ഷണം ആരംഭി​ച്ചു. മകൾ സ്‌മാ​ര​ക​ത്തി​നു പോയി​ക്കാ​ണു​മെന്ന്‌ ഊഹിച്ച്‌ അവർ നേരെ അവി​ടേക്കു ചെന്നു. ഊഹം ശരിയാ​യി​രു​ന്നു. രാജ്യ​ഹാ​ളിൽ വന്നസ്ഥി​തിക്ക്‌ ഏതായാ​ലും പ്രസംഗം കേൾക്കാ​മെന്നു തീരു​മാ​നിച്ച അവർ മകളോ​ടൊ​പ്പ​മി​രുന്ന്‌ സശ്രദ്ധം പ്രസംഗം കേട്ടു.

സുവാർത്ത​യ്‌ക്കു നിയമ​സാ​ധുത തേടുന്നു

ഫ്രാൻസ്‌

ലൂവി​യേ​യി​ലെ ബെഥേ​ലം​ഗ​ങ്ങൾക്കു നൽകുന്ന അലവൻസി​നു ടാക്‌സ്‌ കൊടു​ക്ക​ണ​മെന്ന്‌ 1996 മുതൽ ഫ്രാൻസി​ലെ ചില അധികാ​രി​കൾ നിഷ്‌കർഷി​ക്കു​ക​യു​ണ്ടാ​യി. എന്നാൽ ബെഥേ​ലം​ഗങ്ങൾ ശമ്പളം പറ്റുന്ന തൊഴി​ലാ​ളി​കൾ അല്ലാത്ത​തി​നാൽ ടാക്‌സ്‌ കൊടു​ക്കേ​ണ്ട​തി​ല്ലെന്ന്‌ 2007 മാർച്ച്‌ 28-ന്‌ ‘അഡ്‌മി​നി​സ്‌​ട്രേ​റ്റീവ്‌ കോർട്ട്‌ ഓഫ്‌ പാരീസ്‌’ വിധിച്ചു. “സ്വന്തം സമുദാ​യ​വു​മാ​യുള്ള അഭേദ്യ​മായ ഒരു ആത്മീയ ബന്ധമാണ്‌, ലൂവി​യേ​യിൽ സ്ഥിതി​ചെ​യ്യുന്ന ബെഥേ​ലി​ലെ സ്ഥിരാം​ഗ​ങ്ങ​ളായ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തി​ന്റെ അടിസ്ഥാ​നം” എന്ന്‌ കോടതി ചൂണ്ടി​ക്കാ​ട്ടി. ബെഥേൽ കുടും​ബ​ത്തി​ന്റെ പ്രവർത്ത​നങ്ങൾ മതപര​മാ​ണെന്ന വസ്‌തു​ത​യ്‌ക്ക്‌ അടിവ​ര​യിട്ട ഈ തീരു​മാ​നം ബ്രസീ​ലി​ലെ ഒരു ഉന്നത കോടതി കൈ​ക്കൊണ്ട തീരു​മാ​ന​ത്തോ​ടു ചേർച്ച​യി​ലാണ്‌.

സ്‌മാ​ര​കാ​ച​ര​ണ​ത്തി​നാ​യി മുനി​സി​പ്പൽ ഹാൾ യഹോ​വ​യു​ടെ സാക്ഷി​കൾക്കു വാടക​യ്‌ക്കു നൽകാൻ വിസമ്മ​തിച്ച ലയൺന​ഗ​ര​ത്തി​ന്റെ കാര്യ​മെ​ടു​ക്കുക. ആ ഹാൾ യഹോ​വ​യു​ടെ സാക്ഷി​കൾക്കു വാടക​യ്‌ക്കു കൊടു​ക്കാൻ 2007 മാർച്ച്‌ 15-ന്‌ അഡ്‌മി​നി​സ്‌​ട്രേ​റ്റീവ്‌ കോടതി നഗരാ​ധി​കാ​രി​കൾക്കു നിർദേശം നൽകി. അധികാ​രി​കൾ സ്റ്റേറ്റ്‌ കൗൺസി​ലിന്‌ അപ്പീൽ നൽകി​യെ​ങ്കി​ലും അഡ്‌മി​നി​സ്‌​ട്രേ​റ്റീവ്‌ കോട​തി​യു​ടെ തീരു​മാ​ന​ത്തോ​ടു സ്റ്റേറ്റ്‌ കൗൺസിൽ പറ്റിനിൽന്നു. നഗരാ​ധി​കാ​രി​ക​ളു​ടെ നടപടി “സമ്മേളി​ക്കാ​നുള്ള സ്വാത​ന്ത്ര്യം എന്ന അടിസ്ഥാന അവകാ​ശ​ത്തി​ന്മേ​ലുള്ള ഗുരു​ത​ര​വും വ്യക്തമായ നിയമ​ലം​ഘനം ഉൾപ്പെ​ട്ട​തു​മായ കടന്നു​ക​യറ്റം” ആയിരു​ന്നെന്ന്‌ സ്റ്റേറ്റ്‌ കൗൺസിൽ അഭി​പ്രാ​യ​പ്പെട്ടു. കേസ്‌ നടത്തി​യ​തി​ന്റെ ചെലവ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രാ​ദേ​ശിക കൂട്ടത്തി​നു നൽകാ​നും കൗൺസിൽ വിധിച്ചു.

ലയണിൽ ഇങ്ങനെ​യൊ​രു അനുകൂല വിധി​യു​ണ്ടാ​യി​ട്ടും, എതിരാ​ളി​ക​ളു​ടെ​യും മാധ്യ​മ​ങ്ങ​ളു​ടെ​യും ഗവൺമെന്റ്‌ അധികാ​രി​ക​ളു​ടെ​യും​പോ​ലും നോട്ട​പ്പു​ള്ളി​ക​ളാണ്‌ ഇന്നും ഫ്രാൻസി​ലെ യഹോ​വ​യു​ടെ സാക്ഷികൾ. ഉദാഹ​ര​ണ​ത്തിന്‌, യഹോ​വ​യു​ടെ സാക്ഷികൾ “മാഫി​യാ​സം​ഘ​ങ്ങ​ളു​ടെ നീക്കത്തി​നു തുല്യ​മായ വിധത്തി​ലാ​ണു പ്രവർത്തി​ക്കു​ന്നത്‌” എന്ന്‌ 2005-ൽ പരസ്യ​മാ​യി നടത്തിയ അഭിമു​ഖ​ത്തിൽ ഫ്രഞ്ച്‌ നാഷണൽ അസംബ്ലി​യു​ടെ ഒരു മുൻ പ്രതി​നി​ധി കുറ്റ​പ്പെ​ടു​ത്തി. യഹോ​വ​യു​ടെ സാക്ഷികൾ ആ ആരോ​പ​ണ​ത്തി​നെ​തി​രെ രംഗത്തു​വന്നു, 2007 ജൂ​ലൈ​യിൽ റൂവാ​നി​ലുള്ള അപ്പീൽ കോടതി സാക്ഷി​കൾക്ക്‌ അനുകൂ​ല​മാ​യി വിധി​പ്ര​ഖ്യാ​പി​ക്കു​ക​യും ചെയ്‌തു. ആരോ​പ​കന്റെ “കടുത്ത പ്രസ്‌താ​വ​നകൾ ഒരു കാരണ​വ​ശാ​ലും ന്യായീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അവ അനുവ​ദ​നീ​യ​മായ സംസാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ അതിർവ​ര​മ്പു​കൾ ലംഘിച്ചു” എന്നും കോടതി ചൂണ്ടി​ക്കാ​ട്ടി. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അസ്സോ​സി​യേ​ഷ​ന്റെ​മേൽ നീതി​ര​ഹി​ത​വും നിയമ​വി​രു​ദ്ധ​വു​മായ നികു​തി​ഭാ​രം കെട്ടി​വെ​ക്കാ​നുള്ള നീക്കത്തിൽ ഉറ്റിരി​ക്കു​ക​യാണ്‌ ഫ്രഞ്ച്‌ ഗവൺമെന്റ്‌. പ്രസ്‌തുത കേസ്‌ ഇപ്പോൾ യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോടതി പരിഗ​ണി​ച്ചു​വ​രു​ന്നു. തങ്ങൾക്കു യഹോ​വ​യു​ടെ പിന്തു​ണ​യു​ണ്ടെന്ന കാര്യ​ത്തിൽ സഹോ​ദ​ര​ങ്ങൾക്കു പൂർണ​ബോ​ധ്യ​മുണ്ട്‌.

ഉസ്‌ബ​ക്കി​സ്ഥാൻ

സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്കെ​തി​രെ ആയിര​ത്തി​ലേറെ അറസ്റ്റു​ക​ളും തടവു​ക​ളും ആക്രമ​ണ​ങ്ങ​ളും ഇവി​ടെ​യു​ണ്ടാ​യി​ട്ടുണ്ട്‌. 2005, 2006 വർഷങ്ങ​ളി​ലെ സ്‌മാ​ര​കാ​ച​ര​ണ​വേ​ള​യി​ലാണ്‌ മിക്ക അറസ്റ്റു​ക​ളും നടന്നത്‌. എന്നാൽ 2007-ൽ സ്‌മാ​ര​ക​ത്തോ​ടു ബന്ധപ്പെട്ട്‌ യാതൊ​രു പ്രശ്‌ന​വും റിപ്പോർട്ടു​ചെ​യ്യ​പ്പെ​ട്ടി​ല്ലെന്നു പറയു​ന്ന​തിൽ ഞങ്ങൾക്കു സന്തോ​ഷ​മുണ്ട്‌. എന്നാൽ ആശ്വാ​സ​കാ​ലം അധികം നീണ്ടു​നി​ന്നില്ല. താമസി​യാ​തെ​തന്നെ മതപ്ര​ചാ​ര​ണ​ത്തി​ന്റെ പേരിൽ ഒരു സഹോ​ദ​രി​യെ​യും സഹോ​ദ​ര​നെ​യും അറസ്റ്റു​ചെ​യ്‌ത്‌ വിചാരണ നടത്തി. വിവാ​ഹി​ത​നും രണ്ടു മക്കളുടെ അച്ഛനു​മായ സഹോ​ദ​രനെ രണ്ടു വർഷത്തെ തടവിനു വിധിച്ചു. രണ്ടു വർഷ​ത്തേക്ക്‌ ഒരു പാളയ​ത്തി​ലേക്ക്‌ അയച്ചു​കൊ​ണ്ടും അവിടത്തെ കൂലി​യു​ടെ 20 ശതമാനം ഗവൺമെ​ന്റി​ലേക്ക്‌ എടുത്തു​കൊ​ണ്ടു​മാ​യി​രു​ന്നു സഹോ​ദ​രി​യെ ശിക്ഷി​ച്ചത്‌.

ജോർജിയ

യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രായ അക്രമ​ത്തി​നു കൂട്ടു​നി​ന്ന​തി​ന്റെ പേരിൽ ജോർജിയ ഗവൺമെ​ന്റി​നെ​തി​രെ 2007 മേയ്‌ 3-ന്‌ യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോടതി ഐകക​ണ്‌ഠ്യേന ഒരു വിധി പുറ​പ്പെ​ടു​വി​ക്കു​ക​യും അക്രമ​ത്തി​നി​ര​യാ​യ​വർക്കു നഷ്ടപരി​ഹാ​രം നൽകണ​മെന്ന്‌ അനുശാ​സി​ക്കു​ക​യും ചെയ്‌തു. 1999 ഒക്ടോ​ബ​റി​നും 2002 നവംബ​റി​നു​മി​ട​യിൽ ഉഗ്രമായ 138 ആക്രമ​ണ​ങ്ങ​ളാണ്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ അരങ്ങേ​റി​യത്‌. ചിലയി​ട​ങ്ങ​ളിൽ പൊലീ​സു​കാർ സന്നിഹി​ത​രാ​യി​രു​ന്നെ​ങ്കി​ലും അവർ വെറുതെ നോക്കി​നി​ന്ന​തേ​യു​ള്ളൂ. മതതീ​വ്ര​വാ​ദി​ക​ളു​ടെ ആക്രമ​ണ​ങ്ങ​ളിൽനി​ന്നു നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ രക്ഷിക്കു​ന്ന​തി​നു നടപടി സ്വീക​രി​ക്കാ​തി​രു​ന്നു​കൊണ്ട്‌ ജോർജി​യ​യി​ലെ മുൻ ഗവൺമെന്റ്‌, മനുഷ്യാ​വ​കാ​ശം സംബന്ധിച്ച യൂറോ​പ്യൻ നീതി​ന്യാ​യ വ്യവസ്ഥകൾ പ്രകാ​ര​മുള്ള തങ്ങളുടെ കടപ്പാ​ടു​കൾ കാറ്റിൽപ്പ​റ​ത്തി​യെ​ന്നും ഒപ്പം നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ മതസ്വാ​ത​ന്ത്ര്യ​ത്തി​ന്മേൽ കൈ​വെ​ച്ചു​വെ​ന്നും കോടതി കണ്ടെത്തി. മതസ്വാ​ത​ന്ത്ര്യം നിഷേ​ധി​ക്കാ​നാ​വി​ല്ലെ​ന്നും ഭൂരി​പ​ക്ഷ​ത്തി​ന്റെ എതിർപ്പി​ന്മ​ധ്യേ​യും യഹോ​വ​യു​ടെ സാക്ഷി​കളെ സംരക്ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നും കോടതി കരുതു​ന്നു​വെ​ന്ന​തി​ന്റെ ശക്തമായ സൂചന​യാ​ണിത്‌.

എറിട്രിയ

ഗവൺമെന്റ്‌ അംഗീ​കൃ​ത​മായ നാലു മതങ്ങളു​ടെ അധികാ​ര​സീ​മ​യിൽപ്പെ​ടാത്ത സ്വത​ന്ത്ര​മായ എല്ലാ കൂട്ടങ്ങ​ളു​ടെ​യും​മേൽ അഞ്ചു വർഷം​മുമ്പ്‌ ഗവൺമെന്റ്‌ പിടി​മു​റു​ക്കി​യ​ശേഷം ഇന്നും ഇവി​ടെ​യുള്ള യഹോ​വ​യു​ടെ സാക്ഷികൾ കടുത്ത എതിർപ്പു നേരി​ടു​ക​യാണ്‌. ആരാധ​ന​യ്‌ക്കാ​യി വീടു​ക​ളിൽ കൂടി​വ​രു​മ്പോൾ നമ്മുടെ സഹോ​ദ​ര​ങ്ങളെ അറസ്റ്റു​ചെ​യ്യു​ക​യും പീഡി​പ്പി​ക്കു​ക​യും വിശ്വാ​സം ഉപേക്ഷി​ക്കാൻ ശക്തമായ സമ്മർദ​ത്തി​നു വിധേ​യ​രാ​ക്കു​ക​യും ചെയ്യുന്നു. 2007 ഏപ്രി​ലി​ലെ കണക്കനു​സ​രിച്ച്‌, യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ക​യോ സുവാർത്ത ഘോഷി​ക്കു​ക​യോ മനസ്സാക്ഷി നിമിത്തം സൈനിക സേവന​ത്തി​നു വിസമ്മ​തി​ക്കു​ക​യോ ചെയ്‌ത​തി​ന്റെ പേരിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ 24 പേർ അപ്പോ​ഴും തടവി​ലു​ണ്ടാ​യി​രു​ന്നു. 60-ഓ അതിൽക്കൂ​ടു​ത​ലോ പ്രായ​മു​ള്ള​വ​രാണ്‌ അതിൽ മൂന്നു​പേർ. പത്തുപേർ അത്യന്തം വൃത്തി​ഹീ​ന​മായ അവസ്ഥക​ളിൽ കഴിയു​ന്നു. മൂന്നു​പേർ തടവി​ലാ​ക്ക​പ്പെ​ട്ടത്‌ 1994-ൽ ആയിരു​ന്നു. സഹോ​ദ​ര​ങ്ങളെ സഹായി​ക്കാ​നുള്ള കൂടു​ത​ലായ ശ്രമങ്ങൾ ഫലംക​ണ്ടി​ട്ടി​ല്ലെ​ങ്കി​ലും പെട്ടെ​ന്നു​തന്നെ അവർക്ക്‌ ആശ്വാസം ലഭിക്കു​മെന്നു നാം പ്രത്യാ​ശി​ക്കു​ന്നു. “പീഡന​ത്തിൽനി​ന്നും അക്രമ​ത്തിൽനി​ന്നും” തന്റെ ദാസന്മാ​രെ വീണ്ടെ​ടു​ക്കു​ന്ന​വ​നായ യഹോ​വ​യി​ലേക്കു നാം തുടർന്നും നോക്കു​ന്നു.—സങ്കീ. 72:14, പി.ഒ.സി. ബൈബിൾ.

അൻഡോറ

സഹോ​ദ​രങ്ങൾ നിയമാം​ഗീ​കാ​ര​ത്തി​നാ​യി 1973-ൽ ആരംഭിച്ച ശ്രമങ്ങൾ ഒടുവിൽ 2006 ഡിസംബർ 14-നു ഫലംകണ്ടു. അൻഡോ​റ​യിൽ ഉദ്ദേശം 150 രാജ്യ​ഘോ​ഷ​ക​രുണ്ട്‌.

കൊറിയ

സൈനി​ക​സേ​വ​ന​ത്തി​നുള്ള വിസമ്മ​ത​ത്തി​ന്റെ പേരിൽ ദക്ഷിണ കൊറി​യ​യി​ലുള്ള സഹോ​ദ​ര​ന്മാ​രെ തുറങ്കി​ല​ട​യ്‌ക്കാൻ തുടങ്ങി​യിട്ട്‌ 50-ലേറെ വർഷമാ​യി. അവരിൽ 5 പേർ മരണമ​ടഞ്ഞു. ദക്ഷിണ കൊറി​യ​യു​ടെ ഭരണഘ​ട​ന​യി​ലെ എല്ലാ നിയമ​സാ​ധ്യ​ത​ക​ളും പയറ്റി​നോ​ക്കിയ യൂൻ, ഖോയി എന്നീ സഹോ​ദ​ര​ന്മാർ ഒടുവിൽ ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളു​ടെ മനുഷ്യാ​വ​കാശ കമ്മിറ്റി​യെ അഭയം​പ്രാ​പി​ച്ചു. സഹോ​ദ​ര​ങ്ങ​ളു​ടെ മനുഷ്യാ​വ​കാ​ശങ്ങൾ ലംഘി​ച്ച​തി​ലൂ​ടെ ദക്ഷിണ കൊറിയ കുറ്റം​ചെ​യ്‌തെ​ന്നും അവർക്കു നഷ്ടപരി​ഹാ​രം നൽകണ​മെ​ന്നും കമ്മിറ്റി വിധിച്ചു. തത്ത്വങ്ങൾക്കു വിരു​ദ്ധ​മാ​യി പ്രവർത്തി​ക്ക​ണ​മോ അറസ്റ്റു​വ​രി​ക്ക​ണ​മോ എന്ന കാര്യ​ത്തിൽ മനസ്സാ​ക്ഷി​പൂർവം തീരു​മാ​ന​മെ​ടു​ക്കാൻ ശേഷമു​ള്ളവർ നിർബ​ന്ധി​ക്ക​പ്പെ​ടു​ക​യി​ല്ലെന്ന്‌ ഉറപ്പു​വ​രു​ത്താൻ നടപടി​കൾ സ്വീക​രി​ക്കാ​നും കമ്മിറ്റി ആ രാജ്യ​ത്തോ​ടു നിർദേ​ശി​ച്ചു. ശരാശരി 70 സഹോ​ദ​ര​ന്മാ​രാണ്‌ ഓരോ മാസവും തുറങ്കി​ല​ട​യ്‌ക്ക​പ്പെ​ടു​ന്നത്‌.

ഈ പ്രശ്‌ന​ത്തോ​ടുള്ള ബന്ധത്തിൽ പോയ​കാ​ല​ങ്ങ​ളി​ലെ​ല്ലാം, ഒന്നരവർഷത്തെ ജയിൽവാ​സ​ത്തി​നുള്ള കോട​തി​വി​ധി ഏറ്റുവാ​ങ്ങു​ക​യാ​യി​രു​ന്നു പല സഹോ​ദ​ര​ന്മാ​രും. എന്നാൽ അടുത്ത​കാ​ലത്ത്‌, നമ്മുടെ പല യുവസ​ഹോ​ദ​ര​ന്മാ​രും അതി​നെ​തി​രെ അപ്പീൽ കൊടു​ത്തി​രി​ക്കു​ന്നു, അത്തരം നൂറു​ക​ണ​ക്കിന്‌ അപ്പീലു​കൾ ഇപ്പോൾ കൈകാ​ര്യം​ചെ​യ്യ​പ്പെ​ട്ടു​വ​രി​ക​യാണ്‌. അതു​കൊണ്ട്‌ സൈനി​കേതര മേൽനോ​ട്ട​ത്തി​ലുള്ള പകരം സേവന​വ്യ​വ​സ്ഥകൾ ഏർപ്പെ​ടു​ത്താൻ ഉദ്ദേശി​ക്കു​ന്ന​താ​യി കൊറി​യൻ ഗവൺമെന്റ്‌ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അത്‌ എന്താകു​മെന്ന്‌ കാത്തി​രു​ന്നു കാണേ​ണ്ടി​യി​രി​ക്കു​ന്നു. പകര​ക്ര​മീ​ക​ര​ണ​പ്ര​കാ​ര​മുള്ള തൊഴിൽ ചെയ്യാൻ മനസ്സാക്ഷി അനുവ​ദി​ക്കു​ന്ന​വർക്ക്‌ അതു സ്വീകാ​ര്യ​മാ​യി​രി​ക്കു​മോ​യെ​ന്നും ഇപ്പോൾ പറയാ​നാ​വില്ല.

അർജന്റീന

2007 ജൂ​ലൈ​യിൽ നീതി​ന്യാ​യ-മനുഷ്യാ​വ​കാശ വകുപ്പു മന്ത്രി, ബൈബിൾപ​രി​ശീ​ലിത മനസ്സാക്ഷി നിമിത്തം സൈനി​ക​സേ​വനം നിരാ​ക​രിച്ച ബിക്ടർ ഗ്വാഗ്ലി​യാർഡോ അന്യാ​യ​മാ​യി തടവി​ലാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെന്നു പ്രസ്‌താ​വി​ക്കുന്ന ഒരു പ്രമേ​യ​ത്തിൽ ഒപ്പിട്ടു. ബിക്ടറി​നെ​പ്പോ​ലെ ജയിലിൽക്ക​ഴി​യുന്ന മറ്റുള്ള​വർക്കും ഈ നീക്കം പ്രയോ​ജ​നം​ചെ​യ്‌തേ​ക്കാം.

അർമേനിയ

ക്രിസ്‌തീയ നിഷ്‌പ​ക്ഷ​ത​യു​ടെ ലംഘന​ത്തി​നി​ട​യാ​ക്കുന്ന ഒരു പകരം സേവന​ത്തി​നു സമ്മതി​ക്കാ​തി​രുന്ന 19 സഹോ​ദ​ര​ന്മാർക്കു ക്രിമി​നൽ വിചാരണ നേരി​ടേ​ണ്ടി​വന്നു. എന്നാൽ ആ നടപടി പിൻവ​ലി​ച്ചി​രി​ക്കു​ന്നു​വെന്ന്‌ അറിയി​ച്ചു​കൊണ്ട്‌ പ്രോ​സി​ക്യൂ​ട്ടർ ജനറലി​ന്റെ ഓഫീ​സിൽനിന്ന്‌ 2006 സെപ്‌റ്റം​ബ​റിൽ സഹോ​ദ​ര​ന്മാർക്കു കത്തു കിട്ടി. എങ്കിലും ഒരു ക്രിസ്‌ത്യാ​നി​ക്കു സ്വീകാ​ര്യ​മായ പകരം സേവന​വ്യ​വസ്ഥ ഗവൺമെന്റ്‌ ഇനിയും ഏർപ്പെ​ടു​ത്തി​യി​ട്ടില്ല. അങ്ങനെ 2007 പകുതി​യാ​യ​പ്പോ​ഴേ​ക്കും, മൂന്നു വർഷമാ​യി ജയിൽവാ​സം അനുഭ​വി​ക്കുന്ന 71 യുവസ​ഹോ​ദ​ര​ന്മാ​രു​ണ്ടാ​യി​രു​ന്നു.

അവരി​ലൊ​രാ​ളാണ്‌ വാഹാൻ ബായാ​റ്റ്യാൻ. ഒന്നരവർഷത്തെ ജയിൽശി​ക്ഷ​യ്‌ക്കു വിധി​ക്ക​പ്പെട്ട അദ്ദേഹ​ത്തിന്‌ കൂടുതൽ കടുത്ത​ശിക്ഷ നൽകണ​മെന്ന്‌ പ്രോ​സി​ക്യൂ​ട്ടർ വാദിച്ചു, സഹോ​ദ​രന്റെ മനസ്സാ​ക്ഷി​പ​ര​മായ വിസമ്മതം “അടിസ്ഥാ​ന​ര​ഹി​ത​വും അപകട​ക​രവു”മാണെന്ന്‌ അദ്ദേഹം ആരോ​പി​ച്ചു. അതു കേൾക്കേ​ണ്ട​താ​മസം, അപ്പീൽകോ​ടതി തടവു​ശിക്ഷ ഒരു വർഷം​കൂ​ടി കൂട്ടി, സുപ്രീം​കോ​ടതി അതു ശരി​വെ​ക്കു​ക​യും ചെയ്‌തു. ബായാ​റ്റ്യാൻ സഹോ​ദരൻ യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോട​തി​യിൽ അപ്പീൽ കൊടു​ത്തു. കേസിന്റെ വിശദ​മായ പരി​ശോ​ധന നടത്താ​നുള്ള മനസ്സൊ​രു​ക്കം പ്രകട​മാ​ക്കി​ക്കൊണ്ട്‌ കോടതി ആ അപ്പീൽ സ്വീക​രി​ച്ചു. ബായാ​റ്റ്യാ​നും സമാന സാഹച​ര്യ​ത്തി​ലുള്ള മറ്റുള്ള​വർക്കും അനുകൂ​ല​മായ ഒരു വിധി​യു​ണ്ടാ​കു​മെന്നു നമുക്കു പ്രതീ​ക്ഷി​ക്കാം.

അസർ​ബൈ​ജാൻ

യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഇവിടെ നിയമാ​നു​സൃത രജിസ്‌​ട്രേഷൻ ഉണ്ടെങ്കി​ലും ഇന്നും പല വെല്ലു​വി​ളി​കൾ നേരി​ടു​ക​യാണ്‌ ഇവി​ടെ​യുള്ള നമ്മുടെ സഹോ​ദ​രങ്ങൾ. 2006 ഡിസംബർ 24-ന്‌ 200-ഓളം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രും താത്‌പ​ര്യ​ക്കാ​രും ബാക്കൂ​വിൽ ഒരു ബൈബിൾചർച്ച​യിൽ സംബന്ധി​ക്കു​ക​യാ​യി​രു​ന്നു. സമാധാ​ന​പ​ര​മായ ആ യോഗ​ത്തി​നു തടസ്സം​സൃ​ഷ്ടി​ക്കാൻ, ടെലി​വി​ഷൻ റിപ്പോർട്ടർമാർക്കും പ്രാ​ദേ​ശിക അധികാ​രി​കൾക്കു​മൊ​പ്പം സായുധ പോലീസ്‌ പാഞ്ഞെത്തി. പരി​ശോ​ധ​ന​യ്‌ക്കുള്ള അനുമതി കൂടാതെ എത്തിയ പൊലീസ്‌ ആ വാടക​ക്കെ​ട്ടി​ട​ത്തി​ന്റെ വാതിൽ തല്ലി​പ്പൊ​ളിച്ച്‌ എല്ലാവ​രെ​യും അറസ്റ്റു​ചെ​യ്‌തു. രണ്ടു​പേർക്കെ​ങ്കി​ലും അടികി​ട്ടി. നിരവധി ബൈബിൾ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും സംഭാ​വ​ന​പ്പെ​ട്ടി​ക​ളും നിയമ​രേ​ഖ​ക​ളും ഒപ്പം ബൈബി​ളും ബൈബിൾ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും പരിഭാ​ഷ​പ്പെ​ടു​ത്താൻ ഉപയോ​ഗി​ച്ചി​രുന്ന കുറെ കമ്പ്യൂ​ട്ട​റു​ക​ളും അവർ പിടി​ച്ചെ​ടു​ത്തു. മിക്കവ​രെ​യും അന്നു വൈകു​ന്നേ​രം​തന്നെ വിട്ടയ​ച്ചെ​ങ്കി​ലും അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രുന്ന ആറ്‌ വിദേശ സ്വമേ​ധാ​സേ​വ​കരെ “മതപ്ര​ചാ​രണം നടത്തു​ന്ന​താ​യി” ആരോ​പിച്ച്‌ നാടു​ക​ടത്തി. സൈനി​ക​സേ​വ​ന​ത്തി​നുള്ള വിസമ്മതം നിമിത്തം തടവു​ശിക്ഷ നേരി​ടു​ന്ന​തോ​ടൊ​പ്പം പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഇറക്കു​മതി ചെയ്യു​ന്ന​തി​ലും ഇവി​ടെ​യുള്ള നമ്മുടെ സഹോ​ദ​രങ്ങൾ വെല്ലു​വി​ളി​കൾ നേരി​ടു​ക​യാണ്‌.

ഇസ്രയേൽ

തങ്ങളുടെ ഹാളിൽ ഒരു കൺ​വെൻ​ഷൻ നടത്താൻ യഹോ​വ​യു​ടെ സാക്ഷി​കളെ അനുവ​ദി​ക്കാ​തി​രുന്ന ഹൈഫാ കോൺഗ്രസ്‌ സെന്റർ, സാക്ഷി​ക​ളോ​ടു വിവേ​ചനം കാട്ടി​യെന്ന്‌ 2007 ഫെബ്രു​വരി 5-ന്‌ ഹൈഫാ ജില്ലാ കോടതി പ്രസ്‌താ​വി​ച്ചു. നിയമ​ന​ട​പ​ടി​കൾക്കു വേണ്ടിവന്ന ചെലവി​ന്റെ ഒരു ഭാഗം കോൺഗ്രസ്‌ സെന്റർ നഷ്ടപരി​ഹാ​ര​മാ​യി നൽകണ​മെ​ന്നും കോടതി ഉത്തരവി​ട്ടു. “മാനേ​ജ്‌മെ​ന്റിന്‌ എല്ലാ ഇടപാ​ടു​കാ​രെ​യും ഒരേ​പോ​ലെ കാണാ​നുള്ള സാമാന്യ കടപ്പാട്‌” ഉണ്ടെന്നും “പ്രസ്‌തുത കേസിൽ ആ കടപ്പാട്‌ ലംഘി​ക്ക​പ്പെട്ടു” എന്നും ഗവൺമെന്റ്‌ അഭിഭാ​ഷകൻ ചൂണ്ടി​ക്കാ​ട്ടി. ഈ അനുകൂല വിധി, ഇസ്ര​യേ​ലി​ലെ നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌ ആരാധ​ന​യ്‌ക്കാ​യി വലിയ സമ്മേള​നങ്ങൾ നടത്തുക എളുപ്പ​മാ​ക്കി​ത്തീർക്കും.

ടാജികിസ്ഥാൻ

കസ്റ്റംസ്‌ അധികാ​രി​കൾ നാം അയച്ച പ്രസി​ദ്ധീ​ക​ര​ണങ്ങൾ രണ്ടു പ്രാവ​ശ്യം പിടി​ച്ചെ​ടു​ത്തു; സംഘട​നയെ നിരോ​ധി​ക്കാ​നും പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾക്കു വിലക്കു​കൽപ്പി​ക്കാ​നും സാംസ്‌കാ​രിക മന്ത്രാ​ല​യ​ത്തി​ന്മേൽ സമ്മർദം​ചെ​ലു​ത്ത​പ്പെട്ടു. ഗിലെ​യാദ്‌ ബിരു​ദ​ധാ​രി​ക​ളായ രണ്ടു മിഷന​റി​മാ​രെ രാജ്യ​ത്തു​നി​ന്നു പുറത്താ​ക്കു​ന്ന​തിൽ എതിരാ​ളി​കൾ വിജയി​ച്ചു. തുടർന്ന്‌ 2007 ഒക്ടോബർ 11-ന്‌ അധികാ​രി​കൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്തനം നിരോ​ധി​ച്ചു. ഇത്തരം അനീതി​കൾക്കെ​ല്ലാ​മെ​തി​രെ നാം അപ്പീൽ കൊടു​ത്തി​ട്ടുണ്ട്‌. സേവന​വർഷം 2007-ൽ 14 ശതമാനം വർധന ആസ്വദിച്ച, ഫലദാ​യ​ക​മായ ഈ പ്രദേ​ശത്തു തുടർന്നും സുവാർത്ത ഘോഷി​ക്കാൻ യഹോവ വഴിതു​റ​ക്കു​മാ​റാ​കട്ടെ എന്നു ഞങ്ങൾ പ്രാർഥി​ക്കു​ന്നു.

യൂക്രെയിൻ

2007 മേയ്‌ 12-ന്‌ ലവിഫ്‌ സ്‌റ്റേ​ഡി​യ​ത്തിൽ ഒരു പരസ്യ​പ്ര​സം​ഗം നടക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. എന്നാൽ ശത്രു​ക്ക​ളു​ടെ സമ്മർദ​ത്തി​നു വഴങ്ങിയ മാനേ​ജ്‌മെന്റ്‌ കരാർ റദ്ദാക്കി. യഹോ​വ​യു​ടെ സാക്ഷികൾ നഗരത്തി​ന്റെ സമാധാ​ന​ത്തി​നു ഭീഷണി​യ​ല്ലെന്ന്‌ മാനേ​ജ്‌മെ​ന്റി​നെ ബോധ്യ​പ്പെ​ടു​ത്താൻ പെട്ടെ​ന്നു​തന്നെ യൂ​ക്രെ​യി​നി​ലെ​യും ഐക്യ​നാ​ടു​ക​ളി​ലെ​യും ഗവൺമെന്റ്‌ അധികാ​രി​ക​ളു​മാ​യി സഹോ​ദ​രങ്ങൾ ബന്ധപ്പെട്ടു. പ്രസം​ഗ​ത്തി​ന്റെ ദിവസം യൂ​ക്രെ​യി​നി​ന്റെ വിവിധ ഭാഗങ്ങ​ളിൽനിന്ന്‌ കാറി​ലും ബസ്സിലും ട്രെയി​നി​ലു​മാ​യി യഹോ​വ​യു​ടെ സാക്ഷികൾ ലവിഫി​ലേക്കു പ്രവഹി​ക്കു​മ്പോ​ഴും ചർച്ച നടന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഊഷ്‌മ​ള​മായ സഹവാസം ആസ്വദി​ച്ചു​കൊ​ണ്ടും രാജ്യ​ഗീ​തങ്ങൾ ആലപി​ച്ചു​കൊ​ണ്ടും ആ സഹോ​ദ​ര​സ​ഹ​സ്രങ്ങൾ സ്റ്റേഡി​യ​ത്തി​ന്റെ അടച്ചിട്ട ഗേറ്റു​കൾക്കു വെളി​യിൽ ക്ഷമയോ​ടെ കാത്തു​നി​ന്നു. പെട്ടെന്ന്‌, പരിപാ​ടി തുടങ്ങേണ്ട സമയത്തിന്‌ വെറും 20 മിനി​ട്ടു​മുമ്പ്‌, സ്റ്റേഡിയം അധികാ​രി​കൾ അവർക്കാ​യി ഗേറ്റുകൾ തുറന്നു​കൊ​ടു​ക്കാൻ നിർബ​ന്ധി​ത​രാ​യി. സ്റ്റേഡി​യ​ത്തി​ലേക്കു പ്രവേ​ശിച്ച 27,000-ത്തിലധി​കം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ മേഖലാ മേൽവി​ചാ​ര​കന്റെ പ്രസംഗം കേട്ട്‌ ഉത്സാഹ​ഭ​രി​ത​രാ​യി.

തുർക്ക്‌മെനിസ്ഥാൻ

ഇവിടെ യഹോ​വ​യു​ടെ സാക്ഷി​കൾക്കു നിയമാം​ഗീ​കാ​രം ഇല്ല. അൽപ്പകാ​ലത്തെ സമാധാ​നാ​ന്ത​രീ​ക്ഷം ഭഞ്‌ജി​ച്ചു​കൊണ്ട്‌ അധികാ​രി​കൾ വീണ്ടും സഹോ​ദ​ര​ങ്ങളെ പീഡി​പ്പി​ക്കാൻ തുടങ്ങി. എന്നാൽ സഹോ​ദ​രങ്ങൾ ധൈര്യ​ത്തോ​ടും ജാഗ്ര​ത​യോ​ടും കൂടെ യോഗങ്ങൾ നടത്തു​ക​യും അയൽക്കാ​രു​മാ​യി സുവാർത്ത പങ്കു​വെ​ക്കു​ക​യും ചെയ്യുന്നു. (മത്താ. 10:16) സൈനി​ക​സേ​വനം നിരാ​ക​രി​ച്ച​തി​ന്റെ പേരിൽ മൂന്നു യുവസ​ഹോ​ദ​ര​ന്മാർ അറസ്റ്റി​ലാ​യി. രണ്ടു​പേർക്കുള്ള ശിക്ഷ പിന്നീ​ടാ​ണു വിധി​ക്കു​ന്ന​തെ​ങ്കി​ലും ഒരു സഹോ​ദ​രനെ ഒന്നരവർഷത്തെ തടവിനു വിധിച്ചു. ജയിലി​ലെ അവസ്ഥകൾ അങ്ങേയറ്റം പരിതാ​പ​ക​ര​മാ​യി​രു​ന്ന​തി​നാൽ ലോക​ത്തി​ന്റെ വിവിധ ഭാഗങ്ങ​ളി​ലുള്ള സഹോ​ദ​രങ്ങൾ അദ്ദേഹ​ത്തി​ന്റെ ദയനീ​യ​സ്ഥി​തി​യെ​ക്കു​റി​ച്ചു ചിന്തി​ക്കാൻ തുടങ്ങി. വിദേ​ശ​ങ്ങ​ളി​ലുള്ള അഭിഭാ​ഷ​ക​രായ സഹോ​ദ​ര​ങ്ങൾക്ക്‌ വീസ നിഷേ​ധി​ക്ക​പ്പെ​ട്ട​തി​നാൽ അവി​ടെ​യെത്തി സഹോ​ദ​ര​ങ്ങൾക്കാ​യി വാദി​ക്കാൻ നിർവാ​ഹ​മി​ല്ലാ​തെ​പോ​യി. എന്നാൽ സഹായ​ത്തി​നാ​യി നാം അത്യു​ന്ന​ത​നോ​ടു കഴിക്കുന്ന പ്രാർഥ​ന​കൾക്കു തടയി​ടാൻ ഒരു അധികാ​രി​ക്കു​മാ​കില്ല.—1 തിമൊ. 2:1, 2.

കസാഖ്‌സ്ഥാൻ

യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഇപ്പോ​ഴും നിയമാം​ഗീ​കാ​ര​മി​ല്ലാത്ത ഈ രാജ്യത്ത്‌, നമ്മു​ടെ​യൊ​രു സഹോ​ദ​രി​യു​ടെ വീട്ടിൽ ക്രിസ്‌തീയ യോഗം നടക്കു​ക​യാ​യി​രു​ന്നു. അപ്പോ​ഴാണ്‌ പ്രോ​സി​ക്യൂ​ട്ട​റി​ന്റെ ഓഫീ​സിൽനിന്ന്‌ ആറ്‌ ഉദ്യോ​ഗസ്ഥർ അവി​ടെ​യെ​ത്തു​ന്നത്‌. അഞ്ചു സഹോ​ദ​രി​മാർക്കും അവിടെ അപ്പോൾ ഇല്ലാതി​രുന്ന ഒരു സഹോ​ദ​ര​നും അവർ ഭീമമായ പിഴ വിധിച്ചു. വിധി​ക്കെ​തി​രെ അപ്പീൽ കൊടു​ത്തി​രി​ക്കു​ക​യാണ്‌.

ടർക്കി

2007 ജൂലൈ 31. അന്നാണ്‌ ടർക്കി ബ്രാഞ്ചി​ലെ സഹോ​ദ​ര​ങ്ങൾക്ക്‌ യഹോ​വ​യു​ടെ സാക്ഷികൾ ഔദ്യോ​ഗി​ക​മാ​യി രജിസ്റ്റർ ചെയ്യ​പ്പെട്ടു എന്ന ഉറപ്പു ലഭിക്കു​ന്നത്‌. അതവരെ എത്രയും സന്തോ​ഷി​പ്പി​ച്ചു. സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തി​ന്റെ നിയമ​സാ​ധുത സംബന്ധിച്ച്‌ ഗവൺമെന്റ്‌ ഫയൽചെയ്‌ത കേസു​മാ​യി രണ്ടുവർഷ​ത്തി​ലേറെ പടപൊ​രു​തി​യ​ശേ​ഷ​മാണ്‌ രജിസ്‌​ട്രേഷൻ സഫലമാ​യത്‌. ഈസ്റ്റാൻബു​ളി​ലുള്ള ഒരു വിചാ​രണാ കീഴ്‌ക്കോ​ടതി നമുക്ക്‌ അനുകൂ​ല​മാ​യി വിധി​ച്ച​പ്പോൾ ഗവൺമെന്റ്‌ സുപ്രീം​കോ​ട​തി​യിൽ അപ്പീൽ നൽകി. എന്നാൽ സുപ്രീം​കോ​ടതി വിചാ​ര​ണ​ക്കോ​ട​തി​യു​ടെ തീരു​മാ​ന​ത്തോ​ടു പറ്റിനി​ന്നു, അങ്ങനെ രജിസ്‌​ട്രേ​ഷ​നും നടന്നു. അതുവഴി, സ്ഥലം വാങ്ങാ​നും കൺ​വെൻ​ഷ​നു​കൾക്കാ​യി ഹാളു​ക​ളും മറ്റും വാടക​യ്‌ക്കെ​ടു​ക്കാ​നും സംഭാ​വ​നകൾ സ്വീക​രി​ക്കാ​നും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിയമാ​വ​കാ​ശ​ങ്ങൾക്കാ​യി വാദി​ക്കാ​നും ബ്രാഞ്ചിന്‌ അധികാ​രം ലഭിച്ചു.

രാജ്യ​വാർത്ത നമ്പർ 37 വിതര​ണം​ചെ​യ്‌തു​കൊ​ണ്ടി​രുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ രണ്ടു​പേർക്ക്‌ “ആളുകളെ ശല്യ​പ്പെ​ടു​ത്തു​ന്ന​തി​ന്റെ” പേരിൽ പിഴയി​ട്ടു. എന്നാൽ “യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ മറ്റുള്ള​വരെ പരിച​യ​പ്പെ​ടു​ത്തു​ന്നത്‌ ചിന്താ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​യും മതസ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​യും പരിധി​ക്കു​ള്ളിൽപ്പെ​ടു​ന്നു” എന്നും ടർക്കി​യി​ലെ പൗരന്മാർക്ക്‌ “തങ്ങളുടെ വിശ്വാ​സങ്ങൾ പ്രചരി​പ്പി​ക്കാ​നുള്ള സ്വാത​ന്ത്ര്യ​മുണ്ട്‌” എന്നും പറഞ്ഞു​കൊണ്ട്‌ ഈസ്റ്റാൻബു​ളി​ലെ സിസ്‌ലി പീസ്‌ കോർട്ട്‌ പിഴ റദ്ദാക്കി. സൈന്യ​ത്തിൽ ചേരാൻ വിസമ്മ​തി​ക്കുന്ന പ്രായ​പൂർത്തി​യായ സഹോ​ദ​ര​ന്മാർ ഏതു സമയത്തും തടവി​ലാ​ക്ക​പ്പെ​ടു​ക​യോ പിഴ​യൊ​ടു​ക്കേ​ണ്ടി​വ​രു​ക​യോ ചെയ്‌തേ​ക്കാം. ഇതു​പോ​ലുള്ള മറ്റു വെല്ലു​വി​ളി​ക​ളും ടർക്കി​യി​ലെ സഹോ​ദ​രങ്ങൾ നേരി​ടു​ന്നുണ്ട്‌.

ഇതുവരെ ശ്രദ്ധിച്ച ചില റിപ്പോർട്ടു​കൾ പ്രകട​മാ​ക്കു​ന്ന​തു​പോ​ലെ, ദൈവത്തെ ആരാധി​ക്കാ​നുള്ള തങ്ങളുടെ അവകാ​ശ​ത്തിൽ യൂറോ​പ്യൻ രാജ്യങ്ങൾ കൈക​ട​ത്തു​മ്പോൾ യഹോ​വ​യു​ടെ സാക്ഷികൾ മിക്ക​പ്പോ​ഴും യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോട​തി​യിൽ അപ്പീൽ കൊടു​ക്കു​ന്നു. 2007-ന്റെ മധ്യ​ത്തോ​ടെ നിഷ്‌പക്ഷത, രജിസ്‌​ട്രേഷൻ, പീഡനം എന്നിവ​യു​മാ​യി ബന്ധപ്പെട്ട്‌ 22 അപേക്ഷകൾ ഈ കോട​തി​യു​ടെ പരിഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്നു. യൂറോ​പ്പി​ലോ മറ്റു സ്ഥലങ്ങളി​ലോ ആയിരു​ന്നാ​ലും ഇത്തരം പ്രതി​സ​ന്ധി​കൾ നേരി​ടുന്ന നമ്മുടെ സഹോ​ദ​ര​ങ്ങൾക്കാ​യി നാം പ്രാർഥി​ക്കേ​ണ്ടത്‌ അനിവാ​ര്യ​മാണ്‌.—2 കൊരി. 1:10, 11.

വിശ്വ​സ്‌ത​ത​യും നിർമ​ല​ത​യും

യഹോ​വ​യു​ടെ സാക്ഷി​കളെ നിരോ​ധി​ച്ചി​രുന്ന സോവി​യറ്റ്‌ യുഗത്തിൽ മൃഗീ​യ​മായ എതിർപ്പി​ന്മ​ധ്യേ​യും റഷ്യയി​ലെ നമ്മുടെ സഹോ​ദ​രങ്ങൾ നിർമലത മുറു​കെ​പ്പി​ടി​ച്ചത്‌ എങ്ങനെ​യെന്ന്‌ ഈ വാർഷി​ക​പു​സ്‌ത​ക​ത്തി​ന്റെ ചരി​ത്ര​വി​ഭാ​ഗ​ത്തിൽ വായി​ക്കാ​നാ​കും. എന്നാൽ വേലയ്‌ക്കു പ്രശ്‌ന​ങ്ങ​ളി​ല്ലാത്ത നാടു​ക​ളിൽപ്പോ​ലും കുടി​ല​മായ വിധങ്ങ​ളിൽ നമ്മുടെ നിർമലത തകർക്കാൻ സാത്താ​നും പിണയാ​ളു​ക​ളും അക്ഷീണം പ്രവർത്തി​ക്കു​ക​യാണ്‌. യഹോ​വ​യു​ടെ ദാസന്മാർ വിശ്വ​സ്‌ത​രാ​യി നില​കൊ​ള്ളു​മ്പോൾ അവന്റെ ഹൃദയത്തെ അതെത്ര സന്തോ​ഷി​പ്പി​ക്കു​ന്നു! (സദൃ. 27:11) ഈ ഭാഗത്തു കൊടു​ത്തി​രി​ക്കുന്ന ഏതാനും അനുഭ​വങ്ങൾ, ലോക​ത്തി​നു ചുറ്റു​മുള്ള ദൈവ​ജനം തങ്ങളുടെ അനുദിന ജീവി​ത​ത്തിൽ വിശ്വാ​സ​വും വിശ്വ​സ്‌ത​ത​യും മുറു​കെ​പ്പി​ടി​ക്കു​ന്നത്‌ എങ്ങനെ​യെന്നു കാണി​ക്കു​ന്നു.

സ്വീഡൻ

അധാർമി​ക​ത​യിൽ ഏർപ്പെ​ടാ​നാ​യി സഹപ്ര​വർത്ത​ക​രിൽനി​ന്നുള്ള നിരന്ത​ര​മായ സമ്മർദ​മാണ്‌ സ്വകാര്യ ആശുപ​ത്രി​യിൽ ജോലി​ചെ​യ്യുന്ന ഒരു പയനിയർ സഹോ​ദരി നേരി​ടുന്ന വെല്ലു​വി​ളി. എന്നാൽ അത്തരം സാഹച​ര്യ​ങ്ങൾ കൈകാ​ര്യം​ചെ​യ്യാൻ സമർഥ​മായ ഒരു മാർഗം ഈ സഹോ​ദരി കണ്ടെത്തി​യി​രി​ക്കു​ന്നു. ഒന്നാമ​താ​യി, പുതു​താ​യി വരുന്ന ജോലി​ക്കാ​രോട്‌ താൻ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​ണെന്ന്‌ ആദ്യം​തന്നെ പറയുന്നു. താൻ വിവാ​ഹി​ത​യാ​ണെ​ന്നും കൂടെ​ക്കൂ​ടെ സൂചി​പ്പി​ക്കും. തങ്ങളുടെ ശക്തമായ വിവാ​ഹ​ബന്ധം എടുത്തു​കാ​ട്ടി​ക്കൊണ്ട്‌ താനും ഭർത്താ​വും ഒരേ​പോ​ലെ ആസ്വദി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ സഹപ്ര​വർത്ത​ക​രോ​ടു പറയാൻ കിട്ടുന്ന ഒരവസ​ര​വും സഹോ​ദരി പാഴാ​ക്കു​ക​യില്ല. രോഗി​ക​ളെ​ക്കു​റി​ച്ചു സംസാ​രി​ക്കാൻ ഡോക്ടറെ കാണേ​ണ്ട​തു​ള്ള​പ്പോൾ അദ്ദേഹം തീൻമു​റി​യി​ലാ​യി​രി​ക്കുന്ന സമയം തിര​ഞ്ഞെ​ടു​ക്കു​ന്നു. അവി​ടെ​യാ​കു​മ്പോൾ മറ്റുള്ള​വ​രും ഉണ്ടായി​രി​ക്കു​മ​ല്ലോ. ജോലി​ചെ​യ്യുന്ന മുറി​യി​ലേക്ക്‌ അപ്രതീ​ക്ഷി​ത​മാ​യി ആരെങ്കി​ലും കടന്നു​വ​രു​ക​യും വാതി​ല​ട​യ്‌ക്കു​ക​യും ചെയ്‌താൽ തത്‌ക്ഷണം യഹോ​വ​യോ​ടു പ്രാർഥി​ച്ചു​കൊണ്ട്‌ സൗഹൃ​ദ​ത്തോ​ടും എന്നാൽ ഒരു നേഴ്‌സി​ന്റെ ഭാവം കൈവി​ടാ​തെ​യും അവളതു കൈകാ​ര്യം​ചെ​യ്യും.

ജർമനി

13 വർഷമാ​യി വടക്കേ ജർമനി​യി​ലെ ഒരു കമ്പനി​യിൽ ജോലി​ചെ​യ്‌തു​വ​രി​ക​യാണ്‌ മാര്യാൻ. കൂടെ​ക്കൂ​ടെ ജോലി​സ​മയം മാറി​ക്കൊ​ണ്ടി​രു​ന്ന​തി​നാൽ മധ്യവാര യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ന്നതു മിക്ക​പ്പോ​ഴും ബുദ്ധി​മു​ട്ടാ​യി​രു​ന്നു. അദ്ദേഹം പറയുന്നു: “അതെന്നെ നിരാ​ശ​നാ​ക്കി, കാരണം യോഗങ്ങൾ ഞാൻ അത്രമാ​ത്രം പ്രിയ​പ്പെ​ട്ടി​രു​ന്നു. എല്ലാ യോഗ​ങ്ങ​ളി​ലും സംബന്ധി​ക്കാൻ വഴി കാണി​ച്ചു​ത​ര​ണ​മേ​യെന്നു കൂടെ​ക്കൂ​ടെ യഹോ​വ​യോ​ടു അപേക്ഷി​ക്കു​മാ​യി​രു​ന്നു.” സൂപ്പർ​വൈ​സറെ കണ്ടു സംസാ​രി​ക്കാ​നുള്ള ധൈര്യ​ത്തി​നാ​യി അദ്ദേഹം പ്രാർഥി​ച്ചു. ജോലി ചെയ്‌തു​തീ​രു​ന്ന​പക്ഷം, യോഗ​ദി​വ​സ​ങ്ങ​ളിൽ നേരത്തേ പൊയ്‌ക്കൊ​ള്ളാൻ അദ്ദേഹം അനുവ​ദി​ക്കു​ക​യും ചെയ്‌തു. എന്നാൽ അങ്ങനെ ഏറെക്കാ​ലം തുടരാ​നാ​യില്ല. പുതു​താ​യി വന്ന സൂപ്പർ​വൈസർ, യോഗ​ങ്ങൾക്കു പോകാൻ മാര്യാ​നെ അനുവ​ദി​ച്ചില്ല. “കമ്പനി​യു​ടെ മുതലാ​ളി​യു​മാ​യി സംസാ​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു​വെന്ന്‌ വിനയ​പൂർവം ഞാൻ അദ്ദേഹ​ത്തോ​ടു പറഞ്ഞു,” മാര്യാൻ അനുസ്‌മ​രി​ക്കു​ന്നു. സംഭാ​ഷ​ണ​വേ​ള​യിൽ മുതലാ​ളി​ക്കു നല്ലൊരു സാക്ഷ്യം​നൽകാ​നും യോഗ​ങ്ങൾക്കു പോകാൻ താത്‌പ​ര്യ​പ്പെ​ടു​ന്ന​തി​ന്റെ കാരണം വിശദീ​ക​രി​ക്കാ​നും മാര്യാ​നു സാധിച്ചു. ഒപ്പമുള്ള മറ്റു ജോലി​ക്കാർക്കെ​ല്ലാം സമ്മതമാ​ണെ​ങ്കിൽ യോഗ​ദി​വ​സ​ങ്ങ​ളിൽ നേരത്തേ പോകാൻ അദ്ദേഹം സമ്മതി​ക്കു​ക​യും ചെയ്‌തു. വിവരങ്ങൾ ധരിപ്പി​ക്കാൻ സഹപ്ര​വർത്ത​കരെ വിളി​ച്ചു​കൂ​ട്ടിയ മാര്യാൻ അവർക്കും നല്ലൊരു സാക്ഷ്യം​നൽകി. അങ്ങനെ എല്ലാ മധ്യവാ​ര​യോ​ഗ​ങ്ങ​ളി​ലും ഇപ്പോൾ സംബന്ധി​ക്കാ​നാ​കു​ന്നു. “യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാൻ വലി​യൊ​രു പോരാ​ട്ടം​തന്നെ നടത്തേ​ണ്ടി​വന്നു. എന്നാൽ യഹോ​വ​യോ​ടുള്ള തീവ്ര​മായ പ്രാർഥ​ന​യി​ലൂ​ടെ സാധാ​ര​ണ​യിൽക്ക​വിഞ്ഞ ശക്തി എനിക്കു ലഭിച്ചു,” മാര്യാൻ പറയുന്നു.

ബ്രിട്ടൻ

സ്‌കൂൾ പാർട്ടി​ക​ളിൽ പങ്കെടു​ക്കാ​നുള്ള നിരന്ത​ര​മായ ക്ഷണം 16 വയസ്സുള്ള സോഫിക്ക്‌ വിശ്വാ​സ​ത്തി​ന്റെ ഒരു പരി​ശോ​ധ​ന​യാ​യി​രു​ന്നു. അവൾ പറയുന്നു: “ചില പാർട്ടി​ക​ളെ​ല്ലാം രസകര​മാ​ണെന്നു തോന്നി​യാ​ലും കാലാ​ന്ത​ര​ത്തിൽ പ്രശ്‌ന​ങ്ങ​ളി​ലേക്കു നയിക്കുന്ന സാഹച​ര്യ​ങ്ങൾക്ക്‌ അതെല്ലാം വഴി​വെ​ക്കു​മെ​ന്ന​തി​നാൽ ദുഃഖി​ക്കേ​ണ്ടി​വ​രു​മെന്ന്‌ എനിക്ക​റി​യാ​മാ​യി​രു​ന്നു. അടുത്ത​യി​ടെ ഒരു പെൺകു​ട്ടി എന്നെ ഒരു പാർട്ടി​ക്കു ക്ഷണിച്ചു, വെറു​മൊ​രു നേര​മ്പോ​ക്കാ​യി​ട്ടാണ്‌ ആ വാരാ​ന്ത​ത്തിൽ അതു നടത്തു​ന്നത്‌ എന്നായി​രു​ന്നു അവൾ പറഞ്ഞത്‌. എന്നാൽ അന്നേ ദിവസം അവളുടെ ജന്മദി​ന​മാ​ണെന്ന്‌ താമസി​യാ​തെ ഞാനറി​ഞ്ഞു. അതിനു പോകാ​തി​രു​ന്നത്‌ എന്തൊരു അനു​ഗ്ര​ഹ​മാ​യി​രു​ന്നെ​ന്നോ! അന്നു രാത്രി​മു​ഴു​വൻ അവളുടെ മാതാ​പി​താ​ക്കൾ പുറത്താ​യി​രു​ന്നെ​ന്നും അവളുടെ കൂട്ടു​കാ​രിൽ പലരും നന്നായി കുടി​ച്ചു​വെ​ന്നും പിന്നീടു ഞാൻ കേട്ടു. അതു​കൊ​ണ്ടാണ്‌ സത്യത്തി​ലു​ള്ള​വ​രും പല പ്രായ​ത്തി​ലു​ള്ള​വ​രു​മൊ​ത്തു വിനോ​ദ​വേ​ള​കൾക്കാ​യി കൂടി​വ​രാൻ ഞാനി​ഷ്ട​പ്പെ​ടു​ന്നത്‌. ആ സഹവാസം ആത്മീയ​മാ​യി എനിക്കു പ്രയോ​ജനം ചെയ്യും. രാത്രി​യാ​കു​മ്പോൾ ഞങ്ങളുടെ വീട്ടിൽ കൂടി​വന്ന്‌ സംഗീ​തോ​പ​ക​ര​ണങ്ങൾ വായി​ക്കാ​നും വെളി​മ്പ്ര​ദേ​ശ​ങ്ങ​ളിൽ ഒന്നിച്ചു ഭക്ഷണം പാകം​ചെ​യ്‌തു കഴിക്കാ​നും ഗ്രാമാ​ന്ത​ര​ങ്ങ​ളി​ലൂ​ടെ നടക്കാ​നു​മൊ​ക്കെ ഞാനും എന്റെ അനുജ​നും ചെറു​പ്പ​ക്കാ​രെ​യും പ്രായ​മാ​യ​വ​രെ​യും ക്ഷണിക്കാ​റുണ്ട്‌. ഇപ്പോൾ മറ്റുള്ളവർ എന്നെ പാർട്ടി​കൾക്കു വിളി​ക്കു​മ്പോൾ യഹോ​വ​യു​മാ​യുള്ള എന്റെ ബന്ധത്തെ അതെങ്ങനെ ബാധി​ക്കു​മെന്നു ഞാൻ ചിന്തി​ക്കും. ശരിയാ​യതു ചെയ്യു​ന്ന​തു​കൊണ്ട്‌ നമുക്കു യാതൊ​ന്നും നഷ്ടമാ​കി​ല്ലെന്നു ഞാൻ തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു.”

ഇറ്റലി

സ്‌കൂ​ളിൽ പെൺകു​ട്ടി​ക​ളു​ടെ ഹരമാ​യി​രു​ന്നു 17 വയസ്സുള്ള ജോവാ​നി. അവൻ പക്ഷേ, അതി​നൊ​ന്നും നിന്നു​കൊ​ടു​ത്തില്ല. എന്നാൽ അവനോ​ടു വിശേ​ഷാൽ കമ്പം​തോ​ന്നിയ ഒരു കുട്ടി ഇങ്ങനെ​യൊ​രു കത്തെഴു​തി: “നമ്മൾ തമ്മിൽ എന്തൊരു ചേർച്ച​യാ​ണെന്നു നോക്കൂ, ജോവാ​നി! എനിക്കു നിന്നെ ജീവനാണ്‌. ആ മാസ്‌മ​രിക വ്യക്തി​ത്വം എന്നെ വല്ലാതെ ആകർഷി​ക്കു​ന്നു. ജോവാ​നി നല്ലൊരു തീരു​മാ​ന​മെ​ടു​ക്കു​മെ​ന്നാണ്‌ എന്റെ പ്രതീക്ഷ. സ്‌നേ​ഹ​പൂർവം, സ്വന്തം . . . ” കത്തി​ന്റെ​യൊ​ടു​വിൽ പെൺകു​ട്ടി​യു​ടെ പേരും കവറിന്റെ പുറത്ത്‌, ലിപ്‌സ്റ്റിക്‌ പുരട്ടിയ ചുണ്ടു​ക​ളാ​ലുള്ള മുത്തത്തി​ന്റെ അടയാ​ള​വും ഉണ്ടായി​രു​ന്നു. ജോവാ​നി പറയുന്നു: “അടുത്ത ഏതാനും ദിവസ​ങ്ങ​ളിൽ ഞാൻ ശരിക്കും വിഷമി​ച്ചു​പോ​യി. അവളെ​പ്പോ​ലെ സുന്ദരി​യായ ഒരു പെണ്ണിനെ ഇനി എന്നെങ്കി​ലും കണ്ടുമു​ട്ടാ​നാ​കു​മോ​യെന്നു ഞാൻ സംശയി​ച്ചു. കാര്യം മനസ്സി​ലാ​ക്കി​യ​പ്പോൾ സഹപാ​ഠി​ക​ളും എന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ‘ഈ അവസരം കളഞ്ഞു​കു​ളി​ക്ക​രുത്‌’ എന്നും ‘അങ്ങനെ ചെയ്യു​ന്നതു മണ്ടത്തര​മാ​യി​രി​ക്കും’ എന്നും അവർ പറഞ്ഞു. ഞാൻ ഒരു ക്രിസ്‌ത്യാ​നി​യാ​ണെന്ന അവബോ​ധം എന്നെ വിട്ടു​പോ​കു​ന്ന​താ​യി എനിക്കു തോന്നി. യഹോ​വ​യോ​ടു പ്രാർഥി​ച്ച​ശേഷം ഞാൻ മാതാ​പി​താ​ക്ക​ളോ​ടു കാര്യം പറഞ്ഞു. അവർ ഞെട്ടി​പ്പോ​യി. ഞാൻ ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ അകപ്പെ​ട്ടു​പോ​കു​മെന്നു സ്വപ്‌ന​ത്തിൽപ്പോ​ലും അവർ കരുതി​യി​രു​ന്നില്ല. ഉടൻതന്നെ ഞങ്ങൾ ഒരുമി​ച്ചു തിരു​വെ​ഴു​ത്തു​വി​വ​രങ്ങൾ പരി​ശോ​ധി​ക്കാൻ തുടങ്ങി, പ്രത്യേ​കിച്ച്‌ യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും—പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും എന്ന പുസ്‌ത​ക​ത്തി​ന്റെ സഹായ​ത്താൽ. സഭയിലെ പക്വത​യുള്ള സഹോ​ദ​ര​ങ്ങ​ളോ​ടും ഞാൻ സംസാ​രി​ച്ചു. ഒടുവിൽ ശരിയായ തീരു​മാ​നം കൈ​ക്കൊ​ള്ളാ​നും പെൺകു​ട്ടി​യു​ടെ അഭ്യർഥന നിരസി​ക്കാ​നും എനിക്കു കഴിഞ്ഞു. എന്റെ നിശ്ചയ​ദാർഢ്യം നിമിത്തം സഹപാ​ഠി​കൾക്ക്‌ എന്നോ​ടി​ന്നു വലിയ ആദരവാണ്‌.”

മെക്‌സിക്കോ

37 വർഷം​മു​മ്പു സ്‌നാ​ന​മേറ്റ 59-കാരനായ ആന്റോ​ണ്യോ പറയുന്നു: “19 വയസ്സു​ള്ള​പ്പോ​ഴാണ്‌ എനിക്കു സന്ധിവാ​ത​മു​ള്ള​താ​യി കണ്ടുപി​ടി​ക്കു​ന്നത്‌. 35 വർഷത്തോളം എന്നെ​യൊ​രു വീൽച്ചെ​യ​റിൽ പിടി​ച്ചി​രു​ത്തിയ ആ രോഗ​വു​മാ​യി പൊരു​ത്ത​പ്പെട്ടു ജീവി​ക്കു​ക​യെ​ന്നത്‌ അങ്ങേയറ്റം അസഹ്യ​മാ​യി​രു​ന്നു. ചില​പ്പോ​ഴൊ​ക്കെ ഞാൻ നിരാ​ശ​യി​ലാ​ണ്ടു​പോ​കു​ന്നു. എന്നാൽ ആരോ​ഗ്യം അനുവ​ദി​ക്കു​ന്നി​ട​ത്തോ​ളം ക്രിസ്‌തീയ പ്രവർത്ത​ന​ങ്ങ​ളിൽ തിര​ക്കോ​ടെ ഏർപ്പെ​ടു​ന്ന​തി​നാൽ ഞാൻ ശക്തീക​രി​ക്ക​പ്പെ​ടു​ന്നു.” ഏഴു വർഷം​മുമ്പ്‌ അമ്മ മരിച്ച​പ്പോൾ ആന്റോ​ണ്യോ​യു​ടെ ജീവിതം കൂടുതൽ ദുസ്സഹ​മാ​യി. അമ്മയാ​യി​രു​ന്നു അന്നുവരെ അദ്ദേഹ​ത്തി​ന്റെ ആശ്രയം. “യഹോവ തന്റെ ദാസന്മാ​രെ കൈവി​ടു​ക​യി​ല്ലെ​ന്നും അവർക്ക്‌ ആവശ്യ​മായ സഹായം നൽകു​മെ​ന്നും അന്നുമു​ത​ലി​ന്നോ​ളം എനിക്കു കാണാൻ കഴിഞ്ഞു. എന്നെ പരിപാ​ലി​ക്കാൻ സഭ ഒരു സഹോ​ദ​രനെ ഏർപ്പെ​ടു​ത്തി, ചില സഹോ​ദ​രങ്ങൾ എന്റെ അടിസ്ഥാന ആവശ്യ​ങ്ങൾക്കുള്ള ചെലവു​കൾ വഹിക്കു​ക​യും ചെയ്യുന്നു,” ആന്റോ​ണ്യോ പറയുന്നു. എല്ലാ രാജ്യ​വാ​ഗ്‌ദാ​ന​ങ്ങ​ളും നിറ​വേ​റ്റ​പ്പെ​ടുന്ന സമയത്തി​നാ​യി ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ക​യാണ്‌ ആന്റോ​ണ്യോ.

“നിന്റെ കൂടാ​ര​ത്തി​ന്റെ സ്ഥലത്തെ വിശാ​ല​മാ​ക്കുക”

“നിന്റെ കൂടാ​ര​ത്തി​ന്റെ സ്ഥലത്തെ വിശാ​ല​മാ​ക്കുക; നിന്റെ നിവാ​സ​ങ്ങ​ളു​ടെ തിരശ്ശീ​ല​കളെ അവർ നിവിർക്കട്ടെ.” (യെശ. 54:2) ആരാധനാ സ്ഥലങ്ങളു​ടെ​യും ബ്രാഞ്ച്‌ കെട്ടി​ട​ങ്ങ​ളു​ടെ​യും ആവശ്യം കുതി​ച്ചു​യ​രുന്ന ഒരു സാഹച​ര്യ​ത്തിൽ ഈ പ്രാവ​ച​നിക വാക്കുകൾ വിസ്‌മ​യാ​വ​ഹ​മായ നിവൃത്തി കാണു​ക​യാണ്‌. കഴിഞ്ഞ വർഷം ലോക​വ്യാ​പ​ക​മാ​യി നടന്ന മറ്റെല്ലാ നിർമാ​ണ​പ്ര​വർത്ത​ന​ങ്ങൾക്കും പുറമേ, തുടർന്നു​വ​രുന്ന ആറ്‌ ബ്രാഞ്ചു​ക​ളു​ടെ സമർപ്പണം യഹോ​വ​യു​ടെ സാക്ഷി​കൾക്കു പ്രത്യേ​കി​ച്ചും വലിയ സന്തോ​ഷ​ത്തി​നു കാരണ​മാ​യി.

പോർട്ടോറിക്കോ

പല ഡിപ്പാർട്ടു​മെ​ന്റു​ക​ളി​ലും ആളുക​ളു​ടെ എണ്ണം കൂടി​യ​തി​നാൽ ബ്രാഞ്ച്‌ കെട്ടിടം നിർമിച്ച്‌ വെറും 13 വർഷമാ​യ​പ്പോ​ഴേ​ക്കും അതു വിപു​ല​പ്പെ​ടു​ത്തേ​ണ്ടി​വന്നു. 2006 സെപ്‌റ്റം​ബർ 16 ശനിയാഴ്‌ച, ഭരണസം​ഘ​ത്തി​ലെ അംഗമായ ഡേവിഡ്‌ സ്‌പ്ലെയ്‌ൻ പുതിയ സമുച്ച​യ​ത്തി​ന്റെ സമർപ്പണ പ്രസംഗം നടത്തി.

കൊളംബിയ

ബോ​ഗോ​ട്ടാ​യിൽനിന്ന്‌ 42 കിലോ​മീ​റ്റർ വടക്കു​പ​ടി​ഞ്ഞാ​റുള്ള ഫാക്കാ​റ്റാ​റ്റി​വാ​യിൽ പണിതീർത്ത കെട്ടി​ട​സ​മു​ച്ച​യ​ത്തി​ന്റെ സമർപ്പ​ണ​ത്തി​നാ​യി 2006 നവംബർ 11-ന്‌ 30 രാജ്യ​ങ്ങ​ളിൽനി​ന്നാ​യി സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ കൊളം​ബിയ ബ്രാഞ്ചിൽ സമ്മേളി​ച്ചു. മൊത്തം 3,605 പേരു​ണ്ടാ​യി​രു​ന്നു. മൂന്നു​നാ​ലു പതിറ്റാ​ണ്ടു​ക​ളാ​യി തമ്മിൽക്കാ​ണാ​തി​രുന്ന പലരും ആശ്ലേഷ​ബ​ദ്ധ​രാ​യി. ഭരണസം​ഘാം​ഗ​മായ ഗെരിറ്റ്‌ ലോഷ്‌ നടത്തിയ സമർപ്പണ പ്രസംഗം അവർ കേട്ടു സന്തോ​ഷി​ച്ചു.

ഫിജി

ഫിജി​യു​ടെ തലസ്ഥാ​ന​വും തുറമുഖ നഗരവു​മായ സൂവയിൽനിന്ന്‌ കേവലം 5 മിനിട്ടു നടന്നാൽ മനോ​ഹ​ര​മായ ബ്രാ​ഞ്ചോ​ഫീസ്‌ കാണാം. 2006 നവംബർ 11 ശനിയാഴ്‌ച, ഭരണസം​ഘാം​ഗ​മായ ജെഫ്രി ജാക്‌സൺ 410 പേരട​ങ്ങിയ സദസ്സി​നു​മു​മ്പാ​കെ സമർപ്പണ പ്രസംഗം നടത്തി.

ബുറുണ്ടി

പ്രകൃ​തി​സു​ന്ദ​ര​മായ ഈ മധ്യ ആഫ്രിക്കൻ രാജ്യത്തെ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ 2006 നവംബർ 25 മറക്കാ​നാ​കാത്ത ദിവസ​മാ​യി​രു​ന്നു. ഭരണസം​ഘ​ത്തി​ലെ ഒരു അംഗമായ ഗൈ പിയേ​ഴ്‌സ്‌ ചേതോ​ഹ​ര​മായ പുത്തൻ ബ്രാഞ്ച്‌ കെട്ടി​ട​ത്തി​ന്റെ സമർപ്പണം നടത്തി​യ​പ്പോൾ 11 രാജ്യ​ങ്ങ​ളിൽനി​ന്നാ​യി 1,141 പേരാണു കൂടി​വ​ന്നത്‌! യഹോ​വ​യു​ടെ അനു​ഗ്രഹം സമൃദ്ധ​മാ​യി ആസ്വദി​ക്കുന്ന ഈ രാജ്യത്ത്‌ ഇനിയും ധാരാളം പേർ ആരാധ​ന​യിൽ നമ്മോ​ടൊ​പ്പം ചേരാൻ നല്ല സാധ്യ​ത​യുണ്ട്‌.

റുവാണ്ട

നിരോ​ധ​ന​ങ്ങ​ളും ആഭ്യന്ത​ര​യു​ദ്ധ​ങ്ങ​ളും നിറഞ്ഞ 30 വർഷത്തെ പ്രക്ഷുബ്ധ കാലഘ​ട്ട​ത്തി​നു​ശേഷം, നയനമ​നോ​ഹ​ര​ങ്ങ​ളായ പൂന്തോ​ട്ട​ങ്ങൾക്കു നടുവിൽ സ്ഥാനം​പി​ടിച്ച സുന്ദര​മാ​യൊ​രു ബ്രാ​ഞ്ചോ​ഫീ​സി​ന്റെ സമർപ്പണം നിർവ​ഹി​ക്കാ​നാ​യി ഗൈ പിയേ​ഴ്‌സി​നു സ്വാഗ​ത​മ​രു​ളി​യ​പ്പോൾ റുവാ​ണ്ട​യി​ലെ നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ സന്തോഷം അണപൊ​ട്ടി​യൊ​ഴു​കി.

പല സഹോ​ദ​ര​ങ്ങ​ളു​ടെ​യും ജീവൻ അപഹരിച്ച ഹീനമായ വംശഹ​ത്യ​കൾ നടമാ​ടി​യി​ട്ടും, ആയിരം കുന്നു​ക​ളു​ടെ നാട്‌ എന്നറി​യ​പ്പെ​ടുന്ന ഈ രാജ്യത്ത്‌ യഹോ​വ​യു​ടെ വേല തുടർന്നും അഭിവൃ​ദ്ധി​പ്പെ​ടു​ക​യാണ്‌. 2006 ഡിസംബർ 2 ശനിയാഴ്‌ച നടന്ന സമർപ്പണ ചടങ്ങിൽ 15 രാജ്യ​ങ്ങ​ളിൽനി​ന്നുള്ള 112 പ്രതി​നി​ധി​ക​ള​ടക്കം 553 പേർ ഹാജരാ​യി.

ഉഗാണ്ട

തലസ്ഥാ​ന​ന​ഗ​രി​യു​ടെ തെക്കൻ പ്രാന്ത​പ്ര​ദേ​ശത്തു സ്ഥിതി​ചെ​യ്യുന്ന പുതിയ ബ്രാഞ്ചി​ന്റെ സമർപ്പണം 2007 ജനുവരി 20 ശനിയാ​ഴ്‌ച​യാ​യി​രു​ന്നു. ഭരണസം​ഘാം​ഗ​മായ ആന്തൊണി മോറി​സാ​ണു സമർപ്പണ പ്രസംഗം നടത്തി​യത്‌. 20 ബ്രാഞ്ചു​ക​ളിൽനി​ന്നുള്ള 170 പ്രതി​നി​ധി​കൾ ഉൾപ്പെടെ 665 പേർ സന്നിഹി​ത​രാ​യി.

‘യഹോവ വൻ കാര്യങ്ങൾ ചെയ്‌തി​രി​ക്കു​ന്നു’

കഴിഞ്ഞ വർഷത്തി​ലു​ട​നീ​ളം അരങ്ങേ​റിയ, യഹോ​വ​യു​ടെ അത്ഭുത​ക​ര​മായ പ്രവൃ​ത്തി​ക​ളെ​ക്കു​റി​ച്ചു ചിന്തി​ക്കു​മ്പോൾ നമുക്കു സന്തോ​ഷി​ക്കാ​തി​രി​ക്കാ​നാ​കില്ല. ഒരേ സ്വരത്തിൽ, കൃതജ്ഞ​ത​യോ​ടെ സങ്കീർത്ത​ന​ക്കാ​രന്റെ പിൻവ​രുന്ന വാക്കുകൾ നാം ഏറ്റുപാ​ടു​ന്നു: “യഹോവ ഞങ്ങൾക്കു​വേണ്ടി വൻകാ​ര്യ​ങ്ങൾ ചെയ്‌തി​രി​ക്കു​ന്നു; അതു​കൊണ്ട്‌ ഞങ്ങൾ സന്തോ​ഷി​ക്കു​ന്നു.”—സങ്കീ. 126:3.

[9-ാം പേജിലെ ചതുരം/ ചിത്രം]

എല്ലാ അർഥത്തി​ലു​മുള്ള ഒരു ആഗോള സംരംഭം

രാജ്യ​വാർത്ത ലോക​വ്യാ​പ​ക​മാ​യി വിതരണം ചെയ്യ​പ്പെ​ടു​ന്നു​വെ​ന്നതു സത്യമാ​ണോ​യെന്ന്‌ പലയി​ട​ങ്ങ​ളി​ലു​മുള്ള ആളുകൾ സംശയി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഐക്യ​നാ​ടു​ക​ളി​ലുള്ള തന്റെ​യൊ​രു സ്‌നേ​ഹി​തനു രാജ്യ​വാർത്ത ലഭിച്ചു​വോ​യെന്നു ഫോൺ ചെയ്‌തു ചോദി​ക്കു​ന്ന​തു​വരെ കാത്തു​നിൽക്കാൻ ബ്രസീ​ലി​ലുള്ള ഒരു മനുഷ്യൻ പ്രസാ​ധ​ക​നോ​ടു പറഞ്ഞു. “കിട്ടി, പത്തുമി​നി​ട്ടു​മുമ്പ്‌ എനിക്കും കിട്ടി അതി​ന്റെ​യൊ​രു പ്രതി,” സ്‌നേ​ഹി​തൻ മറുപടി പറഞ്ഞു. മതിപ്പു തോന്നിയ വീട്ടു​കാ​രൻ രാജ്യ​വാർത്ത സ്വീക​രി​ക്കു​ക​യും അതു സശ്രദ്ധം വായി​ക്കാ​മെന്നു പറയു​ക​യും ചെയ്‌തു.

[12-ാം പേജിലെ ചിത്രം]

സഭയുടെ ലെറ്റർബോ​ക്‌സി​ലു​മു​ണ്ടാ​യി​രു​ന്നു ഒരു ക്ഷണക്കത്ത്‌

[25-ാം പേജിലെ ചിത്രം]

ആന്റോണ്യോ വയൽസേ​വ​ന​ത്തി​നാ​യി പുറ​പ്പെ​ടു​ന്നു

[28, 29 പേജു​ക​ളി​ലെ ചിത്രങ്ങൾ]

ബ്രാഞ്ച്‌ സമർപ്പ​ണ​ങ്ങൾ

പോർട്ടോറിക്കോ

റുവാണ്ട

കൊളംബിയ

ബുറുണ്ടി

ഫിജി

ഉഗാണ്ട