വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭരണസംഘത്തിന്റെ കത്ത്‌

ഭരണസംഘത്തിന്റെ കത്ത്‌

ഭരണസം​ഘ​ത്തി​ന്റെ കത്ത്‌

ഞങ്ങളുടെ പ്രിയ സഹോ​ദ​ര​ങ്ങളേ,

സഹാരാ​ധ​ക​രോ​ടു സ്‌നേ​ഹ​വും നന്ദിയും പ്രകട​മാ​ക്കാ​നുള്ള ഒരവസ​ര​വും അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ പാഴാ​ക്കി​യില്ല. റോമി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ അവൻ എഴുതി: “നിങ്ങളു​ടെ വിശ്വാ​സം സർവ്വ​ലോ​ക​ത്തി​ലും പ്രസി​ദ്ധ​മാ​യി​രി​ക്കു​ന്ന​തി​നാൽ ഞാൻ ആദ്യം​തന്നേ എന്റെ ദൈവ​ത്തി​ന്നു യേശു​ക്രി​സ്‌തു​മു​ഖാ​ന്തരം നിങ്ങൾക്കെ​ല്ലാ​വർക്കും വേണ്ടി സ്‌തോ​ത്രം ചെയ്യുന്നു.” (റോമ. 1:8) ശക്തമായ വിശ്വാ​സ​വും തീക്ഷ്‌ണ​മായ പ്രസം​ഗ​പ്ര​വർത്ത​ന​വും നിമിത്തം റോമാ സാമ്രാ​ജ്യ​ത്തി​ലെ​ങ്ങും പുകൾപെ​റ്റ​വ​രാ​യി​രു​ന്നു ഒന്നാം നൂറ്റാ​ണ്ടി​ലെ ആ ക്രിസ്‌ത്യാ​നി​കൾ. (1 തെസ്സ. 1:8) പൗലൊ​സിന്‌ തന്റെ സഹോ​ദ​ര​ങ്ങ​ളോട്‌ അത്രയും ആഴമായ വാത്സല്യം തോന്നി​യതു സ്വാഭാ​വി​കം മാത്രം!

നിങ്ങ​ളെ​ക്കു​റി​ച്ചു ചിന്തി​ക്കു​മ്പോ​ഴെ​ല്ലാം പൗലൊ​സി​നെ​പ്പോ​ലെ ഞങ്ങളും യഹോ​വ​യ്‌ക്കു നന്ദി​യേ​കു​ക​യാണ്‌. നിങ്ങളെ ഏവരെ​യും ഞങ്ങൾ അങ്ങേയറ്റം സ്‌നേ​ഹി​ക്കു​ന്നു! യഹോ​വ​യും നിങ്ങളെ ഓരോ​രു​ത്ത​രെ​യും സ്‌നേ​ഹി​ക്കു​ന്നു​വെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക. നിങ്ങളിൽ ചിലർ കടുത്ത എതിർപ്പു​കൾ നേരി​ടു​ന്നെ​ങ്കി​ലും പ്രസം​ഗ​വേ​ല​യിൽ നിർബാ​ധം തുടരു​ക​തന്നെ ചെയ്യുന്നു. നിങ്ങളു​ടെ ധൈര്യ​വും നിർഭ​യ​ത്വ​വും യഹോ​വ​യു​ടെ ഹൃദയത്തെ എത്രമാ​ത്രം സന്തോ​ഷി​പ്പി​ക്കു​ന്നു​ണ്ടാ​കും!—സദൃ. 27:11.

വിശ്വാ​സ​ത്തെ ബലപ്പെ​ടു​ത്തുന്ന, ഉദ്വേ​ഗ​ജ​ന​ക​മായ അനേകം വിവരങ്ങൾ ഈ വാർഷി​ക​പു​സ്‌ത​ക​ത്തിൽ വായി​ക്കാ​നാ​കും. “യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​നങ്ങൾ—ആധുനി​ക​നാ​ളിൽ” എന്ന ഭാഗം ശ്രദ്ധ​യോ​ടെ വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യു​മ്പോൾ കർത്താ​വായ യേശു​ക്രി​സ്‌തു “ജയിക്കു​ന്ന​വ​നാ​യും ജയിപ്പാ​നാ​യും പുറ​പ്പെട്ടു” എന്നും അവന്റെ അനുഗാ​മി​കൾക്കു വിരോ​ധ​മാ​യി ഉണ്ടാക്കുന്ന യാതൊ​രു ആയുധ​വും ഫലിക്കു​ക​യില്ല എന്നുമു​ള്ള​തി​ന്റെ ധാരാളം തെളി​വു​കൾ നിങ്ങൾ കണ്ടെത്തും.—വെളി. 6:2; യെശ. 54:17.

ഫിലി​പ്പി​യി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ പൗലൊസ്‌ എഴുതി: “സുവി​ശേ​ഷ​ഘോ​ഷ​ണ​ത്തിൽ നിങ്ങൾക്കുള്ള കൂട്ടായ്‌മ നിമിത്തം ഞാൻ . . . എന്റെ ദൈവ​ത്തി​ന്നു സ്‌തോ​ത്രം ചെയ്യുന്നു.” (ഫിലി. 1:3-6) നിങ്ങ​ളോ​ടുള്ള ബന്ധത്തിൽ പൗലൊ​സി​ന്റെ അതേ വികാ​ര​മാ​ണു ഞങ്ങൾക്കു​മു​ള്ളത്‌. 2007 സേവന​വർഷം ലോക​മെ​മ്പാ​ടു​മുള്ള 236 ദേശങ്ങ​ളി​ലാ​യി 66,91,790 പ്രസാ​ധകർ ചേർന്ന്‌ മൊത്തം 143,17,61,554 മണിക്കൂർ സുവാർത്താ​പ്ര​സം​ഗ​വേ​ല​യിൽ ചെലവ​ഴി​ച്ചു. സുവാർത്ത​യു​ടെ വ്യാപ​ന​ത്തി​നാ​യി അതിബൃ​ഹ​ത്തായ ഒരു ശ്രമമാണ്‌ നിങ്ങൾ ചെയ്യു​ന്നത്‌! യഹോ​വ​യു​ടെ മഹത്ത്വ​ത്തിൽ കലാശി​ക്കുന്ന നമ്മുടെ കൂട്ടായ ശ്രമങ്ങ​ളിൽനിന്ന്‌ ഇതി​നോ​ടകം ലക്ഷക്കണ​ക്കി​നാ​ളു​കൾ പ്രയോ​ജനം നേടി​യി​രി​ക്കു​ന്നു!

മറ്റൊരു സന്ദർഭ​ത്തിൽ സഹോ​ദ​ര​ങ്ങ​ളോ​ടുള്ള സമാനു​ഭാ​വ​ത്തി​ന്റെ തെളി​വെന്ന നിലയിൽ പൗലൊസ്‌ തെസ്സ​ലൊ​നീ​ക്യർക്ക്‌ എഴുതി: “നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ലുള്ള പ്രത്യാ​ശ​യാൽ നിങ്ങൾ കാണി​ക്കുന്ന സഹനം നമ്മുടെ ദൈവ​വും പിതാ​വു​മാ​യ​വന്റെ മുമ്പാകെ ഞങ്ങൾ നിരന്തരം ഓർക്കു​ന്നു.” (1 തെസ്സ. 1:2, 3, NW) അതേ, പല വെല്ലു​വി​ളി​ക​ളും നിറഞ്ഞ​താ​ണു ജീവിതം. പ്രശ്‌നങ്ങൾ ഉണ്ടാകും, എന്നാൽ അതു സഹിക്കു​ന്ന​താ​ണു പ്രധാനം. എന്തെല്ലാം വെല്ലു​വി​ളി​ക​ളാ​ണു നിങ്ങൾ നേരി​ടു​ന്നത്‌? യഹോ​വ​യു​ടെ സേവന​ത്തിൽ പൂർണ​മാ​യി ഏർപ്പെ​ടു​ന്ന​തിൽനി​ന്നു നിങ്ങളെ തടയുന്ന ഗുരു​ത​ര​മായ ഒരു രോഗം നിമിത്തം നിങ്ങൾ നിരാ​ശ​യി​ലാ​ണോ? എല്ലാ​മെ​ല്ലാ​മാ​യി​രുന്ന ജീവി​ത​സഖി മരണമ​ട​ഞ്ഞ​തി​ന്റെ വേദന​യി​ലാ​ണോ നിങ്ങൾ? (സദൃ. 30:15, 16) കർത്താ​വിൽ വിശ്വ​സി​ക്കുന്ന ഒരു വ്യക്തിയെ മാത്രമേ വിവാഹം കഴിക്കാ​വൂ എന്ന തിരു​വെ​ഴു​ത്തു ബുദ്ധി​യു​പ​ദേശം വിശ്വ​സ്‌ത​ത​യോ​ടെ പിൻപ​റ്റു​ന്ന​തി​നാൽ, യഹോ​വയെ സ്‌നേ​ഹി​ക്കുന്ന ഒരു ജീവി​ത​പ​ങ്കാ​ളി​യെ കണ്ടെത്തുക അസാധ്യ​മാ​ണെന്നു തോന്നുന്ന ഒരു സാഹച​ര്യ​ത്തി​ലാ​ണോ നിങ്ങൾ? (1 കൊരി. 7:39) കടുത്ത സാമ്പത്തിക ബുദ്ധി​മു​ട്ടി​ന്മ​ധ്യേ​യും മക്കളെ പോറ്റാൻ കഠിനാ​ധ്വാ​നം ചെയ്യുന്ന ഒരാളാ​ണോ നിങ്ങൾ? നിങ്ങളു​ടെ സാഹച​ര്യം എന്തായി​രു​ന്നാ​ലും രാജ്യ​താ​ത്‌പ​ര്യ​ങ്ങൾ ഒന്നാമതു വെക്കു​ന്നെ​ങ്കിൽ “ദൈവം നിങ്ങളു​ടെ പ്രവൃ​ത്തി​യും . . . തന്റെ നാമ​ത്തോ​ടു കാണിച്ച സ്‌നേ​ഹ​വും മറന്നുകള”യുകയില്ല എന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം. അതു​കൊണ്ട്‌ പ്രിയ സഹോ​ദ​ര​ങ്ങളേ, “നന്മ ചെയ്‌ക​യിൽ . . . [നിങ്ങൾ ഒരിക്ക​ലും] മടുത്തു​പോ​ക​രുത്‌”!—എബ്രാ. 6:10; ഗലാ. 6:9.

സഹിച്ചു​നിൽക്കാൻ നിങ്ങളെ എന്തു സഹായി​ക്കും? തെസ്സ​ലൊ​നീ​ക്യ​രു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ “നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​നെ​ക്കു​റി​ച്ചുള്ള പ്രത്യാശ” നിങ്ങളെ അതിനു സഹായി​ക്കും. പിന്നീ​ടൊ​രി​ക്കൽ “രക്ഷയുടെ പ്രത്യാശ”യെ ഉറപ്പുള്ള ശിരസ്‌ത്ര​മെന്നു പൗലൊസ്‌ വിളി​ച്ചത്‌ നല്ല കാരണ​ത്തോ​ടെ​യാണ്‌. നിഷേ​ധാ​ത്മക ചിന്തക​ളിൽനി​ന്നും കൂടെ​ക്കൂ​ടെ​യു​ണ്ടാ​കുന്ന സംശയ​ങ്ങ​ളിൽനി​ന്നും ഒരു ക്രിസ്‌ത്യാ​നി​യെ സംരക്ഷി​ക്കാൻ അതിനാ​കും.—1 തെസ്സ. 5:8.

സന്തോ​ഷ​പൂർവം സഹിച്ചു​നിൽക്കു​മ്പോൾ വാസ്‌ത​വ​ത്തിൽ നിങ്ങൾ പരമാ​ധി​കാ​രം സംബന്ധിച്ച വലിയ വിവാ​ദ​വി​ഷ​യ​ത്തിൽ യഹോ​വ​യു​ടെ പക്ഷം നിന്നു​കൊണ്ട്‌ സാത്താന്റെ നിന്ദകൾക്കു മറുപ​ടി​കൊ​ടു​ക്കു​ക​യാണ്‌. ദൈവ​ദാ​സ​ന്മാർ സ്വതവേ സ്വാർഥ​രാ​ണെ​ന്നും ഏതാനും നാളുകൾ ദൈവത്തെ സേവി​ക്കാൻ തയ്യാറാ​യേ​ക്കു​മെ​ങ്കി​ലും പീഡനങ്ങൾ വർധി​ക്കു​ക​യോ പ്രതീ​ക്ഷി​ക്കുന്ന സമയത്തി​ലും കൂടുതൽ ഈ വ്യവസ്ഥി​തി നീളു​ക​യോ ചെയ്‌താൽ ദൈവ​ത്തോ​ടുള്ള അവരുടെ സ്‌നേഹം തണുത്തു​പോ​കു​മെ​ന്നു​മാണ്‌ സാത്താൻ വാദി​ക്കു​ന്നത്‌. നിന്ദ്യ​നായ നുണയൻ എന്നനി​ല​യിൽ പിശാ​ചി​നെ തുറന്നു​കാ​ട്ടാ​നുള്ള അനുപ​മ​മായ അവസരം നിങ്ങൾക്കുണ്ട്‌. നമ്മുടെ പ്രത്യാശ യാഥാർഥ്യ​മാ​കുന്ന നാളി​നോ​ടു നാം പൂർവാ​ധി​കം അടുത്തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

ശക്തമായ വിശ്വാ​സം, ശുശ്രൂ​ഷ​യി​ലെ മുഴു​ദേ​ഹി​യോ​ടെ​യുള്ള പങ്കുപറ്റൽ, സഹിഷ്‌ണുത എന്നിവ​യെ​പ്രതി സഹോ​ദ​ര​ങ്ങളെ അഭിന​ന്ദി​ക്കാ​നുള്ള അവസരങ്ങൾ പൗലൊസ്‌ പാഴാ​ക്കാ​തി​രു​ന്ന​തു​പോ​ലെ നിങ്ങളെ അഭിന​ന്ദി​ക്കു​ന്ന​തി​ലും ഞങ്ങളുടെ സ്‌നേഹം നിങ്ങളെ അറിയി​ക്കു​ന്ന​തി​ലും ഞങ്ങൾക്ക്‌ എത്രയും സന്തോ​ഷ​മുണ്ട്‌. നിങ്ങളു​ടെ നല്ല വേല തുടരുക!

സമൃദ്ധ​മാ​യ ആത്മീയ അനു​ഗ്ര​ഹ​ങ്ങ​ളു​ടേ​താ​യി​രി​ക്കട്ടെ ഈ വർഷം. ശുഭാ​ശം​സ​ക​ളോ​ടെ.

നിങ്ങളുടെ സഹോ​ദ​രങ്ങൾ,

യഹോവയുടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം