യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ ആധുനിക നാളിൽ
യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ ആധുനിക നാളിൽ
റഷ്യ
ഇവിടെയുള്ള യഹോവയുടെ സാക്ഷികളുടെ കഥ, വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും കഥയാണ്, കടുത്ത എതിർപ്പിന്മധ്യേയും ദൈവത്തോടുള്ള അചഞ്ചലമായ വിശ്വസ്തതയുടെ കഥയാണ്. നാടുകടത്തലിനോ തടങ്കലിനോ നിർബന്ധിത വേലയ്ക്കോ ഒന്നും അവരെ നിശ്ശബ്ദരാക്കാനോ അവരുടെ മനോവീര്യം തകർക്കാനോ കഴിഞ്ഞില്ല.
സംഭവബഹുലമാണ് അവിടത്തെ ചരിത്രം. യഹോവയിൽ വിശ്വാസമർപ്പിച്ചിരുന്നവർ പീഡനം പ്രതീക്ഷിച്ചിരുന്നു. അതിൽ തെല്ലും ഖേദിച്ചില്ല അവർ. എതിർപ്പിന്മധ്യേയും ദൈവത്തോടുള്ള വിശ്വസ്തത അവർ തെളിയിച്ചു. ഒരു സഹോദരൻ പറയുന്നു: “വിധിന്യായം വായിച്ചുകേൾപ്പിച്ചപ്പോൾ എന്റെ ബൈബിൾ വിദ്യാർഥികളിലാരും പരിഭ്രാന്തരായില്ല. എനിക്കതിൽ വളരെ സന്തോഷംതോന്നി! നാലുപേരെയും വ്യത്യസ്ത സ്ഥലങ്ങളിലായി 25 വർഷം തടവിനു വിധിച്ചു. എനിക്കു കിട്ടിയ ശിക്ഷ കടുത്തതായിരുന്നു . . . ഞങ്ങൾക്കു നൽകുന്ന പിന്തുണയെപ്രതി ഞങ്ങൾ യഹോവയ്ക്കു നന്ദിപറഞ്ഞു. ഞങ്ങളുടെ സന്തോഷം കണ്ടിട്ട് ഗാർഡുകൾ അമ്പരന്നുപോയി.”
ജയിലിന്റെ മതിലിനു മുകളിൽക്കൂടി കല്ലിൽകെട്ടിയെറിഞ്ഞ കത്തുകളിൽനിന്ന് സത്യം മനസ്സിലാക്കിയ പെൺകുട്ടിയെക്കുറിച്ചു വായിക്കുക. അഴികൾക്കുള്ളിൽ സഹോദരങ്ങൾ ആത്മീയമായി തളരാതിരുന്നത് എങ്ങനെയെന്നു മനസ്സിലാക്കുക. സ്വന്തം കുട്ടിയുടെ ചെവി കീറിപ്പറിച്ചു എന്ന വ്യാജാരോപണമുന്നയിച്ച് മാതാപിതാക്കളെ പ്രതിക്കൂട്ടിലാക്കിയപ്പോൾ എന്താണു സംഭവിച്ചതെന്നു കാണുക.
പതിറ്റാണ്ടുകൾ നീണ്ടുനിന്ന നിരോധനമാണ് ഈ കഥയുടെ കാതൽ. കഴിഞ്ഞ ഇരുപതു വർഷംകൊണ്ട്, വിശാലമായ ഈ രാജ്യത്ത് യഹോവയുടെ സാക്ഷികളുടെ എണ്ണത്തിൽ അഭൂതപൂർവമായ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഈ വളർച്ചയുമായി ബന്ധപ്പെട്ട പുതിയ വെല്ലുവിളികളെ സഹോദരങ്ങൾ നേരിട്ടത് എങ്ങനെയെന്നു വായിച്ചറിയുക. 1975 മുതൽ ഇന്നോളമുള്ള വാർഷികപുസ്തകങ്ങളിൽ ചരിത്രം അടങ്ങുന്ന ഭാഗം ഒരു രാജ്യത്തിനുവേണ്ടി മാത്രമായി നീക്കിവെക്കുന്നത് ഇതാദ്യം.