വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അൽബേനിയ

അൽബേനിയ

അൽബേ​നി​യ

സംഭവ​ബ​ഹു​ല​മായ നിരവധി കഥകൾ അൽബേ​നി​യ​യ്‌ക്കു പറയാ​നുണ്ട്‌: ഗോ​ത്ര​ങ്ങ​ളും രാഷ്‌ട്ര​ങ്ങ​ളും ചവിട്ടി​മെ​തിച്ച, ലോക​ശ​ക്തി​ക​ളു​ടെ ബലപരീ​ക്ഷ​ണ​ങ്ങ​ളിൽ ഞെരി​ഞ്ഞ​മർന്ന, ദശകങ്ങ​ളോ​ളം അയൽരാ​ജ്യ​ങ്ങ​ളു​മാ​യി​പ്പോ​ലും വലിയ ബന്ധമി​ല്ലാ​തെ ഏകാകി​നി​യാ​യി കഴിഞ്ഞ ഒരു കൊച്ചു​രാ​ജ്യം. യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഇവിടെ അനേകം വെല്ലു​വി​ളി​ക​ളും പ്രതി​കൂല സാഹച​ര്യ​ങ്ങ​ളും നേരി​ടേണ്ടി വന്നിട്ടു​ണ്ടെ​ങ്കി​ലും യഹോവ അവരെ പോറ്റി​പ്പു​ലർത്തു​ക​യും ആത്മീയ സമൃദ്ധി നൽകി അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ആവേശ​ജ​ന​ക​മായ ആ ചരി​ത്ര​വും “യഹോ​വ​യു​ടെ കരം” ഈ രാജ്യത്തെ എളിയ ദാസന്മാ​രെ പിന്തു​ണ​ച്ച​വി​ധ​വും ഇവിടെ ചുരു​ക്ക​മാ​യി വിവരി​ക്കു​ന്നു.—പ്രവൃ. 11:21.

അൽബേ​നി​യ​യു​ടെ​മേൽ ആധിപ​ത്യം ഉറപ്പി​ക്കു​ന്ന​തി​നാ​യി പല വിദേ​ശ​ശ​ക്തി​ക​ളും നൂറ്റാ​ണ്ടു​ക​ളോ​ളം കിണഞ്ഞു ശ്രമിച്ചു. ഇവരുടെ അധിനി​വേശം മതപര​മായ ഭിന്നത​കൾക്കു വഴി​വെച്ചു. 1500-കളുടെ ആരംഭ​ത്തോ​ടെ അവർ മൂന്നു മതവി​ഭാ​ഗ​ങ്ങ​ളാ​യി തിരിഞ്ഞു—ചിലർ മുസ്ലീ​ങ്ങ​ളാ​ണെ​ന്നും മറ്റുചി​ലർ ഓർത്ത​ഡോ​ക്‌സു​കാ​രാ​ണെ​ന്നും ഇനിയും ചിലർ കത്തോ​ലി​ക്ക​രാ​ണെ​ന്നും അവകാ​ശ​പ്പെട്ടു.

1800-കളുടെ അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും ദേശീ​യ​ചി​ന്താ​ഗ​തി​കൾ അൽബേ​നി​യ​യി​ലെ​ങ്ങും ആളിപ്പ​ട​രു​ക​യാ​യി​രു​ന്നു. അങ്ങനെ പല ദേശീ​യ​സം​ഘ​ട​ന​ക​ളും നിലവിൽ വന്നു. ജനങ്ങളിൽ ഭൂരി​ഭാ​ഗ​വും പാവപ്പെട്ട കർഷക​രാ​യി​രു​ന്നു. തങ്ങളുടെ കഷ്ടപ്പാ​ടു​കൾക്കെ​ല്ലാം കാരണം വർഷങ്ങൾ നീണ്ടു​നിന്ന വിദേ​ശാ​ധി​പ​ത്യ​മാ​ണെന്ന്‌ പലരും ആരോ​പി​ച്ചു. 1900-മായ​തോ​ടെ സ്വയം​ഭ​ര​ണ​ത്തി​നും സ്വാത​ന്ത്ര്യ​ത്തി​നും വേണ്ടി​യുള്ള ത്വര കത്തിക്കാ​ളു​ക​യാ​യി. അത്‌ ഗ്രീസ്‌, സെർബിയ, ടർക്കി എന്നീ രാജ്യ​ങ്ങ​ളു​മാ​യുള്ള യുദ്ധങ്ങൾക്കു തിരി​കൊ​ളു​ത്തി. അവസാനം, 1912-ൽ അൽബേ​നിയ ഒരു സ്വത​ന്ത്ര​രാ​ഷ്‌ട്ര​മാ​യി സ്വയം പ്രഖ്യാ​പി​ച്ചു.

സംഘടി​ത​മ​തം ആചരി​ക്കു​ന്ന​തി​നെ ഗവൺമെന്റ്‌ പിന്നീട്‌ നിയമം​മൂ​ലം ഏതാണ്ട്‌ നിരോ​ധി​ച്ചു. രണ്ടാം ലോക​മ​ഹാ​യു​ദ്ധത്തെ തുടർന്ന്‌ കമ്മ്യൂ​ണിസ്റ്റ്‌ ഭരണാ​ധി​കാ​രി​കൾ എല്ലാ മതങ്ങ​ളെ​യും പാടേ തുടച്ചു​നീ​ക്കി​യിട്ട്‌ അൽബേ​നി​യയെ ലോക​ത്തി​ലെ ആദ്യത്തെ നിരീ​ശ്വര രാഷ്‌ട്ര​മാ​യി പ്രഖ്യാ​പി​ച്ചു.

‘സന്തോ​ഷ​ത്തോ​ടെ സത്യം സ്വീക​രി​ക്കു​ന്നു’

എ.ഡി. 56-നുമുമ്പ്‌ താനും കൂട്ടാ​ളി​ക​ളും റോമൻ പ്രവി​ശ്യ​യായ “ഇല്ലൂര്യ​വരെ” ചുറ്റി​സ​ഞ്ച​രിച്ച്‌ സുവി​ശേഷം സമഗ്ര​മാ​യി പ്രസം​ഗി​ച്ചു​വെന്ന്‌ പൗലോസ്‌ അപ്പൊ​സ്‌തലൻ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. (റോമ. 15:19) ഇന്നത്തെ അൽബേ​നി​യ​യു​ടെ ചില ഭാഗങ്ങൾ ഉൾക്കൊ​ള്ളുന്ന ഒരു റോമൻ പ്രവി​ശ്യ​യാ​യി​രു​ന്നു ഇല്ലൂര്യ. ആ പ്രദേ​ശ​ത്തു​നി​ന്നുള്ള ചില​രെ​ങ്കി​ലും അന്ന്‌ സത്യ​ക്രി​സ്‌ത്യാ​നി​ക​ളാ​യി തീർന്നി​രി​ക്കാൻ സകല സാധ്യ​ത​യു​മുണ്ട്‌; കാരണം, ഒന്നാം നൂറ്റാ​ണ്ടിൽത്തന്നെ അൽബേ​നി​യ​യിൽ ക്രിസ്‌ത്യാ​നി​ത്വം വേരു​പി​ടി​ച്ച​താ​യി ചരി​ത്ര​രേ​ഖകൾ കാണി​ക്കു​ന്നു.

എന്നാൽ ഈ പ്രദേ​ശത്തെ ആധുനി​ക​കാല സത്യാ​രാ​ധ​ന​യെ​ക്കു​റി​ച്ചുള്ള ആദ്യരേഖ 1921-ലേതാണ്‌; അയോ​ണി​യ​യിൽ (ഇപ്പോൾ ഇത്‌ വടക്കൻ ഗ്രീസി​ന്റെ ഭാഗമാണ്‌) വെച്ചു​ന​ട​ക്കുന്ന ബൈബിൾ പഠന ‘ക്ലാസ്സിൽ’ സംബന്ധി​ച്ച​താ​യി ക്രേത്ത​യിൽനിന്ന്‌ ജോൺ ബോസ്‌ഡോ​യാ​നിസ്‌ എന്നയാൾ ബ്രുക്ലിൻ ബെഥേ​ലി​ലേക്ക്‌ എഴുതി. ഏതാണ്ട്‌ ആ കാലത്തു​തന്നെ നിരവധി അൽബേ​നി​യ​ക്കാർ ഐക്യ​നാ​ടു​ക​ളി​ലെ ന്യൂ ഇംഗ്ലണ്ടിൽ താമസ​മാ​ക്കി. അക്കൂട്ട​ത്തി​ലുള്ള രണ്ടു​പേ​രാ​യി​രു​ന്നു താനാസ്‌ (നാഷോ) ഈഡ്രീ​സീ​യും കോസ്റ്റ മിഷലും. സത്യം പഠിച്ച ഉടനെ ഇരുവ​രും സ്‌നാ​ന​മേറ്റു. 1922-ൽ ഈഡ്രീ​സീ സഹോ​ദരൻ അൽബേ​നി​യ​യി​ലെ ജിറോ​കാ​സ്റ്റ​റി​ലേക്കു മടങ്ങി—ബൈബിൾ സത്യവു​മാ​യി സ്വദേ​ശ​ത്തേക്കു പോയ ആദ്യത്തെ അൽബേ​നി​യ​ക്കാ​ര​നാണ്‌ അദ്ദേഹം. സഹോ​ദ​രന്റെ ആത്മത്യാഗ മനോ​ഭാ​വത്തെ യഹോവ അനു​ഗ്ര​ഹി​ച്ചു. നല്ല പ്രതി​ക​ര​ണ​മാണ്‌ അദ്ദേഹ​ത്തിന്‌ അവിടെ ലഭിച്ചത്‌. താമസി​യാ​തെ അമേരി​ക്ക​യിൽനിന്ന്‌ വിശ്വാ​സി​ക​ളായ മറ്റ്‌ അൽബേ​നി​യ​ക്കാ​രും തിരികെ പോയി. കോസ്റ്റ മിഷൽ സഹോ​ദ​ര​നാ​കട്ടെ, ആ സമയത്ത്‌ അമേരി​ക്ക​യി​ലെ മസാച്ചു​സെ​റ്റ്‌സി​ലുള്ള ബോസ്റ്റ​ണിൽ താമസി​ക്കുന്ന അൽബേ​നി​യ​ക്കാ​രോട്‌ സുവി​ശേഷം അറിയി​ക്കു​ന്ന​തിൽ തുടർന്നു.

സോ​ക്രാറ്റ്‌ ഡ്യൂലീ​യും താനാസ്‌ ഡ്യൂലീ​യും (ഏഥേൻ ഡ്യൂലീസ്‌) അൽബേ​നി​യ​യി​ലാ​ണു ജനിച്ച​തെ​ങ്കി​ലും കുട്ടി​ക​ളാ​യി​രി​ക്കു​മ്പോൾത്തന്നെ അവരെ തുർക്കി​യി​ലേക്കു കൊണ്ടു​പോ​യി. 1922-ൽ സോ​ക്രാറ്റ്‌ അൽബേ​നി​യ​യി​ലേക്കു മടങ്ങി. പിറ്റേ​വർഷം തന്റെ ചേട്ടനെ അന്വേ​ഷിച്ച്‌ 14-കാരനായ താനാ​സും അങ്ങോട്ടു പോയി. അദ്ദേഹം എഴുതി: “ഞങ്ങളുടെ പഴയ വീട്ടിൽ എത്തി​യെ​ങ്കി​ലും ഉടനെ​യൊ​ന്നും ചേട്ടനെ കണ്ടുമു​ട്ടാ​നാ​യില്ല; കാരണം ചേട്ടൻ ജോലി​ചെ​യ്‌തി​രു​ന്നത്‌ ഏതാണ്ട്‌ 200 കിലോ​മീ​റ്റർ ദൂരെ​യാ​യി​രു​ന്നു. എന്നാൽ വീക്ഷാ​ഗോ​പു​രം, ബൈബിൾ, വേദാ​ദ്ധ്യ​യ​ന​ങ്ങ​ളു​ടെ ഏഴു വാല്യങ്ങൾ, ബൈബിൾ വിഷയ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ചില ലഘു​ലേ​ഖകൾ എന്നിവ​യെ​ല്ലാം അവിടെ കണ്ടു. ആ ഉൾപ്ര​ദേ​ശ​ത്തു​പോ​ലും ശുഷ്‌കാ​ന്തി​യുള്ള ബൈബിൾ വിദ്യാർഥി​കൾ—അമേരി​ക്ക​യിൽ പോയി ബൈബി​ളി​നെ​ക്കു​റി​ച്ചുള്ള പരിജ്ഞാ​നം സമ്പാദി​ക്കു​ക​യും അത്‌ പ്രിയ​പ്പെ​ടു​ക​യും ചെയ്‌ത ചിലർ—ഉണ്ടായി​രു​ന്നു​വെന്നു വ്യക്തമാ​യി​രു​ന്നു.” സോ​ക്രാറ്റ്‌, അപ്പോ​ഴേ​ക്കും സ്‌നാ​ന​മേറ്റ ഒരു ബൈബിൾ വിദ്യാർഥി ആയിത്തീർന്നി​രു​ന്നു. ഒടുവിൽ ചേട്ടനും അനുജ​നും പരസ്‌പരം കണ്ടുമു​ട്ടി​യ​പ്പോൾ, സോ​ക്രാറ്റ്‌ താനാ​സി​നെ ബൈബിൾ സത്യം പഠിപ്പി​ച്ചു.

അൽബേ​നി​യ​യിൽ പുതു​താ​യി ആരംഭിച്ച പ്രവർത്ത​ന​ങ്ങ​ളു​ടെ മേൽനോ​ട്ടം 1924-ൽ റൊമാ​നിയ ഓഫീ​സി​നാ​യി. സാക്ഷീ​ക​ര​ണ​വേല അപ്പോ​ഴും പരിമി​ത​മാ​യി​രു​ന്നെ​ങ്കി​ലും 1925 ഡിസംബർ 1 ലക്കം വീക്ഷാ​ഗോ​പു​രം ഇങ്ങനെ റിപ്പോർട്ടു​ചെ​യ്‌തു: “ദൈവ​ത്തി​ന്റെ കിന്നരം എന്ന പുസ്‌ത​ക​വും ഒരു അഭികാ​മ്യ ഗവൺമെന്റ്‌ (ഇംഗ്ലീഷ്‌), ലോകാ​രി​ഷ്ടത (ഇംഗ്ലീഷ്‌) എന്നീ ചെറു​പു​സ്‌ത​ക​ങ്ങ​ളും പ്രാ​ദേ​ശിക ഭാഷയി​ലേക്ക്‌ പരിഭാ​ഷ​പ്പെ​ടു​ത്തി, അച്ചടി​ച്ചി​രു​ന്നു . . . അവയിൽ നല്ലൊരു ശതമാനം, ആളുക​ളു​ടെ പക്കൽ എത്തിക്കാൻ [കഴിഞ്ഞി​രി​ക്കു​ന്നു]. അത്യന്തം സന്തോ​ഷ​ത്തോ​ടെ​യാണ്‌ അൽബേ​നി​യ​ക്കാർ സത്യം സ്വീക​രി​ക്കു​ന്നത്‌.”

ആ സമയത്ത്‌ രാഷ്‌ട്രീയ പോരാ​ട്ട​ങ്ങ​ളാൽ അൽബേ​നിയ പിച്ചി​ച്ചീ​ന്ത​പ്പെ​ട്ടി​രു​ന്നു. എന്നാൽ യഹോ​വ​യു​ടെ ദാസന്മാ​രു​ടെ സ്ഥിതി എന്തായി​രു​ന്നു? “1925-ൽ, അൽബേ​നി​യ​യിൽ മൂന്നു​സം​ഘ​ടിത സഭകളും കൂടാതെ, അവിട​വി​ടെ​യാ​യി ഒറ്റപ്പെട്ടു കഴിയുന്ന മറ്റു ബൈബിൾ വിദ്യാർഥി​ക​ളും ഉണ്ടായി​രു​ന്നു,” താനാസ്‌ എഴുതു​ന്നു. ശത്രു​ത​യും സ്വാർഥ​ത​യും മത്സരവും എങ്ങും വ്യാപ​ക​മാ​യി​രുന്ന ആ സാഹച​ര്യ​ത്തിൽ സഹോ​ദ​ര​ങ്ങ​ളു​ടെ ഇടയിലെ സ്‌നേഹം അവരെ തികച്ചും വ്യത്യ​സ്‌ത​രാ​ക്കി​യ​താ​യും അദ്ദേഹം നിരീ​ക്ഷി​ച്ചു. പല അൽബേ​നി​യ​ക്കാ​രും രാജ്യം വിട്ട്‌ പോകു​മ്പോൾ, സത്യം പഠിച്ചവർ അങ്ങോട്ടു മടങ്ങി​വ​രു​ക​യാ​യി​രു​ന്നു. ക്രിസ്‌തു​വി​ന്റെ പുതു​താ​യി സ്ഥാപി​ത​മായ രാജ്യ​ത്തെ​ക്കു​റിച്ച്‌ ബന്ധുക്കളെ പഠിപ്പി​ക്കാ​നുള്ള തീവ്ര​മായ ആഗ്രഹ​മാണ്‌ അതിന്‌ അവരെ പ്രേരി​പ്പി​ച്ചത്‌.

അതേസ​മ​യം, ബോസ്റ്റ​ണിൽ എല്ലാ ഞായറാ​ഴ്‌ച​യും രാവിലെ അൽബേ​നി​യൻ ഭാഷയിൽ പരസ്യ​പ്ര​സം​ഗങ്ങൾ നടത്തി​യി​രു​ന്നു. 60-ഓളം പേർ അതിനു ഹാജരാ​യി​രു​ന്നു. വേദാ​ദ്ധ്യ​യ​ന​ങ്ങ​ളു​ടെ വാല്യങ്ങൾ വായിച്ച്‌ സുസൂ​ക്ഷ്‌മം പഠിക്കാൻ ശുഷ്‌കാ​ന്തി​യു​ള്ള​വ​രാ​യി​രു​ന്നു അവർ. ദൈവ​ത്തി​ന്റെ കിന്നരം എന്ന പുസ്‌ത​ക​വും അവർ വിശദ​മാ​യി പഠിച്ചി​രു​ന്നു, ചില വിവർത്ത​ന​പ്പി​ശ​കു​കൾ അതിലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും. (ഉദാഹ​ര​ണ​ത്തിന്‌, അതിന്റെ ശീർഷകം ആദ്യം പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രു​ന്നത്‌ ദൈവ​ത്തി​ന്റെ ഗിത്താർ എന്നാണ്‌.) ഏതായാ​ലും ബൈബിൾ സത്യം മനസ്സി​ലാ​ക്കു​ന്ന​തി​നും ശക്തമായ വിശ്വാ​സം വളർത്തി​യെ​ടു​ക്കു​ന്ന​തി​നും ഈ പുസ്‌തകം അനേകം അൽബേ​നി​യ​ക്കാ​രെ സഹായി​ച്ചു.

“അവരെ ശല്യം ചെയ്യാതെ വെറുതെ വിട്ടേക്കൂ!”

1926-ൽ ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​ക​ത്തിന്‌ അൽബേ​നി​യ​യിൽ 13 പേർ ഹാജരാ​യ​താ​യി വീക്ഷാ​ഗോ​പു​രം റിപ്പോർട്ടു ചെയ്‌തു. “അൽബേ​നി​യ​യിൽ ഏതാണ്ട്‌ 15 സമർപ്പിത സഹോ​ദ​ര​ന്മാ​രേ ഉള്ളൂ. രാജ്യ​സ​ന്ദേശം പ്രചരി​പ്പി​ക്കു​ന്ന​തിൽ അവർ കഴിവി​ന്റെ പരമാ​വധി പ്രവർത്തി​ക്കു​ന്നു,” എന്ന്‌ വാർഷി​ക​പു​സ്‌തകം 1927 പറയു​ക​യു​ണ്ടാ​യി. അത്‌ ഇങ്ങനെ​യും കൂട്ടി​ച്ചേർത്തു: “അമേരി​ക്ക​യിൽ അൽബേ​നി​യ​ക്കാ​രായ ഏതാണ്ട്‌ 30 സമർപ്പിത സഹോ​ദ​ര​ന്മാ​രുണ്ട്‌. സത്യത്തി​ന്റെ പരിജ്ഞാ​നം നേടു​ന്ന​തിന്‌ തങ്ങളുടെ ദേശക്കാ​രെ സഹായി​ക്കാൻ അവർ അതിയാ​യി വാഞ്‌ഛി​ക്കു​ന്നു.” 1927-ലെ സ്‌മാ​ര​ക​ത്തിന്‌ 27 പേർ ഹാജരാ​യ​തിൽ അൽബേ​നി​യ​യി​ലെ 15 സഹോ​ദ​ര​ന്മാ​രും അത്യന്തം സന്തോ​ഷി​ച്ചു. തലേ വർഷത്തെ അപേക്ഷിച്ച്‌ ഇരട്ടി​യി​ല​ധി​ക​മാ​യി​രു​ന്നു ആ ഹാജർ.

1920-കളുടെ അവസാ​ന​ത്തി​ലും അവിടെ രാഷ്‌ട്രീയ അരാജ​ക​ത്വം കൊടി​കു​ത്തി വാഴു​ക​യാ​യി​രു​ന്നു. ഓർത്ത​ഡോ​ക്‌സ്‌ ബിഷപ്പായ ഫാൻ നോലീ​യു​ടെ നേതൃ​ത്വ​ത്തി​ലുള്ള ഒരു ഗവൺമെന്റ്‌ അധികാ​ര​ത്തിൽ വന്നെങ്കി​ലും പെട്ടെ​ന്നു​തന്നെ, നാടു​വാ​ഴി​യാ​യി​രുന്ന അഹമ്മദ്‌ ബെഗ്‌ സോഗ്‌ അതിനെ മറിച്ചി​ട്ടു​കൊണ്ട്‌ അധികാ​രം പിടി​ച്ചെ​ടു​ത്തു. അൽബേ​നി​യയെ ഒരു രാജ്യ​മാ​യി പ്രഖ്യാ​പിച്ച അദ്ദേഹം സോഗ്‌ ഒന്നാമൻ രാജാ​വാ​യി സ്വയം അഭിഷി​ക്ത​നാ​കു​ക​യും ഒരു ഏകാധി​പ​തി​യാ​യി ഭരിക്കു​ക​യും ചെയ്‌തു.

1928-ൽ ലാസർ നോ​സോൻ, പെട്രോ സ്റ്റാവ്‌റോ എന്നിവ​രും മറ്റു രണ്ടുസ​ഹോ​ദ​ര​ന്മാ​രും “സൃഷ്ടി​പ്പിൻ ഫോട്ടോ നാടകം” കാണി​ക്കു​ന്ന​തി​നാ​യി അമേരി​ക്ക​യിൽനിന്ന്‌ അൽബേ​നി​യ​യിൽ എത്തി. ആ സമയത്തു​ത​ന്നെ​യാണ്‌ അമേരി​ക്ക​യിൽനി​ന്നുള്ള ഒരു കത്തോ​ലിക്ക പുരോ​ഹി​ത​നും ഒരു ഓർത്ത​ഡോ​ക്‌സ്‌ പുരോ​ഹി​ത​നും സോഗ്‌ ഒന്നാമൻ രാജാ​വി​നെ കാണാൻ അൽബേ​നി​യ​യിൽ എത്തിയത്‌.

“സൂക്ഷി​ച്ചോ!” കത്തോ​ലിക്ക പുരോ​ഹി​തൻ സോഗി​നു മുന്നറി​യി​പ്പു​നൽകി. “ഇവിടെ കുഴപ്പ​മു​ണ്ടാ​ക്കാൻ അമേരി​ക്ക​യിൽനിന്ന്‌ ആളുകൾ എത്തിയി​ട്ടുണ്ട്‌.”

എന്നാൽ ഓർത്ത​ഡോ​ക്‌സ്‌ പുരോ​ഹി​തൻ അതി​നോ​ടു വിയോ​ജി​ച്ചു. അദ്ദേഹ​ത്തിന്‌ ആ സഹോ​ദ​ര​ന്മാ​രെ നല്ല പരിച​യ​മു​ണ്ടാ​യി​രു​ന്നു; അടുത്ത​കാ​ലത്ത്‌ ബോസ്റ്റ​ണിൽ അദ്ദേഹ​ത്തി​ന്റെ പള്ളി ഉപേക്ഷി​ച്ചു പോയ​വ​രാ​യി​രു​ന്നു അവർ. “അൽബേ​നി​യ​യി​ലുള്ള എല്ലാവ​രും ഇവരെ​പ്പോ​ലെ ആണെങ്കിൽ ഈ കൊട്ടാ​ര​ത്തി​ന്റെ കതകു​കൾപോ​ലും അങ്ങേയ്‌ക്കു പൂട്ടേണ്ടി വരില്ല!” അദ്ദേഹം സോഗി​നോ​ടു പറഞ്ഞു.

“എങ്കിൽ അവരെ ശല്യം ചെയ്യാതെ വെറുതെ വിട്ടേക്കൂ!” സോഗ്‌ പറഞ്ഞു.

അതേവർഷം അൽബേ​നി​യൻ ഭാഷയിൽ, യഹോ​വ​യ്‌ക്കുള്ള സ്‌തു​തി​ഗീ​തങ്ങൾ ബോസ്റ്റ​ണിൽ അച്ചടിച്ചു. അങ്ങനെ, അൽബേ​നി​യ​യി​ലുള്ള സഹോ​ദ​രങ്ങൾ ക്രമേണ അതിലെ ഗീതങ്ങ​ളും അവയുടെ ഈണവും പഠിച്ചു. അവർക്ക്‌ ഏറ്റവും പ്രിയ​പ്പെട്ട രണ്ടുപാ​ട്ടു​ക​ളാ​യി​രു​ന്നു, “ചെറിയ ആട്ടിൻകൂ​ട്ടമേ, അവരെ ഭയപ്പെ​ടേണ്ട” “വേലയ്‌ക്കാ​യി!” എന്നിവ. വരാനി​രുന്ന പ്രയാ​സ​മേ​റിയ അനുഭ​വ​ങ്ങളെ നേരി​ടാൻ അതു സഹോ​ദ​ര​ങ്ങളെ ശക്തി​പ്പെ​ടു​ത്തി.

അൽബേ​നി​യ​ക്കാർ പൊതു​വെ കാര്യങ്ങൾ തുറന്ന​ടി​ക്കുന്ന പ്രകൃ​ത​ക്കാ​രാണ്‌. ‘നേരെവാ, നേരെ​പോ’ എന്ന രീതി​യാണ്‌ അവർക്കി​ഷ്ടം. അവർ ആവേശ​ത്തോ​ടെ സാധാരണ സംഭാ​ഷണം നടത്തു​ന്നതു കേട്ടാൽ വഴക്കി​ടു​ക​യാ​ണോ എന്നു തോന്നി​പ്പോ​കും. ഏതെങ്കി​ലും ഒരു കാര്യം ശരിയാ​ണെന്നു തോന്നി​യാൽ അതു സംബന്ധിച്ച തങ്ങളുടെ അഭി​പ്രാ​യം ആവേശ​ത്തോ​ടെ തുറന്നു പറയു​മെന്നു മാത്രമല്ല ഉറച്ച​ബോ​ധ്യ​ത്തോ​ടെ അതേക്കു​റി​ച്ചു സംസാ​രി​ക്കു​ക​യും അതിനു ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യും ചെയ്യും. അവരുടെ ഈ സ്വഭാ​വ​വി​ശേഷം സുവി​ശേ​ഷ​ത്തോ​ടുള്ള അവരുടെ പ്രതി​ക​ര​ണ​ത്തി​ലും ദൃശ്യ​മാണ്‌.

പ്രശ്‌ന​ങ്ങ​ളി​ന്മ​ധ്യേ​യും സത്‌ഫ​ല​ങ്ങൾ

രാഷ്‌ട്രീ​യ​വും സാമ്പത്തി​ക​വു​മായ പ്രശ്‌നങ്ങൾ വർധി​ച്ച​പ്പോൾ കൂടുതൽ അൽബേ​നി​യ​ക്കാർ രാജ്യം വിട്ടു​പോ​കാൻ തുടങ്ങി. അവരിൽ ചിലർ ന്യൂ ഇംഗ്ലണ്ടി​ലും ന്യൂ​യോർക്കി​ലും ചെന്ന്‌ സത്യം പഠിച്ചു. അൽബേ​നി​യ​ക്കാർ എവി​ടെ​യൊ​ക്കെ കൂട്ടമാ​യി താമസി​ച്ചി​രു​ന്നു​വോ, അവി​ടെ​യെ​ല്ലാം സത്യവി​ശ്വാ​സം തഴച്ചു​വ​ളർന്നു. കൂടുതൽ സാഹി​ത്യ​ങ്ങൾക്കാ​യി ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​മ്പോ​ഴാണ്‌ സന്തോ​ഷ​ത്തി​നുള്ള വക നൽകി​ക്കൊണ്ട്‌ രാജ്യം, പ്രതി​സന്ധി എന്നീ ചെറു​പു​സ്‌ത​കങ്ങൾ അൽബേ​നി​യൻ ഭാഷയിൽ ലഭ്യമാ​യത്‌.

അതേസ​മ​യം, അൽബേ​നി​യ​യി​ലെ അധികാ​രി​കൾ നമ്മുടെ ചില സാഹി​ത്യ​ങ്ങൾ കണ്ടു​കെട്ടി. എന്നിരു​ന്നാ​ലും 1934-ൽ അൽബേ​നി​യ​യിൽനിന്ന്‌ ബുള്ളറ്റിൻ (ഇപ്പോൾ നമ്മുടെ രാജ്യ ശുശ്രൂഷ) ഇപ്രകാ​രം റിപ്പോർട്ടു​ചെ​യ്‌തു: “നമ്മുടെ എല്ലാ സാഹി​ത്യ​ങ്ങ​ളും ഇനിമു​തൽ വിതര​ണം​ചെ​യ്യാൻ അനുമതി നൽകി​ക്കൊ​ണ്ടുള്ള ഒരു തീർപ്പ്‌ നീതി​ന്യാ​യ വകുപ്പു സെക്ര​ട്ടറി എല്ലാ പ്രവി​ശ്യ​ക​ളി​ലേ​ക്കും അയച്ചി​രി​ക്കു​ന്നു എന്ന്‌ ഞങ്ങൾ സന്തോ​ഷ​പൂർവം നിങ്ങളെ അറിയി​ക്കട്ടെ . . . അധികാ​രി​കൾ പിടി​ച്ചെ​ടുത്ത എല്ലാ പുസ്‌ത​ക​ങ്ങ​ളും ചെറു​പു​സ്‌ത​ക​ങ്ങ​ളും സഹോ​ദ​ര​ങ്ങൾക്കു തിരി​കെ​ക്കി​ട്ടി​യി​രി​ക്കു​ന്നു . . . ഏഴുസ​ഹോ​ദ​ര​ന്മാർ ഒരു വണ്ടി വിളിച്ച്‌ പുസ്‌ത​ക​ങ്ങ​ളു​മാ​യി ദൂരെ​യുള്ള സ്ഥലങ്ങളി​ലേക്കു പോയി​രി​ക്കു​ക​യാണ്‌. മറ്റുള്ളവർ അടുത്ത സ്ഥലങ്ങളിൽ പ്രവർത്തി​ക്കു​ന്നു.” ഈ സംഘടിത പ്രവർത്ത​നം​മൂ​ലം 1935-ലും 1936-ലുമായി സഹോ​ദ​രങ്ങൾ 6,500-ലധികം സാഹി​ത്യ​ങ്ങൾ സമർപ്പി​ച്ചു!

“ചരി​ത്ര​ത്തി​ലേ​ക്കും വലിയ പ്രക്ഷേ​പണം എന്നു വിശേ​ഷി​പ്പി​ക്കാ​വു​ന്നത്‌”

“ചരി​ത്ര​ത്തി​ലേ​ക്കും വലിയ പ്രക്ഷേ​പണം എന്നു വിശേ​ഷി​പ്പി​ക്കാ​വു​ന്നത്‌.” 1936-ന്റെ ആരംഭ​ത്തിൽ ബ്രിട്ടീഷ്‌ വർത്തമാ​ന​പ​ത്ര​മായ ലീഡ്‌സ്‌ മെർക്കു​റി​യിൽ വന്ന അറിയി​പ്പാ​യി​രു​ന്നു അത്‌. പത്രം ഇങ്ങനെ കൂട്ടി​ച്ചേർത്തു: “സുവി​ശേ​ഷ​ക​നായ ജഡ്‌ജ്‌ റഥർഫോർഡ്‌ ലോസ്‌ ആഞ്ചലസിൽ നടത്തുന്ന പ്രഭാ​ഷ​ണ​ത്തി​ന്റെ പ്രക്ഷേ​പ​ണ​മാ​യി​രി​ക്കും ഇത്‌.” അക്കാലത്ത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തി​നു നേതൃ​ത്വം​വ​ഹി​ച്ചി​രുന്ന ജെ. എഫ്‌. റഥർഫോർഡ്‌ സഹോ​ദരൻ നടത്തുന്ന ഒരു പ്രസംഗം, റേഡി​യോ-ടെലി​ഫോൺ സംവി​ധാ​നം​വഴി അമേരിക്ക, ബ്രിട്ടൻ എന്നിവി​ട​ങ്ങ​ളിൽ ഉടനീ​ള​വും നിരവധി യൂറോ​പ്യൻ രാജ്യ​ങ്ങ​ളി​ലും പ്രക്ഷേ​പണം ചെയ്യാ​നാ​യി​രു​ന്നു പരിപാ​ടി. എന്നാൽ “ഒരു യൂറോ​പ്യൻ രാജ്യത്ത്‌ ആ പ്രസംഗം ഒരുകാ​ര​ണ​വ​ശാ​ലും പ്രക്ഷേ​പണം ചെയ്യ​പ്പെ​ടില്ല,” മെർക്കു​റി​യി​ലെ ലേഖനം വ്യക്തമാ​ക്കി. “അൽബേ​നി​യ​യാണ്‌ ആ രാജ്യം; കാരണം, അവിടെ ടെലി​ഫോൺ സംവി​ധാ​നം ഉപയോ​ഗ​ത്തി​ലില്ല.”

എന്നാൽ ആ പ്രഭാ​ഷണം കഴിഞ്ഞ്‌ ഏതാനും ആഴ്‌ച​കൾക്കു​ശേഷം, ബോസ്റ്റ​ണി​ലുള്ള അൽബേ​നി​യൻ സഭയിൽനിന്ന്‌ നിക്കൊ​ളാസ്‌ ക്രീസ്റ്റോ ലോകാ​സ്ഥാ​ന​ത്തേക്ക്‌ ഇപ്രകാ​രം എഴുതി: “ജഡ്‌ജ്‌ റഥർഫോർഡ്‌ നടത്തിയ ‘ജാതി​കളെ വേർതി​രി​ക്കൽ’ എന്ന പ്രസംഗം അൽബേ​നി​യ​യി​ലു​ള്ളവർ കേട്ടതാ​യി അവി​ടെ​നിന്ന്‌ അടുത്ത​യി​ടെ ലഭിച്ച റിപ്പോർട്ടു​കൾ വ്യക്തമാ​ക്കു​ന്നു​വെന്ന്‌ സന്തോ​ഷ​പൂർവം അറിയി​ച്ചു​കൊ​ള്ളട്ടെ. അങ്ങനെ ആ പ്രസംഗം ശ്രവിച്ച രാജ്യ​ങ്ങ​ളു​ടെ നീണ്ട പട്ടിക​യിൽ പുതി​യൊ​രു രാജ്യ​വും​കൂ​ടി ഇടംക​ണ്ടെ​ത്തു​ന്നു. . . . രണ്ടുസ്ഥ​ല​ങ്ങ​ളി​ലാണ്‌ അത്‌ കേൾക്കാ​നാ​യത്‌, സാധ്യ​ത​യ​നു​സ​രിച്ച്‌ ഷോർട്ട്‌ വേവ്‌ പ്രക്ഷേ​പ​ണ​ത്തി​ലൂ​ടെ. . . . ജഡ്‌ജ്‌ റഥർഫോർഡി​ന്റെ സ്വരം ശ്രവി​ക്കാ​നാ​യത്‌ അവിടുള്ള ഞങ്ങളുടെ സ്‌നേ​ഹി​തരെ ഹർഷപു​ള​കി​ത​രാ​ക്കി.”

അൽബേ​നി​യൻ ഭാഷയിൽ വീക്ഷാ​ഗോ​പു​രം ലഭ്യമാ​കു​ന്ന​തി​നു​മുമ്പ്‌ ആ സഹോ​ദ​രങ്ങൾ എങ്ങനെ​യാണ്‌ യോഗങ്ങൾ നടത്തി​യി​രു​ന്നത്‌? സത്യം സ്വീക​രിച്ച അൽബേ​നി​യ​ക്കാ​രിൽ മിക്കവ​രും തെക്കൻ അൽബേ​നി​യ​യി​ലെ ഗ്രീക്ക്‌ സ്‌കൂ​ളു​ക​ളിൽ പഠിച്ചി​ട്ടു​ള്ള​വ​രാ​യി​രു​ന്നു. അതു​കൊണ്ട്‌ അവർക്ക്‌ ഗ്രീക്ക്‌ വീക്ഷാ​ഗോ​പു​രം പഠിക്കാ​നാ​കു​മാ​യി​രു​ന്നു. മറ്റുള്ളവർ ഇറ്റാലി​യ​നി​ലോ ഫ്രഞ്ചി​ലോ അതു പഠിച്ചു. യോഗങ്ങൾ നടത്തി​യി​രു​ന്നത്‌ അൽബേ​നി​യ​നി​ലാ​യി​രു​ന്നു. അതു​കൊണ്ട്‌ പരിപാ​ടി നടത്തു​മ്പോൾ സഹോ​ദ​രങ്ങൾ അവ അൽബേ​നി​യ​നി​ലേക്കു മൊഴി​മാ​റ്റം ചെയ്‌തി​രു​ന്നു.

ബോസ്റ്റ​ണി​ലും, എല്ലാ തിങ്കളാ​ഴ്‌ച​യും വൈകു​ന്നേരം അൽബേ​നി​യൻ ഭാഷയിൽ വീക്ഷാ​ഗോ​പുര അധ്യയനം നടത്തി​യി​രു​ന്നു, ഗ്രീക്ക്‌ മാസിക ഉപയോ​ഗിച്ച്‌. മിക്ക സഹോ​ദ​ര​ങ്ങ​ളും തങ്ങളുടെ മക്കളെ നന്നായി സത്യം പഠിപ്പി​ച്ചു. വർഷങ്ങൾക്കു​ശേഷം അവരുടെ മക്കളും കൊച്ചു​മ​ക്ക​ളും അവരുടെ മക്കളും ഒക്കെയാ​യി അനേകർ മുഴു​സ​മ​യ​സേ​വനം ഏറ്റെടു​ത്തു. അൽബേ​നി​യ​ക്കാ​രായ സഹോ​ദ​ര​ങ്ങ​ളു​ടെ തീക്ഷ്‌ണ​മായ സാക്ഷീ​ക​രണം അവി​ടെ​യുള്ള ആളുക​ളു​ടെ ശ്രദ്ധയിൽപ്പെ​ടാ​തെ പോയില്ല. അതു​കൊണ്ട്‌ ഊഞ്ചീ​ലോർ (സുവി​ശേ​ഷകർ എന്നർഥം) എന്നാണ്‌ ആളുകൾ അവരെ വിളി​ച്ചി​രു​ന്നത്‌.

ഉന്നതസ്ഥാ​നീ​യ​രോട്‌ സാക്ഷീ​ക​രി​ക്കു​ന്നു

1938-ൽ, സോഗ്‌ രാജാ​വി​ന്റെ ഏകാധി​പ​ത്യം മറിച്ചി​ട​പ്പെ​ടു​ന്ന​തിന്‌ ഒരു വർഷം​മുമ്പ്‌ അദ്ദേഹ​ത്തി​ന്റെ പെങ്ങന്മാ​രിൽ രണ്ടുപേർ ബോസ്റ്റ​ണിൽ പോയി. ആശ്വാസം (ഇംഗ്ലീഷ്‌) മാസി​ക​യു​ടെ (ഇപ്പോൾ ഉണരുക!) ഡിസംബർ ലക്കം ഇങ്ങനെ റിപ്പോർട്ട്‌ ചെയ്യു​ക​യു​ണ്ടാ​യി: “അൽബേ​നി​യൻ രാജകു​മാ​രി​മാർ ബോസ്റ്റ​ണിൽ എത്തിയ​പ്പോൾ, ഞങ്ങൾ രണ്ടുപേർ അവരെ കാണാൻ ഹോട്ട​ലിൽ പോകു​ക​യും അവരു​മാ​യി ദൈവ​രാ​ജ്യ സന്ദേശം പങ്കു​വെ​ക്കു​ക​യും ചെയ്‌തു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബോസ്റ്റൺ കമ്പനി​യി​ലെ അൽബേ​നി​യൻ യൂണി​റ്റിൽനി​ന്നുള്ള ഞങ്ങളെ വളരെ സ്‌നേ​ഹ​ത്തോ​ടെ​യാണ്‌ അവർ സ്വീക​രി​ച്ചത്‌.”

നിക്കൊ​ളാസ്‌ ക്രീ​സ്റ്റോ​യും അദ്ദേഹ​ത്തി​ന്റെ മൂത്ത​പെങ്ങൾ ലീനാ​യു​മാ​യി​രു​ന്നു ആ രണ്ടു സാക്ഷികൾ. അവർ രാജകു​മാ​രി​മാ​രെ മാത്രമല്ല, അമേരി​ക്ക​യി​ലെ അൽബേ​നി​യൻ സ്ഥാനപ​തി​യായ ഫേയീക്‌ കോനീറ്റ്‌സ [കോനീക്ക] ഉൾപ്പെടെ വേറെ അഞ്ച്‌ ഉന്നതോ​ദ്യോ​സ്ഥ​ന്മാ​രെ​യും കണ്ടു. അവരു​മാ​യുള്ള കൂടി​ക്കാ​ഴ്‌ച​യു​ടെ മുന്നോ​ടി​യാ​യി, അൽബേ​നി​യ​യിൽ എത്ര വ്യാപ​ക​മാ​യി സത്യം പ്രസം​ഗി​ക്ക​പ്പെ​ടു​ന്നു​വെന്ന്‌ വിശദീ​ക​രി​ക്കുന്ന അൽബേ​നി​യൻ ഭാഷയി​ലുള്ള ഒരു സാക്ഷ്യ​ക്കാർഡ്‌ അവരെ വായിച്ചു കേൾപ്പി​ച്ചു. ആ സാക്ഷ്യ​ക്കാർഡിൽ ഇങ്ങനെ​യും പറഞ്ഞി​രു​ന്നു: “അനേക വർഷങ്ങ​ളാ​യി ഈ സന്ദേശം അൽബേ​നി​യ​യിൽ ഘോഷി​ക്ക​പ്പെ​ടു​ന്നു​വെ​ന്നും അൽബേ​നി​യ​യി​ലെ അധികാ​രി​കൾക്കും സാധാ​ര​ണ​ക്കാർക്കും അറിവും ആശ്വാ​സ​വും പകർന്നു​കൊണ്ട്‌ പതിനാ​യി​ര​ക്ക​ണ​ക്കി​നു പുസ്‌ത​കങ്ങൾ അവരുടെ പക്കൽ എത്തിച്ചി​ട്ടു​ണ്ടെ​ന്നും ഞങ്ങൾ സന്തോ​ഷ​പൂർവം അറിയി​ച്ചു​കൊ​ള്ളട്ടെ.”

സ്ഥാനപ​തി​യാ​യ കോനീറ്റ്‌സ രാജകു​മാ​രി​മാ​രോ​ടു പറഞ്ഞു: “അൽബേ​നി​യ​യിൽ തടസ്സം​കൂ​ടാ​തെ പ്രസം​ഗ​വേല നിർവ​ഹി​ക്കാൻ, നിങ്ങളു​ടെ സ്വാധീ​നം ഉപയോ​ഗിച്ച്‌ വേണ്ട സഹായം ചെയ്‌തു​കൊ​ടു​ക്കാൻ അവർ പ്രതീ​ക്ഷി​ക്കു​ന്നുണ്ട്‌. ഇതൊരു ‘പുതിയ’ മതവി​ശ്വാ​സ​മാണ്‌. ഈ ലോകം [നിലവി​ലുള്ള മനുഷ്യ​സം​ഘ​ട​നകൾ] പെട്ടെ​ന്നു​തന്നെ അവസാ​നി​ക്കു​മെ​ന്നും അതിനു​ശേഷം ക്രിസ്‌തു ഭരിക്കു​മെ​ന്നും അപ്പോൾ മരിച്ച​വർപോ​ലും ഉയിർപ്പി​ക്ക​പ്പെ​ടു​മെ​ന്നു​മാണ്‌ അവർ വിശ്വ​സി​ക്കു​ന്നത്‌.”

ശ്രീ. കോനീറ്റ്‌സ രാജ്യ​സ​ന്ദേ​ശ​ത്തെ​ക്കു​റിച്ച്‌ ഇത്ര​യെ​ല്ലാം മനസ്സി​ലാ​ക്കി​യത്‌ എങ്ങനെ​യാണ്‌? അതിന്റെ കാരണം ആശ്വാസം മാസിക വിശദീ​ക​രി​ച്ചു: “വർഷങ്ങൾക്കു​മുമ്പ്‌ സത്യം സ്വീക​രിച്ച, അദ്ദേഹ​ത്തി​ന്റെ അടുത്ത പരിച​യ​ക്കാ​ര​നാ​യി​രുന്ന ഒരാൾ, പലതവണ സത്യ​ത്തെ​ക്കു​റിച്ച്‌ അദ്ദേഹ​വു​മാ​യി സംസാ​രി​ച്ചി​ട്ടുണ്ട്‌.”

രണ്ടാം ലോക​മ​ഹാ​യു​ദ്ധ​വും പരി​ശോ​ധ​ന​ക​ളും

1930-കളിൽ, ഇറ്റലി അൽബേ​നിയ പിടി​ച്ച​ട​ക്കു​ക​യും 1939-ൽ സോഗ്‌ രാജാ​വും കുടും​ബ​വും രാജ്യം​വിട്ട്‌ പോകു​ക​യും ചെയ്‌തു. ഇറ്റലി​യിൽനി​ന്നുള്ള, അതി​ക്ര​മി​ച്ചു കടന്ന ഫാസിസ്റ്റ്‌ സൈന്യം നമ്മുടെ സാഹി​ത്യ​ങ്ങൾ നിരോ​ധി​ക്കു​ക​യും അവി​ടെ​യുള്ള 50 പ്രസാ​ധ​കർക്ക്‌ പ്രസം​ഗി​ക്കാ​നുള്ള അനുവാ​ദം നിഷേ​ധി​ക്കു​ക​യും ചെയ്‌തു. 1940-ലെ വേനൽക്കാ​ലത്ത്‌ 15,000-ത്തോളം സാഹി​ത്യ​ങ്ങൾ കണ്ടു​കെട്ടി. ആഗസ്റ്റ്‌ 6-ാം തീയതി കീൽസി​റീ​യിൽ ഒൻപതു​സ​ഹോ​ദ​ര​ന്മാ​രെ ഫാസി​സ്റ്റു​കൾ അറസ്റ്റു ചെയ്യു​ക​യും 12 അടി നീളവും 6 അടി വീതി​യു​മുള്ള അറയി​ലാ​ക്കു​ക​യും ചെയ്‌തു. പിന്നീട്‌ അവരെ ടിറാ​ന​യി​ലുള്ള ജയിലി​ലേക്കു മാറ്റി. വിചാ​ര​ണ​കൂ​ടാ​തെ എട്ടുമാ​സം തടങ്കലിൽ പാർപ്പി​ച്ച​ശേഷം, അവർക്ക്‌ പത്തുമാ​സം​മു​തൽ രണ്ടരവർഷം​വ​രെ​യുള്ള ശിക്ഷ വിധിച്ചു.

ജയിലിൽ കഴിയുന്ന ഇവർക്കുള്ള ആഹാരം വീട്ടിൽനി​ന്നു വേണമാ​യി​രു​ന്നു കൊണ്ടു​വ​രാൻ; പക്ഷേ, ഇവരാ​യി​രു​ന്നു ജോലി​ചെ​യ്‌ത്‌ കുടും​ബം​പു​ലർത്തി​യി​രു​ന്നത്‌; ഇപ്പോൾ ഇവർ ജയിലി​ലായ സ്ഥിതിക്ക്‌ ആഹാര​ത്തി​നുള്ള വക എങ്ങനെ കണ്ടെത്തു​മാ​യി​രു​ന്നു?

“15 ദിവസം കൂടു​മ്പോൾ ഞങ്ങൾക്ക്‌ 800 ഗ്രാം ഉണക്ക​റൊ​ട്ടി​യും 3 കിലോ​ഗ്രാം കൽക്കരി​യും ഒരു സോപ്പ്‌ കട്ടയും ലഭിച്ചി​രു​ന്നു,” നാഷോ ഡോറി പറയുന്നു. “ജാനി കൊമി​നൊ​യു​ടെ​യും എന്റെയും പക്കൽ ആകെ ഉണ്ടായി​രുന്ന പണം​കൊണ്ട്‌ ഞങ്ങൾ ഒരു കിലോ​ഗ്രാം പയർ വാങ്ങി. കൽക്കരി കത്തിച്ച്‌ ഞങ്ങൾ ആ പയർ പുഴുങ്ങി. മറ്റു തടവു​കാർ അതിൽനിന്ന്‌ ഓരോ തവിവീ​തം വിലയ്‌ക്കു വാങ്ങി. ഇത്തരത്തിൽ ഞങ്ങൾക്ക്‌ അഞ്ചുകലം പയർ ചെലവാ​യി. അങ്ങനെ അൽപ്പം ഇറച്ചി വാങ്ങാൻമാ​ത്രം പണം ഞങ്ങൾക്കു ലഭിച്ചു,” അദ്ദേഹം പറഞ്ഞു.

1940/1941-ലെ ശൈത്യ​കാ​ലത്ത്‌ ഗ്രീക്ക്‌ സൈന്യം തെക്കൻ അൽബേ​നി​യ​യിൽ കടക്കു​ക​യും തങ്ങളുടെ പക്ഷം​ചേ​രാൻ അവി​ടെ​യുള്ള പുരു​ഷ​ന്മാ​രെ നിർബ​ന്ധി​ക്കു​ക​യും ചെയ്‌തു. ഒരു ഗ്രാമ​ത്തിൽ തന്റെ നിഷ്‌പക്ഷ നിലപാട്‌ വ്യക്തമാ​ക്കിയ ഒരു സഹോ​ദ​രനെ അവർ മുടി​യിൽ പിടിച്ച്‌ വലിച്ചി​ഴ​യ്‌ക്കു​ക​യും ബോധം​മ​റ​യു​ന്ന​തു​വരെ തല്ലുക​യും ചെയ്‌തു.

സഹോ​ദ​ര​നു ബോധം​തെ​ളി​ഞ്ഞ​തും കമാൻഡിങ്‌ ഓഫീസർ ആക്രോ​ശി​ച്ചു: “ഇനിയും അനുസ​ര​ണ​ക്കേട്‌ കാണി​ക്കാ​നാ​ണോ ഭാവം?”

“എന്റെ നിഷ്‌പക്ഷ നിലപാ​ടിന്‌ ഒരു മാറ്റവു​മില്ല!” ആ സഹോ​ദരൻ പറഞ്ഞു.

രക്ഷയി​ല്ലെ​ന്നു കണ്ട്‌ പട്ടാള​ക്കാർ അദ്ദേഹത്തെ പോകാൻ അനുവ​ദി​ച്ചു.

കുറെ​ദി​വ​സ​ങ്ങൾക്കു​ശേഷം ആ ഓഫീസർ താൻ ദണ്ഡിപ്പിച്ച സഹോ​ദ​രന്റെ വീട്ടിൽച്ചെന്ന്‌ അദ്ദേഹ​ത്തി​ന്റെ ധൈര്യ​ത്തെ​പ്രതി അദ്ദേഹത്തെ അഭിന​ന്ദി​ച്ചു. “ഏതാനും ദിവസം​മുമ്പ്‌ 12 ഇറ്റലി​ക്കാ​രെ കൊന്ന​തിന്‌ എനി​ക്കൊ​രു മെഡൽ കിട്ടി. പക്ഷേ, ഞാൻ ചെയ്‌ത​തി​നെ​ക്കു​റിച്ച്‌ എനിക്കി​പ്പോൾ കുറ്റ​ബോ​ധം തോന്നു​ന്നു. ആ മെഡൽ ധരിക്കാൻതന്നെ എനിക്കു നാണ​ക്കേ​ടാണ്‌. അതു​കൊണ്ട്‌ ഞാനതു പോക്ക​റ്റി​ലി​ട്ടി​രി​ക്കു​ക​യാണ്‌. ഞാൻ കാണിച്ച കൊടും​ക്രൂ​ര​ത​യു​ടെ അടയാ​ള​മാണ്‌ അതെന്ന്‌ എനിക്ക​റി​യാം,” അദ്ദേഹം പറഞ്ഞു.

പുതിയ ഭരണം—പക്ഷേ, പരി​ശോ​ധ​നകൾ തുടരു​ന്നു

ഫാസി​സ്റ്റു​കൾ തങ്ങളുടെ അധികാ​രം നിലനി​റു​ത്താൻ കിണഞ്ഞു ശ്രമിച്ചു. എന്നാൽ പോരാ​ട്ട​ങ്ങ​ളും തത്‌ഫ​ല​മായ അരാജ​ക​ത്വ​വും മുത​ലെ​ടു​ത്തു​കൊണ്ട്‌ അൽബേ​നി​യൻ കമ്മ്യൂ​ണിസ്റ്റ്‌ പാർട്ടി തങ്ങളുടെ സ്ഥാനം ഉറപ്പി​ക്കാ​നുള്ള കരുനീ​ക്കങ്ങൾ നടത്തു​ക​യാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ, 1943-ൽ കമ്മ്യൂ​ണിസ്റ്റ്‌ വിരുദ്ധ സൈനി​കർ ഒരു സഹോ​ദ​രനെ പിടി​കൂ​ടി ഒരു ട്രക്കിൽ കയറ്റി യുദ്ധമു​ന്ന​ണി​യി​ലേക്കു കൊണ്ടു​പോ​യി. അവി​ടെ​വെച്ച്‌ അദ്ദേഹ​ത്തിന്‌ ഒരു തോക്ക്‌ നൽകാൻ ശ്രമിച്ചു. അദ്ദേഹം അതു വാങ്ങാൻ കൂട്ടാ​ക്കി​യില്ല.

“നീയൊ​രു കമ്മ്യൂ​ണി​സ്റ്റു​കാ​ര​നാണ്‌!” കമാൻഡർ സഹോ​ദ​രന്റെ നേരെ അലറി. “ഒരു ക്രിസ്‌ത്യാ​നി​യാ​യി​രു​ന്നെ​ങ്കിൽ പുരോ​ഹി​ത​ന്മാ​രെ​പ്പോ​ലെ നീയും പോരാ​ട്ട​ത്തിൽ പങ്കു​ചേ​രു​മാ​യി​രു​ന്നു!”

ആ സഹോ​ദ​രനെ വെടി​വെച്ചു കൊല്ലാൻ കമാൻഡർ പട്ടാള​ക്കാർക്ക്‌ ആജ്ഞ നൽകി. അവർ വെടി​വെ​ക്കാൻ ഒരുങ്ങു​മ്പോ​ഴാണ്‌ മറ്റൊരു ഓഫീസർ അതുവഴി വരുന്നത്‌. കാര്യ​മെ​ന്താ​ണെന്ന്‌ അദ്ദേഹം ആരാഞ്ഞു. സഹോ​ദ​രന്റെ നിഷ്‌പക്ഷ നിലപാ​ടി​നെ​ക്കു​റി​ച്ചു മനസ്സി​ലാ​ക്കിയ അദ്ദേഹം വെടി​വെ​ക്കാ​നുള്ള ഉത്തരവു റദ്ദു​ചെ​യ്യു​ക​യും സഹോ​ദ​രനെ വിട്ടയ​യ്‌ക്കു​ക​യും ചെയ്‌തു.

1943 സെപ്‌റ്റം​ബ​റിൽ ഫാസി​സ്റ്റു​കൾ പിൻവാ​ങ്ങി​യ​പ്പോൾ, ഒറ്റ രാത്രി​യിൽ ടിറാ​ന​യി​ലുള്ള 84 പേരെ വധിച്ചു​കൊണ്ട്‌ ജർമൻ സൈന്യം അധിനി​വേ​ശ​ക​രാ​യി. നൂറു​ക​ണ​ക്കിന്‌ ആളുകളെ തടങ്കൽപ്പാ​ള​യ​ങ്ങ​ളി​ലാ​ക്കി. ആ സമയത്ത്‌ സഹോ​ദ​രങ്ങൾ പ്രത്യാ​ശ​യു​ടെ​യും പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ​യും ബൈബിൾ സന്ദേശം ടൈപ്പ്‌ചെ​യ്‌ത്‌ ഉണ്ടാക്കി. ഓരോ​രു​ത്ത​രും അതു വായി​ച്ചിട്ട്‌ അടുത്ത​യാൾക്കു കൈമാ​റാ​നാ​യി തിരികെ നൽകണ​മാ​യി​രു​ന്നു. കൂടാതെ തങ്ങൾ രഹസ്യ​മാ​യി സൂക്ഷി​ച്ചി​രുന്ന ഏതാനും ചെറു​പു​സ്‌ത​കങ്ങൾ ഉപയോ​ഗിച്ച്‌ അവർ പ്രസം​ഗ​വേ​ല​യും തുടർന്നു. ബൈബി​ളി​ലെ ചില പുസ്‌ത​കങ്ങൾ മാത്രമേ അവർക്കു​ണ്ടാ​യി​രു​ന്നു​ള്ളൂ. അതാണ്‌ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ അവർ ഉപയോ​ഗി​ച്ചി​രു​ന്നത്‌. 1990-കളുടെ മധ്യ​ത്തോ​ടെ​യാണ്‌ അവർക്ക്‌ ഒരു സമ്പൂർണ ബൈബിൾ ലഭിച്ചത്‌.

1945 ആയപ്പോ​ഴേ​ക്കും 15 സഹോ​ദ​ര​ന്മാർ ജയിൽശിക്ഷ അനുഭ​വി​ച്ചി​രു​ന്നു. രണ്ടു​പേരെ തടങ്കൽപ്പാ​ള​യ​ത്തി​ലേക്ക്‌ അയച്ചി​രു​ന്നു; അവരിൽ ഒരാൾ അവി​ടെ​വെച്ച്‌ ക്രൂര​പീ​ഡ​ന​ത്തിന്‌ ഇരയായി മരിച്ചു. അൽബേ​നി​യ​യി​ലുള്ള സഹോ​ദ​ര​ന്മാർ പീഡി​പ്പി​ക്ക​പ്പെ​ട്ടത്‌ അച്ചുത​ണ്ടു​ശ​ക്തി​ക​ളു​ടെ (ഇറ്റലി, ജപ്പാൻ, ജർമനി) പക്ഷം ചേരാ​ത്ത​തി​ന്റെ പേരി​ലാ​യി​രു​ന്നെ​ങ്കിൽ, അമേരി​ക്ക​യി​ലുള്ള അൽബേ​നി​യൻ സഹോ​ദ​ര​ന്മാർ പീഡി​പ്പി​ക്ക​പ്പെ​ട്ടത്‌ അച്ചുതണ്ടു ശക്തികൾക്ക്‌ എതിരെ പോരാ​ടാ​ത്ത​തി​നാൽ. എന്തൊരു വിരോ​ധാ​ഭാ​സം!

യുദ്ധബാ​ധി​ത അൽബേ​നി​യ​യിൽ കണ്ടു​കെ​ട്ടിയ സാഹി​ത്യ​ങ്ങ​ളെ​ല്ലാം സൂക്ഷി​ച്ചി​രു​ന്നത്‌ കസ്റ്റംസ്‌ ഓഫീ​സി​ന്റെ ഒരു കെട്ടി​ട​ത്തി​ലാ​യി​രു​ന്നു. കടുത്ത പോരാ​ട്ട​ത്തിൽ ആ കെട്ടിടം തകർന്ന​പ്പോൾ സാഹി​ത്യ​ങ്ങ​ളൊ​ക്കെ തെരു​വിൽ ചിതറി​വീ​ണു. അതുവഴി കടന്നു​പോയ ആളുകൾ ജിജ്ഞാ​സ​തോ​ന്നി ആ പുസ്‌ത​ക​ങ്ങ​ളും ചെറു​പു​സ്‌ത​ക​ങ്ങ​ളും എടുത്തു​കൊ​ണ്ടു​പോ​യി വായി​ക്കാൻ തുടങ്ങി! ഒട്ടും സമയം പാഴാ​ക്കാ​തെ സഹോ​ദ​ര​ങ്ങ​ളും, മിച്ചം ഉണ്ടായി​രുന്ന സാഹി​ത്യ​ങ്ങ​ളെ​ല്ലാം പെറു​ക്കി​യെ​ടു​ത്തു.

1944-ൽ ജർമൻ സൈന്യം അൽബേ​നി​യ​യിൽനി​ന്നു പിൻവാ​ങ്ങു​ക​യും കമ്മ്യൂ​ണിസ്റ്റ്‌ സൈന്യം താത്‌കാ​ലി​ക​മാ​യി ഒരു ഗവൺമെന്റ്‌ രൂപീ​ക​രി​ക്കു​ക​യും ചെയ്‌തു. പെട്ടെ​ന്നു​തന്നെ സഹോ​ദ​രങ്ങൾ, ചെറു​പു​സ്‌ത​കങ്ങൾ വീണ്ടും അച്ചടി​ക്കു​ന്ന​തി​നുള്ള അനുവാ​ദം തേടി​യെ​ങ്കി​ലും അവരുടെ അപേക്ഷ തള്ളി. “ഞങ്ങൾ ഇപ്പോ​ഴും അൽബേ​നി​യ​യിൽ പുരോ​ഹി​ത​വർഗത്തെ അംഗീ​ക​രി​ക്കു​ന്നുണ്ട്‌; പക്ഷേ, വീക്ഷാ​ഗോ​പു​രം പുരോ​ഹി​ത​വർഗ​ത്തിന്‌ ഭീഷണി ഉയർത്തു​ന്നു” എന്ന മറുപ​ടി​യാണ്‌ സഹോ​ദ​ര​ങ്ങൾക്കു ലഭിച്ചത്‌.

യുദ്ധം അവസാ​നി​ച്ചി​ട്ടും പീഡനം തുടരു​ന്നു

പുതിയ കമ്മ്യൂ​ണിസ്റ്റ്‌ ഭരണം ഉയർന്ന നികുതി ഈടാ​ക്കി​യ​തോ​ടൊ​പ്പം വസ്‌തു​വ​ക​ക​ളും ഫാക്‌ട​റി​ക​ളും ബിസി​ന​സ്സു​ക​ളും കടകളും സിനി​മാ​തി​യേ​റ്റ​റു​ക​ളും തങ്ങളുടെ നിയ​ന്ത്ര​ണ​ത്തി​ലാ​ക്കി. വസ്‌തു വാങ്ങാ​നോ വിൽക്കാ​നോ പാട്ടത്തിന്‌ എടുക്കാ​നോ ഒന്നും ആർക്കും അനുവാ​ദ​മു​ണ്ടാ​യി​രു​ന്നില്ല. മാത്രമല്ല, കൃഷി​ചെ​യ്‌ത്‌ ഉണ്ടാക്കു​ന്ന​തെ​ല്ലാം സർക്കാ​രി​ലേക്കു നൽകണ​മാ​യി​രു​ന്നു. 1946 ജനുവരി 11-ന്‌ അൽബേ​നി​യയെ ‘ജനകീയ റിപ്പബ്ലിക്‌’ ആയി പ്രഖ്യാ​പി​ച്ചു. പിന്നീടു നടന്ന തെര​ഞ്ഞെ​ടു​പ്പിൽ കമ്മ്യൂ​ണിസ്റ്റ്‌ പാർട്ടി ഭൂരി​പക്ഷം നേടു​ക​യും എൻവർ ഹോജ​യു​ടെ നേതൃ​ത്വ​ത്തിൽ ഒരു സർക്കാർ രൂപീ​ക​രി​ക്കു​ക​യും ചെയ്‌തു.

പുതിയ സ്‌കൂ​ളു​കൾ ആരംഭി​ച്ചു. കുട്ടി​കളെ എഴുതാ​നും വായി​ക്കാ​നും പഠിപ്പി​ച്ചു. എന്നാൽ കമ്മ്യൂ​ണി​സത്തെ പിന്താ​ങ്ങാത്ത ഒരു സാഹി​ത്യ​വും ആരും വായി​ക്കാൻ അധികാ​രി​കൾ ആഗ്രഹി​ച്ചില്ല. നമ്മുടെ സാഹി​ത്യ​ങ്ങ​ളും സഹോ​ദ​ര​ന്മാർ കൈവശം വെച്ചി​രുന്ന ടൈപ്പ്‌​റൈ​റ്റ​റു​ക​ളും കടലാ​സും എല്ലാം സർക്കാർ കണ്ടു​കെട്ടി.

പുസ്‌ത​ക​ങ്ങ​ളും മറ്റും പ്രസി​ദ്ധീ​ക​രി​ക്കു​ന്ന​തിന്‌ അനുവാ​ദം തേടി​യ​പ്പോ​ഴെ​ല്ലാം സഹോ​ദ​ര​ങ്ങ​ളു​ടെ അപേക്ഷ തള്ളിക്ക​ള​യു​ക​യും അവരെ ഭീഷണി​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. എന്നാൽ അവർ ഉറച്ചു​നി​ന്നു. “ദിവ്യോ​ദ്ദേ​ശ്യ​ത്തെ​ക്കു​റിച്ച്‌ അൽബേ​നി​യ​ക്കാ​രോട്‌ അറിയി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം യഹോവ ഞങ്ങളെ ഭരമേൽപ്പി​ച്ചി​രി​ക്കു​ന്നു; പക്ഷേ, നിങ്ങൾ അതിനു തടസ്സം സൃഷ്ടി​ക്കു​ന്നു. അതിനു നിങ്ങൾ കണക്കു​ബോ​ധി​പ്പി​ക്കേ​ണ്ടി​വ​രും,” അവർ അധികാ​രി​ക​ളോ​ടു പറഞ്ഞു.

‘ഇവിടെ അൽബേ​നി​യ​യിൽ കർത്താവ്‌ ഞങ്ങളാണ്‌. ദിവ്യാ​ധി​പ​ത്യ​ത്തിന്‌ ഇവിടെ സ്ഥാനമില്ല. നിങ്ങൾക്കോ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കോ യാതൊ​രു പരിഗ​ണ​ന​യും നൽകാൻ ഞങ്ങളെ കിട്ടില്ല, ആ ദൈവത്തെ ഞങ്ങളൊട്ട്‌ അംഗീ​ക​രി​ക്കു​ന്നു​മില്ല’ എന്ന മട്ടിലാ​യി​രു​ന്നു അധികാ​രി​ക​ളു​ടെ പ്രതി​ക​രണം. പക്ഷേ, സഹോ​ദ​രങ്ങൾ നിർഭ​യ​രാ​യി സാധി​ക്കു​ന്നി​ട​ത്തെ​ല്ലാം, സാധി​ക്കു​മ്പോ​ഴെ​ല്ലാം സുവി​ശേഷം പങ്കു​വെ​ച്ചു​കൊ​ണ്ടി​രു​ന്നു.

1946-ൽ, നിർബ​ന്ധി​ത​മാ​യി വോട്ടു ചെയ്യണ​മെ​ന്നാ​യി. ആരെങ്കി​ലും അതിനു വിരു​ദ്ധ​മാ​യി നില​കൊ​ള്ളാൻ ധൈര്യം കാണി​ച്ചാൽ അവരെ രാജ്യ​ദ്രോ​ഹി​ക​ളാ​യി മുദ്ര​കു​ത്തി​യി​രു​ന്നു. യോഗങ്ങൾ നടത്തു​ന്ന​തി​നെ വിലക്കി​ക്കൊണ്ട്‌ നിയമം ഉണ്ടാക്കി. പ്രസം​ഗ​വേല ചെയ്യു​ന്ന​തും കുറ്റക​ര​മാ​യി​രു​ന്നു. അതിനെ സഹോ​ദ​രങ്ങൾ എങ്ങനെ നേരിട്ടു?

ടിറാ​ന​യി​ലു​ള്ള 15-ഓളം വരുന്ന സഹോ​ദ​രങ്ങൾ 1947-ൽ വ്യാപ​ക​മായ ഒരു പ്രസം​ഗ​പ്ര​വർത്തനം സംഘടി​പ്പി​ച്ചു. ഉടനടി അവരെ അറസ്റ്റു​ചെ​യ്‌തു. അവരുടെ ബൈബി​ളു​കൾ വലിച്ചു​കീ​റി. അവർ പീഡന​ത്തിന്‌ ഇരയായി. മോചി​ത​രാ​യ​പ്പോൾ പോലീ​സി​ന്റെ അനുവാ​ദ​മി​ല്ലാ​തെ എങ്ങും പോക​രു​തെന്ന്‌ അവരോട്‌ ആജ്ഞാപി​ച്ചു. വർത്തമാ​ന​പ​ത്രങ്ങൾ യേശു​വി​നെ​യും യഹോ​വ​യെ​യും പരിഹ​സി​ച്ചു.

ഇതെല്ലാം അറിഞ്ഞ ബോസ്റ്റ​ണി​ലെ അൽബേ​നി​യൻ സഹോ​ദ​രങ്ങൾ, അൽബേ​നി​യ​യി​ലെ യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേണ്ടി 1947 മാർച്ച്‌ 22-ന്‌, വളരെ ആദര​വോ​ടെ​യുള്ള രണ്ടുപു​റം വരുന്ന ഒരു കത്ത്‌ എൻവർ ഹോജ​യ്‌ക്ക്‌ എഴുതി അയച്ചു. യഹോ​വ​യു​ടെ സാക്ഷികൾ ഗവൺമെ​ന്റിന്‌ ഒരു ഭീഷണി​യ​ല്ലെ​ന്നും മതവി​ഭാ​ഗ​ങ്ങ​ളു​ടെ ക്രിസ്‌തീയ വിരുദ്ധ നടപടി​കൾ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ തുറന്നു​കാ​ട്ടു​ന്ന​തി​ന്റെ പേരിൽ ആ മത​വൈ​രി​കൾ വ്യാജാ​രോ​പ​ണങ്ങൾ ഉന്നയി​ക്കു​ന്ന​താ​ണെ​ന്നും അവർ വിശദീ​ക​രി​ച്ചു. അവർ കത്ത്‌ ഇങ്ങനെ ഉപസം​ഹ​രി​ച്ചു: “ശ്രീ. കാപോ​യു​ടെ നേതൃ​ത്വ​ത്തിൽ ഐക്യ​രാ​ഷ്‌ട്ര സംഘട​ന​യി​ലേക്ക്‌ അയച്ച, അൽബേ​നി​യൻ പ്രതി​നി​ധി​സം​ഘം ബോസ്റ്റൺ സന്ദർശി​ച്ച​പ്പോൾ ഞങ്ങൾ അദ്ദേഹത്തെ ഹോട്ട​ലിൽ പോയി കണ്ടിരു​ന്നു. വളരെ ആദര​വോ​ടെ​യും താത്‌പ​ര്യ​ത്തോ​ടെ​യു​മാണ്‌ അദ്ദേഹം ഞങ്ങളെ സ്വീക​രി​ച്ചത്‌. മുൻവി​ധി​ക​ളൊ​ന്നും കൂടാതെ ഞങ്ങളുടെ സന്ദേശം അദ്ദേഹം ശ്രദ്ധിച്ചു.” (വർഷങ്ങ​ളോ​ളം അൽബേ​നി​യ​യി​ലെ ഉന്നത ഉദ്യോ​ഗ​സ്ഥ​രിൽ ഒരാളാ​യി​രു​ന്നു ഹോസ്‌നി കാപോ.) ഇങ്ങനെ​യെ​ല്ലാം ചെയ്‌തെ​ങ്കി​ലും പ്രശ്‌നങ്ങൾ വർധി​ച്ച​തേ​യു​ള്ളൂ.

1947-ൽ അൽബേ​നിയ സോവി​യറ്റ്‌ യൂണി​യ​നു​മാ​യും യൂഗോ​സ്ലാ​വി​യ​യു​മാ​യും സഖ്യം ചേരു​ക​യും ഗ്രീസു​മാ​യി ഇടയു​ക​യും ചെയ്‌തു. പിറ്റേ​വർഷം അൽബേ​നിയ യൂഗോ​സ്ലാ​വി​യ​യു​മാ​യുള്ള ബന്ധം അവസാ​നി​പ്പിച്ച്‌ സോവി​യറ്റ്‌ യൂണി​യ​നു​മാ​യി കൂടുതൽ അടുത്തു. ഭരണകൂ​ട​ത്തി​ന്റെ പ്രത്യ​യ​ശാ​സ്‌ത്രത്തെ പിന്താ​ങ്ങാത്ത എല്ലാവർക്കും അവർ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. തങ്ങളുടെ നിഷ്‌പ​ക്ഷ​നി​ല​പാ​ടു​നി​മി​ത്തം സഹോ​ദ​ര​ങ്ങൾക്ക്‌ കഠിന​മായ പീഡനം നേരി​ടേ​ണ്ടി​വന്നു.

1948-ൽ ആറു സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്ക്‌ ഉണ്ടായ അനുഭ​വം​തന്നെ അതി​നൊ​രു ഉദാഹ​ര​ണ​മാണ്‌. അവർ ഒരു ഗ്രാമ​ത്തിൽ സ്‌മാ​ര​ക​ത്തി​നാ​യി കൂടി​വ​ന്നി​രി​ക്കു​ന്നു​വെന്ന്‌ മണത്തറിഞ്ഞ പോലീസ്‌ പെട്ടെന്ന്‌ അവി​ടെ​യെത്തി. മണിക്കൂ​റു​ക​ളോ​ളം മർദി​ച്ച​ശേ​ഷ​മാണ്‌ അവർ സഹോ​ദ​ര​ങ്ങളെ പോകാൻ അനുവ​ദി​ച്ചത്‌. ഏതാനും ആഴ്‌ച കഴിഞ്ഞ​പ്പോൾ, സ്‌മാ​ര​ക​പ്ര​സം​ഗം നടത്തിയ സഹോ​ദ​രനെ പോലീസ്‌ അറസ്റ്റു​ചെ​യ്‌ത്‌ 12 മണിക്കൂർ അദ്ദേഹത്തെ ഒരിടത്തു നിറുത്തി. അർധരാ​ത്രി​യാ​യ​പ്പോൾ പോലീസ്‌ മേധാവി സഹോ​ദ​രന്റെ നേരെ അലറി​ക്കൊണ്ട്‌ ചോദി​ച്ചു: “എന്തിനാണ്‌ നിങ്ങൾ നിയമം ലംഘി​ച്ചത്‌?”

“രാജ്യ​ത്തി​ന്റെ നിയമത്തെ കർത്താ​വി​ന്റെ നിയമ​ത്തിന്‌ ഉപരി​യാ​യി കാണാൻ ഞങ്ങൾക്കാ​വില്ല!” സഹോ​ദരൻ പ്രതി​വ​ചി​ച്ചു.

ക്രോ​ധം​പൂണ്ട്‌ ആ മേധാവി സഹോ​ദ​രന്റെ ചെകി​ട്ടത്ത്‌ അടിച്ചു. സഹോ​ദരൻ പെട്ടെന്ന്‌ തല മറുവ​ശ​ത്തേക്ക്‌ തിരി​ക്കു​ന്നതു കണ്ട്‌ “നിങ്ങൾ എന്താണീ കാണി​ക്കു​ന്നത്‌!” എന്ന്‌ അദ്ദേഹം ചോദി​ച്ചു.

“ഞാൻ പറഞ്ഞില്ലേ, ഞങ്ങൾ ക്രിസ്‌ത്യാ​നി​ക​ളാണ്‌. ആരെങ്കി​ലും അടിച്ചാൽ മറ്റേ ചെകി​ടും​കൂ​ടി കാണി​ച്ചു​കൊ​ടു​ക്കാ​നാണ്‌ യേശു ഞങ്ങളെ പഠിപ്പി​ച്ചി​രി​ക്കു​ന്നത്‌,” സഹോ​ദരൻ പറഞ്ഞു.

“അതുശരി, നിങ്ങളു​ടെ കർത്താവ്‌ അങ്ങനെ കൽപ്പി​ച്ചി​ട്ടു​ണ്ടല്ലേ? എന്നാൽ ഞാനി​പ്പോൾ നിങ്ങളെ അടിക്കു​ന്നില്ല. ഞാൻ അവനെ അനുസ​രി​ക്കില്ല. കടന്നു​പോ​കു​ന്നു​ണ്ടോ എന്റെ മുമ്പിൽനിന്ന്‌!” കോപം​കൊണ്ട്‌ വിറച്ച ആ മേധാവി ആക്രോ​ശി​ച്ചു.

“ഞാൻ ഇനിയും പ്രസം​ഗി​ക്കും”

ടിറാ​ന​യിൽ താമസി​ക്കുന്ന വലിയ ഓർത്ത​ഡോ​ക്‌സ്‌ മതവി​ശ്വാ​സി​യാ​യി​രു​ന്നു സോറ്റീർ റ്റ്‌സേചീ. കുട്ടി​യാ​യി​രി​ക്കെ അസ്ഥിക​ളിൽ ക്ഷയരോ​ഗം ബാധിച്ച അദ്ദേഹ​ത്തിന്‌ കാലു​ക​ളിൽ അസഹ്യ​മായ വേദന അനുഭ​വ​പ്പെ​ട്ടി​രു​ന്നു. 17-ാം വയസ്സിൽ കടുത്ത വിഷാ​ദ​ത്തിന്‌ അടിമ​പ്പെട്ട അദ്ദേഹം ട്രയി​നി​നു മുമ്പിൽ ചാടി ആത്മഹത്യ​ചെ​യ്യാൻ തീരു​മാ​നി​ച്ചു. എന്നാൽ അതിനു തൊട്ടു​മു​മ്പാണ്‌ അദ്ദേഹ​ത്തി​ന്റെ ബന്ധു, ലാവോ​നീദ പോപ്‌ അദ്ദേഹത്തെ സന്ദർശി​ക്കു​ന്നത്‌. സോറ്റീർ ചെയ്യാൻ ഉദ്ദേശി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചൊ​ന്നും അറിയാ​തെ അദ്ദേഹം, യേശു രോഗി​കളെ സുഖ​പ്പെ​ടു​ത്തി​യ​തി​നെ​ക്കു​റി​ച്ചും ഭൂമി ഒരു പറുദീ​സ​യാ​കാൻ പോകു​ന്ന​തി​നെ​ക്കു​റി​ച്ചും മറ്റും പറഞ്ഞു. ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഒരു പ്രതി​യും അദ്ദേഹം സോറ്റീ​റി​നു നൽകി; സോറ്റീർ ഉടനടി അതു വായി​ക്കാൻ തുടങ്ങി.

“വെള്ളം കോരി​യൊ​ഴിച്ച്‌ തണുപ്പി​ക്കുന്ന ഒരനു​ഭ​വ​മാ​യി​രു​ന്നു അതെനിക്ക്‌. ഞാൻ സത്യം കണ്ടെത്തി​യി​രു​ന്നു!” സോറ്റീർ പറയുന്നു.

ഏതാനും ദിവസം കഴിഞ്ഞ്‌, ലാവോ​നീ​ദ​യു​മാ​യി വീണ്ടും കാണു​ന്ന​തി​നു​മു​മ്പു​തന്നെ, സോറ്റീർ ചിന്തിച്ചു: ‘യേശു പ്രസം​ഗി​ച്ചെ​ന്നാണ്‌ ബൈബിൾ പറയു​ന്നത്‌. അപ്പൊ​സ്‌ത​ല​ന്മാ​രും ശിഷ്യ​ന്മാ​രും എല്ലാം പ്രസം​ഗി​ച്ചു. അതുകാ​ണി​ക്കു​ന്നത്‌ ഞാനും അതുതന്നെ ചെയ്യണ​മെ​ന്നാണ്‌.’

അങ്ങനെ സോറ്റീർ പ്രസം​ഗ​വേല ആരംഭി​ച്ചു. ഒരു കൈയിൽ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളും മറു​കൈ​യിൽ ഊന്നു​വ​ടി​യു​മാ​യി അദ്ദേഹം ധൈര്യ​പൂർവം വീടു​തോ​റും പോയി.

അക്കാലത്ത്‌ ദേശീ​യ​സു​രക്ഷ ഉറപ്പാ​ക്കേണ്ട ചുമതല സീഗൂ​രീ​മീ എന്ന ദേശീ​യ​സു​രക്ഷാ സംഘത്തി​നാ​യി​രു​ന്നു. കമ്മ്യൂ​ണി​സ​ത്തി​നു ഭീഷണി​യാ​കുന്ന എന്തും സംബന്ധിച്ച്‌ അവർ സദാ ജാഗ്ര​ത​പു​ലർത്തി​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ സോറ്റീ​റി​ന്റെ പ്രസം​ഗ​പ്ര​വർത്തനം അവരുടെ ശ്രദ്ധയിൽപ്പെ​ടാ​തെ പോയില്ല. അവർ അദ്ദേഹത്തെ അറസ്റ്റു​ചെ​യ്‌തു, മണിക്കൂ​റു​ക​ളോ​ളം കസ്റ്റഡി​യിൽ വെച്ചു, അടിച്ചു, അവസാനം മേലാൽ പ്രസം​ഗി​ക്ക​രു​തെന്ന്‌ ആവശ്യ​പ്പെട്ടു.

മോചി​ത​നാ​യ ഉടനെ സോറ്റീർ ലാവോ​നീ​ദയെ വിവരം അറിയി​ച്ചു. അദ്ദേഹം സോറ്റീ​റി​നെ, സ്‌പീ​റോ കാറാ​യേനീ എന്ന ഡോക്‌ട​റു​ടെ അടുക്കൽ കൊണ്ടു​പോ​യി. വർഷങ്ങൾക്കു​മു​മ്പു​തന്നെ സത്യം സ്വീക​രിച്ച ആളാണ്‌ അദ്ദേഹം. ഡോക്‌ടർ സോറ്റീ​റി​നെ ചികി​ത്സി​ച്ച​തി​നു പുറമേ, സത്യ​ത്തെ​ക്കു​റി​ച്ചുള്ള ശരിയായ ഗ്രാഹ്യം നേടാ​നും സഹായി​ച്ചു.

“ഇനി എപ്പോ​ഴെ​ങ്കി​ലും അറസ്റ്റു​ചെ​യ്യ​പ്പെ​ടു​ന്നെ​ങ്കിൽ എന്തി​ലെ​ങ്കി​ലും ഒപ്പിടു​ന്ന​തി​നു​മുമ്പ്‌ ഓരോ വാക്കും ഓരോ വരിയും എണ്ണി നോക്കി​ക്കൊ​ള്ളണം. അവരുടെ വാക്കു​കൾക്കു​ശേഷം ഒരു വര വരച്ചേ​ക്കണം. അൽപ്പം പോലും ഇടം വിട്ടേ​ക്ക​രുത്‌. എല്ലാം ശ്രദ്ധിച്ചു വായി​ക്കണം. നിങ്ങൾ പറഞ്ഞി​ട്ടുള്ള കാര്യ​ങ്ങൾക്കു മാത്രമേ ഒപ്പു​വെ​ക്കു​ന്നു​ള്ളൂ എന്നു ഉറപ്പു​വ​രു​ത്തണം,” സ്‌പീ​റോ സോറ്റീ​റി​നെ ഉപദേ​ശി​ച്ചു.

വെറും രണ്ടുദി​വസം കഴിഞ്ഞ​പ്പോൾ വീണ്ടും പ്രസം​ഗ​വേ​ല​യിൽ ഏർപ്പെ​ട്ട​തി​ന്റെ പേരിൽ പോലീസ്‌ സോറ്റീ​റി​നെ പിടിച്ചു. പോലീസ്‌ സ്റ്റേഷനിൽവെച്ച്‌ ഒരു റിപ്പോർട്ടിൽ ഒപ്പിടാൻ സോറ്റീ​റി​നോട്‌ ആവശ്യ​പ്പെട്ടു. ഒപ്പിടാൻ ഒരുങ്ങു​മ്പോൾ പെട്ടെന്ന്‌ സ്‌പീ​റോ​യു​ടെ വാക്കുകൾ അദ്ദേഹം ഓർമി​ച്ചു. വേഗം ഒപ്പിടാൻ പോലീസ്‌ സമ്മർദം ചെലു​ത്തി​യെ​ങ്കി​ലും സോറ്റീർ സമയ​മെ​ടുത്ത്‌ ഓരോ വാക്കും ശ്രദ്ധാ​പൂർവം വായിച്ചു.

“ക്ഷമിക്കണം, ഇതിൽ ഒപ്പിടാൻ എനിക്കാ​വില്ല. ഞാൻ ഇങ്ങനെ​യൊ​ന്നും പറഞ്ഞി​ട്ടില്ല. ഞാൻ ഇതിൽ ഒപ്പിട്ടാൽ അത്‌ നുണയാ​യി​രി​ക്കും. എനിക്കു നുണപ​റ​യാ​നാ​വില്ല,” അദ്ദേഹം പറഞ്ഞു.

കയറു​കൊണ്ട്‌ ഒരു ചാട്ടയു​ണ്ടാ​ക്കി മണിക്കൂ​റു​ക​ളോ​ളം സോറ്റീ​റി​നെ അടിച്ചു​കൊ​ണ്ടാണ്‌ പോലീസ്‌ അതി​നോ​ടു പ്രതി​ക​രി​ച്ചത്‌. എന്നിട്ടും വഴങ്ങു​ന്നി​ല്ലെന്നു കണ്ടപ്പോൾ നിർബ​ന്ധ​പൂർവം രണ്ട്‌ ഇലക്‌ട്രിക്‌ വയറിൽ പിടി​പ്പിച്ച്‌ പല തവണ കഠിന​മാ​യി ഷോക്ക​ടി​പ്പി​ച്ചു.

അതേക്കു​റിച്ച്‌ സോറ്റീർ പിന്നീട്‌ പറയു​ക​യു​ണ്ടാ​യി: “വേദന ഒട്ടും താങ്ങാ​നാ​വാ​തെ വന്നപ്പോൾ കണ്ണീ​രോ​ടെ ഞാൻ പ്രാർഥി​ച്ചു. പെട്ടെന്ന്‌ വാതിൽ തള്ളിത്തു​റന്ന്‌ ഒരാൾ വന്നു; പ്രധാന മേലു​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു അത്‌. എന്നെ പെട്ടെ​ന്നൊ​ന്നു നോക്കി​യിട്ട്‌ അദ്ദേഹം തല തിരിച്ചു. ‘നിറുത്തൂ! അതിനുള്ള അധികാ​രം നിങ്ങൾക്കില്ല!’ അദ്ദേഹം അവരോട്‌ ആജ്ഞാപി​ച്ചു.” ഇത്തരത്തി​ലുള്ള ക്രൂര​മർദനം നിയമ​വി​രു​ദ്ധ​മാ​ണെന്ന്‌ അവർക്കെ​ല്ലാം അറിയാ​മാ​യി​രു​ന്നു. മർദനം അവസാ​നി​പ്പി​ച്ചെ​ങ്കി​ലും ഒപ്പിടാൻ അവർ വീണ്ടും​വീ​ണ്ടും സമ്മർദം ചെലുത്തി. പക്ഷേ, സോറ്റീർ വഴങ്ങി​യില്ല.

“നീ ജയിച്ചി​രി​ക്കു​ന്നു!” അവസാനം അവർ പറഞ്ഞു. മനസ്സി​ല്ലാ​മ​ന​സ്സോ​ടെ അവർ സോറ്റീർ പറഞ്ഞ കാര്യ​ങ്ങൾമാ​ത്രം എഴുതി. എന്നിട്ട്‌ ആ കടലാസ്‌ അദ്ദേഹ​ത്തി​നു കൊടു​ത്തു. അതിൽ അദ്ദേഹം നല്ലൊരു സാക്ഷ്യം നൽകി​യി​രു​ന്നു. മണിക്കൂ​റു​ക​ളോ​ളം നീണ്ട അടിയും ഷോക്ക​ടി​പ്പി​ക്ക​ലും സഹി​ക്കേണ്ടി വന്നിട്ടും സോറ്റീർ അതിലെ ഓരോ വാക്കും സശ്രദ്ധം വായിച്ചു. ഒരു വാചകം പേജിന്റെ പകുതി​കൊ​ണ്ടു നിന്നി​ടത്ത്‌ അദ്ദേഹം ഒരു വര വരച്ചു.

“എവി​ടെ​നി​ന്നു പഠിച്ചു ഈ വിദ്യ​യൊ​ക്കെ?” അത്ഭുത​ത്തോ​ടെ ആ ഓഫീ​സർമാർ ചോദി​ച്ചു.

“ഞാൻ പറഞ്ഞി​ട്ടി​ല്ലാത്ത ഒരു പ്രസ്‌താ​വ​ന​യ്‌ക്കും ഒപ്പിട​രു​തെന്ന്‌ യഹോ​വ​യാണ്‌ എന്നെ പഠിപ്പി​ച്ചത്‌,” സോറ്റീർ പറഞ്ഞു.

“ശരി, അങ്ങനെ​യെ​ങ്കിൽ ഇതാരാണ്‌ തരുന്നത്‌?” ഒരു കഷണം റൊട്ടി​യും ചീസും സോറ്റീ​റി​നു കൊടു​ത്തു​കൊണ്ട്‌ ഒരു ഓഫീസർ ചോദി​ച്ചു. അപ്പോ​ഴേ​ക്കും സമയം രാത്രി 9 ആയിരു​ന്നു. പകൽ ഒന്നും കഴിക്കാ​തെ വിശന്നു തളർന്നി​രു​ന്നു സോറ്റീർ. “യഹോ​വ​യാ​ണോ? അല്ല, ഞങ്ങളാണ്‌.”

“യഹോ​വ​യ്‌ക്ക​തി​നു പല മാർഗ​ങ്ങ​ളുണ്ട്‌. ഇതു തരാൻ തക്കവിധം അവൻ നിങ്ങളു​ടെ ഹൃദയ​ങ്ങളെ മയപ്പെ​ടു​ത്തി,” സോറ്റീർ പ്രതി​വ​ചി​ച്ചു.

മറ്റു മാർഗ​മൊ​ന്നു​മി​ല്ലാ​തെ ഓഫീസർ പറഞ്ഞു: “തത്‌കാ​ലം പൊയ്‌ക്കോ. എങ്ങാനും ഇനി പ്രസം​ഗി​ച്ചാൽ, അറിയാ​മ​ല്ലോ എന്താ സംഭവി​ക്കു​ക​യെന്ന്‌.”

“അങ്ങനെ​യാ​ണെ​ങ്കിൽ എന്നെ വിടാ​തി​രി​ക്കു​ന്ന​താ​യി​രി​ക്കും നല്ലത്‌. പോയാൽ എന്തായാ​ലും ഞാൻ പ്രസം​ഗി​ക്കും.”

“ഇവിടെ നടന്നതി​നെ​ക്കു​റിച്ച്‌ ആരോ​ടും ഒരക്ഷരം മിണ്ടി​യേ​ക്ക​രുത്‌!” ഓഫീസർ അധികാ​ര​സ്വ​ര​ത്തിൽ പറഞ്ഞു.

“പക്ഷേ, ആരെങ്കി​ലും ചോദി​ച്ചാൽ എനിക്കു നുണപ​റ​യാ​നാ​വില്ല,” സോറ്റീർ പറഞ്ഞു.

“കടന്നു​പോ​കു​ന്നു​ണ്ടോ ഇവി​ടെ​നിന്ന്‌!” പോലീസ്‌ ആക്രോ​ശി​ച്ചു.

സോറ്റീ​റി​നെ​പ്പോ​ലെ അനേകർ ഇത്തരം ക്രൂര​പീ​ഡ​ന​ത്തിന്‌ ഇരയായി. വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധ​ന​യാ​യി​ത്തീർന്ന ഈ സംഭവ​ത്തി​നു ശേഷമാണ്‌ സോറ്റീർ സ്‌നാ​ന​മേ​റ്റത്‌.

അധികാ​രി​കൾ വർഷങ്ങ​ളോ​ളം കത്തുക​ളെ​ല്ലാം പരി​ശോ​ധി​ച്ചി​രു​ന്നു. അതു​കൊണ്ട്‌ വ്യക്തമായ റിപ്പോർട്ടു​ക​ളൊ​ന്നും അൽബേ​നി​യ​യിൽനി​ന്നു ലഭിച്ചി​രു​ന്നില്ല. യാത്ര ചെയ്യു​ന്ന​തും യോഗ​ങ്ങൾക്കു ഹാജരാ​കു​ന്ന​തും കൂടു​തൽക്കൂ​ടു​തൽ അപകട​ക​ര​മാ​യി​ത്തീർന്ന​തോ​ടെ സഹോ​ദ​രങ്ങൾ തമ്മിൽ വലിയ ബന്ധമി​ല്ലെ​ന്നാ​യി. സംഘടി​ത​മായ പ്രവർത്ത​നങ്ങൾ ഇല്ലാതി​രു​ന്ന​തി​നാൽ സ്ഥിതി​ഗ​തി​ക​ളെ​ക്കു​റിച്ച്‌ വ്യക്തമായ ഒരു ചിത്രം ലഭിക്കുക പ്രയാ​സ​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും കൂടുതൽ ആളുകൾ സത്യം സ്വീക​രി​ച്ചു​കൊ​ണ്ടി​രു​ന്നു. 1940-ൽ 50 സഹോ​ദ​രങ്ങൾ അൽബേ​നി​യ​യിൽ ഉണ്ടായി​രു​ന്നു, 1949-ൽ 71-ഉം.

സംഘർഷ​പൂ​രി​ത​മായ അവസ്ഥയി​ലും പുരോ​ഗ​തി

1950-കളിൽ ജീവി​ത​ത്തി​ന്റെ എല്ലാ മണ്ഡലങ്ങ​ളി​ലും കൂടുതൽ നിയ​ന്ത്ര​ണങ്ങൾ വന്നു. അൽബേ​നി​യ​യും ഗ്രീസു​മാ​യുള്ള രാഷ്‌ട്രീ​യ​ബന്ധം വഷളാ​കു​ക​യാ​യി​രു​ന്നു. അമേരി​ക്ക​യു​മാ​യും ഇംഗ്ലണ്ടു​മാ​യും ഉണ്ടായി​രുന്ന നയത​ന്ത്ര​ബ​ന്ധങ്ങൾ പാടേ നിലച്ചു. സോവി​യറ്റ്‌ യൂണി​യ​നു​മാ​യുള്ള ബന്ധവും തകർന്നു. അയൽരാ​ജ്യ​ങ്ങ​ളു​മാ​യുള്ള എല്ലാ ബന്ധങ്ങളും വിച്ഛേ​ദിച്ച്‌ അൽബേ​നിയ ഒറ്റപ്പെട്ട ഒരു രാഷ്‌ട്ര​മാ​യി ഉൾവലി​യു​ക​യാ​യി​രു​ന്നു. പുറം​ലോ​ക​വു​മാ​യുള്ള ആശയവി​നി​മയ ബന്ധങ്ങ​ളെ​ല്ലാം കടുത്ത നിരീ​ക്ഷ​ണ​ത്തി​ലാ​യി.

എന്നിരു​ന്നാ​ലും, സ്വിറ്റ്‌സർലൻഡി​ലുള്ള സഹോ​ദ​ര​ങ്ങൾക്ക്‌ ചില കത്തുക​ളും പോസ്റ്റ്‌കാർഡു​ക​ളും മറ്റും അയയ്‌ക്കു​ന്ന​തിന്‌ അൽബേ​നി​യ​യി​ലെ രണ്ടുസ​ഹോ​ദ​ര​ന്മാർക്കു സാധിച്ചു. അവർ മറുപടി അയച്ചത്‌ ഫ്രഞ്ചി​ലോ ഇറ്റാലി​യ​നി​ലോ കോഡ്‌ ഭാഷ ഉപയോ​ഗി​ച്ചാണ്‌. ഈ കാർഡു​ക​ളിൽനിന്ന്‌ 1955-ൽ ന്യൂറം​ബർഗിൽവെച്ചു നടന്ന കൺ​വെൻ​ഷ​നെ​ക്കു​റിച്ച്‌ അൽബേ​നി​യൻ സഹോ​ദ​ര​ങ്ങൾക്ക്‌ അറിയാ​നാ​യി. ഹിറ്റ്‌ല​റു​ടെ വാഴ്‌ച അവസാ​നി​ച്ച​തോ​ടെ ജർമൻ സഹോ​ദ​ര​ങ്ങൾക്ക്‌ സ്വാത​ന്ത്ര്യം ലഭിച്ച വാർത്ത, വിശ്വാ​സ​ത്തിൽ ഉറച്ചു​നിൽക്കാൻ അൽബേ​നി​യൻ സഹോ​ദ​ര​ങ്ങൾക്കു പ്രചോ​ദ​ന​മാ​യി.

1957-ഓടെ അൽബേ​നി​യ​യിൽ 75 പ്രസാ​ധകർ ഉണ്ടായി​രു​ന്നു. സ്‌മാ​ര​ക​ഹാ​ജർ കൃത്യം അറിയി​ല്ലെ​ങ്കി​ലും, “ഗണ്യമായ ഒരു സംഖ്യ” ഹാജരാ​യ​താ​യും “അൽബേ​നി​യൻ സഹോ​ദ​രങ്ങൾ പ്രസം​ഗ​വേല തുടരു​ന്ന​താ​യും” വാർഷി​ക​പു​സ്‌തകം 1958 റിപ്പോർട്ടു​ചെ​യ്‌തു.

വാർഷി​ക​പു​സ്‌തകം 1959 ഇപ്രകാ​രം റിപ്പോർട്ടു ചെയ്‌തു: “യഹോ​വ​യു​ടെ ഈ വിശ്വസ്‌ത സാക്ഷികൾ തങ്ങളാ​ലാ​വു​ന്നത്‌ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നു. അവർ ആളുക​ളോട്‌ സത്യ​ത്തെ​ക്കു​റിച്ച്‌ തുറന്നു സംസാ​രി​ക്കു​ന്നു; ചില പ്രസി​ദ്ധീ​ക​ര​ണങ്ങൾ അച്ചടി​ക്കാ​നും ശ്രമി​ച്ചി​ട്ടുണ്ട്‌. ഇടയ്‌ക്കൊ​ക്കെ ലഭിക്കുന്ന തക്ക സമയത്തെ ആഹാര​ത്തി​നാ​യി അവർ നന്ദിയു​ള്ള​വ​രാണ്‌; പക്ഷേ, കമ്മ്യൂ​ണിസ്റ്റ്‌ ഭരണാ​ധി​കാ​രി​കൾ വെളി​യിൽനി​ന്നുള്ള ആശയവി​നി​മയ ബന്ധങ്ങ​ളെ​ല്ലാം വിച്ഛേ​ദി​ച്ചി​രി​ക്കു​ന്നു.” റിപ്പോർട്ട്‌ ഇപ്രകാ​രം ഉപസം​ഹ​രി​ച്ചു: “ദേശത്തെ ഭരണാ​ധി​കാ​രി​കൾ അൽബേ​നി​യൻ സഹോ​ദ​ര​ങ്ങളെ പുതി​യ​ലോക സമുദാ​യ​ത്തിൽനിന്ന്‌ ഒറ്റപ്പെ​ടു​ത്തി​യേ​ക്കാ​മെ​ങ്കി​ലും അവരു​ടെ​മേ​ലുള്ള പരിശു​ദ്ധാ​ത്മാ​വി​ന്റെ പ്രവർത്ത​നത്തെ വിച്ഛേ​ദി​ക്കാൻ അവർക്കാ​വില്ല.”

ക്ലേശങ്ങൾ തുടരു​ന്നു

അക്കാലത്ത്‌ എല്ലാവ​രും ഒരു സൈനിക തിരി​ച്ച​റി​യൽ കാർഡ്‌ കൊണ്ടു​ന​ട​ക്ക​ണ​മെ​ന്നത്‌ നിർബ​ന്ധ​മാ​യി​രു​ന്നു. അതിനു വിസമ്മ​തി​ച്ചാൽ ജോലി നഷ്ടപ്പെ​ടു​ക​യോ ജയിലി​ലാ​കു​ക​യോ ചെയ്‌തി​രു​ന്നു. അങ്ങനെ, നാഷോ ഡോറി​ക്കും ജാനി കൊമി​നൊ​യ്‌ക്കും വീണ്ടും കുറെ മാസ​ത്തേക്ക്‌ ജയിലിൽ കഴി​യേ​ണ്ടി​വന്നു. ജോലി നഷ്ടപ്പെ​ടു​മെന്നു ഭയന്ന്‌ ചിലർ വിട്ടു​വീ​ഴ്‌ച​യ്‌ക്കു തയ്യാറാ​യെ​ങ്കി​ലും, നല്ലൊരു ശതമാനം വിശ്വസ്‌ത സഹോ​ദ​രങ്ങൾ 1959-ൽ സ്‌മാ​രകം ആചരി​ക്കു​ക​യും അനേകർ നിർഭയം പ്രസം​ഗ​വേ​ല​യിൽ തുടരു​ക​യും ചെയ്‌തി​രു​ന്നു.

1959-ൽ നീതി​ന്യാ​യ മന്ത്രാ​ലയം അടച്ചു​പൂ​ട്ടി. വക്കീല​ന്മാർക്ക്‌ തങ്ങളുടെ തൊഴിൽ ചെയ്യാൻ അനുവാ​ദ​മി​ല്ലാ​യി​രു​ന്നു. കമ്മ്യൂ​ണിസ്റ്റ്‌ പാർട്ടി​യാ​യി​രു​ന്നു നിയമം നിർമി​ച്ച​തും നടപ്പി​ലാ​ക്കി​യ​തും. ഇലക്ഷനു വോട്ടു ചെയ്യാ​ത്ത​വ​രെ​യെ​ല്ലാം ശത്രു​ക്ക​ളാ​യി മുദ്ര​കു​ത്തി​യി​രു​ന്നു. ഭീതി നിറഞ്ഞ അവസ്ഥ; അതു​പോ​ലെ, സംശയ​ത്തോ​ടെ​യാണ്‌ ആളുകൾ പരസ്‌പരം വീക്ഷി​ച്ചി​രു​ന്ന​തും.

തങ്ങളുടെ ക്ലേശപൂർണ​മായ അവസ്ഥ​യെ​ക്കു​റിച്ച്‌ അൽബേ​നി​യൻ സഹോ​ദ​രങ്ങൾ ചില സന്ദേശങ്ങൾ അയച്ചി​രു​ന്നു, ഒപ്പം, വിശ്വ​സ്‌ത​രാ​യി തുടരാ​നുള്ള തങ്ങളുടെ ഉറച്ച തീരു​മാ​ന​ത്തെ​ക്കു​റി​ച്ചും. അക്കാലത്ത്‌, അവരുടെ സ്ഥിതി​ഗ​തി​യെ​പ്പറ്റി കൃത്യ​മാ​യി മനസ്സി​ലാ​ക്കാൻ ബ്രുക്ലി​നി​ലെ ലോകാ​സ്ഥാ​ന​ത്തുള്ള സഹോ​ദ​ര​ങ്ങ​ളും ശ്രമം നടത്തു​ന്നു​ണ്ടാ​യി​രു​ന്നു. അതിന്റെ ഭാഗമാ​യി, തെക്കൻ അൽബേ​നി​യ​യിൽ ജനിച്ച്‌, അപ്പോൾ അമേരി​ക്ക​യിൽ താമസ​മാ​ക്കി​യി​രുന്ന ജോൺ മാർക്ക്‌സി​നോട്‌ ഒരു വീസ തരപ്പെ​ടു​ത്തി അൽബേ​നി​യ​യി​ലേക്കു പോകാൻ ആവശ്യ​പ്പെട്ടു.

ഒന്നരവർഷ​ത്തെ ശ്രമം​കൊണ്ട്‌ ജോണിന്‌ വീസ സംഘടി​പ്പി​ക്കാ​നാ​യി; പക്ഷേ, അദ്ദേഹ​ത്തി​ന്റെ ഭാര്യ ഹെലന്‌ വീസ കിട്ടി​യില്ല. 1961 ഫെബ്രു​വ​രി​യിൽ അദ്ദേഹം ഡുറസിൽ എത്തി, അവി​ടെ​നിന്ന്‌ ടിറാ​ന​യി​ലേക്കു പോയി. അവിടെ അദ്ദേഹം തന്റെ പെങ്ങളായ മേൽപോ​യെ കണ്ടുമു​ട്ടി. അവർ സത്യ​ത്തോ​ടു താത്‌പ​ര്യം കാണിച്ചു. പിറ്റേ​ന്നു​തന്നെ സഹോ​ദ​ര​ങ്ങളെ കണ്ടുപി​ടി​ക്കാൻ മേൽപോ ജോണി​നെ സഹായി​ച്ചു.

സഹോ​ദ​ര​ങ്ങ​ളു​മാ​യി ജോൺ ദീർഘ​മാ​യി​ത്തന്നെ സംസാ​രി​ച്ചു; കൂടാതെ തന്റെ സൂട്ട്‌കേ​സി​ന്റെ രഹസ്യ അറയിൽ സൂക്ഷി​ച്ചി​രുന്ന ചില സാഹി​ത്യ​ങ്ങൾ അവർക്കു നൽകു​ക​യും ചെയ്‌തു. അവരുടെ സന്തോ​ഷ​ത്തിന്‌ അതിരി​ല്ലാ​യി​രു​ന്നു. 24-ലേറെ വർഷത്തി​നു​ശേഷം ആദ്യമാ​യി​ട്ടാണ്‌ പുറത്തു​നിന്ന്‌ ഏതെങ്കി​ലും സഹോ​ദ​രങ്ങൾ അവരെ സന്ദർശി​ക്കു​ന്നത്‌!

അഞ്ചു പട്ടണങ്ങ​ളി​ലാ​യി 60 സഹോ​ദ​രങ്ങൾ ഉണ്ടെന്ന്‌ ജോൺ കണക്കാക്കി. കൂടാതെ ഏതാനും പേർ ചെറിയ ഗ്രാമ​ങ്ങ​ളി​ലും താമസി​ച്ചി​രു​ന്നു. ടിറാ​ന​യിൽ, ഞായറാ​ഴ്‌ച​തോ​റും രഹസ്യ​മാ​യി കൂടി​വ​രാൻ സഹോ​ദ​രങ്ങൾ ശ്രമം​ന​ട​ത്തി​യി​രു​ന്നു. 1938 മുതൽ ഒളിപ്പി​ച്ചു​വെ​ച്ചി​രുന്ന ചില സാഹി​ത്യ​ങ്ങ​ളാണ്‌ അവിടെ അവർ പഠിച്ചി​രു​ന്നത്‌.

ദീർഘ​കാ​ല​മാ​യി സംഘട​ന​യു​മാ​യി വലിയ ബന്ധമൊ​ന്നും ഇല്ലാതി​രു​ന്ന​തി​നാൽ സംഘട​നാ​പ​ര​മായ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും സത്യ​ത്തെ​ക്കു​റി​ച്ചു​ത​ന്നെ​യും അൽബേ​നി​യൻ സഹോ​ദ​രങ്ങൾ പലതും മനസ്സി​ലാ​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, സഹോ​ദ​ര​ന്മാ​രും സഹോ​ദ​രി​മാ​രും അവിടെ യോഗങ്ങൾ നടത്തി​യി​രു​ന്നു; എന്തിന്‌, സഹോ​ദ​രി​മാർ യോഗ​ങ്ങ​ളിൽ പ്രാർഥി​ക്കു​ക​പോ​ലും ചെയ്‌തി​രു​ന്നു. ഇതേക്കു​റിച്ച്‌ ജോൺ പിന്നീട്‌ എഴുതി: “ഈ പുതിയ ക്രമീ​ക​ര​ണ​ത്തോ​ടുള്ള സഹോ​ദ​രി​മാ​രു​ടെ പ്രതി​ക​ര​ണ​ത്തെ​ക്കു​റിച്ച്‌ സഹോ​ദ​ര​ന്മാർക്ക്‌ അൽപ്പം ആശങ്ക ഉണ്ടായി​രു​ന്നു. അതു​കൊണ്ട്‌ സഹോ​ദ​രി​മാ​രോട്‌ തനിച്ച്‌ കാര്യങ്ങൾ വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാൻ അവർ എന്നോട്‌ ആവശ്യ​പ്പെട്ടു. ഞാനങ്ങനെ ചെയ്‌ത​പ്പോൾ, സന്തോ​ഷ​ത്തോ​ടെ​യാണ്‌ ആ സഹോ​ദ​രി​മാർ അതി​നോട്‌ അനുകൂ​ലി​ച്ചത്‌.”

ദരി​ദ്ര​രാ​യി​രു​ന്നെ​ങ്കി​ലും ഈ വിശ്വസ്‌ത ദാസന്മാർ തീക്ഷ്‌ണ​ത​യോ​ടെ രാജ്യ​വേ​ലയെ പിന്തു​ണച്ചു. ജിറോ​കാ​സ്റ്റ​റിൽനി​ന്നുള്ള പ്രായ​മായ രണ്ടുസ​ഹോ​ദ​ര​ന്മാ​രു​ടെ കാര്യം ജോൺ പറയു​ക​യു​ണ്ടാ​യി: “സൊ​സൈ​റ്റിക്ക്‌ സംഭാവന അയയ്‌ക്കാ​നാ​യി അവരുടെ ഇല്ലായ്‌മ​യിൽനി​ന്നു മിച്ചം​വെച്ച്‌ അവർ ഒരു തുക ശേഖരി​ച്ചി​രു​ന്നു.” 4,800-ലേറെ രൂപ വിലവ​രുന്ന സ്വർണ​നാ​ണ​യ​ങ്ങ​ളാണ്‌ ഓരോ​രു​ത്ത​രും നീക്കി​വെ​ച്ചി​രു​ന്നത്‌.

പ്രസംഗ-പഠിപ്പി​ക്കൽ വേലയിൽ—സമാധാ​നൈ​ക്യ​ത്തോ​ടെ (ഇംഗ്ലീഷ്‌) എന്ന ചെറു​പു​സ്‌തകം ലഭിച്ചത്‌ ടിറാ​ന​യി​ലെ സഹോ​ദ​രങ്ങൾ ഏറെ വിലമ​തി​ച്ചു. നിരോ​ധ​ന​ത്തിൻകീ​ഴിൽപ്പോ​ലും സഭകൾ എങ്ങനെ പ്രവർത്തി​ക്കണം എന്നതി​നെ​പ്പ​റ്റി​യുള്ള നിർദേ​ശങ്ങൾ അതിൽ അടങ്ങി​യി​രു​ന്നു. ടിറാ​ന​യിൽ ലാവോ​നീദ പോപ്പി​ന്റെ വീട്ടിൽവെച്ച്‌ മാർച്ചു​മാ​സം ജോൺ ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​രകം നടത്തി​യ​പ്പോൾ 37 പേർ ഹാജരാ​യി. പ്രസംഗം നടത്തി​യിട്ട്‌ ഉടനെ ജോൺ ഒരു ബോട്ടിൽ ഗ്രീസി​ലേക്കു പോയി.

അൽബേ​നി​യ സന്ദർശ​ന​ത്തെ​ക്കു​റി​ച്ചുള്ള ജോണി​ന്റെ റിപ്പോർട്ട്‌ പരി​ശോ​ധി​ച്ച​ശേഷം ലോകാ​സ്ഥാ​ന​ത്തുള്ള സഹോ​ദ​ര​ന്മാർ, ടിറാന സഭയു​ടെ​യും അൽബേ​നി​യ​യി​ലെ വേലയു​ടെ​യും ചുമത​ല​യ്‌ക്കാ​യി ലാവോ​നീദ പോപ്‌, സോറ്റീർ പാപ, ലൂചീ ജേകാ എന്നിവരെ നിയമി​ച്ചു. കൂടാതെ സ്‌പീ​റോ വ്രൂഹോ ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യും നിയമി​ത​നാ​യി. അദ്ദേഹം സഭകൾ സന്ദർശി​ക്കു​ക​യും വൈകു​ന്നേ​ര​ങ്ങ​ളിൽ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം കൂടി​വന്ന്‌ പ്രസം​ഗങ്ങൾ നടത്തു​ക​യും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽനി​ന്നുള്ള വിവരങ്ങൾ ചർച്ച​ചെ​യ്യു​ക​യും ചെയ്യണ​മാ​യി​രു​ന്നു. ആത്മീയ​മാ​യി കരുത്താർജി​ക്കാ​നും കാലാ​നു​സൃ​ത​മായ വിവരങ്ങൾ മനസ്സി​ലാ​ക്കാ​നും അൽബേ​നി​യ​യി​ലെ സഹോ​ദ​ര​ങ്ങളെ സഹായി​ക്കു​ന്ന​തിന്‌ സംഘടന എല്ലാ ശ്രമവും ചെയ്‌തു.

കത്തുക​ളൊ​ക്കെ അധികാ​രി​കൾ പരി​ശോ​ധി​ച്ചി​രു​ന്ന​തി​നാൽ ഇത്തരം നിർദേ​ശ​ങ്ങ​ളൊ​ന്നും കത്തുക​ളി​ലൂ​ടെ എഴുതി അയയ്‌ക്കാ​നാ​കു​മാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ പേജ്‌ നമ്പർ ഉപയോ​ഗി​ച്ചുള്ള കോഡു ഭാഷയു​ടെ സഹായ​ത്താൽ ജോൺ അൽപ്പാൽപ്പ​മാ​യി സഹോ​ദ​ര​ങ്ങൾക്ക്‌ വിവരങ്ങൾ പകർന്നു​കൊ​ടു​ത്തു. സഹോ​ദ​രങ്ങൾ കൃത്യ​മാ​യി​ത്തന്നെ കാര്യങ്ങൾ മനസ്സി​ലാ​ക്കി​യെന്നു സൂചി​പ്പി​ക്കുന്ന വിധത്തി​ലുള്ള റിപ്പോർട്ടു​കൾ പെട്ടെ​ന്നു​തന്നെ ലഭിച്ചു. ടിറാ​ന​യി​ലെ മൂന്നു​സ​ഹോ​ദ​ര​ന്മാർ ഒരു കൺട്രി കമ്മിറ്റി​യാ​യി പ്രവർത്തി​ച്ചു, സ്‌പീ​റോ ക്രമമാ​യി സഭകൾ സന്ദർശി​ക്കു​ക​യും ചെയ്‌തി​രു​ന്നു.

ലോകാ​സ്ഥാ​ന​ത്തേക്ക്‌ വയൽസേവന റിപ്പോർട്ട്‌ അയയ്‌ക്കു​ന്ന​തി​നാ​യി അൽബേ​നി​യൻ സഹോ​ദ​ര​ങ്ങൾക്ക്‌ തികച്ചും വ്യത്യ​സ്‌ത​മായ മാർഗങ്ങൾ കണ്ടുപി​ടി​ക്ക​ണ​മാ​യി​രു​ന്നു. വിദേ​ശ​ത്തുള്ള ചില സഹോ​ദ​ര​ന്മാർക്ക്‌ അയയ്‌ക്കുന്ന പോസ്റ്റ്‌ കാർഡിൽ അവ എഴുതി​പ്പി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു ഒരു മാർഗം. സ്റ്റാമ്പിന്റെ അടിയിൽ ഏറ്റവും ചെറു​താ​യി എഴുതാൻ പറ്റുന്ന കൂർത്ത​മു​ന​യുള്ള പേന​കൊണ്ട്‌ കോഡ്‌ ഭാഷയിൽ റിപ്പോർട്ട്‌ എഴുതി​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ പ്രസംഗ-പഠിപ്പി​ക്കൽ ചെറു​പു​സ്‌ത​ക​ത്തി​ലെ, “പ്രസാ​ധകർ” എന്ന വിഷയ​മുള്ള പേജ്‌ നമ്പർ എഴുതും, എന്നിട്ട്‌ അതി​നോ​ടു ചേർന്ന്‌ ആ മാസം റിപ്പോർട്ടു ചെയ്‌ത പ്രസാ​ധ​ക​രു​ടെ എണ്ണവും. വർഷങ്ങ​ളോ​ളം ഇത്തരം മാർഗ​ങ്ങ​ളി​ലൂ​ടെ​യാണ്‌ അവർ വിവരങ്ങൾ കൈമാ​റി​യി​രു​ന്നത്‌.

നല്ല തുടക്കം, പക്ഷേ പെട്ടെ​ന്നൊ​രു തിരി​ച്ച​ടി

ശുദ്ധാ​രാ​ധന ഉന്നമി​പ്പി​ക്കു​ന്ന​തി​നാ​യി കൺട്രി കമ്മിറ്റി ഏറെ യത്‌നി​ച്ചി​രു​ന്നെ​ങ്കി​ലും പെട്ടെ​ന്നു​തന്നെ ചില പ്രശ്‌നങ്ങൾ തലപൊ​ക്കി. 1963-ൽ മേൽപോ മാർക്ക്‌സ്‌ തന്റെ ആങ്ങളയായ ജോണി​നുള്ള കത്തിൽ അവിടെ കാര്യാ​ദി​കൾ എങ്ങനെ പോകു​ന്നു എന്നതി​നെ​ക്കു​റിച്ച്‌ എഴുതു​ക​യു​ണ്ടാ​യി. കൺട്രി കമ്മിറ്റി​യി​ലെ അംഗങ്ങ​ളായ ലാവോ​നീദ പോപ്പും ലൂചീ ജേകാ​യും ‘വീട്ടിൽ ഇല്ലെന്നും’ അതു​കൊണ്ട്‌ യോഗ​ങ്ങ​ളൊ​ന്നും നടക്കു​ന്നി​ല്ലെ​ന്നും അതിൽ പറഞ്ഞി​രു​ന്നു. പിന്നീട്‌, പ്രവൃ​ത്തി​കൾ 8:1, 3 വാക്യങ്ങൾ പരാമർശി​ച്ചു​കൊണ്ട്‌ സ്‌പീ​റോ ആശുപ​ത്രി​യി​ലാ​യി​രു​ന്നെ​ന്നും ലാവോ​നീദ പോപ്പി​നും ലൂചീ ജേകാ​യ്‌ക്കും സുഖമി​ല്ലാ​യി​രു​ന്നെ​ന്നും അറിയി​ച്ചു; തർസൊ​സി​ലെ ശൗൽ ക്രിസ്‌ത്യാ​നി​കളെ തടവി​ലാ​ക്കി​യ​തി​നെ​ക്കു​റി​ച്ചു പറയുന്ന വാക്യ​മാ​യി​രു​ന്നു അത്‌. എന്തായി​രു​ന്നു സംഗതി?

ലാവോ​നീ​ദ പോപ്പും ലൂചീ ജേകാ​യും സോറ്റീർ റ്റ്‌സേ​ചീ​യും ജോലി​ചെ​യ്യുന്ന ഫാക്‌ട​റി​യിൽ ജോലി​ക്കാർക്കാ​യി കമ്മ്യൂ​ണിസ്റ്റ്‌ പാർട്ടി പ്രസം​ഗങ്ങൾ നടത്തി; കമ്മ്യൂ​ണിസ്റ്റ്‌ പ്രത്യ​യ​ശാ​സ്‌ത്ര​ത്തി​ന്റെ ഉന്നമനം ലക്ഷ്യമാ​ക്കി​യു​ള്ള​താ​യി​രു​ന്നു അവ. ഒരു ദിവസം പരിണാ​മ​ത്തെ​ക്കു​റി​ച്ചുള്ള പ്രസംഗം നടക്കു​മ്പോൾ ലാവോ​നീ​ദ​യും ലൂചീ​യും എഴു​ന്നേ​റ്റു​നിന്ന്‌, “അല്ല! മനുഷ്യൻ കുരങ്ങിൽനി​ന്നു വന്നതല്ല!” എന്നു പറഞ്ഞു. പിറ്റേന്ന്‌ അവരെ രണ്ടു​പേ​രെ​യും വീട്ടു​കാ​രിൽനി​ന്നെ​ല്ലാം അകലെ ദൂരെ​യുള്ള മറ്റൊരു നഗരത്തിൽ ജോലി​ചെ​യ്യു​ന്ന​തി​നാ​യി ‘നാടു​ക​ടത്തി.’ ഇന്റർണിം (രാഷ്‌ട്രീയ കാരണ​ങ്ങ​ളു​ടെ പേരിൽ നൽകുന്ന ശിക്ഷ) എന്നാണ്‌ അൽബേ​നി​യ​ക്കാർ ആ ശിക്ഷയെ വിളി​ച്ചി​രു​ന്നത്‌. ലൂചീയെ ഗ്രാം​ഷി​ലുള്ള പർവത​പ്ര​ദേ​ശ​ത്തേ​ക്കാണ്‌ അയച്ചത്‌. എന്നാൽ ലാവോ​നീ​ദ​യാണ്‌ അവരുടെ ‘നേതാവ്‌’ എന്നു കണക്കാക്കി അദ്ദേഹത്തെ ചെങ്കു​ത്തായ മലനി​ര​ക​ളും കൊടും​ശൈ​ത്യ​വു​മുള്ള ബുറേ​ലി​ലേ​ക്കും അയച്ചു. ഏഴുവർഷ​ത്തി​നു ശേഷമേ അദ്ദേഹ​ത്തി​നു വീട്ടി​ലേക്കു മടങ്ങാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ.

1964 ആഗസ്റ്റ്‌ ആയപ്പോ​ഴേ​ക്കും യോഗ​ങ്ങ​ളൊ​ന്നും നടക്കു​ന്നി​ല്ലാ​യി​രു​ന്നു​വെ​ന്നു​തന്നെ പറയാം. അൽബേ​നി​യ​യിൽനി​ന്നു കിട്ടിയ സൂചന​യ​നു​സ​രിച്ച്‌ സഹോ​ദ​രങ്ങൾ സീഗൂ​രീ​മീ​യു​ടെ കടുത്ത നിരീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഒരു സ്റ്റാമ്പിന്റെ അടിയിൽ ഇങ്ങനെ എഴുതി​യി​രു​ന്നു: “ഞങ്ങൾക്കു​വേണ്ടി കർത്താ​വി​നോ​ടു പ്രാർഥി​ക്കുക. വീടു​ക​ളിൽനിന്ന്‌ സാഹി​ത്യ​ങ്ങൾ കണ്ടു​കെ​ട്ടു​ന്നു. പഠിക്കാൻ അനുവ​ദി​ക്കു​ന്നില്ല. മൂന്നു​പേർ ഇന്റർണി​മിൽ.” സ്റ്റാമ്പിന്റെ അടിയി​ലെ ഈ എഴുത്തു കണ്ടപ്പോൾ, പോപ്‌ സഹോ​ദ​ര​നും ജേകാ സഹോ​ദ​ര​നും മോചി​ത​രാ​യി​രി​ക്കും എന്നാണ്‌ ആദ്യം കരുതി​യത്‌; കാരണം അവർക്കു മാത്രമേ സ്റ്റാമ്പിന്റെ അടിയിൽ എഴുതുന്ന കാര്യം അറിയാ​മാ​യി​രു​ന്നു​ള്ളൂ. എന്നാൽ ജേകാ​യു​ടെ ഭാര്യ ഫ്രോ​സീ​ന​യാണ്‌ ആ സന്ദേശം എഴുതി അയച്ച​തെന്ന്‌ പിന്നീടു മനസ്സി​ലാ​യി.

നേതൃ​ത്വം വഹിച്ചി​രുന്ന സഹോ​ദ​ര​ന്മാ​രെ ദൂരസ്ഥ​ല​ത്തേക്ക്‌ അയച്ചി​രു​ന്നു. മറ്റുള്ള​വർക്കാ​കട്ടെ, പരസ്‌പരം സംസാ​രി​ക്കാൻ പറ്റാത്ത​വി​ധം സീഗൂ​രീ​മീ​യു​ടെ ‘കഴുകൻ കണ്ണുകൾ’ എവി​ടെ​യു​മു​ണ്ടാ​യി​രു​ന്നു. ഇന്റർണീ​മി​ലുള്ള സഹോ​ദ​ര​ന്മാർ പക്ഷേ, കണ്ടുമു​ട്ടു​ന്ന​വ​രോ​ടെ​ല്ലാം നല്ലരീ​തി​യിൽ സാക്ഷീ​ക​രി​ച്ചു. “ഊഞ്ചീ​ലോർ [സുവി​ശേ​ഷകർ] വന്നിട്ടുണ്ട്‌. അവർ സൈന്യ​സേ​വനം ചെയ്യില്ല; പക്ഷേ, അവർ പാലങ്ങൾ പണിതു​ത​രു​ക​യും ഞങ്ങളുടെ ജനറേ​റ്റ​റു​കൾ നന്നാക്കു​ക​യും ചെയ്യും” എന്ന്‌ ഗ്രാംഷ്‌ നിവാ​സി​കൾ പറയു​മാ​യി​രു​ന്നു. ഈ വിശ്വസ്‌ത സഹോ​ദ​ര​ന്മാർ നേടി​യെ​ടുത്ത സത്‌പേര്‌ പതിറ്റാ​ണ്ടു​ക​ളോ​ളം ഓർമി​ക്ക​പ്പെട്ടു.

നിരീ​ശ്വര രാഷ്‌ട്രം ഉടലെ​ടു​ക്കു​ന്നു

രാഷ്‌ട്രീയ തലത്തിൽ അൽബേ​നിയ സോവി​യറ്റ്‌ യൂണി​യ​നു​മാ​യി തെറ്റി​യെ​ങ്കി​ലും ചൈന​യു​മാ​യി വളരെ അടുത്ത ബന്ധം സ്ഥാപിച്ചു. കമ്മ്യൂ​ണിസ്റ്റ്‌ ചിന്താ​ഗ​തിക്ക്‌ ആക്കംവർധിച്ച്‌ ചില അൽബേ​നി​യ​ക്കാർ, ചൈനീസ്‌ കമ്മ്യൂ​ണിസ്റ്റ്‌ പാർട്ടി​യു​ടെ അധ്യക്ഷ​നായ മാവോ​സെ​തു​ങ്ങി​നെ അനുക​രിച്ച്‌ വസ്‌ത്ര​ധാ​രണം ചെയ്യു​ക​പോ​ലും ചെയ്‌തി​രു​ന്നു. 1966-ഓടെ എൻവർ ഹോജ സൈന്യ​ത്തി​ലെ ഔദ്യോ​ഗിക പദവി​സ്ഥാ​നങ്ങൾ ഇല്ലാതാ​ക്കി. പരസ്‌പ​ര​വി​ശ്വാ​സ​മി​ല്ലാത്ത ഒരു സ്ഥിതി​വി​ശേഷം നിലവിൽ വന്നതോ​ടെ ആർക്കും എതിർത്ത്‌ ഒരഭി​പ്രാ​യം പറയാൻപോ​ലും പറ്റാത്ത അവസ്ഥയാ​യി​രു​ന്നു.

സർക്കാർ പ്രസി​ദ്ധീ​ക​രി​ക്കുന്ന വർത്തമാ​ന​പ​ത്ര​ങ്ങ​ളിൽ മതത്തെ എതിർത്തു​കൊ​ണ്ടുള്ള ലേഖനങ്ങൾ വരാൻ തുടങ്ങി. “അപകട​ക​ര​മായ ഒരു ഘടകം” എന്നാണ്‌ മതത്തെ വിശേ​ഷി​പ്പി​ച്ചത്‌. ഡുറസിൽ ഒരു കൂട്ടം വിദ്യാർഥി​കൾ ബുൾഡോ​സർ ഉപയോ​ഗിച്ച്‌ ഒരു പള്ളി തകർത്തു. അതേത്തു​ടർന്ന്‌ പെട്ടെ​ന്നു​തന്നെ മറ്റു നഗരങ്ങ​ളി​ലും ഒന്നിനു​പു​റകേ ഒന്നായി ആരാധ​നാ​ല​യങ്ങൾ നശിപ്പി​ക്ക​പ്പെട്ടു. മതവി​രുദ്ധ വികാ​രങ്ങൾ ഗവൺമെന്റ്‌ ആളിക്ക​ത്തി​ച്ച​തോ​ടെ 1967-ൽ അൽബേ​നിയ ലോക​ത്തി​ലെ ആദ്യത്തെ സമ്പൂർണ നിരീ​ശ്വര രാഷ്‌ട്ര​മാ​യി​ത്തീർന്നു. മറ്റു കമ്മ്യൂ​ണിസ്റ്റ്‌ രാഷ്‌ട്ര​ങ്ങ​ളിൽ മതങ്ങൾക്കു നിയ​ന്ത്രണം ഏർപ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നേ​യു​ള്ളൂ; എന്നാൽ അൽബേ​നിയ അതിനെ ഒട്ടും വെച്ചു​പൊ​റു​പ്പി​ച്ചില്ല.

രാഷ്‌ട്രീ​യ പ്രവർത്ത​ന​ങ്ങ​ളിൽ ഉൾപ്പെ​ട്ട​തി​ന്റെ പേരിൽ ചില മുസ്ലീം, ഓർത്ത​ഡോ​ക്‌സ്‌, കത്തോ​ലിക്ക പുരോ​ഹി​ത​ന്മാ​രെ ജയിലി​ലാ​ക്കി. എന്നാൽ കമ്മൂണി​സ്റ്റു​കാ​രു​ടെ ഇംഗി​ത​ത്തി​നു വഴങ്ങി മതവി​ശ്വാ​സങ്ങൾ പാടേ ഉപേക്ഷിച്ച നിരവധി പുരോ​ഹി​ത​ന്മാ​രു​മു​ണ്ടാ​യി​രു​ന്നു. വലിയ പ്രശ്‌ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ അവർക്ക്‌ കഴിഞ്ഞു​കൂ​ടാ​നാ​യി. ചരി​ത്ര​പ്രാ​ധാ​ന്യ​മുള്ള ചില ആരാധ​നാ​ല​യങ്ങൾ മ്യൂസി​യ​ങ്ങ​ളാ​ക്കി മാറ്റി. മതപര​മായ ഒരു ചിഹ്നവും അനുവ​ദി​ച്ചി​രു​ന്നില്ല—കുരി​ശു​ക​ളോ പ്രതി​മ​ക​ളോ, മോസ്‌ക്കു​ക​ളോ അതിലെ മിനാ​ര​മോ ഒന്നും. “ദൈവം” എന്ന വാക്ക്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌ തരംതാഴ്‌ന്ന രീതി​യിൽ മാത്ര​മാണ്‌.ഈ സ്ഥിതി​വി​ശേഷം സഹോ​ദ​ര​ങ്ങൾക്ക്‌ കാര്യങ്ങൾ കൂടുതൽ പ്രയാ​സ​ക​ര​മാ​ക്കി.

1960-കളിൽ ചില സഹോ​ദ​രങ്ങൾ മരണമ​ടഞ്ഞു. അവി​ടെ​വി​ടെ​യാ​യി ചിതറി​പ്പാർത്തി​രുന്ന മറ്റു പ്രസാ​ധകർ പക്ഷേ, അപ്പോ​ഴും സത്യ​ത്തെ​ക്കു​റിച്ച്‌ സാധി​ക്കുന്ന അളവി​ലെ​ല്ലാം സംസാ​രി​ച്ചു​കൊ​ണ്ടി​രു​ന്നു. എന്നാൽ അൽപ്പം താത്‌പ​ര്യം ഉള്ളവർക്കു​പോ​ലും ആ സന്ദേശ​ത്തി​നു ചെവി​കൊ​ടു​ക്കാൻ ഭയമാ​യി​രു​ന്നു.

സത്യ​ത്തോ​ടുള്ള സ്‌നേഹം—ഒളിമ​ങ്ങാ​തെ

1968-ൽ ഗോലേ ഫ്‌ളോ​ക്കോ, തന്റെ ക്ഷയിച്ചു​വ​രുന്ന ആരോ​ഗ്യ​ത്തെ​ക്കു​റിച്ച്‌ ജോണി​നും ഹെലനും എഴുതി. പ്രസം​ഗ​വേ​ല​യിൽ ഏർപ്പെ​ടു​ന്ന​തും യോഗങ്ങൾ നടത്തു​ന്ന​തും നിയമ​വി​രു​ദ്ധ​മാ​ണെ​ങ്കി​ലും താൻ എങ്ങനെ​യാണ്‌ ക്രമമാ​യി തന്റെ സ്‌നേ​ഹി​ത​രോ​ടും, വ്യാപാ​ര​സ്ഥ​ല​ത്തും പാർക്കി​ലും ചായക്ക​ട​യി​ലും മറ്റും കണ്ടുമു​ട്ടു​ന്ന​വ​രോ​ടും സത്യ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ന്ന​തെ​ന്നും അദ്ദേഹം അതിൽ പറഞ്ഞി​രു​ന്നു. അന്ന്‌ അദ്ദേഹ​ത്തിന്‌ 80-നു മുകളിൽ പ്രായ​മു​ണ്ടാ​യി​രു​ന്നു. അതിനു​ശേഷം അധികം താമസി​യാ​തെ ഗോലേ വിശ്വ​സ്‌ത​നാ​യി മരിച്ചു. അൽബേ​നി​യ​യി​ലുള്ള മറ്റനേ​ക​രു​ടെ​യും കാര്യ​ത്തി​ലെ​ന്ന​പോ​ലെ യഹോ​വ​യോ​ടും സത്യ​ത്തോ​ടു​മുള്ള അദ്ദേഹ​ത്തി​ന്റെ അതിരറ്റ സ്‌നേഹം കെടു​ത്തി​ക്ക​ള​യാൻ ആർക്കും കഴിഞ്ഞില്ല.

പ്രായാ​ധി​ക്യം​മൂ​ലം സ്‌പീ​റോ വ്രൂ​ഹോ​യ്‌ക്ക്‌ താൻ മുമ്പു ചെയ്‌തി​രു​ന്ന​തു​പോ​ലെ സർക്കിട്ട്‌ സന്ദർശ​നങ്ങൾ നടത്താൻ വയ്യെന്നാ​യി. 1969-ന്റെ പ്രാരം​ഭ​ത്തിൽ ഒരിക്കൽ അദ്ദേഹം ഒരു കിണറ്റിൽ മരിച്ചു​കി​ട​ക്കു​ന്ന​താ​യി കണ്ടെത്തി. അദ്ദേഹം ആത്മഹത്യ ചെയ്‌ത​താ​ണെന്ന്‌ സീഗൂ​രീ​മീ റിപ്പോർട്ടു ചെയ്‌തു. എന്നാൽ അതു സത്യമാ​യി​രു​ന്നോ?

വിഷാ​ദ​ത്തിന്‌ അടിമ​യാ​യി താൻ ആത്മഹത്യ ചെയ്യു​ക​യാ​ണെന്ന്‌ അദ്ദേഹം പറയു​ന്ന​താ​യുള്ള ഒരു കുറിപ്പ്‌ ലഭി​ച്ചെ​ങ്കി​ലും അത്‌ അദ്ദേഹ​ത്തി​ന്റെ കൈപ്പ​ട​യി​ലു​ള്ള​താ​യി​രു​ന്നില്ല. മാത്രമല്ല, മരണത്തി​നു തൊട്ടു​മു​മ്പു​പോ​ലും അദ്ദേഹം വളരെ സന്തോ​ഷ​വാ​നാ​യി​രു​ന്നു​വെന്ന്‌ സ്ഥിരീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. കൂടാതെ, അദ്ദേഹ​ത്തി​ന്റെ കഴുത്തി​നു ചുറ്റും കാണപ്പെട്ട കറുത്ത അടയാ​ളങ്ങൾ, അദ്ദേഹത്തെ ആരോ വകവരു​ത്തി​യ​താണ്‌ എന്നതിന്റെ വ്യക്തമായ സൂചന​യാ​യി​രു​ന്നു. അദ്ദേഹം തൂങ്ങി​മ​രി​ച്ച​താ​ണെ​ങ്കിൽ അതിനു​പ​യോ​ഗിച്ച കയറൊ​ന്നും കിണറ്റി​ങ്കൽ കണ്ടില്ല. കിണറ്റിൽ വീണ്‌ വെള്ളം കുടിച്ചു മരിച്ച​തി​ന്റെ ലക്ഷണങ്ങ​ളും ഉണ്ടായി​രു​ന്നില്ല.

വോട്ടു ചെയ്‌തി​ല്ലെ​ങ്കിൽ സ്‌പീ​റോ​യെ​യും കുടും​ബ​ത്തെ​യും ജയിലി​ലാ​ക്കു​മെ​ന്നും പട്ടിണിക്ക്‌ ഇടു​മെ​ന്നും അദ്ദേഹ​ത്തോട്‌ പറഞ്ഞി​രു​ന്നു​വെന്ന്‌ വർഷങ്ങൾക്കു​ശേഷം അറിയാ​നി​ട​യാ​യി. തെര​ഞ്ഞെ​ടു​പ്പി​ന്റെ തലേന്ന്‌ അദ്ദേഹത്തെ കൊന്ന്‌ കിണറ്റിൽ എറിഞ്ഞ​താ​ണെന്ന്‌ ടിറാ​ന​യി​ലെ സഹോ​ദ​രങ്ങൾ കണ്ടെത്തി. യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ ഇത്തരത്തി​ലുള്ള വ്യാജ ആത്മഹത്യാ റിപ്പോർട്ടു​കൾ വേറെ​യും വന്നിട്ടുണ്ട്‌.

അവർ തീർത്തും ഒറ്റപ്പെ​ട്ടു​പോയ ദശാബ്ദം

1971-ൽ ന്യൂ​യോർക്കി​ലെ ബ്രുക്ലി​നി​ലുള്ള ഭരണസം​ഘ​ത്തി​ന്റെ അംഗസം​ഖ്യ വർധി​ച്ച​പ്പോൾ ലോക​മെ​മ്പാ​ടു​മുള്ള യഹോ​വ​യു​ടെ സാക്ഷികൾ സന്തോ​ഷി​ച്ചു. മൂപ്പന്മാ​രെ​യും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രെ​യും നിയമി​ക്കു​ന്ന​തി​നുള്ള ക്രമീ​ക​ര​ണ​ത്തോ​ടു ബന്ധപ്പെട്ട അറിയിപ്പ്‌ വലിയ പ്രതീക്ഷ ഉണർത്തിയ ഒന്നായി​രു​ന്നു. എന്നാൽ സംഘട​നാ​പ​ര​മായ ഈ മാറ്റ​ത്തെ​ക്കു​റിച്ച്‌ അൽബേ​നി​യ​യി​ലെ സഹോ​ദ​രങ്ങൾ അറിയു​ന്നത്‌ വർഷങ്ങൾക്കു​ശേ​ഷ​മാണ്‌. അതറി​ഞ്ഞ​താ​കട്ടെ, അമേരി​ക്ക​യിൽനിന്ന്‌ വിനോ​ദ​സ​ഞ്ചാ​ര​ത്തിന്‌ എത്തിയ ചിലർ ടിറാ​ന​യിൽ താമസി​ക്കുന്ന ലോപീ ബ്ലാനീ എന്ന സഹോ​ദ​രി​യെ കണ്ടുമു​ട്ടി​യ​തി​നാ​ലും. യോഗ​ങ്ങ​ളൊ​ന്നും നടക്കു​ന്നി​ല്ലെന്ന്‌ അവർ മനസ്സി​ലാ​ക്കി. ആ നഗരത്തിൽ ആകെ മൂന്നു​സാ​ക്ഷി​കളേ ഉള്ളു​വെ​ന്നാണ്‌ അവർ അറിഞ്ഞത്‌. എന്നാൽ ശരിക്കും അതിൽക്കൂ​ടു​തൽ പേർ ഉണ്ടായി​രു​ന്നു.

1966 മുതൽ ഗ്രീസിൽ താമസി​ക്കുന്ന കോസ്റ്റാ ഡാബേ തന്റെ സ്വന്തം നാടായ അൽബേ​നി​യ​യി​ലേക്കു മടങ്ങി​വ​രാ​നുള്ള വീസയ്‌ക്കാ​യി ശ്രമിച്ചു. 76-ാം വയസ്സിൽ തന്റെ മക്കളെ സത്യം പഠിപ്പി​ക്കാൻ അദ്ദേഹം ആഗ്രഹി​ച്ചു. വീസ കിട്ടാതെ വന്നപ്പോൾ കോസ്റ്റാ, അൽബേ​നി​യൻ അതിർത്തി​യിൽ തന്റെ അമേരി​ക്കൻ പാസ്‌പോർട്ട്‌ ഏൽപ്പി​ച്ചിട്ട്‌ രാജ്യത്തു കടന്നു; ഒരിക്ക​ലും മടങ്ങി​പ്പാ​കാൻ കഴി​ഞ്ഞേ​ക്കില്ല എന്ന്‌ അറിഞ്ഞു​കൊ​ണ്ടു​ത​ന്നെ​യാണ്‌ അദ്ദേഹം അതു​ചെ​യ്‌തത്‌.

1975-ൽ അമേരി​ക്ക​യിൽനി​ന്നുള്ള ഒരു അൽബേ​നി​യൻ ദമ്പതികൾ വിനോ​ദ​സ​ഞ്ചാ​രി​ക​ളാ​യി അൽബേ​നി​യ​നിൽ എത്തി. രാജ്യ​ത്തു​ട​നീ​ളം നിരീ​ക്ഷണം “മുമ്പ്‌ എന്നത്തെ​യും​കാൾ ശക്തമാണ്‌” എന്നും യഹോ​വ​യു​ടെ സാക്ഷി​കളെ അടുത്തു​നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും അവർ എഴുതി. വിദേ​ശി​കൾ ആരെങ്കി​ലും വന്നാൽ ഔദ്യോ​ഗിക ടൂർ ഗൈഡു​കൾ സദാ അവരോ​ടൊ​പ്പം കാണു​മാ​യി​രു​ന്നു. ഈ ഗൈഡു​ക​ളിൽ പലരും സീഗൂ​രീ​മീ​യു​ടെ ആൾക്കാ​രാ​യി​രു​ന്നു. വിദേ​ശി​കൾ മടങ്ങി​പ്പോ​യ​ശേഷം, അവർ ആരെ​യൊ​ക്കെ കണ്ടുമു​ട്ടി​യോ അവരെ​ല്ലാം സീഗൂ​രീ​മീ​യു​ടെ നിരീ​ക്ഷ​ണ​ത്തിൽ ആയിരി​ക്കു​മാ​യി​രു​ന്നു. സംശയ​ദൃ​ഷ്ടി​യോ​ടെ​യാണ്‌ വിനോ​ദ​സ​ഞ്ചാ​രി​കളെ വീക്ഷി​ച്ചി​രു​ന്നത്‌; അവരുടെ സന്ദർശ​നത്തെ അത്ര സ്വാഗതം ചെയ്‌തി​രു​ന്നില്ല. വിദേ​ശി​കളെ ആളുകൾ ഭയപ്പെ​ട്ടി​രു​ന്നു.

വ്‌ളോ​റി​യിൽ സ്‌മാ​ര​ക​ത്തിന്‌ അഞ്ചുപേർ ഹാജരാ​യ​താ​യി 1976 നവംബ​റിൽ കോസ്റ്റാ ഡാബേ അയച്ച കത്തിൽ പറഞ്ഞി​രു​ന്നു. പെർമെ​റ്റി​ലും ഫിയെ​റി​ലും ഓരോ​രു​ത്തർ ഒറ്റയ്‌ക്ക്‌ സ്‌മാ​രകം ആചരിച്ച കാര്യം അദ്ദേഹ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു. ടിറാ​ന​യിൽ ഒരിടത്ത്‌ രണ്ടു​പേ​രും മറ്റൊ​രി​ടത്ത്‌ നാലു​പേ​രും സ്‌മാ​ര​ക​ത്തിൽ സംബന്ധി​ച്ചു. അങ്ങനെ, 1976-ൽ അറിഞ്ഞി​ട​ത്തോ​ളം 13 പേർ അൽബേ​നി​യ​യിൽ സ്‌മാ​ര​ക​ത്തി​നു ഹാജരാ​യി.

താൻ സ്‌മാ​രകം ആചരി​ച്ച​തി​നെ​ക്കു​റിച്ച്‌ വർഷങ്ങൾക്കു​ശേഷം കൂള ജീദാറി പറയു​ക​യു​ണ്ടാ​യി: “രാവിലെ ഞാൻ അപ്പം ഉണ്ടാക്കി, വീഞ്ഞും ഒരുക്കി​വെച്ചു. വൈകു​ന്നേരം കർട്ടൻ വലിച്ചി​ട്ടു, എന്നിട്ട്‌ കക്കൂസി​ന്റെ മറവിൽ സൂക്ഷി​ച്ചി​രുന്ന ബൈബിൾ പുറ​ത്തെ​ടുത്ത്‌ മത്തായി 26-ാം അധ്യാ​യ​ത്തിൽനിന്ന്‌ യേശു സ്‌മാ​രകം ഏർപ്പെ​ടു​ത്തി​യ​തി​നെ​ക്കു​റി​ച്ചുള്ള ഭാഗം വായിച്ചു. അതിനു​ശേഷം അപ്പം ഉയർത്തി​പ്പി​ടിച്ച്‌ പ്രാർഥി​ച്ചു, എന്നിട്ട്‌ അതു താഴെ​വെച്ചു. മത്തായി​യു​ടെ സുവി​ശേ​ഷ​ത്തിൽനിന്ന്‌ അൽപ്പം​കൂ​ടെ വായി​ച്ചിട്ട്‌ വീഞ്ഞ്‌ ഉയർത്തി​പ്പി​ടിച്ച്‌ വീണ്ടും പ്രാർഥി​ച്ചു, എന്നിട്ട്‌ അതു താഴെ​വെച്ചു. അതിനു​ശേഷം ഒരു പാട്ടു​പാ​ടി. അവിടെ ഞാൻ ഒറ്റയ്‌ക്കേ ഉണ്ടായി​രു​ന്നു​ള്ളു​വെ​ങ്കി​ലും, ലോക​മെ​മ്പാ​ടു​മുള്ള സഹോ​ദ​ര​ങ്ങ​ളു​മാ​യി ഞാൻ ഐക്യ​ത്തി​ലാ​ണെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു!”

കൂളാ​യ്‌ക്ക്‌ അധികം ബന്ധുക്ക​ളൊ​ന്നും ഉണ്ടായി​രു​ന്നില്ല. വർഷങ്ങൾക്കു​മുമ്പ്‌, അതായത്‌ അവൾ ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾ സ്‌പീ​റോ കാറാ​യേനീ അവളെ ദത്തെടു​ത്തു. അങ്ങനെ അവൾ അദ്ദേഹ​ത്തോ​ടും മകൾ പെനെ​ലോ​പ്പി​യോ​ടും ഒപ്പം ടിറാ​ന​യി​ലാണ്‌ താമസി​ച്ചി​രു​ന്നത്‌. ഏതാണ്ട്‌ 1950-ഓടെ സ്‌പീ​റോ മരിച്ചു.

അൽബേ​നിയ കൂടു​ത​ലാ​യി ഒറ്റപ്പെ​ടു​ന്നു

1978-ൽ, അൽബേ​നിയ ചൈന​യു​മാ​യുള്ള ബന്ധം അവസാ​നി​പ്പി​ച്ച​തോ​ടെ ഒറ്റപ്പെ​ട​ലി​ന്റെ ഒരു പുതിയ യുഗം ആരംഭി​ക്കു​ക​യാ​യി. അൽബേ​നി​യയെ പൂർണ​മാ​യും സ്വയം​പ​ര്യാ​പ്‌ത​മായ ഒരു രാഷ്‌ട്ര​മാ​ക്കി​ത്തീർക്കുക എന്ന ലക്ഷ്യത്തിൽ ഒരു പുതിയ ഭരണഘടന നിലവിൽവന്നു. തിയേറ്റർ, ബാലെ, സാഹി​ത്യം, കല തുടങ്ങി​യവ ഉൾപ്പെടെ ജീവി​ത​ത്തി​ന്റെ സമസ്‌ത മണ്ഡലങ്ങ​ളെ​യും ഭരിക്കുന്ന നിയമങ്ങൾ അതിലു​ണ്ടാ​യി​രു​ന്നു. രാജ്യ​ത്തി​ന്റെ താത്‌പ​ര്യ​ത്തി​നു വിരു​ദ്ധ​മെന്ന്‌ കണക്കാ​ക്കിയ ക്ലാസ്സിക്കൽ സംഗീ​തത്തെ അവർ നിരോ​ധി​ച്ചി​രു​ന്നു. അധികാ​ര​പ്പെ​ടു​ത്ത​പ്പെട്ട എഴുത്തു​കാർക്കു മാത്രമേ സ്വന്തമാ​യി ടൈപ്പ്‌​റൈറ്റർ കൈവശം വെക്കാൻ അനുവാ​ദ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. മറ്റു രാജ്യ​ങ്ങ​ളിൽനി​ന്നുള്ള ടിവി പരിപാ​ടി കാണു​ന്നത്‌ കണ്ടുപി​ടി​ക്ക​പ്പെ​ട്ടാൽ സീഗൂ​രീ​മീ അവരെ വിചാ​ര​ണ​ചെ​യ്‌തി​രു​ന്നു.

കടുത്ത അടിച്ച​മർത്തൽ നിലവി​ലി​രുന്ന ആ സാഹച​ര്യ​ത്തിൽ അവി​ടെ​യുള്ള സഹോ​ദ​ര​ങ്ങളെ കാണുക എന്ന ലക്ഷ്യത്തിൽ അമേരിക്ക, ഓസ്‌ട്രിയ, ജർമനി, സ്വിറ്റ്‌സർലൻഡ്‌, സ്വീഡൻ എന്നിവി​ട​ങ്ങ​ളിൽനി​ന്നുള്ള സഹോ​ദ​രങ്ങൾ വിനോ​ദ​സ​ഞ്ചാ​രി​ക​ളെ​പ്പോ​ലെ രാജ്യത്തു പ്രവേ​ശി​ച്ചു. എങ്കിലും ചുരുക്കം ചില​രെ​മാ​ത്രമേ അവർക്കു കാണാ​നാ​യു​ള്ളൂ. ഈ സഹോ​ദ​രങ്ങൾ ചെയ്‌ത ശ്രമത്തെ അവർ അങ്ങേയറ്റം വിലമ​തി​ച്ചു. സഹോ​ദ​രങ്ങൾ പൊതു​വെ പരസ്‌പരം കാണാതെ ഒറ്റപ്പെട്ടു കഴിഞ്ഞി​രു​ന്ന​തി​നാൽ ഇങ്ങനെ ആരെങ്കി​ലും വരുന്ന​കാ​ര്യം ഏറെ​പ്പേ​രൊ​ന്നും അറിയു​മാ​യി​രു​ന്നില്ല.

1985-ൽ ദീർഘ​കാ​ലം അൽബേ​നി​യയെ അടക്കി​വാണ ഏകാധി​പതി, എൻവർ ഹോജ, മരിച്ചു. ഭരണപ​ര​വും സാമൂ​ഹി​ക​വു​മായ പല മാറ്റങ്ങ​ളും പെട്ടെ​ന്നു​തന്നെ വരാനി​രി​ക്കു​ക​യാ​യി​രു​ന്നു. പിറ്റേ​വർഷം, ജോൺ മാർക്ക്‌സ്‌ മരിച്ചു. തുടർന്ന്‌ അദ്ദേഹ​ത്തി​ന്റെ ഭാര്യ ഹെലൻ (അപ്പോൾ 70-തിനോ​ട​ടു​ത്തു പ്രായം ഉണ്ടായി​രു​ന്നു) അൽബേ​നിയ സന്ദർശി​ക്കാൻ തീരു​മാ​നി​ച്ചു. “അവി​ടെ​വെച്ച്‌ വല്ലതും സംഭവി​ച്ചാൽ പുറം​രാ​ജ്യ​ത്തു​നിന്ന്‌ സഹായം കിട്ടു​മെ​ന്നൊ​ന്നും പ്രതീ​ക്ഷി​ക്കേണ്ട,” വീസ കൈപ്പ​റ്റു​മ്പോൾ അവരോട്‌ അധികാ​രി​കൾ പറഞ്ഞു.

രണ്ടാഴ്‌ച​ത്തെ ഹെലന്റെ സന്ദർശനം അൽബേ​നി​യ​യി​ലെ ഏതാനും വരുന്ന പ്രസാ​ധ​കരെ സംബന്ധി​ച്ചി​ട​ത്തോ​ളം വലി​യൊ​രു സംഗതി​യാ​യി​രു​ന്നു. ഒടുവിൽ ഹെലൻ, തന്റെ ഭർതൃ​സ​ഹോ​ദ​രി​യായ മേൽപോ​യെ കണ്ടുമു​ട്ടി. അവർ ജോണിൽനിന്ന്‌ സത്യ​ത്തെ​ക്കു​റിച്ച്‌ അറിഞ്ഞിട്ട്‌ 25 വർഷം കഴിഞ്ഞി​രു​ന്നു. അതുവരെ സ്‌നാ​ന​മേ​റ്റി​രു​ന്നി​ല്ലെ​ങ്കി​ലും സംഘട​ന​യ്‌ക്ക്‌ ബന്ധംപു​ലർത്തു​ന്ന​തി​നുള്ള ഒരു മുഖ്യ കണ്ണിയാ​യി അവർ വർഷങ്ങ​ളോ​ളം പ്രവർത്തി​ച്ചു.

ലാവോ​നീ​ദ പോപ്പി​നെ​യും 1960-ൽ സ്‌നാ​ന​മേറ്റ വാസിൽ ജോക്ക​യെ​യും ഹെലൻ കണ്ടുമു​ട്ടി. രാജ്യ​ത്തി​ന്റെ പല ഭാഗത്താ​യി ഏഴു സാക്ഷികൾ അപ്പോ​ഴും ജീവ​നോ​ടെ​യു​ണ്ടെന്ന്‌ അവർ മനസ്സി​ലാ​ക്കി. സംഘട​ന​യെ​ക്കു​റി​ച്ചുള്ള പുതിയ വിവര​ങ്ങ​ളും മറ്റ്‌ കമ്മ്യൂ​ണിസ്റ്റ്‌ രാജ്യ​ങ്ങ​ളിൽ വേല എങ്ങനെ പുരോ​ഗ​മി​ക്കു​ന്നു​വെ​ന്നും ഹെലൻ അവി​ടെ​യുള്ള സഹോ​ദ​ര​ങ്ങ​ളോ​ടു പറഞ്ഞു. കണ്ടുമു​ട്ടു​ന്ന​വ​രോ​ടെ​ല്ലാം സഹോ​ദരി അനൗപ​ചാ​രി​ക​മാ​യി വളരെ ജാഗ്ര​ത​യോ​ടെ പ്രസം​ഗി​ച്ചു. അൽബേ​നി​യ​യി​ലെ സാമ്പത്തിക മേഖല​യാ​കെ തകിടം​മ​റി​ഞ്ഞി​രി​ക്കു​ക​യാ​ണെന്ന്‌ അവർ ശ്രദ്ധിച്ചു.

“അൽപ്പം പാലു മേടി​ക്ക​ണ​മെ​ങ്കിൽ വെളു​പ്പിന്‌ 3 മണിമു​തൽ ക്യൂ നിൽക്ക​ണ​മാ​യി​രു​ന്നു. മിക്ക കടകളി​ലും പാൽ കിട്ടാ​നി​ല്ലാ​യി​രു​ന്നു,” ഹെലൻ പറയുന്നു.

1987-ൽ ഓസ്‌ട്രി​യ​യി​ലെ​യും ഗ്രീസി​ലെ​യും ബ്രാഞ്ച്‌ ഓഫീ​സു​കൾ കൂടുതൽ സന്ദർശ​കരെ അൽബേ​നി​യ​യി​ലേക്ക്‌ അയയ്‌ക്കു​ന്ന​തിന്‌ കൂട്ടായ ശ്രമം നടത്തി. 1988-ൽ ഓസ്‌ട്രി​യ​യിൽനി​ന്നുള്ള പീറ്റർ മാലോ​ബാ​ബി​റ്റ്‌സും ഭാര്യ​യും വിനോ​ദ​സ​ഞ്ചാ​രി​ക​ളെ​പ്പോ​ലെ അവി​ടെ​യെത്തി. അവർ മേൽപോ​യ്‌ക്ക്‌ ഒരു ബ്ലൗസ്‌ സമ്മാനി​ച്ചു. അവർ അതു സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ച്ചു. എന്നാൽ അതിനു​ള്ളിൽ ഒളിപ്പി​ച്ചി​രുന്ന “ദൈവ​ത്തി​നു ഭോഷ്‌കു​പ​റ​യു​വാൻ അസാദ്ധ്യ​മായ കാര്യങ്ങൾ” എന്ന പുസ്‌തകം കണ്ടപ്പോൾ അവർക്ക്‌ അതി​ലേറെ സന്തോ​ഷ​മാ​യി.

അതേവർഷം​ത​ന്നെ പിന്നീട്‌, കൂടുതൽ സാഹി​ത്യ​ങ്ങ​ളു​മാ​യി മറ്റൊരു ദമ്പതികൾ മേൽപോ​യെ കണ്ടുമു​ട്ടി. സീഗൂ​രീ​മീ അവരെ അടുത്തു നിരീ​ക്ഷി​ച്ചി​രു​ന്ന​തി​നാൽ വളരെ ജാഗ്ര​ത​യോ​ടെ വേണമാ​യി​രു​ന്നു ഓരോ നീക്കവും. ഔദ്യോ​ഗിക ടൂർ ഗൈഡ്‌ കൂടെ​യി​ല്ലാ​തി​രുന്ന ഏതാനും മിനിട്ടു മാത്ര​മാണ്‌ കൂടി​ക്കാ​ഴ്‌ച​യ്‌ക്കാ​യി അവർക്കു ലഭിച്ചത്‌. ലാവോ​നീ​ദ​യ്‌ക്കു നല്ല സുഖമി​ല്ലെ​ന്നും അൽബേ​നി​യ​യി​ലെ മറ്റു പല സഹോ​ദ​ര​ന്മാർക്കും പ്രായ​മാ​യി, പഴയതു​പോ​ലെ​യൊ​ന്നും പ്രവർത്തി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നും അവർ മനസ്സി​ലാ​ക്കി.

സാഹച​ര്യ​ങ്ങൾ മാറുന്നു

1989-ൽ രാഷ്‌ട്രീ​യ​രം​ഗത്ത്‌ ചില മാറ്റങ്ങൾ ദൃശ്യ​മാ​യി​ത്തു​ടങ്ങി. അൽബേ​നി​യ​യിൽനി​ന്നു രക്ഷപ്പെ​ടാൻ ശ്രമി​ക്കു​ന്ന​വർക്കു വധശിക്ഷ നൽകുന്ന രീതിക്കു മാറ്റം​വന്നു. ആ വേനൽക്കാ​ലത്ത്‌ ഹെലൻ വീണ്ടും അൽബേ​നിയ സന്ദർശി​ച്ചു. തന്നെ ഭരമേൽപ്പി​ച്ചി​രുന്ന വിവര​ങ്ങ​ളും നിർദേ​ശ​ങ്ങ​ളും കൈമാ​റു​ന്ന​തിന്‌ അവർ മണിക്കൂ​റു​കൾതന്നെ ചെലവ​ഴി​ച്ചു. വാസിൽ ജോക്ക​യും അവിടെ തന്നെ​ക്കൊണ്ട്‌ ആകുന്നത്ര ഹ്രസ്വ​സ​ന്ദർശ​നങ്ങൾ നടത്തി.

ഹെലൻ അവിടെ എത്തിയി​ട്ടു​ണ്ടെന്ന്‌ അറിഞ്ഞ സീഗൂ​രീ​മീ അവരെ സന്ദർശി​ച്ചു. അവർ യാതൊ​രു പ്രശ്‌ന​വും സൃഷ്ടി​ച്ചില്ല. പകരം, അമേരി​ക്ക​യിൽനി​ന്നു കൊണ്ടു​വ​ന്നി​ട്ടുള്ള എന്തെങ്കി​ലും, സമ്മാന​മാ​യി കിട്ടി​യാൽ മതിയാ​യി​രു​ന്നു അവർക്ക്‌. എത്ര പെട്ടെ​ന്നാണ്‌ ആളുകൾക്കു മാറ്റം വന്നത്‌!

1989 നവംബർ 9-ന്‌ ബെർലിൻ മതിൽ തകർന്നു. അതിന്റെ അനന്തര​ഫലം പെട്ടെ​ന്നു​തന്നെ അൽബേ​നി​യ​യി​ലും ദൃശ്യ​മാ​യി. 1990 മാർച്ചിൽ കാവായെ പട്ടണത്തിൽ കമ്മ്യൂ​ണി​സ​ത്തിന്‌ എതിരെ വലിയ ലഹള പൊട്ടി​പ്പു​റ​പ്പെട്ടു. ആയിര​ക്ക​ണ​ക്കിന്‌ ആളുകൾ രാജ്യം​വി​ട്ടു പോകു​ന്ന​തി​നാ​യി ടിറാ​ന​യി​ലുള്ള വിദേശ എംബസി​ക​ളിൽ എത്തി. വിദ്യാർഥി​കൾ നവീക​ര​ണ​ത്തി​നാ​യി മുറവി​ളി കൂട്ടി, നിരാ​ഹാര സത്യാ​ഗ്ര​ഹങ്ങൾ നടത്തി.

1991 ഫെബ്രു​വ​രി​യിൽ വലി​യൊ​രു ജനക്കൂട്ടം എൻവർ ഹോജ​യു​ടെ 10 മീറ്റർ ഉയരമുള്ള ഒരു പ്രതിമ മറിച്ചി​ട്ടു. വർഷങ്ങ​ളാ​യി ടിറാ​ന​യി​ലെ സ്‌കാൻഡർബേ ചത്വര​ത്തിൽ ഉണ്ടായി​രു​ന്ന​താണ്‌ ആ പ്രതിമ. ജനങ്ങളു​ടെ വീക്ഷണ​ത്തിൽ ആ സ്വേച്ഛാ​ധി​പതി ‘മൺമറ​ഞ്ഞി​രു​ന്നു.’ മാർച്ചിൽ ഏതാണ്ട്‌ 30,000-ത്തോളം അൽബേ​നി​യ​ക്കാർ ഡുറസിൽനി​ന്നും വ്‌ളോ​റി​യിൽനി​ന്നും കപ്പലുകൾ റാഞ്ചി​യെ​ടുത്ത്‌ അഭയാർഥി​ക​ളാ​യി ഇറ്റലി​യി​ലേക്കു പോയി. വർഷങ്ങൾക്കു​ശേഷം ആദ്യമാ​യി, ആ മാസം ബഹുകക്ഷി തെര​ഞ്ഞെ​ടുപ്പ്‌ നടന്നു. കമ്മ്യൂ​ണിസ്റ്റ്‌ പാർട്ടി ഭൂരി​പക്ഷം നേടി​യെ​ങ്കി​ലും ആ ഗവൺമെ​ന്റി​ന്റെ പ്രതാപം നഷ്ടപ്പെ​ടു​ക​യാ​യി​രു​ന്നു.

1991-ൽ ഹെലൻ മാർക്ക്‌സ്‌ അവസാ​ന​മാ​യി അൽബേ​നി​യ​യി​ലേക്കു പോകു​മ്പോൾ സ്ഥിതി​ഗ​തി​ക​ളൊ​ക്കെ പാടേ മാറി​യി​രു​ന്നു. അതിന്‌ ഒരു മാസം മുമ്പാണ്‌ ഗവൺമെന്റ്‌, മതസെ​ക്ര​ട്ട​റി​യു​ടെ ഓഫീസ്‌ തുറന്നത്‌. അങ്ങനെ, 24 വർഷത്തി​നു​ശേഷം മതപ്ര​വർത്ത​ന​ങ്ങൾക്ക്‌ നിയമാം​ഗീ​കാ​രം ലഭിച്ചു. പെട്ടെ​ന്നു​തന്നെ സഹോ​ദ​രങ്ങൾ പ്രസം​ഗ​വേല ത്വരി​ത​പ്പെ​ടു​ത്തി, സഭാ​യോ​ഗങ്ങൾ സംഘടി​പ്പി​ച്ചു.

വാസിൽ ജോക്ക ഗ്രീസി​ലേക്കു പോയി. ബ്രാഞ്ച്‌ ഓഫീ​സി​ലാ​യി​രി​ക്കെ, പ്രസം​ഗ​വേല എങ്ങനെ സംഘടി​പ്പി​ക്കാം എന്ന്‌ കൂടു​ത​ലാ​യി പഠിക്കു​ന്ന​തിന്‌ അദ്ദേഹ​ത്തി​നു കഴിഞ്ഞു. അദ്ദേഹ​ത്തിന്‌ ഗ്രീക്ക്‌ അത്ര വശമി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ അൽപ്പം അൽബേ​നി​യൻ അറിയാ​വുന്ന സഹോ​ദ​രങ്ങൾ തങ്ങളാ​ലാ​വുന്ന വിധത്തിൽ വാസി​ലി​നെ പഠിപ്പി​ച്ചു. തിരിച്ച്‌ ടിറാ​ന​യിൽ എത്തിയ വാസിൽ, താൻ പഠിച്ച​തൊ​ക്കെ പ്രവൃ​ത്തി​പ​ഥ​ത്തിൽ കൊണ്ടു​വ​രു​ന്ന​തിന്‌ ശ്രമിച്ചു. രണ്ടു പ്രതി​വാര യോഗങ്ങൾ മെച്ചമാ​യി സംഘടി​പ്പി​ക്കു​ന്ന​തി​നുള്ള ശ്രമം ഉണ്ടായി. അതി​ലൊന്ന്‌ ആയിട​യ്‌ക്ക്‌ പ്രകാ​ശനം ചെയ്‌ത അൽബേ​നി​യൻ ഭാഷയി​ലുള്ള വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ പഠനമാ​യി​രു​ന്നു.

“പണ്ടുള്ള സഹോ​ദ​ര​ന്മാർ പഠിപ്പിച്ച ഗീതങ്ങൾ പാടി പ്രാർഥ​ന​യോ​ടെ​യാണ്‌ ഞങ്ങളന്ന്‌ യോഗങ്ങൾ ആരംഭി​ച്ചി​രു​ന്നത്‌. പഠനം രസകര​മാ​യി​രു​ന്നു. അവസാ​ന​വും ഒന്നോ, രണ്ടോ, മൂന്നോ ചില​പ്പോൾ അതിൽക്കൂ​ടു​ത​ലോ പാട്ട്‌ പാടും! ഒടുവിൽ, പ്രാർഥ​ന​യോ​ടെ അവസാ​നി​പ്പി​ക്കും,” ഒരു സഹോ​ദരൻ പറയുന്നു.

1991 ഒക്‌ടോ​ബ​റി​ലും 1992 ഫെബ്രു​വ​രി​യി​ലും തോമാ സാഫീ​റാസ്‌, സീലാസ്‌ തോമാ​യീ​ഡീസ്‌ എന്നിവർ ഗ്രീസിൽനിന്ന്‌ അൽബേ​നി​യ​യി​ലേക്ക്‌ സാഹി​ത്യ​ങ്ങൾ കൊണ്ടു​വന്നു. അവർ ടിറാ​ന​യി​ലുള്ള സഹോ​ദ​ര​ങ്ങ​ളു​മാ​യും ബെറാ​റ്റി​ലുള്ള സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാത്ത പ്രസാ​ധ​ക​രു​മാ​യും കൂടി​ക്കാഴ്‌ച നടത്തി. കൂടാതെ സഹായം ആവശ്യ​മുള്ള നിരവധി താത്‌പ​ര്യ​ക്കാ​രു​ടെ പേരു​ക​ളും ശേഖരി​ച്ചു. പതിറ്റാ​ണ്ടു​ക​ളോ​ളം ആത്മീയ​മാ​യി ഒറ്റപ്പെട്ട അവസ്ഥയിൽ ആയിരു​ന്ന​തി​നാൽ അവരെ​ല്ലാം കടുത്ത ആത്മീയ ദാരി​ദ്ര്യ​ത്തി​ലാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ബെറാ​റ്റിൽ സ്‌നാ​ന​മേറ്റ സഹോ​ദ​രങ്ങൾ ആരും ഇല്ലാതി​രു​ന്ന​തി​നാൽ താത്‌പ​ര്യ​ക്കാ​രാണ്‌ യോഗങ്ങൾ നടത്തി​യി​രു​ന്നത്‌. അവരുടെ ആത്മീയാ​വ​ശ്യ​ങ്ങൾ നിറ​വേ​റ്റു​ന്ന​തിന്‌ എന്തു ചെയ്യാ​നാ​കു​മാ​യി​രു​ന്നു?

അപ്രതീ​ക്ഷി​ത​മായ ഒരു നിയമനം

മൈക്കൾ ഡിഗ്രി​ഗോ​റി​യോ​യും ലിൻഡ​യും ഡൊമി​നി​ക്കൻ റിപ്പബ്ലി​ക്കിൽ മിഷന​റി​മാ​രാ​യി സേവി​ക്കു​ക​യാ​യി​രു​ന്നു. 1920-കളിൽ ബോസ്റ്റ​ണിൽവെച്ച്‌ സ്‌നാ​ന​മേറ്റ അൽബേ​നി​യ​ക്കാ​രിൽ മൈക്ക​ളി​ന്റെ വല്യപ്പ​നും വല്യമ്മ​യും ഉണ്ടായി​രു​ന്നു. മൈക്ക​ളിന്‌ കുറ​ച്ചൊ​ക്കെ അൽബേ​നി​യ​നും വശമാ​യി​രു​ന്നു. 1992-ൽ അവർ അൽബേ​നി​യ​യി​ലുള്ള ബന്ധുക്കളെ സന്ദർശി​ക്കാൻ തീരു​മാ​നി​ച്ച​പ്പോൾ, അവിടെ ആയിരി​ക്കുന്ന മൂന്നു​ദി​വസം അവി​ടെ​യുള്ള സഹോ​ദ​ര​ങ്ങ​ളു​മാ​യി കൂടി​ക്കാ​ണു​ന്ന​തിൽ കുഴപ്പ​മു​ണ്ടോ എന്ന്‌ ഭരണസം​ഘ​ത്തോട്‌ ചോദി​ച്ചു. എന്നാൽ ഭരണസം​ഘ​ത്തി​ന്റെ മറുപ​ടി​യോ? മൂന്നു​മാ​സം അൽബേ​നി​യ​യിൽ താമസിച്ച്‌ സംഘടി​ത​മാ​യി പ്രസം​ഗ​വേല നടത്തു​ന്ന​തിന്‌ ആവശ്യ​മായ സഹായം നൽകുക എന്നും.

റോമി​ലെ ബ്രാ​ഞ്ചോ​ഫീ​സിൽവെച്ച്‌ ഗ്രീസിൽനി​ന്നും ഇറ്റലി​യിൽനി​ന്നും ഉള്ള സഹോ​ദ​ര​ന്മാർ അൽബേ​നി​യ​യി​ലെ സ്ഥിതി​ഗ​തി​ക​ളെ​ക്കു​റിച്ച്‌ അവരോട്‌ പലകാ​ര്യ​ങ്ങ​ളും പറഞ്ഞു. കൂടാതെ വാസിൽ ജോക്ക ഉൾപ്പെ​ടെ​യുള്ള ചില അൽബേ​നി​യൻ സഹോ​ദ​ര​ങ്ങ​ളു​ടെ ഫോ​ട്ടോ​യും കാണിച്ചു. അവസാനം 1992 ഏപ്രിൽ മാസത്തിൽ മൈക്ക​ളും ലിൻഡ​യും ടിറാ​ന​യി​ലേക്ക്‌ പറന്നു. അങ്ങനെ വിദേ​ശ​ത്തു​നി​ന്നുള്ള അൽബേ​നി​യ​ക്കാർക്ക്‌ ഒരിക്കൽക്കൂ​ടി രാജ്യത്ത്‌ പ്രവേ​ശനം ലഭിക്കു​ക​യാ​യി​രു​ന്നു. പക്ഷേ, അപ്പോ​ഴും പല ആഭ്യന്ത​ര​പ്ര​ശ്‌ന​ങ്ങ​ളും അവിടെ നിലനി​ന്നി​രു​ന്നു. എന്തു സംഭവി​ക്കും എന്ന ഭീതി​യി​ലാ​യി​രു​ന്നു ആളുകൾ.

മൈക്ക​ളും ലിൻഡ​യും എയർപോർട്ടിൽനിന്ന്‌ പുറത്തു​വന്ന ഉടനെ അവരെ അഭിവാ​ദ്യം ചെയ്യാ​നാ​യി മൈക്ക​ളി​ന്റെ കുടും​ബം ഓടി​യെത്തി. അതേസ​മയം മൈക്ക​ളി​ന്റെ​യും മറ്റും വരവി​നെ​ക്കു​റിച്ച്‌ അറിയി​ച്ചി​രു​ന്ന​തി​നാൽ വാസിൽ ജോക്ക​യും അവിടെ എത്തിയി​രു​ന്നു. മൈക്കൾ അദ്ദേഹത്തെ തിരി​ച്ച​റി​ഞ്ഞു.

“വീട്ടു​കാ​രു​ടെ കൂടെ പതിയെ നീങ്ങി​ക്കോ, ഞാൻ ഇപ്പോൾ വരാം,” മൈക്കൾ ലിൻഡ​യോ​ടു പറഞ്ഞു.

ലിൻഡയെ ആലിം​ഗനം ചെയ്‌തിട്ട്‌ അവരുടെ സാധന​സാ​മ​ഗ്രി​ക​ളു​മാ​യി ബന്ധുക്കൾ വണ്ടിയു​ടെ അടു​ത്തേക്കു നീങ്ങി. ആ തക്കത്തിന്‌ മൈക്കിൾ വേഗം വാസി​ലി​ന്റെ അടു​ത്തെത്തി.

“ഞാൻ ഞായറാഴ്‌ച ടിറാ​ന​യിൽ വരും, അപ്പോൾ നമുക്കു കാണാം,” ധൃതി​യിൽ മൈക്കൾ വാസി​ലി​നോ​ടു പറഞ്ഞു.

മൈക്ക​ളും ലിൻഡ​യും യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്ന്‌ അറിയി​ല്ലാ​യി​രുന്ന മൈക്കി​ളി​ന്റെ ബന്ധുവായ കോച്ചോ വേഗം അങ്ങോട്ടു ചെന്നിട്ട്‌, “എന്താ ഈ കാണി​ക്കു​ന്നത്‌? ഇവിടെ ഞങ്ങളാ​രും അപരി​ചി​ത​രോ​ടു സംസാ​രി​ക്കാ​റില്ല” എന്നു പറഞ്ഞു.

കോർച്ചെ​യി​ലേ​ക്കുള്ള വളഞ്ഞു​പു​ളഞ്ഞ വഴിയി​ലൂ​ടെ പോകവെ, കരീബി​യ​നിൽനിന്ന്‌ എത്ര വ്യത്യ​സ്‌ത​മാണ്‌ അവിട​മെന്ന്‌ അവർക്കു മനസ്സി​ലാ​യി. “എല്ലാം പഴയതാ​യി​രു​ന്നു, പൊടി​പി​ടിച്ച്‌ തവിട്ടും ചാരവും നിറത്തിൽ. എല്ലായി​ട​ത്തും മുള്ളു​കമ്പി ഇട്ടിരു​ന്നു. ആളുകൾ പൊതു​വെ വിഷണ്ണ​രാ​യി കാണ​പ്പെട്ടു. വളരെ അപൂർവ​മാ​യി മാത്രമേ വാഹനങ്ങൾ കാണാ​നു​ണ്ടാ​യി​രു​ന്നു​ള്ളൂ. ജനാല​ക​ളെ​ല്ലാം പൊട്ടി​യി​രു​ന്നു. കർഷകർ കൈ​കൊ​ണ്ടാണ്‌ കൃഷി​യി​ട​ത്തിൽ പണിതി​രു​ന്നത്‌. എന്റെ വല്യമ്മ​വ​ല്യ​പ്പ​ന്മാ​രു​ടെ നാളു​ക​ളിൽനിന്ന്‌ കാര്യ​മായ മാറ്റ​മൊ​ന്നും വന്നിരു​ന്നില്ല! കാലച​ക്രം പുറ​കോ​ട്ടു തിരി​ഞ്ഞ​തു​പോ​ലെ എനിക്കു തോന്നി!” മൈക്കൾ പറയുന്നു.

“ദൈവ​മാണ്‌ നിങ്ങളെ ഇങ്ങോട്ടു നയിച്ചത്‌”

കോ​ച്ചോ​യു​ടെ കൈവശം വർഷങ്ങ​ളോ​ളം ഒളിച്ചു​വെച്ച ഒരു സാധന​മു​ണ്ടാ​യി​രു​ന്നു; അത്‌ മൈക്ക​ളി​നെ കാണി​ക്കാൻ അദ്ദേഹം ആഗ്രഹി​ച്ചു. മൈക്ക​ളി​ന്റെ വല്യമ്മ മരിച്ച​പ്പോൾ ബോസ്റ്റ​ണി​ലുള്ള സ്വന്തക്കാർ അൽബേ​നി​യ​യി​ലേക്ക്‌ എഴുതിയ ദീർഘ​മായ ഒരു കത്തായി​രു​ന്നു അത്‌. ആദ്യത്തെ പത്തു​പേ​ജിൽ മിക്കവാ​റും വീട്ടു​കാ​ര്യ​ങ്ങ​ളാണ്‌ എഴുതി​യി​രു​ന്നത്‌. എന്നാൽ കത്തിന്റെ അവസാ​ന​ഭാ​ഗ​ത്താ​യി പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ വിശദീ​ക​രി​ച്ചി​രു​ന്നു.

“പോലീസ്‌ ഈ കത്തു പരി​ശോ​ധി​ച്ച​താണ്‌. ആദ്യത്തെ ഏതാനും പേജുകൾ വായി​ച്ച​പ്പോൾതന്നെ അവർക്ക്‌ മടുത്തു. എന്നിട്ട്‌ പറഞ്ഞു: ‘എടുത്തു​കൊ​ണ്ടു പോ! വീട്ടു​കാ​ര്യം മാത്രമേ ഇതിലു​ള്ളൂ!’ അതിന്റെ അവസാ​ന​ഭാ​ഗം വായി​ച്ച​പ്പോൾ ദൈവ​ത്തെ​ക്കു​റിച്ച്‌ അറിയാൻ കഴിഞ്ഞ​തിൽ എനിക്കു വളരെ സന്തോഷം തോന്നി,” കോച്ചോ മൈക്കി​ളി​നോ​ടു പറഞ്ഞു.

അതു​കേ​ട്ട​പ്പോൾ, താനും ലിൻഡ​യും യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്ന കാര്യം മൈക്കൾ പറഞ്ഞു. മാത്രമല്ല, കോ​ച്ചോ​യ്‌ക്ക്‌ നല്ലൊരു സാക്ഷ്യം നൽകു​ക​യും ചെയ്‌തു.

ബൈബിൾ കാലങ്ങ​ളി​ലെ​പ്പോ​ലെ, തങ്ങളുടെ അതിഥി​കൾക്കു വേണ്ട​തെ​ല്ലാം ചെയ്‌തു​കൊ​ടു​ക്കു​ക​യും അവരെ സംരക്ഷി​ക്കു​ക​യും ചെയ്യേ​ണ്ടത്‌ തങ്ങളുടെ കടമയാ​ണെന്ന്‌ അൽബേ​നി​യ​ക്കാർ കരുതു​ന്നു. അതു​കൊണ്ട്‌ മൈക്ക​ളി​ന്റെ​യും ലിൻഡ​യു​ടെ​യും കൂടെ ടിറാ​ന​യി​ലേക്ക്‌ പോകു​ന്ന​തിന്‌ കോച്ചോ നിർബ​ന്ധം​പി​ടി​ച്ചു.

“തെരു​വു​ക​ളൊ​ന്നും കൃത്യ​മാ​യി അടയാ​ള​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത​തി​നാൽ ടിറാ​ന​യിൽ വാസി​ലി​ന്റെ വീട്‌ കണ്ടുപി​ടി​ക്കാൻ ഞങ്ങൾക്കു കഴിഞ്ഞില്ല. അതു​കൊണ്ട്‌ പോ​സ്റ്റോ​ഫീ​സിൽ പോയി ചോദി​ക്കാ​മെന്ന്‌ കോച്ചോ പറഞ്ഞു.”

“പോ​സ്റ്റോ​ഫീ​സിൽനി​ന്നു മടങ്ങിവന്ന കോച്ചോ ആശ്ചര്യ​ഭ​രി​ത​നാ​യി കാണ​പ്പെട്ടു. ഞങ്ങൾ നേരെ വാസി​ലി​ന്റെ അപ്പാർട്ടു​മെ​ന്റിൽ എത്തി,” ലിൻഡ തുടർന്നു​പ​റഞ്ഞു.

കോച്ചോ പിന്നീട്‌ അതേക്കു​റി​ച്ചു പറഞ്ഞു: “ഞാൻ പോ​സ്റ്റോ​ഫീ​സിൽ ചെന്ന്‌ വാസി​ലി​നെ​പ്പറ്റി ചോദി​ച്ച​പ്പോൾ അവർ പറഞ്ഞു: ‘അദ്ദേഹം ഒരു വിശു​ദ്ധ​നാണ്‌! അദ്ദേഹം എന്തെല്ലാം കഷ്ടങ്ങളി​ലൂ​ടെ കടന്നു​പോ​യെ​ന്നോ! ഇത്രയും തങ്കപ്പെട്ട ഒരു മനുഷ്യൻ ഈ ടിറാ​ന​യി​ലെ​ങ്ങും വേറെ​യില്ല.’ അതു കേട്ട​പ്പോ​ഴെ എനിക്കു മനസ്സി​ലാ​യി ദൈവ​മാണ്‌ നിങ്ങളെ ഇങ്ങോട്ടു നയിച്ചത്‌! നിങ്ങൾക്ക്‌ ഏതെങ്കി​ലും വിധത്തിൽ ഒരു തടസ്സം സൃഷ്ടി​ക്കാൻ എനിക്കാ​വില്ല!”

ടിറാ​ന​യിൽ വേല സംഘടി​പ്പി​ക്ക​പ്പെ​ടു​ന്നു

മൈക്ക​ളി​നെ​യും ലിൻഡ​യെ​യും കണ്ടപ്പോൾ വാസി​ലി​നു വലിയ സന്തോ​ഷ​മാ​യി. മണിക്കൂ​റു​ക​ളോ​ളം അവർ സംസാ​രി​ച്ചി​രു​ന്നു. നാഷോ ഡോറി​യോ​ടൊ​പ്പം ജയിലിൽ കിടന്ന ജാനി കൊമി​നൊ അന്നു രാവിലെ മരിച്ച​കാ​ര്യം വൈകു​ന്നേ​ര​മാ​യ​പ്പോ​ഴാണ്‌ വാസിൽ പറയു​ന്നത്‌. എന്തു​കൊ​ണ്ടാണ്‌ വാസിൽ തന്റെ ഉറ്റമി​ത്ര​മായ ആ പ്രിയ സഹോ​ദ​രന്റെ ശവസം​സ്‌കാ​ര​ത്തി​നു പോകാ​തി​രു​ന്നത്‌? “ഭരണസം​ഘം അയച്ച ഒരാൾ വരു​മ്പോൾ പോകു​ന്നതു ശരിയാ​ണോ?” വാസിൽ പറഞ്ഞു.

മൈക്ക​ളും ലിൻഡ​യും ടിറാ​ന​യിൽ താമസി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു; പക്ഷേ, വിദേ​ശി​കളെ നഗരത്തിൽ തങ്ങാൻ ഭരണകൂ​ടം അനുവ​ദി​ച്ചി​രു​ന്നില്ല. അവരി​പ്പോൾ എന്തു ചെയ്യും?

“ഞങ്ങൾ കാര്യങ്ങൾ യഹോ​വ​യി​ങ്കൽ ഭരമേൽപ്പി​ച്ചു. അവസാനം ഞങ്ങൾക്ക്‌ ഒരു ചെറിയ അപ്പാർട്ടു​മെന്റ്‌ കിട്ടി, അവിടെ താമസ​മാ​ക്കി,” എന്ന്‌ മൈക്കൾ.

“ഉടമസ്ഥ​നാണ്‌ അതിന്റെ താക്കോൽ സൂക്ഷി​ച്ചി​രു​ന്നത്‌. അവർക്കു തോന്നു​മ്പോ​ഴൊ​ക്കെ വീടി​ന​കത്തു വരുക​യും പോകു​ക​യും ചെയ്യു​മാ​യി​രു​ന്നു. അതുമാ​ത്രമല്ല, മറ്റൊ​രാ​ളു​ടെ അപ്പാർട്ടു​മെ​ന്റിൽക്കൂ​ടി കടന്നു​വേ​ണ​മാ​യി​രു​ന്നു ഞങ്ങളു​ടെ​തിൽ എത്താൻ. ഞങ്ങളു​ടെത്‌ ഉള്ളിലാ​യി​രു​ന്നു. എന്തായാ​ലും അത്‌ ഒരുക​ണ​ക്കി​നു നന്നായി, അധികം ആരു​ടെ​യും ശ്രദ്ധയിൽപ്പെ​ടി​ല്ലാ​യി​രു​ന്നു,” ലിൻഡ പറയുന്നു.

ടിറാ​ന​യി​ലു​ള്ള പ്രായ​മേ​റിയ സഹോ​ദ​രങ്ങൾ, തങ്ങൾക്കു സഹി​ക്കേ​ണ്ടി​വന്ന പരി​ശോ​ധ​ന​ക​ളെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ മൈക്ക​ളും ലിൻഡ​യും മണിക്കൂ​റു​ക​ളോ​ളം കേട്ടി​രു​ന്നു. അവിടെ പക്ഷേ, ഒരു പ്രശ്‌ന​മു​ണ്ടാ​യി​രു​ന്നു. ആ സഹോ​ദ​ര​ന്മാ​രിൽ ചിലർ പരസ്‌പരം വളരെ സംശയ​ദൃ​ഷ്ടി​യോ​ടെ​യാണ്‌ വീക്ഷി​ച്ചി​രു​ന്നത്‌.

“വ്യക്തി​പ​ര​മാ​യി അവരെ​ല്ലാം വിശ്വ​സ്‌ത​രാ​യി​രു​ന്നു. പക്ഷേ, മറ്റുള്ളവർ അത്ര​ത്തോ​ളം വിശ്വ​സ്‌ത​രാ​ണോ എന്ന ചിന്തയാ​യി​രു​ന്നു അവർക്ക്‌. എന്തായാ​ലും, അവർ തമ്മിൽത​മ്മിൽ അകൽച്ച​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അവർക്ക്‌ ഞങ്ങളെ വലിയ കാര്യ​മാ​യി​രു​ന്നു. അവരു​മാ​യി കാര്യ​ങ്ങ​ളൊ​ക്കെ മയത്തിൽ സംസാ​രി​ച്ച​പ്പോൾ, യഹോ​വ​യു​ടെ നാമം പ്രസി​ദ്ധ​മാ​ക്കുക എന്നതാണ്‌ ഏറ്റവും പ്രധാന സംഗതി എന്ന്‌ എല്ലാവ​രും സമ്മതിച്ചു. യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ കാര്യ​ത്തിൽ അവർക്ക്‌ ഒരേ മനസ്സാ​യി​രു​ന്നു. ഭാവി​ജീ​വി​തത്തെ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്ന​വ​രും.”

സംഘടി​ത​മാ​യി പ്രവർത്തി​ക്കുന്ന ഒരു സഭ ഇല്ലാത്ത​തി​ന്റെ പോരായ്‌മ കാണാ​നു​ണ്ടാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, തിരു​വെ​ഴു​ത്തു​കൾ ദൈനം​ദി​നം പരി​ശോ​ധി​ക്കൽ എന്ന ചെറു​പു​സ്‌തകം ആദ്യമാ​യി കണ്ടപ്പോൾ കൂള ജീദാ​റി​യും സ്റ്റാവ്‌റീ റ്റ്‌സേ​ചീ​യും അതു കൗതു​ക​ത്തോ​ടെ മറിച്ചു നോക്കി; പക്ഷേ, അതെന്താണ്‌ എന്നതി​നെ​ക്കു​റിച്ച്‌ അവർക്ക്‌ ഒരു ധാരണ​യു​മി​ല്ലാ​യി​രു​ന്നു.

“ഓ, മന്നാ!” സ്റ്റാവ്‌റീ പെട്ടെന്ന്‌ പറഞ്ഞു. അദ്ദേഹം സത്യം പഠിച്ച കാലത്ത്‌ ഉപയോ​ഗി​ച്ചി​രുന്ന വിശ്വാ​സ​ഭ​വ​ന​ക്കാർക്കുള്ള ദൈനം​ദിന സ്വർഗീയ മന്ന എന്ന പുസ്‌ത​ക​മാ​ണത്‌ എന്ന ധാരണ​യി​ലാണ്‌ അങ്ങനെ പറഞ്ഞത്‌.

“ആകട്ടെ, പ്രസി​ഡ​ന്റായ നോർ സഹോ​ദ​രന്‌ എന്തുണ്ടു വിശേഷം? അദ്ദേഹ​ത്തി​ന്റെ സ്‌നേ​ഹി​തൻ ഫ്രെഡ്‌ ഫ്രാൻസിന്‌ സുഖമാ​ണോ?” സംഘട​ന​യു​മാ​യി കാര്യ​മായ ബന്ധമൊ​ന്നു​മി​ല്ലാ​തെ എത്രയോ വർഷങ്ങൾ കടന്നു​പോ​യി എന്നാണ്‌ അതു സൂചി​പ്പി​ച്ചത്‌!

അവിസ്‌മ​ര​ണീ​യ​മായ ഒരു സ്‌മാ​ര​കാ​ച​രണം!

വാസിൽ ജോക്ക​യു​ടെ വീട്ടിലെ 12 അടി നീളവും 9 അടി വീതി​യു​മുള്ള ഒരു മുറി​യി​ലാണ്‌ സാധാ​ര​ണ​ഗ​തി​യിൽ യോഗങ്ങൾ നടത്തി​യി​രു​ന്നത്‌. പക്ഷേ, സ്‌മാ​രകം നടത്താൻ അതു പോരാ​യി​രു​ന്നു. അതു​കൊണ്ട്‌ കമ്മ്യൂ​ണിസ്റ്റ്‌ പാർട്ടി​യു​ടെ പത്രമാ​ഫീ​സിൽ അതു ക്രമീ​ക​രി​ച്ചു, 105 പേരാണ്‌ അതിനു കൂടി​വ​ന്നത്‌. ടിറാ​ന​യിൽ അത്രയും കാലം വീടു​ക​ളി​ലേ സ്‌മാ​രകം നടത്തി​യി​ട്ടു​ള്ളൂ, ആദ്യമാ​യി​ട്ടാണ്‌ മറ്റെവി​ടെ​യെ​ങ്കി​ലും വെച്ച്‌ അതു നടത്തു​ന്നത്‌. 1992-ൽ അൽബേ​നി​യ​യിൽ ആകെ 30 പ്രസാ​ധ​കരേ ഉണ്ടായി​രു​ന്നു​ള്ളൂ. സ്‌മാ​ര​ക​ത്തിന്‌ പക്ഷേ, 325 പേർ കൂടി​വന്നു.

ടിറാ​ന​യിൽ താത്‌പ​ര്യ​ക്കാ​രു​ടെ എണ്ണം ക്രമമാ​യി വർധി​ക്കു​ക​യാ​യി​രു​ന്നു. വാസി​ലി​ന്റെ അപ്പാർട്ടു​മെ​ന്റി​ലെ യോഗ​ഹാ​ജർ 40 വരെ ആയി. പുതിയ ചിലർ പ്രസാ​ധ​ക​രാ​കാൻ ആഗ്രഹി​ച്ചു. മറ്റുള്ളവർ സ്‌നാ​ന​മേൽക്കാ​നും. സ്‌നാ​ന​പ്പെ​ടാൻ ആഗ്രഹി​ക്കു​ന്ന​വ​രോട്‌ ചോദ്യം ചോദി​ക്കു​ന്ന​തി​നാ​യി സഹോ​ദ​ര​ന്മാർ അനേകം മണിക്കൂ​റു​കൾ ചെലവ​ഴി​ച്ചു; കാരണം, നമ്മുടെ ശുശ്രൂഷ ചെയ്യാൻ സംഘടി​തർ എന്ന പുസ്‌തകം അൽബേ​നി​യ​നിൽ ഇല്ലാതി​രു​ന്ന​തു​കൊണ്ട്‌ ഓരോ ചോദ്യ​വും പരിഭാ​ഷ​പ്പെ​ടു​ത്തി വേണമാ​യി​രു​ന്നു ചോദി​ക്കാൻ. പുതു​താ​യി പഠിച്ചു​വന്ന ചിലർക്ക്‌ സത്യത്തി​ന്റെ ശരിയായ ഗ്രാഹ്യം ലഭിച്ചി​രി​ക്കു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്താൻ സമഗ്ര​മാ​യി​ത്തന്നെ ചർച്ച നടത്തി. അവരിൽ ആർക്കും​തന്നെ ശരിക്കുള്ള ബൈബി​ള​ധ്യ​യനം ഉണ്ടായി​രു​ന്നി​ല്ലെ​ങ്കി​ലും അവർ എത്രമാ​ത്രം ബൈബിൾ പരിജ്ഞാ​നം നേടി​യി​രു​ന്നു​വെ​ന്നത്‌ അതിശ​യ​ക​ര​മാ​യി​രു​ന്നു!

നിയമാം​ഗീ​കാ​രം!

രാജ്യ​പ്ര​സം​ഗ​വേ​ല​യ്‌ക്ക്‌ നിയമാം​ഗീ​കാ​രം നേടി​യെ​ടു​ക്കു​ന്ന​തി​നാ​യി തുടർന്നുള്ള ഏതാനും ആഴ്‌ച​ക​ളിൽ അനേകം മണിക്കൂ​റു​കൾ സഹോ​ദ​ര​ന്മാർ വക്കീല​ന്മാർ, ഉന്നതാ​ധി​കാ​രി​കൾ എന്നിവ​രു​മൊ​ത്തു ചെലവ​ഴി​ച്ചു. ടിറാ​ന​യി​ലെ സഹോ​ദ​ര​ന്മാ​രും താത്‌പ​ര്യ​ക്കാ​രും കൂടി ഒരു അപേക്ഷ സമർപ്പി​ച്ചി​രു​ന്നു. പക്ഷേ, പുതിയ സർക്കാർ അധികാ​ര​ത്തിൽ വന്നിരു​ന്ന​തി​നാൽ കൂടു​ത​ലായ ശ്രമം ആവശ്യ​മാ​യി​രു​ന്നു.

“എവിടെ പോക​ണ​മെ​ങ്കി​ലും നടന്നു​വേ​ണ​മാ​യി​രു​ന്നു പോകാൻ,” ഒരു സഹോ​ദരൻ പറയുന്നു. “നഗരത്തി​ലൂ​ടെ അങ്ങനെ പോകു​ന്ന​വഴി മനുഷ്യാ​വ​കാ​ശം, ആഭ്യന്തരം, നീതി​ന്യാ​യം എന്നീ വകുപ്പു​ക​ളു​ടെ മന്ത്രി​മാ​രെ​യും പോലീസ്‌ മേധാ​വി​യെ​യും ഭരണഘ​ടനാ കോട​തി​യി​ലെ അംഗങ്ങ​ളെ​യും വലിയ പിടി​പാ​ടുള്ള മറ്റു പലരെ​യും കാണാ​നി​ട​യാ​കു​മാ​യി​രു​ന്നു. അവരെ​ല്ലാം വളരെ ദയയോ​ടെ​യാണ്‌ പെരു​മാ​റി​യത്‌. മാത്രമല്ല, കാര്യ​ങ്ങൾക്ക്‌ അൽപ്പം അയവു​വ​രു​ന്ന​തിൽ അവർക്ക്‌ സന്തോ​ഷ​വു​മു​ണ്ടാ​യി​രു​ന്നു. ഊഞ്ചീ​ലോ​റി​നെ മിക്കവർക്കും അറിയാ​മാ​യി​രു​ന്നു. അൽബേ​നി​യ​യിൽ യഹോ​വ​യു​ടെ സാക്ഷികൾ സജീവ​മാ​യി പ്രവർത്തി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു എന്നാണ്‌ അതു കാണി​ക്കു​ന്നത്‌.”

സർക്കാർ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ നിയമാം​ഗീ​കാ​രം നൽകു​മെന്ന്‌ ആഴ്‌ച​ക​ളാ​യി അധികാ​രി​കൾ പറയു​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഒന്നും സംഭവി​ച്ചില്ല. എന്നാൽ അമേരി​ക്ക​യിൽനിന്ന്‌ അൽബേ​നി​യൻ പശ്ചാത്ത​ല​മുള്ള ആഞ്ചെലോ ഫേല്യോ സഹോ​ദരൻ ടിറാ​ന​യിൽ തന്റെ കുടും​ബ​ക്കാ​രെ കാണാ​നെ​ത്തി​യ​പ്പോൾ പെട്ടെന്ന്‌ കാര്യ​ങ്ങൾക്ക്‌ ഒരു നീക്കു​പോ​ക്കു​ണ്ടാ​യി. നിയമാം​ഗീ​കാ​രം നൽകേണ്ട മന്ത്രി​യു​ടെ നിയ​മോ​പ​ദേ​ഷ്‌ട്രി​യെ കാണാൻ സഹോ​ദ​ര​ന്മാർ പോയ​പ്പോൾ ആഞ്ചെ​ലോ​യും അവരോ​ടൊ​പ്പം പോയി. അൽബേ​നി​യ​യിൽ തന്റെ അതേ നാട്ടു​കാ​ര​നാണ്‌ ആഞ്ചെ​ലോ​യും എന്നറി​ഞ്ഞ​പ്പോൾ അവർക്കു സന്തോ​ഷ​മാ​യി.

“ഏതു ഗ്രാമ​ത്തി​ലാണ്‌ നിങ്ങളു​ടെ വീട്ടു​കാർ?” അവർ ആഞ്ചെ​ലോ​യോ​ടു ചോദി​ച്ചു. അവരും അതേ ഗ്രാമ​ക്കാ​രി​യാ​യി​രു​ന്നു!

“ഏതാണ്‌ നിങ്ങളു​ടെ കുടും​ബം?” അവർ ചോദി​ച്ചു.

ആഞ്ചെലോ വാസ്‌ത​വ​ത്തിൽ അവരുടെ സ്വന്തത്തിൽപ്പെട്ട ആളായി​രു​ന്നു! കുറെ വർഷങ്ങ​ളാ​യി ഇരുകു​ടും​ബ​ങ്ങ​ളും തമ്മിൽ കണ്ടിട്ടി​ല്ലാ​യി​രു​ന്നു.

“നിങ്ങളു​ടെ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു വിവരി​ക്കുന്ന ഈ ചാർട്ടർ എനിക്കു വളരെ ബോധി​ച്ചി​രു​ന്നു, സഹായി​ക്കാ​നി​രി​ക്കു​ക​യു​മാ​യി​രു​ന്നു. നിങ്ങളെ സഹായി​ക്കാൻ ഇപ്പോൾ എനിക്ക്‌ കൂടുതൽ കടപ്പാടു തോന്നു​ന്നു; കാരണം, നിങ്ങൾ എന്റെ സ്വന്തക്കാ​ര​നല്ലേ!” അവർ പറഞ്ഞു.

ഏതാനും ദിവസം കഴിഞ്ഞ​പ്പോൾ, അൽബേ​നി​യ​യിൽ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ നിയമാം​ഗീ​കാ​രം നൽകി​ക്കൊ​ണ്ടുള്ള ഉത്തരവ്‌ (നമ്പർ 100) ആ നിയ​മോ​പ​ദേ​ഷ്‌ട്രി സഹോ​ദ​ര​ന്മാർക്കു നൽകി. അങ്ങനെ, 1939 മുതൽ നിരോ​ധ​ന​ത്തി​ലാ​യി​രുന്ന, സത്യ​ദൈ​വ​മായ യഹോ​വ​യു​ടെ ആരാധ​ന​യ്‌ക്ക്‌, അവസാനം നിയമാം​ഗീ​കാ​ര​വും സ്വാത​ന്ത്ര്യ​വും ലഭിച്ചു! “അന്നേദി​വസം ഞങ്ങൾക്കു​ണ്ടായ ആ വികാരം വർണി​ക്കാൻ വാക്കു​ക​ളില്ല!” ഡിഗ്രി​ഗോ​റി​യോ ദമ്പതികൾ പറഞ്ഞു.

ഏതാനും ആഴ്‌ച കഴിഞ്ഞ​പ്പോൾ, അൽബേ​നി​യ​യി​ലെ വേലയ്‌ക്കു മേൽനോ​ട്ടം വഹിച്ചി​രുന്ന ഗ്രീസ്‌ ബ്രാഞ്ച്‌, റോബർട്ട്‌ കേണിനെ ടിറാ​ന​യി​ലേക്ക്‌ അയച്ചു. വേലയ്‌ക്ക്‌ നിയമാം​ഗീ​കാ​രം ലഭിച്ച​താ​യും ടിറാ​ന​യിൽ സഭ രൂപീ​ക​രി​ച്ച​താ​യും അദ്ദേഹം സഹോ​ദ​ര​ങ്ങളെ അറിയി​ച്ചു. അവരുടെ സഭയുടെ പ്രവർത്ത​ന​പ്ര​ദേശം “അൽബേ​നിയ മുഴുവൻ” ആണെന്നും അദ്ദേഹം പറഞ്ഞു. നല്ല ഉത്സാഹ​ത്തോ​ടെ അവർ സംഘടി​ത​മായ വീടു​തോ​റു​മുള്ള വേലയിൽ പങ്കെടു​ക്ക​ണ​മാ​യി​രു​ന്നു. മിഷനറി ഭവനത്തി​നും ഓഫീ​സി​നും വേണ്ടി ടിറാ​ന​യിൽ മൂന്നു​കി​ട​പ്പു​മു​റി​യും മറ്റൊരു വലിയ മുറി​യു​മുള്ള ഒരു വീട്‌ വാടക​യ്‌ക്കെ​ടു​ത്തു. ആ വലിയ മുറി രാജ്യ​ഹാ​ളാ​യി ഉപയോ​ഗി​ക്കാ​നാ​കു​മാ​യി​രു​ന്നു. അൽബേ​നി​യ​യി​ലെ ആദ്യത്തെ രാജ്യ​ഹാൾ!

ഒറ്റപ്പെട്ട ഒരു ആടിനെ കണ്ടെത്തു​ന്നു

“വ്‌ളോ​റി​യിൽ സാക്ഷികൾ ആരെങ്കി​ലും ഉണ്ടോ?” അൽബേ​നി​യ​യി​ലെ പ്രസം​ഗ​വേ​ല​യു​ടെ പുരോ​ഗ​തി​യെ​ക്കു​റി​ച്ചു ചർച്ച​ചെ​യ്യു​മ്പോൾ സഹോ​ദ​ര​ന്മാർ ചോദി​ച്ചു. വളരെ പ്രായ​മായ ഒരു സ്‌ത്രീ​യെ​ക്കു​റി​ച്ചു​മാ​ത്രം ചിലർക്ക്‌ അറിയാ​മാ​യി​രു​ന്നു. പ്രായാ​ധി​ക്യ​ത്താൽ സ്ഥിരബു​ദ്ധി നഷ്ടപ്പെ​ട്ട​വ​ളാ​യാണ്‌ അവരെ​ക്കു​റിച്ച്‌ ആളുകൾ പറഞ്ഞി​രു​ന്നത്‌. അങ്ങനെ​യി​രി​ക്കെ​യാണ്‌ താനും കുടും​ബ​വും ഊഞ്ചീ​ലോർ ആണെന്നും വ്‌ളോ​റി​യി​ലുള്ള ആറേറ്റി എന്നൊരു സ്‌ത്രീ​യാണ്‌ തങ്ങളെ സത്യം പഠിപ്പി​ച്ച​തെ​ന്നും ഒരു സ്‌ത്രീ വന്നുപ​റ​യു​ന്നത്‌. അങ്ങനെ, ടിറാ​ന​യി​ലുള്ള സഹോ​ദ​ര​ന്മാർ ആറേറ്റി​യെ കാണാ​നാ​യി വ്‌ളോ​റി​യി​ലേക്കു പോയി.

പൊക്കം കുറഞ്ഞ, വയസ്സായ ഒരു സ്‌ത്രീ​യാ​യി​രു​ന്നു ആറേറ്റി പീനാ. അവർ ആ സഹോ​ദ​ര​ന്മാ​രെ അകത്തേക്കു ക്ഷണി​ച്ചെ​ങ്കി​ലും അധികം സംസാ​രി​ക്കു​ന്നി​ല്ലാ​യി​രു​ന്നു. അപ്പോൾ, തങ്ങൾ അവരുടെ ആത്മീയ സഹോ​ദ​ര​ന്മാ​രാ​ണെന്ന്‌ അവർ വിശദീ​ക​രി​ച്ചു. എന്നിട്ടും കാര്യ​മായ പ്രതി​ക​ര​ണ​മൊ​ന്നും ആറേറ്റി​യു​ടെ ഭാഗത്ത്‌ ഉണ്ടായില്ല.

“ഞാൻ ചില ചോദ്യ​ങ്ങൾ ചോദി​ക്കു​ന്ന​തിൽ വിരോ​ധ​മു​ണ്ടോ?” ഏതാനും മിനി​ട്ടു​കൾക്കു​ശേഷം ആറേറ്റി പെട്ടെന്ന്‌ പറഞ്ഞു. പിന്നീട്‌ ഒന്നിനു​പു​റകേ ഒന്നായി ചോദ്യ​ശ​ര​ങ്ങ​ളാ​യി​രു​ന്നു: “നിങ്ങൾ ത്രിത്വ​ത്തിൽ വിശ്വ​സി​ക്കു​ന്നു​ണ്ടോ? ദൈവ​ത്തി​ന്റെ പേരെ​ന്താണ്‌? അഗ്നിന​ര​ക​ത്തിൽ വിശ്വ​സി​ക്കു​ന്നു​ണ്ടോ? മരിക്കു​മ്പോൾ എന്താണു സംഭവി​ക്കു​ന്നത്‌? ഭൂമിക്ക്‌ എന്തു സംഭവി​ക്കും? എത്രപേർ സ്വർഗ​ത്തിൽ പോകും?”

ചോദ്യ​ങ്ങൾക്കെ​ല്ലാം സഹോ​ദ​ര​ന്മാർ മറുപടി പറഞ്ഞു.

“നിങ്ങൾ പ്രസം​ഗ​വേല ചെയ്യാ​റു​ണ്ടോ?” ഉടനെ ആറേറ്റി ചോദി​ച്ചു.

“ഉണ്ട്‌, ഞങ്ങൾ ചെയ്യു​ന്നുണ്ട്‌,” ഒരു സഹോ​ദരൻ പറഞ്ഞു.

“പക്ഷേ, എങ്ങനെ​യാണ്‌ നിങ്ങൾ അതു ചെയ്യു​ന്നത്‌?” എന്നായി അവർ.

“ഞങ്ങൾ വീടു​തോ​റും പോയി പ്രസം​ഗി​ക്കു​ന്നു,” ആ സഹോ​ദരൻ പറഞ്ഞു.

പെട്ടെന്ന്‌ ആറേറ്റി കരഞ്ഞു​കൊണ്ട്‌ തുള്ളി​ച്ചാ​ടി, എന്നിട്ട്‌ ആ സഹോ​ദ​രനെ ആലിം​ഗ​നം​ചെ​യ്‌തു.

“ഇപ്പോൾ എനിക്കു മനസ്സി​ലാ​യി നിങ്ങൾ എന്റെ സഹോ​ദ​ര​ന്മാ​രാ​ണെന്ന്‌! കാരണം, യഹോ​വ​യു​ടെ സാക്ഷികൾ മാത്രമേ വീടു​തോ​റും പോയി പ്രസം​ഗി​ക്കു​ന്നു​ള്ളൂ!” അവർ പറഞ്ഞു.

ആറേറ്റി വലിയ മതഭക്ത​യാ​ണെന്ന്‌ കേട്ട​പ്പോൾ വ്‌ളോ​റി​യി​ലുള്ള പല പ്രൊ​ട്ട​സ്റ്റന്റ്‌ സഭക്കാ​രും തങ്ങളുടെ കൂടെ ചേരാൻ അവരോട്‌ ആവശ്യ​പ്പെട്ടു. “പക്ഷേ, മഹതി​യാം ബാബി​ലോ​ണു​മാ​യി ഒരു ബന്ധവും ഉണ്ടായി​രി​ക്കാൻ ഞാൻ ആഗ്രഹി​ച്ചില്ല! അതു​കൊ​ണ്ടാണ്‌ നിങ്ങൾ ശരിക്കും എന്റെ ആത്മീയ സഹോ​ദ​ര​ന്മാർത​ന്നെ​യാ​ണോ​യെന്ന്‌ ഉറപ്പു​വ​രു​ത്താൻ ഞാൻ ആഗ്രഹി​ച്ചത്‌!” അവർ സഹോ​ദ​ര​ന്മാ​രോ​ടു പറഞ്ഞു.

1928-ൽ, 18-ാം വയസ്സി​ലാണ്‌ ആറേറ്റി സ്‌നാ​ന​പ്പെ​ട്ടത്‌. ബൈബി​ളും കൈയി​ലേന്തി കാൽന​ട​യാ​യി മല കയറി​യി​റ​ങ്ങി​യാണ്‌ അവർ പ്രസം​ഗി​ച്ചി​രു​ന്നത്‌. വർഷങ്ങ​ളോ​ളം സഹോ​ദ​ര​ങ്ങ​ളു​മാ​യി യാതൊ​രു ബന്ധവു​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും അവർ തനിച്ച്‌ വിശ്വ​സ്‌ത​ത​യോ​ടെ പ്രസം​ഗ​വേല തുടർന്നു.

“യഹോവ എത്ര നല്ലവനാണ്‌! എന്നെ അവൻ മറന്നു​ക​ള​ഞ്ഞി​ല്ല​ല്ലോ!” കരച്ചി​ലി​നി​ട​യിൽ അവർ പറഞ്ഞു.

അൽബേ​നി​യ​യി​ലെ കർക്കശ​മായ സ്വേച്ഛാ​ധി​പ​ത്യ​ത്തിൻകീ​ഴി​ലും ദൈവ​ത്തിൽ അടിയു​റച്ച വിശ്വാ​സം പ്രകട​മാ​ക്കി​യ​തി​നാൽ, ആറേറ്റിക്ക്‌ ഭ്രാന്താ​ണെ​ന്നാണ്‌ ആളുകൾ വിചാ​രി​ച്ചി​രു​ന്നത്‌. പക്ഷേ, അതു ശരിയ​ല്ലാ​യി​രു​ന്നു. കാര്യ​ങ്ങളെ ശരിയാ​യി വിലയി​രു​ത്താ​നും വ്യക്തമാ​യി ചിന്തി​ക്കാ​നും അവർക്കു കഴിഞ്ഞി​രു​ന്നു!

ചെയ്യാൻ ഇനിയു​മേറെ. . .

അൽബേ​നി​യ​യിൽ നമ്മുടെ വേലയ്‌ക്ക്‌ നിയമാം​ഗീ​കാ​രം കിട്ടിയ സ്ഥിതിക്ക്‌ രാജ്യ​താ​ത്‌പ​ര്യ​ങ്ങ​ളു​ടെ ഉന്നമന​ത്തി​നാ​യി അവിടെ വളരെ​യ​ധി​കം കാര്യങ്ങൾ ചെയ്യാ​നു​ണ്ടാ​യി​രു​ന്നു. സഹോ​ദ​ര​ങ്ങളെ കാലാ​നു​സൃ​ത​മായ വിവരങ്ങൾ പഠിപ്പി​ക്കു​ക​യും ആത്മീയ​മാ​യി ബലിഷ്‌ഠ​രാ​ക്കു​ക​യും ചെയ്യണ​മാ​യി​രു​ന്നു. സഹോ​ദ​ര​ങ്ങ​ളു​ടെ ഉപയോ​ഗ​ത്തി​നും വയലിൽ സമർപ്പി​ക്കു​ന്ന​തി​നും സാഹി​ത്യ​ങ്ങൾ വേണമാ​യി​രു​ന്നു. കൂടുതൽ പ്രസം​ഗ​ക​രു​ടെ​യും അടിയ​ന്തിര ആവശ്യം നിലനി​ന്നി​രു​ന്നു. ആർ സഹായി​ക്കും?

1992-ൽ ഇറ്റലി​യിൽനി​ന്നും ഗ്രീസിൽനി​ന്നും പ്രത്യേക പയനി​യർമാർ എത്തി. അവർ അൽബേ​നി​യൻ ഭാഷാ​പഠന ക്ലാസ്സിൽ സംബന്ധി​ച്ചു. ആ കാലത്തു​തന്നെ ചെറി​യൊ​രു സംഘം പരിഭാ​ഷാ​വേ​ല​യും ആരംഭി​ച്ചു. തുടർച്ച​യാ​യി 21 ദിവസ​ത്തേ​ക്കു​പോ​ലും വൈദ്യു​തി ഇല്ലാതെ വന്നിട്ടുണ്ട്‌. അതൊ​ന്നും കാര്യ​മാ​ക്കാ​തെ അവർ തിര​ക്കോ​ടെ തങ്ങളുടെ ജോലി​യിൽ ഏർപ്പെട്ടു.

പരിഭാ​ഷ​യ്‌ക്കു പുറമെ വേറെ​യും ധാരാളം ജോലി​ക​ളു​ണ്ടാ​യി​രു​ന്നു. തണുപ്പു​കാ​ലത്ത്‌ മിഷനറി ഭവനം ചൂടു​പി​ടി​പ്പി​ക്ക​ണ​മാ​യി​രു​ന്നു. എന്നാൽ വിറകു വാങ്ങുക എന്നത്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. പിന്നെ, എന്തു​ചെ​യ്യും? ഗ്രീസി​ലെ സഹോ​ദ​രങ്ങൾ സഹായ​ത്തി​നെത്തി. അവർ കുറെ വലിയ തടിക്ക​ഷ​ണ​ങ്ങ​ളും വൈദ്യു​തി​കൊ​ണ്ടു പ്രവർത്തി​ക്കുന്ന ഒരു അറക്കവാ​ളും നൽകി. പക്ഷേ, അപ്പോ​ഴും പ്രശ്‌നം തീർന്നില്ല. അത്രയും വലിയ വിറകു​ക​ഷ​ണം​വെച്ചു കത്തിക്കാൻമാ​ത്ര​മുള്ള വായ്‌വട്ടം ആ അടുപ്പിന്‌ ഉണ്ടായി​രു​ന്നില്ല; അറക്കവാൾ പ്രവർത്തി​പ്പി​ക്കാ​നൊട്ട്‌ വൈദ്യു​തി​യും ഇല്ലായി​രു​ന്നു. എന്തായാ​ലും, സഹോ​ദ​ര​ന്മാ​രിൽ ഒരാളു​ടെ സുഹൃത്ത്‌ ടിറാ​ന​യു​ടെ മറ്റേ അറ്റത്ത്‌ താമസി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു; അദ്ദേഹ​ത്തിന്‌ ഒരു കോടാ​ലി​യുണ്ട്‌. ബസ്‌ സൗകര്യം ഇല്ലാത്ത​തു​കൊണ്ട്‌ ആ കോടാ​ലി​യു​മാ​യി മിഷന​റി​ഭ​വ​ന​ത്തിൽ എത്താൻ രണ്ടുമ​ണി​ക്കൂർ വേണ്ടി​വന്നു. മാത്രമല്ല, ഇരുട്ടു​ന്ന​തി​നു​മുമ്പ്‌ അത്‌ മടക്കി​ക്കൊ​ടു​ക്കു​ക​യും വേണമാ​യി​രു​ന്നു. “അതു​കൊണ്ട്‌ ഉള്ള സമയം​കൊണ്ട്‌ ഞങ്ങൾ ഓരോ​രു​ത്ത​രും മാറി​മാ​റി തടി മുറിച്ചു! അങ്ങനെ ചൂടു നിലനി​റു​ത്താ​നാ​യി.”

വിറകു​വെ​ട്ടും ഭാഷാ​പ​ഠ​ന​വും മറ്റും നടന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാണ്‌, ഇപ്പോൾ ന്യൂ​യോർക്കി​ലെ പാറ്റേ​ഴ്‌സ​ണിൽ പ്രവർത്തി​ക്കുന്ന, പരിഭാ​ഷാ സേവന ഡിപ്പാർട്ടു​മെ​ന്റിൽനി​ന്നും നിക്ക്‌ അലാഡി​സും എമിയും ആദ്യതവണ അൽബേ​നി​യൻ പരിഭാ​ഷാ​സം​ഘത്തെ സന്ദർശി​ക്കു​ന്നത്‌. ദയയോ​ടെ​യും സമനി​ല​യോ​ടെ​യും ഉള്ള അവരുടെ സമീപനം പുതിയ പരിഭാ​ഷ​കർക്ക്‌ അങ്ങേയ​റ്റത്തെ സഹായ​മാ​യി​രു​ന്നു. അവർ പെട്ടെ​ന്നു​തന്നെ കാര്യങ്ങൾ പഠിച്ചു; തങ്ങളുടെ ജോലി നന്നായി നിർവ​ഹി​ക്കു​ക​യും ചെയ്‌തു. സാഹി​ത്യ​ങ്ങൾ ഇറ്റലി​യിൽ അച്ചടിച്ച്‌ അൽബേ​നി​യ​യി​ലേക്ക്‌ അയയ്‌ക്കു​ക​യാണ്‌ ചെയ്‌തി​രു​ന്നത്‌.

അവരുടെ കഠിനാ​ധ്വാ​ന​ത്തിന്‌ നല്ല ഫലമു​ണ്ടാ​യി. വയൽശു​ശ്രൂ​ഷ​യിൽ പ്രസാ​ധ​കർക്കു​ണ്ടായ നല്ല അനുഭ​വങ്ങൾ അതാണു കാണി​ക്കു​ന്നത്‌. പുതിയ പ്രസാ​ധ​കർപോ​ലും നല്ല ഉത്സാഹ​ത്തി​ലാ​യി​രു​ന്നു. ലോല​യു​ടെ കാര്യം​തന്നെ എടുത്താൽ, അവർ പ്രസം​ഗ​വേല ആരംഭി​ച്ചതേ ഉണ്ടായി​രു​ന്നു​ള്ളൂ. പക്ഷേ, മാസ​ന്തോ​റും 150-ഓ, 200-ഓ അതില​ധി​ക​മോ മണിക്കൂ​റാണ്‌ ശുശ്രൂ​ഷ​യിൽ ചെലവ​ഴി​ച്ചി​രു​ന്നത്‌! ഇത്രയും തിരക്കു​കൂ​ട്ടാ​തെ കുറെ​ക്കൂ​ടി സാവകാ​ശം പ്രവർത്തി​ക്കാൻ പറഞ്ഞ​പ്പോൾ “ഇത്രയും കാലം ഞാനെന്റെ ജീവിതം പാഴാക്കി! ഇനിയു​ള്ള​കാ​ലം സമയം ചെലവ​ഴി​ക്കാ​നാ​യി ഇതി​നെ​ക്കാൾ മഹത്തായ മറ്റെന്താ​ണു​ള്ളത്‌?” എന്നാണ്‌ ലോല പറഞ്ഞത്‌.

വേല പുരോ​ഗ​മി​ക്കു​ന്നു

അൽബേ​നി​യയെ സംബന്ധി​ച്ചി​ട​ത്തോ​ളം ചരി​ത്ര​പ്ര​ധാ​ന​മായ ഒരു മാസമാ​യി​രു​ന്നു 1993 മാർച്ച്‌. ആ മാസം ജിറോ​കാ​സ്റ്റർ, ടിറാന, ഡുറസ്‌, ബെറാറ്റ്‌, വ്‌ളോ​റി, ഷ്‌കോ​ഡർ എന്നിവി​ട​ങ്ങ​ളി​ലെ​ല്ലാം പ്രത്യേക പയനി​യർമാ​രെ നിയമി​ച്ചു; അൽബേ​നി​യൻ പരിഭാ​ഷാ​സം​ഘം തയ്യാറാ​ക്കിയ ആദ്യ ലക്കം വീക്ഷാ​ഗോ​പു​രം മാർച്ച്‌ 1-ലേത്‌ ആയിരു​ന്നു; ആദ്യത്തെ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ നടത്തി, അങ്ങനെ ആദ്യമാ​യി അഞ്ചു​യോ​ഗ​ങ്ങ​ളും നടത്ത​പ്പെട്ടു; ആദ്യത്തെ അൽബേ​നി​യൻ നമ്മുടെ രാജ്യ ശുശ്രൂഷ പ്രസി​ദ്ധീ​ക​രി​ച്ചു; ടിറാ​ന​യി​ലെ സ്‌കാൻഡർബേ​യി​ലെ ഒരു തീയേ​റ്റ​റിൽവെച്ച്‌ (സംഗീ​ത​നാ​ടക-ബാലേ തീയേറ്റർ) ആദ്യമാ​യി പ്രത്യേ​ക​ദിന സമ്മേളനം നടന്നു.

ചരി​ത്ര​പ്ര​ധാ​ന​മായ ഈ സമ്മേള​ന​ത്തിൽ പങ്കെടു​ക്കു​ന്ന​തിന്‌ ഗ്രീസിൽനി​ന്നും ഇറ്റലി​യിൽനി​ന്നും പ്രതി​നി​ധി​കൾ എത്തിയി​രു​ന്നു. തങ്ങൾ ആസ്വദി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങൾക്ക്‌ യഹോ​വ​യ്‌ക്കു നന്ദിയർപ്പി​ച്ചു​കൊണ്ട്‌ നാഷോ ഡോറി നടത്തിയ പ്രാർഥ​ന​യോ​ടെ സമ്മേളനം ആരംഭി​ച്ചു. 585 പേർ അതിനു ഹാജരാ​യി, 41 പേർ സ്‌നാ​ന​മേറ്റു! അൽബേ​നി​യ​യിൽ വിശ്വ​സ്‌ത​മാ​യി യഹോ​വയെ സേവിച്ച പലരു​ടെ​യും മക്കളും കൊച്ചു​മ​ക്ക​ളും അവിടെ ഉണ്ടായി​രു​ന്നു.

1993-ൽ, ആദ്യമാ​യി ഒരു ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നും അൽബേ​നി​യ​യിൽ നടത്തി. അത്യന്തം ആവേശ​ഭ​രി​ത​മായ ഒരനു​ഭ​വ​മാ​യി​രു​ന്നു അത്‌. 600-ലധികം പേർ അതിനു ഹാജരാ​യി. ഇറ്റലി, ഓസ്‌ട്രിയ, ഗ്രീസ്‌, ഫ്രാൻസ്‌, സ്വിറ്റ്‌സർലൻഡ്‌ എന്നിവി​ട​ങ്ങ​ളിൽനി​ന്നുള്ള പ്രതി​നി​ധി​കൾ അതിനാ​യി എത്തിയി​രു​ന്നു. വർഷങ്ങ​ളോ​ളം മറ്റുള്ള​വ​രു​മാ​യി ഒരു ബന്ധവു​മി​ല്ലാ​തെ ഒറ്റപ്പെട്ടു കഴിഞ്ഞിട്ട്‌, ഇപ്പോൾ പല ദേശങ്ങ​ളിൽനി​ന്നുള്ള സഹോ​ദ​ര​ങ്ങ​ളു​മാ​യി സ്വത​ന്ത്ര​മാ​യി കൂടി​വ​രാൻ കഴിഞ്ഞ​പ്പോൾ ഉണ്ടായ ആ സന്തോഷം ഒന്നാ​ലോ​ചി​ച്ചു നോക്കൂ!

കൂടുതൽ സംഘടി​ത​മായ വേലയ്‌ക്കു​വേണ്ടി ഭരണസം​ഘം ഇറ്റലി ബ്രാഞ്ചി​ന്റെ കീഴിൽ പ്രവർത്തി​ക്കുന്ന ഒരു കൺട്രി കമ്മിറ്റി​യെ നിയമി​ച്ചു; നാഷോ ഡോറി, വിറ്റോ മാസ്‌​ട്രോ​റോ​സേ, മൈക്കൾ ഡിഗ്രി​ഗോ​റി​യോ എന്നിവ​രാ​യി​രു​ന്നു അതിലെ അംഗങ്ങൾ. ഓഫീ​സി​നും വളർന്നു​കൊ​ണ്ടി​രി​ക്കുന്ന പരിഭാ​ഷാ​സം​ഘ​ത്തി​നും വേണ്ടി ഒരിടം കണ്ടെത്തുക എന്നതാ​യി​രു​ന്നു അവരുടെ പ്രാഥ​മിക മുൻഗ​ണ​ന​ക​ളിൽ ഒന്ന്‌.

അൽബേ​നി​യൻ ഭാഷ പഠിക്കാൻ ആരംഭിച്ച പ്രത്യേക പയനി​യർമാ​രു​ടെ രണ്ടാമത്തെ ബാച്ചിലെ അംഗമാ​യി​രു​ന്നു ഇറ്റലി​യിൽനി​ന്നുള്ള സ്റ്റെഫാ​നോ അനാ​ട്രെലി. അഞ്ചാഴ്‌ചത്തെ ഭാഷാ​പ​ഠനം കഴിഞ്ഞ​പ്പോൾ അദ്ദേഹത്തെ ഓഫീ​സി​ലേക്കു വിളി​പ്പി​ച്ചിട്ട്‌ പറഞ്ഞു: “ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നെന്ന നിലയിൽ ഇവിടുള്ള പ്രത്യേക പയനി​യർമാ​രെ​യും കൂട്ടങ്ങ​ളെ​യും നിങ്ങൾ സന്ദർശി​ക്കാൻ ഞങ്ങൾ ആഗ്രഹി​ക്കു​ന്നു.”

“പക്ഷേ, എനിക്ക്‌ നേരെ​ചൊ​വ്വെ അൽബേ​നി​യൻ സംസാ​രി​ക്കാൻപോ​ലും അറിയില്ല!” എന്നായി​രു​ന്നു സ്റ്റെഫാ​നോ​യു​ടെ ഉടനടി​യുള്ള പ്രതി​ക​രണം. എന്നിരു​ന്നാ​ലും അദ്ദേഹം ഇതിനെ മഹത്തായ ഒരു പദവി​യാ​യി വീക്ഷിച്ചു. പരസഹാ​യ​ത്തോ​ടെ ചില പ്രസം​ഗങ്ങൾ തയ്യാറാ​ക്കി​യിട്ട്‌ അദ്ദേഹം അൽബേ​നി​യ​യു​ടെ വിദൂര പ്രദേ​ശ​ങ്ങ​ളി​ലേക്ക്‌ യാത്ര​യാ​യി. നിരോ​ധ​ന​കാ​ലത്ത്‌ ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി സ്‌പീ​റോ വ്രൂഹോ സഹോ​ദ​ര​ങ്ങളെ സന്ദർശി​ച്ചിട്ട്‌ ഏകദേശം 30 വർഷം കഴിഞ്ഞി​രു​ന്നു. 1995-ൽ സ്റ്റെഫാ​നോ കൺട്രി കമ്മിറ്റി അംഗമാ​യി നിയമി​ത​നാ​യി.

1994-ൽ ഇറ്റലി​യിൽനിന്ന്‌ മൂന്നാ​മ​തൊ​രു കൂട്ടം പയനി​യർമാർ അൽബേ​നി​യ​യിൽ എത്തി. ഈ പയനി​യർമാ​രു​ടെ​യെ​ല്ലാം തീക്ഷ്‌ണത അൽബേ​നി​യ​യി​ലെ പുതിയ പയനി​യർമാർക്ക്‌ വലി​യൊ​രു പ്രോ​ത്സാ​ഹ​ന​മാ​യി. സേവന​വർഷം 1994-ന്റെ അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും 354 പ്രസാ​ധകർ പ്രസം​ഗ​വേ​ല​യിൽ ഏർപ്പെ​ട്ടി​രു​ന്നു.

പല പ്രസാ​ധ​കർക്കും പക്ഷേ, വൈകാ​രി​ക​മായ പല വെല്ലു​വി​ളി​ക​ളെ​യും നേരി​ടേ​ണ്ടി​യി​രു​ന്നു. അങ്ങേയറ്റം അടിച്ച​മർത്ത​പ്പെട്ട ഒരു സാഹച​ര്യ​ത്തിൽനിന്ന്‌ തികച്ചും സ്വത​ന്ത്ര​മായ ഒന്നി​ലേ​ക്കുള്ള മാറ്റം അത്ര എളുപ്പ​മാ​യി​രു​ന്നില്ല. സ്വേച്ഛാ​ധി​പ​ത്യ​ത്തിൻകീ​ഴിൽ ജീവി​ക്കു​മ്പോൾ തങ്ങളുടെ വികാ​ര​ങ്ങ​ളും ചിന്തക​ളും ഒരിക്ക​ലും മറ്റുള്ള​വ​രോട്‌—­പ്രത്യേകിച്ച്‌ വിദേ​ശി​ക​ളോട്‌—തുറന്നു പ്രകടി​പ്പി​ക്കാ​തി​രി​ക്കാൻ അവർ പ്രത്യേ​കം ശ്രദ്ധി​ക്ക​ണ​മാ​യി​രു​ന്നു. അവരുടെ ഈ പ്രശ്‌നം മനസ്സി​ലാ​ക്കിയ വിദേ​ശി​ക​ളായ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ പുതി​യ​വ​രായ ആളുക​ളു​ടെ വിശ്വാ​സം ആർജി​ക്കു​ന്ന​തി​നാ​യി ക്ഷമയോ​ടെ യത്‌നി​ച്ചു.

ആ വർഷം ആദ്യമാ​യി ഒരു ഭരണസം​ഘാം​ഗം—തിയോ​ഡർ ജാരറ്റ്‌സ്‌—അൽബേ​നിയ സന്ദർശി​ച്ചു. പ്രായ​മായ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രും പുതിയ പ്രസാ​ധ​ക​രും ആ സന്ദർശനം അത്യന്തം വിലമ​തി​ച്ചു. ടിറാ​ന​യിൽ അദ്ദേഹം നടത്തിയ പ്രസംഗം കേൾക്കാൻ 600-ലേറെ​പ്പേർ കൂടി​വന്നു.

അതിനി​ടെ, ഓഫീ​സി​നു​വേണ്ടി ടിറാ​ന​യിൽ ഒരു പഴയ​കെ​ട്ടി​ടം വാങ്ങാ​നാ​യി. കഠിനാ​ധ്വാ​നി​ക​ളായ, വിദേ​ശ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ ഒരു സംഘം ആറുമാ​സ​ത്തിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആ കെട്ടിടം ആധുനിക സൗകര്യ​ങ്ങ​ളോ​ടു​കൂ​ടിയ ഓഫീ​സു​ക​ളാ​ക്കി മാറ്റി. കൂടാതെ, 24 പേർക്കു താമസി​ക്കാ​നുള്ള ഒരു കെട്ടി​ട​വും പണിതു. ഭരണസം​ഘ​ത്തിൽനി​ന്നുള്ള മിൽട്ടൺ ഹെൻഷൽ അൽബേ​നിയ സന്ദർശിച്ച സമയത്ത്‌ 1996 മേയ്‌ 12-ന്‌ അതിന്റെ സമർപ്പണം നടന്നു.

അവർ തനിയെ പ്രസം​ഗി​ച്ചു

കോർച്ചെ​യി​ലുള്ള ഒരു ചെറു​പ്പ​ക്കാ​ര​നാ​യി​രു​ന്നു ആർബെൻ. അദ്ദേഹ​ത്തി​ന്റെ മൂത്ത പെങ്ങൾ അയച്ചു​കൊ​ടുത്ത ചില ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണങ്ങൾ വായി​ച്ച​പ്പോൾ ഇതാണ്‌ സത്യ​മെന്ന്‌ അദ്ദേഹ​ത്തി​നു മനസ്സി​ലാ​യി. അദ്ദേഹം അൽബേ​നിയ ഓഫീ​സി​ലേക്ക്‌ ഒരു കത്തെഴു​തി. കുറെ​ക്കാ​ല​ത്തേക്ക്‌ കത്തുമു​ഖേന അദ്ദേഹം സത്യം പഠിച്ചു. അദ്ദേഹ​ത്തിന്‌ കൂടു​ത​ലായ ആത്മീയ സഹായം നൽകു​ന്ന​തിന്‌ രണ്ടുസ​ഹോ​ദ​ര​ന്മാർ അദ്ദേഹത്തെ കാണാ​നാ​യി​ത്തന്നെ അങ്ങോട്ടു പോയി. ആർബെ​നു​മാ​യി സംസാ​രി​ച്ച​പ്പോൾ പ്രസാ​ധ​ക​നാ​കാൻ അദ്ദേഹം യോഗ്യ​നാ​ണെന്ന്‌ അവർക്കു മനസ്സി​ലാ​യി. തുടർന്ന്‌ അവർ അദ്ദേഹ​ത്തെ​യും കൂട്ടി കോർച്ചെ പട്ടണത്തി​ന്റെ കേന്ദ്ര​ഭാ​ഗത്തു പോയിട്ട്‌ അതുവഴി കടന്നു​പോ​കു​ന്ന​വ​രോട്‌ സാക്ഷീ​ക​രി​ക്കുന്ന വിധം കാണി​ച്ചു​കൊ​ടു​ത്തു.

ആർബെൻ പറയുന്നു: “തുടർന്ന്‌ അവർ ഏതാനും മാസി​കകൾ തന്നിട്ട്‌, ‘ഇനി താങ്കളു​ടെ ഊഴമാണ്‌’ എന്നു പറഞ്ഞു. എന്നോടു തനിയെ പോകാൻ അവർ ആവശ്യ​പ്പെട്ടു, ഞാനങ്ങനെ ചെയ്‌തു.”

ഏതാനും മാസങ്ങൾക്കു ശേഷമാണ്‌ അദ്ദേഹത്തെ സഹായി​ക്കാ​നാ​യി പ്രത്യേ​ക​പ​യ​നി​യർമാർ അവിടെ എത്തുന്നത്‌. അതി​നോ​ടകം പലരും നന്നായി പ്രതി​ക​രി​ച്ചി​രു​ന്നു. അതു​കൊണ്ട്‌ പ്രത്യേക പയനി​യർമാർ എത്തി ഏറെത്താ​മ​സി​യാ​തെ അവിടെ ഒരു ഗ്രൂപ്പ്‌ രൂപീ​ക​രി​ക്കാ​നാ​യി.

ആ വർഷാ​വ​സാ​ന​മാ​യ​പ്പോ​ഴേ​ക്കും ആറേറ്റി പീനയ്‌ക്കു നല്ല സുഖമി​ല്ലെ​ന്നും ഉത്തരവാ​ദി​ത്വ​പ്പെട്ട സഹോ​ദ​ര​ന്മാ​രിൽ ആരെ​യെ​ങ്കി​ലും കാണാൻ അവർ ആഗ്രഹി​ക്കു​ന്നു​വെ​ന്നും വ്‌ളോ​റി​യി​ലെ പയനി​യർമാർ ഓഫീ​സിൽ വിളി​ച്ചു​പ​റഞ്ഞു. സഹോ​ദരൻ ചെന്ന​പ്പോൾ, ഒറ്റയ്‌ക്കു സംസാ​രി​ക്കാ​നാ​യി സഹോ​ദരി ബാക്കി​യെ​ല്ലാ​വ​രെ​യും മുറി​യിൽനി​ന്നു പുറത്താ​ക്കി.

“ഞാൻ ഇനി ഏറെക്കാ​ലം ജീവി​ച്ചി​രി​ക്കില്ല,” ശ്വസി​ക്കാൻ പ്രയാ​സ​പ്പെ​ട്ടു​കൊണ്ട്‌ അവർ പറഞ്ഞു. “ഞാൻ ആലോ​ചി​ക്കു​ക​യാ​യി​രു​ന്നു, അല്ല, എനി​ക്കൊ​രു കാര്യം അറിയ​ണ​മാ​യി​രു​ന്നു. എല്ലാ​മൊ​ന്നും എനിക്കു മനസ്സി​ലാ​കി​ല്ലാ​യി​രി​ക്കാം, പക്ഷേ, വെളി​പാ​ടു പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കു​ന്ന​തൊ​ക്കെ നിവൃ​ത്തി​യാ​യോ?”

“മിക്കവാ​റും എല്ലാം​തന്നെ നിവൃ​ത്തി​യാ​യി,” ആ സഹോ​ദരൻ പറഞ്ഞു. എന്നിട്ട്‌, നിവൃ​ത്തി​യേ​റാ​നുള്ള ഏതാനും കാര്യങ്ങൾ അദ്ദേഹം വിശദീ​ക​രി​ച്ചു. പറഞ്ഞ ഓരോ വാക്കും ആറേറ്റി ശ്രദ്ധ​യോ​ടെ കേട്ടു.

“ഇനി​യെ​നി​ക്കു സമാധാ​ന​ത്തോ​ടെ മരിക്കാ​മ​ല്ലോ. അന്ത്യ​ത്തോട്‌ നമ്മൾ എത്ര അടുത്താ​ണെന്ന്‌ അറിയ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു, അത്രേ​യു​ള്ളൂ,” സഹോ​ദരി പറഞ്ഞു.

വർഷങ്ങ​ളോ​ളം തീക്ഷ്‌ണ​ത​യുള്ള പ്രസാ​ധി​ക​യാ​യി അവർ പ്രവർത്തി​ച്ചു; മലയോ​ര​ങ്ങ​ളിൽ ഒറ്റയ്‌ക്ക്‌ പ്രസം​ഗി​ച്ച​പ്പോ​ഴും പിന്നീട്‌ രോഗി​യാ​യി കിടക്ക​യിൽ ആയിരു​ന്ന​പ്പോ​ഴു​മൊ​ന്നും അവർ തന്റെ തീക്ഷ്‌ണത കൈവി​ട്ടില്ല. ആ കൂടി​ക്കാ​ഴ്‌ച​യ്‌ക്കു​ശേഷം താമസി​യാ​തെ ആറേറ്റി വിശ്വ​സ്‌ത​ത​യോ​ടെ തന്റെ ഭൗമി​ക​ജീ​വി​തം പൂർത്തി​യാ​ക്കി.

അവസാ​ന​ത്തോ​ളം അടിയു​റച്ച വിശ്വാ​സം പ്രകട​മാ​ക്കി

80-നുമേൽ പ്രായ​മുള്ള നാഷോ ഡോറി രോഗി​യാ​യി; അദ്ദേഹ​ത്തി​ന്റെ ആരോ​ഗ്യം ക്ഷയിച്ചു​വ​രു​ക​യാ​യി​രു​ന്നു. എന്നാൽ ഒരു കൂട്ടം സഹോ​ദ​ര​ന്മാർക്ക്‌ അദ്ദേഹ​ത്തി​ന്റെ പ്രോ​ത്സാ​ഹനം വിശേ​ഷാൽ ആവശ്യ​മാ​യി​രു​ന്നു; സൈനി​ക​സേ​വ​ന​ത്തി​നു വിളി​ക്ക​പ്പെ​ടുന്ന ചെറു​പ്പ​ക്കാ​രായ സഹോ​ദ​ര​ന്മാ​രാ​യി​രു​ന്നു അവർ. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പുരോ​ഗതി ബെറാ​റ്റി​ലെ ഓർത്ത​ഡോ​ക്‌സ്‌ പുരോ​ഹി​ത​ന്മാർക്ക്‌ തീരെ പിടി​ച്ചില്ല. അതു​കൊണ്ട്‌ ഈ ചെറു​പ്പ​ക്കാ​രെ കുറ്റക്കാ​രാ​യി മുദ്ര​കു​ത്തി ശിക്ഷി​ക്കു​ന്ന​തിന്‌ അവർ അധികാ​രി​ക​ളു​ടെ​മേൽ സമ്മർദം ചെലുത്തി.

സൈനി​ക​സേ​വ​ന​ത്തി​നു വിസമ്മ​തിച്ച ആറുയു​വ​സ​ഹോ​ദ​ര​ന്മാ​രെ കാത്തി​രു​ന്നത്‌ പല മാസങ്ങൾ നീളുന്ന ജയിൽശി​ക്ഷ​യാ​യി​രു​ന്നു. അവർക്ക്‌ പ്രോ​ത്സാ​ഹനം ആവശ്യ​മാ​ണെന്നു തിരി​ച്ച​റിഞ്ഞ നാഷോ കിടക്ക​യിൽ എഴു​ന്നേ​റ്റി​രുന്ന്‌ അവർക്കു​വേണ്ടി ഒരു സന്ദേശം വീഡി​യോ​യിൽ റെക്കോർഡു ചെയ്‌തു.

നാഷോ അവരെ ഉദ്‌ബോ​ധി​പ്പി​ച്ചു: “ഭയപ്പെ​ട​രുത്‌. മുമ്പ്‌ ഞങ്ങളും ഇത്തരം അനുഭ​വ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​യി​ട്ടുണ്ട്‌. യഹോവ നിങ്ങ​ളോ​ടൊ​പ്പം ഉണ്ടായി​രി​ക്കും. ജയിലിൽ പോ​കേ​ണ്ടി​വ​ന്നാ​ലും വിഷമി​ക്ക​രുത്‌. അത്‌ യഹോ​വ​യു​ടെ നാമത്തി​ന്റെ മഹത്ത്വ​ത്തിൽ കലാശി​ക്കും.”

നാഷോ​യു​ടെ ആരോ​ഗ്യം ക്ഷയിച്ചു​വ​രവെ, അദ്ദേഹം സഹോ​ദ​ര​ന്മാ​രെ അരികെ വിളി​ച്ചിട്ട്‌ പറഞ്ഞു: “ക്ഷമയ്‌ക്കാ​യി എനിക്കു പ്രാർഥി​ക്കണം. കഴിഞ്ഞ​യാഴ്‌ച വേദന സഹിക്ക​വ​യ്യാ​താ​യ​പ്പോൾ മരിക്കാൻവേണ്ടി ഞാൻ പ്രാർഥി​ച്ചു. പിന്നീ​ടാണ്‌ ഞാൻ ആലോ​ചി​ച്ചത്‌, ‘യഹോവേ, നീയാ​ണ​ല്ലോ ജീവന്റെ ഉടമസ്ഥൻ. ജീവനു​വേണ്ടി നില​കൊ​ള്ളു​ന്ന​വ​നാ​ണ​ല്ലോ നീ. നിന്റെ ഇഷ്ടത്തിനു വിരു​ദ്ധ​മായ ഒന്നാണ​ല്ലോ ഞാൻ ആവശ്യ​പ്പെ​ട്ടത്‌. എന്നോടു ക്ഷമി​ക്കേ​ണമേ!”

അൽബേ​നി​യ​യിൽ പ്രസാ​ധ​ക​രു​ടെ എണ്ണം 942 ആയെന്ന്‌ അറിഞ്ഞ​പ്പോൾ നാഷോ പറഞ്ഞു: “അൽബേ​നി​യ​യിൽ നമുക്കി​പ്പോൾ ഒരു മഹാപു​രു​ഷാ​രം​തന്നെ ഉണ്ടല്ലോ!” ഏതാനും ദിവസം കഴിഞ്ഞ​പ്പോൾ അദ്ദേഹ​ത്തി​ന്റെ ഭൗമി​ക​ജീ​വി​തം അവസാ​നി​ച്ചു.

ട്രാസീ​റാ—അരാജ​ക​ത്വ​ത്തി​ന്റെ സമയം

1997 ആയപ്പോ​ഴേ​ക്കും ചൂഷണ​വും കൈക്കൂ​ലി​യും അഴിമ​തി​യും വ്യാപ​ക​മാ​യി. പല അൽബേ​നി​യ​ക്കാ​രും ഉള്ളതെ​ല്ലാം വിറ്റ്‌ ആ പണമെ​ല്ലാം, പെട്ടെന്നു ധനിക​രാ​ക്കാ​മെന്നു വാഗ്‌ദാ​നം ചെയ്യുന്ന പിരമിഡ്‌ പദ്ധതി​ക​ളിൽ നിക്ഷേ​പി​ച്ചു. ആ നിക്ഷേ​പ​മെ​ല്ലാം നഷ്ടപ്പെ​ട്ട​പ്പോൾ അതിൽ ക്ഷുഭി​ത​രായ ആളുകൾ പ്രതി​ഷേ​ധ​പ്ര​ക​ട​ന​ങ്ങ​ളു​മാ​യി തെരു​വി​ലി​റങ്ങി.

ആ സമയത്ത്‌ പ്രത്യേക സമ്മേളന ദിന പരിപാ​ടി നടക്കു​ക​യാ​യി​രു​ന്നു. അപ്പോൾ, ഒരു ഉന്നതോ​ദ്യോ​ഗ​സ്ഥന്റെ കീഴിൽ ജോലി​ചെ​യ്യുന്ന ഒരു സഹോ​ദരി വന്ന്‌ സഹോ​ദ​ര​ന്മാ​രോട്‌, പ്രധാ​ന​മ​ന്ത്രി രാജി​വെ​ക്കാൻപോ​കു​ന്നു​വെന്നു പറഞ്ഞു. മുമ്പെ​ങ്ങും ഉണ്ടായി​ട്ടി​ല്ലാത്ത രീതി​യിൽ അക്രമം പൊട്ടി​പ്പു​റ​പ്പെ​ടാൻ പോകു​ന്നു​വെ​ന്നും അവർക്കു വിവരം ലഭിച്ചി​രു​ന്നു. സഹോ​ദ​ര​ങ്ങൾക്ക്‌ എത്രയും പെട്ടെന്ന്‌ വീട്ടി​ലെ​ത്താൻ കഴി​യേ​ണ്ട​തിന്‌ സമ്മേളന പരിപാ​ടി​കൾ വെട്ടി​ക്കു​റച്ചു. സമ്മേളനം തീർന്ന്‌ രണ്ടുമ​ണി​ക്കൂർ കഴിഞ്ഞ​പ്പോൾ അടിയ​ന്തി​രാ​വസ്ഥ പ്രഖ്യാ​പി​ക്കേണ്ട സ്ഥിതി​യി​ലാ​യി കാര്യങ്ങൾ. നിശാ​നി​യ​മ​വും നിലവിൽവന്നു.

എന്താണ്‌ സംഭവ​മെന്ന്‌ ആർക്കും അത്ര നിശ്ചയ​മി​ല്ലാ​യി​രു​ന്നു. പല കിംവ​ദ​ന്തി​ക​ളും പരന്നു. വിദേശ രാജ്യ​ങ്ങ​ളു​ടെ കടന്നാ​ക്ര​മ​ണ​മാ​ണോ? അതോ ആഭ്യന്തര രാഷ്‌ട്രീ​യ​ക്ക​ളി​ക​ളോ? പിരമിഡ്‌ പദ്ധതികൾ പൊളി​ഞ്ഞി​രു​ന്നു. മിക്കവർക്കും തങ്ങളുടെ മുഴുവൻ നിക്ഷേ​പ​വും നഷ്ടപ്പെട്ടു. വ്‌ളോ​റി​യിൽ പ്രക്ഷോ​ഭം പൊട്ടി​പ്പു​റ​പ്പെട്ടു. രാജ്യത്തെ ആയുധ​ശാ​ല​യിൽ കടന്നു​ക​യ​റിയ ആളുകൾ ആയുധ​ങ്ങ​ളും വെടി​ക്കോ​പ്പു​ക​ളും കൊള്ള​യ​ടി​ച്ചു. സ്ഥിതി​ഗ​തി​ക​ളെ​ക്കു​റിച്ച്‌ വാർത്താ റിപ്പോർട്ടു​കൾ പറഞ്ഞത്‌ നഗരങ്ങൾ തോറും ആളുകൾ അക്രമം അഴിച്ചു​വി​ടു​ന്നു എന്നാണ്‌. രാജ്യ​വ്യാ​പ​ക​മാ​യി പ്രക്ഷു​ബ്ധാ​വ​സ്ഥ​യാ​യി​രു​ന്നു. പോലീ​സിന്‌ ഒന്നും ചെയ്യാ​നാ​യില്ല. ആയുധ​മേ​ന്തി​യുള്ള പോരാ​ട്ട​വും അരാജ​ക​ത്വ​വു​മാ​യി​രു​ന്നു എവി​ടെ​യും.

അൽബേ​നി​യ​യി​ലു​ണ്ടാ​യി​രുന്ന 125 വിദേശ മുഴു​സമയ സേവക​രിൽ മിക്കവ​രും സുരക്ഷ​യെ​പ്രതി ടിറാ​ന​യി​ലേക്കു പോയി. സ്ഥിതി​ഗ​തി​കൾ ഇത്തരത്തി​ലാ​യ​തിന്‌ പല അൽബേ​നി​യ​ക്കാ​രും വിദേ​ശി​കളെ പഴിചാ​രി. അതു​കൊണ്ട്‌ വിദേ​ശി​ക​ളായ പയനി​യർമാർ രാജ്യം​വിട്ട്‌ പോകു​ന്ന​താ​യി​രു​ന്നു ബുദ്ധി. വിമാ​ന​ത്താ​വളം അടച്ചു​പൂ​ട്ടി​യ​തു​കൊണ്ട്‌ ഇറ്റലി​യിൽനി​ന്നുള്ള ചില പയനി​യർമാ​രെ ഒട്ടും സമയം പാഴാ​ക്കാ​തെ ഡുറസി​ലെ​ത്തി​ച്ചു. എന്നാൽ ആയുധ​ധാ​രി​ക​ളായ നാട്ടു​കാർ ആ തുറമു​ഖ​ത്തി​ന്റെ നിയ​ന്ത്രണം ഏറ്റെടു​ത്തി​രു​ന്നു. സംഘർഷ​ഭ​രി​ത​മായ 12 മണിക്കൂ​റി​നു​ശേഷം ഒടുവിൽ, ആ പയനി​യർമാർക്ക്‌ സ്വന്തം രാജ്യ​ത്തേക്കു പോകാൻ ബോട്ടിൽ ഇടം ലഭിച്ചു.

രാജ്യ​ത്തി​ന്റെ വിവിധ ഭാഗങ്ങ​ളി​ലുള്ള സഹോ​ദ​ര​ങ്ങ​ളു​മാ​യി കൺട്രി കമ്മിറ്റി ദിവസ​വും ടെലി​ഫോ​ണി​ലൂ​ടെ ബന്ധംപു​ലർത്തി​ക്കൊ​ണ്ടി​രു​ന്നു. ദിവസ​വും രാവിലെ എല്ലാം ശാന്തമാ​യി​രി​ക്കും. ഒരു കുഞ്ഞി​നെ​പ്പോ​ലും വഴിയി​ലെ​ങ്ങും കാണില്ല. എന്നാൽ ഉച്ചകഴി​യു​മ്പോ​ഴേക്ക്‌ ആളുകൾ വെടി​വെ​ക്കാൻ തുടങ്ങും, അത്‌ വെളു​പ്പി​നു​വരെ തുടരു​ക​യും ചെയ്യും. ചിലരു​ടെ കൈവശം വിമാ​ന​വേധ പടക്കോ​പ്പു​കൾവരെ ഉണ്ടായി​രു​ന്നു. ഈ പോരാ​ട്ട​മാണ്‌ ട്രാസീ​റാ (പ്രക്ഷു​ബ്ധാ​വസ്ഥ) എന്ന്‌ അറിയ​പ്പെ​ട്ടത്‌.

യഹോ​വ​യു​ടെ നാമമ​ഹ​ത്ത്വ​ത്തി​നാ​യി

ബെറാ​റ്റിൽ നിഷ്‌പ​ക്ഷ​ത​യു​ടെ പേരിൽ ജയിലി​ലായ ആറുസ​ഹോ​ദ​ര​ന്മാ​രിൽ ഒരാളാണ്‌ ആർബെൻ മാർക്കോ. അദ്ദേഹം പറയുന്നു: “എന്നെ പാർപ്പിച്ച അറയുടെ ഭിത്തി​യിൽ ഒരു ചെറിയ ദ്വാര​മു​ണ്ടാ​യി​രു​ന്നു. അപ്പുറത്തെ അറയിൽ കിടന്നി​രു​ന്ന​യാൾ ഞാൻ ആരാ​ണെന്നു ചോദി​ച്ചു.” ആർബെൻ ആഴ്‌ച​ക​ളോ​ളം അദ്ദേഹ​ത്തോ​ടു സാക്ഷീ​ക​രി​ച്ചു. അതിനു​ശേഷം ഒരുദി​വസം ആ ശബ്ദം കേൾക്കാ​താ​യി.

ആർബെൻ ജയിൽമോ​ചി​ത​നാ​യ​ശേഷം ഒരു ചെറു​പ്പ​ക്കാ​രൻ അദ്ദേഹ​ത്തി​ന്റെ വീട്ടിൽവന്നു. ആർബെന്‌ ആളെ മനസ്സി​ലാ​യി​ല്ലെ​ങ്കി​ലും ആ ശബ്ദം പരിച​യ​മു​ണ്ടാ​യി​രു​ന്നു—തൊട്ട​ടുത്ത ജയില​റ​യിൽ കിടന്ന ആളായി​രു​ന്നു അത്‌.

“ഞാൻ ഇതു തരാൻ വന്നതാണ്‌,” ഒരു ഉച്ചഭാ​ഷി​ണി ആർബെനെ ഏൽപ്പി​ച്ചു​കൊണ്ട്‌ അദ്ദേഹം പറഞ്ഞു.

ട്രാസീ​റാ​യു​ടെ സമയത്ത്‌ ഞാൻ ഇത്‌ നിങ്ങളു​ടെ രാജ്യ​ഹാ​ളിൽനി​ന്നു മോഷ്ടി​ച്ച​താണ്‌. പക്ഷേ, ജയിലിൽവെച്ചു നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എന്റെ ഹൃദയത്തെ സ്‌പർശി​ച്ചു. ദൈവ​മു​മ്പാ​കെ ശുദ്ധമായ ഒരു മനസ്സാ​ക്ഷി​യു​ണ്ടാ​യി​രി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. അതു​കൊ​ണ്ടാണ്‌ ഇതു നിങ്ങൾക്കു മടക്കി​ത്ത​രാ​മെന്നു ഞാൻ തീരു​മാ​നി​ച്ചത്‌,” അദ്ദേഹം ആർബെ​നോ​ടു പറഞ്ഞു.

നിർമ​ല​താ​പാ​ല​ക​രായ ആ ഒരുകൂ​ട്ടം ചെറു​പ്പ​ക്കാ​രോ​ടുള്ള നാഷോ ഡോറി​യു​ടെ അന്തിമ സന്ദേശം ആർബെൻ ഓർത്തു: “അത്‌ യഹോ​വ​യു​ടെ നാമത്തി​ന്റെ മഹത്ത്വ​ത്തിൽ കലാശി​ക്കും.”

യഹോ​വ​യു​ടെ ആടുകളെ പരിപാ​ലി​ക്കു​ന്നു

വിദേ​ശി​ക​ളായ മൂപ്പന്മാ​രെ​ല്ലാം പോയ​തോ​ടെ മിക്ക സഭകളു​ടെ​യും കൂട്ടങ്ങ​ളു​ടെ​യും ചുമതല 19-ഉം 20-ഉം ഒക്കെ വയസ്സുള്ള ശുശ്രൂ​ഷാ​ദാ​സ​ന്മാർക്കാ​യി. ഒരുദി​വസം അവരിൽ മൂന്നു​പേർ വ്‌ളോ​റി​യിൽനിന്ന്‌ ടിറാ​ന​യി​ലേക്കു പുറ​പ്പെട്ടു, അത്‌ ഒട്ടും സുരക്ഷി​ത​മാ​യി​രു​ന്നി​ല്ലെ​ങ്കി​ലും. ഭക്ഷ്യദൗർല​ഭ്യം നിലനി​ന്നി​രു​ന്ന​തി​നാൽ, അവർക്ക്‌ ഭൗതി​ക​മാ​യി സഹായ​മെ​ന്തെ​ങ്കി​ലും വേണ​മോ​യെന്ന്‌ കൺട്രി കമ്മിറ്റി​യം​ഗങ്ങൾ ചോദി​ച്ചു.

“വയൽസേവന റിപ്പോർട്ട്‌ എഴുതാ​നുള്ള ഫാറം മുഴുവൻ തീർന്നു​പോ​യി,” ആ ചെറു​പ്പ​ക്കാർ പറഞ്ഞു. വർഷങ്ങൾക്കു മുമ്പുള്ള ആ പ്രായ​മായ വിശ്വസ്‌ത സഹോ​ദ​ര​ന്മാ​രെ​പ്പോ​ലെ ഇവരും ഭൗതി​കാ​വ​ശ്യ​ങ്ങ​ളെ​ക്കാൾ ആത്മീയാ​വ​ശ്യ​ങ്ങൾക്കാണ്‌ മുൻതൂ​ക്കം നൽകി​യത്‌. ഭയവും അനിശ്ചി​താ​വ​സ്ഥ​യും നിലനിൽക്കു​ന്ന​തി​നാൽ അനേക​രും സുവി​ശേ​ഷ​ത്തോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും അവർ പറഞ്ഞു.

സ്‌മാ​ര​ക​ത്തെ തുടർന്ന്‌ ഓഫീ​സി​ലേക്ക്‌ ഒരു ഫോൺവന്നു. ക്യൂക്‌സി​ലുള്ള സഹോ​ദ​രി​മാ​രാ​യി​രു​ന്നു അത്‌. “പയനി​യർമാർ പോയ​തോ​ടെ ഞങ്ങൾ തനിച്ചാണ്‌ യോഗങ്ങൾ നടത്തു​ന്നത്‌,” അവരിൽ ഒരാൾ പറഞ്ഞു.

പ്രക്ഷു​ബ്ധാ​വ​സ്ഥ​നി​മി​ത്തം ക്യൂക്‌സി​ലുള്ള പ്രസാ​ധ​ക​രു​മാ​യി ബന്ധംപു​ലർത്താൻ ടിറാ​ന​യി​ലുള്ള സഹോ​ദ​ര​ന്മാർക്കു കഴിഞ്ഞി​രു​ന്നില്ല. എന്നിരു​ന്നാ​ലും സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാത്ത ഏഴു​പ്ര​സാ​ധ​ക​രു​ടെ ഒരു കൂട്ടം രണ്ടിട​ത്താ​യി സ്‌മാ​രകം നടത്തി. സ്‌മാ​രകം ശരിയായ രീതി​യിൽത്തന്നെ നടത്തി​യി​രി​ക്കു​മോ എന്നൊരു ശങ്ക അവർക്കു​ണ്ടാ​യി​രു​ന്നു. ഏതായാ​ലും രണ്ടിട​ത്തും​കൂ​ടെ 19 പേർ ഹാജരാ​യി! മോശ​മായ സാഹച​ര്യ​ങ്ങ​ളും കർഫ്യൂ​വും ഒക്കെ ഉണ്ടായി​രു​ന്നി​ട്ടും, അതിശ​യ​ക​ര​മെന്നു പറയട്ടെ, 1997-ൽ അൽബേ​നി​യ​യി​ലെ സ്‌മാ​ര​ക​ഹാ​ജർ 3,154 ആയിരു​ന്നു. അരാജ​ക​ത്വം നിലനി​ന്നി​രു​ന്നെ​ങ്കി​ലും പ്രസാ​ധകർ ആളുകൾക്ക്‌ ആശ്വാ​സ​മേ​കി​ക്കൊണ്ട്‌ വളരെ ജാഗ്ര​ത​യോ​ടെ പ്രസം​ഗ​വേല തുടർന്നു.

ജിറോ​കാ​സ്റ്റ​റി​ലുള്ള സഹോ​ദ​ര​ങ്ങൾക്ക്‌ ആഹാര​വും സാഹി​ത്യ​വും ആവശ്യ​മാ​ണെന്നു കണ്ടപ്പോൾ, ഒരു ട്രക്കു​നി​റയെ സാധനങ്ങൾ അങ്ങോട്ട്‌ അയയ്‌ക്കു​ന്ന​തിൽ കുഴപ്പ​മു​ണ്ടോ എന്ന്‌ കൺട്രി കമ്മിറ്റി ചർച്ച​ചെ​യ്‌തു. എന്നാൽ അവർ ചർച്ച​ചെ​യ്‌തു​കൊ​ണ്ടി​രി​ക്കു​മ്പോൾ, സഹോ​ദ​ര​ന്മാ​രെ കാണാ​നാ​യി ഒരു വാർത്താ​പ്ര​ക്ഷേ​പകൻ വന്നിട്ടു​ണ്ടെ​ന്നും സഹായ​ക​മായ വല്ല വിവര​വും നൽകാൻ അദ്ദേഹ​ത്തി​നു കഴി​ഞ്ഞേ​ക്കു​മെ​ന്നും ഒരു സഹോ​ദരി വന്നുപ​റഞ്ഞു.

ആ സഹോ​ദ​ര​ന്മാർ ചർച്ച​ചെ​യ്യു​ന്നത്‌ എന്താ​ണെ​ന്നു​പോ​ലും അറിയാ​തെ അദ്ദേഹം പറഞ്ഞു: “ഒരുകാ​ര​ണ​വ​ശാ​ലും നാളെ തെക്കോ​ട്ടു​മാ​ത്രം പോ​യേ​ക്ക​രുത്‌. ടേയ്‌പേ​യ്‌ലേ​യ്‌നിൽ അപകട​ക​ര​മായ എന്തിനോ ഉള്ള പദ്ധതി​യി​ട്ടി​രി​ക്കു​ന്ന​താ​യി ഞങ്ങൾക്ക്‌ റിപ്പോർട്ടു കിട്ടി​യി​ട്ടുണ്ട്‌.” ജിറോ​കാ​സ്റ്റ​റി​ലേ​ക്കുള്ള ട്രക്ക്‌ ടേയ്‌പേ​യ്‌ലേ​യ്‌നിൽക്കൂ​ടി പോ​കേ​ണ്ടി​യി​രു​ന്ന​തി​നാൽ ആ പരിപാ​ടി റദ്ദു​ചെ​യ്യാൻ സഹോ​ദ​ര​ന്മാർ തീരു​മാ​നി​ച്ചു.

ടേയ്‌പേ​യ്‌ലേ​യ്‌നിൽ കടുത്ത അക്രമ​വും രക്തച്ചൊ​രി​ച്ചി​ലും ഉണ്ടായ​താ​യും നഗരത്തി​ലെ പാലം തീവെച്ചു നശിപ്പി​ച്ച​താ​യും പിറ്റേന്ന്‌ 11 മണി​യോ​ടെ പ്രത്യേക വാർത്താ​ബു​ള്ള​റ്റിൻ റിപ്പോർട്ടു ചെയ്‌തു. അന്ന്‌ അതുവഴി പോകു​ന്ന​തിൽനി​ന്നു തങ്ങളെ തടഞ്ഞതിന്‌ സഹോ​ദ​രങ്ങൾ യഹോ​വ​യോട്‌ അത്യന്തം നന്ദിയു​ള്ള​വ​രാ​യി​രു​ന്നു!

തുടർന്ന്‌ ആഴ്‌ച​ക​ളോ​ളം രാത്രി​മു​ഴു​വൻ വെടി​യൊച്ച കേട്ടാണ്‌ ബെഥേൽ കുടും​ബം ഉറങ്ങി​യത്‌. മിക്ക​പ്പോ​ഴും പ്രഭാ​താ​രാ​ധ​ന​യു​ടെ സമയത്ത്‌ പശ്ചാത്ത​ല​ത്തിൽ യന്ത്ര​ത്തോ​ക്കു​ക​ളു​ടെ​യും ബോംബ്‌ സ്‌ഫോ​ട​ന​ങ്ങ​ളു​ടെ​യും ശബ്ദം മുഴങ്ങി​യി​രു​ന്നു. യാതൊ​രു ലക്ഷ്യ​ബോ​ധ​വു​മി​ല്ലാ​തെ വെറുതെ നിറ​യൊ​ഴി​ച്ചി​രു​ന്നു, അതു​കൊ​ണ്ടു​തന്നെ വെടി​യു​ണ്ട​യേറ്റ്‌ അപകട​മു​ണ്ടാ​കാ​നുള്ള സാധ്യത എപ്പോ​ഴു​മു​ണ്ടാ​യി​രു​ന്നു. സുരക്ഷ​യെ​ക്ക​രു​തി ബെഥേൽ അംഗങ്ങൾ പുറത്തു​പോ​യ​തേ​യില്ല. പരിഭാ​ഷകർ ജനാല​യി​ങ്കൽനിന്ന്‌ അകലെ, തറയി​ലി​രുന്ന്‌ തങ്ങളുടെ ജോലി തുടർന്നു.

രാജ്യത്തെ ക്രമസ​മാ​ധാ​ന​നില പുനഃ​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 1997 ഏപ്രിൽമാ​സം ഐക്യ​രാ​ഷ്‌ട്ര സംഘട​ന​യു​ടെ കീഴി​ലുള്ള 7,000-ത്തോളം​വ​രുന്ന സായു​ധ​സേന അവി​ടെ​യെത്തി. ആഗസ്റ്റോ​ടെ സൈന്യം തിരി​ച്ചു​പോ​യി. അതു​കൊണ്ട്‌ സഹോ​ദ​ര​ങ്ങൾക്കു ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ നടത്താ​നാ​കു​മാ​യി​രു​ന്നു. സഹോ​ദ​ര​ങ്ങൾക്ക്‌ സന്തോ​ഷ​മാ​യി; കാരണം, മാസങ്ങ​ളാ​യി ചെറിയ കൂട്ടങ്ങ​ളാ​യാണ്‌ അവർ കൂടി​വ​ന്നി​രു​ന്നത്‌.

കൺ​വെൻ​ഷൻ സ്ഥലത്തേക്കു വരുന്ന​വഴി, സഹോ​ദ​ര​ന്മാർ വാടക​യ്‌ക്കെ​ടുത്ത ചില ബസ്സുകൾ സായു​ധ​കൊ​ള്ള​ക്കാർ തടഞ്ഞു. എന്നാൽ അതിലെ യാത്ര​ക്കാർ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്നു കണ്ടപ്പോൾ അവർ പറഞ്ഞു: “നിങ്ങൾ മറ്റുള്ള​വ​രിൽനി​ന്നെ​ല്ലാം വ്യത്യ​സ്‌ത​രാണ്‌! നിങ്ങളെ ഉപദ്ര​വി​ക്കാൻ ഞങ്ങളുടെ മനസ്സ്‌ അനുവ​ദി​ക്കു​ന്നില്ല.”

ട്രാസീ​റാ പ്രസം​ഗ​വേ​ലയെ എങ്ങനെ ബാധിച്ചു? പുരോ​ഗ​തിക്ക്‌ ഒരു തടസ്സവും ഉണ്ടായില്ല. ആകുല​ത​ക​ളും നിലവി​ലി​രുന്ന അപകട​സാ​ഹ​ച​ര്യ​ങ്ങ​ളും, ആത്മീയാ​വ​ശ്യ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ ബോധ​വാ​ന്മാ​രാ​യി​ത്തീ​രാൻ അനേകരെ സഹായി​ച്ചെന്നു തോന്നു​ന്നു. തത്‌ഫ​ല​മാ​യി വെറും 15 മാസം​കൊണ്ട്‌ 500 പേർ പുതു​താ​യി പ്രസാ​ധ​ക​രാ​യി​ത്തീർന്നു. അങ്ങനെ പ്രസാ​ധ​ക​രു​ടെ എണ്ണം 1,500-ൽ കവിഞ്ഞു.

കൊ​സോ​വോ ശ്രദ്ധാ​കേ​ന്ദ്ര​മാ​കു​ന്നു

ട്രാസീ​റാ​യ്‌ക്കു​ശേഷം വെടി​യൊച്ച നിലച്ചു. സഭകൾ വളർന്നു​കൊ​ണ്ടി​രു​ന്നു. എന്നാൽ അയൽരാ​ജ്യ​മായ കൊ​സോ​വോ​യിൽ പ്രശ്‌ന​ങ്ങ​ളു​ടെ കാർമേഘം ഉരുണ്ടു​കൂ​ടു​ക​യാ​യി​രു​ന്നു. അവിടത്തെ യുദ്ധത്തി​ന്റെ പരിണ​ത​ഫ​ലങ്ങൾ അൽബേ​നി​യ​യി​ലും അനുഭ​വ​പ്പെട്ടു, അഭയാർഥി​കൾ കൂട്ട​ത്തോ​ടെ വരാൻ തുടങ്ങി. അഭയാർഥി​ക​ളോട്‌ പ്രത്യാ​ശാ​ദൂത്‌ പങ്കു​വെ​ച്ചു​കൊ​ണ്ടും ആശ്വാ​സ​മേ​കുന്ന സാഹി​ത്യ​ങ്ങൾ വിതരണം ചെയ്‌തു​കൊ​ണ്ടും അൽബേ​നി​യ​യി​ലെ പ്രസാ​ധകർ കിട്ടിയ അവസരം നന്നായി വിനി​യോ​ഗി​ച്ചു. കൂടാതെ, യഹോ​വ​യു​ടെ സാക്ഷി​ക​ളും അവരുടെ കുട്ടി​ക​ളും അടങ്ങുന്ന 22 പേരുടെ ഒരു കൂട്ടത്തിന്‌ ആവശ്യ​മായ എല്ലാ സഹായ​ങ്ങ​ളും അവർ ചെയ്‌തു​കൊ​ടു​ത്തു.

ആഗസ്റ്റിൽ യുദ്ധം അവസാ​നി​ച്ച​പ്പോൾ കൊ​സോ​വോ​യിൽനി​ന്നുള്ള ആ സഹോ​ദ​രങ്ങൾ തിരി​ച്ചു​പോ​യി. എന്നാൽ അവർ ഒറ്റയ്‌ക്കാ​യി​രു​ന്നില്ല; പത്തു പ്രത്യേക പയനി​യർമാർ ഉൾപ്പെടെ, അൽബേ​നി​യ​ക്കാ​രും ഇറ്റലി​ക്കാ​രു​മായ സഹോ​ദ​രങ്ങൾ അവരോ​ടൊ​പ്പം പോയി. അവർക്ക്‌ ആവശ്യ​മായ ആത്മീയ സഹായം നൽകു​ന്ന​തി​നാ​യി​രു​ന്നു അത്‌. സേവന​വർഷം 1999-ന്റെ അവസാ​ന​ത്തോ​ടെ അൽബേ​നി​യ​യിൽ 1,805 പ്രസാ​ധ​ക​രും കൊ​സോ​വോ​യിൽ 40-ഉം ഉണ്ടായി​രു​ന്നു.

ആത്മീയ​ഭ​ദ്ര​ത​യ്‌ക്കാ​യി. . .

“നമ്മൾ വളരെ​യ​ധി​കം പരിഭാഷ നിർവ​ഹി​ക്കു​ന്ന​തിൽ സന്തോ​ഷ​മുണ്ട്‌. പക്ഷേ, നമുക്ക്‌ ഏറ്റവും ആവശ്യം പുതിയ ലോക ഭാഷാ​ന്ത​ര​മാണ്‌—നമ്മുടെ വിശ്വാ​സം കെട്ടു​പ​ണി​ചെ​യ്യാൻ ഉപകരി​ക്കുന്ന ഗുണനി​ല​വാ​ര​മുള്ള ഒരു ബൈബിൾ,” മരിക്കു​ന്ന​തി​നു​മുമ്പ്‌ നാഷോ ഡോറി സഹോ​ദരൻ പറഞ്ഞി​രു​ന്നു. നാഷോ മരിച്ച്‌ വെറും മൂന്നു​വർഷം കഴിഞ്ഞ​പ്പോൾ, 1999-ൽ, പുതിയ ലോക ഭാഷാ​ന്തരം—ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ അൽബേ​നി​യ​നി​ലേക്കു പരിഭാ​ഷ​ചെ​യ്യു​ന്ന​തിന്‌ ഭരണസം​ഘം അനുമതി നൽകി.

2000-ത്തിലെ കൺ​വെൻ​ഷൻ അൽബേ​നി​യ​യി​ലെ സഹോ​ദ​ര​ങ്ങൾക്ക്‌ അവിസ്‌മ​ര​ണീ​യ​മായ ഒന്നായി​രു​ന്നു—പുതിയ ലോക ഭാഷാ​ന്തരം—ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ അൽബേ​നി​യൻ ഭാഷയിൽ പ്രകാ​ശനം ചെയ്‌തു! കഠിനാ​ധ്വാ​നി​ക​ളായ പരിഭാ​ഷാ​സം​ഘം അക്ഷീണം പ്രവർത്തിച്ച്‌ ഒരുവർഷ​ത്തി​ലും കുറഞ്ഞ സമയം​കൊ​ണ്ടാണ്‌ അതു പൂർത്തി​യാ​ക്കി​യത്‌. മുമ്പ്‌ പാർല​മെ​ന്റി​ലെ കമ്മ്യൂ​ണിസ്റ്റ്‌ അംഗമാ​യി​രുന്ന ഒരു സാധാരണ പയനിയർ ഇപ്രകാ​രം എഴുതി: “എത്ര മഹത്തര​മായ ഒരു ഭാഷാ​ന്ത​ര​മാ​ണിത്‌! ബൈബി​ളി​ന്റെ ഗദ്യഭാ​ഗ​വും പദ്യഭാ​ഗ​വും വിവര​ണ​ങ്ങ​ളും എല്ലാം ഇത്ര രസകര​മാ​ണെന്ന്‌ ഈ ബൈബിൾഭാ​ഷാ​ന്തരം പഠിച്ച​പ്പോൾ മാത്ര​മാണ്‌ എനിക്കു മനസ്സി​ലാ​യത്‌. യേശു ചെയ്‌ത അത്ഭുത​ങ്ങ​ളെ​ക്കു​റി​ച്ചും അവനെ അധി​ക്ഷേ​പി​ക്കു​ക​യും പരിഹ​സി​ക്കു​ക​യും ചെയ്‌ത​തി​നെ​ക്കു​റി​ച്ചും വായി​ച്ച​പ്പോൾ ഞാൻ അത്യന്തം വികാ​ര​ഭ​രി​ത​യാ​യി; മുമ്പെ​ങ്ങും എനിക്ക്‌ അത്തരത്തിൽ അനുഭ​വ​പ്പെ​ട്ടി​ട്ടില്ല. ഹൃദയ​സ്‌പർശി​യായ ഓരോ രംഗവും വ്യക്തമാ​യി എനിക്കു ഭാവന​യിൽ കാണാ​നാ​യി!”

ആ സമയമാ​യ​പ്പോ​ഴേക്ക്‌ അൽബേ​നി​യ​യിൽ 2,200 പ്രസാ​ധ​ക​രു​ണ്ടാ​യി​രു​ന്നു. അതു​പോ​ലെ ബെഥേ​ലിൽ 40 പേരും. അപ്പാർട്ടു​മെ​ന്റു​കൾ വാടക​യ്‌ക്കെ​ടു​ത്തു. പക്ഷേ, അതും പോരാ​യി​രു​ന്നു. അതു​കൊണ്ട്‌ ടിറാ​ന​യു​ടെ പ്രാന്ത​പ്ര​ദേ​ശ​ത്തുള്ള മുസേ​സിൽ ഏഴ്‌ ഏക്കർ സ്ഥലം വാങ്ങാൻ ഭരണസം​ഘം അനുമതി നൽകി. അൽബേ​നി​യ​യി​ലെ​യും കൊ​സോ​വോ​യി​ലെ​യും വർധി​ച്ചു​വ​രുന്ന വേലയ്‌ക്ക്‌ നേതൃ​ത്വം നൽകു​ന്ന​തി​നാ​യി 2000-ത്തിൽ കൺട്രി കമ്മിറ്റി, ബ്രാഞ്ച്‌ കമ്മിറ്റി​യാ​യി പ്രവർത്തി​ക്കാൻ തുടങ്ങി.

2003 സെപ്‌റ്റം​ബ​റിൽ പുതിയ ബ്രാഞ്ചി​ന്റെ പണി തുടങ്ങി​യ​പ്പോ​ഴേക്ക്‌ അൽബേ​നി​യ​യി​ലെ പ്രസാ​ധ​ക​രു​ടെ എണ്ണം 3,122 ആയി. കൂടാതെ, അൽബേ​നി​യ​നി​ലേ​ക്കുള്ള എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ പരിഭാ​ഷ​യും നന്നായി പുരോ​ഗ​മി​ക്കു​ക​യാ​യി​രു​ന്നു. പ്രസം​ഗ​വേല ത്വരി​ത​ഗ​തി​യിൽ പുരോ​ഗ​മി​ക്കു​ന്ന​തോ​ടൊ​പ്പം പ്രസാ​ധകർ അഭിന​ന്ദ​നാർഹ​മായ ആത്മീയ പുരോ​ഗ​തി​യും കൈവ​രി​ക്കു​ക​യാ​യി​രു​ന്നു. 2004 ആഗസ്റ്റിൽ അൽബേ​നി​യ​യിൽ നടന്ന ആദ്യത്തെ ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂ​ളിൽ സംബന്ധിച്ച 20 ചെറു​പ്പ​ക്കാ​രിൽ പലരും, ഏതാനും വർഷം​മുമ്പ്‌ ട്രാസീ​റാ​യു​ടെ സമയത്ത്‌ കൗമാ​ര​പ്രാ​യ​ത്തിൽത്തന്നെ സഭാ ഉത്തരവാ​ദി​ത്വ​ങ്ങൾ വഹിച്ചി​ട്ടു​ള്ള​വ​രാ​യി​രു​ന്നു. ഇപ്പോൾ കൂടു​ത​ലായ ദിവ്യാ​ധി​പത്യ പരിശീ​ലനം നേടു​ന്ന​തിൽ അവർ അത്യന്തം സന്തോ​ഷി​ച്ചു!

‘സാത്താന്‌ ഇത്‌ സഹിക്കു​മോ?’

“യഹോവ ആത്മഹത്യക്ക്‌ പ്രേരി​പ്പി​ക്കു​ന്നു!” 2005 ഫെബ്രു​വ​രി​യിൽ പത്രങ്ങ​ളി​ലെ പ്രധാ​ന​ത​ല​ക്കെ​ട്ടാ​യി​രു​ന്നു അത്‌. ആത്മഹത്യ ചെയ്‌ത ഒരു പെൺകു​ട്ടി യഹോ​വ​യു​ടെ സാക്ഷി​യാ​ണെന്ന്‌ ടെലി​വി​ഷ​നി​ലും പത്രങ്ങ​ളി​ലും വാർത്ത വന്നു. ആ പെൺകു​ട്ടി നമ്മോ​ടൊ​പ്പം ബൈബിൾ പഠിക്കു​ക​യോ യോഗ​ങ്ങൾക്ക്‌ വരുക​യോ ചെയ്‌തി​രു​ന്നില്ല എന്നതാണ്‌ വാസ്‌തവം. യഹോ​വ​യു​ടെ സാക്ഷി​കളെ കരിവാ​രി​ത്തേ​ക്കുക എന്ന ഉദ്ദേശ്യ​ത്തിൽ എതിരാ​ളി​കൾ ഈ സംഭവത്തെ വളച്ചൊ​ടി​ച്ചു.

സാക്ഷി​ക​ളാ​യ കുട്ടി​കൾക്ക്‌ അധ്യാ​പ​ക​രിൽനിന്ന്‌ പരിഹാ​സം നേരി​ടേണ്ടി വന്നു. സഹോ​ദ​ര​ങ്ങൾക്ക്‌ ജോലി നഷ്ടപ്പെട്ടു. നമ്മുടെ വേല നിരോ​ധി​ക്ക​ണ​മെന്ന്‌ ആളുകൾ മുറവി​ളി​കൂ​ട്ടി. മാധ്യ​മ​ങ്ങ​ളോട്‌ കാര്യ​ങ്ങ​ളു​ടെ നിജസ്ഥി​തി വിവരി​ക്കാൻ സഹോ​ദ​രങ്ങൾ ശ്രമി​ച്ചെ​ങ്കി​ലും കാര്യങ്ങൾ കൂടുതൽ വഷളാ​യ​തേ​യു​ള്ളൂ.

ഈ പുതിയ പ്രശ്‌നത്തെ കൈകാ​ര്യം ചെയ്യാൻ തീർച്ച​യാ​യും ദൈവ​ദാ​സ​ന്മാർക്ക്‌ മാർഗ​നിർദേ​ശ​വും പിന്തു​ണ​യും ആവശ്യ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ വിഷലി​പ്‌ത​മായ നുണയെ ചെറു​ത്തു​നിൽക്കു​ന്ന​തി​നാ​യി സത്യം പ്രസം​ഗി​ക്കു​ന്ന​തിൽ തുട​രേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ഊന്നി​പ്പ​റ​യുന്ന ഒരു പ്രത്യേക പ്രസംഗം ബ്രാഞ്ച്‌ ക്രമീ​ക​രി​ച്ചു. മാനു​ഷ​ഭയം വെടിഞ്ഞ്‌ ആളുക​ളു​മാ​യി ന്യായ​വാ​ദം ചെയ്യാൻ സഹോ​ദ​രങ്ങൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെട്ടു. കഴിഞ്ഞ ഏതാനും വർഷങ്ങ​ളാ​യി യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ എണ്ണത്തിൽ ശ്രദ്ധേ​യ​മായ വർധന ഉണ്ടായി​ട്ടു​ണ്ടെ​ന്നും സാക്ഷികൾ ആത്മഹത്യ ചെയ്യു​ക​യാ​യി​രു​ന്നെ​ങ്കിൽ അതുണ്ടാ​കു​മാ​യി​രു​ന്നി​ല്ലെ​ന്നും അവർക്ക്‌ ആത്മാർഥ​ഹൃ​ദ​യ​രായ ആളുക​ളോ​ടു പറയാ​നാ​കു​മാ​യി​രു​ന്നു. ഇതൊരു പുതിയ ആക്രമ​ണ​മാർഗം അല്ലെന്നും 1960-കളിൽ സ്‌പീ​റോ വ്രൂ​ഹോ​യെ​ക്കു​റി​ച്ചും ഇത്തരത്തിൽ വ്യാജ​മാ​യി ആത്മഹത്യാ​വാർത്ത പ്രചരി​പ്പി​ച്ചി​രു​ന്നു​വെ​ന്നു​മുള്ള കാര്യം സഹോ​ദ​ര​ങ്ങ​ളു​ടെ ശ്രദ്ധയിൽക്കൊ​ണ്ടു​വന്നു. ഇതും അതു​പോ​ലെ തനിയെ കെട്ടട​ങ്ങു​മെന്ന്‌ അവരോ​ടു പറഞ്ഞു. അതുത​ന്നെ​യാണ്‌ സംഭവി​ച്ച​തും.

ഏതാനും മാസത്തി​നു​ശേഷം ആഗസ്റ്റിൽ ഭരണസം​ഘാം​ഗ​മായ ഡേവിഡ്‌ സ്‌പ്ലെയ്‌ൻ അവിടെ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷന്‌ എത്തി. അൽബേ​നി​യ​യിൽനി​ന്നും കൊ​സോ​വോ​യിൽനി​ന്നു​മാ​യി 4,675 പേർ അതിൽ പങ്കെടു​ത്തു. അൽബേ​നി​യ​നി​ലുള്ള വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതിയ ലോക ഭാഷാ​ന്തരം സമ്പൂർണ പതിപ്പ്‌ സ്‌പ്ലെയ്‌ൻ സഹോ​ദരൻ പ്രകാ​ശനം ചെയ്‌ത​പ്പോൾ സദസ്സിന്‌ സന്തോഷം അടക്കാ​നാ​യില്ല!

“വെറു​തെയല്ല, സാത്താൻ ഈ കുഴപ്പ​ങ്ങ​ളൊ​ക്കെ ഉണ്ടാക്കി​യത്‌! യഹോ​വ​യു​ടെ ജനത്തിന്റെ ഇടയിൽ ഇത്തരം മഹത്തായ കാര്യങ്ങൾ സംഭവി​ക്കു​മ്പോൾ അവനു സഹിക്കു​മോ?” അനേക വർഷമാ​യി വിശ്വാ​സ​ത്തി​ലുള്ള ഒരു സഹോ​ദരൻ പറഞ്ഞു.

മാധ്യ​മ​ങ്ങൾ മോശ​മായ വാർത്തകൾ പ്രചരി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും അൽബേ​നി​യ​യി​ലെ സഹോ​ദ​രങ്ങൾ കൂടുതൽ കരു​ത്തോ​ടെ മുന്നേറി. വ്യാജ​മായ വാർത്ത​ക​ളു​ടെ പൊള്ള​ത്തരം തിരി​ച്ച​റിഞ്ഞ അവിശ്വാ​സി​ക​ളായ പല ഭർത്താ​ക്ക​ന്മാ​രും ബന്ധുക്ക​ളും ബൈബിൾ പഠിച്ച്‌ പ്രസാ​ധ​ക​രാ​യി. സാത്താൻ ഇത്ര ഉഗ്രമായ ആക്രമണം അഴിച്ചു​വി​ട്ടി​ട്ടും യഹോ​വ​യു​ടെ ഇഷ്ടം നിറ​വേ​റു​ക​യാ​യി​രു​ന്നു. ബെഥേൽ കുടും​ബം പുതിയ ബ്രാഞ്ചി​ലേക്ക്‌ മാറി; ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂ​ളി​ന്റെ രണ്ടാമത്തെ ക്ലാസ്സ്‌ ആരംഭി​ച്ചു.

ബ്രാഞ്ച്‌ സമർപ്പണം

2006 ജൂണിൽ, പുതിയ ബ്രാഞ്ച്‌ സൗകര്യ​ങ്ങ​ളു​ടെ സമർപ്പ​ണ​ത്തി​നാ​യി 32 രാജ്യ​ങ്ങ​ളിൽനിന്ന്‌ എത്തിയ 350 പ്രതി​നി​ധി​ക​ളോ​ടൊ​പ്പം ഭരണസം​ഘാം​ഗ​ങ്ങ​ളായ തിയോ​ഡർ ജാരറ്റ്‌സും ഗെരിറ്റ്‌ ലോഷും ഉണ്ടായി​രു​ന്നു. 1940-ൽ ഷോക്ക​ടി​പ്പി​ച്ചുള്ള പീഡന​ത്തി​നു വിധേ​യ​നായ സോറ്റീർ റ്റ്‌സേ​ചീ​യും സമർപ്പ​ണ​ത്തിന്‌ എത്തിയി​രു​ന്നു. ഇപ്പോൾ 80-നടുത്ത്‌ പ്രായ​മുള്ള അദ്ദേഹം സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സേവി​ക്കു​ന്നു.

“എന്റെ സ്വപ്‌നം പൂവണി​ഞ്ഞ​ല്ലോ!” പതിറ്റാ​ണ്ടു​ക​ളോ​ളം കഠിന​പീ​ഡ​നങ്ങൾ സഹി​ക്കേണ്ടി വന്നിട്ടും വിശ്വ​സ്‌ത​മാ​യി സേവി​ച്ചു​കൊ​ണ്ടി​രുന്ന ഫ്രോ​സീന ജേക്കാ പറഞ്ഞു. സമർപ്പണ പരിപാ​ടി​യിൽ സംബന്ധിച്ച മറ്റൊ​രാ​ളാണ്‌ മരിച്ചു​പോയ ജാനി കൊമി​നൊ​യു​ടെ ഭാര്യ പോളീ​ക്‌റ്റ്‌സേനീ. അവർ, സാധാരണ പയനി​യർമാ​രാ​യി സേവി​ക്കുന്ന തന്റെ പെൺമ​ക്ക​ളെ​യും കൊച്ചു​മ​ക​ളെ​യും കുറിച്ച്‌ പറഞ്ഞു. കൂടാതെ വർഷങ്ങ​ളോ​ളം സഹിച്ച പീഡന​ത്തി​ന്റെ ആഘാത​വും പേറി വാസിൽ ജോക്ക​യും അവിടെ എത്തിയി​രു​ന്നു. ലാവോ​നീദ പോപ്പി​നെ സന്ദർശി​ച്ച​തി​നെ​പ്പ​റ്റി​യും രഹസ്യ​മാ​യി 1960-ൽ സ്‌നാ​ന​മേറ്റ കാര്യ​വും വിവരി​ച്ച​പ്പോൾ അദ്ദേഹ​ത്തി​ന്റെ കണ്ണുകൾ ഈറന​ണി​ഞ്ഞു.

ടിറാ​ന​യി​ലെ പഴയ ബ്രാഞ്ചി​നെ മൂന്നു​ഹാ​ളു​കൾ ചേർന്ന ഒരു രാജ്യ​ഹാൾ സമുച്ച​യ​വും 14 പേർക്കുള്ള ഒരു മിഷനറി ഭവനവും ആക്കി മാറ്റി. അൽബേ​നി​യൻ വയലിന്‌ വലി​യൊ​രു മുതൽക്കൂ​ട്ടാണ്‌ ആറ്‌ ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂൾ വാർത്തെ​ടുത്ത വിശ്വ​സ്‌ത​രും ആത്മത്യാഗ മനോ​ഭാ​വം ഉള്ളവരു​മായ അനവധി പ്രത്യേക പയനി​യർമാർ. 950-ലേറെ വരുന്ന പ്രാ​ദേ​ശിക സാധാരണ-പ്രത്യേക പയനി​യർമാ​രു​ടെ ശുശ്രൂ​ഷ​യി​ലെ തീക്ഷ്‌ണത എടുത്തു പറയേ​ണ്ട​തു​തന്നെ.

ഭാവി എന്തായി​രി​ക്കും?

അൽബേ​നി​യ​യി​ലെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ തങ്ങളുടെ മാതൃ​ഭാ​ഷ​യി​ലുള്ള ബൈബി​ളും സാഹി​ത്യ​ങ്ങ​ളും അങ്ങേയറ്റം വിലമ​തി​ക്കു​ന്നു. ഇവി​ടെ​യും യഹോ​വ​യു​ടെ വേല അടിക്കടി പുരോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ദിവ്യാ​ധി​പത്യ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കാൻ പരിശീ​ലനം നേടി​യി​ട്ടുള്ള ഉത്സാഹി​ക​ളും പ്രാപ്‌ത​രു​മായ പുരു​ഷ​ന്മാർക്കു പുറമേ, ‘സുവാർത്താ​ദൂ​തി​ക​ളു​ടെ വലി​യൊ​രു ഗണവും’ ഇവി​ടെ​യുണ്ട്‌.—സങ്കീ. 68:11.

“നിനക്കു വിരോ​ധ​മാ​യി ഉണ്ടാക്കുന്ന യാതൊ​രു ആയുധ​വും ഫലിക്ക​യില്ല; ന്യായ​വി​സ്‌താ​ര​ത്തിൽ നിനക്കു വിരോ​ധ​മാ​യി എഴു​ന്നേ​ല്‌ക്കുന്ന എല്ലാനാ​വി​നെ​യും നീ കുറ്റം വിധി​ക്കും; യഹോ​വ​യു​ടെ ദാസന്മാ​രു​ടെ അവകാ​ശ​വും എന്റെ പക്കൽനി​ന്നുള്ള അവരുടെ നീതി​യും ഇതു തന്നേ” എന്ന നിശ്വസ്‌ത വചനത്തി​ന്റെ സത്യത​യ്‌ക്കുള്ള ജീവി​ക്കുന്ന സാക്ഷ്യ​മാണ്‌ അൽബേ​നി​യ​യി​ലെ യഹോ​വ​യു​ടെ സാക്ഷികൾ. (യെശ. 54:17) സ്വേച്ഛാ​ധി​പത്യ ഭരണം, പീഡനം, ഒറ്റപ്പെ​ടു​ത്തൽ, ദ്രോ​ഹ​ക​ര​മായ വ്യാജ​വാർത്താ പ്രചാ​ര​ണങ്ങൾ, വ്യക്തി​പ​ര​മായ പ്രശ്‌നങ്ങൾ എന്നിവ​യെ​ല്ലാം ഉണ്ടായി​ട്ടും അവർക്ക്‌ തകർന്നു​പോ​കാ​തെ പിടി​ച്ചു​നിൽക്കാ​നാ​യത്‌ യഹോ​വ​യു​ടെ കൃപയാ​ലും ശക്തിയാ​ലും മാത്ര​മാണ്‌.

ദൈവ​ത്തി​ന്റെ വിശ്വസ്‌ത സ്‌നേ​ഹ​വും അനു​ഗ്ര​ഹ​ങ്ങ​ളും എന്നും തങ്ങളോ​ടൊ​പ്പം ഉണ്ടായി​രി​ക്കും എന്ന ഉറച്ച ബോധ്യ​ത്തോ​ടെ​യാണ്‌ അൽബേ​നി​യ​യി​ലെ യഹോ​വ​യു​ടെ ജനം ഭാവി​യി​ലേക്ക്‌ നോക്കു​ന്നത്‌. പ്രയാ​സ​ങ്ങ​ളൊ​ക്കെ ഉണ്ടെങ്കി​ലും, തങ്ങളുടെ സ്വർഗീയ പിതാ​വി​ന്റെ ഹൃദയം സന്തോ​ഷി​പ്പി​ക്കാൻ കഴിയു​ന്ന​തി​ലും തങ്ങൾക്കാ​യി കരുതി​യി​രി​ക്കുന്ന ഭാവി​യെ​ക്കു​റി​ച്ചുള്ള പ്രത്യാ​ശ​യി​ലും അവർ ആഹ്ലാദി​ക്കു​ന്നു. (സദൃ. 27:11; എബ്രാ. 12:1, 2) അൽബേ​നി​യ​യു​ടെ ദിവ്യാ​ധി​പത്യ ചരി​ത്ര​ത്തിൽ ഉടനീളം സത്യ​മെന്ന്‌ ആവർത്തി​ച്ചു തെളി​യി​ക്ക​പ്പെ​ട്ടി​ട്ടുള്ള ഒരു സുപ്ര​ധാന കാര്യം ഇതാണ്‌: പ്രായ​ഭേ​ദ​മെ​ന്യേ തന്റെ വിശ്വസ്‌ത ദാസന്മാർ ചെയ്യുന്ന ചെറു​തും വലുതു​മായ ത്യാഗങ്ങൾ യഹോവ ഒരിക്ക​ലും മറന്നു​ക​ള​യില്ല.—എബ്രാ. 6:10; 13:16.

[130-ാം പേജിലെ ആകർഷക വാക്യം]

ദൈവത്തിന്റെ ഗിത്താർ എന്നായി​രു​ന്നു ആദ്യപ​രി​ഭാ​ഷ

[140-ാം പേജിലെ ആകർഷക വാക്യം]

“ഒരു ക്രിസ്‌ത്യാ​നി​യാ​യി​രു​ന്നെ​ങ്കിൽ പുരോ​ഹി​ത​ന്മാ​രെ​പ്പോ​ലെ നീയും പോരാ​ട്ട​ത്തിൽ പങ്കു​ചേ​രു​മാ​യി​രു​ന്നു!”

[189-ാം പേജിലെ ആകർഷക വാക്യം]

വയൽസേവന റിപ്പോർട്ട്‌ എഴുതാ​നുള്ള ഫാറം മുഴുവൻ തീർന്നു​പോ​യി”

[132-ാം പേജിലെ ചതുരം/ ചിത്രം]

അൽബേനിയ—ഒരു ആകമാ​ന​വീ​ക്ഷ​ണം

ഭൂപ്രകൃതി

തെക്കു​കി​ഴക്കൻ യൂറോ​പ്പിൽ ഗ്രീസി​നു വടക്കും ഇറ്റലി​യു​ടെ (ഒരു ഷൂവിന്റെ ആകൃതി​യിൽ കാണ​പ്പെ​ടുന്ന ആ രാജ്യ​ത്തി​ന്റെ ഉപ്പൂറ്റി ഭാഗത്തി​നു) കിഴക്കും ആയാണ്‌ അൽബേ​നി​യ​യു​ടെ സ്ഥാനം. 28,750 ചതുര​ശ്ര​കി​ലോ​മീ​റ്റ​റാണ്‌ ഇതിന്റെ വിസ്‌തൃ​തി. 362 കിലോ​മീ​റ്റർ ദൈർഘ്യ​മുള്ള ഇതിന്റെ തീര​ദേശം അഡ്രി​യാ​റ്റിക്‌ കടൽമു​തൽ അയോ​ണി​യൻ കടൽവരെ എത്തുന്നു. വെള്ളമ​ണൽവി​രിച്ച കടലോ​ര​വും പച്ചകലർന്ന നീലനി​റ​ത്തി​ലുള്ള വെള്ളവും, അവയ്‌ക്കു പശ്ചാത്ത​ല​മൊ​രു​ക്കുന്ന ചെങ്കു​ത്തായ പർവത​ങ്ങ​ളും എല്ലാം വ്‌ളോ​റി​മു​തൽ സരൻഡ​വരെ നീണ്ടു​കി​ട​ക്കുന്ന അൽബേ​നി​യൻ തീര​ദേ​ശ​ത്തി​ന്റെ മനോ​ഹാ​രി​ത​യ്‌ക്കു മാറ്റു​കൂ​ട്ടു​ന്നു. വടക്കു​ഭാ​ഗ​വും രാജ്യ​ത്തി​ന്റെ ഉൾപ്ര​ദേ​ശ​ങ്ങ​ളും ചെങ്കു​ത്തായ മലനി​രകൾ നിറഞ്ഞ​താണ്‌. എന്നാൽ തെക്കു​പ​ടി​ഞ്ഞാ​റു ഭാഗത്തുള്ള താഴ്‌വാര പ്രദേ​ശങ്ങൾ വളക്കൂ​റുള്ള കൃഷി​യി​ട​ങ്ങ​ളാണ്‌.

ജനങ്ങൾ

ജനസംഖ്യ 36,00,000-ത്തോളം വരും. അവരിൽ ഭൂരി​പ​ക്ഷ​വും അൽബേ​നി​യൻ വംശജ​രാണ്‌. ചെറി​യൊ​രു ശതമാനം റോമ, ഗ്രീക്ക്‌, സെർബി​യൻ വംശക്കാ​രു​മാണ്‌.

കാലാവസ്ഥ

തെക്കൻ തീരദേശ മേഖല​ക​ളിൽ, വേനൽക്കാ​ലത്ത്‌ ശരാശരി 26 ഡിഗ്രി സെൽഷ്യസ്‌ ചൂടുണ്ട്‌. എന്നിരു​ന്നാ​ലും വടക്കുള്ള ഡിബർ പർവത​പ്ര​ദേ​ശത്ത്‌ ശൈത്യ​കാ​ലത്തെ താപനില പൂജ്യ​ത്തിന്‌ 25 ഡിഗ്രി സെൽഷ്യ​സിൽ താഴെ​യാണ്‌.

ആഹാരം

പാൽക്കട്ടി, വശളച്ചീര, തക്കാളി, സവാള എന്നിവ​യോ മറ്റു പച്ചക്കറി​ക​ളോ ഇറച്ചി​യോ നിറച്ച സമോ​സ​പോ​ലുള്ള ഭക്ഷണമാണ്‌ ബൈറക്ക്‌. കോഴി​യി​റ​ച്ചി​യോ ആട്ടിറ​ച്ചി​യോ തൈരും ചതകു​പ്പ​യും ചേർത്തു​ണ്ടാ​ക്കിയ രുചി​ക​ര​മായ മിശ്രി​ത​ത്തിൽ മുക്കി മൊരി​ച്ചെ​ടു​ക്കു​ന്ന​താണ്‌ റ്റാവാ എ കോസിറ്റ്‌. സൂപ്പു​ക​ളും സ്റ്റ്യൂവും അൽബേ​നി​യ​ക്കാ​രു​ടെ ഭക്ഷണത്തിൽ സാധാ​ര​ണ​മാ​യ​തി​നാൽ പൊതു​വെ സ്‌പൂ​ണു​കൊ​ണ്ടു കഴിക്കാൻ അവർ ഇഷ്ടപ്പെ​ടു​ന്നു. വിശേ​ഷാ​വ​സ​ര​ങ്ങ​ളിൽ ആട്ടിറച്ചി ഉണ്ടാക്കു​മ്പോൾ വിശി​ഷ്ടാ​തി​ഥിക്ക്‌ ആടിന്റെ തല കൊടു​ക്കും! അവരുടെ മധുര​പ​ല​ഹാ​ര​ങ്ങ​ളിൽ ചിലതാണ്‌ ബാക്‌ലാ​വാ, (വലത്തു​വ​ശത്തെ ചിത്രം) കാ​ഡൈഫ്‌ എന്നിവ. പേസ്‌ട്രി​യു​ടെ മുകളിൽ സിറപ്പോ തേനോ ഒഴിച്ച്‌ വിവി​ധ​യി​നം അണ്ടിപ്പ​രി​പ്പു​കൾ വിതറി അവ്‌നിൽ വെച്ച്‌ മൊരി​ച്ചെ​ടു​ക്കു​ന്ന​താണ്‌ കാ​ഡൈഫ്‌. അവരുടെ മുഖ്യാ​ഹാ​രം റൊട്ടി​യാണ്‌. ആഹാരം കഴി​ച്ചെന്നു പറയണ​മെ​ങ്കിൽ “ഹെങ്ക്‌ര ബൂക്ക്‌ (ഞാൻ റൊട്ടി കഴിച്ചു) എന്നു പറഞ്ഞാൽ മതി.

[134-ാം പേജിലെ ചതുരം/ ചിത്രങ്ങൾ]

ആദ്യകാല കൺ​വെൻ​ഷ​നു​കൾ

ഞായറാ​ഴ്‌ച​തോ​റും നടത്തി​യി​രുന്ന അൽബേ​നി​യൻ ഭാഷയി​ലുള്ള യോഗങ്ങൾ ഒഴിച്ചാൽ, അമേരി​ക്ക​യി​ലെ ന്യൂ ഇംഗ്ലണ്ടിൽ താമസി​ച്ചി​രുന്ന അൽബേ​നി​യ​ക്കാർ സാധാ​ര​ണ​ഗ​തി​യിൽ ഇംഗ്ലീഷ്‌ സഭക​ളോ​ടോ ഗ്രീക്ക്‌ സഭക​ളോ​ടോ ഒത്താണു സഹവസി​ച്ചി​രു​ന്നത്‌. 1920-കളിലും 1930-കളിലും അവർ ഗ്രീക്ക്‌ ഭാഷാ കൺ​വെൻ​ഷ​നു​ക​ളിൽ സംബന്ധി​ച്ചി​രു​ന്നു. പക്ഷേ, അപ്പോ​ഴും “അൽബേ​നി​യൻ ബൈബിൾ വിദ്യാർഥി​ക​ളു​ടെ ത്രിദിന കൺ​വെൻ​ഷൻ” എന്നെഴു​തിയ അൽബേ​നി​യൻ ഭാഷയി​ലുള്ള ബാഡ്‌ജ്‌ ഉണ്ടായി​രു​ന്ന​തിൽ അവർ അതീവ സന്തോ​ഷ​മു​ള്ള​വ​രാ​യി​രു​ന്നു!

[ചിത്രങ്ങൾ]

1920-കളുടെ ഒടുവിൽ ബോസ്റ്റ​ണിൽ നടന്ന കൺ​വെൻ​ഷ​നിൽ അൽബേ​നി​യൻ സഹോ​ദ​രങ്ങൾ (താഴെ) ധരിച്ച ബാഡ്‌ജ്‌ (വലത്ത്‌)

[151, 152 പേജു​ക​ളി​ലെ ചതുരം/ ചിത്രങ്ങൾ]

“യഹോവ ഞങ്ങളെ ഒരിക്ക​ലും കൈവി​ട്ടില്ല”

ഫ്രോസീന ജേകാ

ജനനം 1926

സ്‌നാനം 1946

സംക്ഷിപ്‌ത വിവരം കൗമാ​ര​ത്തി​ലാണ്‌ ഫ്രോ​സീന സത്യം പഠിക്കു​ന്നത്‌. മാതാ​പി​താ​ക്കൾ എതിർത്തു, അധികാ​രി​കൾ ഒറ്റപ്പെ​ടു​ത്തി. എന്നിട്ടും യഹോ​വ​യോ​ടും അവന്റെ സംഘട​ന​യോ​ടും ഉള്ള ഉറ്റബന്ധം അവർ സദാ കാത്തു​സൂ​ക്ഷി​ച്ചു. 2007-ൽ വിശ്വ​സ്‌ത​യാ​യി മരിച്ചു.

◼ തന്റെ മൂത്ത ആങ്ങളമാ​രിൽനിന്ന്‌ 1940-കളിലാണ്‌ ഫ്രോ​സീന സത്യം പഠിക്കു​ന്നത്‌. സാക്ഷി​ക​ള​ല്ലാത്ത മാതാ​പി​താ​ക്കൾ തീരു​മാ​നിച്ച ഒരു വിവാ​ഹ​ത്തി​നു സമ്മതി​ക്കാ​ഞ്ഞ​തി​നാൽ സഹോ​ദ​രി​യെ വീട്ടിൽനിന്ന്‌ ഇറക്കി​വി​ട്ടു. എന്നാൽ ഗോലേ ഫ്‌ളോ​ക്കോ എന്ന സഹോ​ദരൻ തന്റെ വീട്ടിൽ സ്വന്തം മകളെ​പ്പോ​ലെ ഫ്രോ​സീ​നയെ സ്വീക​രി​ച്ചു.

“ഒരിക്കൽ വോട്ടു​ചെ​യ്യാൻ വിസമ്മ​തി​ച്ച​തി​ന്റെ പേരിൽ എന്നെ അറസ്റ്റു​ചെ​യ്‌തു,” ഫ്രോ​സീന പറയുന്നു. “30-ഓളം ഓഫീ​സർമാ​രു​ടെ നടുവിൽ ഞാൻ തനിച്ചാ​യി​രു​ന്നു. ‘ഞങ്ങൾക്കു നിന്നെ എന്തു ചെയ്യാ​നാ​കു​മെന്ന്‌ അറിയാ​മോ?’ ഒരാൾ അലറി. യഹോവ എന്നോ​ടൊ​പ്പം ഉള്ളതായി എനിക്കു തോന്നി. ഞാൻ പറഞ്ഞു: ‘പരമാ​ധീശ കർത്താ​വായ യഹോവ അനുവ​ദി​ക്കു​ന്ന​ത​ല്ലാ​തെ ഒന്നും ചെയ്യാൻ നിങ്ങൾക്കാ​വില്ല!’ എനിക്ക്‌ ഭ്രാന്താ​ണെന്ന്‌ അവർ കരുതി. അതു​കൊണ്ട്‌ ‘അവളെ ഇവി​ടെ​നിന്ന്‌ കൊണ്ടു​പോ​കൂ’ എന്ന്‌ അവർ പറഞ്ഞു. അങ്ങനെ ഞാൻ രക്ഷപ്പെട്ടു. അതെ, യഹോവ എന്നോ​ടൊ​പ്പം ഉണ്ടായി​രു​ന്നു!”

1957-ൽ ലൂചീ ജേകാ, ഫ്രോ​സീ​നയെ വിവാഹം കഴിച്ചു, അവർക്ക്‌ മൂന്നു​മ​ക്ക​ളും ജനിച്ചു. 1960-കളുടെ ആരംഭ​ത്തിൽ അൽബേ​നി​യ​യി​ലെ വേലയ്‌ക്കു മേൽനോ​ട്ടം വഹിക്കു​ന്ന​തി​നാ​യി രൂപീ​ക​രിച്ച കൺട്രി കമ്മിറ്റി​യിൽ ഒരംഗ​മാ​യി​രു​ന്നു ലൂചീ. താമസി​യാ​തെ അദ്ദേഹത്തെ അഞ്ചുവർഷത്തെ ഇന്റർണി​മി​നു (രാഷ്‌ട്രീയ കാരണ​ങ്ങ​ളു​ടെ പേരി​ലുള്ള ജയിൽശിക്ഷ) വിധിച്ചു. അങ്ങനെ അദ്ദേഹ​ത്തിന്‌ ഫ്രോ​സീ​ന​യെ​യും മക്കളെ​യും വിട്ട്‌ ദൂരെ​യുള്ള ഗ്രാം​ഷി​ലേക്കു പോ​കേ​ണ്ടി​വന്നു. അവിടെ ലൂചീ പ്രസം​ഗ​വേ​ല​യിൽ തുടരു​ക​യും സംഘട​ന​യെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ക​യും ചെയ്‌തു. ഗ്രാംഷ്‌ നിവാ​സി​കൾ ഇന്നും അദ്ദേഹത്തെ ഓർക്കു​ന്നുണ്ട്‌.

ലൂചീ ഇന്റർണി​മിൽ ആയിരു​ന്ന​തി​നാൽ കമ്മ്യൂ​ണിസ്റ്റ്‌ പാർട്ടി ഫ്രോ​സീ​ന​യെ​യും കുറ്റവാ​ളി​ക​ളു​ടെ പട്ടിക​യിൽപ്പെ​ടു​ത്തി. അതു​കൊണ്ട്‌ അവർക്ക്‌ ഔദ്യോ​ഗി​ക​മാ​യി ആഹാരം വാങ്ങാൻ അനുവാ​ദ​മു​ണ്ടാ​യി​രു​ന്നില്ല. “അതു വലി​യൊ​രു പ്രശ്‌ന​മാ​യി​രു​ന്നില്ല. സഹോ​ദ​രങ്ങൾ തങ്ങൾക്കു​ള്ള​തിൽ ഒരോ​ഹരി തന്നു. ഞങ്ങൾക്ക്‌ അതിജീ​വി​ക്കാ​നാ​യി; കാരണം യഹോവ ഞങ്ങളെ ഒരിക്ക​ലും കൈവി​ട്ടില്ല!” ഫ്രോ​സീന പറയുന്നു.

ലൂചീ​യു​ടെ മരണ​ശേഷം വളരെ അപൂർവ​മാ​യി മാത്രമേ സഹോ​ദ​ര​ങ്ങ​ളു​മാ​യി കണ്ടുമു​ട്ടി​യി​രു​ന്നു​ള്ളൂ. പക്ഷേ, ഫ്രോ​സീന അപ്പോ​ഴും തന്റെ പ്രസം​ഗ​പ്ര​വർത്തനം തുടർന്നു. അവർ പറയുന്നു: “1960-കളിൽ ജോൺ മാർക്ക്‌സ്‌ ഞങ്ങളെ സന്ദർശി​ച്ചു. ഒടുവിൽ 1986-ൽ, അദ്ദേഹ​ത്തി​ന്റെ ഭാര്യ​യായ ഹെലനെ ആദ്യമാ​യി കണ്ടപ്പോൾ, വർഷങ്ങ​ളാ​യി പരിച​യ​മു​ള്ള​വ​രെ​പ്പോ​ലെ ഞങ്ങൾക്കു തോന്നി! ലൂചീ​യും ഞാനും മാർക്ക്‌സ്‌ ദമ്പതി​കൾക്ക്‌ രഹസ്യ​മാ​യി സന്ദേശങ്ങൾ അയച്ചി​രു​ന്നു. അവർ അത്‌ ബ്രുക്ലി​നി​ലെ സഹോ​ദ​ര​ങ്ങളെ അറിയി​ക്കു​മാ​യി​രു​ന്നു.”

1992-ൽ നിരോ​ധനം നീങ്ങി​യ​പ്പോൾ അൽബേ​നി​യ​യിൽ ഉണ്ടായി​രുന്ന സ്‌നാ​ന​മേറ്റ ഒൻപതു സാക്ഷി​ക​ളിൽ ഒരാളാ​യി​രു​ന്നു ഫ്രോ​സീന. 2007-ൽ മരിച്ച ആ ദിവസം​വരെ അവർ യോഗ​ങ്ങ​ളി​ലും വയൽസേ​വ​ന​ത്തി​ലും ക്രമമാ​യി പങ്കുപ​റ്റി​യി​രു​ന്നു. മരണത്തി​നു തൊട്ടു​മു​മ്പാ​യി ഫ്രോ​സീന പറഞ്ഞു: “ഞാൻ മുഴു​ഹൃ​ദയാ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു! വിശ്വാ​സ​ത്തിൽ വിട്ടു​വീഴ്‌ച ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ ഞാൻ ഒരിക്കൽപ്പോ​ലും ചിന്തി​ച്ചി​ട്ടില്ല. ലോക​വ്യാ​പ​ക​മാ​യി എനിക്ക്‌ വലി​യൊ​രു കുടും​ബം ഉണ്ടെന്ന്‌ എനിക്ക​റി​യാ​മാ​യി​രു​ന്നു. എന്നാൽ, ഇന്ന്‌ അൽബേ​നി​യ​യി​ലെ ദിവ്യാ​ധി​പത്യ കുടും​ബ​ത്തി​ന്റെ വളർച്ച കാണാ​നാ​കു​ന്നത്‌ എന്നെ അത്യന്തം സന്തുഷ്ട​യാ​ക്കു​ന്നു. യഹോവ എന്നും ഞങ്ങളോ​ടൊ​പ്പം ഉണ്ടായി​രു​ന്നു. അവൻ തന്റെ സ്‌നേ​ഹ​പൂർവ​ക​മായ കരങ്ങളാൽ ഞങ്ങളെ ഇപ്പോ​ഴും താങ്ങുന്നു!”

[ചിത്രം]

ഫ്രോസീന ജേകാ, 2007-ൽ

[159, 160 പേജു​ക​ളി​ലെ ചതുരം/ ചിത്രങ്ങൾ]

സാഹിത്യങ്ങൾ—ഇന്ന്‌ ഏറെ സമൃദ്ധം

വാസിൽ ജോക്ക

ജനനം 1930

സ്‌നാനം 1960

സംക്ഷിപ്‌ത വിവരം സ്വേച്ഛാ​ധി​പത്യ ഭരണത്തിൻകീ​ഴിൽ സത്യത്തി​നു​വേണ്ടി ഉറച്ചനി​ല​പാട്‌ സ്വീക​രി​ച്ചു. ഇന്ന്‌ ടിറാ​ന​യിൽ ഒരു മൂപ്പനാ​യി സേവി​ക്കു​ന്നു.

◼ എന്റെ ഗ്രാമ​മായ ബർമാ​ഷിൽ 1930-കളിൽ ഗ്രീക്ക്‌ വീക്ഷാ​ഗോ​പു​രം കണ്ടത്‌ ഞാൻ ഇന്നും ഓർക്കു​ന്നു. ആ മാസി​ക​യിൽ ചൂണ്ടി എന്റെ പിതാവ്‌ പറഞ്ഞു: “അവർ പറയു​ന്ന​താണ്‌ സത്യം!” എന്നാൽ വർഷങ്ങൾക്കു ശേഷമാണ്‌ അദ്ദേഹം പറഞ്ഞതി​ന്റെ അർഥം എനിക്കു മനസ്സി​ലാ​യത്‌. ബൈബിൾ കൈവ​ശം​വെ​ക്കു​ന്നത്‌ അപകട​ക​ര​മാ​യി​രു​ന്നെ​ങ്കി​ലും അതു വായി​ക്കാൻ ഞാൻ ഇഷ്ടപ്പെ​ട്ടി​രു​ന്നു. എന്റെ സഹോ​ദ​രന്റെ ഭാര്യാ​പി​താ​വി​ന്റെ ശവസം​സ്‌കാര ചടങ്ങിൽവെച്ച്‌ ടിറാ​ന​യിൽനി​ന്നുള്ള ഒരു സഹോ​ദ​രനെ ഞാൻ കണ്ടുമു​ട്ടി. മത്തായി 24-ാം അധ്യാ​യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന, “യുഗസ​മാ​പ്‌തി​യു​ടെ” അടയാ​ള​ത്തെ​ക്കു​റിച്ച്‌ ഞാൻ അദ്ദേഹ​ത്തോ​ടു ചോദി​ച്ചു. അദ്ദേഹം അതെനി​ക്കു വിശദീ​ക​രി​ച്ചു​തന്നു. അപ്പോൾത്തന്നെ കഴിയു​ന്നത്ര ആളുക​ളോട്‌ പഠിക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു ഞാൻ പറഞ്ഞു.

1959-ൽ, ലാവോ​നീദ പോപ്പി​ന്റെ വീട്ടിൽ നടത്തിയ ഒരു യോഗ​ത്തിൽ ഞാൻ സംബന്ധി​ച്ചു. ഞാൻ വെളി​പാ​ടു പുസ്‌തകം വായി​ക്കാ​റു​ണ്ടാ​യി​രു​ന്ന​തി​നാൽ അതിൽപ്പ​റ​ഞ്ഞി​രി​ക്കുന്ന കാട്ടു​മൃ​ഗ​വും മഹതി​യാം ബാബി​ലോ​ണും ഒക്കെ എന്താ​ണെന്ന്‌ ഞാൻ ചോദി​ച്ചു. സഹോ​ദ​ര​ന്മാർ അതെല്ലാം വിശദീ​ക​രി​ച്ചു തന്നപ്പോൾ, ഇതാണ്‌ സത്യം എന്ന്‌ എനിക്കു മനസ്സി​ലാ​യി! ഒരു വർഷത്തി​നു​ശേഷം ഞാൻ സ്‌നാ​ന​മേറ്റു.

പ്രസം​ഗ​വേ​ല​യിൽ ഞാൻ തീക്ഷ്‌ണ​മാ​യി പങ്കുപ​റ്റി​യ​തി​നാൽ എനിക്ക്‌ ജോലി നഷ്ടപ്പെട്ടു. അതു​കൊണ്ട്‌ ഞാൻ ഇളകി​പ്പ​റി​ഞ്ഞു​കി​ടന്ന പഴയ ഒരു ഉന്തുവണ്ടി വാങ്ങി, ടിറാ​ന​യിൽ സാധനങ്ങൾ എത്തിച്ചു​കൊ​ടു​ക്കുന്ന പണി തുടങ്ങി. വളരെ അപൂർമാ​യി മാത്രമേ സഹോ​ദ​ര​ങ്ങളെ കണ്ടുമു​ട്ടാൻ സാധി​ച്ചി​രു​ന്നു​ള്ളൂ; സാഹി​ത്യ​ങ്ങ​ളും കൈവശം ഉണ്ടായി​രു​ന്നില്ല; പക്ഷേ, ഞാൻ പ്രസം​ഗ​വേല തുടർന്നു.

അൽബേ​നി​യ​യി​ലേക്ക്‌ ഒളിച്ചു കടത്തി​യി​രുന്ന ചില ഗ്രീക്ക്‌ സാഹി​ത്യ​ങ്ങൾ കൈക്ക​ലാ​ക്കാൻ (1960-കളുടെ ആരംഭ​ത്തിൽ ഇന്റർണി​മിൽ പോകു​ന്ന​തി​നു മുമ്പായി) ലാവോ​നീദ പോപ്പി​നു സാധിച്ചു. അദ്ദേഹം അത്‌ അൽബേ​നി​യ​നി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്തി പറഞ്ഞു​ത​രും, ഞാൻ അതെല്ലാം ഒരു നോട്ടു​ബു​ക്കിൽ എഴുതു​ക​യും ചെയ്യു​മാ​യി​രു​ന്നു. തുടർന്ന്‌ അദ്ദേഹ​ത്തി​ന്റെ നിർദേ​ശ​പ്ര​കാ​രം ഞാൻ അവയുടെ ഏതാനും പ്രതികൾ ഉണ്ടാക്കി ബെറാറ്റ്‌, ഫിയെർ, വ്‌ളോ​റി എന്നിവി​ട​ങ്ങ​ളി​ലുള്ള ചില സഹോ​ദ​ര​ങ്ങൾക്ക്‌ അയച്ചു​കൊ​ടു​ത്തു.

എന്നാൽ 1990-കളിൽ ഉണ്ടായ മാറ്റം വളരെ ശ്രദ്ധേ​യ​മാ​യി​രു​ന്നു. എത്ര​യെത്ര സാഹി​ത്യ​ങ്ങ​ളാണ്‌ യഹോവ ഞങ്ങൾക്കു​വേണ്ടി പ്രദാനം ചെയ്‌ത​തെ​ന്നോ! 1992 മുതൽ ഇക്കാലം​വരെ അൽബേ​നി​യ​നി​ലുള്ള 1 കോടി 70 ലക്ഷത്തി​ല​ധി​കം മാസി​കകൾ ഞങ്ങൾ സമർപ്പി​ച്ചി​ട്ടുണ്ട്‌. പുതിയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളെ​ല്ലാം അൽബേ​നി​യ​നി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. മാത്രമല്ല, പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ സമ്പൂർണ പതിപ്പും ഞങ്ങളുടെ ഭാഷയി​ലുണ്ട്‌! സാഹി​ത്യ​ങ്ങ​ളൊ​ന്നും ലഭ്യമ​ല്ലാ​തി​രുന്ന വർഷങ്ങ​ളെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ ഇന്നെനിക്ക്‌ സന്തോ​ഷം​കൊണ്ട്‌ കണ്ണുനി​റ​യു​ന്നു! ഏറെക്കാ​ല​ത്തേക്ക്‌ അധികം സാഹി​ത്യ​ങ്ങൾ ഇല്ലാതി​രു​ന്നത്‌ ഇന്ന്‌ കൂടുതൽ വിലമ​തി​പ്പു​ള്ള​വ​രാ​യി​രി​ക്കാൻ ഞങ്ങളെ സഹായി​ച്ചി​രി​ക്കു​ന്നു!

[163, 164 പേജു​ക​ളി​ലെ ചതുരം/ ചിത്രങ്ങൾ]

സ്വന്തം നാട്ടിൽ ഞാൻ ശരിക്കുള്ള വേല കണ്ടെത്തി

ആർഡിയൻ ടൂട്ര

ജനനം 1969

സ്‌നാനം 1992

സംക്ഷിപ്‌ത വിവരം ഇറ്റലി​യിൽവെച്ചു സത്യം പഠിച്ച അദ്ദേഹം അതിനു​ശേഷം അൽബേ​നി​യ​യി​ലേക്കു മടങ്ങി. അൽബേ​നിയ ബ്രാഞ്ച്‌ കമ്മിറ്റി​യി​ലെ അംഗമാണ്‌ ഇപ്പോൾ.

◼ ആയിര​ക്ക​ണ​ക്കിന്‌ അഭയാർഥി​ക​ളോ​ടൊ​പ്പം 1991-ൽ അൽബേ​നിയ വിടു​മ്പോൾ എനിക്ക്‌ 21 വയസ്സാ​യി​രു​ന്നു. ഒരു കപ്പൽ റാഞ്ചി​യെ​ടുത്ത്‌ ഞങ്ങൾ ഇറ്റലി​യി​ലേക്കു പോയി. അൽബേ​നി​യ​യി​ലെ​ങ്ങും ദാരി​ദ്ര്യ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അവി​ടെ​നി​ന്നു രക്ഷപ്പെ​ടാ​നാ​യ​തിൽ എനിക്കു വളരെ സന്തോഷം തോന്നി. ഒരു സ്വപ്‌ന​സാ​ക്ഷാ​ത്‌കാ​രം പോ​ലെ​യാ​യി​രു​ന്നു അത്‌.

ഇറ്റലി​യി​ലെ ബ്രിൻഡി​സി​യി​ലുള്ള അഭയാർഥി പാളയ​ത്തിൽ രണ്ടുദി​വസം കഴിഞ്ഞു. എന്നിട്ട്‌ ജോലി തേടി മെല്ലെ അവി​ടെ​നിന്ന്‌ പുറത്തു​ക​ടന്നു. ഒരാൾ അൽബേ​നി​യൻ ഭാഷയി​ലുള്ള ബൈബിൾ സന്ദേശ​ത്തി​ന്റെ ഒരു ചെറിയ ഫോ​ട്ടോ​ക്കോ​പ്പി തന്നിട്ട്‌ അന്ന്‌ ഉച്ചകഴി​ഞ്ഞു നടക്കുന്ന ഒരു യോഗ​ത്തിന്‌ എന്നെ ക്ഷണിച്ചു. ‘ങാ, പോ​യേ​ക്കാം, വല്ല ജോലി​യും തരപ്പെ​ട്ടാ​ലോ!’ ഞാൻ ചിന്തിച്ചു.

ഒരിക്ക​ലും പ്രതീ​ക്ഷി​ക്കാത്ത തരത്തി​ലുള്ള സ്‌നേ​ഹ​പൂർവ​ക​മായ സ്വീക​ര​ണ​മാണ്‌ എനിക്ക​വി​ടെ ലഭിച്ചത്‌. യോഗ​ത്തി​നു​ശേഷം എല്ലാവ​രും വന്ന്‌ സംസാ​രി​ച്ചു. വളരെ സൗഹാർദ​വും സ്‌നേ​ഹ​വും ഉള്ളവർ. ഒരു കുടും​ബം എന്നെ അത്താഴ​ത്തി​നു ക്ഷണിച്ചു. മുഷിഞ്ഞ വസ്‌ത്രം ധരിച്ച, അനധി​കൃത അൽബേ​നി​യൻ അഭയാർഥി​യായ എന്നോട്‌ എന്തൊരു ദയയും മാന്യ​ത​യു​മാണ്‌ അവർ കാണി​ച്ച​തെ​ന്നോ!

അടുത്ത യോഗ​ത്തി​നു ചെന്ന​പ്പോൾ വിറ്റോ മാസ്‌​ട്രോ​റോ​സേ ഒരു ബൈബി​ള​ധ്യ​യനം വാഗ്‌ദാ​നം​ചെ​യ്‌തു. ഞാൻ അതിനു സമ്മതിച്ചു. പെട്ടെ​ന്നു​തന്നെ ഇതാണ്‌ സത്യമ​ത​മെന്ന്‌ എനിക്കു മനസ്സി​ലാ​യി. 1992 ആഗസ്റ്റിൽ ഇറ്റലി​യിൽവെച്ച്‌ ഞാൻ സ്‌നാ​ന​മേറ്റു.

ഒടുവിൽ, നിയമാ​നു​സൃ​തം ഇറ്റലി​യിൽ താമസി​ക്കു​ന്ന​തി​നുള്ള രേഖക​ളെ​ല്ലാം ഞാൻ ശരിയാ​ക്കി. നല്ലൊരു ജോലി​യും കണ്ടെത്താ​നാ​യി; അൽബേ​നി​യ​യിൽ താമസി​ക്കുന്ന വീട്ടു​കാർക്ക്‌ ഞാൻ പണം അയച്ചു​കൊ​ടു​ത്തു​കൊ​ണ്ടി​രു​ന്നു. ‘എന്നാൽ അൽബേ​നി​യ​യിൽ നമ്മുടെ പ്രവർത്തനം സുഗമ​മാ​യി നടക്കു​ന്ന​സ്ഥി​തിക്ക്‌ അവിടെ ധാരാളം വേല ചെയ്യാ​നുണ്ട്‌. അതു​കൊണ്ട്‌ അങ്ങോട്ടു തിരി​ച്ചു​പോ​യി അവിടെ പ്രവർത്തി​ക്ക​ണോ? പക്ഷേ, അതി​നോട്‌ എന്റെ കുടും​ബം അനുകൂ​ലി​ക്കു​മോ? ഞാൻ അയച്ചു​കൊ​ടു​ക്കുന്ന പണം അവർക്ക്‌ ആവശ്യ​മാണ്‌. ഇനി, മറ്റാളു​കൾ എന്തു പറയും?’ ഇങ്ങനെ​യെ​ല്ലാം ഞാൻ ചിന്തി​ക്കാൻ തുടങ്ങി.

അങ്ങനെ​യി​രി​ക്കെ, ടിറാ​ന​യി​ലുള്ള ഓഫീ​സിൽനിന്ന്‌ എനിക്ക്‌ ഒരു ഫോൺവന്നു. നവംബ​റിൽ അൽബേ​നി​യ​യി​ലേക്കു പോകുന്ന ഇറ്റലി​യിൽനി​ന്നുള്ള ഒരു കൂട്ടം പ്രത്യേക പയനി​യർമാ​രെ അൽബേ​നി​യൻ ഭാഷ പഠിപ്പി​ക്കാൻ സാധി​ക്കു​മോ എന്ന്‌ ആരാഞ്ഞു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു അത്‌. അവരുടെ ആ നല്ല മാതൃക അൽബേ​നി​യ​യി​ലേക്കു മടങ്ങു​ന്ന​തി​നെ​ക്കു​റി​ച്ചു ഗൗരവ​മാ​യി ചിന്തി​ക്കാൻ എന്നെ പ്രേരി​പ്പി​ച്ചു. ‘ഞാൻ ഉപേക്ഷി​ച്ചു​പോന്ന പ്രദേ​ശ​ത്തേ​ക്കാണ്‌ അവരി​പ്പോൾ പോകു​ന്നത്‌. ഭാഷ അറിയി​ല്ലെ​ങ്കി​ലും പോകാൻ സന്തോ​ഷ​മു​ള്ളവർ. ഞാനാ​ണെ​ങ്കിൽ അൽബേ​നി​യ​യിൽനി​ന്നുള്ള അൽബേ​നി​യൻ ഭാഷ സംസാ​രി​ക്കു​ന്ന​യാൾ. എനിക്ക്‌ ഈ ഇറ്റലി​യിൽ എന്താ കാര്യം?’

അങ്ങോട്ടു പോകാൻതന്നെ ഞാൻ തീരു​മാ​നി​ച്ചു. ആ പ്രത്യേക പയനി​യർമാ​രോ​ടൊ​പ്പം അതേ ബോട്ടിൽ ഞാനും പുറ​പ്പെട്ടു. അവിടെ എത്തിയ ഉടനെ അവിടത്തെ ചെറിയ ബെഥേ​ലിൽ സേവി​ക്കാൻ തുടങ്ങി. രാവി​ലെ​തോ​റും അൽബേ​നി​യൻ പഠിപ്പി​ക്കും. ഉച്ചകഴിഞ്ഞ്‌ പരിഭാ​ഷാ വേലയും. എന്റെ വീട്ടു​കാർക്ക്‌ ആദ്യം അതത്ര ഇഷ്ടപ്പെ​ട്ടില്ല. എന്നാൽ ഞാൻ അൽബേ​നി​യ​യി​ലേക്കു വന്നതിന്റെ കാരണം മനസ്സി​ലാ​ക്കി​യ​പ്പോൾ അവർ സുവി​ശേ​ഷ​ത്തി​നു ചെവി​കൊ​ടു​ക്കാൻ തുടങ്ങി. താമസി​യാ​തെ എന്റെ മാതാ​പി​താ​ക്ക​ളും ചേട്ടനും രണ്ടു​ചേ​ച്ചി​മാ​രും സ്‌നാ​ന​മേറ്റു.

ഇറ്റലി​യി​ലെ നല്ല ജോലി​യും പണവും എല്ലാം ഉപേക്ഷി​ച്ചു​പോ​ന്ന​തിൽ ഞാൻ എന്നെങ്കി​ലും ദുഃഖി​ച്ചി​ട്ടു​ണ്ടോ? ഒരിക്ക​ലു​മില്ല! അൽബേ​നി​യ​യിൽ ഞാൻ ശരിക്കുള്ള വേല കണ്ടെത്തി! എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം എനിക്കുള്ള സകലതും​കൊണ്ട്‌ യഹോ​വയെ സേവി​ക്കു​ന്ന​താണ്‌ ശാശ്വത സന്തോഷം കൈവ​രു​ത്തുന്ന ശരിക്കുള്ള വേല!

[ചിത്രം]

ആർഡിയനും ഭാര്യ നോ​വേ​ദ്യേ​യും

[173, 174 പേജു​ക​ളി​ലെ ചതുരം/ ചിത്രങ്ങൾ]

രഹസ്യയോഗങ്ങൾക്ക്‌ അവസാനം

ആഡ്രീയാന മാമൂ​റ്റൈ

ജനനം 1971

സ്‌നാനം 1993

സംക്ഷിപ്‌ത വിവരം ഒരു രഹസ്യ​യോ​ഗ​ത്തിന്‌ ക്ഷണിക്ക​പ്പെട്ടു, അതിനു​ശേഷം പെട്ടെ​ന്നു​തന്നെ കാര്യങ്ങൾ പാടേ മാറി. ഇപ്പോൾ ഒരു പ്രത്യേക പയനി​യ​റാ​യി സേവി​ക്കു​ന്നു.

◼ 1991-ൽ എന്റെ കസിൻ മരിച്ച​പ്പോൾ ബാരീയ എന്നൊരു സ്‌ത്രീ ബൈബി​ളിൽനിന്ന്‌ ചില കാര്യങ്ങൾ പറഞ്ഞ്‌ എന്റെ ആന്റിയെ ആശ്വസി​പ്പി​ക്കു​ന്നത്‌ ഞാൻ കേൾക്കാ​നി​ട​യാ​യി. പെട്ടെ​ന്നു​തന്നെ ഞാൻ പല ചോദ്യ​ങ്ങ​ളും അവരോ​ടു ചോദി​ച്ചു. അപ്പോൾ തന്റെ കൂട്ടു​കാ​രി​യായ രാജ്‌മോൻഡയെ അവർ ജോലി​ചെ​യ്യു​ന്നി​ടത്തു പോയി കാണാ​മെന്ന്‌ ബാരീയ പറഞ്ഞു. രാജ്‌മോൻഡ​യു​ടെ കുടും​ബം ‘ക്ലാസ്സിൽ’ കൂടി​വ​രു​ന്ന​വ​രാ​യി​രു​ന്നു. എന്നാൽ കുറച്ചു​കാ​ല​ത്തേക്ക്‌ ബൈബിൾ ചർച്ചകൾ നടത്തി​യ​ശേഷം മാത്രമേ പുതി​യ​വർക്ക്‌ ക്ലാസ്സിൽ സംബന്ധി​ക്കാ​നാ​വൂ എന്ന്‌ രാജ്‌മോൻഡ പറഞ്ഞു. പഠിക്കുന്ന കാര്യ​ങ്ങ​ള​ത്ര​യും എനിക്ക്‌ ഇഷ്ടമായി; താമസി​യാ​തെ ക്ലാസ്സിൽ സംബന്ധി​ക്കാൻ എന്നെ അനുവ​ദി​ച്ചു.

ആ ക്ലാസ്സിൽ സംബന്ധി​ക്കുന്ന ആരും സ്‌നാ​ന​മേ​റ്റി​രു​ന്നില്ല. അവർ മുമ്പ്‌ സോറ്റീർ പാപയു​ടെ​യും സൂലോ ഹാസാ​നി​യു​ടെ​യും ഒപ്പം കൂടി​വ​ന്നി​രു​ന്ന​വ​രാണ്‌. വർഷങ്ങൾക്കു​മുമ്പ്‌ ക്ലാസ്സിൽ സീഗൂ​രീ​മീ നുഴഞ്ഞു​ക​യറി ആ സഹോ​ദ​ര​ന്മാ​രെ പോലീ​സിൽ ഏൽപ്പിച്ചു. അതു​കൊ​ണ്ടാ​ണി​പ്പോൾ എല്ലാവ​രും വളരെ ജാഗ്ര​ത​പു​ലർത്തി​യി​രു​ന്നത്‌; വളരെ ആലോ​ചി​ച്ചു മാത്രമേ ആരെ​യെ​ങ്കി​ലും യോഗ​ങ്ങൾക്കു ക്ഷണിച്ചി​രു​ന്നു​ള്ളൂ!

സ്‌നേ​ഹി​ത​രു​ടെ​യൊ​ക്കെ ഒരു പട്ടിക ഉണ്ടാക്കി, പഠിക്കുന്ന കാര്യങ്ങൾ അവരോ​ടു പറയണ​മെന്ന്‌ ആദ്യ​യോ​ഗ​ത്തിൽതന്നെ ഞാൻ പഠിച്ചു. അതു​കൊണ്ട്‌ ഞാൻ ഉടനെ​തന്നെ ഈൽമ റ്റാനീ​യോ​ടു സംസാ​രി​ച്ചു. താമസി​യാ​തെ അവരും ക്ലാസ്സിനു വരാൻ തുടങ്ങി. 15 പേരുള്ള ഞങ്ങളുടെ ക്ലാസ്സ്‌ പെട്ടെ​ന്നു​തന്നെ വലുതാ​യി.

1992 ഏപ്രി​ലിൽ മൈക്കൾ ഡിഗ്രി​ഗോ​റി​യോ​യും ഭാര്യ ലിൻഡ​യും ബെറാ​റ്റിൽ വന്നു. അദ്ദേഹ​ത്തി​ന്റെ പ്രസംഗം കേൾക്കാൻ എല്ലാവ​രെ​യും ക്ഷണിച്ചു​കൊ​ള്ളാൻ ഞങ്ങളോ​ടു പറഞ്ഞു. അങ്ങനെ, 54 പേർ ഹാജരാ​യി. ഞങ്ങളാ​രും സ്‌നാ​ന​മേ​റ്റി​രു​ന്നില്ല. യോഗത്തെ തുടർന്ന്‌ മണിക്കൂ​റു​ക​ളോ​ളം ചോദ്യ​വർഷ​ങ്ങ​ളാ​യി​രു​ന്നു. എങ്ങനെ യോഗങ്ങൾ നടത്തണം, പ്രസം​ഗ​വേല ചെയ്യണം എന്നെല്ലാം ഡിഗ്രി​ഗോ​റി​യോ ദമ്പതികൾ ഞങ്ങൾക്കു വിശദീ​ക​രി​ച്ചു​തന്നു.

അധികം താമസി​യാ​തെ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ നിയമാം​ഗീ​കാ​രം ലഭിച്ചു. എങ്ങനെ​യാണ്‌ വീടു​തോ​റു​മുള്ള വേല ചെയ്യേ​ണ്ടത്‌ എന്നു പഠിക്കു​ന്ന​തി​നാ​യി ഈൽമ​യും ഞാനും​കൂ​ടി രണ്ടുസ​ഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം ടിറാ​ന​യ്‌ക്കു പോയി. ഞങ്ങൾ പഠിച്ചത്‌ ബെറാ​റ്റി​ലുള്ള മറ്റുള്ള​വർക്കു കാണി​ച്ചു​കൊ​ടു​ക്കാൻ ഞങ്ങളോട്‌ പറഞ്ഞു. സാധി​ക്കു​ന്നത്ര നന്നായി അതു ചെയ്യാൻ ഞങ്ങൾ ശ്രമിച്ചു. 1993 മാർച്ചിൽ, ഇറ്റലി​യിൽനി​ന്നുള്ള നാലു പ്രത്യേക പയനി​യർമാർ ബെറാ​റ്റിൽ നിയമി​ത​രാ​യി. അതോടെ ആഴ്‌ച​തോ​റും പരസ്യ​മാ​യി​ത്തന്നെ രണ്ടു​യോ​ഗങ്ങൾ നടത്തി​ത്തു​ടങ്ങി. സഭ നന്നായി പുരോ​ഗ​മി​ച്ചു.

ആ മാർച്ചിൽ, ടിറാ​ന​യിൽ ആദ്യമാ​യി നടന്ന പ്രത്യേക സമ്മേളന ദിനത്തിൽ ഈൽമ​യും ഞാനും സ്‌നാ​ന​മേറ്റു; 585 പേർ സന്നിഹി​ത​രാ​യി​രു​ന്നു. ഞങ്ങൾ സാധാരണ പയനിയർ സേവനം ആരംഭി​ച്ചു. പെട്ടെ​ന്നു​തന്നെ പ്രത്യേക പയനിയർ സേവന​ത്തി​നു ഞങ്ങളെ ക്ഷണിച്ചു. അൽബേ​നി​യ​ക്കാ​രായ ആദ്യത്തെ പ്രത്യേക പയനി​യർമാ​രാ​യി​രു​ന്നു ഞങ്ങൾ. സ്വത​ന്ത്ര​മാ​യി പ്രവർത്തി​ക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. കോർച്ചെ​യി​ലേ​ക്കാണ്‌ ഞങ്ങളെ നിയമി​ച്ചത്‌.

ഈൽമ പിന്നീട്‌ വിവാ​ഹി​ത​യാ​യി. ഞങ്ങൾ എത്തുന്ന​തിന്‌ ഏതാനും മാസങ്ങൾക്കു​മുമ്പ്‌ കോർച്ചെ​യിൽ ഒറ്റയ്‌ക്കു പ്രസം​ഗ​വേല ചെയ്‌തി​രുന്ന ആർബെൻ ലൂബോ​ന്യ​യാണ്‌ അവരുടെ ഭർത്താവ്‌. പിന്നീട്‌ സർക്കിട്ട്‌ വേല ചെയ്‌ത അവർ ഇരുവ​രും ഇപ്പോൾ ബെഥേ​ലിൽ സേവി​ക്കു​ന്നു. അന്ന്‌ ഈൽമയെ ആ ക്ലാസ്സിനു ക്ഷണിച്ചത്‌ എത്ര നന്നായി!

അടുത്ത​യി​ടെ 5,500-ലധികം ആളുക​ളോ​ടൊത്ത്‌ ഒരു ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽ പങ്കെടു​ക്കു​മ്പോൾ ഞങ്ങളുടെ രഹസ്യ ക്ലാസ്സി​നെ​ക്കു​റിച്ച്‌ ഞാൻ ഓർത്തു​പോ​യി. യഹോ​വ​യു​ടെ സഹായ​ത്താൽ എത്ര വലി​യൊ​രു മാറ്റമാണ്‌ സംഭവി​ച്ചി​രി​ക്കു​ന്നത്‌! ഇന്ന്‌ യോഗ​ങ്ങൾക്കും സമ്മേള​ന​ങ്ങൾക്കും സ്വത​ന്ത്ര​മാ​യി കൂടി​വ​രാ​നാ​കു​ന്നു. സാമ്പത്തിക ബുദ്ധി​മു​ട്ടു​നി​മി​ത്തം നൂറു​ക​ണ​ക്കി​നു സഹോ​ദ​രങ്ങൾ ബെറാ​റ്റിൽനി​ന്നു പോ​യെ​ങ്കി​ലും ഞങ്ങളുടെ ആ ചെറിയ ക്ലാസ്സ്‌ ഇപ്പോൾ തഴച്ചു​വ​ള​രുന്ന അഞ്ചുസ​ഭ​ക​ളാ​യി തീർന്നി​രി​ക്കു​ന്നു!

[ചിത്രം]

ഈൽമ (റ്റാനീ), ആർബെൻ ലൂബോ​ന്യ

[183-ാം പേജിലെ ചതുരം/ ചിത്രം]

“ശരി, പോ​യേ​ക്കാം!”

ആൽട്ടിൻ ഹോജാ, ആഡ്രിയൻ ഷ്‌കെമ്പി

ഇരുവരുടെയും ജനനം 1973

ഇരുവരുടെയും സ്‌നാനം 1993

സംക്ഷിപ്‌ത വിവരം പയനിയർ സേവനം ആരംഭി​ക്കു​ന്ന​തി​നാ​യി കോ​ളെജ്‌ പഠനം നിറുത്തി. ഇപ്പോൾ ഇരുവ​രും സഭാ മൂപ്പന്മാ​രാ​യി സേവി​ക്കു​ന്നു.

◼ 1993-ന്റെ പ്രാരം​ഭ​കാ​ലം. ഇരുവ​രും ടിറാ​ന​യി​ലെ കോ​ളെ​ജിൽ പഠിക്കു​ക​യാ​യി​രു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളിൽനിന്ന്‌ താൻ പഠിക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഒരു സുഹൃത്ത്‌ മണിക്കൂ​റു​ക​ളോ​ളം അവരു​മാ​യി സംസാ​രി​ച്ചു. ബൈബിൾ തെളി​വു​കൾ സഹിത​മാണ്‌ എല്ലാം പറഞ്ഞത്‌. പിന്നീട്‌ അവർ കൂടുതൽ പഠിച്ചു, പഠിച്ചത്‌ ബാധക​മാ​ക്കി, അതേവർഷം​തന്നെ സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തു. ആ വേനൽക്കാ​ലത്ത്‌ അവർ, പ്രസാ​ധ​ക​രൊ​ന്നും ഇല്ലാത്ത കൂച്ചോ​വിൽ പോയി പ്രസം​ഗ​വേല ചെയ്‌തു.

ടിറാ​ന​യിൽ മടങ്ങി​യെ​ത്തി​യ​പ്പോൾ ആഡ്രിയൻ ആൽട്ടി​നോട്‌ പറഞ്ഞു: “എന്തിന്‌ ഇനിയും പഠനം തുടരണം? കൂച്ചോ​വിൽ പോയി പ്രസം​ഗ​വേല ചെയ്യു​ക​യല്ലേ വേണ്ടത്‌!”

“ശരി, പോ​യേ​ക്കാം!” ആൽട്ടിൻ പറഞ്ഞു. സ്‌നാ​ന​മേറ്റ്‌ ഏഴുമാ​സം കഴിഞ്ഞ​പ്പോൾ അവർ കൂച്ചോ​വിൽ മടങ്ങി​യെത്തി.

അവരുടെ ഈ ശ്രമത്തെ യഹോവ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ച്ചു. ഇന്ന്‌ കൂച്ചോ​വിൽ 90-ലധികം സജീവ​പ്ര​സാ​ധ​ക​രുണ്ട്‌. 25-ഓളം പേർ പയനി​യർമാ​രാ​യി പ്രവർത്തി​ക്കു​ന്ന​തി​നോ ബെഥേ​ലിൽ സേവി​ക്കു​ന്ന​തി​നോ ആയി അവി​ടെ​നി​ന്നും പോയി​ട്ടുണ്ട്‌. ആഡ്രി​യ​നും ആൽട്ടി​നും അധ്യയനം നടത്തി​യി​ട്ടു​ള്ള​വ​രാണ്‌ അവരിൽ പലരും.

കോ​ളെ​ജി​നെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ ഒരു പുഞ്ചി​രി​യോ​ടെ ആൽട്ടിൻ പറയും: “ഒരു ലൗകിക ജീവി​ത​വൃ​ത്തി തേടേണ്ട എന്ന്‌ പൗലോസ്‌ അപ്പൊ​സ്‌തലൻ തീരു​മാ​നി​ച്ചു. സമാന​മായ ഒരു തീരു​മാ​നം 1993-ൽ ഞാനും എടുത്തു. ‘ശരി, പോ​യേ​ക്കാം!’ എന്ന്‌ അന്നു പറഞ്ഞതി​നെ​ക്കു​റിച്ച്‌ എനിക്ക്‌ ഒരിക്ക​ലും ഖേദം തോന്നി​യി​ട്ടില്ല.”

[191, 192 പേജു​ക​ളി​ലെ ചതുരം/ ചിത്രങ്ങൾ]

നിരീശ്വരവാദം പഠിപ്പി​ച്ചി​രുന്ന അധ്യാ​പകൻ ഇന്ന്‌ സത്യം പഠിപ്പി​ക്കു​ന്നു

ആനാസ്റ്റാസ്‌ റൂവീനാ

ജനനം 1942

സ്‌നാനം 1997

സംക്ഷിപ്‌ത വിവരം സൈന്യ​ത്തി​ലുള്ള കീഴു​ദ്യോ​ഗ​സ്ഥ​ന്മാ​രെ നിരീ​ശ്വ​ര​വാ​ദം പഠിപ്പി​ച്ചി​രു​ന്നു. പിന്നീട്‌ മക്കളിൽനിന്ന്‌ സത്യം പഠിച്ചു. ഇപ്പോൾ പ്രത്യേക പയനി​യ​റും മൂപ്പനു​മാണ്‌.

◼ 1971-ൽ, സൈനിക വിദ്യാ​പീ​ഠ​ത്തിൽനിന്ന്‌ ബിരുദം നേടി​യ​ശേഷം ഞാൻ രാഷ്‌ട്രീയ സേനാ​വ്യൂ​ഹ കമ്മീഷ​ണ​റാ​യി. 1966-ൽ സർക്കാർ, സൈന്യ​ത്തി​ലെ വിവിധ പദവി​ക​ളെ​ക്കു​റി​ക്കുന്ന പേരുകൾ നീക്കം​ചെ​യ്‌ത​തു​കൊ​ണ്ടാണ്‌ അങ്ങനെ​യൊ​രു സ്ഥാന​പ്പേര്‌ ഉപയോ​ഗ​ത്തിൽവ​ന്നത്‌. ദൈവം ഇല്ല എന്ന പ്രത്യ​യ​ശാ​സ്‌ത്രം കീഴ്‌ജീ​വ​ന​ക്കാ​രെ​ക്കൊണ്ട്‌ അംഗീ​ക​രി​പ്പി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വ​വും എനിക്കു​ണ്ടാ​യി​രു​ന്നു. മതം മനുഷ്യ​നെ മയക്കുന്ന കറുപ്പാണ്‌ എന്ന തത്ത്വശാ​സ്‌ത്രം ഞാൻ അവർക്കു വിശദീ​ക​രി​ച്ചു​കൊ​ടു​ത്തി​രു​ന്നു.

എനിക്ക്‌ ഭാര്യ​യും മൂന്നു​മ​ക്ക​ളു​മുണ്ട്‌. 1992-ൽ, എന്റെ മകൻ ആർട്ടൻ ടിറാ​ന​യി​ലുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മതയോ​ഗ​ങ്ങ​ളിൽ സംബന്ധി​ക്കാൻ തുടങ്ങി. താമസി​യാ​തെ അവൻ തന്റെ പെങ്ങളായ ആനീലാ​യെ​യും കൂടെ കൊണ്ടു​പോ​യി. എന്റെ നോട്ട​ത്തിൽ വെറുതെ സമയം​ക​ള​യുന്ന ശുദ്ധമ​ണ്ട​ത്ത​ര​മാ​യി​രു​ന്നു അത്‌. അതു​കൊണ്ട്‌ അതി​ന്റെ​പേ​രിൽ വീട്ടിൽ പലപ്പോ​ഴും വാഗ്വാ​ദങ്ങൾ ഉണ്ടായി.

ഒരുദി​വസം, വെറുതെ ജിജ്ഞാസ തോന്നി​യിട്ട്‌ ഞാനൊ​രു വീക്ഷാ​ഗോ​പു​രം എടുത്തു നോക്കി. ഞാൻ പ്രതീ​ക്ഷി​ച്ച​തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, അതിൽ പറഞ്ഞി​രി​ക്കു​ന്ന​തൊ​ക്കെ ന്യായ​മായ കാര്യ​ങ്ങ​ളാ​ണെന്ന്‌ എനിക്കു തോന്നി. എന്നിരു​ന്നാ​ലും, ബൈബിൾ പഠിക്കാ​നൊ​ന്നും ഞാൻ കൂട്ടാ​ക്കി​യില്ല, ആർട്ടനും ആനീലാ​യും അതിനാ​യി നിരന്തരം എന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും. ദൈവ​ത്തിൽ വിശ്വാ​സ​മി​ല്ലാത്ത ഒരാ​ളെ​ങ്ങനെ ബൈബിൾ പഠിക്കും എന്നായി​രു​ന്നു എന്റെ വാദം. 1995-ൽ, ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാ​മ​ത്താ​ലോ സൃഷ്ടി​യാ​ലോ? എന്ന പുസ്‌തകം അൽബേ​നി​യ​നിൽ പ്രസി​ദ്ധീ​ക​രി​ച്ചു. അതിന്റെ ഒരു പ്രതി ആർട്ടനും ആനീലാ​യും എനിക്കു തന്നു. അതു വായി​ച്ച​പ്പോ​ഴേ ദൈവം ഉണ്ടെന്ന വസ്‌തുത എനിക്കു ബോധ്യ​മാ​യി! അതോടെ ബൈബിൾ പഠിക്കു​ക​യ​ല്ലാ​തെ മറ്റു വഴിയി​ല്ലെ​ന്നാ​യി. പെട്ടെ​ന്നു​തന്നെ ഭാര്യ ലീറീ​യെ​യും എന്നോ​ടൊ​പ്പം പഠിക്കാൻ തുടങ്ങി. ഇത്‌ സത്യമാ​ണെന്ന്‌ ഞങ്ങൾക്കു ബോധ്യ​മാ​യി.

എന്നാൽ പുരോ​ഗ​മി​ക്കു​ന്ന​തിന്‌ ഞാൻ വളരെ​യേറെ സമയ​മെ​ടു​ത്തു. എനിക്ക്‌ 53 വയസ്സു​ണ്ടാ​യി​രു​ന്നു. എന്റെ രാഷ്‌ട്രീയ-സൈനിക ചിന്താ​ഗ​തി​കൾ വിട്ടു​ക​ള​യാൻ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. സ്രഷ്ടാ​വായ യഹോ​വ​യാണ്‌ പുരോ​ഗതി വരുത്താൻ സഹായി​ച്ച​തെന്ന്‌ ഞാൻ സമ്മതി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

ഒരു പ്രസാ​ധ​ക​നാ​കാൻ ഞാൻ ആഗ്രഹി​ച്ചില്ല; കാരണം ഞാൻ നിരീ​ശ്വ​ര​വാ​ദം പഠിപ്പിച്ച അതേ ആളുക​ളോട്‌ പ്രസം​ഗി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ എനിക്ക്‌ ചിന്തി​ക്കാ​നേ കഴിയു​മാ​യി​രു​ന്നില്ല. അവരെന്തു വിചാ​രി​ക്കും? ഒരു ദിവസം അധ്യയ​ന​സ​മ​യത്ത്‌ വിറ്റോ മാസ്‌​ട്രോ​റോ​സേ തർസൊ​സി​ലെ ശൗലി​നെ​ക്കു​റി​ച്ചുള്ള വിവരണം വായിച്ചു കേൾപ്പി​ച്ചു. അതെന്റെ ഉള്ളിൽ തട്ടി! ശൗൽ ക്രിസ്‌ത്യാ​നി​കളെ പീഡി​പ്പി​ച്ചി​രു​ന്നു, പിന്നീട്‌ സത്യം പഠിച്ചു, തുടർന്ന്‌ പ്രസം​ഗ​വേ​ല​യിൽ ഏർപ്പെട്ടു. യഹോ​വ​യു​ടെ സഹായ​ത്താൽ എനിക്കും അങ്ങനെ ചെയ്യാ​നാ​കു​മെന്ന്‌ എനിക്കു​റ​പ്പു​ണ്ടാ​യി​രു​ന്നു.

ആജ്ഞകൾ നൽകുന്ന കർക്കശ​ക്കാ​ര​നായ ഈ സൈനിക ഉദ്യോ​ഗ​സ്ഥനെ താഴ്‌മ​യും വഴക്കവും പഠിപ്പിച്ച്‌ യഹോവ ‘മെരുക്കി’യെടു​ക്കു​ന്ന​തോർത്ത്‌ എനിക്കു ചിരി​വ​രാ​റുണ്ട്‌. മെല്ലെ​മെല്ലെ ഞാൻ ‘മെരു​ങ്ങി​വ​രു​ക​യാണ്‌.’

സത്യ​ത്തെ​ക്കു​റിച്ച്‌ ഞാനി​പ്പോൾ എന്റെ മക്കളു​മാ​യി തർക്കി​ക്കാ​റില്ല. വാസ്‌ത​വ​ത്തിൽ, അവരെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ എനിക്ക്‌ അഭിമാ​നം​തോ​ന്നു​ന്നു. ആർട്ടൻ ഒരു പ്രത്യേക പയനി​യ​റും മൂപ്പനു​മാണ്‌. എന്റെ പെൺമ​ക്ക​ളായ ആനീലാ​യും എല്യോ​നാ​യും ടിറാ​ന​യി​ലെ ബെഥേ​ലിൽ സേവി​ക്കു​ന്നു.

ലീറീ​യെ​യും ഞാനും പ്രത്യേക പയനി​യർമാ​രാണ്‌. നമ്മുടെ മഹാ​സ്ര​ഷ്ടാ​വി​നെ​ക്കു​റി​ച്ചുള്ള സത്യം ആളുകളെ പഠിപ്പി​ക്കാൻ കഴിയു​ന്ന​തും അവർ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തു​ന്നത്‌ കാണു​ന്ന​തും ഒരു പദവി​യാ​യി ഞങ്ങൾ കണക്കാ​ക്കു​ന്നു. ജീവനുള്ള ഏകസത്യ​ദൈ​വ​മായ യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളിൽ അധിഷ്‌ഠി​ത​മായ യഥാർഥ പ്രത്യാശ ആളുകൾക്കു പകർന്നു​കൊ​ടു​ക്കു​ന്നത്‌ എത്ര സന്തോ​ഷ​ക​ര​മാ​ണെ​ന്നോ!

[ചിത്രം]

ഇടത്തുനിന്ന്‌ വലത്തോട്ട്‌: ആർട്ടൻ, ആനീലാ, ലീറീയെ, ആനാസ്റ്റാസ്‌, എല്യോ​നാ, അവളുടെ ഭർത്താവ്‌ റിനാൽഡോ ഗല്ലി

[176, 177 പേജു​ക​ളി​ലെ ചാർട്ട്‌/ ഗ്രാഫ്‌]

അൽബേനിയ സുപ്ര​ധാന സംഭവങ്ങൾ

1920-1922 അൽബേ​നി​യ​ക്കാർ അമേരി​ക്ക​യിൽവെച്ച്‌ സത്യം പഠിക്കു​ന്നു.

1922 താനാസ്‌ ഈഡ്രീ​സീ ജിറോ​കാ​സ്റ്റ​റി​ലേക്ക്‌ സത്യം കൊണ്ടു​വ​രു​ന്നു.

1925 അൽബേ​നി​യ​യിൽ മൂന്നു​ബൈ​ബി​ള​ധ്യ​യന ക്ലാസ്സുകൾ നടക്കുന്നു.

1928 “സൃഷ്ടി​പ്പിൻ ഫോട്ടോ നാടകം” പല നഗരങ്ങ​ളി​ലും കാണി​ക്കു​ന്നു.

1930

1935-1936 വ്യാപ​ക​മായ പ്രസം​ഗ​വേല നടക്കുന്നു.

1939 യഹോ​വ​യു​ടെ സാക്ഷി​കളെ നിരോ​ധി​ക്കു​ന്നു.

1940

1940 നിഷ്‌പ​ക്ഷ​ത​യു​ടെ പേരിൽ ഒൻപതു സഹോ​ദ​ര​ന്മാ​രെ ജയിലി​ലാ​ക്കു​ന്നു.

1946 കമ്മ്യൂ​ണിസ്റ്റ്‌ ഭരണത്തി​ന്റെ തുടക്കം.

1950

1960

1960 ഒരു കൺട്രി കമ്മിറ്റി അൽബേ​നി​യ​യി​ലെ വേലയ്‌ക്കു മേൽനോ​ട്ടം വഹിക്കു​ന്നു

1962 കമ്മിറ്റി​യം​ഗ​ങ്ങളെ തൊഴിൽപ്പാ​ള​യ​ങ്ങ​ളി​ലേക്ക്‌ അയയ്‌ക്കു​ന്നു.

1967 അൽബേ​നിയ ഔദ്യോ​ഗി​ക​മാ​യി നിരീ​ശ്വര രാഷ്‌ട്ര​മാ​യി മാറുന്നു.

1980

1990

1992 യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ നിയമാം​ഗീ​കാ​രം ലഭിക്കു​ന്നു.

1996 ആദ്യത്തെ ബെഥേൽ സമർപ്പ​ണ​ത്തിന്‌ മിൽട്ടൺ ഹെൻഷൽ എത്തുന്നു.

1997 ട്രാസീ​റാ​യു​ടെ തുടക്കം.

2000

2005 അൽബേ​നി​യ​നിൽ സമ്പൂർണ പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ പ്രകാ​ശനം.

2006 ടിറാ​ന​യി​ലെ മുസേ​സി​ലുള്ള ബ്രാഞ്ച്‌ ഓഫീ​സി​ന്റെ സമർപ്പണം.

2010

[ഗ്രാഫ്‌]

(പ്രസി​ദ്ധീ​ക​രണം കാണുക)

മൊത്തം പ്രസാ​ധ​കർ

മൊത്തം പയനി​യർമാർ

4,000

3,000

2,000

1,000

1930 1940 1950 1960 1980 1990 2000 2010

[133-ാം പേജിലെ മാപ്പുകൾ]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

മോൺടേനേഗ്രോ

കൊസോവോ

മാസിഡോണിയ

ഗ്രീസ്‌

അയോ​ണി​യ

സ്‌കൂട്ടാരി തടാകം

ഓഹ്‌റിഡ്‌ തടാകം

പ്രേസ്‌പ തടാകം

അഡ്രിയാറ്റിക്‌ കടൽ

അൽബേനിയ

ടിറാന

ഷ്‌കോ​ഡർ

ക്യൂക്‌സ്‌

ബുറേൽ

മുസേസ്‌

ഡുറസ്‌

കാവായെ

ഗ്രാംഷ്‌

കൂച്ചോവ്‌

ഫിയെർ

ബെറാറ്റ്‌

കോർച്ചെ

വ്‌ളോ​റി

ടേയ്‌പേ​യ്‌ലേയ്‌ൻ

കീൽസി​റീ

ബർമാഷ്‌

പെർമെറ്റ്‌

ജിറോ​കാ​സ്റ്റർ

സരൻഡ

[126-ാം പേജിലെ ചിത്രം]

[128-ാം പേജിലെ ചിത്രം]

അമേരിക്കയിലെ ന്യൂ ഇംഗ്ലണ്ടിൽവെച്ച്‌ സത്യം പഠിച്ച താനാസ്‌ ഈഡ്രീ​സീ അൽബേ​നി​യ​യി​ലെ ജിറോ​കാ​സ്റ്റ​റിൽ സുവി​ശേഷം എത്തിച്ചു

[129-ാം പേജിലെ ചിത്രം]

സോക്രാറ്റ്‌ ഡ്യൂലീ തന്റെ അനുജനെ സത്യം പഠിപ്പി​ച്ചു

[137-ാം പേജിലെ ചിത്രം]

നിക്കൊളാസ്‌ ക്രീസ്റ്റോ അൽബേ​നി​യ​യിൽനി​ന്നുള്ള ഉന്നതോ​ദ്യോ​ഗ​സ്ഥരെ സുവി​ശേഷം അറിയി​ച്ചു

[142-ാം പേജിലെ ചിത്രം]

ബോസ്റ്റണിലുള്ള അൽബേ​നി​യൻ സഹോ​ദ​രങ്ങൾ എൻവർ ഹോജ​യ്‌ക്ക്‌ എഴുതിയ രണ്ടു​പേ​ജുള്ള കത്ത്‌

[145-ാം പേജിലെ ചിത്രം]

ലാവോനീദ പോപ്‌

[147-ാം പേജിലെ ചിത്രം]

“ഞാൻ പറഞ്ഞി​ട്ടി​ല്ലാത്ത ഒരു പ്രസ്‌താ​വ​ന​യ്‌ക്കും ഒപ്പിട​രു​തെന്ന്‌ യഹോ​വ​യാണ്‌ എന്നെ പഠിപ്പി​ച്ചത്‌.”—സോറ്റീർ റ്റ്‌സേചീ

[149-ാം പേജിലെ ചിത്രം]

ഹെലനും ജോൺ മാർക്ക്‌സും, അദ്ദേഹം അൽബേ​നി​യ​യി​ലേക്കു മടങ്ങു​ന്ന​തി​നു​മുമ്പ്‌

[154-ാം പേജിലെ ചിത്രം]

സ്‌പീറോ വ്രൂഹോ ഒരു സഞ്ചാര​മേൽവി​ചാ​ര​ക​നാ​യി സേവിച്ചു

[157-ാം പേജിലെ ചിത്രം]

ലോപീ ബ്ലാനീ

[158-ാം പേജിലെ ചിത്രം]

തനിച്ചായിരുന്നെങ്കിലും കൂള ജീദാറി സ്‌മാ​രകം ആചരിച്ചു

[167-ാം പേജിലെ ചിത്രം]

മൈക്കൾ ഡിഗ്രി​ഗോ​റി​യോ​യും ലിൻഡ​യും

[172-ാം പേജിലെ ചിത്രം]

യഹോവയുടെ സാക്ഷി​കൾക്ക്‌ നിയമാം​ഗീ​കാ​രം നൽകി​ക്കൊ​ണ്ടുള്ള ഉത്തരവ്‌ (നമ്പർ 100)

[175-ാം പേജിലെ ചിത്രം]

ടിറാനയിൽ ആദ്യത്തെ രാജ്യ​ഹാ​ളിൽ നടത്തിയ യോഗം, 1992

[178-ാം പേജിലെ ചിത്രം]

ആറേറ്റി പീന ഒറ്റയ്‌ക്ക്‌ വിശ്വ​സ്‌ത​യാ​യി പ്രസം​ഗ​വേല ചെയ്‌തു

[184-ാം പേജിലെ ചിത്രങ്ങൾ]

പഴയ ഒരു കെട്ടിടം ആധുനിക സൗകര്യ​ങ്ങ​ളോ​ടു​കൂ​ടിയ ഓഫീ​സു​ക​ളാ​ക്കി

[186-ാം പേജിലെ ചിത്രം]

“ജയിലിൽ പോ​കേ​ണ്ടി​വ​ന്നാ​ലും വിഷമി​ക്ക​രുത്‌.”—നാഷോ ഡോറി

[194-ാം പേജിലെ ചിത്രങ്ങൾ]

അൽബേനിയനിലുള്ള സമ്പൂർണ “പുതിയ ലോക ഭാഷാ​ന്തരം” ഡേവിഡ്‌ സ്‌പ്ലെയ്‌ൻ പ്രകാ​ശ​നം​ചെ​യ്യു​ന്നു

[197-ാം പേജിലെ ചിത്രം]

ഇപ്പോൾ അൽബേ​നി​യ​യിൽ സേവി​ക്കുന്ന മിഷന​റി​മാർ

[199-ാം പേജിലെ ചിത്രങ്ങൾ]

അൽബേനിയ ബ്രാഞ്ച്‌:

ബ്രാഞ്ച്‌ കമ്മിറ്റി: ആർട്ടൻ ഡ്യൂക്കാ, ആർഡിയൻ ടൂട്ര,മൈക്കൾ ഡിഗ്രി​ഗോ​റി​യോ, ഡാവീഡെ ആപീന്യാ​നേസീ, സ്റ്റെഫാ​നോ അനാ​ട്രെ​ലി