ആഗോള പ്രസംഗ-പഠിപ്പിക്കൽ
ആഗോള പ്രസംഗ-പഠിപ്പിക്കൽ
ആഫ്രിക്ക
ദേശങ്ങൾ 57
ജനസംഖ്യ 87,80,00,158
പ്രസാധകർ 11,71,674
ബൈബിളധ്യയനങ്ങൾ 23,82,709
ബെനിൻ
27 വർഷമായി തീക്ഷ്ണതയോടെ മിഷനറിസേവനം ചെയ്തുവരുകയാണ് ക്ളോഡും ഭാര്യ മരീക്ളറും. അങ്ങനെയിരിക്കെ, മരീക്ളർ വീണ് കാൽ ഒടിഞ്ഞു. 2009 ഫെബ്രുവരിയിലായിരുന്നു സംഭവം. രണ്ടാഴ്ച കഴിഞ്ഞ് മിഷനറിഭവനത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെ വീണ് ക്ലോഡിന്റെയും കാൽ ഒടിഞ്ഞു. വീഴ്ചയെപ്പറ്റി അദ്ദേഹം തമാശരൂപേണ ഇങ്ങനെ പറയുകയുണ്ടായി: “വീഴുന്നകാര്യത്തിലും ഞങ്ങൾ ഒന്നിച്ചുതന്നെ.”
ക്ലോഡിന് പക്ഷേ, വീഴ്ചയ്ക്കുശേഷവും അൽപ്പസ്വൽപ്പം നടക്കാൻ സാധിക്കുമായിരുന്നു. എന്നാൽ മരീക്ളറിന്റെ സ്ഥിതി അങ്ങനെയല്ലായിരുന്നു, ആഴ്ചകളോളം നടക്കാനായില്ല. തന്റെ 12 ബൈബിളധ്യയനങ്ങളിൽ നാലെണ്ണം മിഷനറിഭവനത്തിൽവെച്ച് നടത്താൻ ക്രമീകരണം ചെയ്തെങ്കിലും ശുശ്രൂഷയുടെ മറ്റു വശങ്ങളിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നത് മരീക്ളറിനെ വിഷമിപ്പിച്ചു. അതുകൊണ്ട് മിഷനറിഭവനത്തിനു പുറത്തിരുന്ന് അതുവഴി കടന്നുപോകുന്നവരോടു സാക്ഷീകരിക്കാൻ സഹോദരി തീരുമാനിച്ചു; പ്രസിദ്ധീകരണങ്ങളെല്ലാം ഒരു മേശയിൽ നിരത്തിവെച്ചു. മാർച്ച് മാസത്തിൽ സഹോദരി
ഇങ്ങനെ എത്ര മണിക്കൂറാണ് സാക്ഷീകരിച്ചതെന്നോ? 83 മണിക്കൂർ! സഹോദരിയുടെ ശ്രമത്തെ യഹോവ അനുഗ്രഹിച്ചോ? തീർച്ചയായും. ആ അവസ്ഥയിലും 14 പുസ്തകങ്ങളും 452 ലഘുപത്രികകളും 290 മാസികകളും 500-ലേറെ ലഘുലേഖകളും സമർപ്പിക്കാൻ സഹോദരിക്കു സാധിച്ചു.എത്യോപ്യ
ഒരു ഒറ്റപ്പെട്ട ഗ്രാമത്തിൽ താമസിക്കുന്ന ആരെഗാ തന്റെ വീട്ടിൽ വാൾപേപ്പർ ഒട്ടിക്കാൻ തീരുമാനിച്ചു. അവിടങ്ങളിലുള്ള ചിലർ ന്യൂസ്പേപ്പറാണ് അതിന് ഉപയോഗിച്ചിരുന്നത്. പക്ഷേ, നിറമുള്ള എന്തെങ്കിലും ചുവരിൽ ഒട്ടിക്കാനായിരുന്നു ആരെഗായ്ക്ക് ഇഷ്ടം. അങ്ങനെയിരിക്കെ, മാർക്കറ്റിൽവെച്ച് ഒരാൾ ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! എന്ന ലഘുപത്രിക ആളുകൾക്ക് കൊടുക്കുന്നത് അദ്ദേഹം കണ്ടു. ആരെഗായും ഒരു കോപ്പി വാങ്ങി. ഒന്നു വായിക്കുകപോലും ചെയ്യാതെ അതിന്റെ പേജുകൾ വേർപെടുത്തി അദ്ദേഹം ചുവരിൽ ഒട്ടിച്ചു. രണ്ടുവർഷം കടന്നുപോയി. ഒരു ദിവസം ആരെഗായുടെ കണ്ണുകൾ വാൾപേപ്പറിലെ ഒരു പ്രസ്താവനയിൽ ഉടക്കി: “യേശു ദൈവപുത്രനായിരുന്നു.” അദ്ദേഹം പഠിച്ചുവെച്ചിരുന്ന നിഗൂഢമായ ത്രിത്വത്തിനു നേർവിപരീതമായ ആശയം! സത്യമെന്താണെന്ന് അറിയാൻ അദ്ദേഹത്തിനു താത്പര്യമായി. ദൈവത്തിനു പുത്രനുണ്ടെന്ന് വിശ്വസിക്കുന്ന ആളുകളെ കണ്ടുപിടിക്കാനായി ഒൻപതു മണിക്കൂർ നടന്ന് അദ്ദേഹം അടുത്തുള്ള പട്ടണത്തിൽ പോയി. പക്ഷേ, ആ അന്വേഷണംകൊണ്ട് ഫലമുണ്ടായില്ല. നിരാശനായി അദ്ദേഹം വീട്ടിലേക്കു മടങ്ങി. എന്നാൽ ശ്രമം ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായില്ല; വീണ്ടും ശ്രമിച്ചു. ഇത്തവണ ആ ലഘുപത്രിക നൽകിയ സഹോദരന്റെ വീടു കണ്ടുപിടിക്കാൻ ചിലർ അദ്ദേഹത്തെ സഹായിച്ചു. ഒടുവിൽ സഹോദരന്റെ വീട്ടിൽ എത്തിയപ്പോഴോ? ഒരിക്കൽക്കൂടെ ആരെഗായുടെ ക്ഷമ പരീക്ഷിക്കപ്പെട്ടു. സഹോദരൻ വീട്ടിലില്ലായിരുന്നു. അതുകൊണ്ട് സഹോദരൻ തിരിച്ചുവരുന്നതുവരെ മണിക്കൂറുകളോളം ആരെഗായ്ക്ക് കാത്തുനിൽക്കേണ്ടിവന്നു. സഹോദരനുമായി നടത്തിയ ചർച്ച ഒരു ബൈബിളധ്യയനത്തിലേക്കു നയിച്ചു. ദൈവത്തെക്കുറിച്ചു പഠിക്കാനായി തുടർന്നുവന്ന മാസങ്ങളിൽ പല പ്രാവശ്യം അദ്ദേഹം പട്ടണത്തിലേക്കു പോയി. പഠിച്ച കാര്യങ്ങൾ തന്റെ ഗ്രാമത്തിലുള്ളവരുമായി പങ്കുവെച്ച ആരെഗായ്ക്ക് ഒരുപാട് എതിർപ്പ് സഹിക്കേണ്ടിവന്നു. ആളുകൾ അദ്ദേഹത്തെ അടുപ്പിക്കാതെയായി. മടുത്തുപിന്മാറാൻ ആരെഗായ്ക്ക് മനസ്സില്ലായിരുന്നു. അങ്ങനെ ചിലർ താത്പര്യം കാണിക്കാൻ തുടങ്ങി. താത്പര്യക്കാരുടെ എണ്ണം 13 ആയതോടെ രണ്ടു പ്രത്യേക പയനിയർമാരെ ആ പ്രദേശത്തേക്കു നിയമിച്ചു. അധികം താമസിയാതെ, അവർ 40 ബൈബിളധ്യയനങ്ങൾ നടത്താൻ തുടങ്ങി. ഏതാണ്ട് അത്രയും പേർ യോഗങ്ങൾക്ക് ഹാജരാകാനും തുടങ്ങി. ഇപ്പോൾ ഇവിടെ സജീവമായി പ്രവർത്തിക്കുന്ന
എട്ടുപ്രസാധകരുണ്ട്. ആ വാൾപേപ്പർ ആരെഗായുടെ വീടിനു മോടികൂട്ടിയെന്നു മാത്രമല്ല ജീവിതംതന്നെ മാറ്റിമറിച്ചു.ഘാന
ആഫ്രിക്കയിൽ മൊബൈൽ ഫോണുകളുടെ എണ്ണത്തിലുണ്ടായ വർധന “ആശയവിനിമയരംഗത്ത് ഒരു വിപ്ലവ”ത്തിനു നാന്ദികുറിച്ചു. ഉപഭോക്താക്കൾക്ക് ഒരു പ്രോത്സാഹനമെന്നോണം പല കമ്പനികളും രാത്രി ഒരു നിശ്ചിത സമയത്ത് സൗജന്യ ഫോൺ കോളുകൾ നടത്താനുള്ള സംവിധാനവുമായി മുന്നോട്ടുവന്നു. ഗ്രേയ്സ് എന്ന സഹോദരി ഇത് ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. സഹോദരിയുടെ വിദ്യാർഥിനിയായ മോണിക്കയ്ക്ക് എപ്പോഴും തിരക്കായതുകൊണ്ട് അധ്യയനത്തിനിരിക്കാൻ ബുദ്ധിമുട്ടായിരുന്നു. അധ്യയനം തുടരാൻവേണ്ടി എന്തു ത്യാഗം ചെയ്യാനും ഗ്രേയ്സ് തയ്യാറായിരുന്നു. അങ്ങനെ പുലർച്ചെ അഞ്ചുമണിക്ക് മോണിക്കയുടെ വീട്ടിൽച്ചെന്ന് അധ്യയനം നടത്താൻ ഗ്രേയ്സ് തീരുമാനിച്ചു. പക്ഷേ, ആ സമയവും ബുദ്ധിമുട്ടാണെന്നു വന്നപ്പോൾ സൗജന്യ ഫോൺ കോൾ സംവിധാനം ഉപയോഗപ്പെടുത്തിയാലോ എന്ന് ഗ്രേയ്സിനു തോന്നി. മോണിക്ക അതിനു സമ്മതിച്ചു. അങ്ങനെ പുലർച്ചെ നാലുമണിക്ക് ഫോണിലൂടെ അധ്യയനം നടത്താൻ അവർ തീരുമാനിച്ചു. എന്നാൽ ആ സമയത്ത് പലരും ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നതു നിമിത്തം കണക്ഷൻ കിട്ടാൻ ബുദ്ധിമുട്ടായി. ഒടുവിൽ, മൂന്നുമണിക്ക് അധ്യയനം നടത്താൻ അവർ തീരുമാനിച്ചു. അധ്യയനത്തിനായി അത്ര നേരത്തെ എഴുന്നേൽക്കുന്നത് ജോലിക്കാരായ ഈ അമ്മമാരെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമല്ലായിരുന്നു എന്ന് പ്രത്യേകം
പറയേണ്ടതില്ലല്ലോ. ഗ്രേയ്സിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “വിദ്യാർഥിനിയുടെ താത്പര്യത്തിന് ഒരു കുറവും വരരുതെന്ന് ഞാൻ ആഗ്രഹിച്ചു; അതുകൊണ്ട് അധ്യയനം തുടർന്നുകൊണ്ടുപോകാനുള്ള പ്രചോദനത്തിനും കരുത്തിനും വേണ്ടി ഞാൻ യഹോവയോട് പ്രാർഥിച്ചു. അലാറംവെച്ച് കൃത്യസമയത്ത് ഉണരാൻ ഞാൻ പരമാവധി ശ്രമിച്ചു. ക്ഷീണം തോന്നിയെങ്കിലും ഞാൻ പിന്മാറിയില്ല.” ഒടുവിൽ, 2008-ൽ നടന്ന “ദൈവാത്മാവിനാൽ നയിക്കപ്പെടുന്നു” എന്ന ഡിസ്ട്രിക്റ്റ് കൺവെൻഷനിൽവെച്ച് മോണിക്കയുടെ സ്നാനത്തിനു സാക്ഷ്യം വഹിക്കാനായപ്പോൾ തന്റെ ശ്രമം ഉപേക്ഷിക്കാതിരുന്നതിൽ ഗ്രേയ്സിന് എത്ര സന്തോഷം തോന്നിയെന്നോ! അടുത്തയിടെ, ആ സൗജന്യ ഫോൺ കോൾ സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് ഗ്രേയ്സ് മറ്റൊരു സ്ത്രീക്ക് അധ്യയനം തുടങ്ങി. ഇപ്പോൾ അവർ യോഗങ്ങൾക്ക് ഹാജരാകുന്നുണ്ട്.മൊസാമ്പിക്
2008 ആഗസ്റ്റിൽ നടന്ന കാര്യമാണ്. ഓടിക്കൊണ്ടിരുന്ന ഒരു വാഹനത്തിൽനിന്ന് ഒരു ഓവർകോട്ട് പറന്നുപോയി വിധവയായ ഒരു സഹോദരിയുടെ മൺകുടിലിന് അടുത്തുവീണു. സഹോദരി കോട്ടെടുത്തു. അതിന്റെ പോക്കറ്റിൽ ചില പ്രമാണങ്ങളും ആഭരണങ്ങൾ നിറച്ച മൂന്നു ചെറിയ ബാഗുകളും ഏകദേശം 45,000 രൂപയും ഉണ്ടായിരുന്നു. ഗ്രാമത്തിലുള്ള ആരെങ്കിലും പ്രമാണത്തിൽ കണ്ട നമ്പറിൽ വിളിച്ച് കളഞ്ഞുകിട്ടിയ സാധനത്തെക്കുറിച്ച് പറയണമെന്ന് സഹോദരി ശഠിച്ചു. അന്നു വൈകുന്നേരം നാലുപുരുഷന്മാർ ഒരു കാറിൽ ഗ്രാമത്തിലെത്തി. ഗ്രാമത്തിലെ അധികാരികളുടെ മുമ്പാകെ സഹോദരി കോട്ടും സാധനങ്ങളും ഉടമസ്ഥനെ ഏൽപ്പിച്ചു. യഹോവയുടെ സാക്ഷികളല്ലാത്ത ആരുടെയെങ്കിലും കൈയിലാണ് അത് കിട്ടിയിരുന്നതെങ്കിൽ ഒരിക്കലും തിരിച്ചുകിട്ടില്ലായിരുന്നു എന്ന് കരഞ്ഞുകൊണ്ട് അയാൾ പറഞ്ഞു. പാവപ്പെട്ട നമ്മുടെ സഹോദരിയുടെ സത്യസന്ധത അവളുടെ ദൈവമായ യഹോവയുടെ നാമത്തിന് മഹത്ത്വം കരേറ്റുകതന്നെ ചെയ്തു.
അമേരിക്ക
ദേശങ്ങൾ 55
ജനസംഖ്യ 91,07,61,124
പ്രസാധകർ 35,75,123
ബൈബിളധ്യയനങ്ങൾ 37,78,321
ബാർബഡോസ്
തിരുവെഴുത്തുകൾ ഓർമയിൽ വെക്കാൻ കുട്ടികളെ പഠിപ്പിക്കുന്നതു പ്രയോജനകരമാണെന്നു കരുതുന്നവരാണ് പല മാതാപിതാക്കളും. ഗ്രനേഡയിലുള്ള ഒരു കുടുംബത്തിന് ഇത്തരത്തിലുള്ള നല്ലൊരു അനുഭവമുണ്ടായി. യഹോവ അത്യുന്നതനാണെന്ന് തെളിയിക്കാൻ ആറുവയസ്സുകാരനായ മകൻ ഒരു തിരുവെഴുത്ത് ഉപയോഗിച്ചെന്ന് അറിഞ്ഞപ്പോൾ അവർക്ക് എത്ര സന്തോഷം തോന്നിയെന്നോ! കുടുംബനാഥൻ അതേക്കുറിച്ച് പറഞ്ഞതിങ്ങനെ: “ഒരു ദിവസം വൈകുന്നേരം ഞങ്ങളുടെ മകൻ സ്റ്റീഫനെ സ്കൂളിൽനിന്നു കൂട്ടിക്കൊണ്ടുവരാനായി എന്റെ ഭാര്യ ലോറ സ്കൂളിലേക്കു പോയി. അപ്പോൾ അവന്റെ ടീച്ചർ അവളെ അടുത്തുവിളിച്ച് ഇങ്ങനെ പറഞ്ഞു: ‘നിങ്ങളുടെ മകൻ എന്നെ അതിശയിപ്പിച്ചുകളഞ്ഞു. നിങ്ങളുടെ ഉപദേശങ്ങളോട് ഞാൻ യോജിക്കുന്നില്ല. പക്ഷേ, സ്വന്തം വിശ്വാസങ്ങളെക്കുറിച്ച് വിശദീകരിക്കാനുള്ള നിങ്ങളുടെ മകന്റെ കഴിവ് അപാരംതന്നെ, സമ്മതിക്കാതിരിക്കാനാവില്ല!’
“ടീച്ചർ അങ്ങനെ ഒരു നല്ല അഭിപ്രായം പറയാൻമാത്രം സ്കൂളിൽ എന്താണ് ഉണ്ടായതെന്ന് വീട്ടിലെത്തിയപ്പോൾ എന്റെ ഭാര്യ സ്റ്റീഫനോടു ചോദിച്ചു. അന്ന് ഒന്നാമത്തെ പിരിയഡിൽ സംഭവിച്ച ഒരു കാര്യം സ്റ്റീഫൻ വിവരിച്ചു. ‘യേശു ദൈവമാണ്’ എന്ന ടീച്ചറുടെ ഒരു പ്രസ്താവനയിൽനിന്നായിരുന്നു തുടക്കം.
“പ്രസ്താവന കേട്ട് സ്റ്റീഫൻ കൈയുയർത്തി ഇങ്ങനെ പറഞ്ഞു: ‘അല്ല ടീച്ചർ. യേശു ദൈവമല്ല. യേശു യഹോവയുടെ പുത്രനാണ് എന്നാണ് ബൈബിൾ പറയുന്നത്. അതുകൊണ്ട് യേശുവല്ല ദൈവം.’
“അപ്പോൾ ടീച്ചർ: ‘യഹോവ തന്നെയാണ് യേശു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.’
“അതുകേട്ട് സ്റ്റീഫൻ പറഞ്ഞു: ‘പക്ഷേ, യേശുവല്ല, യഹോവയാണ് അത്യുന്നതനെന്നാണ് ബൈബിൾ പറയുന്നത്; യഹോവ മാത്രമാണ് സങ്കീർത്തനം 83:18 ഓർത്തുകൊണ്ടാണ് അവൻ അങ്ങനെ പറഞ്ഞത്. തിരുവെഴുത്തുസത്യങ്ങൾ അറിയാവുന്ന ഈ ആറുവയസ്സുകാരന്റെ മുമ്പിൽ ഗൗരവക്കാരിയായ ആ ടീച്ചർപോലും മുട്ടുമടക്കി.”
അത്യുന്നതൻ.’ ഞങ്ങൾ മുമ്പ് പഠിപ്പിക്കുകയും മനഃപാഠമാക്കാൻ സഹായിക്കുകയും ചെയ്തഇക്വഡോർ
കിച്വഭാഷ സംസാരിക്കുന്ന ഒരു പ്രദേശത്തെ പ്രസംഗ പ്രവർത്തനത്തിനുശേഷം കുറെ സഹോദരങ്ങൾ ഒരു ബസ്സിൽ വീട്ടിലേക്കു പോകുകയായിരുന്നു. വീഡിയോ പ്ലേയറും ടിവിയും ഉള്ള ബസ്സായിരുന്നു. ബസ്സിലുണ്ടായിരുന്ന യാത്രക്കാരെല്ലാം കിച്വ സംസാരിക്കുന്നവരാണെന്നു കണ്ട സഹോദരങ്ങൾ നോഹയെയും ദാവീദിനെയും കുറിച്ച് കിച്വഭാഷയിലുള്ള വീഡിയോ അവരെ കാണിക്കാൻ അനുവാദം ചോദിച്ചു. ബസ്സുകാർ സമ്മതിച്ചു. സ്വന്തം ഭാഷയിലുള്ള ഒരു വീഡിയോ കാണാൻ സാധിച്ചതിൽ ആ യാത്രക്കാർക്ക് എത്ര സന്തോഷം തോന്നിയെന്നോ! ഇടയ്ക്കു ബസ് നിറുത്തിയപ്പോൾ കയറിയ ഒരു യാത്രക്കാരനോട് പെട്ടെന്ന് സീറ്റിലിരിക്കാൻ അവർ ആവശ്യപ്പെട്ടു. അയാൾ തങ്ങളുടെ കാഴ്ചയെ മറച്ച് വീഡിയോയുടെ ഒരു ഭാഗവും നഷ്ടപ്പെടാതിരിക്കാനായിരുന്നു അത്. അത്ര ശ്രദ്ധയോടിരുന്നാണ് അവർ വീഡിയോ കണ്ടത്. വീഡിയോ തീർന്നപ്പോൾ പലരും അതിന്റെ ഒരു കോപ്പി
ചോദിച്ചു. ചില യാത്രക്കാർക്ക് ബൈബിളിനെക്കുറിച്ചു ചോദ്യങ്ങൾ ഉണ്ടായിരുന്നു. അവർ ബൈബിൾ-പ്രസിദ്ധീകരണങ്ങൾ ആവശ്യപ്പെട്ടു. യഹോവയുടെ സാക്ഷികൾ നഗരത്തിലെ തങ്ങളുടെ വീട്ടിൽ വരണമെന്ന് ആഗ്രഹിച്ച മറ്റുള്ളവർ പേരും മേൽവിലാസവും സഹോദരങ്ങൾക്കു കൈമാറി. കിച്വഭാഷയിൽ നടക്കുന്ന സ്മാരകാചരണത്തിനുള്ള ക്ഷണക്കത്ത് സഹോദരങ്ങൾ എല്ലാവർക്കും കൊടുത്തു. അങ്ങനെ ആ പ്രദേശത്തെ സ്മാരകഹാജർ ഉയർന്നു എന്നു പറയേണ്ടതില്ലല്ലോ.മെക്സിക്കോ
വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഗാബീനോ എന്ന ഒരു പയനിയർ. പക്ഷേ, ഒരു വീടിന്റെ വാതിൽക്കൽ മുട്ടിയെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. അതുകൊണ്ട് സഹോദരൻ ഒരിക്കൽക്കൂടെ വാതിലിൽ മുട്ടി. മൂന്നാമതും മുട്ടിയെങ്കിലും ആരും വാതിൽ തുറന്നില്ല. ഏതാനും നിമിഷങ്ങൾക്കുശേഷം നാലാമതൊന്നുകൂടി മുട്ടി. ഇത്തവണ ആരോ വാതിൽ തുറന്നു. കരഞ്ഞുകൊണ്ടു നിൽക്കുകയാണ് ആ മനുഷ്യൻ. വലിയ നിരാശയിലാണെന്ന് അയാളുടെ മുഖം കണ്ടാലറിയാം. എന്തായാലും അയാൾ ഗാബീനോയെ അകത്തേക്കു ക്ഷണിച്ചു. അയാൾ ഒന്നും സംസാരിച്ചില്ല. സംസാരിക്കാൻ പറ്റിയ ഒരു അവസ്ഥയിലല്ലായിരുന്നു അയാൾ. ഗാബീനോ അയാളോട് സുവാർത്ത പറഞ്ഞു. ആ മനുഷ്യന് അൽപ്പമൊരു ആശ്വാസം തോന്നി. “നിങ്ങൾ ആ കസേര കണ്ടോ?” അവിടെ കിടന്നിരുന്ന ഒരു കസേര ചൂണ്ടിക്കാണിച്ച് അയാൾ ചോദിച്ചു. “മൂന്നാമത്തെ തവണ നിങ്ങൾ കതകിൽ മുട്ടിയപ്പോൾ ഞാൻ ആ കസേരയിൽ നിൽക്കുകയായിരുന്നു. മുകളിൽ കെട്ടിയിരിക്കുന്ന ആ കയറു കണ്ടില്ലേ, നാലാമത്തെ പ്രാവശ്യം നിങ്ങൾ മുട്ടിയപ്പോൾ ആ കുടുക്ക് എന്റെ കഴുത്തിലായിരുന്നു. വാതിലിൽ മുട്ടുന്നത് ആരാണെന്ന് അറിയാനാണ് ഞാൻ അത് കഴുത്തിൽനിന്ന് ഊരിയത്. വീണ്ടുംവീണ്ടും മുട്ടിയതിനു നന്ദി. നിങ്ങൾ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇങ്ങനെ നിങ്ങളോട് സംസാരിക്കാൻ ഞാൻ ഉണ്ടാകില്ലായിരുന്നു.” ഭാര്യയുമായുള്ള വഴക്കിൽ മനംമടുത്താണ് അയാൾ
ആത്മഹത്യക്ക് തുനിഞ്ഞതത്രേ. ഗാബീനോ അയാൾക്ക് ഒരു ബൈബിളധ്യയനം തുടങ്ങാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തു. സാധാരണ ഈ പയനിയർ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ വാതിലിൽ മുട്ടാറുള്ളൂ. പക്ഷേ, ഇത്തവണ ദൂതവഴിനടത്തിപ്പു കൊണ്ടാകാം വീണ്ടുംവീണ്ടും മുട്ടിയത്; അത് ഒരു ജീവൻ രക്ഷിച്ചു.ചിലി
ഒരു സഹോദരി താത്പര്യക്കാർക്ക് സ്മാരകക്ഷണക്കത്ത് വിതരണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു കൊച്ചുപെൺകുട്ടി വന്ന് സഹോദരിയോട്, “എത്ര വയസ്സായി?” എന്നു ചോദിച്ചു. തെല്ലൊന്ന് അമ്പരന്നുപോയ സഹോദരി “മോൾക്ക് എത്ര വയസ്സായി?” എന്ന് തിരിച്ചുചോദിച്ചു. ആറുവയസ്സായെന്ന് മറുപടി പറഞ്ഞശേഷം അവൾ, യഹോവയുടെ സാക്ഷികളിൽ ആരെയെങ്കിലും ഏൽപ്പിക്കാനായി തന്റെ അമ്മ ഒരു കത്ത് തന്നയച്ചിട്ടുണ്ടെന്ന് സഹോദരിയോടു പറഞ്ഞു. കുട്ടിയല്ലാത്ത, പക്ഷേ അധികം പ്രായമില്ലാത്ത ഒരു സാക്ഷിക്കേ കത്തു കൊടുക്കാവൂ എന്ന് അമ്മ പ്രത്യേകം പറഞ്ഞിരുന്നു. അതുകേട്ട് തനിക്ക് 25 വയസ്സുണ്ടെന്ന് സഹോദരി പറഞ്ഞു. പെൺകുട്ടി ആ കത്ത് സഹോദരിയെ ഏൽപ്പിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “നിങ്ങൾ എന്റെ വീട്ടിൽ വന്നപ്പോൾ വാതിൽ തുറക്കാൻ ഞാൻ ധൈര്യപ്പെട്ടില്ല. കടുത്ത വിഷാദരോഗത്തിന് അടിമയായ ഞാൻ ദൈവത്തോട് പ്രാർഥിച്ചു. യഹോവയുടെ സാക്ഷികൾ പറയുന്നതു ശ്രദ്ധിക്കാനും ബൈബിൾ വായിക്കാനും ഞാൻ ശ്രമിച്ചു. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം അത് ഒട്ടും എളുപ്പമല്ല. എന്റെ ദാമ്പത്യജീവിതം ഒരു പരാജയമായിരുന്നു. അതിൽനിന്നു കരകയറാൻ എന്നെ സഹായിക്കാൻ പറ്റിയ ആരെങ്കിലും എന്നെ ബൈബിൾ പഠിപ്പിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നെ സഹായിക്കാൻ നിങ്ങൾക്കാകുമെങ്കിൽ ഇന്ന് ഉച്ചയ്ക്കുശേഷം ദയവുചെയ്ത് എന്റെ വീട്ടിലേക്കു വരുക; കാരണം രാവിലെ ഞാൻ കിടക്കയിൽത്തന്നെയായിരിക്കും. നന്ദി.”
പറഞ്ഞതുപോലെതന്നെ സഹോദരി ആ സ്ത്രീയുടെ വീട്ടിൽ പോയി അവരെ സ്മാരകത്തിനും
പ്രത്യേക പരസ്യപ്രസംഗത്തിനും ക്ഷണിച്ചു. രണ്ടുപരിപാടികളും അവർക്ക് ഇഷ്ടപ്പെട്ടു; അവർക്ക് വലിയ ആശ്വാസം തോന്നി. അന്നുമുതൽ അവർ യോഗങ്ങൾക്കു ക്രമമായി ഹാജരാകുന്നുണ്ട്. ബൈബിൾ പഠിക്കുന്നതിലും നല്ല പുരോഗതിയുണ്ട്. ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിൽനിന്നാണ് അധ്യയനം. ആറുവയസ്സുകാരി മകളോ? അവളും 12 വയസ്സുള്ള ചേച്ചിയും ബൈബിൾ പഠിക്കുന്നുണ്ട്.പോർട്ടോറിക്കോ
ഒരു സഹോദരി ഇങ്ങനെ എഴുതി: “തെരുവിൽ മാസികകൾ സമർപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. അപ്പോൾ ഒരു ചെറുപ്പക്കാരി കാറിന്റെ ടയറിൽ കാറ്റടിക്കുന്നതു കണ്ടു. ഞാൻ അവരുടെ അടുത്തേക്കു ചെന്നു. പക്ഷേ, എനിക്ക് എന്തെങ്കിലും പറയാൻ കഴിയുന്നതിനുമുമ്പുതന്നെ വീക്ഷാഗോപുരവും ഉണരുക!യും തരാമോയെന്ന് അവൾ എന്നോടു ചോദിച്ചു. ആ മാസികകൾ വായിക്കാൻ വലിയ ഇഷ്ടമാണെന്നും പറഞ്ഞു. ബൈബിൾ പഠിക്കാൻ താത്പര്യമുണ്ടോയെന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ സമ്മതിച്ചില്ല. അവളുടെ അമ്മ താമസിക്കുന്ന വീടിന്റെ രണ്ടാമത്തെ നിലയിലാണ് അവൾ താമസിക്കുന്നതെന്നും അമ്മയ്ക്ക് യഹോവയുടെ സാക്ഷികളുടെ വേലയോട് എതിർപ്പാണെന്നും അവൾ കാരണം പറഞ്ഞു. മേൽവിലാസം ചോദിച്ചപ്പോൾ താമസിക്കുന്ന തെരുവിന്റെ പേരുമാത്രം അവൾ എനിക്കു പറഞ്ഞുതന്നു. പിന്നീട് ഞാൻ ആ തെരുവിൽ പോയി അവളുടെ വീട് കണ്ടുപിടിക്കാൻ ശ്രമിച്ചു. പക്ഷേ, കഴിഞ്ഞില്ല. മറ്റൊരു ദിവസം അതേ തെരുവിൽ തിരിച്ചുപോയി, രണ്ടുകുട്ടികളുള്ള നാൻസി എന്ന ഒരു യുവതിയെ അറിയാമോ എന്ന് ഞാൻ അവിടത്തെ ചില വീട്ടുകാരോടു ചോദിച്ചു. അതിശയമെന്നു പറയട്ടെ, ഒടുവിൽ എനിക്ക് നാൻസിയുടെ മേൽവിലാസം കിട്ടി. പക്ഷേ, ഞാൻ പോയപ്പോഴൊന്നും നാൻസി വീട്ടിലില്ലായിരുന്നു. അതുകൊണ്ട് നാൻസിക്കുള്ള കുറിപ്പും മാസികകളും ഞാൻ അവളുടെ വീട്ടിൽ ഇട്ടിട്ടുപോരുമായിരുന്നു. ഒടുവിൽ, ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ അവൾക്കു കരച്ചിൽ അടക്കാനായില്ല. രാജ്യഹാളിൽ വരാൻ താത്പര്യമുണ്ടെന്ന് അവൾ എന്നോടു പറഞ്ഞു. രാജ്യഹാളിൽ കണ്ട, സഹോദരങ്ങളുടെ സ്നേഹം അവളെ ഏറെ സ്പർശിച്ചു. മുമ്പ് ഞാൻ വെച്ചിട്ടുപോന്ന മാസികകളും കുറിപ്പും അവൾ വീട്ടിൽ വരുന്നതിനുമുമ്പേ അമ്മ എടുത്തു നശിപ്പിച്ചുകളയുമായിരുന്നു എന്നും അതുകൊണ്ടാണ് പരസ്പരം ബന്ധപ്പെടാൻ സാധിക്കാതിരുന്നതെന്നും അവൾ പറഞ്ഞു. നാൻസിയുടെ ചേച്ചിയുടെ വീട്ടിൽവെച്ച് ഞങ്ങൾ അധ്യയനം നടത്തി. താമസിയാതെ നാൻസി യോഗങ്ങളിൽ ക്രമമായി ഹാജരാകാൻ തുടങ്ങി. ഇപ്പോൾ ഒരു യോഗംപോലും അവൾ മുടക്കാറില്ല. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ അവൾ പേർ ചാർത്തിയിട്ടുണ്ട്. യോഗങ്ങളിൽ നാൻസിയുടെയും കുട്ടികളുടെയും ഉത്തരങ്ങൾ കേൾക്കുന്നത് എത്ര സന്തോഷമുള്ള കാര്യമാണെന്നോ!”
ഏഷ്യയും മധ്യപൂർവദേശങ്ങളും
ദേശങ്ങൾ 47
ജനസംഖ്യ 4,07,35,56,172
പ്രസാധകർ 6,35,896
ബൈബിളധ്യയനങ്ങൾ 5,79,554
ദക്ഷിണ കൊറിയ
രാജ്യഹാളിനടുത്ത് താമസിക്കുന്ന ഒരാൾ വീടിനുമുമ്പിൽ നിറുത്തിയിട്ടിരിക്കുന്ന തന്റെ കാറിൽ ആരോ ഒരു കുറിപ്പ് ഒട്ടിച്ചിരിക്കുന്നതായി ശ്രദ്ധിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “പാർക്കു ചെയ്യുന്നതിനിടെ അബദ്ധവശാൽ എന്റെ കാർ താങ്കളുടെ കാറിൽ ഒന്നുമുട്ടി. കേടുപാട് തീർത്തുതരാൻ ഞാൻ തയ്യാറാണ്. ദയവായി ഈ നമ്പറിൽ വിളിക്കുക.” തന്റെ വീടിനടുത്തുള്ള ഹാളിൽ കൂടിവരുന്ന ആളുകളുടെ പെരുമാറ്റം ശ്രദ്ധിച്ചിരുന്ന അയാൾ തന്നോടുതന്നെ പറഞ്ഞു, ‘ഇത്ര സത്യസന്ധത കാണിക്കണമെങ്കിൽ അത് യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാളായിരിക്കണം.’
സൂയൻ എന്ന ഒരു സഹോദരിയാണ് ആ കുറിപ്പ് എഴുതിയത്. കാറിന്റെ ഉടമസ്ഥൻ ഫോൺ ചെയ്തപ്പോൾ സഹോദരി ക്ഷമ ചോദിക്കുകയും കാർ നന്നാക്കിക്കൊടുക്കാമെന്നു വീണ്ടും പറയുകയും ചെയ്തു. അപ്പോൾ “നിങ്ങൾ യഹോവയുടെ സാക്ഷിയാണോ?” എന്ന് ആ മനുഷ്യൻ സഹോദരിയോട് ചോദിച്ചു. സഹോദരി അതിശയിച്ചുപോയി! കാറിന്റെ കാര്യമോർത്ത് വിഷമിക്കേണ്ടെന്നും അത് താൻ ശരിയാക്കിക്കൊള്ളാമെന്നും അദ്ദേഹം പറഞ്ഞു. യഹോവയുടെ സാക്ഷികളെക്കുറിച്ച് ചില കാര്യങ്ങൾ അറിയാൻ താത്പര്യമുണ്ടെന്നു പറഞ്ഞ അദ്ദേഹം സഹോദരിയെ നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഡാഡിയെയും സഭയിലെ മറ്റൊരു സഹോദരനെയും കൂട്ടി സൂയൻ അദ്ദേഹത്തെ ചെന്നുകണ്ടു. “എന്റെ വീട് രാജ്യഹാളിനടുത്താണ്. സാക്ഷികളുടെ പെരുമാറ്റം പലപ്പോഴും ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. എത്ര നല്ല ആളുകളാണ് നിങ്ങൾ! എന്നിട്ടും മറ്റുള്ളവർ നിങ്ങളെ വെറുക്കുന്നത് എന്തുകൊണ്ടാണെന്നാണ് എനിക്കു മനസ്സിലാകാത്തത്,” അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് അനേകം ചോദ്യങ്ങളുണ്ടായിരുന്നു. ബൈബിളിന്റെയും ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെയും സഹായത്തോടെ
സൂയന്റെ ഡാഡി അവയ്ക്കെല്ലാം ഉത്തരം കൊടുത്തു. ഇപ്പോൾ സൂയന്റെ ഡാഡി അദ്ദേഹത്തിന് അധ്യയനം നടത്തുന്നുണ്ട്. അദ്ദേഹം ആത്മീയമായി നല്ല പുരോഗതി വരുത്തുന്നു.പ്രസംഗവേലയ്ക്ക് നിയന്ത്രണമോ നിരോധനമോ ഉള്ള ദേശങ്ങൾ
ബൈബിൾസത്യം സാക്ഷിയായ തന്റെ ഭാര്യയുടെ ജീവിതത്തിൽ ഉളവാക്കിയ നല്ല ഫലം ഒരു കേണലിന്റെ ഹൃദയത്തെ സ്പർശിച്ചു. അങ്ങനെ, അദ്ദേഹം ബൈബിൾ പഠിക്കാൻ തുടങ്ങി. ഇതറിഞ്ഞ മേലുദ്യോഗസ്ഥൻ അദ്ദേഹത്തെ വിളിപ്പിച്ചു. യഹോവയുടെ സാക്ഷികളുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ ദൂരെ ഒരിടത്തേക്ക് സ്ഥലംമാറ്റം കിട്ടുമെന്ന് അദ്ദേഹം മുന്നറിയിപ്പുകൊടുത്തു. തന്റെ ഭാര്യ ബൈബിൾ പഠിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായെന്നും അതിൽ എന്തെങ്കിലും അപകടമുള്ളതായി തനിക്കു തോന്നുന്നില്ലെന്നും കേണൽ പറഞ്ഞു. അതുകൊണ്ട് ബൈബിൾ പഠിക്കുന്നത് നിറുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. കുറച്ചുനാളുകൾക്കുശേഷം കേണൽ സൈനികസേവനം നിറുത്തി. തുടർന്ന് സമർപ്പിച്ചു സ്നാനമേറ്റ അദ്ദേഹം ഇപ്പോൾ ഒരു സാധാരണ പയനിയറും ശുശ്രൂഷാദാസനുമായി സേവിക്കുന്നു. രസകരമെന്നുപറയട്ടെ, അദ്ദേഹം സംസാരിച്ച ആ മേലുദ്യോഗസ്ഥന്റെ ഭാര്യയും ബൈബിൾ പഠിക്കാൻ തുടങ്ങി. ഭാര്യയെയും പിന്തിരിപ്പിക്കാൻ ആ ഉദ്യോഗസ്ഥനായില്ല. ഇപ്പോൾ അവരും സാധാരണ പയനിയറാണ്.
മറ്റൊരു രാജ്യത്ത് ഒരു സഹോദരി ഒരു സ്ത്രീയെ ബൈബിൾ പഠിപ്പിക്കാൻ തുടങ്ങി. പക്ഷേ, അവരുടെ ഭർത്താവിന് കടുത്ത എതിർപ്പായിരുന്നു. അതുകൊണ്ട് അധ്യയനം അവരുടെ വീട്ടിൽവെച്ച് നടത്തുന്നതിനുപകരം ഒരു പാർക്കിൽവെച്ച് നടത്താൻ അവർ തീരുമാനിച്ചു. അധ്യയന സമയത്ത്, ഒരു വൃദ്ധൻ അവർക്കു ചുറ്റും നടന്നുകൊണ്ട് അവരുടെ സംഭാഷണം ശ്രദ്ധിക്കുക പതിവായിരുന്നു. ഒരിക്കൽ അദ്ദേഹം അവരെ സമീപിച്ച് ബൈബിളിനെക്കുറിച്ചു ചില ചോദ്യങ്ങൾ ചോദിച്ചു. പിറ്റേ ആഴ്ചയും ആ മനുഷ്യൻ വന്ന് ചോദ്യങ്ങൾ ചോദിച്ചു. ഇത്തവണ സഹോദരി ബൈബിൾ പഠിപ്പിച്ചുകൊണ്ടിരുന്ന ആ സ്ത്രീക്ക് അതത്ര രസിച്ചില്ല. “എനിക്കാകെയുള്ളത് ഈ ഒരു മണിക്കൂറാണ്. ആ സമയത്ത് നിങ്ങൾവന്ന് ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചാൽ എങ്ങനെ ശരിയാകും?” അവർ പറഞ്ഞു. അതിനുശേഷം അദ്ദേഹത്തെ ബൈബിൾ പഠിപ്പിക്കാൻ സഹോദരി ഒരു സഹോദരനെ ഏർപ്പാടാക്കി. ആത്മീയമായി പുരോഗമിച്ച അദ്ദേഹം യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. എല്ലാ ഞായറാഴ്ചയും മാന്യമായി വസ്ത്രം ധരിച്ച് കൈയിൽ
ഒരു ബ്രീഫ്കേസുമായി അദ്ദേഹം വീട്ടിൽനിന്ന് പുറത്തുപോകുന്നത് അയൽപക്കത്തെ രണ്ടുസ്ത്രീകൾ ശ്രദ്ധിച്ചു. അദ്ദേഹം എവിടെയാണ് പോകുന്നതെന്ന് അറിയാൻ അവർക്ക് ആകാംക്ഷയായി. അദ്ദേഹം ഏതോ ‘പുതിയ മതത്തിൽ’ വിശ്വസിക്കാൻ തുടങ്ങിയെന്ന് അവർക്കു മനസ്സിലായി. അതേക്കുറിച്ച് അന്വേഷിക്കാൻ അവർ ഒരിക്കൽ അദ്ദേഹത്തെ പിന്തുടർന്ന് രാജ്യഹാളിലെത്തിപ്പെട്ടു. പല സഹോദരിമാരും ചെന്ന് അവരോട് സംസാരിച്ചു. അവർക്ക് ബൈബിൾ പഠിക്കാൻ താത്പര്യമുണ്ടോ എന്നും ചോദിച്ചു. രണ്ടുപേരിൽ ഒരാൾ ബൈബിളധ്യയനത്തിനു സമ്മതിച്ചു. പാർക്കിൽവെച്ച് ബൈബിൾ പഠിച്ചുകൊണ്ടിരുന്ന സ്ത്രീയും പ്രായമുള്ള ആ മനുഷ്യനും അദ്ദേഹത്തിന്റെ അയൽക്കാരികളിൽ ഒരാളും നല്ല ആത്മീയ പുരോഗതി വരുത്തി. മൂവരും ഇന്ന് സ്നാനമേറ്റ സാക്ഷികളാണ്.കംബോഡിയ
കംബോഡിയയിലുള്ള ഒരു പയനിയറാണ് ലോയ്. അവിടത്തെ ഒരു ഗ്രാമത്തിലേക്ക് ലോയ് പതിവായി സൈക്കിളിൽ പോകുമായിരുന്നു. താങ്ങുതടികളിൽ നിറുത്തിയിരിക്കുന്ന മുളകൊണ്ടു നിർമിച്ച വീടുകളിലാണ് അവിടത്തുകാർ താമസിച്ചിരുന്നത്. ഗ്രാമത്തിലെ ചിലർക്ക് ലോയ് അധ്യയനം നടത്തുന്നുണ്ട്. സ്മാരകത്തിനു മൂന്നുദിവസം മുമ്പ്, സ്മാരകത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് തന്റെ ഒരു വിദ്യാർഥിക്കു വിശദീകരിച്ചുകൊടുക്കുകയായിരുന്നു ലോയ്. അതുകണ്ട് കുറെ കുട്ടികൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് അവളുടെ ചുറ്റുംകൂടി. പെട്ടെന്നുതന്നെ, കുട്ടികളുടെ എണ്ണം കൂടി. ലോയ് 57 സ്മാരകക്ഷണക്കത്തുകൾ വിതരണംചെയ്തു. പിറ്റേദിവസം മറ്റൊരു അധ്യയനത്തിനായി ലോയ് ഗ്രാമത്തിൽ ചെന്നു. തന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സ്മാരകത്തിനു വരാൻ താത്പര്യമുണ്ടെന്ന് ആ വിദ്യാർഥി പറഞ്ഞു. അവർക്കു കൊടുക്കാനായി 20 ക്ഷണക്കത്തുകൾ ലോയ് വിദ്യാർഥിയെ ഏൽപ്പിച്ചു. സ്മാരകത്തിനു ഹാജരാകാൻ ഇവരെയെല്ലാം എങ്ങനെ സഹായിക്കും എന്നായി പിന്നെ അവളുടെ ചിന്ത. യഹോവയോട് പ്രാർഥിച്ചതിനുശേഷം, അവൾ ഗ്രാമമുഖ്യനോട് കാര്യം പറഞ്ഞു. അവളുടെ ഒരു വിദ്യാർഥിയുടെ അച്ഛനായിരുന്നു ഗ്രാമമുഖ്യൻ. ഒരു ടക്-ടക് (ഒരു മോട്ടോർസൈക്കിളിൽ ഘടിപ്പിച്ചിരിക്കുന്ന, നാലുപേർക്ക് ഇരിക്കാവുന്ന ഒരു ചെറിയ വണ്ടി) സംഘടിപ്പിക്കാൻ ലോയ്ക്ക് കഴിഞ്ഞാൽ പ്രശ്നം പരിഹരിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിന്നുകൊണ്ടോ മടിയിലിരുന്നുകൊണ്ടോ എല്ലാവർക്കും സ്മാരകത്തിനു പോകാമെന്ന് അദ്ദേഹം പറഞ്ഞു. ഒടുവിൽ, ആ ഗ്രാമത്തിലെ 18 പേർ സ്മാരകത്തിനു ഹാജരായപ്പോൾ ലോയ്ക്ക് എത്ര സന്തോഷം തോന്നിയെന്നോ!
ഇന്ത്യ
ഓട്ടോറിക്ഷാ ഡ്രൈവറായ ഒരു സഹോദരൻ തന്റെ ഒരു യാത്രക്കാരിയോടു സാക്ഷീകരിക്കാനുള്ള അവസരം പാഴാക്കിയില്ല. അവർ ഒരു ജേണലിസ്റ്റായിരുന്നു. ഓട്ടോഡ്രൈവറുടെ ധൈര്യത്തിൽ അവർക്ക് വലിയ മതിപ്പുതോന്നി. കാരണം, ആ പ്രദേശത്ത് സുവിശേഷം പങ്കുവെക്കാൻ ശ്രമിച്ച ചിലരെ ആളുകൾ ദേഹോപദ്രവം ഏൽപ്പിച്ച വിവരം ജേണലിസ്റ്റിന് അറിയാമായിരുന്നു. ഡ്രൈവറുമായുള്ള തന്റെ സംഭാഷണം ദിനപ്പത്രത്തിൽ പ്രസിദ്ധീകരിക്കാൻ അവർ തീരുമാനിച്ചു. അവർ ഇങ്ങനെ എഴുതി: “ഡ്രൈവറെ ചെറുതായൊന്നു പ്രകോപിപ്പിക്കാമെന്നുവെച്ച് ഞാൻ ചോദിച്ചു: ‘നിങ്ങൾ ഇന്ന് വാർത്ത കേട്ടില്ലേ? നിങ്ങളുടെ ആളുകളെ തല്ലുകയും പള്ളികൾ ആക്രമിക്കുകയും ഒക്കെ ചെയ്തത് നിങ്ങൾ അറിഞ്ഞില്ലേ?’ ‘ഉവ്വ്, ഇന്നത്തെ പത്രത്തിൽ വായിച്ചു,’ അയാൾ പറഞ്ഞു. ‘[എതിരാളികൾ] ഇനിയും ഉപദ്രവിച്ചാൽ നിങ്ങൾ എന്തു ചെയ്യും?’ എന്ന് ഞാൻ ചോദിച്ചപ്പോൾ, നിഷേധാർഥത്തിൽ തലയാട്ടിക്കൊണ്ട്
അയാൾ പറഞ്ഞു: ‘അതൊന്നും ഞങ്ങൾക്കു പ്രശ്നമല്ല. എന്തുവന്നാലും, ഞങ്ങൾ ഞങ്ങളുടെ വിശ്വാസം ഉപേക്ഷിക്കില്ല.’സാക്ഷി കൊടുത്ത ലഘുലേഖയെക്കുറിച്ച് അവർ എഴുതിയതിങ്ങനെ: “വീട്ടിൽ ചെന്നപ്പോൾ ഞാൻ ബാഗിൽനിന്ന് ആ ലഘുലേഖ പുറത്തെടുത്തു. പച്ചവിരിച്ച പുൽത്തകിടികൾ, നീല ജലാശയം, പൂക്കളണിഞ്ഞു നിൽക്കുന്ന മാമരങ്ങൾ, ധാന്യങ്ങളും പഴവർഗങ്ങളും ശേഖരിക്കുന്ന മനുഷ്യർ, മഞ്ഞണിഞ്ഞ മാമലകൾ അങ്ങനെ സ്വപ്നസുന്ദരമായ ഒരു ദൃശ്യം. ‘സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം’ എന്നായിരുന്നു അതിന്റെ തലക്കെട്ട്. അതിലെ സന്ദേശം മതത്തോടു ബന്ധപ്പെട്ടതായിരുന്നു. ഒരു സാരിക്കടയെക്കുറിച്ചോ മറ്റെന്തിനെയെങ്കിലും കുറിച്ചോ പരസ്യപ്പെടുത്തുന്ന ഒരു നോട്ടീസ് കൈയിൽ കിട്ടിയാൽ ആർക്കും ഒരു പരാതിയുമില്ല. പക്ഷേ, സമാധാനം കളിയാടുന്ന ഒരു പുതിയ ലോകത്തെക്കുറിച്ചു സംസാരിച്ചാൽ നിങ്ങൾ കുടുങ്ങിയതുതന്നെ!”
ഫിലിപ്പീൻസ്
സാംബോംഗായിൽ വളരെ ഉയരമുള്ള ഒരു പർവതമുണ്ട്. 200 കിലോമീറ്റർ അകലെനിന്നു നോക്കിയാലും അതിന്റെ അഗ്രം കാണാം. പർവതത്തിനടുത്ത് താമസിക്കുന്ന സഹോദരങ്ങൾ വയൽസേവനത്തിനിടെ തമാശയായി ഇങ്ങനെ പറയാറുണ്ട്. “പർവതത്തിനു മുകളിൽ താമസിക്കുന്ന ആരെങ്കിലും ബൈബിൾ പഠിക്കാൻ താത്പര്യമുണ്ടെന്നു പറഞ്ഞാൽ നമ്മൾ എന്തു ചെയ്യും?” ഒരിക്കൽ പർവതത്തിന്റെ അടിവാരത്ത് സാക്ഷീകരിച്ചുകൊണ്ടിരിക്കെ സാക്ഷികളെ അന്വേഷിച്ച് ഒരാൾ വന്നു. ബൈബിൾ പഠിക്കാൻ സഹായിക്കാമോ എന്ന് അയാൾ സഹോദരങ്ങളോടു ചോദിച്ചു. എവിടെയാണു താമസിക്കുന്നതെന്ന് സഹോദരങ്ങൾ ചോദിച്ചപ്പോൾ പർവതത്തിന്റെ മുകളിലേക്കു ചൂണ്ടിയിട്ട് അവിടെയാണെന്ന് അയാൾ പറഞ്ഞു. ഒരു നിമിഷം സഹോദരങ്ങൾ നിശ്ശബ്ദരായിപ്പോയി. പർവതത്തിന്റെ മുകളിലല്ല, പുറകിലാണ് താൻ താമസിക്കുന്നതെന്നും പക്ഷേ, തന്റെ വീട്ടിലേക്ക് പോകണമെങ്കിൽ പർവതം താണ്ടി മറുവശത്ത് എത്തണമെന്നും അയാൾ വിശദമാക്കി. അമ്പരപ്പു മാറിയപ്പോൾ സഹോദരങ്ങൾ അധ്യയനം നടത്താമെന്നു സമ്മതിച്ചു. അങ്ങനെ അധ്യയനം തുടങ്ങി. ഇപ്പോൾ എല്ലാ ആഴ്ചയും അയാൾ യോഗങ്ങൾക്കു ഹാജരാകുന്നുണ്ട്; രാജ്യഹാൾ അയാളുടെ വീട്ടിൽനിന്നും വളരെ ദൂരെയാണെങ്കിലും. “യഹോവയുടെ ആലയമുള്ള പർവ്വത”ത്തിലേക്ക് ഒഴുകിവരുന്ന സകല ജനതകളിലുംപെട്ട ആളുകളുടെ കൂട്ടത്തിൽ ഇപ്പോൾ ഈ മനുഷ്യനുമുണ്ട്.—യെശ. 2:2.
യൂറോപ്പ്
ദേശങ്ങൾ 47
ജനസംഖ്യ 73,69,88,468
പ്രസാധകർ 15,63,910
ബൈബിളധ്യയനങ്ങൾ 8,19,067
ഫിൻലൻഡ്
സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ ഉപയോഗിച്ചുകൊണ്ട് ബൈബിളധ്യയനം സ്വീകരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിച്ചുവരുകയായിരുന്നു രണ്ടുസഹോദരന്മാർ. ഒരാൾ വാതിൽ തുറന്നു. സഹോദരങ്ങൾ പരിചയപ്പെടുത്തി തീരുംമുമ്പേ അയാൾ അവരെ അകത്തേക്കു വിളിച്ചു. “എനിക്കു ധാരാളം ചോദ്യങ്ങളുണ്ട്.” അദ്ദേഹം പറഞ്ഞു. “എങ്ങനെ നിങ്ങൾക്ക് ഈ സമയത്തുതന്നെ ഇവിടെ വരാൻ തോന്നി?”
“ഇന്ന് സഭയോടൊപ്പം ഞങ്ങൾ ഈ പ്രദേശത്ത് പ്രവർത്തിക്കുകയാണ്” സഹോദരന്മാർ മറുപടി പറഞ്ഞു.
അപ്പോൾ അയാൾ പറഞ്ഞു: “യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടുന്നതിനുവേണ്ടി ഞാൻ പ്രാർഥിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി. സാധാരണ ഞാൻ ജോഗിങ്ങിനു പോകുന്ന സമയമാണിത്; പക്ഷേ, ഇന്ന് പോയില്ല. ഇപ്പോഴിതാ, നിങ്ങൾ എന്റെ വീട്ടിൽ വന്നിരിക്കുന്നു!” തന്റെ പ്രാർഥനയ്ക്ക് ഉത്തരം കിട്ടിയെന്ന് അയാൾക്ക് തോന്നി. അയാളുടെ ജോലിസ്ഥലത്ത് ആളുകൾ യഹോവയുടെ സാക്ഷികളെക്കുറിച്ചു പലപ്പോഴും മോശമായി സംസാരിക്കുമായിരുന്നു. അവരുടെ ആരോപണങ്ങളിൽ എന്തെങ്കിലും സത്യമുണ്ടോ എന്നറിയാൻ അയാൾക്കു താത്പര്യമായി. അങ്ങനെ അയാൾ ഒരു ലൈബ്രറിയിൽ പോയി അന്വേഷിച്ചപ്പോൾ യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്) എന്ന പുസ്തകം കിട്ടി. അത് വായിച്ചപ്പോൾ സാക്ഷികൾക്കെതിരെയുള്ള ആരോപണങ്ങളിൽ കഴമ്പില്ലെന്നു മനസ്സിലായി. അതുകൊണ്ട് യഹോവയുടെ സാക്ഷികളെ നേരിൽക്കാണാൻ ഒരവസരം കാത്തിരിക്കുകയായിരുന്നു അയാൾ. അങ്ങനെയിരിക്കെയാണ് സഹോദരന്മാർ വീട്ടിൽ ചെല്ലുന്നത്. അധ്യയനം ആരംഭിച്ച് പെട്ടെന്നുതന്നെ, അയാൾ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. അയാൾ തന്റെ മുൻഭാര്യയോടും മകളോടും
ബൈബിളിനെക്കുറിച്ചു പറഞ്ഞു. അവരും ഇപ്പോൾ ബൈബിൾ പഠിക്കുന്നുണ്ട്.ബ്രിട്ടൻ
പ്രദേശത്തുള്ള കോംഗോളീസുകാരോടു സാക്ഷീകരിക്കുന്നതിനുവേണ്ടി കിർസ്റ്റി എന്ന സാധാരണ പയനിയർ ഫ്രഞ്ചും ലിംഗാലയും പഠിച്ചു. ഒരു ദിവസം, കോംഗോളീസുകാരിയായ ഒരു സ്ത്രീ ബസ്സിൽ കയറാൻ പാടുപെടുന്നത് കിർസ്റ്റി കണ്ടു; എടുത്താൽ പൊങ്ങാത്തത്ര സാധനങ്ങളുണ്ടായിരുന്നു അവരുടെ കയ്യിൽ. താൻ സഹായിക്കാമെന്ന് ലിംഗാലയിൽ പറഞ്ഞിട്ട് സഹോദരി അവരുടെ ബാഗുകൾ ബസ്സിൽ കയറ്റിക്കൊടുത്തു. “വെള്ളക്കാരിയായിട്ടും നിങ്ങളെന്താ ലിംഗാല സംസാരിക്കുന്നത്?” എന്ന് ആ സ്ത്രീ ചോദിച്ചു. താൻ ഒരു ലിംഗാല സഭയിൽ യോഗങ്ങൾക്കു ഹാജരാകുന്നുണ്ടെന്നും ബൈബിളിനെപ്പറ്റി ആളുകളോടു സംസാരിക്കാൻ തന്നെ സഹായിക്കുന്നതിനുവേണ്ടി അവിടത്തെ സാക്ഷികൾ തന്നെ ലിംഗാല പഠിപ്പിച്ചെന്നും കിർസ്റ്റി വിശദീകരിച്ചു. ബൈബിളധ്യയനത്തെക്കുറിച്ച് ആ സ്ത്രീയോടു പറയണമെന്ന് അവൾ തീരുമാനിച്ചു. അതുകൊണ്ട് ആ
സ്ത്രീയുടെ സ്റ്റോപ്പ് എത്തുന്നതുവരെ കിർസ്റ്റി ബസ്സിൽനിന്ന് ഇറങ്ങിയില്ല. അവർക്ക് ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോൾ കിർസ്റ്റിയും അവിടെ ഇറങ്ങി. എന്നിട്ട് ബാഗുകൾ മൂന്നാം നിലയിലുള്ള അവരുടെ അപ്പാർട്ടുമെന്റിൽ കൊണ്ടുപോയിക്കൊടുത്തു. അവരുടെ ഭർത്താവും നാലുകുട്ടികളും കിർസ്റ്റിയെ അകത്തേക്കു ക്ഷണിച്ചു. ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ സഹായത്തോടെ ബൈബിൾ പഠിക്കുന്നത് എങ്ങനെയെന്ന് കിർസ്റ്റി ആ കുടുംബത്തിനു കാണിച്ചുകൊടുത്തു. ഇപ്പോൾ ആ സ്ത്രീയും മൂത്ത രണ്ടു കുട്ടികളും ബൈബിൾ പഠിച്ചുകൊണ്ടിരിക്കുന്നു. യഹോവയെ പ്രസാദിപ്പിക്കാനുള്ള ശ്രമത്തിലാണ് മൂന്നുപേരും.ജോർജിയ
പയനിയർമാരായ രണ്ടുസഹോദരന്മാർ സാക്ഷികളുടെ എണ്ണം കുറവുള്ള ഒരു പർവതപ്രദേശത്തേക്കു മാറിത്താമസിക്കാൻ തീരുമാനിച്ചു. ഗ്രാമങ്ങൾതോറും സാക്ഷീകരിച്ചതിന്റെ ഫലം അസാധാരണമായിരുന്നു. അവർ നൂറുകണക്കിന് പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്തു, നിരവധി അധ്യയനങ്ങളും ആരംഭിച്ചു. പർവതങ്ങളിൽ സാക്ഷീകരിക്കാൻ തുടങ്ങിയപ്പോൾ, ഭക്ഷ്യവസ്തുക്കളെന്നു പറയാൻ അവരുടെ പക്കൽ അധികമൊന്നുമില്ലായിരുന്നു. എവിടെയുറങ്ങും എന്നതിനെക്കുറിച്ചും അവർക്ക് കാര്യമായ രൂപമില്ലായിരുന്നു. എന്നിട്ടും അവർക്കൊരു കുറവും വന്നില്ല. ഗ്രാമത്തിലുള്ളവർ രാത്രി അവരെ തങ്ങളുടെ വീട്ടിലേക്കു ക്ഷണിക്കുകയും ഭക്ഷണവും താമസസ്ഥലവും കൊടുക്കുകയും ചെയ്തു. സുവാർത്ത ശ്രദ്ധിക്കാൻ താത്പര്യമില്ലാത്ത ചിലർപോലും അവർക്ക് ആഹാരവും താമസിക്കാനിടവും കൊടുത്തു. പിന്നീട് ഈ സഹോദരന്മാർക്ക് ആ പ്രദേശത്തുതന്നെ പ്രത്യേക പയനിയർമാരായി നിയമനം ലഭിച്ചു. ധാരാളം ബൈബിളധ്യയനങ്ങൾ ഉണ്ടായിരുന്നതിനാൽ, നടത്താനാകുന്ന അധ്യയനങ്ങളുടെ കാര്യത്തിൽ അവർ ഒരു പരിധി നിശ്ചയിച്ചു. തെരുവിൽവെച്ചും മറ്റും ആളുകൾ വന്ന് ഒരു ബൈബിളധ്യയനം വേണമെന്നു പറയുന്നത് സാധാരണമാണ്. അധ്യയനങ്ങളുടെ കാര്യത്തിൽ പരിധി വെച്ചിട്ടും ഓരോരുത്തരും മാസം 20-ലേറെ അധ്യയനങ്ങൾ നടത്തുന്നുണ്ട്.
ഹംഗറി
ഒരു സഹോദരി പാൽക്കാരിയിൽനിന്നാണ് പാൽ വാങ്ങിയിരുന്നത്. പാൽക്കുപ്പികൾ ഇടാനായി സഹോദരി വീടിന്റെ മതിലിന്മേൽ ഒരു ബാഗ് തൂക്കിയിട്ടുണ്ട്. ഒരു ദിവസം ഒഴിഞ്ഞ പാൽക്കുപ്പികൾ തിരികെവെച്ച കൂട്ടത്തിൽ സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖയും സഹോദരി ആ ബാഗിൽ വെച്ചു. പിറ്റേദിവസം കിട്ടിയ പാലിനോടൊപ്പം ഒരു കടലാസ് കണ്ട് സഹോദരിക്ക് അതിശയമായി. ലഘുലേഖയെക്കുറിച്ച്
പാൽക്കാരിക്കുള്ള ചില സംശയങ്ങൾ അതിൽ എഴുതിയിരുന്നു, ഒരു ബൈബിൾ വേണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. ഉടനെതന്നെ സഹോദരി, ആ പാൽക്കാരി താമസിച്ചിരുന്ന ഫാമിൽ പോയി അവരെ കണ്ടു. ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകം ഉപയോഗിച്ച് ഒരു ബൈബിളധ്യയനം തുടങ്ങി. തന്റെ ചോദ്യങ്ങൾക്ക് ഉത്തരംതേടി അവർ പല സഭകൾ കയറിയിറങ്ങിയിട്ടുണ്ട്. പക്ഷേ, അവരുടെ ആത്മീയ വിശപ്പ് തൃപ്തിപ്പെടുത്താൻ ആർക്കുമായില്ല. വാസ്തവത്തിൽ ആ അന്വേഷണം അവരുടെ ചോദ്യങ്ങളുടെ എണ്ണം കൂട്ടുകയേ ചെയ്തുള്ളൂ. അവരുടെ ഒരു മകളും വലിയ താത്പര്യം കാണിച്ചു. അതുകൊണ്ട് സഹോദരി, മഹാനായ അധ്യാപകനിൽനിന്ന് പഠിക്കാം! എന്ന പുസ്തകം ആ കുട്ടിക്ക് കൊടുത്തു. മകൾ രാത്രി പേടിസ്വപ്നങ്ങൾ കണ്ട് ഉണരുക പതിവാണെന്ന് അമ്മ സഹോദരിയോടു പറഞ്ഞു. പക്ഷേ, പുസ്തകത്തിലെ ഏതാനും അധ്യായങ്ങൾ വായിച്ചശേഷം കുട്ടിയുടെ പേടി കുറഞ്ഞെന്നും രാത്രിയിൽ സുഖമായി ഉറങ്ങുന്നുണ്ടെന്നും അമ്മ പറയുന്നു. ബൈബിൾ പഠിച്ചുകൊണ്ടിരിക്കുന്ന ആ അമ്മ രണ്ടു മക്കളെയും കൂട്ടി എല്ലാ ഞായറാഴ്ചയും യോഗങ്ങൾക്കു ഹാജരാകുന്നുണ്ട്.ഇറ്റലി
സെൻട്രൽ ഇറ്റലിയിൽ നഗരത്തിൽനിന്ന് അകന്ന ഒരിടത്ത് സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ വിതരണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു മുഴുസമയ
സുവിശേഷകരായ ക്രിസ്റ്റീനയും മാനെലും. ഒരു ഫാമിൽ എത്തിയപ്പോൾ പിൻവശത്തുനിന്ന് അവർ എന്തോ ബഹളം കേട്ടു. സാക്ഷികളെ കണ്ടയുടനെ വീട്ടുകാരി വിളിച്ചു പറഞ്ഞു: “ഒന്ന് ഓടിവരണേ. . .സഹായിക്കണേ. . . ” അതുകേട്ട് സഹോദരിമാർ അവിടേക്ക് ഓടിച്ചെന്നു. അപ്പോഴാണ് വെകിളിപിടിച്ചുനിൽക്കുന്ന ഒരു കൂറ്റൻ പന്നിയെ അവർ കണ്ടത്. അത് കൂട്ടിൽനിന്നു രക്ഷപ്പെടുന്നതു തടയാൻ ശ്രമിക്കുകയാണ് അവർ. ഗേറ്റിന്റെ പൂട്ട് പൊളിഞ്ഞിരുന്നു. അതുകൊണ്ട് പന്നി അടുത്തുള്ള കാട്ടിലേക്ക് ഓടിപ്പോകുമെന്ന് അവർ ഭയന്നു. ഒറ്റയ്ക്ക് ഗേറ്റ് അടച്ചുപിടിക്കാൻ പാടുപെടുകയായിരുന്നു അവർ. “നിങ്ങൾ ഇത് അടച്ചുപിടിക്കൂ! ഞാൻ പോയി ഇത് അടച്ചുവെക്കാൻ എന്തെങ്കിലും കിട്ടുമോ എന്നു നോക്കാം,” അവർ ക്രിസ്റ്റീനയോട് പറഞ്ഞു. പന്നിയെ കണ്ടിട്ട് തനിക്ക് പേടിതോന്നുന്നു എന്ന് ക്രിസ്റ്റീന അവരോടു പറഞ്ഞു. അപ്പോൾ മാനെലിന്റെ കൈയിൽ ഒരു മത്തങ്ങയും കത്തിയും കൊടുത്തിട്ട് അവർ പറഞ്ഞു: “പേടിക്കേണ്ട. മത്തങ്ങ കുറേശ്ശെയായി എറിഞ്ഞു കൊടുത്താൽ മതി. അവൻ അതു തിന്നുകൊണ്ടിരിക്കുന്ന സമയംകൊണ്ട് ഞാൻ പോയി വേറൊരു പൂട്ട് കണ്ടുപിടിക്കാൻ പറ്റുമോ എന്നു നോക്കാം.”ഇതു പറഞ്ഞിട്ട് അവർ സ്ഥലംവിട്ടു. ഏതാനും മിനിട്ടുകൾ കഴിഞ്ഞു. വേഗംവേഗം പന്നിക്ക് ആഹാരം എറിഞ്ഞുകൊടുക്കാൻ ക്രിസ്റ്റീന മാനെലിനോടു പറഞ്ഞു. പക്ഷേ, കട്ടിയുള്ള പുറന്തോടുകാരണം മത്തങ്ങ മുറിക്കാൻ മാനെലിന് എളുപ്പമല്ലായിരുന്നു. ഒടുവിൽ വീട്ടുകാരി വന്ന് ഗേറ്റ് നന്നാക്കി. ആശ്വാസത്തിന്റെ നെടുവീർപ്പിട്ടുകൊണ്ട് അവർ പറഞ്ഞു: “സർവശക്തനായ ദൈവം അയച്ചതാണ് നിങ്ങളെ!”
ബാഗിൽനിന്ന് ലഘുലേഖയെടുത്ത് അവരെ കാണിച്ചുകൊണ്ട് സഹോദരിമാർ പറഞ്ഞു: “നിങ്ങൾ പറഞ്ഞതു വളരെ ശരിയാണ്.”
“ഇത്ര പ്രധാനപ്പെട്ട ഒരു കാര്യം നിന്നുകൊണ്ട് സംസാരിക്കുന്നതു ശരിയല്ല. ഇരുന്ന് ശാന്തമായി സംസാരിക്കണം,” ആ സ്ത്രീ പറഞ്ഞു. അവർ പോയി ഏതാനും കസേരകൾ എടുത്തുകൊണ്ടുവന്നു. എന്നിട്ട് ഫാമിന്റെ മുറ്റത്തിരുന്ന് സഹോദരിമാർ പറഞ്ഞത് ശ്രദ്ധിച്ചു കേട്ടു. വലിയ വിലമതിപ്പോടെയാണ് അവർ കേട്ടിരുന്നത്. ധാരാളം ചോദ്യങ്ങളും ചോദിച്ചു. അവർക്ക് ഒരു ബൈബിളധ്യയനം തുടങ്ങാനുള്ള ക്രമീകരണം ചെയ്തു. തക്കസമയത്ത് ആ പന്നി രക്ഷപ്പെടാൻ ശ്രമിച്ചതുകൊണ്ടാണ് ഇത്ര നല്ല ഒരു അനുഭവം ഉണ്ടായതെന്ന് ക്രിസ്റ്റീനയും മാനെലും പറയുന്നു.
ഓഷ്യാനിയ
ദേശങ്ങൾ 30 ജനസംഖ്യ 3,83,38,482 പ്രസാധകർ 99,816 ബൈബിളധ്യയനങ്ങൾ 59,619
ഓസ്ട്രേലിയ
തീരദേശത്തു താമസിക്കുന്ന ഫ്രെഡ് എന്ന സാക്ഷി ഒരാൾക്ക് നമ്മുടെ മൂന്നുഡിവിഡി-കൾ കൊടുത്തു. പിന്നീട് അയാൾ ഫ്രെഡിന് ഒരു കത്തയച്ചു. അതിന്റെ ഒരു ഭാഗം ഇങ്ങനെ വായിക്കുന്നു: “നിങ്ങൾ തന്ന ഡിവിഡി ശ്രദ്ധയോടെ കണ്ടുകൊണ്ടിരുന്നപ്പോൾ എനിക്ക് എന്തെന്നില്ലാത്ത പ്രശാന്തത തോന്നി. വീഡിയോയിൽ കണ്ട ആളുകളുടെ സമാധാനവും സന്തോഷവും പുഞ്ചിരിയുമെല്ലാം അനുഭവിച്ചറിയാൻ എനിക്കായി. വർഷങ്ങൾക്കുശേഷമാണ് എനിക്ക് ഇങ്ങനെയൊരു വികാരം അനുഭവപ്പെടുന്നത്. ശോഭനമായ ഭാവി മുമ്പിലുണ്ടെന്ന് ഞാൻ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. എന്റെ വീട്ടിൽ വന്ന സാക്ഷികളോട് ഞാനെന്നും പരുഷമായേ ഇടപെട്ടിട്ടുള്ളൂ. അതിനു ഞാൻ ക്ഷമ ചോദിക്കുന്നു. സുവിശേഷം അറിയിക്കാനുള്ള ആഗ്രഹംകൊണ്ടാണ് സൗഹൃദമനസ്കരായ നിങ്ങളുടെ ആളുകൾ എന്റെ അടുക്കൽ വന്നത്. ഒരിക്കൽ നിങ്ങളുടെ രാജ്യഹാളിലിരുന്ന് നിങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ പുറകിലെ സീറ്റിൽ ഞാനുണ്ടാവില്ലെന്ന് ആരുകണ്ടു?
ന്യൂസിലൻഡ്
രണ്ടുസഹോദരിമാർ, കുടുംബങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു ഗവണ്മെന്റുവക സ്ഥാപനം സന്ദർശിച്ച് അതിന്റെ ഡയറക്ടറെ കാണാൻ അനുമതി വാങ്ങി. കുടുംബങ്ങളോടൊത്തു പ്രവർത്തിക്കവെ, ഡയറക്ടർക്ക് ഉപകാരപ്പെടുമെന്നു തോന്നിയ പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ‘ഫാമിലി പാക്ക്’ അവർ കൂടെ കരുതിയിരുന്നു. കുടുംബ സന്തുഷ്ടിയുടെ രഹസ്യം, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്നീ പുസ്തകങ്ങൾ, “കുട്ടികളെ വളർത്താൻ ഏഴു വഴികൾ” എന്ന തലക്കെട്ടോടുകൂടിയ 2007 ആഗസ്റ്റ് ലക്കം ഉണരുക!, “എത്ര സുരക്ഷിതരാണ് നിങ്ങളുടെ കുഞ്ഞുങ്ങൾ?” എന്ന
ലേഖന പരമ്പരയോടുകൂടിയ 2007 ഒക്ടോബർ ലക്കം ഉണരുക! എന്നിവ അടങ്ങുന്നതായിരുന്നു ‘ഫാമിലി പാക്ക്.’ഡയറക്ടറോട് സംസാരിക്കവെ, നമ്മുടെ വേല സ്വമേധയായുള്ളതാണെന്നും കുടുംബങ്ങളെ സഹായിക്കാൻ, വിശേഷിച്ച് ആത്മീയമായി സഹായിക്കാൻ, തങ്ങൾക്കു താത്പര്യമുണ്ടെന്നും സഹോദരിമാർ വിശദമാക്കി. ‘ഫാമിലി പാക്കിലെ’ പ്രസിദ്ധീകരണങ്ങൾ അവർ ഡയറക്ടർക്കു പരിചയപ്പെടുത്തി. സഹോദരിമാർ പറഞ്ഞത് ശ്രദ്ധിച്ചു കേട്ട അവർ പ്രസിദ്ധീകരണങ്ങളും സ്വീകരിച്ചു. കേട്ട വിവരങ്ങൾ ആ സ്ഥാപനത്തിലെ 35 ജീവനക്കാരോടും പങ്കുവെക്കാൻ ആഗ്രഹമുണ്ടെന്നും അവർ പറഞ്ഞു. ഉണരുക! ലേഖനങ്ങൾ തന്റെ ലിസ്റ്റിലുള്ള 503 കുടുംബങ്ങൾക്കും പ്രയോജനപ്പെടുമെന്ന് അവർ കൂട്ടിച്ചേർത്തു. ഉണരുക!-യുടെ 557 പ്രതികൾ സംഘടിപ്പിക്കാൻ സഹോദരിമാർക്കു സാധിച്ചു. മാസികകളെല്ലാംതന്നെ കുടുംബങ്ങൾക്ക് അയച്ചുകഴിഞ്ഞു എന്നു പറഞ്ഞുകൊണ്ട് രണ്ടാഴ്ചയ്ക്കുശേഷം ഡയറക്ടർ സഹോദരിമാർക്കു ഫോൺചെയ്തു.
ഫിജി
മിടുക്കനായ ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു വില്യാം. രാജ്യത്തിനുവേണ്ടി കളിക്കുകയെന്നത് വില്ല്യാമിന്റെ ജീവിതാഭിലാഷമായിരുന്നു. അനുജൻ ലിയോണിനും ഫുട്ബോളിൽ കമ്പമുണ്ടായിരുന്നു. അങ്ങനെയിരിക്കെ, ഒരു പ്രത്യേക പയനിയർ ലിയോണിനെ ബൈബിൾ പഠിപ്പിക്കാൻ തുടങ്ങി. അതോടെ, രണ്ടുയജമാനന്മാരെ സേവിക്കാൻ സാധിക്കില്ലെന്ന് ലിയോണിനു മനസ്സിലായി. യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങിയ അവൻ ഫുട്ബോൾ ഉപേക്ഷിച്ചു.
അവരുടെ അമ്മ യഹോവയുടെ സാക്ഷിയായിരുന്നു. ഒരിക്കൽ അമ്മ ലിയോണിന് യോഗങ്ങൾക്ക് പോകുമ്പോൾ ധരിക്കാനുള്ള വസ്ത്രം വാങ്ങിക്കൊടുത്തു. പക്ഷേ, ഒരു തർക്കത്തെത്തുടർന്ന് വില്ല്യാം ആ വസ്ത്രങ്ങൾ കീറിക്കളഞ്ഞു. ലിയോണിന് വലിയ വിഷമമായി; എങ്കിലും പകരംവീട്ടില്ലെന്ന് അവൻ തീരുമാനിച്ചു. കുറച്ചുകഴിഞ്ഞ് താൻ കൃഷിചെയ്തുണ്ടാക്കിയ തണ്ണിമത്തങ്ങകളുമായി അവൻ മാർക്കറ്റിലേക്കു പോയി; അതു വിറ്റുകിട്ടിയ പണത്തിൽ കുറച്ചെടുത്ത് അവൻ യോഗത്തിനു പോകുമ്പോൾ ഇടാനുള്ള വസ്ത്രങ്ങളും ബൈബിളും പേനയും ഹൈലൈറ്ററും വാങ്ങി. വില്ല്യാമിനുവേണ്ടിയും അവൻ അതേ സാധനങ്ങൾ വാങ്ങി. ലിയോണിന്റെ സ്നേഹം വില്ല്യാമിനെ സ്പർശിച്ചു. അനുജനോടു താൻ ചെയ്ത ക്രൂരത ഓർത്തപ്പോൾ വില്ല്യാമിനു പശ്ചാത്താപം തോന്നി. താൻ വാങ്ങിക്കൊടുത്ത പുതിയ വസ്ത്രം ധരിച്ച് വില്ല്യാം യോഗത്തിനു വന്നപ്പോൾ ലിയോൺ അതിശയിച്ചുപോയി. വില്ല്യാമും ബൈബിൾ പഠിക്കാൻ തുടങ്ങി. ചേട്ടനും അനുജനും നല്ല പുരോഗതി വരുത്തി. രണ്ടുപേരും സ്നാനത്തിനു തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോൾ വില്ല്യാമിന് യൂറോപ്പിൽ നടക്കുന്ന ഫുട്ബോൾ കളിയിൽ പങ്കെടുക്കാനുള്ള അവസരം ഒത്തുവന്നു. പണവും പ്രശസ്തിയും സമ്പാദിക്കാൻ പറ്റിയ മാർഗം! പല ചെറുപ്പക്കാരുടെയും സ്വപ്നമായിരുന്നു അത്. പക്ഷേ, തന്റെ ജീവിതം യഹോവയ്ക്ക് സമർപ്പിക്കാൻ തീരുമാനിച്ചിരുന്ന വില്ല്യാം അതു തള്ളിക്കളഞ്ഞു. സ്നാനമേറ്റ് ആദ്യത്തെ ആറുമാസം വില്ല്യാമും ലിയോണും സഹായ പയനിയറിങ് ചെയ്തു. മക്കളുടെ നല്ല മാതൃക കണ്ട് പിതാവ് വൈസേയും ബൈബിൾ പഠിക്കാൻ തുടങ്ങി. ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയ വൈസേ രണ്ടുപെൺമക്കളോടൊപ്പം ഒരു ഏകദിന സമ്മേളനത്തിന് സ്നാനമേറ്റു.[45-ാം പേജിലെ ചിത്രങ്ങൾ]
ആത്മശിക്ഷണവും നൂതന സാങ്കേതികവിദ്യയും ബൈബിളധ്യയനം നടത്താൻ ഒരു സഹോദരിയെ സഹായിച്ചു
[46-ാം പേജിലെ ചിത്രം]
ഈ സഹോദരിയുടെ വിശ്വസ്തത ഒരു വലിയ സാക്ഷ്യമായി
[48-ാം പേജിലെ ചിത്രം]
സ്കൂളിൽ നല്ല സാക്ഷ്യം നൽകാൻ കുടുംബാരാധന സ്റ്റീഫനെ സഹായിച്ചു
[49-ാം പേജിലെ ചിത്രം]
ഈ സഹോദരന്റെ സ്ഥിരോത്സാഹം ഒരു ജീവൻ രക്ഷിച്ചു
[50-ാം പേജിലെ ചിത്രം]
കുട്ടിയല്ലാത്ത, പക്ഷേ അധികം പ്രായമില്ലാത്ത ഒരു സാക്ഷിയെ അവൾ കണ്ടുപിടിച്ചു
[55-ാം പേജിലെ ചിത്രം]
അവൾ ഒരു ‘ടക്-ടക്കി’നുള്ള ഏർപ്പാടുചെയ്തു
[58-ാം പേജിലെ ചിത്രം]
മറ്റൊരു ഭാഷ പഠിച്ചത് ഒരു ബൈബിളധ്യയനത്തിലേക്കു നയിച്ചു
[60-ാം പേജിലെ ചിത്രം]
അനൗപചാരിക സാക്ഷീകരണം നടത്താൻ പല മാർഗങ്ങളുണ്ട്
[63-ാം പേജിലെ ചിത്രം]
‘ഫാമിലി പാക്ക്’ തയ്യാറാക്കുന്നു
[64-ാം പേജിലെ ചിത്രം]
യഹോവയെ സേവിക്കുന്നതിനുവേണ്ടി ഫുട്ബോൾ സ്വപ്നങ്ങൾ വേണ്ടെന്നുവെക്കാൻ ഇവർ തയ്യാറായി