യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ ആധുനികനാളിൽ
യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ ആധുനികനാളിൽ
യുഗാണ്ട
സത്യത്തിനുവേണ്ടി ദാഹിച്ചിരുന്ന യുഗാണ്ടക്കാർ ആ നാടിന്റെ ചരിത്രത്തിലെ ഏറ്റവും സംഘർഷഭരിതമായ കാലഘട്ടത്തിൽ സഹിച്ചുനിന്നതും നിരോധനത്തിൻകീഴിലും പരസ്യമായി യോഗങ്ങൾ നടത്തിയതും എങ്ങനെയെന്ന് വായിച്ചറിയുക. ഓബ്വാകാബാകാ ബ്വാ കാട്ടോൻഡാ എന്ന പ്രയോഗത്തിന്റെ അർഥവും അത് ഈ വിശ്വസ്ത സഹോദരീസഹോദരന്മാരുമായി നിങ്ങളെ എങ്ങനെ ഏകീഭവിപ്പിക്കുമെന്നും മനസ്സിലാക്കുക.
അൽബേനിയ
മതപരമായ പ്രവർത്തനങ്ങളെല്ലാം നിറുത്തലാക്കപ്പെട്ട സാഹചര്യത്തിൽ സത്യാരാധനമാത്രം നിലനിന്നത് എങ്ങനെയാണ്? മണിക്കൂറുകളോളം മൃഗീയപീഡനത്തിന് ഇരയായാൽ നമ്മുടെ സഹോദരങ്ങൾ പിടിച്ചുനിൽക്കുമോ? തടവുശിക്ഷ നേരിടേണ്ടിവന്ന യുവസഹോദരന്മാർക്ക് മരണശയ്യയിലായിരുന്ന ഒരു വിശ്വസ്ത സഹോദരൻ എന്തു ബുദ്ധിയുപദേശം നൽകി? ദൈവത്തോടുള്ള വിശ്വസ്തത കൈവിടാതെ അചഞ്ചലരായി നിലകൊണ്ട ഈ സഹോദരങ്ങളെക്കുറിച്ച് വായിച്ചറിയുക. നിങ്ങളുടെ വിശ്വാസത്തെ അതു ബലിഷ്ഠമാക്കും, തീർച്ച!
ബെലീസ്
വിവിധ സംസ്കാരങ്ങളുടെ സംഗമഭൂമിയായ ബെലീസിന്റെ ദിവ്യാധിപത്യ ചരിത്രത്തിൽ യഹോവയുടെ ദാസന്മാരായ ചിലർ അവശേഷിപ്പിച്ചിരിക്കുന്ന കാൽപ്പാടുകൾ കാണുക! ‘ബാറ്റിൽഫീൽഡിൽ’ നടന്ന തീപാറുന്ന ഒരു ‘പോരാട്ടത്തെ’ക്കുറിച്ചും ഹാറ്റി ചുഴലിക്കൊടുങ്കാറ്റ് വരുത്തിയ വിനാശത്തോട് യഹോവയുടെ സാക്ഷികൾ പ്രതികരിച്ച വിധത്തെക്കുറിച്ചുമെല്ലാം അറിയാൻ ആഗ്രഹിക്കുന്നുവോ? ബെലീസിലെ ബാരിയർ റീഫിലേക്കുള്ള ഒരു പ്രസംഗപര്യടനത്തിൽ പങ്കെടുക്കുന്നോ? ബെലീസിനെക്കുറിച്ചുള്ള വിവരണം വായിക്കവെ, നിങ്ങൾക്ക് അതിനുള്ള അവസരം ലഭിക്കും.