വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവരുടെ ലോകവ്യാപക സംഘടനയും പ്രവർത്തനവും

അവരുടെ ലോകവ്യാപക സംഘടനയും പ്രവർത്തനവും

അവരുടെ ലോക​വ്യാ​പക സംഘട​ന​യും പ്രവർത്ത​ന​വും

ഇപ്പോൾ 235 രാജ്യ​ങ്ങ​ളി​ലാ​യി നടന്നു​വ​രുന്ന സാക്ഷീ​കരണ വേലയ്‌ക്ക്‌ മേൽനോ​ട്ടം വഹിക്കു​ന്ന​തി​നാ​യി ഉപയോ​ഗ​പ്പെ​ടു​ത്തുന്ന ധാരാളം കണ്ണിക​ളുണ്ട്‌. ന്യൂ​യോർക്കി​ലെ ബ്രുക്ലി​നിൽ ഉള്ള ലോകാ​സ്ഥാ​നത്തു പ്രവർത്തി​ക്കുന്ന ഭരണസം​ഘ​മാണ്‌ മൊത്ത​ത്തി​ലുള്ള മേൽനോ​ട്ടം വഹിക്കു​ന്നത്‌. എല്ലാ വർഷവും ലോക​മെ​മ്പാ​ടു​മാ​യി പല മേഖല​ക​ളി​ലേക്കു ഭരണസം​ഘം അതിന്റെ പ്രതി​നി​ധി​കളെ അയയ്‌ക്കു​ന്നു. ഇവർ അതാതു മേഖല​ക​ളി​ലെ ബ്രാഞ്ച്‌ പ്രതി​നി​ധി​ക​ളു​മാ​യി കൂടി​യാ​ലോ​ച​നകൾ നടത്തുന്നു. ബ്രാഞ്ച്‌ ഓഫീ​സു​ക​ളിൽ, മൂന്നു മുതൽ ഏഴു വരെ അംഗങ്ങ​ളുള്ള ബ്രാഞ്ച്‌ കമ്മിറ്റി​കൾ ഉണ്ട്‌. ഈ കമ്മിറ്റി​ക​ളാണ്‌ തങ്ങളുടെ മേൽനോ​ട്ട​ത്തിൻ കീഴിൽ വരുന്ന പ്രദേ​ശ​ങ്ങ​ളിൽ സുവാർത്താ പ്രസം​ഗ​വേ​ല​യ്‌ക്കു നേതൃ​ത്വം നൽകു​ന്നത്‌. ചില ബ്രാഞ്ചു​ക​ളിൽ, അച്ചടി നടത്തു​ന്ന​തി​നുള്ള സൗകര്യ​ങ്ങ​ളുണ്ട്‌. ചിലയി​ട​ങ്ങ​ളിൽ വേഗം കൂടിയ റോട്ടറി അച്ചടി​യ​ന്ത്രങ്ങൾ ഉപയോ​ഗി​ച്ചാണ്‌ അച്ചടി നടത്തു​ന്നത്‌. ഓരോ ബ്രാഞ്ചി​ന്റെ​യും കീഴിൽ വരുന്ന രാജ്യ​മോ പ്രദേ​ശ​ങ്ങ​ളോ ഡിസ്‌ട്രി​ക്‌റ്റു​ക​ളാ​യി തിരി​ക്കു​ന്നു, ഈ ഡിസ്‌ട്രി​ക്‌റ്റു​കളെ വീണ്ടും സർക്കി​ട്ടു​ക​ളാ​യി വിഭാ​ഗി​ക്കു​ന്നു. ഓരോ സർക്കി​ട്ടി​ലും ഏകദേശം 20 സഭകൾ വീതമു​ണ്ടാ​കും. ഓരോ ഡിസ്‌ട്രി​ക്‌റ്റി​ന്റെ​യും കീഴിൽ വരുന്ന സർക്കി​ട്ടു​കൾ മാറി​മാ​റി സന്ദർശി​ക്കു​ന്ന​തി​നാ​യി ഒരു ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​നുണ്ട്‌. ഓരോ സർക്കി​ട്ടി​ലും വർഷത്തിൽ രണ്ടു സമ്മേള​നങ്ങൾ നടത്ത​പ്പെ​ടു​ന്നു. ഇനി, സർക്കി​ട്ടി​ന്റെ പരിധി​യിൽ വരുന്ന സഭകൾ ക്രമമാ​യി സന്ദർശി​ക്കു​ന്ന​തി​നാ​യി സർക്കിട്ടു മേൽവി​ചാ​ര​ക​ന്മാ​രുണ്ട്‌. വർഷത്തിൽ രണ്ടു തവണ അവർ തങ്ങളുടെ നിയമിത സർക്കി​ട്ടി​ലുള്ള സഭകൾ സന്ദർശി​ക്കും. സഭയ്‌ക്കു നിയമി​ച്ചു കൊടു​ത്തി​രി​ക്കുന്ന പ്രദേ​ശത്ത്‌ സംഘടി​ത​മായ വിധത്തിൽ സാക്ഷീ​ക​ര​ണ​വേല നടത്തു​ന്ന​തി​നുള്ള സഹായം അവർ നൽകുന്നു.

നിങ്ങളു​ടെ സമൂഹ​ത്തി​ലെ സുവാർത്താ പ്രസംഗ വേലയു​ടെ കേന്ദ്ര​മാ​യി വർത്തി​ക്കു​ന്നത്‌ പ്രാ​ദേ​ശിക സഭയും അതിന്റെ രാജ്യ​ഹാ​ളു​മാണ്‌. ഓരോ സഭയു​ടെ​യും കീഴിൽ വരുന്ന പ്രദേശം വീണ്ടും ചെറു പ്രദേ​ശ​ങ്ങ​ളാ​യി തിരിച്ച്‌ അവയുടെ മാപ്പുകൾ സൂക്ഷി​ക്കു​ന്നു. ഇങ്ങനെ തിരി​ക്കുന്ന പ്രദേ​ശങ്ങൾ സഭാം​ഗ​ങ്ങൾക്കു നിയമി​ച്ചു കൊടു​ക്കു​ന്നു. അവി​ടെ​യുള്ള എല്ലാ വീടു​ക​ളി​ലും പോയി ആളുക​ളു​മാ​യി സംസാ​രി​ക്കാൻ അവർ കഠിന​ശ്രമം ചെയ്യുന്നു. സഭാ ഉത്തരവാ​ദി​ത്വ​ങ്ങൾ നിർവ​ഹി​ക്കു​ന്ന​തി​നാ​യി ഓരോ സഭയ്‌ക്കും—സഭയിൽ ചില​പ്പോൾ 200 അംഗങ്ങൾ വരെ ഉണ്ടാകാം—മൂപ്പന്മാർ ഉണ്ട്‌. സുവാർത്ത ഘോഷി​ക്കുന്ന ഓരോ സാക്ഷി​യും വാസ്‌ത​വ​ത്തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സംഘട​ന​യിൽ സുപ്ര​ധാ​ന​മായ ഒരു പങ്കുവ​ഹി​ക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളായ എല്ലാവ​രും—അവർ ലോകാ​സ്ഥാ​ന​ത്തോ ബ്രാഞ്ചു​ക​ളി​ലോ സഭകളി​ലോ സേവി​ക്കു​ന്ന​വ​രാ​യാ​ലും ശരി—ദൈവ​രാ​ജ്യ​ത്തെ കുറിച്ചു മറ്റുള്ള​വരെ അറിയി​ക്കുന്ന വയൽ പ്രവർത്ത​ന​ത്തിൽ വ്യക്തി​പ​ര​മാ​യി പങ്കുപ​റ്റു​ന്ന​വ​രാണ്‌.

ഈ പ്രവർത്ത​ന​ത്തി​ന്റെ റിപ്പോർട്ടു​കൾ ഒടുവിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോകാ​സ്ഥാ​നത്ത്‌ എത്തുന്നു. ഇതിനെ ആധാര​മാ​ക്കി വർഷം​തോ​റും അവർ ഒരു വാർഷി​ക​പു​സ്‌തകം പ്രസി​ദ്ധീ​ക​രി​ക്കു​ന്നുണ്ട്‌. കൂടാതെ എല്ലാ വർഷവും ജനുവരി 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ ഒരു ചാർട്ടും മുടങ്ങാ​തെ പ്രസി​ദ്ധീ​ക​രി​ക്കു​ന്നു. ഈ രണ്ടു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും യഹോ​വ​യെ​യും യേശു​ക്രി​സ്‌തു​വിൻ കീഴി​ലുള്ള അവന്റെ രാജ്യ​ത്തെ​യും കുറിച്ചു സാക്ഷീ​ക​രി​ച്ച​തി​ന്റെ വിശദ​മായ വാർഷിക റിപ്പോർട്ട്‌ ഉണ്ടാകും. സമീപ വർഷങ്ങ​ളിൽ, യഹോ​വ​യു​ടെ സാക്ഷി​ക​ളും താത്‌പ​ര്യ​ക്കാ​രു​മ​ടക്കം ഏതാണ്ട്‌ 1,50,00,000 പേർ വർഷം​തോ​റും യേശു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​രകം ആചരി​ക്കാൻ കൂടി​വ​ന്നി​രി​ക്കു​ന്നു. രാജ്യ​സു​വാർത്ത പ്രസം​ഗി​ക്കു​ന്ന​തി​നാ​യി യഹോ​വ​യു​ടെ സാക്ഷികൾ ഓരോ വർഷവും 110,00,00,000-യിലധി​കം മണിക്കൂർ ചെലവ​ഴി​ക്കു​ന്നു. കൂടാതെ, 2,50,000-ത്തിലധി​കം ആളുകൾ ഓരോ വർഷവും സ്‌നാ​പ​ന​മേൽക്കു​ന്നു. കോടി​ക്ക​ണ​ക്കിന്‌ ബൈബിൾ സാഹി​ത്യ​ങ്ങ​ളും ആളുക​ളു​ടെ പക്കലെ​ത്തി​ക്കു​ന്നു.