വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവർ ആരാണ്‌?

അവർ ആരാണ്‌?

അവർ ആരാണ്‌?

നിങ്ങൾ യഹോ​വ​യു​ടെ സാക്ഷി​കളെ കുറിച്ചു കൂടുതൽ കാര്യങ്ങൾ അറിയ​ണ​മെന്ന്‌ അവർ ആഗ്രഹി​ക്കു​ന്നു. അയൽക്കാ​രെന്ന നിലയി​ലോ സഹജോ​ലി​ക്കാ​രെന്ന നിലയി​ലോ അല്ലെങ്കിൽ നിത്യ​ജീ​വി​ത​ത്തി​ന്റെ മറ്റേ​തെ​ങ്കി​ലും തുറക​ളിൽവെ​ച്ചോ ഒക്കെ നിങ്ങൾക്ക്‌ അവരെ പരിച​യ​മു​ണ്ടാ​യി​രി​ക്കാം. അല്ലെങ്കിൽ തെരു​വു​ക​ളിൽ, കടന്നു​പോ​കു​ന്ന​വർക്കു തങ്ങളുടെ മാസി​കകൾ നൽകു​ന്ന​തിൽ വ്യാപൃ​ത​രാ​യി​രി​ക്കുന്ന അവരെ നിങ്ങൾ ശ്രദ്ധി​ച്ചി​ട്ടു​ണ്ടാ​കാം. ഇതൊ​ന്നു​മ​ല്ലെ​ങ്കിൽ സ്വന്തം വീട്ടു​വാ​തിൽക്കൽ വെച്ചു​തന്നെ അവരു​മാ​യി ഒരൽപ്പ​സ​മയം നിങ്ങൾ സംസാ​രി​ച്ചി​ട്ടു​ണ്ടാ​കാം.

വാസ്‌ത​വ​ത്തിൽ, യഹോ​വ​യു​ടെ സാക്ഷികൾ നിങ്ങളി​ലും നിങ്ങളു​ടെ ക്ഷേമത്തി​ലും തത്‌പ​ര​രാണ്‌. നിങ്ങളു​ടെ സുഹൃ​ത്തു​ക്കൾ ആയിരി​ക്കാൻ അവർ ആഗ്രഹി​ക്കു​ന്നു. ഒപ്പം, തങ്ങളെ കുറി​ച്ചും തങ്ങളുടെ വിശ്വാ​സ​ങ്ങ​ളെ​യും സംഘട​ന​യെ​യും കുറി​ച്ചും കൂടുതൽ കാര്യങ്ങൾ നിങ്ങളു​മാ​യി പങ്കു​വെ​ക്കാ​നും. നാം ജീവി​ക്കുന്ന ഈ ലോക​ത്തെ​യും അതിലെ ആളുക​ളെ​യും തങ്ങൾ എങ്ങനെ വീക്ഷി​ക്കു​ന്നു​വെന്നു നിങ്ങ​ളോ​ടു പറയാൻ അവർക്കു സന്തോ​ഷ​മേ​യു​ള്ളൂ. ഇതി​നെ​ല്ലാം വേണ്ടി​യാണ്‌ ഈ ലഘുപ​ത്രിക തയ്യാറാ​ക്കി​യി​രി​ക്കു​ന്ന​തു​തന്നെ.

മിക്ക കാര്യ​ങ്ങ​ളി​ലും യഹോ​വ​യു​ടെ സാക്ഷികൾ മറ്റുള്ള​വ​രെ​പ്പോ​ലെ തന്നെയാണ്‌. സാധാരണ എല്ലാവ​രെ​യും അലട്ടുന്ന സാമ്പത്തി​ക​വും ശാരീ​രി​ക​വും വൈകാ​രി​ക​വു​മായ പ്രശ്‌നങ്ങൾ അവർക്കും ഉണ്ട്‌. അവർക്കും തെറ്റുകൾ പറ്റാറുണ്ട്‌; കാരണം അവർ അപൂർണ​രാണ്‌, അപ്രമാ​ദി​ത്വ​മോ അമാനുഷ ശക്തിയോ ഉള്ളവരല്ല. എന്നാൽ തങ്ങളുടെ അനുഭ​വ​ങ്ങ​ളിൽനി​ന്നു പാഠങ്ങൾ ഉൾക്കൊ​ള്ളാൻ അവർ ശ്രമി​ക്കു​ന്നു. ആവശ്യ​മായ തിരു​ത്ത​ലു​കൾ വരുത്തു​ന്ന​തിന്‌ അവർ ശുഷ്‌കാ​ന്തി​യോ​ടെ ബൈബിൾ പഠിക്കു​ന്നു. ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​തി​നാ​യി തങ്ങളെ​ത്തന്നെ അവനു സമർപ്പി​ച്ചി​ട്ടു​ള്ള​വ​രാണ്‌ അവർ. ആ സമർപ്പ​ണ​ത്തി​നു ചേർച്ച​യിൽ ജീവി​ക്കാൻ അവർ പരമാ​വധി ശ്രമി​ക്കു​ന്നു. തങ്ങളുടെ മുഴു​പ്ര​വർത്ത​ന​ങ്ങ​ളും ദൈവ​വ​ച​ന​ത്തി​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും മാർഗ​നിർദേശം അനുസ​രി​ച്ചാ​യി​രി​ക്കാൻ അവർ ശ്രദ്ധി​ക്കു​ന്നു.

തങ്ങളുടെ വിശ്വാ​സങ്ങൾ ബൈബി​ളിൽ അധിഷ്‌ഠി​ത​മാ​യി​രി​ക്കണം എന്നത്‌ അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം അത്യന്തം പ്രധാ​ന​മാണ്‌. അവരുടെ വിശ്വാ​സങ്ങൾ കേവലം മാനു​ഷിക സിദ്ധാ​ന്ത​ങ്ങ​ളെ​യോ മതപര​മായ വിശ്വാ​സ​പ്ര​മാ​ണ​ങ്ങ​ളെ​യോ അടിസ്ഥാ​ന​മാ​ക്കി​യു​ള്ളതല്ല. നിശ്വ​സ്‌ത​ത​യിൽ പിൻവ​രുന്ന പ്രകാരം എഴുതിയ അപ്പൊ​സ്‌ത​ല​നായ പൗലൊ​സി​ന്റെ അതേ വികാരം തന്നെയാണ്‌ അവർക്കു​മു​ള്ളത്‌: “സകല മനുഷ്യ​രും ഭോഷ്‌കു പറയു​ന്ന​വ​രെന്നു തെളി​ഞ്ഞാ​ലും ദൈവം സത്യവാൻ എന്നു തെളി​യട്ടെ.” (റോമർ 3:4, NW a) ബൈബിൾ സത്യങ്ങൾ എന്ന നിലയിൽ അവതരി​പ്പി​ക്ക​പ്പെ​ടുന്ന പഠിപ്പി​ക്ക​ലു​ക​ളു​ടെ കാര്യ​ത്തിൽ, പുരാതന ബെരോ​വ​ക്കാ​രു​ടെ രീതി​യാ​ണു പിൻപ​റ്റേ​ണ്ടത്‌ എന്ന്‌ അവർ ഉറച്ചു വിശ്വ​സി​ക്കു​ന്നു. അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ പ്രസം​ഗി​ക്കു​ന്നതു കേട്ട ബെരോ​വ​ക്കാർ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? “ഇവർ അതീവ താത്‌പ​ര്യ​ത്തോ​ടെ വചനം സ്വീക​രി​ച്ചു, അവർ പറഞ്ഞതു സത്യമാ​ണോ​യെന്ന്‌ അറിയാൻ വിശു​ദ്ധ​ഗ്ര​ന്ഥങ്ങൾ അനുദി​നം [ശ്രദ്ധാ​പൂർവം] പരി​ശോ​ധി​ക്കു​ക​യും ചെയ്‌തി​രു​ന്നു.” (പ്രവൃ​ത്തി​കൾ 17:11, പി.ഒ.സി. ബൈബിൾ) മതപര​മായ എല്ലാ പഠിപ്പി​ക്ക​ലു​ക​ളും—അതു സാക്ഷി​ക​ളു​ടേ​താ​യാ​ലും മറ്റുള്ള​വ​രു​ടേ​താ​യാ​ലും ശരി—ഇത്തരത്തിൽ തിരു​വെ​ഴു​ത്തു​ക​ളു​മാ​യി യോജി​ച്ചു​പോ​കു​ന്നു​ണ്ടോ എന്നു പരി​ശോ​ധി​ച്ചു നോ​ക്കേ​ണ്ട​താ​ണെന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ വിശ്വ​സി​ക്കു​ന്നു. നിങ്ങൾ അവരു​മാ​യി ചർച്ചക​ളിൽ ഏർപ്പെ​ടു​മ്പോൾ ഇതു ചെയ്യാൻ അവർ നിങ്ങളെ ക്ഷണിക്കു​ന്നു, പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

യഹോ​വ​യു​ടെ സാക്ഷികൾ ബൈബി​ളി​നെ ദൈവ​വ​ച​ന​മാ​യാണ്‌ കണക്കാ​ക്കു​ന്ന​തെന്ന്‌ ഇതിൽനി​ന്നു വ്യക്തമാണ്‌. അതിലെ 66 പുസ്‌ത​ക​ങ്ങ​ളും ദൈവ​നി​ശ്വ​സ്‌ത​വും ചരി​ത്ര​പ​ര​മാ​യി കൃത്യ​ത​യു​ള്ള​തു​മാ​ണെന്ന്‌ അവർ വിശ്വ​സി​ക്കു​ന്നു. പുതി​യ​നി​യമം എന്നു പൊതു​വേ വിശേ​ഷി​പ്പി​ക്കാ​റുള്ള ബൈബിൾ ഭാഗങ്ങളെ ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​കൾ എന്നും പഴയനി​യ​മത്തെ എബ്രായ തിരു​വെ​ഴു​ത്തു​കൾ എന്നുമാണ്‌ അവർ പരാമർശി​ക്കുക. ഈ രണ്ടു ബൈബിൾ ഭാഗങ്ങ​ളെ​യും—ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളെ​യും എബ്രായ തിരു​വെ​ഴു​ത്തു​ക​ളെ​യും—അവർ ഒരു​പോ​ലെ ആശ്രയി​ക്കു​ന്നു. തിരു​വെ​ഴു​ത്തു ഭാഗങ്ങളെ അക്ഷരാർഥ​ത്തിൽ തന്നെയാണ്‌ അവർ എടുക്കാ​റു​ള്ളത്‌. എന്നാൽ ഏതെങ്കി​ലും ഭാഗം ആലങ്കാ​രി​ക​മോ പ്രതീ​കാ​ത്മ​ക​മോ ആയ അർഥത്തി​ലാ​ണു മനസ്സി​ലാ​ക്കേ​ണ്ടത്‌ എന്നു പശ്ചാത്ത​ല​മോ പ്രത്യേക പദപ്ര​യോ​ഗ​ങ്ങ​ളോ വ്യക്തമാ​യി സൂചി​പ്പി​ക്കുന്ന പക്ഷം അവർ അവയെ അങ്ങനെ മനസ്സി​ലാ​ക്കു​ന്നു. ബൈബി​ളി​ലെ അനേകം പ്രവച​നങ്ങൾ ഇതി​നോ​ടകം നിവൃ​ത്തി​യേ​റി​ക്ക​ഴി​ഞ്ഞ​താ​യി അവർ മനസ്സി​ലാ​ക്കു​ന്നു. മറ്റു ചിലത്‌ ഇപ്പോൾ നിവൃ​ത്തി​യേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇനിയും ചിലതു നിവൃ​ത്തി​യേ​റാ​നു​ണ്ടെ​ന്നും അവർ തിരി​ച്ച​റി​യു​ന്നു.

അവരുടെ പേര്‌

യഹോ​വ​യു​ടെ സാക്ഷികൾ എന്നോ? അതേ, അങ്ങനെ​യാണ്‌ അവർ തങ്ങളെ​ത്തന്നെ വിശേ​ഷി​പ്പി​ക്കാ​റു​ള്ളത്‌. ആ പേര്‌ അതിൽത്തന്നെ പലതും വെളി​പ്പെ​ടു​ത്തു​ന്നുണ്ട്‌. യഹോ​വ​യെ​യും അവന്റെ ദൈവ​ത്വ​ത്തെ​യും ഉദ്ദേശ്യ​ങ്ങ​ളെ​യും കുറിച്ചു സാക്ഷ്യം വഹിക്കു​ന്ന​വ​രാണ്‌ അവരെന്ന്‌ അതു സൂചി​പ്പി​ക്കു​ന്നു. “ദൈവം,” “കർത്താവ്‌,” “സ്രഷ്ടാവ്‌,” എന്നിവ “പ്രസി​ഡന്റ്‌,” “രാജാവ്‌,” “ജനറൽ” തുടങ്ങി​യവ പോലെ പദവി നാമങ്ങൾ മാത്ര​മാണ്‌. ഉന്നതസ്ഥാ​ന​ങ്ങ​ളി​ലുള്ള വ്യത്യസ്‌ത ആളുകൾക്ക്‌ ഈ പദവി നാമങ്ങൾ വഹിക്കാൻ കഴിയും. എന്നാൽ, “യഹോവ” എന്നത്‌ വ്യക്തി​പ​ര​മായ ഒരു നാമമാണ്‌, സർവശ​ക്ത​നും പ്രപഞ്ച സ്രഷ്ടാ​വു​മായ ദൈവ​ത്തി​ന്റെ വ്യക്തി​പ​ര​മായ നാമം. സങ്കീർത്തനം 83:18 അതു വ്യക്തമാ​ക്കു​ന്നു: “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂ​മി​ക്കും​മീ​തെ അത്യു​ന്നതൻ എന്നു അറിയും.”—ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.

യഹോവ (അല്ലെങ്കിൽ യാഹ്‌വേ—ചില പണ്ഡിത​ന്മാ​രും റോമൻ കത്തോ​ലി​ക്കാ ബൈബി​ളായ പി.ഒ.സി. ബൈബി​ളും മറ്റും ഇതി​നെ​യാണ്‌ അനുകൂ​ലി​ക്കു​ന്നത്‌) എന്ന നാമം മൂല എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ ഏതാണ്ട്‌ 7,000 പ്രാവ​ശ്യം പ്രത്യ​ക്ഷ​പ്പെ​ടു​ന്നുണ്ട്‌. ആ നാമം അതേപടി നിലനി​റു​ത്തു​ന്ന​തി​നു പകരം മിക്ക ബൈബി​ളു​ക​ളും ആ സ്ഥാനത്ത്‌ “ദൈവം” എന്നോ “കർത്താവ്‌” എന്നോ ആണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ‘യഹോവ’ എന്നോ ‘യാഹ്‌വേ’ എന്നോ ഉപയോ​ഗി​ക്കുന്ന ഏതാനും ആധുനിക ബൈബിൾ ഭാഷാ​ന്ത​രങ്ങൾ ഉണ്ട്‌. സത്യ​വേ​ദ​പു​സ്‌ത​ക​ത്തിൽ യെശയ്യാ​വു 42:8 ഇങ്ങനെ വായി​ക്കു​ന്നു: “ഞാൻ യഹോവ അതുതന്നേ എന്റെ നാമം.”

യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ പേര്‌ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ യെശയ്യാ​വു 43-ാം അധ്യാ​യ​ത്തി​ലെ തിരു​വെ​ഴു​ത്തു വിവര​ണ​ത്തി​ന്മേ​ലാണ്‌. അവിടെ, ലോകാ​വ​സ്ഥയെ കോടതി മുറി​യിൽ അരങ്ങേ​റുന്ന ഉദ്വേ​ഗ​ജ​ന​ക​മായ ഒരു രംഗം പോലെ വർണി​ച്ചി​രി​ക്കു​ന്നു: ജാതി​ക​ളു​ടെ ദൈവ​ങ്ങ​ളു​ടെ മുമ്പാകെ രണ്ടു തിര​ഞ്ഞെ​ടു​പ്പു​ക​ളാണ്‌ ഉള്ളത്‌. ഒന്നുകിൽ തങ്ങൾ ചെയ്‌തെന്ന്‌ അവകാ​ശ​പ്പെ​ടുന്ന നീതി​പ്ര​വൃ​ത്തി​കൾക്കു തെളിവു നൽകാൻ സാക്ഷി​കളെ ഹാജരാ​ക്കുക. അല്ലെങ്കിൽ യഹോ​വ​യു​ടെ ഭാഗത്തെ സാക്ഷി​ക​ളു​ടെ മൊഴി​കൾ ശ്രദ്ധി​ക്കു​ക​യും സത്യം അംഗീ​ക​രി​ക്കു​ക​യും ചെയ്യുക. അവിടെ യഹോവ തന്റെ ജനത്തോട്‌ ഇങ്ങനെ പ്രഖ്യാ​പി​ക്കു​ന്നു: “നിങ്ങൾ അറിഞ്ഞു എന്നെ വിശ്വ​സി​ക്ക​യും ഞാൻ ആകുന്നു എന്നു ഗ്രഹി​ക്ക​യും ചെയ്യേ​ണ്ട​തി​ന്നു നിങ്ങൾ എന്റെ സാക്ഷി​ക​ളും ഞാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോ​വ​യു​ടെ അരുള​പ്പാ​ടു; എനിക്കു​മു​മ്പെ ഒരു ദൈവ​വും ഉണ്ടായി​ട്ടില്ല, എന്റെ ശേഷം ഉണ്ടാക​യു​മില്ല. ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാ​തെ ഒരു രക്ഷിതാ​വു​മില്ല.”—യെശയ്യാ​വു 43:10, 11.

യേശു ഈ ഭൂമി​യിൽ ജനിക്കു​ന്ന​തിന്‌ സഹസ്രാ​ബ്ദ​ങ്ങൾക്കു മുമ്പും യഹോ​വ​യാം ദൈവ​ത്തിന്‌ ഇവിടെ സാക്ഷികൾ ഉണ്ടായി​രു​ന്നു. എബ്രായർ 11-ാം അധ്യാ​യ​ത്തിൽ അക്കൂട്ട​ത്തിൽപ്പെട്ട വിശ്വസ്‌ത മനുഷ്യ​രിൽ ചിലരെ പരാമർശിച്ച ശേഷം 12:1 തുടരു​ന്നു: “ആകയാൽ നാമും സാക്ഷി​ക​ളു​ടെ ഇത്ര വലി​യോ​രു സമൂഹം നമുക്കു ചുററും നില്‌ക്കു​ന്ന​തു​കൊ​ണ്ടു സകല ഭാരവും മുറുകെ പററുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചി​രി​ക്കുന്ന ഓട്ടം സ്ഥിരത​യോ​ടെ ഓടുക.” പൊന്തി​യൊസ്‌ പീലാ​ത്തൊ​സി​ന്റെ മുമ്പാകെ യേശു ഇങ്ങനെ പറഞ്ഞു: “സത്യത്തി​ന്നു സാക്ഷി​നി​ല്‌ക്കേ​ണ്ട​തി​ന്നു ഞാൻ ജനിച്ചു അതിന്നാ​യി ലോക​ത്തിൽ വന്നുമി​രി​ക്കു​ന്നു.” ബൈബിൾ യേശു​വി​നെ “വിശ്വ​സ്‌ത​നും സത്യവാ​നു​മായ സാക്ഷി” എന്നു വിളി​ക്കു​ന്നു. (യോഹ​ന്നാൻ 18:37; വെളി​പ്പാ​ടു 3:14) യേശു തന്റെ ശിഷ്യ​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: “എന്നാൽ പരിശു​ദ്ധാ​ത്മാ​വു നിങ്ങളു​ടെ മേൽ വരു​മ്പോൾ നിങ്ങൾ ശക്തി ലഭിച്ചി​ട്ടു യെരൂ​ശ​ലേ​മി​ലും യെഹൂ​ദ്യ​യിൽ എല്ലാട​ത്തും ശമര്യ​യി​ലും ഭൂമി​യു​ടെ അററ​ത്തോ​ള​വും എന്റെ സാക്ഷികൾ ആകും.”—പ്രവൃ​ത്തി​കൾ 1:8.

അതു​കൊണ്ട്‌, ക്രിസ്‌തു​യേശു മുഖാ​ന്ത​ര​മുള്ള യഹോ​വ​യു​ടെ രാജ്യത്തെ സംബന്ധിച്ച സുവാർത്ത 235 രാജ്യ​ങ്ങ​ളിൽ അറിയി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന 61,00,000-ത്തോളം ആളുകൾ, യഹോ​വ​യു​ടെ സാക്ഷികൾ എന്ന തങ്ങളുടെ പേര്‌ തികച്ചും ഉചിത​മാ​ണെന്നു വിശ്വ​സി​ക്കു​ന്നു.

[അടിക്കു​റിപ്പ്‌]

a മറ്റു പ്രകാ​ര​ത്തിൽ സൂചി​പ്പി​ക്കാ​ത്ത​പക്ഷം ഉപയോ​ഗി​ച്ചി​രി​ക്കുന്ന ബൈബിൾ ഭാഷാ​ന്തരം സത്യ​വേ​ദ​പു​സ്‌തകം ആണ്‌. NW വരുന്നി​ടത്ത്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന പരിഭാഷ ഇംഗ്ലീ​ഷി​ലുള്ള വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്തരംറഫറൻസു​ക​ളോ​ടു കൂടി​യത്‌ ആണ്‌.

[4-ാം പേജിലെ ആകർഷക വാക്യം]

അവർ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യാൻ സമർപ്പി​ത​രാണ്‌

[4-ാം പേജിലെ ആകർഷക വാക്യം]

ബൈബിൾ ദൈവ​വ​ച​ന​മാ​ണെന്ന്‌ അവർ വിശ്വ​സി​ക്കു​ന്നു

[5-ാം പേജിലെ ആകർഷക വാക്യം]

ഒരു കോടതി മുറി​യി​ലെ ഉദ്വേ​ഗ​ജ​ന​ക​മായ രംഗവു​മാ​യി ബന്ധമുള്ള പേര്‌

[5-ാം പേജിലെ ആകർഷക വാക്യം]

235 രാജ്യ​ങ്ങ​ളി​ലാ​യി 61,00,000-ത്തോളം സാക്ഷികൾ

[3-ാം പേജിലെ ചിത്രം]

അവർ നിങ്ങളിൽ തത്‌പ​ര​രാണ്‌

[4-ാം പേജിലെ ചിത്രം]

പുരാതന എബ്രാ​യ​യിൽ ദൈവ​ത്തി​ന്റെ വ്യക്തി​പ​ര​മായ നാമം