താത്പര്യക്കാർ സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ
താത്പര്യക്കാർ സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ
ദൈവം സ്നേഹവാനാണെങ്കിൽ, അവൻ ദുഷ്ടത അനുവദിക്കുന്നത് എന്തുകൊണ്ട്?
ദൈവം ദുഷ്ടത അനുവദിക്കുന്നു എന്നതു സത്യമാണ്. എന്നാൽ ഭൂമിയിലെ ദശലക്ഷങ്ങൾ മനഃപൂർവം അതിൽ ഏർപ്പെടുന്നു. ഉദാഹരണത്തിന്, അവർ യുദ്ധപ്രഖ്യാപനങ്ങൾ നടത്തുന്നു, കുട്ടികളുടെമേൽ പോലും ബോംബിടുന്നു, ഭൂമിയെ നശിപ്പിക്കുന്നു, ക്ഷാമങ്ങൾ വരുത്തിവെക്കുന്നു. അതു മാത്രമോ? ദശലക്ഷങ്ങൾ കടുത്ത പുകവലി നിമിത്തം ശ്വാസകോശാർബുദത്തിന്റെ പിടിയിലാകുന്നു, വ്യഭിചാരത്തിൽ ഏർപ്പെടുന്നതു നിമിത്തം ലൈംഗികമായി പകരുന്ന രോഗങ്ങൾക്ക് അടിമപ്പെടുന്നു; അമിത മദ്യപാനത്തിലൂടെ കരൾവീക്കം വരുത്തിവെക്കുന്നു. ഈ പട്ടിക അങ്ങനെ നീണ്ടുപോകുകയാണ്. ദുഷ്ടത പൂർണമായി തുടച്ചുനീക്കപ്പെടണമെന്ന് ഇത്തരം ആളുകൾ ഉള്ളുകൊണ്ട് ആഗ്രഹിക്കുന്നില്ല. അതിന്റെ അനന്തര ഫലങ്ങൾ ഒഴിവായിക്കിട്ടണമെന്നേ വാസ്തവത്തിൽ അവർക്കുള്ളൂ. തങ്ങൾ വിതയ്ക്കുന്നതു കൊയ്യുമ്പോൾ അവർ ഉറക്കെ വിലപിക്കും: “എന്തുകൊണ്ടാണ് എനിക്കീ ഗതി വന്നത്?” എന്നിട്ട്, അവർ ദൈവത്തെ പഴിക്കുകയും ചെയ്യും. ഇത്തരക്കാരെ കുറിച്ച് സദൃശവാക്യങ്ങൾ 19:3 പറയുന്നു: “മനുഷ്യന്റെ ഭോഷത്വം അവന്റെ വഴിയെ മറിച്ചുകളയുന്നു; അവന്റെ ഹൃദയമോ യഹോവയോടു മുഷിഞ്ഞുപോകുന്നു.” ഇനി, ദുഷ്ടത ചെയ്യുന്നതിൽനിന്ന് ദൈവം അവരെ തടയുകയോ മറ്റോ ചെയ്താൽ, തങ്ങളുടെ സ്വാതന്ത്ര്യം നഷ്ടമായി എന്നു പറഞ്ഞ് അവർ പ്രതിഷേധിക്കും!
യഹോവ ദുഷ്ടത അനുവദിച്ചിരിക്കുന്നതിന്റെ പ്രധാന കാരണം സാത്താന്റെ വെല്ലുവിളിക്ക് ഉത്തരം കൊടുക്കുക എന്നതാണ്. പരിശോധിക്കപ്പെടുന്നപക്ഷം, ദൈവത്തോടുള്ള ദൃഢവിശ്വസ്തത മുറുകെ പിടിക്കുന്ന ഒരാൾപോലും ഈ ഭൂമിയിൽ ഉണ്ടാകില്ല എന്നു സാത്താൻ പറഞ്ഞു. (ഇയ്യോബ് 1:6-12; 2:1-10) ഈ വെല്ലുവിളി വാസ്തവമാണോ എന്നു തെളിയിക്കാൻ അവന് ഒരവസരം കൊടുക്കുന്നതിനാണ് യഹോവ അവനെ തുടരാൻ അനുവദിച്ചിരിക്കുന്നത്. (പുറപ്പാടു 9:16) ആളുകളെ ദൈവത്തിനെതിരെ തിരിച്ചുകൊണ്ട് അത് എങ്ങനെയും തെളിയിക്കാനുള്ള തത്രപ്പാടിൽ, സാത്താൻ അവരുടെമേൽ കഷ്ടങ്ങളുടെ ഒരു പേമാരിതന്നെ വർഷിക്കുകയാണ്. (വെളിപ്പാടു 12:12) ഇയ്യോബ് പക്ഷേ ദൃഢവിശ്വസ്തത കാത്തു. യേശുവും അതുതന്നെ ചെയ്തു. സത്യക്രിസ്ത്യാനികളും അതേ ഗതി പിൻപറ്റുന്നു.—ഇയ്യോബ് 27:5; 31:6; മത്തായി 4:1-11; 1 പത്രൊസ് 1:6, 7.
ആളുകൾ നിത്യമായി ജീവിക്കുന്ന ഒരു ഭൗമിക പറുദീസ എന്ന ആശയം നല്ലതുതന്നെ. എന്നാൽ അതു നടക്കുന്ന കാര്യമാണോ?
ബൈബിൾ അനുസരിച്ച് അതേ. അത് നടക്കാത്ത കാര്യമാണെന്നു ചിന്തിച്ചുപോകുന്നതിന്റെ കാരണം അനേകമനേകം നൂറ്റാണ്ടുകളായി മനുഷ്യർ തിന്മയുടെ ഭീകരമുഖം മാത്രമാണു കണ്ടുകൊണ്ടിരിക്കുന്നത് എന്നതാണ്. ഭൂമിയെ സൃഷ്ടിച്ച ശേഷം യഹോവ, അത് നീതിയുള്ള മനുഷ്യരെക്കൊണ്ട്—സസ്യ-ജന്തു ജാലങ്ങളെ നന്നായി പരിപാലിക്കുകയും ഭൂമിയെ നശിപ്പിക്കുന്നതിനു പകരം അതിന്റെ മനോഹാരിത കാത്തുസൂക്ഷിക്കുകയും ചെയ്യുന്നവരെക്കൊണ്ട്—നിറയ്ക്കാനാണ് ഉദ്ദേശിച്ചത്. (12, 17 പേജുകൾ കാണുക.) വാഗ്ദാനം ചെയ്യപ്പെട്ട ആ പറുദീസ
സ്ഥാപിക്കപ്പെടുമെന്നതു നടക്കാത്ത കാര്യമാണെന്നു ചിന്തിക്കുന്നതിനെക്കാൾ, ഇപ്പോഴത്തെ വഷളത്തം നിറഞ്ഞ അവസ്ഥ ഇങ്ങനെ തുടർന്നു പോകാൻ പറ്റാത്തവിധം അധഃപതിച്ചുപോയിരിക്കുന്നു എന്നു ചിന്തിക്കുന്നതാണ് ഉചിതം. ഇന്നത്തെ മോശമായ അവസ്ഥ മാറി തത്സ്ഥാനത്ത് പറുദീസ സ്ഥാപിതമാകും.ബൈബിൾ വെറും കെട്ടുകഥയാണെന്നും അശാസ്ത്രീയമാണെന്നും പുച്ഛത്തോടെ പറയുന്നവരോട് എനിക്ക് എങ്ങനെ മറുപടി പറയാം?
ഈ വാഗ്ദാനങ്ങളിലുള്ള വിശ്വാസം അന്ധമായ ഒന്നല്ല. ‘വിശ്വാസം കേൾവിയാൽ വരുന്നു.’ ദൈവത്തിന്റെ വചനം പഠിക്കുമ്പോൾ, അതിലെ ജ്ഞാനം വളരെ പ്രകടമായിത്തീരുന്നു. അങ്ങനെ വിശ്വാസം വളരുന്നു.—റോമർ 10:17; എബ്രായർ 11:1.
ബൈബിൾ ചരിത്രപരമായി കൃത്യതയുള്ളതാണ് എന്നതിന്റെ വളരെയധികം തെളിവുകൾ പുരാവസ്തുശാസ്ത്രത്തിൽ നിന്നും ലഭിക്കുന്നു. തെളിയിക്കപ്പെട്ട ശാസ്ത്രം ബൈബിളിനോടു പൂർണ യോജിപ്പിലാണ്. പിൻവരുന്ന വസ്തുതകൾ, ലൗകിക പണ്ഡിതന്മാർ കണ്ടുപിടിക്കുന്നതിനു വളരെ മുമ്പുതന്നെ ബൈബിളിൽ രേഖപ്പെടുത്തിയിരുന്നു: നിവാസയോഗ്യം ആയിത്തീരുന്നതിനു മുമ്പ് ഭൂമി കടന്നുപോയ പല പല ഘട്ടങ്ങളുടെ ക്രമം, ഭൂമി ഉരുണ്ടതാണെന്ന സത്യം, അത് ശൂന്യതയിൽ ദൃശ്യമായ യാതൊരു താങ്ങുമില്ലാതെ തൂങ്ങിനിൽക്കുകയാണ് എന്ന വസ്തുത, അതുപോലെ പക്ഷികൾ ദേശാന്തരഗമനം നടത്തുന്നുണ്ട് എന്ന സത്യം.—ഉല്പത്തി 1-ാം അധ്യായം; യെശയ്യാവു 40:22; ഇയ്യോബ് 26:7; യിരെമ്യാവു 8:7.
ബൈബിൾ ദൈവനിശ്വസ്തമാണെന്നതിന്റെ ശക്തമായ തെളിവ് അതിലെ നിവൃത്തിയേറിയ പ്രവചനങ്ങളാണ്. ലോകശക്തികളുടെ ഉയർച്ചയെയും പതനത്തെയും കുറിച്ചും മിശിഹാ പ്രത്യക്ഷപ്പെടുന്ന സമയത്തെ കുറിച്ചും കൊല്ലപ്പെടുന്ന സമയത്തെ കുറിച്ചുമെല്ലാം ദാനീയേൽ മുൻകൂട്ടി പറഞ്ഞിരുന്നു. (ദാനീയേൽ 2, 8 അധ്യായങ്ങൾ; 9:24-27) ഇത് “അന്ത്യനാളുകൾ” ആണെന്നു തിരിച്ചറിയിക്കുന്ന ധാരാളം പ്രവചനങ്ങൾ നമ്മുടെ കൺമുമ്പിൽ നിവൃത്തിയേറിക്കൊണ്ടിരിക്കുകയാണ്. (2 തിമൊഥെയൊസ് 3:1-5; മത്തായി 24-ാം അധ്യായം) കാര്യങ്ങൾ മുൻകൂട്ടി അറിയാനുള്ള ഇത്തരം പ്രാപ്തി മാനുഷികം അല്ലെന്ന കാര്യം തീർച്ച. (യെശയ്യാവു 41:23) കൂടുതൽ തെളിവുകൾക്കായി, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്) എന്ന പുസ്തകവും നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്) എന്ന പുസ്തകവും കാണുക.
ബൈബിളിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ എനിക്ക് എങ്ങനെ പഠിക്കാൻ കഴിയും?
നിങ്ങൾ ബൈബിൾ പഠിക്കുകയും അതേക്കുറിച്ചു ധ്യാനിക്കുകയും ചെയ്യേണ്ടതുണ്ട്. അതോടൊപ്പം ദൈവാത്മാവിന്റെ മാർഗനിർദേശത്തിനായി പ്രാർഥിക്കുകയും വേണം. (സദൃശവാക്യങ്ങൾ 15:28, NW; ലൂക്കൊസ് 11:9-13) “നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും” എന്നു ബൈബിൾ പറയുന്നു. (യാക്കോബ് 1:5) കൂടാതെ, പരിശോധിക്കാൻ തക്ക മൂല്യമുള്ള ബൈബിൾ പഠന സഹായികൾ ഉണ്ട്. സാധാരണമായി മറ്റുള്ളവരിൽ നിന്നുള്ള സഹായം ആവശ്യമാണ്, എതോപ്യക്കാരന് ഫിലിപ്പൊസിൽനിന്നു സഹായം ലഭിച്ചതുപോലെ. (പ്രവൃത്തികൾ 8:26-35) താത്പര്യക്കാരെ അവരുടെ ഭവനങ്ങളിൽവെച്ച് സൗജന്യമായി ബൈബിൾ പഠിപ്പിക്കാൻ യഹോവയുടെ സാക്ഷികൾ സന്നദ്ധരാണ്. ഈ സേവനം നിങ്ങൾക്കും പ്രയോജനപ്പെടുത്താവുന്നതാണ്.
എന്തുകൊണ്ടാണ് അനേകരും യഹോവയുടെ സാക്ഷികളെ എതിർക്കുകയും അവരോടൊപ്പം ബൈബിൾ പഠിക്കേണ്ട എന്ന് എന്നോടു പറയുകയും ചെയ്യുന്നത്?
യോഹന്നാൻ 7:46-48; 15:20) യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കരുത് എന്നു നിങ്ങളോടു പറയുന്നവരിൽ അനേകരും ഒന്നുകിൽ കാര്യങ്ങളെ കുറിച്ചു പൂർണമായ അറിവില്ലാത്തവരാണ് അല്ലെങ്കിൽ ചില മുൻവിധികൾ വെച്ചുകൊണ്ടു സംസാരിക്കുന്നവരാണ്. യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുകയും നിങ്ങളുടെ ബൈബിൾ പരിജ്ഞാനം വർധിക്കുന്നുണ്ടോ ഇല്ലയോ എന്നു സ്വയം പരിശോധിക്കുകയും ചെയ്യുക.—മത്തായി 7:17-20.
സുവിശേഷ വേല ചെയ്യവേ യേശുവിന് എതിർപ്പു നേരിട്ടു. തന്റെ അനുഗാമികൾക്കു നേരെയും എതിർപ്പുകളുണ്ടാകും എന്ന് അവൻ പറഞ്ഞു. അന്നുണ്ടായിരുന്ന ചിലർക്ക് യേശുവിന്റെ പഠിപ്പിക്കലുകളിൽ മതിപ്പു തോന്നിയപ്പോൾ, അവനെ എതിർത്ത മതനേതാക്കന്മാർ ഇങ്ങനെ പറഞ്ഞു: “നിങ്ങളും തെററിപ്പോയോ? പ്രമാണികളിൽ ആകട്ടെ പരീശന്മാരിൽ ആകട്ടെ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ?” (സ്വന്തം മതമുള്ളവരെ സാക്ഷികൾ എന്തിനാണു സന്ദർശിക്കുന്നത്?
ഇങ്ങനെ ചെയ്യുകവഴി അവർ യേശുവിന്റെ ദൃഷ്ടാന്തം പിൻപറ്റുകയാണ്. അവൻ യഹൂദന്മാരുടെ അടുക്കലേക്കുപോയി. യഹൂദന്മാർക്ക് അവരുടേതായ മതം ഉണ്ടായിരുന്നു, പക്ഷേ അതു പല വിധങ്ങളിലും ദൈവവചനത്തിൽനിന്ന് ഏറെ അകന്നുപോയിരുന്നു. (മത്തായി 15:1-9) എല്ലാ ജനതകളും ഏതെങ്കിലും മതത്തോട്—ക്രിസ്തീയമെന്നു വിളിക്കപ്പെടുന്നതോ ക്രിസ്തീയേതരമോ ആയ—ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ദൈവത്തിന്റെ സ്വന്തം വചനത്തോടു യോജിപ്പിൽ വരുന്ന വിശ്വാസങ്ങൾ ഉണ്ടായിരിക്കേണ്ടത് ജീവത്പ്രധാനമാണ്. ഇതിന് ആളുകളെ സഹായിക്കാനുള്ള സാക്ഷികളുടെ ഉദ്യമങ്ങളിൽ പ്രതിഫലിക്കുന്നത് അയൽക്കാരോടുള്ള അവരുടെ സ്നേഹമാണ്.
തങ്ങളുടെ മതം മാത്രമാണ് ശരിയെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നുണ്ടോ?
സ്വന്തം മതത്തെ ഗൗരവമായി കാണുന്ന ഏതൊരാളും തന്റേതു സത്യമതമാണെന്നു കരുതും. അല്ലെങ്കിൽപ്പിന്നെ, എന്തിനാണ് വെറുതെ അതിന്റെ ഭാഗമായിരിക്കുന്നത്? ക്രിസ്ത്യാനികൾക്ക് ഈ ബുദ്ധിയുപദേശം നൽകിയിരിക്കുന്നു: “സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ.” (1 തെസ്സലൊനീക്യർ 5:21) താൻ വിശ്വസിക്കുന്ന കാര്യങ്ങൾക്കു തിരുവെഴുത്തു പിന്തുണ ഉണ്ടോ ഇല്ലയോ എന്ന് ഒരു വ്യക്തി ഉറപ്പാക്കേണ്ടതുണ്ട്. കാരണം ഒരേയൊരു സത്യവിശ്വാസമേ ഉള്ളൂ. എഫെസ്യർ 4:5 ഇതു സ്ഥിരീകരിക്കുന്നു, അവിടെ “കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു” എന്നാണു പറഞ്ഞിരിക്കുന്നത്. രക്ഷയിലേക്കു നയിക്കുന്ന അനേകം വഴികൾ, അനേകം മതങ്ങൾ, ഉണ്ടെന്നുള്ള ഇന്നത്തെ അയഞ്ഞ വീക്ഷണഗതിയെ യേശു പിന്തുണച്ചില്ല. മറിച്ച് അവൻ പറഞ്ഞു: “ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുളളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.” തങ്ങൾ ആ വഴി കണ്ടെത്തിയിരിക്കുന്നുവെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. അല്ലെങ്കിൽ അവർ മറ്റൊരു മതം അന്വേഷിക്കുമായിരുന്നു.—മത്തായി 7:14.
അവർ മാത്രമേ രക്ഷിക്കപ്പെടൂ എന്ന് അവർ വിശ്വസിക്കുന്നുണ്ടോ?
ഇല്ല. കഴിഞ്ഞുപോയ നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്നിട്ടുള്ള യഹോവയുടെ സാക്ഷികൾ അല്ലാഞ്ഞ ദശലക്ഷങ്ങൾ പുനരുത്ഥാനത്തിൽ മടങ്ങിവരും. നിത്യജീവൻ നേടുന്നതിനുള്ള അവസരം അവർക്കും ലഭിക്കും. ഇപ്പോൾ ജീവിച്ചിരിക്കുന്ന അനേകർ “മഹോപദ്രവ”ത്തിനു മുമ്പായി ഒരുപക്ഷേ സത്യത്തിനും നീതിക്കും അനുകൂലമായ ഒരു നിലപാട് സ്വീകരിച്ചേക്കാം. അങ്ങനെയെങ്കിൽ, അവർക്കും രക്ഷ ലഭിക്കും. മാത്രവുമല്ല, നാം മത്തായി 7:1-5; 24:21, NW; 25:31.
പരസ്പരം വിധിക്കരുത് എന്ന് യേശു പറഞ്ഞിട്ടുണ്ട്. നാം പുറമേയുള്ളതു മാത്രമേ കാണുന്നുള്ളൂ, ദൈവം ഹൃദയത്തെയാണു നോക്കുന്നത്. അവൻ കാര്യങ്ങൾ കൃത്യമായി കാണുന്നു, കരുണയോടെ വിധിക്കുകയും ചെയ്യുന്നു. അവൻ ന്യായവിധി യേശുവിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്, നമ്മെയല്ല.—യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ സംബന്ധിക്കുന്നവരിൽനിന്ന് പണപരമായ എന്തു സംഭാവനകളാണ് പ്രതീക്ഷിക്കുന്നത്?
പണപരമായ സംഭാവനകളെ കുറിച്ച് അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ പറഞ്ഞു: “അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.” (2 കൊരിന്ത്യർ 9:7) യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുകളിലോ കൺവെൻഷൻ സ്ഥലങ്ങളിലോ പണപ്പിരിവുകൾ നടത്താറില്ല. സംഭാവന നൽകാൻ ആഗ്രഹിക്കുന്നവരുടെ സൗകര്യാർഥം സംഭാവനപ്പെട്ടികൾ വെക്കാറുണ്ട്. ഒരാൾ സംഭാവന കൊടുത്തോ, എത്ര കൊടുത്തു എന്നൊന്നും ആരും അറിയില്ല. ചിലർക്കു മറ്റുള്ളവരെക്കാൾ കൂടുതൽ സംഭാവന നൽകാൻ കഴിയും. ചിലർക്കാകട്ടെ ഒന്നും കൊടുക്കാൻ കഴിഞ്ഞെന്നും വരില്ല. യെരൂശലേമിലെ ആലയത്തിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരത്തെയും അതിൽ സംഭാവന ഇടുന്നവരെയും കുറിച്ച് അഭിപ്രായം പറയവേ യേശു അക്കാര്യം സംബന്ധിച്ച ശരിയായ ഒരു വീക്ഷണഗതി പ്രതിഫലിപ്പിച്ചു: സംഭാവന ചെയ്യാനുള്ള ഒരുവന്റെ പ്രാപ്തിയും അതിനുള്ള ആഗ്രഹവുമാണ് കണക്കിലെടുക്കേണ്ടത്, അല്ലാതെ പണത്തിന്റെ അളവല്ല.—ലൂക്കൊസ് 21:1-4.
ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരുവൻ ആയിത്തീരുന്നെങ്കിൽ, അവർ പ്രസംഗിക്കുന്നതുപോലെ ഞാനും പ്രസംഗിക്കേണ്ടിവരുമോ?
ക്രിസ്തുവിന്റെ രാജ്യഭരണത്തിൻ കീഴിലെ വാഗ്ദത്ത ഭൗമിക പറുദീസയെ കുറിച്ചുള്ള പരിജ്ഞാനത്താൽ മനസ്സു നിറഞ്ഞുതുളുമ്പുമ്പോൾ, അതു മറ്റുള്ളവരുമായി പങ്കുവെക്കാൻ ഒരുവൻ ആഗ്രഹിക്കും. നിങ്ങൾക്കും ആ ആഗ്രഹം ഉണ്ടാകും. കാരണം അത് സുവാർത്തയാണ്!—പ്രവൃത്തികൾ 5:41, 42.
ഈ വേല ചെയ്യുന്നത് നിങ്ങൾ യേശുക്രിസ്തുവിന്റെ ഒരു അനുഗാമിയാണെന്നു തെളിയിക്കുന്നതിനുള്ള ഒരു പ്രധാന വിധമാണ്. ബൈബിളിൽ യേശുവിനെ “വിശ്വസ്തനും സത്യവാനുമായ സാക്ഷി” എന്നു വിളിച്ചിരിക്കുന്നു. ഭൂമിയിലായിരിക്കെ അവൻ ആളുകളോട് ‘സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു’ എന്നു പ്രസംഗിക്കുകയും അതേ വേല ചെയ്യാൻ തന്റെ ശിഷ്യന്മാരെ അയയ്ക്കുകയും ചെയ്തു. (വെളിപ്പാടു 3:14; മത്തായി 4:17; 10:7) പിന്നീട്, തന്റെ അനുഗാമികളോട് അവൻ ഇപ്രകാരം കൽപ്പിച്ചു: ‘അതുകൊണ്ട് നിങ്ങൾ പോയി എല്ലാ ജനതകളെയും പഠിപ്പിച്ചു ശിഷ്യൻമാരാക്കുക.’ അവസാനത്തിനു മുമ്പ്, “രാജ്യത്തിന്റെ ഈ സുവിശേഷം സകല ജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും” എന്നും അവൻ മുൻകൂട്ടി പറഞ്ഞു.—മത്തായി 24:14; 28:19, 20, ഓശാന ബൈ.
ഈ സുവാർത്ത ഘോഷിക്കുന്നതിന് അനേകം മാർഗങ്ങളുണ്ട്. പരിചയക്കാരും സുഹൃത്തുക്കളുമൊത്തുള്ള സംഭാഷണങ്ങളിൽ മിക്കപ്പോഴും അതിനുള്ള അവസരങ്ങൾ കിട്ടിയേക്കാം. ചിലർ കത്തുകളിലൂടെയും ടെലിഫോണിലൂടെയും രാജ്യസന്ദേശം പങ്കുവെക്കുന്നു. ചിലരാകട്ടെ, പരിചയക്കാരിൽ ആർക്കെങ്കിലും പ്രത്യേകിച്ചും ഇഷ്ടമാകുമെന്ന് അറിയാവുന്ന വിഷയങ്ങൾ അടങ്ങുന്ന സാഹിത്യം അവർക്ക് അയച്ചുകൊടുക്കാറുണ്ട്. ഒരാൾപോലും രാജ്യസന്ദേശം കേൾക്കാതിരിക്കരുത് എന്ന ആഗ്രഹമുള്ളതുകൊണ്ട് സാക്ഷികൾ വീടുകൾതോറും പോകുന്നു.
ബൈബിൾ ഊഷ്മളമായ ഈ ക്ഷണം നൽകുന്നു: “വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വെളിപ്പാടു 22:17) പറുദീസാ ഭൂമിയെയും അതിലെ അനുഗ്രഹങ്ങളെയും കുറിച്ചു സംസാരിക്കുന്നത് സ്വപ്രേരിതമായിട്ടായിരിക്കണം, സുവാർത്ത പങ്കുവെക്കാൻ ഉത്കടമായി ആഗ്രഹിക്കുന്ന ഒരു ഹൃദയത്തിൽ നിന്നാണ് അതു വരേണ്ടത്.
വാങ്ങട്ടെ.” (യഹോവയുടെ സാക്ഷികളെയും അവരുടെ വിശ്വാസങ്ങളെയും കുറിച്ചു നിങ്ങൾക്ക് ഇനിയും ചോദ്യങ്ങൾ ഉണ്ടാകും എന്ന് ഞങ്ങൾക്കറിയാം. ഒരുപക്ഷേ ചിലതൊക്കെ വിവാദപരമായ വിഷയങ്ങളെ കുറിച്ച് ആയിരുന്നേക്കാം. നിങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സ്ഥലപരിമിതി നിമിത്തം എല്ലാ ചോദ്യങ്ങൾക്കും ഈ ലഘുപത്രികയിലൂടെ ഉത്തരം നൽകാൻ സാധിക്കുകയില്ല. അതുകൊണ്ട്, നിങ്ങളുടെ പ്രദേശത്തുള്ള സാക്ഷികളോട് അവ ചോദിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ്. അവർ യോഗങ്ങൾക്കായി രാജ്യഹാളിൽ കൂടിവരുമ്പോഴോ രാജ്യസന്ദേശവുമായി നിങ്ങളുടെ വീട്ടിൽ എത്തുമ്പോഴോ അവ ചോദിക്കാവുന്നതാണ്. അതുമല്ലെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന അനുയോജ്യമായ ഒരു മേൽവിലാസത്തിൽ നിങ്ങളുടെ സംശയങ്ങൾ യഹോവയുടെ സാക്ഷികൾക്ക് എഴുതുക.