നിങ്ങളുടെ സമൂഹത്തിൽ സദ്വാർത്തയുടെ പ്രായോഗിക മൂല്യം
നിങ്ങളുടെ സമൂഹത്തിൽ സദ്വാർത്തയുടെ പ്രായോഗിക മൂല്യം
“ക്രിസ്തീയ തത്ത്വങ്ങൾ ഇക്കാലത്തു പ്രായോഗികമല്ല. ജീവിതം കൂടുതൽ സങ്കീർണമായിത്തീർന്നിരിക്കുന്ന ഈ സാമൂഹിക വ്യവസ്ഥയിൽ അവ വിലപ്പോകില്ല.” ഇന്നത്തെ ലോകത്തിൽ പൊതുവേ ആളുകൾ പറയാറുള്ള ഒരു അഭിപ്രായമാണിത്. എന്നാൽ, മോഹൻദാസ് കെ. ഗാന്ധിയും ഇന്ത്യയുടെ മുൻ ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന ഇർവിൻ പ്രഭുവും തമ്മിൽ നടന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ള സംഭാഷണത്തിൽ തികച്ചും വ്യത്യസ്തമായ ഒരു വികാരമാണു പ്രതിഫലിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന കാര്യത്തിൽ ഇർവിൻ പ്രഭു ഗാന്ധിയുടെ അഭിപ്രായം ആരാഞ്ഞു. ഗാന്ധിയാകട്ടെ, ഒരു ബൈബിൾ എടുത്തിട്ട് മത്തായി 5-ാം അധ്യായത്തിലേക്കു തുറന്നു. എന്നിട്ട് പറഞ്ഞു: “ക്രിസ്തു തന്റെ ഗിരിപ്രഭാഷണത്തിൽ നൽകിയിരിക്കുന്ന ഉപദേശങ്ങളിൽ നിങ്ങളുടെ രാജ്യവും എന്റേതും ഒത്തുചേരുമ്പോൾ നാം നമ്മുടെ രാജ്യങ്ങളിലെ മാത്രമല്ല, മുഴു ലോകത്തിലെയും പ്രശ്നങ്ങൾ പരിഹരിച്ചിരിക്കും.”
ആത്മീയത അന്വേഷിക്കുക, സൗമ്യപ്രകൃതരായിരിക്കുക, സമാധാനം ഉന്നമിപ്പിക്കുന്നവരായിരിക്കുക, കരുണയുള്ളവരും നീതിസ്നേഹികളും ആയിരിക്കുക തുടങ്ങിയ കാര്യങ്ങൾ ആ പ്രഭാഷണത്തിൽ അടങ്ങിയിരിക്കുന്നു. അത്, കൊലപാതകത്തെയും വ്യഭിചാരത്തെയും മാത്രമല്ല കോപം വെച്ചുകൊണ്ടിരിക്കുന്നതിനെയും കാമാർത്തമായ ചിന്തകളെയും പോലും കുറ്റം വിധിക്കുന്നു. യാതൊരു ഉത്തരവാദിത്വ ബോധവുമില്ലാതെ കുടുംബ ബന്ധങ്ങളെ പിച്ചിച്ചീന്തുകയും കുട്ടികളെ ബലിയാടുകളാക്കുകയും ചെയ്യുന്ന ഉപേക്ഷണ നടപടികളെ അത് അപലപിക്കുന്നു. ‘നമ്മെ വെറുക്കുന്നവരെ സ്നേഹിക്കുക, ദരിദ്രരെ സഹായിക്കുക, മറ്റുള്ളവരെ നിഷ്കരുണം വിധിക്കാതിരിക്കുക, ആളുകൾ നമ്മോട് ഇടപെടാൻ നാം പ്രതീക്ഷിക്കുന്ന വിധത്തിൽ അവരോട് ഇടപെടുക’ എന്ന് അതു പറയുന്നു. ഈ ഉപദേശങ്ങൾ എല്ലാം ബാധകമാക്കുന്നെങ്കിൽ എണ്ണിയാലൊടുങ്ങാത്ത പ്രയോജനങ്ങളാകും കൈവരുക. നിങ്ങളുടെ സമൂഹത്തിൽ എത്രയധികം ആളുകൾ ഇവ ബാധകമാക്കുന്നുവോ അത്രയധികം മെച്ചപ്പെട്ടതായിത്തീരും നിങ്ങളുടെ സമൂഹം!
യഹോവയുടെ സാക്ഷികൾ അക്കാര്യത്തിൽ നല്ലൊരു പങ്കുവഹിക്കുന്നു. വിവാഹ ബന്ധത്തെ ആദരിക്കാൻ ബൈബിൾ അവരെ പഠിപ്പിക്കുന്നു. ശരിയായ തത്ത്വങ്ങൾ അനുസരിച്ചു ജീവിക്കാൻ അവരുടെ കുട്ടികൾ പരിശീലിപ്പിക്കപ്പെടുന്നു. കുടുംബ ബന്ധത്തിന്റെ പ്രാധാന്യത്തിന് അവർ ഊന്നൽ നൽകുന്നു. ഐക്യദാർഢ്യമുള്ള കുടുംബങ്ങൾ നിങ്ങളുടെ സമൂഹത്തിന്, എന്തിന് നിങ്ങളുടെ രാജ്യത്തിനു തന്നെ ഒരു മുതൽക്കൂട്ടാണ്. കുടുംബ ബന്ധങ്ങൾ ദുർബലമാകുകയും അധാർമികത പ്രബലപ്പെടുകയും ചെയ്തപ്പോൾ ലോകശക്തികൾതന്നെ തകർച്ചയിലേക്കു കൂപ്പുകുത്തിയതിന്റെ എത്രയോ ഉദാഹരണങ്ങൾ ചരിത്ര താളുകളിലുണ്ട്! ക്രിസ്തീയ തത്ത്വങ്ങൾ അനുസരിച്ചു ജീവിക്കാൻ തക്കവണ്ണം എത്രയധികം വ്യക്തികളുടെയും കുടുംബങ്ങളുടെയുംമേൽ സ്വാധീനം ചെലുത്താൻ യഹോവയുടെ സാക്ഷികൾക്കു കഴിയുന്നുവോ, അത്രയധികം നിങ്ങളുടെ സമൂഹത്തിൽ കൃത്യവിലോപവും അധാർമികതയും കുറ്റകൃത്യവും കുറവായിരിക്കും.
പ്രവൃത്തികൾ 10:34, 35; ഗലാത്യർ 3:28) യഹോവയുടെ സാക്ഷികൾ ഇത് അംഗീകരിക്കുന്നു. അവരുടെ ലോകാസ്ഥാനത്തും ബ്രാഞ്ചുകളിലും സഭകളിലും, വ്യത്യസ്ത വർഗങ്ങളിലും വർണങ്ങളിലും പെട്ടവർ ഐക്യത്തോടെ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.
ഇന്ന് സമൂഹങ്ങളും രാഷ്ട്രങ്ങളും നേരിടുന്ന നീറുന്ന പ്രശ്നങ്ങളിലൊന്ന് വർഗീയ മുൻവിധിയാണ്. എന്നാൽ അപ്പൊസ്തലനായ പത്രൊസ് പറഞ്ഞതു ശ്രദ്ധിക്കുക: “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥമായി ഗ്രഹിക്കുന്നു.” പൗലൊസ് എഴുതി: “അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തു യേശുവിൽ ഒന്നത്രേ.” (ആഫ്രിക്കയിൽ, ചില ഗോത്രങ്ങളിൽ പെട്ടവർ അടുത്ത് ഇടപഴകിയാൽ സംഘട്ടനം ഉറപ്പാണ്. പക്ഷേ, അവിടെ യഹോവയുടെ സാക്ഷികളുടെ സമ്മേളനങ്ങൾ നടക്കുമ്പോൾ, വ്യത്യസ്ത ഗോത്രങ്ങളിൽനിന്ന് ഉള്ളവർ ഒരുമിച്ച് ആരാധിക്കുകയും ആഹാരം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നു, അതും സമ്പൂർണ യോജിപ്പിലും ഊഷ്മള സാഹോദര്യത്തിലും. ഇതു കാണുമ്പോൾ ഗവൺമെന്റ് ഉദ്യോഗസ്ഥർ അതിശയിച്ചു പോകാറുണ്ട്. സത്യക്രിസ്ത്യാനിത്വത്തിന്റെ ഏകീകരണ ശക്തി പ്രകടമായ ഒരു അവസരത്തെ കുറിച്ച് ന്യൂയോർക്കിലെ ആംസ്റ്റർഡാം ന്യൂസ്, 1958
ആഗസ്റ്റ് 2-ാം തീയതിയിലെ പതിപ്പിൽ അഭിപ്രായം പറയുകയുണ്ടായി. ന്യൂയോർക്കിൽവെച്ചു നടത്തിയ മുമ്പു പരാമർശിച്ച അന്താരാഷ്ട്ര സമ്മേളനം നിരീക്ഷിച്ചതാണ് ആ അഭിപ്രായ പ്രകടനത്തിനു പ്രചോദനമായത്. രണ്ടര ലക്ഷത്തിലധികം സാക്ഷികളാണ് ആ സമ്മേളനത്തിൽ സംബന്ധിച്ചത്.“ലോകത്തിന്റെ എല്ലാ കോണുകളിൽനിന്നും വൈവിധ്യമാർന്ന ജീവിത പശ്ചാത്തലങ്ങളിൽനിന്നും എത്തിയ നീഗ്രോകളും വെള്ളക്കാരും പൗരസ്ത്യരുമെല്ലാം സന്തോഷത്തോടെ അടുത്ത് ഇടപഴകുന്ന കാഴ്ചയായിരുന്നു എവിടെയും. . . 120 ദേശങ്ങളിൽ നിന്നായി എത്തിയ സാക്ഷികൾ സമാധാനത്തോടെ ഒരുമിച്ചു താമസിക്കുകയും ആരാധനയിൽ പങ്കുപറ്റുകയും ചെയ്തു, അങ്ങനെ എത്ര എളുപ്പത്തിൽ അതു ചെയ്യാവുന്നതാണെന്ന് അവർ അമേരിക്കക്കാർക്ക് കാണിച്ചുകൊടുത്തു. . . . ആളുകൾക്ക് ഐക്യത്തിൽ ജോലി ചെയ്യാനും ജീവിക്കാനും കഴിയും എന്നതിന്റെ ഉജ്ജ്വല ദൃഷ്ടാന്തമായിരുന്നു ആ സമ്മേളനം!”
ക്രിസ്തീയ തത്ത്വങ്ങളൊന്നും ഈ ആധുനിക ലോകത്തു പ്രായോഗികമാക്കാൻ പറ്റില്ലെന്ന് അനേകരും പറഞ്ഞേക്കാം. എന്നാൽ, പ്രായോഗികം എന്നു പറയാൻ കഴിയുന്ന മറ്റെന്തെങ്കിലും മുമ്പ് ഉണ്ടായിട്ടുണ്ടോ? ഇനിയുണ്ടാകുമോ? ക്രിസ്തീയ തത്ത്വങ്ങൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നെങ്കിൽ നിങ്ങളുടെ സമൂഹത്തിന് അവ ഇപ്പോൾ യഥാർഥ പ്രയോജനം ചെയ്യും. മാത്രമല്ല, മനുഷ്യവർഗത്തിന്മേൽ ദൈവരാജ്യം ഭരണം നടത്തുമ്പോൾ, ഭൂമിയിലെമ്പാടുമുള്ള സകല ‘ജാതികളെയും ഗോത്രങ്ങളെയും വംശങ്ങളെയും’ ഏകീകരിക്കാനുള്ള അടിസ്ഥാനമായി വർത്തിക്കാൻ പോകുന്നതും ഇതേ തത്ത്വങ്ങളാണ്.—വെളിപ്പാടു 7:9, 10.
[23-ാം പേജിലെ ആകർഷക വാക്യം]
വർഗ-വർണ വിവേചനമില്ലാതെ എല്ലാവരും ഒരുമിച്ചു ജോലി ചെയ്യുന്നു
[24-ാം പേജിലെ ആകർഷക വാക്യം]
ക്രിസ്ത്യാനിത്വം പ്രായോഗികമാണ്. മറ്റെന്താണ് പ്രായോഗികം ആയിരുന്നിട്ടുള്ളത്?