നിങ്ങൾ അറിയണമെന്ന് അവർ ആഗ്രഹിക്കുന്ന സദ്വാർത്ത
നിങ്ങൾ അറിയണമെന്ന് അവർ ആഗ്രഹിക്കുന്ന സദ്വാർത്ത
യേശു ഭൂമിയിൽ ആയിരുന്നപ്പോൾ, ശിഷ്യന്മാർ അവനോടു ചോദിച്ചു: “നിന്റെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം എന്തായിരിക്കും?” മറുപടിയായി അവൻ, പല ജനതകൾ ഉൾപ്പെടുന്ന യുദ്ധങ്ങൾ, കൂടാതെ ക്ഷാമങ്ങൾ, മഹാവ്യാധികൾ, ഭൂകമ്പങ്ങൾ, അധർമത്തിന്റെ വർധന, തന്റെ യഥാർഥ അനുഗാമികളോടുള്ള വെറുപ്പ്, പീഡനങ്ങൾ എന്നിവയെ കുറിച്ചും വ്യാജമത ഉപദേഷ്ടാക്കന്മാരാൽ അനേകർ വഴിതെറ്റിക്കപ്പെടുകയും അനേകരുടെയും നീതിസ്നേഹം തണുത്തുപോകുകയും ചെയ്യുന്ന അവസ്ഥയെ കുറിച്ചും മുൻകൂട്ടി പറഞ്ഞു. ഇവയെല്ലാം സംഭവിക്കാൻ തുടങ്ങുന്നത്, യേശുവിന്റെ അദൃശ്യ സാന്നിധ്യത്തിന്റെയും സ്വർഗീയ രാജ്യം തൊട്ടടുത്ത് എത്തിയിരിക്കുന്നു എന്നതിന്റെയും സൂചന ആയിരിക്കും. അത് എത്ര നല്ല ഒരു വാർത്ത ആയിരിക്കും, അതേ, ഒരു സുവാർത്ത! അതുകൊണ്ട്, മുമ്പു പറഞ്ഞ അടയാളത്തിന്റെ ഭാഗമായി ഒരു കാര്യംകൂടെ യേശു കൂട്ടിച്ചേർത്തു: “രാജ്യത്തിന്റെ ഈ സുവാർത്ത സകല രാഷ്ട്രങ്ങൾക്കും ഒരു സാക്ഷ്യമായി നിവസിത ഭൂമിയിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”—മത്തായി 24:3-14, NW.
അടുത്തകാലത്തെ ലോകസംഭവങ്ങൾ അതിൽത്തന്നെ മോശമാണെങ്കിലും അവ തികച്ചും നല്ല ഒരു വസ്തുതയിലേക്ക്, അതായത് ക്രിസ്തുവിന്റെ സാന്നിധ്യത്തിലേക്കാണു വിരൽ ചൂണ്ടുന്നത്. ഏറെ പ്രസിദ്ധമാക്കപ്പെട്ട 1914 എന്ന വർഷത്തിൽ നേരത്തേ സൂചിപ്പിച്ച അവസ്ഥകൾ സ്പഷ്ടമായി പ്രകടമാകാൻ തുടങ്ങി! അതു ജാതികളുടെ കാലങ്ങളുടെ അവസാനം കുറിച്ചു, ഒപ്പം മാനുഷ ഭരണത്തിൽനിന്നു ക്രിസ്തുവിന്റെ ആയിര-വർഷ (സഹസ്രാബ്ദ) വാഴ്ചയിലേക്കുള്ള പരിവർത്തന ഘട്ടത്തിന്റെ തുടക്കവും.
ഇങ്ങനെയൊരു പരിവർത്തന ഘട്ടം ഉണ്ടാകുമെന്ന് 110-ാം സങ്കീർത്തനത്തിന്റെ ആദ്യ രണ്ടു വാക്യങ്ങളും വെളിപ്പാടു 12:7-12 വരെയുള്ള ഭാഗവും സൂചിപ്പിക്കുന്നു. രാജാവാകാനുള്ള നിയമിത സമയം വന്നെത്തുംവരെ ക്രിസ്തു സ്വർഗത്തിൽ ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നതായി അവിടെ വിവരിച്ചിരിക്കുന്നു. അതേത്തുടർന്ന്, സ്വർഗത്തിൽ ഒരു യുദ്ധമുണ്ടാകുകയും സാത്താൻ ഭൂമിയിലേക്കു തള്ളിയിടപ്പെടുകയും ചെയ്യും. അതു ഭൂമിമേൽ മഹാകഷ്ടം വരുത്തിവെക്കും, ക്രിസ്തു തന്റെ ശത്രുക്കളുടെ മധ്യേ വാഴും. ഹാർമഗെദോനിലെ യുദ്ധത്തിൽ പര്യവസാനിക്കുന്ന “മഹോപദ്രവം” ദുഷ്ടതയുടെ അവസാന കണികയും തുടച്ചുനീക്കുമെന്നും അതിനുശേഷം ക്രിസ്തുവിന്റെ സമാധാനപൂർണമായ ആയിര-വർഷ വാഴ്ച ആരംഭിക്കുമെന്നും ബൈബിൾ ഉറപ്പു നൽകുന്നു.—മത്തായി 24:21, NW, 33, 34; വെളിപ്പാടു 16:14-16.
ബൈബിൾ പറയുന്നു: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും 2 തിമൊഥെയൊസ് 3:1-5.
വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.”—മനുഷ്യചരിത്രത്തിൽ ഇത്തരം കാര്യങ്ങൾ മുമ്പും നടന്നിട്ടുള്ളതല്ലേ എന്നു ചിലർ ചോദിച്ചേക്കാം. എന്നാൽ ഇത്രയ്ക്കു വ്യാപകമായ അളവിൽ അവ ഒരിക്കലും സംഭവിച്ചിട്ടില്ല എന്നതാണു വാസ്തവം. ചരിത്രകാരന്മാരും വ്യാഖ്യാതാക്കളും പറയുന്നതു പോലെ, 1914 മുതലുള്ള കാലഘട്ടം പോലെയൊന്ന് ചരിത്രത്തിൽ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. (പേജ് 7 കാണുക.) മുമ്പെന്നത്തെക്കാളും വ്യാപകമായ അളവിലാണ് ‘കഷ്ടങ്ങൾ’ മനുഷ്യകുടുംബത്തെ ഗ്രസിച്ചിരിക്കുന്നത്. കൂടാതെ, അവസാന നാളുകളെ കുറിച്ച് യേശു നൽകിയ അടയാളത്തിന്റെ മറ്റു സവിശേഷതകളെ കുറിച്ചു ചിന്തിക്കുമ്പോൾ, പിൻവരുന്ന വസ്തുതകൾ കൂടെ നാം കണക്കിലെടുക്കേണ്ടതുണ്ട്: മുമ്പെങ്ങും നടന്നിട്ടില്ലാത്തത്ര വ്യാപകമായാണ് ക്രിസ്തുവിന്റെ സാന്നിധ്യത്തെയും രാജ്യത്തെയും കുറിച്ചുള്ള വാർത്ത ഭൂമിയിലെമ്പാടും ഇപ്പോൾ ഘോഷിക്കപ്പെടുന്നത്. ഈ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുന്നതു നിമിത്തം യഹോവയുടെ സാക്ഷികൾക്ക് മുമ്പൊരിക്കലും ആർക്കു നേരെയും ഉണ്ടായിട്ടില്ലാത്ത അളവിലുള്ള പീഡനങ്ങളാണ് സഹിക്കേണ്ടി വന്നിട്ടുള്ളത്. നാസി തടങ്കൽ പാളയത്തിൽ നൂറുകണക്കിനു സാക്ഷികൾ വധിക്കപ്പെട്ടു. ചില രാജ്യങ്ങളിൽ, യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം ഇന്നും നിരോധനത്തിൻ കീഴിലാണ്. മറ്റു ചില രാജ്യങ്ങളിൽ, ഇതിന്റെ പേരിൽ അവരെ അറസ്റ്റു
ചെയ്യുകയും ജയിലിലടയ്ക്കുകയും മർദിക്കുകയും എന്തിന്, കൊല്ലുക പോലും ചെയ്യുന്നു. യേശു നൽകിയ അടയാളത്തിന്റെ ഭാഗമാണ് ഇവയെല്ലാം.വെളിപ്പാടു 11:18-ൽ മുൻകൂട്ടി പറഞ്ഞിരിക്കുന്നതുപോലെ, യഹോവയുടെ വിശ്വസ്ത സാക്ഷികൾക്കെതിരെ “ജാതികൾ കോപിച്ചി”രിക്കുന്നു. അതുവഴി അവർ യഹോവയുടെ “കോപം” ക്ഷണിച്ചുവരുത്തുകയാണ്. ദൈവം ‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കും’ എന്ന് അതേ തിരുവെഴുത്തു പറയുന്നു. ജീവൻ നിലനിറുത്താനുള്ള ഭൂമിയുടെ കഴിവ് അപകടത്തിലായിട്ടുള്ള ഒരു സമയം മനുഷ്യചരിത്രത്തിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. എന്നാൽ, ഇന്ന് സ്ഥിതി എത്ര വ്യത്യസ്തമാണ്! ഇതേ രീതിയിൽ മനുഷ്യൻ ഭൂമിയെ മലിനീകരിക്കുകയാണെങ്കിൽ അത് അധികം വൈകാതെ വാസയോഗ്യമല്ലാതാകും എന്ന് പല ശാസ്ത്രജ്ഞന്മാരും മുന്നറിയിപ്പു നൽകുന്നു. എന്നാൽ യഹോവ ഭൂമിയെ ‘പാർപ്പിനായാണു നിർമിച്ചത്.’ അതുകൊണ്ട്, ഇങ്ങനെയുള്ളവർ ഭൂമിയെ പാടേ നശിപ്പിക്കുന്നതിനു മുമ്പ് അവൻ അവരെ നശിപ്പിച്ചുകളയും.—യെശയ്യാവു 45:18.
രാജ്യത്തിൻ കീഴിലെ ഭൗമിക അനുഗ്രഹങ്ങൾ
ദൈവരാജ്യത്തിന്റെ പ്രജകൾ എന്ന നിലയിൽ മനുഷ്യർ ഈ ഭൂമിയിൽത്തന്നെ ജീവിക്കുമെന്ന വസ്തുത, ബൈബിളിൽ വിശ്വാസമുള്ള പലർക്കും വിചിത്രമായി തോന്നിയേക്കാം, പ്രത്യേകിച്ചും രക്ഷിക്കപ്പെടുന്നവരെല്ലാം സ്വർഗത്തിലേക്കാണു പോകുന്നത് എന്നു വിശ്വസിക്കുന്നവർക്ക്. എന്നാൽ ഒരു പരിമിത എണ്ണം ആളുകൾ മാത്രമേ സ്വർഗത്തിൽ പോകുകയുള്ളു എന്നു ബൈബിൾ സങ്കീർത്തനം 37:11, 29; വെളിപ്പാടു 7:9; 14:1-5) മുഴു ഭൂമിയും ക്രിസ്തു മുഖാന്തരമുള്ള ദൈവരാജ്യ ഭരണത്തിൻ കീഴിൽ വരുമെന്ന് ബൈബിളിലെ ദാനീയേൽ പുസ്തകത്തിലുള്ള ഒരു പ്രവചനം വ്യക്തമാക്കുന്നു.
വ്യക്തമാക്കുന്നു. മാത്രമല്ല, പരിമിതപ്പെടുത്തിയിട്ടില്ലാത്ത ഒരു മഹാപുരുഷാരമാണ് ഈ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പോകുന്നത് എന്നും അതു പറയുന്നു. (യഹോവയുടെ സാർവത്രിക പരമാധികാരമാകുന്ന പർവതത്തിൽനിന്നു വെട്ടിയെടുക്കപ്പെട്ട കല്ല് എന്ന നിലയിലാണ് അവിടെ ക്രിസ്തുവിന്റെ രാജ്യത്തെ വർണിച്ചിരിക്കുന്നത്. ഈ കല്ല്, ഭൂമിയിലെ ശക്തരായ രാഷ്ട്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു കൂറ്റൻ ബിംബത്തെ അടിച്ചുതകർക്കുന്നു. “ബിംബത്തെ അടിച്ച കല്ലു ഒരു മഹാപർവ്വതമായിത്തീർന്നു ഭൂമിയിൽ ഒക്കെയും നിറഞ്ഞു.” പ്രവചനം തുടരുന്നു: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.”—ദാനീയേൽ 2:34, 35, 44.
ഈ രാജ്യത്തെ കുറിച്ചും അതുപോലെ ശുദ്ധീകരിക്കപ്പെട്ട മനോഹരമായ ഭൂമിയിലെ നിത്യജീവൻ എന്ന തിരുവെഴുത്തധിഷ്ഠിത പ്രത്യാശയെ കുറിച്ചുമാണ് യഹോവയുടെ സാക്ഷികൾ നിങ്ങളോടു പറയാൻ ആഗ്രഹിക്കുന്നത്. ഇപ്പോൾ ജീവിച്ചിരിക്കുന്ന ദശലക്ഷങ്ങൾക്കു മാത്രമല്ല, മരിച്ചുപോയ ദശലക്ഷക്കണക്കിന് ആളുകൾക്കും അവിടെ നിത്യമായി ജീവിക്കാനുള്ള അവസരം ലഭിക്കും. ഈ ഭൂമിയെ സൃഷ്ടിക്കുകയും ആദ്യ മനുഷ്യ ദമ്പതികളെ ഇവിടെ ആക്കിവെക്കുകയും ചെയ്തതിന്റെ പിന്നിലെ യഹോവയുടെ ആദിമ ഉദ്ദേശ്യം ക്രിസ്തുയേശുവിന്റെ ആയിര-വർഷ വാഴ്ചയിൻകീഴിൽ സാക്ഷാത്കരിക്കപ്പെടും. പറുദീസയിലെ ജീവിതം ആർക്കും ഒരിക്കലും മടുക്കുകയില്ല. ഏദെൻതോട്ടത്തിൽ ആദാമിനു ജോലി നിയമിച്ചു കൊടുത്തിരുന്നതുപോലെ, ഈ ഭൂമിയെയും അതിലെ സസ്യ-ജന്തു ജാലങ്ങളെയും പരിപാലിക്കുന്നതിനുള്ള ബൃഹദ് പദ്ധതികൾ മനുഷ്യർക്കായി കാത്തിരിപ്പുണ്ടാകും. അവർ “തങ്ങളുടെ അദ്ധ്വാനഫലം ദീർഘകാലം അനുഭവിക്കും.”—യെശയ്യാവു 65:22, ഓശാന ബൈ.; ഉല്പത്തി 2:15.
“നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” (മത്തായി 6:10) യേശു പഠിപ്പിച്ച ഈ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കുമ്പോൾ നിലവിൽ വരുന്ന അവസ്ഥകളെ വർണിക്കുന്ന ധാരാളം തിരുവെഴുത്തുകൾ ഉണ്ട്. തത്കാലം അതിൽ ഒരെണ്ണം നമുക്കു നോക്കാം: “സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.”—വെളിപ്പാടു 21:3-5.
[15-ാം പേജിലെ ആകർഷക വാക്യം]
‘അന്ത്യകാലത്തെ ദുർഘടസമയങ്ങൾ’
പക്ഷേ “അപ്പോൾ അവസാനം വരും”
[18-ാം പേജിലെ ചിത്രം]
നെതർലൻഡ്സ്
[18-ാം പേജിലെ ചിത്രം]
നൈജീരിയ