വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവരുടെ ലോകവ്യാപക സ്ഥാപനവും പ്രവർത്തനവും

അവരുടെ ലോകവ്യാപക സ്ഥാപനവും പ്രവർത്തനവും

അവരുടെ ലോക​വ്യാ​പക സ്ഥാപന​വും പ്രവർത്ത​ന​വും

സാക്ഷീ​കരണ വേല നടക്കുന്ന 200-ലധികം രാജ്യ​ങ്ങ​ളിൽ ഈ വേലയ്‌ക്കു മാർഗ​നിർദേശം നൽകു​ന്ന​തിൽ ഉപയോ​ഗി​ക്ക​പ്പെ​ടുന്ന അനവധി കണ്ണിക​ളുണ്ട്‌. മൊത്ത​ത്തി​ലു​ളള മാർഗ​നിർദേശം ന്യൂ​യോർക്കി​ലെ ബ്രുക്ക്‌ളി​നി​ലു​ളള ലോക ആസ്ഥാനത്തെ ഭരണസം​ഘ​ത്തിൽനി​ന്നാ​ണു വരുന്നത്‌. ഓരോ വർഷവും ലോക​വ്യാ​പ​ക​മാ​യു​ളള 15-ഓ അതിൽക്കൂ​ടു​ത​ലോ “മേഖല​കളി”ലേക്കു ഭരണസം​ഘം പ്രതി​നി​ധി​കളെ അയയ്‌ക്കു​ന്നു. അവർ അതാതു മേഖല​ക​ളി​ലെ ബ്രാഞ്ചു പ്രതി​നി​ധി​ക​ളു​മാ​യി കൂടി​യാ​ലോ​ചന നടത്തുന്നു. തങ്ങളുടെ ഉത്തരവാ​ദി​ത്വ​ത്തി​നു കീഴി​ലു​ളള ദേശങ്ങ​ളി​ലെ വേലയ്‌ക്കു മേൽനോ​ട്ടം വഹിക്കാൻ ബ്രാഞ്ച്‌ ഓഫീ​സു​ക​ളിൽ മൂന്നു മുതൽ ഏഴു വരെ അംഗങ്ങൾ അടങ്ങിയ ബ്രാഞ്ചു കമ്മിറ​റി​കൾ ഉണ്ട്‌. പല ബ്രാഞ്ചു​കൾക്കും അച്ചടി​സൗ​ക​ര്യ​ങ്ങ​ളുണ്ട്‌, അവയിൽ ചിലതു വേഗത കൂടിയ റോട്ടറി പ്രസ്സു​ക​ളാണ്‌. ഓരോ ബ്രാഞ്ചും സേവി​ക്കുന്ന രാജ്യത്തെ അല്ലെങ്കിൽ പ്രദേ​ശത്തെ ഡിസ്‌ട്രി​ക്‌റ​റു​ക​ളാ​യി തിരി​ച്ചി​രി​ക്കു​ന്നു, ക്രമത്തിൽ ഈ ഡിസ്‌ട്രി​ക്‌റ​റു​കളെ സർക്കി​ട്ടു​ക​ളാ​യും. ഓരോ സർക്കി​ട്ടി​ലും ഏതാണ്ട്‌ 20 സഭകളുണ്ട്‌. ഒരു ഡിസ്‌ട്രി​ക്‌ററ്‌ മേൽവി​ചാ​രകൻ തന്റെ ഡിസ്‌ട്രി​ക്‌റ​റി​ലു​ളള സർക്കി​ട്ടു​കളെ മാറി​മാ​റി സന്ദർശി​ക്കു​ന്നു. ഓരോ സർക്കി​ട്ടി​നും വേണ്ടി വർഷത്തിൽ രണ്ടു സമ്മേള​നങ്ങൾ നടത്തുന്നു. കൂടാതെ ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നു​മുണ്ട്‌, ഓരോ സഭയ്‌ക്കും നിയമി​ച്ചി​ട്ടു​ളള പ്രദേ​ശത്തു പ്രസം​ഗ​വേല സംഘടി​പ്പി​ക്കു​ന്ന​തി​ലും നിർവ​ഹി​ക്കു​ന്ന​തി​ലും സാക്ഷി​കളെ സഹായി​ച്ചു​കൊണ്ട്‌ അദ്ദേഹം സാധാ​ര​ണ​മാ​യി വർഷത്തിൽ രണ്ടു പ്രാവ​ശ്യം തന്റെ സർക്കി​ട്ടി​ലു​ളള സഭകളെ സന്ദർശി​ക്കു​ന്നു.

രാജ്യ​ഹാൾ സഹിത​മു​ളള പ്രാ​ദേ​ശിക സഭയാണ്‌ നിങ്ങളു​ടെ ജനസമു​ദാ​യ​ത്തോ​ടു സുവാർത്ത പറയു​ന്ന​തി​നു​ളള കേന്ദ്രം. ഓരോ സഭയു​ടെ​യും കീഴി​ലു​ളള പ്രദേ​ശ​ങ്ങളെ ചെറിയ ചെറിയ പ്രദേ​ശ​ങ്ങ​ളാ​യി തിരി​ച്ചി​രി​ക്കു​ന്നു. അവി​ടെ​യു​ളള ഓരോ വീട്ടി​ലെ​യും ആളുകളെ സന്ദർശിച്ച്‌ അവരോ​ടു സംസാ​രി​ക്കാൻ ശ്രമി​ക്കുന്ന ഓരോ​രോ സാക്ഷി​കൾക്ക്‌ ഇവ നിയമി​ച്ചു​കൊ​ടു​ക്കു​ന്നു. ചുരുക്കം ചില ആളുകൾമു​തൽ 200 സാക്ഷി​കൾവ​രെ​യു​ളള ഓരോ സഭയ്‌ക്കും വ്യത്യസ്‌ത ചുമത​ലകൾ നോക്കാൻ നിയമി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന മൂപ്പൻമാ​രുണ്ട്‌. സുവാർത്ത​യു​ടെ ഓരോ പ്രഘോ​ഷ​ക​നും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സ്ഥാപന​ത്തിൽ പ്രാധാ​ന്യ​മു​ളള വ്യക്തി​യാണ്‌. ലോക ആസ്ഥാന​ത്തോ ബ്രാഞ്ചു​ക​ളി​ലോ സഭകളി​ലോ, എവിടെ സേവന​മ​നു​ഷ്‌ഠി​ക്കു​ന്ന​വ​രാ​യി​രു​ന്നാ​ലും യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഓരോ​രു​ത്ത​രും ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു മററു​ള​ള​വ​രോ​ടു വ്യക്തി​പ​ര​മാ​യി പറയു​ക​യെന്ന ഈ വയൽസേ​വനം ചെയ്യുന്നു.

ഈ പ്രവർത്ത​ന​ത്തെ​ക്കു​റി​ച്ചു​ളള റിപ്പോർട്ടു​കൾ ഒടുവിൽ ലോക ആസ്ഥാന​ത്തെ​ത്തു​ന്നു. വിവരങ്ങൾ സമാഹ​രിച്ച്‌ വർഷം​തോ​റു​മു​ളള ഒരു വാർഷി​ക​പു​സ്‌തകം പ്രസി​ദ്ധ​പ്പെ​ടു​ത്തു​ന്നു. കൂടാതെ, ഓരോ വർഷവും വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ജനുവരി 1-ലെ ലക്കത്തിൽ ഒരു ചാർട്ട്‌ പ്രസി​ദ്ധീ​ക​രി​ക്കു​ന്നു. യഹോ​വ​ക്കും ക്രിസ്‌തു​യേ​ശു​വി​ന്റെ കീഴി​ലു​ളള അവിടു​ത്തെ രാജ്യ​ത്തി​നും സാക്ഷ്യം വഹിക്കു​ന്ന​തിൽ ഓരോ വർഷ​ത്തെ​യും നേട്ടങ്ങ​ളു​ടെ വിശദ​മായ റിപ്പോർട്ടു​കൾ ഈ രണ്ടു പ്രസി​ദ്ധീ​ക​ര​ണങ്ങൾ പ്രദാനം ചെയ്യുന്നു. 1993-ൽ സാക്ഷി​ക​ളും താത്‌പ​ര്യ​ക്കാ​രു​മായ 1,18,65,765 പേർ യേശു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​ക​ത്തി​നു ഹാജരാ​യെന്നു വാർഷി​ക​പു​സ്‌തകം 1994 റിപ്പോർട്ടു ചെയ്യുന്നു. 1993 സേവന​വർഷ​ത്തിൽ യഹോ​വ​യു​ടെ സാക്ഷികൾ സുവാർത്ത പ്രസം​ഗി​ച്ചു​കൊണ്ട്‌ 105,70,00,000 മണിക്കൂർ ചെലവ​ഴി​ക്കു​ക​യും 2,96,004 പുതിയ ആളുകൾ സ്‌നാ​പ​ന​മേൽക്കു​ക​യും ചെയ്‌തു. സാഹി​ത്യ​സ​മർപ്പ​ണ​ങ്ങ​ളു​ടെ മൊത്തം എണ്ണം കോടി​ക്ക​ണ​ക്കി​നു കോപ്പി​ക​ളി​ലെത്തി.