വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവർ എന്തു വിശ്വസിക്കുന്നു?

അവർ എന്തു വിശ്വസിക്കുന്നു?

അവർ എന്തു വിശ്വ​സി​ക്കു​ന്നു?

യഹോ​വ​യു​ടെ സാക്ഷികൾ ആകാശ​ങ്ങ​ളു​ടെ​യും ഭൂമി​യു​ടെ​യും സ്രഷ്ടാ​വായ സർവശ​ക്തി​യു​ളള യഹോ​വ​യാം ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നു. നമുക്കു ചുററു​മു​ളള പ്രപഞ്ച​ത്തി​ലെ സങ്കീർണ​മാ​യി രൂപസം​വി​ധാ​നം ചെയ്യപ്പെട്ട അത്ഭുത​ങ്ങ​ളു​ടെ അസ്‌തി​ത്വം തന്നെ ഇതെല്ലാം സൃഷ്ടി​ച്ചത്‌ പരമബു​ദ്ധി​ശാ​ലി​യും ശക്തനു​മായ ഒരു സ്രഷ്ടാ​വാ​ണെന്നു ന്യായ​മാ​യി വാദി​ക്കു​ന്നു. സ്‌ത്രീ​പു​രു​ഷൻമാ​രായ മനുഷ്യ​രു​ടെ കൈ​വേ​ലകൾ അവരുടെ ഗുണങ്ങളെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നതു പോ​ലെ​തന്നെ യഹോ​വ​യാം ദൈവ​ത്തി​ന്റെ കരവേ​ലകൾ അവിടു​ത്തെ ഗുണങ്ങളെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. “അവിടു​ത്തെ അദൃശ്യ ഗുണങ്ങൾ ലോക​സൃ​ഷ്ടി​മു​തൽ വ്യക്തമാ​യി കാണ​പ്പെ​ടു​ന്നു, എന്തെന്നാൽ അവ നിർമിത വസ്‌തു​ക്ക​ളാൽ തെളി​യു​ന്നു” എന്നു ബൈബിൾ നമ്മോടു പറയുന്നു. ഇനിയും, ശബ്ദമോ വാക്കു​ക​ളോ കൂടാതെ, “ആകാശങ്ങൾ ദൈവ​ത്തി​ന്റെ മഹത്ത്വത്തെ പ്രഖ്യാ​പി​ക്കു​ന്നു.”—റോമർ 1:20; സങ്കീർത്തനം 19:1-4.

ഒരു ഉദ്ദേശ്യ​വു​മി​ല്ലാ​തെ ആളുകൾ കളിമൺപാ​ത്രങ്ങൾ മെനയു​ക​യോ ടെലി​വി​ഷൻ സെററു​ക​ളും കമ്പ്യൂ​ട്ട​റു​ക​ളും നിർമി​ക്കു​ക​യോ ചെയ്യു​ന്നില്ല. ഭൂമി​യും അതിലെ സസ്യ-മൃഗജാ​ല​ങ്ങ​ളും അതിലു​മെ​ത്ര​യോ വിസ്‌മ​യാ​വ​ഹ​മാണ്‌. ശതകോ​ടി​ക്ക​ണ​ക്കി​നു കോശ​ങ്ങ​ളോ​ടു കൂടിയ മനുഷ്യ​ശ​രീ​രം നമ്മുടെ ഗ്രഹണ​പ​രി​ധി​ക്കു​മ​പ്പു​റ​മാണ്‌—നാം ചിന്തി​ക്കാൻ ഉപയോ​ഗി​ക്കുന്ന മസ്‌തി​ഷ്‌കം​പോ​ലും മനസ്സി​ലാ​ക്കാ​നാ​വാ​ത്ത​വി​ധം അത്ഭുതാ​വ​ഹ​മാണ്‌! താരത​മ്യേന നിസ്സാ​ര​മായ തങ്ങളുടെ കണ്ടുപി​ടി​ത്ത​ങ്ങൾക്കു രൂപാ​വി​ഷ്‌കാ​രം നൽകാൻ മനുഷ്യർക്ക്‌ ഒരു ഉദ്ദേശ്യ​മു​ണ്ടെ​ങ്കിൽ, തന്റെ ഭയാവ​ഹ​മായ സൃഷ്ടി​ക​ളിൽ യഹോ​വ​യാം ദൈവ​ത്തി​നു തീർച്ച​യാ​യും ഒരു ഉദ്ദേശ്യം ഉണ്ടായി​രു​ന്നു! അവിടു​ത്തേക്ക്‌ ഒരു ഉദ്ദേശ്യം ഉണ്ടെന്നു​തന്നെ സദൃശ്യ​വാ​ക്യ​ങ്ങൾ 16:4 പറയുന്നു: “സകല​ത്തെ​യും തന്റെ ഉദ്ദേശ്യ​ത്തി​നാ​യി യഹോവ നിർമി​ച്ചി​രി​ക്കു​ന്നു.”

“സന്താന​പു​ഷ്ടി​യു​ള​ള​വ​രാ​യി വർധിച്ചു ഭൂമിയെ നിറയ്‌ക്കു​വിൻ . . . , സമു​ദ്ര​ത്തി​ലെ മത്സ്യവും ആകാശ​ങ്ങ​ളി​ലെ പറവജീ​വി​ക​ളും ഭൂമി​യിൽ ചരിക്കുന്ന ഏതു ജീവി​യും കീഴ്‌പെ​ട്ടി​രി​ക്കട്ടെ” എന്നു യഹോവ ആദ്യമാ​നുഷ ഇണക​ളോ​ടു പ്രസ്‌താ​വി​ച്ച​തു​പോ​ലെ ഒരു ഉദ്ദേശ്യ​ത്തോ​ടെ അവിടുന്ന്‌ ഭൂമിയെ നിർമി​ച്ചു. (ഉൽപ്പത്തി 1:28) അവർ അനുസ​ര​ണം​കെ​ട്ട​വ​രാ​യി​ത്തീർന്ന​തു​കൊ​ണ്ടു ഭൂമി​യെ​യും അതിലെ സസ്യ-മൃഗജാ​ല​ങ്ങ​ളെ​യും സ്‌നേ​ഹ​പൂർവം പരിപാ​ലി​ക്കുന്ന നീതി​യു​ളള കുടും​ബ​ങ്ങ​ളെ​ക്കൊ​ണ്ടു ഭൂമിയെ നിറയ്‌ക്കാൻ ഈ ഇണകൾ പരാജ​യ​പ്പെട്ടു. പക്ഷേ, അവരുടെ പരാജയം യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തെ പരാജ​യ​പ്പെ​ടു​ത്തു​ന്നില്ല. ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾക്കു​ശേഷം ഇപ്രകാ​രം എഴുത​പ്പെട്ടു: “ഭൂമിയെ രൂപ​പ്പെ​ടു​ത്തി​യ​വ​നായ ദൈവം . . . , അതിനെ വ്യർഥ​മാ​യി​ട്ടല്ല സൃഷ്ടി​ച്ചത്‌.” “അധിവ​സി​ക്ക​പ്പെ​ടാൻ തന്നെ [അവിടുന്ന്‌] അതിനെ രൂപ​പ്പെ​ടു​ത്തി.” അതു നശിപ്പി​ക്ക​പ്പെ​ടാ​നല്ല, എന്നാൽ “ഭൂമി എന്നേക്കും നിലനിൽക്കു​ന്നു.” (യെശയ്യാവ്‌ 45:18; സഭാ​പ്ര​സം​ഗി 1:4, ദ ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ) ഭൂമിയെ സംബന്ധിച്ച യഹോ​വ​യു​ടെ ഉദ്ദേശ്യം യാഥാർഥ്യ​മാ​യി​ത്തീ​രും: “എന്റെ സ്വന്തം ആലോചന നിലനിൽക്കും, എനിക്കു പ്രമോ​ദ​മു​ളള ഏതു കാര്യ​വും ഞാൻ ചെയ്യും.”—യശയ്യാ 46:10.

അതു​കൊണ്ട്‌, ഭൂമി എന്നേക്കും നിലനിൽക്കു​മെ​ന്നും ആളുകൾ വസിക്കുന്ന സുന്ദര​മാ​ക്ക​പ്പെട്ട ഒരു ഭൂമിയെ സംബന്ധിച്ച യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തോ​ടു യോജി​ക്കുന്ന ജീവി​ച്ചി​രി​ക്കു​ന്ന​വ​രും മരിച്ച​വ​രു​മായ എല്ലാ വ്യക്തി​കൾക്കും അതിൽ എന്നേക്കും ജീവി​ച്ചി​രി​ക്കാൻ കഴിയു​മെ​ന്നും യഹോ​വ​യു​ടെ സാക്ഷികൾ വിശ്വ​സി​ക്കു​ന്നു. മുഴു​മ​നു​ഷ്യ​വർഗ​വും ആദാമിൽനി​ന്നും ഹവ്വായിൽനി​ന്നും അപൂർണത അവകാ​ശ​പ്പെ​ടു​ത്തി, അതു​കൊ​ണ്ടു​തന്നെ അവർ പാപി​ക​ളു​മാണ്‌. (റോമർ 5:12) ബൈബിൾ നമ്മോ​ടി​ങ്ങനെ പറയുന്നു: “പാപം നൽകുന്ന ശമ്പളം മരണമാ​കു​ന്നു.” “ജീവി​ച്ചി​രി​ക്കു​ന്നവർ തങ്ങൾ മരിക്കു​മെന്ന ബോധ​മു​ള​ള​വ​രാണ്‌; എന്നാൽ മരിച്ച​വരെ സംബന്ധി​ച്ചാ​ണെ​ങ്കിൽ അവർ യാതൊ​ന്നി​നെ​ക്കു​റി​ച്ചും ബോധ​മു​ള​ള​വരല്ല.” “പാപം ചെയ്യുന്ന ദേഹി—അതുതന്നെ മരിക്കും.” (റോമർ 6:23; സഭാ​പ്ര​സം​ഗി 9:5; എസെക്കി​യേൽ 18:420) ഭൗമിക അനു​ഗ്ര​ഹ​ങ്ങ​ളിൽ പങ്കുപ​റ​റാൻ അവർക്കു വീണ്ടും എങ്ങനെ ജീവി​ക്കാൻ കഴിയും? ക്രിസ്‌തു​യേ​ശു​വി​ന്റെ മറുവി​ല​യാ​ഗം മുഖാ​ന്തരം മാത്രമേ അതു സാധിക്കൂ, എന്തു​കൊ​ണ്ടെ​ന്നാൽ അവിടുന്ന്‌ ഇപ്രകാ​രം പറഞ്ഞു: “ഞാൻ പുനരു​ത്ഥാ​ന​വും ജീവനു​മാ​കു​ന്നു. എന്നിൽ വിശ്വാ​സം പ്രകട​മാ​ക്കു​ന്നവൻ മരിച്ചാൽപ്പോ​ലും ജീവനി​ലേക്കു വരും.” “സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലു​ളള എല്ലാവ​രും അവിടു​ത്തെ ശബ്ദം കേട്ട്‌ പുറത്തു​വ​രും.”—യോഹ​ന്നാൻ 11:25; 5:28, 29; മത്തായി 20:28.

ഇത്‌ എങ്ങനെ സാധി​ക്കും? ഭൂമി​യി​ലാ​യി​രി​ക്കെ യേശു പ്രഘോ​ഷി​ക്കാൻ തുടങ്ങിയ “രാജ്യ​ത്തി​ന്റെ സുവാർത്ത”യിൽ അതു വിശദീ​ക​രി​ച്ചി​ട്ടുണ്ട്‌. (മത്തായി 4:17-23) എന്നാൽ ഇന്നു യഹോ​വ​യു​ടെ സാക്ഷികൾ വളരെ പ്രത്യേ​ക​മായ ഒരു വിധത്തിൽ ഈ സുവാർത്ത പ്രസം​ഗി​ക്കു​ന്നു.

[13-ാം പേജിലെ ചാർട്ട്‌]

യഹോവയുടെ സാക്ഷികൾ വിശ്വ​സി​ക്കു​ന്നത്‌

വിശ്വാ​സം തിരു​വെ​ഴു​ത്തു​പ​ര​മായ കാരണം

ബൈബിൾ ദൈവ​ത്തി​ന്റെ 2 തിമൊ. 3:16, 17;

വചനവും സത്യവു​മാണ്‌ 2 പത്രോ. 1:20, 21; യോഹ. 17:17

ബൈബിൾ പാരമ്പ​ര്യ​ത്തെ​ക്കാൾ മത്താ. 15:3;

ഏറെ ആശ്രയ​യോ​ഗ്യ​മാണ്‌ കൊലോ. 2:8

ദൈവനാമം യഹോവ സങ്കീ. 83:18; യെശ.26:4;

എന്നാണ്‌ 42:8, AS; പുറ. 6:3

ക്രിസ്‌തു ദൈവ​പു​ത്ര​നും മത്താ. 3:17; യോഹ. 8:42;

അവിടു​ത്തെ​ക്കാൾ 14:28; 20:17; താഴ്‌ന്നവനുമാണ്‌ 1 കൊരി. 11:3; 15:28

ദൈവത്തിന്റെ കൊലോ. 1:15; വെളി. 3:14

സൃഷ്ടി​ക​ളിൽ ക്രിസ്‌തു ഏററവും ആദ്യം സൃഷ്ടിക്കപ്പെട്ടു

ക്രിസ്‌തു മരിച്ചതു ഗലാ. 3:13; പ്രവൃ. 5:30

സ്‌തം​ഭ​ത്തി​ലാണ്‌, കുരിശിലല്ല

അനുസരണമുളള മത്താ. 20:28; 1 തിമൊ. 2:5, 6;

മനുഷ്യർക്കു വേണ്ടി തീത്തൊ. 2:14; 1 പത്രോ. 2:24

ക്രിസ്‌തു​വി​ന്റെ മനുഷ്യ​ജീ​വൻ ഒരു മറുവിലയായി നൽകി

ക്രിസ്‌തുവിന്റെ റോമ. 6:10; എബ്രാ. 9:25-28

ഏകയാഗം മതിയാ​യ​താ​യി​രു​ന്നു

ക്രിസ്‌തു മരിച്ച​വ​രിൽനിന്ന്‌ 1 പത്രോ. 3:18;

ഒരു അമർത്ത്യ റോമ. 6:9; ആത്മവ്യക്തിയായി വെളി. 1:17, 18

ഉയിർപ്പിക്കപ്പെട്ടു

ക്രിസ്‌തുവിന്റെ യോഹ. 14:19;

സാന്നി​ധ്യം മത്താ. 24:3; ആത്മാവിലാണ്‌ 2 കൊരി. 5:16; സങ്കീ. 110:1, 2

ക്രിസ്‌തു​വി​ന്റെ യശ. 9:6, 7; 11:1-5;

കീഴിലെ രാജ്യം ദാനി. 7:13, 14; മത്താ. 6:10

നീതി​യി​ലും സമാധാ​ന​ത്തി​ലും ഭൂമിയെ ഭരിക്കും

രാജ്യം സർവഥാ സങ്കീ. 72:1-4;

ഉത്തമമായ വെളി. 7:9, 10, 13-17; 21:3, 4

ജീവി​താ​വ​സ്ഥകൾ ഭൂമി​യി​ലേക്കു കൊണ്ടു​വ​രു​ന്നു ഭൂമി ഒരിക്ക​ലും സഭാ. 1:4; യശ. 45:18;

നശിപ്പി​ക്ക​പ്പെ​ടു​ക​യോ ജനവാ​സ​മി​ല്ലാ​ത്ത​താ​യി​ത്തീ​രു​ക​യോ ചെയ്യു​ക​യില്ല സങ്കീ. 78:69

ദൈവം ഹാർമ​ഗെ​ദോൻ വെളി. 16:14, 16;

യുദ്ധത്തിൽ ഇപ്പോ​ഴത്തെ സെഫ. 3:8; ദാനി. 2:44;

വ്യവസ്ഥി​തി​യെ നശിപ്പി​ക്കും യശ. 34:2

ദുഷ്ടൻമാർ എന്നേക്കു​മാ​യി മത്താ. 25:41-46;

നശിപ്പി​ക്ക​പ്പെ​ടും 2 തെസ. 1:6-9

ദൈവം അംഗീ​ക​രി​ക്കുന്ന യോഹ. 3:16; 10:27, 28; 17:3;

ആളുകൾക്ക്‌ അനന്തജീ​വൻ മർക്കോ. 10:29, 30

ലഭിക്കും ജീവനിലേക്ക്‌ ഒരു മത്താ. 7:13, 14;

വഴി മാത്ര​മേ​യു​ളളൂ എഫേ. 4:4, 5

നാമിപ്പോൾ മത്താ. 24:3-14;

‘അന്ത്യകാല’ത്താണ്‌ 2 തിമൊ. 3:1-5; ലൂക്കോ. 17:26-30

മനുഷ്യർ മരിക്കു​ന്നത്‌ റോമ. 5:12; 6:23

ആദാമ്യ​പാ​പം നിമി​ത്ത​മാണ്‌

മരണത്തിങ്കൽ എസെ. 18:4; സഭാ. 9:10;

മനുഷ്യ​ദേഹി സങ്കീ. 6:5; 146:4; അസ്ഥിത്വ​മി​ല്ലാ​ത്ത​താ​യി​ത്തീ​രു​ന്നു യോഹ. 11:11-14

നരകം മനുഷ്യ​വർഗ​ത്തി​ന്റെ ഇയ്യോ. 14:13, Dy;

പൊതു​ശ​വ​ക്കു​ഴി​യാണ്‌ വെളി. 20:13, 14, AV (മാർജിൻ)

മരിച്ചവർക്കുളള 1 കൊരി. 15:20-22;

പ്രത്യാശ യോഹ. 5:28, 29; 11:25, 26

പുനരു​ത്ഥാ​ന​മാണ്‌ ആദാമ്യ മരണം 1 കൊരി. 15:26; വെളി. 21:4;

അവസാ​നി​ക്കും യശ. 25:8; 1 കൊരി. 15:54

1,44,000 പേരുടെ ലൂക്കോ. 12:32; വെളി. 14:1, 3;

ഒരു ചെറിയ ആട്ടിൻകൂ​ട്ടം 1 കൊരി. 15:40-53;

മാത്രമേ സ്വർഗ​ത്തി​ലേക്കു വെളി. 5:9, 10 പോയി ക്രിസ്‌തു​വി​നോ​ടു കൂടെ ഭരണം നടത്തു​ന്നു​ള​ളൂ

1,44,000 പേർ ദൈവ​ത്തി​ന്റെ 1 പത്രോ. 1:23; ആത്മീയ പുത്രൻമാ​രെന്ന യോഹ. 3:3;

നിലയിൽ വീണ്ടും ജനിച്ച​വ​രാണ്‌ വെളി. 7:3, 4

പുതിയ ഉടമ്പടി യിരെ. 31:31; ചെയ്‌തി​രി​ക്കു​ന്നത്‌ എബ്രാ. 8:10-13

ആത്മീയ ഇസ്രാ​യേ​ലു​മാ​യി​ട്ടാണ്‌

ക്രിസ്‌തുവിന്റെ സഭ എഫേ. 2:20; പണിയ​പ്പെ​ട്ടി​രി​ക്കു​ന്നതു യശ. 28:16;

ക്രിസ്‌തു​വി​ന്റെ മത്താ. 21:42

മേലാണ്‌ പ്രാർഥനകൾ യോഹ. 14:6, 13, 14; ക്രിസ്‌തു​വി​ലൂ​ടെ 1 തിമൊ. 2:5

യഹോ​വ​യി​ലേക്കു മാത്രമേ തിരി​ച്ചു​വി​ട​പ്പെ​ടാ​വൂ

ആരാധനയിൽ പുറ. 20:4, 5; ലേവ്യ. 26:1;

പ്രതി​മകൾ 1 കൊരി. 10:14; സങ്കീ. 115:4-8

ഉപയോ​ഗി​ക്ക​രുത്‌ ആത്മവിദ്യ ആവ. 18:10-12; ഗലാ. 5:19-21;

ഒഴിവാ​ക്കണം ലേവ്യ. 19:31

സാത്താനാണു 1 യോഹ. 5:19; 2 കൊരി. 4:4;

ലോക​ത്തി​ന്റെ അദൃശ്യ ഭരണാ​ധി​പൻ യോഹ. 12:31

മിശ്രവിശ്വാസ 2 കൊരി. 6:14-17; 11:13-15;

പ്രസ്ഥാ​ന​ങ്ങ​ളിൽ ഒരു ക്രിസ്‌ത്യാ​നി​ക്കു യാതൊ​രു പങ്കും ഉണ്ടായി​രി​ക്ക​രുത്‌ ഗലാ. 5:9; ആവ. 7:1-5

ക്രിസ്‌ത്യാനി യാക്കോ. 4:4;

ലോക​ത്തിൽനി​ന്നു വേർപെ​ട്ടു​നിൽക്കണം 1 യോഹ. 2:15; യോഹ. 15:19; 17:16

ദൈവനിയമങ്ങളോടു മത്താ. 22:20, 21;

വിയോ​ജി​ക്കാത്ത എല്ലാ മാനു​ഷ​നി​യ​മ​ങ്ങ​ളും 1 പത്രോ. 2:12; 4:15

അനുസ​രി​ക്ക​ണം

വായിലൂടെയോ ഉൽപ്പ. 9:3, 4;

രക്തക്കു​ഴ​ലു​ക​ളി​ലൂ​ടെ​യോ ലേവ്യ. 17:14; ശരീര​ത്തി​ലേക്കു രക്തം പ്രവൃ. 15:28, 29

സ്വീക​രി​ക്കു​ന്നത്‌ ദൈവ​നി​യ​മ​ങ്ങളെ ലംഘി​ക്കു​ന്നു

ധാർമിക നിലവാ​രങ്ങൾ 1 കൊരി. 6:9, 10; സംബന്ധിച്ച എബ്രാ. 13:4;

ബൈബി​ളി​ന്റെ നിയമങ്ങൾ അനുസ​രി​ക്കണം 1 തിമൊ. 3:2; സദൃ. 5:1-23

ശബത്താചരണം ആവ. 5:15; പുറ. 31:13;

നൽകി​യി​രു​ന്നതു യഹൂദൻമാർക്കു മാത്ര​മാണ്‌, അതു റോമ. 10:4; ഗലാ. 4:9, 10;

മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തോ​ടെ അവസാ​നി​ച്ചു കൊലോ. 2:16, 17

ഒരു പുരോ​ഹി​ത​വർഗ​വും മത്താ. 23:8-12; 20:25-27;

പ്രത്യേക സ്ഥാന​പ്പേ​രു​ക​ളും ഉചിതമല്ല ഇയ്യോ. 32:21, 22

മനുഷ്യൻ യശ. 45:12;

പരിണ​മി​ക്കു​കയല്ല, മറിച്ചു സൃഷ്ടി​ക്ക​പ്പെ​ടു​ക​യാ​ണു ചെയ്‌തത്‌ ഉൽപ്പ. 1:27

ദൈവത്തെ 1 പത്രോ. 2:21; എബ്രാ. 10:7;

സേവി​ക്കു​ന്ന​തിൽ പിന്തു​ട​രേണ്ട മാതൃക ക്രിസ്‌തു വെച്ചു യോഹ. 4:34; 6:38

സമ്പൂർണ മർക്കോ. 1:9, 10; യോഹ. 3:23;

നിമജ്ജ​ന​ത്താ​ലു​ളള സ്‌നാ​പനം സമർപ്പ​ണത്തെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു പ്രവൃ. 19:4, 5

ക്രിസ്‌ത്യാനികൾ റോമ. 10:10; എബ്രാ. 13:15;

തിരു​വെ​ഴു​ത്തു​പ​ര​മായ സത്യത്തി​നു പരസ്യ​സാ​ക്ഷ്യം നൽകണം യശ. 43:10-12

[12-ാം പേജിലെ ചിത്രം]

ഭൂമി . . . യഹോവ സൃഷ്ടി​ച്ചത്‌ . . . മനുഷ്യൻ പരിപാ​ലി​ക്കു​ന്നത്‌ . . . എന്നേക്കും നിവസി​ക്ക​പ്പെ​ടു​ന്നത്‌

[കടപ്പാട]

NASA photo