നിങ്ങളുടെ ജനസമുദായത്തിനു സുവാർത്തയ്ക്കുളള പ്രായോഗിക മൂല്യം
നിങ്ങളുടെ ജനസമുദായത്തിനു സുവാർത്തയ്ക്കുളള പ്രായോഗിക മൂല്യം
“ക്രിസ്ത്യാനിത്വത്തിന്റെ തത്ത്വങ്ങൾ പ്രായോഗികമല്ല. ഇന്നത്തെ സങ്കീർണമായ സമൂഹത്തിൽ അവ പ്രാവർത്തികമല്ല.” ഇന്നത്തെ ലോകത്തിൽ മിക്കപ്പോഴും നാം പറഞ്ഞുകേൾക്കുന്ന അഭിപ്രായമാണിത്. എന്നിരുന്നാലും, ഹൈന്ദവനേതാവായ മോഹൻദാസ് കെ. ഗാന്ധിയും ഇൻഡ്യയുടെ മുൻ ബ്രിട്ടീഷ് വൈസ്രോയിയായ ഇർവിൻ പ്രഭുവും തമ്മിൽ നടന്നതെന്നു റിപ്പോർട്ടു ചെയ്യപ്പെടുന്ന ഒരു സംഭാഷണത്തിൽ വളരെ വ്യത്യസ്തമായ ഒരു വികാരം പ്രകടമാക്കപ്പെട്ടു. ഗ്രേററ് ബ്രിട്ടനും ഇൻഡ്യയും തമ്മിലുളള പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തിനു കഴിയുമെന്നാണു താങ്കൾ ചിന്തിക്കുന്നതെന്ന് ഇർവിൻ പ്രഭു ഗാന്ധിയോടു ചോദിച്ചു. ഒരു ബൈബിളെടുത്ത് മത്തായി അഞ്ചാം അധ്യായത്തിലേക്കു തുറന്നശേഷം ഗാന്ധി ഇങ്ങനെ പറഞ്ഞു: “ഗിരിപ്രഭാഷണത്തിൽ ക്രിസ്തു വെച്ച ഉപദേശങ്ങളിൽ നിങ്ങളുടെ രാജ്യവും എന്റെ രാജ്യവും ഒത്തുചേരുമ്പോൾ നമ്മുടെ രാജ്യങ്ങളിലേതു മാത്രമല്ല, മുഴു ലോകത്തിലെയും പ്രശ്നങ്ങൾ നാം പരിഹരിച്ചിരിക്കും.”
ആത്മീയത അന്വേഷിക്കുന്നതിനെയും സൗമ്യനും സമാധാനമുളളവനും കരുണയുളളവനും നീതിയെ സ്നേഹിക്കുന്നവനും ആയിരിക്കുന്നതിനെയും കുറിച്ചും ആ പ്രസംഗം പറയുന്നു. കൊലപാതകത്തെ മാത്രമല്ല മററുളളവരോടു കോപിക്കുന്നതിനെയും, വ്യഭിചാരത്തെ മാത്രമല്ല ലൈംഗിക തൃഷ്ണയോടു കൂടിയ ചിന്തകളെയും അതു കുററംവിധിക്കുന്നു. ഭവനങ്ങളെ തകർക്കുകയും കുട്ടികളെ ദ്രോഹത്തിന് ഇരകളാക്കുകയും ചെയ്യുന്ന നിരുത്തരവാദപരമായ വിവാഹമോചന നടപടികൾക്കെതിരെ അതു സംസാരിക്കുന്നു. അതു നമ്മോടിങ്ങനെ പറയുന്നു: ‘നിങ്ങളെ വെറുക്കുന്നവരെപ്പോലും സ്നേഹിക്കുക, ആവശ്യമുളളവർക്കു കൊടുക്കുക, കരുണയില്ലാതെ മററുളളവരെ വിധിക്കുന്നതു നിർത്തുക, നിങ്ങളോടു പെരുമാറാൻ നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ മററുളളവരോടും പെരുമാറുക.’ ഈ ബുദ്ധ്യുപദേശമെല്ലാം ബാധകമാക്കിയാൽ വമ്പിച്ച പ്രയോജനങ്ങൾ ലഭിക്കും. നിങ്ങളുടെ ജനസമുദായത്തിൽ എത്രയധികം ആളുകൾ അവ ബാധകമാക്കുന്നുവോ, അത്രയധികം മെച്ചപ്പെട്ടതായിത്തീരും നിങ്ങളുടെ ജനസമുദായം!
ഈ ദിശയിൽ യഹോവയുടെ സാക്ഷികൾ ഒരു സ്വാധീനമാണ്. വിവാഹത്തെ ആദരിക്കാൻ ബൈബിൾ അവരെ പഠിപ്പിക്കുന്നു. ശരിയായ തത്ത്വങ്ങളാൽ അവരുടെ കുട്ടികൾ പരിശീലിപ്പിക്കപ്പെടുന്നു. കുടുംബത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകപ്പെടുന്നു. ഐക്യമുളള കുടുംബങ്ങൾ നിങ്ങളുടെ ജനസമുദായത്തിന്, നിങ്ങളുടെ രാഷ്ട്രത്തിനുപോലും ഒരനുഗ്രഹമാണ്. കുടുംബബന്ധങ്ങൾ ക്ഷയിച്ച് അധാർമികത
പെരുകിയപ്പോൾ തകർന്നുവീണ ലോകശക്തികളുടെ ദൃഷ്ടാന്തങ്ങളെക്കൊണ്ടു നിറഞ്ഞതാണു ചരിത്രം. ക്രിസ്തീയ തത്ത്വങ്ങളനുസരിച്ചു ജീവിക്കാൻ യഹോവയുടെ സാക്ഷികൾ എത്രയധികം വ്യക്തികളെയും കുടുംബങ്ങളെയും സ്വാധീനിക്കുന്നുവോ, അത്രകണ്ടു കുറവായിരിക്കും നിങ്ങളുടെ ജനസമുദായത്തിലെ ദുഷ്കൃത്യവും അധാർമികതയും കുററകൃത്യവും.ജനസമുദായങ്ങളെയും രാഷ്ട്രങ്ങളെയും കാർന്നുതിന്നുന്ന വൻപ്രശ്നങ്ങളിലൊന്നു വർഗീയ മുൻവിധിയാണ്. അതിനു വിപരീതമായി അപ്പോസ്തലനായ പത്രോസ് ഇങ്ങനെ പറഞ്ഞു: “ദൈവം പക്ഷപാതിത്വമുളളവനല്ല, മറിച്ച് എല്ലാ ജനതയിലും തന്നെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്ന മനുഷ്യൻ അവിടുത്തേക്കു സ്വീകാര്യനാണ് എന്നു ഞാൻ തീർച്ചയായും ഗ്രഹിക്കുന്നു.” പൗലോസും ഇപ്രകാരം എഴുതി: “യഹൂദനെന്നോ യവനനെന്നോ ഇല്ല, അടിമയെന്നോ സ്വതന്ത്രനെന്നോ ഇല്ല, ആണെന്നോ പെണ്ണെന്നോ ഇല്ല; എന്തെന്നാൽ ക്രിസ്തുയേശുവിനോടുളള ഐക്യത്തിൽ നിങ്ങളെല്ലാവരും ഒരു വ്യക്തിയത്രേ.” (പ്രവൃത്തികൾ 10:34, 35; ഗലാത്യർ 3:28) യഹോവയുടെ സാക്ഷികൾ ഇതു സ്വീകരിക്കുന്നു. അവരുടെ ലോക ആസ്ഥാനത്തും ബ്രാഞ്ചുകളിലും സഭകളിലും എല്ലാ വർഗത്തിലും നിറത്തിലും പെട്ട ആളുകൾ ഒത്തൊരുമിച്ചു ജീവിക്കുകയും ജോലി നോക്കുകയും ചെയ്യുന്നു.
ആഫ്രിക്കയിലെ ചില വർഗങ്ങൾക്ക് ഏററുമുട്ടലുകൾ കൂടാതെ ഒത്തുപോകാൻ കഴിയില്ല. എന്നാൽ, അവിടെയുളള യഹോവയുടെ സാക്ഷികളുടെ സമ്മേളനങ്ങളിൽ വ്യത്യസ്ത വർഗങ്ങളിൽപ്പെട്ട ആളുകൾ തികഞ്ഞ ഐക്യത്തിലും ഊഷ്മളമായ സഹവർത്തിത്വത്തിലും ഒന്നിച്ചു ഭക്ഷിക്കുകയും ഉറങ്ങുകയും ആരാധിക്കുകയും ചെയ്യുന്നു. ഗവൺമെൻറ് ഉദ്യോഗസ്ഥൻമാർ ഇതു കാണുമ്പോൾ അമ്പരന്നുപോകുന്നു. സത്യക്രിസ്ത്യാനിത്വത്തിന്റെ ഏകീകരണഫലത്തിന്റെ ഇത്തരമൊരു ഉദാഹരണത്തെക്കുറിച്ച് 1958 ആഗസ്ററ് 2-ലെ ന്യൂയോർക്ക് ആംസ്ററർഡാം ന്യൂസ് അഭിപ്രായം പറഞ്ഞു. ഈ അഭിപ്രായം മുമ്പു പരാമർശിച്ച അന്തർദേശീയ സമ്മേളനത്തെ നിരീക്ഷിച്ചതിൽനിന്നു പ്രചോദനം ഉൾക്കൊണ്ടെഴുതിയതായിരുന്നു. ന്യൂയോർക്ക് നഗരത്തിലെ ആ സമ്മേളനത്തിൽ രണ്ടര ലക്ഷത്തിലധികം സാക്ഷികൾ സമ്മേളിച്ചു.
“ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും എല്ലാ ജീവിതത്തുറകളിൽനിന്നും ഉളള നീഗ്രോകളും വെളളക്കാരും പൗരസ്ത്യരും എവിടെയും ആഹ്ലാദത്തോടെ സ്വതന്ത്രമായി ഇടകലർന്നു. . . . 120 രാജ്യങ്ങളിൽനിന്നുളള സാക്ഷികളായ ആരാധകർ സമാധാനത്തോടെ ഒന്നിച്ചു ജീവിച്ച് ആരാധിച്ചുകൊണ്ട് അതു ചെയ്യുക എത്ര എളുപ്പമാണെന്നു അമേരിക്കക്കാർക്കു കാണിച്ചുകൊടുത്തു. . . . ഒത്തൊരുമിച്ചു ജോലി ചെയ്യാനും ജീവിക്കാനും ആളുകൾക്ക് എങ്ങനെ കഴിയുമെന്നതിന്റെ തിളക്കമാർന്ന ഒരു ദൃഷ്ടാന്തമായിരുന്നു ആ സമ്മേളനം.”
ക്രിസ്ത്യാനിത്വത്തിന്റെ തത്ത്വങ്ങൾ ഈ ആധുനിക ലോകത്തിനു പ്രായോഗികമല്ലെന്നു പലരും പറഞ്ഞേക്കാം. എന്നാൽ, മറെറന്ത് പ്രായോഗികമായിരുന്നിട്ടുണ്ട്, അല്ലെങ്കിൽ പ്രായോഗികമാകും? ക്രിസ്തീയ തത്ത്വങ്ങൾ ഇപ്പോൾ ബാധകമാക്കിയാൽ നിങ്ങളുടെ ജനസമുദായത്തിന് യഥാർഥ മൂല്യമുളളതായിരിക്കാൻ അവയ്ക്കു കഴിയും, മനുഷ്യവർഗത്തിൻമേലുളള ദൈവരാജ്യത്തിന്റെ ഭരണത്തിൻകീഴിൽ ഭൂമിയൊട്ടുക്കുമുളള സകല ‘ജനതകളെയും വർഗങ്ങളെയും ആളുകളെയും’ ഏകീകരിക്കാനുളള അടിസ്ഥാനമായിരിക്കും അവ.—വെളിപാട് 7:9, 10.
[24-ാം പേജിലെ ആകർഷകവാക്യം]
എല്ലാ വർഗങ്ങളിലും നിറങ്ങളിലും പെട്ടവർ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു
[24-ാം പേജിലെ ആകർഷകവാക്യം]
ക്രിസ്ത്യാനിത്വം പ്രായോഗികമാണ്. മറെറന്താണ് പ്രായോഗികമായിരുന്നിട്ടുളളത്?