വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളോട്‌ അതു പറയാൻ അവർ ഉപയോഗിക്കുന്ന മാർഗങ്ങൾ

നിങ്ങളോട്‌ അതു പറയാൻ അവർ ഉപയോഗിക്കുന്ന മാർഗങ്ങൾ

നിങ്ങ​ളോട്‌ അതു പറയാൻ അവർ ഉപയോ​ഗി​ക്കുന്ന മാർഗങ്ങൾ

“എല്ലാ ജനതക​ളി​ലെ​യും ആളുകളെ ശിഷ്യ​രാ​ക്കാൻ” ക്രിസ്‌ത്യാ​നി​ക​ളോ​ടു കൽപ്പി​ച്ചി​രി​ക്കു​ന്നു. എന്നാൽ അവർ സമ്മർദം ഉപയോ​ഗി​ക്ക​ണ​മെ​ന്നോ മററു​ള​ള​വരെ മതപരി​വർത്തനം ചെയ്യി​ക്കാൻ ബലപ്ര​യോ​ഗം നടത്തണ​മെ​ന്നോ അല്ല ഇതിന്റെ അർഥം. ‘സൗമ്യ​രോ​ടു സുവാർത്ത പറയു’ക, ‘ഹൃദയം തകർന്ന​വരെ മുറി​കെട്ടു’ക, ‘വിലപി​ക്കുന്ന സകല​രെ​യും ആശ്വസി​പ്പി​ക്കു’ക എന്നിവ​യാ​യി​രു​ന്നു യേശു​വി​ന്റെ നിയോ​ഗം. (മത്തായി 28:19; യശയ്യാ 61:1, 2; ലൂക്കോസ്‌ 4:18, 19) ബൈബി​ളിൽനി​ന്നു​ളള സുവാർത്ത പ്രസം​ഗി​ച്ചു​കൊണ്ട്‌ ഇതു ചെയ്യാൻ യഹോ​വ​യു​ടെ സാക്ഷികൾ പ്രയത്‌നി​ക്കു​ന്നു. പുരാതന കാലത്തെ യെഹെ​സ്‌കേൽ പ്രവാ​ച​ക​നെ​പ്പോ​ലെ, “ചെയ്യ​പ്പെ​ടുന്ന സകല മ്ലേച്ഛ കാര്യ​ങ്ങ​ളെ​യും ചൊല്ലി നെടു​വീർപ്പി​ട്ടു കരയുന്ന”വരെ കണ്ടെത്താൻ ഇന്നു യഹോ​വ​യു​ടെ സാക്ഷികൾ ശ്രമി​ക്കു​ന്നു.—എസെക്കി​യേൽ 9:4.

ഇപ്പോ​ഴ​ത്തെ അവസ്ഥകൾ നിമിത്തം ദുഃഖി​ക്കു​ന്ന​വരെ കണ്ടെത്താൻ അവർ ഉപയോ​ഗി​ക്കുന്ന ഏററവും അറിയ​പ്പെ​ടുന്ന മാർഗം വീടു​തോ​റും പോകു​ന്ന​താണ്‌. അങ്ങനെ, “ദൈവ​ത്തി​ന്റെ രാജ്യ​ത്തെ​ക്കു​റി​ച്ചു​ളള സുവാർത്ത പ്രസം​ഗി​ച്ചും പ്രഖ്യാ​പി​ച്ചും കൊണ്ട്‌ . . . പട്ടണം​തോ​റും ഗ്രാമം​തോ​റും സഞ്ചരിച്ച”പ്പോൾ യേശു ചെയ്‌ത​തു​പോ​ലെ​തന്നെ ആളുക​ളു​ടെ അടുക്കൽ എത്തി​ച്ചേ​രാൻ അവർ ക്രിയാ​ത്മ​ക​മായ ഒരു ശ്രമം നടത്തുന്നു. യേശു​വി​ന്റെ ആദ്യകാല ശിഷ്യൻമാ​രും അങ്ങനെ ചെയ്‌തു. (ലൂക്കോസ്‌ 8:1; 9:1-6; 10:1-9) ഇന്നു സാധ്യ​മാ​കു​വോ​ളം യഹോ​വ​യു​ടെ സാക്ഷികൾ വർഷത്തിൽ പല പ്രാവ​ശ്യം ഓരോ ഭവനവും സന്ദർശിച്ച്‌ വീട്ടു​കാ​ര​നു​മാ​യി ഏതാനും മിനി​റ​റു​കൾ അയാൾക്ക്‌ താത്‌പ​ര്യം തോന്നി​ക്കു​ന്ന​തോ, ഉത്‌കണ്‌ഠ ജനിപ്പി​ക്കു​ന്ന​തോ ആയ ഏതെങ്കി​ലും പ്രാ​ദേ​ശി​ക​വി​ഷ​യ​ങ്ങ​ളോ ലോക​വി​ഷ​യ​ങ്ങ​ളോ സംസാ​രി​ക്കു​ന്ന​തി​നു ശ്രമി​ക്കു​ന്നു. ഒന്നോ രണ്ടോ തിരു​വെ​ഴു​ത്തു​കൾ പരിചി​ന്തി​ച്ചേ​ക്കാം, വീട്ടു​കാ​രൻ താത്‌പ​ര്യം കാണി​ക്കു​ന്നെ​ങ്കിൽ കൂടുതൽ ചർച്ചയ്‌ക്കാ​യി മടങ്ങി​ച്ചെ​ല്ലു​ന്ന​തി​നു സൗകര്യ​പ്ര​ദ​മായ ഒരു സമയം സാക്ഷി ക്രമീ​ക​രി​ച്ചേ​ക്കാം. ബൈബി​ളു​ക​ളും ബൈബിൾ വിശദീ​ക​രി​ക്കുന്ന സാഹി​ത്യ​ങ്ങ​ളും ലഭ്യമാ​ക്കു​ന്നു, വീട്ടു​കാ​രൻ ആഗ്രഹി​ക്കു​ന്ന​പക്ഷം സൗജന്യ​മാ​യി ഒരു ഭവന ബൈബി​ള​ധ്യ​യനം നടത്തുന്നു. 1988-ൽ ലോക​മെ​മ്പാ​ടും ശരാശരി ഏതാണ്ട്‌ 32,50,000 ബൈബി​ള​ധ്യ​യ​നങ്ങൾ ക്രമമാ​യി നടത്ത​പ്പെട്ടു.

മററു​ള​ള​വ​രോട്‌ “രാജ്യ​ത്തി​ന്റെ സുവാർത്ത” പറയു​ന്ന​തി​നു​ളള മറെറാ​രു മാർഗം പ്രാ​ദേ​ശിക രാജ്യ​ഹാ​ളു​ക​ളിൽ നടത്തുന്ന യോഗങ്ങൾ മുഖാ​ന്ത​ര​മാണ്‌. സാക്ഷികൾ അവിടെ വാരം​തോ​റും യോഗങ്ങൾ നടത്തുന്നു. ആനുകാ​ലിക താത്‌പ​ര്യ​മു​ളള ഒരു വിഷയ​ത്തെ​ക്കു​റി​ച്ചു നടത്തുന്ന ഒരു പരസ്യ​പ്ര​സം​ഗ​മാണ്‌ ഒരു യോഗം, അതി​നെ​ത്തു​ടർന്ന്‌ വീക്ഷാ​ഗോ​പു​രം എന്ന പത്രി​ക​യി​ലെ വിവര​ങ്ങളെ ആധാര​മാ​ക്കി ഏതെങ്കി​ലു​മൊ​രു ബൈബിൾ വിഷയ​ത്തെ​യോ പ്രവച​ന​ത്തെ​യോ കുറി​ച്ചു​ളള ഒരു അധ്യയനം നടത്തുന്നു. സുവാർത്ത​യു​ടെ മെച്ചപ്പെട്ട പ്രഘോ​ഷ​ക​രാ​യി​ത്തീ​രാൻ സാക്ഷി​കളെ പരിശീ​ലി​പ്പി​ക്കു​ന്ന​തി​നു​ളള ഒരു സ്‌കൂ​ളാണ്‌ മറെറാ​രു യോഗം, പ്രാ​ദേ​ശിക സ്ഥലത്തെ സാക്ഷീ​കരണ വേല​യെ​ക്കു​റി​ച്ചു ചർച്ച ചെയ്യുന്ന ഒരു ഭാഗം അതി​നെ​ത്തു​ടർന്നു നടത്തുന്നു. കൂടാതെ, ബൈബി​ള​ധ്യ​യ​ന​ങ്ങൾക്കാ​യി സാക്ഷികൾ ആഴ്‌ച​യി​ലൊ​രി​ക്കൽ സ്വകാര്യ ഭവനങ്ങ​ളിൽ ചെറിയ കൂട്ടങ്ങ​ളാ​യി കൂടി​വ​രു​ന്നു.

ഈ യോഗ​ങ്ങ​ളിൽ ആർക്കും സംബന്ധി​ക്കാ​വു​ന്ന​താണ്‌. യാതൊ​രു പണപ്പി​രി​വു​ക​ളും നടത്തു​ന്നില്ല. അത്തരം യോഗങ്ങൾ എല്ലാവർക്കും പ്രയോ​ജ​ന​പ്ര​ദ​മാണ്‌. ബൈബിൾ ഇപ്രകാ​രം പറയുന്നു: “ചിലർ ചെയ്യു​ന്ന​തു​പോ​ലെ നമ്മുടെ യോഗ​ങ്ങ​ളിൽനി​ന്നു വിട്ടു​നിൽക്കാ​തെ, അന്യോ​ന്യം പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ടു മററു​ള​ള​വരെ സ്‌നേ​ഹ​ത്തി​ലേ​ക്കും ക്രിയാ​ത്മക നൻമയി​ലേ​ക്കും ഏററവും നന്നായി എങ്ങനെ ഉണർത്താം എന്നു നമു​ക്കോ​രോ​രു​ത്തർക്കും നോക്കാം, നാൾ അടുത്തു​വ​രു​ന്നു എന്നു കാണും​തോ​റും അധിക​മ​ധി​ക​മാ​യി അങ്ങനെ ചെയ്യാം.” സ്വകാര്യ പഠനവും ഗവേഷ​ണ​വും അനിവാ​ര്യ​മാണ്‌, എന്നാൽ മററു​ള​ള​വ​രോ​ടൊ​ത്തു കൂടി​വ​രു​ന്നത്‌ ഉത്തേജ​നാ​ത്മ​ക​മാണ്‌: “ഇരുമ്പ്‌ ഇരുമ്പി​നു മൂർച്ച കൂട്ടു​ന്ന​തു​പോ​ലെ ഒരു മനുഷ്യൻ മറെറാ​രു​വന്റെ വൈഭ​വ​ത്തി​നു മൂർച്ച കൂട്ടുന്നു.”—എബ്രായർ 10:24, 25; സദൃശ​വാ​ക്യ​ങ്ങൾ 27:17, ദ ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ.

തങ്ങളുടെ അനുദിന ജീവി​ത​ത്തിൽ മററാ​ളു​ക​ളു​മാ​യി സമ്പർക്ക​ത്തിൽ വരു​മ്പോ​ഴും സുവാർത്ത​യെ​ക്കു​റി​ച്ചു സംസാ​രി​ക്കാ​നു​ളള അവസരങ്ങൾ സാക്ഷികൾ നന്നായി പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നു. അയൽവാ​സി​യു​മാ​യോ ഒരു ബസ്സിലെ അല്ലെങ്കിൽ വിമാ​ന​ത്തി​ലെ സഹയാ​ത്രി​ക​നു​മാ​യോ പങ്കിടുന്ന ചുരു​ങ്ങിയ വാക്കു​ക​ളോ ഒരു ബന്ധുവു​മാ​യോ സുഹൃ​ത്തു​മാ​യോ നടത്തുന്ന ദീർഘ​മായ സംഭാ​ഷ​ണ​മോ അതുമ​ല്ലെ​ങ്കിൽ ഉച്ചഭക്ഷ​ണ​സ​മ​യത്ത്‌ ഒരു സഹജോ​ലി​ക്കാ​ര​നു​മൊ​ത്തു​ളള ഒരു ചർച്ചയോ ആയിരി​ക്കാം ഇത്‌. ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു നടത്തിയ സാക്ഷീ​ക​ര​ണ​ത്തി​ല​ധി​ക​വും ഇത്തരത്തി​ലു​ള​ള​താ​യി​രു​ന്നു—കടൽത്തീ​രത്തു കൂടി നടന്ന​പ്പോൾ, ഒരു കുന്നിൻചെ​രു​വിൽ ഇരുന്ന​പ്പോൾ, ഒരുവന്റെ വീട്ടിൽ ഭക്ഷണം കഴിച്ച​പ്പോൾ, വിവാ​ഹ​വി​രു​ന്നി​നു സംബന്ധി​ച്ച​പ്പോൾ, അല്ലെങ്കിൽ ഗലീലാ​ക്ക​ട​ലിൽ ഒരു മത്സ്യബന്ധന പടകിൽ യാത്ര ചെയ്‌ത​പ്പോൾ അവിടുന്ന്‌ ഇത്തരം സാക്ഷീ​ക​രണം നടത്തി. അവിടുന്ന്‌ സിന്ന​ഗോ​ഗു​ക​ളി​ലും യരുശ​ലേ​മി​ലെ ആലയത്തി​ലും പഠിപ്പി​ച്ചു. എവി​ടെ​യാ​യി​രു​ന്നാ​ലും ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കാ​നു​ളള അവസരങ്ങൾ അവിടുന്ന്‌ കണ്ടെത്തി. ഈ സംഗതി​യി​ലും അവിടു​ത്തെ കാൽച്ചു​വ​ടു​കൾ പിന്തു​ട​രാൻ യഹോ​വ​യു​ടെ സാക്ഷികൾ ശ്രമി​ക്കു​ന്നു.—1 പത്രോസ്‌ 2:21.

മാതൃ​ക​യാൽ പ്രസം​ഗി​ക്കു​ന്നു

നിങ്ങ​ളോ​ടു സുവാർത്ത പറയുന്ന വ്യക്തി ഉപദേ​ശങ്ങൾ സ്വയം ബാധക​മാ​ക്കി​യി​ല്ലെ​ങ്കിൽ സുവാർത്ത പറയു​ന്ന​തി​ന​വ​ലം​ബിച്ച ഈ മാർഗ​ങ്ങ​ളൊ​ന്നും നിങ്ങളെ സംബന്ധിച്ച്‌ അർഥവ​ത്താ​യി​രി​ക്കില്ല. ഒന്നു പറയു​ക​യും മറെറാ​ന്നു പ്രവർത്തി​ക്കു​ക​യും ചെയ്യു​ന്നതു കാപട്യ​മാണ്‌, മതപര​മായ കാപട്യം ദശലക്ഷ​ങ്ങളെ ബൈബി​ളിൽനിന്ന്‌ അകററി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നു. ബൈബി​ളി​നെ കുററ​പ്പെ​ടു​ത്തു​ന്നതു ന്യായമല്ല. ശാസ്‌ത്രി​മാർക്കും പരീശൻമാർക്കും എബ്രായ തിരു​വെ​ഴു​ത്തു​കൾ ഉണ്ടായി​രു​ന്നു, എന്നാൽ അവരെ കപടഭ​ക്ത​രാ​യി യേശു കുററ​പ്പെ​ടു​ത്തി. അവർ മോശ​യു​ടെ ന്യായ​പ്ര​മാ​ണ​ത്തിൽനി​ന്നു വായി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു സംസാ​രി​ച്ചിട്ട്‌ തന്റെ ശിഷ്യൻമാ​രോട്‌ അവിടുന്ന്‌ ഇങ്ങനെ പറഞ്ഞു: “അവർ നിങ്ങ​ളോ​ടു പറയുന്ന എല്ലാ കാര്യ​ങ്ങ​ളും അനുഷ്‌ഠി​ക്കു​ക​യും ആചരി​ക്കു​ക​യും ചെയ്യു​വിൻ, എന്നാൽ അവരുടെ പ്രവൃ​ത്തി​ക​ളിൻ പ്രകാരം ചെയ്യരുത്‌. എന്തെന്നാൽ അവർ പറയു​ന്ന​ത​ല്ലാ​തെ പ്രവർത്തി​ക്കു​ന്നില്ല.” (മത്തായി 23:3) മണിക്കൂ​റു​കൾ നീണ്ട പ്രസം​ഗ​ത്തെ​ക്കാൾ ഏറെ വാചാ​ല​മാ​യി​രി​ക്കു​ന്നത്‌ ഒരു ക്രിസ്‌ത്യാ​നി​യു​ടെ മാതൃ​കാ​ജീ​വി​ത​മാണ്‌. അവിശ്വാ​സി​ക​ളായ ഭർത്താ​ക്കൻമാ​രു​ണ്ടാ​യി​രുന്ന ക്രിസ്‌തീയ ഭാര്യ​മാ​രെ ഇതു ചൂണ്ടി​ക്കാ​ണി​ച്ചി​രി​ക്കു​ന്നു: “. . . നിങ്ങളു​ടെ നിർമ്മ​ല​മായ നടപ്പു കണ്ടറിഞ്ഞു വചനം കൂടാതെ ഭാര്യ​മാ​രു​ടെ നടപ്പി​നാൽ [അവർ] ചേർന്നു​വ​രു​വാൻ ഇടയാ​കും.”—1 പത്രൊസ്‌ 3:1, 2, സത്യവേദ പുസ്‌തകം.

അതു​കൊണ്ട്‌, മററു​ള​ള​വർക്കു സുവാർത്ത ശുപാർശ ചെയ്യാൻ യഹോ​വ​യു​ടെ സാക്ഷികൾ ഈ വിധത്തി​ലും ശ്രമി​ക്കു​ന്നു: അവർ മററു​ള​ള​വർക്കു ശുപാർശ ചെയ്യുന്ന ക്രിസ്‌തീയ നടത്തയിൽ സ്വയം മാതൃക പുലർത്തു​ക​വഴി. ‘അന്യർ തങ്ങൾക്കു ചെയ്യണ​മെന്നു മററു​ള​ളവർ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ അവർക്കു ചെയ്യാൻ’ യഹോ​വ​യു​ടെ സാക്ഷികൾ പരി​ശ്ര​മി​ക്കു​ന്നു. (മത്തായി 7:12) സഹസാ​ക്ഷി​കൾ, സ്‌നേ​ഹി​തർ, അയൽക്കാർ, അല്ലെങ്കിൽ ബന്ധുക്കൾ എന്നിവ​രോ​ടു മാത്രമല്ല സകല മനുഷ്യ​രോ​ടും ഈ വിധത്തിൽ പെരു​മാ​റാൻ അവർ ശ്രമി​ക്കു​ന്നു. അപൂർണ​രാ​യി​രി​ക്കെ, അവർ എപ്പോ​ഴും 100 ശതമാനം വിജയി​ക്കു​ന്നില്ല. എന്നാൽ രാജ്യ​ത്തെ​ക്കു​റി​ച്ചു​ളള സുവാർത്ത പറയു​ന്ന​തിൽ മാത്രമല്ല സാധ്യ​മാ​കു​മ്പോ​ഴെ​ല്ലാം സഹായ​ഹ​സ്‌തം നീട്ടി​ക്കൊ​ടു​ക്കുന്ന കാര്യ​ത്തി​ലും എല്ലാവർക്കും നൻമ ചെയ്യു​ക​യെ​ന്നു​ള​ള​താണ്‌ അവരുടെ ഹൃദയാ​ഭി​ലാ​ഷം.—യാക്കോബ്‌ 2:14-17.

[21-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ഒരു വാക്കും കൂടാതെ നേടുന്നു

[20-ാം പേജിലെ ചിത്രങ്ങൾ]

പ്രായോഗികമായി രൂപകൽപ്പന ചെയ്‌ത രാജ്യ​ഹാ​ളു​കൾ ബൈബിൾ ചർച്ചയ്‌ക്കു​ളള സ്ഥലങ്ങളാണ്‌

[22-ാം പേജിലെ ചിത്രങ്ങൾ]

തങ്ങളുടെ സ്വന്തം കുടും​ബ​ജീ​വി​ത​ത്തി​ലും അതു​പോ​ലെ​തന്നെ മററാ​ളു​ക​ളു​മാ​യു​ളള സമ്പർക്ക​ത്തി​ലും മററു​ള​ള​വർക്കു തങ്ങൾ ശുപാർശ ചെയ്യുന്ന കാര്യങ്ങൾ സ്വയം പ്രാവർത്തി​ക​മാ​ക്കാൻ സാക്ഷികൾ ആത്മാർഥ​മാ​യി ശ്രമി​ക്കു​ന്നു