വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒന്നാം നൂററാണ്ടിലെ ക്രിസ്‌തീയ സഭ

ഒന്നാം നൂററാണ്ടിലെ ക്രിസ്‌തീയ സഭ

ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌തീയ സഭ

ക്രി. വ. 33-ലെ പെന്തെ​ക്കോ​സ്‌തിൽ യേശു​വി​ന്റെ 120 ശിഷ്യൻമാ​രു​ടെ​മേൽ പരിശു​ദ്ധാ​ത്മാവ്‌ പകര​പ്പെട്ടു. അവർ അനേകം ഭാഷക​ളിൽ ദൈവ​ത്തി​ന്റെ മഹനീയ കാര്യങ്ങൾ സംസാ​രി​ച്ചു​തു​ടങ്ങി. അതു ക്രിസ്‌തീയ സഭയുടെ സ്ഥാപി​ക്ക​ലാ​യി​രു​ന്നു. അന്നേ ദിവസം ഏകദേശം 3,000 പുതിയ ശിഷ്യൻമാർ സ്‌നാനം കഴിപ്പി​ക്ക​പ്പെട്ടു.—പ്രവൃ​ത്തി​കൾ, അദ്ധ്യായം 2.

അപ്പോ​സ്‌ത​ലൻമാ​രും മററു​ള​ള​വ​രും സധൈ​ര്യം ദൈവ​വ​ചനം സംസാ​രി​ക്കു​ന്ന​തിൽ തുടരവേ, വ്യത്യസ്‌ത സ്ഥലങ്ങളി​ലെ സഭകൾ എണ്ണത്തിൽ പെരുകി. പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രകാരം ബാബി​ലോ​നും വടക്കേ ആഫ്രി​ക്ക​യും മുതൽ റോമാ​യും ഒരുപക്ഷേ സ്‌പെ​യി​നും വരെ മെഡി​റ​റ​റേ​നി​യൻ പ്രദേ​ശ​ത്തു​ട​നീ​ളം പ്രസംഗം പെട്ടെ​ന്നു​തന്നെ വ്യാപി​ച്ചു.—റോമർ 15:18-29; കൊ​ലോ​സ്യർ 1:23; 1 പത്രോസ്‌ 5:13.

ആളുകൾ ശിഷ്യ​രാ​യി​ത്തീർന്ന​ട​ത്തെ​ല്ലാം അവർ സഭകൾ രൂപവൽക്ക​രി​ച്ചു. സഭകളിൽ ശരിയായ പഠിപ്പി​ക്ക​ലി​ന്റെ​യും നടത്തയു​ടെ​യും നിലവാ​രം പാലി​ക്കു​ന്ന​തിന്‌ യോഗ്യ​ത​യു​ളള പക്വമ​തി​ക​ളായ പുരു​ഷൻമാർ മൂപ്പൻമാ​രോ മേൽവി​ചാ​ര​കൻമാ​രോ ആയി നിയമി​ക്ക​പ്പെട്ടു. എന്നാൽ അവർ ഒരു വൈദിക വർഗ്ഗം ആയിരു​ന്നില്ല; അവർ ദൈവ​രാ​ജ്യ​ത്തി​നു​വേ​ണ്ടി​യു​ളള ശുശ്രൂ​ഷ​കൻമാ​രും സഹപ്ര​വർത്ത​ക​രു​മാ​യി​രു​ന്നു.—പ്രവൃ​ത്തി​കൾ 14:23; 20:28; 1 കൊരി​ന്ത്യർ 3:5; 5:13; കൊ​ലോ​സ്യർ 4:11; 1 തിമൊ​ഥെ​യോസ്‌ 3:1-15; എബ്രായർ 13:17; 1 പത്രോസ്‌ 5:1-4.

അപ്പോ​സ്‌ത​ലൻമാ​രും മററ്‌ ഉററ സഹപ്ര​വർത്ത​ക​രും ഒരു ഭരണസം​ഘ​മാ​യി സേവിച്ചു. അവർ പ്രസം​ഗ​വേ​ല​യിൽ നേതൃ​ത്വം വഹിച്ചു. അവർ യെരൂ​ശ​ലേം സഭയിലെ പ്രശ്‌ന​ങ്ങൾക്ക്‌ തീരു​മാ​ന​മു​ണ്ടാ​ക്കി. പുതിയ ശിഷ്യൻമാ​രെ ബലപ്പെ​ടു​ത്തു​ന്ന​തിന്‌ അവർ ശമര്യ​യി​ലേ​ക്കും അന്ത്യോ​ക്യ​യി​ലേ​ക്കും യോഗ്യ​ത​യു​ളള സഹോ​ദ​രൻമാ​രെ അയച്ചു. അവർ പരിച്‌ഛേദന സംബന്ധിച്ച്‌ ഒരു വിവാദം കൈകാ​ര്യം ചെയ്യു​ക​യും എല്ലാ സഭകളും അനുസ​രി​ക്കു​ന്ന​തി​നാ​യി തങ്ങളുടെ തീരു​മാ​നം അയച്ചു​കൊ​ടു​ക്കു​ക​യും ചെയ്‌തു. എന്നിരു​ന്നാ​ലും ഈ പുരു​ഷൻമാർ മററു​ള​ള​വ​രു​ടെ​മേൽ യജമാ​നൻമാ​രാ​യി​രി​ക്കാ​തെ മുഴു​സ​ഭ​യു​ടെ​യും സേവകൻമാ​രും സഹപ്ര​വർത്ത​ക​രു​മാ​യി​രു​ന്നു.—പ്രവൃ​ത്തി​കൾ 4:33; 6:1-7; 8:14-25; 11:22-24; 15:1-32; 16:4, 5; 1 കൊരി​ന്ത്യർ 3:5-9; 4:1, 2; 2 കൊരി​ന്ത്യർ 1:24.

ആദിമ ശിഷ്യൻമാർ ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ തിരി​ച്ച​റി​യ​പ്പെ​ട്ടി​രു​ന്നു. ദിവ്യ​ഹി​ത​പ്ര​കാ​ര​മാണ്‌ അവർ അങ്ങനെ വിളി​ക്ക​പ്പെ​ട്ടത്‌. അവരെ വ്യത്യ​സ്‌ത​രാ​ക്കുന്ന ഉപദേ​ശ​ങ്ങ​ളും അവർക്കു​ണ്ടാ​യി​രു​ന്നു. അവ അപ്പോ​സ്‌ത​ലൻമാ​രു​ടെ ഉപദേ​ശ​മെ​ന്നോ ആരോ​ഗ്യാ​വ​ഹ​മായ വചനങ്ങ​ളു​ടെ മാതൃക എന്നോ വിളി​ക്ക​പ്പെട്ടു. ഈ തിരു​വ​ച​നാ​നു​സൃ​ത​മായ ഉപദേശം സത്യ​മെ​ന്നും അറിയ​പ്പെ​ട്ടി​രു​ന്നു.—യോഹ​ന്നാൻ 17:17; പ്രവൃ​ത്തി​കൾ 2:42; 11:26; റോമർ 6:17; 1 തിമൊ​ഥെ​യോസ്‌ 4:6; 6:1, 3; 2 തിമൊ​ഥെ​യോസ്‌ 1:13; 2 പത്രോസ്‌ 2:2; 2 യോഹ​ന്നാൻ 1, 4, 9.

അവർ സ്‌നേ​ഹ​ത്തിൽ ഐക്യ​പ്പെ​ട്ടി​രുന്ന സഹോ​ദ​രൻമാ​രു​ടെ ഒരു ലോക​വ്യാ​പക സമൂഹ​മാ​യി​രു​ന്നു. മററു രാജ്യ​ങ്ങ​ളി​ലെ തങ്ങളുടെ സഹവി​ശ്വാ​സി​ക​ളിൽ അവർ താത്‌പ​ര്യം പ്രകട​മാ​ക്കി​യി​രു​ന്നു. വിദേ​ശ​ത്തേക്കു യാത്ര​ചെ​യ്യു​മ്പോൾ സഹവി​ശ്വാ​സി​കൾ അവരെ തങ്ങളുടെ ഭവനങ്ങ​ളിൽ സ്വാഗതം ചെയ്‌തി​രു​ന്നു. ലോക​ത്തിൽനിന്ന്‌ വേർപെട്ട ഒരു വിശുദ്ധ ജനമാ​യി​രു​ന്ന​തു​കൊണ്ട്‌ അവർ ധാർമ്മി​ക​ന​ട​ത്ത​യു​ടെ ഒരു ഉന്നത നിലവാ​രം പുലർത്തി​പ്പോ​ന്നു. അവർ യഹോ​വ​യു​ടെ സാന്നി​ദ്ധ്യ​ദി​വ​സ​ത്തി​ന്റെ സമയം മനസ്സിൽ അടുപ്പി​ച്ചു നിർത്തു​ക​യും തങ്ങളുടെ വിശ്വാ​സ​ത്തി​ന്റെ പരസ്യ​പ്ര​ഖ്യാ​പനം തീക്ഷ്‌ണ​മാ​യി നിർവ്വ​ഹി​ക്കു​ക​യും ചെയ്‌തു.—യോഹ​ന്നാൻ 13:34, 35; 15:17-19; പ്രവൃ​ത്തി​കൾ 5:42; 11:28, 29; റോമർ 10:9, 10, 13-15; തീത്തോസ്‌ 2:11-14; എബ്രായർ 10:23; 13:15; 1 പത്രോസ്‌ 1:14-16; 2:9-12; 5:9; 2 പത്രോസ്‌ 3:11-14; 3 യോഹ​ന്നാൻ 5-8.

എന്നിരു​ന്നാ​ലും, മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്ന​തു​പോ​ലെ, രണ്ടും മൂന്നും നൂററാ​ണ്ടു​ക​ളിൽ ഒരു വലിയ വിശ്വാ​സ​ത്യാ​ഗം വികാസം പ്രാപി​ച്ചു തുടങ്ങി. ഇത്‌ ഉപദേ​ശ​വും നടത്തയും സംഘട​ന​യും ലോക​വു​മാ​യു​ളള നിലപാ​ടും സംബന്ധിച്ച്‌ ആദിമ ക്രിസ്‌തീ​യ​സ​ഭ​യു​ടെ നിർമ്മലത പാലി​ക്കാഞ്ഞ വലിയ സഭാവ്യ​വ​സ്ഥി​തി​കൾ രൂപം കൊള​ളു​ന്ന​തിൽ കലാശി​ച്ചു.—മത്തായി 13:24-30, 37-43; 2 തെസ്സ​ലോ​നീ​ക്യർ അദ്ധ്യായം 2.

എന്നിരു​ന്നാ​ലും, വ്യവസ്ഥി​തി​യു​ടെ സമാപ​ന​കാ​ലത്ത്‌ സത്യാ​രാ​ധ​ന​യു​ടെ ഒരു പുന:സ്ഥിതീ​ക​രണം ഉണ്ടാകു​മെന്ന്‌ യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. യേശു​വി​ന്റെ പ്രവച​ന​ത്തി​നു​ശേഷം ഏതാണ്ട്‌ 1,900 വർഷം കഴിഞ്ഞി​രി​ക്കുന്ന നമ്മുടെ കാലത്ത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോക​വ്യാ​പ​ക​മായ പ്രവർത്ത​ന​ങ്ങ​ളിൽ ഈ പുന:സ്ഥിതീ​ക​രണം കാണാൻ കഴിയു​മെന്ന്‌ അവർ വിശ്വ​സി​ക്കു​ന്നു. തുടർന്നു​വ​രുന്ന പേജുകൾ എന്തു​കൊ​ണ്ടെന്നു വിശദീ​ക​രി​ക്കും.

• ക്രിസ്‌തീ​യസഭ എങ്ങനെ സ്ഥാപി​ക്ക​പ്പെട്ടു, അത്‌ എങ്ങനെ വളർന്നു?

• ആ സഭയുടെ മേൽനോ​ട്ടം എങ്ങനെ നിർവ്വ​ഹി​ക്ക​പ്പെട്ടു?

• ഏതു കാര്യങ്ങൾ ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കളെ വ്യക്തമാ​യി വ്യത്യ​സ്‌ത​രാ​ക്കി​യി​രു​ന്നു?

[7-ാം പേജിലെ ഭൂപടം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക.)

കരിങ്കടൽ

കാസ്‌പിയൻ കടൽ

മഹാസമുദ്രം

ചെങ്കടൽ

പേർഷ്യൻ ഉൾക്കടൽ

ഒന്നാം നൂററാ​ണ്ടിൽ സുവാർത്ത​യു​മാ​യി എത്തിയ പ്രദേ​ശ​ങ്ങൾ

ഇററലി

റോം

ഗ്രീസ്‌

മെലിത്താ

ക്രേത്താ

ലിബിയാ

ഈജി​പ്‌ററ്‌

എത്യോ​പ്യ

ബെദന്യാ

ഗലാത്യാ

ഏഷ്യാ

കപ്പദോ​ക്ക്യാ

സിസി​ലി​യാ

സൈ​പ്രസ്‌

സിറിയാ

ഇസ്രാ​യേൽ

ഈ പ്രദേ​ശ​ങ്ങ​ളിൽ നിന്നു ചിലർ വിശ്വാ​സി​ക​ളാ​യി​ത്തീർന്നു

യെരൂ​ശ​ലേം

ബാബി​ലോൺ

മേദ്യാ

പാർത്ത്യാ

ഏലാം

അറേബ്യാ

ഇലൂരി​യം

മെസ​പോ​ട്ടോ​മി​യാ

[7-ാം പേജിലെ ചിത്രങ്ങൾ]

ആദിമക്രിസ്‌ത്യാനികൾ സധൈ​ര്യം ദൈവ​വ​ചനം പ്രസം​ഗി​ച്ചു

ക്രിസ്‌ത്യാനികൾ സഞ്ചരി​ച്ച​ട​ത്തെ​ല്ലാം സഹവി​ശ്വാ​സി​ക​ളു​ടെ വീടു​ക​ളിൽ അവർക്കു സ്വാഗ​ത​മു​ണ്ടാ​യി​രു​ന്നു