വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങൾ സഹായിക്കാനാഗ്രഹിക്കുന്നു

ഞങ്ങൾ സഹായിക്കാനാഗ്രഹിക്കുന്നു

ഞങ്ങൾ സഹായി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നു

ഈ ലഘുപ​ത്രിക പ്രസി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നത്‌ ബൈബിൾ പരിജ്ഞാ​നം വർദ്ധി​പ്പി​ക്കാൻ നിങ്ങളെ സഹായി​ക്കു​ന്ന​തി​നു​ളള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ങ്ങ​ളെ​യും ക്രമീ​ക​ര​ണ​ങ്ങ​ളെ​യും നിങ്ങളെ മെച്ചമാ​യി പരിച​യ​പ്പെ​ടു​ത്തു​ന്ന​തി​നാണ്‌. യഹോ​വ​യു​ടെ സാക്ഷികൾ നിങ്ങളെ സന്ദർശി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കാം. അല്ലെങ്കിൽ നിങ്ങൾ തെരു​വി​ലോ മററു സ്ഥലങ്ങളി​ലോ വച്ച്‌ അവരു​മാ​യി സംസാ​രി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കാം. സാക്ഷി​ക​ളി​ലൊ​രാൾ ഇപ്പോൾ നിങ്ങളു​മാ​യി അദ്ധ്യയനം നടത്തു​ന്നു​ണ്ടാ​യി​രി​ക്കാം.

ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു​ളള അവരുടെ സന്ദേശം ലോക​വ്യാ​പ​ക​മാ​യി ഘോഷി​ക്ക​പ്പെ​ടു​ന്നു​ണ്ടെന്ന്‌ നിങ്ങൾക്ക​റി​യാ​മോ? എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ തന്നെ ആരാധി​ക്കു​ന്ന​തിൽ സകല ജനതക​ളി​ലെ​യും ആളുകൾ ഐക്യ​ത്തിൽ വരാൻ നമ്മുടെ സ്രഷ്ടാ​വായ ദൈവം ആഗ്രഹി​ക്കു​ന്നു. നമ്മുടെ നാളിനെ സംബന്ധിച്ച്‌ അവൻ ഇങ്ങനെ മുൻകൂ​ട്ടി​പ്പ​റ​യു​ക​യു​ണ്ടാ​യി: “അനേകം ജനങ്ങൾ തീർച്ച​യാ​യും പോയി: ‘ജനങ്ങളേ, വരുവിൻ, നമുക്ക്‌ യഹോ​വ​യു​ടെ പർവ്വത​ത്തി​ലേക്ക്‌, യാക്കോ​ബിൻ ദൈവ​ത്തി​ന്റെ ആലയത്തി​ലേക്ക്‌, കയറി​പ്പോ​കാം; അവൻ തന്റെ വഴിക​ളെ​ക്കു​റിച്ച്‌ നമ്മെ പഠിപ്പി​ക്കും, നാം അവന്റെ പാതക​ളിൽ നടക്കു​ക​യും ചെയ്യും’ എന്നു പറയും.”—യെശയ്യാവ്‌ 2:2, 3.

യഹോ​വ​യു​ടെ വഴിക​ളെ​ക്കു​റിച്ച്‌ നിങ്ങ​ളോട്‌ പറയു​ന്ന​തി​നു​ളള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്തനം ഈ പ്രവച​ന​ത്തി​ന്റെ ഒരു നിവൃ​ത്തി​യാണ്‌. ഈ പ്രവർത്തനം ഇപ്പോൾ പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടെ​ന്നും നിങ്ങൾക്ക്‌ അതിൽ നിന്ന്‌ എങ്ങനെ പ്രയോ​ജനം നേടാ​മെ​ന്നും തുടർന്നു​വ​രുന്ന പേജുകൾ പ്രകട​മാ​ക്കും.