വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ ഐക്യത്തിൽ മേയിക്കുന്നു

ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ ഐക്യത്തിൽ മേയിക്കുന്നു

ദൈവ​ത്തി​ന്റെ ആട്ടിൻകൂ​ട്ട​ത്തെ ഐ​ക്യ​ത്തിൽ മേയി​ക്കു​ന്നു

‘യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോക​വ്യാ​പ​കസഭ എങ്ങനെ​യാണ്‌ ഭരിക്ക​പ്പെ​ടു​ന്നത്‌?’ എന്നു ചിലർ ചോദി​ക്കു​ന്നു. ഞങ്ങളുടെ ഉത്തരം, ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌തീ​യ​സ​ഭ​യു​ടെ മാതൃ​ക​യ​നു​സ​രി​ച്ചാണ്‌ ഭരണ​ക്ര​മീ​ക​രണം എന്നാണ്‌.

ചാൾസ്‌ റ്റി. റസ്സലും അദ്ദേഹ​ത്തി​ന്റെ കൂട്ടു​കാ​രും 1870-കളിൽ പ്രസം​ഗ​ങ്ങ​ളും അച്ചടിച്ച വിവര​ങ്ങ​ളും മുഖേന തങ്ങളുടെ ബൈബിൾ പഠനത്തി​ന്റെ ഫലങ്ങൾ പ്രചരി​പ്പി​ക്കു​ന്ന​തി​നു മുൻകൈ എടുത്തു. രാജ്യ​ത്തെ​മ്പാ​ടും ഈ വേല​യോട്‌ ബന്ധപ്പെ​ടാൻ ഇഷ്ടപ്പെ​ട്ടവർ കർത്താ​വി​ന്റെ വേല ചെയ്യു​ന്ന​തിൽ ഏറ്റവും പരിചയ സമ്പന്നരായ ആളുക​ളു​ടെ കൂട്ടമെന്ന നിലയിൽ റസ്സലി​ലേ​ക്കും അയാളു​ടെ ഉറ്റ സഹകാ​രി​ക​ളി​ലേ​ക്കും നോക്കി. അവർക്കു തങ്ങളുടെ പ്രവർത്ത​ന​ങ്ങളെ സംബന്ധി​ക്കുന്ന ബുദ്ധ്യു​പ​ദേ​ശ​വും അവരിൽനിന്ന്‌ തേടാൻ കഴിയു​മാ​യി​രു​ന്നു.

ആയിര​ത്തി​എ​ണ്ണൂ​റ്റി​എൺപ​ത്തി​നാ​ലിൽ പെൻസിൽവേ​നി​യാ കോമൺവെൽത്തി​ലെ നിയമ​ങ്ങ​ള​നു​സ​രിച്ച്‌ സീയോ​ന്റെ വാച്ച്‌ റ്റവർ ട്രാക്‌റ്റ്‌ സൊ​സൈ​റ്റി രൂപവൽക്ക​രി​ക്ക​പ്പെട്ടു. റസ്സലും ഉത്തരവാ​ദി​ത്ത​മു​ണ്ടാ​യി​രുന്ന അയാളു​ടെ സഹകാ​രി​ക​ളും ഈ സൊ​സൈ​റ്റി​യെ​യും ബൈബിൾ വിദ്യാർത്ഥി​ക​ളു​ടെ പ്രവർത്ത​ന​ങ്ങ​ളെ​യും നയിക്കു​ന്ന​തിൽ അടുത്ത്‌ സഹകരി​ച്ചി​രു​ന്നു. 1909-ൽ അവർ തങ്ങളുടെ മുഖ്യ ആസ്ഥാനം ന്യൂ​യോർക്കി​ലെ ബ്രൂക്ലി​നി​ലേക്കു മാറ്റി. ഈ വർഷങ്ങ​ളി​ലെ​ല്ലാം വാച്ച്‌ റ്റവർ സൊ​സൈ​റ്റി​യു​ടെ ഡയറക്ടർമാ​രും അടുത്തു സഹവസി​ച്ചി​രുന്ന, ആത്മീയ യോഗ്യ​ത​യു​ണ്ടാ​യി​രുന്ന മറ്റ്‌ അഭിഷിക്ത പുരു​ഷൻമാ​രും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു ഭരണസം​ഘ​മാ​യി സേവി​ച്ചു​കൊ​ണ്ടാ​ണി​രു​ന്നി​ട്ടു​ള്ളത്‌.

ഭരണസം​ഘം വാച്ച്‌ റ്റവർ സൊ​സൈ​റ്റി​യു​ടെ ഡയറക്ടർ ബോർഡിൽ സേവി​ക്കുന്ന ഏഴു പേരുൾപ്പെ​ടെ​യു​ളള അഭിഷി​ക്ത​ക്രി​സ്‌തീയ പുരു​ഷൻമാ​രു​ടെ ഒരു കൂട്ടമാണ്‌. (1992-ൽ 12 പേർ) ഇവർ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോക​വ്യാ​പക പ്രവർത്ത​ന​ങ്ങ​ളു​ടെ ഭരണം നടത്തുന്നു. അവർ ദൈവ​ത്താൽ നിശ്വ​സ്‌തരല്ല, തന്നിമി​ത്തം അപ്രമാ​ദി​ത്വ​മു​ള്ള​വരല്ല. എന്നാൽ ഭൂമി​യി​ലെ ഏറ്റവും ഉയർന്ന പ്രമാ​ണ​മെന്ന നിലയിൽ അവർ ദൈവ​ത്തി​ന്റെ അപ്രമാ​ദി​ത്വ​മു​ളള വചനത്തിൽ ആശ്രയി​ക്കു​ന്നു. ദൈ​വേ​ഷ്ട​ത്തി​നു കീഴ്‌പ്പെ​ടു​ന്ന​തിൽ അവർക്ക്‌ ഒരു ആയുഷ്‌ക്കാ​ലത്തെ അനുഭ​വ​സ​മ്പ​ത്തുണ്ട്‌. ഓരോ​രു​ത്തർക്കും യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു​കൂ​ടെ​യു​ളള ശുശ്രൂ​ഷ​യിൽ ഏതാണ്ട്‌ 50-ഓ അതില​ധി​ക​മോ വർഷത്തെ ഒരു രേഖയുണ്ട്‌.

ഭരണസം​ഘം സൊ​സൈ​റ്റി പ്രസി​ദ്ധീ​ക​രി​ക്കു​ന്ന​വ​യു​ടെ മേൽനോ​ട്ടം വഹിക്കു​ന്നു. ആട്ടിൻകൂ​ട്ട​ത്തി​ന്റെ ആത്മീയാ​വ​ശ്യ​ങ്ങളെ നിരീ​ക്ഷി​ക്കു​ന്ന​തി​ന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌ വിവരങ്ങൾ എഴുത​പ്പെ​ടു​ന്നത്‌. അതു പ്രാർത്ഥ​നാ​പൂർവ്വ​ക​വും സമഗ്ര​വു​മായ ദൈവ​വ​ച​ന​പ​ഠ​ന​ത്തി​ന്റെ​യും ഗവേഷ​ണ​ത്തി​ന്റെ​യും ഫലമാണ്‌. ഈ പുരു​ഷൻമാർ ബൈബിൾ പഠിക്കു​ന്ന​തി​ലും ദൈ​വോ​ദ്ദേ​ശ്യ​ങ്ങ​ളു​ടെ ക്രമാ​നു​ഗ​ത​മായ നിവൃ​ത്തി​യും ലോക സംഭവ​ങ്ങ​ളി​ലെ പ്രവചന നിവൃ​ത്തി​യും ലോക​ത്തി​ലെ ദൈവ​ജ​ന​ങ്ങ​ളു​ടെ അവസ്ഥയും നിരീ​ക്ഷി​ക്കു​ന്ന​തി​ലും തുടരു​മ്പോൾ ചില ഉപദേ​ശ​ങ്ങ​ളു​ടെ കാര്യ​ത്തിൽ ഉദ്‌ബു​ദ്ധ​മായ ക്രമീ​ക​ര​ണങ്ങൾ വരു​ത്തേ​ണ്ട​താ​വ​ശ്യ​മാ​ണെന്ന്‌ അവർ ചില​പ്പോൾ കണ്ടെത്തി​യേ​ക്കാം. ഈ വിധത്തിൽ സത്യത്തി​ന്റെ പരിജ്ഞാ​നം പൂർവ്വാ​ധി​കം സമൃദ്ധ​മാ​യി​ത്തീ​രു​ന്നു.—സങ്കീർത്തനം 97:11; സദൃശ​വാ​ക്യ​ങ്ങൾ 4:18; ദാനി​യേൽ 12:4.

ഇരുനൂ​റി​ല​ധി​കം രാജ്യ​ങ്ങ​ളി​ലെ​യും ദ്വീപ​സ​മൂ​ഹ​ങ്ങ​ളി​ലെ​യും പ്രവർത്ത​ന​ത്തി​ന്റെ മേൽനോ​ട്ടം വഹിക്കു​ന്ന​തിന്‌ ഭൂവ്യാ​പ​ക​മാ​യു​ളള 100-ഓളം ബ്രാഞ്ചു​ക​ളിൽ ഓരോ​ന്നി​ലും ആത്മീയ യോഗ്യ​ത​യു​ളള മൂന്നോ അധിക​മോ പുരു​ഷൻമാ​ര​ട​ങ്ങുന്ന ഓരോ ബ്രാഞ്ചു​ക​മ്മ​റ്റി​യെ ഭരണസം​ഘം നിയമി​ച്ചി​ട്ടുണ്ട്‌. ബ്രാഞ്ചു​കൾ അവയുടെ മേൽനോ​ട്ട​ത്തി​ലു​ളള സഭകളു​മാ​യി ആശയവി​നി​യമം നടത്തുന്നു. ഭരണസം​ഘ​വും ബ്രാഞ്ച്‌ കമ്മിറ്റി​ക​ളും തമ്മിൽ നിരന്തര ആശയവി​നി​മ​യ​മുണ്ട്‌. ഭരണസം​ഘ​ത്തി​ലെ അംഗങ്ങൾ ഓരോ വർഷവും സാഹച​ര്യ​ങ്ങൾ മനസ്സി​ലാ​ക്കു​ന്ന​തിന്‌ വ്യക്തി​പ​ര​മാ​യി അനേകം ബ്രാഞ്ചു​കൾ സന്ദർശി​ക്കു​ന്നു.

ഈ പുരു​ഷൻമാർ മറ്റു​ള്ള​വ​രു​ടെ വിശ്വാ​സ​ത്തിൻമേൽ യജമാ​നൻമാ​രല്ല, പിന്നെ​യോ മറ്റ​നേ​കർക്കും ദൈവ​വ​ച​ന​ത്തെ​ക്കു​റിച്ച്‌ പഠിക്കാൻ കഴിയ​ത്ത​ക്ക​വണ്ണം കഠിന​വേല ചെയ്യുന്ന ശുശ്രൂ​ഷ​കൻമാ​രാണ്‌. അവർ സാമ്പത്തിക നേട്ടത്തി​നു​വേ​ണ്ടി​യല്ല സേവി​ക്കു​ന്നത്‌. എന്നാൽ ബെഥേൽ കുടും​ബ​ത്തി​ലെ മറ്റെല്ലാ അംഗങ്ങ​ളെ​യും പോലെ അവരുടെ ഭൗതി​കാ​വ​ശ്യ​ങ്ങൾക്കു​വേ​ണ്ടി​യും കരുത​പ്പെ​ടു​ന്നു. ലോക​വ്യാ​പ​ക​മാ​യു​ളള യഹോ​വ​യു​ടെ സാക്ഷികൾ പ്രദർശി​പ്പി​ക്കുന്ന തീക്ഷ്‌ണ​ത​യി​ലും ഐക്യ​ത്തി​ലും ഉയർന്ന ധാർമ്മിക നിലവാ​ര​ങ്ങ​ളി​ലും ബൈബി​ളു​പ​ദേ​ശ​ങ്ങ​ളോ​ടു​ളള വിശ്വ​സ്‌ത​ത​യി​ലും അവർ വിശ്വ​സ്‌ത​ത​യോ​ടെ സേവി​ക്കു​ന്നു​വെ​ന്ന​തി​ന്റെ തെളിവ്‌ കാണ​പ്പെ​ടു​ന്നു.—1 കൊരി​ന്ത്യർ 3:5-9; 4:1, 2; 2 കൊരി​ന്ത്യർ 1:24; 3:1-3; 1 പത്രോസ്‌ 5:2, 3.

• ഏതു ഭരണ ക്രമീ​ക​രണം വികാസം പ്രാപി​ച്ചു?

• ഇന്ന്‌ ഭരണസം​ഘ​ത്തിൽ ആർ സേവി​ക്കു​ന്നു, അവരുടെ ഉത്തരവാ​ദി​ത്തങ്ങൾ എന്തെല്ലാം?

• മറ്റു രാജ്യ​ങ്ങ​ളിൽ വേലയു​ടെ മേൽനോ​ട്ടം വഹിക്കു​ന്ന​തെ​ങ്ങനെ?

[26-ാം പേജിലെ ഭൂപടം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക.)

യഹോവയുടെ സാക്ഷികൾ ദൈ​വേഷ്ടം ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന പ്രദേ​ശ​ങ്ങൾ

[26-ാം പേജിലെ ചിത്രങ്ങൾ]

വാച്ച്‌റ്റവർ സൊ​സൈ​റ്റി​യു​ടെ മുൻപ്ര​സി​ഡ​ണ്ടു​മാർ

സി. റ്റി. റസ്സൽ, 1884-1916

ജെ. എഫ്‌. റതർഫോർഡ്‌, 1916-1942

എൻ. എച്ച്‌. നോർ, 1942-1977

എഫ്‌. ഡബ്ലിയു. ഫ്രാൻസ്‌, 1977-1992

[27-ാം പേജിലെ ചിത്രങ്ങൾ]

യഹോവയുടെ സാക്ഷികൾ ലോക​വ്യാ​പ​ക​പ്ര​വർത്ത​ന​ങ്ങ​ളു​ടെ മേൽനോ​ട്ടം വഹിക്കു​ന്ന​തിന്‌ ഉപയോ​ഗി​ക്കുന്ന 100-നോട​ടു​ത്തു​ളള ബ്രാഞ്ചാ​ഫീ​സു​ക​ളിൽ ചുരുക്കം ചിലത്‌

കാനഡാ

സാമ്പിയാ

ജർമ്മനി

ജപ്പാൻ

ആസ്‌ത്രേലിയാ

ബ്രസീൽ