വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തെ സ്‌തുതിക്കുന്നതിനുളള ബൈബിൾ സാഹിത്യം ഉല്‌പാദിപ്പിക്കുന്നു

ദൈവത്തെ സ്‌തുതിക്കുന്നതിനുളള ബൈബിൾ സാഹിത്യം ഉല്‌പാദിപ്പിക്കുന്നു

ദൈവത്തെ സ്‌തു​തി​ക്കു​ന്ന​തി​നു​ള്ള ബൈ​ബിൾ സാഹി​ത്യം ഉല്‌പാ​ദി​പ്പി​ക്കു​ന്നു

അച്ചടിച്ച പേജുകൾ മുഖേന തങ്ങളുടെ ദൈവ​രാ​ജ്യ​പ്ര​സം​ഗം നടത്തു​ന്നതു സംബന്ധിച്ച്‌ യഹോ​വ​യു​ടെ സാക്ഷികൾ സുപ്ര​സി​ദ്ധ​രാണ്‌. 1920 മുതൽ വിതര​ണ​ത്തി​നു​ള്ള മാസി​ക​ക​ളും പുസ്‌ത​ക​ങ്ങ​ളും ഉല്‌പാ​ദി​പ്പി​ക്കു​ന്ന​തിന്‌ വാച്ച്‌ ററവർ സൊ​സൈ​ററി സാക്ഷി​ക​ളു​ടെ ഇടയിൽ നിന്നുളള സന്നദ്ധ വേലക്കാ​രെ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഇത്‌ സാദ്ധ്യ​മാ​കു​ന്ന​തി​ലേ​ക്കും കുറഞ്ഞ ചെലവിൽ ആശ്രയ​യോ​ഗ്യ​മായ സാഹിത്യ ഉല്‌പാ​ദനം ഉറപ്പു​വ​രു​ത്തു​ന്ന​തി​നു​വേ​ണ്ടി​യാണ്‌.

ഏതാണ്ട്‌ 70 വർഷങ്ങ​ളാ​യി സൊ​സൈ​ററി ആദ്യം ബ്രൂക്ലി​നി​ലും പിന്നീട്‌ മററു രാജ്യ​ങ്ങ​ളി​ലും ബൈബിൾ സാഹി​ത്യ​ത്തി​ന്റെ ഉല്‌പാ​ദനം പുഷ്ടി​പ്പെ​ടു​ത്തു​ക​യും വികസി​പ്പി​ക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌. വർദ്ധി​ച്ചു​വ​രുന്ന സന്നദ്ധ വേലക്കാ​രാ​ലാണ്‌ മുഴു​വേ​ല​യും നിർവ്വ​ഹി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌.

ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി​എ​ഴു​പ​തു​ക​ളു​ടെ ഒടുവിൽ പരമ്പരാ​ഗത അച്ചടി​രീ​തി​കൾക്ക്‌ മാററം വരുത്തി​ക്കൊണ്ട്‌ കംപ്യൂ​ട്ടർ പ്രോ​സ​സിം​ഗും ഫോട്ടോ റൈറ​പ്‌സെ​റ്റിം​ഗും ഓഫ്‌സെ​ററ്‌ അച്ചടി​യും സ്വീക​രി​ച്ചു. ഇവിടെ നേരിട്ട പ്രശ്‌നം വാണി​ജ്യാ​ടി​സ്ഥാ​ന​ത്തിൽ ലഭ്യമായ ഉപകര​ണ​ത്തിന്‌ പരിമി​ത​മായ ഭാഷകൾ മാത്രമേ കൈകാ​ര്യം ചെയ്യാൻ കഴിയു​മാ​യി​രു​ന്നു​ളളു എന്നതാ​യി​രു​ന്നു. എന്നിരു​ന്നാ​ലും സൊ​സൈ​ററി അപ്പോൾത്തന്നെ 160-ഓളം ഭാഷക​ളിൽ സാഹി​ത്യം ഉല്‌പാ​ദി​പ്പി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. കൂടുതൽ ഉല്‌പാ​ദി​പ്പി​ക്കേ​ണ്ട​തി​ന്റെ ആവശ്യ​വും ഉണ്ടായി​രു​ന്നു.

അതു​കൊണ്ട്‌, ഒരു ബഹുഭാ​ഷാ ഇലക്‌​ട്രോ​ണിക്ക്‌ ഫോട്ടോ റൈറ​പ്‌സെ​റ്റിംഗ്‌ പദ്ധതി വികസി​പ്പി​ച്ചെ​ടു​ക്കു​ന്ന​തിന്‌ സന്നദ്ധ സേവകർ വിളി​ക്ക​പ്പെട്ടു. ഫലം സംതൃ​പ്‌തി​ക​ര​മാ​യി​രു​ന്നു. ആവശ്യ​മായ സാങ്കേ​തി​ക​നേ​ട്ടങ്ങൾ കൈവ​രി​ക്ക​പ്പെട്ടു. മെപ്‌സ്‌ (MEPS) എന്നു വിളി​ക്ക​പ്പെ​ടുന്ന, റെറക്‌സ്‌ററ്‌ എൻട്രി, രചന, ഫോട്ടോ റൈറ​പ്‌സെ​റ്റിംഗ്‌ എന്നിവ​യു​ടെ ഒരു പദ്ധതി വികസി​പ്പി​ച്ചെ​ടു​ത്തു. ഇതിന്‌ 210-ലധികം ഭാഷകൾ കൈകാ​ര്യം ചെയ്യാൻ കഴിയും. കൂടുതൽ കൂട്ടി​ച്ചേർക്കാ​നും കഴിയും.

ഇന്ന്‌ 100-ലധികം രാജ്യ​ങ്ങ​ളിൽ മെപ്‌സി​ലൂ​ടെ വിവർത്ത​ന​ഭാ​ഗം കൈകാ​ര്യം ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നു.ഈ ഉപകരണം പ്രവർത്തി​പ്പി​ക്കു​ന്ന​തി​നും സൂക്ഷി​ക്കു​ന്ന​തി​നു​മു​ളള സന്നദ്ധ​വേ​ല​ക്കാ​രെ ഈ രാജ്യ​ങ്ങ​ളിൽ നിന്നു വരുത്തി പരിശീ​ലി​പ്പി​ച്ചി​രി​ക്കു​ന്നു. സൊ​സൈ​ററി ഇപ്പോൾ 33 രാജ്യ​ങ്ങ​ളിൽ 112-ലധികം ഭാഷക​ളിൽ മാസി​കകൾ ഉല്‌പാ​ദി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഇവയിൽ 5 രാജ്യ​ങ്ങ​ളിൽ ബയൻറിട്ട പുസ്‌ത​ക​ങ്ങ​ളും ബൈബി​ളു​ക​ളും ഉല്‌പാ​ദി​പ്പി​ക്കു​ന്നുണ്ട്‌.

ഈ വേല ചെയ്യു​ന്ന​തിന്‌ ആളുകൾ—എഴുത്തു​കാ​രും വിവർത്ത​ക​രും പ്രൂഫ്‌ വായി​ക്കു​ന്ന​വ​രും പ്രിൻറർമാ​രും ബയൻഡർമാ​രും കയററി​യ​യ്‌ക്കു​ന്ന​വ​രും—ആവശ്യ​മാണ്‌. മററു ചിലർ സഭകളു​മാ​യു​ളള എഴുത്തു​കു​ത്തു​കൾ കൈകാ​ര്യം ചെയ്യേ​ണ്ടി​യി​രി​ക്കു​ന്നു. ചിലർ ഭക്ഷ്യവ​സ്‌തു​ക്കൾ ഉല്‌പാ​ദി​പ്പി​ക്കു​ക​യും ആഹാരം പാചകം ചെയ്യു​ക​യും ശുചീ​ക​രണം നടത്തു​ക​യും വസ്‌ത്രം അലക്കു​ക​യും മററും ചെയ്യുന്നു. വിവിധ രാജ്യ​ങ്ങ​ളിൽ തങ്ങളേ​ത്തന്നെ ലഭ്യമാ​ക്കുന്ന സന്നദ്ധ വേലക്കാ​രാണ്‌ ഇതെല്ലാം കൈകാ​ര്യം ചെയ്യു​ന്നത്‌. 1992-ൽ ലോക​മാ​സ​കലം വിവിധ ഓഫീ​സു​ക​ളി​ലും ഫാക്ടറി​ക​ളി​ലും ഭവനങ്ങ​ളി​ലും കൃഷി​യി​ട​ങ്ങ​ളി​ലും സേവന​മ​നു​ഷ്‌ഠി​ക്കുന്ന 13,000-ത്തോളം സ്വമേ​ധയാ സേവകർ ഉണ്ടായി​രു​ന്നു.

ഈ ആളുകൾ ആരാണ്‌? ഇവർ അവിവാ​ഹി​ത​രും വിവാ​ഹി​ത​രും ചെറു​പ്പ​ക്കാ​രും പ്രായ​മു​ള്ള​വ​രു​മായ സ്‌ത്രീ​പു​രു​ഷൻമാ​രാണ്‌, എല്ലാവ​രും സമർപ്പി​ത​രായ യഹോ​വ​യു​ടെ സാക്ഷി​കൾതന്നെ. ചിലർ ഈ വേലയി​ലാ​യിട്ട്‌ 40-ഓ 50-ഓ വർഷമോ 60 വർഷം​പോ​ലു​മോ ആയിട്ടുണ്ട്‌. അവർ തങ്ങളുടെ നിയോ​ഗിത വേലകൾക്ക്‌ വാരത്തിൽ കുറഞ്ഞ​പക്ഷം ശരാശരി 44 മണിക്കൂർ ചെലവ​ഴി​ക്കു​ന്നു, ആവശ്യാ​നു​സ​രണം കൂടുതൽ സമയവും ചെലവ​ഴി​ക്കു​ന്നു. സായാ​ഹ്ന​ങ്ങ​ളും വാരാ​ന്ത്യ​ങ്ങ​ളും വീടു​തോ​റും സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തി​നും മററു സഭാ​പ്ര​വർത്ത​ന​ങ്ങൾക്കു​മാ​യി വിനി​യോ​ഗി​ക്ക​പ്പെ​ടു​ന്നു.

ലോക​മാ​സ​ക​ലം ഈ വേലക്കാർക്ക്‌ ബെഥേൽ ഭവനങ്ങൾ എന്നു വിളി​ക്ക​പ്പെ​ടുന്ന സൊ​സൈ​റ്റി​യു​ടെ പാർപ്പി​ട​ങ്ങ​ളി​ലൊ​ന്നിൽ മിതമായ താമസ​സൗ​ക​ര്യ​വും ഭക്ഷണവും കൊടു​ക്ക​പ്പെ​ടു​ന്നു. അതിനു പുറമേ, തങ്ങളുടെ ശുശ്രൂ​ഷ​യി​ലെ യാത്ര​ച്ചെ​ല​വു​കൾക്കും വ്യക്തി​പ​ര​മായ ആവശ്യ​ങ്ങൾക്കും​വേണ്ടി ഒരു മിതമായ പ്രതി​പൂ​രണം അവർക്കു ലഭിക്കു​ന്നു.

ഈ സന്നദ്ധ വേലക്കാർ 1920 മുതൽ ലോക​വ്യാ​പക വിതര​ണ​ത്തി​നു​വേണ്ടി 200-ലധികം ഭാഷക​ളിൽ 900 കോടി​യി​ല​ധി​കം ബൈബി​ളു​ക​ളും പുസ്‌ത​ക​ങ്ങ​ളും മാസി​ക​ക​ളും ലഘു​ലേ​ഖ​ക​ളും ഉല്‌പാ​ദി​പ്പി​ച്ചി​ട്ടുണ്ട്‌. ഓരോ ജനത​യോ​ടും ഗോ​ത്ര​ത്തോ​ടും ഭാഷ​യോ​ടും ജനത്തോ​ടും നിത്യ​സു​വാർത്ത സദ്വർത്ത​മാ​ന​മെ​ന്ന​നി​ല​യിൽ ഘോഷി​ക്കാൻ കഴി​യേ​ണ്ട​തിന്‌ അവർ തങ്ങളുടെ പങ്കു നിർവ്വ​ഹി​ക്കു​ന്നു.—വെളി​പ്പാട്‌ 14:6, 7.

• വാച്ച്‌ ററവർ സൊ​സൈ​റ്റിക്ക്‌ ഏത്‌ അച്ചടി​പ്ര​വർത്ത​ന​ങ്ങ​ളുണ്ട്‌, എന്തു​കൊണ്ട്‌?

• ഈ വേല​യെ​ല്ലാം ആരാണ്‌ ചെയ്യു​ന്നത്‌, അവർ എങ്ങനെ ജീവി​ക്കു​ന്നു?

[24-ാം പേജിലെ ചിത്രങ്ങൾ]

യു. എസ്‌. എ. ന്യൂ​യോർക്കി​ലെ ബ്രൂക്ലി​നി​ലും വോൾക്കി​ല്ലി​ലു​മു​ളള ഭവനത്തി​ലും ഓഫീ​സി​ലും കൃഷി​യി​ട​ത്തി​ലും ബൈബിൾ സാഹി​ത്യ​ത്തി​ന്റെ ഉല്‌പാ​ദ​ന​ത്തോട്‌ ബന്ധപ്പെട്ട ജോലി​കൾ നിർവ്വ​ഹി​ക്കുന്ന സന്നദ്ധ​സേ​വ​കർ

[25-ാം പേജിലെ ചിത്രങ്ങൾ]

ബൈബിളുകളുടെയും ബൈബിൾ സാഹി​ത്യ​ത്തി​ന്റെ​യും ഉല്‌പാ​ദ​ന​ത്തിൽ നേരി​ട്ടോ പരോ​ക്ത​മാ​യോ ഉൾപ്പെ​ട്ടി​രി​ക്കുന്ന വിവിധ ജോലി​കൾ നിർവ്വ​ഹി​ക്കുന്ന സന്നദ്ധ​സേ​വ​കർ

സ്‌പെയിൻ

ജർമ്മനി

ഫിൻലാണ്ട്‌

കാനഡാ

ഡൻമാർക്ക്‌

സ്വീഡൻ

ദക്തിണാഫ്രിക്കാ

ബ്രിസീൽ

നെതർലാൻഡ്‌സ്‌

ആസ്‌ത്രേലിയാ