വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവരാജ്യം പ്രസംഗിക്കുന്നതിന്‌ സംഘടിതമായിരിക്കുന്ന സഭകൾ

ദൈവരാജ്യം പ്രസംഗിക്കുന്നതിന്‌ സംഘടിതമായിരിക്കുന്ന സഭകൾ

ദൈവ​രാ​ജ്യം പ്രസം​ഗി​ക്കു​ന്ന​തി​ന്‌ സം​ഘ​ടി​ത​മാ​യി​രി​ക്കുന്ന സഭകൾ

യേശു​ക്രി​സ്‌തു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ ഗ്രാമം​തോ​റും നഗരം തോറും​പോ​യി ദൈവ​രാ​ജ്യം പ്രസം​ഗി​ച്ചു. അതേ വേല ചെയ്യാൻ അവൻ തന്റെ ശിഷ്യൻമാ​രെ പരിശീ​ലി​പ്പി​ക്കു​ക​യും അയയ്‌ക്കു​ക​യും ചെയ്‌തു. സകല ജനതക​ളി​ലെ​യും ആളുകളെ ശിഷ്യ​രാ​ക്കാൻ സ്വർഗ്ഗാ​രോ​ഹണം ചെയ്യു​ന്ന​തിന്‌ മുമ്പ്‌ അവൻ തന്റെ അനുഗാ​മി​ക​ളോട്‌ കല്‌പി​ച്ചു. ആദിമ ക്രിസ്‌തീ​യസഭ അതിന്റെ ആവിർഭാ​വം മുതൽതന്നെ സുവാർത്ത പ്രസം​ഗി​ക്കാൻ സംഘടി​പ്പി​ക്ക​പ്പെട്ടു. ശിഷ്യൻമാർ എവി​ടെ​യെ​ല്ലാം പോയോ അവി​ടെ​യെ​ല്ലാം അവർ ദൈവ​രാ​ജ്യം പ്രസം​ഗി​ക്കു​ന്ന​താ​യി കണ്ടെത്ത​പ്പെ​ടു​മാ​യി​രു​ന്നു.—മത്തായി 4:17, 23; 10:1-16; 28:19, 20; ലൂക്കോസ്‌ 4:43, 44; 8:1; 10:1-9; പ്രവൃ​ത്തി​കൾ 1:8; 4:31; 5:42; 8:12; 19:8; 28:23, 30, 31; റോമർ 10:9, 10, 14.

വ്യവസ്ഥി​തി​യു​ടെ സമാപ​ന​ത്തെ​ക്കു​റി​ച്ചു​ളള യേശു​വി​ന്റെ പ്രവച​ന​ത്തിൽ “രാജ്യ​ത്തി​ന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യ​മാ​യി നിവസി​ത​ഭൂ​മി​യി​ലെ​ല്ലാം പ്രസം​ഗി​ക്ക​പ്പെ​ടും, അപ്പോൾ അവസാനം വരും” എന്ന്‌ അവൻ പ്രസ്‌താ​വി​ച്ചി​രു​ന്നു. ഈ പ്രസംഗം ഇന്നത്തെ ക്രിസ്‌തീ​യ​സ​ഭ​യു​ടെ ഒരു മുഖ്യ കടപ്പാ​ടാണ്‌.—മത്തായി 24:14; മർക്കോസ്‌ 13:10.

ലോക​വ്യാ​പ​ക​മാ​യി, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സകല സഭകളും തങ്ങളുടെ സ്വന്ത​പ്ര​ദേശം വ്യവസ്ഥാ​നു​സ​രണം ദൈവ​രാ​ജ്യ​സു​വാർത്ത പ്രസം​ഗിച്ച്‌ പൂർത്തി​യാ​ക്കാൻ സംഘടി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അത്‌ ഒരു ക്രമീ​കൃ​ത​രീ​തി​യിൽ ചെയ്യ​പ്പെ​ടേ​ണ്ട​തിന്‌ ഓരോ രാജ്യ​ത്തും വാച്ച്‌ ററവർ സൊ​സൈ​റ​റി​യു​ടെ ബ്രാഞ്ചാ​ഫീസ്‌ ഓരോ സഭയ്‌ക്കും സാക്ഷീ​ക​ര​ണ​ത്തി​നാ​യി ഒരു പ്രദേശം നിയമി​ച്ചു​കൊ​ടു​ക്കു​ന്നു. സഭ ആ നിയമിത പ്രദേ​ശത്തെ കുറേ​ക്കൂ​ടെ ചെറിയ ഭാഗങ്ങ​ളാ​യി വിഭജി​ക്കു​ന്നു. അനന്തരം ആളുകളെ സന്ദർശി​ക്കു​ന്ന​തിൽ ശ്രദ്ധി​ക്കു​ന്ന​തി​നു​ളള ഉത്തരവാ​ദി​ത്തം ഏറെറ​ടു​ക്കു​ന്ന​വർക്ക്‌ അവ നിയമി​ച്ചു കൊടു​ക്കു​ന്നു.—1 കൊരി​ന്ത്യർ 14:33, 40.

സാധാ​ര​ണ​യാ​യി സാക്ഷികൾ ആളുകളെ സമീപി​ക്കു​ന്ന​തിന്‌ വീടു​തോ​റും പോകു​ന്നു. യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ സഭാമീ​റ​റിം​ഗു​ക​ളിൽ ബൈബി​ളു​പ​യോ​ഗിച്ച്‌ വീട്ടു​വാ​തിൽക്കൽ രാജ്യ​സ​ന്ദേ​ശ​ത്തി​ന്റെ ഹ്രസ്വ​മായ പ്രസം​ഗങ്ങൾ നടത്തു​ന്ന​തിന്‌ പരിശീ​ലി​പ്പി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. ദൈവ​വ​ച​ന​ത്തി​ന്റെ വർദ്ധിച്ച പരിജ്ഞാ​നം സമ്പാദി​ക്കു​ന്ന​തി​നാ​ഗ്ര​ഹി​ക്കുന്ന വീട്ടു​കാർക്ക്‌ സമർപ്പി​ക്കു​ന്ന​തിന്‌ സാക്ഷികൾ ബൈബിൾ സാഹി​ത്യം കൊണ്ടു​പോ​കു​ന്നു.

പ്രാധാ​ന്യ​മു​ളള രാജ്യ​സ​ന്ദേശം കേൾക്കു​ന്ന​തിന്‌ പ്രദേ​ശത്തെ ഓരോ​രു​ത്തർക്കും ഒരു അവസരം കൊടു​ക്കാൻ സാക്ഷികൾ വീടു​തോ​റും പോകു​മ്പോൾ വിശദ​മായ ഒരു രേഖ സൂക്ഷി​ക്കു​ക​യും വീട്ടിൽ ആളില്ലാ​ത്തത്‌ എവി​ടെ​യാ​യി​രു​ന്നു​വെ​ന്നോ ഏതെങ്കി​ലും കാരണ​ത്താൽ എവിടെ ഒരു പൂർണ്ണ​സാ​ക്ഷ്യം കൊടു​ക്കാൻ സാധി​ച്ചി​ല്ലെ​ന്നോ സൂചി​പ്പി​ക്കു​ക​യും ചെയ്യുന്നു. മറെറാ​രു സമയത്ത്‌ അവിടെ സന്ദർശനം നടത്ത​പ്പെ​ടും. താത്‌പ​ര്യം കാണി​ക്കു​മ്പോൾ അത്‌ കുറി​ച്ചി​ടു​ന്നു. കൂടു​ത​ലായ തിരു​വെ​ഴു​ത്തു വിവരങ്ങൾ പ്രദാനം ചെയ്യു​ന്ന​തിന്‌ സാക്ഷികൾ മടങ്ങി​ച്ചെ​ല്ലു​ന്നു. ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ ഒരു ക്രമമായ ബൈബി​ള​ദ്ധ്യ​യനം നടത്ത​പ്പെ​ടും. ഇതെല്ലാം സൗജന്യ​മാ​യി​ട്ടാണ്‌ ചെയ്യു​ന്നത്‌.

യഹോ​വ​യു​ടെ സാക്ഷികൾ തെരു​വു​ക​ളി​ലൂ​ടെ കടന്നു​പോ​കു​ന്ന​വർക്കും മാസി​കകൾ സമർപ്പി​ക്കു​ന്നു. ഈ വിധത്തിൽ വീട്ടിൽ കണ്ടെത്താൻ കഴിയാ​തി​രു​ന്നേ​ക്കാ​വുന്ന അനേകരെ സമീപി​ക്കാൻ അവർക്കു കഴിയു​ന്നു. കേൾക്കുന്ന ഓരോ​രു​ത്ത​രെ​യും സമീപി​ക്കാൻ യഥാർത്ഥ ശ്രമം ചെയ്യ​പ്പെ​ടു​ന്നു.—പ്രവൃ​ത്തി​കൾ 17:17; വെളി​പ്പാട്‌ 14:6, 7; 22:17.

ഭൂരി​പ​ക്ഷ​വും യാതൊ​രു താത്‌പ​ര്യ​വും പ്രകട​മാ​ക്കാ​ത്ത​പ്പോൾ സാക്ഷികൾ സന്ദർശി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? വ്യക്തി​ക​ളു​ടെ സാഹച​ര്യം മിക്ക​പ്പോ​ഴും മാറു​ന്നു​വെ​ന്നും മറെറാ​രു സന്ദർശ​ന​സ​മ​യത്ത്‌ അവർ ക്രിയാ​ത്മ​ക​മാ​യി പ്രതി​വർത്തി​ക്കു​ന്നു​വെ​ന്നും കണ്ടെത്ത​പ്പെ​ട്ടി​ട്ടുണ്ട്‌. അല്ലെങ്കിൽ വീട്ടിലെ മററാ​രെ​യെ​ങ്കി​ലും കണ്ടേക്കാം, അവർ താത്‌പ​ര്യം പ്രകട​മാ​ക്കി​യേ​ക്കാം.

“അപ്പോൾ, ഒന്നാമ​താ​യി രാജ്യ​വും അവന്റെ നീതി​യും അന്വേ​ഷി​ച്ചു​കൊ​ണ്ടേ​യി​രി​ക്കുക” എന്ന്‌ യേശു തന്റെ ശിഷ്യൻമാ​രോട്‌ പറഞ്ഞു. ദൈവ​രാ​ജ്യ പ്രസംഗം നാം രാജ്യം ഒന്നാമത്‌ അന്വേ​ഷി​ക്കു​ന്ന​തി​ന്റെ ഒരു മർമ്മ​പ്ര​ധാ​ന​മായ ഭാഗമാണ്‌. യഹോ​വ​യു​ടെ സാക്ഷികൾ അതിനെ തങ്ങളുടെ ജീവി​ത​ത്തി​ന്റെ ഒരു സുപ്ര​ധാന ലക്ഷ്യമാ​ക്കി​ത്തീർക്കു​ന്നു.—മത്തായി 6:33; 2 തിമൊ​ഥെ​യോസ്‌ 4:2.

• യേശു​വി​ന്റെ​യും ആദിമ ക്രിസ്‌ത്യാ​നി​ക​ളു​ടെ​യും ഏതു വേല നമ്മുടെ നാളി​ലും ചെയ്യ​പ്പെ​ടു​മെന്ന്‌ മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു?

• യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രസം​ഗ​പ്ര​വർത്തനം സംഘടി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ങ്ങനെ?

• ഭൂരി​പ​ക്ഷ​വും താത്‌പ​ര്യം പ്രകട​മാ​ക്കാ​ത്ത​പ്പോൾ യഹോ​വ​യു​ടെ സാക്ഷികൾ സന്ദർശി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

[16, 17 പേജു​ക​ളി​ലെ ചിത്രങ്ങൾ]

യഹോവയുടെ സാക്ഷികൾ വിവി​ധ​രാ​ജ്യ​ങ്ങ​ളിൽ ദൈവ​രാ​ജ്യം പ്രസം​ഗി​ക്കു​ന്നു

തായ്‌ലണ്ട്‌

മെക്‌സിക്കോ

നെതർലാൻഡ്‌സ്‌

കൊറിയാ

കുറാക്കോ

ഘാനാ

ബ്രിട്ടൻ

ആസ്‌ത്രേലിയ