വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവേഷ്ടം ചെയ്യുന്നതിൽ ഐക്യമുളളവർ

ദൈവേഷ്ടം ചെയ്യുന്നതിൽ ഐക്യമുളളവർ

ദൈ​വേഷ്ടം ചെയ്യു​ന്ന​തിൽ ഐ​ക്യ​മു​ള​ളവർ

ഈ ലഘു​പ​ത്രി​ക​യിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ശുശ്രൂ​ഷ​യേ​യും യോഗ​ങ്ങ​ളെ​യും സംഘട​ന​യെ​യും കുറിച്ച്‌ അവതരി​പ്പി​ച്ചി​രി​ക്കുന്ന വിവരങ്ങൾ ദൈവത്തെ ആരാധി​ക്കു​ന്ന​തിൽ കൂടുതൽ പൂർണ്ണ​മാ​യി അവരോട്‌ സഹവസി​ക്കാൻ വായന​ക്കാ​ര​നായ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മെന്ന്‌ ഞങ്ങൾ ആശിക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭയു​മാ​യി വ്യക്തി​പ​ര​മാ​യി സഹവസി​ക്കു​ന്ന​തി​നാ​ലും അവരുടെ സമ്മേള​ന​ങ്ങൾക്ക്‌ ഹാജരാ​കു​ന്ന​തി​നാ​ലും സാക്ഷി​ക​ളെ​ക്കു​റിച്ച്‌ നേരിട്ട്‌ പഠിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കു​ക​യാണ്‌. ഇത്‌ ഇക്കാലത്ത്‌ ദൈ​വേഷ്ടം സംബന്ധിച്ച നിങ്ങളു​ടെ ഗ്രാഹ്യ​ത്തെ വളരെ​യ​ധി​കം വർദ്ധി​പ്പി​ക്കും.—തീത്തോസ്‌ 2:11-14.

നിങ്ങൾ നിങ്ങളു​ടെ ജീവി​തത്തെ സൽപ്ര​വൃ​ത്തി​ക​ളു​ടെ ബൈബിൾ നിലവാ​ര​ത്തോട്‌ അനുരൂ​പ​പ്പെ​ടു​ത്തു​മ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊത്ത്‌ അവരുടെ പ്രവർത്ത​ന​ങ്ങ​ളിൽ പങ്കെടു​ക്കു​ന്ന​തി​നു​ളള പദവി നിങ്ങൾക്ക്‌ ലഭിക്കും. സഹോ​ദ​രൻമാ​രു​ടെ ഒരു ലോക​വ്യാ​പ​ക​സ​മൂ​ഹ​ത്തി​ന്റെ ഊഷ്‌മ​ള​മായ സഹവാസം ആസ്വദി​ക്കു​ന്ന​തിന്‌ പുറമേ, ഇപ്പോ​ഴത്തെ വ്യവസ്ഥി​തി​യു​ടെ അവസാ​നത്തെ അതിജീ​വിച്ച്‌ സമാധാ​ന​വും നീതി​യും വസിക്കുന്ന ഒരു പുതിയ വ്യവസ്ഥി​തി​യി​ലേക്ക്‌ കടക്കു​ന്ന​തിന്‌ നോക്കി​പ്പാർത്തി​രി​ക്കാ​നും നിങ്ങൾ പ്രാപ്‌ത​രാ​കും.—2 പത്രോസ്‌ 3:13.

[30-ാം പേജിലെ ചിത്രങ്ങൾ]

യഹോവയുടെ സാക്ഷികൾ ഐക്യ​ത്തിൽ ദൈ​വേഷ്ടം ചെയ്യുന്ന 200-ലധികം രാജ്യ​ങ്ങ​ളി​ലും സമു​ദ്ര​ദ്വീ​പു​ക​ളി​ലും ഉൾപ്പെട്ട 18 സ്ഥലങ്ങളിൽ നിന്നുളള ദൃശ്യങ്ങൾ

നൈജീരിയാ

ഓസ്‌ത്രിയാ

ബ്രസീൽ

ജപ്പാൻ

കാനഡാ

ഗ്വോട്ടിമാലാ

അർജൻറീ​നാ

ജർമ്മനി

തായ്‌വാൻ

ഫിൻലണ്ട്‌

ദക്തിണാഫ്രിക്കാ

ഇൻഡ്യാ

ഐക്യനാടുകൾ

ഫിജി

ചിലി

ഇററലി

ബൊളീവിയാ

ഫിലിപ്പൈൻസ്‌