വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നീതിക്കുവേണ്ടി പീഡിപ്പിക്കപ്പെടുന്നു

നീതിക്കുവേണ്ടി പീഡിപ്പിക്കപ്പെടുന്നു

നീതി​ക്കു​വേണ്ടി പീഡി​പ്പി​ക്ക​പ്പെ​ടു​ന്നു

യഹോ​വ​യു​ടെ സാക്ഷികൾ നിയമ​സം​ബ​ന്ധ​മാ​യി കുഴപ്പ​ത്തിൽ ചാടു​ന്നു​വെ​ന്നും അവരെ ചില ഗവൺമെൻറു​കൾ നിരോ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അതല്ലെ​ങ്കിൽ അവർ ദുഷ്ടരാ​ണെ​ന്നും നിങ്ങളു​ടെ സുഹൃ​ത്തു​ക്ക​ളും ബന്ധുക്ക​ളും പറയു​ന്നത്‌ നിങ്ങൾ കേട്ടേ​ക്കാം. അവരെ സംബന്ധിച്ച്‌ ഈ പ്രതി​കൂല സംസാരം എന്തു​കൊണ്ട്‌?

അത്‌ യഹോ​വ​യു​ടെ സാക്ഷികൾ നിയമത്തെ അനാദ​രി​ക്കു​ന്ന​തു​കൊ​ണ്ടല്ല, പിന്നെ​യോ അവർ യേശു​വി​ന്റെ കാൽച്ചു​വ​ടു​കൾ പിന്തു​ട​രു​ന്ന​തു​കൊ​ണ്ടാണ്‌. മനുഷ്യർ അവന്റെ ശിഷ്യൻമാ​രെ നിന്ദി​ക്കു​മെ​ന്നും പീഡി​പ്പി​ക്കു​മെ​ന്നും അവർക്കെ​തി​രാ​യി എല്ലാത്തരം ദുഷ്ട കാര്യ​ങ്ങ​ളും വ്യാജ​മാ​യി പറയു​മെ​ന്നും യേശു അവരോട്‌ പറയു​ക​യു​ണ്ടാ​യി. ഇതിനു കാരണം ദൈവ​ത്തി​ന്റെ മുഖ്യ എതിരാ​ളി​യായ സാത്താൻ ഈ ലോക​ത്തി​ന്റെ ദൈവം ആണെന്നു​ള​ള​താണ്‌. അവൻ ദൈവത്തെ സേവി​ക്കു​ന്ന​തിൽ നിന്ന്‌ മനുഷ്യ​രെ അകററാൻ ആഗ്രഹി​ക്കു​ന്നു.—മത്തായി 5:10-12; 10:16-22, 34-39; 24:9, 10; യോഹ​ന്നാൻ 15:17-16:3; 2 തിമൊ​ഥെ​യോസ്‌ 3:12; 1 പത്രോസ്‌ 5:8; വെളി​പ്പാട്‌ 12:17.

അപ്പോ​സ്‌ത​ലൻമാ​രെ അറസ്‌ററ്‌ ചെയ്‌ത്‌ കോട​തി​യി​ലേക്ക്‌ കൊണ്ടു​പോ​യ​പ്പോൾ അത്‌ അവർ കുററ​പ്പു​ള​ളി​ക​ളോ അക്രമി​ക​ളോ രാജ്യ​ദ്രോ​ഹി​ക​ളോ ആയിരു​ന്ന​തു​കൊ​ണ്ട​ല്ലാ​യി​രു​ന്നു. അവർ സുവാർത്ത പ്രസം​ഗി​ച്ചു​കൊ​ണ്ടി​രു​ന്നു​വെ​ന്ന​താ​യി​രു​ന്നു കാരണം. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ തന്റെ കേസ്‌ സംബന്ധിച്ച്‌ മേൽ കോട​തി​ക​ളിൽ അപ്പീൽ ബോധി​പ്പി​ച്ച​പ്പോൾ അതു സുവാർത്ത പ്രസം​ഗി​ക്കാ​നു​ളള ക്രിസ്‌ത്യാ​നി​ക​ളു​ടെ അവകാ​ശത്തെ സംരക്ഷി​ക്കാ​നും നിയമ​പ​ര​മാ​യി സ്ഥാപി​ക്കാ​നു​മാ​യി​രു​ന്നു.—പ്രവൃ​ത്തി​കൾ 4:18-20; 5:28-32; ഫിലി​പ്യർ 1:7.

ഇക്കാലത്തെ യഹോ​വ​യു​ടെ സാക്ഷികൾ നികു​തി​കൾ കൊടു​ക്കു​ക​യും അധികാ​രി​ക​ളോട്‌ ആദരവ്‌ പ്രകടി​പ്പി​ക്കു​ക​യും ചെയ്യുന്ന നിയമ​മ​നു​സ​രി​ക്കുന്ന ക്രിസ്‌ത്യാ​നി​ക​ളാണ്‌. അവർ കൈസ​റി​നു​ളളവ കൈസ​റി​നും ദൈവ​ത്തി​നു​ളളവ ദൈവ​ത്തി​നും തിരികെ കൊടു​ക്കു​ന്നു. അവർക്ക്‌ ഏതെങ്കി​ലും ഗവൺമെൻറ്‌ അധികാ​രി​ക​ളു​മാ​യി ഏററു​മു​ട്ട​ലു​ണ്ടെ​ങ്കിൽ അതിന്‌ കാരണം ഗവൺമെൻറ്‌ അവരുടെ പ്രസം​ഗ​വേ​ലയെ അംഗീ​ക​രി​ക്കാ​ത്ത​താണ്‌, അല്ലെങ്കിൽ രാഷ്‌ട്രങ്ങൾ തമ്മിലു​ളള കാര്യ​ങ്ങ​ളി​ലെ അവരുടെ നിഷ്‌പക്ഷ നിലപാ​ടാണ്‌. എന്നാൽ ഇതിൽ യഹോ​വ​യു​ടെ സാക്ഷികൾ “ഞങ്ങൾ മനുഷ്യ​രെ​ക്കാ​ള​ധി​കം ദൈവത്തെ ഭരണാ​ധി​കാ​രി​യാ​യി അനുസ​രി​ക്കേ​ണ്ട​താണ്‌” എന്നു പ്രസ്‌താ​വിച്ച അപ്പോ​സ്‌ത​ലൻമാ​രു​ടെ അതേ നിലപാട്‌ സ്വീക​രി​ക്കേ​ണ്ട​താണ്‌.—പ്രവൃ​ത്തി​കൾ 5:29; മർക്കോസ്‌ 12:17; യോഹ​ന്നാൻ 18:36; തീത്തോസ്‌ 3:1, 2.

യഹോ​വ​യു​ടെ സാക്ഷികൾ പീഡനം തേടി​ന​ട​ക്കു​ന്നില്ല, പിന്നെ​യോ ശാന്തവും സമാധാ​ന​പ​ര​വു​മായ ഒരു ജീവിതം നയിക്കാ​നാണ്‌ ഏറെ ഇഷ്ടപ്പെ​ടു​ന്നത്‌. എന്നിരു​ന്നാ​ലും, തങ്ങൾ ദൈവ​നി​യ​മ​ത്തെ​യും യേശു​ക്രി​സ്‌തു​വി​ന്റെ ദൃഷ്ടാ​ന്ത​ത്തെ​യും അനുസ​രി​ക്കു​ന്നതു നിമിത്തം പീഡി​പ്പി​ക്ക​പ്പെ​ടു​ന്നു​വെ​ങ്കിൽ അത്‌ സഹിക്കു​ന്ന​തിൽ അവർ സന്തോ​ഷ​മു​ള​ള​വ​രാണ്‌.—മത്തായി 5:10-12; പ്രവൃ​ത്തി​കൾ 5:40, 41; 1 കൊരി​ന്ത്യർ 4:12; 1 തിമൊ​ഥെ​യോസ്‌ 2:2; 1 പത്രോസ്‌ 3:14, 15; 4:12-16.

• യഹോ​വ​യു​ടെ സാക്ഷികൾ നിന്ദി​ക്ക​പ്പെ​ടു​ക​യും പീഡി​പ്പി​ക്ക​പ്പെ​ടു​ക​യും ചെയ്യു​ന്ന​തെ​ന്തു​കൊണ്ട്‌?

• ചില​പ്പോൾ ക്രിസ്‌തീയ അപ്പോ​സ്‌ത​ലൻമാ​രെ​പ്പോ​ലെ, യഹോ​വ​യു​ടെ സാക്ഷി​ക​ളും ഗവൺമെൻറ്‌ അധികാ​രി​ക​ളും തമ്മിൽ ഏററു​മു​ട്ട​ലു​ണ്ടാ​കു​ന്ന​തെ​ന്തു​കൊണ്ട്‌?

• യഹോ​വ​യു​ടെ ദാസൻമാർ പീഡനത്തെ എങ്ങനെ വീക്ഷി​ക്കു​ന്നു?

[29-ാം പേജിലെ ചിത്രങ്ങൾ]

യേശു പീലാ​ത്തോ​സി​ന്റെ മുമ്പാകെ വരുത്ത​പ്പെട്ടു, ദൈവ​രാ​ജ്യം പ്രസം​ഗി​ക്കുക നിമിത്തം അപ്പോ​സ്‌ത​ല​നായ പൗലോസ്‌ തടവി​ലാ​ക്ക​പ്പെ​ട്ടു